16.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ- സ്വയത്തെആത്മസഹോദര നാണെന്ന്മന സ്സിലാക്കിപരസ്പരം ആത്മീയസ്നേഹംവയ്ക്കൂ, സതോപ്രധാനമാക ണമെങ്കില്ആരുടേയുംകുറവുക ളെകാണാതിരിക്കൂ.

ചോദ്യം :-
ഏത് ആധാരത്തിലാണ് ബാബയില് നിന്നും കോടികളുടെ സമ്പത്തെടുക്കാന് സാധിക്കുന്നത്?

ഉത്തരം :-
ബാബയില് നിന്ന് കോടികളുടെ സമ്പത്തെടുക്കുന്നതിന് വേണ്ടി ഓര്മ്മയുടെ യാത്രയില് കഴിയൂ. ഒരു ബാബയെയല്ലാതെ മറ്റെല്ലാകാര്യങ്ങളും മറക്കൂ. ഇന്നയാള് ഇങ്ങിനെ ചെയ്യുന്നു, അവര് ഇങ്ങിനേയാണ്... ഈ കാര്യങ്ങളില് സമയം പാഴാക്കാതിരിക്കൂ. ലക്ഷ്യം വളരെ വലുതാണ് അതിനാല് സദാ സതോപ്രധാനമാകുന്നതിനുള്ള ലക്ഷ്യമുണ്ടായിരിക്കണം. ബാബയുടെ സ്നേഹത്തില് ലയിച്ചിരിക്കണം, തന്റെ സൂക്ഷ്മ പരിശോധന നടത്തിക്കൊണ്ടിരിക്കൂ അപ്പോള് മുഴുവന് സമ്പത്തും നേടാന് സാധിക്കും.

ഓംശാന്തി.
ഇപ്പോള് നിങ്ങള് ഏത് കുട്ടികളാണോ ഇവിടെ ഇരിക്കുന്നത് അവര്ക്കറിയാം പരിധിയില്ലാത്ത ബാബ വീണ്ടും സതോപ്രധാനമാക്കിക്കൊണ്ടിരിക്കുകയാണ്, സ്വയം ആത്മ സഹോദരങ്ങളാണ് എന്ന അടിസ്ഥാന യുക്തിയാണ് പറഞ്ഞു തരുന്നത്. നിങ്ങള്ക്ക് പരസ്പരം വളരെ-വളരെ ആത്മീയ സ്നേഹം ഉണ്ടായിരിക്കണം എന്ന മുഖ്യ ശിക്ഷണമാണ് നല്കുന്നത്. മുന്പ് നിങ്ങള്ക്കുണ്ടായിരുന്നു, ഇപ്പോളില്ല. മൂലവതനത്തില് സ്നേഹത്തിന്റെ കാര്യമില്ല. അതിനാല് പരിധിയില്ലാത്ത ബാബ വന്ന് ശിക്ഷണം നല്കുന്നു കുട്ടികളേ, ഇന്ന്-നാളെ എന്ന് പറഞ്ഞ്-പറഞ്ഞ് സമയം പൊയ്ക്കൊണ്ടിരിക്കുന്നു. ദിവസങ്ങളും, മാസങ്ങളും, വര്ഷങ്ങളും കടന്ന് പൊയ്ക്കൊണ്ടേയിരിക്കുന്നു. ഈ ലക്ഷ്മീ നാരായണന് നിങ്ങളായിരുന്നു എന്നത് ബാബ പറഞ്ഞു തന്നിട്ടുണ്ട്, ആരാണ് നിങ്ങളെ ഇങ്ങിനെ ആക്കിയത്? ബാബ. എങ്ങനെ നിങ്ങള് താഴേയ്ക്കിറങ്ങി എന്നും ബാബ പറഞ്ഞു തന്നിട്ടുണ്ട്. മുകളില് നിന്ന് താഴേയ്ക്കിറങ്ങിയിറങ്ങി സമയം പൊയ്ക്കൊണ്ടിരിക്കുന്നു. ആ ദിവസം പോയി, മാസം പോയി, വര്ഷം പോയി, സമയം പോയി. നിങ്ങള്ക്കറിയാം ആദ്യം നമ്മള് സതോപ്രധാനമായിരുന്നു. നമ്മുക്ക് പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു. ബാബ നമ്മള് എല്ലാ സഹോദരങ്ങള്ക്കും ശിക്ഷണം നല്കിയിട്ടുണ്ട്, നിങ്ങള് സഹോദരങ്ങള്ക്ക് പരസ്പരം വളരെ സ്നേഹമുണ്ടായിരിക്കണം. ഞാന് നിങ്ങളുടെ അച്ഛനാണ്. എത്ര സ്നേഹത്തോടെയാണ് ഞാന് നിങ്ങളെ സംരക്ഷിക്കുന്നുത്. നിങ്ങളെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കുന്നു. നിങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യം തന്നെ സതോപ്രധാനമാകുക എന്നതാണ്. മനസ്സിലാക്കുന്നുണ്ട് എത്രത്തോളം നമ്മള് സതോപ്രധാനമാകുന്നോ അത്രയും സന്തോഷത്തിലേക്കും വന്നുകൊണ്ടിരിക്കും. നമ്മള് സതോപ്രധാനമായിരുന്നു. നമ്മള് സഹോദരങ്ങള് പരസ്പരം വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്നു. നമ്മള് ദേവതകള് പരസ്പരം വളരെ സ്നേഹത്തോടെ ജീവിച്ചിരുന്നു എന്നത് ഇപ്പോള് ബാബയിലൂടെ നമ്മള് മനസ്സിലാക്കി. ഈ ദേവതകള്ക്കും, സ്വര്ഗ്ഗത്തിനും വളരെ മഹിമയുണ്ട്. നിങ്ങളും സ്വര്ഗ്ഗവാസികളായിരുന്നു. പിന്നീട് ഇന്ന്-നാളെയെന്ന് പറഞ്ഞ്-പറഞ്ഞ് താഴേക്കിറങ്ങി വന്നു. ഒന്നാം തീയ്യതിയില് നിന്ന് ആരംഭിച്ച് ഇന്ന് 5000 വര്ഷത്തിലെത്താന് ഇനി കുറച്ച് വര്ഷങ്ങളാണുള്ളത്. തുടക്കം മുതല് നിങ്ങള് എങ്ങിനേയുള്ള പാര്ട്ടാണ് അഭിനയിച്ച് വന്നത്, അത് മുഴുവന് ബുദ്ധിയിലുണ്ട്. ഇപ്പോള് ദേഹാഭിമാനമുള്ളത് കാരണം പരസ്പരം ആ സ്നേഹമില്ല. പരസ്പരം കുറവുകള് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇന്നയാള് ഇങ്ങിനേയാണ്... ദേഹീ അഭിമാനിയായിരുന്നപ്പോള് ഇങ്ങിനെ ആരുടെയും കുറവുകളെ കണ്ടിരുന്നില്ല. പരസ്പരം വളരെ സ്നേഹമായിരുന്നു. ഇപ്പോള് വീണ്ടും ആ അവസ്ഥ ധാരണ ചെയ്യണം. പരസ്പരം അതേ ദൃഷ്ടിയിലൂടെ കാണുന്നതിനാല് ഇവിടെയും കലഹിച്ചു കൊണ്ടിരിക്കുന്നു. പിന്നെങ്ങനെ ഇതവസാനിക്കും? ഇതും ബാബ മനസ്സിലാക്കിത്തരുന്നു കുട്ടികളേ നിങ്ങള് തന്നെയായിരുന്നു സതോപ്രധാന പൂജ്യ ദേവീ-ദേവതകളായിരുന്നത്. പിന്നീട് പതുക്കെപ്പതുക്കെ താഴേക്ക് വീണ് നിങ്ങള് തമോപ്രധാനമാകുന്നു. നിങ്ങള് എത്ര മധുരത ഉള്ളവരായിരുന്നു. ഇപ്പോള് വീണ്ടും അതുപോലെ മധുരമാകൂ. നിങ്ങള് സുഖദായികളായിരുന്നു, ഇപ്പോള് ദു:ഖദായികളായി മാറിയിരിക്കുന്നു. രാവണരാജ്യത്തില് പരസ്പരം ദു:ഖം നല്കുന്നതിനായി കാമ വികാരമുപയോരിക്കാന് തുടങ്ങിയിരിക്കുന്നു. സതോപ്രധാനമായിരുന്നപ്പോള് കാമവികാരത്തില് ഏര്പ്പെട്ടിരുന്നില്ല. നിങ്ങളുടെ ഈ 5 വികാരങ്ങളും എത്ര ശത്രുക്കളാണ്. ഇത് തന്നെയാണ് വികാരീ ലോകം. ഏതിനെയാണ് രാമരാജ്യം എന്ന് പറയുന്നത്, ഏതിനെയാണ് രാവണരാജ്യം എന്ന് പറയുന്നത് എന്നും നിങ്ങള്ക്കറിയാം. ഇന്ന്-നാളെയെന്ന് പറഞ്ഞ് സത്യയുഗം, ത്രേതാ, ദ്വാപരവും പൂര്ത്തിയായി. ഇപ്പോള് കലിയുഗവും പൂര്ത്തിയാകുകയാണ്. നിങ്ങള് തന്നെയാണ് സതോപ്രധാനത്തില് നിന്ന് തമോപ്രധാനമായിരിക്കുന്നത്. നിങ്ങളുടെ ആത്മീയ സന്തോഷം നഷ്ടമായിരിക്കന്നു. ആയുസ്സും നിങ്ങളുടേത് ചെറുതായി. ഇപ്പോള് ഞാന് വന്നിരിക്കുന്നു, തീര്ച്ചയായും നിങ്ങളെ സതോപ്രധാനമാക്കും. നിങ്ങള് തന്നേയാണ് പതിതപാവനാ വരൂ എന്ന് പറഞ്ഞ് വിളിച്ചത്. ബാബ മനസ്സിലാക്കിത്തരുന്നു 5000 വര്ഷത്തിന് ശേഷം എപ്പോഴാണോ സംഗമയുഗം വരുന്നത് അപ്പോഴാണ് ഞാന് വരുന്നത്. ഇപ്പോള് നിങ്ങള് സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം കുറവുകള് ഇല്ലാതാകും. നിങ്ങള് സതോപ്രധാനമായിരുന്നപ്പോള് നിങ്ങളില് യാതൊരു കുറവും ഉണ്ടായിരുന്നില്ല. നിങ്ങള് സ്വയത്തെ ദേവീ-ദേവീത എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള് ഈ കുറവുകളെ എങ്ങിനെ ഇല്ലാതാക്കും? ആത്മാവിന് തന്നെയാണ് അശാന്തിയുണ്ടാകുന്നത്. ഇപ്പോള് തന്റെ പരിശോധന നടത്തണം എന്തുകൊണ്ടാണ് ഞാന് അശാന്തമായിരിക്കുന്നത്?. എപ്പോള് നമ്മള് സഹോദരങ്ങളായിരുന്നോ അപ്പോള് നമുക്ക് വളരെ സ്നേഹമുണ്ടായിരുന്നു. ഇപ്പോള് അതേ ബാബ വീണ്ടും വന്നിരിക്കുന്നു. പറയുന്നു സ്വയം ആത്മാവാണ് പരസ്പരം സഹോദരങ്ങളാണ് എന്ന് മനസ്സിലാക്കൂ. പരസ്പരം സ്നേഹം കാത്തു സൂക്ഷിക്കൂ. ദേഹാഭിമാനത്തില് വരുന്നതുകൊണ്ടാണ് പരസ്പരം കുറവുകള് കാണുന്നത്. ബാബ പറയുന്നു നിങ്ങള് ഉയര്ന്ന പദവി നേടുന്നതിനുള്ള തന്റെ പുരുഷാര്ത്ഥം ചെയ്യൂ. നിങ്ങള്ക്കറിയാം ബാബ നമുക്ക് ഇങ്ങനെയുള്ള സമ്പത്ത് നല്കിയിട്ടുണ്ടായിരുന്നു അത് നമമ്മളെ സമ്പൂര്ണ്ണമാക്കിയിരുന്നു. ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുന്നു എങ്കില് എന്തുകൊണ്ട് നമുക്ക് ആ ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടന്ന് വീണ്ടും പൂര്ണ്ണമായ സമ്പത്ത് നേടിക്കൂടാ. നമ്മള് തന്നെയായിരുന്നു ദേവതകള് പിന്നീട് 84 ജന്മങ്ങളെടുത്തു.

നിങ്ങള് മധുര-മധുരമായ കുട്ടികള് എത്ര ഉറച്ചവരായിരുന്നു. യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. ആരുടെ നിന്ദയും ചെയ്തിരുന്നില്ല. ഇപ്പോള് എന്തെങ്കിലുമെല്ലാം കുറവുകളുണ്ട് അവയെല്ലാം ഇല്ലാതാക്കണം. നമ്മളെല്ലാം സഹോദരന്മാരാണ്. ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. എനിക്ക് സതോപ്രധാനമാകണം എന്ന ലഹരിയിലിരിക്കണം. ഇന്നയാള് ഇങ്ങിനേയാണ്, ഇവര് ഇങ്ങിനെ ചെയ്തു- ഈ കാര്യങ്ങളെല്ലാം മറക്കണം. ബാബ പറയുന്നു ഇവയെല്ലാം ഉപേക്ഷിക്കൂ, സ്വയം ആത്മാവെന്ന് മനസ്സിലാക്കൂ. ഇപ്പോള് സതോപ്രധാനമാകുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യൂ. ദേഹാഭിമാനത്തില് വരുന്നതിലൂടെ തന്നെയാണ് അവഗുണങ്ങള് കാണുന്നത്. സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. സഹോദര-സഹോദരനായി കാണുകയാണെങ്കില് ഗുണങ്ങള് മാത്രമേ കാണപ്പെടൂ. എല്ലാവരേയും ഗുണവാനാക്കുന്നതിനുള്ള പരിശ്രമം ചെയ്യൂ. ആരെങ്കിലും തലതിരിഞ്ഞ എന്തെങ്കിലും ചെയ്താലും. മനസ്സിലാകുന്നു ഇവര് തമോ അല്ലെങ്കില് രജോപ്രധാനമാണ്, അപ്പോള് തീര്ച്ചയായും അവരുടെ പെരുമാറ്റം അങ്ങിനെതന്നെയായിരിക്കും. ഏറ്റവും കൂടുതല് ഗുണങ്ങളുള്ളത് ബാബയിലാണ്. അതുകൊണ്ട് ബാബയില് നിന്ന് തന്നെ ഗുണം ഗ്രഹിക്കൂ, മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിക്കൂ. അവഗുണങ്ങളെ ഉപേക്ഷിച്ച്, ഗുണം ധാരണ ചെയ്യൂ. ബാബ എത്ര ഗുണവാനാക്കിത്തീര്ക്കുന്നു. പറയുന്നു നിങ്ങള് കുട്ടികള്ക്കും എനിക്ക് സമാനം ഗുണവാനാകണം. ബാബ സുഖദായിയാണ്. നമുക്കും സുഖദായിയാകണം. എനിക്ക് സതോപ്രധാനമാകണം അത്രമാത്രം, ഈ ലഹരിയിലായിരിക്കണം. മറ്റ് ഒരു കാര്യവും തന്നെ കേള്ക്കരുത്, നിന്ദ ചെയ്യരുത്. എല്ലാവരിലും എന്തെങ്കിലുമെല്ലാം കുറവുകളുണ്ട്. ആര്ക്കും മനസ്സിലാക്കാന് സാധിക്കാത്തതരത്തിലുള്ള കുറവുകളുമുണ്ട്. ഇവരില് കുറവുകളുണ്ടെന്ന് മറ്റുള്ളവരാണ് മനസ്സിലാക്കുന്നത്. അവര് സ്വയം വളരെ നല്ലെതാണെന്നാണ് കരുതുന്നത്. എന്നാല് എവിടെയെങ്കിലുമെല്ലാം തലതിരിഞ്ഞ വാക്കുകള് വരുന്നു. സതോപ്രധാന അവസ്ഥയില് ഈ കാര്യങ്ങള് ഉണ്ടാകുകയില്ല. ഇവിടെ കുറവുകളുണ്ട്, എന്നാല് മനസ്സിലാക്കാത്തത് കാരണം സ്വയം നിഷ്കളങ്കനെന്ന് കരുതിയിരിക്കുന്നു. ബാബ പറയുന്നു നിഷ്കളങ്കന് ഞാന് ഒരാള് മാത്രമാണ്, നിങ്ങളെല്ലാവരെയും മധുരമാക്കി മാറ്റാന് വേണ്ടി വന്നിരികക്കുന്നു. അവഗുണങ്ങളെല്ലാം തന്നെ ഉപേക്ഷിക്കൂ. തന്റെ നാഡി നോക്കൂ, ഞാന് എത്രത്തോളം മധുര മധുരമായ ആത്മീയ അച്ഛനെ സ്നേഹത്തോടെ ഓര്മ്മിക്കുന്നുണ്ട്. എത്രമാത്രം സ്വയം മനസ്സിലാക്കുന്നുണ്ടോ അത്രയും മറ്റുളളവര്ക്കും മനസ്സിലാക്കിക്കൊടുക്കും. ദേഹാഭിമാനത്തിലേക്ക് വന്നാല് യാതൊരു നേട്ടവുമില്ല. അടിസ്ഥാനമായ കാര്യം തന്നെ ലോകം തമോപ്രധാനമാണ് എന്നതാണ്. സതോപ്രധാനമായിരുന്നപ്പോള് ദേവതകളുടെ രാജ്യമായിരുന്നു. ഈ സമയം 84 ജന്മങ്ങളെടുത്ത് തമോപ്രധാനമായിരിക്കുന്നു, ഇപ്പോള് വീണ്ടും സതോപ്രധാനമാകണം. തമോപ്രധാനമായിരിക്കുന്നതും ഭാരതവാസികള് തന്നെയാണ് സതോപ്രധാനമാകുന്നതും അവര് തന്നെയാണ്. മറ്റാരേയും സതോപ്രധാനം എന്ന് പറയുക സാധ്യമല്ല. സത്യയുഗത്തില് ധര്മ്മങ്ങളൊന്നും തന്നെ ഉണ്ടാകില്ല. ബാബ പറയുന്നു നിങ്ങള് അനേക തവണ തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി, ഇപ്പോള് വീണ്ടുമാകൂ. ശ്രീമതമനുസരിച്ച് നടന്ന് എന്നെ ഓര്മ്മിക്കൂ. ചിന്ത മുഴുവന് ഇതായിരിക്കണം. തലയില് പാപം വളരെയുണ്ട്, ഇപ്പോള് ബാബ ഉണര്ത്തുന്നു. ദേവതമാരുടെ മുന്നില് ചെന്ന് ഞങ്ങള് വികാരികളാണെന്ന് പറയുന്നു കാരണം ദേവതകളില് പവിത്രതയുടെ ആകര്ഷണമുണ്ട് അതിനാല് അവരുടെ മുന്നില് ചെന്ന് പറയുന്നു വീട്ടില് ചെന്ന് മറക്കുകയും ചെയ്യുന്നു. ദേവതകളുടെ മുന്നില് ചെല്ലുമ്പോള് തന്നോട് വെറുപ്പ് തോന്നുന്നു. വീട്ടില് മടങ്ങിയെത്തുമ്പോള് യാതൊരു വെറുപ്പുമില്ല. ഇവരെ ആരാണ് ഇങ്ങിനെ ആക്കിയത്? ഈ ചിന്ത പോലും ഉണ്ടാകുന്നില്ല. ഇപ്പോള് ബാബ പറയുന്നു - ദേവതയാകണമെങ്കില് ഈ പഠിപ്പ് തീര്ച്ചയായും പഠിക്കൂ. ശ്രീമതമനുസരിച്ച് നടക്കേണ്ടതുണ്ട്. ഏറ്റവും ആദ്യം ബാബ പറയുന്നു സ്വയത്തെ സതോപ്രധാനമാക്കണമെങ്കില് എന്നെ മാത്രം ഓര്മ്മിക്കൂ മറ്റ് വ്യര്ത്ഥങ്ങളിലേക്ക് പോകരുത്. എനിക്കിങ്ങനെ ആയിത്തീരണം എന്ന് സ്വയം ലഹരി വയ്ക്കൂ. ബാബ പറയുന്നു നിങ്ങള് തന്നെയായിരുന്നു ആദിസനാതന ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് ശേഷം എവിടേക്ക് പോയി! ഇവരുടെ തന്നെ 84 ജന്മങ്ങളുടെ കഥയാണ് എഴുതിയിട്ടുള്ളത്. ഇപ്പോള് ഞങ്ങള്ക്കങ്ങിനെ ആയിത്തീരണം. ദൈവീക ഗുണം ധാരണ ചെയ്യണം. സഹോദരരാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ബാബയില് നിന്ന് സമ്പത്തെടുക്കണം. നിന്ദയും-സ്തുതിയും ചെയ്താണ് വന്നതെന്നത് ബുദ്ധിയില് വരണം. വാസ്തവത്തില് സ്തുതിയല്ല, നിന്ദയാണ് ചെയ്ത് വന്നത്. ഒരു ഭാഗത്ത് ആരുടെ മഹിമയാണോ ചെയ്യുന്നത് മറുഭാഗത്ത് അവരുടെതന്നെ നിന്ദയും ചെയ്യുന്നു കാരണം മനസ്സിലാക്കുന്നില്ല, ഒരു ഭാഗത്ത് ബാബയുടെ മഹിമ ചെയ്യുന്നു മറുഭാഗത്ത് സര്വ്വവ്യാപി എന്നും പറയുന്നു. തൂണിലും തുരുമ്പിലും പരമാത്മാവെന്ന് പറഞ്ഞതിലൂടെ വിമുഖരായിത്തീര്ന്നു. വിനാശകാലത്ത് വിപരീത വിമുഖ ബുദ്ധി വിനാശം പ്രാപിക്കുന്നു, വിനാശകാലത്ത് പ്രീത സന്മുഖ ബുദ്ധി വിജയിക്കുന്നു.

എത്രത്തോളം സാധിക്കുന്നുവോ അത്രയും ബാബയെ ഓര്മ്മിക്കുന്നതിന് പരിശ്രമിക്കണം. മുന്പും ഓര്മ്മിച്ചിരുന്നു, എന്നാല് അത് വ്യഭിചാരിയായിരുന്നു. ധരാളം പേരെ ഓര്മ്മിച്ചിരുന്നു. ഇപ്പോള് ബാബ പറയുന്നു അവ്യഭിചാരീ ഓര്മ്മയില് ഇരിക്കൂ. കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. ഭക്തിമാര്ഗ്ഗത്തിലെ ധാരാളം ചിത്രങ്ങളുണ്ട്, അതും ഓര്മ്മിച്ചാണ് നിങ്ങള് വന്നത്. ഇപ്പോള് വീണ്ടും സതോപ്രധാനമാകണം. അവിടെ ഓര്മ്മിക്കുന്നതിനായി ഭക്തിയേയില്ല. ബാബ പറയുന്നു എനിക്കെങ്ങനെ സതോപ്രധാനമാകാം? ഈ ചിന്ത വയ്ക്കൂ. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന ജ്ഞാനവും ലഭിച്ചു, അത് സഹജമാണ്. ശരി, ചിലര്ക്ക് വായിലൂടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നില്ലായിരിക്കാം എന്നാല് ബുദ്ധിയില് തീര്ച്ചയായും വരുന്നുണ്ട് നമ്മളെങ്ങനെ സതോപ്രധാനത്തില് നിന്ന് തമോപ്രധാനമായി, ഇപ്പോള് വീണ്ടും തീര്ച്ചയായും സതോപ്രധാനമാകണം. ആര്ക്കെങ്കിലും സംസാരിക്കാന് സാധിക്കുന്നില്ലെങ്കില് പറയും തന്റെ ഭാഗ്യത്തിലില്ല. വിധിയുമുണ്ട്. ബാബ വളരെ സഹജമായ ഉപായം പറഞ്ഞുതന്നിട്ടുണ്ട് - ബാഡ്ജ് ഇപയോഗിച്ച് മനസ്സിലാക്കിക്കൊടുക്കുക സഹജമാണ്, ഇതാണ് പരിധിയില്ലാത്ത അച്ഛന്. ഈ അച്ഛനില് നിന്നുതന്നെയാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്. അത് തീര്ച്ചയായും ഇവിടെത്തന്നേയാണ് ചെയ്യുക. ശിവജയന്തി എന്നാല് സ്വര്ഗ്ഗത്തിന്റെ ജയന്തി. സ്വര്ഗ്ഗത്തിലുള്ളത് ദേവീ ദേവതകളാണ്, അവര് വീണ്ടും എങ്ങനെയാണുണ്ടായത്? അവര് ഈ പുരുഷോത്തമ സംഗമയുഗത്തിലെ പഠനത്തിലൂടെയാണ് ഉണ്ടായത്. നിങ്ങള് കുട്ടികള്ക്കും ജ്ഞാനം ലഭിച്ചിരിക്കുന്നു, ഇനി മറ്റുള്ളവര്ക്കും ഈ ജ്ഞാനം നല്കണം. നിങ്ങളുടേത് സഹജ ജ്ഞാനവും, സഹജ യോഗവും, സഹജമ സമ്പത്തുമാണ്. എന്നാല് ഇവിടെ ചിലര് കാലണയുടെ സമ്പത്തെടുക്കുന്നവരമുണ്ട്, അതുപോലെ കോടികളുടെ സമ്പത്തെടുക്കുന്നവരുമുണ്ട്. മുഴുവന് ആധാരവും പഠനത്തിലാണ്. ഓര്മ്മയുടെ യാത്രയിലൂടെ മറ്റെല്ലാ കാര്യങ്ങളും മറക്കൂ. ഇവര് ഇങ്ങിനെയാണ്... ഇതില് സമയം പാഴാക്കാതിരിക്കൂ. ലക്ഷ്യം വളരെ വലുതാണ്. സതോപ്രധാനമാകുന്നതില് തന്നെയാണ് മായ വിഘ്നങ്ങളുണ്ടാക്കുന്നത്. പഠിപ്പില് വിഘ്നം ഉണ്ടാകുന്നില്ല. ബാബ പറയുന്നു നിങ്ങള്ക്ക് എത്ര സ്നേഹമുണ്ട്? എന്ന് സ്വയം നോക്കൂ. ബാബയുമായി ലയിച്ചിരിക്കുന്നത്രയും സ്നേഹം വേണം. പഠിപ്പിക്കുന്നത് ബാബയാണ്. ഇദ്ദേഹത്തിന്റെ ആത്മാവ് പഠിപ്പിക്കുന്നില്ല, ഇദ്ദേഹവും പഠിക്കുകയാണ്. ബാബാ അങ്ങ് ഞങ്ങളെ എത്രത്തോളം വിവേകശാലികളാക്കുന്നു. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ് പിന്നീട് മനുഷ്യ സൃഷ്ടിയിലും അങ്ങ് ഞങ്ങളെ എത്ര ഉയര്ന്നവരാക്കിത്തീര്ക്കുന്നു. ഇങ്ങിനെ ഉള്ളില് ബാബയുടെ മഹിമ ചെയ്യണം. ബാബാ അങ്ങ് എത്ര അത്ഭുതം കാണിക്കുന്നു. ബാബ പറയുന്നു - കുട്ടികളേ, നിങ്ങള് വീണ്ടും സ്വരാജ്യം നേടൂ, എന്നെ മാത്രം ഓര്മ്മിക്കൂ, സന്തോഷത്തോടെ. സ്വയം ചോദിക്കണം - ഞാന് ബാബയെ എത്ര ഓര്മ്മിക്കുന്നുണ്ട്? സന്തോഷം പോലൊരു ഔഷധമില്ല എന്ന് പറയാറുണ്ട്. അപ്പോള് ബാബയെ ലഭിക്കുന്നതും സന്തോഷമാണ് എന്നാല് ഇത്രയും സന്തോഷം കുട്ടികളുടെ ഉള്ളില് ഇരിക്കുന്നില്ല. അല്ലെങ്കില് വിവേകം പറയുന്നു വളരെ സന്തോഷമുണ്ടായിരിക്കണം. ഈ പഠനത്തിലൂടെ നമ്മള് ഈ രാജാവാകുന്നവരാണ്. നമ്മള് പരിധിയില്ലാത്ത ബാബയുടെ മക്കളാണ്. സുപ്രീം ഫാദറാണ് നമ്മളെ പഠിപ്പിക്കുന്നത്. ബാബ എത്ര ദയാഹൃദയനാണ്, എങ്ങിനെയാണ് ഇരുന്ന് നിങ്ങള് കുട്ടികളെ പുതിയ പുതിയ കാര്യങ്ങള് കേള്പ്പിക്കുന്നത്. മറ്റാരുടെയും ബുദ്ധിയിലില്ലാത്ത പുതിയ-പുതിയ കാര്യങ്ങള് ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ശരി !

വളരെക്കാലത്തെ വേര്പാടിന് ശേഷം തിരിച്ച് കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങളെ പ്രതി മാതാവും പിതാവുമായ ബാബ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹീ-അഭിമാനീ അവസ്ഥ ധാരണ ചെയ്ത് സുഖദായിയായിത്തീരണം. ആരുടേയും കുറവുകളെ കാണരുത്. പരസ്പരം വളരെ സ്നേഹത്തോടെ കഴിയണം, അഭിപ്രായ വ്യത്യാസത്തില് വരരുത്.

2. മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് ഒരേയൊരു ബാബയില് നിന്ന് ഗുണങ്ങള് ഗ്രഹിക്കണം. സതോപ്രധാനമാകുന്നതിനുള്ള ലക്ഷ്യം വയ്ക്കണം. ആരുടെയും കാര്യങ്ങള് കേള്ക്കരുത്, നിന്ദ ചെയ്യരുത്. നല്ലാള് ചമയരുത്.

വരദാനം :-
ലൈറ്റിന്റെ ആധാരത്തില് ജ്ഞാനയോഗത്തിന്റെ ശക്തികളുടെ പ്രയോഗം നടത്തുന്ന പ്രയോഗശാലി ആത്മാവായി ഭവിക്കൂ

ഏതുപോലെയാണോ പ്രകൃതിയുടെ പ്രകാശം സയന്സിന്റെ അനേക പ്രകാരത്തിലുള്ള പ്രയോഗം പ്രത്യക്ഷത്തില് ചെയ്ത് കാണിക്കുന്നത്, ഇതുപോലെ താങ്കള് അവിനാശീ പരമാത്മാ പ്രകാശം, ആത്മീക പ്രകാശം ഒപ്പമൊപ്പം പ്രാക്റ്റിക്കല് സ്ഥിതിയുടെ പ്രകാശത്തിലൂടെ ജ്ഞാന യോഗത്തിന്റെ ശക്തികളുടെ പ്രയോഗം നടത്തൂ. അഥവാ സ്ഥിതിയും സ്വരൂപവും ഡബിള് ലൈറ്റാണെങ്കില് പ്രയോഗത്തിന്റെ സഫലത വളരെ സഹജമായിരിക്കും. എപ്പോള് ഓരോരുത്തരും സ്വയത്തെ പ്രതി പ്രയോഗത്തില് മുഴുകുന്നോ അപ്പോള് പ്രയോഗശാലി ആത്മാക്കളുടെ ശക്തിശാലി സംഘടന തയ്യാറാകും.

സ്ലോഗന് :-
വിഘ്നങ്ങളുടെ അംശത്തെയും വംശത്തെയും സമാപ്തമാക്കുന്നവര് തന്നെയാണ് വിഘ്ന-വിനാശകര്.