14.11.2023           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, മനുഷ്യരെ ദേവതയാക്കി മാറ്റാനുള്ള സേവനത്തില് തീര്ച്ചയായും വിഘ്നങ്ങളുണ്ടാകും. നിങ്ങള്ക്ക് ബുദ്ധിമുട്ടുകള് സഹിച്ചുകൊണ്ടും ഈ സേവനത്തില് തല്പ്പരരായിരിക്കണം, ദയാമനസ്കരായി മാറണം.

ചോദ്യം :-
ആര്ക്കാണോ അന്തിമജന്മത്തിന്റെ സ്മൃതി ഉണ്ടായിരിക്കുന്നത്, അവരുടെ ലക്ഷണം എന്തായിരിക്കും?

ഉത്തരം :-
അവരുടെ ബുദ്ധിയിലുണ്ടായിരിക്കും, ഇപ്പോള് ഈ ലോകത്തില് മറ്റൊരു ജന്മം ഞങ്ങള്ക്ക് എടുക്കേണ്ടതില്ല, മറ്റൊരു ജന്മം കൊടുക്കുകയും വേണ്ട. ഇത് പാപാത്മാക്കളുടെ ലോകമാണ്, ഇത് ഇനി വീണ്ടും വര്ദ്ധിപ്പിക്കേണ്ടതില്ല. ഈ ലോകത്തിന് വിനാശമുണ്ടാകണം. പഴയ വസ്ത്രത്തെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുപോകണം. ഇപ്പോള് നാടകം അവസാനിക്കുകയാണ്.

ഗീതം :-
പുതിയ യുഗത്തിലെ പൂമൊട്ടുകള്..

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് നിങ്ങള് കുട്ടികള്ക്ക് ഓരോരുത്തരുടെ ജ്യോതിയേയും പ്രകാശിപ്പിക്കണം. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം ബാബക്ക് പരിധിയില്ലാത്ത ചിന്തയാണ് ഏതെല്ലാം മനുഷ്യരുണ്ടോ, അവര്ക്ക് എങ്ങനെ മുക്തിക്കുള്ള വഴി പറഞ്ഞുകൊടുക്കണം. ബാബ വന്നിരിക്കുന്നത് കുട്ടികളുടെ സര്വ്വീസ് ചെയ്യാനാണ്, ദു:ഖത്തില്നിന്ന് മോചിപ്പിക്കാനാണ്. മനുഷ്യര് മനസ്സിലാക്കുന്നതേയില്ല ഇത് ദു:ഖത്തിന്റെ ലോകമാണെന്നും സുഖത്തിന് വേറെ സ്ഥലമുണ്ടെന്നും, ഇതറിയുന്നില്ല. ശാസ്ത്രങ്ങളില് സുഖത്തിന്റെ സ്ഥാനത്തെത്തന്നെ ദു:ഖത്തിന്റെ സ്ഥാനവുമാക്കി മാറ്റിയിരിക്കുന്നു. ഇപ്പോള് ബാബയാണ് ദയാസാഗരന്. മനുഷ്യര്ക്ക് ഇതുപോലും അറിയുന്നില്ല ഞങ്ങള് ദുഖിയാണ് കാരണം സുഖത്തിന്റേയോ സുഖം നല്കുന്ന ആളെക്കുറിച്ചോ അറിയുന്നില്ല. ഇതും ഡ്രാമയില് നിശ്ചയിക്കപ്പെട്ടതാണ്. സുഖം എന്നത് എന്തിനെ പറയുന്നു ദു:ഖം എന്നത് എന്താണ് - ഇതും അറിയുന്നില്ല. ഈശ്വരനെ പറയുന്നു സുഖവും ദു:ഖവും നല്കുന്നു എന്ന്. എന്നുവെച്ചാല് ബാബയില് കളങ്കം ചാര്ത്തുന്നു. ആരെയാണോ പിതാവെന്ന് പറയുന്നത്, ആ ആളെ അറിയുന്നില്ല. ബാബ പറയുകയാണ് ഞാനാണ് കുട്ടികള്ക്ക് സുഖം നല്കുന്നത്. നിങ്ങള് ഇപ്പോള് അറിഞ്ഞു, ബാബ വന്നിരിക്കുകയാണ് പതീതരെ പാവനമാക്കി മാറ്റാന്. ഞാന് എല്ലാവരേയും മധുരമായ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. ആ മധുരമായ വീടും പവിത്രമാണ്. അവിടെ പതീതമായ ആത്മാക്കള് ഇരിക്കുന്നില്ല. ആ സ്ഥാനത്തെ ആരും അറിയുന്നില്ല. നിര്വ്വാണത്തില് പോയി എന്നൊക്കെ പറയും പക്ഷേ അറിയുന്നില്ല. ബുദ്ധന് നിര്വ്വാണം പ്രാപിച്ചു എങ്കില് തീര്ച്ചയായും അവിടെ വസിച്ചിട്ടുണ്ടായിരുന്നു. അവിടേക്കുതന്നെ പോയി. ശരി, പോയി എങ്കില് ബാക്കിയുള്ളവര് എങ്ങനെ പോകും? കൂടെ ആരെയും കൊണ്ടുപോയിട്ടില്ല. വാസ്തവത്തില് ബുദ്ധനും പോയിട്ടില്ല. അതുകൊണ്ടാണ് എല്ലാവരും പതീതപാവനനെ ഓര്മ്മിക്കുന്നത്. പാവനമായ ലോകം രണ്ടാണുള്ളത്, ഒന്ന് മുക്തിധാമം, മറ്റൊന്ന് ജീവന്മുക്തിധാമം. ശിവപുരി, വിഷ്ണുപുരി. പരംപിതാ പരമാത്മാവിനെ രാമന് എന്ന് പറയുന്നു. രാമരാജ്യം എന്ന് പറയാറുണ്ടല്ലോ, അപ്പോള് ബുദ്ധി പരമാത്മാവിലേക്കു പോകും. മനുഷ്യരെല്ലാവരും പരമാത്മാവിനെ അംഗീകരിക്കുന്നില്ല. നിങ്ങള്ക്ക് ദയ തോന്നണം. ബുദ്ധിമുട്ട് സഹിക്കേണ്ടതായിവരും.

ബാബ പറയുന്നു മധുരമായ കുട്ടികളെ, മനുഷ്യരെ ദേവതയാക്കി മാറ്റുന്നതില് ഈ ജ്ഞാനയജ്ഞത്തില് വളരെ വിഘ്നങ്ങളുണ്ടാകും. ഗീതയുടെ ഭഗവാനും ഗ്ലാനി അനുഭവിച്ചല്ലോ. ഗ്ലാനി ബാബക്കും ലഭിക്കുന്നുണ്ട് നിങ്ങള്ക്കും ലഭിക്കുന്നുണ്ട്. പറയാറില്ലേ? നാലാം അമാവാസി കണ്ടു. ഇതെല്ലാം കെട്ടുകഥകളാണ്. ലോകമെത്ര മോശമാണ്. മനുഷ്യരെന്തെല്ലാം ഭക്ഷിക്കുന്നു. മൃഗങ്ങളെ കൊല്ലുന്നു, എന്തൊക്കെയാണ് ചെയ്യുന്നത്. ബാബ വന്ന് എല്ലാ കാര്യങ്ങളില്നിന്നും മോചിപ്പിക്കുകയാണ്. ലോകത്തിലെ കലാപങ്ങള് എത്രയാണ്. ബാബ നിങ്ങള്ക്ക് എല്ലാം സഹജമാക്കിത്തന്നു. ബാബ പറയുകയാണ് കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. നിങ്ങളുടെ എല്ലാ വികര്മ്മങ്ങളും വിനാശമാകും. എല്ലാവര്ക്കും ഒരു കാര്യം മനസ്സിലാക്കിക്കൊടുക്കൂ. ബാബ പറയുകയാണ് ശാന്തിധാമത്തിനേയും സുഖധാമത്തിനേയും ഓര്മ്മിക്കൂ. നിങ്ങള് അവിടെ വസിച്ചിരുന്നവരാണ്. സന്യാസിമാര് പോലും അവിടേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നു. അഥവാ ഒരാള് നിര്വ്വാണധാമത്തിലേക്ക് പോയി എങ്കില് മറ്റുള്ളവരെ എങ്ങനെ കൊണ്ടുപോകും? അവരെ ആരാണ് കൊണ്ടുപോവുക. മനസ്സിലാക്കൂ ബുദ്ധന് നിര്വ്വാണധാമത്തിലേക്ക് പോയി. അവരുടെ ധര്മ്മത്തിലുള്ളവര് ഇവിടെത്തന്നെ ഇരിക്കുകയല്ലേ? അവരേയും കൊണ്ടുപോകേണ്ടതല്ലേ? ബാബ പറയുന്നു ആരെല്ലാം സന്ദേശവാഹകരുണ്ടോ എല്ലാവരുടേയും ആത്മാവ് ഇവിടെത്തന്നെയുണ്ട്, ഏതെങ്കിലുമേതെങ്കിലും ശരീരത്തില് ഉണ്ടാകും, എന്നിട്ടും അവരുടെ മഹിമ ഇന്നും പാടിക്കൊണ്ടിരിക്കുന്നു. ശരി, ധര്മ്മം സ്ഥാപിച്ചു. പിന്നെന്തു സംഭവിച്ചു? മുക്തിയിലേക്ക് പോകുന്നതിനുവേണ്ടി മനുഷ്യര് എത്ര പരിശ്രമിക്കുന്നു. ബാബ ഒരിക്കലും ജപതപങ്ങളൊന്നും പഠിപ്പിക്കുന്നില്ല. ബാബ പറയുന്നു ഞാന് വന്നിരിക്കുന്നത് എല്ലാവര്ക്കും ഗതിയും സത്ഗതിയും നല്കാനാണ്. എല്ലാവരേയും കൂട്ടിക്കൊണ്ടുപോകുന്നു. സത്യയുഗത്തില് ജീവന്മുക്തിയാണ്. ഒരു ധര്മ്മമാണ്, ബാക്കി എല്ലാവരും പരംധാമത്തിലായിരിക്കും. നിങ്ങള്ക്കറിയാം ആ ബാബ തോട്ടം ഉടമസ്ഥനാണ്, നാം തോട്ടം സൂക്ഷിപ്പുകാരാണ്. മമ്മയും ബാബയും എല്ലാ കുട്ടികളും സൂക്ഷിപ്പുകാരായി ബീജം വിതച്ചുകൊണ്ടിരിക്കുകയാണ്. തൈ മുളക്കുന്നുണ്ട്, പിന്നെ മായയുടെ കൊടുങ്കാറ്റില് പെടുന്നുമുണ്ട്. അനേകപ്രകാരത്തിലുള്ള കൊടുങ്കാറ്റുണ്ടാകും. ഇതാണ് മായയുടെ വിഘ്നം. കൊടുങ്കാറ്റടിക്കുമ്പോള് ബാബയോടു ചോദിക്കണം - ബാബാ ഇതിനുവേണ്ടി എന്താണ് ചെയ്യേണ്ടത്? ശ്രീമത്ത് നല്കുന്നത് ബാബയാണ്. കൊടുങ്കാറ്റടിക്കും. നമ്പര് 1 ദേഹാഭിമാനമാണ്. ഇത് മനസ്സിലാക്കുന്നില്ല ഞാന് ആത്മാവ് അവിനാശിയാണ്, ഈ ശരീരം വിനാശിയാണ്. നമ്മള് 84 ജന്മം പൂര്ത്തിയാക്കി. ആത്മാവാണ് പുനര്ജ്ജന്മം എടുക്കുന്നത്. ശരീരം ഉപേക്ഷിക്കുക, വീണ്ടും സ്വീകരിക്കുക ഇത് ആത്മാവിന്റെ ജോലിയാണ്. ഇപ്പോള് ബാബ പറയുകയാണ് - നിങ്ങളുടേത് അന്തിമജന്മമാണ്. ഈ ലോകത്തില് മറ്റൊരു ജന്മം എടുക്കേണ്ട, കൊടുക്കുകയും വേണ്ട. എല്ലാവരും ചോദിക്കും എങ്കില് സൃഷ്ടിയുടെ വര്ദ്ധനവ് എങ്ങിനെയുണ്ടാകും? ഈ സമയം സൃഷ്ടി വര്ദ്ധിക്കേണ്ട. ഇത് ഭ്രഷ്ടാചാരത്തിന്റെ വര്ദ്ധനവാണ്. ഈ സമ്പ്രദായം രാവണനില്നിന്ന് ആരംഭിച്ചതാണ്. ലോകത്തെ ഭ്രഷ്ടാചാരിയാക്കി മാറ്റിയത് രാവണനാണ്. ശ്രേഷ്ഠാചാരിയാക്കി മാറ്റുന്നത് രാമനാണ്. ഇവിടെ നിങ്ങള്ക്ക് എത്ര പരിശ്രമിക്കേണ്ടിവരുന്നു. ഇടക്ക് ദേഹാഭിമാനത്തിലേക്ക് വരുന്നു. സത്യയുഗത്തില് ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. അവിടെയുള്ളവര്ക്കറിയാം ഈ ശരീരം വൃദ്ധനായി, ഇതിനെ ഉപേക്ഷിച്ച് പുതിയതെടുക്കണം. കലിയുഗത്തിലുള്ളവര്ക്ക് ആത്മജ്ഞാനമേയില്ല. സ്വയം ദേഹമാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. ഈ ലോകത്തില്നിന്ന് പോകാന് ദുഖിയായ മനസ്സുള്ളവര്ക്കേ തോന്നൂ. സത്യയുഗത്തില് സുഖത്തോട് സുഖമാണ്. ആത്മജ്ഞാനം അവിടെ ഉണ്ട് . ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ശരീരം എടുക്കുന്നു. ഇതില് ദുഖിക്കുന്നില്ല. അവിടെ സുഖത്തിന്റെ പ്രാലബ്ധമാണ്. ഇവിടെയും ആത്മാവെന്ന് പറയും പക്ഷെ ചിലര് പറയും ആത്മാവു തന്നെയാണ് പരമാത്മാവെന്ന്. ആത്മാവാണ്, ഇത് ജ്ഞാനമാണല്ലോ. പക്ഷേ ഇതറിയുന്നില്ല ഈ പാര്ട്ടില്നിന്നും തിരിച്ചുപോകാന് സാധിക്കില്ല എന്ന്. ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം തീര്ച്ചയായും എടുക്കണം. എല്ലാവരും പുനര്ജ്ജന്മം അംഗീകരിക്കും. എല്ലാവര്ക്കും കര്മ്മബന്ധനമുണ്ടല്ലോ. മായാരാജ്യത്തില് കര്മ്മം വികര്മ്മമായി മാറുന്നു. കര്മ്മം ബന്ധിക്കുന്നു. സത്യയുഗത്തില് കര്മ്മം ബന്ധിക്കുന്നില്ല.

ഇപ്പോള് നിങ്ങള് മനസ്സിലാക്കണം തിരിച്ചുപോകണം. വിനാശമുണ്ടാകും ബോംബിന്റേയെല്ലാം റിഹേഴ്സല് നടന്നുകൊണ്ടിരിക്കുകയാണല്ലോ. ക്രോധത്തില് വന്ന് ബോംബു സ്ഫോടനം നടത്തും. ഇത് പവര്ഫുള് ബോംബാണ്. പറയാറില്ലേ യൂറോപ്യന്മാര് യാദവരെന്ന്. ഫലത്തില് ഇന്ന് എല്ലാ ധര്മ്മത്തിലുള്ളവരെയും നാം യൂറോപ്യന്സ് എന്ന് പറയും. ഭാരതം ഒരു ഭാഗത്ത് ബാക്കിയെല്ലാവരും ഒരുമിച്ച്. അവരവരുടെ രാജ്യത്തിനോട് സ്നേഹം ഉണ്ടാകുമല്ലോ. പക്ഷേ വിധി ഇങ്ങനെയാണ് എന്തുചെയ്യാന് പറ്റും? നിങ്ങള്ക്കുള്ള മുഴുവന് ശക്തിയും ബാബ നല്കുന്നു. യോഗബലത്തിലൂടെ നിങ്ങള് രാജ്യഭാഗ്യം എടുക്കും. നിങ്ങള്ക്ക് ഒരു കഷ്ടവും നല്കുന്നില്ല. കേവലം ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ. ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. എല്ലാവരും പറയും ഞാന് രാമനെ ഓര്മ്മിക്കുന്നു, ശ്രീകൃഷ്ണനെ ഓര്മ്മിക്കുന്നു, പക്ഷേ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നില്ല. ആത്മാവിനെ മനസ്സിലാക്കിക്കഴിഞ്ഞാല് ആത്മാവിന്റെ പിതാവിനെ എന്തുകൊണ്ട് ഓര്മ്മിക്കാന് സാധിക്കുന്നില്ല? ബാബ പറയുകയാണ് എന്നെ, പരംപിതാപരമാത്മാവിനെ ഓര്മ്മിക്കൂ. നിങ്ങള് ജീവാത്മാക്കളെ എന്തിന് ഓര്മ്മിക്കണം. നിങ്ങള്ക്ക് ദേഹീ അഭിമാനിയായി മാറണം. ഞാന് ആത്മാവാണ് ബാബയെ ഓര്മ്മിക്കുന്നത്. ബാബ ആജ്ഞാപിക്കുകയാണ് - ഓര്മ്മിക്കുന്നതിലൂടെ വികര്മ്മങ്ങള് വിനാശമാകും സമ്പത്ത് ബുദ്ധിയിലേക്ക് വരും. ബാബ, മുക്തി ജീവന്മുക്തി ഇതുരണ്ടും എല്ലായ്പ്പോഴും ഓര്മ്മിക്കണം. ഇതിനുവേണ്ടിയാണ് മനുഷ്യര് പ്രയത്നിക്കുന്നത്. യജ്ഞവും ജപവും തപവും എല്ലാം ചെയ്യുന്നത് ഇതിനായിട്ടാണ്. ചിലര് പോപ്പില്നിന്നും ആശിര്വ്വാദം നേടാന് പോകുന്നു. ഇവിടെ ബാബ കേവലം പറയുകയാണ് ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ. ഈ നാടകം അവസാനിക്കുകയാണ്, നമ്മള് 84 ജന്മം പൂര്ത്തിയാക്കി, ഇപ്പോള് തിരിച്ചുപോകണം. എത്ര സഹജമാക്കി മനസ്സിലാക്കിത്തരുന്നു. ഗൃഹസ്ഥവ്യവഹാരത്തിലിരുന്നും ബുദ്ധിയില് ഈ കാര്യം വെക്കൂ. എങ്ങനെയാണോ നാടകം അവസാനിക്കാറാകുമ്പോള് അറിയാന് കഴിയും ഇനി 15 മിനുട്ടേ ബാക്കിയുള്ളു, ഇപ്പോള് ഈ സീന് അവസാനിക്കും. അഭിനേതാക്കള്ക്കും അറിയാം തിരശ്ശീല വീഴും തിരിച്ച് വീട്ടിലേക്ക് പോകണം. നിങ്ങളും സ്വയത്തോട് സംസാരിക്കണം. എത്ര സമയം സുഖദു:ഖത്തിന്റെ പാര്ട്ട് അഭിനയിച്ചു. ഇതും അറിയാം. ഇപ്പോള് ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ, ലോകത്തില് എന്തെല്ലാം കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇതെല്ലാം മറക്കൂ - എല്ലാം അവസാനിക്കാനുള്ളതാണ്, എല്ലാവര്ക്കും തിരിച്ചുപോകണം. മനുഷ്യര് മനസ്സിലാക്കുന്നത് ഇനിയും കലിയുഗത്തിന് 40000 വര്ഷം ബാക്കിയുണ്ടെന്നാണ്. ഇതാണ് ഘോരമായ അജ്ഞാനം. ബാബയുടെ പരിചയമേ ഇല്ല. ജ്ഞാനം അര്ത്ഥം ബാബയുടെ പരിചയം. അജ്ഞാനം അര്ത്ഥം പരിചയമില്ല. അതായത് ഇരുട്ടിലാണ്. ഇപ്പോള് നിങ്ങള് വെളിച്ചത്തിലേക്ക് വന്നു - നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ച് ഇപ്പോള് രാത്രി അവസാനിക്കുകയാണ് തിരിച്ച് വീട്ടിലേക്ക് പോകണം. ഇന്ന് ബ്രഹ്മാവിന്റെ രാത്രി, നാളെ ബ്രഹ്മാവിന്റെ പകല്. മാറാന് സമയമെടുക്കുമല്ലോ. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് മൃത്യുലോകത്തിലാണ്, നാളെ അമരലോകത്തിലേക്ക് പോകും. ആദ്യം വീട്ടിലേക്ക് പോകണം. ഇങ്ങനെ വീണ്ടും 84 ജന്മങ്ങള് എടുക്കണം. ഈ ചക്രം തിരിയാതിരിക്കുന്നില്ല. ബാബ പറയുന്നു നിങ്ങള് എത്ര പ്രാവശ്യം ഇതുപോലെ എന്നെ കണ്ടുമുട്ടിയതാണ്. കുട്ടികള് പറയും അനേകപ്രാവശ്യം കണ്ടുമുട്ടിയെന്ന്. നിങ്ങളുടെ 84 ജന്മത്തിന്റെ ചക്രം അവസാനിച്ചു. ഇതിനെയാണ് പറയുന്നത് ജ്ഞാനം. ജ്ഞാനം നല്കുന്നത് ജ്ഞാനത്തിന്റെ സാഗരനും പരംപിതാ പരമാത്മാവും, പതീതപാവനനുമാണ്. നിങ്ങള്ക്ക് ചോദിക്കാന് സാധിക്കും പതീതപാവനന് എന്ന് പറയുന്നത് ആരെയാണ്? ഭഗവാന് എന്ന് പറയുന്നത് നിരാകാരനെയാണ്. നിങ്ങള് രഘുപതിരാഘവരാജാറാം എന്ന് എന്തുകൊണ്ട് പറയുന്നു. ആത്മാക്കളുടെ ബാബ നിരാകാരനാണ്. ഇത് മനസ്സിലാക്കിക്കൊടുക്കാന് വളരെ യുക്തി വേണം.

ദിവസങ്ങള് കഴിയുന്തോറും നിങ്ങള്ക്ക് ഉന്നതി ഉണ്ടായിക്കൊണ്ടേയിരിക്കും. കാരണം ആഴമേറിയ ജ്ഞാനം ലഭിച്ചിരിക്കുന്നു. മനസ്സിലാക്കിക്കൊടുക്കേണ്ടത് കേവലം അല്ലാഹുവിന്റെ കാര്യം. അല്ലാഹുവിനെ മറന്നാല് അനാഥരാകും, ദുഖിയാകും. ഒന്നിലൂടെ, ഒന്നിനെ മനസ്സിലാക്കുന്നതിലൂടെ നിങ്ങള് 21 ജന്മത്തിലേക്ക് സുഖിയായി മാറും. ഇതാണ് ജ്ഞാനം. അവരുടേത് അജ്ഞാനമാണ് സര്വ്വവ്യാപിയെന്ന് പറയുന്നത്. ബാബ പിതാവാണ്. ബാബ പറയുന്നു നിങ്ങളുടെ ഉള്ളിലെ ഭൂതമാണ് സര്വ്വവ്യാപി. 5 വികാരങ്ങളാകുന്ന രാവണനാണ് സര്വ്വവ്യാപി. ഈ കാര്യം മനസ്സിലാക്കിക്കൊടുക്കണം. നാം ഈശ്വരന്റെ മടിത്തട്ടിലാണ്. ഈ ഉയര്ന്ന ലഹരിയിലിരിക്കണം. ഭാവിയില് ദേവതകളുടെ മടിത്തട്ടിലിരിക്കും. അവിടെ സദാ സുഖമാണ്. ശിവബാബ നമ്മളെ ദത്തെടുത്തിരിക്കുകയാണ്. ബാബയെ ഓര്മ്മിക്കണം. തന്റേയും മറ്റുള്ളവരുടേയും നന്മ ചെയ്യണം. എങ്കില് രാജപദവി ലഭിക്കും. ഇത് മനസ്സിലാക്കുന്നത് വളരെ വലിയ കാര്യമാണ്. ശിവബാബയും നിരാകാരനാണ് നമ്മള് ആത്മാക്കളും നിരാകാരമാണ്. അവിടെ നാം അശരീരിയായിട്ടാണ് വസിക്കുന്നത്. ബാബ സദാ അശരീരി തന്നെയാണ് ബാബ ഒരിക്കലും ശരീരമാകുന്ന വസ്ത്രം ധരിച്ച് പുനര്ജന്മമെടുക്കുന്നില്ല. ബാബ ഒരു പ്രാവശ്യം പുനരവതരിക്കുന്നു. ആദ്യമാദ്യം ബ്രാഹ്മണരെ രചിക്കുന്നു, അവരെ തന്റേതാക്കി മാറ്റി പേര് വെക്കുന്നു. ബ്രഹ്മാവില്ലായെങ്കില് എവിടെനിന്ന് ബ്രാഹ്മണന് വരാനാണ്? ഇതേ ബ്രഹ്മാവാണ് 84 ജന്മങ്ങളെടുത്തത്. വെളുപ്പില് നിന്ന് കറുത്തും, സുന്ദരനില്നിന്ന് ശ്യാമനും, ശ്യാമനില് നിന്ന് വീണ്ടും സുന്ദരനുമായി മാറുന്നു. ഭാരതത്തിനും ശ്യാമസുന്ദരനെന്ന പേര് വെക്കാവുന്നതാണ്. ഭാരതത്തെതന്നെയാണ് ശ്യാം എന്നും ഭാരതത്തെത്തന്നെയാണ് ഗോള്ഡന് ഏജ് സുന്ദരനെന്നും പറയുന്നത്. ഭാരതം തന്നെയാണ് കാമചിതയിലിരുന്ന് കറുത്തുപോകുന്നത്, ഭാരതം തന്നെയാണ് ജ്ഞാനചിതയിലിരുന്ന് വീണ്ടും വെളുത്തതായി മാറുന്നത്. ഭാരതത്തിനാണ് പരിശ്രമിക്കേണ്ടിവരുന്നത്. ഭാരതവാസികള് പിന്നെമറ്റു ധര്മ്മങ്ങളിലേക്ക് മാറിപ്പോകുന്നു. യൂരോപ്യരും ഇന്ത്യക്കാരും തമ്മില് വ്യത്യാസമൊന്നും കാണപ്പെടില്ല. അവിടെ പോയി വിവാഹം കഴിച്ചാല് പിന്നെ ക്രിസ്ത്യാനികളെന്ന് വിളിക്കപ്പെടുന്നു. അവര്ക്ക് ജനിക്കുന്ന കുട്ടികള്ക്കും അവരെപ്പോലെ മുഖമുണ്ടാകും. ആഫ്രിക്കയില്നിന്നു പോലും വിവാഹം കഴിക്കും.

ഇപ്പോള് ബാബ വിശാലബുദ്ധി നല്കുകയാണ്, ചക്രത്തെ മനസ്സിലാക്കാന്. ഇതും എഴുതിവച്ചിട്ടുണ്ട് വിനാശകാലേ വിപരീതബുദ്ധി. യാദവര്ക്കും കൗരവര്ക്കും പ്രീതബുദ്ധിയില്ല. ആര്ക്ക് പ്രീതബുദ്ധിയുണ്ടായോ അവര്ക്ക് വിജയം ലഭിച്ചു. വിപരീതബുദ്ധിയുള്ളവര് ശത്രുവെന്ന് പറയും. ബാബ പറയുന്നു ഈ സമയത്ത് എല്ലാവരും പരസ്പരം ശത്രുക്കളാണ്. ബാബയെപ്പോലും സര്വ്വവ്യാപിയെന്ന് പറഞ്ഞ് ഗ്ലാനി ചെയ്യുന്നു. പിന്നെ പറയും ജനനമരണരഹിതനെന്ന്. നാമവും രൂപവുമില്ലെന്ന് പറയും. പിന്നെ ഗോഡ്ഫാദറെന്ന് പറഞ്ഞ് വിളിക്കുകയും ചെയ്യും. സാക്ഷാത്കാരവും കിട്ടുന്നുണ്ട് ആത്മാവിന്റേയും പരമാത്മാവിന്റേയും. അതില് പരമാത്മാവിന്റെ വ്യത്യാസമൊന്നും ഉണ്ടായിരിക്കില്ല. മനുഷ്യന് മനുഷ്യന് തന്നെയാണ്. പദവിക്ക് വ്യത്യാസമുണ്ടാകും. അത് ബുദ്ധിയുടെ വ്യത്യാസമാണ്. ജ്ഞാനസാഗരന് നിങ്ങള്ക്ക് ജ്ഞാനം നല്കുകയാണ്, അതിനാല് നിങ്ങള് ഓര്മ്മിക്കുകയും ചെയ്യുന്നു, അന്തിമത്തിലാണ് അവസ്ഥ നല്ലതാവുക. അമൃതവേളയില് ഓര്മ്മിച്ച് ഓര്മ്മിച്ച് സുഖം അനുഭവിക്കൂ, എഴുന്നേറ്റിരിക്കൂ. പക്ഷേ ഉറങ്ങരുത്. തന്നെ ബലം പ്രയോഗിച്ച് എഴുന്നേല്പ്പിക്കൂ. പരിശ്രമമുണ്ട്. വൈദ്യന്മാര് പോലും അതിരാവിലത്തേക്കായി മരുന്നു നല്കാറുണ്ട്. ഇതും മരുന്നാണ്. രചയിതാവായ ബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിച്ച് പഠിപ്പിക്കുയാണ്. ഈ കാര്യം എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നാം ഈശ്വരന്റെ മടിത്തട്ടെടുത്തിരിക്കുകയാണ്, പിന്നെ ദേവതകളുടെ മടിത്തട്ടിലേക്ക് പോകും, ഈ ആത്മീയ ലഹരിയിലിരിക്കണം. തന്റേയും മറ്റുള്ളവരുടേയും നന്മ ചെയ്യണം.

2) അമൃതവേളയിലെഴുന്നേറ്റ് ജ്ഞാനസാഗരന്റെ ജ്ഞാനമനനം ചെയ്യണം. ഒരേഒരു അവ്യഭിചാരി ഓര്മ്മയിലിരിക്കണം. ദേഹാഭിമാനം ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യണം.

വരദാനം :-
അമൃതവേള മുതല് രാത്രി വരെ ഓര്മയുടെ വിധിപൂര്വമായ കര്മം ചെയ്യുന്ന സിദ്ധിസ്വരൂപരായി ഭവിക്കട്ടെ.

അമൃതവേള മുതല് രാത്രി വരെ എന്തു കര്മം ചെയ്താലും ഓര്മയുടെ വിധിപൂര്വം ചെയ്യൂ എങ്കില് ഓരോ കര്മത്തിന്റെയും സിദ്ധി ലഭിക്കും. ഏറ്റവും വലുതിലും വലിയ സിദ്ധിയാണ്- പ്രത്യക്ഷഫലത്തിന്റെ രൂപത്തില് അതീന്ദ്രിയസുഖത്തിന്റെ അനുഭൂതിയുണ്ടാകുക. സദാ സുഖത്തിന്റെ അലകളില്, സന്തോഷത്തിന്റെ അലകളില് അലയടിച്ചുകൊണ്ടിരിക്കും, അപ്പോള് ഈ പ്രത്യക്ഷഫലവും ലഭിക്കുന്നു പിന്നീട് ഭാവി ഫലവും ലഭിക്കുന്നു. ഈ സമയത്തെ പ്രത്യക്ഷഫലം അനേക ഭാവി ജന്മങ്ങളുടെ ഫലത്തെക്കാള് ശ്രേഷ്ഠമാണ് . ഇപ്പോഴിപ്പോള് ചെയ്തു, ഇപ്പോഴിപ്പോള് ലഭിച്ചു- ഇതിനെയാണ് പറയുന്നത് പ്രത്യക്ഷഫലം.

സ്ലോഗന് :-
സ്വയം നിമിത്തമെന്നു മനസിലാക്കി ഓരോ കര്മവും ചെയ്യൂ, എങ്കില് വേറിട്ട സ്നേഹിയായിരിക്കും, ഞാനെന്ന ഭാവം വരിക സാധ്യമല്ല