14.02.21    Avyakt Bapdada     Malayalam Murli     02.11.87     Om Shanti     Madhuban


സ്വപരിവര്ത്തനത്തിന്റെആധാരമാണ്- സത്യമായഹദൃയംകൊണ്ടുള്ളതിരിച്ചറിവ്


ഇന്ന് വിശ്വപരിവര്ത്തകനായ, വിശ്വ മംഗളകാരിയായ ബാപ്ദാദ തന്റെ സ്നേഹി, സഹയോഗി, വിശ്വ പരിവര്ത്തകരായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരും സ്വ പരിവര്ത്തനത്തിലൂടെ വിശ്വ പരിവര്ത്തനം ചെയ്യുന്നതിന്റെ സേവനത്തില് മുഴുകിയിരിക്കുന്നു. സര്വ്വരുടെയും മനസ്സില് ഒരേയൊരു ഉണര്വ്വും ഉത്സാഹവുമാണ് ഉള്ളത്- ഈ വിശ്വത്തെ പരിവര്ത്തനപ്പെടുത്തുക തന്നെ വേണം, പരിവര്ത്തനം നടക്കണം എന്ന നിശ്ചയവുമുണ്ട് അല്ലെങ്കില് പറയാം പരിവര്ത്തനം നടന്നു കൊണ്ടിരിക്കുന്നുവെന്ന്. നിമിത്തമായി ബാപ്ദാദായുടെ സഹയോഗി, സഹജയോഗിയായി വര്ത്തമാനത്തെയും ഭാവിയെയും ശ്രേഷ്ഠമാക്കി കൊണ്ടിരിക്കുന്നു.

ഇന്ന് ബാപ്ദാദ നാല് ഭാഗത്തുമുള്ള നിമിത്തമായ വിശ്വ പരിവര്ത്തകരായ കുട്ടികളില് ഒരു വിശേഷ കാര്യം കണ്ടു കൊണ്ടിരിക്കുകയായിരുന്നു- എല്ലാവരും ഒരു കാര്യത്തിന് നിമിത്തമായവരാണ്, സര്വ്വരുടെ ലക്ഷ്യവും സ്വ പരിവര്ത്തനവും വിശ്വ പരിവര്ത്തനവും എന്നത് തന്നെയാണ് എന്നാല് സ്വ പരിവര്ത്തനത്തിനും വിശ്വ പരിവര്ത്തനത്തിനും നിമിത്തമായിട്ട് പോലും നമ്പര്വാര് എന്ത് കൊണ്ടാണ്? ചില കുട്ടികള് സ്വപരിവര്ത്തനം വളരെ സഹജമായും വേഗത്തിലും ചെയ്യുന്നു, ചിലര് ഇപ്പോള് ഇപ്പോള് പരിവര്ത്തനപ്പെടണം എന്ന സങ്ക്ലപം എടുക്കും എന്നാല് സ്വയത്തിന്റെ സംസ്ക്കാരം അഥവാ മായയിലൂടെയും പ്രകൃതിയിലൂടെയും വരുന്ന പരിതസ്ഥിതികള് അഥവാ ബ്രാഹ്മണ പരിവാരത്തിലൂടെ വരുന്ന കര്മ്മകണക്ക് ശ്രേഷ്ഠമായ പരിവര്ത്തനത്തിന്റെ ഉണര്വ്വിനെയും ഉത്സാഹത്തെയും ശക്തിഹീനമാക്കുന്നു. ചില കുട്ടികള് പരിവര്ത്തനം ചെയ്യുന്നതിന്റെ ധൈര്യത്തില്ശക്തിഹീനരാണ്. ധൈര്യമില്ലാത്തയിടത്ത് ഉണര്വ്വും ഉത്സാഹവുമില്ല. സ്വപരിവര്ത്തനമില്ലാതെ വിശ്വപരിവര്ത്തനത്തിന്റെ കാര്യത്തില് ഹൃദയത്തിനിഷ്ടപ്പെട്ട രീതിയിലുള്ള സഫലത പ്രാപതമാകില്ല കാരണം ഈ അലൗകീക ഈശ്വരീയ സേവനം ഒരു സമയത്ത് തന്നെ 3 പ്രകാരത്തിലുള്ള സേവനത്തിന്റെ സിദ്ധി നല്കുന്നു. ആ 3 പ്രകാരത്തിലുള്ള സേവനം ഏതൊക്കെയാണ്? ഒന്ന് മനോവൃത്തിയിലൂടെ, രണ്ട് വൈബ്രേഷനിലൂടെ, മൂന്ന് വാക്കുകളിലൂടെ. മൂന്നും ശക്തിശാലി നിമിത്തം, നിര്മാണം, നിസ്വാര്ത്ഥം ഈ ആധാരത്തിലൂടെയാണ്, എങ്കിലേ ഹൃദയത്തിനിഷ്ടപ്പെട്ട സഫലത ലഭിക്കുകയുള്ളൂ. ഇല്ലായെങ്കില് സേവനം നടക്കും, സ്വയത്തെ അഥവാ മറ്റുള്ളവരെ കുറച്ച് സമയത്തേക്ക് സന്തോഷിപ്പിക്കുന്നു എന്നാല് ബാപ്ദാദ പറയുന്നത് പോലെയുള്ള സഫലതയുണ്ടാകുന്നില്ല. ബാപ്ദാദായും കുട്ടികളുടെ സന്തോഷത്തില് സന്തോഷിക്കുന്നു എന്നാല് ദിലാരാമന്റെ ഹൃദയത്തില് റിസള്ട്ട് നോട്ട് ചെയ്യുന്നുണ്ട്. സബാഷ്, സബാഷ് എന്ന് തീര്ച്ചയായും പറയും കാരണം ബാബയ്ക്ക് ഓരോ കുട്ടിയുടെയും മേല് സദാ വരദാനത്തിന്റെ ദൃഷ്ടിയും വൃത്തിയും ഉണ്ട്- ഈ കുട്ടി ഇന്നല്ലെങ്കില് നാളെ സിദ്ധി സ്വരൂപമാകുക തന്നെ ചെയ്യും. എന്നാല് വരദാതാവിനോടൊപ്പം ടീച്ചറുമാണ്, അതിനാല് മുന്നോട്ടുള്ളതിന് ശ്രദ്ധ നല്കുന്നു.

അതിനാല് ഇന്ന് ബാപ്ദാദ വിശ്വ പരിവര്ത്തനത്തിന്റെ കാര്യത്തിന്റെയും വിശ്വ പരിവര്ത്തകരായ കുട്ടികളുടെയും റിസള്ട്ട് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അഭിവൃദ്ധിയുണ്ടായി കൊണ്ടിരിക്കുന്നു, ശബ്ദം നാല് ഭാഗത്തും വ്യാപിച്ചു കൊണ്ടിരിക്കുന്നു, പ്രത്യക്ഷതയുടെ കര്ട്ടണ് തുറക്കാന് ആരംഭിച്ചു. നാല് ഭാഗത്തുമുള്ള ആത്മാക്കളില്- സമീപത്ത് പോയി കാണണം എന്ന ഇച്ഛ ഇപ്പോള് ഉത്പന്നമായി കൊണ്ടിരിക്കുന്നു. കേട്ടു കേള്വിയുള്ള കാര്യങ്ങള് ഇപ്പോള് കാണുന്നതില് പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതെല്ലാം പരിവര്ത്തനമായി കൊണ്ടിരിക്കുന്നു. എന്നിട്ടും ഡ്രാമയനുസരിച്ച് ഇപ്പോള് വരെ ബാബയുടെയും നിമിത്തമായ ശ്രേഷ്ഠ ആത്മാക്കളുടെയും ശക്തിശാലി പ്രഭാവത്തിന്റെ പരിണാമം കാണപ്പെട്ടു കൊണ്ടിരിക്കുന്നു. ഇന്ന് ഭൂരിപക്ഷം പേരും ഈ വിധിയിലൂടെ സിദ്ധി പ്രാപ്തമാക്കുകയാണെങ്കില് വളരെ പെട്ടെന്ന് സര്വ്വ ബ്രാഹ്മണരും സിദ്ധി സ്വരൂപത്തില് പ്രത്യക്ഷമാകും. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- സ്വയത്തിനിഷ്ടപ്പെടുന്ന, മറ്റുള്ളവര്ക്കിഷ്ടപ്പെടുന്ന, ബാബയ്ക്ക് ഇഷ്ടപ്പെടുന്ന സഫലതയുടെ ആധാരമായ സ്വപരിവര്ത്തനത്തിന്റെ കുറവാണ് ഇപ്പോള് ഉള്ളത്, സ്വപരിവര്ത്തനത്തിന്റെ കുറവ് എന്ത് കൊണ്ട്? അതിന്റെ മുഖ്യമായ ആധാരം ഒരു വിശേഷ ശക്തിയുടെ കുറവാണ്. ഈ വിശേഷ ശക്തിയാണ് തിരിച്ചറിയാനുള്ള ശക്തി.

ഏതൊരു പരിവര്ത്തനത്തിന്റെയും സഹജമായ ആധാരം തിരിച്ചറിയാനുള്ള ശക്തിയാണ്. തിരിച്ചറിയാനുള്ള ശക്തിയില്ലാത്തിടത്തോളം കാലം അനുഭവമുണ്ടായിരിക്കില്ല, അനുഭവമില്ലാത്തിടത്തോളം കാലം ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയുടെ അടിത്തറ ശക്തിശാലിയായിരിക്കില്ല. ആദി മുതല് തന്റെ ബ്രാഹ്മണ ജീവിതത്തെ മുന്നില് കൊണ്ടു വരൂ.

ആദ്യത്തെ പരിവര്ത്തനമാണ്- ഞാന് ആത്മാവ്, ബാബ എന്റേത്- ഈ പരിവര്ത്തനം ഏത് ആധാരത്തിലൂടെയുണ്ടായി? ഞാന് ആത്മാവാണ്, ഇത് തന്നെയാണ് എന്റെ ബാബ എന്ന് തിരിച്ചറിയുന്നു. അപ്പോള് തിരിച്ചറിവ് അനുഭവം ചെയ്യിക്കുന്നു, അപ്പോഴാണ് പരിവര്ത്തനം ഉണ്ടാകുന്നത്. തിരിച്ചറിയാത്തിടത്തോളം കാലം സാധാരണ ഗതിയിലൂടെ മുന്നോട്ട് പോകും, ഏത് നിമിഷമാണൊ തിരിച്ചറിയാനുള്ള ശക്തി അനുഭവിയാക്കുന്നത് അപ്പോള് തീവ്ര പുരുഷാര്ത്ഥിയായി മാറുന്നു. അതേപോലെ ഏന്തെല്ലാം പരിവര്ത്തനത്തിന്റെ വിശേഷ കാര്യങ്ങള് ആണൊ- രചയിതാവിനെ കുറിച്ച്, രചനയെ കുറിച്ച്, ഹാം ഇത് അതേ സമയമാണ്, അതേ യോഗമാണ്, ഞാനും അതേ ശ്രേഷ്ഠ ആത്മാവാണ്-എന്നിങ്ങനെ ഒരോ കാര്യത്തെ തിരിച്ചറിയുന്നില്ലാത്തിടത്തോളം കാലം ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും ചലനം ഉണ്ടായിരിക്കില്ല. മറ്റുള്ളവരുടെ വായുമണ്ഡലത്തിന്റെ പ്രഭാവത്തിലൂടെ കുറച്ച് സമയത്തേക്ക് പരിവര്ത്തനമുണ്ടാകും എന്നാല് സദാകാലത്തേക്ക് ഉണ്ടായിരിക്കില്ല. തിരിച്ചറിയാനുള്ള ശക്തി സദാകാലത്തെ സഹജമായ പരിവര്ത്തനം ഉണ്ടാക്കുന്നു.

ഇതേ രീതിയില് സ്വപരിവര്ത്തനത്തിലും തിരിച്ചറിയാനുള്ള ശക്തിയില്ലായെങ്കില് സദാകാലത്തെ ശ്രേഷ്ഠമായ പരിവര്ത്തനം ഉണ്ടായിരിക്കില്ല. ഇതില് വിശേഷിച്ചും രണ്ട് കാര്യങ്ങളുടെ തിരിച്ചറിവ് ഉണ്ടായിരക്കണം. ഒന്ന്- തന്റെ കുറവുകളുടെ തിരിച്ചറിവ്. രണ്ട്- നിമിത്തമായ പരിതസ്ഥിതി അഥവാ വ്യക്തിയുടെ ഇച്ഛ, അവരുടെ മനസ്സിന്റെ ഭാവന അഥവാ വ്യക്തിയുടെ കുറവിന്റെ അല്ലെങ്കില് പരവശ സ്ഥിതിയുടെ തിരിച്ചറിവ്. പരിതസ്ഥിതിയുടെ പേപ്പറിന്റെ കാരണത്തെ അറിഞ്ഞ് സ്വയം പാസാകുന്നതിന്റെ ശ്രേഷ്ഠ സ്വരൂപത്തിന്റെ തിരിച്ചറിവുണ്ടായിരിക്കണം- ഞാന് ശ്രേഷ്ഠമാണ്, സ്വസ്ഥിതി ശ്രേഷ്ഠമാണ്, പരിതസ്ഥിതി പേപ്പറാണ് എന്ന്. ഈ തിരിച്ചറിവ് സഹജമായും പരിവര്ത്തനം കൊണ്ടു വരുന്നു, പാസാക്കുന്നു. മറ്റൊരാളുടെ ഇച്ഛ അഥവാ മറ്റുള്ളവരുടെ സ്വഉന്നതിയുടെ തിരിച്ചറിവ് തന്റെ സ്വഉന്നതിയുടെ ആധാരത്തിലാണ്. അതിനാല് തിരിച്ചറിയാനുള്ള ശക്തിയില്ലാതെ സ്വപരിവര്ത്തനം ഉണ്ടാകില്ല. ഇതില് ഒന്നുണ്ട് സത്യമായ ഹൃദയത്തിന്റെ തിരിച്ചറിവ്, രണ്ട്- സാമര്ത്ഥ്യത്തിന്റെ തിരിച്ചറിവും ഉണ്ട് കാരണം വളരെ നോളേജ്ഫുളായി. അതിനാല് സമയം കണ്ട് തന്റെ കാര്യം തെളിയിക്കുന്നതിന്, തന്റെ പേര് ശ്രേഷ്ഠമാക്കുന്നതിന് ആ സമയത്ത് തിരിച്ചറിയും എന്നാല് ആ തിരിച്ചറിവില് പരിവര്ത്തനത്തിന് ആവശ്യമായ ശക്തിയുണ്ടായിരിക്കില്ല. ഹൃദയത്തിന്റെ തിരിച്ചറിവ് ആശീര്വാദം പ്രാപ്തമാക്കി തരുന്നു, സാമര്ത്ഥ്യത്തോടെയുള്ള തിരിച്ചറിവ് കുറച്ച് സമയത്തേക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു, സ്വയത്തെയും സന്തോഷിപ്പിക്കുന്നു.

മൂന്നാമത്തെ പ്രകാരത്തിലുള്ള തിരിച്ചറിവാണ്- മനസ്സ് അംഗീകരിക്കുന്നുണ്ട്- ഇത് ശരിയാണ് എന്ന്, ബുദ്ധി ശബ്ദിക്കുന്നു- ഇത് യഥാര്ത്ഥമല്ല എന്ന് പക്ഷെ ബാഹ്യ രൂപത്തിലൂടെ സ്വയത്തെ മഹാരഥിയാണെന്ന് തെളിയിക്കുന്നതിന്, തന്റെ പേരിനെ ഏതൊരു പ്രകാരത്തിലൂടെയും പരിവാരത്തില് ശക്തിഹീനം അഥവാ കുറച്ച് കാണാതിരിക്കാന് ബുദ്ധിയെ ഹത്യ ചെയ്യുന്നു. ഇതും പാപമാണ്. ശരീരഹത്യ മഹാപാപമെന്ന പോലെ ഇതും പാപത്തിന്റെ കണക്കില് ശേഖരിക്കപ്പെടുന്നു അതിനാല് ബാപ്ദാദ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു, അവരുടെ മനസ്സിലെ ഡയലോഗും കേട്ടു കൊണ്ടിരിക്കുന്നു. വളരെ സുന്ദരമായ ഡയലോഗാണ്. മുഖ്യമായ കാര്യം- ഇങ്ങനെ തിരിച്ചറിവുള്ളവര് മനസ്സിലാക്കുന്നു- ആര്ക്കും ഒന്നും അറിയാന് സാദിക്കില്ലല്ലോ എന്ന്, എന്നാല് ബാബയ്ക്ക് ഒരോ ഇലയെ കുറിച്ചും അറിയാം. കേവലം മുഖത്തിലൂടെ കേള്ക്കുന്നതിലൂടെ മാത്രമല്ല അറിയാന് സാധിക്കുന്നത്, എന്നാല് എല്ലാം അറിഞ്ഞിട്ടും ബാബ അറിയാത്തത് പോലെ നിഷ്കളങ്കരുടെ നാഥന്റെ രൂപത്തില് കുട്ടികളെ മുന്നോട്ട് നയിക്കുന്നു. എല്ലാം അറിഞ്ഞിട്ടും എന്ത് കൊണ്ട് നിഷ്കളങ്കനാകുന്നു? കാരണം ബാബ ദയാ മനസ്കനാണ്, പാപത്തിന്റെ മേല് പാപം വര്ദ്ധിക്കാതിരിക്കാന് ദയ കാണിക്കുന്നു. മനസ്സിലായോ? അതേപോലെ കുട്ടികളും സാമര്ത്ഥ്യക്കാരനായ ബാബയേക്കാളും അഥവാ നിമിത്തമായ ആത്മാക്കളെക്കാളും വളരെ സാമര്ത്ഥ്യമുള്ളവരായി മുന്നില് വരുന്നു അതിനാല് ബാബ ദയാമനസ്ക്കനും, നിഷ്കളങ്കരുടെ നാഥനുമായി മാറുന്നു.

ബാപ്ദാദായുടെയടുത്ത് ഓരോ കുട്ടിയുടെ കര്മ്മത്തിന്റെ, മനസ്സിന്റെ സങ്കല്പങ്ങളുടെ കണക്ക് സദാ സ്പ്ഷ്ടമാണ്. ഹൃദയങ്ങളെ അറിയേണ്ട ആവശ്യമില്ല എന്നാല് ഒരോ കുട്ടിയുടെയും ഹൃദയത്തിന്റെ ഒരോ മിടിപ്പിന്റെ ചിത്രം സ്പ്ഷ്ടമാണ് അതിനാല് പറയുന്നു- ഞാന് ഓരോരുത്തരുടെയും ഹൃദയത്തെ അറിയുന്നില്ല കാരണം അറിയേണ്ട ആവശ്യമില്ല, സ്പ്ഷ്ടമാണ്. ഓരോ നിമിഷത്തിലെ ഹൃദയത്തിന്റെ മിടിപ്പ് അഥവാ മനസ്സിന്റെ സങ്ക്ല്പത്തിന്റെ ചാര്ട്ട് ബാപ്ദാദായുടെ മുന്നിലുണ്ട്. പറയാനും സാധിക്കും, പറയാന് സാധിക്കില്ല എന്നല്ല. തിയതി, സ്ഥലം, സമയം, എന്തെല്ലാം ചെയ്തു- സര്വ്വതും പറയാന് സാധിക്കും. എന്നാല് അറിഞ്ഞിട്ടും അറിയാത്തത് പോലെയിരിക്കുന്നു. അതിനാല് ഇന്ന് മുഴുവന് ചാര്ട്ട് കണ്ടു.

സ്വപരിവര്ത്തനം തീവ്രഗതിയില് നടക്കാത്തത് കാരണം സത്യമായ ഹൃദയത്തിന്റെ തിരിച്ചറിവാണ്. തിരിച്ചറിയാനുള്ള ശക്തിക്ക് വളരെ മധുരമായ അനുഭവം ചെയ്യിക്കാന് സാധിക്കും. ഇത് മനസ്സിലാക്കുന്നുണ്ടല്ലോ. ഇടയ്ക്ക് സ്വയത്തെ ബാബയുടെ കണ്മണിയായ ആത്മാവാണ് അര്ത്ഥം നയനങ്ങളില് അടങ്ങിയിരിക്കുന്ന ശ്രേഷ്ഠമായ ബിന്ദുവാണെന്ന് തിരിച്ചറിയൂ. നയനങ്ങളില് ബിന്ദുവിനേ ലയിക്കാന് സാധിക്കൂ, ശരീരത്തിന് ലയിക്കാനാകില്ല. ഇടയ്ക്ക് സ്വയത്തെ മസ്തകത്തില് തിളങ്ങുന്ന മസ്തക മണി, തിളങ്ങുന്ന നക്ഷത്രമായി അനുഭവിക്കൂ, ഇടയ്ക്ക് സ്വയത്തെ ബ്രഹ്മാബാബയുടെ സഹയോഗി, വലംകൈ സാകാര ബ്രാഹ്മണ രൂപത്തില് ബ്രഹ്മാവിന്റെ ഭുജങ്ങളായി അനുഭവിക്കൂ. ഇടയ്ക്ക് അവ്യക്ത ഫരിസ്ഥ സ്വരൂപത്തെ അനുഭവിക്കൂ. അങ്ങനെ തിരിച്ചറിയാനുള്ള ശക്തിയിലൂടെ വളരെ അളവറ്റ, അലൗകീക അനുഭവം ചെയ്യൂ. കേവലം നോളേജിന്റെ രീതിയില് വര്ണ്ണിക്കരുത്, അനുഭവിക്കൂ. ഈ തിരിച്ചറിയാനുള്ള ശക്തിയെ വര്ദ്ധിപ്പിക്കൂ എങ്കില് മറു ഭാഗത്തുള്ള കുറവുകളുടെ തിരിച്ചറിവ് സ്വതവേ സ്പഷ്ടമാകും. ശക്തിശാലി ദര്പ്പണത്തിലൂടെ ചെറിയൊരു കറ പോലും സ്പ്ഷടമായി കാണപ്പെടുന്നു, അതിനെ പരിവര്ത്തനപ്പെടുത്തുന്നു. അപ്പോള് മനസ്സിലായോ, സ്വപരിവര്ത്തനത്തിന്റെ ആധാരം തിരിച്ചറിയാനുള്ള ശക്തിയാണ്. ശക്തിയെ കാര്യത്തില് ഉപയോഗിക്കൂ, കേവലം എണ്ണിയിട്ട് സന്തോഷിക്കരുത്- ഹാം, ഇതും ശക്തിയാണ്, ഇതും ശക്തിയാണ് എന്ന്. സ്വയത്ത പ്രതി, സര്വ്വരെ പ്രതി, സേവനത്തെ പ്രതി സദാ ഓരോ കാര്യത്തില് അര്പ്പിക്കൂ. മനസ്സിലായോ? ചില കുട്ടികള് പറയുന്നു- ബാബ ഇതേ കാര്യമാണൊ ചെയ്തു കൊണ്ടിരിക്കുന്നത്? എന്നാല് ബാബയ്ക്ക് എന്ത് ചെയ്യാനാകും, കൂടെ കൊണ്ടു പൊകണ്ടേ. കൂടെ കൊണ്ടു പോകേണ്ടതിനാല് അങ്ങനെയുള്ള സാഥിയും വേണ്ടേ അതിനാല് കണ്ടു കൊണ്ടിരിക്കുന്നു, സാഥി സമാനമാകുന്നതിന് കാര്യങ്ങള് കേള്പ്പിക്കുന്നു. ഏറ്റവും അവസാനം വരുന്നവുടെ കാര്യമല്ല, അങ്ങനയുള്ളവര് അനവധിയുണ്ടായിരിക്കും. എന്നാല് സാഥി സമാനമായിരിക്കേണ്ടേ. നിങ്ങള് സാഥിയാണോ അതോ പിന്നാലെ പോകുന്നവരാണോ? പിന്നാലെ വളരെയധികം പേരുണ്ടായിരിക്കും, അതിനാലാണ് ശിവന്റെ ബാരാത്ത്( വിവാഹ പാര്ട്ടി) ന് പ്രശസ്തിയുള്ളത്. പിന്നാലെ വരുന്നവര് വ്യത്യസ്ഥ രീതിയിലുള്ളവരായിരിക്കാം എന്നാല് സാഥി അങ്ങനെയുള്ളതായിരിക്കണ്ടേ. ശരി,

ഇത് ഈസ്റ്റേണ് സോണാണ്. ഈസ്റ്റേണ് സോണ് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രത്യക്ഷതയുടെ സൂര്യന് എവിടെ നിന്ന് ഉദിക്കും? ബാബയില് പ്രത്യക്ഷതയുണ്ടായി എന്നത് പഴയ കാര്യമാണ്. എന്നാല് ഇപ്പോള് എന്ത് ചെയ്യും? പഴയ ഗദ്ദിയാണ്- ഈ ലഹരി നല്ലതാണ് എന്നാല് ഇപ്പോള് എന്ത് ചെയ്യും? ഇപ്പോള് നവീനതയുടെ സൂര്യന് ഉദിക്കണം, സര്വ്വരുടെയും മുഖത്തിലൂടെ വരണം- ഈ ഈസ്റ്റേണ് സോണിലൂടെ നവീനതയുടെ സൂര്യന് പ്രകടമായി! ഇതു വരെ ആരും ചെയ്യാത്ത കാര്യം. അതിപ്പോള് ചെയ്ത് കാണിക്കൂ. പരിപാടി, സെമിനാര് ചെയ്തു, വി ഐ പി കളുടെ സേവനം ചെയ്തു, പത്രത്തില് വന്നു- ഇതെല്ലാം സര്വ്വരും ചെയ്യുന്നുണ്ട് എന്നാല് നവീനതയുടെ തിളക്കം കാണിക്കൂ. മനസ്സിലായോ.

ബാബയുടെ വീട് തന്നെയാണ് സ്വന്തം വീട്. വിശ്രമത്തോടെ സര്വ്വരും എത്തി ചേര്ന്നു. ഹൃദയത്തിന്റെ വിശ്രമം സ്ഥൂലമായ വിശ്രമം നല്കുന്നു. ഹൃദയത്തിന്റെ വിശ്രമമില്ലായെങ്കില് വിശ്രമത്തിനുള്ള സാധനങ്ങളുണ്ടായിട്ടും വിശ്രമമില്ലാത്ത അവസ്ഥയായിരിക്കും. ഹൃദയത്തിന് വിശ്രമമുണ്ട് അര്ത്ഥം ഹൃദയത്തില് സദാ രാമന് കൂടെയുണ്ട് അതിനാല് ഏതൊരു പരിതസ്ഥിതിയിലും വിശ്രമം അനുഭവിക്കുന്നു. വിശ്രമമില്ലേ, അതോ വരുന്നതും പോകുന്നതും അസ്വസ്ഥമാക്കുന്നുണ്ടോ. എന്നാലും മധുരമായ ഡ്രാമയാണെന്ന് മനസ്സിലാക്കൂ. മിലനം ആഘോഷിച്ചു കൊണ്ടിരിക്കുകയല്ലേ. ബാബയെ മിലനം ചെയ്യുക, പരിവാരവുമായി മിലനം ചെയ്യുക- ഈ മിലനം ആഘോഷിക്കുന്നതിന്റെ മധുരമായ ഡ്രാമയാണ്. ശരി.

സര്വ്വശക്തിശാലി ശ്രേഷ്ഠമായ ആത്മാക്കള്ക്ക്, ഓരോ ശക്തിയെ സമയത്ത് കാര്യത്തില് കൊണ്ടു വരുന്ന സര്വ്വ തീവ്ര പുരുഷാര്ത്ഥി കുട്ടികള്ക്ക്, സദാ സ്വപരിവര്ത്തനത്തിലൂടെ സേവനത്തില് ഹൃദയത്തിനിഷ്ടപ്പെട്ട സഫലത പ്രാപ്തമാക്കുന്ന സന്തുഷ്ടരായ കുട്ടികള്ക്ക്, സദാ ദിലാരാമനായ ബാബയുടെ മുന്നില് സത്യമായ ഹൃദയം കൊണ്ട് സ്പ്ഷ്ടമായിട്ടിരിക്കുന്ന സഫലത സ്വരൂപരായ ശ്രേഷ്ഠ ആത്മാക്കള്ക്ക് ദിലാരാമനായ. ബാപ്ദാദായുടെ ഹൃദയത്തിന്റെ സ്നേഹ സ്മരണയും നമസ്തേ.

പാര്ട്ടികളോട് അവ്യക്ത ബാപ്ദാദായുടെ സംഭാഷണം.

സദാ സ്വയത്തെ ബാബയുടെ ഛത്രഛായയിലിരിക്കുന്ന വിശേഷ ആത്മാക്കളാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? ബാബയുടെ ഛത്രഛായയുള്ളയിടത്ത് സദാ മായയില് നിന്നും സുരക്ഷിതരായിരിക്കും. ഛത്രഛായക്കുള്ളില് മായക്ക് വരാനാകില്ല. പരിശ്രമത്തില് നിന്നും സ്വതവേ ദൂരെയകലും. സദാ ആനന്ദത്തിലിരിക്കും കാരണം പരിശ്രമം ഉണ്ടാകുമ്പോള് അത് ആനന്ദത്തിന്റെ അനുഭവം ചെയ്യിക്കില്ല. ഏതു പോലെ കുട്ടികള് പഠിക്കുമ്പോള് പഠിത്തത്തില് പരിശ്രമമില്ലേ. പരീക്ഷയുടെ ദിനം എത്തുമ്പോള് വളരെയധികം പരിശ്രമിക്കുന്നില്ലേ, സന്തോഷത്തോടെ കളിക്കുന്നില്ല. പരിശ്രമം സമാപ്തമാകുമ്പോള്പരീക്ഷ കഴിയുന്നു അപ്പോള് ആനന്ദിക്കുന്നു. അതിനാല് പരിശ്രമമുള്ളയിടത്ത് ആനന്ദമില്ല. ആനന്ദമുള്ളയിടത്ത് പരിശ്രമമില്ല. ഛത്രഛായക്കുള്ളിലിരിക്കുന്നവര് അര്ത്ഥം സദാ ആനന്ദത്തിലിരിക്കുന്നവര് കാരണം ഇവിടെ ഉയര്ന്ന പഠിത്തമാണ് പഠിക്കുന്നത് എന്നാല് ഉയര്ന്ന പഠിത്തമായിട്ടും നിശ്ചയമുണ്ട് ഞാന് വിജയിയാണ്, പാസായി അതിനാല് ആനന്ദത്തിലിരിക്കുന്നു. കല്പ കല്പത്തെ പഠിത്തമാണ്, പുതിയ കാര്യമല്ല. അതിനാല് സദാ ആനന്ദത്തിലിരിക്കൂ മറ്റുള്ളവര്ക്കും ആനന്ദത്തിലിരിക്കുന്നതിനുള്ള സന്ദേശം നല്കി കൊണ്ടിരിക്കൂ, സേവനം ചെയ്തു കൊണ്ടിരിക്കൂ കാരണം സേവനത്തിന്റെ ഫലം ഈ സമയത്തും ഭാവിയിലും അനുഭവിച്ചു കൊണ്ടിരിക്കും. സേവനം ചെയ്യുകയാണെങ്കില് ഫലം ലഭിക്കും.

വിട പറയുന്ന സമയത്ത്- മുഖ്യമായ സഹോദരീ സഹോദരന്മാരോടൊപ്പം

ബാപ്ദാദ സര്വ്വ കുട്ടികളെയും സമാനമാക്കുന്നതിന്റെ ശുഭ ഭവനയോടെ ഉയര്ത്താന് ആഗ്രഹിക്കുന്നു. നിമിത്തമായ സേവാധാരി ബാബയ്ക്ക് സമാനമാകുക തന്നെ വേണം, എങ്ങനെയെങ്കിലും ബാബയ്ക്ക് ആക്കണം കാരണം അങ്ങനെയിങ്ങനെയുള്ളവരെ ബാബ കൂടെ കൊണ്ടു പോകില്ല. ബാബയ്ക്കും അഭിമാനമില്ലേ. ബാബ സമ്പന്നവും കൂടെ വരുന്നവര് അംഗവൈകല്യമുള്ളവരുമാണെങ്കില് അത് ശോഭിക്കില്ല. അംഗവൈകല്യമുള്ളവര് പിന്നാലെ വരും, കൂടെയല്ല അതിനാല് ശിവന്റെ ബാരാത്തില് അംഗവൈകല്യമുള്ളവരെയും കാണിക്കുന്നുണ്ട് എന്തെന്നാല് ചില ശക്തിഹീനരായ ആത്മാക്കള് ധര്മ്മരാജപുരിയില് പാസായി യോഗ്യരാകും. ശരി.

വരദാനം :-
സേവനത്തിന്റെ സ്റ്റേജില് ഉള്ക്കൊള്ളാനുള്ള ശക്തിയിലൂടെ സഫലതാ മൂര്ത്താകുന്ന മാസ്റ്റര് സാഗരനായി ഭവിക്കട്ടെ.

സേവനത്തിന്റെ സ്റ്റേജില് വരുമ്പോള് അനേക പ്രകാരത്തിലുള്ള കാര്യങ്ങള് മുന്നില് വരുന്നു, ആ കാര്യങ്ങളെ സ്വയത്തില് ഉള്ക്കൊള്ളൂ എങ്കില് സഫതാമൂര്ത്ത് ആയി തീരും. ഉള്ക്കൊള്ളുക അര്ത്ഥം സങ്കല്പ രൂപത്തില് പോലും ഏതൊരു വ്യക്തമായ കാര്യങ്ങളുടെ, ഭാവങ്ങളുടെ അംശ രൂപം പോലും ഉണ്ടാകരുത്. അമംഗളത്തിന്റെ വാക്ക് പോലും ഇല്ലാത്ത രീതിയില്, അമംഗളകാരിയായ വാക്കുകളെ മംഗളത്തിന്റെ ഭാവനയില് അങ്ങനെ പരിവര്ത്തനപ്പെടുത്തൂ. അവഗുണത്തെ ഗുണത്തില്, നിന്ദയെ സ്തുതിയില് പരിവര്ത്തനപ്പെടുത്തൂ- എങ്കില് പറയാം മാസ്റ്റര് സാഗരന്

സ്ലോഗന് :-
വിസ്താരത്തെ കാണാതെ സാരത്തെ കാണുകയും അഥവാ സ്വയത്തില് ഉള്ക്കൊള്ളുകയും ചെയ്യുന്നവര് തന്നെയാണ് തീവ്ര പുരുഷാര്ത്ഥി.