15.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- അന്തര്മുഖിയായിവിചാരസാഗരമഥനംചെയ്യൂഎങ്കില്സന്തോഷവുംലഹരിയുംഉണ്ടാകും, നിങ്ങള്ബാബയ്ക്കുസമാനംടീച്ചറായിമാറും.

ചോദ്യം :-
സ്ഥായിയായ ആന്തരീക സന്തോഷം എന്തിന്റെ ആധാരത്തിലാണ് ഉണ്ടാവുക?

ഉത്തരം :-
എപ്പോഴാണോ മറ്റുള്ളവരുടെ മംഗളം ചെയ്ത് എല്ലാവരേയും സന്തുഷ്ടരാക്കുന്നത് അപ്പോഴാണ് സ്ഥായിയായ സന്തോഷം ഉണ്ടാകുന്നത്. ദയാഹൃദയരാവുകയാണെങ്കില് സന്തോഷം ഉണ്ടാകും. ആരാണോ ദയാമനസ്കര് അവരുടെ ബുദ്ധിയില് ഉണ്ടാകും ആഹാ, സര്വ്വാത്മാക്കളുടേയും പിതാവ് നമ്മളെ പഠിപ്പിക്കുകയാണ്, പാവനമാക്കി മാറ്റുകയാണ്, നമ്മള് വിശ്വത്തിന്റെ മഹാരാജാവായി മാറുകയാണ്! അവര് ഇങ്ങനെസന്തോഷത്തിന്റെ ദാനം ചെയ്തുകൊണ്ടേയിരിക്കും.

ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികളോട് ചോദിക്കുകയാണ്- കുട്ടികളേ, ഇപ്പോള് ഓംശാന്തി എന്ന് ആരാണ് പറഞ്ഞത്? (ശിവബാബ) അതെ, ശിവബാബയാണ് പറഞ്ഞത്; എന്തുകൊണ്ടെന്നാല് കുട്ടികള്ക്ക് അറിയാം ബാബ സര്വ്വാത്മാക്കളുടേയും പിതാവാണ്. പറയുന്നു ഞാന് കല്പ കല്പം ഈ രഥത്തില് തന്നെയാണ് വന്ന് പഠിപ്പിക്കുന്നത്. അപ്പോള് ബാബ പഠിപ്പിക്കുന്ന ടീച്ചറും കൂടിയാണ്. ടീച്ചര് വന്ന് ഗുഡ്മോണിംഗ് എന്നു പറയും. അപ്പോള് കുട്ടികളും ഗുഡ്മോണിംഗ് പറയും. കുട്ടികള്ക്ക് അറിയാം ഇവിടെ ആത്മാക്കളോട് പരമാത്മാവ് ഗുഡ്മോണിംഗ് പറയുകയാണ്. ലൗകിക രീതിയില് വളരെയധികം പേര് ഗുഡ്മോണിംഗ് പറയാറുണ്ട്. ഇവിടെയാണെങ്കില് പരിധിയില്ലാത്ത അച്ഛനാണ് വന്ന് പഠിപ്പിക്കുന്നത്. കുട്ടികള്ക്ക് മുഴുവന് വൃക്ഷത്തേയും അഥവാ ഡ്രാമയുടെ രഹസ്യത്തേയും മനസ്സിലാക്കിത്തരുന്നു. നിങ്ങള്ക്കറിയാം സര്വ്വ ആത്മാക്കളുടേയും അച്ഛനാണ് വന്നിരിക്കുന്നത്. ഈ നിശ്ചയം മുഴുവന് ദിവസവും ബുദ്ധിയില് ഉണ്ടായിരിക്കണം അതായത് പരിധിയില്ലാത്ത അച്ഛന് നമ്മെ പഠിപ്പിക്കുകയാണ്, ബാബ നമ്മുടെ അച്ഛനും ടീച്ചറും ഗുരുവുമാണ്. ബാബയെ രചയിതാവ് എന്ന് വിളിക്കുന്നു- ഇതും മനസ്സിലാക്കണം. ആത്മാക്കളെ സൃഷ്ടിക്കുന്നില്ല. മനസ്സിലാക്കിത്തരുകയാണ്- ഞാന് ബീജരൂപനാണ്. ഈ മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ജ്ഞാനം നിങ്ങളെ കേള്പ്പിക്കുന്നു. ബീജത്തിനല്ലാതെ മറ്റാര്ക്ക് ഈ ജ്ഞാനം നല്കാന് കഴിയും? എന്നാല് ഈ വൃക്ഷം സൃഷ്ടിച്ചത് ബാബയാണ് എന്ന് പറയില്ല. ബാബ പറയുന്നു- കുട്ടികളേ, ഇത് അനാദിയാണ്. ഇല്ലെങ്കില് എപ്പോള് എങ്ങനെ സൃഷ്ടിച്ചു എന്ന തിയതിയും സമയവും എല്ലാം പറയുമായിരുന്നില്ലേ. എന്നാല് ഇത് അനാദി രചനയാണ്. അച്ഛനെ ജ്ഞാനസാഗരന് എന്നാണ് പറയുന്നത്. എല്ലാം അറിയുന്നവന് അര്ത്ഥം സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യത്തെ അറിയുന്നയാളാണ്. ബാബ തന്നെയാണ് മനുഷ്യസൃഷ്ടിയുടെ ബീജരൂപം, ജ്ഞാനസാഗരനുമാണ്. ബാബയിലാണ് മുഴുവന് ജ്ഞാനവുമുള്ളത്, ബാബ തന്നെയാണ് വന്ന് കുട്ടികളെ പഠിപ്പിക്കുന്നത്. എല്ലാ മനുഷ്യരും പറഞ്ഞുകൊണ്ടിരിക്കുന്നു- എങ്ങനെ ശാന്തിയുണ്ടാകും? നിങ്ങള് ഇപ്പോള് പറയുന്നു ശാന്തി സ്ഥാപിക്കാന് ശാന്തിസാഗരനു മാത്രമേ കഴിയൂ. ബാബ ശാന്തി, സുഖം, ജ്ഞാനത്തിന്റെ സാഗരമാണ്. എങ്ങനെയുളള ജ്ഞാനം? സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം. മനുഷ്യര് ശാസ്ത്രങ്ങളെ ജ്ഞാനം എന്നുകരുതുന്നു. ഇങ്ങനെ ശാസ്ത്രം കേള്പ്പിക്കുന്നവര് അനേകമുണ്ട്. ഇവിടെയാണെങ്കില് പരിധിയില്ലാത്ത അച്ഛന് സ്വയം വന്ന് പരിചയം നല്കുന്നു ഒപ്പം സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനവും നല്കുന്നു. ബാബയുടെ വരവിലൂടെ മാത്രമേ ശാന്തി സ്ഥാപിതമാകൂ എന്നും അറിയാം. അവിടെ ശാന്തി തന്നെ ശാന്തിയാണ്. ശാന്തിധാമത്തില് എല്ലാവരും ശാന്തിയില് വസിച്ചിരുന്നു എന്ന കാര്യവും ആരും അറിയുന്നില്ല. ഇവിടെ എങ്ങനെ ശാന്തിയുണ്ടാകും എന്നു ചോദിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ തീര്ച്ചയായും ശാന്തിയുണ്ടായിരുന്നു. രാമരാജ്യത്തിലുണ്ടായിരുന്ന ശാന്തിയാണ് വേണ്ടത്. എന്നാല് രാമരാജ്യം എപ്പോഴാണ് ഉണ്ടായിരുന്നത് എന്നതും ആര്ക്കും അറിയില്ല. ബാബയ്ക്കറിയാം എത്രയധികം ആത്മാക്കളാണ്. ഞാന് സര്വ്വാത്മാക്കളുടെയും അച്ഛനാണ്. ഇങ്ങനെ മറ്റാര്ക്കും പറയാന് കഴിയില്ല. എത്ര ആത്മാക്കളുണ്ടോ, അവര് എല്ലാവരും ഈ സമയം ഇവിടെയുണ്ട്. ആദ്യം ശാന്തിധാമത്തിലായിരുന്നു പിന്നീട് സുഖധാമത്തിലെത്തി അവിടെനിന്ന് ദുഃഖധാമത്തിലെത്തി. സുഖ-ദുഃഖത്തിന്റെ ഈ കളി എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് - ഇത് ആര്ക്കും അറിയില്ല. വരവുപോക്കിന്റെ കളിയാണ് എന്ന് വെറുതേ പറയുക മാത്രം ചെയ്യുന്നു. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ബാബ നമ്മള് സര്വ്വാത്മാക്കളുടേയും അച്ഛനാണ്. ബാബ നമ്മെ ജ്ഞാനം കേള്പ്പിക്കുകയാണ്. ബാബ വന്ന് സ്വര്ഗ്ഗരാജ്യത്തിന്റെ സ്ഥാപന ചെയ്യുകയാണ്. നമ്മളെ പഠിപ്പിക്കുകയാണ്. പറയുന്നു- കുട്ടികളേ, നിങ്ങള് തന്നെയായിരുന്നു ദേവത. സര്വ്വാത്മാക്കളുടേയും അച്ഛനാണ് നിങ്ങളെ പഠിപ്പിക്കുന്നത്, ഇങ്ങനെ മറ്റാരും പറയുകയില്ല. പരിധിയില്ലാത്ത എത്ര വലിയ നാടകമാണ് എന്നാല് മനുഷ്യര് അതിനെ ലക്ഷക്കണക്കിന് വര്ഷങ്ങളുണ്ടെന്ന് പറഞ്ഞു. നിങ്ങള് പറയുന്നു ഇത് 5000 വര്ഷങ്ങളുടെ കളിയാണ്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ശാന്തി രണ്ട് പ്രകാരത്തിലുണ്ട്- ഒന്ന് ശാന്തിധാമത്തിലെ ശാന്തി, രണ്ടാമത്തേത് സുഖധാമത്തിലെ ശാന്തി. സര്വ്വാത്മാക്കളുടേയും അച്ഛനാണ് ഞങ്ങളെ പഠിപ്പിക്കുന്നത് എന്ന കാര്യം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഇക്കാര്യങ്ങള് ശാസ്ത്രങ്ങളിലും ഇല്ല. പരിധിയില്ലാത്ത അച്ഛനല്ലേ. സര്വ്വ ധര്മ്മങ്ങളിലുള്ളവരും ബാബയെ അല്ലാഹു, ഗോഡ്ഫാദര്, പ്രഭൂ എന്നെല്ലാം വിളിക്കുന്നു. അതിനാല് ബാബയുടെ പഠിപ്പും തീര്ച്ചയായും ഇത്രയും ഉയര്ന്നതായിരിക്കും. ഇതെല്ലാം മുഴുവന് ദിവസവും നിങ്ങളുടെ ഉള്ളിലുണ്ടായിരിക്കണം. അച്ഛന് പറയുന്നു ഞാന് നിങ്ങളെ പുതിയ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. പുതിയ രീതിയില് പഠിപ്പിക്കുകയാണ്. നിങ്ങള് പിന്നീട് മറ്റുള്ളവരെ പഠിപ്പിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് ദേവിമാര്ക്ക് വളരെ അധികം അംഗീകാരമുണ്ട്. വാസ്തവത്തില് ഈ ബ്രഹ്മാവും വലിയ അമ്മയാണ്. ശിവബാബയെയാണെങ്കില് കേവലം പിതാവ് എന്നാണ് വിളിക്കുന്നത്. ബാബയെ മാതാപിതാവെന്നും വിളിക്കുന്നു. ബ്രഹ്മാവാകുന്ന മാതാവിലൂടെ അച്ഛന് നിങ്ങളെ ദത്തെടുക്കുകയാണ്. കുട്ടികളേ- കുട്ടികളേ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.

അച്ഛന് പറയുന്നു ഞാന് ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷവും നിങ്ങളെ ഈ ജ്ഞാനം കേള്പ്പിക്കുന്നു. ഈ ചക്രവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങള് ഓരോ ഓരോ വാക്കും പുതിയതായി കേള്ക്കുകയാണ്. ജ്ഞാനസാഗരനായ ബാബയുടേത് ആത്മീയ ജ്ഞാനമാണ്. ആത്മീയ പിതാവാണ് ജ്ഞാനസാഗരന്. ആത്മാവാണ് വിളിക്കുന്നത് ബാബാ എന്ന്. കുട്ടികളും എല്ലാകാര്യങ്ങളേയും നല്ലരീതിയില് ബുദ്ധിയില് ധാരണ ചെയ്യുന്നു. അന്തര്മുഖിയായി മാറി ഇങ്ങനെ ഇങ്ങനെ വിചാര സാഗര മഥനം ചെയ്യുമ്പോള് സന്തോഷവും ലഹരിയും ഉണ്ടാകും. ശിവബാബയാണ് വലിയ ടീച്ചര്. ബാബ പിന്നീട് നിങ്ങളേയും ടീച്ചറാക്കി മാറ്റുന്നു. അതിലും നമ്പര്വൈസാണ്. ബാബയ്ക്ക് അറിയാം- ഈ കുട്ടി വളരെ നന്നായി പഠിക്കുന്നുണ്ട്. അവരെക്കണ്ട് എല്ലാവരും സന്തുഷ്ടരാകുന്നു. നിങ്ങളെ ഇങ്ങനെയാക്കി മാറ്റിയ ബാബയുടെ അടുത്തേയ്ക്ക് ഞങ്ങളേയും വേഗം കൊണ്ടുപോകൂ എന്ന് പറയുന്നു. ബാബ പറയുന്നു- ഞാന് ബ്രഹ്മാവിന്റെ വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിന്റെ അന്തിമ സമയത്താണ് ഇവരില് പ്രവേശിച്ച് നിങ്ങളെ പഠിപ്പിക്കുന്നത്. കല്പ കല്പം ഞാന് എത്ര തവണ ഈ ഭാരതത്തില് വന്നിട്ടുണ്ടാകും. നിങ്ങള് ഈ പുതിയ കാര്യങ്ങള് കേട്ട് അത്ഭുതപ്പെടുന്നു. പരിധിയില്ലാത്ത അച്ഛന് നമ്മെ പഠിപ്പിക്കുകയാണ്. ബാബയ്ക്ക് ഭക്തിമാര്ഗ്ഗത്തില് എത്രയധികം പേരുകളാണ്, പരമാത്മാവ്, രാമന്, പ്രഭൂ, അല്ലാഹു....... എന്നെല്ലാം വിളിക്കുന്നു. ഒരേ ഒരു ടീച്ചര്ക്ക് എത്രയധികം പേരുകളാണ് വെച്ചിരിക്കുന്നത് എന്ന് നോക്കൂ. ടീച്ചര്ക്കാണെങ്കില് ഒരേയൊരു പേരേ ഉണ്ടാകൂ. അനേകം പേരുണ്ടാകുമോ? എത്ര അധികം ഭാഷകളാണ്. അതിനാല് ചിലര് ഭഗവാനേ....യെന്നും ചിലര് ഗോഡ് എന്നും, അങ്ങനെ എന്തെല്ലാം പേരുകളിലാണ് വിളിക്കുന്നത്. സ്വയം മനസ്സിലാക്കിത്തരുന്നു ഞാന് വന്നിരിക്കുകയാണ് കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി. എപ്പോള് പഠിച്ച് ദേവതയാകുന്നുവോ അപ്പോള് വിനാശമുണ്ടാകും. ഇപ്പോഴാണെങ്കില് പഴയ ലോകമാണ്, ഇതിനെ ആര് പുതിയതാക്കി മാറ്റും? അച്ഛന് പറയുന്നു ഇത് എന്റെതന്നെ പാര്ട്ടാണ്. ഞാനും ഡ്രാമയ്ക്ക് വശപ്പെട്ടിരിക്കുന്നു. ഭക്തിക്ക് എത്രത്തോളം വിസ്താരമുണ്ട് എന്നതും കുട്ടികള്ക്ക് അറിയാം. ഇതും കളിയാണ്. അരകല്പം ഭക്തിയുടെ കളി നടക്കുന്നു. ഇപ്പോള് അച്ഛന് വീണ്ടും വന്നിരിക്കുന്നു, നമ്മെ പഠിപ്പിക്കുന്ന ആളും അച്ഛനാണ്. ബാബ തന്നെയാണ് ശാന്തി സ്ഥാപിക്കുന്നയാള്. എപ്പോള് ഈ ലക്ഷ്മീ നാരായണന്റെ രാജ്യമുണ്ടായിരുന്നോ അപ്പോള് ശാന്തിയുണ്ടായിരുന്നു. ഇവിടെയാണെങ്കില് അശാന്തിയാണുള്ളത്. അച്ഛന് ഒന്നേയുള്ളു. ആത്മാക്കള് എത്ര അധികമാണ്. എത്ര അത്ഭുതകരമായ കളിയാണ്. സര്വ്വാത്മാക്കളുടേയും അച്ഛനായ ബാബതന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. എത്ര സന്തോഷമുണ്ടായിരിക്കണം.

നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഗോപ ഗോപികമാര് നമ്മള് തന്നെയാണ് ഗോപീവല്ലഭന് നമ്മുടെ അച്ഛനും. ആത്മാവിനെ മാത്രമായി ഗോപ ഗോപികമാര് എന്നു പറയില്ല. ശരീരം ഉള്ളപ്പോഴേ ഗോപ ഗോപികമാര് അഥവാ സഹോദരീ സഹോദരന്മാര് എന്ന് പറയാന് കഴിയൂ. ഗോപീവല്ലഭനായ ശിവബാബയുടെ കുട്ടികളാണ്. ഗോപ ഗോപികമാര് എന്ന പദം തന്നെ മധുരമാണ്. അച്യുതം കേശവം, ഗോപികാ വല്ലഭം, ജാനകീ നാഥം...... എന്ന മഹിമയെല്ലാം ഈ സമയത്തേതാണ്. പക്ഷേ അറിയാത്ത കാരണത്താല് എല്ലാകാര്യങ്ങളും ശര്ക്കരയും ശര്ക്കര ഭരണിയിലുമാക്കി മാറ്റി. ഈ അച്ഛന് ഇരുന്ന് വിശ്വത്തിന്റെ ഹിസ്റ്ററിയും ജോഗ്രഫിയും കേള്പ്പിക്കുകയാണ്. മനുഷ്യര്ക്ക് കേവലം ഈ ഖണ്ഢങ്ങളെ മാത്രമേ അറിയൂ. സത്യുഗത്തില് ആരുടെ രാജ്യമായിരുന്നു ഉണ്ടായിരുന്നത്, എത്ര സമയം രാജ്യം ഭരിച്ചു- ഇതറിയില്ല എന്തുകൊണ്ടെന്നാല് കല്പത്തിന്റെ ആയുസ്സിനെ ലക്ഷക്കണക്കിന് വര്ഷങ്ങളാക്കി. തീര്ത്തും ഘോരാന്ധകാരത്തിലാണ്. ഇപ്പോള് അച്ഛന് വന്ന് നിങ്ങള്ക്ക് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം നല്കുകയാണ്. ഇതിനെ അറിയുന്നതിലൂടെ നിങ്ങള് ത്രികാലദര്ശിയും ത്രിനേത്രിയുമായി മാറുന്നു. ഇത് പഠിപ്പാണ്. അച്ഛന് സ്വയം പറയുന്നു- ഞാന് കല്പ കല്പത്തില്, കല്പത്തിന്റെ സംഗമയുഗത്തില് വന്ന് നിങ്ങളെ പുരുഷോത്തമരാക്കി മാറ്റുന്നു. നിങ്ങള് തന്നെയാണ് നമ്പര്വൈസായി ആകുന്നത്. പഠിപ്പിലൂടെയാണ് ലക്ഷ്യം ലഭിക്കുന്നത്. നിങ്ങള്ക്ക് അറിയാം നമ്മെ പരിധിയില്ലാത്ത അച്ഛനാണ് പഠിപ്പിക്കുന്നത്. പരമാത്മാവ് നാമ രൂപങ്ങളില് നിന്നും വേറിട്ടവതാണ്, തൂണിലും തുരുമ്പിലും പരമാത്മാവുണ്ടെന്നാണ് അവര് പറയുന്നത്. എന്തെല്ലാമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ദേവിമാര്ക്കും എത്ര കൈകളാണ് നല്കിയിരിക്കുന്നത്. രാവണന് 10 തലകള് കാണിക്കുന്നു. അതിനാല് കുട്ടികളുടെ ഹൃദയത്തില് ഉണ്ടാകണം സര്വ്വാത്മാക്കളുടേയും അച്ഛന് നമ്മെ പഠിപ്പിക്കുകയാണ്, പാവനമാക്കി മാറ്റുകയാണ് എങ്കില് ഉള്ളില് എത്ര സന്തോഷമുണ്ടായിരിക്കണം. എന്നാല് എപ്പോഴാണോ മറ്റുള്ളവരുടെ മംഗളം ചെയ്ത് എല്ലാവരേയും സന്തുഷ്ടരാക്കുന്നത്, ദയാഹൃദയനാകുന്നത് അപ്പോഴേ സന്തോഷമുണ്ടാകൂ. ആഹാ, ബാബ നമ്മളെ വിശ്വത്തിന്റെ മഹാരാജാവാക്കി മാറ്റുകയാണ്! രാജാവ്, റാണി, പ്രജ എല്ലാവരും വിശ്വത്തിന്റെ അധാകാരിയാവുമല്ലോ. അവിടെ മന്ത്രി ഉണ്ടാകില്ല. ഇപ്പോള് രാജാക്കന്മാരില്ല പക്ഷേ മന്ത്രിമാര് മാത്രമാണ്. ഇപ്പോള് പ്രജകള് പ്രജകളുടെ മേല് ഭരിക്കുകയാണ്. അതിനാല് ഓരോ നിമിഷവും ഇത് ബുദ്ധിയില് വരണം പരിധിയില്ലാത്ത അച്ഛന് നമ്മെ എന്താണ് പഠിപ്പിക്കുന്നത്. ആരാണോ നല്ല രീതിയില് പഠിക്കുന്നത് അവരാണ് ആദ്യം വരുക ഒപ്പം ഉയര്ന്ന പദവിയും നേടും. ഈ ലക്ഷ്മീ നാരായണന്മാര് എങ്ങനെയാണ് ഇത്രയും ധനികരായി മാറിയത്? എന്താണ് ചെയ്തത്? ഭക്തിമാര്ഗ്ഗത്തില് അഥവാ ആരെങ്കിലും വളരെ ധനികരാണെങ്കില് കരുതുന്നത് ഇവര് അത്രയും ഉയര്ന്ന കര്മ്മം ചെയ്തുവെന്നാണ്. ഈശ്വരാര്ത്ഥം ദാനപുണ്യങ്ങളും ചെയ്യുന്നു. ഇതിനു പകരമായി നമ്മുക്ക് വളരെ അധികം തിരിച്ച് ലഭിക്കും എന്നു കരുതുന്നു. അതിനാല് അടുത്ത ജന്മത്തില് ധനികനായി മാറുന്നു. പക്ഷേ അവര് നല്കുന്നത് ഇന്ഡയറക്ടായാണ്, അതിനാല് അല്പകാലത്തിലേയ്ക്ക് എന്തെങ്കിലും ലഭിക്കും. ഇപ്പോള് അച്ഛന് ഡയറക്ട് (നേരിട്ട്)വന്നിട്ടുണ്ട്. വരൂ, വന്നു പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ് എല്ലാവരും അവരെ ഓര്മ്മിക്കുന്നുണ്ട്. വന്ന് ജ്ഞാനം നല്കു ഞങ്ങളെ ഈ ലക്ഷ്മീ നാരായണന്മാരെപ്പോലെയാക്കി മാറ്റു എന്ന് ആരും പറയുന്നില്ല. മനുഷ്യരുടെ ബുദ്ധിയില് കൃഷ്ണന്റെ ഓര്മ്മയെ വരുന്നുള്ളു. അച്ഛനെ അറിയാത്ത കാരണം എത്ര ദുഃഖിയായിരിക്കുന്നു. ഇപ്പോള് അച്ഛന് നിങ്ങളെ ദൈവീക സമ്പ്രദായത്തിലേതാക്കി മാറ്റുന്നു. നിങ്ങള് ശാന്തിധാമത്തില് ചെന്നിട്ട് പിന്നീട് സുഖധാമത്തിലേയ്ക്ക് വരും. അച്ഛന് എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. തീര്ച്ചയായും കേള്ക്കുന്നുണ്ട് പക്ഷേ കേള്ക്കാത്ത മട്ടിലാണ് ഇരിക്കുന്നത്. കല്ലുബുദ്ധിയില് നിന്ന് പവിഴബുദ്ധിയായി മാറുന്നേയില്ല. മുഴുവന് ദിവസവും ബാബാ-ബാബാ എന്നു തന്നെ ഓര്മ്മ വരണം. പതിയ്ക്കു പിന്നാലെ പത്നിയുടെ പ്രാണന് എങ്ങനെയാണ് പോകുന്നത്. പത്നിക്ക് വളരെ അധികം സ്നേഹമുണ്ടാകും. ഇവിടെയാണെങ്കില് നിങ്ങള് എല്ലാവരും കുട്ടികളാണ്. എന്നിട്ടും നമ്പര്വൈസുതന്നെയല്ലേ.

നിങ്ങള്ക്ക് അറിയാം ഇങ്ങനെയുള്ള പരിധിയില്ലാത്ത അച്ഛനെ നമ്മള് ഓരോ നിമിഷവും മറന്നുപോകുന്നു. അച്ഛന് പറയുന്നു എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. എന്നിട്ടും മറന്നുപോകുന്നു. നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്ന ഇങ്ങനെയുള്ള അച്ഛനെ നിങ്ങള് എന്തുകൊണ്ടാണ് മറക്കുന്നത്? മായയുടെ കൊടുങ്കാറ്റ് വരും എങ്കിലും നിങ്ങള് പരിശ്രമിച്ചുകൊണ്ടിരിക്കു. അച്ഛനെ ഓര്മ്മിച്ചാല് സമ്പത്ത് ലഭിക്കും. എല്ലാവരും സ്വര്ഗ്ഗവാസി ദേവതയായി മാറും. ബാക്കിയുള്ളവര് ശിക്ഷകള് അനുഭവിച്ച് പിന്നീട് ആയിത്തീരും. പിന്നീട് പദവിയും വളരെ കുറഞ്ഞുപോകും. ഇതെല്ലാം പുതിയ കാര്യങ്ങളാണ്. അച്ഛനേയും ടീച്ചറേയും ഓര്മ്മിച്ചുകൊണ്ടിരുന്നാല് ഇതെല്ലാം ഓര്മ്മയില് വരും. പക്ഷേ നിങ്ങള് ടീച്ചറെത്തന്നെ മറന്നുപോകുന്നു. അച്ഛന് പറയുന്നു ഏതുവരെ ഞാനുണ്ടോ, എപ്പോള് വിനാശത്തിന്റെ സമയം വന്ന് സര്വ്വതും ഈ യജ്ഞത്തില് സമര്പ്പണമാകുന്നുവോ അതുവരെയും പഠിപ്പ് നടന്നുകൊണ്ടേയിരിക്കും. നിങ്ങള് പറയും എല്ലാം പഠിപ്പിച്ച് കഴിഞ്ഞല്ലോ ഇനി എന്താണ് പഠിപ്പിക്കുക? ബാബ പറയുന്നു പുതിയ പുതിയ പോയിന്റുകള് പുറത്ത് വന്നുകൊണ്ടിരിക്കും. നിങ്ങള് കേട്ട് സന്തോഷിക്കുന്നില്ലേ. അതിനാല് നല്ല രീതിയില് പഠിക്കൂ കുചേലനെപ്പോലെ എന്തെല്ലാം ട്രാന്സ്ഫര് ചെയ്യണമോ അതും ചെയ്തുകൊണ്ടിരിക്കൂ. ഇതും വളരെ വലിയ വ്യാപാരമാണ്. ബാബ വ്യാപാരത്തില് വളരെ വിശാലഹൃദയനായിരുന്നു. രൂപയില് നിന്ന് ഒരണ ധാര്മ്മിക പ്രവര്ത്തികള്ക്ക് ചിലവാക്കുമായിരുന്നു. ചിലപ്പോള് നഷ്ടം സംഭവിച്ചാലും ആദ്യം ബാബയ്ക്കു തന്നെ ചെയ്യണമായിരുന്നു. ബാബ പറയുമായിരുന്നു അങ്ങ് എത്രത്തോളം ചെയ്യുമോ അതുകണ്ട് മറ്റുള്ളവരും ചെയ്യും. എങ്കില് വളരെ അധികം പേരുടെ മംഗളം ഉണ്ടാകും. അത് ഭക്തിമാര്ഗ്ഗമായിരുന്നു, ഇവിടെയാണെങ്കില് എല്ലാം അച്ഛനു നല്കിക്കഴിഞ്ഞു. ബാബാ ഇത് മുഴുവന് സ്വീകരിക്കു. ബാബ പറയുന്നു മുഴുവന് വിശ്വത്തിന്റെ ചക്രവര്ത്തീ പദവിയാണ് നല്കുന്നത്. വിനാശത്തിന്റെ സാക്ഷാത്ക്കാരവുമുണ്ടായി, ചതുര്ഭുജധാരിയുടെ സാക്ഷാത്ക്കാരവുമുണ്ടായി. ആ സമയത്ത് ബാബയ്ക്ക് മനസ്സിലായി ഞാന് വിശ്വത്തിന്റെ അധികാരിയായി മാറും. ബാബ വന്ന് പ്രവേശിച്ചിരുന്നല്ലോ. വിനാശം കണ്ടു. ഈ ലോകം തന്നെ അവസാനിക്കുകയാണ് എന്ന് മനസ്സിലായി, ഈ ജോലി മുതലായവയെല്ലാം ചെയ്തിട്ട് എന്തിനാണെന്ന് ചിന്തിച്ചു. കഴുതപ്പണി ഉപേക്ഷിക്കു. നമുക്ക് രാജധാനി ലഭിക്കുകയാണ്. ഇപ്പോള് അച്ഛന് നിങ്ങള്ക്കും മനസ്സിലാക്കിത്തരുകയാണ് ഇപ്പോള് പഴയലോകം മുഴുവനായും വിനാശമാകാന് പോവുകയാണ്. നിങ്ങളെ കുംഭകര്ണ്ണന്റെ ഉറക്കത്തില് നിന്നും ഉണര്ത്തുന്നതിനായി എത്ര പരിശ്രമമാണ് ചെയ്യുന്നത്, എന്നിട്ടും നിങ്ങള് ഉണരുന്നില്ല. കുട്ടികള്ക്ക് ഒരച്ഛനെ മാത്രമാണ് ഓര്മ്മിക്കേണ്ടത്. എല്ലാം ബാബയ്ക്ക് നല്കിക്കഴിഞ്ഞാല് തീര്ച്ചയായും ഒരു ബാബയെ മാത്രമേ ഓര്മ്മവരൂ. നിങ്ങള് കുട്ടികള്ക്ക് കൂടുതല് ഓര്മ്മിക്കാന് സാധിക്കും, ബ്രാഹ്മാബാബയുടെ ചുമലില് എന്തെല്ലാം ഉത്തരവാദിത്തങ്ങളാണ്.... ബന്ധനത്തിലുള്ള മാതാക്കളുടെ വാര്ത്തകള് എത്രയാണ് വന്നുകൊണ്ടിരിക്കുന്നത്. ബ്രഹ്മാബാബയ്ക്ക് പാവങ്ങള് അടികൊള്ളുന്നുവല്ലോ എന്ന ചിന്തയുണ്ടാകും. പതി എത്ര ബുദ്ധിമുട്ടിക്കുന്നു. ഡ്രാമയില് ഉള്ളതാണ് എന്ന് മനസ്സിലാക്കുന്നു, അല്ലാതെ നമുക്ക് എന്ത് ചെയ്യാന് കഴിയും. കല്പം മുമ്പും അബലകള്ക്കുമേല് അത്യാചാരം ഉണ്ടായിട്ടുണ്ട്. പുതിയ ലോകത്തിന്റെ സ്ഥാപന ഉണ്ടാവുകതന്നെ വേണം. അച്ഛന് പറയുന്നു വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിലേയും അന്തിമ സമയത്താണ് ഞാന് വന്ന് പ്രവേശിക്കുന്നത്. അതിനാല് തീര്ച്ചയായും നമ്മള് തന്നെയായിരുന്നു വെളുത്തവര് ഇപ്പോള് കറുത്തതായി മാറിയിരിക്കുന്നു. ഞാന് തന്നെയാണ് ആദ്യ നമ്പറില് പോകുന്നത്. ഞാന് പോയി കൃഷ്ണനാകും. ഈ ചിത്രം കാണുമ്പോള് ചിന്തയുണ്ടാകുന്നു ഞാന് പോയി കൃഷ്ണനായി മാറും. അതിനാല് അച്ഛന് കുട്ടികള്ക്ക് നല്ലരീതിയില് മനസ്സിലാക്കിത്തരികയാണ്, ഇപ്പോള് കുട്ടികളുടെ ജോലിയാണ് മനസ്സിലാക്കി മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുക. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മള് ഗോപീവല്ലഭന്റെ ഗോപ ഗോപികമാരാണ്- ഈ സന്തോഷം അഥവാ ലഹരിയില് കഴിയണം. അന്തര്മുഖിയായി മാറി വിചാരസാഗര മഥനം ചെയ്ത് ബാബയ്ക്കു സമാനം ടീച്ചറായി മാറണം.

2. കുചേലനു സമാനം തന്റെ എല്ലാം ട്രാന്സ്ഫര് ചെയ്യുന്നതിനോടൊപ്പം പഠിപ്പും നല്ലരീതിയില് പഠിക്കണം. വിനാശത്തിനു മുമ്പ് അച്ഛനില് നിന്നും പൂര്ണ്ണ സമ്പത്ത് നേടണം. കുംഭകര്ണ്ണ നിദ്രയില് ഉറങ്ങിക്കൊണ്ടിരിക്കുന്നവരെ ഉണര്ത്തണം.

വരദാനം :-
ത്രികാലദര്ശിയായി ദിവ്യബുദ്ധിയുടെ വരദാനത്തെ കാര്യത്തില് പ്രയോഗിക്കുന്ന സഫലതാ സമ്പന്നരായി ഭവിയ്ക്കട്ടെ.

ബാപ്ദാദ തന്റെ ഓരോ കുട്ടിക്കും ദിവ്യബുദ്ധിയുടെ വരദാനം നല്കിയിട്ടുണ്ട്. ദിവ്യ ബുദ്ധിയിലൂടെ മാത്രമാണ് ബാബയെ, സ്വയം തന്നെ, മൂന്നു കാലങ്ങളെയും സ്പഷ്ടമായി അറിയുവാന് സാധിക്കൂ. സര്വ്വശക്തികളെയും ധാരണ ചെയ്യാന് സാധിക്കൂ. ദിവ്യബുദ്ധിയുളള ആത്മാക്കള് ഏതെങ്കിലും സങ്കല്പത്തെ, കര്മ്മം അഥവാ വാണിയിലേക്ക് കൊണ്ടു വരുന്നതിനു മുമ്പായി ഓരോ വാക്കിന്റെ അഥവാ കര്മ്മത്തിന്റെ മൂന്നു കാലങ്ങളെക്കുറിച്ചും മനസ്സിലാക്കിയ ശേഷം മാത്രമേ പ്രാവര്ത്തിക തലത്തിലേക്ക് വരൂ. അവരുടെ മുന്നില് വര്ത്തമാന സമയം സ്പഷ്ടമായതു പോലെ ഭൂതകാലവും ഭാവിയും സ്പഷ്ടമായിരിക്കും. ഇങ്ങനെ ദിവ്യബുദ്ധിയുളളവര് ത്രികാലദര്ശിയായതിനാല് സദാ സഫലതാ സമ്പന്നരാണ്.

സ്ലോഗന് :-
സമ്പൂര്ണ്ണ പവിത്രത ധാരണ ചെയ്യുന്നവര്ക്കു മാത്രമേ പരമാനന്ദത്തിന്റെ അനുഭൂതി ചെയ്യാന് സാധിക്കൂ.