മധുരമായ കുട്ടികളെ-
എല്ലാവരേയും ആശീര്വദിക്കുന്ന ആനന്ദസാഗരന് ഒരേയൊരു ബാബയാണ്, ബാബയേ തന്നേയാണ്
ദു:ഖഹര്ത്താ, സുഖകര്ത്താ എന്ന് പറയുന്നത്, ബാബയ്ക്കല്ലാതെ മറ്റാര്ക്കും ദു:ഖത്തെ
ഇല്ലാതാക്കാന് സാധിക്കില്ല.
ചോദ്യം :-
ഭക്തിമാര്ഗ്ഗത്തിലും ജ്ഞാനമാര്ഗ്ഗത്തിലും ദത്തെടുക്കുന്ന രീതി ഉണ്ട,് എന്നാല്
വ്യത്യാസമെന്താണ് ?
ഉത്തരം :-
ഭക്തിമാര്ഗ്ഗത്തില് ആരോടെങ്കിലുമൊപ്പം ദത്ത് നില്ക്കുകയാണെങ്കില് ഗുരുവും
ശിഷ്യനും എന്ന സംബന്ധം ഉണ്ടാകുന്നു, സന്യാസിമാര് ദത്തെടുക്കപ്പെടുകയാണെങ്കില്
സ്വയത്തെ പിന്ഗാമിമാര് എന്ന് പറയും, എന്നാല് ജ്ഞാനമാര്ഗ്ഗത്തില് നിങ്ങള്
പിന്ഗാമികളോ ശിഷ്യരോ അല്ല. നിങ്ങള് ബാബയുടെ മക്കളാകുന്നു. മക്കളാകുക എന്നാല്
സമ്പത്തിന് അധികാരിയാകുക.
ഗീതം :-
ഓം
നമ:ശ്ശിവായ......
ഓംശാന്തി.
കുട്ടികള് ഗീതം കേട്ടില്ലേ. ഇത് പരമപിതാപരമാത്മാ ശിവന്റെ മഹിമയാണ്. ശിവായേ
നമ:എന്ന് പറയാറുമുണ്ട്. രുദ്രായ നമ:,അല്ലെങ്കില് സോമനാഥ നമ: എന്ന് പറയാറില്ല.
ശിവായ നമ: എന്ന് പറയുന്നു ധാരാളം സ്തുതിയും ശിവനാണ് ഉള്ളത്. ഇപ്പോള് ശിവായ നമ:
എന്നത് അച്ഛനാണ്. ശിവന് എന്ന് ഗോഡ്ഫാദറിന്റെ പേരാണ്. ശിവന് നിരാകാരനാണ്. ഓ
ഗോഡ്ഫാദര് എന്ന് ആരാണ് പറഞ്ഞത് ?ആത്മാവ്. ഓ ഫാദര് എന്ന് മാത്രമാണ് പറഞ്ഞത്
എങ്കില് അത് ശരീരത്തിന്റെ അച്ഛനാകും. ഓ ഗോഡ്ഫാദര്, എന്ന് പറയുന്നതിലൂടെ
ആത്മാവിന്റെ അച്ഛനാകുന്നു. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ദേവതമാരെ പവിഴ
ബുദ്ധികള് എന്ന് പറയാറുണ്ട്. ദേവതമാര് വിശ്വത്തിന്റെ അധികാരികളായിരുന്നു.
ഇപ്പോള് അധികാരികളൊന്നും ഇല്ല. ഭാരതത്തിന് നാഥനായി ആരും തന്നെ ഇല്ല. രാജാവിനേയും
പിതാവ്, അന്നദാതാവ് എന്ന് പറയുന്നു. ഇപ്പോള് രാജാക്കന്മാര് ഇല്ല. അപ്പോള് ഈ
ശിവായേ നമ: എന്ന് ആരാണ് പറഞ്ഞത് ? ഇത് അച്ഛനാണ് എന്ന് എങ്ങിനെ മനസിലായി?
ബ്രഹ്മാകുമാര് -കുമാരിമാര് ധാരാളമുണ്ട്. ഇവര് ശിവബാബയുടെ പൗത്ര പൗത്രിമാരാണ്.
ബ്രഹ്മാവിലൂടെ ഇവരെ ദത്തെടുക്കുന്നു. ഞങ്ങള് ബ്രഹ്മാകുമാര്-കുമാരിമാരാണ് എന്ന്
എല്ലാവരും പറയുന്നു. ശരി, ബ്രഹ്മാവ് ആരുടെ കുട്ടിയാണ് ?ശിവന്റെ. ബ്രഹ്മാ, വിഷ്ണു,
ശങ്കരന് മൂന്ന് പേരും ശിവന്റെ കുട്ടികളാണ്. ശിവബാബ ഉയര്ന്നതിലും ഉയര്ന്ന
ഭഗവാനാണ്, നിരാകാരി വതനത്തില് വസിക്കുന്നവനാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാര്
സൂക്ഷ്മവതനവാസികളാണ്. ശരി, മനുഷ്യ സൃഷ്ടി എങ്ങിനെ രചിച്ചു ? ഡ്രാമയനുസരിച്ച്
ബ്രഹ്മാവിന്റെ ശരീരത്തില് ഞാന് പ്രവേശിച്ച് ഇദ്ദേഹത്തെ പ്രജാപിതാവാക്കുന്നു
എന്ന് പറയുന്നു. ബ്രഹ്മാ എന്ന് പേര് നല്കിയ ഇദ്ദേഹത്തില് തന്നേയാണ് എനിക്ക്
പ്രവേശിക്കേണ്ടത്. ദത്തെടുത്തതിന് ശേഷം പേര് മാറ്റുന്നു. സന്യാസിമാരും പേര്
മാറ്റുന്നു. ആദ്യം ഗൃഹസ്ഥികളുടെ അടുക്കല് ജന്മമെടുക്കുന്നു പിന്നീട്
സംസ്ക്കാരമനുസരിച്ച് ചെറുപ്പത്തില് തന്നെ ശാസ്ത്രങ്ങളും മറ്റും പഠിക്കുന്നു,
പിന്നെ വൈരാഗ്യം വരുന്നു.സന്യാസിമാരുടെ അടുക്കല് ചെന്ന് ദത്ത് നില്ക്കുന്നു, ഇത്
എന്റെ ഗുരുവാണെന്ന് പറയുന്നു. അവരെ അച്ഛന് എന്ന് പറയില്ല. ഗുരുവിന്റെ ശിഷ്യന്
അല്ലെങ്കില് പിന്ഗാമിയാകുന്നു. നിങ്ങള് ഞങ്ങളുടെ ശിഷ്യനാണ് അഥവാ
പിന്ഗാമിയാണെന്ന് പറഞ്ഞ് ശിഷ്യരെ ദത്തെടുക്കുന്നു. ഈ ബാബ പറയുന്നു നിങ്ങള് എന്റെ
കുട്ടികളാണ്. നിങ്ങള് ആത്മാക്കള് ഭക്തിമാര്ഗ്ഗം മുതല് വിളിച്ച് വരുന്നു, കാരണം
ഇവിടെ ദു:ഖം വളരെ ഉണ്ട്, രക്ഷിക്കൂ രക്ഷിക്കൂ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു.
പതിതപാവനനായ ബാബ ഒന്ന് മാത്രമാണ്. നിരാകാരനായ ശിവനെ ആത്മാവ്
നമസ്ക്കരിക്കുന്നു.അതിനാല് അച്ഛന് തന്നേയാണ്. څഅങ്ങ് തന്നെ മാതാവും പിതാവുംچ ഇതും
ഗോഡ്ഫാദറെ കുറിച്ച് തന്നെയാണ് പാടുന്നത്. അച്ഛനാണെങ്കില് തീര്ച്ചയായും അമ്മയും
ഉണ്ടാകും. അച്ഛനും അമ്മയും ഇല്ലാതെ രചനയുണ്ടാകുന്നില്ല. അച്ഛന് കുട്ടികള്ക്ക്
സമീപം എത്തുക തന്നെ വേണം. ഈ സൃഷ്ടി ചക്രം എങ്ങിനെ ആവര്ത്തിക്കുന്നു, ഇതിന്റെ ആദി,
മദ്ധ്യ, അന്ത്യത്തെ അറിയണം - ഇതിനേയാണ് ത്രികാല ദര്ശിയാകുക എന്ന് പറയുന്നത്.
ഇത്രയും കോടിക്കണക്കിന് ആത്മാക്കളാണ്, ഓരോരുത്തരുടെ പാര്ട്ടും അവരവരുടേതാണ്. ഇത്
പരിധിയില്ലാത്ത നാടകമാണ്. ബാബ പറയുന്നു ഞാന് രചയിതാവാണ്, സംവിധായകനാണ്, പ്രധാന
അഭിനേതാവാണ്. അഭിനയിച്ച് കൊണ്ടിരിക്കുകയല്ലേ. എന്റെ ആത്മാവിനെ സുപ്രീം എന്ന്
പറയുന്നു. ആത്മാവിന്റേയും പരമാത്മാവിന്റേയും രൂപം ഒന്ന് തന്നേയാണ്. വാസ്തവത്തില്
ആത്മാവ് ബിന്ദുവാണ്. ഭൃകുടി മദ്ധ്യത്തില് ആത്മാവാകുന്ന നക്ഷത്രം വസിക്കുന്നു.
പൂര്ണമായും സൂക്ഷ്മമാണ്. അതിനെ കാണാന് സാധിക്കില്ല. ആത്മാവ് സൂക്ഷ്മമാണെങ്കില്
ആത്മാവിന്റെ അച്ഛനും സൂക്ഷ്മമാണ്. ബാബ മനസ്സിലാക്കിതരുന്നു നിങ്ങള് ആത്മാക്കള്
ബിന്ദുസമാനമാണ്. ഞാന് ശിവനും ബിന്ദുസമാനമാണ്. എന്നാല് ഞാന് പരമമായ രചയിതാവും
സംവിധായകനും ആണ്. ജഞാനസാഗരനാണ്. എന്നില് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ
ജ്ഞാനമുണ്ട്. ഞാന് ജ്ഞാനസാഗരനും, ശാന്തിസാഗരനും, എല്ലാവരിലും ആശീര്വ്വാദം
ചൊരിയുന്നവനുമാണ്. എല്ലാവരേയും സദ്ഗതിയിലേക്ക് കൊണ്ട് പോകുന്നു. ദു:ഖഹര്ത്താവും,
സുഖകര്ത്താവും ഒരേയൊരു ബാബയാണ്. സത്യയുഗത്തില് ആരും ദു:ഖികളല്ല. ലക്ഷ്മീ
നാരായണന്റെ രാജ്യമാണ്.
ബാബ മനസിലാക്കി തരുന്നു ഞാന് ഈ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ബീജരൂപമാണ്.
മാങ്ങയുടെ വൃക്ഷമുണ്ട്, അത് ജഡബീജമാണ്, അത് സംസാരിക്കില്ല എന്ന് മനസിലാക്കൂ.
ജീവനുണ്ടെങ്കില് എന്റെ വിത്തില് നിന്ന് ഇങ്ങിനെ കൊമ്പും ചില്ലകളും, ഇലകളും
വരുന്നു എന്ന് പറയുന്നു ഇപ്പോള് ഇത് ചൈതന്യമാണ്, ഇതിനെ കല്പ്പവൃക്ഷം എന്ന്
പറയുന്നു. മനുഷ്യസൃഷ്ടീ വൃക്ഷത്തിന്റെ ബീജം പരമപിതാ പരമാത്മാവാണ്. ബാബ പറയുന്നു
ഞാന് തന്നേയാണ് വന്ന് ഈ ജ്ഞാനം മനസിലാക്കി തരുന്നത്, കുട്ടികളെ സദാ
സുഖികളാക്കുന്നു. മായയാണ് ദു:ഖികളാക്കുന്നത്. ഭക്തിമാര്ഗ്ഗത്തിന് പൂര്ത്തിയാകണം.
ഡ്രാമയ്ക്ക് തീര്ച്ചയായും കറങ്ങണം. ഇത് പരിധിയില്ലാത്ത ലോകത്തിന്റെ ഹിസ്റ്ററി
ജ്യോഗ്രഫിയാണ്. ചക്രം കറങ്ങി കൊണ്ടിരിക്കുന്നു. കലിയുഗം മാറി പിന്നീട്
സത്യയുഗമുണ്ടാകുന്നു. സൃഷ്ടി ഒന്ന് തന്നേയാണ്. ഗോഡ്ഫാദറും ഒന്ന് തന്നെ. ഈ
ഗോഡ്ഫാദറിന് അച്ഛനില്ല. ടീച്ചറും ആണ്, പഠിപ്പിച്ച് കൊണ്ടിരിക്കുന്നു. ഭഗവാന്
പറയുന്നു - ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. ആളുകള് മാതാപിതാക്കളെ
അറിയുന്നില്ല. നിങ്ങള് കുട്ടികള്ക്കറിയാം നിരാകാരനായ ശിവബാബയുടെ നിരാകാരീ
കുട്ടികളാണ് ഞങ്ങള് എന്ന്. പിന്നെ സാകാരീ ബ്രഹ്മാവിന്റേയും കുട്ടികളാണ്.
നിരാകാരരായ കുട്ടികള് എല്ലാവരും സഹോദരന്മാരാണ്, ബ്രഹ്മാവിന്റെ മക്കള് സഹോദരീ
സഹോദരരാണ്.ഇതാണ് പവിത്രമിയിരക്കുന്നതിനുള്ള യുക്തി. സഹോദരനും സഹോദരിയും എങ്ങിനെ
വികാരത്തില് പോകും. വികാരം അഗ്നിയല്ലേ ഉണ്ടാക്കുന്നത്. കാമാഗ്നി എന്ന്
പറയാറുണ്ട്, അതില് നിന്നും രക്ഷപ്പെടുന്നതിനുള്ള യുക്തി ബാബ പറഞ്ഞ് തരുന്നു.
പ്രാപ്തി വളരെ ഉയര്ന്നതാണ്. നമ്മള് ശ്രീമതമനുസരിച്ച് നടക്കുകയാണെങ്കില്
പരിധിയില്ലാത്ത അച്ഛന്റെ സമ്പത്ത് നേടും. ഓര്മ്മയിലൂടെ തന്നേയാണ്
എവര്ഹെല്ത്തിയാകുന്നത്. പ്രാചീന ഭാരതത്തിന്റെ യോഗം പ്രസിദ്ധമാണ്. ബാബ പറയുന്നു
എന്നെ ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങള് പവിത്രമായി മാറും, പാപം ഭസ്മമാകും. ബാബയുടെ
ഓര്മ്മയിലൂടെ ശരീരം ഉപേക്ഷിക്കുകയാണെങ്കില് എന്റെ അടുക്കല് വരും. ഈ പഴയ ലോകം
അവസാനിക്കും. ഇത് അതേ ഭാരതയുദ്ധമാണ്. ആരാണോ ബാബയുടേതാകുന്നത് അവര്ക്ക് തന്നേയാണ്
വിജയം ഉണ്ടാകുന്നത്. രാജധാനി സ്ഥാപിതമായി കൊണ്ടിരിക്കുന്നു. സ്വര്ഗ്ഗത്തിന്റെ
അധികാരിയാകുന്നതിന് വേണ്ടി ഭഗവാന് രാജയോഗം പഠിപ്പിക്കുന്നു. പിന്നീട് മായാ
രാവണന് നരകത്തിന്റെ അധികാരിയാക്കുന്നു. അത് ശാപം പോലേയാണ്.
ബാബ പറയുന്നു - അതിസ്നേഹികളായ കുട്ടികളേ, എന്റെ മതത്തിലൂടെ നിങ്ങള്
സ്വര്ഗ്ഗവാസികളാകൂ. പിന്നീട രാവണരാജ്യമാരംഭിക്കുമ്പോള് രാവണന് പറയുന്നു - ഹേ
ഈശ്വരന്റെ മക്കളേ, നരകവാസിയാകൂ. നരകത്തിന് ശേഷം തീര്ച്ചയായും സ്വര്ഗ്ഗം വരണം.
ഇത് നരകമല്ലേ. എത്ര കലഹങ്ങളാണ് നടക്കുന്നത്. സത്യയുഗത്തില് വഴക്കും യുദ്ധവും
ഉണ്ടാകുന്നില്ല. ഭാരതം തന്നേയായിരുന്നു സ്വര്ഗ്ഗം, മറ്റ്
രാജ്യമൊന്നുമില്ലായിരുന്നു. ഇപ്പോള് ഭാരതം നരകമാണ്, അനേകധര്മ്മങ്ങളുണ്ട്. അനേക
ധര്മ്മത്തിന്റെ സ്ഥാപനയും ഒരു ധര്മ്മത്തിന്റെ വിനാശവും നടത്തുന്നതിന് എനിക്ക്
വരേണ്ടതുണ്ട് എന്ന് പാടിയിട്ടുണ്ട്. ഞാന് ഒരേയൊരു തവണ അവതരിക്കുന്നു. ബാബയ്ക്ക്
പതിത ലോകത്ത് വരേണ്ടി വരുന്നു. പഴയ ലോകം അവസാനിക്കുമ്പോഴാണ് വരുന്നത്. അതിന്
വേണ്ടി യുദ്ധവും വേണം.
ബാബ പറയുന്നു - മധുരമായ കുട്ടികളേ, നിങ്ങള് അശരീരിയായിട്ടാണ് വന്നത്, 84
ജന്മത്തെ പാര്ട്ടെടുത്തു, ഇപ്പോള് തിരിച്ച് പോകണം. ഞാന് നിങ്ങളെ പതിതത്തില്
നിന്നും പാവനമാക്കി തിരികെ കൊണ്ട് പോകുന്നു. കണക്കില്ലേ. 5000 വര്ഷത്തില്
ദേവതമാര് 84 ജന്മം എടുക്കുന്നു. എല്ലാവരും 84 ജന്മം എടുക്കുന്നില്ല. ഇപ്പോള്
ബാബ പറയുന്നു എന്നെ ഓര്മ്മിച്ച് സമ്പത്തെടുക്കൂ. സൃഷ്ടിയുടെ ചക്രം ബുദ്ധിയില്
കറങ്ങണം. നമ്മള് അഭിനേതാക്കളല്ലേ. അഭിനേതാവായി ഡ്രാമയിലെ രചയിതാവിനേയും,
സംവിധായകനേയും, നായകനേയും അറിയുന്നില്ലെങ്കില് ബുദ്ധിഹീനനായിരിക്കും. ഇതിലൂടെ
ഭാരതം എത്ര ദരിദ്രമായിപ്പോയി. വീണ്ടും ബാബ വന്ന് സമ്പന്നമാക്കുന്നു. ബാബ
മനസിലാക്കി തരുന്നു നിങ്ങള് ഭാരതവാസികള് സ്വര്ഗ്ഗത്തിലായിരുന്നു പിന്നീട്
നിങ്ങള്ക്ക് തീര്ച്ചയായും 84 ജന്മം എടുക്കേണ്ടി വരുന്നു. ഇപ്പോള് നിങ്ങളുടെ 84
ജന്മം പൂര്ത്തിയായി. ഈ അന്തിമ ജന്മം ബാക്കിയാണ്. ഭഗവാനുവാച, ഭഗവാന് എല്ലാവര്ക്കും
ഒന്നാണ്. കൃഷ്ണനെ മറ്റ് ധര്മ്മത്തില് പെട്ടവര് ഭഗവാനായി അംഗീകരിക്കില്ല.
നിരാകാരനേ മാത്രമേ അംഗീകരിക്കൂ. നിരാകാരന് എല്ലാ ആത്മാക്കളുടേയും അച്ഛനാണ്.
പറയുന്നു, ഞാന് അനേക ജന്മങ്ങളിലെ അന്തിമത്തില് വന്ന് ഇദ്ദേഹത്തില്
പ്രവേശിക്കുന്നു. രാജ്യം സ്ഥാപിതമാകും പിന്നീട് വിനാശം ആരംഭിക്കും ഞാന് പോകുകയും
ചെയ്യും. ഇതാണ് വളരെ വലിയ യജ്ഞം മറ്റ് ഏതെല്ലാം യജ്ഞങ്ങളുണ്ടോ അവയെല്ലാം ഇതില്
സ്വാഹയാകും. ലോകത്തിലെ മുഴുവന് അഴുക്കും ഇതില് വന്ന് വീഴും പിന്നീട് മറ്റ്
യജ്ഞങ്ങളൊന്നും രചിക്കുന്നില്ല. ഭക്തിമാര്ഗ്ഗം അവസാനിക്കുന്നു. സത്യ-
ത്രേതായുഗത്തിന് ശേഷം വീണ്ടും ഭക്തി ആരംഭിക്കും. ഇപ്പോള് ഭക്തി പൂര്ണമാകുന്നു.
ഈ മഹിമയെല്ലാം ശിവബാബയ്ക്കാണ്. ഒന്നും അറിയില്ലെങ്കിലും ആ ശിവബാബയ്ക്ക് അത്രയും
പേരുകള് നല്കുന്നു. ഇത് ശിവനാണ്, പിന്നീട് രുദ്രന്, സോമനാഥന്, ബാബുരീനാഥന്
എന്നെല്ലാം പറയുന്നു. അനേകം പേരുകള് വെച്ചിരിക്കുന്നു. ഏത് പോലെയാണോ സേവനം
ചെയ്യുന്നത് അതിനനുസരിച്ച് പേരും നല്കുന്നു. നിങ്ങളെ സോമരസം കുടിപ്പിച്ച്
കൊണ്ടിരിക്കുന്നു. നിങ്ങള് മാതാക്കള് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നതിന്
നിമിത്തമായിരിക്കുന്നു. പവിത്രതയുള്ളവര്ക്ക് തന്നേയാണ് വന്ദനം ലഭിക്കുന്നത്.
അപവിത്രര് പവിത്രരെ വന്ദിക്കുന്നു. കന്യകമാരെ എല്ലാവരും തലയില് വെക്കുന്നു. ഈ
ബ്രഹ്മാകുമാര് കുമാരിമാര് ഭാരതത്തെ ഉയര്ത്തി കൊണ്ടിരിക്കുന്നു. പവിത്രമായി
ബാബയില് നിന്ന് പവിത്ര ലോകത്തിന്റെ സമ്പത്തെടുക്കണം. ഗൃഹസ്ഥവ്യവഹാരത്തിലിരുന്നും
പവിത്രമായി മാറണം, ഇതിലാണ് പരിശ്രമം വേണ്ടത്. കാമം മഹാശത്രുവാണ്. കാമമില്ലാതെ
ഇരിക്കാന് സാധിക്കാതെ മര്ദ്ദിക്കാന് തുടങ്ങുന്നു. രുദ്രയജ്ഞത്തില് അബലകളില്
അത്യാചാരം നടക്കുന്നു. മര്ദ്ദനം അനുഭവിച്ചനുഭവിച്ച് അവരുടെ പാപത്തിന്റെ കുടം
നിറയുന്നു അപ്പോള് വിനാശം ഉണ്ടാകുന്നു. ധാരാളം കുട്ടികളുണ്ട്, ഒരിക്കലും കാണുക
പോലും ചെയ്യാത്തവര്, അവര് ബാബാ ഞങ്ങള്ക്കങ്ങയെ അറിയാം എന്നെഴുതാറുണ്ട്. അങ്ങയില്
നിന്ന് സമ്പത്തെടുക്കുന്നതിന് തീര്ച്ചയായും പവിത്രമായി മാറും. ബാബ മനസിലാക്കി
തരുന്നു, ശാസ്ത്രങ്ങള് പഠിക്കുക, തീര്ത്ഥാടനം ചെയ്യുക എന്നീ ഭക്തിമാര്ഗ്ഗത്തിലെ
സ്ഥൂല യാത്രകളെല്ലാം നടത്തിയാണ് വന്നിരിക്കുന്നത്, ഇപ്പോള് നിങ്ങള്ക്ക് മടങ്ങി
പോകണം, അതിനാല് എന്നോട് യോഗം വെക്കൂ. മറ്റ് സംഗങ്ങളെല്ലാം ഉപേക്ഷിച്ച് എന്നോട്
മാത്രം സംഗം വെക്കുകയാണെങ്കില് നിങ്ങളെ കൂടെ പോകും പിന്നീട് സ്വര്ഗ്ഗത്തില്
അയക്കും. അത് ശാന്തീധാമാണ്. അവിടെ ആത്മാക്കള് ഒന്നും സംസാരിക്കുന്നില്ല.
സത്യയുഗം സുഖധാമമാണ്, ഇത് ദു:ഖധാമമാണ്. ഇപ്പോള് ഈ ദു:ഖധാമിലിരുന്ന്
ശാന്തീധാമിനേയും സുഖധാമിനേയും ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് സ്വര്ഗ്ഗത്തില്
പോകും. നിങ്ങള് 84 ജന്മം എടുത്തു. വര്ണ്ണത്തില് കറങ്ങി വന്നു. ആദ്യം
ബ്രാഹ്മണരുടെ കുടുമ, പിന്നെ ദേവതാവര്ണ്ണം, ക്ഷത്രിയ വര്ണ്ണം, കുട്ടിക്കരണം
മറിഞ്ഞു കളിക്കുകയല്ലേ, വീണ്ടും ഇപ്പോള് നമ്മള് ബ്രാഹ്മണരില് നിന്ന് ദേവതയാകും.
ഈ ചക്രം കറങ്ങി കൊണ്ടിരിക്കുന്നു, ഇത് മനസ്സിലാക്കുന്നതിലൂടെ ചക്രവര്ത്തീ
രാജാവാകും. പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് വേണം.
എങ്കില് തീര്ച്ചയായും ബാബയുടെ മതമനുസരിച്ച് നടക്കണം. നിരാകാരനായ പരമാത്മാവ്
വന്ന് ഈ സാകാര ശരീരത്തില് പ്രവേശിച്ചു എന്ന് നിങ്ങള് മനസിലാക്കി.
നമ്മളാത്മാക്കള് നിരാകാരിയാകുമ്പോള് അവിടെ വസിക്കുന്നു. ഇത് സൂര്യ ചന്ദ്ര
നക്ഷത്രങ്ങളാണ്. ഇതിനെ പരിധിയില്ലാത്ത രാവും പകലും എന്ന് പറയുന്നു. സത്യ
ത്രേതായുഗം പകലും, ദ്വാപര കലിയുഗം രാത്രിയുമാണ്. ബാബ വന്ന് സദ്ഗതിമാര്ഗം പറഞ്ഞ്
തരുന്നു. എത്ര നല്ല അറിവാണ് ലഭിക്കുന്നത്. സത്യയുഗത്തില് സുഖമായിരിക്കും, പിന്നെ
കുറച്ച് കുറച്ച് കുറയുന്നു. സത്യയുഗത്തില് 16 കലകള്, ത്രേതായില് 14 കലാ......ഇതെല്ലാം
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. അവിടെ ഒരിക്കലും അകാല മൃത്യു ഉണ്ടാകുന്നില്ല.
കരച്ചിലിന്റേയും, വഴക്കിന്റേയും, യുദ്ധത്തിന്റേയും ഒന്നും കാര്യമില്ല, എല്ലാം
പഠിത്തത്തിന്റെ ആധാരത്തിലായിരിക്കും. പഠിത്തത്തിലൂടേ തന്നെയാണ് മനുഷ്യനില്
നിന്ന് ദേവതയാകുന്നത്. ഭഗവാന്- ഭഗവതിയാകുന്നതിന് വേണ്ടി ഭഗവാന് പഠിപ്പിക്കുന്നു.
അത് നയാ പൈസയുടെ പഠിത്തമാണ്, ഇത് വജ്ര തുല്യമായ പഠിത്തമാണ്. ഈ അന്തിമ ജന്മത്തില്
മാത്രമാണ് പവിത്രമാകുന്ന കാര്യം. ഇത് സഹജമായതിലും സഹജമായ രാജയോഗമാണ്.
വക്കീലാകുന്നതിനും മറ്റുമുള്ള പഠിത്തം ഇത്ര എളുപ്പമല്ല. ഇവിടെ ബാബയേയും
ചക്രത്തേയും ഓര്മ്മിക്കുന്നതിലൂടെ ചക്രവര്ത്തീ രാജാവാകും. ബാബയേ അറിയുന്നില്ല
എന്നാല് ഒന്നും തന്നെ അറിയില്ല എന്നാണ്. ബാബ സ്വയം വിശ്വത്തിന്റെ
അധികാരിയാകുന്നില്ല, കുട്ടികളെ ആക്കി തീര്ക്കുന്നു. ശിവബാബ പറയുന്നു ഇദ്ദേഹം (ബ്രഹ്മാവ്)
മഹാരാജാവാകും, ഞാനാകുന്നില്ല. ഞാന് നിര്വ്വാണധാമില് ഇരിക്കുന്നു, കുട്ടികളെ
വിശ്വത്തിന്റെ അധികാരിയാക്കുന്നു. സത്യം സത്യമായ നിഷ്ക്കാമ സേവ നിരാകാരനായ
പരമാത്മാവിന് മാത്രമേ ചെയ്യാന് കഴിയൂ, മനുഷ്യര്ക്ക് ചെയ്യാന് സാധിക്കില്ല.
ഈശ്വരനെ നേടുന്നതിലൂടെ മുഴുവന് വിശ്വത്തിന്റേയും അധികാരിയാകുന്നു. ഭൂമിയുടേയും
ആകാശത്തിന്റേയും എല്ലാം അധികാരിയാകുന്നു. ദേവതമാര് വിശ്വത്തിന്റെ
അധികാരിയായിരുന്നില്ലേ. ഇപ്പോള് എത്ര വിഭാഗങ്ങളായിരിക്കുന്നു. ഇപ്പോള് വീണ്ടും
ബാബ പറയുന്നു, ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. സ്വര്ഗ്ഗത്തില്
നിങ്ങള് തന്നേയായിരിക്കും. ഭാരതം വിശ്വത്തിന്റെ അധികാരിയായിരുന്നു, ഇപ്പോള്
ദരിദ്രമായി. വീണ്ടും ഈ മാതാക്കളിലൂടെ വിശ്വത്തിന്റെ അധികാരിയാക്കുന്നു.
ഭൂരിപക്ഷം മാതാക്കള്ക്ക് തന്നേയാണ് അതിനാലാണ് വന്ദേമാതരം എന്ന് പറയുന്നത്.
സമയം കുറവാണ്, ശരീരത്തില് വിശ്വാസമില്ല. എല്ലാവര്ക്കും മരിക്കണം. എല്ലാവര്ക്കും
വാനപ്രസ്ഥാവസ്ഥയാണ്, എല്ലാവര്ക്കും മടങ്ങി പോകണം. ഇത് ഭഗവാനാണ് പഠിപ്പിക്കുന്നത്.
ആ ഭഗവാനേയാണ് ജ്ഞാനസാഗരന്, ശാന്തിസാഗരന്, ആനന്ദസാഗരന് എന്നെല്ലാം പറയുന്നത്. ആ
ഭഗവാന് തന്നേയാണ് ഇങ്ങിനെ സര്വ്വഗുണ സമ്പന്നനും, 16 കലാസമ്പൂര്ണനും ആക്കി
തീര്ക്കുന്നത്. ശരി !
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന
സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും.
ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
പഠിത്തം വജ്രതുല്യമാക്കുന്നു, അതിനാല് ഇത് നന്നായി പഠിക്കണം, മറ്റ് സംഗങ്ങളെല്ലാം
ഉപേക്ഷിച്ച് ഒരു ബാബയുമായി സംഗം വെക്കണം.
2. ശ്രീമതമനുസരിച്ച്
നടന്ന് സ്വര്ഗ്ഗത്തിലെ മുഴുവന് സമ്പത്തും എടുക്കണം. നടക്കുമ്പോഴും കറങ്ങുമ്പോഴും
സ്വദര്ശന ചക്രം കറക്കി കൊണ്ടിരിക്കണം.
വരദാനം :-
എന്റേതെന്ന ഭാവത്തെ ഉപേക്ഷിച്ച് സൂക്ഷിപ്പുകാരനായി സേവനം ചെയ്യുന്ന സദാ
സന്തുഷ്ടആത്മാവായി ഭവിക്കട്ടെ.
ലൗകിക കുടുംബത്തില്
കഴിഞ്ഞുകൊണ്ടും സേവനം ചെയ്തുകൊണ്ടും സദാ ഓര്മയുണ്ടാകണം- ഞാന് ട്രസ്റ്റിയാണ്,
സേവാധാരിയാണ്. സേവനം ചെയ്തും അല്പവും എന്റേതെന്ന ഭാവം വരരുത് എങ്കില്
സന്തുഷ്ടമായിരിക്കും. എപ്പോള് എന്റേതെന്ന ഭാവം വരുന്നുവോ അപ്പോള്
അസ്വസ്ഥമാകുന്നു, ചിന്തിക്കുന്നു എന്റെ കുട്ടി ഇങ്ങനെ ചെയ്യുന്നു... അപ്പോള്
എവിടെ എന്റെ എന്ന ഭാവമുണ്ടോ അവിടെ അസ്വസ്ഥത ഉണ്ടാകുന്നു എവിടെ നിന്റെ നിന്റെ
വന്നുവോ അവിടെ ഒഴുകുന്ന അനുഭവമാകുന്നു.നിന്റെ നിന്റെ പറയുക അര്ഥം സ്വമാനത്തില്
കഴിയുക, എന്റെ എന്റെ പറയുക അര്ഥം അഭിമാനത്തിലേക്ക് വരിക.
സ്ലോഗന് :-
ബുദ്ധിയില്
ഓരോ സമയത്തും ബാബയുടെയും ശ്രീമതത്തിന്റെയും സ്മൃതിയുണ്ടാകണം അപ്പോള് പറയും ഹൃദയം
കൊണ്ട് സമര്പ്പിച്ച ആത്മാവ്.