സംഗമയുഗത്തിലെ
ഓമനമക്കുട്ടികള് തന്നെയാണ് ഭാവിയിലെ രാജ്യ അധികാരി.
ഇന്ന് സര്‍വ്വ
കുട്ടികളുടെയും ദിലാരാമനായ ബാബ തന്റെ നാല് ഭാഗത്തുമുള്ള സര്‍വ്വ ഓമന കുട്ടികളെ
കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയും ദിലാരാമന്റെ പാലനയ്ക്ക് പാത്രമാണ്.
ഈ ദിവ്യമായ പാലന, പരമാത്മ പാലന കോടിയില്‍ ചില ഭാഗ്യശാലി ആത്മാക്കള്‍ക്കേ
പ്രാപ്തമാകുകയുള്ളു. അനേക ജന്മം ആത്മാക്കള്‍ അഥവാ മഹാനാത്മാക്കളിലൂടെ പാലന അനുഭവം
ചെയ്തു. ഇപ്പോള്‍ ഈ ഒരു ജന്മം അലൗകീക ജന്മത്തില് പരമാത്മ സ്നേഹം അഥവാ പാലന അനുഭവം
ചെയ്ത് കൊണ്ടിരിക്കുന്നു. ഈ ദിവ്യമായ പാലനയിലൂടെ ഓമന കുട്ടികളായി മാറി, അതിനാല്‍
ദിലാരാമനായ ബാബയ്ക്കും അലൗകീക ലഹരിയുണ്ട്- എന്റെ ഓരോ കുട്ടിയും രാജാ കുട്ടിയാണ്.
രാജാവല്ലേ? പ്രജയല്ലല്ലോ? സര്‍വ്വരും തന്റെ ടൈറ്റില്‍ എന്താണ് പറയുന്നത്? രാജയോഗി.
സര്‍വ്വരും രാജയോഗിയല്ലേ അതോ പ്രജായോഗിയുമാണോ? സര്‍വ്വരും രാജയോഗിയായാല് പ്രജകള്‍
എവിടെ നിന്നുണ്ടാകും? ആരുടെ മേല്‍ രാജ്യം ഭരിക്കും? പ്രജകള്‍ വേണമല്ലോ? അപ്പോള്‍
പ്രജായോഗികള് എപ്പോള്‍ വരും? ഓമനക്കുട്ടികള്‍ അര്‍ത്ഥം ഇപ്പോഴും രാജാവ്, ഭാവിയിലും
രാജാവ്. ഡബിള്‍ രാജ്യമുണ്ട്. കേവലം ഭാവിയിലെ രാജ്യം മാത്രമല്ല. ഭാവിയേക്കാള്‍
മുമ്പ് ഇപ്പോള്‍ സ്വരാജ്യ അധികാരികളായി. തന്റെ സ്വരാജ്യത്തിലെ രാജ്യ സമ്പത്തിനെ
ചെക്ക് ചെയ്യാറുണ്ടോ? ഭാവിയിലെ രാജ്യത്തെ കുറിച്ചുളള മഹിമയാണല്ലോ - ഒരു രാജ്യം,
ഒരു ധര്‍മ്മം, സുഖം, ശാന്തി, സമ്പത്ത് കൊണ്ട് സമ്പന്നമായ രാജ്യം എന്ന്, അതേപോലെ
ഹേ സ്വരാജ്യ അധികാരി രാജാവേ, സ്വരാജ്യത്തിലെ രാജ്യത്തില്‍ ഈ സര്‍വ്വ കാര്യങ്ങളും
സദായുണ്ടോ?
ഒരു രാജ്യമാണ് അര്‍ത്ഥം സദാ
ഞാന്‍ ആത്മാവിന്റെ അധികാരം എന്റെ രാജ്യം അതായത് ഈ സര്‍വ്വ
കര്മ്മേന്ദ്രിയങ്ങളിലുമുണ്ടോ അതോ ഇടയ്ക്കിടയ്ക്ക് സ്വരാജ്യത്തിന് പകരം പര-രാജ്യം
തന്റെ അധികാരം കാണിക്കുന്നില്ലല്ലോ? പര-രാജ്യമാണ്- മായയുടെ രാജ്യം.
പര-രാജ്യത്തിന്റെ ലക്ഷണമാണ് പരനില്‍-അധീനരായി തീരുന്നു. സ്വരാജ്യത്തിന്റെ
ലക്ഷണമാണ് സദാ ശ്രേഷ്ഠ അധികാരിയാണെന്ന അനഭവം ചെയ്യും. പര-രാജ്യം, പര-അധീനം അഥവാ
പരവശമാക്കുന്നു. അതിനാല്‍ ചെക്ക് ചെയ്യൂ- ഒരു രാജ്യമാണോ? അതോ ഇടയില്‍ മായയുടെ
രാജ്യ അധികാരി, നിങ്ങള്‍ സ്വരാജ്യ അധികാരി രാജാക്കന്മാരെ അഥവാ നിങ്ങളുടെ
ഏതെങ്കിലും കര്‍മ്മേന്ദ്രിയങ്ങളാകുന്ന രാജ്യത്തിലെ അംഗങ്ങളെ
പരവശരാക്കുന്നില്ലല്ലോ? അപ്പോള്‍ ഒരു രാജ്യമാണോ അതോ രണ്ട് രാജ്യമാണോ? നിങ്ങള്‍
സ്വരാജ്യ അധികാരികളുടെ നിയവും ആജ്ഞയും അനുസരിക്കുന്നുണ്ടോ അതോ ഇടയില്‍ മായയുടെ
ആജ്ഞയും നടക്കുന്നുണ്ടോ?
അതിന്റെ കൂടെ ഒരു ധര്‍മ്മം,
ധര്‍മ്മം അര്‍ത്ഥം ധാരണ. സ്വരാജ്യത്തിന്റെ ധര്‍മ്മം അഥവാ ധാരണ ഏതാണ്? പവിത്രത.
മനസ്സാ, വാചാ, കര്‍മ്മണാ, സംബന്ധ സമ്പര്‍ക്കം സര്‍വ്വ പ്രകാരത്തിലുളള പവിത്രത
ഇതിനെയാണ് പറയുന്നത്- ഒരു ധര്‍മ്മം അര്‍ത്ഥം ഒരു ധാരണ എന്ന്. സ്വപ്നത്തില്‍ പോലും,
സങ്കല്പത്തില് പോലും അപവിത്രത അര്‍ത്ഥം മറ്റൊരു ധര്‍മ്മം ഉണ്ടാകരുത് കാരണം
പവിത്രതയുള്ളയിടത്ത് പവിത്രത അര്‍ത്ഥം വ്യര്‍ത്ഥം അഥവാ വികല്പത്തിന്റെ പേരോ
അടയാളമോ പോലും ഉണ്ടാകില്ല. അങ്ങനെ സമര്‍ത്ഥരായ സാമ്രാട്ടായോ? അതോ ശക്തിഹീനരായ
രാജാവാണോ? അതോ ഇടയ്ക്ക് ശക്തിഹീനം, ഇടയ്ക്ക് സാമ്രാട്ട്? എങ്ങനെയുള്ള രാജാവാണ്?
ഇപ്പോള്‍ ചെറിയ ഒരു ജന്മത്തിലെ രാജ്യം ഭരിക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ 21
ജന്മത്തിന്റെ രാജ്യ അധികാരം എങ്ങനെ പ്രാപ്തമാകും? ഇപ്പോഴാണ് സംസ്ക്കാരം നിറഞ്ഞു
കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ശ്രേഷ്ഠ സംസ്ക്കാരത്തിലൂടെ ഭാവിയിലെ ലോകം
സ്ഥാപിക്കപ്പെടും. അതിനാല്‍ ഇപ്പോള്‍ മുതലേ ഒരു രാജ്യം, ഒരു ധര്‍മ്മത്തിന്റെ
സംസ്ക്കാരം ഭാവിയിലെ ലോകത്തിന്റെ അടിത്തറയാണ്.
അതിനാല്‍ ചെക്ക് ചെയ്യൂ-
സുഖം, ശാന്തി, സമ്പത്ത് അര്‍ത്ഥം സദാ പരിധിയുള്ള പ്രാപ്തികളുടെ ആധാരത്തിലാണോ സുഖം
അതോ ആത്മീയ അതീന്ദ്രിയ സുഖമുള്ള പരമാത്മ സുഖമയമായ രാജ്യമാണോ? സാധനം അഥവാ
പ്രശംസയുടെ ആധാരത്തിലാണോ സുഖത്തിന്റെ അനുഭവമുണ്ടാകുന്നത് അതോ പരമാത്മ
ആധാരത്തിലുള്ള അതീന്ദ്രിയ സുഖമയമായ രാജ്യമാണോ? ഇപ്രകാരം അഖണ്ഡമായ ശാന്തി- ഏതൊരു
പ്രകാരത്തിലുമുള്ള അശാന്തിയുടെ പരിതസ്ഥിതി അഖണ്ഡമായ ശാന്തിയെ
ഖണ്ഡിക്കുന്നില്ലല്ലോ? അശാന്തിയുടെ കൊടുങ്കാറ്റ് ചെറുതാകട്ടെ, വലുതാകട്ടെ
എന്നാല്‍ സ്വരാജ്യ അധികാരിക്ക് കൊടുങ്കാറ്റ് അനുഭവിയാക്കുന്നതിനുള്ള പറക്കുന്ന
കലയുടെ ഉപഹാരമായി മാറും, ലിഫ്റ്റിന്റെ ഗിഫ്റ്റ് ആയി മാറും. ഇതിനെയാണ് അഖണ്ഡമായ
ശാന്തി എന്ന് പറയുന്നത്. അതിനാല്‍ ചെക്ക് ചെയ്യൂ- അഖണ്ഡമായ ശാന്തിമയമായ
സ്വരാജ്യമാണോ?
അതേപോലെ സമ്പത്ത് അര്‍ത്ഥം
സ്വരാജ്യത്തിന്റെ സമ്പത്ത് ജ്ഞാനം,ഗുണം ശക്തികളാണ്. ഈ സര്‍വ്വ സമ്പത്ത് കൊണ്ട്
സമ്പന്നരായ സ്വരാജ്യ അധികാരികളല്ലേ? സമ്പന്നതയുടെ ലക്ഷണമാണ്- സമ്പന്നത അര്‍ത്ഥം
സദാ സന്തുഷ്ടത, അപ്രാപ്തിയുടെ പേരോ അടയാളമോ പോലുമില്ല. പരിധിയുള്ള ഇച്ഛകളുടെ
അവിദ്യ - അവരെയാണ് സമ്പത്തുള്ളവര്‍ എന്ന് പറയുന്നത്. രാജാവിന്റെ അര്‍ത്ഥമാണ്
ദാതാവ്. പരിധിയുള്ള ഇച്ഛ അഥവാ പ്രാപ്തിയുടെ ഉത്പത്തിയുണ്ട് എങ്കില്‍ അവര്‍
രാജാവിന് പകരം യാചിക്കുന്നവരായി മാറുന്നു, അതിനാല്‍ തന്റെ സ്വരാജ്യ അധികാരത്തെ
നല്ല രീതിയിലൂടെ ചെക്ക് ചെയ്യൂ- എന്റെ സ്വരാജ്യം, ഒരു രാജ്യം, ഒരു ധര്‍മ്മം,
സുഖവും ശാന്തിയും കൊണ്ട് സമ്പന്നമായോ? അതോ ഇപ്പോഴും ആയി കൊണ്ടിരിക്കുകയാണോ?
രാജാവായി കൊണ്ടിരിക്കുകയാണെങ്കില്‍ രാജ്യ അധികാരി സ്ഥിതിയല്ലായെങ്കില് ആ സമയത്ത്
എന്താണ്? പ്രജയായി മാറുന്നോ അതോ രജാവുമല്ല, പ്രജയുമല്ലാതാകുന്നോ? ഇടയിലാണോ?
ഇപ്പോള്‍ ഇടയില്‍ നില്‍ക്കരുത്. അവസാനം ആയി തീരും എന്ന് പോലും ചിന്തിക്കരുത്.
വളരെക്കാലത്തെ രാജ്യ ഭാഗ്യം പ്രാപ്തമാക്കുക തന്നെ വേണമെങ്കില്‍ വളരെക്കാലത്തെ
സ്വരാജ്യത്തിന്റെ ഫലമാണ് വളരെക്കാലത്തെ രാജ്യം. മുഴുവന്‍ സമയത്തെ രാജ്യ
അധികാരത്തിന്റെ ആധാരം വര്‍ത്തമാന സമയത്തെ സദാക്കാലത്തെ സ്വരാജ്യമാണ്. മനസ്സിലായോ?
ഒരിക്കലും അലസരാകരുത്. സ്വതവേ എല്ലാം നടന്നോളും എന്ന് പറഞ്ഞു കൊണ്ടിരിക്കരുത്.
ബാപ്ദാദായ്ക്ക് വളരെ മധുരമായ കാര്യങ്ങള്‍ കേള്‍പ്പിച്ച് രസിപ്പിക്കുന്നു. രാജാവിന്
പകരം വളരെ വലിയ വക്കീലായി മാറുന്നു. അങ്ങനെയുള്ള നിയമപരമായ പോയിന്റ്സ്
കേള്‍പ്പിക്കുന്നു, അത് കേട്ട് ബാബയും പുഞ്ചിരിക്കുന്നു. വക്കീലാണോ നല്ലത് അതോ
രാജാവാണോ നല്ലത്? വളരെ സാമര്‍ത്ഥ്യത്തോടെ വക്കാലത്ത് പറയുന്നു അതിനാല്‍ ഇപ്പോള്‍
വക്കാലത്ത് പറയുന്നത് ഉപേക്ഷിക്കൂ, ഓമനക്കുട്ടികളാകൂ. ബാബയ്ക്ക് കുട്ടികളോട്
സ്നേഹമുണ്ട് അതിനാല്‍ കേട്ടിട്ടും കണ്ടിട്ടും പുഞ്ചിരിക്കുന്നു. ഇപ്പോള്‍
ധര്മ്മരാജനുമായുളള സംബന്ധമില്ല.
സ്നേഹം സര്‍വ്വരെയും
നടത്തിച്ചു കൊണ്ടിരിക്കുന്നു. സ്നേഹം കാരണമല്ലേ എത്തി ചേര്‍ന്നത്. അതിനാല്‍
സ്നേഹത്തിന്റെ പ്രതികരണമായി ബാപ്ദാദയും കോടിമടങ്ങ് സ്നേഹത്തിന്റെ റിട്ടേണ്‍ നല്കി
കൊണ്ടിരിക്കുന്നു. ദേശ-വിദേശത്തെ സര്‍വ്വ കുട്ടികളും സ്നേഹത്തിന്റെ വിമാനത്തിലൂടെ
മധുബനിലെത്തി ചേര്‍ന്നു. ബാപ്ദാദ സാകാര രൂപത്തില്‍ നിങ്ങളെല്ലാവര്‍ക്കും
സ്നേഹത്തിന്റെ സ്വരൂപത്തില്‍ സര്‍വ്വ കുട്ടികളെയും കണ്ടു കൊണ്ടിരിക്കുന്നു. ശരി.
സര്‍വ്വ സ്നേഹത്തില്‍
മുഴുകിയിരിക്കുന്ന സമീപത്തുള്ള കുട്ടികള്‍ക്ക്, സര്‍വ്വ സ്വരാജ്യ അധികാരി തന്നെ
വിശ്വ രാജ്യ അധികാരി ശ്രേഷ്ഠാത്മാക്കള്ക്ക്, സര്‍വ്വ പ്രാപ്തികള്‍ കൊണ്ട്
സമ്പന്നരായ ശ്രേഷ്ഠ സമ്പത്തിവാനായ വിശേഷ ആത്മാക്കള്‍ക്ക്, സദാ ഒരു ധര്‍മ്മം, ഒരു
രാജ്യം കൊണ്ട് സമ്പന്നരായ സ്വരാജ്യ അധികാരി ബാബയ്ക്ക് സമാനമായ ഭാഗ്യവാന്
ആത്മാക്കള്‍ക്ക് ഭാഗ്യവിദാതാവായ ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
ദാദിമാരുമായുള്ള മിലനം-
എല്ലാ കാര്യങ്ങളും നന്നായി നടക്കുന്നുണ്ടല്ലോ അല്ലേ? നല്ല ഉണര്‍വ്വും
ഉത്സാഹത്തോടെയും കാര്യം നടന്നു കൊണ്ടിരിക്കുന്നു. ചെയ്യിക്കുന്ന ആള് ചെയ്യിച്ചു
കൊണ്ടിരിക്കുന്നു. നിമിത്തമായി ചെയ്യുന്നവര്‍ ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെ
അനുഭവം ചെയ്യുന്നില്ലേ? സര്‍വ്വരുടെയും സഹയോഗത്തിന്റെ ചെറുവിരലിലൂടെ ഓരോ കാര്യവും
സഹജവും സഫലവുമായി കൊണ്ടിരിക്കുന്നു. എങ്ങനെ സംഭവിക്കുന്നു എന്നത് അത്ഭുതമല്ലേ.
ലോകത്തിലുള്ളവര്‍ കണ്ടു കൊണ്ടിരിക്കുന്നു, ചിന്തിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍
നിമിത്തമായ ആത്മാക്കള്‍ സദാ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും കാരണം നിശ്ചിന്ത
ചക്രവര്‍ത്തിമാരാണ്. ലോകത്തിലുള്ളവര്‍ക്ക് ഓരോ ചുവടിലും ചിന്തയാണുള്ളത്, നിങ്ങളുടെ
ഓരോ സങ്കല്പത്തിലും പരമാത്മ ചിന്തനമാണ് അതിനാല്‍ നിശ്ചിന്തമാണ്. നിശ്ചിന്തമല്ലേ?
നല്ലത്, അവിനാശി സംബന്ധമാണ്. ശരി, അപ്പോള്‍ സര്‍വ്വതും നന്നായി
പൊയ്ക്കൊണ്ടിരിക്കുന്നു, പോകുക തന്നെ വേണം. നിശ്ചയവുമുണ്ട്, നിശ്ചിന്തവുമാണ്.
എന്ത് സംഭവിക്കും, എങ്ങനെ നടക്കും എന്ന ചിന്തയില്ല.
ടീച്ചേഴ്സിന് എന്തെങ്കിലും
ചിന്തയുണ്ടോ? സേവാകേന്ദ്രങ്ങള്‍ എങ്ങനെ വര്‍ദ്ധിക്കും എന്ന ചിന്തയുണ്ടോ? സേവനം
എങ്ങനെ അഭിവൃദ്ധി നേടും എന്ന ചിന്തയുണ്ടോ? ഉണ്ടോ? നിശ്ചിന്തരാണോ? ചിന്തിക്കുക
എന്നത് വേറെയാണ്, ആശങ്കപ്പെടുക എന്നത് വേറെയും. സേവനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചിന്തനം അര്‍ത്ഥം പ്ലാന്‍ ഉണ്ടാക്കിക്കോളൂ. പക്ഷെ
ആശങ്കയിലൂടെ ഒരിക്കലും സഫലത ലഭിക്കില്ല. നടത്തിക്കുന്നയാള് നടത്തിച്ചു
കൊണ്ടിരിക്കുന്നു, ചെയ്യിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍
സര്‍വ്വതും സഹജമാകുക തന്നെ വേണം, കേവലം നിമിത്തമായി സങ്കല്പം, ശരീരം, മനസ്സ്,
ധനത്തെ സഫലമാക്കൂ. ഏത് സമയത്ത് ഏത് കാര്യം നടക്കുന്നുവൊ ആ കാര്യം നമ്മുടെ
കാര്യമാണ്. നമ്മുടെ കാര്യമായതിനാല്‍ , എന്റെ കാര്യമാണ് അപ്പോള്‍ എവിടെയാണോ എന്റെ
എന്ന ബോധമുള്ളത് അവിടെ സര്‍വ്വതും സ്വതവേ തന്നെ അര്പ്പണമാകുന്നു. അതിനാല്‍ ഇപ്പോള്‍
ബ്രാഹ്മണ പരിവാരത്തിന്റെ വിശേഷ കാര്യം ഏതാണ്? ടീച്ചേഴ്സ് പറയൂ. ബ്രാഹ്മണ
പരിവാരത്തിന്റെ വിശേഷ കാര്യമേതാണ്, ഏതില്‍ സഫലമാക്കും? (ജ്ഞാനസരോവരത്തില്)
സരോവരത്തില്‍ സര്‍വ്വതും സ്വാഹാ ചെയ്യും. പരിവാരത്തില്‍ എന്തെങ്കിലും വിശേഷ കാര്യം
നടക്കുമ്പോള്‍ സര്‍വ്വരുടെയും ശ്രദ്ധ എങ്ങോട്ട് പോകുന്നു? വിശേഷ കാര്യത്തിലേക്ക്
ശ്രദ്ധിക്കുന്നു. ബ്രാഹ്മണ പരിവാരത്തില്‍ വലുതിലും വച്ച് വലിയ കാര്യം വര്‍ത്തമാന
സമയത്ത് ഇത് തന്നെയല്ലേ. ഓരോ സമയത്തിനും പ്രത്യേതകയുണ്ട്, വര്‍ത്തമാന സമയത്ത്
ദേശ വിദേശത്തിലെ സര്‍വ്വ ബ്രാഹ്മണ പരിവാരത്തിന്റെ സഹയോഗം ഈ വിശേഷ
കാര്യത്തില്ലല്ലേ അതോ അവരവരുടെ സെന്ററുകളിലാണോ? എത്രത്തോളം വലിയ കാര്യമാണോ
അത്രയും വലിയ ഹൃദയം. എത്രത്തോളം വിശാല ഹൃദയമാണോ അത്രയും സ്വതവേ തന്നെ
സമ്പന്നതയുണ്ടാകുന്നു. ചെറിയ ഹൃദയമാണെങ്കില്‍, എന്താണോ ചിന്തയിലുണ്ടായിരുന്നത്
അതും നിന്നു പോകുന്നു, വലിയ ഹൃദയമാണെങ്കില്‍ അസംഭവ്യം പോലും സംഭവ്യമായി മാറുന്നു.
മധുബന്റെ ജ്ഞാനസരോവരമാണോ അതോ നിങ്ങളുടേതാണോ? ആരുടേതാണ്? മധുബന്റേതല്ലേ?
ഗുജറാത്തിന്റേതല്ലല്ലോ, മധുബന്റേതാണോ? മഹാരാഷ്ട്രയുടേതാണോ? വിദേശത്തിന്റേതാണോ?
സര്വ്വരുടേതുമാണ്. പരിധിയില്ലാത്ത സേവനത്തിന്റെ പരിധിയില്ലാത്ത സ്ഥാനം അനേക
ആത്മാക്കള്‍ക്ക് പരിധിയില്ലാത്ത സമ്പത്ത് നേടി തരുന്നു. ശരിയല്ലേ. ശരി.
അവ്യക്ത ബാപ്ദാദായുടെ
വ്യക്തിപരമായ മിലനം
1) സ്വപരിവര്ത്തനത്തിന്റെ
വൈബ്രേഷന്സ് തന്നെയാണ് വിശ്വ പരിവര്‍ത്തനം ചെയ്യിക്കുന്നത്.
സര്‍വ്വരും സ്വയത്തെ
സൗഭാഗ്യശാലി ആത്മാക്കളാണെന്ന് അനുഭവം ചെയ്യുന്നില്ലേ? സന്തോഷത്തിന്റെ ഭാഗ്യം
ഏതൊന്നാണോ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്നത് അത് പ്രാപ്തമാക്കി. അതിനാല്‍
സര്‍വ്വരുടെയും ഹൃദയം സദാ ഇതേ ഗീതം പാടുന്നു- ഏറ്റവും സൗഭാഗ്യശാലി ഞാനാണ്. ഇതാണ്
മനസ്സിന്റെ ഗീതം. വായിലൂടെ ഗീതം പാടുന്നതിന് പരിശ്രമിക്കേണ്ടി വരുന്നു. എന്നാല്‍
മനസ്സിന്റെ ഗീതം സര്‍വ്വര്‍ക്കും പാടാന്‍ സാധിക്കും. ഏറ്റും വലുതിലും വച്ച് വലിയ
ഖജനാവ് സന്തോഷത്തിന്റെ ഖജനാവാണ് കാരണം പ്രാപ്തിയുണ്ടാകുമ്പോഴാണ്
സന്തോഷമുണ്ടാകുന്നത്. അപ്രാപ്തിയാണ് ഉണ്ടാകുന്നതെങ്കില്‍ ആര് എത്ര തന്നെ
മറ്റുള്ളവരെ സന്തോഷമായിരിക്കാന്‍ പറഞ്ഞാലും, എത്ര തന്നെ ആര്‍ട്ടിഫിഷ്യലായി
സന്തോഷമായിരിക്കാന്‍ പരിശ്രമിച്ചാലും ഇരിക്കാന്‍ സാധിക്കില്ല. അപ്പോള്‍ സദാ
സന്തോഷത്തോടെയാണോയിരിക്കുന്നത് അതോ ഇടയ്ക്കിടയ്ക്കാണോ ഇരിക്കുന്നത്? നമ്മള്
ഭഗവാന്റെ മക്കളാണെന്ന് വെല്ലുവിളിക്കുന്നുണ്ട്, അപ്പോള്‍ ഭഗവാനുള്ളയിടത്ത്
എന്തെങ്കിലും അപ്രാപ്തിയുണ്ടാകുമോ? അതിനാല്‍ സന്തോഷവും സദായുണ്ട് കാരണം സദാ
സര്‍വ്വ പ്രാപ്തി സ്വരൂപരാണ്. ബ്രഹ്മാബാബയുടെ ഗീതമെന്തായിരുന്നു? നേടേണ്ടത് നേടി
കഴിഞ്ഞു... ഇത് കേവലം ബ്രഹ്മാബാബയുടെ ഗീതമാണോ അതോ നിങ്ങളെല്ലാവരുടേതുമാണോ?
ഇടയ്ക്കിടയ്ക്ക് കുറച്ച് ദുഃഖത്തിന്റെ അലകള്‍ വരുന്നുണ്ടോ? എപ്പോള്‍ വരെ വരും?
ഇപ്പോള്‍ കുറച്ച് സമയത്തേക്ക് പോലും ദുഃഖത്തിന്റെ അലകള്‍ വരരുത്.
വിശ്വപരിവര്ത്തനത്തിന് നിമിത്തമാണ് അതിനാല്‍ തന്റെ ഈ പരിവര്‍ത്തനം ചെയ്യാന്‍
സാധിക്കില്ലേ? ഇപ്പോഴും സമയം വേണം, ഫുള്സ്റ്റോപ്പിടൂ.
അങ്ങനെയുള്ള ശ്രേഷ്ഠ സമയം,
ശ്രേഷ്ഠമായ പ്രാപ്തികള്‍, ശ്രേഷ്ഠമായ സംബന്ധം മുഴുവന്‍ കല്പത്തിലും ലഭിക്കില്ല.
അതിനാല്‍ ആദ്യം സ്വപരിവര്‍ത്തനം ചെയ്യൂ. ഈ സ്വപരിവര്ത്തനത്തിന്റെ വൈബ്രേഷന്‍ തന്നെ
വിശ്വ പരിവര്‍ത്തനം ചെയ്യിക്കും.
ഡബിള്‍ വിദേശി ആത്മാക്കളുടെ
വിശേഷതയാണ് ഫാസ്റ്റ് ജീവിതം. അപ്പോള്‍ പരിവര്‍ത്തനത്തിലും ഫാസ്റ്റല്ലേ? വിദേശത്ത്
ആരെങ്കിലും പതുക്കെ പതുക്കെ നടക്കുകയാണെങ്കില്‍ അത് നല്ലതായി തോന്നില്ല. ഈ
വിശേഷതയെ പരിവര്‍ത്തനത്തില്‍ കൊണ്ടു വരൂ. നല്ലതാണ്. മുന്നോട്ട്
പൊയ്ക്കൊണ്ടിരിക്കുന്നു, മുന്നോട്ട് തന്നെ പൊയ്ക്കൊണ്ടിരിക്കും.
തിരിച്ചറിയാനുള്ള ദൃഷ്ടി തീവ്രമാണ്, അതു കൊണ്ട് ബാബയെ തിരിച്ചറിഞ്ഞു. ഇപ്പോള്‍
പുരുഷാര്‍ത്ഥത്തിലും തീവ്രം, സേവനത്തിലും തീവ്രം, ലക്ഷ്യത്തില്‍ സമ്പൂര്‍ണ്ണമായി
എത്തുന്നതിലും തീവ്രം. ഫസ്റ്റ് നമ്പറില്‍ വരണ്ടേ? ഏതു പോലെ ബ്രഹ്മാബാബ
ഫസ്റ്റായില്ലേ, ബ്രഹ്മാബാബയുടെ സാഥിയായി ഫസ്റ്റിനോടൊപ്പം ഫസ്റ്റില്‍ വരും.
ബ്രഹ്മാബാബയോട് സ്നേഹമില്ലേ. ശരി, മാതാക്കള്‍ അത്ഭുതം കാണിക്കില്ലേ. ലോകം
എന്തിനേയാണോ അസംഭവ്യമെന്ന് മനസ്സിലാക്കുന്നത് അത് നിങ്ങള്‍ സഹജമാക്കി കാണിച്ചു.
അങ്ങനെയുള്ള അത്ഭുതം ചെയ്തു കൊണ്ടിരിക്കുകയല്ലേ. ലോകത്തിലുള്ളവര്‍
മനസ്സിലാക്കുന്നു മാതാക്കള്‍ ദുര്‍ബലരാണ്, ഒന്നും ചെയ്യാന്‍ സാധിക്കില്ലയെന്ന്,
നിങ്ങള്‍ അസംഭവ്യത്തെ സംഭവ്യമാക്കി വിശ്വപരിവര്ത്തനത്തില് ഏറ്റവും മുന്നോട്ട്
പൊയ്ക്കൊണ്ടിരിക്കുന്നു. പാണ്ഡവര്‍ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്?
അസംഭവ്യത്തെ സംഭവ്യമാക്കി കൊണ്ടിരിക്കുകയല്ലേ. പവിത്രതയുടെ കൊടി പറത്തിയില്ലേ.
കൈയ്യില്‍ നല്ല രീതിയില്‍ കൊടി പിടിച്ചിട്ടുണ്ടോ അതോ ഇട്യ്ക്ക് താഴേക്ക്
വരുന്നുണ്ടോ? സദാ പവിത്രതയുടെ വെല്ലുവിളിയുടെ കൊടി പാറിച്ചു കൊണ്ടിരിക്കൂ.
2) ദിവസവും അമൃതവേളയില്‍
കംബയിന്റ് സ്വരൂപത്തിന്റെ സ്മതിയുടെ തിലകം ചാര്‍ത്തൂ.
സദാ സ്വയത്തെ സഹജയോഗി
എന്ന അനുഭവം ചെയ്യുന്നില്ലേ? പരിതസ്ഥിതികള്‍ എത്ര തന്നെ പ്രയാസത്തിന്റെ അനുഭവം
ചെയ്യിക്കുന്ന രീതിയിലുള്ളതാകട്ടെ എന്നാല്‍ പ്രയാസത്തെയും സഹജമാക്കുന്ന
സഹജയോഗിയാണ്, അങ്ങനെയല്ലേ അതോ പ്രയാസത്തിന്റെ സമയത്ത് പ്രയാസത്തിന്റെ അനുഭവമാണോ
ചെയ്യുന്നത്? സദാ സഹജമല്ലേ? പ്രയാസമാകുന്നതിന്റെ കാരണമാണ് ബാബയുടെ കൂട്ട്
ഉപേക്ഷിക്കുന്നു. ഒറ്റയ്ക്കാകുമ്പോള്‍ ശക്തിഹീനരായി മാറുന്നു, ശക്തിഹീനര്ക്ക്
സഹജമായ കാര്യം പോലും പ്രയാസമായി അനുഭവപ്പെടുന്നു. അതിനാല്‍ ബാപ്ദാദ ആദ്യമേ തന്നെ
കേള്‍പ്പിച്ചു- സദാ കംബയിന്റ് രൂപത്തിലിരിക്കൂ എന്ന്. കംബയിന്റായവരെ ആര്‍ക്കും
വേര്‍പ്പിരിക്കാന്‍ സാധിക്കില്ല. ഏതു പോലെ ഈ സമയത്ത് ആത്മാവും ശരീരവും കംബയിന്റാണ്
അതേപോലെ ബാബയും നിങ്ങളും കംബയിന്റായിരിക്കൂ. മാതാക്കള്‍ എന്ത് മനസ്സിലാക്കുന്നു?
കംബയിന്റല്ലേ അതോ ഇടയ്ക്ക് വേറെ, ഇടയ്ക്ക് കംബയിന്റും. ഇങ്ങനെയുള്ള കൂട്ട്
മറ്റേതെങ്കിലും സമയത്ത് ലഭിക്കുമോ? പിന്നെന്ത് കൊണ്ട് കൂട്ട് ഉപേക്ഷിക്കുന്നു?
എന്ത് ജോലിയാണ് നല്‍കിയിരിക്കുന്നത്? കേവലം ഇത് ഓര്‍മ്മിക്കൂ- എന്റെ ബാബ.
ഇതിനേക്കാള്‍ സഹജമായ കാര്യമേതാണ്? പ്രയാസമാണോ? (63 ജന്മങ്ങളുടെ സംസ്ക്കാരമാണ്)
ഇപ്പോള്‍ പുതിയ ജന്മമായില്ലേ. പുതിയ ജന്മം, പുതിയ സംസ്ക്കാരം. ഇപ്പോള്‍ പഴയ
ജന്മത്തിലാണോ അതോ പുതിയ ജന്മത്തിലാണോ? അതോ പകുതി പകുതിയാണോ? അതിനാല്‍ പുതിയ
ജന്മത്തില് സ്മൃതിയുടെ സംസ്ക്കാരമാണോ അതോ വിസ്മൃതിയുടേതാണോ? പിന്നെ പുതിയതിനെ
വിട്ട് പഴയതിലേക്ക് എന്തിന് പോകുന്നു? പുതിയ വസ്തുക്കള്‍ നല്ലതായി
അനുഭവപ്പെടുന്നില്ലേ അതോ പഴയ വസ്തുക്കളാണോ ഇഷ്ടം? പിന്നെ പഴയതിലേക്ക് എന്തിന്
പോകുന്നു? ദിവസവും അമൃതവേളയില്‍ സ്വയത്തെ ബ്രാഹ്മണ ജീവിതത്തിന്റെ സ്മൃതിയുടെ
തിലകം ചാര്‍ത്തൂ. ഏതു പോലെ ഭക്തര്‍ തീര്‍ച്ചയായും തിലകം ചാര്‍ത്തുന്നു, നിങ്ങള്‍
സ്മൃതിയുടെ തിലകം ചാര്‍ത്തൂ. മാതാക്കള്‍ തിലകം ചാര്‍ത്തുമ്പോള്‍ കൂട്ട്ക്കെട്ടിന്റെ
തിലകം ചാര്‍ത്തുന്നു. സദാ സ്മൃതി വയ്ക്കൂ- ഞാന്‍ കംബയിന്റാണ്, അതിനാല്‍ ഈ
കൂട്ട്ക്കെട്ടിന്റെ തിലകം സദാ ചാര്‍ത്തൂ. യുഗളായിരുന്നെങ്കില് തിലകം ചാര്‍ത്തും,
യുഗളില്ലായെങ്കില് തിലകമില്ല. ഇത് കൂട്ട് ഉള്ളതിന്റെ പ്രതീകമാണ്. അതിനാല്‍ ദിവസവും
സ്മൃതിയുടെ തിലകം ചാര്ത്തുന്നുണ്ടോ അതോ മറന്നു പോകുന്നോ? ഇടയ്ക്ക് ചാര്‍ത്താന്‍
മറക്കുന്നു, ഇടയ്ക്ക് മാഞ്ഞു പോകുന്നു അങ്ങനെയാണോ! സുമംഗലിയായിട്ടുള്ളവര്,
കൂടെയുള്ളവരെ ഒരിക്കലും മറക്കുന്നില്ല. അതിനാല്‍ സാഥിയെ(കൂട്ടുകാരനെ) സദാ കൂടെ
വയ്ക്കൂ.
ഈ ഗ്രൂപ്പ് സുന്ദരമായ
പൂച്ചെണ്ടാണ്. വ്യത്യസ്ഥമായ പൂക്കളുടെ പൂച്ചെണ്ട് ശോഭനീയമാണ്. അതിനാല്‍ സര്‍വ്വരും
എവിടെ നിന്നാണോ വന്നിരിക്കുന്നത്, സര്‍വ്വരും പരസ്പരം പ്രിയപ്പെട്ടവരാണ്.
സര്‍വ്വരും സന്തുഷ്ടരല്ലേ? സദാ കൂടെയുണ്ട്, സദാ സന്തുഷ്ടരുമാണ്. ഇതേ ശബ്ദം
ഓര്‍മ്മിക്കണം- കംബയിന്റാണ്, സദാ കംബയിന്റായി തന്നെ കൂടെ പോകും. എന്നാല്‍ കൂടെ
വസിച്ചാലേ കൂടെ പോകാന്‍ സാധിക്കൂ. കൂടെ വസിക്കണം, കൂടെ പോകണം.
സ്നേഹമുള്ളവരുടെയടുത്ത് നിന്നും ഒരിക്കലും പിരിഞ്ഞിരിക്കാന്‍ സാധിക്കില്ല. ഓരോ
സെക്കന്റ്, ഓരോ സങ്കല്പത്തിലും കൂടെ തന്നെയുണ്ട്. ശരി
വരദാനം :-
ബാലന്‍സിന്റെ
വിശേഷതയെ ധാരണ ചെയ്ത് സര്‍വ്വര്‍ക്കും ആശീര്‍വാദം നല്കുന്ന ശക്തിശാലി, സേവാധാരിയായി
ഭവിക്കട്ടെ.
ഇപ്പോള്‍ നിങ്ങള്‍ ശക്തിശാലി
ആത്മാക്കളുടെ സേവനമാണ് സര്‍വ്വര്‍ക്കും ആശീര്‍വാദം നല്‍കുക എന്ന്. നയനങ്ങളിലൂടെ
നല്‍കാം, മസ്തമണിയിലൂടെ നല്‍കാം. ഏതുപോലെ സാകാര ബാബയുടെ അവസാനത്തെ കര്‍മ്മാതീത
സ്ഥിതിയുടെ സമയത്തെ കണ്ടു- എത്ര ബാലന്‍സിന്റെ വിശേഷതയുണ്ടായിരുന്നു,
ആശീര്‍വാദങ്ങളുടെ അത്ഭുതമായിരുന്നു. അതിനാല്‍ ഫോളോ ഫാദര്‍ ചെയ്യൂ- ഇത് തന്നെയാണ്
സഹജവും ശക്തിശാലിയുമായ സേവനം. ഇതില്‍ സമയവും കുറവ്, പരിശ്രമവും കുറവ്, റിസള്‍ട്ട്
കൂടുതലും ലഭിക്കുന്നു. അതിനാല്‍ ആത്മ സ്വരൂപത്തിലൂടെ സര്‍വ്വര്‍ക്കും ആശീര്‍വാദം
നല്‍കൂ.
സ്ലോഗന് :-
വിസ്താരത്തെ
സെക്കന്റില്‍ ഉള്‍വലിച്ച് ജ്ഞാനത്തിന്റെ സാരത്തിന്റെ അനുഭവം ചെയ്യിക്കുക തന്നെയാണ്
ലൈറ്റ് മൈറ്റ് ഹൗസാകുക.
സൂചന- ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സര്‍വ്വ രാജയോഗി തപസ്വീ സഹോദരി സഹോദരന്മാര്
സന്ധ്യക്ക് 6.30 മുതല്‍7.30 വരെ, വിശേഷ യോഗാഭ്യാസത്തിന്റെ സമയത്ത് ലൈറ്റ് മൈറ്റ്
സ്വരൂപത്തില്‍ സ്ഥിതി ചെയ്ത് ലൈറ്റ് ഹൗസായി മുഴുവന്‍ ഗ്ലോബില്‍ ശാന്തിയുടെയും
ശക്തിയുടെയും സകാശ് വ്യാപിപ്പിക്കണം.