15.03.20    Avyakt Bapdada     Malayalam Murli     11.12.85     Om Shanti     Madhuban


സത്യമായസേവാധാരിയുടെലക്ഷണം


ഇന്ന് സ്നേഹ സാഗരനായ ബാപ്ദാദ സര്വ്വ സ്നേഹി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയിലും മൂന്ന് വിശേഷതകള് കണ്ടു- ഓരോ കുട്ടിയും മൂന്ന് വിശേഷതകള് കൊണ്ട് എത്രത്തോളം സമ്പന്നമായി. ആ മൂന്ന് വിശേഷതകളാണ്- സ്നേഹം, സഹയോഗം അര്ത്ഥം സഹജ യോഗം, ശക്തി സ്വരൂപം അര്ത്ഥം നടക്കുമ്പോഴും കറങ്ങുമ്പോഴും ചൈതന്യ ലൈറ്റ് ഹൗസും, മൈറ്റ് ഹൗസും. ഓരോ സങ്കല്പം, വാക്ക്, കര്മ്മത്തിലൂടെ മൂന്ന് സ്വരൂപവും പ്രത്യക്ഷ സ്വരൂപത്തില് ഏവര്ക്കും അനുഭവപ്പെടണം, കേവലം സ്വയത്തെ പ്രതി മാത്രമല്ല എന്നാല് മറ്റുള്ളവര്ക്കും ഈ മൂന്ന് വിശേഷതകള് അനുഭവപ്പെടണം. ബാബ സ്നേഹ സാഗരനാണ് അതേപോലെ മാസ്റ്റര് സാഗരന്റെ മുന്നില് ജ്ഞാനി അജ്ഞാനി ആത്മാക്കള് വന്നാലും, സ്നേഹത്തിന്റെ മാസ്റ്റര് സാഗരന്റെ അലകള് സ്നേഹത്തിന്റെ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കുന്നുവെന്ന അനുഭവം ചെയ്യണം. ലൗകീകം അഥവാ സാധാരണ സാഗരത്തിന്റെ അടുത്ത് പോകുമ്പോള് ശീതളത, ശാന്തിയുടെ അനുഭവം സ്വതവേ ചെയ്യുന്നു. അതേപോലെ മാസ്റ്റര് സ്നേഹ സാഗരനിലൂടെ ആത്മീയ സ്നേഹത്തിന്റെ അനുഭവം ഉണ്ടകണം- സത്യമായ സ്നേഹത്തിന്റെ പ്രാപ്തിയുടെ സ്ഥാനത്ത് എത്തി ചേര്ന്നുവെന്ന്. ആത്മീയ സ്നേഹത്തിന്റെ അനുഭവമായി ആത്മീയ സുഗന്ധം അന്തരീക്ഷത്തില് അനുഭവപ്പെടണം. ബാബയുടെ സ്നേഹിയാണ്, ഇതെല്ലാവരും പറയുന്നു, ബാബയ്ക്കുമറിയാം ബാബയോട് സര്വ്വര്ക്കും സ്നേഹം ഉണ്ടെന്ന്. എന്നാല് ഇപ്പോള് സ്നേഹത്തിന്റെ സുഗന്ധം വിശ്വത്തില് വ്യാപിപ്പിക്കണം. ഓരോ ആത്മാവിനും ഈ സുഗന്ധത്തിന്റെ അനുഭവം ചെയ്യിക്കണം. ഓരോ ആത്മാവ്- ഇവര് ശ്രേഷ്ഠ ആത്മാവാണെന്ന് വര്ണ്ണിക്കണം. കേവലം ബാബയുടെ മാത്രം സ്നേഹിയല്ല എന്നാല് സര്വ്വരുടെയും സദാ സ്നേഹി. ഈ രണ്ട് അനുഭവങ്ങള് സദാ സര്വ്വര്ക്കുമുണ്ടെങ്കില് പറയാം മാസ്റ്റര് സ്നേഹത്തിന്റെ സാഗരന് എന്ന്. ഇന്നത്തെ ലോകം സത്യമായ ആത്മീയ സ്നേഹത്തിന് വേണ്ടി വിശന്നിരിക്കുന്നു. സ്വാര്ത്ഥമായ സ്നേഹം കണ്ട് കണ്ട് ആ സ്നേഹത്തില് നിന്നും ഹൃദയം ഉപരിയായി അതിനാല് ആത്മീയ സ്നേഹത്തിന്റെ കുറച്ച് നിമിഷങ്ങളുടെ അനുഭവങ്ങളെയും ജീവിതത്തിന്റെ ആശ്രയമാണെന്ന് മനസ്സിലാക്കുന്നു.

ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- സ്നേഹത്തിന്റെ വിശേഷതയില് അന്യാത്മാക്കളെ പ്രതി കര്മ്മത്തില് അഥവാ സേവനത്തില് കൊണ്ടു വരുന്നതില് എത്രത്തോളം സഫലത പ്രാപ്തമാക്കി? കേവലം തന്റെ മനസ്സില് സ്വയത്തിലൂടെ മാത്രമല്ലല്ലോ സന്തോഷം ഉണ്ടാകുന്നത്? ഞാന് വളരെ സ്നേഹിയാണ്. സ്നേഹമില്ലായിരുന്നെങ്കില് എങ്ങനെ ബാബയുടേതായേനെ അഥവാ ബ്രാഹ്മണ ജീവിതത്തില് എങ്ങനെ മുന്നോട്ടുയര്ന്നേനേ. തന്റെ മനസ്സില് സന്തുഷ്ടതയുണ്ട് ഇത് ബാപ്ദാദായ്ക്കറിയാം. സ്വയത്തില് വരെ ഇത് ശരിയാണ് എന്നാല് നിങ്ങള് സര്വ്വ കുട്ടികളും ബാബയോടൊപ്പം സേവാധാരികളുമാണ്. സേവനത്തിന് വേണ്ടി തന്നെ ഈ ശരീരം-മനസ്സ്- ധനം, നിങ്ങള് സര്വ്വരെയും ട്രസ്റ്റിയാക്കി ബാബ നല്കി. സേവാധാരിയുടെ കര്ത്തവ്യമെന്ത്? ഓരോ വിശേഷതയെയും സേവനത്തില് ഉപയോഗിക്കുക എന്നത്. നിങ്ങളുടെ വിശേഷത സേവനത്തില് ഉപയോഗപ്പെടുന്നില്ലായെങ്കില് ഒരിക്കലും ഈ വിശേഷത അഭിവൃദ്ധി പ്രാപ്തമാക്കില്ല. അതോ അളവില് തന്നെ അവശേഷിക്കും അതിനാല് ചില കുട്ടികള് അനുഭവിക്കുന്നുണ്ട്- ഞാന് ബാബയുടേതായി, ദിവസവും വരുന്നുണ്ട്, പുരുഷാര്ത്ഥവും ചെയ്തു കൊണ്ടിരിക്കുന്നു. നിയമങ്ങളും പാലിച്ചു കൊണ്ടിരിക്കുന്നു എന്നാല് പുരുഷാര്ത്ഥത്തില് കാണേണ്ട അഭിവൃദ്ധി അനുഭവപ്പെടുന്നില്ല. നടന്നു കൊണ്ടിരിക്കുന്നു എന്നാല് വര്ദ്ധിച്ചു കൊണ്ടിരിക്കുന്നില്ല. ഇതിന്റെ കാരണമെന്ത്? വിശേഷതകളെ സേവനത്തില് അര്പ്പിക്കുന്നില്ല. കേവലം ജ്ഞാനം നല്കുക അഥവാ കോഴ്സ് എടുക്കുക, ഇത് മാത്രമല്ല സേവനം. കേള്പ്പിക്കുക എന്നത് ദ്വാപരയുഗം മുതല് പരമ്പരയായി ചെയ്തു വരുന്നു. എന്നാല് ഈ ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയാണ്- കേള്പ്പിക്കുക അര്ത്ഥം എന്തെങ്കിലും നല്കുക. ഭക്തി മാര്ഗ്ഗത്തില് കേള്പ്പിക്കുക അര്ത്ഥം എടുക്കുക, ഇപ്പോള് കേള്പ്പിക്കുക അര്ത്ഥം എന്തെങ്കിലും നല്കുക. ദാതാവിന്റെ മക്കളാണ്. സാഗരത്തിന്റെ മക്കളാണ്. ആര് സമ്പര്ക്കത്തില് വന്നാലും അവര് അനുഭവിക്കണം- എന്തെങ്കിലും നേടി പോകുന്നുവെന്ന്, കേവലം കേട്ടിട്ട് പോകുകയല്ല. ജ്ഞാനം കൊണ്ട്, സ്നേഹത്തിന്റെ ധനം കൊണ്ട്, ഓര്മ്മയുടെ ബലത്തിന്റെ ധനം കൊണ്ട്, ശക്തികളുടെ ധനം കൊണ്ട്, സഹയോഗത്തിന്റെ ധനത്തിന്റെ കൈ അര്ത്ഥം ബുദ്ധി കൊണ്ട് നിറച്ച് പൊയ്ക്കൊണ്ടിരിക്കുന്നു. ഇതിനെയാണ് സത്യമായ സേവനം എന്ന് പറയുന്നത്. സെക്കന്റിന്റെ ദൃഷ്ടി അഥവാ വാക്കിലൂടെ, തന്റെ ശക്തിശാലി വൃത്തിയുടെ പ്രകമ്പനങ്ങളിലൂടെ, സമ്പര്ക്കത്തിലൂടെ ദാതാവായി നല്കണം. അങ്ങനെയുള്ള സേവാധാരികളാണ് സത്യമായ സേവാധാരികള് . അങ്ങനെ നല്കുന്നവര്, സദാ തന്റെ സ്വഉന്നതി ഉണ്ടായി കൊണ്ടിരിക്കുന്നുവെന്ന അനുഭവം സദാ ചെയ്യും. ഇല്ലായെങ്കില് പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നുവെന്നും, എത്ര മുന്നോട്ടു ഉയരണൊ അത്രയും സാധിക്കുന്നില്ലയെന്ന് മനസ്സിലാക്കും, അതിനാല് ദാതാവാകൂ, അനുഭവം ചെയ്യിക്കൂ. അങ്ങനെയുള്ള സഹയോഗി അഥവാ സഹജയോഗി കേവലം സ്വയത്തെ പ്രതി മാത്രമല്ല മറ്റുള്ളവരെയും തന്റെ സഹയോഗത്തിന്റെ, ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും അലകള് സഹയോഗിയാക്കി മാറ്റും. നിങ്ങളുടെ സഹയോഗത്തിന്റെ വിശേഷത സര്വ്വ ആത്മാക്കളെയും ഇവരെന്റെ സഹയോഗിയാണെന്ന് അനുഭവിപ്പിക്കും. ഏതൊരു ശക്തിഹീനമായ സ്ഥിതി അഥവാ പരിതസ്ഥിതിയുടെ സമയത്ത് ഈ സഹയോഗത്തിലൂടെ മുന്നോട്ട് പോകുന്നതിനുള്ള സാധനമായി മാറുന്നു. സഹയോഗത്തിന്റെ വിശേഷത സര്വ്വര്ക്കും നിങ്ങള് ആത്മാക്കളെ പ്രതി അനുഭവപ്പെടണം. ഇതിനെയാണ് പറയുന്നത് വിശേഷതകളെ സേവനത്തില് അര്പ്പിക്കുക എന്ന്. ബാബയുടെ സഹയോഗികളാണ് എന്നാല് ബാബ വിശ്വത്തിന്റെ സഹയോഗിയാണ്. കുട്ടികളെ പ്രതിയും ഓരോ ആത്മാവിന്റെ ഉള്ളില് ഈ അവുഭവത്തിന്റെ വാക്കുകള് വരണം- ഇവരും ബാബയ്ക്ക് സമാനം സര്വ്വരുടെ സഹയോഗിയാണ്. പരസ്പരം സഹയോഗിയല്ല ആകേണ്ടത്. അത് സ്വാര്ത്ഥതയുടെ സഹയോഗിയാണ്. പരിധിയുള്ള സഹയോഗിയായിരിക്കും. സത്യമായ സഹയോഗി പരിധിയില്ലാത്ത സഹയോഗിയാണ്. നിങ്ങളുടെ ടൈറ്റില് എന്താണ്? വിശ്വ മംഗളകാരിയെന്നാണൊ അതോ കേവലം ക്ലാസ്സിലെ വിദ്യാര്ത്ഥികളുടെ മംഗളകാരികളാണൊ? അങ്ങനെയുള്ള ടൈറ്റില് അല്ലല്ലോ. വിശ്വമംഗളകാരി വിശ്വത്തിന്റെ അധികാരിയാകുന്നവരാണോ അതോ സ്വന്തം കൊട്ടാരത്തിന്റെ മാത്രം അധികാരിയാണൊ. സേവാകേന്ദ്രത്തിന്റെ പരിധിക്കുള്ളില് മാത്രം ഇരിക്കുന്നവര് കേവലം തന്റെ കൊട്ടാരത്തിന്റെ മാത്രം അധികാരിയായി തീരും. എന്നാല് പരിധിയില്ലാത്ത ബാബയിലൂടെ പരിധിയില്ലാത്ത സമ്പത്താണ് നേടുന്നത്. പരിധിയുള്ളതല്ല. അതിനാല് സര്വ്വരെ പ്രതി സഹയോഗത്തിന്റെ വിശേഷതയെ കാര്യത്തിലുപയോഗിക്കുക, ഇവരെയാണ് സഹയോഗി ആത്മാവെന്ന് പറയുന്നത്. ഇതേ വിധിക്കനുസരിച്ച് ശക്തിശാലി ആത്മാവ് സര്വ്വ ശക്തികളെ കേവലം സ്വയത്തെ പ്രതി മാത്രമല്ല എന്നാല് സര്വ്വരെ പ്രതി സേവനത്തിലര്പ്പിക്കും. ചിലരില് സഹന ശക്തിയില്ല, നിങ്ങളുടെയടുത്തുണ്ട്. മറ്റുള്ളവര്ക്ക് ഈ ശക്തി നല്കുക- ഇതാണ് ശക്തിയെ സേവനത്തിലര്പ്പിക്കുക എന്നത്. ഞാന് സഹനശീലനാണ് എന്ന് മാത്രം ചിന്തിക്കരുത് എന്നാല് തന്റെ സഹനശീലതയുടെ ഗുണത്തിന്റെ പ്രകാശവും ശക്തിയും മറ്റുള്ളവരില് വരെയെത്തണം. ലൈറ്റ് ഹൗസിന്റെ ലൈറ്റ് കേവലം സ്വയത്തെ പ്രതി മാത്രമല്ല. മറ്റുള്ളവര്ക്കും പ്രകാശം നല്കുന്നതിന് അഥവാ മാര്ഗ്ഗം പറഞ്ഞു കൊടുക്കുന്നതിനുള്ളതാണ്. അങ്ങനെയുള്ള ശക്തി രൂപം അര്ത്ഥം ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് ആയി മറ്റുള്ളവര്ക്കും അതിന്റെ ലാഭത്തിന്റെ അനുഭവം ചെയ്യിക്കൂ. അവര് അനുഭവിക്കണം നിര്ബലതയുടെ അന്ധകാരത്തില് നിന്നും ശക്തിയുടെ പ്രകാശത്തിലേക്ക് വന്നുവെന്ന്, അല്ലെങ്കില് ഈ ആത്മാവ് തന്റെ ശക്തിയിലൂടെ എന്നെയും ശക്തിശാലിയാക്കുന്നതില് സഹയോഗിയാണ് എന്ന് മനസ്സിലാക്കണം. ബാബയുമായി കണക്ക്ഷന് ചെയ്യിക്കും എന്നാല് നിമിത്തമായി. സഹയോഗം നല്കി സ്വയത്തില് കുടുക്കില്ല. ബാബ നല്കിയത് നല്കി കൊണ്ടിരിക്കുന്നു, ഈ സ്മൃതി, ശക്തിയിലൂടെ വിശേഷതകളെ സേവനത്തില് അര്പ്പിക്കും. ഇത് തന്നെയാണ് സത്യമായ സേവാധാരിയുടെ ലക്ഷണം. ഓരോ കര്മ്മത്തില് അവരിലൂടെ ബാബ കാണപ്പെടണം. അവരുടെ ഓരോ വാക്കും ബാബയുടെ സ്മൃതി നല്കണം. ഓരോ വിശേഷത ദാതാവിന്റെ നേര്ക്ക് തിരിപ്പിക്കണം. സദാ ബാബ തന്നെ കാണപ്പെടും. അവര് സ്വയത്തെ കാണാതെ സദാ ബാബയെ തന്നെ കാണും. എന്റെ സഹയോഗിയാണ്, ഇത് സത്യമായ സേവാധാരിയുടെ ലക്ഷണമല്ല. എന്റെ വിശേഷത കാരണമാണ് ഇവര് എന്റെ സഹയോഗിയായത് എന്ന് ഒരിക്കലും ചിന്തിക്കരുത്. സഹയോഗിക്ക് സഹയോഗം നല്കുക എന്നത് എന്റെ കര്ത്തവ്യമാണ്. നിങ്ങളെ കണ്ടു, ബാബയെ കണ്ടില്ലായെങ്കില് അത് സേവനമല്ല. ഇത് ദ്വാപരയുഗത്തിലെ ഗുരുക്കന്മാരെ പോലെ വിമുഖരാക്കി. ബാബയെയല്ലേ വിളിച്ചത്. ഇത് വീഴ്ത്തുന്നതിന് സമാനമാണ്, ഉയര്ത്തുകയല്ല. ഇത് പുണ്യമല്ല, പാപമാണ് കാരണം ബാബയില്ലായെങ്കില് തീര്ച്ചയായും പാപമാണ്. അതിനാല് സത്യമായ സേവാധാരി സത്യത്തിന്റെ നേര്ക്ക് തന്നെ സംബന്ധം യോജിപ്പിക്കും.

ബാപ്ദാദായ്ക്ക് ഇടയ്ക്ക് കുട്ടികളോട് ചിരി വരുന്നുണ്ട്, ലക്ഷ്യം എന്ത്, ലക്ഷണം എന്ത്! ബാബയുടെ അടുത്താണ് എത്തിക്കേണ്ടത്, എത്തിക്കുന്നത് തന്റെയടുത്താണ്. മറ്റ് ദേവീകതയുള്ള അച്ഛന്മാരെ കുറിച്ച് പറയാറില്ലേ, അവര് മുകളില് നിന്നും താഴേക്ക് കൊണ്ടു വരുന്നുവെന്ന്. മുകളിലേക്ക് കൊണ്ടു പോകുന്നില്ല. അങ്ങനെയുള്ളവരാകരുത്. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ചില സമയം കുട്ടികള് നേരായ മാര്ഗ്ഗത്തിന് പകരം ഇട വഴികളില് കുടുങ്ങുന്നു. മാര്ഗ്ഗം മാറി പോകുന്നു അതിനാല് പൊയ്ക്കൊണ്ടിരിക്കുന്നു എന്നാല് ലക്ഷ്യത്തിന്റെ സമീപത്ത് എത്തി ചേരുന്നില്ല. അതിനാല് മനസ്സിലായോ സത്യമായ സേവാധാരിയെന്ന് ആരെയാണ് പറയുന്നതെന്ന്. ഈ മൂന്ന് വിശേഷതകള് അഥവാ ശക്തികളെ പരിധിയില്ലാത്ത ദൃഷ്ടിയിലൂടെ, പരിധിയില്ലാത്ത വൃത്തിയിലൂടെ സേവനത്തില് അര്പ്പിക്കൂ. ശരി.

സദാ ദാതാവിന്റെ കുട്ടി ദാതാവായി ഓരോ ആത്മാവിനെ സമ്പന്നമാക്കുന്ന, ഓരോ ഖജനാവിനെ സേവനത്തില് അര്പ്പിച്ച് സദാ അഭിവൃദ്ധി പ്രാപ്തമാക്കുന്ന, സദാ ബാബയിലൂടെ പ്രഭുവിന്റെ ഉപഹാരമാണെന്ന് മനസ്സിലാക്കി മറ്റുള്ളവര്ക്കും പ്രഭു പ്രസാദം നല്കുന്ന, സദാ ഒന്നിന്റെ നേര്ക്ക് സൂചന നല്കി ഏകരസമാക്കുന്ന, അങ്ങനെ സദാ സര്വ്വരുടെ സത്യമായ സേവാധാരി കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

കുമാരിമാരുമായി അവ്യക്ത ബാപ്ദാദായുടെ സംഭാഷണം- ഈ സൈന്യം എന്ത് ചെയ്യും? സൈന്യം സദാ വിജയം പ്രാപ്തമാക്കുന്നു. സൈന്യം വിജയത്തിനുള്ളതാണ്. ശത്രുക്കളുമായി യുദ്ധം ചെയ്യുന്നതിനാണ് സൈന്യത്തെ വയ്ക്കുന്നത്. അതിനാല് മായയാകുന്ന ശത്രുവിന്റെ മേല് വിജയം പ്രാപ്താമാക്കുക ഇത് തന്നെയാണ് നിങ്ങള് സര്വ്വരുടെയും കര്ത്തവ്യം. സദാ തന്റെ കര്ത്തവ്യത്തെയറിഞ്ഞ് വേഗം വേഗം മുന്നോട്ട് പോകൂ കാരണം സമയം തീവ്രമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സമയം വളരെ തീവ്രമാണ്, സ്വയത്തിന് തീവ്രതയില്ലായെങ്കില് സമയത്ത് എത്തി ചേരാന് സാധിക്കില്ല അതിനാല് തീവ്രത കൂട്ടൂ. ബലഹീനരായവര് സ്വയം ഇരയായി തീരുന്നു. ശക്തിശാലി സദാ വിജയിയായിരിക്കും. അതിനാല് നിങ്ങള് സര്വ്വരും വിജയികളല്ലേ? സേവനയുക്തരായി സേവനത്തില് സദാ മുന്നോട്ടുയര്ന്നു കൊണ്ടിരിക്കണം എന്ന ലക്ഷ്യം വയ്ക്കൂ കാരണം കുമാരിമാര്ക്ക് യാതൊരു ബന്ധനവുമില്ല.എത്ര സേവനം ചെയ്യാനാഗ്രഹിക്കുന്നുവൊ അത്രയും ചെയ്യാം. സദാ സ്വയത്തെ ബാബയുടേതാണ്, ബാബയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് മനസ്സിലാക്കി മുന്നോട്ടു പോകൂ. സേവനത്തില് നിമിത്തമാകുന്നവര്ക്ക് സന്തോഷവും ശക്തിയും സ്വതവേ പ്രാപ്തമാകുന്നു. സേവനത്തിന്റെ ഭാഗ്യം കോടിയില് വിരളം പേര്ക്കേ ലഭിക്കുന്നുള്ളൂ. കുമാരിമാര് സദാ പൂജനീയ ആത്മാക്കളാണ്. തന്റെ പൂജനീയ സ്വരൂപത്തെ സ്മൃതിയില് വച്ച് ഓരോ കര്മ്മം ചെയ്യൂ. ഓരോ കര്മ്മത്തിന് മുമ്പ് ചെക്ക് ചെയ്യൂ- ഈ കാര്യം പൂജനീയ ആത്മാവിനനുസരിച്ചിട്ടുള്ളതാണൊ, അല്ലായെങ്കില് പരിവര്ത്തനം ചെയ്യൂ. പൂജനീയ ആത്മാക്കള് ഒരിക്കലും സാധാരണമായിരിക്കില്ല, മഹാനായാരിക്കും. 100 ബ്രാഹ്മണര് ഓരോ കുമാരിയെയും തയ്യാറാക്കണം. അവരുടെ സേവനം ചെയ്യണം. കുമാരിമാര് എന്ത് അത്ഭുതകരമായ പ്ലാനാണ് ചിന്തിച്ചിരിക്കുന്നത്. ഏതൊരു ആത്മാവിന്റെയും മംഗളം ഉണ്ടാകണം ഇതിനേക്കാള് വലിയ കാര്യം എന്താണ്? തന്റെ സന്തോഷത്തിലിരിക്കുന്നവരല്ലേ. ഇടയ്ക്ക് ജ്ഞാനത്തിന്റെ ആനന്ദത്തില്, ഇടയ്ക്ക് ഓര്മ്മയുടെ, ഇടയ്ക്ക് സ്നേഹത്തിന്റെ. ആനന്ദം തന്നെ ആനന്ദമാണ്. സത്യയുഗം ആനന്ദത്തിന്റെ യുഗമാണ്. ശരി- കുമാരിമാരുടെ മേല് ബാപ്ദാദായുടെ ദൃഷ്ടി സദായുണ്ട്. കുമാരിമാര് സ്വയത്തെ എന്താക്കി മാറ്റുന്നു- ഇത് അവരവരുടെ കൈകളിലാണ്. എന്നാല് ബാപ്ദാദ സര്വ്വരെയും വിശ്വത്തിന്റെ അധികാരിയാക്കാനാണ് വന്നിരിക്കുന്നത്. സദാ വിശ്വത്തിന്റെ അധികാരത്തിന്റെ സന്തോഷവും ലഹരിയും ഉണ്ടായിരിക്കണം. സദാ അക്ഷീണരായി സേവനത്തില് മുന്നോട്ടുയര്ന്നു കൊണ്ടിരിക്കൂ. ശരി.

വരദാനം :-
ചെയ്യുന്നവന്റേയും ചെയ്യിക്കുന്നവന്റെയും സ്മൃതിയിലൂടെ പ്രകാശത്തിന്റെ കിരീടധാരിയായി ഭവിക്കട്ടെ.

ഞാന് നിമിത്തമായ കര്മ്മയോഗിയാണ്, ചെയ്യുന്നവനാണ്, ചെയ്യിപ്പിക്കുന്നവന് ബാബയാണ്- ഈ സ്മൃതി സ്വതവേയുണ്ടെങ്കില് സദാ പ്രകാശ കിരീടധാരി അഥവാ നിശ്ചിന്ത ചക്രവര്ത്തിയായി മാറുന്നു. ബാബയും ഞാനും മൂന്നാമതായി മറ്റാരുമില്ല- ഈ അനുഭവം സഹജമായി നിശ്ചിന്ത ചക്രവര്ത്തിയാക്കുന്നു. ഇങ്ങനെയുള്ള ചക്രവര്ത്തിയാകുന്നവര് തന്നെയാണ് മായാജീത്ത്, കര്മ്മേന്ദ്രിയ ജീത്ത്, പ്രകൃതി ജീത്ത് ആകുന്നത്. എന്നാല് അറിയാതെയെങ്കിലു, ഏതെങ്കിലും വ്യര്ത്ഥമായ ഭാവത്തിന്റെ ഭാരം തന്റെ മേല് എടുക്കുന്നുവെങ്കില് കിരീടത്തിന് പകരം ചിന്തയുടെ അനേക കൊട്ടകള് ശിരസ്സില് വരുന്നു.

സ്ലോഗന് :-
സര്വ്വ ബന്ധനങ്ങളില് നിന്നും മുക്തമാകുന്നതിന് ദേഹത്തിന്റെ ബന്ധങ്ങളില് നിന്നും നഷ്ടോമോഹാ ആകൂ.


സൂചന- ഇന്ന് അന്താരാഷ്ടീയ യോഗ ദിനം, മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സന്ധ്യക്ക് 6.30 മുതല് 7.30 വരെ സര്വ്വ സഹോദരി സഹോദരന്മാരും സംഘഠിത രൂപത്തില് ഒന്നിച്ച് യോഗാഭ്യാസത്തില് സര്വ്വ ആത്മാക്കളെ പ്രതി ഇതേ ശുഭ ഭാവന വയ്ക്കണം- സര്വ്വ ആത്മാക്കളുടെയും മംഗളം ഉണ്ടാകട്ടെ, സര്വ്വ ആത്മാക്കളും സത്യമായ മാര്ഗ്ഗത്തിലൂടെ നടന്ന് പരമാത്മ സമ്പത്തിന്റെ അധികാരം പ്രാപ്തമാക്കട്ടെ. ഞാന് ബാബയ്ക്ക് സമാനം സര്വ്വ ആത്മാക്കള്ക്കും മുക്തി ജീവന്മുക്തിയുടെ വരദാനം നല്കുന്ന ആത്മാവാണ്.