15.06.2022           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഇത് നിങ്ങള് എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്, തിരിച്ച് വീട്ടിലേക്ക് പോകണം അതിനാല് ബാബയേയും വീടിനേയും ഓര്മ്മിക്കൂ, പാവനമായി മാറൂ, എല്ലാ കണക്കുകളും അവസാനിപ്പിക്കൂ.

ചോദ്യം :-
കുട്ടികള്ക്ക് ബാബ തന്നെ ഏതൊരു ധൈര്യമാണ് നല്കുന്നത്?

ഉത്തരം :-
കുട്ടികളെ, ഇപ്പോള് ഈ രുദ്ര ജ്ഞാന യജ്ഞത്തില് അനേകം വിഘ്നങ്ങള് ഉണ്ടാകുന്നുണ്ട്, പക്ഷെ ധൈര്യമായിരിക്കൂ, നിങ്ങളുടെ പ്രഭാവം പുറത്ത് വരുമ്പോള്, അനേകാനേകങ്ങള് വരാന് തുടങ്ങും പിന്നെ എല്ലാവരും നിങ്ങളുടെ മുന്നില് തല കുനിക്കും. ബന്ധനസ്ഥരുടെ ബന്ധനം അവസാനിക്കും. ബാബയെ നിങ്ങള് എത്ര ഓര്മ്മിക്കുന്നുവോ, ബന്ധനം പൊട്ടി പോകും. നിങ്ങള് വികര്മ്മാജീത്തായിത്തീരും.

ഗീതം -
ഭോലാനാഥനെ പോലെ വിചിത്രനായി വേറെയാരും തന്നെയില്ല......

ഓംശാന്തി.  
ശിവനെ മാത്രമാണ് സദാ ഭോലാനാഥനെന്ന് പറയുന്നത്, ശിവ-ശങ്കരന്റെ വ്യത്യാസമാണെങ്കില് നല്ല രീതിയില് മനസ്സിലാക്കി തന്നിട്ടുണ്ട്. ശിവനാണെങ്കിലോ ഉയര്ന്നതിലും ഉയര്ന്ന മൂലവതനത്തി ലാണിരിക്കുന്നത്. ശങ്കരനാണെങ്കില് സൂക്ഷ്മവതനവാസിയും, ശങ്കരനെ എങ്ങനെ ഭഗവാന്എന്ന് പറയാന് കഴിയും. ഉയര്ന്നതിലും വെച്ച് ഉയര്ന്നതിലിരിക്കുന്നത് ഒരു ബാബയാണ്. പിന്നീട് രണ്ടാമത്തെ തട്ടില് 3 ദേവതകള്. ബാബ ഉയര്ന്നതിലും ഉയര്ന്ന നിരാകാരനാണ്. ശങ്കരനാണെങ്കിലോ ആകാരിയാണ്. ശിവനാണ് ഭോലാനാഥന്, ജ്ഞാനത്തിന്റെ സാഗരന്. ശങ്കരനെ ജ്ഞാനത്തിന്റെ സാഗരനെന്ന് പറയാന് കഴിയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഭോലാനാഥനായ ശിവബാബ വന്ന് നമ്മുടെ സഞ്ചി നിറക്കുന്നുവെന്ന്. ആദി മധ്യ അന്ത്യത്തിന്റെ രഹസ്യം പറഞ്ഞു തന്നു കൊണ്ടിരിക്കുകയാണ്. രചയിതാവിന്റെയും രചനയുടെയും രഹസ്യം വളരെ സഹജമാണ്. വലിയ വലിയ ഋഷി-മുനിമാര്ക്ക് പോലും ഈ സഹജമായ കാര്യം അറിയുക സാധ്യമല്ല. ആ രജോഗുണി തന്നെ അറിയുമായിരുന്നില്ല പിന്നെ തമോഗുണീ എങ്ങനെ അറിയാനാണ്. അതിനാല് നിങ്ങള് കുട്ടികളിപ്പോള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്. ബാബ അമരകഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണെങ്കില് കുട്ടികള്ക്ക് നിശ്ചയമുണ്ട് നമ്മുടെ ബാബ(ശിവബാബ) സത്യം-സത്യമായ അമരകഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇതില് ഒരു സംശയവുമുണ്ടാകരുത്. ഒരു മനുഷ്യനുമല്ല നമുക്കിത് കേള്പ്പിച്ച് തന്നുകൊണ്ടിരിക്കുന്നത്. ശിവന് ഭോലാനാഥനാണ്, പറയുന്നു എനിക്ക് സ്വന്തം ശരീരമില്ല. ഞാന് നിരാകാരനാണ്, പൂജയും നിരാകാരനായ എന്റെ തന്നെയാണ് ചെയ്യുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്, ഇപ്പോള് ബാബയാണെങ്കില് ജനന-മരണ രഹിതനാണ്. അതാണ് ഭോലാനാഥന്. തീര്ച്ചയായും വന്ന് എല്ലാവരുടെയും സഞ്ചി നിറക്കും. എങ്ങനെ നിറയ്ക്കും, ഇത് നിങ്ങള് കുട്ടികള് മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. അവിനാശീ ജ്ഞാന രത്നങ്ങളുടെ സഞ്ചി നിറയ്ക്കുന്നു. ഇത് തന്നെയാണ് ജ്ഞാനം, ജ്ഞാന സാഗരന് വന്ന് നല്കുന്നത്. ഗീതയാണെങ്കില് അതേ ഒന്ന് മാത്രമാണ് പക്ഷെ സംസ്കൃത ശ്ലോകമൊന്നുമില്ല. പാവം അമ്മമാര്ക്ക് സംസ്കൃതം മുതലായവ എന്തറിയാനാണ്! അവര്ക്ക് വേണ്ടി തന്നെയാണ് ഭോലാനാഥനായ ബാബ വരുന്നത്. ഈ അമ്മമാരാണെങ്കില് പാവങ്ങള് വീട്ടിലെ ജോലികളില് തന്നെയിരിക്കുന്നു. ജോലി ചെയ്യുന്നത് ഇപ്പോള് ഫാഷനായി മാറിയിരിക്കുകയാണ്. അതിനാല് ബാബയിപ്പോള് കുട്ടികള്ക്ക് ഉയര്ന്നതിലും ഉയര്ന്ന പഠിപ്പ് പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്, ആരാണോ ഒട്ടും പഠിക്കാതിരുന്നത് അവരിലാണ് ആദ്യമാദ്യം പഠിപ്പിന്റെ കലശം വെക്കുന്നത്. അല്ലെങ്കില് ഭക്തരും, സീതമാരും എല്ലാമുണ്ട്. രാമന് വന്നിരിക്കുകയാണ് രാവണന്റെ ലങ്കയില് നിന്ന് മുക്തമാക്കാന് അര്ത്ഥം ദു:ഖത്തില് നിന്ന് മുക്തമാക്കാന്. പിന്നീട് ബാബയോടൊപ്പം വീട്ടിലേക്ക് തന്നെ പോകും വേറെ എവിടെ പോകും. ഓര്മ്മിക്കുന്നതും വീടിനെയാണ്, നമ്മള് ദു:ഖത്തില് നിന്ന് മുക്തി നേടും. കുട്ടികള്ക്കറിയാം ഇടക്ക് വെച്ച് ആര്ക്കും മുക്തി ലഭിക്കുകയില്ല. എല്ലാവര്ക്കും തമോപ്രധാനമാവുക തന്നെ വേണം. മുഖ്യമായിട്ടുള്ള അടിത്തറയേതാണോ അത് കത്തി നശിക്കുന്നു, ആ ധര്മ്മം തന്നെ പ്രായലോപമായി പോകുന്നു. ബാക്കി കുറച്ച് ചിത്രങ്ങളും മറ്റും അവശേഷിക്കുന്നു. ലക്ഷ്മീ നാരായണന്റെ ചിത്രവും അപ്രത്യക്ഷമായി എങ്കില് ഓര്മ്മചിഹ്നം എങ്ങനെ ലഭിക്കും? ഏകദേശം അറിയാം ദേവീ ദേവതകള് രാജ്യം ഭരിച്ചിരുന്നുവെന്ന്. അവരുടെ ചിത്രവും ഇപ്പോള് വരെയുണ്ട്. കുട്ടികള്ക്ക് ഇതിന് മേല് മനസ്സിലാക്കി കൊടുക്കണം. നിങ്ങള്ക്കറിയാം ലക്ഷ്മീ നാരായണന് ചെറുപ്പത്തില് രാജകുമാരനും രാജകുമാരിയുമായിരുന്നു, രാധയും കൃഷ്ണനുമായിരുന്നു. പിന്നീട് മഹാരാജാവും മഹാറാണിയുമാകുന്നു. അവര് തന്നെയാണ് സത്യയുഗത്തിലെ അധികാരികള്. ദേവതകള്ക്കൊരിക്കലും പതിത ലോകത്തില് കാല് കുത്താന് സാധിക്കില്ല. ശ്രീകൃഷ്ണന് വൈകുണ്ഠത്തിലെ രാജകുമാരനാണ്. കൃഷ്ണന് ഗീത കേള്പ്പിക്കാന് കഴിയില്ല. എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. കൃഷ്ണനെ ഭഗവാനെന്ന് പറയാന് സാധിക്കില്ല. കൃഷ്ണനാണെങ്കില് മനുഷ്യനാണ്, ദേവീ ദേവതാ ധര്മ്മത്തിന്റെ. വാസ്തവത്തില് ദേവതകളായ ബ്രഹ്മാവ്, വിഷ്ണു, ശങ്കരന്മാരാണെങ്കില് സൂക്ഷ്മവതനത്തില് തന്നെയാണ് വസിക്കുന്നത്, ഇവിടെ മനുഷ്യര് വസിക്കുന്നു. മനുഷ്യനെ സൂക്ഷ്മവതനവാസിയെന്ന് പറയാന് കഴിയില്ല, ബ്രഹ്മ ദേവതായേ നമ:, വിഷ്ണു ദേവതായേ നമ: എന്നാണല്ലോ പറയുന്നത്. അതാണ് ദേവീ ദേവതാ ധര്മ്മം. ശ്രീ ലക്ഷ്മീ, ശ്രീ നാരായണന് ദേവത. മനുഷ്യര്ക്ക് തന്നെയാണ് 84 ജന്മം എടുക്കേണ്ടി വരുന്നത്. നിങ്ങള് കുട്ടികള്ക്കിപ്പോളറിയാം യഥാര്ത്ഥത്തില് നമ്മള് ദേവതാ ധര്മ്മത്തിലുള്ളവരായിരുന്നു, ആ ധര്മ്മം വളരെ സുഖം തരുന്നതാണ്. ഇതാര്ക്കും പറയാന് കഴിയില്ല-അവിടെ എന്തുകൊണ്ട് നമ്മളില്ല! ഇതാണെങ്കിലറിയാമല്ലോ അവിടെ ഒരേയൊരു ദേവീ ദേവതാ ധര്മ്മമായിരുന്നു പിന്നീട് ബാക്കി മറ്റു ധര്മ്മങ്ങള് സംഖ്യാക്രമമനുസരിച്ച് വരുന്നു. ഇത് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് പറ്റും. ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. അതില് പിന്നീട് സത്യയുഗമുണ്ടാകും. ഭാരതത്തില് തന്നെയാണുണ്ടാവേണ്ടത് എന്തുകൊണ്ടെന്നാല് ഭാരതം തന്നെയാണ് അവിനാശിയായ ഖണ്ഡം. ഇതിന് വിനാശമുണ്ടാകുന്നില്ല.

ഇതും മനസ്സിലാക്കികൊടുക്കേണ്ടതുണ്ട്. ബാബയുടെ ജന്മവും ഇവിടെയാണുണ്ടാവുന്നത്, ബാബയുടെത് ദിവ്യമായ ജന്മമാണ് അത് മനുഷ്യന് ദൃശ്യമല്ല. ബാബ കൊണ്ട് പോകാന് വന്നിരിക്കുകയാണ്. ഇപ്പോള് നിങ്ങള് കേവലം ബാബയേയും വീടിനെയും ഓര്മ്മിക്കൂ. പിന്നീട് നിങ്ങള് രാജധാനിയില് വന്നെത്തും. ഇതാണെങ്കില് ആസുരീയ രാജസ്ഥാനാണ്, ബാബ ദൈവീക രാജസ്ഥാനിലേക്ക് കൂട്ടികൊണ്ട് പോകുന്നു. വേറെ യാതൊരു ബുദ്ധിമുട്ടും നല്കുന്നില്ല കേവലം ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കണം. ഇതാണ് അജപാജപം... മുഖത്തിലൂടെ ഒന്നും പറയേണ്ടതില്ല. സൂക്ഷ്മത്തിലും ഒന്നും പറയേണ്ടതില്ല. ശാന്തമായി ബാബയെ ഓര്മ്മിക്കണം, വീട്ടിലിരുന്ന്. ബന്ധനസ്ഥരും വീട്ടിലിരുന്നാണ് കേള്ക്കുന്നത്. ഒഴിവ് കിട്ടുന്നില്ല. അതെ വീട്ടിലിരുന്ന് കേവലം പവിത്രമായിരിക്കാന് ശ്രമിക്കൂ. പറയൂ, ഞങ്ങള്ക്ക് സ്വപ്നത്തില് നിര്ദ്ദേശം ലഭിച്ചിരിക്കുകയാണ് പവിത്രമാകൂ എന്ന്. ഇപ്പോള് മരണം മുന്നില് നില്ക്കുകയാണ്. ഇപ്പോള് നിങ്ങള് വാനപ്രസ്ഥ അവസ്ഥയിലാണ്. വാനപ്രസ്ഥ അവസ്ഥയില് ഒരിക്കലും വികാരത്തിന്റെ ചിന്ത വരുകയില്ല. ഇപ്പോള് ബാബ മുഴുവന് ലോകത്തിലുള്ളവര്ക്കു വേണ്ടി പറയുകയാണ്, എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവര്ക്കും തിരിച്ച് വീട്ടിലേക്ക് പോകണം അതിനാല് വീടിനെ ഓര്മ്മിക്കണം. പിന്നീട് വരുന്നതും ഭാരതത്തിലാണ്. മുഖമാണെങ്കില് വീടിന്റെ നേരെ തന്നെ ആയിരിക്കണമല്ലോ. കുട്ടികള്ക്ക് വേറെ ഒരു ബുദ്ധിമുട്ടും നല്കുന്നില്ല, വളരെ സഹജമാണ്. വീട്ടിലിരുന്ന് കേവലം ഭോജനമുണ്ടാക്കൂ, ശിവബാബയുടെ ഓര്മ്മയില്. വീട്ടില് ഭോജനമുണ്ടാക്കുമ്പോള് പതിയുടെ ഓര്മ്മയുണ്ടായിരിക്കുമല്ലോ. ബാബ പറയുന്നു ബാബയാണെങ്കില് പതികളുടെയും പതിയാണ്. ബാബയെ ഓര്മ്മിക്കൂ ആരിലൂടെയാണോ 21 ജന്മത്തേക്ക് സമ്പത്ത് ലഭിക്കുന്നത്. ശരി ചിലര്ക്ക് ഒഴിവ് കിട്ടുന്നില്ല. അവിടെയിരുന്നും ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. തന്റെതെല്ലാം നിങ്ങള് ഉപേക്ഷിക്കൂ. ബാബയില് നിന്ന് പൂര്ണ്ണമായി സമ്പത്ത് നേടാന് കഴിയും. പതുക്കെ പതുക്കെ മുക്തി നേടുക തന്നെ വേണം. അതെ തീര്ച്ചയായും രുദ്ര ജ്ഞാന യജ്ഞത്തില് വിഘ്നമുണ്ടാകും. അവസാനം എപ്പോഴാണോ നിങ്ങളുടെ പ്രഭാവമുണ്ടാവുക അപ്പോള് നിങ്ങളുടെ ചരണങ്ങളില് നമസ്ക്കരിച്ചുകൊണ്ടിരിക്കും. വിഘ്നമാണെങ്കില് ഉണ്ടായികൊണ്ടിരിക്കുക തന്നെ ചെയ്യും. ഇതില് ധൈര്യം വെക്കണം, അക്ഷമരാകരുത്. വീട്ടിലിരുന്ന് പതി മുതലായ മിത്ര സംബന്ധികള്ക്ക് ഒരേയൊരു കാര്യം മനസ്സിലാക്കി കൊടുക്കൂ ബാബയുടെ ആജ്ഞയാണ് എന്നെ ഓര്മ്മിക്കൂ, സമ്പത്ത് നേടൂ. കൃഷ്ണന് തരാന് സാധിക്കില്ല. ബാബയെ തന്നെ ഓര്മ്മിക്കണം. ബാബയുടെ തന്നെ പരിചയം നല്കണം, അപ്പോള് എല്ലാവരും അറിയും നമ്മുടെ ബാബ ശിവബാബയാണ് എന്ന്. അതും ഇപ്പോള് നല്ല രീതിയില് ഓര്മ്മയുണ്ടാകുന്നു. കുറച്ച് സമയത്തേക്കേ ഈ ബന്ധനവും അടിപിടിയുമെല്ലാം ഉണ്ടാവൂ. മുന്നോട്ട് പോകവേ ഇതെല്ലാം അവസാനിക്കും. ചിലര്ക്ക് അസുഖമുണ്ടായാല് അത് പെട്ടെന്ന് ഭേദമാകുന്നു. ചിലരുടെ രണ്ട് വര്ഷം വരെക്കുമുണ്ടാകുന്നു. ഇതിലും ഉപായം ഇത് മാത്രമാണ്, ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് ബന്ധനം ഇല്ലാതാകും അതിനാല് ഓരോ കാര്യത്തിലും ധൈര്യം വേണം. ബാബ പറയുന്നു നിങ്ങള് എത്ര ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകും. ബുദ്ധി മുറിഞ്ഞ് പോകും. ഈ വികര്മ്മങ്ങളും ബന്ധനമാണ്. വികാരത്തെ തന്നെയാണ് ഒന്നാം നമ്പര് വികര്മ്മമെന്ന് പറയുന്നത്.

ഇപ്പോള് നിങ്ങള് വികര്മ്മാജീത്തായി മാറിയിരിക്കുകയാണ്. ഓര്മ്മയിലൂടെ മാത്രമേ വികര്മ്മാജീത്തായി മാറുകയുള്ളൂ. എല്ലാ കണക്കും അവസാനിക്കും, പിന്നീട് സുഖത്തിന്റെ കണക്ക് ആരംഭിക്കും. വ്യാപാരികള്ക്ക് വളരെ സഹജമാണ്. പഴയ കണക്ക് അവസാനിപ്പിച്ചതിന് ശേഷം പുതിയ കണക്ക് ആരംഭിക്കണമെന്ന് മനസ്സിലാക്കുന്നു. ഓര്മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില് ശേഖരണമുണ്ടാകും. ഓര്മ്മിക്കുന്നില്ലെങ്കില് പിന്നെ എങ്ങനെ ശേഖരിക്കപ്പെടും? ഇതും വ്യാപാരമാണല്ലോ. ബാബയാണെങ്കില് ഒരു ബുദ്ധിമുട്ടും തരുന്നില്ല. ബുദ്ധിമുട്ടൊന്നും അനുഭവിക്കേണ്ടതില്ല. അതാണെങ്കില് ജന്മ-ജന്മാന്തരം അനുഭവിച്ച് തന്നെയാണ് വന്നത്. ഇപ്പോള് സത്യമായ ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഈശ്വരന് തന്നെയാണ് സത്യം പറഞ്ഞു തരുന്നത്. ബാക്കിയെല്ലാം അസത്യമാണ്. വ്യത്യാസം നോക്കൂ - ബാബയെന്താണ് മനസ്സിലാക്കി തരുന്നത് മറ്റു മനുഷ്യരെന്താണ് മനസ്സിലാക്കി തരുന്നത്. ഇതാണ് ഡ്രാമ. വീണ്ടും അങ്ങനെ തന്നെ സംഭവിക്കും. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് സദ്ഗതി നേടുന്നു - ശ്രീമതത്തില് നടക്കുന്നതിലൂടെ. ഇല്ലായെങ്കില് ഇത്രയും ഉയര്ന്ന പദവി ലഭിക്കുകയില്ല. സ്വര്ഗ്ഗത്തില് പോകാന് നിങ്ങള് നിമിത്തമായി മാറിയിരിക്കുന്നു അവിടെ ഒരു വികര്മ്മവും ഉണ്ടായിരിക്കുകയില്ല. ഇവിടെയാണ് വികര്മ്മമുണ്ടാകുന്നത് അതിനാല് ശിക്ഷയും അനുഭവിക്കേണ്ടി വരുന്നു. ആരാണോ ശ്രീമതത്തില് നടക്കാത്തത് അവരെ എന്ത് പറയും? നാസ്തികര്. കേവലം അറിയാം ബാബ ആസ്തികരാക്കി മാറ്റുന്നു. പക്ഷെ എന്നിട്ടും അഥവാ ബാബയുടെ മതത്തില് നടക്കുന്നില്ലെങ്കില് നാസ്തികരായില്ലേ. അറിയുന്നുമുണ്ട് ശിവബാബയുടെ ശ്രീമതത്തിലൂടെ തന്നെ നടക്കണമെന്ന്, പക്ഷെ അറിഞ്ഞിട്ടും നടക്കുന്നില്ലെങ്കില് അവരെ എന്ത് പറയും! ശ്രീമതം ശ്രേഷ്ഠമാകുന്നതിന്റെയാണ്. ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന സത്ഗുരുവാണ് ബാബ. ബാബയിരുന്ന് കുട്ടികള്ക്ക് സന്മുഖത്ത് മനസ്സിലാക്കി തരുന്നു. കല്പ-കല്പം മനസ്സിലാക്കി തന്നിട്ടുണ്ട്. ബാക്കി ശാസ്ത്രങ്ങളെല്ലാം ഭക്തി മാര്ഗ്ഗത്തിന്റെയാണ്. അനേക വിധം ശാസ്ത്രങ്ങളുണ്ട്. ശാസ്ത്രങ്ങളിലും ഒരുപാട് ആദരവ് വെക്കുന്നു. എപ്രകാരമാണോ ശാസ്ത്രങ്ങളെ പ്രദക്ഷിണം ചെയ്യുന്നത്, ചിത്രങ്ങളെയും പ്രദക്ഷിണം ചെയ്യിക്കുന്നു. ഇപ്പോള് ബാബ പറയുന്നു എല്ലാത്തിനെയും മറക്കൂ. തികച്ചും ബിന്ദു(സീറോ) ആകൂ. ബിന്ദുവിടൂ, വേറെ ഒരു കാര്യവും കേള്ക്കരുത്. മോശമായത് കേള്ക്കരുത്, മോശമായത് കാണരുത്, മോശമായത് പറയരുത്. ഒരു ബാബയുടെയല്ലാതെ വേറെയാരുടെയും കാര്യം കേള്ക്കരുത്. അശരീരിയായി മാറൂ, ബാക്കിയെല്ലാം മറക്കൂ. നിങ്ങള് ആത്മാക്കള് ശരീരത്തോടൊപ്പം കേള്ക്കുകയാണ്. ബാബ വന്ന് ബ്രഹ്മാവിലൂടെ മനസ്സിലാക്കി തരുകയാണ്. കുട്ടികള്ക്ക് സദ്ഗതിയുടെ മാര്ഗ്ഗം പറഞ്ഞു തരുകയാണ്. ആദ്യവും എത്രയധികം യത്നങ്ങള് ചെയ്തു, പക്ഷെ മുക്തി ജീവന്മുക്തി ആര്ക്കും നേടാന് സാധിച്ചില്ല. കല്പത്തിന്റെ ആയുസ്സ് തന്നെ നീണ്ടതാക്കി മാറ്റിയിരിക്കുന്നു. ആരുടെ ഭാഗ്യത്തിലുണ്ടോ അവര് കേള്ക്കും. ഭാഗ്യത്തിലില്ലെങ്കില് വരാനെ സാധിക്കില്ല. ഇവിടെയും ഭാഗ്യത്തിന്റെ കാര്യമാണ്. ബാബ എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്, ചിലര് പറയുന്നു ഞങ്ങളുടെ വായ തുറക്കുന്നില്ല. ഇത്രയും സഹജമായ കാര്യമാണ് ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ. അതിനെ തന്നെയാണ് സംസ്കൃതത്തില് മന്മനാ ഭവ എന്ന് പറയുന്നത്. ശിവബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. കൃഷ്ണനെ അച്ഛനെന്ന് പറയാന് സാധിക്കില്ല. ബ്രഹ്മാവും അച്ഛനാണ് മുഴുവന് പ്രജകളുടെ. ആത്മാക്കളുടെ അച്ഛനാണോ വലുത് അതോ പ്രജകളുടെ അച്ഛനാണോ വലുത്? വലിയ അച്ഛനെ ഓര്മ്മിക്കുന്നതിലൂടെ പ്രാലബ്ധം, സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. മുന്നോട്ട് പോകവേ നിങ്ങളുടെയടുത്ത് അനേകര് വരും. എവിടെക്ക് പോകും? വന്നുകൊണ്ടിരിക്കും. എവിടെ അനേകമാളുകള് പോകുന്നുവോ അപ്പോള് അവരെ കണ്ട് വളരെയധികം പേര് ചേരുന്നു. നിങ്ങളിലും വര്ദ്ധനവുണ്ടായികൊണ്ടിരിക്കും. എത്ര തന്നെ വിഘ്നം വന്നാലും, ആ പ്രശ്നങ്ങളെല്ലാം മറികടന്ന് തന്റെ രാജധാനി സ്ഥാപിക്കുക തന്നെ ചെയ്യണം. രാമരാജ്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. രാമ രാജ്യമാണ് പുതിയ ലോകം.

നിങ്ങള്ക്കറിയാം നമ്മള് നമ്മുടെ തന്നെ ശരീരം-മനസ്സ്-ധനത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റി കൊണ്ടിരിക്കുകയാണ് ശ്രീമതമനുസരിച്ച്. ആരോടെങ്കിലും ആദ്യം നിങ്ങള് ഇത് ചോദിക്കൂ പരംപിതാ പരമാത്മാവുമായി നിങ്ങള്ക്കെന്താണ് സംബന്ധം? പ്രജാപിതാ ബ്രഹ്മാവുമായി എന്താണ് സംബന്ധം? ഇതാണ് പരിധിയില്ലാത്ത ബാബ. പിന്നീടാണ് സഹോദരങ്ങള്. ഒന്നില് നിന്നു തന്നെയല്ലേ വന്നിട്ടുള്ളത്. പരംപിതാ പരമാത്മാവ് പ്രജാപിതാ ബ്രഹ്മാവിലൂടെ സൃഷ്ടി രചിച്ചു അര്ത്ഥം പതിതത്തില് നിന്ന് പാവനമാക്കി മാറ്റിയിരിക്കുന്നു. ലോകത്തിലുള്ളവര്ക്ക് ഒന്നും തന്നെയറിയില്ല നമ്മള് തന്നെയാണ് പൂജ്യര്, നമ്മള് തന്നെയാണ് പൂജാരി... ഇത് ചോദിക്കണം. കുട്ടികള്ക്ക് ഹം സോയുടെ അര്ത്ഥം മനസ്സിലായി. നമ്മള് തന്നെയായിരുന്നു ശൂദ്രന്, ഇപ്പോള് നമ്മള് തന്നെയാണ് ദേവതയായി മാറികൊണ്ടിരിക്കുന്നത്. ചക്രത്തെ ഓര്മ്മിക്കാന് സാധിക്കുമല്ലോ! മഹിമ പാടപ്പെടുന്നുമുണ്ട് അച്ഛന് മകനെ പ്രദര്ശിപ്പിക്കുന്നു, പിന്നീട് മകന് അച്ഛനെ പ്രദര്ശിപ്പിക്കുന്നു . ശരി -

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സമര്ത്ഥനായ വ്യാപാരിയായി മാറി പഴയ എല്ലാ കണക്കും അവസാനിപ്പിച്ച് സുഖത്തിന്റെ കണക്ക് ആരംഭിക്കണം. ഓര്മ്മയിലിരുന്ന് വികര്മ്മങ്ങളുടെ ബന്ധനം മുറിക്കണം. ധൈര്യമായിരിക്കണം, അക്ഷമരാകരുത്.

2. വീട്ടിലിരുന്ന് ഭോജനമുണ്ടാക്കി, എല്ലാ കര്മ്മവും ചെയ്തും ബാബയുടെ ഓര്മ്മയിലിരിക്കണം. ബാബ അവിനാശിയായ ഏത് ജ്ഞാന രത്നമാണോ നല്കുന്നത്, അതുകൊണ്ട് തന്റെ സഞ്ചി നിറച്ച് മറ്റുള്ളവര്ക്ക് ദാനം ചെയ്യണം.

വരദാനം :-
സാക്ഷിയായി മായയുടെ കളിയെ മനസ്സിനെ രസിപ്പിക്കുന്നതെന്ന് മനസ്സിലാക്കി കാണുന്നവരായ മാസ്റ്റര് രചയിതാവായി ഭവിക്കട്ടെ.

മായ എത്രതന്നെ നിറം കാണിച്ചാലും ഞാന് മായാപതിയാണ്, മായ രചനയാണ്, ഞാന് മാസ്റ്റര് രചയിതാവാണ്- ഈ സ്മൃതിയിലൂടെ മായയെ നോക്കൂ, കളിയില് തോല്ക്കരുത്. സാക്ഷിയായിരുന്ന് മനസ്സിനെ രമിപ്പിക്കുന്നതെന്ന് മനസ്സിലാക്കി കണ്ടുകൊണ്ടേ പോകൂ എങ്കില് ഒന്നാം നമ്പറില് വരും. അവരെ സംബന്ധിച്ച് മായയുടെ ഏതെങ്കിലും സമസ്യ, സമസ്യയായി തോന്നുകയില്ല. ഒരു ചോദ്യവും ഉന്നയിക്കില്ല. സദാ സാക്ഷിയും സദാ ബാബയുടെ കൂട്ടിന്റെ സ്മൃതിയിലൂടെ വിജയിയായി മാറും.

സ്ലോഗന് :-
മനസ്സില് ശീതളതയും ബുദ്ധിയില് ദയയും മുഖത്ത് മധുരതയും ഉള്ളതാക്കൂ.