16.10.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങള്ക്ക് സംഗമയുഗത്തില്സ േവനംച െയ്ത്മഹി മയ്ക്ക്യ ോഗ്യരായി മാറണം, പിന്നീട് ഭാവിയില് പുരുഷോത്തമരായി മാറുന്നതിലൂട െനിങ്ങള് പൂജയ്ക്ക്യ ോഗ്യരായി മാറും.

ചോദ്യം :-
ഏതൊരു രോഗം വേരോടെ സമാപ്തമാവുകയാണെങ്കില് ബാബയുടെ ഹൃദയത്തില് കയറാന് കഴിയും?

ഉത്തരം :-
1. ദേഹാഭിമാനത്തിന്റെ രോഗം. ഈ ദേഹാഭിമാനം കാരണത്താല് മുഴുവന് വികാരങ്ങളും മഹാരോഗിയാക്കി മാറ്റിയിരിക്കുന്നു. ഈ ദേഹാഭിമാനം സമാപ്തമായാല് നിങ്ങള്ക്ക് ബാബയുടെ ഹൃദയത്തില് കയറാം. 2. ഹൃദയത്തില് കയറണമെങ്കില് വിശാലബുദ്ധിയായി മാറൂ, ജ്ഞാനചിതയില് ഇരിക്കൂ. ആത്മീയ സേവനത്തില് മുഴുകൂ പിന്നെ വാണി വായിക്കുന്നതിനൊപ്പം ബാബയെ നന്നായി ഓര്മ്മിക്കൂ.

ഗീതം :-
ഉണരൂ പ്രിയതമകളേ ഉണരൂ..............

ഓംശാന്തി.
മധുര മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടോ-ആത്മീയ അച്ഛന് ഈ സാധാരണ പഴയ ശരീരത്തിലിരുന്ന് മുഖത്തിലൂടെ പറയുകയാണ്. ബാബ പറയുന്നു എനിക്ക് പഴയ ശരീരത്തില് പഴയ രാജധാനിയില് വരേണ്ടിവരുന്നു. ഇപ്പോള് ഇത് രാവണന്റെ രാജധാനിയാണ്. ശരീരവും അന്യന്റേതാണ് എന്തുകൊണ്ടെന്നാല് ഈ ശരീരത്തില് നേരത്തെത്തന്നെ ഒരാത്മാവുണ്ട്. ഞാന് അന്യശരീരത്തിലാണ് പ്രവേശിക്കുന്നത്. തന്റേതായി ശരീരമുണ്ടെങ്കില് അതിന് പേരും ഉണ്ടാകും. എന്റെ പേര് മാറുന്നില്ല. എന്നാലും എന്നെ പറയുന്നത് ശിവബാബ എന്നാണ്. ഗീതം കുട്ടികള് ദിവസവും കേള്ക്കുന്നുണ്ട്. നവയുഗം അര്ത്ഥം പുതിയ ലോകം സത്യയുഗം വന്നു. ഇപ്പോള് ആരോടാണ് ഉണരാന് പറയുന്നത്? ആത്മാക്കളോട്, എന്തുകൊണ്ടെന്നാല് ആത്മാക്കള് ഘോരാന്ധകാരത്തില് ഉറങ്ങിക്കിടക്കുകയാണ്. ഒരു വിവേകവുമില്ല. അച്ഛനെപ്പോലും അറിയില്ല. ഇപ്പോള് ബാബ ഉണര്ത്താന് വന്നതാണ്. ഇപ്പോള് നിങ്ങള്ക്ക് പരിധിയില്ലാത്ത അച്ഛനെ അറിയാം. അവരില് നിന്നും പരിധിയില്ലാത്ത സുഖം പുതിയ യുഗത്തില് ലഭിക്കണം. സത്യയുഗത്തെ പുതിയ യുഗം എന്ന് പറയുന്നു, കലിയുഗത്തെ പഴയ യുഗം എന്ന് പറയും. വിദ്വാന്, പണ്ഢിതന് മുതലായ ആര്ക്കും അറിയില്ല. ആരോടെങ്കിലും ചോദിക്കൂ പുതിയ യുഗം പിന്നീട് എങ്ങനെയാണ് പഴയതായി മാറുന്നത്? എങ്കില് ആര്ക്കും പറഞ്ഞുതരാന് കഴിയില്ല. പറയും ഇത് ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യമാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് എങ്ങനെയാണ് പുതിയ യുഗത്തില് നിന്നും പഴയ യുഗത്തിലേയ്ക്ക് വന്നത് അര്ത്ഥം സ്വര്ഗ്ഗവാസിയില്നിന്നും നരകവാസിയായി മാറിയത് എങ്ങനെയാണ്. മനുഷ്യരാണെങ്കില് ഒന്നും അറിയുന്നില്ല, ആരെയാണോ പൂജിക്കുന്നത് അവരുടെ ജീവിതകഥ പോലും അറിയുന്നില്ല. എങ്ങനെയാണോ ജഗദംബയുടെ പൂജ ചെയ്യുന്നത്, ഇപ്പോള് ആ ജഗദംബ ആരാണ് എന്നത് അറിയുകയില്ല. അംബ എന്ന് വാസ്തവത്തില് മാതാക്കളെയാണ് പറയുന്നത്. പക്ഷേ പൂജ ഒരാള്ക്കല്ലേ ഉണ്ടാകേണ്ടത്. ശിവബാബയുടേയും ഒരേയൊരു അവ്യഭിചാരിയായ ഓര്മ്മചിഹ്നമേയുള്ളു. അംബയും ഒന്നേയുള്ളു. പക്ഷേ ജഗദംബയെ അറിയുന്നില്ല. ഇതാണ് ജഗദംബ പിന്നെ ലക്ഷ്മി ജഗത്തിന്റെ മഹാറാണിയാണ്. ജഗദംബ ആരാണ്, ജഗത്തിന്റെ മഹാറാണി ആരാണെന്ന് നിങ്ങള്ക്ക് അറിയാം. ഈ കാര്യങ്ങള് ഒരിയ്ക്കലും ആര്ക്കും അറിയാന് കഴിയില്ല. ലക്ഷ്മിയെ ദേവിയെന്നും ജഗദംബയെ ബ്രാഹ്മണി എന്നും പറയും. ബ്രാഹ്മണന് സംഗമത്തില് മാത്രമാണ് ഉണ്ടാകുന്നത്. ഈ സംഗമയുഗത്തെ ആരും അറിയില്ല. പ്രജാപിതാ ബ്രഹ്മാവിലൂടെ പുതിയ പുരുഷോത്തമമായ സൃഷ്ടി രചിക്കപ്പെടുന്നു. നിങ്ങള്ക്ക് അവിടെ പുരുഷോത്തമരെ കാണാന് സാധിക്കും. ഈ സമയത്ത് നിങ്ങള് ബ്രാഹ്മണര് മഹിമയ്ക്ക് യോഗ്യരാണ്. സേവനം ചെയ്യുന്നുണ്ട് പിന്നീട് നിങ്ങള് പൂജയ്ക്ക് യോഗ്യരായി മാറും. ബ്രഹ്മാവിന് ഇത്രയും കൈകള് നല്കിയിരിക്കുന്നു എങ്കില് എന്തുകൊണ്ട് അംബയ്ക്ക് നല്കില്ല. എല്ലാവരും അവരുടേയും കുട്ടികളല്ലേ. മാതാപിതാവാണ് പ്രജാപിതാവാകുന്നത്. കുട്ടികളെ പ്രജാപിതാവ് എന്ന് പറയില്ല. ലക്ഷ്മീ നാരായണനെ ഒരിയ്ക്കലും സത്യയുഗത്തില് ജഗദ്പിതാ ജഗദ്മാതാ എന്ന് പറയില്ല. പ്രജാപിതാവിന്റെ പേര് പ്രശസ്തമാണ്. ജഗദ്പിതാവും ജഗദ്മാതാവും ഒന്നുതന്നെയാണ്. ബാക്കിയുള്ളത് അനേകം കുട്ടികളാണ്. അജ്മീറില് പ്രജാപിതാ ബ്രഹ്മാവിന്റെ ക്ഷേത്രത്തില് ചെന്നാല് ബാബാ എന്നാണ് വിളിക്കുന്നത് എന്തുകൊണ്ടെന്നാല് പ്രജാപിതാവാണ്. പരിധിയുള്ള അച്ഛന്മാര് കുഞ്ഞുങ്ങള്ക്ക് ജന്മം നല്കുമ്പോള് അവര് പരിധിയുള്ള പ്രജാപിതാക്കന്മാരാണ്. ഇത് പരിധിയില്ലാത്തതാണ്. ശിവബാബ എല്ലാ ആത്മാക്കളുടേയും പരിധിയില്ലാത്ത അച്ഛനാണ്. നിങ്ങള് കുട്ടികള്ക്ക് ഈ വ്യത്യാസവും എഴുതണം. ജഗദംബ സരസ്വതി ഒന്നേയുള്ളു. എത്ര പേരാണ് വെച്ചിരിക്കുന്നത്- ദുര്ഗ്ഗ, കാളി എന്നിങ്ങനെ. അംബയുടേയും ബാബയുടേയും കുട്ടികളാണ് നിങ്ങള് എല്ലാവരും. ഇത് രചനയാണല്ലോ. പ്രജാപിതാ ബ്രഹ്മാവിന്റെ മകളാണ് സരസ്വതി, അവരെയാണ് അംബ എന്ന് പറയുന്നത്. ബാക്കിയുള്ളത് ആണ്മക്കളും പെണ്മക്കളുമാണ്. എല്ലാവരും ദത്തെടുക്കപ്പെട്ടവരാണ്. ഇത്രയും അധികം കുട്ടികള് എവിടെനിന്നു വന്നു. ഇവര് എല്ലാവരും മുഖവംശാവലിയാണ്. മുഖത്തിലൂടെ പത്നിയെ സൃഷ്ടിച്ചു അതിനാല് രചയിതാവായി. പറയുന്നു ഇവര് എന്റേതാണ്. ഞാനാണ് ഇവരിലൂടെ കുഞ്ഞുങ്ങള്ക്ക് ജന്മം നല്കുന്നത്. എന്നാല് ഇത് മുഴുവന് ദത്തെടുക്കലാണ്. ഇത് ഈശ്വരന്റെ മുഖത്തിലൂടെയുള്ള രചനയാണ്. ആത്മാക്കള് തന്നെയാണ്. ആത്മാവിനെ ദത്തെടുക്കുന്നില്ല. ബാബ പറയുന്നു നിങ്ങള് ആത്മാക്കള് സദാ എന്റെ കുട്ടികളാണ്. പിന്നീട് ഇപ്പോള് ഞാന് വന്ന് പ്രജാപിതാ ബ്രഹ്മാവിലൂടെ കുട്ടികളെ ദത്തെടുക്കുന്നു. കുട്ടികളെ (ആത്മാക്കളെ)യല്ല ദത്തെടുക്കുന്നത്, ആണ്കുട്ടികളേയും പെണ്കുട്ടികളേയുമാണ് ദത്തെടുക്കുന്നത്. ഇത് വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഈ കാര്യങ്ങളെ മനസ്സിലാക്കുന്നതിലൂടെയാണ് നിങ്ങള് ഈ ലക്ഷ്മീ നാരായണനായി മാറുന്നത്. എങ്ങനെയാണ് ആവുന്നത്, ഇത് നമുക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. എന്താ ഇവര് വിശ്വത്തിന്റെ അധികാരിയായി മാറാനുള്ള കര്മ്മങ്ങള് ചെയ്തിട്ടുണ്ടോ. നിങ്ങള്ക്ക് പ്രദര്ശിനികളിലും ചോദിക്കാന് സാധിക്കും. നിങ്ങള്ക്ക് അറിയാം ഇവര് എങ്ങനെയാണ് ഈ സ്വര്ഗ്ഗത്തിന്റെ രാജധാനി നേടിയത്. നിങ്ങളില് എല്ലാവര്ക്കും യഥാര്ത്ഥ രീതിയില് ഇത് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. ആരിലാണോ ദൈവീക ഗുണങ്ങളുള്ളത്, ഈ ആത്മീയ സേവനത്തില് മുഴുകിയിരിക്കുന്നത് ആരാണോ അവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ബാക്കി എല്ലാവരും മായയുടെ രോഗത്തില് കുടുങ്ങിയിരിക്കുകയാണ്. അനേക പ്രകാരത്തിലുള്ള രോഗങ്ങളുണ്ട്. ദേഹാഭിമാനത്തിന്റെ രോഗവുമുണ്ട്. ഈ വികാരങ്ങള് തന്നെയാണ് നിങ്ങളെ രോഗിയാക്കി മാറ്റിയത്.

ബാബ പറയുന്നു ഞാന് നിങ്ങളെ പവിത്രമായ ദേവതയാക്കി മാറ്റുന്നു. നിങ്ങള് സര്വ്വഗുണ സമ്പന്നര്........പവിത്രമായിരുന്നു. ഇപ്പോള് പതിതമായിരിക്കുന്നു. പരിധിയില്ലാത്ത അച്ഛന് ഇങ്ങനെ പറയും. ഇതില് നിന്ദയുടെ കാര്യമില്ല, ഇത് മനസ്സിലാക്കിക്കൊടുക്കാനുള്ള കാര്യമാണ്. ഭാരതവാസികളോട് പരിധിയില്ലാത്ത അച്ഛന് പറയുന്നു ഞാന് ഭാരതത്തില് ഈ രീതിയിലാണ് വരുന്നത്. ഭാരതത്തിന്റെ മഹിമ അപരംഅപാരമാണ്. ഇവിടെ വന്ന് നരകത്തെ സ്വര്ഗ്ഗമാക്കി മാറ്റി എല്ലാവര്ക്കും ശാന്തി നല്കുന്നു. അതിനാല് ഇങ്ങനെയുള്ള അച്ഛന്റെ മഹിമയും അപരംഅപാരമാണ്. പരിധിയില്ല. ജഗദംബയേയും അവരുടെ മഹിമയേയും ആരും അറിയുന്നില്ല. ഇതിന്റേയും വ്യത്യാസം നിങ്ങള്ക്ക് പറയാന് കഴിയും, ഇത് ജഗദംബയുടെ ജീവിതകഥ, പിന്നെ ഇത് ലക്ഷ്മിയുടെ ജീവിതകഥ. അതേ ജഗദംബയാണ് പിന്നീട് ലക്ഷ്മിയായി മാറുന്നത്. പിന്നീട് ലക്ഷ്മി തന്നെ 84 ജന്മങ്ങള്ക്കുശേഷം ജഗദംബയായി മാറുന്നു. ചിത്രവും വേറെ വേറെ വെയ്ക്കണം. ലക്ഷ്മിയ്ക്ക് കലശം ലഭിച്ചതായി കാണിക്കുന്നു പക്ഷേ സംഗമത്തില് ലക്ഷ്മി എവിടെ നിന്നു വന്നു. ലക്ഷ്മി സത്യയുഗത്തിലാണ് ഉള്ളത്. ഈ മുഴുവന് കാര്യങ്ങളും ബാബ മനസ്സിലാക്കിത്തരുന്നു. ചിത്രം ഉണ്ടാക്കുന്നതില് പ്രധാനികള് ആരെല്ലാമാണോ അവര്ക്ക് വിചാര സാഗര മഥനം ചെയ്യണം. പിന്നീട് മനസ്സിലാക്കിക്കൊടുക്കുന്നത് സഹജമാകും. ഇത്രയും വിശാലബുദ്ധി വേണം എങ്കിലേ ഹൃദയത്തില് കയറാന് പറ്റൂ. എപ്പോള് ബാബയെ നല്ലവണ്ണം ഓര്മ്മിക്കുന്നുവോ, ജ്ഞാനചിതയില് ഇരിക്കുന്നുവോ അപ്പോള് ഹൃദയത്തില് കയറാന് കഴിയും. ആരാണോ വളരെ നന്നായി വാണി വായിക്കുന്നത് അവര് ഹൃദയത്തില് കയറും എന്നല്ല. ബാബ പറയുന്നു നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് എപ്പോള് ദേഹാഭിമാനം ഇല്ലാതാകുന്നുവോ അപ്പോള് അന്തിമത്തിലാണ് ഹൃദയത്തില് കയറുന്നത്.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ബ്രഹ്മജ്ഞാനികള്, ബ്രഹ്മത്തില് ലയിക്കുന്നതിനായി പരിശ്രമിക്കുന്നു പക്ഷേ ആര്ക്കും അങ്ങനെ ലയിക്കാന് സാധിക്കില്ല. ബാക്കി പരിശ്രമിക്കുകയും ഉത്തമമായ പദവി നേടുകയും ചെയ്യുന്നു. ഇങ്ങനെ ഇങ്ങനെയുള്ള മഹാത്മാക്കളായി മാറുന്നു അവരുടെ തുലാഭാരം പ്ലാറ്റിനം കൊണ്ട് നടത്തുന്നു എന്തുകൊണ്ടെന്നാല് ബ്രഹ്മത്തില് ലയിക്കാന് വേണ്ടിയാണെങ്കിലും പരിശ്രമിക്കുന്നുണ്ടല്ലോ. അതിനാല് പരിശ്രമത്തിന്റെ ഫലം ലഭിക്കുന്നു. ബാക്കി മുക്തിയും ജീവന്മുക്തിയും ലഭിക്കുക സാധ്യമല്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇപ്പോള് ഈ പഴയ ലോകം നശിച്ചുകഴിഞ്ഞു. ഇത്രയും ബോംബുകള് നിര്മ്മിച്ചിട്ടുണ്ട്- വെറുതേ വെയ്ക്കാനാണോ ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങള്ക്ക് അറിയാം പഴയ ലോകത്തിന്റെ വിനാശത്തിന് ഈ ബോംബുകള് ഉപയോഗപ്പെടും. അനേക പ്രകാരത്തിലുള്ള ബോംബുകളുണ്ട്. ബാബ ജ്ഞാനവും യോഗവും പഠിപ്പിക്കുന്നു പിന്നീട് രാജരാജേശ്വരനും ഇരട്ടക്കിരീടധാരികളായ ദേവീ ദേവതയുമായി മാറും. എങ്ങനെയുള്ള ഉയര്ന്ന പദവിയാണ്. ബ്രാഹ്മണരാകുന്ന കുടുമയാണ് മുകളില്. കുടുമ ഏറ്റവും മുകളിലാണ്. ഇപ്പോള് നിങ്ങള് കുട്ടികളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റാന് ബാബ വന്നിരിക്കുകയാണ്. പിന്നീട് നിങ്ങളും പതിത പാവനിയായി മാറുന്നു- ഈ ലഹരിയുണ്ടോ? നമ്മള് എല്ലാവരേയും പാവനമാക്കി മാറ്റി രാജരാജേശ്വരനാക്കി മാറ്റുന്നുണ്ടോ? ലഹരിയുണ്ടെങ്കില് സന്തോഷമായിരിക്കും. തന്റെ ഹൃദയത്തോട് ചോദിക്കൂ ഞാന് എത്രപേരെ തനിക്കുസമാനമാക്കി മാറ്റി? പ്രജാപിതാ ബ്രഹ്മാവും ജഗദംബയും രണ്ടുപേരും ഒരുപോലെയാണ്. ബ്രാഹ്മണരുടെ രചന നടത്തുന്നു. ശൂദ്രനില് നിന്നും ബ്രാഹ്മണനാവുന്നതിനുള്ള യുക്തി ബാബ തന്നെയാണ് പറഞ്ഞുതരുന്നത്. ഇത് ഒരു ശാസ്ത്രത്തിലുമില്ല. ഇത് ഗീതയുടെ യുഗമാണ്. മഹാഭാരതയുദ്ധവും ഇതുപോലെ സംഭവിച്ചിരുന്നു. എന്താ രാജയോഗം ഒരാളെയാണോ പഠിപ്പിച്ചിട്ടുണ്ടാവുക. മനുഷ്യരുടെ ബുദ്ധിയിലാണെങ്കില് അര്ജുനനും കൃഷ്ണനും മാത്രമേയുള്ളു. ഇവിടെയാണെങ്കില് അനേകം പേര് പഠിക്കുന്നുണ്ട്. നോക്കൂ ഇരിക്കുന്നത് എത്ര സാധാരണമായാണ്. ചെറിയ കുട്ടികളും അല്ലാഹുവിനെയും സമ്പത്തിനെയും കുറിച്ച് പഠിക്കുന്നുണ്ടല്ലോ. നിങ്ങള്ഇരിക്കുന്നുണ്ട് നിങ്ങള്ക്കും അല്ലാഹുവിനേയും സമ്പത്തിനേയും കുറിച്ച് പഠിപ്പിച്ചുതരികയാണ്. അല്ലാഹുവും സമ്പത്തും, ഇതാണ് പ്രാപ്തി. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറും. ഒരു ആസുരീയ കാര്യങ്ങളും ചെയ്യരുത്. ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. നോക്കണം എന്നില് ഒരു അവഗുണവും ഇല്ലല്ലോ? നിര്ഗുണനായ എന്നില് ഒരു ഗുണവും ഇല്ല. ഇപ്പോള് നിര്ഗുണം എന്ന ആശ്രമവുമുണ്ട് പക്ഷേ അര്ത്ഥം മനസ്സിലാക്കുന്നില്ല. നിര്ഗുണം അര്ത്ഥം എന്നില് ഒരു ഗുണവും ഇല്ല. ഇപ്പോള് ഗുണവാനാക്കി മാറ്റുക എന്നത് ഭഗവാന്റെ തന്നെ ജോലിയാണ്. ബാബയുടെ ടൈറ്റിലിന്റെ തൊപ്പി പിന്നെ തന്റെ തലയില് വെച്ചു. ബാബ എത്ര കാര്യങ്ങള് മനസ്സിലാക്കിത്തരുന്നു. നിര്ദേശവും നല്കുന്നു. ജഗദംബയുടേയും ലക്ഷ്മിയുടേയും വ്യത്യാസം കണ്ടെത്തൂ. ബ്രഹ്മാ-സരസ്വതി സംഗമത്തിലേതാണ്, ലക്ഷ്മീ നാരായണന് സത്യയുഗത്തിലേതാണ്. ഈ ചിത്രം മനസ്സിലാക്കിക്കൊടുക്കാനുള്ളതാണ്. സരസ്വതി ബ്രഹ്മാവിന്റെ പുത്രിയാണ്. മനുഷ്യനില് നിന്നും ദേവതയായി മാറാന് പഠിക്കുകയാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണരാണ്. സത്യയുഗത്തിലെ ദേവതകളും മനുഷ്യര് തന്നെയാണ് പക്ഷേ അവരെ ദേവത എന്നാണ് വിളിക്കുന്നത്, മനുഷ്യര് എന്ന് പറയുന്നത് അവരെ അപമാനിക്കലാണ് അതിനാലാണ് ദേവീ ദേവതാ എന്നോ ഭഗവാന് ഭഗവതി എന്നോ പറയുന്നത്. അഥവാ രാജാവിനേയും റാണിയേയും ഭഗവാന്- ഭഗവതി എന്നു വിളിക്കുകയാണെങ്കില് പ്രജകളേയും വിളിക്കേണ്ടതായി വരും, അതിനാലാണ് ദേവീ ദേവതാ എന്ന് വിളിക്കുന്നത്. ത്രിമൂര്ത്തിയുടെ ചിത്രവുമുണ്ട്. സത്യയുഗത്തില് വളരെ കുറച്ച് മനുഷ്യര്, കലിയുഗത്തില് വളരെ അധികം മനുഷ്യര്. ഇത് എങ്ങനെ മനസ്സിലാക്കിക്കൊടുക്കും. ഇതിനായി പിന്നീട് ചക്രവും ആവശ്യമാണ്. പ്രദര്ശിനിയില് എല്ലാവരേയും വിളിക്കുന്നു. കസ്റ്റംസ് കളക്ടര്ക്ക് ഇതുവരെ ആരും ക്ഷണപത്രം നല്കിയിട്ടുണ്ടാവില്ല. അതിനാല് ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് ചിന്തിക്കണം, ഇതില് വളരെ വിശാലമായ ബുദ്ധിവേണം.

ബാബയോട് വളരെ അധികം ബഹുമാനം വേണം. ഹുസൈനിന്റെ കുതിരയെ എത്ര അലങ്കരിക്കുന്നു. പട്ട എത്ര ചെറുതാണ്, കുതിര എത്ര വലുതാണ്. ആത്മാവും എത്ര ചെറിയ ബിന്ദുവാണ്, എന്നാല് അതിന്റെ അലങ്കാരം എത്ര വലുതാണ്. ഇത് അകാലമൂര്ത്തിയുടെ ഇരിപ്പിടമല്ലേ. സര്വ്വവ്യാപി എന്ന കാര്യവും ഗീതയില് നിന്നും എടുത്തതാണ്. ബാബ പറയുന്നു ഞാന് ആത്മാക്കളെ രാജയോഗം പഠിപ്പിക്കുന്നു എങ്കില് പിന്നെ എങ്ങനെ സര്വ്വവ്യാപിയാകാന് സാധിക്കും. അച്ഛനും ടീച്ചറും സദ്ഗുരുവും എങ്ങനെ സര്വ്വവ്യാപിയാകും. ബാബ പറയുന്നു ഞാന് നിങ്ങളുടെ അച്ഛനാണ് പിന്നെ ജ്ഞാനസാഗരനുമാണ്. നിങ്ങള്ക്ക് പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കുന്നു അതിലൂടെ പരിധിയില്ലാത്ത രാജ്യം ലഭിക്കും. ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. മായ ശക്തിയായി മൂക്കിനുപിടിക്കും. പെരുമാറ്റം വളരെ മോശമാകും പിന്നെ ഇങ്ങനെ ഇങ്ങനെയുള്ള തെറ്റ് സംഭവിച്ചു എന്ന് എഴുതും, ഞാന് മുഖം കറുപ്പിച്ചു. ഇവിടെ പവിത്രതയാണ് പഠിപ്പിക്കുന്നത് എന്നിട്ടും ആരെങ്കിലും വീഴുകയാണെങ്കില് അതില് ബാബയ്ക്ക് എന്ത് ചെയ്യാന് പറ്റും. വീട്ടില് മോശമായ ഒരു കുട്ടിയുണ്ടെങ്കില്, അവര് മുഖം കറുപ്പിക്കുകയാണെങ്കില് അപ്പോള് അച്ഛന് പറയും നീ മരിക്കുന്നതാണ് ഇതിലും നല്ലത്. പരിധിയില്ലാത്ത അച്ഛന് ഡ്രാമയെ അറിയാം എങ്കിലും പറയുന്നതാണല്ലോ ശരി. നിങ്ങള് മറ്റുള്ളവരെ പഠിപ്പിച്ചിട്ട് സ്വയം വീഴുകയാണെങ്കില് ആയിരം മടങ്ങ് പാപം വര്ദ്ധിക്കും. പറയും മായയില് നിന്നും അടി കിട്ടി. മായ ഇങ്ങനെയാണ് കടന്നാക്രമിക്കുന്നത് പിന്നീട് ബുദ്ധി തന്നെ നഷ്ടപ്പെട്ടുപോകുന്നു.

ബാബ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു, കണ്ണുകള് വളരെ വലിയ ചതിയനാണ്. ഒരിയ്ക്കലും ഒരു വികര്മ്മവും ചെയ്യരുത്. കൊടുങ്കാറ്റുകള് ഒരുപാട് വരും കാരണം യുദ്ധമൈതാനത്തിലല്ലേ. എന്താ സംഭവിക്കുക എന്നതുപോലും അറിയാന് പറ്റില്ല. മായ പെട്ടെന്ന് അടിതരും. ഇപ്പോള് നിങ്ങള് എത്ര വിവേകശാലികളാവുന്നു. ആത്മാവുതന്നെയാണ് വിവേകശാലിയായി മാറുന്നത്. ആത്മാവ് തന്നെയാണ് അവിവേകിയായിരുന്നത്. ഇപ്പോള് ബാബ വിവേകശാലിയാക്കി മാറ്റുകയാണ്. വളരെ അധികം ദേഹാഭിമാനത്തിലാണ്. ഞാന് ആത്മാവാണ് എന്നത് മനസ്സിലാക്കുന്നില്ല. ബാബ നമ്മള് ആത്മാക്കളെ പഠിപ്പിക്കുകയാണ്. നാം ആത്മാക്കള് ഈ കാതുകളിലൂടെ കേള്ക്കുകയാണ്. ഇപ്പോള് ബാബ പറയുന്നു വികാരത്തിന്റെ ഒരു കാര്യവും ഈ കാതുകളിലൂടെ കേള്ക്കരുത്. ബാബ നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു, ലക്ഷ്യം വളരെ വലുതാണ്. മരണം നിങ്ങളുടെ അടുത്ത് എത്തുമ്പോള് നിങ്ങള്ക്ക് പേടിയാവാന് തുടങ്ങും. മനുഷ്യര് മരിക്കുന്ന സമയത്തും അവരുടെ മിത്ര സംബന്ധികള് പറയാറുണ്ടല്ലോ- ഭഗവാനെ ഓര്മ്മിക്കു എന്ന്. ചിലര് തന്റെ ഗുരുവിനേയോ മറ്റോ ഓര്മ്മിക്കുകയും ചെയ്യുന്നു. ദേഹധാരിയെ ഓര്മ്മിക്കാന് പഠിപ്പിക്കുന്നു. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലേയുള്ളു. ബാബ ആജ്ഞാപിക്കുന്നു- എന്നെ മാത്രം ഓര്മ്മിക്കു. ദേഹധാരികളെ ഓര്മ്മിക്കരുത്. മാതാപിതാവും ദേഹധാരികളല്ലേ. ഞാനാണെങ്കില് പവിത്രമാണ്, വിദേഹിയാണ്, ഇദ്ദേഹത്തില് ഇരുന്ന് നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു. നിങ്ങള് ഇപ്പോള് ജ്ഞാനവും യോഗവും പഠിക്കുകയാണ്. നിങ്ങള് പറയുന്നു ജ്ഞാനസാഗരനായ ബാബയിലൂടെ ഞങ്ങള് ജ്ഞാനം അഭ്യസിക്കുകയാണ്, രാജ രാജേശ്വരിയായി മാറുന്നതിനുവേണ്ടി. ജ്ഞാനസാഗരന് ജ്ഞാനവും പഠിപ്പിക്കുന്നുണ്ട്, രാജയോഗവും പഠിപ്പിക്കുന്നുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വിവേകശാലിയായി മാറണം, മായയുടെ കൊടുങ്കാറ്റില് ഒരിയ്ക്കലും തോറ്റുപോകരുത്. കണ്ണുകള് ചതിക്കും അതിനാല് സ്വയം സംരക്ഷിക്കണം. വികാരിയായ ഒരു കാര്യവും ഈ കാതുകളിലൂടെ കേള്ക്കരുത്.

2) തന്റെ ഹൃദയത്തോട് ചോദിക്കണം ഞാന് എത്രപേരെ തനിക്കുസമാനമാക്കി മാറ്റി? മാസ്റ്റര് പതിത പാവനിയായി മാറി എല്ലാവരേയും പാവനം(രാജ രാജേശ്വരന്) ആക്കിമാറ്റുന്നതിനുള്ള സേവനം ചെയ്യുന്നുണ്ടോ? എന്നില് ഒരു അവഗുണവും ഇല്ലല്ലോ? ദൈവീക ഗുണങ്ങള് എത്രത്തോളം ധാരണ ചെയ്തു?

വരദാനം :-
സര്വ്വര്ക്കും അഭയം നല്കുന്ന ദയാമനസ്കനായ ബാബയുടെ ദയാമനസ്കരായ കുട്ടികളായി ഭവിക്കട്ടെ.

ദയാമനസ്കനായ ബാബയുടെ ദയാമനസ്കരായ കുട്ടികള് ആരെയെങ്കിലും യാചകരായി കാണുകയാണെങ്കില് അവര്ക്ക് ദയ തോന്നും, ഈ ആത്മാവിനും അഭയം ലഭിക്കട്ടെ, ഇവര്ക്കും നന്മയുണ്ടാകട്ടെ. അവരുടെ സമ്പര്ക്കത്തില് ആര് തന്നെ വന്നാലും അവര്ക്ക് ബാബയുടെ പരിചയം തീര്ച്ചയായും നല്കും. ആരെങ്കിലും വീട്ടില് വന്നാല് ആദ്യം അവര്ക്ക് വെള്ളം കൊടുക്കും, ഒന്നും കൊടുക്കാതിരുന്നാല് മോശമായിത്തോന്നും, അതേപോലെ ആര് സമ്പര്ക്കത്തില് വന്നാലും അവര്ക്ക് ബാബയുടെ പരിചയമാകുന്ന ജലം കൊടുക്കൂ, അതായത് ദാതാവിന്റെ മക്കള് ദാതാക്കളായി എന്തെങ്കിലും കൊടുക്കൂ, അതിലൂടെ അവര്ക്കും ആശ്രയം ലഭിക്കട്ടെ.

സ്ലോഗന് :-
യഥാര്ത്ഥ വൈരാഗ്യവൃത്തിയുടെ സഹജമായ അര്ത്ഥമാണ്- എത്രയും വേറിട്ടവരാണോ, അത്രയും സ്നേഹികള്.