15.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള് അരകല്പ്പം ആരുട െഭക്തിയാണോ ചെയ്തത്, അതേ ബാബ സ്വയം നിങ്ങള െപഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പഠിപ്പിലൂട െതന്നെയാണ് നിങ്ങള്ദ േവിദേവതയായി മാറുന്നത്.

ചോദ്യം :-
യോഗബലത്തിന്റെ ലിഫ്റ്റിന്റെ അത്ഭുതമെന്താണ്?

ഉത്തരം :-
നിങ്ങള് കുട്ടികള് യോഗബലത്തിന്റെ ലിഫ്റ്റിലൂടെ സെക്കന്റില് മുകളിലേക്ക് കയറുന്നു. അതായത് സെക്കന്റില് ജീവന്മുക്തിയുടെ സമ്പത്ത് നിങ്ങള്ക്ക് ലഭിക്കുന്നു. ഏണിപ്പടി ഇറങ്ങുന്നതില് 5000 വര്ഷമെടുത്തു എന്ന് നിങ്ങള്ക്കറിയാമല്ലോ. കയറുന്നത് ഒരു സെക്കന്റിലും, ഇത് തന്നെയാണ് യോഗബലത്തിന്റെ അത്ഭുതം. ബാബയുടെ ഓര്മ്മയിലൂടെ എല്ലാ പാപവും മുറിയുന്നു. ആത്മാവ് സതോപ്രധാനമായിത്തീരുന്നു.

ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. ആത്മീയ അച്ഛന്റെ മഹിമ കുട്ടികള്ക്ക് കേള്പ്പിച്ചല്ലോ? ബാബ ജ്ഞാനസാഗരന് സത്ചിത്ത് ആനന്ദസ്വരൂപനാണ്. ശാന്തിയുടെ സാഗരനാണ്. ബാബയ്ക്ക് എല്ലാറ്റിന്റെയും പരിധിയില്ലാത്ത സ്ഥാനമാണ് എല്ലാവരും നല്കി വരുന്നത്. ഇപ്പോള് ബാബ ജ്ഞാന സാഗരനാണ്. ഈ സമയം ഏതെല്ലാം മനുഷ്യരുണ്ടോ അവര് കരുതുന്നു ഞങ്ങള് ഭക്തിയുടെ സാഗരമാണെന്ന്. ഭക്തിയില് ആരാണോ എല്ലാവരെക്കാളും തീവ്രമായിപ്പോകുന്നത് അവര്ക്ക് ബഹുമാനം ലഭിക്കുന്നു. ഈ സമയം കലിയുഗത്തില് ഭക്തിയും ദുഃഖവുമാണ്. സത്യയുഗത്തില് ജ്ഞാനത്തിന്റെ സുഖമാണുള്ളത്. അവിടെ ജ്ഞാനമുണ്ട് എന്നല്ല. ഈ മഹിമ കേവലം ബാബയ്ക്കു മാത്രമേയുള്ളൂ, ഒപ്പം കുട്ടികളുടെയും മഹിമയാണ് കാരണം ബാബ കുട്ടികളെ പഠിപ്പിക്കുന്നു, അഥവാ യാത്ര പഠിപ്പിക്കുന്നു. ബാബ മനസ്സിലാക്കി തന്നു രണ്ടുയാത്രകളുണ്ട്. ഭക്തര് തീര്ത്ഥാടനം ചെയ്യുന്നു, നാലു വശവും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. എത്ര സമയം ചുറ്റിക്കറങ്ങുന്നുവോ, അത്രയും സമയം വികാരത്തിലേക്ക് പോകുന്നില്ല, മദ്യം മുതലായ മോശമായ വസ്തുക്കള് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നില്ല. ചിലപ്പോള് ബന്ദ്രീനാഥിലും ചിലപ്പോള് കാശിയിലും ചുറ്റിയടിക്കുന്നു. ഭഗവാനെയാണ് ഭക്തി ചെയ്യുന്നത്. ഭഗവാന് ഒന്ന് തന്നെയായിരിക്കണമല്ലോ? എല്ലാ വശത്തും ചുറ്റിക്കറങ്ങേണ്ടതില്ലല്ലോ. ശിവബാബയുടെ തീര്ത്ഥസ്ഥാനത്തും ചുറ്റിക്കറങ്ങുന്നുണ്ട്. ഏറ്റവും വലുത് ബനാറസിലെ തീര്ത്ഥാടനമാണെന്ന് പാടാറുണ്ട്, ഇതിനെ ശിവന്റെ പുരിയെന്ന് പറയുന്നു. നാലുഭാഗത്തേക്കും പോകുന്നുണ്ട്, എന്നാല് ആരുടെ ദര്ശനമാണോ ചെയ്യാന് പോകുന്നത്, ആരുടെ ഭക്തിയാണോ ചെയ്യുന്നത്, അവരുടെ ജീവചരിത്രം, അവരുടെ കര്ത്തവ്യത്തെ ഒരാളും അറിയുന്നില്ല. അതിനാല് ഇതിനെ അന്ധവിശ്വാസമെന്നു പറയുന്നു. ആരുടെ പൂജ ചെയ്യുന്നോ, മുന്നില് തലകുമ്പിടുന്നോ, അവരുടെ ജീവിതകഥ അറിയാതിരിക്കുക, ഇതിനെയാണ് അന്ധവിശ്വാസമെന്നു പറയുന്നത്. വീട്ടിലും ആഘോഷിക്കാറുണ്ട്, ദേവികളുടെ എത്ര പൂജയാണ് ചെയ്യുന്നത്, മണ്ണുകൊണ്ടും കല്ലുകൊണ്ടും ദേവിമാരെ ഉണ്ടാക്കി അവയെ ധാരാളം അലങ്കരിക്കുന്നു. ലക്ഷ്മിയുടെ ചിത്രമുണ്ടാക്കുന്നവരാണെന്നിരിക്കട്ടെ, അവരോടു ചോദിക്കൂ ഇവരുടെ ജീവചരിത്രമെന്താണെന്ന,് അപ്പോള് അവര് പറയും സത്യയുഗത്തിലെ മഹാറാണിയായിരുന്നുവെന്ന്. തേത്രായുഗത്തില് പിന്നീട് സീതയായിരുന്നു. ബാക്കി ഇവര് എത്ര സമയം രാജ്യം ഭരിച്ചിരുന്നു. ലക്ഷ്മീ നാരായണന്റെ രാജ്യം എപ്പോള് മുതല് എപ്പോള് വരെ നടന്നിരുന്നു ഇതാര്ക്കും അറിയുകയില്ല. മനുഷ്യര് ഭക്തീമാര്ഗ്ഗത്തില് യാത്രകള് പോകാറുണ്ട്. എന്നാല് ഇതെല്ലാം ഭഗവാനെ ലഭിക്കാനുള്ള ഉപായമാണ്. എന്നാല് ഭഗവാന് എവിടെയാണ്, ഭഗവാന് സര്വ്വവ്യാപിയാണെന്ന് പറയും.

ഇപ്പോള് നിങ്ങള്ക്കറിയാം പഠിപ്പിലൂടെ നാം ദേവിദേവതയായി മാറുന്നു. ബാബ സ്വയം വന്ന് പഠിപ്പിക്കുന്നു. ബാബയെ ലഭിക്കുന്നതിനുവേണ്ടിയാണ് അരക്കല്പ്പം ഭക്തീമാര്ഗ്ഗത്തിലൂടെ നടന്നത്. പറയുന്നു, ബാബാ പവിത്രമാക്കിമാറ്റൂ അങ്ങ് ആരാണ് എന്ന പരിചയവും നല്കൂ? ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങള് ആത്മാവ് ബിന്ദുവാണ്, ആത്മാവിനു തന്നെയാണ് ഇവിടെ ശരീരം ലഭിച്ചിരിക്കുന്നത്, അതിനാല് ഇവിടെ കര്മ്മം ചെയ്യുന്നു. സത്യയുഗത്തില് രാജ്യം ഭരിച്ചുപോയി എന്നു ദേവതകളെ കുറിച്ച് പറയാറുണ്ട്. ഗോഡ്ഫാദറാണ് സ്വര്ഗ്ഗം സ്ഥാപിച്ചതെന്ന് ക്രിസ്ത്യാനികള് മനസ്സിലാക്കുന്നു. നമ്മള് അതില് ഉണ്ടായിരുന്നില്ല, ഭാരതത്തില് സ്വര്ഗ്ഗം ഉണ്ടായിരുന്നു, അവരുടെ ബുദ്ധി പിന്നെയും നല്ലതാണ്. ഭാരതവാസികള് തന്നെയാണ് സതോപ്രധാനമായി മാറുന്നതും. പിന്നീട് തമോപ്രധാനമായും മാറുന്നു. മറ്റുള്ളവര് ഇത്രയും സുഖം അനുഭവിച്ചിട്ടില്ലാത്തതുകാരണം, ഇത്രയും ദുഃഖവും അനുഭവിക്കുന്നില്ല. ഇപ്പോള് അവസാനം വരുന്ന ക്രിസ്ത്യാനികള് എത്ര സുഖികളാണ്. ആദ്യം അവര് ദരിദ്രരായിരുന്നു. അദ്ധ്വാനിച്ചാണല്ലോ പണം സമ്പാദിക്കുന്നത്. ആദ്യം ഒരു ക്രൈസ്റ്റ് വന്നു, പിന്നീട് അവരുടെ ധര്മ്മം സ്ഥാപിക്കപ്പെട്ടു പിന്നെ വൃദ്ധി പ്രാപിച്ചു. ഒന്നില് നിന്നും രണ്ട്...... രണ്ടില് നിന്നും നാല്......പിന്നീടങ്ങനെ വൃദ്ധി ഉണ്ടായിക്കൊണ്ടേയിരുന്നു. ഇപ്പോള് നോക്കൂ ക്രിസ്ത്യന്സിന്റെ വൃക്ഷം എത്രയായിക്കഴിഞ്ഞു. അടിത്തറ ദേവിദേവതാകുലമാണ്. അത് വീണ്ടും ഈ സമയം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം ഒരു ബ്രഹ്മാവ്, പിന്നീട് ബ്രാഹ്മണര് ദത്തെടുത്ത സന്താനങ്ങള് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ബാബ പഠിപ്പിച്ചതുകാരണം വളരെയധികം ബ്രാഹ്മണരുണ്ടായി. ആദ്യം ഒരാള് മാത്രമായിരുന്നല്ലോ? ഒരാളില് നിന്നും എത്ര അഭിവൃദ്ധി ഉണ്ടായി. എത്രപേര് വേണം. എത്ര സൂര്യവംശി, ചന്ദ്രവംശി ദേവിദേവതകള് ഉണ്ടോ അത്രയും ഉണ്ടാകണം. ആദ്യം ഒരു ബാബ, അവരുടെ ആത്മാവും ഉണ്ടല്ലോ? ബാബയ്ക്ക് നമ്മള് ആത്മാക്കളായ സന്താനങ്ങള് എത്രയാണ്? നമ്മള് ആത്മാക്കളുടെ എല്ലാവരുടെയും അച്ഛന് അനാദിയായ ഒരാളാണ്. വീണ്ടും സൃഷ്ടിചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. എല്ലാ മനുഷ്യരും സദാ ഉണ്ടായിരിക്കുകയില്ലല്ലോ? ആത്മാക്കള്ക്ക് ഭിന്ന- ഭിന്ന പാര്ട്ട് അഭിനയിക്കണം. ഈ വൃക്ഷത്തിലെ ആദ്യ തായ്ത്തടിയാണ് ദേവിദേവതകളുടേത്, പിന്നീട് അതില് നിന്നും ശാഖകള് ഉണ്ടായി. അതിനാല് ബാബയിരുന്ന് കുട്ടികള്ക്കു മനസ്സിലാക്കിതരികയാണ്, കുട്ടികളേ, ഞാന് വന്ന് എന്താണ് ചെയ്യുന്നത്? ആത്മാവില് തന്നെയാണ് ധാരണയുണ്ടാകുന്നത്. ബാബ കേള്പ്പിക്കുകയാണ് ഞാന് എങ്ങനെയാണ് വന്നത്. നിങ്ങള് കുട്ടികളെല്ലാവരും എപ്പോള് പതീതമായി മാറിയോ അപ്പോളാണ് ഓര്മ്മിക്കുന്നത്. സത്യത്രേതായുഗത്തില് നിങ്ങള് സുഖികളായിരുന്നു, അതിനാല് നിങ്ങള് ഓര്മ്മിച്ചിട്ടുണ്ടായിരുന്നില്ല. ദ്വാപരത്തിനുശേഷം എപ്പോഴാണോ കൂടുതല് ദുഃഖമുണ്ടാകാന് ആരംഭിച്ചത് അപ്പോള് വിളിക്കുന്നു. അല്ലയോ പരം പിതാപരമാത്മാവായ ബാബാ. അതെ കുട്ടികളേ ഞാന് കേട്ടു. നിങ്ങള്ക്ക് എന്താണ് വേണ്ടത്? ബാബാ വന്ന് പതിതരെ പാവനമാക്കി മാറ്റൂ. ബാബാ ഞങ്ങള് വളരെയധികം ദുഃഖികളും പതീതവുമാണ്. ഞങ്ങളെ വന്ന് പാവനമാക്കൂ. കൃപ കാണിക്കൂ. ആശിര്വദിക്കൂ. നിങ്ങളാണ് എന്നെ വിളിച്ചത്. ബാബാ, വന്ന് പതീതരെ പാവനമാക്കിമാറ്റൂ. സത്യയുഗത്തെയാണ് പാവനമെന്നു പറയുന്നത്. ഇതും സ്വയം ബാബ വന്ന് മനസ്സിലാക്കിത്തരുന്നു. ഡ്രാമാപ്ലാനനുസരിച്ച് എപ്പോള് സംഗമയുഗമുണ്ടാകുന്നുവോ, സൃഷ്ടി പഴയതാകുന്നുവോ അപ്പോള് ഞാന് വരും.

നിങ്ങള് മനസ്സിലാക്കുന്നു, സന്യാസിമാരും രണ്ടു പ്രകാരത്തില് ഉണ്ട്, അവരാണ് ഹഠയോഗി അവരെ രാജയോഗിയെന്നു പറയുകയില്ല. അവരുടേത് പരിധിയുള്ള സന്യാസമാണ്. വീടുപേക്ഷിച്ച് കാട്ടില് ചെന്നിരിക്കുന്നു. ഗുരുക്കന്മാരുടെ അനുയായികളായി മാറുന്നു. ഗോപിചന്ദ് രാജാവിന്റെ ഒരു കഥയും കേള്പ്പിച്ചിട്ടുണ്ടല്ലോ. അവര് ചോദിച്ചു, നിങ്ങള് വീടും കുടുംബവും ഉപേക്ഷിക്കുന്നതെന്തിനാണ്? എവിടേയ്ക്കാണ് പോകുന്നത്? ശാസ്ത്രങ്ങളില് വളരെയധികം കഥകളുണ്ട്. ഇപ്പോള് നിങ്ങള് ബി. കെ. രാജാക്കന്മാര്ക്കുപോലും പോയി ജ്ഞാനവും യോഗവും പഠിപ്പിക്കുന്നുണ്ട്. ഒരു അഷ്ടാവക്രഗീതയുമുണ്ട്, അതില് കാണിക്കുന്നതിതാണ് - രാജാവിനു വൈരാഗ്യം വന്നു പിന്നെ പറഞ്ഞു എനിക്കു പരമാത്മാവില് ലയിക്കണം. വിളംബരം പുറപ്പെടുവിച്ചു. ഇത് അതേ സമയമാണ്. ബാബയുമായി മിലനമാഘോഷിക്കുന്നതിനുവേണ്ടി. നിങ്ങളും രാജാക്കന്മാര്ക്കുപോയി ജ്ഞാനം നല്കുന്നുണ്ടല്ലോ. എങ്ങനെയാണോ നിങ്ങള്ക്കു ബാബയെ ലഭിച്ചത്, അതുപോലെ മറ്റുള്ളവര്ക്കും ലഭിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം. നിങ്ങള് പറയുന്നുണ്ട് ഞങ്ങള് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കിമാറ്റാം. മുക്തി , ജീവന്മുക്തി നല്കാം. പിന്നീടവരോടുപറയൂ, ശിവബാബയെ ഓര്മ്മിക്കൂ, മറ്റാരെയുമല്ല. നിങ്ങളുടെ അടുത്തും ആരംഭത്തില് പരസ്പരം നോക്കിയിരിക്കെ ധ്യാനത്തിലേക്കു പോകുമായിരുന്നു. വളരെ അത്ഭുതം തോന്നുമായിരുന്നു. ബ്രഹ്മാബാബയില് ശിവബാബയുണ്ടായിരുന്നല്ലോ, അതിനാല് ബാബ അത്ഭുതം കാണിക്കുമായിരുന്നു. എല്ലാവരുടേയും ഓര്മ്മയാകുന്ന ചരടിനെ ആകര്ഷിക്കുമായിരുന്നു. ബാപ്ദാദ ഒരുമിച്ചുണ്ടായിരുന്നല്ലോ. ഇത് ശ്മശാനമായിമാറിയിരിക്കുകയാണ്. എല്ലാവരും ബാബയുടെ ഓര്മ്മയില് ഉറങ്ങൂ, എല്ലാവരും ധ്യാനത്തില് പോകുമായിരുന്നു. ഇതെല്ലാം ശിവബാബയുടെ സൂത്രമായിരുന്നു. ഇതിനെ പിന്നീട് പലരും മന്ത്രവിദ്യയാണെന്ന് കരുതി. ഇതായിരുന്നു ശിവബാബയുടെ കളി. ബാബ ഇന്ദ്രജാലക്കാരനും വ്യാപാരിയും രത്നാകരനുമാണല്ലോ. അലക്കുകാരനും സ്വര്ണ്ണപ്പണിക്കാരനും വക്കീലുമാണ്. എല്ലാവരെയും രാവണന്റെ ജയിലില് നിന്നും മോചിപ്പിക്കുന്നു. ബാബയെ തന്നെയാണ് എല്ലാവരും വിളിക്കുന്നത്. അല്ലയോ പതീതപാവനാ ദൂരദേശത്തുവസിക്കുന്നവനേ.... ഞങ്ങളെ വന്ന് പാവനമാക്കി മാറ്റൂ. പതിതലോകത്തില്, പതിതശരീരത്തില് വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ഇപ്പോള് നിങ്ങള് അതിന്റെ അര്ത്ഥവും മനസ്സിലാക്കി. ബാബ വന്ന് പറയുകയാണ് നിങ്ങള് കുട്ടികള് രാവണന്റെ ദേശത്തിലേക്ക് എന്നെ വിളിച്ചു, ഞാന് പരംധാമത്തില് ഇരിക്കുകയായിരുന്നു. സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്നതിനുവേണ്ടി, എന്നെ നരകത്തില് രാവണദേശത്തില് വിളിച്ചിരിക്കുകയാണ്. ഇപ്പോള് സുഖധാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകൂ. ഇപ്പോള് നിങ്ങള് കുട്ടികളെ കൂട്ടിക്കൊണ്ടുപോകണമല്ലോ. ഇത് ഡ്രാമയാണ്. ഞാന് നിങ്ങള്ക്ക് ഏതൊരു രാജ്യമാണോ നല്കിയിരുന്നത്, അത് പൂര്ത്തിയായി. പിന്നീട് ദ്വാപരം മുതല് രാവണരാജ്യമാരംഭിച്ചു. 5 വികാരങ്ങളില് വീണു. ജഗന്നാഥപുരിയില് ഇതിന്റെ ചിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ആദ്യനമ്പറില് ആരെല്ലാമുണ്ടായിരുന്നോ അവര് പിന്നീട് 84 ജന്മങ്ങളെടുത്ത് ഇപ്പോള് അവസാനം എത്തിയിരിക്കുകയാണ്. ഇനി അവര്ക്ക് ആദ്യ നമ്പറിലേക്ക് പോകണം. ബ്രഹ്മാവ് ഇരിക്കുന്നുണ്ട്, വിഷ്ണുവും ഇരിക്കുന്നുണ്ട്. ഇവര്ക്കു പരസ്പരം എന്തു ബന്ധമാണുള്ളത്. ലോകത്തിലാര്ക്കും അറിയുകയില്ല. ബ്രഹ്മാ-സരസ്വതിമാരും യഥാര്ത്ഥത്തില് സത്യയുഗത്തിലെ അധികാരിയായ ലക്ഷ്മീ നാരായണനായിരുന്നു. ഇപ്പോള് നരകത്തിന്റെ അധികാരിയായി മാറി. ഇപ്പോള് ഇവര് ലക്ഷ്മീ നാരായണനായിമാറാനുള്ള തപസ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. പൂര്ണ്ണമായ ഓര്മ്മ ചിഹ്നം ദില്വാടാ ക്ഷേത്രത്തില് ഉണ്ട്. ബാബയും ഇവിടെ തന്നെയാണ് വരുന്നത്. അതിനാല് ഇപ്പോള് എഴുതുന്നുമുണ്ട്, ആബു സര്വ്വതീര്ത്ഥസ്ഥാനങ്ങളിലും സര്വ്വധര്മ്മ തീര്ത്ഥസ്ഥാനങ്ങളിലും മുഖ്യ തീര്ത്ഥസ്ഥാനമാണ്. കാരണം ഇവിടെ തന്നെയാണ് ബാബ വന്ന് സര്വ്വ ധര്മ്മങ്ങളുടെയും സദ്ഗതി ചെയ്യുന്നത്. നിങ്ങള് ശാന്തിധാമില് പോയി പിന്നീട് സ്വര്ഗത്തിലേക്ക് പോകും. ബാക്കി എല്ലാവരും ശാന്തിധാമത്തിലേക്ക് പോകുന്നു. അത് ജഡമായ ഓര്മ്മ ചിഹ്നമാണ്. ഇത് ചൈതന്യമാണ്. എപ്പോഴാണോ നിങ്ങള് ചൈതന്യത്തില് അതുപോലെയായിത്തീരുന്നത്, അപ്പോള് എല്ലാ ക്ഷേത്രങ്ങളും ഇല്ലാതാകുന്നു. പിന്നീട് ഭക്തിമാര്ഗ്ഗത്തില് ഇത് ഓര്മ്മ ചിഹ്നമാക്കി ഉണ്ടാക്കും. ഇപ്പോള് നിങ്ങള് സ്വര്ഗ്ഗത്തെ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗം മുകളിലാണെന്നാണ് മനുഷ്യര് മനസ്സിലാക്കിയിരിക്കുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട്, ഇതേ ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് നരകമാണ്. ഈ ചക്രം കാണുന്നതിലൂടെത്തന്നെ മുഴുവന് ജ്ഞാനവും വന്നുകഴിഞ്ഞു. ദ്വാപരയുഗം മുതല് അനേക അനേകധര്മ്മം വന്നു, ഇപ്പോള് നോക്കുമ്പോള് എത്ര ധര്മ്മമാണ്. ഇത് കലിയുഗമാണ്. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. സത്യയുഗത്തിലേക്കു പോകുന്നതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. കലിയുഗത്തില് എല്ലാവരും കല്ലുബുദ്ധികളാണ്. സത്യയുഗത്തില് പവിഴബുദ്ധികളും. നിങ്ങള് പവിഴബുദ്ധികളായിരുന്നു, നിങ്ങള് തന്നെയാണ് പിന്നീട് കല്ലു ബുദ്ധികളായി മാറിയത്. വീണ്ടും പവിഴബുദ്ധിയായിമാറണം. ബാബ പറയുന്നു, നിങ്ങള് എന്നെ വിളിച്ചതാണ്, അതിനാല് ഞാന് വന്നിരിക്കയാണ്. നിങ്ങളോടു പറയുന്നതിതാണ്, കാമത്തെ ജയിച്ചാല് മുഴുവന് ലോകത്തെയും ജയിക്കാം. മുഖ്യമായത് വികാരം തന്നെയാണ്. സത്യയുഗത്തില് എല്ലാവരും നിര്വികാരികളാണ്. കലിയുഗത്തില് വികാരി.

ബാബ പറയുന്നു കുട്ടികളെ, ഇപ്പോള് നിര്വികാരിയായിമാറൂ, 63 ജന്മം വികാരങ്ങളില് പോയി. ഇപ്പോള് ഈ അന്തിമജന്മത്തില് പവിത്രമായിമാറൂ. ഇപ്പോള് എല്ലാവര്ക്കും മരിക്കുകതന്നെ വേണം. ഞാന് സ്വര്ഗ്ഗത്തെ സ്ഥാപിക്കാന് വന്നിരിക്കുകയാണ്. അതിനാല് എന്റെ ശ്രീമതപ്രകാരം നടക്കൂ. ഞാന് എന്താണോ പറയുന്നത് അത് കേള്ക്കൂ. ഇപ്പോള് നിങ്ങള് കല്ലു ബുദ്ധികളെ പവിഴബുദ്ധിയാക്കാനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങള് തന്നെയാണ് പൂര്ണ്ണമായും ഏണിപ്പടി ഇറങ്ങുന്നതും പിന്നീട് കയറുന്നതും. നിങ്ങള് ജിന്നിനെ പോലെയാണ്. ജിന്നിന്റെ കഥ പറയാറുണ്ടല്ലോ. ജിന്നു പറഞ്ഞു ജോലിനല്കൂ, അപ്പോള് പറഞ്ഞു, ശരി പടി ഇറങ്ങിക്കയറിക്കൊള്ളൂ. ഏണിപ്പടി കയറ്റാനും ഏണിപ്പടി ഇറക്കാനും ഭഗവാനെന്തു പറ്റി എന്നു വളരെയധികം മനുഷ്യര് പറയുന്നുണ്ട്. ഇങ്ങനെയുള്ള ഏണിപ്പടി ഉണ്ടാക്കാന് ഭഗവാനെന്തു സംഭവിച്ചു. ബാബ മനസ്സിലാക്കി തരികയാണ് ഇത് അനാദിയായ കളിയാണ്. നിങ്ങള് 5000 വര്ഷത്തില് 84 ജന്മങ്ങള് എടുത്തു. 5000 വര്ഷത്തില് നിങ്ങള് താഴെക്ക് ഇറങ്ങിവന്നു. പിന്നീട് സെക്കന്റിലാണ് മുകളിലേക്ക് പോകുന്നത്. ഇത് നിങ്ങളുടെ യോഗബലത്തിന്റെ ലിഫ്റ്റാണ്. ബാബ പറയുന്നു ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം മുറിഞ്ഞുപോകും. ബാബ വന്നതിലൂടെ നിങ്ങള് സെക്കന്റില് മുകളിലേക്ക് പോകുന്നു. പിന്നീട് ഇറങ്ങുന്നതില് 5000 വര്ഷമെടുത്തു. ശരി വീണ്ടും ഈ ഒരു ജന്മത്തില് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിത്തീരണം. ഞാന് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിലെ ചക്രവര്ത്തി പദവിയാണ് നല്കുന്നതെങ്കില് എന്തുകൊണ്ട് പവിത്രമായി മാറുക്കൂടാ. എന്നാല് കാമേഷു, ക്രോധേഷുവാണല്ലോ. വികാരത്തിന് സമ്മതിക്കാത്തതുകാരണം സ്ത്രീയെ അടിക്കുന്നു, പുറത്താക്കുന്നു, ചുട്ടെരിക്കുന്നു. അബലകളില് എത്ര അത്യാചാരങ്ങളാണ് ഉണ്ടാകുന്നത്. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വിശ്വത്തിന്റെ അധികാരിയായി മാറുന്നതിനും വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നതിനും വേണ്ടി മുഖ്യമായി കാമവികാരത്തിനു മുകളില് വിജയം നേടണം. തീര്ച്ചയായും സമ്പൂര്ണ്ണ നിര്വികാരിയായി മാറണം.

2) എങ്ങനെയാണോ നമുക്ക് ബാബയെ ലഭിച്ചത്, അതുപോലെ സര്വ്വര്ക്കും പ്രാപ്തമാക്കുന്നതിനുവേണ്ടി പരിശ്രമിക്കണം. ബാബയുടെ യഥാര്ത്ഥ പരിചയം നല്കണം. സത്യം സത്യമായ യാത്ര പഠിപ്പിക്കണം.

വരദാനം :-
സൈലന്സിന്റെ ശക്തിയിലൂടെ സെക്കന്റില് ഓരോ സമസ്യയെയും പരിഹരിക്കുന്ന ഏകാന്തവാസിയായി ഭവിക്കൂ

എപ്പോള് ഏതെങ്കിലും പുതിയതോ ശക്തിശാലിയോ ആയ കണ്ടുപിടുത്തം നടത്തുമ്പോള് അണ്ടര്ഗ്രൗണ്ടിലേക്ക് പോകുന്നു. ഇവിടെ ഏകാന്തവാസിയാകുന്നത് തന്നെയാണ് അണ്ടര്ഗ്രൗണ്ട്. എപ്പോള് സമയം ലഭിച്ചാലും, ജോലി ചെയ്തുകൊണ്ടും, കേട്ടുകൊണ്ടും-കേള്പ്പിച്ചുകൊണ്ടും, നിര്ദ്ദേശം നല്കിക്കൊണ്ടും ഈ ദേഹത്തിന്റെ ലോകത്ത് നിന്ന് ദേഹത്തിന്റെ ബോധത്തില് നിന്ന് ഉപരി സൈലന്സിലേക്ക് പോകൂ. ഈ അഭ്യാസം ചെയ്യുന്നതിന്റെയും ചെയ്യിക്കുന്നതിന്റെയും സ്ഥിതി എല്ലാ സമസ്യകളെയും പരിഹരിക്കും, ഇതിലൂടെ ഒരു സെക്കന്റില് ആരെയും ശാന്തിയുടെയും ശക്തിയുടെയും അനുഭൂതി ചെയ്യിക്കാം. ആര് മുന്നില് വന്നാലും അവര് ഈ സ്ഥിതിയില് സാക്ഷാത്ക്കാരത്തിന്റെ അനുഭവം ചെയ്യും.

സ്ലോഗന് :-
വ്യര്ത്ഥ സങ്കല്പം അല്ലെങ്കില് വികല്പത്തില് നിന്ന് മാറി ആത്മീക സ്ഥിതിയില് കഴിയുന്നത് തന്നെയാണ് യോഗയുക്തമാകുക.