14.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ-ബാബയുംദാദയുംരണ്ട്പേരുംനിരഹങ്കാരികളാണ്, നിഷ്കാമസേവനംചെയ്യുന്നു, തനിക്ക്വേണ്ടിയാതൊരുലോഭവുംഇല്ല - അതുപോലെനിങ്ങള്കുട്ടികളുംബാബയ്ക്ക്സമാനമാകൂ.

ചോദ്യം :-
ഏഴകളുടെ നാഥനായ ബാബ ഏഴകളായ കുട്ടികളുടെ ഭാഗ്യം എന്തിന്റെ ആധാരത്തിലാണ് ഉയര്ന്നതാക്കുന്നത്?

ഉത്തരം :-
ബാബ പറയുന്നു - കുട്ടികളേ, വീട്ടിലിരിക്കെ സര്വ്വതും സംരക്ഷിച്ച് കൊണ്ടും സദാ ബുദ്ധികൊണ്ട് എല്ലാം ബാബയുടേതാണെന്ന് മനസ്സിലാക്കണം. ട്രസ്റ്റിയായിരിക്കൂ അപ്പോള് ഉയര്ന്ന ഭാഗ്യം ഉണ്ടാകും. ഇതില് വളരെയധികം സത്യത വേണം. പൂര്ണ്ണമായും നിശ്ചയമുണ്ടെങ്കില് യജ്ഞത്തില് നിന്നും പാലിക്കപ്പെട്ടുകൊണ്ടിരിക്കും. വീട്ടില് ട്രസ്റ്റിയായിരുന്ന് ശിവബാബയുടെ ഭണ്ഡാരത്തില് നിന്നും കഴിക്കുന്നു. ബാബയോട് സര്വ്വതും സത്യമായി പറയണം.

ഓംശാന്തി.
ഭക്തീമാര്ഗ്ഗത്തിന്റെ സത്സംഗങ്ങളില് നിന്നും ഈ ജ്ഞാനമാര്ഗ്ഗത്തിന്റെ സത്സംഗം വിചിത്രമാണ്. നിങ്ങള്ക്ക് ഭക്തിയുടെ അനുഭവമുണ്ട്. അനേകം സന്യാസിമാര് ഭക്തിയുടെ ശാസ്ത്രങ്ങളും മറ്റും കേള്പ്പിക്കുന്നു. ഇവിടെ അതില് നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവിടെ നിങ്ങള് ആരുടെ മുന്നിലാണിരിക്കുന്നത്? ഡബിള് അച്ഛന്റേയും അമ്മയുടേയും മുന്നില്. മറ്റു സ്ഥലങ്ങളില് അങ്ങനെ ഇല്ല. ഇവിടെ പരിധിയില്ലാത്ത അച്ഛനുമുണ്ട് അമ്മയുമുണ്ട് ചെറിയ അമ്മയുമുണ്ട്. ഇത്രയും സംബന്ധങ്ങളുണ്ട്. അവിടെ അങ്ങനെ യാതൊരു സംബന്ധവും ഇല്ല. സന്യാസിമാരെ അനുയായികളെന്നു പറയില്ല. അവര് നിവൃത്തിമാര്ഗ്ഗത്തിലുള്ളവരാണ്. അവരുടെ ധര്മ്മം തന്നെ വേറെയാണ്. നിങ്ങളുടെ ധര്മ്മം വേറെയാണ്. രാത്രിയും പകലും പോലുള്ള വ്യത്യാസമുണ്ട്. ഇതും നിങ്ങള്ക്കറിയാം - ലൗകീക അച്ഛനില് നിന്നും അല്പകാല ക്ഷണഭംഗുരമായ സുഖം ഒരു ജന്മത്തേയ്ക്ക് ലഭിക്കുന്നു. പുതിയ അച്ഛനും പുതിയ കാര്യവും. ഇവിടെ ലൗകീകവുമുണ്ട് പാരലൗകീകവുമുണ്ട് അലൗകീകവുമുണ്ട്. ലൗകീകത്തില് നിന്നും സമ്പത്ത് ലഭിക്കുന്നു പാരലൗകീകത്തില് നിന്നും സമ്പത്ത് ലഭിക്കുന്നു. ഈ അലൗകീക അച്ഛന് അത്ഭുതമാണ്, ബ്രഹ്മാവില് നിന്നും സമ്പത്ത് ലഭിക്കുന്നില്ല. ബ്രഹ്മാവിലൂടെ ശിവബാബ സമ്പത്ത് നല്കുന്നു അതുകൊണ്ട് പാരലൗകീക അച്ഛനെ വളരെയധികം ഓര്മ്മിക്കുന്നു. ലൗകീക അച്ഛനേയും ഓര്മ്മിക്കുന്നു. ഈ അലൗകീക ബ്രഹ്മാബാബയെ ആരും ഓര്മ്മിക്കുന്നില്ല. നിങ്ങള്ക്കറിയാം ഇത് പ്രജാപിതാവാണ്, ബ്രഹ്മാബാബ ഒരാളുടെ അച്ഛനല്ല. പ്രജാപിതാവ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറാണ്. ശിവബാബയെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര് എന്ന് വിളിക്കില്ല. ലൗകീക സംബന്ധത്തില് ലൗകീക അച്ഛനും ഗ്രാന്റ് ഫാദറും(മുത്തച്ഛന്) ഉണ്ട്. ബ്രഹ്മാബാബ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറാണ്. ഇങ്ങനെ ലൗകീക അച്ഛനെയോ പാരലൗകീക അച്ഛനെയോ വിളിക്കില്ല. ഈ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറില് നിന്നും സമ്പത്ത് ലഭിക്കുന്നില്ല. ഈ കാര്യങ്ങളെല്ലാം ബാബയിരുന്ന് മനസ്സിലാക്കിത്തരുന്നു. ഭക്തീമാര്ഗ്ഗത്തിലെ കാര്യങ്ങള് തന്നെ വ്യത്യസ്തമായതാണ്. ഡ്രാമയില് ആ പാര്ട്ടുമുണ്ട് അത് പിന്നെ നടന്നുകൊണ്ടിരിക്കും. നിങ്ങള് എങ്ങനെയാണ് 84 ജന്മം എടുത്തത് എന്നുള്ളത് ബാബ പറഞ്ഞ് തരുന്നു, 84 ലക്ഷം അല്ല. ബാബ വന്ന് ഇപ്പോള് മുഴുവന് ലോകത്തേയും നമ്മളേയും ധാര്മ്മികരാക്കി മാറ്റുന്നു. ഈ സമയം ആരും ധര്മ്മാത്മാവല്ല. പുണ്യാത്മാക്കളുടെ ലോകം തന്നെ മറ്റൊന്നാണ്. പാപാത്മാക്കള് വസിക്കുന്നിടത്ത് പുണ്യാത്മാക്കളുണ്ടായിരിക്കില്ല. ഇവിടെ പാപാത്മാക്കള് പാപാത്മാക്കള്ക്ക് തന്നെയാണ് ദാന- പുണ്യങ്ങള് ചെയ്യുന്നത്. പുണ്യാത്മാക്കളുടെ ലോകത്തില് ദാന പുണ്യങ്ങള് ചെയ്യേണ്ട ആവശ്യം തന്നെ ഇല്ല. നമ്മള് സംഗമയുഗത്തില് 21 ജന്മത്തേയ്ക്കുള്ള സമ്പത്ത് എടുത്തു എന്നുള്ള ജ്ഞാനം സത്യയുഗത്തില് ഉണ്ടായിരിക്കില്ല. ഈ ജ്ഞാനം ഇവിടെ പരിധിയില്ലാത്ത അച്ഛനില് നിന്നും നിങ്ങള്ക്ക് തന്നെയാണ് ലഭിക്കുന്നത്, അതിലൂടെ 21 ജന്മങ്ങളിലേയ്ക്ക് സദാ സുഖവും ആരോഗ്യവും ധനവും സര്വ്വതും ലഭിക്കുന്നു. അവിടെ നിങ്ങള്ക്ക് വളരെയധികം ആയുസ്സുണ്ടായിരിക്കും. പേര് തന്നെ അമരപുരി എന്നാണ്. ശങ്കരന് പാര്വതിയ്ക്ക് കഥ കേള്പ്പിച്ച് കൊടുത്തു എന്ന് പറയുന്നുണ്ട്. സൂക്ഷ്മവതനത്തില് ഈ കാര്യങ്ങള് ഒന്നും ഉണ്ടായിരിക്കില്ല. അതും ഒരാള്ക്ക് മാത്രമായിട്ട് അമരകഥ കേള്പ്പിക്കില്ല. ഇത് ഭക്തീമാര്ഗ്ഗത്തിന്റെ കാര്യങ്ങളാണ്, ഇതുവരെ എല്ലാവരും ഭക്തിയിലായിരുന്നു. ഈശ്വരന് സര്വ്വവ്യാപിയാണ് എന്ന് പറയുന്നതാണ് ഏറ്റവും വലിയ അന്ധവിശ്വാസം. ബാബയുടെ പേരു തന്നെ മോശമാക്കി. നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്ന പരിധിയില്ലാത്ത ബാബയെക്കുറിച്ച് പറയുന്നത് സര്വ്വവ്യാപിയാണ്, കല്ലിലും മുള്ളിലുമുണ്ട്, ഓരോ കണത്തിലുമുണ്ട് എന്നൊക്കെയാണ്. അവനവനെക്കാളും വളരെയധികം നിന്ദിച്ചു. ഞാന് നിങ്ങള്ക്ക് എത്ര നല്ല രീതിയിലാണ് നിഷ്കാമ സേവനം ചെയ്യുന്നത്. ആദ്യ നമ്പര് ആകണമെന്നുള്ള യാതൊരു ലോഭവും എനിയ്ക്കില്ല. മറ്റുള്ളവരെ ആക്കുവാന് വേണ്ടിയാണിരിക്കുന്നത്. ഇതിനെയാണ് നിഷ്കാമ സേവനം എന്ന് പറയുന്നത്.

നിങ്ങള് കുട്ടികളോട് നമസ്തേ പറയുന്നു. ബാബ നിരാകാരനും നിരഹങ്കാരിയുമാണ്, യാതൊരു അഹങ്കാരവും ഇല്ല. അതേ വസ്ത്രങ്ങള് തന്നെയാണ്. ഒന്നും മാറിയിട്ടില്ല. ലോകത്തില് അവര് അവരുടെ വസ്ത്രങ്ങളെല്ലാം മാറ്റുന്നുണ്ട്. ബ്രഹ്മാബാബയുടേത് അതേ സാധാരണ വസ്ത്രം തന്നെയാണ്. ഓഫീസര്മാരുടെ വസ്ത്രവും മാറ്റുന്നു, എന്നാല് ബ്രഹ്മാബാബയുടേത് അതേ സാധാരണ വേഷം തന്നെയാണ്. യാതൊരു വ്യത്യാസവും ഇല്ല. ഞാന് സാധാരണ ശരീരമാണെടുക്കുന്നത് എന്ന് ബാബയും പറയുന്നു. അതും ആരുടേതാണ്? സ്വയം തന്റെ ജന്മങ്ങളെത്തന്നെ അറിയുന്നില്ല, നമ്മള് എത്ര പുനര്ജന്മം എടുക്കുന്നു എന്ന്. അവര് 84 ലക്ഷം എന്ന് പറയുന്നു. കേട്ടതും കേള്വിപ്പെട്ടതുമായ കാര്യങ്ങളാണ്. ഇതിലൂടെ യാതൊരു പ്രാപ്തിയും ഇല്ല. ഭയപ്പെടുത്തുന്നു - ഇങ്ങനെയുള്ള കര്മ്മം ചെയ്താല് കഴുതയും പട്ടിയുമൊക്കെ ആകുമെന്ന്. എന്നാല് പശുവിന്റെ വാലു പിടിച്ചാല് തരണം ചെയ്യാമെന്നും പറയുന്നു, ഇപ്പോള് ഈ പശു എവിടുന്നാണ് വന്നത്? സ്വര്ഗ്ഗത്തിലെ പശുക്കള് തന്നെ വ്യത്യസ്തമാണ്. അവിടത്തെ പശുക്കള് വളരെ ഫസ്റ്റ്ക്ലാസ്സായിരിക്കും. നിങ്ങള് 100 ശതമാനം സമ്പൂര്ണ്ണമായിരിക്കുന്നത് പോലെ പശുക്കളും അങ്ങനെ ഫസ്റ്റ്ക്ലാസ്സായിരിക്കും. കൃഷ്ണന് പശുക്കളെയൊന്നും മേയ്ക്കുന്നില്ല. കൃഷ്ണന് അതിന്റെ ആവശ്യമെന്താണ്. ഇത് അവിടത്തെ സൗന്ദര്യം കാണിക്കുകയാണ്. ബാക്കി കൃഷ്ണന് പശുക്കളെ മേയ്ക്കുകയൊന്നും ചെയ്യുന്നില്ല. കൃഷ്ണന് പശുക്കളെ മേയ്ക്കുന്നതായി കാണിച്ചിരിക്കുന്നു. സര്വ്വഗുണ സമ്പന്നനായ സത്യയുഗത്തിന്റെ ആദ്യത്തെ രാജകുമാരനും പശുക്കളെ മേയ്ക്കുന്നവരും തമ്മില് എത്ര വ്യത്യാസമുണ്ട്. ഒന്നും മനസ്സിലാക്കുന്നില്ല കാരണം ദേവതാധര്മ്മം തന്നെ ഇപ്പോള് ഇല്ല. ഈ ഒരേയൊരു ധര്മ്മമാണ് പ്രായലോപപ്പെട്ട് പോകുന്നത്. ഈ കാര്യങ്ങള് ശാസ്ത്രങ്ങളിലൊന്നും ഇല്ല. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് നല്കുന്നു - വിശ്വത്തിന്റെ അധികാരിയാക്കുന്നതിനു വേണ്ടി. അധികാരിയായിക്കഴിഞ്ഞാല് പിന്നെ ജ്ഞാനത്തിന്റെ ആവശ്യം ഇല്ല. അജ്ഞാനികള്ക്കാണ് സദാ ജ്ഞാനം കൊടുക്കുന്നത്. ജ്ഞാന സൂര്യന് പ്രകടമായപ്പോള് അജ്ഞാനമാകുന്ന അന്ധകാരം നശിച്ചു എന്ന് പാടുന്നു. ഇപ്പോള് കുട്ടികള്ക്കറിയാം ലോകം മുഴുവന് അന്ധകാരത്തിലാണെന്ന്. എത്ര അനേകം സത്സംഗങ്ങളാണ്. ഇവിടെ ഭക്തീമാര്ഗ്ഗം അല്ല. ഇത് സദ്ഗതി മാര്ഗ്ഗമാണ്. ഒരു ബാബ തന്നെയാണ് സദ്ഗതി നല്കുന്നത്. നിങ്ങള് ഭക്തീമാര്ഗ്ഗത്തില് വിളിച്ചിരുന്നു, അങ്ങ് വരികയാണെങ്കില് ഞങ്ങള് അങ്ങയുടേതായിത്തീരും. അങ്ങല്ലാതെ മറ്റാരും ഇല്ല കാരണം അങ്ങുതന്നെയാണ് ജ്ഞാനത്തിന്റെ സാഗരം, സുഖത്തിന്റെ സാഗരം പവിത്രതയുടെ സാഗരം, സമ്പത്തിന്റെ സാഗരം. സമ്പത്തും നല്കുന്നില്ലേ. എത്ര സമൃദ്ധമാക്കിയാണ് മാറ്റുന്നത്. നിങ്ങള്ക്കറിയാം നമ്മള് ശിവബാബയില് നിന്നും 21 ജന്മങ്ങളിലേയ്ക്ക് വേണ്ടി സഞ്ചി നിറയ്ക്കുവാനായി വന്നിരിക്കുകയാണ് അര്ത്ഥം നരനില് നിന്നും നാരായണനായി മാറുന്നു. ഭക്തീമാര്ഗ്ഗത്തിലെ കഥകള് ധാരാളം കേട്ടു, അപ്പോഴും പടി താഴേയ്ക്കിറങ്ങുക തന്നെയായിരുന്നു. ആര്ക്കും കയറുന്ന കലയില്ല. കല്പത്തിന്റെ ആയുസ്സും എത്രമാത്രം വലുതും ദൈര്ഘ്യമുള്ളതുമാക്കിക്കളഞ്ഞു. ഡ്രാമയുടെ കാലാവധി ലക്ഷക്കണക്കിന് വര്ഷമാണെന്ന് പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി കല്പം 5000 വര്ഷം തന്നെയാണെന്ന്. ഏറ്റവും കൂടുതല് 84 ജന്മവും കുറഞ്ഞത് ഒരു ജന്മവും. ആത്മാക്കള് അവസാനവും വന്നുകൊണ്ടിരിക്കുന്നു. നിരാകാരി വൃക്ഷമല്ലേ. നമ്പര് അനുസരിച്ച് പാര്ട്ട് അഭിനയിക്കുവാന് വരുന്നു. യഥാര്ത്ഥത്തില് നമ്മള് നിരാകാരി വൃക്ഷത്തിലുള്ളവരാണ്. അവിടെ നിന്നും ഇവിടെക്ക് പാര്ട്ട് അഭിനയിക്കുവാനാണ് വരുന്നത്. അവിടെ സര്വ്വരും പവിത്രമായിരിക്കുന്നു. എന്നാല് സര്വ്വരുടേയും പാര്ട്ട് വ്യത്യസ്തമാണ്. ഇത് ബുദ്ധിയില് വയ്ക്കൂ. വൃക്ഷവും ബുദ്ധിയില് വയ്ക്കൂ. സത്യയുഗം മുതല് കലിയുഗത്തിന്റെ അന്ത്യം വരെയുള്ളത് ബാബ തന്നെയാണ് പറഞ്ഞ് തരുന്നത്. ഇത് ഒരു മനുഷ്യനുമല്ല പറയുന്നത്, ദാദയല്ല പറയുന്നത്. ഒരേയൊരു സദ്ഗുരു തന്നെയാണ് സര്വ്വര്ക്കും സദ്ഗതി നല്കുന്നത്. ബാക്കി സര്വ്വരും ഭക്തീമാര്ഗ്ഗത്തിലെ ഗുരുക്കന്മാരാണ്. എത്ര കര്മ്മകാണ്ഡങ്ങളാണ്. ഭക്തീമാര്ഗ്ഗത്തിന്റെ പ്രദര്ശനം എത്രയാണ്. ഇത് മൃഗതൃഷ്ണ സമാനമാണ്. ഇതില് ഇത്രയും കുടുങ്ങിപ്പോയിരിക്കുകയാണ്, ആരെങ്കിലും രക്ഷപ്പെടുത്തുവാന് പോയാലും അവരും സ്വയം കുടുങ്ങിപ്പോകുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. പുതിയ കാര്യമൊന്നുമല്ല. എന്തെല്ലാമാണോ ഓരോ സെക്കന്റിലും കടന്ന് പോകുന്നത്, മുഴുവന് ഡ്രാമയും ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോള് നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്നും രാജയോഗം പഠിച്ച് നരനില് നിന്നും നാരായണനും, വിശ്വത്തിന്റെ അധികാരിയും ആവുകയാണെന്ന് നിങ്ങള് അറിയുന്നുണ്ട്. നിങ്ങള് കുട്ടികള്ക്ക് ഈ ലഹരിയുണ്ടായിരിക്കണം. പരിധിയില്ലാത്ത അച്ഛന് ഓരോ 5000 വര്ഷത്തിനു ശേഷവും ഭാരതത്തില് തന്നെയാണ് വരുന്നത്. ബാബ ശാന്തിയുടേയും സുഖത്തിന്റേയും സാഗരമാണ്. ഈ മഹിമ പാരലൗകീക അച്ഛന്റേത് തന്നെയാണ്. ഈ മഹിമ തികച്ചും സത്യമാണ് എന്നത് നിങ്ങള്ക്കറിയാം. സര്വ്വതും ഒരാളില് നിന്നുമാണ് ലഭിക്കുന്നത്. ബാബ തന്നെയാണ് ദുഃഖത്തെ ഇല്ലാതാക്കി സുഖം നല്കുന്നത്, ആ ബാബയുടെ മുന്നിലാണ് നിങ്ങളിരിക്കുന്നത്.

നിങ്ങള് നിങ്ങളുടെ സെന്ററിലിരിക്കുമ്പോള് എവിടെക്കാണ് യോഗം വയ്ക്കുക. ശിവബാബ മധുബനിലാണ് എന്നത് ബുദ്ധിയില് വരും. ബാബയെത്തന്നെയാണ് ഓര്മ്മിക്കുന്നത്. ശിവബാബ സ്വയം പറയുന്നു ഞാന് സാധാരണ വൃദ്ധ ശരീരത്തിലാണ് പ്രവേശിച്ചിരിക്കുന്നത്, വീണ്ടും ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിനു വേണ്ടി. ഞാന് ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങള് എത്രയാണ് എന്നെ നിന്ദിക്കുന്നത്. ഞാന് നിങ്ങളെ പൂജ്യനീയരാക്കുന്നു. നാളത്തെ കാര്യമാണ്. നിങ്ങള് എത്ര പൂജ ചെയ്തിരുന്നു. നിങ്ങള്ക്ക് നിങ്ങളുടെ രാജ്യഭാഗ്യം നല്കിയിരുന്നു. സര്വ്വതും നഷ്ടപ്പെടുത്തി. ഇപ്പോള് വീണ്ടും നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. ഒരിയ്ക്കലും ആരുടേയും ബുദ്ധിയില് ഇത് ഇരിക്കുന്നില്ല. ഇത് ദൈവീക ഗുണങ്ങളുള്ള ദേവതകളാണ്. ഇവരും മനുഷ്യര് തന്നെയാണ് എന്നാല് 80 - 100 അടി പൊക്കമുള്ളവരൊന്നും അല്ല. അവര്ക്ക് വളരെയധികം ആയുസ്സുള്ളത് കാരണം അവര് മേല്ക്കൂരവരെ പൊക്കമുണ്ടാകും എന്നല്ല. കലിയുഗത്തില് നിങ്ങളുടെ ആയുസ്സ് കുറഞ്ഞ് പോകുന്നു. ബാബ വന്ന് നിങ്ങളുടെ ആയുസ്സ് വര്ദ്ധിപ്പിക്കുന്നു അതുകൊണ്ട് ബാബ പറയുന്നു ഹെല്ത്ത് മിനിസ്റ്ററിനും(ആരോഗ്യ വകുപ്പ് മന്ത്രി) മനസ്സിലാക്കിക്കൊടുക്കൂ. ഞങ്ങള് താങ്കള്ക്ക് ഒരിയ്ക്കലും രോഗം വരാതിരിക്കുവാനുള്ള യുക്തി പറഞ്ഞ് തരാം എന്ന് പറയൂ. ഭഗവാന് പറയുന്നു - സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കൂ അപ്പോള് നിങ്ങള് പതീതത്തില് നിന്നും പാവനവും സദാ ആരോഗ്യമുള്ളവരുമായി മാറും. നമ്മള് ഉറപ്പ് നല്കുന്നു. യോഗികള് പവിത്രമായത് കാരണം ആയുസ്സും വളരെ കൂടുതലായിരിക്കും. ഇപ്പോള് നിങ്ങള് രാജയോഗികളും രാജഋഷികളുമാണ്. ആ സന്യാസിമാര്ക്ക് രാജയോഗം പഠിപ്പിക്കുവാന് സാധിക്കില്ല. അവര് പറയുന്നത് ഗംഗ പതീത പാവനിയാണ്, അവിടെ ദാനം ചെയ്യൂ എന്നൊക്കെയാണ്. ഗംഗയ്ക്ക് എങ്ങനെ ദാനം ചെയ്യും. മനുഷ്യര് ഗംഗയില് പൈസയിടുന്നു. പണ്ഡിതന്മാര് അത് കൊണ്ട് പോകുന്നു. ഇപ്പോള് നിങ്ങള് ബാബയിലൂടെ പാവനമായിക്കൊണ്ടിരിക്കുന്നു. ബാബയ്ക്ക് എന്താണ് കൊടുക്കുന്നത്? ഒന്നുമില്ല, ബാബ ദാതാവാണ്. നിങ്ങള് ഭക്തീമാര്ഗ്ഗത്തില് ഈശ്വരാര്ത്ഥം പാവപ്പെട്ടവര്ക്ക് ദാനം നല്കിയിരുന്നു. അര്ത്ഥം പതീതര്ക്കാണ് നല്കിയിരുന്നത്. നിങ്ങളും പതീതം വാങ്ങിക്കുന്നവരും പതീതം. ഇപ്പോള് നിങ്ങള് പാവനമാവുകയാണ്. അവിടെ പതീതര് പതീതര്ക്ക് ദാനം കൊടുക്കുന്നു. പവിത്രമായ കുമാരിമാര്ക്കും ദാനം നല്കുന്നു, തല കുനിക്കുന്നു അവരെ കഴിപ്പിക്കുന്നു ദക്ഷിണയും നല്കുന്നു. വിവാഹത്തിന് ശേഷം മോശമായിത്തീരുന്നു. ഡ്രാമയില് അടങ്ങിയിട്ടുണ്ട് വീണ്ടും അങ്ങനെ തന്നെ ആവര്ത്തിക്കപ്പെടും. ഭക്തീമാര്ഗ്ഗത്തിന്റെ പാര്ട്ടുമുണ്ട്. സത്യയുഗത്തിലെ കാര്യങ്ങളും ബാബ പറഞ്ഞ് തരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിവ് ലഭിച്ചിരിക്കുന്നു. ആദ്യം അറിവില്ലാത്തവരായിരുന്നു. ശാസ്ത്രങ്ങളില് ഭക്തീമാര്ഗ്ഗത്തിന്റെ കാര്യങ്ങളാണുള്ളത്, അതിലൂടെ എന്നെ ആര്ക്കും ലഭിക്കുന്നില്ല. ഞാന് എപ്പോള് വരുന്നുവോ അപ്പോള്ത്തന്നെയാണ് വന്ന് സര്വ്വര്ക്കും സദ്ഗതി നല്കുന്നത്. ഞാന് ഒരേയൊരു പ്രാവശ്യം വന്ന് പഴയതിനെ പുതിയതാക്കുന്നു. ഞാന് പാവപ്പെട്ടവരുടെ നാഥനാണ്. പാവപ്പെട്ടവരെ സമ്പന്നനാക്കുന്നു. പാവങ്ങള് പെട്ടെന്ന് ബാബയുടേതായി മാറുന്നു. പറയുന്നു - ബാബാ ഞങ്ങള് അങ്ങയുടേതാണ് ഇത് സര്വ്വതും അങ്ങയുടേതാണ്. ബാബ പറയുന്നു ട്രസ്റ്റിയായിരിക്കൂ. ഇത് നമ്മുടേതല്ല ബാബയുടേതാണ് എന്ന് ബുദ്ധികൊണ്ട് മനസ്സിലാക്കണം. ഇതിന് വളരെ ബുദ്ധിശാലികളായ കുട്ടികള് വേണം. പിന്നീട് നിങ്ങള് വീട്ടില് ഭക്ഷണം ഉണ്ടാക്കിക്കഴിക്കുകയാണെങ്കിലും യജ്ഞത്തില് നിന്നും കഴിക്കുന്നത് പോലെയാണ് കാരണം നിങ്ങളും യജ്ഞത്തിന്റേതാണ്. സര്വ്വതും യജ്ഞത്തിന്റേതായി. വീട്ടിലും ട്രസ്റ്റിയായിരിക്കുകയാണെങ്കില് ശിവബാബയുടെ ഭണ്ഡാരിയില് നിന്നുമാണ് കഴിക്കുന്നത്. എന്നാല് പൂര്ണ്ണമായും നിശ്ചയം വേണം. നിശ്ചയത്തില് പ്രശ്നങ്ങള് ഉണ്ടാവുകയാണെങ്കില്........ഹരിശ്ചന്ദ്രന്റെ ഉദാഹരണമുണ്ടല്ലോ. ബാബയോട് സര്വ്വതും പറയണം. ഞാന് പാവപ്പെട്ടവരുടെ നാഥനാണ്.

ഗീതം : ഒടുവില് ആ ദിനം ഇന്ന് വന്നുചേര്ന്നു.........

അരകല്പം ഭക്തിയില് ഓര്മ്മിച്ചു ഇപ്പോള് അവസാനം ലഭിച്ചു. ഇപ്പോള് ജ്ഞാനത്തിന്റെ ജയാരവം ഉണ്ടാകണം, തീര്ച്ചയായും സത്യയുഗം വരണം. അതിനിടയ്ക്കാണ് സംഗമം, അപ്പോഴാണ് നിങ്ങള് ഉത്തമ പുരുഷനാകുന്നത്. നിങ്ങള് പവിത്ര പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരായിരുന്നു. പിന്നെ 84 ജന്മത്തിന് ശേഷം അപവിത്രമാകുന്നു, വീണ്ടും പവിത്രമാകണം. കല്പത്തിനു മുന്പും നിങ്ങള് അങ്ങനെ ആയിത്തീര്ന്നിരുന്നു. കല്പത്തിനു മുന്പ് ആര് എത്ര പുരുഷാര്ത്ഥം ചെയ്തുവോ അവര് അതുപോലെചെയ്യും. തന്റെ സമ്പത്ത് എടുക്കും. ബാബ സാക്ഷിയായി കാണുന്നു. ബാബ പറയുന്നു നിങ്ങള് സന്ദേശികളാണ് മറ്റൊരു സന്ദേശിയോ വഴികാട്ടിയോ ഇല്ല. സദ്ഗതി നല്കുന്ന സദ്ഗുരു ഒരാള് തന്നെയാണ്. മറ്റു ധര്മ്മാത്മാക്കള് വരുന്നത് ധര്മ്മം സ്ഥാപിക്കുവാന് വേണ്ടിയാണ്. അപ്പോള് അവര് എങ്ങനെ ഗുരുവാകും. ഞാന് സര്വ്വര്ക്കും സദ്ഗതി നല്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശാന്തിയുടേയും സുഖത്തിന്റേയും സമ്പത്തിന്റേയും സാഗരമായ ബാബയെ നമ്മുക്ക് ലഭിച്ചിരിക്കുകയാണ്, നമ്മുക്ക് സര്വ്വതും ഒരാളില് നിന്നുമാണ് ലഭിക്കുന്നത്, സദാ ഈ ലഹരിയിലിരിക്കണം. ഇങ്ങനെയുള്ള ബാബയുടെ സന്മുഖത്താണിരിക്കുന്നത്. ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

2. തന്റെ അഹങ്കാരം ഉപേക്ഷിച്ച് ബാബയ്ക്ക് സമാനം നിഷ്കാമ സേവനം ചെയ്യണം. നിരഹങ്കാരിയായിരിക്കണം. സന്ദേശിയും വഴികാട്ടിയുമായി സര്വ്വര്ക്കും വഴി പറഞ്ഞ് കൊടുക്കണം.

വരദാനം :-
അകാല സിംഹാസനത്തിലും ഹൃദയ സിംഹാസനത്തിലുമിരുന്ന് സദാ ശ്രേഷ്ഠമായ കര്മ്മം ചെയ്യുന്ന കര്മ്മയോഗിയായി ഭവിയ്ക്കട്ടെ.

ഈ സമയത്ത് നിങ്ങള് കുട്ടികള്ക്ക് രണ്ട് സിംഹാസനങ്ങള് ലഭിക്കുന്നുണ്ട് - ഒന്ന് അകാല സിംഹാസനം, രണ്ട് ഹൃദയ സിംഹാസനം. എന്നാല് ആര്ക്കാണോ രാജ്യമുളളത് അവരാണ് സിംഹാസനത്തിലിരിക്കുക. അകാല സിംഹാസനധാരിയാണെങ്കില് സ്വരാജ്യഅധികാരിയാണ്, ബാബയുടെ ഹൃദയ സിംഹാസനധാരിയാണെങ്കില് ബാബയുടെ സമ്പത്തിന്റെ അധികാരിയും, ഇതില് രാജ്യഭാഗ്യം സര്വ്വതും വരുന്നു. കര്മ്മയോഗികള് അര്ത്ഥം രണ്ട് സിംഹാസനധാരികളുമാണ്. ഇങ്ങനെയുളള സിംഹാസനധാരി ആത്മാക്കളുടെ ഓരോ കര്മ്മവും ശ്രേഷ്ഠമാകുന്നു. എന്തുകൊണ്ടെന്നാല് എല്ലാ കര്മ്മേന്ദ്രിയങ്ങളും നിയമത്തിനും മര്യാദയ്ക്കും ഉളളിലായിരിക്കും.

സ്ലോഗന് :-
ആരാണോ സദാ സ്വമാനത്തിന്റെ സീറ്റില് സെറ്റായിരിക്കുന്നത് അവരാണ് ഗുണവാനും മഹാനുമായിരിക്കുന്നത്.