15.05.22    Avyakt Bapdada     Malayalam Murli     18.01.91     Om Shanti     Madhuban


വിശ്വമംഗളകാരിയാകുന്നതിന് സര്വ്വ സ്മൃതികളാല് സമ്പന്നമായി സര്വ്വര്ക്കും സഹയോഗം നല്കൂ


ഇന്ന് സമര്ത്ഥനായ ബാബ തന്റെ സ്മൃതി സ്വരൂപരായ കുട്ടികളെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. വിശ്വത്തിലെ ദേശം അഥവാ വിദേശത്തെ സര്വ്വ കുട്ടികള് സ്മൃതി ദിവസം ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ സ്മൃതി ദിവസം കുട്ടികള്ക്ക് തന്റെ ബ്രാഹ്മണ ജീവിതം അര്ത്ഥം സമര്ത്ഥമായ ജീവിത്തിന്റെ സ്മൃതി നല്കുന്നു കാരണം ബ്രഹ്മാബാബയുടെ ജീവിത കഥയുടെ കൂടെ ബ്രാഹ്മണ കുട്ടികളുടെയും ജീവിത കഥയുണ്ട്. നിരാകാരനായ ബാബ സാകാരി ബ്രഹ്മാവിനോടൊപ്പം ബ്രാഹ്മണരെയും രചിച്ചു. അപ്പോഴാണ് ബ്രാഹ്മണരിലൂടെ അവിനാശി യജ്ഞത്തിന്റെ രചന നടന്നത്. ബ്രഹ്മാബാബ നിങ്ങള് ബ്രാഹ്മണരോടൊപ്പം സ്ഥാപനയ്ക്ക് നിമിത്തമായി, അപ്പോള് ബ്രഹ്മാബാബയുടെ കൂടെ ആദി ബ്രാഹ്മണരുടെയും ജീവിത കഥയുണ്ട്. ആദി ദേവന് ബ്രഹ്മാവ്, ആദി ബ്രാഹ്മണര് രണ്ട് പേരുടെയും മഹത്വം യജ്ഞത്തിന്റെ സ്ഥാപനയിലുണ്ടായിരുന്നു. അനാദി ബാബ ആദി ദേവനായ ബ്രഹ്മാവിലൂടെ ആദി ബ്രാഹ്മണരെ രചിച്ചു. ആദി ബ്രാഹ്മണര് അനേകം ബ്രാഹ്മണരുടെ അഭിവൃദ്ധി ചെയ്തു. ഈ സ്ഥാപനയുടെ, ബ്രഹ്മാബാബയുടെ കഥ ഇന്നത്തെ സ്മൃതി ദിനത്തില് വര്ണ്ണിക്കുന്നു. സ്മൃതി ദിനം എന്ന് പറയുമ്പോള് കേവലം ബ്രഹ്മാബാബയെ ഓര്മ്മിച്ചോ അതോ ബ്രഹ്മാബാബയിലൂടെ ബാബ നല്കിയ സ്മൃതികള് സ്മൃതിയില് കൊണ്ടു വന്നോ? ആദി മുതല് ഇപ്പോള് വരെ എന്തെല്ലാം, ഏത് സ്മൃതികള് നല്കി- ഓര്മ്മയുണ്ടോ? അമൃതവേള മുതല് രാത്രി വരെയും സര്വ്വ സ്മൃതികളെ മുന്നില് കൊണ്ടു വരൂ- ഒരു ദിനത്തില് പൂര്ത്തിയാകുമോ! നീളമുള്ള ലിസ്റ്റായിരിക്കില്ലേ. സ്മൃതി വാരം ആഘോഷിക്കൂ എന്നാലും വിസ്താരം കൂടുതലാണ്, കാരണം കേവലം റിവൈസ് മാത്രമല്ല ചെയ്യേണ്ടത്, എന്നാല് റിയലൈസ് ചെയ്യുന്നു അതിനാല് സ്മൃതി സ്വരൂപമെന്ന് പറയുന്നു. സ്വരൂപം അര്ത്ഥം ഓരോ സ്മൃതിയുടെ അനുഭവം. നിങ്ങള് സ്മൃതി സ്വരൂപരായി മാറുന്നു, ഭക്തര് കേവലം സ്മരിക്കുന്നു. അതിനാല് എന്തെല്ലാം സ്മൃതികള് അനുഭവിച്ചു- ഇതിന്റെ വിസ്താരം വളരെ വലുതാണ്. ബാബയുടെ പരിചയം വളരെ വലുതാണ് എന്നാല് നിങ്ങള് സാര രൂപത്തില് അഞ്ച് കാര്യങ്ങളിലൂടെ പരിചയം നല്കുന്നു. അതേപോലെ സ്മൃതികളുടെ വിസ്താരത്തെയും 5 കാര്യങ്ങളില് സാര രൂപത്തില് കൊണ്ടു വരൂ- ആദി മുതല് ഇപ്പോള് വരെ ബാപ്ദാദ എത്ര പേര് ഓര്മ്മിപ്പിച്ചു. എത്ര പേരുകളുണ്ടാകും. വിസ്താരമല്ലേ. ഓരോ പേരിനെയും സ്മൃതിയില് കൊണ്ടു വരൂ, സ്വരൂപമായി അനുഭവം ചെയ്യൂ, കേവലം ആവര്ത്തിക്കുക മാത്രമല്ല ചെയ്യേണ്ടത്. സ്മൃതി സ്വരൂപരാകുന്നതിന്റെ ആനന്ദം വളരെ പ്രിയമുള്ളതും നിര്മോഹിയുമാണ്. ഏതു പോലെ ബാബ കുട്ടികള്ക്ക് കണ്മണിയാണെന്നുള്ള സ്മൃതി നല്കുന്നു. ബാബയുടെ കണ്ണുകളിലെ പ്രകാശമാണ്. പ്രകാശത്തിന്റെ വിശേഷതയെന്താണ്, പ്രകാശത്തിന്റെ കര്ത്തവ്യമെന്താണ്, പ്രകാശത്തിന്റെ ശക്തിയെന്താണ്? ഇങ്ങനെയുള്ള അനുഭവങ്ങള് ചെയ്യൂ അര്ത്ഥം സ്മൃതി സ്വരൂപരാകൂ. ഇപ്രകാരം ഓരോ നാമത്തിന്റെ സ്മൃതിയുടെ അനുഭവം ചെയ്തു കൊണ്ടിരിക്കൂ. ഇത് ഒരു ഉദാഹരണ രൂപമാണ് കേള്പ്പിച്ചത്. അതേപോലെ ശ്രേഷ്ഠമായ സ്വരൂപത്തിന്റെ സ്മൃതികള് എത്രയാണ്? നിങ്ങള് ബ്രാഹ്മണര്ക്ക് എത്ര രൂപമാണുള്ളത്, ബാബയുടെ രൂപം തന്നെയാണ് ബ്രാഹ്മണരുടെയും രൂപം. ആ സര്വ്വ രൂപങ്ങളുടെയും സ്മൃതിയുടെ അനുഭവം ചെയ്യൂ. നാമം രൂപം, ഗുണം- അനാദി, ആദി, ഇപ്പോള് ബ്രാഹ്മണ ജീവിതത്തിന്റെ സര്വ്വ ഗുണ സ്മൃതി സ്വരൂപരാകൂ.

അതേപോലെയാണ് കര്ത്തവ്യം. എത്ര ശ്രേഷ്ഠമായ കര്ത്തവ്യത്തിന് നിമിത്തമായിരിക്കുന്നു. ആ കര്ത്തവ്യങ്ങളെ സ്മൃതിയില് ഇമര്ജ്ജ് ചെയ്യൂ. അഞ്ചാമത്തെ കാര്യം ബാപ്ദാദ അനാദി- ആദി ദേശത്തിന്റെ സ്മൃതി നല്കി. ദേശത്തിന്റെ സ്മൃതിയിലൂടെ തിരികെ വീട്ടിലേക്ക് പോകുന്നതിന്റെ ശക്തി വന്നു, തന്റെ രാജ്യത്തില് രാജ്യാധികാരിയാകുന്നതിന്റെ ധൈര്യം വന്നു, വര്ത്തമാന സംഗമയുഗീ ബ്രാഹ്മണ ലോകത്തില് സന്തോഷത്തിന്റെ ജീവിതം ജീവിക്കുന്നതിന്റെ കല സ്മൃതിയില് വന്നു കഴിഞ്ഞു. ജീവിക്കാനുള്ള കല നല്ല രീതിയില് വന്നില്ലേ? ലോകം മരിക്കുന്ന കലയില് തീവ്രമമായി പൊയ്ക്കൊണ്ടിരിക്കുന്നു, നിങ്ങള് ബ്രാഹ്മണര് സുഖമയമായ സന്തോഷകരമായ ജീവിതത്തിന്റെ കലയില് പറന്നു കൊണ്ടിരിക്കുന്നു. എത്ര വ്യത്യാസമാണ്.

അതിനാല് സ്മൃതി ദിവസം അര്ത്ഥം സര്വ്വ സ്മൃതികളുടെ ആത്മീയ ലഹരിയുടെ അനുഭവം ചെയ്യുക. ഈ സ്മൃതി ദിനത്തില് ലോകത്തിലുലളവരെപ്പോലെ നിങ്ങള് ഈ വാക്ക് പറയുന്നില്ല- ഞങ്ങളുടെ ബ്രഹ്മാബാബ ഇങ്ങനെയായിരുന്നു, ഇങ്ങനെ പറഞ്ഞിരുന്നു, ഇന്നത് ചെയ്തിരുന്നു, ....ആയിരുന്നു...എന്ന് പറയുന്നത് ദുഃഖ്തിന്റെ അലകളെ വ്യാപിപ്പിക്കുന്നതിന് സമാനമാണ്. എന്നാല് നിങ്ങള് ബ്രാഹ്മണരുടെ വിശേഷതയിതാണ്- നിങ്ങള് പറയും ഇപ്പോഴും കൂടെ തന്നെയുണ്ട്. കൂടെയുണ്ടെന്ന അനുഭവം ചെയ്യുന്നു. അപ്പോള് നിങ്ങളില് ഈ വിശേഷതയുണ്ട്. ബ്രഹ്മാബാബ പോയിയെന്ന് നിങ്ങള് പറയില്ല. പ്രതിജ്ഞയെടുത്തിട്ടുണ്ട്- കൂടെ വസിക്കും, കൂടെ പോകും. ആദി ആത്മാവ് തന്നെ വാക്ക് നിറവേറ്റിയില്ലായെങ്കില് പിന്നെയാര് നിറവേറ്റും? കേവലം സേവനത്തിന്റെ രൂപവും വിധിയും പരിവര്ത്തനപ്പെട്ടു. നിങ്ങളെല്ലാവരുടെയും ലക്ഷ്യമാണ്- ഫരിസ്ഥ തന്നെ ദേവത. ബ്രഹ്മാബാബ ഫരിസ്ഥ രൂപത്തിന്റെ മാതൃകയായി. സര്വ്വ കുട്ടികളുടെയും പാലന ഇപ്പോഴും ബ്രഹ്മാവിലൂടെ നടന്നു കൊണ്ടിരിക്കുന്നു അതിനാല് ബ്രഹ്മാകുമാര് ബ്രഹ്മാകുമാരി എന്ന് പറയുന്നു. മനസ്സിലായോ? സ്മൃതി ദിനത്തിന്റെ മഹത്വമെന്താണ്? ഈ സ്മൃതികളില് സദാ ലവ്ലീനായിരിക്കൂ. ഇതിനെ തന്നെയാണ് പറയുന്നത്- ബാബയ്ക്ക് സമാനമാകുന്നതിന്റെ അനുഭവം. നിങ്ങള് ആത്മാക്കള് ബാബയ്ക്ക് സമാനമായ അനുഭവം ചെയ്തു. ഈ സമാനം എന്ന ശബ്ദത്തെ മനുഷ്യര് ലയിക്കുക എന്ന് പറയാന് തുടങ്ങി. ആത്മാവ് പരമാത്മാവില് ലയിക്കുന്നില്ല, എന്നാല് ബാബയ്ക്ക സാമനമായി മാറുന്നു. സര്വ്വ കുട്ടികളും തന്റെ പേരില് സ്മൃതി ദിനത്തിന്റെ ഓര്മ്മ അയച്ചു. ചിലര് സന്ദേശികളായി സ്നേഹ സ്മരണകള് കൊണ്ടു വന്നു, ഓരോരുത്തരും പറയുന്നു- എന്റെ സ്നേഹസ്മരണ നല്കണം എന്ന്. അതിനാല് ഓരോരുത്തരെയും വേറെ വേറെ സ്നേഹ സ്മരണയുടെ കത്ത് എഴുതുന്നതിന് പകരം ഹൃദയത്തില് നിന്നും കത്തെഴുതി കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും ഹൃദയത്തിന്റെ സ്നേഹം ബാപ്ദാദായുടെ നയനങ്ങളില്, ഹൃദയത്തില് അടങ്ങിയിരിക്കുന്നു. ഇപ്പോള് വിശേഷിച്ചും ലയിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഓര്മ്മിക്കുന്നവരെ ബാപ്ദാദാ ഇപ്പോഴും ഇമര്ജ്ജ് ചെയ്ത് സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും ഹൃദയത്തിലെ ഉണര്വ്വും, ഹൃദയത്തിന്റെ ആത്മീയ സംഭാഷണം, ഹൃദയത്തിലെ കാര്യങ്ങള് ദിലാരാമനായ ബാബയുടെയടുത്തെത്തി. ബാപ്ദാദ സര്വ്വ കുട്ടികള്ക്കും ഇതേ സ്മൃതി നല്കുന്നു- സദാ ഹൃദയത്തിന്റെ സമീപത്തായിരിക്കണം, സേവനത്തില് കൂടെയുണ്ടാകണം, സ്ഥിതിയില് സദാ സാക്ഷിയാകണം. എങ്കില് സദാ മായാജീത്ത് ആകുന്നതിന്റെ കൊടി പറന്നു കൊണ്ടിരിക്കും. സര്വ്വ കുട്ടികള്ക്കും നഥിംഗ് ന്യൂ(ഒന്നും പുതിയതല്ല) എന്ന പാഠം ഓരോ പരിതസ്ഥിതിയില് സദാ സ്മൃതിയിലുണ്ടാകണം. ബ്രാഹ്മണ ജീവിതം അര്ത്ഥം ചോദ്യ ചിഹ്നം ആശ്ചര്യത്തിന്റെ ചിഹ്നവും ഉണ്ടാകില്ല. എത്ര പ്രാവശ്യം ഈ വാര്ത്ത കേട്ടിട്ടുണ്ട്. പുതിയ കാര്യമാണോ? അല്ല. ബ്രാഹ്മണ ജീവിതം അര്ത്ഥം ഓരോ കാര്യം കേള്ക്കുമ്പോഴും കഴിഞ്ഞ കല്പത്തിലെ സ്മൃതിയില് സമര്ത്ഥരായിട്ടിരിക്കണം- സംഭവിക്കേണ്ടത് സംഭവിച്ചു കൊണ്ടിരിക്കുന്നു, അതിനാല് എന്ത് സംഭവിക്കും എന്ന ചോദ്യ ചിഹ്നം ഉണ്ടാകില്ല. ത്രികാലദര്ശികളാണ്, ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നവരാണ് അപ്പോള് വര്ത്തമാനത്തെ കുറിച്ചറിയുന്നില്ലേ? ഭയപ്പെടുന്നില്ലല്ലോ? ബ്രാഹ്മണ ജീവിതത്തില് ഓരോ ചുവടിലും മംഗളമുണ്ട്. ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങളെല്ലാവരുടെയും കര്ത്തവ്യമാണ്- തന്റെ ശാന്തിയുടെ ശക്തിയിലൂടെ അശാന്തരായ ആത്മാക്കള്ക്ക് ശാന്തിയുടെ കിരണങ്ങള് നല്കുക എന്നത്. നിങ്ങളുടെ തന്നെ സഹോദരി സഹോദരന്മാരാണ്. അതിനാല് തന്റെ ഈശ്വരീയ പരിവാരത്തിന്റെ സംബന്ധത്തിലൂടെ സഹയോഗിയാകൂ. എത്രത്തോളം യുദ്ധത്തില് തീവ്രതയുണ്ടോ, നിങ്ങള് യോഗി ആത്മാക്കളുടെ യോഗം അവര്ക്ക് ശാന്തിയുടെ സഹയോഗം നല്കും അതിനാല് വിശേഷ സമയം കണ്ടെത്തി ശാന്തിയുടെ സഹയോഗം നല്കൂ- ഇതാണ് നിങ്ങള് ബ്രാഹ്മണാത്മാക്കളുടെ കര്ത്തവ്യം. ശരി.

സര്വ്വ സ്മൃതി സ്വരൂപരായ ശ്രേഷ്ഠ ആത്മാക്കള്ക്ക് സദാ ബാബയ്ക്ക് സമാനമാകുന്നതിന്റെ ലക്ഷത്തെയും ലക്ഷണത്തെയും ധാരണ ചെയ്യുന്ന ആത്മാക്കള്ക്ക്, സദാ സ്വയത്തെ ബാബയോടൊപ്പം അനുഭവം ചെയ്യുന്ന സമീപത്തുള്ള ആത്മാക്കള്ക്ക്, സദാ ഒന്നും പുതിയതല്ല എന്ന പാഠത്തെ സഹജമായ സ്വരൂപത്തില് കൊണ്ടു വരുന്ന, സദാ വിശ്വമംഗളകാരിയായി വിശ്വത്തിലെ ആത്മാക്കള്ക്ക് സഹയോഗം നല്കുന്ന- അങ്ങനെയുള്ള സദാ വിജയി രത്നങ്ങള്ക്ക് ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്തേ.

ദാദിമാരോടുള്ള അവ്യക്ത ബാപ്ദാദായുടെ സംഭാഷണം- ആദി ബ്രാഹ്മണരുടെ മാല ബ്രഹ്മാബാബയുടെ കൂടെ ആദി ബ്രാഹ്മണര് നിമിത്തമായില്ലേ. ആദിയിലെ ബ്രാഹ്മണര്ക്ക് വളരെ വലിയ മഹത്വമുണ്ട്. സ്ഥാപന, പാലന, പരിവര്ത്തനം. വിനാശം എന്ന ശബ്ദം കുറച്ച് ഒഫീഷ്യലായി തോന്നുന്നു അതിനാല് സ്ഥാപന, പാലന, വിശ്വപരിവര്ത്തനം ചെയ്യുന്നതില് ആദി ബ്രാഹ്മണര്ക്ക് വിശേഷ പാര്ട്ടുണ്ട്. ശക്തികളുടെ പൂജ വളരെ ആര്ഭാടത്തോടെ ചെയ്യുന്നു. ബ്രഹ്മാവിന്റെ ക്ഷേത്രവും വളരെ ഗുപ്തം തന്നെയാണ്. എന്നാല് ശക്തിസേന ഭക്തിയിലും പ്രശസ്തമാണ്, അതിനാല് അന്തിമം വരെ സ്റ്റേജില് കുട്ടികള്ക്ക് വിശേഷ പാര്ട്ടുണ്ട്. ബ്രഹ്മാവിനും ഗുപ്തമായ പാര്ട്ടുണ്ട്- അവ്യക്ത രൂപം അര്ത്ഥം ഗുപ്തം. ബ്രാഹ്മണരെ തയ്യാറാക്കി, ബ്രഹ്മാവിന്റെ പാര്ട്ട് ഗുപ്തമായി. സരസ്വതിയെയും ഗുപ്തമായി കാണിക്കുന്നു കാരണം അവരുടെയും ഡ്രാമയില് ഗുപ്തമായ പാര്ട്ടാണ് നടന്നു കൊണ്ടിരിക്കുന്നത്. ആദിയിലെ ബ്രാഹ്മണാത്മാക്കള് സര്വ്വരും പരസ്പരം സമീപത്തുമാണ് ശകതിശാലിയുമാണ്. ശരീരം പോലും ശക്തിഹീനമല്ല, ശക്തിശാലിയാണ്. (ദാദി ജാനകിജിയോട്) ഇടയില് കുറച്ച് വിശ്രമം നല്കുന്നതിനുള്ള സാധനമായി. ബാക്കിയൊന്നുമല്ല. അല്ലെങ്കിലും റെസ്റ്റ് എടുക്കുന്നേയില്ല. ഇത് റെസ്റ്റ് എടുക്കുന്നതിനുള്ള കാരണമായി മാറി. സര്വ്വ ദാദിമാരിലും വളരെയധികം സ്നേഹമുണ്ടല്ലോ. ബാബയോടൊപ്പം നിമിത്തമായ ആദി ബ്രാഹ്മണരോടും സ്നേഹമുണ്ട്. അതിനാല് നിങ്ങളെല്ലാവരുടെയും സ്നേഹത്തിന്റെ ആശീര്വാദം, ശുഭ ഭാവനകള് ആദിയിലെ ബ്രാഹ്മണാത്മാക്കളെയും ആരോഗ്യശാലികളാക്കി വയ്ക്കുന്നു. നല്ലത്, സയലന്സിന്റെ സേവനത്തിന്റെ പാര്ട്ട് വളരെ നല്ലതാണ് ലഭിച്ചിരിക്കുന്നത്. എത്രയോ ആത്മാക്കള് അശാന്തരാണ്, എത്ര പ്രാര്ത്ഥനയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അവര്ക്ക് എന്തെങ്കിലും അനുഗ്രഹം നല്കില്ലേ. ദേവിമാരോട് ശക്തി യാചിക്കാറുണ്ടല്ലോ. അപ്പോള് ശക്തി നല്കുക എന്നത് നിങ്ങള് വിശേഷ ആത്മാക്കളുടെ കര്ത്തവ്യമല്ലേ? ദിനം പ്രതിദിനം ഈ അനുഭവം ചെയ്യും- എവിടെ നിന്നോ ശാന്തിയുടെ കിരണങ്ങള് വന്നു കൊണ്ടിരിക്കുന്നുവെന്ന്. പിന്നീട് അന്വേഷിക്കും, സര്വ്വരുടെയും ദൃഷ്ടി ഭാരത ഭൂമിയില് പതിയും. ശരി.

അവ്യക്ത മഹാവാക്യം- പാര്ട്ടികളോട്

1)നിശ്ചയ ബുദ്ധി വിജയി ആത്മാക്കളാണ് എന്ന അനുഭവം ചെയ്യുന്നുണ്ടോ? സദാ ഉറച്ച നിശ്ചയമുണ്ടോ? അതോ ഇടയ്ക്ക് ചഞ്ചലതയുണ്ടാകുന്നുണ്ടോ? നിശ്ചയ ബുദ്ധിയുടെ ലക്ഷണമാണ്- അവര് ഓരോ കാര്യത്തിലും, വ്യവഹാരമാകട്ടെ, പരമാര്ത്ഥമാകട്ടെ എന്നാല് ഓരോ കാര്യത്തിലും വിജയത്തിന്റെ അനുഭവം ചെയ്യും. എങ്ങനെയുള്ള സാധാരണ കര്മ്മമാകട്ടെ, വിജയത്തിന്റെ അധികാരം അവര്ക്ക് തീര്ച്ചയായും പ്രാപ്തമാകും, കാരണം ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷ ജന്മസിദ്ധ അധികാരം വിജയമാണ്. ഏതൊരു കാര്യത്തിലും സ്വയത്തോട് നിരാശരാകില്ല, കാരണം വിജയം ജന്മസിദ്ധ അധികാരമാണെന്ന നിശ്ചയം അവര്ക്കുണ്ട്. അതിനാല് അധികാരത്തിന്റെ ലഹരിയുണ്ടായിരിക്കും. ഭഗവാന് സഹയോഗിയായിട്ടുള്ളവരുടെ വിജയം ഉണ്ടായില്ലായെങ്കില് പിന്നെയാരുടെ വിജയമാണ് ഉണ്ടാകുന്നത്! കഴിഞ്ഞ കല്പത്തിലെ സ്മരണയും കാണിക്കുന്നു- ഭഗവാനുള്ളയിടത്ത് വിജയമുണ്ടാകുന്നു. പാണ്ഡവരെയാണ് കാണിക്കുന്നത്, പക്ഷെ വിജയം എന്ത് കൊണ്ട് ലഭിച്ചു? ഭഗവാന് കൂടെയുണ്ട്, അതിനാല് കഴിഞ്ഞ കല്പത്തിലെ സ്മരണയില് വിജയിയായിയെങ്കില് ഇപ്പോഴും വിജയിയാകില്ലേ? ഒരിക്കലും ഒരു കാര്യത്തിലും സങ്കല്പം വരരുത്- ഇത് സംഭവിക്കുമോ ഇല്ലയോ, വിജയമുണ്ടാകുമോ ഇല്ലയോ..... ഈ ചോദ്യം ഉണ്ടാകരുത്. ഒരിക്കലും ബാബയുടെ കൂടെയുള്ളവര്ക്ക് പരാജയം ഉണ്ടാകില്ല. കല്പ കല്പത്തെ ഈ പാര്ട്ട് നിശ്ചിതമാണ്. ഈ പാര്ട്ടിനെയാര്ക്കും മാറ്റാന് സാധിക്കില്ല. അതിനാല് സദാ വിജയത്തിന്റെ സന്തോഷത്തില് പാട്ടു പാടി നൃത്തം ചെയ്തു കൊണ്ടിരിക്കൂ.

2) സദാ സ്വയത്തെ ഭാഗ്യവിദാതാവിന്റെ ഭാഗ്യശാലി കുട്ടിയാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? കോടിമടങ്ങ് ഭാഗ്യശാലിയാണോ അതോ സൗഭാഗ്യശാലിയാണോ? ഇത്രയും ശ്രേഷ്ഠമായ ഭാഗ്യമുള്ളവര് സദാ ഹര്ഷിതരായിരിക്കും കാരണം ഭാഗ്യവാനായ ആത്മാക്കള്ക്ക് യാതൊരു അപ്രാപ്തിയില്ല. അതിനാല് സര്വ്വ പ്രാപ്തികളുള്ളയിടത്ത് സദാ ഹര്ഷിതരായിരിക്കും. ചിലര്ക്ക് അല്പക്കാലത്തെ ലോട്ടറിയടിച്ചാല് പ്രാപ്തി ലഭിച്ചത് അവരുടെ മുഖത്തില് കാണപ്പെടുന്നു. അപ്പോള് കോടിമടങ്ങ് ഭാഗ്യം പ്രാപ്തമായവരുടെ മുഖം എങ്ങനെയിരിക്കും? സദാ ഹര്ഷിതം. അങ്ങനെ ഹര്ഷിതരായിരിക്കൂ കാണുന്നവര്വന്ന് ചോദിക്കണം- നിങ്ങള്ക്ക് എന്താണ് ലഭിച്ചിരിക്കുന്നതെന്ന്? എത്രത്തോളം പുരുഷാര്ത്ഥത്തില് മുന്നോട്ട് ഉയരകുന്നുവൊ അത്രത്തോളം നിങ്ങള്ക്ക് പറയേണ്ട ആവശ്യം പോലും വരില്ല. നിങ്ങളുടെ മുഖം പറയും- ഇവര്ക്ക് എന്തോ ലഭിച്ചിരിക്കുന്നുവെന്ന് കാരണം മുഖം കണ്ണാടിയാണ്. ദര്പ്പണത്തില് ഒരു വസ്തു എങ്ങനെയാണോ അതേപോലെ കാണപ്പെടുന്നു. അതിനാല് നിങ്ങളുടെ മുഖം ദര്പ്പണത്തിന്റെ കാര്യം ചെയ്യണം. ഇത്രയും ആത്മാക്കള്ക്ക് സന്ദേശം ലഭിച്ചിരിക്കുന്നു,ഇത്രയും ആത്മാക്കളെ ജ്ഞാനം കേള്പ്പിക്കാന് സമയം എങ്ങനെ ലഭിക്കും? സമയം അന്തിമത്തിലെത്തുന്നു, അപ്പോള് കേള്പ്പിക്കാനും സമയം ലഭിക്കുകയില്ല. അപ്പോള് സേവനം എങ്ങനെ ചെയ്യും? തന്റെ മുഖത്തിലൂടെ. ഏതു പോലെ മ്യൂസിയത്തിലെ ചിത്രങ്ങളിലൂടെ സേവനം ചെയ്യുന്നു. ചിത്രം കണ്ടിട്ട് പ്രഭാവിതരാകുന്നുണ്ടല്ലോ. അപ്പോള് നിങ്ങളുടെ ചൈതന്യമായ ചിത്രം സേവനത്തിന് നിമിത്തമാകണം, അങ്ങനെ തയ്യാറായ ചിത്രമാണോ? ഇത്രയും ചൈതന്യത്തിലുള്ള ചിത്രങ്ങള് തയ്യാറായാല് ശബ്ദം വ്യാപിക്കും. സദാ നടക്കുമ്പോഴും കറങ്ങുമ്പോഴും, ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ഞാന് ചൈതന്യ ചിത്രമാണ് എന്ന സ്മൃതിയുണ്ടാകണം. മുഴുവന് വിശ്വത്തിലെ ആത്മാക്കളുടെ ദൃഷ്ടി എന്റെ നേര്ക്കാണ്. ചൈതന്യ ചിത്രത്തില് സര്വ്വരുടെയും ആകര്ഷണത്തിന്റെ കാര്യം ഏതാണ്? സദാ സന്തോഷമുണ്ടായിരിക്കും. അതിനാല് സദാ സന്തോഷമായിരിക്കുന്നോ അതോ ഇടയ്ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടോ? അതോ അവിടെ പോയിട്ട് പറയുമോ- ഇന്നത് സംഭവിച്ചു അതിനാല് സന്തോഷം കുറഞ്ഞുവെന്ന്. എന്ത് സംഭവിച്ചാലും സന്തോഷം നഷ്ടപ്പെടരുത്. അങ്ങനെ പക്കായല്ലേ? വലിയ പേപ്പര് വന്നാല് പാസാകുമോ? ബാപ്ദാദ സര്വ്വരുടെയും ഫോട്ടോ എടുക്കുകയാണ്- ആരെല്ലാമാണ് ഹാം(ശരി) എന്ന് പറയുന്നതെന്ന്. ആ സമയത്ത് ഞാന് പറഞ്ഞു എന്ന് പറയരുത്. മാസ്റ്റര് സര്വ്വശക്തിവാന്റെ മുന്നില് ഇതൊന്നും വലിയ കാര്യമല്ല. രണ്ടാമത്തെ കാര്യം- വിജയം നിശ്ചിതമാണെന്ന നിശ്ചയം നിങ്ങള്ക്കുണ്ട്, അതിനാല് വലിയ കാര്യമൊന്നുമല്ല. സര്വ്വശക്തികളുടെ ഖജനാക്കള് ഉള്ളവര് ഏത് ശക്തിയെ ഓര്ഡര് ചെയ്താലും ആ ശക്തി സഹയോഗിയായി മാറുന്നു. കേവലം ഓര്ഡര് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരിക്കണം. അപ്പോള് ഓര്ഡര് ചെയ്യാന് അറിയാമോ അതോ ഓര്ഡറനുസരിച്ച് നടക്കാനറിയാമോ? ഇടയ്ക്കെങ്കിലും മായയുടെ ഓര്ഡറനുസരിച്ച് നടക്കുന്നില്ലല്ലോ? എന്തെങ്കിലും കാര്യം വരുന്നു, സമാപ്തമാകുന്നു, പിന്നീട് ചിന്തിക്കുന്നു- അങ്ങനെയാകരുത്, അങ്ങനെ ചെയ്തിരുന്നെങ്കില് നന്നായേനേ.. അങ്ങനെയൊന്നുമല്ലല്ലോ? സമയത്ത് സര്വ്വ ശക്തികള് ഉപയോഗത്തില് വരുന്നുണ്ടോ അതോ കുറച്ച് കഴിഞ്ഞതിന് ശേഷമാണോ വരുന്നത്? മാസ്റ്റര് സര്വ്വശക്തിവാന്റെ സീറ്റില് സെറ്റായിയെങ്കില് ഒരു ശക്തിയും ഓര്ഡര് അനുസരിക്കാതിരിക്കില്ല. സീറ്റില് നിന്നും താഴേയ്ക്കിറങ്ങി ഓര്ഡര് ചെയ്താല് അത് അനുസരിക്കില്ല. ലൗകീക രീതിയിലും കസേരയില് നിന്നിറങ്ങിയാല് പിന്നെയവരുടെ ഓര്ഡര് ആരും അനുസരിക്കുകയില്ല. ഏതെങ്കിലും ശക്തി ഓര്ഡര് അനുസരിച്ചില്ലായെങ്കില് തീര്ച്ചയായും പദവിയുടെ സീറ്റില് നിന്നും താഴേക്ക് വരുന്നുവെന്നാണ്. അതിനാല് സദാ മാസ്റ്റര് സര്വ്വശക്തിവാന്റെ സീറ്റില് സെറ്റായിട്ടിരിക്കൂ, സദാ അചഞ്ചലരും സുദൃഢരുമായിട്ടിരിക്കൂ, ചഞ്ചലതയില് വരരുത്. ബാപ്ദാദ പറയുന്നു ശരീരം നഷ്ടപ്പെട്ടാലും സന്തോഷം നഷ്ടപ്പെടരുത്. അതിന്റെ മുന്നില് പൈസ ഒന്നും തന്നെയല്ല. സന്തോഷത്തിന്റെ ഖജനാവുള്ളവരുടെ മുന്നില് ഒന്നും വലിയ കാര്യമല്ല, ബാപ്ദാദ സദാ സഹയോഗി സേവാധാരി കുട്ടികളുടെയടുത്താണ്. കുട്ടി അച്ഛന്റെയടുത്തുണ്ടെങ്കില് ഒന്നും തന്നെ വലിയ കാര്യമല്ല.? അതിനാല് ഭയക്കേണ്ട കാര്യമില്ല. ബാബയുണ്ട്, കുട്ടികള്ക്ക് എന്ത് ചിന്തയാണ് ഉള്ളത്. ബാബ സമ്പന്നമാണ്. ഏതെങ്കിലും യുക്തിയിലൂടെ കുട്ടികളുടെ പാലന ചെയ്യുത തന്നെ വേണം. അതിനാല് നിശ്ചിന്ത ചക്രവര്ത്തി. ദുഃഖധാമില് ചഞ്ചല തീര്ച്ചയായും ഉണ്ടാകും. ചൂടിന്റെ സീസണില് ചൂട് തന്നെയായിരിക്കില്ലേ. എന്നാല് ബാബയുടെ കുട്ടികള് സദാ സുരക്ഷിതരാണ്, കാരണം ബാബയുടെ കൂട്ട്കെട്ടുണ്ട്.

സര്വ്വ കുട്ടികളെ പ്രതി ബാപ്ദാദായുടെ സന്ദേശം- സര്വ്വ തപസ്വീ കുട്ടികള്ക്ക് സ്നേഹ സ്മരണ. നോക്കൂ കുട്ടികളെ, സമയത്തിന്റെ വാര്ത്തകള് കേട്ട് ഉയര്ന്നതിലും വച്ച് ഉയര്ന്ന സാക്ഷി സ്ഥിതിയുടെ സിംഹാസനം, നിശ്ചിന്ത ചക്രവര്ത്തിയുടെ സിംഹാസനത്തിലിരുന്ന് സര്വ്വ കളിയും കണ്ടു കൊണ്ടിരിക്കുകയല്ലേ? ഈ ബ്രാഹ്മണ ജീവിതത്തില് ഭയത്തിന്റെ സങ്കല്പം സ്വപ്നത്തില് പോലും ഉണ്ടാകരുത്. ഇത് തപസ്യ വര്ഷത്തിന്റെ നിരന്തരം ഓര്മ്മയുടെ അഗ്നിയില് പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയെ പ്രജ്ജ്വലിതമാകുന്നതിനുള്ള ചിറകുകളാണ്. നിങ്ങള് ബാബയ്ക്ക് സമാനം സമ്പന്നമാകുന്നതിനുള്ള സങ്കല്പം ചെയ്തു അര്ത്ഥം വിജയത്തിന്റെ കൊടി പറപ്പിക്കുന്നതിനുള്ള പ്ലാനുണ്ടാക്കി, രണ്ടാമത് സമാപ്തിയുടെ ചഞ്ചലതയും കൂടെ തന്നെ അടങ്ങിയിട്ടുണ്ടല്ലോ? റിഹേഴ്സല് തന്നെയാണ് ഡ്രാമയുടെ പാര്ട്ടിനെ സമാപ്തമാക്കുന്നതിനുള്ള സാധനം. അതിനാല് ഒന്നും പുതിയതല്ല.

സമയത്തിന്റെ പരിതസ്ഥിതിക്കനുസരിച്ച് വരാനും പോകാനും അഥവാ ഏതെങ്കിലും വസ്തു ലഭിക്കുന്നതില് എന്തെങ്കിലും ആകര്ഷണം ഉണ്ടെങ്കിലും മനസ്സിന്റെ സങ്കല്പത്തിന്റെ ആകര്ഷണത്തില് വരരുത്. എവിടെയായാലും ഏത് പരിതസ്ഥിതിയിലാണെങ്കിലും, ദില്ഖുശ് മിഠായി കഴിച്ചു കൊണ്ടിരിക്കൂ. സന്തോഷത്തോടെയിരിക്കൂ, ഫരിസ്ഥകളുടെ ചലനത്തിലൂടെ പറക്കൂ. അതോടൊപ്പം ഈ സമയത്ത് ഓരോ സെന്ററിലും വിശേഷിച്ച് തപസ്യയുടെ പ്രോഗ്രാം നടക്കണം. ആര്ക്ക് എത്ര സമയം കണ്ടെത്താന് സാധിക്കുന്നുവൊ അത്രയും ശാന്തിയുടെ സഹയോഗം നല്കൂ. ശരി. ഓം ശാന്തി.

വരദാനം :-
സര്വ്വ ഖജനാക്കളാല് സമ്പന്നമായി സദാ സേവനത്തില് ബിസിയായിട്ടിരിക്കുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ.

വിശ്വ മംഗളത്തിന് നിമിത്തമായ ആത്മാക്കള് ആദ്യം സ്വയം സര്വ്വ ഖജനാക്കളാല് സമ്പന്നരായിരിക്കും. ജ്ഞാനത്തിന്റെ ഖജനാവുണ്ടെങ്കില് ഫുള് ജ്ഞാനം ഉണ്ടാകണം, യാതൊരു കുറവും പാടില്ല എങ്കില് പറയാം സമ്പന്നം. ചിലരുടെയടുത്ത് ഖജനാവ് ഫുള്ളായിട്ടും സമയത്ത് കാര്യത്തില് ഉപയോഗിക്കാന് സാധിക്കുന്നില്ല, സമയം കഴിഞ്ഞ് പോയതിന് ശേഷം ചിന്തിക്കുന്നു, അപ്പോള് അവരെയും ഫുള് എന്ന് പറയില്ല. വിശ്വമംഗളകാരി ആത്മാക്കള് മനസ്സാ, വാചാ, കര്മ്മണാ, സംബന്ധ സമ്പര്ക്കത്തില് സദാ സേവനത്തില് ബിസിയായിട്ടിരിക്കുന്നു.

സ്ലോഗന് :-
ജ്ഞാന യോഗത്തെ ശീലമാക്കൂ എങ്കില് ഓരോ കര്മ്മം സ്വാഭാവികവും ശ്രേഷ്ഠവും യുക്തിയുക്തവുമായിരിക്കും.

സൂചന- ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സര്വ്വ രാജയോഗി തപസ്വീ സഹോദരീ സഹോദരന്മാര് സന്ധ്യക്ക് 6.30 മുതല് 7.30 വരെ, വിശേഷിച്ച് യോഗാഭ്യാസത്തിന്റെ സമയത്ത് തന്റെ പൂര്വ്വജ സ്മൃതിയുടെ സ്വമാനത്തില് സ്ഥിതി ചെയ്യണം, കല്പ വൃക്ഷത്തിന്റെ വേരില് ഇരുന്ന് വൃക്ഷത്തിന് ശക്തിശാലി യോഗത്തിന്റെ ദാനം നല്കി, തന്റെ വംശാവലിയുടെ ദിവ്യമായ പാലന ചെയ്യണം.