മധുരമായകുട്ടികളേ -
വജ്രസമാനമായിരുന്ന ഭാരതം, പതിതമായിത്തീര്ന്നതിലൂടെ ദരിദ്രമായി, അതിനെ വീണ്ടും
പാവന വജ്രസമാനമാക്കി മാറ്റണം, മധുരമായ ദൈവീകവൃക്ഷത്തിന്റെ തൈ നട്ടുപിടിപ്പിക്കണം.
ചോദ്യം :-
ബാബയുടെ ഏതൊരു കര്ത്തവ്യത്തിലാണ് കുട്ടികള്ക്ക് സഹയോഗികളായിത്തീരേണ്ടത്?
ഉത്തരം :-
മുഴുവന്
വിശ്വത്തിലും ഒരേയൊരു ദൈവീക ഗവണ്മെന്റ് സ്ഥാപിക്കുക. അനേക ധര്മ്മങ്ങളുടെ വിനാശവും,
ഒരേയൊരു സത്യധര്മ്മത്തിന്റെ സ്ഥാപനയും ചെയ്യുക - ഇതാണ് ബാബയുടെ കര്ത്തവ്യം.
നിങ്ങള് കുട്ടികള്ക്ക് ഈ കാര്യത്തില് സഹയോഗികളായിത്തീരണം. ഉയര്ന്ന പദവി
നേടാനുളള പുരുഷാര്ത്ഥം ചെയ്യണം. അല്ലാതെ ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത് ഞങ്ങള്
എന്തായാലും സ്വര്ഗ്ഗത്തേക്കു പോകുമല്ലോ എന്ന്.
ഗീതം :-
അങ്ങ്
തന്നെയാണ് മാതാവും പിതാവും..........
ഓംശാന്തി.
ലോകത്തില് മനുഷ്യര് പാടുന്നുണ്ട് അങ്ങ് മാതാപിതാവാണെന്ന്..... പക്ഷേ
ആരെക്കുറിച്ചാണ് പാടുന്നത് ഇത് അറിയുന്നില്ല. ഇതും അത്ഭുതകരമായ കാര്യമാണ്. കേവലം
പറച്ചില് മാത്രം. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഈ മാതാപിതാവ് ആരാണെന്ന്.
അവര് പരംധാമത്തില് വസിക്കുന്നയാളാണ്. പരംധാമം ഒന്നേയുളളൂ, സത്യയുഗത്തെ പരംധാമം
എന്ന് പറയില്ല. സത്യയുഗം ഇവിടെയാണല്ലോ, പക്ഷേ പരംധാമത്തില് നമ്മള് എല്ലാവരും
വസിക്കുന്നുണ്ട്. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് പരംധാമത്തില് നിന്നും
നിര്വ്വാണധാമത്തില് നിന്നും വന്നിരിക്കുകയാണ് ഈ സാകാരസൃഷ്ടിയിലേക്ക്. അല്ലാതെ
സ്വര്ഗ്ഗം മുകളിലല്ല. നിങ്ങളും പരംധാമത്തില് നിന്നും തന്നെയാണ് വന്നിരിക്കുന്നത്.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ആത്മാക്കള് ശരീരത്തിലൂടെ പാര്ട്ട്
അഭിനയിക്കുകയാണ്. എത്ര ജന്മമെടുക്കുന്നു, എങ്ങനെ പാര്ട്ട് അഭിനയിക്കുന്നു
എന്നുളളത് ഇപ്പോള് മാത്രമേ അറിയൂ. ദൂരദേശത്തില് വസിക്കുന്നയാള് പരദേശത്തിലേക്ക്
വന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് പരദേശം എന്നു പറയുന്നത്? നിങ്ങള്
ഭാരതത്തിലാണല്ലോ വരുന്നത്. പക്ഷേ നിങ്ങള് ആദ്യമാദ്യം ബാബയാല് സ്ഥാപിക്കപ്പെട്ട
സ്വര്ഗ്ഗത്തിലാണ് വരുന്നത്. പിന്നീട് അത് നരകവും രാവണരാജ്യവുമായിത്തീരുന്നു,
അനേകധര്മ്മവും അനേകഗവണ്മെന്റുമായിത്തീരുന്നു. പിന്നീട് ബാബ വന്ന് ഒരേയൊരു
ധര്മ്മത്തെ സ്ഥാപിക്കുന്നു. ഇപ്പോള് ധാരാളം ഗവണ്മെന്റാണ്. എല്ലാവരും
ഒന്നായിത്തീരണമെന്ന് പറയുന്നുണ്ട്. പക്ഷേ ഇത് എങ്ങനെ സംഭവിക്കും? 5000
വര്ഷങ്ങള്ക്കു മുമ്പ് ഭാരതത്തില് ഒരു ഗവണ്മെന്റായിരുന്നു. വിശ്വത്തില് വെച്ച്
സര്വ്വശക്തന് ലക്ഷ്മി-നാരായണനായിരുന്നു. വിശ്വത്തില് രാജ്യം ഭരിക്കാനായി മറ്റൊരു
അധികാരശക്തിയും ഉണ്ടായിരുന്നില്ല. എല്ലാ ധര്മ്മത്തിനും ഒരു ധര്മ്മത്തിന്റെ
കീഴിലേക്ക് വരാന് സാധിക്കില്ല. സ്വര്ഗ്ഗത്തില് ഒരേയൊരു ഗവണ്മെന്റായിരുന്നു,
അതുകൊണ്ടാണ് എല്ലാവരും ഒന്നായിത്തീരണമെന്ന് പറയുന്നത്. ഇപ്പോള് ബാബ പറയുന്നു
ഞാന് ഈ അനേക ഗവണ്മെന്റിനെ നശിപ്പിച്ച്, ഒരേയൊരു ആദിസനാതന ദൈവീക ഗവണ്മെന്റ്
സ്ഥാപിക്കുന്നു. നിങ്ങളും അങ്ങനെത്തന്നെയല്ലേ പറയുന്നത്, സര്വ്വശക്തനായ
വിശ്വത്തിന്റെ അധികാരിയുടെ നിര്ദ്ദേശമനുസരിച്ച് നമ്മള് ഭാരതത്തില് ഒരേയൊരു
ദൈവീക ഗവണ്മെന്റിന്റെ രാജ്യത്തെ സ്ഥാപിക്കുന്നു. ദേവീക ഗവണ്മെന്റല്ലാതെ വേറൊന്നും
തന്നെ ഏക ഗവണ്മെന്റായിരിക്കില്ല. 5000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതത്തില് അഥവാ
മുഴുവന് വിശ്വത്തില് ഒരേയൊരു ദേവീക ഗവണ്മെന്റായിരുന്നു. ഇപ്പോള് ബാബ
വന്നിരിക്കുകയാണ് വിശ്വത്തിന്റെ ദൈവീക ഗവണ്മെന്റ് വീണ്ടും സ്ഥാപിക്കുന്നതിനായി.
നമ്മള് കുട്ടികള് ബാബയുടെ സഹായികളാണ്. ഈ രഹസ്യം ഗീതയിലുണ്ട്. ഇത്
രുദ്രജ്ഞാനയജ്ഞമാണ്. രുദ്രനെന്നു പറയുന്നത് നിരാകാരനെയാണ്, കൃഷ്ണനെയല്ല. രുദ്രന്
എന്ന പേരു തന്നെ നിരാകാരന്റെതാണ്. വളരെയധികം പേരുകള് കേള്ക്കുമ്പോള് മനുഷ്യര്
കരുതുന്നു രുദ്രന് വേറെയാണ,് സോമനാഥന് വേറെയാണെന്ന്. ഇപ്പോള് ഒരേയൊരു
ദൈവീകഗവണ്മെന്റ് സ്ഥാപിക്കപ്പെടണം. കേവലം സ്വര്ഗ്ഗത്തിലേക്കു പോകുമല്ലോ എന്നു
പറഞ്ഞ് സന്തോഷിക്കേണ്ട. നോക്കൂ, നരകത്തില് തന്നെ പദവിയ്ക്കുവേണ്ടി എത്രയാണ്
ബുദ്ധിമുട്ടുന്നത്. ഒന്ന,് പദവി ലഭിക്കുന്നതിന്, പിന്നെ ധാരാളം സമ്പാദിക്കുന്നു.
ഭക്തര്ക്ക് ഒരേയൊരു ഭഗവാനാണ് വേണ്ടത്, ഇല്ലെങ്കില് അലയേണ്ടിവരും. ഇവിടെ
എല്ലാവരെയും ഭഗവാനെന്നു പറയുന്നു. അനേകരെ അവതാരങ്ങളാണെന്നു അംഗീകരിക്കുന്നു.
ബാബ പറയുന്നു ഞാന് ഒരേയൊരു തവണ മാത്രമേ വരുന്നുളളൂ. പതിതപാവനാ വരൂ എന്ന്
പറയാറുണ്ട്. മുഴുവന് ലോകവും പതിതമാണ് അതിലും ഭാരതമാണ് കൂടുതലും പതിതം. ഭാരതം
തന്നെയാണ് ഇത്രയ്ക്കും ദരിദ്രം, ഭാരതം തന്നെയായിരുന്നു വജ്രസമാനവും. നിങ്ങള്ക്ക്
പുതിയ ലോകത്തില് രാജ്യപദവി ലഭിയ്ക്കണം. അപ്പോള് ബാബ മനസ്സിലാക്കിത്തന്നു കൃഷ്ണനെ
ഒരിക്കലും ഭഗവാനെന്നു പറയാന് സാധിക്കില്ല. നിരാകാരനായ പരമപിതാവായ പരമാത്മാവിനെ
മാത്രമേ ഭഗവാന് എന്നു പറയൂ. ഭഗവാന് ജനന-മരണ രഹിതനാണ്. മനുഷ്യര് പിന്നീട്
പറയുന്നു അവരും ഭഗവാനാണ്, ഇവരും ഭഗവാനാണ്... ഇവിടേക്കു വന്നിരിക്കുന്നതു തന്നെ
ആനന്ദിക്കാനാണ്. വളരെ ലഹരിയോടെയിരിക്കുന്നു. എവിടെ നോക്കിയാലും നീ തന്നെ നീയാണ്...
നിന് ശോഭ തന്നെയാണ്. ഞങ്ങള് തന്നെയാണ് നീ, നീ തന്നെയാണ് ഞങ്ങള്... ഇങ്ങനെ നൃത്തം
ചവിട്ടിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിനാളുകളാണ് അവരുടെ അനുയായികള്. ബാബ
പറയുന്നു ഭക്തര് ഭഗവാന്റെ മഹിമ പാടിക്കൊണ്ടിരിക്കുന്നുണ്ട്. ഭക്തിയില് ഭഗവാനെ
പൂജിക്കുന്നു. ബാബ പറയുന്നു, അവര്ക്ക് സാക്ഷാത്കാരം നല്കുന്നു. പക്ഷേ അവര്
ഭഗവാനുമായി മിലനം ചെയ്യുന്നില്ല. ഞാന് സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, അല്ലാതെ
അവര്ക്കൊരിക്കലും ഞാന് സ്വര്ഗ്ഗീയ സമ്പത്ത് നല്കുന്നില്ല. ഭഗവാന്
ഒന്നുമാത്രമേയുളളൂ. എല്ലാവരും പുനര്ജന്മങ്ങള് എടുത്തെടുത്ത്
ശക്തിഹീനരായിരിക്കുന്നു. ഇപ്പോള് ഞാന് പരംധാമത്തില് നിന്നും വന്നിരിക്കുകയാണ്.
ഞാന് സ്ഥാപിക്കുന്ന സ്വര്ഗ്ഗത്തിലേക്ക് ഞാന് വരുന്നില്ല. വളരെയധികം മനുഷ്യര്
പറയുന്നുണ്ട് ഞങ്ങള് നിഷ്കാമ സേവനം ചെയ്യുന്നുവെന്ന്. പക്ഷേ ആഗ്രഹിച്ചാലും
ഇല്ലെങ്കിലും ഫലം ലഭിക്കുകതന്നെ ചെയ്യും. ദാനം ചെയ്യുന്നു എങ്കില് ഫലം
ലഭിക്കുന്നു. നിങ്ങള് ധനവാനായിരിക്കുന്നു അര്ത്ഥം കഴിഞ്ഞ ജന്മത്തില്
ദാനപുണ്യകര്മ്മങ്ങള് ചെയ്തിട്ടുണ്ടാവും. ഇപ്പോള് പുരുഷാര്ത്ഥം ചെയ്യുന്നു.
എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം ഭാവിയില് ഉയര്ന്ന പദവി നേടും.
ഇപ്പോള് നിങ്ങള്ക്ക് നല്ല കര്മ്മങ്ങള് പഠിപ്പിച്ചുതരുന്നു - ഭാവിയിലെ
ജന്മജന്മാന്തരത്തേക്ക്. മനുഷ്യര് ചെയ്യുന്നതെല്ലാം അടുത്ത ജന്മത്തേക്കു മാത്രം.
പിന്നീട് പറയുന്നു, മുന് കര്മ്മത്തിന്റെ ഫലമാണെന്ന്. സത്യ-ത്രേതായുഗത്തില്
അങ്ങനെ പറയുകയില്ല. കര്മ്മത്തിന്റെ ഫലം 21 ജന്മത്തേക്കുവേണ്ടി ഇപ്പോഴാണ് തയ്യാര്
ചെയ്യിപ്പിക്കുന്നത്. സംഗമയുഗത്തിലെ പുരുഷാര്ത്ഥത്തിന്റെ പ്രാപ്തി 21
ജന്മത്തേക്കുണ്ടാവും. സന്യാസിമാര്ക്ക് ഒരിക്കലും ഇങ്ങനെ പറയാന് സാധിക്കില്ല,
ഞങ്ങള് നിങ്ങള്ക്ക് 21 ജന്മത്തേക്ക് സുഖിയായിരിക്കുന്നതിനായുളള പ്രാപ്തിയാണ്
ഉണ്ടാക്കിത്തരുന്നതെന്ന്. നല്ലതിന്റെയും മോശമായതിന്റെയും ഫലം ഭഗവാന് നല്കണമല്ലോ.
അപ്പോള് ഒരേയൊരു തെറ്റാണ് ഉണ്ടായത് കല്പത്തിന്റെ ആയുസ്സ് നീട്ടിക്കാണിച്ചു.
വളരെപേര് ഇത് 5000 വര്ഷത്തെ കല്പമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ അടുത്ത്
മുസ്ലീങ്ങള് വരാറുണ്ട്, പറഞ്ഞിരുന്നു, കല്പത്തിന്റെ ആയുസ്സ് ശരിക്കും 5000
വര്ഷമാണെന്ന്. ചിത്രങ്ങള് എല്ലാവരുടെ അടുത്തേക്കും പോകുന്നുണ്ട്. എല്ലാം
എല്ലാവരും അംഗീകരിക്കണമെന്നില്ല. നിങ്ങള്ക്ക് അറിയാം ഇത് രുദ്ര
ജ്ഞാനയജ്ഞമാണെന്ന്. ഇതിലൂടെയാണ് ഈ വിനാശജ്വാലയുണ്ടായത്. ഇതില് സഹജമായ രാജയോഗമാണ്
പഠിപ്പിക്കുന്നത്. കൃഷ്ണന്റെ ആത്മാവും ഇപ്പോള് അന്തിമജന്മത്തില് ശിവനില് നിന്നും
സമ്പത്ത് നേടിക്കൊണ്ടിരിക്കുന്നു, ഇവിടെ ഇരിക്കുന്നുണ്ട്. ബാബ വേറെയാണ്, ഇവര്
വേറെയാണ്. ബ്രാഹ്മണരെ കഴിപ്പിക്കുമ്പോള് ആത്മാവിനെ വിളിപ്പിക്കാറുണ്ട്. പിന്നീട്
ആത്മാവ് ബ്രാഹ്മണനില് പ്രവേശിച്ച് സംസാരിക്കുന്നു. തീര്ത്ഥയാത്രയ്ക്കു പോയാലും
പ്രത്യേകം വിളിപ്പിക്കും. ആ ആത്മാവു പോയിട്ട് എത്ര കാലമായിട്ടുണ്ടാവും, എങ്ങനെ
വരുന്നു, എന്തു ചെയ്യുന്നു? എനിക്ക് വളരെ സുഖമാണെന്നു പറയുന്നു, ഇന്ന വീട്ടിലാണ്
ജന്മമെടുത്തെന്നു പറയുന്നു. ഇതെല്ലാം എന്താണ് സംഭവിക്കുന്നത്? എന്താ അവിടെ
നിന്നും ആത്മാവ് പുറത്തേക്കു വന്നു പറയുകയാണോ? ബാബ പറയുന്നു ഞാന് ഭാവനയുടെ
ഫലമാണ് നല്കുന്നത്, അപ്പോള് അവര് സന്തോഷിക്കുന്നു. ഇതും ഡ്രാമയിലുളള രഹസ്യമാണ്.
പറയുന്നു എങ്കില് ഡ്രാമയില് അടങ്ങിയിട്ടുണ്ട്, ചിലര് പറയുന്നില്ലെങ്കില് അതും
ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ബാബയുടെ ഓര്മ്മയില് ഇരിക്കുകയാണെങ്കില് വികര്മ്മം
നശിക്കുന്നു. മറ്റൊരു ഉപായവുമില്ല. ഓരോരുത്തര്ക്കും സതോ രജോ തമോവിലേക്കു
വരുകതന്നെ വേണം. ബാബ പറയുന്നു ഞാന് നിങ്ങളെ പുതിയ ലോകത്തിന്റെ
അധികാരിയാക്കിമാറ്റുന്നു എന്ന്. അതിനാല് ഞാന് പരംധാമത്തില് നിന്നും പഴയ
ലോകത്തേക്ക് പഴയ ശരീരത്തിലേക്ക് വരുന്നു. ഇദ്ദേഹം പൂജ്യനായിരുന്നു,
പൂജാരിയായിത്തീര്ന്നു വീണ്ടും പൂജ്യനായിത്തീരുന്നു. നിങ്ങളും അങ്ങിനെത്തന്നെ .
നിങ്ങളെയും പൂജ്യനാക്കിമാറ്റുന്നു. ആദ്യത്തെ നമ്പറിലുളള പുരുഷാര്ത്ഥി ഇദ്ദേഹമാണ്.
അതുകൊണ്ടാണ് മാതേശ്വരി, പിതാശ്രീ എന്ന് പറയുന്നത്. ബാബയും പറയുന്നു നിങ്ങളും
സിംഹാസനധാരിയായിത്തീരാനുളള പുരുഷാര്ത്ഥം ചെയ്യൂ. ഈ ജഗദംബ എല്ലാവരുടെയും
മനോകാമനകളെ പൂര്ത്തീകരിക്കുന്നു. മാതാവുണ്ടെങ്കില് പിതാവുമുണ്ടാവും
കുട്ടികളുമുണ്ടാവും. നിങ്ങള് എല്ലാവര്ക്കും വഴി പറഞ്ഞു കൊടുക്കുന്നു. നിങ്ങളുടെ
എല്ലാ കാമനകളും സത്യയുഗത്തില് പൂര്ത്തിയാകുന്നു. ബാബ പറയുന്നു
വീട്ടിലിരുന്നുകൊണ്ടും അഥവാ പൂര്ണ്ണമായും യോഗം വെക്കുന്നു എങ്കിലും
ഇവിടെയുളളവരെക്കാളും ഉയര്ന്ന പദവി ലഭിക്കുക തന്നെ ചെയ്യും.
വളരെയധികം ബന്ധനസ്ഥരായ അമ്മമാരുണ്ട്. രാത്രിയില് പോലും ഹോം മിനിസ്റ്റര്ക്ക്
മനസ്സിലാക്കി കൊടുത്തിരുന്നല്ലോ ഈ അബലകള്ക്കുമേലെയുളള അത്യാചാരം
ഇല്ലാതായിരിക്കാന് എന്തെങ്കിലും വഴി കാണണമെന്ന്. പക്ഷേ രണ്ടു നാലു തവണ കേട്ടാല്
മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ. ഭാഗ്യത്തിലുണ്ടെങ്കില് അംഗീകരിക്കും. ഇത്
മനസ്സിലാക്കാന് കുറച്ച് ബുദ്ധിമുട്ടുള്ള ജ്ഞാനമാണ്, സംശയമുണ്ടാക്കുന്നതാണ്.
സിക്ക് ധര്മ്മത്തിലുളളവര്ക്ക് ഇത് അറിയുകയാണെങ്കില് അവര് മനസ്സിലാക്കും -
മനുഷ്യനില് നിന്നും ദേവതയാക്കിയത് ആരാണ്...? ഏക് ഓംകാര് സത്യനാമം. ഇത് ഭഗവാന്റെ
മഹിമയാണ്. അകാലമൂര്ത്തി. ബ്രഹ്മതത്വം ഭഗവാന്റെ സിംഹാസനമാണ്. പറയാറുണ്ടല്ലോ
സിംഹാസനത്തെ ഉപേക്ഷിച്ചു താഴേക്ക് വരൂ എന്ന്. ബാബ മനസ്സിലാക്കിത്തരുന്നു,
മുഴുവനും സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ചുളള രഹസ്യമാണ് അറിയുന്നത്
അല്ലാതെ എല്ലാവരുടെയും ഹൃദയത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയുന്നില്ല. ഭഗവാനെ
ഓര്മ്മിക്കുന്നതു തന്നെ സദ്ഗതിയിലേക്കു കൊണ്ടു പോകൂ എന്നു പറഞ്ഞാണ്. ബാബ
പറയുന്നു, ഞാന് വിശ്വത്തിന്റെ സര്വ്വശക്തമായ ദൈവീകഗവണ്മെന്റിന്റെ സ്ഥാപനയാണ്
ചെയ്യുന്നത്. എന്തെല്ലാം വിഭജനമാണോ നടന്നത് അതെല്ലാം തന്നെ ഇല്ലാതായിത്തീരുന്നു.
നമ്മുടെ ദേവീദേവതാധര്മ്മത്തില് ആരെല്ലാമാണോ ഉളളത് അവരുടെ തൈ നട്ടുപിടിപ്പിക്കണം.
വൃക്ഷം വളരെ വലുതാണ്. അതില് ഏറ്റവും മധുരമായത് ദേവീദേവകതളാണ്. അവരുടെ തൈയ്യാണ്
നട്ടുപിടിപ്പിക്കേണ്ടത്. അന്യ ധര്മ്മത്തിലുളളവരുടെ തൈ നട്ടുപിടിപ്പിക്കാന്
സാധിക്കില്ല.
ശരി, ഇന്ന് സത്ഗുരുവാറാണ്. ബാബ പറയുന്നു - കുട്ടികളേ ശ്രീമത്തനുസരിച്ച്
പവിത്രമായിത്തീരുന്നു എങ്കില് കൂടെ കൊണ്ടുപോകാം. പിന്നീട് വെല്വെറ്റ് റാണിയോ
സില്ക്ക് റാണിയോ ഏത് വേണമെങ്കിലുമായിത്തീരാം. സമ്പത്ത് നേടണമെങ്കില് എന്റെ
മതമനുസരിച്ച് നടക്കൂ. ഓര്മ്മയിലൂടെ മാത്രമേ നിങ്ങള് അപവിത്രതയില് നിന്നും
പവിത്രമായിത്തീരൂ. ശരി, ബാപ്ദാദയുടെയും മധുരമായ മമ്മയുടെയും സിക്കീലധേ
കുട്ടികള്ക്ക് സ്നേഹസ്മരണയും സലാം മാലേക്കും.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
സംഗമയുഗത്തിലെ പുരുഷാര്ത്ഥത്തിന്റെ പ്രാപ്തി 21 ജന്മത്തേക്കുണ്ടാവുന്നു - ഈ
കാര്യങ്ങളെല്ലാം തന്നെ സ്മൃതിയില് വെച്ചുകൊണ്ട് ശ്രേഷ്ഠ കര്മ്മം ചെയ്യണം.
ജ്ഞാനധനത്തിലൂടെ തന്റെ പ്രാപ്തിയുണ്ടാക്കണം.
2. മധുരമായ
ദൈവീകവൃക്ഷത്തിന്റെ തൈ നട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് വളരെയധികം
മധുരമായിത്തീരണം.
വരദാനം :-
ബ്രാഹ്മണജന്മത്തിന്റെ വിശേഷതയും വിചിത്രതയും സ്മൃതിയില് വെച്ച് സേവനം ചെയ്യുന്ന
സാക്ഷിയായി ഭവിക്കട്ടെ.
ഈ ബ്രാഹ്മണ ജന്മം
ദിവ്യജന്മമാണ്. സാധാരണ ജന്മക്കാരായ ആത്മാക്കള് തങ്ങളുടെ ജന്മദിനം, വിവാഹദിനം,
ഫ്രണ്ട്സ് ഡെ ഇവ വേറെ-വേറെ ആഘോഷിക്കുന്നു. എന്നാല് താങ്കളുടെ ജന്മദിനവും
വിവാഹദിനവും മദര് ഡെയും ഫാദേഴ്സ് ഡെയും വിവാഹ നിശ്ചയദിനവും എല്ലാം
ഒന്നുതന്നെയാണ് എന്തുകൊണ്ടെന്നാല് താങ്കളുടെയെല്ലാം പ്രതിജ്ഞയാണ്- ഒരു ബാബ,
രണ്ടാമതാരുമില്ല. അതിനാല് ഈ ജന്മത്തെ വിശേഷതയും വിചിത്രതയും സ്മൃതിയില് വെച്ച്
സേവയുടെ പാര്ട്ട് അഭിനയിക്കൂ. സേവനത്തില് അങ്ങോട്ടും ഇങ്ങോട്ടും കൂട്ടുകാരാകൂ,
പക്ഷെ സാക്ഷിയായി സാഥി(കൂട്ടുകാര്)യാകൂ. അല്പം പോലും ആരിലും വിശേഷ അഭിനിവേശം
പാടില്ല.
സ്ലോഗന് :-
ചിന്തയില്ലാത്ത ചക്രവര്ത്തി അവരാണ് ആരുടെ ജീവിതത്തിലാണോ വിനയത്തിന്റെയും
അഥോറിറ്റിയുടെയും ബാലന്സുള്ളത്.
മാതേശ്വരിജിയുടെ മധുര
മഹാവാക്യങ്ങള്
ആത്മാവും പരമാത്മാവും
തമ്മിലുള്ള വ്യത്യാസം :
ആത്മാവും പരമാത്മാവും
തമ്മില് അനേക കാലം വേറിട്ടിരുന്നു, സത്ഗുരുവിനെ ദല്ലാളായി കിട്ടിയതോടെ സുന്ദര
മിലനം നടത്തി....നാം ഈ വാക്കുകള് പറയുമ്പോള് അതിന്റെ യഥാര്ത്ഥ അര്ത്ഥമിതാണ് ,
ആത്മാവ് പരമാത്മാവില് നിന്ന് അനേകകാലം വേറിട്ടിരുന്നു. വളരെക്കാലം അര്ത്ഥം
വളരെക്കാലമായി ആത്മാവ് പരമാത്മാവില് നിന്ന് വേറിട്ടിരുന്നു, അപ്പോള് ഈ വാക്ക്
തെളിയിക്കുന്നതെന്തെന്നാല് ആത്മാവും പരമാത്മാവും വേറെ വേറെ രണ്ട് വസ്തുക്കളാണ്,
രണ്ടും തമ്മില് ആന്തരീകമായി വ്യത്യാസമുണ്ട്, പക്ഷെ ലോകത്തുള്ളവര്ക്ക് അറിയാത്തത്
കാരണം ഞാന് ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നാണ് ഈ വാക്കിന് അര്ത്ഥം
കണ്ടിരിക്കുന്നത്, പക്ഷെ ആത്മാവിനുമേല് മായ ആവരണം ചെയ്യപ്പെട്ടതിനാല് തന്റെ
നിജസ്വരൂപത്തെ മറന്നുപോയിരിക്കുന്നു, എപ്പോള് മായയുടെ ആവരണം നീങ്ങിപ്പോകുന്നുവോ
അപ്പോള് ആത്മാവ് പരത്മാവിനെപ്പോലെത്തന്നെയാകുന്നു. അപ്പോള് അവര് ആത്മാവിനെ
വേറെയാണെന്ന് ഈ ഉദ്ദേശ്യത്തോടെയാണ് പറയുന്നത്, വേറെ ചിലര് ഈ ഉദ്ദേശ്യത്തോടെ
പറയുന്നു, അതായത് ആത്മാവായ ഞാന് തന്നെയാണ് പരമാത്മാവ്, പക്ഷെ ആത്മാവ് സ്വയത്തെ
മറന്നതു കാരണം ദു:ഖിയായിപ്പോയി. ആത്മാവ് എപ്പോള് സ്വയത്തെ തിരിച്ചറിഞ്ഞ്
പവിത്രമായി മാറുന്നുവോ, പിന്നെ ആത്മാവ് പരമാത്മാവുമായി മിലനം ചെയ്ത്
ഒരേപോലെയായിത്തീരുന്നു.അപ്പോള് അവര് ആത്മാവ് വേറെയാണെന്ന് ഈ അര്ത്ഥത്തോടെയാണ്
പറയുന്നത്. പക്ഷെ നമുക്കറിയാം ആത്മാവും പരമാത്മാവും വേറെ രണ്ട് വസ്തുക്കളാണ് .
ആത്മാവിന് പരമാത്മാവാകാനും സാദ്ധ്യമല്ല, ആത്മാവ് പരമാത്മാവില് ലയിച്ച്
ഒന്നാവുകയുമില്ല, പരമാത്മാവിനുമേല് അഴുക്ക് പുരളുകയുമില്ല.