15.10.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - കര്മ്മങ്ങള് ചെയ്തുകൊണ്ടും സ്വയത്തെ പ്രിയതമയാണെന്ന് മനസ്സിലാക്കി ഒരു പ്രിയതമനാകുന്ന എന്നെ ഓര്മ്മിക്കൂ, ഓര്മ്മയിലൂടെ മാത്രമേ നിങ്ങള് പാവനമായി മാറി പാവന ലോകത്തിലേക്ക് പോവുകയുള്ളൂ.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് മഹാഭാരത യുദ്ധത്തിന്റെ സമയത്ത് ബാബയുടെ ഏതൊരു ആജ്ഞ അഥവാ നിര്ദേശമാണ് ലഭിച്ചിട്ടുള്ളത്?

ഉത്തരം :-
കുട്ടികളെ-ബാബയുടെ ആജ്ഞ അഥവാ നിര്ദേശമിതാണ്-ദേഹീയഭിമാനിയായി മാറൂ. ബാബയേയും രാജധാനിയേയും ഓര്മ്മിക്കാനുള്ള സന്ദേശം എല്ലാവര്ക്കും നല്കൂ. തന്റെ പെരുമാറ്റത്തെ നല്ലതാക്കൂ. വളരെ-വളരെ മധുരമുള്ളവരായി മാറൂ. ആര്ക്കും ദുഃഖം കൊടുക്കരുത്. ഓര്മ്മയിലിരിക്കാനുള്ള ശീലമുണ്ടാക്കുകയും സ്വദര്ശന ചക്രധാരികളായി മാറുകയും ചെയ്യൂ. ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ.

ഓംശാന്തി.
കുട്ടികള് ബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്. എല്ലാ കുട്ടികളും അച്ഛന്റെ ഓര്മ്മയില് ഇരിക്കുകയാണെന്ന് പറയുന്ന ഒരു സത്സംഗവുമുണ്ടായിരിക്കുകയില്ല. അങ്ങനെയുള്ള സത്സംഗം ഇത് ഒന്നു മാത്രമാണ്. കുട്ടികള്ക്കറിയാം ബാബ നിര്ദേശം തന്നിട്ടുണ്ട്, ജീവിച്ചിരിക്കുന്നതു വരെ ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ എന്ന് . പാരലൗകീക അച്ഛനാണ് പറയുന്നത്-അല്ലയോ കുട്ടികളേ എന്ന്. എല്ലാ കുട്ടികളും കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികളോട് മാത്രമല്ല, എല്ലാവരോടും ബാബ പറയുന്നുണ്ട്-കുട്ടികളെ, ബാബയുടെ ഓര്മ്മയിലിരിക്കുകയാണെങ്കില്, നിങ്ങളുടെ ആത്മാവിലെ ജന്മ-ജന്മാന്തരങ്ങളിലെ കറകളെല്ലാം ഇല്ലാതായി സതോപ്രധാനമായി മാറും. വാസ്തവത്തില് നിങ്ങളുടെ ആത്മാവ് സതോപ്രധാനമായിരുന്നു. അതിനുശേഷം പാര്ട്ടഭിനയിച്ചഭിനയിച്ച് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഈ മഹാവാക്യങ്ങള് ബാബക്കല്ലാതേ മറ്റാര്ക്കും പറയാന് സാധിക്കില്ല. ലൗകീക അച്ഛന് 2-4 കുട്ടികളുണ്ടെങ്കില് അവരോട് പറയും നിങ്ങള് രാമ-രാമ എന്ന് പറയൂ അഥവാ പതിത-പാവന സീതാറാം എന്ന് പറയൂ അല്ലെങ്കില് പറയും ശ്രീകൃഷ്ണനെ ഓര്മ്മിക്കൂ എന്ന്. അല്ലയോ കുട്ടികളെ, ഇപ്പോള് അച്ഛനായ എന്നെ ഓര്മ്മിക്കൂ എന്ന് പറയില്ല. അച്ഛന് വീട്ടിലാണ് ഉള്ളത്, ഓര്മ്മിക്കേണ്ട കാര്യമേയില്ല. പരിധിയില്ലാത്ത അച്ഛന് ജീവാത്മാക്കളോട് പറയുകയാണ്. ആത്മാക്കളാണ് അച്ഛന്റെ മുന്നില് ഇരിക്കുന്നത്. ആത്മാക്കളുടെ അച്ഛന് ഒരു തവണയാണ് വരുന്നത്. 5000 വര്ഷത്തിനു ശേഷമാണ് ആത്മാക്കളും പരമാത്മാവും തമ്മില് കണ്ടുമുട്ടുന്നത്. ബാബ പറയുന്നു-ഞാന് ഓരോ കല്പവും വന്നാണ് ഈ പാഠം പഠിപ്പിക്കുന്നത്. അല്ലയോ കുട്ടികളെ! അല്ലയോ പതിത-പാവന വരൂ എന്ന് പറഞ്ഞ് നിങ്ങള് എന്നെയാണ് ഓര്മ്മിച്ചുവന്നിരുന്നത്. ബാബ തീര്ച്ചയായും വരുന്നുണ്ട്. ഇല്ലെണ്ടെങ്കില് എത്ര നാള് വരെ ഓര്മ്മിച്ചുകൊണ്ടിരിക്കും! ഒരു പരിധിയുണ്ടായിരിക്കുമല്ലോ. എന്നാല് മനുഷ്യര്ക്ക് കലിയുഗത്തിന്റെ പരിധി എപ്പോള് അവസാനിക്കും എന്നറിയില്ല. അതും ബാബക്ക് വേണം പറഞ്ഞുതരാന്. ബാബക്കല്ലാതെ,എന്നെ ഓര്മ്മിക്കൂ എന്ന് മറ്റാര്ക്കും പറയാന് സാധിക്കില്ല. മുഖ്യമായത് ഓര്മ്മയുടെ കാര്യമാണ്. രചനയുടെ ചക്രത്തെ ഓര്മ്മിക്കുന്നതും വലിയ കാര്യമൊന്നുമല്ല. ബാബയെ ഓര്മ്മിക്കാനുള്ള പരിശ്രമം മാത്രമാണ് ഉള്ളത്. ബാബ പറയുന്നു-പകുതി കല്പം ഭക്തിമാര്ഗ്ഗവും, പകുതി കല്പം ജ്ഞാനമാര്ഗ്ഗവുമാണ്. പകുതി കല്പം നിങ്ങള് ജ്ഞാനത്തിന്റെ പ്രാപ്തിയനുഭവിച്ചു വന്നു, അതാണ് സുഖത്തിന്റെ പ്രാപ്തി പിന്നീട് പകുതി കല്പം ഭക്തിയുടെ പ്രാലബ്ധമാണ് ഉള്ളത്, അതായത് ദുഃഖത്തിന്റെ പ്രാപ്തി. ദുഃഖത്തിന്റെയും സുഖത്തിന്റെയും കളിയാണ്. പുതിയ ലോകത്തില് സുഖവും, പഴയ ലോകത്തില് ദുഃഖവുമാണ് ഉള്ളത്. ഈ കാര്യങ്ങളെക്കുറിച്ചൊന്നും മനുഷ്യര്ക്കറിയില്ല. പറയാറുണ്ട്-ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ എന്ന്. പകുതി കല്പം രാവണരാജ്യമാണ്. ബാബക്കല്ലാതെ മറ്റാര്ക്കും ദുഃഖത്തെ ഇല്ലാതാക്കാന് സാധിക്കില്ല എന്ന് ആര്ക്കും അറിയില്ല. ശരീരത്തിന്റെ രോഗം ഡോക്ടര് ഇല്ലാതാക്കുന്നു, എന്നാല് അത് അല്പകാലത്തേക്കു വേണ്ടിയാണ്. ബാബ സ്ഥിരമായിട്ടാണ് പകുതി കല്പത്തിലേക്ക് വേണ്ടി ആത്മാവിന്റെ രോഗം ഇല്ലാതാക്കുന്നത്. പുതിയ ലോകത്തെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. അപ്പോള് അവിടെ തീര്ച്ചയായും സുഖിയായിരിക്കും. ബാക്കിയെല്ലാ ആത്മാക്കളും എവിടെയായിരിക്കും! ഇത് ആരുടെയും ചിന്തയില് വരുന്നില്ല. ഇത് പുതിയ പഠിപ്പാണെന്നും, നമ്മളെ പഠിപ്പിക്കുന്ന ബാബയും പുതിയതാണെന്നും നിങ്ങള്ക്കറിയാം. ഭഗവാനുവാചയാണ്-ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റും. വാസ്തവത്തില് സത്യയുഗത്തില് ഒരു ധര്മ്മം മാത്രമാണ് ഉള്ളത്. അതിനാല് മറ്റെല്ലാ ധര്മ്മങ്ങളും വിനാശമാകും. പുതിയ ലോകമെന്നും പഴയ ലോകമെന്നും എന്തിനെയാണ് പറയുന്നതെന്നും, സത്യയുഗത്തില് ആരാണ് വസിക്കുന്നതെന്നും നിങ്ങള്ക്ക് മാത്രമാണ് അറിയുന്നത്. സത്യയുഗത്തില് ഒരു ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ രാജ്യമായിരുന്നു. ഇന്നലത്തെ കാര്യമാണ്. ഇത് 5000 വര്ഷത്തിന്റെ കാര്യമാണ്. 5000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതത്തില് ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു എന്ന് ബാബയാണ് പറഞ്ഞുതരുന്നത്. അവര് 84 ജന്മങ്ങളെടുത്ത് ഇപ്പോള് പതിതമായി മാറിയിരിക്കുകയാണ് അതിനാല് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് ഇപ്പോള് വിളിക്കുന്നത്. നിരാകാരിയായ ലോകത്തില് എല്ലാം പാവനമായ ആത്മാക്കളാണ് വസിക്കുന്നത്. പിന്നീട് സൃഷ്ടിയിലേക്ക് വന്ന് പാര്ട്ടഭിനയിക്കുന്ന തിലൂടെ സതോ, രജോ, തമോയിലേക്ക് വരുന്നു. സതോപ്രധാനത്തെ നിര്വ്വികാരിയെന്നാണ് പറയുന്നത്. തമോപ്രധാനമായവര് സ്വയത്തെ വികാരിയെന്നാണ് പറയുന്നത്. ഈ ദേവീ-ദേവതകള് നിര്വ്വികാരി കളായിരുന്നു, നമ്മള് വികാരികളാണെന്നും മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ബാബ പറയുന്നത്- ദേവതകളുടെ പൂജാരിമാര്ക്ക് ഈ ജ്ഞാനം പെട്ടെന്ന് ബുദ്ധിയില് ഇരിക്കും. കാരണം ദേവത ധര്മ്മത്തിലുള്ളവരാണ്. പൂജ്യരായ നമ്മളാണ് പൂജാരിയായി മാറിയതെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. ക്രിസ്ത്യാനികള് ക്രിസ്തുവിനെ പൂജിക്കുന്നത് ക്രിസ്ത്യന് ധര്മ്മത്തിലുള്ളവരായതുകൊണ്ടാണ്. നിങ്ങളും ദേവതകളുടെ പൂജാരിമാര് സനാതന ധര്മ്മത്തിലുള്ളവരാണ്. നിര്വ്വികാരികളായ ദേവതകളാണ് ഇപ്പോള് വികാരിയായി മാറിയത്. വികാരങ്ങള്ക്കുവേണ്ടിയാണ് ഇത്രയും അത്യാചാരങ്ങളെല്ലാം ഉണ്ടാകുന്നത്.

ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാവുകയും സദാ സുഖിയായി മാറുകയും ചെയ്യും. ഈ ലോകത്തില് മനുഷ്യര് സദാ ദുഃഖിയാണ്. അല്പകാലത്തെ സുഖമാണ് ഉള്ളത്.എന്നാല് സത്യയുഗത്തില് എല്ലാവരും സുഖികളായിരിക്കും. പക്ഷെ, പദവിയില് വ്യത്യാസമുണ്ടായിരിക്കുമല്ലോ. സുഖത്തിന്റെയും ദുഃഖത്തിന്റെയും രാജധാനിയുണ്ട്. ബാബ വരുമ്പോള് വികാരി രാജാക്കന്മാരുടെ രാജ്യപദവിയും ഇല്ലാതാകുന്നു, കാരണം ഈ ലോകത്തിലെ പ്രാലബ്ധം പൂര്ത്തിയായിക്കഴിഞ്ഞു. ഇപ്പോള് നിങ്ങള്ക്കറിയാം ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം. ബാബ പറയുന്നു-ഞാന് ശാന്തിയുടെയും, സ്നേഹത്തിന്റെയും സാഗരനായതു പോലെ നിങ്ങളേയും അങ്ങനെയാക്കി മാറ്റുകയാണ്. ഈ മഹിമയെല്ലാം ഒരു ബാബയുടെത് മാത്രമാണ്. ഒരു മനുഷ്യന്റെയും മഹിമയല്ല. ബാബ പവിത്രതയുടെ സാഗരനാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് ആത്മാക്കള് പരമധാമത്തില് വസിക്കുന്ന സമയത്ത് പവിത്രമായിരുന്നു. ഈശ്വരീയ ജ്ഞാനം നിങ്ങള്ക്കാണ് ഉള്ളത്. മറ്റാര്ക്കും അറിയില്ല. ഈശ്വരന് ജ്ഞാനത്തിന്റെ സാഗരനും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നവനുമാണ്. നിങ്ങള് കുട്ടികളെയും ബാബക്ക് തനിക്ക് സമാനമാക്കി മാറ്റുക തന്നെ വേണം. ആദ്യം നിങ്ങള്ക്ക് ബാബയുടെ പരിചയമുണ്ടായിരുന്നില്ല. ഇത്രയും ഉയര്ന്ന മഹിമയുള്ള പരമാത്മാവ് നമ്മളേയും അത്രക്ക് ഉയര്ന്നതാക്കി മാറ്റുന്നു എങ്കില് സ്വയത്തെയും അതേ പോലെ ഉയര്ന്നതാക്കി മാറ്റുക തന്നെ വേണം. ഇവരില് ദേവതകളെ പോലെയുള്ള നല്ല ദൈവീക ഗുണങ്ങളുണ്ടെന്ന് പറയാറില്ലേ. ചിലരുടെ ശാന്തസ്വഭാവമാണെങ്കില്, ആരെയും ഗ്ലാനി ചെയ്യുന്നില്ല എങ്കില് അവരെ നല്ല വ്യക്തിയെന്നാണ് പറയുന്നത്. പക്ഷെ, അവര്ക്ക് ബാബയേയും സൃഷ്ടി ചക്രത്തേയും അറിയില്ല. ബാബ വന്നിട്ടാണ് നിങ്ങള് കുട്ടികളെ അമരലോകത്തിന്റെ അധികാരികളാക്കി മാറ്റുന്നത്. ബാബക്കല്ലാതെ മറ്റാര്ക്കും പുതിയ ലോകത്തിന്റെ അധികാരിയാക്കി മാറ്റാന് സാധിക്കില്ല. ഇത് പഴയ ലോകമാണ്. സത്യയുഗം പുതിയ ലോകമാണ്. അവിടെ ദേവീ-ദേതകളുടെ രാജധാനിയുണ്ടായിരിക്കും. ഈ രാജധാനി കലിയുഗത്തില് ഇല്ല. ബാക്കി അനേക രാജധാനികളുണ്ട്. ഇപ്പോള് വീണ്ടും അനേക രാജധാനികളുടെ വിനാശമുണ്ടായി ഒരു രാജധാനിയുടെ സ്ഥാപന നടക്കുകയാണ്. രാജധാനി ഇല്ലാതാകുമ്പോഴാണ് ബാബ വന്ന് സ്ഥാപിക്കുന്നത്. സ്ഥാപന ബാബക്കല്ലാതെ മറ്റാര്ക്കും ചെയ്യാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. ബാബ പറയുന്നത് തീര്ച്ചയായും ചെയ്യുക തന്നെ ചെയ്യും. ഒന്ന് ബാബ നമ്മളോട് പറയുന്നു-എന്നെ ഓര്മ്മിക്കുകയും സേവനം ചെയ്യുകയും ചെയ്യൂ, ഒപ്പം മറ്റുള്ളവര്ക്കും വഴി പറഞ്ഞുകൊടുക്കൂ. ദേവീ-ദേവത ധര്മ്മത്തിലുള്ളവര്ക്ക് തീര്ച്ചയായും അതിന്റെ പ്രഭാവമുണ്ടായിരിക്കും. നമ്മള് ബാബയുടെ മഹിമാണ് ചെയ്യുന്നത്. ഗുണവാനായ ബാബ തന്നെയാണ് നമ്മളേയും ഗുണവാനാക്കി മാറ്റുന്നത്. ബാബ പറയുന്നു-കുട്ടികളെ, വളരെ മധുരമുള്ളവരായി മാറൂ. എല്ലാവര്ക്കും സ്നേഹത്തോടു കൂടി മനസ്സിലാക്കിക്കൊടുക്കൂ. ഭഗവാനുവാചയാണ്-എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് നിങ്ങളെ ഞാന് സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റാം. ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. പഴയ ലോകത്തിന്റെ മഹാവിനാശം മുന്നില് നില്ക്കുകയാണ്. കല്പം മുമ്പും മഹാഭാരത യുദ്ധമുണ്ടായിട്ടുണ്ട്, ഭഗവാന് വന്ന് രാജയോഗം പഠിപ്പിച്ചിരുന്നു. ഇപ്പോള് അനേക ധര്മ്മങ്ങളുണ്ട്. സത്യയുഗത്തിലുണ്ടായിരുന്ന ഒരേ ഒരു ധര്മ്മം പിന്നീട് പ്രായേണ ലോപിച്ചു പോയി. ഇപ്പോള് ബാബ വന്ന് അനേക ധര്മ്മങ്ങളുടെ വിനാശം ചെയ്ത്, ഒരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബാബ മനസ്സിലാക്കിതരുന്നു-ഞാന് വന്നാണ് യജ്ഞം രചിക്കുന്നത്, അമരപുരിയിലേക്ക് പോകുന്നതിനുവേണ്ടിയാണ് നിങ്ങള്ക്ക് അമരകഥ കേള്പ്പിക്കുന്നത്. അമര ലോകത്തിലേക്ക് പോകണമെങ്കില് തീര്ച്ചയായും മൃത്യുലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ ചെയ്യും. ബാബ പുതിയ ലോകത്തിന്റെ രചയിതാവാണ്. അപ്പോള് ബാബക്ക് തീര്ച്ചയായും ഈ ലോകത്തിലേക്ക് തന്നെ വരേണ്ടി വരുന്നു. ഇപ്പോള് വിനാശത്തിന്റെ ജ്വാല മുന്നില് നില്ക്കുകയാണ്. പിന്നീട് മനുഷ്യര് പറയും ഇത് കല്പം മുമ്പത്തേതു പോലെയുള്ള മഹാഭാരത യുദ്ധമാണ് എന്ന് നിങ്ങള് പറഞ്ഞിരുന്നത് സത്യമാണ് എന്ന് മനസ്സിലാക്കും. ഈ കാര്യം പ്രസിദ്ധമാണെങ്കില് ഈ സമയം ഭഗവാനുണ്ടെന്നുള്ളത് തീര്ച്ചയായ കാര്യമാണ്. ഭഗവാന് എങ്ങനെയാണ് വരുന്നതെന്ന് നിങ്ങള്ക്ക് പറഞ്ഞുതരാന് സാധിക്കും. നമുക്ക് നേരിട്ട് ഭഗവാനാണ് മനസ്സിലാക്കിതരുന്നതെന്ന് നിങ്ങള് എല്ലാവര്ക്കും മനസ്സിലാക്കികൊടുക്കൂ. ഭഗവാന് പറയുകയാണ്-എന്നെ ഓര്മ്മിക്കൂ. സത്യയുഗത്തില് എല്ലാവരും സതോപ്രധാനമാണ് എന്നാല് കലിയുഗത്തില് എല്ലാവരും തമോപ്രധാനമാണ്. ഇപ്പോള്വീണ്ടും സതോപ്രധാനമായി മാറുകയാണെങ്കില് മുക്തി-ജീവന്മുക്തിയിലേക്ക് പോകാന് സാധിക്കും.

ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുന്നതിലൂടെ മാത്രമെ നിങ്ങള് സതോപ്രധാനമായി മാറി സതോപ്രധാന ലോകത്തിന്റെ അധികാരിയായി മാറുകയുള്ളൂ. നമ്മള് ആത്മീയ വഴികാട്ടികള് മന്മനാഭവയുടെ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബ വന്നാണ് ബ്രാഹ്മണ ധര്മ്മവും, സൂര്യവംശി-ചന്ദ്രവംശി ധര്മ്മത്തിന്റെയും സ്ഥാപന ചെയ്യുന്നത്. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുന്നില്ലെങ്കില് ജന്മ-ജന്മാന്തരങ്ങളിലെ പാപങ്ങളുടെ ഭാരം ഇല്ലാതാവുകയില്ല. ഇതാണ് വലുതിലും വെച്ച് വലിയ ചിന്ത. കര്മ്മം ചെയ്തുകൊണ്ടും, ജോലികളെല്ലാം ചെയ്തുകൊണ്ടും എന്റെ പ്രിയതമയായ നിങ്ങള് പ്രിയതമനായ എന്നെ ഓര്മ്മിക്കൂ. ഓരോരുത്തര്ക്കും പൂര്ണ്ണമായും സ്വയത്തെ സംരക്ഷിക്കുക തന്നെ വേണം. ബാബയെ ഓര്മ്മിക്കണം. ഒരു പതിതമായ കര്മ്മവും ചെയ്യരുത്. ഓരോ വീട്ടിലും ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന സന്ദേശം നല്കൂ. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. എന്നാല് ഇപ്പോള് നരകമാണ്. ഈ മഹാഭാരത യുദ്ധം നരകത്തിന്റെ വിനാശത്തിനുവേണ്ടിയിട്ടുള്ളതാണ്. ഇപ്പോള് ദേഹീയഭിമാനിയായി മാറൂ. ബാബയുടെ ആജ്ഞയാണ് - അംഗീകരിച്ചാലും ശരി, ഇല്ലെങ്കിലും ശരി. ഞങ്ങള് നിങ്ങള്ക്ക് സന്ദേശം കേള്പ്പിക്കാനായി വന്നിരിക്കുകയാണ്. ബാബയുടെ നിര്ദേശമാണ്-എല്ലാവര്ക്കും സന്ദേശം നല്കൂ എന്ന്. ചിലര് ബാബയോട് ചോദിക്കാറുണ്ട്-ഏത് സേവനം ചെയ്യണമെന്ന്. അപ്പോള് ബാബ പറയും-സന്ദേശം നല്കിക്കൊണ്ടേ യിരിക്കൂ. ബാബയേയും രാജധാനിയേയും ഓര്മ്മിക്കൂ. എന്നാല് അവസാനത്തെ സങ്കല്പത്തിന നുസരിച്ചായിരിക്കും നിങ്ങളുടെ ഗതിയും. ക്ഷേത്രങ്ങളിലും, ഗീതാ പാഠശാലകളിലേക്കെല്ലാം പോകൂ. മുന്നോട്ട് പോകുമ്പോള് നിങ്ങള്ക്ക് ഒരുപാട് പേര് ലഭിച്ചുകൊണ്ടേയിരിക്കും. നിങ്ങള്ക്ക് ദേവീ-ദേവത ധര്മ്മത്തിലുള്ളവരെയാണ് ഉണര്ത്തേണ്ടത്.

ബാബ പറയുന്നു-വളരെ-വളരെ മധുരമുള്ളവരായി മാറൂ. മോശമായ പെരുമാറ്റമാണെങ്കില് പദവി തന്നെ ഭ്രഷ്ടമാകും. ആര്ക്കും ദുഃഖം കൊടുക്കരുത്. സമയം വളരെ കുറച്ചു മാത്രമെയുള്ളൂ. വളരെ ഉയര്ന്ന ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് സ്വര്ഗ്ഗത്തിലെ രാജ്യപദവി ലഭിക്കുന്നത്. ആര്ക്കെങ്കിലും മുരളി പറഞ്ഞുകൊടുക്കാന് അറിയില്ലെങ്കില് ഏണിപ്പടിയുടെ മുന്നിലിരുന്ന് ചിന്തനം ചെയ്യൂ-നമ്മള് ഇങ്ങനെയെല്ലാമാണ് ജന്മങ്ങളെടുക്കുന്നത്, ഇങ്ങനെയാണ് ചക്രം കറങ്ങുന്നത് എന്നെല്ലാം....അപ്പോള് സ്വതവെ തന്നെ പറയാനുള്ള ശബ്ദം വരും. മനസ്സിലേക്ക് വരുന്ന കാര്യങ്ങള് തീര്ച്ചയായും പുറത്തേക്ക് വരുക തന്നെ ചെയ്യും. ഓര്മ്മിക്കുന്നതിലൂടെ നമ്മള് പവിത്രമായി മാറുകയും പുതിയ ലോകത്തില് രാജ്യം ഭരിക്കുകയും ചെയ്യും. ഇപ്പോള് നമ്മുടെ കയറുന്ന കലയായതിനാല് ഉള്ളിന്റെ ഉള്ളില് സന്തോഷമുണ്ടായിരിക്കണം. നമ്മള് മുക്തിധാമത്തിലേക്ക് പോയിട്ടാണ് ജീവന്മുക്തിധാമത്തിലേക്ക് വരുന്നത്. വളരെ ഒന്നാന്തരം സമ്പാദ്യമാണ്. ജോലികളെല്ലാം ചെയ്തുകൊണ്ടും ബുദ്ധികൊണ്ട് മാത്രം ബാബയെ ഓര്മ്മിക്കൂ. ഓര്മ്മിക്കാനുള്ള ശീലമുണ്ടായിരിക്കണം. സ്വദര്ശന ചക്രധാരികളായി മാറണം. പെരുമാറ്റം മോശമായിക്കഴിഞ്ഞാല് ധാരണയുണ്ടാവില്ല. ആര്ക്കും മനസ്സിലാക്കികൊടുക്കാനും സാധിക്കില്ല. ഓരോ ചുവടും മുന്നോട്ട് വെക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. പുറകിലേക്ക് പോകരുത്. പ്രദര്ശിനിയില് സേവനം ചെയ്യുന്നതിലൂടെ ഒരുപാട് സന്തോഷമുണ്ടായിരിക്കും. ബാബ പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ എന്ന് പറഞ്ഞുകൊടുക്കണം. ദേഹധാരികളെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മങ്ങളുണ്ടാകും. സമ്പത്ത് നല്കുന്നത് ബാബയാകുന്ന അച്ഛനാണ്. ബാബ വന്നാണ് നിങ്ങളെ മുക്തി-ജീവന്മുക്തിയിലേക്ക് കൊണ്ടുപോകുന്നത്. പ്രദര്ശിനി മേളയില് സേവനങ്ങള് ചെയ്യാനുള്ള താല്പര്യം വളരെയുണ്ടായിരിക്കണം. സേവനത്തില് ശ്രദ്ധകൊടുക്കണം. കുട്ടികള്ക്ക് സ്വയം തന്നെ ചിന്തയുണ്ടായിരിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ബാബയോട് മാത്രം പൂര്ണ്ണമായ സ്നേഹം വെക്കണം. എല്ലാവര്ക്കും സത്യ-സത്യമായ വഴി പറഞ്ഞുകൊടുക്കണം. ജോലികളെല്ലാം ചെയ്തുകൊണ്ടും സ്വയത്തെ പൂര്ണ്ണമായും ശ്രദ്ധിക്കണം. ഒരു ബാബയുടെ ഓര്മ്മയില് മാത്രം കഴിയണം.

2) സേവനങ്ങള് ചെയ്യാനുള്ള താല്പര്യം വളരെയുണ്ടായിരിക്കണം. തന്റെ പെരുമാറ്റത്തെ നല്ലതാക്കണം, സ്വദര്ന ചക്രധാരികളായി മാറണം.

വരദാനം :-
ചെയ്യുന്നവന്റെയും-ചെയ്യിപ്പിക്കുന്നവന്റെയും സ്മൃതിയിലൂടെ സഹജയോഗത്തിന്റെ അനുഭവം ചെയ്യുന്ന സഫലതാമൂര്ത്തിയായി ഭവിക്കൂ

ഏതൊരു കാര്യം ചെയ്തുകൊണ്ടും ഈ സ്മൃതി ഉണ്ടായിരിക്കണം ഈ കാര്യത്തിന് നിമിത്തമാക്കുന്ന നട്ടെല്ല് ആരാണ്. നട്ടെല്ലില്ലാതെ ഒരു കര്മ്മത്തിലും സഫലത ലഭിക്കുക സാധ്യമല്ല, അതുകൊണ്ട് കേവലം ഇത് ചിന്തിക്കൂ ഞാന് നിമിത്തമാണ്, ചെയ്യിപ്പിക്കുന്നവന് സ്വയം സര്വ്വ സമര്ത്ഥനായ ബാബയാണ്. ഇത് സ്മൃതിയില് വച്ച് കര്മ്മം ചെയ്യുകയാണെങ്കില് സഹജ യോഗത്തിന്റെ അനുഭൂതി ഉണ്ടായിക്കൊണ്ടിരിക്കും. പിന്നീട് ഈ സഹജയോഗം അവിടെ സഹജ രാജ്യം നടത്തിക്കും. ഇവിടുത്തെ സംസ്ക്കാരം അവിടേക്ക് കൊണ്ടുപോകും.

സ്ലോഗന് :-
ഇച്ഛകള് നിഴലിന് സമാനമാണ് താങ്കള് തിരിയികുകയാണെങ്കില് പിറകെ-പിറകെ വരും.