15.11.20    Avyakt Bapdada     Malayalam Murli     18.01.87     Om Shanti     Madhuban


കര്മ്മാതീതസ്ഥിതിയുടെഅടയാളങ്ങള്


ഇന്ന് അവ്യക്ത ബാപ്ദാദ തന്റെ അവ്യക്ത സ്ഥിതി ഭവ യുടെ വരദാനികളായ കുട്ടികളെ അഥവാ അവ്യക്ത ഫരിസ്ഥകളുമായി കൂടിക്കാഴ്ച നടത്താന് വന്നിരിക്കുകയാണ്. ഈ അവ്യക്ത മിലനം ഈ മുഴുവന് കല്പത്തിലും ഇപ്പോള് ഒരേ ഒരു പ്രാവശ്യം സംഗമത്തിലാണ് നടക്കുന്നത്. സത്യയുഗത്തില് ദേവതകളുടെ കൂടിക്കാഴ്ച നടക്കും പക്ഷെ ഫരിസ്ഥകളുടെ കൂടിക്കാഴ്ച, അവ്യക്ത മിലനം ഈ സമയത്താണ് നടക്കുന്നത്. നിരാകാരനായ ബാബയും അവ്യക്ത ബ്രഹ്മാ ബാബയിലൂടെ മിലനം ആഘോഷിക്കുകയാണ്. നിരാകാരനും ഈ ഫരിസ്ഥകളുടെ സഭ വളരെ പ്രിയങ്കരമാണ്, അതിനാല് തന്റെ ധാമം ഉപേക്ഷിച്ച് ആകാരി അഥവാ സാകാരി ലോകത്തില് മിലനം ആഘോഷിക്കാന് വന്നിരിക്കുകയാണ്. ഫരിസ്ഥകളായ കുട്ടികളുടെ സ്നേഹത്തിന്റെ ആകര്ഷണത്താല് ബാബക്കും രൂപം മാറി, വേഷം മാറി കുട്ടികളുടെ ലോകത്തിലേക്ക് വരേണ്ടി വരുന്നു. ഈ സംഗമയുഗം അച്ഛന്റേയും കുട്ടികളുടേയും വളരെ പ്രിയപ്പെട്ടതും വേറിട്ടതുമായ ലോകമാണ്. സ്നേഹത്തിന് വളരെയധികം ആകര്ഷണ ശക്തിയുണ്ട് അതുകൊണ്ടാണല്ലോ പരമാത്മാവ്, ബന്ധനമുക്തമായിരിക്കുന്ന ശക്തി പോലും, ശരീരത്തില് നിന്നും മുക്തമായിരിക്കുന്ന ബാബയെ പോലും സ്നേഹത്തിന്റെ ബന്ധനത്തില് ബന്ധിച്ചല്ലോ, അശരീരിയെ പോലും ലോണെടുപ്പിച്ച് ശരീരധാരി ആക്കിയല്ലോ. ഇതാണ് കുട്ടികളുടെ സ്നേഹത്തിന്റെ പ്രത്യക്ഷ തെളിവ്.

ഇന്നത്തെ ദിവസം നാലുഭാഗത്തേയും ധാരാളം കുട്ടികളുടെ സ്നേഹത്തിന്റെ ഒഴുക്ക്, സ്നേഹസാഗരനില് ലയിക്കുന്ന ദിനമാണ്. കുട്ടികള് പറയുന്നുണ്ട്- ഞങ്ങള് ബാപ്ദാദയുമായി കൂടിക്കാഴ്ച നടത്താന് വന്നിരിക്കുകയാണ്. കുട്ടികള് മിലനത്തിന് വന്നിരിക്കുകയാണോ അതോ കുട്ടികളുമായി കൂടിക്കാഴ്ച നടത്താന് ബാബ വന്നിരിക്കുകയാണോ. അതോ രണ്ട് പേരും മധുബനില് മിലനത്തിന് വന്നിരിക്കുകയാണോ. കുട്ടികള് സ്നേഹ സാഗരത്തില് സ്നാനം ചെയ്യാന് വന്നിരിക്കുകയാണ് പക്ഷെ ബാബ ആയിരകണക്കിനു ഗംഗകളില് സ്നാനം ചെയ്യാന് വന്നിരിക്കുകയാണ് അതിനാലാണ് ഗംഗയും-സാഗരവും തമ്മിലുള്ള മേള വിചിത്രമായ മേളയായി മാറിയത്. സ്നേഹ സാഗരത്തില് ലയിച്ച് സാഗരസമാനമാകുന്നു. ഇന്നത്തെ ദിനത്തെ ബാപ്സമാന് ആകുന്നതിന്റെ സ്മൃതി അര്ത്ഥം സമര്ത്ഥ ദിനം(ശക്തിശാലി ദിനം) എന്ന് പറയുന്നു. എന്തുകൊണ്ടാണ് ഇന്നത്തെ ദിവസം ബ്രഹ്മാബാബയുടെ സമ്പന്നവും സമ്പൂര്ണ്ണവുമായ ബാപ്സമാന് ആകുന്നതിനുള്ള ഓര്മ്മചിഹ്നത്തിന്റെ ദിവസമാണ്. ബ്രഹ്മാവ് അച്ഛനുമാണ് കുട്ടിയുമാണ്, എന്തുകൊണ്ടെന്നാല് ബ്രഹ്മാവ് കുട്ടിയുമാണല്ലോ, അച്ഛനുമാണ്. ഇന്നത്തെ ദിനം ബ്രഹ്മാവ് കുട്ടിയുടെ രൂപത്തില് സത്പുത്രനായി മാറുന്നതിന്റെ തെളിവ് നല്കി സ്നേഹ സ്വരൂപത്തിന്റെ, സമാനമാകുന്നതിന്റെ തെളിവ് നല്കി, വളരെ പ്രിയപ്പെട്ടതും വളരെ വേറിട്ടിരിക്കുന്നതിന്റേയും തെളിവ് നല്കി, ബാപ്സമാന് കര്മ്മാതീതം അര്ത്ഥം കര്മ്മ ബന്ധനങ്ങളില് നിന്നും മുക്തം, വേറിട്ടിരിക്കുന്നതിന്റെ തെളിവ് നല്കി. മുഴുവന് കല്പത്തിന്റേയും കര്മ്മത്തിന്റെ കണക്കുകളില് നിന്നും മുക്തമാകുന്നതിന്റെ തെളിവ് നല്കി. കേവലം സേവനത്തിനുള്ള സ്നേഹമല്ലാതെ വേറെ ഒരു ബന്ധനവുമുണ്ടായിരുന്നില്ല. സേവനത്തിലും സേവനത്തിന്റെ ബന്ധനത്തില് ബന്ധിക്കപ്പെടുന്ന സേവാധാരിയല്ല എന്തുകൊണ്ടെന്നാല് സേവനത്തില് ചിലര് ബന്ധനമുക്തരായി സേവനം ചെയ്യുന്നു അതോടൊപ്പം ചിലര് ബന്ധനയുക്തരായി സേവനം ചെയ്യുന്നു. ബ്രഹ്മാബാബയും സേവാധാരിയാണ് പക്ഷെ സേവനത്തിലൂടെ പരിധിയുള്ള റോയലായ ഇച്ഛകള് സേവനത്തിലും കര്മ്മകണക്കിന്റെ ബന്ധനത്തില് ബന്ധിക്കുന്നുണ്ട്. പക്ഷെ സത്യമായ സേവാധാരി ഈ കര്മ്മകണക്കില് നിന്നും മുക്തമായിരിക്കും. ഇതിനെയാണ് കര്മ്മാതീത സ്ഥിതി എന്ന് പറയുന്നത്. ഏതുപോലെയാണോ ദേഹത്തിന്റെ ബന്ധനം, ദേഹത്തിന്റെ സംബന്ധികളുടെ ബന്ധനം, ഇങ്ങനെ സേവനത്തില് സ്വാര്ത്ഥത - ഈ ബന്ധനവും കര്മ്മാതീതമാകുന്നതില് വിഘ്നം ഉണ്ടാക്കുന്നുണ്ട്. കര്മ്മാതീതമാവുക അര്ത്ഥം ഈ രാജകീയമായ കര്മ്മകണക്കില് നിന്നും മുക്തമായിരിക്കുക.

കൂടുതലും നിമിത്തമായ ഗീതാ പാഠശാലകളിലെ സേവാധാരികള് വന്നിട്ടുണ്ടല്ലോ. അതിനാല് സേവനം അര്ത്ഥം മറ്റുള്ളവരേയും മുക്തമാക്കുക എന്നതാണ്. മറ്റുള്ളവരെ മുക്തമാക്കി സ്വയത്തെ ബന്ധനത്തില് ബന്ധിക്കുന്നില്ലല്ലോ. നഷ്ടോമോഹയാകുന്നതിന് പകരം ലൗകിക മക്കള് അങ്ങനെയുള്ളവരില് നിന്നെല്ലാം മോഹത്തെ ഇല്ലാതാക്കി പിന്നീട് വിദ്യാര്ത്ഥിയോട് മോഹം വരുന്നില്ലല്ലോ. ഇത് വളരെ നല്ലതാണ്, വളരെ നല്ലതാണ്, നല്ലത് നല്ലത് എന്ന് മനസ്സിലാക്കി എന്റേത് എന്ന ബന്ധനത്തില് ബന്ധിക്കപ്പെടുന്നുണ്ടോ. സ്വര്ണ്ണത്തിന്റെ ചങ്ങല നല്ലതായി തോന്നുന്നില്ലല്ലോ. അതിനാല് ഇന്നത്തെ ദിവസം പരിധിയുള്ള എന്റേതുകളില് നിന്നും മുക്തമാകാന് അര്ത്ഥം കര്മ്മാതീതമാകാന് ഉള്ള അവ്യക്ത ദിവസമായി ആഘോഷിക്കൂ. ഇതിനെയാണ് സ്നേഹത്തിന്റെ തെളിവ് എന്ന് പറയുക. കര്മ്മാതീതമാവുക - ഈ ലക്ഷ്യം എല്ലാവരുടേയും വളരെ നല്ലതാണ്. ഇനി പരിശോധിക്കൂ - എത്രത്തോളം കര്മ്മത്തിന്റെ ബന്ധനങ്ങളില് നിന്നും വേറിട്ടിരിക്കുന്നുണ്ട്. ആദ്യത്തെ കാര്യം - ലൗകികവും അലൗകികവും, കര്മ്മവും സംബന്ധവും രണ്ടിലും സ്വാര്ത്ഥ ഭാവത്തില് നിന്നും മുക്തമായിരിക്കണം. രണ്ടാമത്തെ കാര്യം - കഴിഞ്ഞ ജന്മങ്ങളിലെ കര്മ്മ കണക്കുകള് അഥവാ വര്ത്തമാന സമയത്തെ പുരുഷാര്ത്ഥത്തിലെ കുറവിന്റെ കാരണത്താല് ഏതെങ്കിലും വ്യര്ത്ഥമായ സ്വഭാവ സംസ്കാരത്തിനു വശപ്പെടുന്നതില് നിന്നും മുക്തമായോ. എപ്പോഴെങ്കിലും ഏതെങ്കിലും ദുര്ബ്ബലമായ സ്വഭാവ സംസ്കാരം അഥവാ പഴയ സ്വഭാവ സംസ്കാരം നിങ്ങളെ തന്റെ വശത്തിലേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില് നിങ്ങള് ബന്ധനയുക്തരാണ്, ബന്ധനമുക്തമല്ല. ഇങ്ങനെ ചിന്തിക്കരുത് ആഗ്രഹിച്ചിരുന്നില്ല പക്ഷെ സ്വഭാവ സംസ്കാരം ചെയ്യിപ്പിച്ചു. ഇതും ബന്ധനമുക്തരായതിന്റ അടയാളമല്ലല്ലോ. പക്ഷെ ബന്ധനയുക്തരുടേയാണ്. മറ്റൊരു കാര്യം - ഏതെങ്കിലും സേവനം ചെയ്തു, സംഘടനയുണ്ടാക്കി, പ്രകൃതിയിലെ പരിതസ്ഥിതി സ്വസ്ഥിതിയെ അഥവാ ശ്രേഷ്ഠമായ സ്ഥിതിയെ ഇളക്കിയെങ്കില് ഇതും ബന്ധനമുക്ത സ്ഥിതി അല്ല. ഈ ബന്ധനത്തില് നിന്നും മുക്തമായിരിക്കണം. മൂന്നാമത്തെ കാര്യം - പഴയ ലോകത്തില് പഴയ അന്തിമ ശരീരത്തില് ഏതെങ്കിലും പ്രകാരത്തിലുള്ള രോഗം തന്റെ ശ്രേഷ്ഠമായ സ്ഥിതിയെ ഇളക്കത്തിലേക്ക് കൊണ്ടു വരുന്നെങ്കില് - ഇതില് നിന്നും മുക്തരാകണം. ഒന്നാണ് രോഗം വരിക, മറ്റൊന്ന് രോഗം നിങ്ങളെ ഇളക്കുക എന്നത്. വരിക ഇത് ഭാവിയാണ് പക്ഷെ സ്ഥിതി ഇളകുക - ഇത് ബന്ധനയുക്തരുടെ അടയാളമാണ്. സ്വചിന്തനം, ജ്ഞാന ചിന്തനം, ശുഭചിന്തകനാകുന്നതിന്റെ ചിന്തനം മാറി ശരീരത്തിന്റെ രോഗത്തിന്റെ ചിന്തനത്തിലക്ക് വരിക - ഇതില് നിന്നും മുക്തരാകണം എന്തുകൊണ്ടെന്നാല് കൂടുതല് പ്രകൃതിയുടെ ചിന്തനം ചിന്തയുടെ രൂപത്തില് മാറുന്നു. അതിനാല് ഇതില് നിന്നും മുക്തമാവുക - ഇതിനെയാണ് കര്മ്മാതീത സ്ഥിതി എന്ന് പറയുന്നത്. ഈ സര്വ്വ ബന്ധനങ്ങളേയും ഉപേക്ഷിക്കുക, ഇതാണ് കര്മ്മാതീത സ്ഥിതിയുടെ അടയാളം. ബ്രഹ്മാ ബാബയും ഈ സര്വ്വ ബന്ധനങ്ങളില് നിന്നും മുക്തമായി കര്മ്മാതീത സ്ഥിതി പ്രാപ്തമാക്കി. അതിനാല് ഇന്നത്തെ ദിവസം ബ്രഹ്മാ ബാബക്കു സമാനം കര്മ്മാതീതമാകുന്നതിന്റെ ദിവസമാണ്. ഇന്നത്തെ ദിവസത്തിന്റെ മഹത്വം മനസ്സിലായോ. ശരി.

ഇന്നത്തെ സഭ വിശേഷ സേവാധാരി അര്ത്ഥം പുണ്യാത്മാക്കളായി മാറുന്ന ആത്മാക്കളുടെ സഭയാണ്. ഗീതാപാഠശാല തുറക്കുക അര്ത്ഥം പുണ്യാത്മാവാകുക എന്നതാണ്. ഏറ്റവും വലിയതിലും വലിയ പുണ്യമാണ് ഓരോ ആത്മാവിനേയും എന്നന്നേക്കുമായി അര്ത്ഥം അനേക ജന്മങ്ങളിലേക്ക് പാപങ്ങളില് നിന്നും മുക്തമാക്കുക-ഇതാണ് പുണ്യം. പേര് വളരെ നല്ലതാണ്.- ഗീതാ പാഠശാല. അതിനാല് ഗീതാ പാഠശാല ഉള്ളവര് അര്ത്ഥം സദാ സ്വയം ഗീതയുടെ പാഠത്തെ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവര് എന്നാണ്. ഗീതാ ജ്ഞാനത്തിന്റെ ആദ്യത്തെ പാഠമാണ്-അശരീരി ആത്മാവാകൂ അതോടൊപ്പം അന്തിമത്തിലെ പാഠമാണ് - നഷ്ടോമോഹാ, സ്മൃതിസ്വരൂപമാകൂ. അതിനാല് ആദ്യത്തെ പാഠമാണ് വിധി അതോടൊപ്പം അവസാന പാഠമാണ് വിധിയിലൂടെയുള്ള സിദ്ധി. അതിനാല് ഗീതാ പാഠശാല നടത്തുന്നവര് എപ്പോഴും ഈ പാഠം പഠിക്കുന്നുണ്ടോ അതോ മുരളി കേള്പ്പിക്കുക മാത്രമാണോ ചെയ്യുന്നത്. എന്തുകൊണ്ടെന്നാല് സത്യമായ ഗീതാ പാഠശാലയുടെ വിധി ഇതാണ് - ആദ്യം സ്വയം പഠിക്കുക അര്ത്ഥം ആയി തീരുക പിന്നെ നിമിത്തമായി മറ്റുള്ളവരെ പഠിപ്പിക്കുക. അതിനാല് എല്ലാ ഗീതാപാഠശാല നടത്തുന്നവരും ഈ വിധിയിലൂടെ സേവനം ചെയ്യുന്നുണ്ടോ. എന്തുകൊണ്ടെന്നാല് താങ്കള് എല്ലാവരും ഈ വിശ്വത്തിനു മുന്നില് പരമാത്മാ പഠിപ്പിന്റെ സാംപിളാണ്. അതിനാല് സാംപിളിനും മഹത്വമുണ്ട്. സാംപിള് അനേകം ആത്മാക്കള്ക്ക് അതുപോലെ ആയി തീരുന്നതിന് പ്രേരണ നല്കുന്നു. അതിനാല് ഗീതാ പാഠശാല നടത്തുന്നവര്ക്ക് മുകളില് വലിയ ഉത്തരവാദിത്ത്വമുണ്ട്. അഥവാ കുറച്ചെങ്കിലും സാംപിള് ആകുന്നതില് കുറവ് കാണപ്പെട്ടാല് അനേകം ആത്മാക്കള്ക്ക് ഭാഗ്യം നല്കുന്നതിന് പകരം ഭാഗ്യമുണ്ടാക്കുന്നതില് നിന്നും വഞ്ചിതരാക്കാന് നിമിത്തമാകും കാരണം കാണുന്നവരും കേള്ക്കുന്നവരും സാകാര രൂപത്തില് നിമിത്ത ആത്മാവായ താങ്കളെ നോക്കും. ബാബ ഗുപ്തമാണല്ലോ അതിനാല് അങ്ങനെയുള്ള ശ്രേഷ്ഠ കര്മ്മം ചെയ്ത് കാണിക്കൂ അതിലൂടെ തന്റെ ഭാഗ്യരേഖ ശ്രേഷ്ഠമാക്കാന് സാധിക്കണം. അതിനാല് സദാ സ്വയത്തെ സാംപിളാണെന്ന് മനസ്സിലാക്കൂ അതോടൊപ്പം മറ്റൊന്ന് സദാ തന്റെ അടയാളം ഓര്മ്മയില് വെക്കണം. ഗീതാ പാഠശാലയുടെ അടയാളം എന്താണ്. അറിയുമോ. കമല പുഷ്പം. ബാപ്ദാദ കേള്പ്പിച്ചിട്ടുണ്ട് അതായത് കമല പുഷ്പമാകൂ, അതിനെ ജീവിതത്തില് കൊണ്ടു വരൂ. താമര പോലെയാകുന്നതിനുള്ള വഴി തന്നെയാണ് ഇതിനെ പ്രായോഗികമാക്കുക എന്നത്. അഥവാ പകര്ത്തുന്നില്ലെങ്കില് കമല പുഷ്പമാകാനും സാധിക്കില്ല അതിനാല് സാംപിളാണ് അതോടൊപ്പം കമലപുഷ്പത്തിന്റെ അടയാളത്തെ സദാ ബുദ്ധിയില് വെക്കണം. സേവനം എത്ര തന്നെ അഭിവൃദ്ധി പ്രാപ്തമാക്കിയാലും സേവനം ചെയ്തുകൊണ്ടും വേറിട്ടവരായി മാറി സ്നേഹിയാകണം. കേവലം സ്നേഹിയാകരുത്, വേറിട്ടവരായി മാറി സ്നേഹിയാകണം എന്തുകൊണ്ടെന്നാല് സേവനത്തിനോട് സ്നേഹമുണ്ട് എന്നത് വളരെ നല്ല കാര്യമാണ് പക്ഷെ സ്നേഹം മോഹത്തിന്റെ രൂപത്തിലേക്ക് പരിവര്ത്തനപ്പെടരുത്. ഇതിനെയാണ് പറയുന്നത് വേറിട്ടിരുന്ന് സ്നേഹിയാകുക എന്ന്. സേവനത്തിന് നിമിത്തമായി, ഇത് വളരെ നല്ല കാര്യമാണ്. പുണ്യാത്മാവാണ് എന്ന ടൈറ്റില് ലഭിച്ചല്ലോ അതിനാല് നോക്കണം, വിശേഷിച്ചും ക്ഷണിച്ചിട്ടുമുണ്ട്. എന്തെന്നാല് പുണ്യത്തിന്റെ കര്മ്മമാണല്ലോ ചെയ്തത്. സിദ്ധിയുടെ ഏത് പാഠമാണോ ബാബ മുമ്പ് പഠിപ്പിച്ചത്, അതിനാല് സിദ്ധിയുടെ സ്ഥിതിയിലൂടെ അഭിവൃദ്ധി പ്രാപ്തമാക്കൂ. മനസ്സിലായോ, ഇനി എന്താണ് ചെയ്യേണ്ടത്, ശരി.

എല്ലാവരും വിശേഷിച്ചും ഒരു കാര്യത്തിന് കാത്തിരിപ്പിലാണ്, അത് ഏതാണ്. റിസള്ട്ട് കേള്പ്പിക്കട്ടെ. റിസള്ട്ട് താങ്കള് കേള്പ്പിക്കുമോ അതോ ബാബാ കേള്പ്പിക്കട്ടെ. ബാപ്ദാദ കേള്പ്പിച്ചിരുന്നു - റിസള്ട്ട് നല്കുമോ അതോ നേടുമോ. ഡ്രാമാ പ്ലാനനുസരിച്ച് എന്തെല്ലാം നടക്കുന്നോ, നടന്നോ എല്ലാം നല്ലതിന് എന്നേ പറയുന്നുള്ളൂ. എല്ലാവരും നല്ല ലക്ഷ്യം വെച്ചു. ലക്ഷണം യഥാശക്തി കര്മ്മത്തില് കാണിച്ചു. അനേകകാലത്തിന്റെ വരദാനം നമ്പര്വാറായി ധാരണയും ചെയ്തിട്ടുണ്ട് അതുപോലെ ഇപ്പോഴും ഏതെല്ലാം വരദാനങ്ങള് പ്രാപ്തമാക്കിയോ, അത് വരദാനി മൂര്ത്തിയായി ബാബക്കു സമാനം വരദാനങ്ങളുടെ ദാതാവായിരിക്കണം. ഇപ്പോള് ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്. വരദാനം ലഭിച്ചു, ഇപ്പോള് ഈ വര്ഷം അനേക കാലം ബന്ധനമുക്തം അര്ത്ഥം ബാപ്സമാന് കര്മ്മതീത സ്ഥിതിയുടെ വിശേഷ അഭ്യാസം ചെയ്തും ലോകത്തില് നിന്നും വേറിട്ടിരിക്കാനും സ്നേഹിയായിരിക്കാനും ഉള്ള വിശേഷ അനുഭവം ചെയ്യിപ്പിക്കൂ. ഇടയ്ക്കിടയ്ക്ക് അനുഭവം ചെയ്യുക - ഇപ്പോള് ഈ വിധിയെ മാറ്റി അനേകകാലത്തിന്റെ അനുഭൂതികളുടെ പ്രത്യക്ഷമായി അനേകകാലം അചഞ്ചലരും, ദൃഢതയുള്ളവരും, നിര്വ്വിഘ്നവും, ബന്ധനമില്ലാത്തവരും, നിര്വ്വികല്പവും, വികര്മ്മം ചെയ്യാത്തവരും അര്ത്ഥം നിരാകാരി, നിര്വ്വികാരി, നിരഹങ്കാരി - ഈ സ്ഥിതിയെ ലോകത്തിനു മുന്നില് പ്രത്യക്ഷ രൂപത്തില് കൊണ്ടു വരണം. ഇതിനെയാണ് പറയുന്നത് ബാപ്സമാനാകുക. മനസ്സിലായോ.

റിസള്ട്ടില് ആദ്യം സ്വയം സ്വയത്തോട് സന്തുഷ്ടമായിരിക്കണം, രണ്ടാമത്തേതാണ് ബ്രാഹ്ണ പരിവാരത്തിന്റെ സന്തുഷ്ടത, മൂന്നാമത്തേതാണ് ബാബയുടെ സന്തുഷ്ടത. മൂന്നിന്റേയും റിസള്ട്ടില് ഇനിയും മാര്ക്ക് നേടണം. അതിനാല് സന്തുഷ്ടമാകൂ, സന്തുഷ്ടമാക്കൂ. ബാബയുടെ സന്തുഷ്ടമണിയായി സദാ തിളങ്ങി കൊണ്ടിരിക്കണം. ബാപ്ദാദ കുട്ടികള്ക്ക് ബഹുമാനം നല്കുന്നുണ്ട്, അതുകൊണ്ടാണ് ഗുപ്തമായ റെക്കോര്ഡ് കേള്പ്പിക്കുന്നത്. നടത്തേണ്ടവരാണ്, അതിനാല് ബാബ സദാ സമ്പന്നതയുടെ സ്റ്റേജ് നോക്കുകയാണ്. ശരി

എല്ലാവരും സന്തുഷ്ടമണികളല്ലേ. അഭിവൃദ്ധി കണ്ട് സന്തോഷത്തിലിരിക്കൂ. താങ്കള് കാത്തിരിക്കുകയാണല്ലോ അതായത് അബു റോഡ് വരേയ്ക്കും ക്യൂ കാണണമെന്ന് പറഞ്ഞ്. ഇപ്പോള് കേവലം ഹാള് മാത്രമാണ് നിറഞ്ഞിരിക്കുന്നത്, പിന്നെ എന്തു ചെയ്യും. പിന്നെ ഉറങ്ങുമോ അതോ അഖണ്ഡ യോഗം ചെയ്യുമോ. ഇതും നടക്കും അതിനാല് കുറച്ച് സ്ഥലമാണ് ലഭിച്ചതെങ്കിലും തൃപ്തിപ്പെടൂ. മൂന്നടി മണ്ണിനു പകരം ഒരടി മണ്ണാണ് കിട്ടിയതെങ്കിലും അതിലും തൃപ്തിപ്പെടൂ. ആദ്യം ഇങ്ങനെ നടക്കുമായിരുന്നു - ഇങ്ങനെ ചിന്തിക്കരുത്. പരിവാരത്തിന്റെ അഭിവൃദ്ധിയുടെ സന്തോഷം ആഘോഷിക്കൂ. ആകാശത്തേയും ഭൂമിയേയും പ്രാപ്തമാകില്ലല്ലോ. ധാരാളം പര്വ്വതങ്ങള് ഉണ്ട്. ഇതും വേണം, ഇതും കിട്ടണം - ഇങ്ങനെ വലിയ കാര്യം ഉണ്ടാക്കുന്നു. ദാദിമാരും ചിന്തയിലേക്ക് വരുന്നു - എന്തു ചെയ്യും, എങ്ങനെ ചെയ്യും. ഇങ്ങനേയും ദിവസം വരും അന്ന് പകലില് വെയിലുള്ളപ്പോള് ഉറങ്ങും, രാത്രി ഉണര്ന്നിരിക്കും. മനുഷ്യരാണെങ്കില് അഗ്നി കൂട്ടി അതിനു ചുറ്റും ചൂട് കിട്ടുന്നതിന് ഇരിക്കും, താങ്കള് യോഗാഗ്നി കത്തിച്ച് ഇരിക്കും. ഇഷ്ടമാണോ അതോ കട്ടില് വേണോ. ഇരിക്കുന്നതിന് കസേര വേണമോ. ഈ പര്വ്വതത്തിന്റെ താഴ്വാരയെ ഇരിപ്പിടമാക്കിക്കോള്ളൂ. ഏതുവരെ സൗകര്യങ്ങളുണ്ടോ സുഖം എടുത്തോള്ളൂ, ഇല്ലെങ്കില് പര്വ്വതത്തെ കസേരയാക്കൂ. കുറച്ച് വിശ്രമിക്കണം അത്രയല്ലേ ഉള്ളൂ, അയ്യായിരം പേര് വന്നാല് കസേര എടുപ്പിക്കേണ്ടി വരില്ലേ. അതുപോലെ ക്യൂ വന്നാല് കിടക്കയും ഉപേക്ഷിക്കേണ്ടി വരും. സദാ തയ്യാറായി ഇരിക്കണം. കിടക്ക കിട്ടിയാലും ഹാം ജി ആയിരിക്കണം, നിലത്ത് കിടക്കേണ്ടി വന്നാലും ഹാം ജി ആയിരിക്കണം. 15-15 ദിവസങ്ങള് വരേയ്ക്കും മരുന്ന് ഇല്ലാതെ ഇരുന്നിട്ടുണ്ട്. ശ്വാസം മുട്ടലിന്റെ രോഗമുള്ളവര് കമ്പിന്റെ റൊട്ടി കഴിച്ചിരുന്നു, ലസ്സി കുടിച്ചും കഴിഞ്ഞിരുന്നു. പക്ഷെ അവര് രോഗിയായില്ല, എല്ലാവരും ആരോഗ്യശാലികളായിരുന്നു. അതിനാല് ഇത് ആരംഭത്തില് തന്നെ അഭ്യാസം ചെയ്ത് കാണിച്ചു, അപ്പോള് അന്തിമത്തിലും വരുമല്ലോ. ഇല്ലെങ്കില് ചിന്തിക്കൂ, ശ്വാസംമുട്ടലിന്റെ രോഗമുള്ള ആള്ക്ക് ലസ്സി കുടിപ്പിച്ചാല് അവര് ആദ്യം തന്റെ പരിഭ്രമിക്കില്ലേ. പക്ഷെ ആശീര്വ്വാദത്തിന്റെ മരുന്ന് കൂടെ തന്നെയുണ്ട്. അതിനാല് മനോരഞ്ജനത്തിന്റെ അനുഭവമാണ് ഉണ്ടായിരുന്നത്. പേപ്പറായി തോന്നിയില്ല, പരിശ്രമമായി തോന്നിയില്ല. ത്യാഗമല്ല, ചുറ്റികറക്കം പോലെയാണ് തോന്നുക. അതിനാല് എല്ലാവരും തയ്യാറാണല്ലോ അതോ സൗകര്യം നല്കുന്നവരുടെ അടുത്ത ടീച്ചര്മാര് തന്റെ ലിസ്റ്റ് കൊണ്ട് പോകില്ലല്ലോ. അതുകൊണ്ടാണല്ലോ വിളിക്കാത്തത്. സമയം വരുമ്പോള് ഇവരെല്ലാം സൗകര്യങ്ങള്ക്ക് ഉപരിയായി സാധനയുടെ സിദ്ധി രൂപത്തിന്റെ അനുഭവം നല്കും. ആത്മീയ സേനയാണല്ലോ. സേനയുടെ പാര്ട്ടും കളിക്കണമല്ലോ. ഇപ്പോള് സ്നേഹി പരിവാരമാണല്ലോ, വീടാണല്ലോ, ഈ അനുഭവവും ചെയ്യുന്നുണ്ടല്ലോ. പക്ഷെ സമയത്ത് ആത്മീയ സേനയായി ഏത് സമയമാണോ വന്നിരിക്കുന്നത് അതിനെ സ്നേഹത്തോടെ മറി കടക്കുക തന്നെ വേണം - ഇതും സേനയുടെ വിശേഷതയാണ്. ശരി.

ഗുജറാത്തിന് ഈ വിശേഷ വരദാനമുണ്ട് അവര് സദാ തയ്യാറായി ഇരിക്കുന്നവരാണ്. ഒഴിവ് കഴിവ് പറയാറില്ല - എന്തു ചെയ്യും, എങ്ങനെ വരും, റിസര്വേഷന് കിട്ടിയില്ല - എങ്ങനെയായലും എത്തിച്ചേരുന്നു. അടുത്താണല്ലോ അതിന്റെ പ്രയോജനമുണ്ട്. ഗുജറാത്തിന് ആജ്ഞാകാരി ആകുന്നതിന്റെ വിശേഷ വരദാനമുണ്ട്. എന്തുകൊണ്ടെന്നാല് സേവനത്തില് ഹാം ജി ആണല്ലോ. പരിശ്രമമുള്ള സേവനം സദാ ഗുജറാത്തിനാണല്ലോ കൊടുക്കുന്നത്.റൊട്ടിയുടെ സേവനം ആരാണ് ചെയ്യുന്നത്. സ്ഥലം നല്കുന്നതിന്റെ, തിരക്കുണ്ടെങ്കിലും ഓടി നടന്നുള്ള സേവനം ചെയ്യുന്നുണ്ട്. ബാപ്ദാദ എല്ലാം കാണുന്നുണ്ട്. ബാപ്ദാദ ഒന്നും അറിയുന്നില്ല എന്നൊന്നുമല്ല. പരിശ്രമം ചെയ്യുന്നവര്ക്ക് വിശേഷ സ്നേഹം പ്രാപ്തമാകും. സമീപത്തുള്ള ഭാഗ്യമാണ് ഉള്ളത് അതോടൊപ്പം ഭാഗ്യത്തെ കൂട്ടുന്നതിനുള്ള രീതി വളരെ നല്ലതാണ്. ഭാഗ്യത്തെ വര്ദ്ധിപ്പിക്കാന് എല്ലാവര്ക്കും അറിയില്ല. ചിലര്ക്ക് ഭാഗ്യം കിട്ടും പക്ഷെ എത്ര ലഭിച്ചോ അത്രയേ ഉണ്ടാകുള്ളൂ, അതിനെ വര്ദ്ധിപ്പിക്കാന് അറിയുന്നില്ല. പക്ഷെ ഗുജറാത്തിലുള്ളവര്ക്ക് ഭാഗ്യമുണ്ട് അതോടൊപ്പം അതിനെ വര്ദ്ധിപ്പിക്കാനും അറിയാം അതിനാല് തന്റെ ഭാഗ്യത്തെ വര്ദ്ധിപ്പിക്കുകയാണ്- ഇതു കണ്ട് ബാപ്ദാദയും സന്തോഷിക്കുകയാണ്. അതിനാല് ബാബയുടെ വിശേഷ ആശീര്വ്വാദം - ഇതും ഭാഗ്യത്തിന്റെ അടയാളമാണ്. മനസ്സിലായോ.

നാലു ഭാഗത്ത് നിന്നും ഏതെല്ലാം സ്നേഹി മക്കള് എത്തിച്ചേര്ന്നിട്ടുണ്ടോ, ബാപ്ദാദയും ദേശ വിദേശത്തിലെ സ്നേഹികളായ കുട്ടികള്ക്ക് സ്നേഹത്തിന്റെ റിട്ടേര്ണായി സദാ അവിനാശി സ്നേഹിയായി ഭവിക്കട്ടെ എന്ന വരദാനം നല്കുകയാണ്. സ്നേഹത്താല് ഓടി ഓടി വന്നല്ലോ,സമീപത്ത് എത്തിയല്ലോ, സമ്മുഖത്ത് എത്തിയല്ലോ.അതുപോലെ പുരുഷാര്ത്ഥത്തിലും വിശേഷിച്ചും പറക്കുന്ന കലയിലൂടെ ബാബയുടെ സമീപത്ത് തന്നെയിരിക്കണം. മനസ്സിലായോ എന്താണ് ചെയ്യേണ്ടത്. ഈ സ്നേഹം, ഹൃദയത്തിന്റെ സ്നേഹം ദിലാരാമനായ ബാബയുടെ അടുത്ത് താങ്കള് എത്തുന്നതിന് മുമ്പേ എത്തിക്കഴിഞ്ഞു. സന്മുഖത്താണെങ്കിലും,ദേശ വിദേശത്ത് ശരീരം കൊണ്ട് ദൂരെയാണെങ്കിലും, എല്ലാ കുട്ടികളും സമീപത്തിലും സമീപത്ത് ഹൃദയസിംഹാസനധാരിയാണ്. ഏറ്റവും സമീപത്തുള്ള സ്ഥലമാണ് ഹൃദയമാണ്. ദേശത്തിലോ വിദേശത്തിലോ അല്ല ഇരിക്കുന്നത് പകരം ഹൃദയസിംഹാസനത്തിലാണ് ഇരിക്കുന്നത്. അതിനാല് സമീപത്താണല്ലോ. എല്ലാ കുട്ടികളുടേയും സ്നേഹസ്മരണകള്, പരാതികള്, മധുരമധുരമായ ആത്മീയസംഭാഷണങ്ങള്,സമ്മാനങ്ങള് എല്ലാം ബാബയുടെ അടുത്ത് എത്തിച്ചേര്ന്നു. ബാപ്ദാദയും സ്നേഹികളായ കുട്ടികള്ക്ക് സദാ പരിശ്രമത്തില് നിന്ന് മുക്തരാകട്ടെ പ്രേമത്തില് മുഴുകി ഇരിക്കട്ടെ - ഈ വരദാനം നല്കുകയാണ്. അതിനാല് എല്ലാവര്ക്കും റിട്ടേണ് കിട്ടിയില്ലേ. ശരി.

സര്വ്വ സ്നേഹികളായ ആത്മാക്കള്ക്ക്, സദാ സമീപത്ത് ഇരിക്കുന്ന ആത്മാക്കള്ക്ക്, സദാ ബന്ധനമുക്തരും, കര്മ്മാതീത സ്ഥിതിയുടെ അനുഭവം ചെയ്യുന്ന വിശേഷ ആത്മാക്കള്ക്ക്,എല്ലാ ഹൃദയസിംഹാസനധാരികള്ക്കും സന്തുഷ്ടമണികള്ക്കും ബാപ്ദാദയുടെ അവ്യക്ത സ്ഥിതി ഭവ എന്ന വരദാനത്തോടൊപ്പം സ്നേഹസ്മരണകളും ശുഭരാത്രിയും ശുഭപ്രഭാതവും.


വരദാനം :-
പഴയ കണക്കുകളെ സമാപ്തമാക്കി, പുതിയ സംസ്ക്കാരങ്ങളാകുന്ന പുതിയ രൂപത്തിലുള്ള വസ്ത്രം ധാരണ ചെയ്യുന്ന ബാപ്സമാന് സമ്പന്നരായി ഭവിക്കട്ടെ.

ഏതുപോലെയാണോ ദീപാവലിക്ക് പുതിയ വസ്ത്രം ധാരണ ചെയ്യുന്നത്, അതുപോലെ താങ്കള് കുട്ടികളും മര്ജീവാ പുതിയ ജന്മത്തില്, പുതിയ സംസ്കാരത്തിന്റെ രൂപത്തിലുള്ള വസ്ത്രം ധാരണ ചെയ്ത് പുതു വര്ഷം ആഘോഷിക്കൂ. തന്റെ കുറവുകള്, ദുര്ബ്ബലതകള്, കോമളത, ശക്തിഹീനത ഇങ്ങനെ എന്തെല്ലാം പഴയ കണക്കുകള് അവശേഷിച്ചിട്ടുണ്ടോ അതിനെ സമാപ്തമാക്കി സത്യമായ ദീപാവലി ആഘോഷിക്കൂ. ഈ പുതിയ ജന്മത്തില് പുതിയ സംസ്കാരത്തെ ധാരണ ചെയ്യൂ അപ്പോള് ബാബക്കു സമാനം സമ്പന്നമാകും.

സ്ലോഗന് :-
ശുദ്ധ സങ്കല്പങ്ങളുടെ ഖജനാവ് സമ്പാദിച്ചാല് വ്യര്ത്ഥ സങ്കല്പങ്ങളില് സമയം പോകില്ല.


സൂചന - ഇന്ന് ഈ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ്. എല്ലാ രാജയോഗി തപസ്വി സഹോദരി സഹോദരന്മാര് വൈകുന്നേരം 6.30 മുതല് 7.30 വരെ വിശേഷ യോഗാഭ്യാസത്തിന്റെ സമയത്ത് തന്റെ ശുഭ ഭാവനകളുടെ ശ്രേഷ്ഠ മനോഭാവത്തിലൂടെ മനസ്സാ മഹാദാനിയായി സര്വ്വര്ക്കും നിര്ഭയതയുടെ വരദാനം നല്കുന്ന സേവനം ചെയ്യൂ.