15.09.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഇപ്പോള് നിങ്ങള് അമര ലോകത്തിലേയ്ക്കുള്ള യാത്രയിലാണ്, ഇത് നിങ്ങളുടെ ബുദ്ധിയുടെ ആത്മീയ യാത്രയാണ്, ഇത് നിങ്ങള് സത്യം സത്യമായ ബ്രാഹ്മണര്ക്ക് മാത്രമേ ചെയ്യാന് സാധിക്കൂ.

ചോദ്യം :-
സ്വയം സ്വയത്തോട് അഥവാ പരസ്പരം ഏതൊരു സംഭാഷണം ചെയ്യുന്നത് തന്നെയാണ് ശുഭ സമ്മേളനം?

ഉത്തരം :-
സ്വയം സ്വയത്തോട് സംസാരിക്കൂ നമ്മള് ആത്മാവ് ഇപ്പോള് ഈ പഴയ മോശമായ ശരീരത്തെ ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേയ്ക്ക് പോകും. ഈ ശരീരം ഒന്നിനും കൊള്ളാത്തതാണ്, ഇപ്പോള് ബാബയോടൊപ്പം പോകും. എപ്പോള് പരസ്പരം കാണുകയാണെങ്കിലും ഇതേ സംഭാഷണം ചെയ്യൂ സേവനത്തിലെങ്ങനെ അഭിവൃദ്ധിയുണ്ടാക്കാം, എല്ലാവരുടെയും മംഗളം എങ്ങനെ ചെയ്യാം, എല്ലാവര്ക്കും എങ്ങനെ വഴി പറഞ്ഞു കൊടുക്കാം... ഇതാണ് ശുഭ സമ്മേളനം.

ഗീതം :-
ഹൃദയത്തിന്റെ ആശ്രയം മുറിഞ്ഞ് പോകരുത്.....

ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികളേ, എല്ലാ സെന്ററുകളിലെയും ബ്രഹ്മാ മുഖവംശാവലീ സര്വ്വോത്തമരായ ബ്രാഹ്മണ കുല ഭൂഷണര് തന്റെ കുലത്തെ അറിയുന്നു, ആര് ഏത് കുലത്തിലെതാണോ അവര് തന്റെ കുലത്തെ അറിയുന്നു. മോശമായ കുലത്തിലുള്ളവരായാലും നല്ല കുലത്തിലുള്ളവരായാലും, ഓരോരുത്തര്ക്കും അവരവരുടെ കുലത്തെ അറിയാം കൂടാതെ മനസ്സിലാക്കുന്നു ഇവരുടെ കുലം നല്ലതാണ്. കുലമെന്ന് പറഞ്ഞാലും ജാതിയെന്ന് പറഞ്ഞാലും, ലോകത്തില് നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെയാര്ക്കും അറിയുകയില്ല ബ്രാഹ്മണരുടെത് തന്നെയാണ് സര്വ്വോത്തമ കുലമെന്ന്. ആദ്യ നമ്പര് കുലം നിങ്ങള് ബ്രാഹ്മണരുടെതാണെന്ന് പറയാം. ബ്രാഹ്മണ കുലം അര്ത്ഥം ഈശ്വരീയ കുലം. ആദ്യം നിരാകാരീ കുലം പിന്നീട് സാകാരീ സൃഷ്ടിയില് വരുന്നു. സൂക്ഷ്മ വതനത്തിലാണെങ്കില് കുലമുണ്ടായിരിക്കില്ല. നിങ്ങളുടെ ബ്രാഹ്ണ കുലമാണ് സാകാരത്തിലെ ഏറ്റവും ഉയര്ന്നത്. നിങ്ങള് ബ്രാഹ്മണര് പരസ്പരം സഹോദരീ സഹോദരങ്ങളാണ്. സഹോദരിയും സഹോദരനുമായതു കാരണം വികാരത്തില് പോകാന് സാധിക്കില്ല. നിങ്ങള് അനുഭവത്തിലൂടെ പറയാന് സാധിക്കും ഇത് പവിത്രമായിരിക്കുന്നതിന്റെ വളരെ നല്ല യുക്തിയാണ്. ഓരോരുത്തരും പറയുന്നു - നമ്മള് ബ്രഹ്മാകുമാരന് - കുമാരിയാണ്. എല്ലാവരും ശിവ വംശിയാണ് പിന്നീട് എപ്പോള് സാകാരത്തില് വരുന്നുവോ പ്രജാപിതാവിന്റെ പേര് ഉള്ളതു കാരണം സഹോദരീ-സഹോദരനായി മാറുന്നു. പ്രജാപിതാ ബ്രഹ്മാവാണെങ്കില് തീര്ച്ചയായും രചനയാണ്, ദത്തെടുക്കുകയാണ്. നിങ്ങള് കുഖ വംശാവലികളല്ല, മുഖ വംശാവലിയാണ്. അതിനാല് മനുഷ്യര്ക്ക് കുഖ വംശാവലിയുടെയും മുഖ വംശാവലിയുടെയും അര്ത്ഥം പോലും അറിയുകയില്ല. മുഖ വംശാവലി അര്ത്ഥം ദത്തെടുക്കപ്പെട്ട കുട്ടികള്. കുഖ വംശാവലീ അര്ത്ഥം ജന്മമെടുത്തവര്. നിങ്ങളുടെ ഈ ജന്മം അലൗകികമാണ്. ബാബയെ ലൗകികം, അലൗകികം, പാര ലൗകികമെന്ന് പറയപ്പെടുന്നു. പ്രജാപിതാ ബ്രഹ്മാവിനെ അലൗകിക അച്ഛനെന്ന് പറയുന്നു. ലൗകിക അച്ഛനാണെങ്കില് എല്ലാവര്ക്കുമുണ്ട്. അതാണെങ്കില് സാധാരണമാണ്. പാരലൗകിക അച്ഛനും എല്ലാവരുടെയുമാണ്. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് അല്ലയോ ഭഗവാനെ, അല്ലയോ പരമ പിതാവേയെന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ ഈ ബാബയെ (പ്രജാപിതാ ബ്രഹ്മാവ്) ഒരിക്കലും ആരും വിളിക്കുന്നില്ല. ഈ ബാബ ബ്രാഹ്മണ കുട്ടികളുടെതാണ്. ആ രണ്ടു പേരെയാണെങ്കില് എല്ലാവര്ക്കുമറിയാം. ബാക്കി ബ്രഹ്മാവില് സംശയം ഉണ്ടാവുകയാണ് എന്തുകൊണ്ടെന്നാല് ബ്രഹ്മാവ് സൂക്ഷ്മ വതത്തിലാണ്. ഇവിടെയാണെങ്കില് കാണുന്നില്ല. ചിത്രങ്ങളിലാണെങ്കിലോ ബ്രഹ്മാവിനെ താടിയും മീശയുള്ളയാളായിട്ടാണ് കാണിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല് പ്രജാ പിതാ ബ്രഹ്മാവ് ഇവിടെ സൃഷ്ടിയിലാണ്. സൂക്ഷ്മ വതനത്തിലാണെങ്കില് പ്രജയെ രചിക്കാന് സാധിക്കില്ല. ഇതു പോലും ആരുടെ ബുദ്ധിയിലും വരുന്നില്ല. ഈ എല്ലാ കാര്യങ്ങളും ബാബ മനസ്സിലാക്കി തരുകയാണ്. ഈ ആത്മീയ യാത്രയും പാടപ്പെട്ടിട്ടുള്ളതാണ്. ആ ആത്മീയ യാത്ര, അവിടെ നിന്ന് പിന്നീട് തിരിച്ച് വരുകയില്ല. രണ്ടാമത്തെ യാത്രയാണെങ്കിലോ എല്ലാവരും ജന്മ ജന്മാന്തരം ചെയ്തുകൊണ്ടിരിക്കുന്നു പോയി തിരിച്ച് വരുന്നു. അതാണ് ഭൗതീകമായ യാത്ര, ഇത് നിങ്ങളുടെ ആത്മീയ യാത്രയാണ്. ഈ ആത്മീയ യാത്ര ചെയ്യുന്നതിലൂടെ നിങ്ങള് മൃത്യൂ ലോകത്തില് തിരിച്ച് വരുന്നില്ല. ബാബ നിങ്ങള്ക്ക് അമര ലോകത്തിന്റെ യാത്ര പഠിപ്പിക്കുകയാണ്. അവര് കാശ്മീരില് അമരനാഥന്റെ യാത്രയ്ക്ക് പോകുന്നു. അത് ഒരു അമര ലോകമൊന്നുമല്ല. ആത്മാക്കളുടെ അമര ലോകം ഒന്ന് മാത്രമാണ് , രണ്ടാമത്തെത് മനുഷ്യരുടെ, ഏതിനെയാണോ സ്വര്ഗ്ഗം അഥവാ അമര ലോകമെന്ന് പറയാന് സാധിക്കുന്നത്. ആത്മാക്കളുടെത് നിര്വ്വാണ ധാമമാണ്. ബാക്കി അമര ലോകം സത്യയുഗവും മൃത്യൂ ലോകം കലിയുഗവും നിര്വ്വാണ ധാമം ശാന്തി ലോകവും, അവിടെ ആത്മാക്കള് വസിക്കുന്നു. ബാബ പറയുന്നു - നിങ്ങള് അമരപുരിയുടെ യാത്രയിലാണ്. കാല് നടയായി പോകുന്നത് ശാരീരിക യാത്രകളാണ്. ഇതാണ് ആത്മീയ യാത്ര, ഇത് പഠിപ്പിക്കുന്നത് ഒരേയൊരു ആത്മീയ അച്ഛനാണ്, ഒരു തവണ മാത്രമാണ് വന്ന് പഠിപ്പിക്കുന്നത്. അതാണെങ്കില് ജന്മ-ജന്മാന്തരത്തിന്റെ കാര്യമാണ്. ഇതാണ് മൃത്യു ലോകത്തിന്റെ അവസാന യാത്ര. ഇത് നിങ്ങള് ബ്രാഹ്മണ കുല ഭൂഷണര്ക്കേ അറിയൂ. ആത്മീയ യാത്ര അര്ത്ഥം ഓര്മ്മയിലാണ്. പാടുന്നുമുണ്ട് അവസാനം സദ്ഗതിയെന്ന്. നിങ്ങള്ക്ക് ഓര്മ്മ വരുന്നത് തന്നെ ബാബയുടെ വീടാണ്. മനസ്സിലാക്കുകയാണ് ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. ഇത് പഴയ വസ്ത്രം, പഴയ ശരീരമാണ്. ആത്മാവില് കറ പിടിച്ചിരിക്കുന്നതിനാല് ശരീരത്തിലും കറ പിടിച്ചിരിക്കുകയാണ്. എപ്പോള് ആത്മാവ് പവിത്രമായി മാറുന്നുവോ അപ്പോള് നമുക്ക് ശരീരവും പവിത്രമായത് ലഭിക്കുന്നു. ഇതും നിങ്ങള് കുട്ടികള്ക്കറിയാം. പുറത്തുള്ളവര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങള് കാണുന്നുണ്ട് ചില ചിലര് മനസ്സിലാക്കുന്നുമുണ്ട്. ചിലരുടെ ബുദ്ധിയില് ഈ ജ്ഞാനമില്ല. മനസ്സിലായവരാണെങ്കില് തീര്ച്ചയായും മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കും. മനുഷ്യര് എപ്പോള് യാത്രയ്ക്ക് പോകുന്നുവോ അപ്പോള് പവിത്രമായിരിക്കുന്നു. പിന്നീട് വീട്ടില് വന്ന് അപവിത്രമായി മാറുന്നു. ഒരു മാസം രണ്ട് മാസം പവിത്രമായിരിക്കുന്നു. യാത്രയ്ക്ക് പോലും സീസണുണ്ട്. എപ്പോഴും യാത്ര പോകാന് കഴിയില്ല. തണുപ്പ് അഥവാ മഴ സമയത്ത് ആര്ക്കും പോകാന് കഴിയില്ല. നിങ്ങളുടെ യാത്രയിലാണെങ്കില് തണുപ്പ് അഥവാ ചൂടിന്റെ ഒരു കാര്യവുമില്ല. ബുദ്ധിയാല് സ്വയം മനസ്സിലാക്കാന് സാധിക്കും നമ്മള് ബാബയുടെ വീട്ടിലേയ്ക്ക് പോയ്കൊണ്ടിരിക്കുകയാണ്. നമ്മള് എത്ര ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകുന്നു. ബാബയുടെ വീട്ടില് പോയി പിന്നീട് നമ്മള് പുതിയ ലോകത്തിലേയ്ക്ക് വരും. ഇത് ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഇവിടെയും കുട്ടികള് നമ്പര്വൈസാണ്. വാസ്തവത്തില് യാത്രയെ മറക്കാന് പാടില്ല എന്നാല് മായ മറപ്പിക്കുകയാണ് അതുകൊണ്ട് എഴുതുകയും ചെയ്യുന്നുണ്ട് ബാബാ അങ്ങയുടെ ഓര്മ്മ മറന്നു പോവുകയാണ്. ഓഹോ, ഓര്മ്മയുടെ യാത്രയെ മറക്കുകയോ - ഏതിലൂടെയാണോ നിങ്ങള് സദാ ആരോഗ്യവാനും സമ്പന്നരുമായി മാറുന്നത്, അങ്ങനെയുള്ള ഔഷധത്തെ നിങ്ങള് മറക്കുകയോ. അവര് ഇതും പറയുന്നു ബാബയെ ഓര്മ്മിക്കുക എന്നത് വളരെ സഹജമാണ്. സ്വയം സംസാരിക്കണം ഞാന് ആത്മാവ് ആദ്യം സതോപ്രധാനമായിരുന്നു, ഇപ്പോള് തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോള് ശിവബാബ നമുക്ക് യുക്തിയെല്ലാം വളരെ നല്ല രീതിയില് പറഞ്ഞു തരുന്നു. ബാക്കി അഭ്യാസം ചെയ്യണം. കണ്ണടച്ച് ചിന്തിക്കരുത്. (ബാബ അഭിനയിച്ച് കാണിച്ചു) ഇങ്ങനെ സ്വയത്തോട് സംസാരിക്കൂ നമ്മള് സതോപ്രധാനമായിരുന്നു, നമ്മള് തന്നെയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ആ ലോകം സ്വര്ണ്ണിമ യുഗമായിരുന്നു പിന്നീട് വെള്ളി, ചെമ്പ് ,ഇരുമ്പ് യുഗങ്ങളിലേയ്ക്ക് വന്നു. ഇപ്പോള് ഇരുമ്പ് യുഗം(കലിയുഗത്തിന്റെ) അവസാനമാണ്, അപ്പോള് ബാബ വന്നിരിക്കുകയാണ്. ബാബ നമ്മള് ആത്മാക്കളോട് പറയുകയാണ് എന്നെയും തന്റെ വീടിനെയും ഓര്മ്മിക്കൂ. എവിടെ നിന്നാണോ വന്നത് അത് ഓര്മ്മിക്കൂ എങ്കില് അന്തിമത്തില് സദ്ഗതിയുണ്ടാകും. നിങ്ങള്ക്ക് അവിടെയ്ക്ക് തന്നെയാണ് പോകേണ്ടത്. ഈ യുക്തി ബാബ പറഞ്ഞു തരുകയാണ് അതി രാവിലെ എഴുന്നേറ്റ് സ്വയത്തോട് സംസാരിക്കൂ. ബാബ അഭിനയിച്ച് കാണിക്കുന്നു ഞാനും അതി രാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യുന്നു. സത്യമായ സമ്പാദ്യമുണ്ടാക്കണമല്ലോ. അതി രാവിലെ ഓര്മ്മിക്കുന്ന പ്രഭു..... അപ്പോള് ആ പ്രഭുവിനെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ തോണി അക്കരയെത്തും. ബാബ എന്താണോ ചെയ്യുന്നത്, എങ്ങനെയാണോ ചെയ്യുന്നത്, അത് കുട്ടികള്ക്കും മനസ്സിലാക്കി കൊടുക്കുന്നു. ഇതില് ഉരസലിന്റെ കാര്യമില്ല. ഇത് സമ്പാദിക്കുന്നതിന്റെ വളരെ നല്ല യുക്തിയാണ്. അല്ലാഹുവിനെ ഓര്മ്മിക്കുന്നതിലൂടെ ആത്മാവിന്റെ ചക്രവര്ത്തി പദവിയും ലഭിക്കുക തന്നെ ചെയ്യും. കുട്ടികള്ക്കറിയാം നമ്മള് രാജയോഗം പഠിച്ചു കൊണ്ടിരിക്കുകയാണ്. ബാബ ബീജ രൂപനാണ്, നോളേജ് ഫുള് ആയതിനാല് നമ്മുക്കും വൃക്ഷത്തെ പൂര്ണ്ണമായി മനസ്സിലാക്കി കഴിഞ്ഞു. ഇതും വലിയ രൂപത്തില് ജ്ഞാനമാണ്. ആദിയില് ഈ വൃക്ഷം എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നു പിന്നീട് എങ്ങനെ അതിന്റെ ആയുസ്സ് പൂര്ത്തിയാവുന്നു പിന്നെ വൃക്ഷമാണെങ്കില് കൊടുങ്കാറ്റ് മുതലായവയുടെ ഇളക്കത്തിലൂടെ വീണ് പോകുന്നു. പക്ഷെ ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ആദ്യത്തെ അടിത്തറ കത്തി പോകുന്നു. ആ ദേവീ ദേവതാ ധര്മ്മം പ്രായ ലോപമായി പോകുന്നു. ഇതും നടക്കേണ്ടത് തന്നെയാണ്. എപ്പോള് ഇത് അപ്രത്യക്ഷമാകുന്നുവോ അപ്പോള് പറയും വീണ്ടും ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അനേക ധര്മ്മത്തിന്റെ വിനാശവും. കല്പ-കല്പം ഈ ധര്മ്മം പ്രായ ലോപമാകുന്നു. ആത്മാവില് കറ പിടിക്കുന്നു അതിനാല് ആഭരണം അസത്യമയകുന്നു. കുട്ടികള് മനസ്സിലാക്കുന്നു നമ്മളില് കറയുണ്ടായിരുന്നു, നമ്മള് എപ്പോള് ശുദ്ധമായി മാറുന്നുവോ അപ്പോള് മറ്റുള്ളവര്ക്കും വഴി പറഞ്ഞു കൊടുക്കുന്നു. ലോകമാണെങ്കില് തമോപ്രധാനമാണ്. ആദ്യം സതോപ്രധാന സ്വര്ഗ്ഗമായിരുന്നു. അതിനാല് കുട്ടികള്ക്ക് അതിരാവിലെ എഴുന്നേറ്റ് സ്വയത്തോട് സംസാരിക്കണം അര്ത്ഥം ആത്മീയ സംഭാഷണം ചെയ്യണം. വിചാര സാഗര മഥനം ചെയ്യണം. പിന്നീട് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കണം ഇത് 84 ജന്മത്തിന്റെ ചക്രമാണ്. 84 ജന്മം എങ്ങനെയെടുക്കുന്നു, ആര് എടുക്കുന്നു. തീര്ച്ചയായും ആരാണോ ആദ്യം വരുക അവരേ എടുക്കൂ. ബാബയും ഭാരത്തിലാണ് വരുന്നത്. വന്ന് 84 ന്റെ ചക്രത്തെ മനസ്സിലാക്കി തരുന്നു. ബാബ എവിടെ വരുന്നു, ഇതും അറിയുകയില്ല. ബാബ വന്ന് തന്റെ പരിചയം സ്വയം നല്കുന്നു. പറയുന്നു ഞാന് നിങ്ങള്ക്ക് രാജയോഗം പഠിപ്പിക്കുകയാണ്, മന്മനാ ഭവ. എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. അങ്ങനെയുള്ള അറിവ് വേറെയാര്ക്കും നല്കാന് സാധിക്കില്ല. ഗീത മുതലായവ കേള്പ്പിക്കുന്നുണ്ടെങ്കിലും. അവിടെയും ജനങ്ങള് പോയ്കൊണ്ടിരിക്കുന്നു. പക്ഷെ ഭഗവാന് എപ്പോഴെങ്കിലും വന്നിട്ടുണ്ടെങ്കില് ജ്ഞാനം കേള്പ്പിച്ചിട്ടുണ്ടാകുമല്ലോ. പിന്നീട് എപ്പോള് വരുന്നോ അപ്പോള് കേള്പ്പിക്കുമല്ലോ. അവരാണെങ്കില് ഗീതാ പുസ്തകമെടുത്ത് ഇരുന്ന് കേള്പ്പിക്കുന്നു. ഇവിടെയാണെങ്കില് ഭഗവാന് ജ്ഞാനത്തിന്റെ സാഗരമാണ്. ഇവര്ക്ക് കൈയ്യില് ഒന്നും എടുത്ത് പഠിക്കേണ്ടതില്ല. ഇത് പഠിക്കുന്നില്ല. കല്പം മുമ്പും വന്ന് നിങ്ങള് കുട്ടികളെ സംഗമത്തില് പഠിപ്പിച്ചിരുന്നു. ബാബ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ഇതാണ് ഓര്മ്മയുടെ യാത്ര. നിങ്ങളുടെ ബുദ്ധിക്കും അറിയാം - ബ്രഹ്മാ മുഖ വംശാവലികള്ക്കല്ലാതെ ഇങ്ങനെ ഒരു മനുഷ്യനുമുണ്ടാവില്ല ആരുടെയടുത്താണോ ഈ ജ്ഞാനമുള്ളത്. എല്ലാവരിലും സര്വ്വ വ്യാപിയുടെ ജ്ഞാനം നിറഞ്ഞിരിക്കുകയാണ്. ഇതാര്ക്കും അറിയുകയില്ല പരമാത്മാവ് ബിന്ദുവാണ്. ജ്ഞാന സാഗരന് പതിത പാവനനാണ്. കേവലം ഇങ്ങനെ തന്നെ പാടികൊണ്ടിരിക്കുകയാണ്. ഗുരു ജനങ്ങള് എന്താണോ പഠിപ്പിക്കുന്നത് അത് സത്യം സത്യമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. അര്ത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അതിന് മേല് ചിന്തിക്കുന്നുമില്ല ഇത് സത്യമാണോ അല്ലയോ എന്ന്. ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് കുട്ടികള്ക്ക് നടക്കുമ്പോഴും കറങ്ങുമ്പോഴും തീര്ച്ചയായും ഓര്മ്മയുടെ യാത്രയിലിരിക്കണം. ഇല്ലായെങ്കില് വികര്മ്മം വിനാശമാകാന് സാധിക്കില്ല. എന്തു കര്മ്മം വേണമെങ്കിലും ചെയ്തുകൊണ്ടിരിക്കൂ പക്ഷെ ബുദ്ധിയില് ബാബയുടെ ഓര്മ്മയുണ്ടായിരിക്കണം. ശ്രീനാഥന്റെ വാതില്ക്കല് ഭോജനമുണ്ടാക്കുമ്പോള് ബുദ്ധിയില് ആ ശ്രീനാഥന് ഉണ്ടായിരിക്കുമല്ലോ. ഇരിക്കുന്നത് തന്നെ ക്ഷേത്രത്തിലാണ്. നമ്മള് ശ്രീനാഥന് വേണ്ടിയാണുണ്ടാക്കുന്നതെന്ന് മനസ്സിലാക്കുന്നു. ഭോജനം ഉണ്ടാക്കി, ഭോഗ് വെച്ചു പിന്നീട് വീട്ടിലുള്ളവര് കുട്ടികള് മുതലായവരുടെ ഓര്മ്മ വന്നുകൊണ്ടിരിക്കും. അവിടെ ഭോജനമുണ്ടാക്കുന്നു. മുഖം അടച്ച്, സംസാരിക്കുകയില്ല. മനസ്സിലൂടെ ഒരു വികര്മ്മവും ഉണ്ടാക്കുന്നില്ല. അവര് ശ്രീനാഥന്റെ ക്ഷേത്രത്തിലിരിക്കുകയാണ്. ഇവിടെയാണെങ്കിലോ ശിവബാബയുടെ അടുത്താണിരിക്കുന്നത്. ഇവിടെയും ബാബ യുക്തി പറഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടികളെ ഒരു ആവശ്യമില്ലാത്ത കാര്യവും സംസാരിക്കരുത്. സദാ ബാബയോട് മധുര-മധുരമായി സംസാരിക്കണം. എങ്ങനെയാണോ അച്ഛന് അതുപോലെ കുട്ടികളും. അച്ഛന്റെ സ്മൃതിയിലിരിക്കുന്നു ചക്രം എങ്ങനെ കറക്കണം, അപ്പോള് നിങ്ങള് കുട്ടികള്ക്ക് വന്ന് കേള്പ്പിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നമുടെ ബാബ മനുഷ്യ സൃഷ്ടിയുടെ ബീജ രൂപമാണ്, ചൈതന്യമാണ്. എത്ര സഹജമായ കാര്യമാണ്. പക്ഷെ എന്നിട്ടും മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാല് കല്ലു ബുദ്ധിയാണല്ലോ. ആ ബീജത്തെ നമ്മള് ചൈതന്യമെന്ന് പറയില്ല. ഇത് നോളേജ് ഫുള്, ചൈതന്യമാണ്. ഇത് ഒന്ന് മാത്രമാണ്. ആ ബീജമാണെങ്കില് അനേക പ്രകാരത്തിലുണ്ട്. ഭഗവാനെ പറയപ്പെടുന്നു - മനുഷ്യ സൃഷ്ടിയുടെ ബീജ രൂപമാണ്. അതിനാല് അച്ഛനായല്ലോ. ആത്മാക്കളുടെ അച്ഛന് പരമാത്മാവാണ് അതിനാല് എല്ലാവരും സഹോദരങ്ങളായല്ലോ, ബാബയും അവിടെയാണിരിക്കുന്നത് എവിടെയാണോ നിങ്ങള് ആത്മാക്കള് വസിക്കുന്നത്. നിര്വ്വാണ ധാമത്തില് ബാബയും കുട്ടികളും വസിക്കുന്നു. ഈ സമയം നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങള് സഹോദരനും സഹോദരിയുമാണ്, അതിനാല് പറയുകയാണ് - ശിവ വംശീ ബ്രഹ്മാ കുമാരന്മാരും കുമാരിമാരും. ഇതും നിങ്ങള്ക്കെഴുതണം നിങ്ങള് ബ്രഹ്മാകുമാരന്മാരും കുമാരിമാരും സഹോദരീ സഹോദരനാണെന്ന്. ബാബ ബ്രഹ്മാവിലൂടെ സൃഷ്ടി രചിച്ചുവെങ്കില് സഹോദരീ സഹോദരനായല്ലോ. കല്പ-കല്പം ഇങ്ങനെ തന്നെയാണ് രചിക്കുന്നത്. ദത്തെടുത്ത് വരുന്നു. മനുഷ്യരെ പ്രജാപിതാ ബ്രഹ്മാവെന്ന് പറയുകയില്ല. ബാബയെന്ന് പറയുമെങ്കിലും അത് പരിധിയുള്ളതാണ്, ഇദ്ദേഹത്തെ പ്രജാപിതാവെന്ന് പറയും എന്തുകൊണ്ടെന്നാല് അനേകം പ്രജകളുണ്ട് അര്ത്ഥം അനേകം കുട്ടികളാണ്. അതിനാല് പരിധിയില്ലാത്ത ബാബയിരുന്ന് കുട്ടികള്ക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുകയാണ്. ഈ ലോകം തികച്ചും മോശമായതാണ്. ഇപ്പോള് നിങ്ങളെ ആഹാ ആഹായുടെ ലോകത്തിലേയ്ക്ക് കൂട്ടികൊണ്ട് പോവുകയാണ്. നിങ്ങളിലും ഒരുപാട് പേരുണ്ട് അത് മറന്നു പോകുന്നവര്. അഥവാ ഇത് ഓര്മ്മയുണ്ടെങ്കില് ബാബയേയും ഓര്മ്മയുണ്ടാകും ഗുരുവിന്റെയും ഓര്മ്മയുണ്ടാകും ഇപ്പോള് തിരിച്ച് പോകണമെന്നും. പഴയ ശരീരം ഉപേക്ഷിക്കും എന്തുകൊണ്ടെന്നാല് ഈ ശരീരം ഇപ്പോള് ഒന്നിനും കൊള്ളില്ല. ആത്മാവിപ്പോള് പവിത്രമായി മാറുമ്പോള് ശരീരവും പവിത്രമാകണം. പരസ്പരം ഇങ്ങനെയിങ്ങനെയിരുന്ന് സംസാരിക്കണം, ഇതിനെയാണ് പറയപ്പെടുന്നത് - ശുഭ സമ്മേളനം, ഏതിലൂടെയാണോ നല്ല നല്ല കാര്യങ്ങളുണ്ടാകുന്നത്. സേവനം എങ്ങനെ അഭിവൃദ്ധി നേടും. മംഗളം എങ്ങനെ ചെയ്യാം! അവരുടെതാണെങ്കില് മോശമായ സമ്മേളനമാണ്, വ്യര്ത്ഥമായ കാര്യങ്ങള് പരത്തി കൊണ്ടിരിക്കുകയാണ്. ഇവിടെ വ്യര്ത്ഥ കാര്യങ്ങളുടെ കാര്യമില്ല. ഇതിനെയാണ് സത്യം സത്യമായ സമ്മേളനം എന്ന് പറയുന്നത്. നിങ്ങള്ക്ക് ഈ കഥ കേള്പ്പിക്കണം ഇത് കലിയുഗമാണ്, സത്യയുഗത്തെ സ്വര്ഗ്ഗമെന്ന് പറയുന്നു എന്ന്. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഭാരതവാസി തന്നെയാണ് 84 ജന്മം അനുഭവിക്കുന്നത്. ഇപ്പോള് അന്തിമത്തിലാണ്. ഇപ്പോള് നിങ്ങള് തമോ പ്രധാനത്തില് നിന്ന് സതോ പ്രധാനമായി മാറുകയാണ്. ഇതില് ഒരു ഗംഗസ്നാനം മുതലായവയൊന്നും ചെയ്യേണ്ടതില്ല. ഭഗവാന്റെ വാക്കാണ് ഞാന് എല്ലാവരുടെയും അച്ഛനാണ്. കൃഷ്ണന് എല്ലാവരുടെയും അച്ഛനൊന്നുമാകാന് സാധിക്കില്ല. ഒന്നോ രണ്ടോ കുട്ടികളുടെ അച്ഛന് ശ്രീ നാരായണനാണ്, ശ്രീ കൃഷ്ണനല്ല. ശ്രീ കൃഷ്ണനാണെങ്കില് കുമാരനാണ്. ഈ പ്രജാപിതാ ബ്രഹ്മാവിനാണെങ്കില് അനേകം കുട്ടികളുണ്ട്. എവിടെ കൃഷ്ണ ഭഗവാന്റെ വാക്ക്, എവിടെ ശിവ ഭഗവാന്റെ വാക്ക്. എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. എവിടെ വേണമെങ്കിലും പ്രദര്ശിനി ചെയ്യൂ അപ്പോള് മുഖ്യമായ കാര്യമിതാണ് ഗീതയുടെ ഭഗവാന് ഇതാണോ അതോ അതാണോ? ആദ്യമാദ്യം ഇത് മനസ്സിലാക്കി കൊടുക്കണം ഭഗവാനെന്ന് ശിവനെയാണ് പറയുന്നത്. ഇത് ബുദ്ധിയിലിരുത്തണം. ഇതിന് മേല് പ്രോബ് ഉണ്ടാവണം. ഗീതയുടെ ഭഗവാന്റെ ചിത്രവും വലുതും സ്ഥിരവുമായിരിക്കണം. താഴെ എഴുതണം ചിന്തിക്കൂ വന്ന് മനസ്സിലാക്കൂ. പിന്നീട് എഴുതിച്ച് സത്യമാക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരസ്പരം ശുഭ സമ്മേളനം ചെയ്ത് സേവനത്തിന്റെ അഭിവൃദ്ധിയുടെ പ്ലാനുണ്ടാക്കണം. തന്റെയും സര്വ്വരുടെയും മംഗളത്തിന്റെ യുക്തി രചിക്കണം. ഒരിക്കലും ഒരു വ്യര്ത്ഥമായ കാര്യങ്ങള് സംസാരിക്കരുത്.

2) അതിരാവിലെ എഴുന്നേറ്റ് സ്വയം സ്വയത്തോട് സംസാരിക്കണം, വിചാര സാഗര മഥനം ചെയ്യണം. ഭോജനം ഉണ്ടാക്കുമ്പോഴും ബാബയുടെ ഓര്മ്മയിലിരിക്കണം. മനസ്സ് പോലും പുറത്ത് അലയരുത്, ഈ ശ്രദ്ധ വെയ്ക്കണം.

വരദാനം :-
വിനാശ സമയത്തെ പരീക്ഷയില് വിജയിക്കുന്ന ആകാരി പ്രകാശ രൂപധാരിയായി ഭവിക്കൂ

വിനാശ സമയത്തെ പരീക്ഷയില് വിജയിക്കുന്നതിന് അല്ലെങ്കില് സര്വ്വ പരിസ്ഥിതികളെയും നേരിടുന്നതിന് വേണ്ടി ആകാരി പ്രകാശ രൂപധാരിയാകൂ. നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ലൈറ്റ് ഹൗസായി മാറുകയാണെങ്കില് താങ്കളുടെ ഈ രൂപം (ശരീരം) കാണപ്പെടുകയില്ല. ഏതുപോലെയാണോ ഭാഗമഭിനയിക്കുന്ന സമയം വേഷം ധരിക്കുന്നത്, കാര്യം കഴിഞ്ഞു വേഷമഴിച്ചു. ഒരു സെക്കന്റില് ധാരണ ചെയ്യൂ ഒരു സെക്കന്റില് വേറിടൂ - എപ്പോള് ഈ അഭ്യാസമുണ്ടാകുന്നോ അപ്പോള് കാണുന്നവര് അനുഭവം ചെയ്യും ഇവര് പ്രകാശ വസ്ത്രധാരിയാണ്, പ്രകാശം തന്നെയാണ് ഇവരുടെ അലങ്കാരം.

സ്ലോഗന് :-
ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും ചിറക് സദാ ഉണ്ടെങ്കില് ഓരോ കാര്യത്തിലും സഫലത സഹജമായും ലഭിക്കുന്നു.