16.09.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബ വന്നിരിക്കുന്നത് എല്ലാവരുടെയും ദുഖത്തെ ഹരിച്ച് സുഖം നല്കുന്നതിനായാണ്, അതുകൊണ്ട് നിങ്ങള് ദുഖഹര്ത്താവിന്റെ കുട്ടികള് ആര്ക്കും തന്നെ ദുഖം നല്കാന് പാടില്ല.

ചോദ്യം :-
ഉയര്ന്ന പദവി നേടുന്ന കുട്ടികളുടെ മുഖ്യമായ അടയാളങ്ങള് എന്തെല്ലാമാണ്?

ഉത്തരം :-
1. അവര് സദാ ശ്രീമത്ത് പ്രകാരം മുന്നേറും. 2. ഒരിക്കലും പ്രയത്നിക്കേണ്ടി വരില്ല. 3. സ്വയം സ്വയത്തിനു തന്നെ രാജതിലകം നല്കുന്നതിനു വേണ്ടി പഠിപ്പ് പഠിച്ച് മുന്നോട്ട് കുതിക്കും. 4. സ്വയത്തെ ഒരിക്കലും നഷ്ടത്തിലേക്ക് കൊണ്ടുവരില്ല. 5. സര്വ്വരെ പ്രതിയും ദയാമനസ്കരും മംഗളകാരിയുമായിരി ക്കും. അവര്ക്ക് സേവനത്തോട് വളരെയധികം താല്പര്യമുണ്ടാകും. ഏതൊരു തുച്ഛമായ കര്മ്മവും ചെയ്യില്ല. കലഹിക്കുകയോ ബഹളം വെക്കുകയോ ചെയ്യില്ല.

ഗീതം :-
നിങ്ങള് രാത്രി ഉറങ്ങി ചിലവഴിച്ചു......

ഓംശാന്തി.
ആത്മീയ കുട്ടികള് ആത്മീയ അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നത്. ഇപ്പോള് ഈ ഭാഷയെ നിങ്ങള് കുട്ടികള്ക്ക് മാത്രമേ മനസ്സിലാക്കുവാന് സാധിക്കൂ പുതിയവരാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. അല്ലയോ ആത്മീയ കുട്ടികളേ എന്ന് മറ്റാര്ക്കും പറയാന് കഴിയില്ല. ആര്ക്കും ഇങ്ങനെ വിളിക്കാന് പോലും സാധിക്കില്ല. നിങ്ങള്ക്കറിയാം നമ്മള് ആത്മീയ അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നത്. ഈ അച്ഛനെ ആര്ക്കും തന്നെ യഥാര്ത്ഥമായ രീതിയില് അറിയുന്നില്ല. പരസ്പരം ഭായി-ഭായി എന്നു മനസ്സിലാക്കുന്നുണ്ടെങ്കിലും, നമ്മളെല്ലാവരും ആത്മാക്കളാണ്. അച്ഛന് ഒന്നാണെന്ന് അറിയാമെങ്കിലും ആരും യഥാര്ത്ഥമായ രീതിയില് മനസ്സിലാക്കുന്നില്ല. സന്മുഖത്തില് വന്ന് കേള്ക്കാതെ ആരും മനസ്സിലാക്കില്ല. നിങ്ങളും ബാബയുടെ സന്മുഖത്തിലേക്ക് വന്നപ്പോഴല്ലേ എല്ലാം മനസ്സിലായത്. നിങ്ങള് ബ്രാഹ്മണ-ബ്രാഹ്മണിമാരാണ്. നിങ്ങളുടെ ഉപനാമം തന്നെ ബ്രഹ്മാവംശി ബ്രഹ്മാകുമാര്-കുമാരിമാര് എന്നാണ്. എല്ലാവരും ശിവന്റെ ആത്മാക്കള് തന്നെയാണ്. പക്ഷേ നിങ്ങളെ ശിവകുമാര്-ശിവകുമാരി എന്നു പറയുന്നില്ല. ഈ വാക്കുകള് തെറ്റാണ്. കുമാരനുണ്ടെങ്കില് കുമാരിയുമുണ്ടാകും. പക്ഷേ എല്ലാവരും ശിവന്റെ ആത്മാക്കളാണ്. മനുഷ്യന്റെ കുട്ടികളാകുമ്പോഴാണ് കുമാര്-കുമാരി എന്നു പറയുന്നത്. ശിവന്റെ കുട്ടികള് നിരാകാരി ആത്മാക്കളാണ്. മൂലവതനത്തില് ആത്മാക്കളാണ് വസിക്കുന്നത് അവരെയാണ് സാളിഗ്രാമുകളെന്നും പറയുന്നത്. ഇവിടെ വരുമ്പോഴാണ് ഭൗതികരൂപത്തില് കുമാര്-കുമാരിയാകുന്നത്. വാസ്തവത്തില് നിങ്ങള് ശിവബാബയുടെ കുട്ടികളായ കുമാരന്മാരാണ്. ശരീരത്തിലേക്ക് വരുമ്പോഴാണ് കുമാരനും കുമാരിയുമായി മാറുന്നത്. നിങ്ങള് ബ്രഹ്മാകുമാരി-കുമാരന്മാരാണ്, സഹോദരി-സഹോദരന്മാരാണ്. ഇപ്പോള് ഈ സമയത്ത് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുകയാണ്. നിങ്ങള്ക്കറിയാം ബാബ നമ്മെ പാവനമാക്കി തിരികെ കൊണ്ടുപോകുന്നു. ആത്മാവ് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ പാവനമായിത്തീരുന്നു. ബ്രഹ്മാമുഖത്തിലൂടെയാണ് ആത്മാക്കള് ഈ ജ്ഞാനം പഠിക്കുന്നത്. ചിത്രത്തിലും ബാബയുടെ ജ്ഞാനം വളരെ വ്യക്തമാണ്. ശിവബാബ തന്നെയാണ് നിങ്ങളെ പഠിപ്പിക്കുന്നത്. കൃഷ്ണനല്ല പഠിപ്പിക്കുന്നത്, ബാബ കൃഷ്ണനിലൂടെയുമല്ല പഠിപ്പിക്കുന്നത്. കൃഷ്ണന് വൈകുണ്ഡത്തിലെ രാജകുമാരനാണ്. നിങ്ങള് കുട്ടികള്ക്ക് ഇതും മനസ്സിലാക്കി കൊടുക്കണം. സ്വര്ഗ്ഗത്തില് കൃഷ്ണന് തന്റെതായ മാതാപിതാക്കളുണ്ടാകും. കൃഷ്ണന്റെ അച്ഛനും സ്വര്ഗ്ഗവാസിയാണ് വൈകുണ്ഡത്തിലെ അധികാരിയാണ്. പക്ഷേ അവരെക്കുറിച്ചും യഥാര്ത്ഥ രീതിയില് ആര്ക്കും അറിയില്ല. കൃഷ്ണ ജയന്തിയ്ക്ക് അവരവരുടെ വീടുകളില് കൃഷ്ണനുളള ഊഞ്ഞാലുണ്ടാക്കുന്നു. അഥവാ ക്ഷേത്രങ്ങളില് ഊഞ്ഞാല് ഉണ്ടാക്കുന്നു. മാതാക്കള് അവിടേക്ക് പോയി പൈസ വെക്കുന്നു, പൂജിക്കുന്നു. ഇന്നത്തെക്കാലത്ത് ക്രിസ്തുവിനെയും കൃഷ്ണനെപ്പോലെയുണ്ടാക്കുന്നു. കിരീടമെല്ലാം അണിഞ്ഞ് മാതാവിന്റെ മടിത്തട്ടില് വെക്കുന്നു. കൃഷ്ണനെ കാണിക്കുന്ന പോലെത്തന്നെ. കൃഷ്ണന്റെയും ക്രിസ്തുവിന്റെയും രാശി ഒന്നാണ്. അവര്(ക്രിസ്ത്യന്സ്) കോപ്പി ചെയ്യുകയാണ്. യഥാര്ത്ഥത്തില് കൃഷ്ണന്റെയും ക്രിസ്തുവിന്റെയും ജനനം തമ്മില് ഒരുപാട് വ്യത്യാസമുണ്ട്. ക്രൈസ്റ്റിന്റെ ജന്മം ചെറിയ കുട്ടിയുടെ രൂപത്തിലായിരിക്കില്ല ഉണ്ടാവുക. ക്രിസ്തുവിന്റെ ആത്മാവ് മറ്റൊരു ശരീരത്തില് പ്രവേശിക്കുകയാണ്. ഒരിക്കലും വിഷത്തിലൂടെ അഥവാ വികാരത്തിലൂടെ ജന്മമെടുത്തിരിക്കില്ല. ആദ്യമൊന്നും ക്രിസ്തുവിനെ ചെറിയ കുട്ടിയുടെ രൂപത്തില് കാണിക്കുമായിരുന്നില്ല. കുരിശിലായിരുന്നു കാണിച്ചിരുന്നത്. ഇപ്പോഴാണ് ചെറിയ കുട്ടിയുടെ രൂപത്തില് കാണിക്കുന്നത്. ധര്മ്മസ്ഥാപകനെയൊന്നും ഒരിക്കലും ഇങ്ങനെ ആര്ക്കും വധിക്കാന് സാധിക്കില്ലെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാമല്ലോ. അപ്പോള് ആരെയാണ് വധിച്ചത്? ആരിലാണോ പ്രവേശിച്ചത് അവര്ക്കാണ് ദുഖം ലഭിച്ചത്. സതോപ്രധാന ആത്മാവിന് എങ്ങനെ ദുഖം ലഭിക്കാനാണ്? ഇത്രയ്ക്കും ദുഖം അനുഭവിക്കാനായി എന്ത് കര്മ്മമാണ് ചെയതത്? ആത്മാവ് സതോപ്രധാന അവസ്ഥയിലാണ് വരുന്നത്. ഇപ്പോള് എല്ലാവരുടെയും കര്മ്മക്കണക്കുകളും ഇല്ലാതാവുകയാണ്. ഈ സമയം ബാബ എല്ലാവരെയും പാവനമാക്കുന്നു. പരംധാമത്തില് നിന്നും വന്ന ഒരു സതോപ്രധാന ആത്മാവിന് ഒരിക്കലും ദുഖം അനുഭവിക്കാന് സാധിക്കില്ല. ആത്മാവ് തന്നെയാണ് എല്ലാം അനുഭവിക്കുന്നത്. ആത്മാവ് ശരീരത്തിലുണ്ടെങ്കില് ദുഖം അനുഭവിക്കുന്നു. എനിക്ക് വേദനിക്കുന്നു എന്ന് ആരാണ് പറയുന്നത്? ഈ ശരീരത്തില് ആരോ വസിക്കുന്നണ്ടല്ലോ. പരമാത്മാവും എന്നില് തന്നെയുണ്ടെന്ന് പറയുന്നുണ്ടല്ലോ, അപ്പോള് എനിക്ക് ദുഖമുണ്ടെന്ന് പരമാത്മാവ് എങ്ങനെ പറയും. എല്ലാത്തിലും പരമാത്മാവ് വിരാജിച്ചിട്ടുണ്ടെങ്കില്പരമാത്മാവ് എങ്ങനെ ദുഖം അനുഭവിക്കും. വാസ്തവത്തില് ആത്മാക്കളാണ് പരമാത്മാവിനെ വിളിക്കുന്നത്. അല്ലയോ പരമപിതാവായ പരമാത്മാവേ ഞങ്ങളുടെ ദുഖത്തെ ഹരിക്കൂ.... പാരലൗകിക പിതാവിനെത്തന്നെയാണ് ആത്മാക്കള് വിളിക്കുന്നത്.

ഇപ്പോള് ദുഖത്തെ ഹരിക്കാനുളള യുക്തി പറഞ്ഞുതരാനായി ബാബ വന്നിരിക്കുകയാണ്. ആത്മാവ് ശരീരത്തോടൊപ്പം തന്നെയാണ് സദാ ആരോഗ്യശാലിയും സമ്പന്നനുമായി മാറുകയുളളൂ. മൂലവതനത്തില് സദാ ആരോഗ്യശാലി സദാ സമ്പന്നന് എന്ന് പറയില്ലല്ലോ. അവിടെ സൃഷ്ടിയില്ല. അവിടെ ശാന്തി മാത്രമാണ്. ശാന്തിയാകുന്ന സ്വധര്മ്മത്തിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും ദുഖത്തെ അകറ്റി സുഖം നല്കാനായി ബാബ വന്നിരിക്കുകയാണ്. അപ്പോള് കുട്ടികളോടും ബാബ പറയുകയാണ്- നിങ്ങള് എന്റെതായി മാറിയിരിക്കുകയാണ് അതുകൊണ്ട് ആര്ക്കും ദുഖം നല്കരുത്. ഇത് ഗുപ്തമായ യുദ്ധമൈതാനമാണ്. മറ്റേ യുദ്ധമൈതാനം പ്രത്യക്ഷമായതാണ്. യുദ്ധക്കളത്തില് മരണപ്പെടുന്നവര് സ്വര്ഗ്ഗം പ്രാപിക്കുമെന്നുളള മഹിമയുടെ അര്ത്ഥത്തെക്കുറിച്ചും മനസ്സിലാക്കണം. വാസ്തവത്തില് ഈ യുദ്ധത്തിന്റെ മഹത്വം ധാരാളമാണ്. മറ്റേ യുദ്ധക്കളത്തില് മരിച്ചു വീഴുകയാണെങ്കില് ആര്ക്കും സ്വര്ഗ്ഗം പൂകാന് സാധിക്കില്ല. പക്ഷേ ഗീതയിലുളള ഭഗവാനുവാച എല്ലാവരും സത്യമായിത്തന്നെ അംഗീകരിക്കുമല്ലോ. ഭഗവാന് ഇത് ആരോടാണ് പറഞ്ഞത്? മറ്റേ യദ്ധക്കളത്തിലുളളവരോട് പറഞ്ഞോ അതോ നിങ്ങളോട് പറഞ്ഞോ? രണ്ടുകൂട്ടരോടും പറഞ്ഞു. സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്ന് അവര്ക്കും നിങ്ങള് പറഞ്ഞുകൊടുക്കണം. ഈ സേവനവും നിങ്ങള് ചെയ്യണം. നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകാന് ആഗ്രഹിക്കുന്നു എങ്കില് പുരുഷാര്ത്ഥം ചെയ്യണം. മറ്റേ യുദ്ധത്തില് എല്ലാ ധര്മ്മത്തിലുളളവരുമുണ്ടല്ലോ, സിക്ക് ധര്മ്മത്തിലുളളവരുണ്ടെങ്കില്അവര് ആ ധര്മ്മത്തിലേക്കേ പോകൂ. എപ്പോഴാണോ നിങ്ങള് ബ്രാഹ്മണരില് നിന്നും ജ്ഞാനം നേടുന്നത് അപ്പോഴേ സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കൂ. യുദ്ധം ചെയ്യുന്നവര് ബാബയെ കാണാന് വരുമ്പോള് ബാബ പറയുമായിരുന്നു, നിങ്ങള് യുദ്ധം ചെയ്തുകൊണ്ടും ബാബയുടെ ഓര്മ്മയിലിരിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കും. അല്ലാതെ അവര്ക്ക് സ്വര്ഗ്ഗത്തില് രാജാവായി മാറാന് സാധിക്കുമെന്ന് ഒരിക്കലും ബാബ പറഞ്ഞിട്ടില്ല. കൂടുതല് ജ്ഞാനവും അവര്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല, അവര്ക്ക് കുറച്ച് ജ്ഞാനമേ നല്കാന് സാധിക്കൂ. യുദ്ധത്തിലേക്ക് പോകുന്നതിനു മുമ്പ് തന്റെ ഇഷ്ടദേവതയെ തീര്ച്ചയായും ഓര്മ്മിക്കാറുണ്ട്. സിക്ക് ധര്മ്മത്തിലുളളവരാണെങ്കില് ഗുരുഗോവിന്ദ് ജയിക്കട്ടെ... എന്ന് തീര്ച്ചയായും പറയുന്നു. സ്വയം ആത്മാവെന്നു മനസ്സിലാക്കി പരമാത്മാവിനെ ഓര്മ്മിക്കുന്നവര് ആരുമുണ്ടാകില്ല. ബാക്കി ആര്ക്കാണോ ബാബയുടെ പരിചയം ലഭിച്ചത് അവര് സ്വര്ഗ്ഗത്തിലേക്ക് വരുന്നു. എല്ലാവരുടെയും അച്ഛന് ഒരാളാണ്, പതിതപാവനനാണ്. ബാബ പതിതരോട് പറയുന്നു എന്നെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ പാപം നശിക്കൂ, ഞാന് സ്ഥാപിക്കുന്ന സുഖധാമത്തിലേക്കും വരൂ. യുദ്ധത്തിലും ആരാണോ ശിവബാബയെ ഓര്മ്മിക്കുന്നത് അവര് സ്വര്ഗ്ഗത്തിലേക്ക് വരുന്നു. മറ്റേ യുദ്ധമൈതാനത്തിന്റെ കാര്യം വേറെയാണ്, ഇവിടെ വേറെയാണ്. ബാബ പറയുന്നു ജ്ഞാനത്തിന്റെ വിനാശം സംഭവിക്കുന്നില്ല. എല്ലാവരും ശിവബാബയുടെ കുട്ടികളാണ്. ഇപ്പോള് ബാബ പറയുന്നു, എന്നെത്തന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് എന്റെ പക്കലേക്ക്, മുക്തിധാമത്തിലേക്ക് എത്തിച്ചേരുന്നു. ആരെല്ലാമാണോ ജ്ഞാനം പഠിക്കുന്നത് അവര്ക്ക് സ്വര്ഗ്ഗത്തിലെ രാജ്യപദവി ലഭിക്കും. എത്ര സഹജമാണ്, സ്വര്ഗ്ഗത്തിലേക്ക് പോകാനുള്ള വഴി സെക്കന്റില് ലഭിക്കുന്നു. നമ്മള് ആത്മാക്കള് ബാബയെ ഓര്മ്മിക്കുന്നു, യുദ്ധമൈതാനത്തില് സന്തോഷത്തോടെ പോകണം. കര്മ്മം ചെയ്യുക തന്നെ വേണമല്ലോ. ദേശത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സര്വ്വതും ചെയ്യേണ്ടി വരും. സത്യയുഗത്തില് ഒരേയൊരു ധര്മ്മമാണ്. അഭിപ്രായ വ്യത്യാസങ്ങള് ഉണ്ടാവില്ല. ഇവിടെ എത്ര അഭിപ്രായ വ്യത്യാസമാണ്. വെള്ളത്തിനു വേണ്ടിയും ഭൂമിക്കു വേണ്ടിയുമെല്ലാം ഇവിടെ പ്രശ്നങ്ങള് തന്നെയാണ്. വെള്ളം കൊടുക്കുന്നത് അവസാനിപ്പിക്കുന്നു, അപ്പോള് കല്ലെറിയുന്നു. ധാന്യം നല്കുന്നില്ലെങ്കില് ബഹളമുണ്ടാക്കുന്നു.

നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് തന്റെ സ്വരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പഠിപ്പിലൂടെ രാജ്യം നേടുന്നു. പുതിയ ലോകം തീര്ച്ചയായും സ്ഥാപിക്കണം, ഇത് ഡ്രാമയില് മുന്കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെങ്കില് എത്ര സന്തോഷിക്കണം. ഒരു വസ്തുവിനു വേണ്ടിയും കലഹിക്കേണ്ട ആവശ്യവും വരുന്നില്ല. ജീവിതവും വളരെ സാധാരണമായിരിക്കും. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് അമ്മായിയച്ഛന്റെ(സത്യയുഗം) വീട്ടിലേക്കാണ് പോകുന്നത് അതുകൊണ്ട് ഇപ്പോള് വനവാസത്തിലാണ്. എല്ലാ ആത്മാക്കളും മുക്തീധാമത്തിലേക്ക് പോകും, ശരീരം പോകുന്നില്ല. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. നമ്മള് ആത്മാവാണ്, 84 ജന്മം ഇപ്പോള് പൂര്ത്തിയായിരിക്കുകയാണ്. ആരെല്ലാമാണോ ഭാരതവാസികള് അവരോട് പറയൂ ഭാരതം സ്വര്ഗ്ഗമായിരുന്നു ഇപ്പോള് കലിയുഗീ നരകമാണ്. കലിയുഗത്തില് അനേകധര്മ്മമാണ് ഉള്ളത്. സത്യയുഗത്തില് ഒരേയൊരു ധര്മ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി ഭാരതത്തിന് വീണ്ടും സ്വര്ഗ്ഗമായിത്തീരണം. ഭഗവാന് വരുമെന്ന് മനസ്സിലാക്കുന്നുമുണ്ട്. ഇനി മുന്നോട്ടു പോകവേ ഭാവി പ്രവചനങ്ങളും കേള്ക്കാം. വായുമണ്ഢലവും അതനുസരിച്ചായിരിക്കും. ബാബ എല്ലാവര്ക്കുമായി മനസ്സിലാക്കിത്തരികയാണ് എല്ലാവര്ക്കും അവകാശമുണ്ട്. ബാബ പറയുന്നു ഞാന് വന്നിരിക്കുകയാണ് എല്ലാവരോടുമായി പറയുകയാണ്- എന്നെ ഓര്മ്മിക്കൂ എന്നാല് വികര്മ്മം നശിക്കും. മനുഷ്യര് ഇപ്പോള് മനസ്സിലാക്കുന്നു- യുദ്ധം എപ്പോഴും സംഭവിക്കാം, നാളെ വേണെമെങ്കിലും സംഭവിക്കാം. യുദ്ധത്തിനു ശക്തിപ്രാപിക്കുന്നതില് സമയം എടുക്കില്ല. പക്ഷെ നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മുടെ രാജധാനി ഇപ്പോഴും സ്ഥാപിക്കപ്പെട്ടിട്ടില്ല. അപ്പോള് എങ്ങനെ വിനാശം ഉണ്ടാകാനാണ്. നാലു വശവും ബാബയുടെ സന്ദേശം നല്കിയിട്ടില്ലല്ലോ. പതിതപാവനനായ ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം

വിനാശമാകും. ഈ സന്ദേശം കാതുകളില് എത്തിക്കണം. യുദ്ധം സംഭവിച്ചാലും ബോംബുകള് വീഴുകയാ ണെങ്കിലും നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ടായിരിക്കണം നമ്മുടെ രാജധാനിയുടെ സ്ഥാപന ഉണ്ടാകുന്നതുവരെയും വിനാശം സംഭവിക്കില്ല. വിശ്വത്തില് ശാന്തി വേണമെന്ന് പറയുന്നില്ലേ. വിശ്വത്തില് യുദ്ധമുണ്ടായാല് ലോകത്തെ തന്നെ നശിപ്പിക്കുന്നു.

ഇത് വിശ്വവിദ്യാലയമാണ്, നിങ്ങള് മുഴുവന് വിശ്വത്തിനും ജ്ഞാനം നല്കുന്നു. ഒരേയൊരു ബാബ വന്ന് മുഴുവന് വിശ്വത്തിനേയും പരിവര്ത്തനപ്പെടുത്തുന്നു. മറ്റുള്ള മനുഷ്യര് കല്പ്പത്തിന്റെ ആയുസ്സിനെത്തന്നെ ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്ക്കറിയാം കല്പ്പത്തിന്റെ ആയുസ്സ് 5000 വര്ഷങ്ങള് ആണെന്നുള്ളത്. ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന് പറയുന്നുണ്ട്. ഇസ്ലാം ധര്മ്മത്തിലുള്ളവരുടെയും ബുദ്ധമതത്തിലുള്ളവരുടെയും കണക്കുകള് എടുക്കാന് സാധിക്കും. അതിനു മുമ്പ് മറ്റേതൊരു ധര്മ്മത്തിന്റെയും തന്നെ പേരില്ല. നിങ്ങള്ക്ക് ഓരോ അക്ഷരസഹിതം പറഞ്ഞുകൊടുക്കാന് സാധിക്കും. അപ്പോള് എത്ര ലഹരി ഉണ്ടായിരിക്കണം. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നും ഇല്ല. അനാഥരാണ് കലഹിക്കുക. നിങ്ങള് ഇപ്പോള് ചെയ്യുന്ന പുരുഷാര്ത്ഥത്തിന്റെ പ്രാപ്തി 21 ജന്മത്തേക്ക് ഉണ്ടാകും. കലഹിക്കുകയാണെങ്കില് ഉയര്ന്ന പദവി ലഭിക്കില്ല. ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ഏതൊരു കാര്യമുണ്ടെങ്കിലും, എന്തുതന്നെ സംഭവിച്ചാലും ബാബയുടെ അടുത്തേക്ക് വരൂ, ഗവണ്മെന്റും പറയാറുണ്ടല്ലോ നിങ്ങള് നിയമത്തെ കയ്യിലെടുക്കരുതെന്ന്. ചിലര്ക്ക് വിദേശത്തെ ബൂട്ട്(പാദരക്ഷ) വേണമെന്ന് പറയാറുണ്ട്. ബാബ പറയുന്നു കുട്ടികളെ നിങ്ങള് ഇപ്പോള് വനവാസത്തിലാണ്. സത്യയുഗത്തില് നിങ്ങള് സമൃദ്ധമായിരിക്കും. ബാബ ശരിയായ കാര്യങ്ങളല്ലേ മനസ്സിലാക്കിത്തരുന്നത്. ഇങ്ങനെയുള്ള ആഗ്രഹങ്ങളൊന്നും നല്ലതല്ല. ഇവിടെ ഇങ്ങനെയുള്ള ആശകള് എന്തിനാണ് വെയ്ക്കുന്നത്. ഇവിടെ വളരെ ലളിതമായി ജീവിക്കണം. ഇല്ലെങ്കില് ദേഹാഭിമാനത്തിലേക്ക് വരും, ഇതില് അവനവന്റെ യുക്തി പ്രയോഗിക്കരുത്. ബാബ എന്തു പറയുന്നോ അത് അനുസരിക്കണം. എന്തെങ്കിലും അസുഖം വരികയാണെങ്കില് ഡോക്ടറെ വിളിക്കുന്നു, മരുന്നിന്റെ സൗകര്യങ്ങളും എല്ലാവര്ക്കും ലഭിക്കും. ഓരോ കാര്യത്തിനും ബാബയുണ്ടല്ലോ. ശ്രീമത്ത് ശ്രീമത്ത് തന്നെയാണ്. നിശ്ചയത്തില് വിജയമുണ്ട്. ബാബ എല്ലാം മനസ്സിലാക്കുന്നുണ്ടല്ലോ. ബാബയുടെ നിര്ദ്ദേശമനുസരിച്ച് മുന്നേറുന്നതിലൂടെത്തന്നെയാണ് മംഗളം. അവനവന്റേയും മംഗളം ചെയ്യണം. മറ്റുള്ളവരെ സമ്പന്നനാക്കി മാറ്റാന് സാധിക്കുന്നില്ലെങ്കില് സ്വയം ദരിദ്രനാണെന്നാണ് അര്ത്ഥം. സമ്പന്നരാക്കി മാറ്റാന് യോഗ്യതയില്ല. ഇവിടെ മൂല്യമില്ലെങ്കില് അവിടെയും മൂല്യമുണ്ടാകില്ല. സേവാധാരിക്കുട്ടികള്ക്ക് സേവയോട് താല്പര്യം വേണം. സേവനത്തിനു വേണ്ടി ചുറ്റിക്കറങ്ങി ക്കൊണ്ടേയിരിക്കണം. സേവനം ചെയ്യുന്നില്ല എങ്കില് ദയാമനസ്കരെന്നും മംഗളകാരിയെന്നും പറയില്ല. ബാബയെ ഓര്മ്മിക്കുന്നില്ല എങ്കില് തുച്ഛമായ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പദവിയും തുച്ഛമായിരിക്കും. ഞങ്ങള് ബി. കെ തന്നെയല്ലേ ഞങ്ങള്ക്ക് ശിവബാബയുമായി തന്നെയാണ് എപ്പോഴും യോഗം എന്ന് ഒരിക്കലും പറയരുത്. ശിവബാബയ്ക്ക് ബ്രഹ്മാവിലൂടെത്തന്നെയേ ജ്ഞാനം നല്കാന് സാധിക്കൂ. കേവലം ശിവബാബയെത്തന്നെ ഓര്മ്മിക്കുകയാണെങ്കില് മുരളി എങ്ങനെ കേള്ക്കും. പിന്നീട് ഭാവി എന്താകും? പഠിച്ചില്ലെങ്കില് എന്ത് പദവി ലഭിക്കാനാണ്. എല്ലാവരുടെയും ഭാഗ്യം ഉയര്ന്നതാവില്ല എന്നും അറിയാം. സത്യയുഗത്തിലെ പദവിയും നമ്പര്വൈസ് ആയിരിക്കും. സര്വ്വ ആത്മാക്കള്ക്കും പവിത്രമാകണം. പവിത്രമാകാതെ ശാന്തി ധാമത്തിലേക്ക് പോകാന് സാധിക്കില്ല.

ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങള് എല്ലാവര്ക്കും ഈ ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കൂ. ആരെങ്കിലും ഇപ്പോള് കേള്ക്കുന്നില്ലെങ്കില് പോലും ഇനി മുന്നോട്ടു പോകവേ കേള്ക്കുക തന്നെ ചെയ്യും. എത്രതന്നെ വിഘ്നങ്ങളും കൊടുങ്കാറ്റും അതിശക്തമായിത്തന്നെ വരുകയാണെങ്കിലും നിങ്ങള്ക്ക് ഒരിക്കലും ഭയപ്പെടേണ്ടതില്ല. കാരണം പുതിയ ധര്മ്മത്തിന്റെ സ്ഥാപനയാണ് ഉണ്ടാകുന്നത്. നിങ്ങള് ഗുപ്തമായ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാബ സേവാധാരി കുട്ടികളെ കണ്ട് സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് സ്വയം സ്വയത്തിനു തന്നെ രാജതിലകം നല്കണം. ശ്രീമത്ത് പ്രകാരം മുന്നേറണം. ഇതില് ബുദ്ധിമുട്ടേണ്ടതായ ആവശ്യമില്ല. വെറുതെ അവനവന് നഷ്ടമുണ്ടാക്കരുത്. ബാബ പറയുന്നു- കുട്ടികളേ, സേവാധാരിയും മംഗളകാരിയുമായി മാറൂ. പഠിപ്പ് പഠിച്ച് മുന്നേറണമെന്ന് ടീച്ചര് വിദ്യാര്ത്ഥികളോട് പറയുമല്ലോ. നിങ്ങള്ക്ക് 21 ജന്മത്തേക്കു വേണ്ടി സ്വര്ഗ്ഗത്തിലെ സ്കോളര്ഷിപ്പ് ലഭിക്കുന്നു. രാജധാനിയിലേക്ക് വരുക തന്നെ ഏറ്റവും വലിയ സ്കോളര്ഷിപ്പാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികളെപ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്ക്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സംഗമത്തില് വളരെ ലളിതമായി ജീവിക്കണം. കാരണം ഇത് വനവാസത്തിലിരിക്കാനുളള സമയമാണ്. ഇവിടെ ഏതൊരു ആശകളും വെക്കരുത്. ഒരിക്കലും നിയമത്തെ കയ്യിലെടുക്കരുത്. കലഹിക്കുകയോ ബഹളം വെക്കുകയോ ചെയ്യരുത്.

2. വിനാശത്തിനു മുമ്പു തന്നെ പുതിയ രാജധാനി സ്ഥാപിക്കുന്നതിനു വേണ്ടി എല്ലാവര്ക്കും ബാബയുടെ സന്ദേശം നല്കണം. എല്ലാവരോടും പറയണം, ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കും, നിങ്ങള് പാവനമായിത്തീരും.

വരദാനം :-
ബാബയിലൂടെ സഫലതയുടെ തിലകം പ്രാപ്തമാക്കുന്നവരായ ആജ്ഞാകാരിയും ഹൃദയസിംഹാസനധാരിയുമായി ഭവിക്കട്ടെ.

ഭാഗ്യവിധാതാവായ ബാബ നിത്യവും അമൃതവേളയില് തന്റെ ആജ്ഞാകാരീ കുട്ടികള്ക്ക് സഫലതയുടെ തിലകം ചാര്ത്തുന്നു. ആജ്ഞാകാരികളായ ബ്രാഹ്മണക്കുട്ടികള്ക്ക് ഒരിക്കലും പ്രയത്നം അഥവാ ബുദ്ധിമുട്ട് എന്ന വാക്ക് മുഖത്തിലൂടെ പറയുന്നത് പോയിട്ട് സങ്കല്പത്തില് കൊണ്ടുവരാന് പോലും സാധിക്കില്ല. അവര് സഹജയോഗിയായി മാറുന്നു, അതിനാല് ഒരിക്കലും ഹൃദയ നൈരാശ്യപ്പെടരുത്, മറിച്ച് സദാ ഹൃദയ സിംഹാസനധാരിയാകൂ, ദയാമനസ്കരാകൂ. അഹംഭാവത്തെയും വഹംഭാവത്തെയും സമാപ്തമാക്കൂ.

സ്ലോഗന് :-
വിശ്വപരിവര്ത്തനത്തിന്റെ തിയ്യതി ചിന്തിക്കേണ്ട, സ്വയത്തിന്റെ പരിവര്ത്തനത്തിന്റെ സമയം നിശ്ചയിക്കൂ.