14.03.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ:- നിങ്ങള്വ ളരെഭാ ഗ്യശാലി കളാണ്, എന്തുകൊ ണ്ടെന്നാ ല്നിങ്ങ ള്ക്കു്ബാ ബയുടെ ഓര്മ്മ യെക്കു റിച്ചല്ലാ തെവേറൊ രുചിന്ത യുംഇല്ല, ഈബാ ബയ്ക്ക് (ബ്രഹ്മാബാബ) പിന്നെയും വളരെചി ന്തകള്വരും.

ചോദ്യം :-
ബാബയുടെ അടുക്കലുള്ള സല്പുത്രരായ കുട്ടികളുടെ അടയാളം എന്തായിരിയ്ക്കും?

ഉത്തരം :-
സര്വ്വരുടേയും ബുദ്ധിയോഗം അവര് ഒരു ബാബയോടു ബന്ധിപ്പിച്ചുകൊണ്ടേയിരിയ്ക്കും, സര്വ്വീസബിള് ആയിരിയ്ക്കും. നല്ലതുപോലെ പഠിച്ച് മറ്റുള്ളവരേയും പഠിപ്പിയ്ക്കും. ബാബയുടെ ഹൃദയത്തില് ഇടം പിടിച്ചവരായിരിയ്ക്കും. ഇങ്ങനെയുള്ള സല്പുത്രരായ കുട്ടികള് തന്നെയാണ് ബാബയുടെ പേരു് പ്രസിദ്ധമാക്കുന്നത്. നല്ലതു പോലെ പഠിക്കാത്തവര് മറ്റുള്ളവരെയും ചീത്തയാക്കും. ഇതും ഡ്രാമയിലുള്ളതാണ്.

ഗീതം :-
മാതാ പിതാവിന്റെ ആശീര്വ്വാദം നേടൂ.....

ഓംശാന്തി.
ഒരോ വീട്ടിലും അച്ഛനും അമ്മയും പിന്നെ രണ്ടോ നാലോ കുട്ടികളും കാണും പിന്നെ ആശീര്വ്വാദവും മറ്റും ചോദിയ്ക്കാറുണ്ട്. അതു പരിധിയുള്ള കാര്യമാണ്. ഈ പാട്ട് പരിധിയുള്ളതിനെക്കുറിച്ചു പാടിയതാണ്. പരിധിയില്ലാത്തതിനെക്കുറിച്ച് ആര്ക്കും തന്നെ അറിഞ്ഞുകൂടാ. നിങ്ങള് കുട്ടികള്ക്കിപ്പോള് അറിയാം നമ്മള് പരിധിയില്ലാത്ത ബാബയുടെ ആണ്മക്കളും പെണ്മക്കളുമാണ്. പരിധിയുള്ള മതാപിതാക്കന്മാരുടെ ആശീര്വ്വാദം വാങ്ങിയ്ക്കൂ, അത് പരിധിയുള്ള മാതാപിതാക്കളാണ്. ഇത് പരിധിയില്ലാത്ത മാതാ പിതാവാണ്. പരിധിയുള്ള അച്ഛനും അമ്മയും കുട്ടികളെ സംരക്ഷിയ്ക്കുന്നു, പിന്നെ ടീച്ചര് പഠിപ്പിയ്ക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഇത് പരിധിയില്ലാത്ത അച്ഛനും അമ്മയും ആണ്, പരിധിയില്ലാത്ത ടീച്ചര്, പരിധിയില്ലാത്ത സത്ഗുരു, സുപ്രീം ഫാദര്, സുപ്രീം ടീച്ചര്, സുപ്രീം സദ്ഗുരുവുമാണ്. സത്യം പറയുന്ന, സത്യം പഠിപ്പിയ്ക്കുന്ന ആളാണ്. കുട്ടികള് നമ്പര്വൈസായിരിയ്ക്കുമല്ലോ? ലൗകിക വീട്ടില് രണ്ടോ നാലോ കുട്ടികളുണ്ടെങ്കില് അവരെ നല്ലതു പോലെ സംരക്ഷിയ്ക്കേണ്ടി വരും. ഇവിടെ എത്ര കുട്ടികളാണുള്ളത്, എത്രയോ സെന്ററുകളില് നിന്നും കുട്ടികളെക്കുറിച്ച് വാര്ത്തകള് വരാറുണ്ട് ഇന്ന കുട്ടി ഇങ്ങനെയാണ്, ആസുരീയ പ്രവര്ത്തികള് ചെയ്യുന്നു, ബുദ്ധിമുട്ടിയ്ക്കുന്നു, വിഘ്നമിടുന്നു. ഈ ബാബയ്ക്ക് ചിന്ത വരില്ലേ. പ്രജാപിതാവ് ഇദ്ദേഹമല്ലേ? എത്രയോ കുട്ടികളെക്കുറിച്ച് ചിന്തിയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് ബാബ പറയുന്നത് നിങ്ങള് കുട്ടികള്ക്ക് നല്ലതു പോലെ ബാബയെ ഓര്മ്മിയ്ക്കുവാന് സാധിയ്ക്കും. ഇദ്ദേഹത്തിനു ആയിരക്കണക്കിനു ചിന്തകള് വരുന്നുണ്ട്. ഒരു ബാബയെക്കുറിച്ച് ചിന്ത തന്നെയുണ്ട്, ആയിരക്കണക്കിനു ചിന്ത വേറെയുമുണ്ട്. എത്രയോ കുട്ടികളെ സംരക്ഷിയ്ക്കേണ്ടി വരുന്നു. മായയും വളരെ വലിയ ശത്രുവാണ്. നല്ലതുപോലെ ചിലരെ തൊലിയുരിച്ചു കളയുന്നു. ചിലരെ മൂക്കിനു പിടിയ്ക്കുന്നു, ചിലരെ കുടുമിയ്ക്കു പിടിയ്ക്കുന്നു. ഇത്രയും കുട്ടികളെക്കുറിച്ചും ചിന്തിയ്ക്കേണ്ടി വരുന്നു. പിന്നെ പരിധിയില്ലാത്ത ബാബയെ ഓര്മ്മിയ്ക്കുകയും വേണം. നിങ്ങള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. ബാബയുടെ ശ്രീമത്തനുസരിച്ച് നടന്നു ബാബയില് നിന്നും എന്തുകൊണ്ട് സമ്പത്തെടുകൂടാ എന്നു നിങ്ങള് വിചാരിക്കാറുണ്ട്. സര്വ്വരും ഒരേപോലെ പോകില്ലല്ലോ കാരണം രാജ്യപദവി സ്ഥാപിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്, ഇത് മറ്റാരുടേയും ബുദ്ധിയില് വരില്ല. ഇത് വളരെ ഉയര്ന്ന പഠിത്തമാണ്. ചക്രവര്ത്തി പദവി കിട്ടിക്കഴിഞ്ഞാല് പിന്നെ അറിയാന് പറ്റില്ല എങ്ങനെയാണീ രാജധാനി എങ്ങനെ സ്ഥാപിയ്ക്കപ്പെട്ടുവെന്ന്. ഈ രാജധാനി സ്ഥാപിയ്ക്കുന്ന കാര്യം വളരെ അതിശയമാണ്. നിങ്ങളിപ്പോള് അനുഭവികളാണ്. നമ്മള് ആരായിരുന്നു പിന്നെങ്ങനെ 84 ജന്മം എടുത്തു എന്നു ആദ്യം ഇദ്ദേഹത്തിനുമറിഞ്ഞുകൂടായിരുന്നു ഇപ്പോള് മനസ്സിലായി. നിങ്ങളും പറയുന്നു, ബാബാ താങ്കള് അതേ ആള് തന്നെയാണ്, ഇതു നന്നായി മനസ്സിലാക്കേണ്ട കാര്യമാണ്. ഈ സമയത്ത് ബാബ വന്നു സര്വ്വ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. എത്ര വലിയ കോടിപതിയോ ലക്ഷ പ്രഭുക്കന്മാരോ ഈ സമയത്തുണ്ടെങ്കിലും ബാബ പറയുന്നു ഇതെല്ലാം മണ്ണിലേയ്ക്കു പോകും. ബാക്കി ഇനി എത്ര സമയം ഉണ്ട്. ലോകത്ത് എന്തെല്ലാം നടക്കുന്നുവെന്ന് നിങ്ങള് റേഡിയോയിലൂടെയും പത്രങ്ങളില് നിന്നും മനസ്സിലാക്കുന്നുണ്ട്. ദിവസം തോറും വഴക്കുകള് കൂടി വരുന്നു. കെട്ടു പിണഞ്ഞു തന്നെ കിടക്കുന്നു. എല്ലാ വരും പരസ്പരം വഴക്കടിച്ചും പോരാടിയും മരിയ്ക്കുന്നു. തയാറെടുപ്പുകള് കാണുമ്പോള് തന്നെ മനസ്സിലാക്കാം യുദ്ധം ആരംഭിച്ചു കഴിഞ്ഞുവെന്ന്. എതു സംഭവിയ്ക്കുന്നു, എന്ത് സംഭവിയ്ക്കാനിരിക്കുന്നു എന്നൊന്നും ലോകത്തിലുള്ളവര്ക്കറിയില്ല. നിങ്ങളിലും വളരെക്കുറച്ചു പേര് മാത്രമേ പൂര്ണ്ണമായും മനസ്സിലാക്കി സന്തോഷത്തോടെ ഇരിയ്ക്കുന്നുള്ളു. ഈ ലോകത്തില് ഇനി കുറച്ചു ദിവസങ്ങളെ അവശേഷിയ്ക്കുന്നുള്ളു. നമുക്കിപ്പോള് കര്മ്മാതീതാവസ്ഥ നേടണം. ഓരോരുത്തരും അവരവര്ക്കുവേണ്ടി പുരുഷാര്ത്ഥം ചെയ്യണം. നിങ്ങള് നിങ്ങള്ക്കു വേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. ഇതു ചെയ്യുന്നതിനനുസരിച്ച് ഫലം കിട്ടും. പുരുഷാര്ത്ഥം ചെയ്യുകയും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിയ്ക്കുകയും വേണം. വഴി പറഞ്ഞുകൊടുക്കണം. ഈ പഴയ ലോകം നശിയ്ക്കണം. ഇപ്പോള് പുതിയ ലോകം സ്ഥാപിയ്ക്കുവാന് വേണ്ടി ബാബ വന്നിരിയ്ക്കുകയാണ്, നിങ്ങള് വിനാശത്തിനു മുന്പേ പുതിയ ലോകത്തിലേയ്ക്കു പോകുന്നതിനു വേണ്ടി പഠിയ്ക്കൂ. ഭഗവാനുച്ചരിച്ചതാണ്, ഞാന് നിങ്ങളെ രാജയോഗം പഠിപ്പിയ്ക്കുന്നു. ഓമനകുട്ടികളെ നിങ്ങള് ഒരുപാടു ഭക്തി ചെയ്തു. അരകല്പം നിങ്ങള് രാവണരാജ്യത്തിലായിരുന്നില്ലേ? രാമനെന്നാരെയാണ് പറയുന്നതെന്ന് ആര്ക്കും തന്നെയറിയില്ല. രാമരാജ്യം എങ്ങനെ സ്ഥാപിയ്ക്കപ്പെട്ടു? ഇതെല്ലാം നിങ്ങള് ബ്രാഹ്മണര്ക്കറിയാം. നിങ്ങളിലും ഒന്നുമറിഞ്ഞുകൂടാത്ത പലരുമുണ്ട്.

സര്വ്വരുടേയും ബുദ്ധീയോഗം ഒരു ബാബയോടൊപ്പം യോജിപ്പിയ്ക്കുന്ന സല്പുത്രരായ കുട്ടികള് ബാബക്കുണ്ട്. സര്വ്വീസിബളായ നല്ലതു പോലെ പഠിയ്ക്കുന്ന കുട്ടികള് ബാബയുടെ ഹൃദയത്തിലിരിയ്ക്കുന്നു. അയോഗ്യരാകുന്നവരുമുണ്ട്, സേവനത്തിനു പകരം ഡിസ്സര്വ്വീസ് ചെയ്താല് അവരുടെ ബുദ്ധീയോഗം ബാബയില് നിന്നും മുറിഞ്ഞു പോകുന്നു. ഇതു ഡ്രാമയില് ഉള്ളതാണ്. ഡ്രാമയനുസരിച്ച് ഇങ്ങനെ നടക്കേണ്ടത് തന്നെയുണ്ട്. പൂര്ണ്ണമായും പഠിയ്ക്കാത്തവര് എന്തു ചെയ്യും, മറ്റുള്ളവരേയും നശിപ്പിയ്ക്കും. അതുകൊണ്ട് കുട്ടികളോടു പറയുന്നു ബാബയെ ഫോളോ ചെയ്യു, സേവാധാരികളായ, ബാബയുടെ ഹൃദയത്തില് ഇടം പിടിച്ച കുട്ടികളുടെ കൂട്ടു കൂടണം. ആരോടു കൂട്ടു കൂടണം എന്നു ചോദിയ്ക്കുവാന് സാധിയ്ക്കും. ഇവരുടെ കൂട്ടു കൊള്ളാം എന്നു ബാബ പെട്ടെന്ന് ഉത്തരം തരും. ഒരുപാടു കുട്ടികള് തെറ്റായ കൂട്ടു കൂടുന്നുണ്ട്. നല്ല കൂട്ടുകെട്ട് ഉയര്ത്തും മോശമായ കൂട്ടുകെട്ട് താഴ്ത്തും എന്നു പറയറുണ്ട്. കൂട്ടുകെട്ട് മോശമായാല് പൂര്ണ്ണമായും നശിച്ചു പോകും. വീടുകളിലും ദാസദാസിമാരെ വേണം. പ്രജകള്ക്കും ജോലിക്കാരെ വേണമല്ലോ? രാജധാനി പൂര്ണ്ണമായും സ്ഥാപിയ്ക്കപ്പെടുകയാണ്. ഇതില് ബുദ്ധി വളരെ വിശാലമായിരിയ്ക്കണം പരിധിയില്ലാത്ത ബാബയെ കിട്ടി അതുകൊണ്ട് ശ്രീമത്തനുസരിച്ച് നടക്കു. ഇല്ലെങ്കില് വെറുതെ പദവി പോകും. ഇത് പഠിത്തമാണ്. ഇതില് തോറ്റു പോയാല് ജന്മജന്മാന്തരം കല്പകല്പാന്തരം തോറ്റു പോകും. നല്ലതു പോലെ പഠിച്ചാല് കല്പ കല്പാന്തരം നല്ലതു പോലെ പഠിയ്ക്കും. പൂര്ണ്ണമായും പഠിയ്ക്കുന്നില്ലെങ്കില് എന്തു പദവി കിട്ടും എന്നു മനസ്സിലാക്കി തരുന്നു. നമ്മള് സേവനം ഒന്നും ചെയ്യുന്നില്ലെന്ന് സ്വയവും മനസ്സിലാക്കുവാന് സാധിയ്ക്കും. നമ്മളേക്കാള് സമര്ത്ഥരായവര് ഉണ്ട്, സമര്ത്ഥരായവരേയാണ് പ്രഭാഷണങ്ങള്ക്കൊക്കെ വിളിയ്ക്കുന്നത്. അപ്പോള് സമര്ത്ഥരായവര് തീര്ച്ചയായും ഉയര്ന്ന പദവി നേടും. നമുക്കിത്രയും സേവനം ചെയ്യുവാന് സാധിയ്ക്കുന്നില്ലെങ്കില് ഉയര്ന്ന പദവിയും നേടുവാന് സാധിയ്ക്കില്ല. ടീച്ചര്ക്ക് വിദ്യാര്ത്ഥിയെ മനസ്സിലാക്കുവാന് കഴിയുമല്ലോ? ദിവസവും പഠിയ്ക്കുന്നവരുടെ രജിസ്റ്റര് ടീച്ചറിന്റെ അടുക്കല് ഉണ്ടാകും. പഠിത്തത്തിന്റേയും സ്വഭാവത്തിന്റേയും രജിസ്റ്റര് വയ്ക്കാറുണ്ട്. ഇവിടേയും ഇങ്ങനെയാണ്, ഇവിടെ പിന്നെ ഏറ്റവും മുഖ്യമായ കാര്യം യോഗമാണ്. നല്ലതുപോലെ യോഗം ചെയ്യുന്നുണ്ടെങ്കില് പെരുമാറ്റവും നല്ലതായിരിയ്ക്കും. പഠിത്തത്തില് ചിലപ്പോള് അഹങ്കാരം വരാറുണ്ട്. ഓര്മ്മിയ്ക്കുവാനായി ഗുപ്തമായി പരിശമിയ്ക്കണം. ഞങ്ങള്ക്ക് യോഗം ചെയ്യുവാന് സാധിയ്ക്കുന്നില്ല ബാബാ എന്നു പറഞ്ഞു ഒരുപാടു പേരുടെ വാര്ത്ത കിട്ടാറുണ്ട്. ബാബ പറയുന്നു യോഗം എന്ന അക്ഷരം മാറ്റു. സമ്പത്ത് തരുന്ന ബാബയെ നിങ്ങള്ക്ക് ഓര്മ്മിയ്ക്കുവാന് സാധിയ്ക്കുന്നില്ലേ? അതിശയം തന്നെ. ബാബ പറയുന്നു അല്ലയോ ആത്മാക്കളേ നിങ്ങള്ക്കെന്നെ ഓര്മ്മിയ്ക്കുവാന് കഴിയുന്നില്ലേ? നിങ്ങള്ക്ക് വഴി പറഞ്ഞു തരാനാണു ഞാന് വന്നിരിയ്ക്കുന്നത്, നിങ്ങള് എന്നെ ഓര്മ്മിയ്ക്കു എങ്കില് ഈ യോഗാഗ്നിയിലൂടെ പാപം ഇല്ലാതാകും. ഭക്തീ മാര്ഗത്തില് മനുഷ്യര് എത്രമാത്രം കഷ്ടപ്പെടുവാന് പോകുന്നുണ്ട്. കുംഭമേളയുടെ സമയത്ത് എത്ര തണുത്ത വെള്ളത്തില് കുളിയ്ക്കുന്നു. എത്ര ബുദ്ധിമുട്ടുകള് സഹിയ്ക്കുന്നു. ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ല. ഫസ്റ്റ്ക്ളാസ്സ് കുട്ടികള് ഒരേ ഒരു പ്രിയതമന്റെ സത്യമായ പ്രീയതമമാരായി ഓര്മ്മിയ്ക്കും. ചുറ്റിക്കറങ്ങാന് പോയാലും പൂന്തോട്ടത്തില് പോയി ഏകാന്തമായിരുന്ന് ഓര്മ്മിയ്ക്കും. പരദൂഷണം നടത്തിയാല് വായൂമണ്ഡലം ചീത്തയാകുന്നു. അതുകൊണ്ട് സമയം കിട്ടുന്നതിനനുസരിച്ച് ബാബയെ ഓര്മ്മിയ്ക്കുവാന് പ്രാക്ടീസ് ചെയ്യു. സത്യമായ പ്രിയതമന്റെ ഫസ്റ്റ്ക്ളാസ്സ് പ്രിയതമമാരായി മാറൂ. ബാബ പറയുന്നു ദേഹധാരികളുടെ ഫോട്ടോ വയ്ക്കരുത്. ഓര്മ്മിയ്ക്കുവാന് വേണ്ടി ഒരു ശിവബാബയുടെ മാത്രം ഫോട്ടോ വയ്ക്കു. സൃഷ്ടീചക്രത്തിനേയും ഓര്മ്മിയ്ക്കു, ത്രിമൂര്ത്തിയുടേയും ചക്രത്തിന്റേയും ചിത്രം ഫസ്റ്റ്ക്ളാസ്സ് ആണ് ഇതില് മുഴുവന് ജ്ഞാനവും വരുന്നുണ്ട്. സ്വദര്ശനചക്രധാരി എന്ന നിങ്ങളുടെ പേര് അര്ത്ഥ സഹിതമാണ്. പുതിയവര്ക്കിങ്ങനെയുള്ള പേരു കേട്ടാല് ഒന്നും മനസ്സിലാകില്ല. ഇതു നിങ്ങള് കുട്ടികള് തന്നെയാണ് മനസ്സിലാക്കുന്നത്. നിങ്ങളിലും ചിലര് നല്ലതു പോലെ ഓര്മ്മിയ്ക്കുന്നു. വളരെപ്പേര് ഓര്മ്മിയ്ക്കുന്നതേയില്ല. തന്റെ തന്നെ വയറ്റത്തടിയ്ക്കുന്നു. പഠിയ്ക്കുവാന് വളരെ എളുപ്പമാണ്. ബാബ പറയുന്നു സൈലന്സിലൂടെ നിങ്ങള് സയന്സിന്റെ മേല് വിജയം നേടണം. സൈലന്സിന്റേയും സയന്സിന്റേയും രാശി ഒന്നു തന്നെയാണ്. മിലിട്ടിറിയിലും മൂന്നു മിനിട്ട് നിശബ്ദരായി ഇരുത്താറുണ്ട്. നമുക്ക് ശാന്തി കിട്ടണം എന്നു മനുഷ്യരും ആഗ്രഹിയ്ക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ബ്രഹ്മാണ്ഡമാണ് ശാന്തിയുടെ സ്ഥാനം. ആ ബ്രഹ്മമഹതത്വത്തില് നമ്മള് ആത്മാക്കള് ചെറിയ ബിന്ദുവായിരിയ്ക്കുന്നു. ആ സര്വ്വാത്മാക്കളുടേയും വൃക്ഷം വളരെ അതിശയമാണ്. മനുഷ്യര് പറയുന്നു ഭൃകുടി മദ്ധ്യത്തില് പ്രകാശിയ്ക്കുന്ന അത്ഭുത നക്ഷത്രം എന്ന്. സ്വര്ണ്ണം കൊണ്ടുള്ള ചെറിയ പൊട്ടുണ്ടാക്കി ഭൃകുടിയില് വയ്ക്കുന്നു. ആത്മാവും ബിന്ദുവാണ് , ബാബയും ആത്മാവിന്റെ അടുക്കല് വന്നിരിയ്ക്കുന്നു. സാധു സന്ന്യാസിമാര്ക്കാര്ക്കും ആത്മാവിനെക്കുറിച്ചറിയില്ല. ആത്മാവിനെപ്പോലും അറിയുന്നില്ലെങ്കില് പിന്നെ പരമാത്മാവിനെ എങ്ങനെ അറിയാനാണ്. നിങ്ങള് ബ്രാഹ്മണര് മാത്രമേ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും അറിയുന്നുള്ളു. ഒരു ധര്മ്മത്തിലുള്ളവര്ക്കും അറിയുവാന് സാധിയ്ക്കില്ല. എങ്ങനെയാണിത്രയും ചെറിയ ആത്മാവ് മുഴുവന് പാര്ട്ടും അഭിനയിക്കുന്നതെന്ന് ഇപ്പോള് നിങ്ങള് തന്നെയാണു അറിയുന്നത്. സത്സംഗങ്ങളിലൊക്കെ ഒരുപാടു പോകുന്നതല്ലാതെ ഒന്നും മനസ്സിലാക്കുന്നില്ല. ഈ ബ്രഹ്മാവിനും ഒരു പാടു ഗുരുക്കന്മാരുണ്ടായിരുന്നു. ഇപ്പോള് ബാബ പറയുന്നു ഇവരൊക്കെ ഭക്തീ മാര്ഗത്തിലെ ഗുരുക്കന്മാരാണ്. ജ്ഞാനമാര്ഗത്തില് ഒരേ ഒരു ഗുരു മാത്രമേ ഉള്ളു. ഡബില് കിരീടധാരികളായ രാജക്കന്മാരുടെ മുന്നില് സിംഗിള് കിരീടധാരികളായ രാജക്കന്മാര് നമസ്കരിയ്ക്കുകയും തലകുനിക്കുകയും ചെയ്യുവാന് കാരണം അവര് പപവിത്രമായതുകൊ ണ്ടാണ്. ആ പവിത്ര രാജക്കന്മാരുടെ ക്ഷേത്രങ്ങള് പണിതിട്ടുണ്ട് പതീതര് പോയിട്ട് അവരുടെ മുന്പില് തല കുനിയ്ക്കുന്നു പക്ഷേ ഇവര് ആരാണെന്നൊ എന്തിനാണു നമ്മള് തലകുനിയ്ക്കുന്നതെന്നോ അവര്ക്കറിയുമോ? സോമനാഥന്റെ ക്ഷേത്രം പണിത് പൂജിയ്ക്കുന്നുണ്ട് പക്ഷേ ബിന്ദുവിനെ എങ്ങനെ പൂജിയ്ക്കും? ബിന്ദുവിനു എങ്ങനെ ക്ഷേത്രം പണിയാനാണ്, ഇതെല്ലാം വളരെ ഗുപത്മായ കാര്യമാണ്. ഗീതയിലൊന്നും ഇക്കാര്യങ്ങളില്ല. എല്ലാത്തിന്റേയും അധികാരി തന്നെയാണിതൊക്കെ മനസ്സിലാക്കി തരുന്നത്. ഇത്രയും ചെറിയ ആത്മാവില് എങ്ങനെയാണ് പാര്ട്ടടിയിരിയ്ക്കുന്നതെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. ആത്മാവും അവിനാശിയാണ് പാര്ട്ടും അവിനാശിയാണ്, അത്ഭുതമല്ലേ? ഇതെല്ലാം തയ്യാറാക്കി വച്ചിരിയ്ക്കുന്ന നാടകമാണ്. ഉണ്ടായി ഉണ്ടാക്കപ്പെട്ട ഉണ്ടാക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നാടകം എന്നു പറയാറില്ലേ? ഡ്രാമയില് എന്താണോ ഉള്ളത് അതു തീര്ച്ചയായും നടക്കും. ചിന്തിക്കേണ്ട കാര്യമേ ഇല്ല.

ഇപ്പോള് നിങ്ങള് കുട്ടികള് നിങ്ങളെക്കൊണ്ടു തന്നെ പ്രതിജ്ഞ ചെയ്യിക്കണം- എന്തു സംഭവിച്ചാലും കരയില്ല. ഇന്നയാള് മരിച്ചു, ആത്മാവു പോയി അടുത്ത ശരീരമെടുത്തു ഇതില് കരയാനെന്തിരിയ്ക്കുന്നു? തിരിച്ചു വരാന് പറ്റില്ല. കരഞ്ഞുവോ-തോറ്റു. അതുകൊണ്ട് നമ്മളൊരിയ്ക്കലും കരയില്ല എന്നു പ്രതിജ്ഞയെടുക്കുവാന് ബാബ പറയുന്നു. മുകളില് ബ്രഹ്മത്തിലിരിയ്ക്കുന്ന ആളിനെക്കുറിച്ചു ചിന്തയുണ്ടായിരുന്നു, ഇപ്പോള് ആ ആളിനെ കിട്ടി ഇനിയെന്തു വേണം? ബാബ പറയുന്നു നിങ്ങളെന്നെ, ബാബയെ ഓര്മ്മിയ്ക്കു. ഈ രാജധാനി സ്ഥാപിയ്ക്കുന്നതിനു വേണ്ടി ഞാന് ഒരു പ്രാവശ്യമാണു വരുന്നത്. ഇതില് യുദ്ധം നടത്തേണ്ട ആവശ്യം ഇല്ല. യുദ്ധം നടന്നു കഴിഞ്ഞ് പാണ്ഡവര് മാത്രം അവശേഷിച്ചതായി ഗീതയില് കാണിച്ചിരിയ്ക്കുന്നു. ഒരു നായ ഒപ്പം കൂടി അവസാനം പര്വ്വതത്തില് വച്ചു മരിച്ചതായി കാണിയ്ക്കുന്നു. വിജയിച്ചു, മരിച്ചു. ഇതെല്ലാം കെട്ടുകഥകളാണ്. ഇതിനെയാണു ഭക്തീമാര്ഗം എന്നു പറയുന്നത്.

ബാബ പറയുന്നു നിങ്ങള് കുട്ടികള്ക്കിതിനോടു വൈരാഗ്യം വരണം. പഴയ വസ്തുവിനോടു വെറുപ്പ് വരാറില്ലേ? വെറുപ്പ് എന്ന ശബ്ദം കുറച്ചു കടുത്തതാണ്. വൈരാഗ്യം എന്ന അക്ഷരം മാധുര്യമുള്ളതാണ് ജ്ഞാനം കിട്ടിക്കഴിഞ്ഞാല് പിന്നെ ഭക്തിയോടു വൈരാഗ്യം വരും. ജ്ഞാനത്തിന്റെ പ്രാലബ്ദം സത്യ ത്രേതായുഗത്തില് 21 ജന്മത്തേയ്ക്കു കിട്ടുന്നു. അവിടെ ജ്ഞാനത്തിന്റെ ആവശ്യം ഇല്ല. പിന്നെ നിങ്ങള് വാമമാര്ഗം പോകുമ്പോള് പടിയിറങ്ങുന്നു. ഇപ്പോള് അന്തിമമാണ്. ബാബ പറയുന്നു നിങ്ങള് കുട്ടികള്ക്കിപ്പോള് പഴയ ലോകത്തിനോടു വൈരാഗ്യം വരണം. നിങ്ങളിപ്പോള് ശൂദ്രനില് നിന്നും ബ്രാഹ്മണനായി ഇനി ദേവതയാകും. മറ്റുമനുഷ്യര് എന്തറിയാനാണ്. വിരാടരൂപത്തിന്റെ ചിത്രം ഉണ്ട് പക്ഷേ അതില് കുടുമിയുമില്ല, ശിവനും ഇല്ല. ദേവത , ക്ഷത്രീയന് ,വൈശ്യന്, ശൂദ്രന് എന്നു പറയുന്നു. ശൂദ്രനില് നിന്നും ദേവതയാക്കുന്നതാരാണ്, എങ്ങനെയാണ് ഇതൊന്നും അറിയുന്നില്ല. ബാബ പറയുന്നു നിങ്ങള് എത്ര സമ്പന്നരായ ദേവതകളായിരുന്നു പിന്നെ ആ ധനമെല്ലാം എവിടെപ്പോയി. തല കുമ്പിട്ട് കുമ്പിട്ട് നെറ്റി പൊട്ടിച്ച് പൈസയെല്ലാം കളഞ്ഞു. ഇന്നലത്തെ കാര്യമാണ്. നിങ്ങളെ ഇങ്ങനെയാക്കി (ദേവത)മാറ്റിയിട്ട് പോയതാണ്, പിന്നെ നിങ്ങളെന്തായി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരചിന്തനത്തിന്റെ വാര്ത്താവിനിമയം നടത്തി വായുമണ്ഡലം ചീത്തയാക്കരുത്. ഏകാന്തമായിരുന്ന് സത്യം സത്യമായ പ്രിയതമയായി തന്റെ പ്രിയതമനെ ഓര്മ്മിയ്ക്കണം.

2) ഒരിയ്ക്കലും കരയില്ല എന്നു സ്വയം തന്നോടു പ്രതിജ്ഞ എടുക്കണം. കണ്ണുകളില് നിന്നും കണ്ണുനീര് പൊഴിയ്ക്കില്ല. സര്വ്വീസബിള് ആയ, ബാബയുടെ ഹൃദയത്തില് ഇരിയ്ക്കുന്നവരുമായി മാത്രം കൂട്ടു കൂടണം. തന്റെ രജിസ്റ്റര് വളരെ നല്ലതാക്കി വയ്ക്കണം.

വരദാനം :-
നിര്വിഘ്ന സ്ഥിതിയിലൂടെ സ്വയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി മാറ്റുന്ന പദവിയോടുകൂടി പാസ്സാകുന്നവരായി ഭവിക്കട്ടെ.

വളരെക്കാലത്തെ നിര്വിഘ്ന സ്ഥിതിയുടെ അനുഭവികളായ കുട്ടികളുടെ അടിത്തറ ഉറപ്പുള്ളതായത് കാരണം സ്വയവും ശക്തിശാലിയായിരിക്കും, മറ്റുള്ളവരെയും ശക്തിശാലിയാക്കിമാറ്റും. വളരെക്കാലത്തെ ശക്തിശാലി, നിര്വിഘ്ന ആത്മാവ് അന്തിമസമയത്തും നിര്വിഘ്നമായി പദവിയോടുകൂടി പാസ്സാകും അല്ലെങ്കില് ഫസ്റ്റ് ഡിവിഷനില് വരും. അതിനാല് സദാ ഈ ലക്ഷ്യം വെക്കണം, അതായത് വളരെക്കാലത്തെ നിര്വിഘ്ന സ്ഥിതിയുടെ അനുഭവം അവശ്യം ചെയ്യണം

സ്ലോഗന് :-
ഓരോ ആത്മാവിനെ പ്രതിയും സദാ സഹായം അഥവാ ശുഭകരമായ ആശ വെക്കൂ എങ്കില് സ്വതവേ ആശീര്വാദങ്ങള് പ്രാപ്തമാകും.