14.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള് സത്യം- സത്യമായ രാജഋഷിയാണ്, നിങ്ങളുട െകര്ത്തവ്യമാണ് തപസ്യച െയ്യുക, തപസ്യയിലൂട െതന്ന െപൂജയ്ക്ക്യ ോഗ്യരാകും

ചോദ്യം :-
ഏതൊരു പുരുഷാര്ത്ഥം സദാകാലത്തേക്ക് പൂജയ്ക്ക് യോഗ്യരാക്കി മാറ്റും?

ഉത്തരം :-
ആത്മാവിന്റെ ജ്യോതി തെളിയിക്കുന്നതിന്റെ അഥവാ തമോപ്രധാന ആത്മാവിനെ സതോപ്രധാനമാക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യൂ എങ്കില് പൂജയ്ക്ക് യോഗ്യരായി തീരും. ആരാണോ ഇപ്പോള് തെറ്റുചെയ്യുന്നത് അവര് വളരെയധികം കരയുന്നു. അഥവാ പുരുഷാര്ത്ഥം ചെയ്ത് വിജയിച്ചില്ല, ധര്മ്മരാജന്റെ ശിക്ഷകള് അനുഭവിച്ചുവെങ്കില് ശിക്ഷ ലഭിച്ചവരെ പൂജിക്കില്ല. ശിക്ഷ അനുഭവിച്ചവരുടെ മുഖം ഉയരുകയില്ല.

ഓംശാന്തി.
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ആദ്യം കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു സ്വയത്തെ ആത്മാവെന്ന് നിശ്ചയിക്കൂ. ആദ്യം ആത്മാവാണ്, പിന്നീടാണ് ശരീരം. എല്ലായിടത്തും പ്രദര്ശിനി അഥവാ മ്യൂസിയത്തില്, ക്ലാസ്സില് ഏറ്റവും ആദ്യം ഈ നിര്ദ്ദേശം നല്കണം അതായത് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. കുട്ടികള് എപ്പോഴാണോ ഇരിക്കുന്നത്, എല്ലാവരും ദേഹീ-അഭിമാകളായിട്ടല്ല ഇരിക്കുന്നത്. ഇവിടെ ഇരുന്നിട്ട് പോലും എവിടെയെല്ലാമാണ് ചിന്തകള് പോകുന്നത്. സത്സംഗത്തില് ഏതുവരെ സന്യാസി വരുന്നില്ലയോ അതുവരെ എന്താണിരുന്ന് ചെയ്യുന്നത്. ഏതെങ്കിലുമെല്ലാം ചിന്തയിലങ്ങനെയരിക്കുന്നു. പിന്നീട് എപ്പോഴാണോ സന്യാസി വരുന്നത് പിന്നീട് കഥകളെല്ലാം കേള്പ്പിക്കാന് തുടങ്ങുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ കേള്ക്കലും കേള്പ്പിക്കലുമാണ്. ബാബ മനസ്സിലാക്കി തരികയാണ് ഇതെല്ലാം ക്രിത്രിമമാണ്. ഇതില് ഒന്നും തന്നെയില്ല. ദീപാവലിയും ക്രിത്രിമമായതാണ് ആഘോഷിക്കുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറക്കണം അപ്പോള് വീട്-വീടുകളില് പ്രകാശമുണ്ടാകും. ഇപ്പോഴാണെങ്കില് വീട്-വീടുകളില് അന്ധകാരം മാത്രമാണ്. കാണുന്നതെല്ലാം പുറത്തുള്ള പ്രകാശമാണ്. നിങ്ങള് ജ്യോതി തെളിയിക്കുന്നതിന് തീര്ത്തും ശാന്തമായിരിക്കുന്നു. കുട്ടികള്ക്കറിയാം സ്വധര്മ്മത്തിലിരിക്കുന്നതിലൂടെ പാപം മുറിയും. ആത്മാവിന്റെ ജ്യോതി അണഞ്ഞിരിക്കുകയല്ലേ. ശക്തിയുടെ പെട്രോള് മുഴുവന് തീര്ന്നുപോയിരിക്കുന്നു. അത് വീണ്ടും നിറയും എന്തുകൊണ്ടെന്നാല് ആത്മാവ് പവിത്രമാകുന്നു. എത്ര രാത്രിയും പകലിന്റെയും വ്യത്യാസമാണുള്ളത്. ഇപ്പോള് ലക്ഷ്മിയുടെ എത്ര പൂജയാണ് നടക്കുന്നത്. ചില കുട്ടികള് എഴുതാറുണ്ട് ലക്ഷ്മിയാണോ വലുത് അതോ സരസ്വതീ മാതാവാണോ വലുത്. ലക്ഷ്മി ഒന്നു മാത്രമാണുള്ളത്- ശ്രീ നാരായണന്റെ ലക്ഷ്മി. മഹാലക്ഷ്മിയെ പൂജിക്കുമ്പോള് 4 കൈകള് കാണിക്കുന്നു. അതില് രണ്ട് പേരും വരുന്നു. വാസ്തവത്തില് അതിനെ ലക്ഷ്മീ നാരായണന്റെ പൂജയെന്നാണ് പറയുക. ചതുര്ഭുജമല്ലേ - രണ്ട് പേരും ഒരുമിച്ചാണ്. എന്നാല് മനുഷ്യര്ക്ക് യാതൊരു അറിവുമില്ല. പരിധിയില്ലാത്ത ബാബ പറയുന്നു എല്ലാവരും വിവേക ശൂന്യരായിരിക്കുന്നു. ലൗകിക അച്ഛന് ഒരിക്കലും മുഴുവന് ലോകത്തിലെ കുട്ടികളോടും എന്താ വിവരമില്ലേ എന്ന് ചോദിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം - വിശ്വത്തിന്റെ പിതാവ് ആരാണ്? സ്വയം പറയുന്നു ഞാന് എല്ലാ ആത്മാക്കളുടെയും പിതാവാണ്. നിങ്ങളെല്ലാവരും എന്റെ കുട്ടികളാണ്. ആ പണ്ഢിതന്മാര് പറയും എല്ലാം ഭഗവാന് തന്നെ ഭഗവാനാണ്. നിങ്ങള്ക്കറിയാം പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത ജ്ഞാനം നമ്മള് ആത്മാക്കള്ക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുയാണ്. മനുഷ്യര്ക്കാണെങ്കില് ദേഹ-അഭിമാനമുണ്ടായിരിക്കും - ഞാന് ഇന്ന ആളാണ്. ശരീരത്തിന് എന്ത് പേരാണോ വന്നത്, അതില് ജീവിക്കുന്നു. ഇപ്പാള് ശിവബാബയാണെങ്കില് നിരാകാരനാണ്, പരമമായ ആത്മാവാണ്. ആ ആത്മാവിനുള്ള പേരാണ് ശിവന്. ആത്മാവിന് പേരുള്ളത് അത് ഒരേഒരു ശിവബാബയ്ക്ക് മാത്രമാണ്. ബാബയാണ് പരമമായ ആത്മാവ്, പരമാത്മാവ്, ബാബയുടെ പേരാണ് ശിവന് അത്രമാത്രം. ബാക്കി ഇത്രയുമധികം ഏതെല്ലാം ആത്മാക്കളാണോ ഉള്ളത് അവര്ക്കെല്ലാം ശരീരത്തിന്റെ പേര് ലഭിച്ചിരിക്കുന്നു. ശിവബാബ ഇവിടെയല്ല വസിക്കുന്നത് പരംധാമത്തില് നിന്നാണ് വരുന്നത്. ശിവ അവതരണവുമുണ്ട്. ഇപ്പോള് ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് - എല്ലാ ആത്മാക്കളും പാര്ട്ടഭിനയിക്കാന് ഇവിടെ വരുന്നു. ബാബയ്ക്കും പാര്ട്ടുണ്ട്. ബാബയാണെങ്കില് വളരെ വലിയ ജോലിയാണ് ഇവിടെ ചെയ്യുന്നത്. അവതാരമെന്ന് അംഗീകരിക്കുന്നുണ്ടെങ്കില് അവരുടെ സ്റ്റാമ്പും അവധി ദിവസവും ഉണ്ടായിരിക്കണം. എല്ലാ രാജ്യങ്ങളിലും അവധി ദിവസമുണ്ടായിരിക്കണം എന്തുകൊണ്ടെന്നാല് ബാബ എല്ലാവരുടെയും സദ്ഗതി ദാതാവല്ലേ. ബാബയുടെ ജന്മ ദിവസവും വരവിന്റേയും പോക്കിന്റെയും ദിവസം, തീയ്യതി തുടങ്ങിയതൊന്നും തന്നെ അറിയാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് ഇത് വേറിട്ടതല്ലേ അതുകൊണ്ട് കേവലം ശിവരാത്രിയെന്ന് പറയുന്നു. ഇതും നിങ്ങള് കുട്ടികള്ക്കറിയാം - അരകല്പം പരിധിയില്ലാത്ത പകലാണ്, അരകല്പം പരിധിയില്ലാത്ത രാത്രിയാണ്. രാത്രി പൂര്ത്തിയായി വീണ്ടും പകലുണ്ടാകുന്നു. അതിനിടയിലാണ് ബാബ വരുന്നത്. ഇതാണെങ്കില് വളരെ കൃത്യമായ സമയമാണ്. മനുഷ്യര് ജനിക്കുമ്പോള് മുനിസിപ്പാലിറ്റിയില് പേര് ചേര്ക്കാറില്ലേ, പിന്നീട് 6 ദിവസങ്ങള്ക്ക് ശേഷം പേരിടുന്നു, അതിനെ നാമകരണം എന്ന് പറയുന്നു. ചിലര് വേറെയും പേരുകള് പറയുന്നു ഭാഷകള് ധാരാളമില്ലേ. ലക്ഷ്മിയുടെ പൂജ ചെയ്യുന്നു - കരിമരുന്നെല്ലാം പ്രയോഗിക്കുന്നു. നിങ്ങള്ക്ക് ചോദിക്കാന് സാധിക്കും നിങ്ങള് ലക്ഷ്മിയുടെ ഉത്സവമെല്ലാം ആഘോഷിക്കുന്നു, ഇവര് എപ്പോഴാണ് സിംഹാസനത്തില് ഇരുന്നത്? സിംഹാസനത്തില് ഇരിക്കുന്നതിന്റെ തന്നെ രാജ്യാഭിഷേകമാണ് ആഘോഷികമാണ്, ലക്ഷ്മിയുടെ ജന്മദിനമല്ല ആഘോഷിക്കുന്നത്. ലക്ഷ്മിയുടെ ചിത്രം തളികയില് വെച്ച് ധനം ചോദിക്കുന്നു. ധനം മാത്രം മറ്റൊന്നും തന്നെ ചോധിക്കുന്നില്ല. ക്ഷേത്രത്തില് പോയി ഇനി മറ്റെന്തെങ്കിലും ചോദിച്ചേക്കാം എന്നാല് ദീപാവലി ദിവസം ലക്ഷ്മിയില് നിന്ന് കേവലം പണം മാത്രമാണ് ചോദിക്കുക. പണം നല്കുന്നൊന്നുമില്ല. ഇത് അങ്ങനെ ഓരോരോ ഭാവനയാണ്.. അഥവാ ആരെങ്കിലും സത്യമായ ഭാവനയോടെ പൂജിക്കുകയാണെങ്കില് അല്പകാലത്തേക്ക് ധനവും ലഭിക്കാം. ഇത് അല്പകാലത്തെ സുഖം മാത്രമാണ്. എങ്കില് സ്ഥായിയായ സുഖവും എവിടെയെങ്കിലും ഉണ്ടായിരിക്കില്ലേ. സ്വര്ഗ്ഗത്തെയാണെങ്കില് അവര്ക്ക് അറിയുകയേയില്ല. സ്വര്ഗ്ഗവുമായി സാമ്യപ്പെടുത്തിയാല് ഇവിടെ ഒന്നിനും തന്നെ നില്ക്കാന് സാധിക്കില്ല.

നിങ്ങള്ക്കറിയാം അരകല്പം ജ്ഞാനമാണ്, അരകല്പം ഭക്തിയാണ്. പിന്നീടുണ്ടാകുന്നത് വൈരാഗ്യമാണ്. മനസ്സിലാക്കി തരുന്നു - ഇത് പഴയ മോശമായ ലോകമാണ് അതുകൊണ്ട് വീണ്ടും പുതിയ ലോകം തീര്ച്ചയായും വേണം. പുതിയ ലോകമെന്ന് വൈകുണ്ഢത്തെയാണ് പറയുന്നത്, അതിനെ സ്വര്ഗ്ഗം, പാരഡൈസ് എന്ന് പറയുന്നു. ഈ നാടകത്തില് അഭിനേതാക്കളും അവിനാശിയാണ്. നമ്മള് ആത്മാവ് എങ്ങനെയാണ് പാര്ട്ടഭിനയിക്കുന്നതെന്ന് നിങ്ങള് കുട്ടികള് അറിഞ്ഞിരിക്കയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ആര്ക്കും പ്രദര്ശനി മുതലായവ കാണിച്ചുകൊടുക്കുകയാണെങ്കില് ഏറ്റവും ആദ്യം ഈ ലക്ഷ്യം മനസ്സിലാക്കി കൊടുക്കണം. സെക്കന്റില് ജീവന്മുക്തി എങ്ങനെയാണ് ലഭിക്കുന്നത് - ജനന-മരണത്തിലേക്ക് തീര്ച്ചയായും വരിക തന്നെ വേണം. നിങ്ങള്ക്ക് ഏണിപ്പടിയില് വളരെ നന്നായി മനസ്സിലാക്കി കൊടുക്കാന് സാധിക്കും. രാവണരാജ്യത്തില് തന്നെയാണ് ഭക്തി ആരംഭിക്കുന്നത്. സത്യയുഗത്തില് ഭക്തിയുടെ പേരോ-അടയാളമോ ഉണ്ടായിരിക്കില്ല. ജ്ഞാനവും ഭക്തിയും രണ്ടും വേറെ-വേറെയല്ലേ. ഇപ്പോള് നിങ്ങള്ക്ക് ഈ പഴയ ലോകത്തോട് വൈരാഗ്യമാണ്. നിങ്ങള്ക്കറിയാം ഈ പഴയ ലോകം ഇപ്പോള് ഇല്ലാതാകണം. അച്ഛന് സദാ കുട്ടികള്ക്ക് സുഖദായി തന്നെയായിരിക്കും. കുട്ടികള്ക്ക് വേണ്ടി മാത്രം എത്രയാണ് തലപുകയ്ക്കുന്നത്. കുട്ടിക്ക് വേണ്ടി തന്നെയാണ് ഗുരുവിന്റെ അടുത്ത് പോകുന്നത്, സന്യാസിയുടെ അടുത്ത് പോകുന്നത്- എന്ത് ചെയ്താണെങ്കിലും കുട്ടിയുണ്ടാകണം എന്തുകൊണ്ടെന്നാല് കരുതുന്നു കുട്ടിയുണ്ടെങ്കില് അവര്ക്ക് സമ്പത്ത് നല്കിയിട്ട് പോകാം. കുട്ടിയുണ്ടെങ്കില് നമുക്കവരെ അവകാശിയാക്കാം. അതുകൊണ്ട് അച്ഛന് ഒരിക്കലും കുട്ടികള്ക്ക് ദുഃഖം നല്കില്ല. ഇത് അസംഭവ്യമാണ്. നിങ്ങളും മാതാ-പിതാവെന്ന് പറഞ്ഞ് എത്രയാണ് നിലവിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കുട്ടികളുടെ ആത്മീയ അച്ഛനും എല്ലാവര്ക്കും സുഖത്തിന്റെ തന്നെ വഴിയാണ് പറഞ്ഞ് തരുന്നത്. സുഖം നല്കുന്നത് ഒരേഒരു ബാബ മാത്രമാണ്. ദുഃഖ ഹര്ത്താ സുഖ കര്ത്താവ് ഒരേഒരു ആത്മീയ അച്ഛനാണ്. ഈ വിനാശവും സുഖത്തിന് വേണ്ടി തന്നെയാണ്. അല്ല എങ്കില് മുക്തിയും-ജീവന്മുക്തിയും എങ്ങനെ നേടും? എന്നാല് ഇതും ആരും മനസ്സിലാക്കില്ല. ഇവിടെയുള്ളത് പാവപ്പെട്ടവരും, അബലകളുമാണ്, അവര്ക്ക് സ്വയത്തെ ആത്മാവെന്ന് നിശ്ചയിക്കാന് സാധിക്കും. ബാക്കി വലിയ ആളുകള്ക്ക് ദേഹത്തിന്റെ അഭിമാനം ഇത്രയും കടുത്ത് ഉറച്ചിരിക്കുന്നു ആ കാര്യം തന്നെ പറയേണ്ട. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു - നിങ്ങള് രാജഋഷിയാണ്. ഋഷി സദാ തപസ്സനുഷ്ഠിക്കുന്നു. അവരാണെങ്കില് ബ്രഹ്മത്തെ, തത്വത്തെയാണ് ഓര്മ്മിക്കുന്നത് അഥവാ ചിലര് കാളിയെയും ഓര്മ്മിക്കുന്നുണ്ടായിരിക്കും. കാളിയെ പോലും പൂജിക്കുന്ന ധാരാളം സന്യാസിമാരുണ്ട്. അമ്മേ കാളീ എന്ന് പറഞ്ഞ് വിളിക്കുന്നു. ബാബ പറയുന്നു - ഈ സമയം എല്ലാവരും വികാരികളാണ്. കാമ ചിതയിലിരുന്ന് എല്ലാവരും കറുത്തിരിക്കുന്നു. അമ്മയും, അച്ഛനും, മക്കളും എല്ലാവരും കറുപ്പാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. സത്യയുഗത്തില് കറുത്തവരുണ്ടായിരിക്കില്ല, എല്ലാവരും വെളുത്തവരായിരിക്കും. പിന്നീടൊരിക്കല് കറുത്തവരാകുന്നു. ഇത് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. അല്പാല്പം പതിതമായ് പതിതമായ് അവസാനം തീര്ത്തും തന്നെ കറുത്തു പോകുന്നു. ബാബ പറയുന്നു രാവണന് കാമചിതയില് കയറ്റി പൂര്ണ്ണമായും കറുപ്പിച്ചിരിക്കുന്നു. ഇപ്പോള് നിങ്ങളെ ജ്ഞാന ചിതയില് ഇരുത്തുന്നു. ആത്മാവിന് തന്നെയാണ് പവിത്രമാകേണ്ടത്. ഇപ്പോള് പതിത-പാവനനായ ബാബ വന്ന് പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞ് തരുന്നു. വെള്ളമെന്ത് യുക്തി പറഞ്ഞ് തരാനാണ്. എന്നാല് നിങ്ങള് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് കോടിയില് ചിലര് മാത്രമാണ് മനസ്സിലാക്കി ഉയര്ന്ന പദവി നേടുക. ഇപ്പോള് നിങ്ങള് ബാബയില് നിന്ന് തന്റെ സമ്പത്തെടുക്കാന് വന്നിരിക്കുന്നു - 21 ജന്മത്തേക്ക് വേണ്ടി. നിങ്ങള് മുന്നോട്ട് പോകവെ ധാരാളം സാക്ഷാത്ക്കാരങ്ങള് കാണും. നിങ്ങള്ക്ക് നിങ്ങളുടെ പഠിത്തത്തിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാകും. ഇപ്പോള് ആരാണോ തെറ്റ് ചെയ്യുന്നത് അവര് പിന്നീട് വളരെയധികം കരയും. ശിക്ഷകളും ധാരാളമുണ്ടായിരിക്കില്ലേ. പിന്നീട് പദവിയും ഭ്രഷ്ഠമാകുന്നു. മുഖമുയര്ത്താന് സാധിക്കില്ല അതുകൊണ്ട് ബാബ പറയുന്നു - മധുര-മധുരമായ കുട്ടികളേ, പുരുഷാര്ത്ഥം ചെയ്ത് വിജയിക്കൂ, ഒരു ശിക്ഷയും തന്നെ അനുഭവിക്കേണ്ടി വരരുത് അപ്പോള് പൂജയ്ക്ക് യോഗ്യരുമാകും. ശിക്ഷ അനുഭവിച്ചുവെങ്കില് പിന്നീട് അല്പം മാത്രമൊന്ന് പൂജിക്കും. നിങ്ങള് കുട്ടികള്ക്ക് വളരെയധികം പുരുഷാര്ത്ഥം ചെയ്യണം. തന്റെ ആത്മാവിന്റെ ജ്യോതി തെളിയിക്കണം. ഇപ്പോള് ആത്മാവ് തമോപ്രധാനമായിരിക്കുന്നു, അതിന് തന്നെ സതോപ്രധാനമാകണം. ആത്മാവ് ഒരു ബിന്ദു മാത്രമാണ്. ഒരു നക്ഷത്രമാണ്. അതിന് മറ്റൊരു പേരും നല്കാന് സാധിക്കില്ല. അതിന്റെ സാക്ഷാത്ക്കാരമുണ്ടായത് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. സ്വാമി വിവേകാനന്ദനെയും ശ്രീരാമകൃഷ്ണ പരമഹംസനെയും പറയാറുണ്ട്. അദ്ദേഹത്തില് നിന്ന് ഏതോ പ്രകാശം വരുന്നത് കണ്ടു അത് ആത്മാവ് തന്നെയാണ് പുറത്ത് വന്നത്. അത് തന്നില് വന്ന് ലയിച്ചെന്ന് കരുതി. ഇപ്പോള് ഒരാത്മാവും വന്ന് ഒരിക്കലും ലയിക്കുകയൊന്നുമില്ല. അത് പോയി അടുത്ത ശരീരമെടുക്കുന്നു. അന്തിമത്തില് നിങ്ങള് ധാരാളം ദര്ശിക്കും. നാമ-രൂപത്തില് നിന്ന് വേറിട്ട ഒരു വസ്തുവും ഉണ്ടായിരിക്കില്ല. ആകാശം ധ്രുവമാണ്, അതിന് പോലും പേരുണ്ട്. ഇപ്പോള് ഇത് കുട്ടികള് മനസ്സിലാക്കുന്നുണ്ട്, കല്പ- കല്പം ഏതൊരു സ്ഥാപനയാണോ നടന്ന് വന്നത് അത് നടക്കുക തന്നെ വേണം. നമ്മള് ബ്രാഹ്മണര് നമ്പര്വൈസ് പരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ഏതേതെല്ലാം നിമിഷമാണോ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് അതിനെ ഡ്രാമയെന്ന് തന്നെ പറയുന്നു. മുഴുവന് ലോകത്തിന്റയും ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇത് അയ്യായിരം വര്ഷത്തിന്റെ ചക്രമാണ്, പേനിനെപ്പോലെ കറങ്ങിക്കൊണ്ടിരിക്കുന്നു. ടിക്ക്-ടിക്കെന്നടിച്ചുകൊണ്ടിരിക്കുന്നു, ഇപ്പോള് നിങ്ങള് മധുരമായ കുട്ടികള്ക്ക് കേവലം ബാബയെ മാത്രം ഓര്മ്മിക്കണം. നടക്കുമ്പോഴും-കറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴും ബാബയെ ഓര്മ്മിക്കുന്നതില് മാത്രമാണ് മംഗളമുള്ളത്. പിന്നീട് മായ നിങ്ങളെ ചാട്ടയടിക്കും. നിങ്ങളാണ് ബ്രാഹ്മണര്, ഭ്രമരിയെപോലെ കീടങ്ങളെ തനിക്ക് സമാനം ബ്രാഹ്മണനാക്കണം. ആ വണ്ടിന്റേത് ഒരു ദൃഷ്ടാന്തമാണ്. നിങ്ങളാണ് സത്യം-സത്യമായ ബ്രാഹ്മണന്. ബ്രാഹ്മണര്ക്ക് തന്നെയാണ് പിന്നീട് ദേവതയാകേണ്ടത് അതുകൊണ്ട് നിങ്ങള്ക്കിത് പുരുഷോത്തമനാകുന്നതിനുള്ള സംഗമയുഗമാണ്. ഇവിടെ നിങ്ങള് വരുന്നത് തന്നെ പുരുഷോത്തമനാകുന്നതിന് വേണ്ടിയാണ്. ആദ്യം തീര്ച്ചയായും ബ്രാഹ്മണനാകേണ്ടതായുണ്ട്. ബ്രാഹ്മണരുടെ കുടുമയില്ലേ. നിങ്ങള്ക്ക് ബ്രാഹ്മണര്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. പറയൂ, നിങ്ങള് ബ്രാഹ്മണരുടേത് കുലമാണ്, ബ്രാഹ്മണരുടെ രാജധാനിയില്ല. നിങ്ങളുടെ ഈ കുലം ആരാണ് സ്ഥാപിച്ചത്? നിങ്ങളുടെ തലവന് ആരാണ്? വീണ്ടും നിങ്ങളെപ്പോള് മനസ്സിലാക്കി കൊടുക്കുന്നോ അപ്പോള് വളരെയധികം സന്തോഷിക്കും. ബ്രാഹ്മണര്ക്ക് ബഹുമാനം നല്കുന്നു എന്തുകൊണ്ടെന്നാല് അവര് ശാസ്ത്രം മുതലായവയെല്ലാം കേള്പ്പിക്കുന്നു. മുന്പ് രാഖി ബന്ധിക്കുന്നതിനും ബ്രാഹ്മണനായിരുന്നു പോയിരുന്നത്. ഇന്നത്തെകാലത്ത് പെണ്കുട്ടികളാണ് പോകുന്നത്. നിങ്ങള് രാഖി അവര്ക്കാണ് ബന്ധിക്കേണ്ടത് ആരാണോ പവിത്രതയുടെ പ്രതിജ്ഞ ചെയ്യുന്നത്. പ്രതിജ്ഞ തീര്ച്ചയായും ചെയ്യേണ്ടതുണ്ട്. ഭാരതത്തെ വീണ്ടും പാവനമാക്കുന്നതിന് ഞങ്ങള് ഈ പ്രതജ്ഞ ചെയ്യുന്നു. നിങ്ങളും പാവനമാകൂ മറ്റുള്ളവരെയും പാവനമാക്കൂ. ഇങ്ങനെ പറയാന് മറ്റാര്ക്കും തന്നെ ശക്തി ഉണ്ടായിരിക്കില്ല. നിങ്ങള്ക്കറിയാം ഈ അന്തിമ ജന്മം പാവനമാകുന്നതിലൂടെ നമ്മള് പാവന ലോകത്തിന്റെ അധികാരിയാകുന്നു. നിങ്ങളുടെ ജോലി തന്നെ ഇതാണ്. ഇങ്ങനെയുള്ള മനുഷ്യര് ആരും തന്നെ ഉണ്ടായിരിക്കില്ല. നിങ്ങള്ക്ക് പോയി ഈ പ്രതിജ്ഞ എടുപ്പിക്കണം. ബാബ പറയുന്നു കാമം മഹാശത്രുവാണ്, ഇതിന് മേല് വിജയം നേടണം. ഇതിന് മേല് വിജയിക്കുന്തിലൂടെ തന്നെ നിങ്ങള് ജഗത് ജീത്താകും. ഈ ലക്ഷ്മീ-നാരായണന് തീര്ച്ചയായും പൂര്വ്വ ജന്മത്തില് പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട് അതുകൊണ്ടല്ലേ ഇങ്ങനെയായത്. ഇപ്പോള് നിങ്ങള്ക്ക് പറയാന് സാധിക്കും - ഏത് കര്മ്മത്തിലൂടെയാണ് ഇവര്ക്ക് ഈ പദവി ലഭിച്ചത്, ഇതില് സംശയിക്കേണ്ട ഒരു കാര്യവും തന്നെയില്ല. നിങ്ങള്ക്ക് ഈ ദീപാവലി മുതലായവയുടെയൊന്നും സന്തോഷമില്ല. നിങ്ങള്ക്ക് സന്തോഷമുള്ളത് - നമ്മള് ബാബയുടേതായിരിക്കുന്നു, ആ ബാബയില് നിന്ന് സമ്പത്ത് നേടുന്നു. ഭക്തി മാര്ഗ്ഗത്തില് മനുഷ്യര് എത്ര ചിലവാണ് ചെയ്യുന്നത്. എത്ര നഷ്ടവുമാണ് ഉണ്ടാകുന്നത്. തീപ്പിടുത്തമെല്ലാം ഉണ്ടാകുന്നു. എന്നാലും മനസ്സിലാക്കുന്നില്ല.

നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് വീണ്ടും നമ്മുടെ പുതിയ വീട്ടിലേക്ക് പോകുകയാണ്. ചക്രം വീണ്ടും അതുപോലെ തന്നെ ആവര്ത്തിക്കില്ലേ. ഇത് പരിധിയില്ലാത്ത സിനിമയാണ്. പരിധിയില്ലാത്ത സ്ലൈഡാണ്. പരിധിയില്ലാത്ത ബാബയുടേതായിട്ടുണ്ടെങ്കില് അളവറ്റ സന്തോഷം ഉണ്ടായിരിക്കണം. നമ്മള് ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തീര്ച്ചയായും നേടും. ബാബ പറയുന്നു പുരുഷാര്ത്ഥത്തിലൂടെ എന്താഗ്രഹിക്കുന്നോ അതെടുക്കൂ. പുരുഷാര്ത്ഥം നിങ്ങള്ക്ക് തീര്ച്ചയായും ചെയ്യണം. പുരുഷാര്ത്ഥത്തിലൂടെ തന്നെ നിങ്ങള്ക്ക് ഉയര്ന്നവരാകാന് സാധിക്കും. ഈ വൃദ്ധനായ ബാബയ്ക്ക് ഇത്രയും ഉയര്ന്നതാകാന് സാധിക്കുമെങ്കില് എന്തുകൊണ്ട് നിങ്ങള്ക്കാകാന് സാധിക്കില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതുപോലെയാണോ ബാബ കുട്ടികളെ പ്രതി സദാ സുഖദായിയായിട്ടുള്ളത്, അതുപോലെ സുഖദായിയാകണം. എല്ലാവര്ക്കും മുക്തി-ജീവന്മുക്തിയുടെ വഴി പറഞ്ഞു കൊടുക്കണം.

2) ദേഹീ-അഭിമാനിയാകുന്നതിന്റെ തപസ്യ ചെയ്യണം. ഈ പഴയ മോശമായ ലോകത്തോട് പരിധിയില്ലാത്ത വൈരാഗിയാകണം.

വരദാനം :-
ദിവ്യ ഗുണങ്ങളുടെ ആഹ്വാനത്തിലൂടെ അവഗുണങ്ങളുടെ ആഹൂതി നല്കുന്ന സന്തുഷ്ട ആത്മാവായി ഭവിക്കൂ

ഏതുപോലെയാണോ ദീപാവലിക്ക് വിശേഷ ശുദ്ധീകരണത്തിന്റെയും സമ്പാദ്യത്തിന്റെയും ശ്രദ്ധ വയ്ക്കുന്നത്. അതുപോലെ താങ്കളും എല്ലാ പ്രകാരത്തിലുമുള്ള ശുദ്ധീകരണത്തിന്റെയും സമ്പാദ്യത്തിന്റെയും ലക്ഷ്യം വച്ച് സന്തുഷ്ട ആത്മാവാകൂ. സന്തുഷ്ടതയിലൂടെ തന്നെ സര്വ്വ ദിവ്യ ഗുണങ്ങളുടെയും ആഹ്വാനം ചെയ്യാന് സാധിക്കും. പിന്നീട് അവഗുണങ്ങളുടെ ആഹൂതി സ്വതവേ തന്നെ സംഭവിക്കും. ഉള്ളില് എന്തെല്ലാം കുറവുകളും, ദുര്ബലതകളും, നിര്ബലതയും, കോമളതയുമാണോ അവശേഷിക്കുന്നത്, അവയെ സമാപ്തമാക്കി ഇപ്പോള് പുതിയ കണക്ക് ആരംഭിക്കൂ പുതിയ സംസ്ക്കാരങ്ങളുടെ പുതിയ വസ്ത്രം ധാരിച്ച് സത്യമായ ദീപാവലി ആഘോഷിക്കൂ.

സ്ലോഗന് :-
സ്വമാനത്തിന്റെ സീറ്റില് സദാ ഉറച്ചിരിക്കണമെങ്കില് ദൃഢ സങ്കല്പത്തിന്റെ ബെല്റ്റ് നല്ല രീതിയില് ബന്ധിക്കൂ.