16-11-2020 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്


മധുരമായകുട്ടികളേ, നിങ്ങള്ഈആത്മീയവിശ്വവിദ്യാലയത്തിലെവിദ്യാര്ത്ഥികളാണ്, മുഴുവന്വിശ്വത്തിനുംബാബയുടെസന്ദേശംകൊടുക്കുകഎന്നതാണ്നിങ്ങളുടെജോലി.

ചോദ്യം :-

ഇപ്പോള് നിങ്ങള് കുട്ടികള് ഏതൊരു പെരുമ്പറയാണ് മുഴക്കുന്നത്, ഒപ്പം ഏതൊരു കാര്യമാണ് മനസ്സിലാക്കി കൊടുക്കുന്നത്?

ഉത്തരം :-

പുതിയ രാജധാനിയുടെ സ്ഥാപന വീണ്ടും നടന്നുകൊണ്ടിരിക്കുകയാണ് ഈ പെരുമ്പറയാണ് മുഴക്കുന്നത്. ഇപ്പോള് അനേക ധര്മ്മങ്ങളുടെ വിനാശവും നടക്കണം. ഇത് വിശ്വവ്യാപകമായി നടക്കുന്ന കോലാഹലമാണ് അതിനാല് നിശ്ചിന്തമായിരിക്കൂ എന്നതാണ് നിങ്ങള് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നത്. യുദ്ധം തീര്ച്ചയായും നടക്കും, ഇതിനു ശേഷം ദൈവീക രാജധാനി വരും.

ഓം ശാന്തി. ഇത് ആത്മീയ സര്വ്വകലാശാലയാണ്. മുഴുവന് വിശ്വത്തിലും എത്ര ആത്മാക്കളുണ്ടോ, വിശ്വ വിദ്യാലയത്തില് പഠിക്കുന്നതും ആത്മാക്കള് തന്നെയാണ്. വിശ്വം അര്ത്ഥം ലോകമാണ്. അപ്പോള് നിയമമനുസരിച്ച് സര്വ്വകലാശാല എന്ന ശബ്ദം നിങ്ങള് കുട്ടികളുടേതാണ്. ഇത് ആത്മീയ സര്വ്വകലാശാലയാണ്. ഭൗതികമായ സര്വ്വകലാശാലയൊന്നും ഉണ്ടാവുകയില്ല. ഇത് ഒരേ ഒരു ഗോഡ് ഫാദര്ലി യൂണിവേഴ്സിറ്റിയാണ് .എല്ലാ ആത്മാക്കള്ക്കും പാഠം ലഭിക്കുന്നു. തീര്ച്ചയായും ഏതെങ്കിലും പ്രകാരത്തില് നിങ്ങളുടെ സന്ദേശം എല്ലാവര്ക്കും എത്തണം,സന്ദേശം കൊടുക്കണ്ടേ മാത്രമല്ല ഈ സന്ദേശം വളരെ സരളമാണ്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മുടെ പരിധിയില്ലാത്ത അച്ഛനെയാണ് ലോകം മുഴുവന് ഓര്മ്മിക്കുന്നത്. ഇങ്ങനെയും പറയാം നമ്മുടെ പരിധിയില്ലാത്ത പ്രിയതമനുമാണ്, വിശ്വത്തിലെ എല്ലാ ജീവാത്മാക്കളും ഓര്മ്മിക്കുന്നതും ആ പ്രിയതമനെയാണ്. ഈ പോയിന്റുകളെ നല്ല രീതിയില് ധാരണ ചെയ്യണം. ആര്ക്കാണോ ഉണര്വ്വുള്ള ബുദ്ധിയുള്ളത് അവര്ക്ക് നന്നായി ധാരണ ചെയ്യാന് കഴിയും. വിശ്വത്തിലെ സര്വ്വ ആത്മാക്കളുടേയും അച്ഛന് ഒരാളാണ്. വിശ്വ വിദ്യാലയത്തില് മനുഷ്യര് തന്നെയല്ലേ പഠിക്കുക. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം - നമ്മള് തന്നെയാണ് 84 ജന്മങ്ങള് എടുക്കുന്നത്. 84 ലക്ഷത്തിന്റെയൊന്നും കാര്യമില്ല. ഈ സമയത്ത് വിശ്വത്തിലെ എല്ലാ ആത്മാക്കളും പതിതരാണ്. ഇത് മോശമായ ലോകമാണ്, ദുഖധാമമാണ്. അവരെ സുഖധാമത്തിലേക്ക് കൊണ്ടുപോവുന്നതും ഒരു ബാബയാണ്, ബാബയെ മുക്തിദാതാവെന്ന് പറയുന്നു. നിങ്ങള് മുഴുവന് ലോകത്തിന്റെയും അഥവാ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. എല്ലാവര്ക്കും സന്ദേശം കൊടുത്തിട്ട് വരണം എന്നാണ് ബാബ പറയുന്നത്. ബാബയെ എല്ലാവരും ഓര്മ്മിക്കുന്നുണ്ട്, വഴികാട്ടിയെന്നും, മുക്തിദാതാവെന്നും ദയാഹൃദയന് എന്നുമെല്ലാം വിളിക്കുന്നുണ്ട്. അനേകം ഭാഷകളുണ്ടല്ലോ. എല്ലാ ആത്മാക്കളും ഒരാളെയാണ് വിളിക്കുന്നതെങ്കില് അവര് ഈ മുഴുവന് വിശ്വത്തിന്റെയും അധ്യാപകനായില്ലേ. ബാബ അച്ഛന് തന്നെയാണ് എന്നാല് സര്വ്വ ആത്മാക്കളുടേയും ടീച്ചറും ഗുരുവും കൂടിയാണ് എന്നത് ആര്ക്കും അറിയില്ല. എല്ലാവര്ക്കും വഴി കാണിച്ചു തന്നുകൊണ്ടിരിക്കുകയാണ്. ഈ പരിധിയില്ലാത്ത വഴികാട്ടിയെ നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയുള്ളു. നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ വേറെ ആര്ക്കും അറിയില്ല. ആത്മാവ് എന്താണെന്നതും നിങ്ങള്ക്ക് അറിയാം. മുഴുവന് ലോകത്തിലും പ്രത്യേകിച്ച് ഭാരതത്തില് ആത്മാവ് എന്താണ് എന്നറിഞ്ഞ ഒരു മനുഷ്യരും ഇല്ല. കേവലം പറയാറുണ്ട് ഭ്രുകുടിയില് തിളങ്ങുന്ന വിചിത്രമായ നക്ഷത്രമുണ്ട് എന്ന്. എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം ആത്മാവ് അവിനാശിയാണ്. അത് ഒരിക്കലും ചെറുതോ വലുതോ ആകുന്നില്ല. ഏതുപോലെയാണോ നിങ്ങള് ആത്മാക്കള് അതുപോലെ ബിന്ദുവാണ് ബാബയും. ചെറുതോ വലുതോ ആകുന്നില്ല. ബാബയും ആത്മാവാണ് എന്നാല് പരമാത്മാവാണ്. തീര്ച്ചയായും എല്ലാ ആത്മാക്കളും പരമമായ ലോകത്തിലെ നിവാസികളാണ് എന്നാല് ഇവിടെ പാര്ട്ട് അഭിനയിക്കുന്നതിന് വന്നിരിക്കുകയാണ്. വീണ്ടും തന്റെ പരംധാമത്തിലേക്ക് പോവുന്നതിന് പരിശ്രമം ചെയ്യുകയാണ്. പരംപിതാ പരമാത്മാവിനെ എല്ലാവരും ഓര്മ്മിക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് ആത്മാക്കളെ മുക്തിയിലേക്ക് അയച്ചത് പരംപിതാവ് തന്നെയാണ്. എല്ലാ ആത്മാക്കളും തമോപ്രധാനമായി. എന്തിനാണ് നമ്മള് ഓര്മ്മിക്കുന്നത്? അതുപോലും അറിയുന്നില്ല. ഏതുപോലെയാണോ കുട്ടികള് വിളിക്കുന്നത്-അച്ഛന് എന്ന്,അതുപോലെയാണ് ഇതും . അവര്ക്ക് ഒന്നും അറിയില്ല. നിങ്ങളും ബാബാ മമ്മാ എന്ന് പറയുന്നുണ്ട്, എന്നാല് ഒന്നും അറിയുന്നില്ല. ഭാരതീയ സംസ്ക്കാരം ഉണ്ടായിരുന്നു അതിനെ ദൈവീക സംസ്ക്കാരം എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് ഇതിലേക്ക് പലരും പ്രവേശിച്ചു. ഇപ്പോള് എത്രയായി തീര്ന്നു അതുകൊണ്ടാണ് ഇത്രയും യുദ്ധമെല്ലാം നടക്കുന്നത്. എവിടെയെല്ലാം കൂടുതല് മനുഷ്യര് നുഴഞ്ഞുകയറുന്നോ അവരെ അവിടെ നിന്നും പുറത്താക്കുന്നതിന് എത്ര പരിശ്രമമാണ് നടക്കുന്നത്. വളരെ യുദ്ധം നടന്നു കഴിഞ്ഞു. വളരെയധികം അന്ധകാരവുമായിക്കഴിഞ്ഞു. എന്തിനും പരിധിയുണ്ടല്ലോ. അഭിനേതാക്കളുടെ എണ്ണത്തിനും പരിധിയില്ലേ. ഇതും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഇതില് എത്ര അഭിനേതാക്കളുണ്ടോ, ഇത് കൂടുകയോ കുറയുകയോ ചെയ്യില്ല. എപ്പോള് എല്ലാ അഭിനേതാക്കളും സ്റ്റേജിലേക്ക് എത്തിച്ചേരുന്നുവോ പിന്നീട് തിരിച്ചും പോകണം. എത്ര അഭിനേതാക്കള് ഇനിയും വരാനുണ്ടോ അവര് വന്നുകൊണ്ടിരിക്കും. എത്ര തന്നെ ജനനനിയന്ത്രണം കൊണ്ടു വരാന് പരിശ്രമിച്ചിട്ടും അവര്ക്ക് ചെയ്യാന് കഴിയില്ല. പറയൂ, ഞങ്ങളും ബി.കെയും ജനനനിരക്ക് നിയന്ത്രണം തന്നെയാണ് ചെയ്യുന്നത് പിന്നീട് കേവലം 9 ലക്ഷം ജനസംഖ്യ മാത്രം ഉണ്ടാകും, പിന്നീട് ജനസംഖ്യ വളരെ കുറവായിരിക്കും. ഞങ്ങള് പറയുന്നത് സത്യമാണ്, അതിന്റെ സ്ഥാപനയാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ലോകവും പുതിയ വൃക്ഷവും തീര്ച്ചയായും ചെറുതായിരിക്കും. ഇവിടെ ഇതിനെ നിയന്ത്രിക്കാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് തമോപ്രധാനത കൂടിക്കൊണ്ടിരിക്കുകയാണ്. വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം അഭിനേതാക്കളാണോ വരാനുള്ളത് അവര്ക്ക് ഇവിടെ വന്നിട്ട് തന്നെ ശരീരം എടുക്കണം. ഈ കാര്യങ്ങളെ ഒന്നും ആരും മനസ്സിലാക്കുന്നില്ല. എല്ലാ പ്രകാരത്തിലുമുള്ള അഭിനേതാക്കളും രാജധാനിയില് ഉണ്ടാകുമെന്ന് കൂര്മ്മ ബുദ്ധിയുള്ളവര് മനസ്സിലാക്കും. സത്യയുഗത്തില് ഉണ്ടായിരുന്ന രാജധാനിയുടെ സ്ഥാപന വീണ്ടും നടക്കുകയാണ്. ട്രാന്സ്ഫര് ആകണം. നിങ്ങള് ഇപ്പോള് തമോപ്രധാനമായ ക്ലാസ്സില് നിന്ന് സതോപ്രധാനമായ ക്ലാസ്സിലേക്ക് ട്രാന്ഫര് ആകുകയാണ്. പഴയ ലോകത്തില് നിന്ന് പുതിയ ലോകത്തിലേക്ക് പോവുകയാണ്. നിങ്ങള് പഠിക്കുന്നത് ഈ ലോകത്തിലേക്ക് വേണ്ടിയല്ല. ഇങ്ങനെയൊരു വിശ്വവിദ്യാലയം വിശ്വത്തില് വേറെ ഉണ്ടാവുകയില്ല. ഗോഡ് ഫാദര് തന്നെയാണ് പറയുന്നത് ഞാന് നിങ്ങളെ അമരലോകത്തിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടിയാണ് പഠിപ്പിക്കുന്നത്. ഈ മൃത്യുലോകം ഇല്ലാതാവുക തന്നെ ചെയ്യും. സത്യയുഗത്തില് ഈ ലക്ഷ്മി നാരായണന്റെ രാജധാനിയായിരുന്നു. അതിന്റെ സ്ഥാപന എങ്ങനെയാണ് നടക്കുന്നത്, ഇത് ആര്ക്കും അറിയില്ല.

ബാബ എപ്പോഴും പറയാറുണ്ട് എവിടെയൈല്ലാം നിങ്ങള് പ്രഭാഷണങ്ങള്ക്ക് പോകുന്നുണ്ടോ

അവിടെയെല്ലാം നിങ്ങള് ലക്ഷ്മി നാരായണന്റെ ചിത്രം വെക്കു. ഇതില് വര്ഷവും എഴുതിയിരിക്കണം. നിങ്ങള് കുട്ടികള്ക്ക് ഇതും മനസ്സിലാക്കി കൊടുക്കാം വിശ്വത്തിന്റെ ആരംഭം മുതല് 1250 വര്ഷം വരേക്കും രാജ്യത്തില് ഈ ധര്മ്മമായിരുന്നു. ഏതുപോലെയാണോ പറയാറില്ലേ -ക്രിസ്ത്യന് ധര്മ്മത്തിന്റെ രാജ്യമായിരുന്നു എന്നെല്ലാം. ഒന്നിന് പിന്നിലായി എല്ലാം വന്നു. അതിനാല് ഈ ദേവതാ ധര്മ്മം എന്നാണോ ഉണ്ടായിരുന്നത് അന്ന് വേറെ ധര്മ്മമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള് വീണ്ടും ആ രാജധാനിയുടെ സ്ഥാപന നടക്കുകയാണ്. ബാക്കി എല്ലാത്തിനും വിനാശം സംഭവിക്കും. യുദ്ധവും സമീപത്താണ്. ഭാഗവതത്തില് എല്ലാം ഇതിനെക്കുറിച്ച് കഥ എഴുതിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഈ കഥകളെല്ലാം കേട്ടിരിക്കുമായിരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഈ രാജധാനി എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത്.തീര്ച്ചയായും രാജയോഗം അഭ്യസിപ്പിക്കുന്നത് ബാബ തന്നെയായിരിക്കുമല്ലോ. ആരാണോ പാസ്സാകുന്നത് അവര് വിജയമാലയിലെ മണിയാകും എന്നാല് ചിലര്ക്കാണെങ്കില് ആ മാലയെക്കുറിച്ച് അറിയുകയേ ഇല്ല. നിങ്ങള്ക്കു മാത്രമേ അറിയൂ. നിങ്ങളുടേത് പ്രവൃത്തി മാര്ഗ്ഗമാണ്. ബാബ മുകളിലുണ്ട്, എന്നാല് ബാബക്ക് തന്റെതായ ശരീരമില്ല. പിന്നെ ബ്രഹ്മാ സരസ്വതിയില് നിന്നും ലക്ഷ്മി നാരായണന്. ആദ്യം ഉള്ളത് ബാബയാണ് പിന്നെയാണ് ജോടികളുള്ളത്. രുദ്രാക്ഷത്തില് മണികളുണ്ടാവില്ലേ. നേപ്പാളില് ഒരു വൃക്ഷമുണ്ട് അവിടെ നിന്നാണ് ഈ രുദ്രാക്ഷത്തിന്റെ മണികള് വരുന്നത്. അതില് സത്യമായതും ഉണ്ടാകും. എത്ര ചെറുതാണോ അത്രയും വില കൂടുതലായിരിക്കും. ഇപ്പോള് നിങ്ങള് അര്ത്ഥം മനസ്സിലാക്കുന്നില്ലേ. ഇത് വിഷ്ണുവിന്റെ രുണ്ഡ് മാല അഥവാ വിജയമാലയാകും. മനുഷ്യരാണെങ്കില് രാമ രാമ എന്ന് മാല ജപിച്ചുക്കൊണ്ടിരിക്കുന്നു എന്നാല് അര്ത്ഥമൊന്നും അറിയുന്നില്ല. മാല ജപിക്കുന്നുണ്ട്. ഇവിടെ എന്നെ ഓര്മ്മിക്കു എന്നാണ് ബാബ പറയുന്നത്. ഇവിടെ ജപിക്കുന്നില്ല. വായ കൊണ്ട് ഒന്നും പറയേണ്ട ആവശ്യമില്ല. ഗീതങ്ങളും സ്ഥൂലമല്ലേ. കുട്ടികള്ക്ക് കേവലം ബാബയുടെ ഓര്മ്മയില് ഇരിക്കേണ്ട കാര്യമാണ് ഉള്ളത്. അല്ലെങ്കില് നിങ്ങള്ക്ക് ആ പാട്ടുകള് ഓര്മ്മ വരും. ഓര്മ്മയാണ് ഇവിടെ മുഖ്യമായ കാര്യം. നിങ്ങള്ക്ക് ശബ്ദത്തില് നിന്ന് ഉപരി പോകണം. ബാബയുടെ നിര്ദേശമാണ് മന്മനാഭവ. ബാബ പാട്ടു പാടാനും തുള്ളി ചാടാനൊന്നും പറയുന്നില്ല. ബാബ പറയുകയാണ് നിങ്ങള്ക്ക് എന്റെ മഹിമ പോലും പാടേണ്ട ആവശ്യമില്ല. ഇതും നിങ്ങള്ക്ക് അറിയാം ബാബ ജ്ഞാനത്തിന്റെയും, സുഖ ശാന്തിയുടെയും സാഗരനാണ്. മനുഷ്യര്ക്ക് ഇതൊന്നും അറിയില്ല. ഇങ്ങനെ പേരുകളൊക്കെ നല്കിയിട്ടുണ്ട്. നിങ്ങള്ക്ക് അല്ലാതെ ഇതൊന്നും വേറെ ആര്ക്കും അറിയില്ല. ഞാന് എങ്ങനെയാണുള്ളത്, എന്റെ നാമ രൂപമെന്താണ്, നിങ്ങള് ആത്മാക്കള് എങ്ങനെയാണ് ഇതെല്ലാം ബാബയാണ് മനസ്സിലാക്കി തരുന്നത്. പാര്ട്ട് അഭിനയിക്കുന്നതിന് നിങ്ങള് വളരെ പരിശ്രമിക്കുന്നുണ്ട്. അരകല്പം നിങ്ങള് ഭക്തി ചെയ്തു, ഞാന് അങ്ങനെയുള്ള പാര്ട്ടിലേക്ക് വരുന്നില്ല. ഞാന് സുഖത്തില് നിന്നും ദുഖത്തില് നിന്നും വേറിട്ടവനാണ്. ദുഖം അനുഭവിക്കുന്നതും നിങ്ങളാണ് അതുപോലെ സത്യയുഗത്തില് സുഖം അനുഭവിക്കുന്നതും നിങ്ങളാണ്. എന്റേതിനെക്കാളും ഉയര്ന്നതാണ് നിങ്ങളുടെ പാര്ട്ട്. ഞാനാണെങ്കില് അരകല്പം വാനപ്രസ്ഥത്തില് വിശ്രമത്തിലായിരിക്കും. നിങ്ങള് വിളിച്ചു കൊണ്ട് വന്നതും എന്നെയാണ്. ഞാന് അവിടെ ഇരുന്നുകൊണ്ട് നിങ്ങളുടെ വിളി കേള്ക്കുന്നു അങ്ങനെയും അല്ല. ഈ സമയത്താണ് എനിക്ക് പാര്ട്ട് ഉള്ളത്. ഡ്രാമയിലെ പാര്ട്ട് എനിക്കറിയാം. ഇപ്പോള് ഡ്രാമ പൂര്ത്തിയായി, പതിതരെ പാവനമാക്കുന്നതിന്റെ പാര്ട്ട് എനിക്ക് വന്ന് അഭിനയിക്കണം വേറെ ഒരു കാര്യവുമില്ല. പരമാത്മാവ് സര്വ്വശക്തിവാനാണ്, ഉള്ളറിയുന്നവനാണ് എന്നെല്ലാമാണ് മനുഷ്യര് മനസ്സിലാക്കുന്നത്. എല്ലാവരുടേയും ഉള്ളില് എന്തെല്ലാമാണ് നടക്കുന്നത്, അതെല്ലാം അറിയുന്നു എന്നാണ് ചിന്തിക്കുന്നത്. ബാബ പറയുകയാണ് അങ്ങനെയൊന്നും അല്ല. എപ്പോഴാണോ നിങ്ങള് തീര്ത്തും തമോപ്രധാനമാകുന്നത് അപ്പോള് കൃത്യമായ സമയത്ത് എനിക്കും വരേണ്ടി വരുന്നു. സാധാരണ ശരീരത്തിലേക്കാണ് വരുന്നത്. നിങ്ങള് കുട്ടികളെ ദുഖത്തില് നിന്നും മോചിപ്പിക്കും. ബ്രഹ്മാവിലൂടെ ഒരു ധര്മ്മത്തിന്റെ സ്ഥാപനയും, ശങ്കരനിലൂടെ അനേക ധര്മ്മങ്ങളുടെ വിനാശവും...നിലവിളിക്കു ശേഷം ജയജയാരവം മുഴങ്ങും. എത്ര നിലവിളിയാണ് ഉണ്ടാകാന് പോകുന്നത്. അപകടങ്ങളില് മരണങ്ങള് ഉണ്ടാകും. പ്രകൃതി ക്ഷോഭങ്ങളും വളരെ സഹായം ചെയ്യും. അല്ലെങ്കില് മനുഷ്യര് വളരെ ദു:ഖികളും രോഗികളുമാകും. ബാബ പറയുകയാണ് കുട്ടികള് വളരെ ദു:ഖികളായി ഇരിക്കാതിരിക്കാനാണ് പ്രകൃതി ക്ഷോഭങ്ങളും വളരെ ശക്തിയോടെ വന്ന് എല്ലാം നശിപ്പിക്കുന്നത്. ബോംബുകള് ഒന്നുമല്ല, പ്രകൃതി ക്ഷോഭങ്ങള് വളരെയധികം സഹായിക്കും. ഭൂകമ്പത്തില് ധാരാളം പേര് ഇല്ലാതാകും. വെള്ളത്തിന്റെ ഒന്നോ രണ്ടോ തിരമാല വന്നാല് തന്നെ എല്ലാം നശിക്കും. സമുദ്രം കുതിച്ച് പൊങ്ങും. കരയെ വിഴുങ്ങും, 100 അടി വെള്ളം ഉയര്ന്നാല് എന്തു ചെയ്യും. അതായിരിക്കും നിലവിളിയുടെ സീന്. ഇങ്ങനെയുള്ള സീനുകള് കാണുന്നതിന് ധൈര്യം വേണം. പരിശ്രമവും ചെയ്യണം, നിര്ഭയരായിട്ട് ഇരിക്കണം. നിങ്ങള് കുട്ടികളില് കുറച്ച് പോലും അഹങ്കാരം ഉണ്ടായിരിക്കരുത്. ദേഹി അഭിമാനിയാകണം. ദേഹി അഭിമാനികള് വളരെ മധുരമായിരിക്കും. ബാബ പറയുകയാണ് - ഞാന് നിരാകാരനും വിചിത്രനുമാണ്. സേവനത്തിന് വേണ്ടിയാണ് ഇവിടേക്ക് വന്നിരിക്കുന്നത്. എന്നെക്കുറിച്ച് എത്ര പൊങ്ങച്ചമാണ് പറയുന്നത് എന്ന് നോക്കു. ജ്ഞാന സാഗരനാണ്. ഹേ പിതാവേ എന്ന് വിളിച്ച് പിന്നീട് പറയും ഈ പതിത ലോകത്തിലേക്ക് വരൂ എന്ന്. നിങ്ങള് വളരെ നല്ല ക്ഷണ മാണ് തരുന്നത്. വരൂ വന്ന് സ്വര്ഗ്ഗത്തിലെ സുഖം കാണൂ എന്നൊന്നും പറയുന്നില്ല. ഹേ പതിത പാവനാ ഞങ്ങള് പതിതരാണ്, ഞങ്ങളെ പാവനമാക്കാന് വരൂ എന്നാണ് വിളിക്കുന്നത്. ക്ഷണം എങ്ങനെയുണ്ടെന്ന് നോക്കു. തീര്ത്തും തമോപ്രധാനമായ പതിത ലോകത്തിലെ പതിത ശരീരത്തിലേക്കാണ് വിളിക്കുന്നത്. ഭാരതവാസികള് വളരെ നല്ല ക്ഷണമാണ് തരുന്നത്. ബാബ എപ്പോഴാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് അപ്പോഴാണ് ഇതെല്ലാം പറഞ്ഞു തരുന്നത്. ബാബ ഓരോ കാര്യത്തിന്റേയും രഹസ്യമാണ് മനസ്സിലാക്കി തരുന്നത്. ബ്രഹ്മാവിന് തന്നെ പത്നിയാകണം. ബാബ സ്വയം പറയുകയാണ്-ഇതാണ് പത്നിയെന്ന്. ഞാന് ഇതിലേക്ക് പ്രവേശിച്ചാണ് നിങ്ങളെ എന്റെതാക്കി മാറ്റുന്നത്. ഇത് സത്യം സത്യമായ വലിയ അമ്മയാണ് അപ്പോള് അവര് ദത്തെടുക്കപ്പെട്ട അമ്മയുമാണ്. മാതാ പിതാവെന്ന് നിങ്ങള്ക്ക് ഇവരെ പറയാം. ശിവബാബയെ കേവലം പിതാവാണെന്നേ പറയു. ഇതാണ് ബ്രഹ്മാബാബാ. മമ്മ ഗുപ്തമാണ്. ബ്രഹ്മാവാണ് അമ്മ എന്നാല് ശരീരം പുരുഷന്റേതല്ലേ. ഇവര്ക്ക് സംരക്ഷണം ചെയ്യാന് കഴിയില്ല അതുകൊണ്ടാണ് ശിവബാബ ഒരു പെണ്കുട്ടിയെ ദത്തെടുത്തത്. മാതേശ്വരി എന്ന് പേരും വെച്ചു. ഹെഡ്ഡാക്കി മാറ്റുകയും ചെയ്തു. ഡ്രാമയനുസരിച്ച് ഒരു സരസ്വതിയെ ഉണ്ടാകുകയുള്ളു. ബാക്കി കാളി, ദുര്ഗ്ഗ എന്നെല്ലാം പല പേരുകളും ഉണ്ട്. അമ്മയും അച്ഛനും ഒന്നു തന്നെയല്ലേ ഉണ്ടാകുകയുള്ളു. നിങ്ങള് എല്ലാവരും കുട്ടികളാണ്. പാടപ്പെടുന്നുണ്ട് ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി. നിങ്ങള് ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ്. നിങ്ങള്ക്കും ധാരാളം പേരുകളുണ്ട്. ഇതും നിങ്ങള് നമ്പറനുസരിച്ച് മനസ്സിലാക്കുന്നു. പഠിപ്പിലും നമ്പര്വാറാണല്ലോ. ഒരാളെ പോലെ അടുത്ത ആള് ഉണ്ടാകില്ല. ഇപ്പോള് രാജധാനിയുടെ സ്ഥാപന നടക്കുകയാണ്. ഇതും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഇതിനെ വിസ്താരമായി മനസ്സിലാക്കണം. വളരെയധികം പോയിന്റുകള് ഉണ്ട്. വക്കീലാകാന് പഠിച്ചാലും അതിലും നമ്പര്വാറാണല്ലോ. ചില വക്കീലന്മാര് 2-3 ലക്ഷം സമ്പാദിക്കുന്നവരുണ്ട്. ചിലരാണെങ്കില് കീറിയ കോട്ട് ഇടുന്നവരും ഉണ്ടാകും. ഇതിലും അതുപോലെയാണ്. അതിനാല് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ഇത് വിശ്വ വ്യാപകമായ കോലാഹലമാണ്. ഇപ്പോള് നിങ്ങള് എല്ലാവര്ക്കും നിശ്ചിന്തമാകാന് പഠിപ്പിച്ചു കൊടുക്കുകയാണ്. യുദ്ധം തീര്ച്ചയായും നടക്കും. ദൈവീക രാജധാനിയുടെ സ്ഥാപന വീണ്ടും നടക്കുകയാണ് എന്ന പെരുമ്പറ കൊട്ടണം. അനേക ധര്മ്മങ്ങളുടെ വിനാശവും ഉണ്ടാകും. എത്ര സ്പഷ്ടമാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് രചനകള് രചിക്കപ്പെടുന്നത്. അതുകൊണ്ടാണ് പറയുന്നത് നിങ്ങള് എന്റെ മുഖവംശാവലികളാണെന്ന്. നിങ്ങള് മുഖ വംശാവലി ബ്രാഹ്മണരാണ്. അവര് കുഖ വംശാവലി ബ്രാഹ്മണരാണ്. അവര് പൂജാരികളാണ്, നിങ്ങള് ഇപ്പോള് പൂജ്യരായി മാറുകയാണ്. നിങ്ങള്ക്കറിയാം നമ്മള് പൂജ്യ ദേവതകളായി മാറുകയാണ്. നിങ്ങളുടെ മുകളില് ഇപ്പോള് പ്രകാശത്തിന്റെ കിരീടമില്ല. എപ്പോഴാണോ ആത്മാവ് പവിത്രമാകുന്നത് അപ്പോള് ശരീരം വിട്ട് പോകും. ഈ ശരീരത്തില് നിങ്ങള്ക്ക് പ്രകാശത്തിന്റെ കിരീടം തരാന് കഴിയില്ല, ഭംഗിയുണ്ടാകില്ല. ഈ സമയത്ത് നിങ്ങള് മഹിമക്ക് യോഗ്യരാണ്. ഈ സമയത്ത് ഒരു ആത്മാവും പവിത്രമല്ല, അതുകൊണ്ട് ആര്ക്കും പ്രകാശത്തിന്റെ കിരീടമില്ല. പ്രകാശത്തിന്റേത് സത്യയുഗത്തിലുണ്ടാകും. രണ്ട് കല കുറഞ്ഞവര്ക്ക് പോലും ഈ പ്രകാശത്തിന്റേത് കൊടുക്കരുത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) അന്തിമത്തിലെ വിനാശത്തിന്റെ കാഴ്ചകളെ കാണുന്നതിന് തന്റെ സ്ഥിതിയെ അചഞ്ചലവും നിര്ഭയവു മാക്കി മാറ്റു. ദേഹിഅഭിമാനിയാകുന്നതിന് പരിശ്രമം ചെയ്യണം.

2)പുതിയ രാജധാനിയില് ഉയര്ന്ന പദവി നേടുന്നതിന് പഠിപ്പില് പൂര്ണ്ണമായ ശ്രദ്ധ കൊടുക്കണം. പാസ്സായി വിജയമാലയിലെ മണിയാകണം.

വരദാനം :-

നിര്ബ്ബലരും നിരാശരും അസമര്ത്ഥരുമായ ആത്മാക്കള്ക്ക് എക്സ്ട്രാ ബലം കൊടുക്കുന്ന ആത്മീയ ദയാമനസ്കരായി ഭവിക്കട്ടെ.

ആരാണോ ദയാമനസ്കരായ കുട്ടികള്, അവര് മഹാദാനിയായി തികച്ചും പ്രതീക്ഷയറ്റ കേസുകളില് പ്രത്യാശയുളവാക്കുന്നു. നിര്ബ്ബലരെ ബലവാനാക്കുന്നു. ദാനം സദാ ദരിദ്രര്ക്ക്, നിരാശ്രയര്ക്കാണ് നല്കാറുള്ളത്. അതിനാല് ആരാണോ നിര്ബ്ബലരും നിരാശരും അസമര്ത്ഥരുമായ പ്രജാ ക്വാളിറ്റിയിലെ ആത്മാക്കള്, അവരെ പ്രതി ആത്മീയ ദയാമനസ്കരായി മഹാദാനിയാകൂ. പരസ്പരം ഒന്നുരണ്ടുപേരെപ്രതി മഹാദാനിയല്ല. അവര് സാഥി-സഹയോഗിയാകട്ടെ, ഭായി-ഭായിയാകട്ടെ, കൂട്ടുചേര്ന്നുള്ള പുരുഷാര്ത്ഥിയാകട്ടെ, സഹയോഗം കൊടുക്കൂ, ദാനമല്ല.

സ്ലോഗന് :-

സദാ ഒരു ബാബയുടെ ശ്രേഷ്ഠ സംഗത്തിലിരിക്കൂ എങ്കില് മറ്റാരുടെയും കൂട്ടുകെട്ടിന്റെ നിറത്തിന്റെ പ്രഭാവം പകരുകയില്ല.