17.02.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- നിങ്ങള് ബ്രാഹ്മണര്ദ േവതയായി മാറുന്നവരാണ്, നിങ്ങള് തന്നെയാണ് ഭാരതത്തെ സ്വര്ഗ്ഗ മാക്കിമാറ്റുന്നത്, അതിനാല് നിങ്ങള്ക്ക്ത ന്റെബ്രാഹ്മണകുലത്തിന്റെ ലഹരിവ േണം.

ചോദ്യം :-
സത്യമായ ബ്രാഹ്മണരുടെ മുഖ്യമായ അടയാളങ്ങള് എന്തായിരിക്കും?

ഉത്തരം :-
1. സത്യമായ ബ്രാഹ്മണരുടെ ബുദ്ധിയുടെ നങ്കൂരം ഈ പഴയ ലോകത്തില് നിന്നും എടുത്ത് കഴിഞ്ഞിരിക്കും. അവര് ഈ ലോകത്തിന്റെ തീരം വിട്ടിരിക്കും. 2. ആരാണോ കൈകള് കൊണ്ട് കര്മ്മം ചെയ്തുകൊണ്ടും ബുദ്ധിയെ സദാ ബാബയുടെ ഓര്മ്മയിലിരുത്തുന്നത് അര്ത്ഥം കര്മ്മയോഗി യായിരിക്കുന്നത് അവരാണ് സത്യമായ ബ്രാഹ്മണര്. 3. ബ്രാഹ്മണര് അര്ത്ഥം കമലപുഷ്പത്തിനു സമാനം. 4. സദാ ആത്മ-അഭിമാനിയായി ഇരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നവരാണ് ബ്രാഹ്മണര്. 5. ബ്രാഹ്മണര് അര്ത്ഥം കാമമാകുന്ന മഹാശത്രുവിനുമേല് വിജയം പ്രാപ്തമാക്കുന്നവര്.

ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. ഏതുകുട്ടികള്ക്ക്? ബ്രാഹ്മണര്ക്ക്. നമ്മള് ബ്രാഹ്മണര് ദേവതയായി മാറുന്നവരാണ് എന്ന് ഒരിക്കലും മറക്കരുത്. വര്ണ്ണങ്ങളെക്കുറിച്ചും ഓര്മ്മിക്കണം. ഇവിടെ നിങ്ങള് പരസ്പരം കേവലം ബ്രാഹ്മണരാണ്. ബ്രാഹ്മണരെ പരിധിയില്ലാത്ത ബാബയാണ് പഠിപ്പിക്കുന്നത്. ഈ ബ്രഹ്മാവല്ല പഠിപ്പിക്കുന്നത്. ശിവബാബയാണ് ബ്രഹ്മാവിലൂടെ പഠിപ്പിക്കുന്നത്. ബ്രാഹ്മണരെ തന്നെയാണ് പഠിപ്പിക്കുന്നത്. ശൂദ്രരില് നിന്ന് ബ്രാഹ്മണരായി മാറാതെ ദേവീ-ദേവതയായി മാറാന് സാധിക്കില്ല. സമ്പത്ത് ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. ശിവബാബ എല്ലാവരുടെയും അച്ഛനാണ്. ഈ ബ്രഹ്മാവിനെ മുതുമുത്തച്ഛന് എന്നാണ് പറയുന്നത്. ലൗകീക അച്ഛന് എല്ലാവര്ക്കും ഉണ്ടായിരിക്കും. പാരലൗകീക അച്ഛനെ എല്ലാവരും ഭക്തിമാര്ഗ്ഗത്തില് ഓര്മ്മിക്കാറുണ്ട്. ഇപ്പോള് നിങ്ങള്ക്കു മനസ്സിലായി ഈ അലൗകീക അച്ഛനെ ആര്ക്കും അറിയില്ല. ബ്രഹ്മാവിന്റെ ക്ഷേത്രമുണ്ട്. ഇവിടെയും അതുപോലെ പ്രജാപിതാ ആദിദേവന്റെ ക്ഷേത്രമുണ്ട്. അവരെ ചിലര് മഹാവീരനെന്നു പറയുന്നു, ചിലര് ഹൃദയം കവരുന്നവനെന്നും പറയുന്നു. വാസ്തവത്തില് ഹൃദയം കവരുന്നത് ശിവബാബയാണ്, പ്രജാപിതാ ആദിദേവനാകുന്ന ബ്രഹ്മാവല്ല. എല്ലാ ആത്മാക്കളെയും സദാ സുഖിയാക്കി മാറ്റുന്നതും സന്തോഷിപ്പിക്കുന്നതും ഒരേ ഒരു ബാബയാണ്. ഇതും നിങ്ങള്ക്കു മാത്രമെ അറിയുകയുള്ളൂ. ലോകത്തിലുള്ള മനുഷ്യര് ഒന്നും അറിയുന്നില്ല. അവര് തുച്ഛ ബുദ്ധിയുള്ളവരാണ്. നമ്മള് ബ്രാഹ്മണര് തന്നെയാണ് ശിവബാബയില്നിന്ന് സമ്പത്തെടുത്തു കൊണ്ടിരിക്കുന്നത്. നിങ്ങളും ഇത് ഇടക്കിടക്ക് മറന്നുപോവുകയാണ്. ഓര്മ്മ വളരെ സഹജമാണ്. യോഗം എന്ന വാക്ക് പറഞ്ഞത് സന്യാസിമാരാണ്. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നു. യോഗം എന്നുളളത് സാധാരണ വാക്കാണ്. ഇവിടെ യോഗാശ്രമമെന്നും പറയില്ല, അച്ഛനും കുട്ടികളുമാണ് ഇരിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുക എന്നത് കുട്ടികളുടെ ഉത്തരവാദിത്വമാണ്. നമ്മള് ബ്രാഹ്മണരാണ്, അച്ഛനില് നിന്ന് ബ്രഹ്മാവിലൂടെ സമ്പത്തെടുക്കുകയാണ്. അതിനാല് ശിവബാബ പറയുന്നു- എത്രത്തോളം സാധിക്കുന്നുവോ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ചിത്രവും വെക്കുകയാണെങ്കില് ഓര്മ്മയുണ്ടായിരിക്കും. നമ്മള് ബ്രാഹ്മണര് ബാബയില് നിന്ന് സമ്പത്തെടുക്കുന്നു. ബ്രാഹ്മണര് എപ്പോഴെങ്കിലും തന്റെ കുലത്തെ മറക്കാറുണ്ടോ? നിങ്ങള് ശൂദ്രന്മാരുടെ സംഗത്തില് വരുന്നതിലൂടെ ബ്രാഹ്മണത്വം മറന്നുപോകുന്നു. ബ്രാഹ്മണര് ദേവതകളെക്കാളും ഉയര്ന്നവരാണ് എന്തുകൊണ്ടെന്നാല് നിങ്ങള് ബ്രാഹ്മണര് നോളേജ്ഫുള്ളാണ്. ഭഗവാനെ എല്ലാം അറിയുന്നവന് എന്നല്ലേ പറയുന്നത്. അതിന്റെ അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. എല്ലാവരുടെയും ഹൃദയത്തിനെ അറിയുന്നു എന്നല്ല. ബാബയില് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമാണുളളത്. ബാബ ബീജരൂപമാണ്. വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. അതിനാല് അങ്ങനെയുള്ള ബാബയെ നല്ല രീതിയില് ഓര്മ്മിക്കണം. ഈ ബ്രഹ്മാവിന്റെ ആത്മാവും ശിവബാബയാകുന്ന അച്ഛനെയാണ് ഓര്മ്മിക്കുന്നത്. ശിവബാബയാകുന്ന അച്ഛന് പറയുന്നു- ഈ ബ്രഹ്മാവു പോലും എന്നെ ഓര്മ്മിക്കുമ്പോഴാണ് നാരായണന്റെ പദവിയെ പ്രാപ്തമാക്കുന്നത്. നിങ്ങളും ബാബയെ ഓര്മ്മിക്കുകയാണെങ്കില് പദവി പ്രാപ്തമാക്കാന് സാധിക്കും. ആദ്യമാദ്യം നിങ്ങള് അശരീരിയായാണ് വന്നത്. പിന്നീട് അശരീരിയായി തന്നെ തിരിച്ചുപോകണം. മറ്റെല്ലാവരും നിങ്ങള്ക്ക് ദുഃഖം നല്കുന്നവാരാണ്. അവരെ എന്തിനാണ് ഓര്മ്മിക്കുന്നത്. എന്നെ നിങ്ങള്ക്ക് ലഭിച്ചുകഴിഞ്ഞു എങ്കില്, നിങ്ങളെ ഞാന് പുതിയ ലോകത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി വന്നിരിക്കുകയാണെങ്കില് എന്നെ മാത്രം ഓര്മ്മിക്കണം. പുതിയ ലോകത്തില് ഒരു ദുഃഖവുമില്ല. അവിടെ ദൈവീക സംബന്ധമാണ്. ഇവിടെ ആദ്യമാദ്യം ദുഃഖമുണ്ടാകുന്നത് പതി-പത്നിയുടെ സംബന്ധത്തിലാണ്, എന്തുകൊണ്ടെന്നാല് വികാരികളായി മാറുന്നു. നിങ്ങളെ ഇപ്പോള് ഞാന് പുതിയ ലോകത്തിലേക്ക് യോഗ്യരാക്കി മാറ്റുകയാണ്. അവിടെ വികാരത്തിന്റെ കാര്യമില്ല. ഈ കാമം മഹാശത്രുവെന്നാണ് പാടപ്പെട്ടിട്ടുള്ളത്. ഇതാണ് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്നത്. ക്രോധം ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്നു എന്ന് പറയില്ല. കാമത്തെ ജയിക്കണം. കാമം തന്നെയാണ് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്നത്. പതിതമാക്കി മാറ്റുന്നു. പതിതം എന്ന വാക്ക് കാമവികാരത്തെയാണ് പറയുന്നത്. ഈ ശത്രുവിനുമേല് വിജയം പ്രാപ്തമാക്കണം. നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗത്തിലെ ദേവീ-ദേവതകളായി മാറുകയാണെന്ന്. ഏതുവരെ ഈ നിശ്ചയമില്ലയോ അതുവരെ ഒന്നും പ്രാപ്തമാക്കാന് സാധിക്കില്ല.

ബാബ മനസ്സിലാക്കി തരുന്നു കുട്ടികള്ക്ക് മനസാ-വാചാ-കര്മ്മണാ കൃത്യനിഷ്ഠതയുള്ളവരാകണം. പരിശ്രമമുണ്ട്. നിങ്ങളാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നതെന്ന് ലോകത്തില് ആര്ക്കും തന്നെ അറിയില്ല. മുന്നോട്ട് പോകുമ്പോള് മനസ്സിലാക്കും. ഒരു രാജ്യം, ഒരു ലോകം, ഒരു ധര്മ്മം ഒരു ഭാഷയുണ്ടാകണം എന്ന് എല്ലാവര്ക്കും ആഗ്രഹമുണ്ട്. നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും - സത്യയുഗത്തില് ഇന്നേക്ക് അയ്യായിരം വര്ഷം മുമ്പ് ഒരു രാജ്യവും ഒരു ധര്മ്മവുമുണ്ടായിരുന്നു, അതിനെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. രാമമാജ്യത്തെയും രാവണരാജ്യത്തെയും ആര്ക്കും അറിയില്ല. 100 ശതമാനം തുച്ഛ ബുദ്ധിയില് നിന്ന് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് ഇപ്പോള് നിങ്ങള് സ്വച്ഛമായ ബുദ്ധിയുള്ളവരായി മാറുകയാണ്. ബാബ നിങ്ങളെ പഠിപ്പിക്കുന്നു. ബാബയുടെ മതമനുസരിച്ച് മാത്രം നടക്കൂ. ബാബ പറയുന്നു-പഴയ ലോകത്തില് ഇരുന്നുകൊണ്ടും കമലപുഷ്പത്തിനു സമാനം പവിത്രമായി മാറൂ. എന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബാബ ആത്മാക്കള്ക്കാണ് മനസ്സിലാക്കി തരുന്നത്. ഞാന് ആത്മാക്കളെ തന്നെയാണ് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ പഠിപ്പിക്കാന് വന്നിരിക്കുന്നത്. നിങ്ങള് ആത്മാക്കളും ഈ കര്മ്മേന്ദ്രിയങ്ങളിലൂടെയാണ് കേള്ക്കുന്നത്. കുട്ടികള്ക്ക് ആത്മ-അഭിമാനിയായി മാറണം. ഇത് പഴയ അപവിത്രമായ ശരീരമാണ്. നിങ്ങള് ബ്രാഹ്മണര് പൂജക്ക് യോഗ്യരല്ല. നിങ്ങള് മഹിമക്ക് യോഗ്യരാണ്, ദേവതകള് പൂജക്ക് യോഗ്യരാണ്. നിങ്ങള് ശ്രീമത്തിലൂടെ വിശ്വത്തെ പവിത്രമായ സ്വര്ഗ്ഗമാക്കി മാറ്റുന്നു അതുകൊണ്ടാണ് നിങ്ങള്ക്ക് മഹിമയുള്ളത്. നിങ്ങള്ക്ക് പൂജ ലഭിക്കില്ല. മഹിമ നിങ്ങള് ബ്രാഹ്മണരുടേതാണ്, അല്ലാതെ ദേവതകളുടെയല്ല. ബാബ നിങ്ങളെ തന്നെയാണ് ശൂദ്രനില് നിന്ന് ബ്രാഹ്മണനാക്കി മാറ്റുന്നത്. ജഗദംബയുടെയും ബ്രഹ്മാവിന്റെയുമെല്ലാം ക്ഷേത്രങ്ങളുണ്ടാക്കുന്നു. എന്നാല് അവര്ക്ക് ഇവര് ആരാണ് എന്ന് അറിയില്ല ? ജഗത്പിതാവ് ബ്രഹ്മാവാണല്ലോ! ജഗത്പിതാവിനെ ദേവതയെന്നു പറയാന് സാധിക്കില്ല. ദേവതകളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇപ്പോള് നിങ്ങള് ആത്മാക്കള് പവിത്രമായിക്കൊണ്ടിരിക്കുന്നു. പവിത്രമായ ശരീരമില്ല. ഇപ്പോള് നിങ്ങള് ഈശ്വരന്റെ മതമനുസരിച്ച് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുകയാണ്. നിങ്ങളും സ്വര്ഗ്ഗത്തിന് യോഗ്യരായി മാറുന്നു. തീര്ച്ചയായും സതോപ്രധാനമായി മാറണം. ബ്രാഹ്മണര്ക്ക് തന്നെയാണ് ബാബ മനസ്സിലാക്കി തരുന്നത്. ബ്രാഹ്മണരുടെ വൃക്ഷം വളര്ന്നുകൊണ്ടേയിരിക്കും. പക്കാ ബ്രാഹ്മണര് പിന്നീട് ദേവതകളായി മാറുന്നു. ഇത് പുതിയ വൃക്ഷമാണ്. മായയുടെ കൊടുങ്കാറ്റും ഉണ്ടാകാറുണ്ട്. സത്യയുഗത്തില് ഒരു കൊടുങ്കാറ്റും ഉണ്ടാകില്ല. ഇവിടെ മായ ബാബയുടെ ഓര്മ്മയിലിരിക്കാന് അനുവദിക്കില്ല. ബാബയുടെ ഓര്മ്മയിലിരിക്കാന് നമ്മള് ആഗ്രഹിക്കുന്നുണ്ട്. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറണം. എല്ലാത്തിന്റെയും ആധാരം ഓര്മ്മയിലാണ്. ഭാരതത്തിന്റെ പ്രാചീനമായ യോഗം വളരെ പ്രസിദ്ധമാണ്. പ്രാചീനയോഗം ആരെങ്കിലും വന്ന് പഠിപ്പിക്കണമെന്ന് വിദേശിയരും ആഗ്രഹിക്കുന്നുണ്ട് . ഇപ്പോള് യോഗം രണ്ടു പ്രകാരത്തിലാണ്-ഒന്ന് ഹഠയോഗവും , മറ്റൊന്നാണ് രാജയോഗവും. നിങ്ങളാണ് രാജയോഗികള്. ഈ ഭാരതത്തിന്റെ പ്രാചീനമായ രാജയോഗം ബാബ തന്നെയാണ് വന്ന് പഠിപ്പിക്കുന്നത്. ഗീതയില് എനിക്കു പകരം കൃഷ്ണന്റെ പേരു വെച്ചു. എത്ര വ്യത്യാസമാണ്. ശിവജയന്തിയുണ്ടാകുമ്പോള് നിങ്ങളുടെ വൈകുണ്ഠത്തിന്റെയും ജയന്തിയുണ്ടാകുന്നു, അതില് ശ്രീകൃഷ്ണന്റെ രാജ്യമായിരുന്നു. നിങ്ങള്ക്കറിയാം ശിവബാബയോടൊപ്പം ഗീതയുടെയും ജയന്തിയാണ്. വൈകുണ്ഠത്തിന്റെയും ജയന്തിയുണ്ടാകുന്നു. അവിടെ നിന്ന് നിങ്ങള് പവിത്രമാകുന്നു. കല്പം മുമ്പത്തെപ്പോലെയാണ് സ്ഥാപിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ഓര്മ്മിക്കാതിരിക്കുമ്പോള് മായ എന്തെങ്കിലും വികര്മ്മം ചെയ്യിപ്പിക്കും. ഓര്മ്മിക്കുന്നില്ല എങ്കില് അടി കിട്ടും. ഓര്മ്മയിലിരിക്കുകയാണെങ്കില് അടി കൊള്ളില്ല. ഇത് മല്ലയുദ്ധമാണ്. നിങ്ങള്ക്കറിയാം ഒരു മനുഷ്യനുമല്ല നമ്മുടെ ശത്രു. രാവണനാണ് ശത്രു.

ബാബ പറയുന്നു-ഈ സമയത്തെ വിവാഹം നാശത്തിലേക്കുളളതാണ്. പരസ്പരം നശിപ്പിക്കുന്നു. ( പതിതമാക്കി മാറ്റുന്നു). ഇപ്പോള് പാരലൗകീക അച്ഛന് ആജ്ഞാപിക്കുന്നു-കുട്ടികളെ ഈ കാമം മഹാശത്രുവാണ്. ഇതില് വിജയം പ്രാപ്തമാക്കി പവിത്രതയുടെ പ്രതിജ്ഞ ചെയ്യൂ. ആരും പതിതമാകരുത്. ജന്മ-ജന്മാന്തരമായി നിങ്ങള് ഈ വികാരത്തില്പ്പെട്ടാണ് പതിതരായിരിക്കുന്നത്. അതുകൊണ്ടാണ് കാമം മഹാശത്രുവാണെന്ന് പറയുന്നത്. സാധു-സന്യാസിമാരെല്ലാവരും വിളിക്കുന്നുണ്ട്-അല്ലയോ പതിതപാവനാ വരൂ എന്ന്. സത്യയുഗത്തില് ആരും പതിതമാകുന്നില്ല. ബാബ വന്ന് ജ്ഞാനത്തിലൂടെ സര്വ്വരുടെയും സദ്ഗതി ചെയ്യുന്നു. ഇപ്പോള് എല്ലാവരും ദുര്ഗതിയിലാണ്. ജ്ഞാനം നല്കുന്നവരായി ആരുമില്ല. ജ്ഞാനം നല്കുന്നത് ഒരേയൊരു ജ്ഞാന സാഗരനാണ്. ജ്ഞാനത്തിലൂടെയാണ് പകല്. പകല് എന്നത് രാമന്റെയും രാത്രി എന്നത് രാവണന്റെയുമാണ്. ഈ വാക്കിന്റെ യഥാര്ത്ഥ അര്ത്ഥം പോലും നിങ്ങള് കുട്ടികളാണ് മനസ്സിലാക്കുന്നത്. കേവലം പുരുഷാര്ത്ഥത്തിലാണ് ദുര്ബലതയുള്ളത്. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. നിങ്ങളാണ് 84 ജന്മങ്ങള് പൂര്ത്തിയാക്കിയിരിക്കുന്നത്. ഇപ്പോള് പവിത്രമായി മാറി തിരിച്ചുപോകണം. നിങ്ങള്ക്ക് ശുദ്ധമായ അഹങ്കാരമുണ്ടാകണം. നമ്മള് ആത്മാക്കള് ബാബയുടെ ശ്രീമത്തിലൂടെ ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. ആ സ്വര്ഗ്ഗത്തില് വീണ്ടും രാജ്യം ഭരിക്കും. എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രത്തോളം പദവി പ്രാപ്തമാക്കും. രാജാ-റാണിയായി മാറുക, പ്രജയായി മാറുക എന്നത് നിങ്ങളുടെ ഇഷ്ടമാണ്. രാജാ-റാണിയായി മാറുന്നത് എങ്ങനെയാണ് എന്നുളളതും നിങ്ങള് കാണുന്നുണ്ട്. അച്ഛനെ അനുകരിക്കൂ എന്ന മഹിമ ഇപ്പോഴത്തെതാണ്. ലൗകീക സംബന്ധത്തെക്കുറിച്ചല്ല പറയുന്നത്. ശിവബാബ മതം നല്കുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങള് വിനാശമാകും. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മള് ശ്രീമത്തിലൂടെയാണ് നടക്കുന്നത്. അനേകരുടെ സേവനം ചെയ്യുന്നു. കുട്ടികള് ബാബയുടെ അടുത്ത് വരുമ്പോള് ശിവബാബയും ജ്ഞാനത്താല് ആനന്ദിപ്പിക്കുന്നു. ഈ ബ്രഹ്മാവും പഠിക്കുന്നുണ്ടല്ലോ! ശിവബാബ പറയുന്നു ഞാന് വരുന്നത് രാവിലെയാണ്. ശരി, ഇനി ആരെങ്കിലും കാണാന് വരുകയാണെങ്കില് ഈ ബ്രഹ്മാവ് മനസ്സിലാക്കികൊടുക്കില്ലേ! ബാബാ അങ്ങ് വന്ന് മനസ്സിലാക്കികൊടുക്കൂ, ഞാന് മനസ്സിലാക്കികൊടുക്കില്ല എന്ന് ബ്രഹ്മാവ് പറയുമോ! ഇത് വളരെ ഗുപ്തവും ഗുഹ്യമായ കാര്യവുമാണ്. എനിക്ക് ഏറ്റവും നന്നായി മനസ്സിലാക്കികൊടുക്കാന് സാധിക്കും. ശിവബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത് അല്ലാതെ ബ്രഹ്മാവല്ല എന്ന് നിങ്ങള് എന്തുകൊണ്ടാണ് കരുതുന്നത്. ഇതും അറിയാം കല്പം മുമ്പും ഈ ബ്രഹ്മാവ് മനസ്സിലാക്കി കൊടുത്തിട്ടുളളതുകൊണ്ടല്ലേ പദവി പ്രാപ്തമാക്കിയത്. മമ്മയും മനസ്സിലാക്കികൊടുക്കുമായിരുന്നില്ലേ! മമ്മയും ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. മമ്മയെയും ബാബയെയും സൂക്ഷ്മവതനത്തില് കാണുന്നുണ്ട്, എങ്കില് കുട്ടികള്ക്കും അച്ഛനെ ഫോളോ ചെയ്യണം. പാവപ്പെട്ടവര് തന്നെയാണ് സമര്പ്പണമാകുന്നത്. ധനവാന്മാര്ക്ക് സാധിക്കില്ല. പാവപ്പെട്ടവര് തന്നെയാണ് പറയുന്നത്- ബാബാ ഇതെല്ലാം അങ്ങയുടേതാണ്. ശിവബാബ ദാതാവാണ്. ബാബ ഒന്നും സ്വീകരിക്കുന്നില്ല. കുട്ടികളോട് പറയുന്നു-ഇതെല്ലാം നിങ്ങളുടേതാണ്. ഞാന് എനിക്ക് വേണ്ടി അവിടെയോ ഇവിടെയോ കൊട്ടാരമൊന്നും ഉണ്ടാക്കുന്നില്ല. നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഇപ്പോള് ഈ ജ്ഞാന രത്നങ്ങളാല് തന്റെ സഞ്ചിയെ നിറക്കണം. ക്ഷേത്രത്തില് പോയി പറയുന്നു എന്റെ സഞ്ചി നിറച്ചു തരൂ..... എന്ന്. എന്നാല് ഏതു രീതീയില്, ഏതു വസ്തുകൊണ്ട് സഞ്ചി നിറക്കണം.... ധനം നല്കുന്ന ലക്ഷ്മിയാണ് സഞ്ചി നിറക്കുന്നത്. ശിവന്റെ അടുത്ത് പോകുന്നില്ല, ശങ്കരന്റെ അടുത്ത് പോയി പറയുന്നു. ശിവനും ശങ്കരനും ഒന്നാണെന്ന് മനസ്സിലാക്കുന്നു, എന്നാല് അങ്ങനെയല്ലല്ലോ!

ബാബ വന്ന് സത്യമായ കാര്യം പറഞ്ഞു തരുന്നു. ബാബ തന്നെയാണ് ദുഃഖഹര്ത്താവും സുഖകര്ത്താവും. നിങ്ങള് കുട്ടികള്ക്ക് ഗൃഹസ്ഥത്തിലും കഴിയണം. ജോലിയും ചെയ്യണം. ഓരോരുത്തരും അവരവര്ക്കുവേണ്ടി അഭിപ്രായം ചോദിക്കുന്നു- ബാബാ, എനിക്ക് ഈ കാര്യത്തില് അസത്യം പറയേണ്ടി വരുന്നു. ബാബ ഓരോരുത്തരുടെയും നാഡി പരിശോധിച്ചിട്ടാണ് നിര്ദേശം നല്കുന്നത്. എന്തുകൊണ്ടെന്നാല് ഞാന് പറഞ്ഞതിനുശേഷം ചെയ്യാന് സാധിച്ചില്ലെങ്കില് പിന്നെ നല്കിയിട്ടെന്തു കാര്യം. ചെയ്യാന് സാധിക്കുന്ന തരത്തില് നാഡി നോക്കിയാണ് അതിനനുസരിച്ചുള്ള നിര്ദേശം നല്കുന്നത്. പറഞ്ഞിട്ടും ചെയ്തില്ലെങ്കില് അനുസരണയില്ലാത്തവരുടെ വരിയില് വരും. ഓരോരുത്തര്ക്കും അവനവന്റേതായ കണക്കുകളാണ് ഉള്ളത്. ഈയൊരു സര്ജന്റെ അടുത്ത് തന്നെ വരണം. സര്ജന് പൂര്ണ്ണമായ നിര്ദേശം നല്കും. എല്ലാവരും ചോദിക്കണം- ബാബാ ഈ അവസ്ഥയില് ഞങ്ങള് എങ്ങനെ നടക്കണം? ഇപ്പോള് എന്താണ് ചെയ്യേണ്ടത്? ബാബ സ്വര്ഗ്ഗത്തില് കൊണ്ടുപോകുന്നു. നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗവാസികളായി മാറാന് പോവുകയാണെന്ന്. ഇപ്പോള് നമ്മള് സംഗമയുഗവാസികളാണ്. ഇപ്പോള് നിങ്ങള് നരകത്തിലോ സ്വര്ഗ്ഗത്തിലോ അല്ല. ആരെല്ലാമാണോ ബ്രാഹ്മണരായി മാറുന്നത് അവരുടെ നങ്കൂരം ഈ അഴുക്കു നിറഞ്ഞ ലോകത്തില് നിന്നും മാറ്റിയിരിക്കുന്നു. നിങ്ങള് കലിയുഗീ തീരം വിട്ടിരിക്കുന്നു. ചില ബ്രാഹ്മണര് ഓര്മ്മയുടെ യാത്രയില് ശക്തിയായി മുന്നോട്ടുപോകുന്നുണ്ട്, ചിലര് കുറവാണ്. ചിലര് കൈ ഉപേക്ഷിച്ച് വീണ്ടും കലിയുഗത്തിലേക്കു തന്നെ തിരിച്ചുപോകുന്നു. നിങ്ങള്ക്കറിയാം തോണിക്കാരനായ ബാബ നമ്മളെ ഇപ്പോള് കൊണ്ടുപോവുകയാണെന്ന്. ഭക്തിയാലാണെങ്കില് അനേക പ്രകാരത്തിലുള്ള യാത്രകളുണ്ട്. നിങ്ങളുടെത് ഒരു യാത്ര മാത്രമെയുള്ളൂ. ഇത് തികച്ചും വേറിട്ട ഒരു യാത്രയാണ്. ശരിയാണ്, കൊടുങ്കാറ്റ് വന്ന് ഓര്മ്മയെ മുറിക്കുന്നു. ഈ ഓര്മ്മയുടെ യാത്രയെ നല്ല രീതിയില് ഉറപ്പാക്കൂ. പരിശ്രമിക്കൂ. നിങ്ങള് കര്മ്മയോഗികളാണ്. എത്രത്തോളം സാധിക്കുന്നുവോ കൈകള് കൊണ്ട് കര്മ്മം ചെയ്തുകൊണ്ടും ഹൃദയം ഒരു ബാബയില് വെക്കൂ....പകുതി കല്പം നിങ്ങള് പ്രിയതമകള് പ്രിയതമനെ ഓര്മ്മിച്ചു വന്നു. ബാബാ, ഇവിടെ ഒരുപാട് ദുഃഖമുണ്ട്, ഇനി ഞങ്ങളെ സുഖധാമത്തിലെ അധികാരിയാക്കി മാറ്റൂ. ഓര്മ്മയുടെ യാത്രയില് ഇരിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങള് ഇല്ലാതാവും. നിങ്ങള് തന്നെയാണ് സ്വര്ഗ്ഗത്തിലെ സമ്പത്ത് പ്രാപ്തമാക്കിയത്, ഇപ്പോള് പാഴാക്കിക്കളഞ്ഞു. ഭാരതം സ്വര്ഗ്ഗമായിരുന്നു അതുകൊണ്ടാണ് പ്രാചീന ഭാരതമെന്ന് പറയുന്നത്. ഭാരതത്തിനു തന്നെയാണ് ധാരാളം അംഗീകാരം നല്കുന്നത്. ഏറ്റവും വലുതുമാണ്, പഴയതുമാണ്. ഇപ്പോള് ഭാരതം എത്ര ദരിദ്രമാണ് അതുകൊണ്ടാണ് എല്ലാവരും സഹായിക്കുന്നത്. മനുഷ്യര് മനസ്സിലാക്കുന്നു, നമ്മുടെ അടുത്ത് ഒരുപാട് ധാന്യങ്ങളുണ്ടായിരിക്കും, എവിടെ നിന്നും യാചിക്കേണ്ടതായി വരില്ല എന്ന്. എന്നാല് ഇത് നിങ്ങള്ക്കറിയാം- വിനാശം തൊട്ട് മുന്നില് നില്ക്കുകയാണ്. ആരാണോ നല്ല രീതിയില് മനസ്സിലാക്കുന്നത് അവര്ക്ക് ഉള്ളിന്റെ ഉള്ളില് വളരെ സന്തോഷമുണ്ടായിരിക്കും. പ്രദര്ശിനിയില് എത്ര പേരാണ് വരുന്നത്. നിങ്ങള് പറയുന്നത് സത്യമാണെന്ന് പറയുന്നു, എന്നാല് ഞങ്ങള്ക്ക് അച്ഛനില് നിന്ന് സമ്പത്തെടുക്കണമെന്നുളള കാര്യം ഒരിക്കലും ബുദ്ധിയില് ഇരിക്കുന്നില്ല. ഇവിടെ നിന്ന് പുറത്ത് പോയാല് എല്ലാം തീര്ന്നു. നിങ്ങള്ക്കറിയാം ബാബ നമ്മളെ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. സ്വര്ഗ്ഗത്തില് ഗര്ഭജയിലിലേക്കോ, മറ്റു ജയിലിലേക്കോ പോകില്ല. ഇപ്പോള് ജയില് യാത്രയും എത്ര സഹജമായി മാറിയിരിക്കുന്നു. പിന്നീട് സത്യയുഗത്തില് ഒരിക്കലും ജയിലിന്റെ മുഖം കാണാനും സാധിക്കില്ല. രണ്ടു ജയിലും ഉണ്ടായിരിക്കില്ല. ഇവിടെ ഇതെല്ലാം മായയുടെ ഷോ ആണ്. ഉയര്ന്ന പദവിയിലുളളവരെപ്പോലും നശിപ്പിക്കുന്നു. ഇന്ന് വളരെയധികം അംഗീകാരം നല്കുന്നു. നാളെ ആ അംഗീകാരം തന്നെ ഇല്ലാതാക്കുന്നു. ഇന്ന് എല്ലാ കാര്യങ്ങളും പെട്ടെന്നാണ് നടക്കുന്നത്. മരണവും പെട്ടെന്നു തന്നെ സംഭവിച്ചുകൊണ്ടിരിക്കും. സത്യയുഗത്തില് ഇങ്ങനെയുള്ള ഒരു ഉപദ്രവവും ഉണ്ടാകുന്നില്ല. മുന്നോട്ട് പോകുമ്പോള് കാണൂ എന്താണ് സംഭവിക്കുക എന്നത്. വളരെ ഭയാനകമായ ദൃശ്യങ്ങളായിരിക്കും സംഭവിക്കുക. നിങ്ങള് കുട്ടികള്ക്ക് സാക്ഷാത്കാരവും ലഭിച്ചിട്ടുണ്ട്. കുട്ടികള്ക്ക് മുഖ്യമായത് ഓര്മ്മയുടെ യാത്രയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മനസാ-വാചാ-കര്മ്മണാ വളരെ-വളരെ കൃത്യനിഷ്ഠയുള്ളവരായി മാറണം. ബ്രാഹ്മണരായി മാറിയതിനു ശേഷം ശൂദ്രരുടെ ഒരു കര്മ്മവും ചെയ്യരുത്.

2. ബാബയില് നിന്ന് ലഭിക്കുന്ന നിര്ദേശം പൂര്ണ്ണമായി പാലിച്ച് ആജ്ഞാകാരിയായി മാറണം. കര്മ്മയോഗിയായി ഓരോ കാര്യവും ചെയ്യണം. എല്ലാവരുടെയും സഞ്ചി ജ്ഞാന രത്നങ്ങളാല് നിറക്കണം.

വരദാനം :-
അമൃതവേളയുടെ മഹത്വത്തെ മനസ്സിലാക്കി യഥാര്ത്ഥ രീതിയില് ഉപയോഗിക്കുന്ന സര്വ്വ ശക്തി സമ്പന്നരായി ഭവിക്കട്ടെ.

സ്വയത്തെ ശക്തി സമ്പന്നമാക്കി മാറ്റുന്നതിന് വേണ്ടി ദിവസവും അമൃതവേളയില് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചുറ്റിക്കറങ്ങൂ. അമൃതവേളയില് സമയത്തിന്റെ സഹയോഗമുണ്ട്, ബുദ്ധിയുടെ സതോപ്രധാനസ്ഥിതിയുടെയും സഹയോഗമുണ്ട്, അതേപോലെ വരദാനി സമയത്ത് മനസ്സിന്റെ സ്ഥിതിയും ഏറ്റവും ശക്തിശാലി സ്ഥിതിയുടേതായിരിക്കണം. ശക്തിശാലി സ്ഥിതി അര്ത്ഥം ബാബക്ക് സമാനം ബീജരൂപ സ്ഥിതി. സാധാരണ സ്ഥിതിയിലാണെങ്കില് കര്മ്മം ചെയ്തുകൊണ്ടും ഇരിക്കാന് കഴിയും, പക്ഷെ വരദാനീ സമയത്തെ യഥാര്ത്ഥ രീതിയില് ഉപയോഗിക്കൂ എങ്കില് ദുര്ബ്ബലത സമാപ്തമാകും.

സ്ലോഗന് :-
തന്റെ ശക്തികളുടെ ഖജനാവുകളിലൂടെ ശക്തിഹീനരും പരവശരുമായ ആത്മാക്കളെ ശക്തിശാലിയാക്കി മാറ്റൂ.