17.05.20    Avyakt Bapdada     Malayalam Murli     13.01.86     Om Shanti     Madhuban


ബ്രാഹ്മണജീവിതം- സദാപരിധിയില്ലാത്തസന്തോഷത്തിന്റെജീവിതം


ഇന്ന് ബാപ്ദാദ തന്റെ പവിത്രവും സന്തോഷവുമായുള്ള ഹംസങ്ങളുടെ സഭയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്വ്വരും പവിത്രവും സന്തോഷവുമായിട്ടിരിക്കുന്നുണ്ടോ? ഹോളി അര്ത്ഥം പവിത്രതയുടെ പ്രത്യക്ഷമായ ലക്ഷണമാണ്- ഹാപ്പി അര്ത്ഥം സന്തോഷം സദാ പ്രത്യക്ഷ രൂപത്തില് കാണപ്പെടണം. സന്തോഷമില്ലായെങ്കില് തീര്ച്ചയായും എന്തെങ്കിലും അപവിത്രത അര്ത്ഥം സങ്കല്പം അഥവാ കര്മ്മം യഥാര്ത്ഥമല്ല, അതിനാലാണ് സന്തോഷമില്ലാത്തത്. അപവിത്രത എന്ന് കേവലം 5 വികാരങ്ങളെ മാത്രമല്ല പറയുന്നത്. എന്നാല് സമ്പൂര്ണ്ണമായ ആത്മാക്കള്ക്ക്, ദേവാത്മാവാകുന്നവര്ക്ക് അയഥാര്ത്ഥം, വ്യര്ത്ഥം, സാധാരണ സങ്കല്പം, വാക്ക് അഥവാ കര്മ്മവും സമ്പൂര്ണ്ണ പവിത്രത എന്ന് പറയില്ല. സമ്പൂര്ണ്ണ സ്ഥിതിയുടെ സമീപത്ത് എത്തി കൊണ്ടിരിക്കുന്നു അതിനാല് വര്ത്തമാന സമയത്തിനനുസരിച്ച് വ്യര്ത്ഥം, സാധാരണ കര്മ്മം ഉണ്ടാകരുത്. ഇതിലും ചെക്കിംഗും പരിവര്ത്തനവും ആവശ്യമാണ്. എത്രത്തോളം സമര്ത്ഥവും, ശ്രേഷ്ഠ സങ്കല്പവും, വാക്കും, കര്മ്മവുമാണൊ അത്രയും സദാ സന്തോഷത്തിന്റെ തിളക്കം, സൗഭാഗ്യത്തിന്റെ തിളക്കം അനുഭവപ്പെടും, അനുഭവം ചെയ്യിക്കും. ബാപ്ദാദ സര്വ്വ കുട്ടികളുടെയും ഈ രണ്ട് കാര്യങ്ങള് ചെക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു-പവിത്രത എത്രത്തോളം ധാരണ ചെയ്തു! വ്യര്ത്ഥവും സാധാരണതയും ഇപ്പോഴും എത്രത്തോളമുണ്ട്? ആത്മീയ സന്തോഷം, അവിനാശി സന്തോഷം, ആന്തരീകമായ സന്തോഷം എത്രത്തോളമുണ്ട്! സര്വ്വ ബ്രാഹ്മണ കുട്ടികളുടെയും ബ്രാഹ്മണ ജീവിതം ധാരണ ചെയ്യുന്നതിന്റെ ലക്ഷ്യം തന്നെ സദാ സന്തോഷത്തോടെയിരിക്കുക എന്നതാണ്. സന്തോഷത്തോടെ ജീവിക്കുന്നതിനാണ് ബ്രാഹ്മണനായത്, അല്ലാതെ പുരുഷാര്ത്ഥത്തിന്റെ പരിശ്രമം അഥവാ ഏതെങ്കിലും ആശയകുഴപ്പത്തില് വരുന്നതിനല്ല ബ്രാഹ്മണനായത്.

മുഴുവന് കല്പത്തിലും പ്രാപ്തമാകാത്ത ആത്മീയ ആന്തരികമായ സന്തോഷം അഥവാ അതീന്ദ്രിയ സുഖം പ്രാപ്തമാക്കുന്നതിനാണ് ബ്രാഹ്മണനായത്. എന്നാല് ചെക്ക് ചെയ്യൂ- സന്തോഷം ഏതെങ്കിലും സാധനത്തിന്റെ ആധാരത്തില്, ഏതെങ്കിലും പരിധിയുള്ള പ്രാപ്തിയുടെ ആധാരത്തില്, അഥവാ കുറച്ച് സമയത്തെ സഫലതയുടെ ആധാരത്തില്, പ്രശംസയുടെ ആധാരത്തില്, മനസ്സിന്റെ പരിധിയുള്ള ഇച്ഛകളുടെ ആധാരത്തില് അഥവാ ഇത് തന്നെയാണ് നല്ലത്- വ്യക്തി, സ്ഥാനം, വൈഭവം, അങ്ങനെ മനസ്സിന്റെ ഇഷ്ടത്തിനനുസരിച്ച് സന്തോഷത്തിന്റെ പ്രാപ്തിയുടെ ആധാരമല്ലല്ലോ? ഈ ആധാരങ്ങളിലൂടെ സന്തോഷത്തിന്റെ പ്രാപ്തി- ഇത് യഥാര്ത്ഥമായ സന്തോഷമല്ല. അവിനാശി സന്തോഷമല്ല. ആധാരം കുലുങ്ങിയാല് സന്തോഷവും കുലുങ്ങുന്നു. അങ്ങനെയുള്ള സന്തോഷം പ്രാപ്തമാക്കുന്നതിനല്ല ബ്രാഹ്ണനായത്. അല്പക്കാലത്തെ പ്രാപ്തിയിലൂുടെയുള്ള സന്തോഷം ലോകത്തിലുള്ളവരുടെയടുത്തുമുണ്ട്. അവരുടെയും മുദ്രാ വാക്യമാണ്- കഴിക്കൂ, കുടിക്കൂ, സന്തോഷത്തോടെയിരിക്കൂ. എന്നാല് ആ അല്പക്കാലത്തെ ആധാരം സമാപ്തമായിയെങ്കില് സന്തോഷവും സമാപ്തമാകുന്നു. അതേപോലെ ബ്രാഹ്മണ ജീവിതത്തിലും ഈ ആധാരങ്ങളിലൂടെ സന്തോഷത്തിന്റെ പ്രാപ്തിയുണ്ടായിയെങ്കില് ബാക്കി വ്യത്യാസമെന്താണ്? സന്തോഷത്തിന്റെ സാഗരന്റെ മക്കളായി അതിനാല് ഓരോ സങ്കല്പം, ഓരോ സെക്കന്റ് സന്തോഷത്തിന്റെ അലകളില് ആറാടുന്നവരാണ്. സദാ സന്തോഷത്തിന്റെ ഖജനാവാണ്. ഇങ്ങനെയുള്ളവരെയാണ് ഹോളി, ഹാപ്പി ഹംസങ്ങളെന്നു പറയുന്നത്. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- പരിധിയുള്ള ആധാരമില്ലാതെ സദാ ആന്തരിക സന്തോഷത്തിലിരിക്കുക എന്നതാണ് ലക്ഷ്യം, ആ ലക്ഷ്യത്തില് നിന്ന് മാറി പരിധിയുള്ള പ്രാപ്തികളുടെ ചെറിയ ചെറിയ വഴികളില് കുടുങ്ങുന്നത് കാരണം ചില കുട്ടികള് ലക്ഷ്യത്തില് നിന്ന് ദൂരെയാകുന്നു. ഹൈവേ വിട്ട് ചെറിയ വഴികളില് കുടുങ്ങുന്നു. തന്റെ ലക്ഷ്യം, സന്തോഷത്തെ ഉപേക്ഷിച്ച് പരിധിയുള്ള പ്രാപ്തികളുടെ പിന്നാലെ പോകുന്നു. ഇന്ന് പേര് ലഭിച്ചു, കാര്യം പൂര്ത്തിയായി, ഇച്ഛ പൂര്ത്തിയായി സന്തോഷമായി. മനസ്സിനും, സങ്കല്പത്തിനും ഇഷ്ടപ്പെട്ട പ്രാപ്തിയുണ്ടായി എങ്കില് വളരെ സന്തോഷമുണ്ടായി. കുറച്ചെങ്കിലും കുറവുണ്ടായിയെങ്കില് ലക്ഷ്യം അവിടെ തന്നെ അവശേഷിക്കുന്നു. ലക്ഷ്യം പരിധിയുള്ളതായി മാറുന്നു അതിനാല് പരിധിയില്ലാത്ത അവിനാശി സന്തോഷത്തില് നിന്നും വേറിട്ടു പോകുന്നു. അതിനാല് ബാപ്ദാദ കുട്ടികളോട് ചോദിക്കുകയാണ്- ഇതിനാണൊ ബ്രാഹ്മണ ജീവിതം? ആത്മീയ ജീവിതം ഇതിനാണൊ? ഇത് സാധാരണ ജീവിതമാണ്. ഇതിനെ ശ്രേഷ്ഠമായ ജീവിതമെന്ന് പറയില്ല.

ഏതൊരു കര്മ്മം ചെയ്യുമ്പോഴും, എത്ര വലിയ സേവനമാകട്ടെ എന്നാല് ഏത് സേവനമാണൊ ആന്തരികമായ സന്തോഷം, ആത്മീയ ആനന്ദം, പരിധിയില്ലാത്ത പ്രാപ്തിയില് നിന്നും താഴേക്ക് കൊണ്ടു വരുന്നത് അര്ത്ഥം പരിധിയിലേക്ക് കൊണ്ടു വരുന്നത്, ഇന്ന് ആനന്ദം നാളെ സംശയം, ഇന്ന് സന്തോഷം നാളെ വ്യര്ത്ഥമായ ആശയക്കുഴപ്പത്തില് കൊണ്ടു വരുന്നു, സന്തോഷത്തില് നിന്നും വഞ്ചിക്കുന്നു. അങ്ങനെയുള്ള സേവനത്തെ ഉപേക്ഷിക്കൂ എന്നാല് സന്തോഷത്തെ ഉപേക്ഷിക്കരുത്. സത്യമായ സേവനം സദാ പരിധിയില്ലാത്ത സ്ഥിതിയുടെ, പരിധിയില്ലാത്ത സന്തോഷത്തിന്റെ അനുഭവം ചെയ്യിക്കുന്നു. അങ്ങനെയുള്ള അനുഭവമില്ലായെങ്കില് അത് മിക്സായ സേവനമാണ്. സത്യമായ സേവനമല്ല. ഈ ലക്ഷ്യം സദാ വയ്ക്കൂ-സേവനത്തിലൂടെ സ്വഉന്നതി, സ്വപ്രാപ്തി, സന്തുഷ്ടത, മഹാനതയുടെ അനുഭവമുണ്ടാകുന്നുണ്ടോ? സന്തുഷ്ടതയുടെ മഹാനതയുള്ളയിടത്ത് അവിനാശി പ്രാപ്തിയുടെ അനുഭവമുണ്ടാകും. സേവനം അര്ത്ഥം പുഷ്പങ്ങളുടെ പൂന്തോട്ടത്തെ പച്ചപ്പുള്ളതാക്കുക. സേവനം അര്ത്ഥം പുഷ്പങ്ങളുടെ പൂന്തോട്ടത്തിന്റെ അനുഭവം ചെയ്യുക അല്ലാതെ മുള്കാട്ടില് കുടുങ്ങുക എന്നല്ല. സംശയം, അപ്രാപ്തി, മനസ്സിന്റെ ആശയക്കുഴപ്പം, ഇപ്പോളിപ്പോള് സന്തോഷം, ഇപ്പോളിപ്പോള് സംശയം, ഇത് മുള്ളാണ്. ഈ മുള്ളുകളില് നിന്നും വേറിടുക അര്ത്ഥം പരിധിയില്ലാത്ത സന്തോഷത്തിന്റെ അനുഭവം ചെയ്യുക. എന്ത് തന്നെ സംഭവിച്ചാലും, പരിധിയുള്ള പ്രാപ്തികളെ ത്യജിക്കേണ്ടി വന്നാലും, ചില കാര്യങ്ങളെ ഉപേക്ഷിക്കേണ്ടി വന്നാലും, കാര്യങ്ങളെ ഉപേക്ഷിക്കൂ പക്ഷെ സന്തോഷത്തെ കളയരുത്. എന്തിന് വേണ്ടിയാണൊ വന്നത്, ആ ലക്ഷ്യത്തില് നിന്നും പിന്മാറരുത്. ഈ സൂക്ഷ്മ ചെക്കിംഗ് ചെയ്യൂ. സന്തോഷമാണ് എന്നാല് അല്പക്കാലത്തെ പ്രാപ്തിയുടെ ആധാരത്തില് സന്തോഷമായിരിക്കുന്നതിനെ സന്തോഷമാണെന്ന് മനസ്സിലാക്കുന്നില്ലല്ലോ? വഴിയോര ദൃശ്യങ്ങളെ ലക്ഷ്യമാണെന്ന് മനസ്സിലാക്കുന്നില്ലല്ലോ? കാരണം വഴിയോര ദൃശ്യങ്ങളും ആകര്ഷണമുള്ളതാണ്. എന്നാല് ലക്ഷ്യത്തെ പ്രാപ്തമാക്കുക അര്ത്ഥം പരിധിയില്ലാത്ത രാജ്യ അധികാരിയാകുക. ലക്ഷ്യത്തില് നിന്നും മാറുന്നവര്ക്ക് വിശ്വ രാജ്യ അധികാരിയാകാന് സാധിക്കില്ല. റോയല് പരിവാരത്തിലും വരാനാകില്ല അതിനാല് ലക്ഷ്യത്തെ സദാ സ്മൃതിയില് വയ്ക്കൂ. സ്വയത്തോട് ചോദിക്കൂ- പോകുന്തോറും പരിധിയുള്ള ചെറിയ വഴികളില്ലല്ലോ എത്തി ചേരുന്നത്. അല്പക്കാലത്തെ പ്രാപ്തിയുടെ സന്തോഷം, സദാ കാലത്തെ സൗഭാഗ്യത്തില് നിന്നും അകറ്റുന്നില്ലല്ലോ? ചെറിയ കാര്യത്തില് സന്തോഷ്ക്കുന്നവരല്ലല്ലോ? സ്വയം സ്വയത്തെ സന്തോഷിപ്പിക്കുന്നവരല്ലല്ലോ? എങ്ങനെയാണൊ, ഏത് പോലെയാണൊ, സന്തോഷമാണ്. അവിനാശി സന്തോഷത്തിന്റെ ലക്ഷണമാണ്- അവര്ക്ക് മറ്റുള്ളവരില് നിന്നും സദാ സന്തോഷത്തിന്റെ ആശീര്വാദങ്ങള് തീര്ച്ചയായും പ്രാപ്തമാകും. ബാപ്ദാദായുടെയും, നിമിത്തമായ മുതിര്ന്നവരുടെയും സ്നേഹത്തിന്റെ ആശീര്വാദങ്ങള് ഉള്ളില് അലൗകീക ആത്മീയ സന്തോഷത്തിന്റെ സാഗരത്തില് ആറാടുന്നതിന്റെ അനുഭവം ചെയ്യിക്കൂം. അലസതയില് ഇങ്ങനെ ചിന്തിക്കരുത്- ഞാന് ശരിയാണ്, എന്നാല് മറ്റുള്ളവര് എന്നെ മനസ്സിലാക്കുന്നില്ല എന്ന്. സൂര്യന്റെ പ്രകാശത്തിന് മറഞ്ഞിരിക്കാന് സാധിക്കുമോ? സത്യതയുടെ സുഗന്ധം ഒരിക്കലും ഇല്ലാതാകില്ല. മറഞ്ഞിരിക്കില്ല അതിനാല് ഒരിക്കലും ചതിവില്പ്പെടരുത്. ഇതേ പാഠം പക്കാ ആക്കണം. ആദ്യം തന്റെ പരിധിയില്ലാത്ത അവിനാശി സന്തോഷം, പിന്നീട് മറ്റ് കാര്യങ്ങള്. സേവനത്തിന്റെ അഥവാ സര്വ്വരുടെയും സ്നേഹത്തിന്റെ പരിധിയില്ലാത്ത സന്തോഷം, സര്വ്വരിലൂടെ അവിനാശി ബഹുമാനം പ്രാപ്തമാക്കുനതിന്റെ സൗഭാഗ്യം അര്ത്ഥം ശ്രേഷ്ഠമായ ഭാഗ്യം സ്വതവേ അനുഭവം ചെയ്യിക്കും. സദാ സന്തോഷത്തോടെയിരിക്കുന്നവര് സൗഭാഗ്യശാലികളാണ്. പരിശ്രമമില്ലാതെ, ഇച്ഛയില്ലാതെ, പറയാതെ തന്നെ സര്വ്വ പ്രാപ്തികളും സഹജമായി ഉണ്ടായി. ഈ പാഠം പക്കാ ആക്കിയോ?

ബാപ്ദാദ കാണുന്നുണ്ട്, വന്നത് എന്തിനാണ്, പോകേണ്ടത് എവിടെ, എവിടെ പൊയ്ക്കൊണ്ടിരിക്കുന്നു? പരിധിയെ ഉപേക്ഷിക്കൂ എന്നാലും പരിധിയില് തന്നെ പോകമണമെങ്കില് പരിധിയില്ലാത്ത അനുഭവം എപ്പോള് ചെയ്യും! ബാപ്ദാദായ്ക്കും കുട്ടികളുടെ മേല് സ്നേഹമുണ്ട്. ദയ എന്ന പറയില്ല കാരണം യാചകരല്ല. ദാതാ,വിദാതാവിന്റെ മക്കളാണ്, ദുഃഖിതരുടെ മേല് ദയ കാണിക്കണം. നിങ്ങള് സുഖ സ്വരൂപരും, സുഖ ദാതാവിന്റെ മക്കളാണ്. ഇപ്പോള് മനസ്സിലായോ എന്താണ് ചെയ്യേണ്ടതെന്ന്. ബാപ്ദാദ ഈ വര്ഷത്തേക്ക് വ്യത്യസ്ഥമായ കാര്യങ്ങളില് ശ്രദ്ധ ചെലുത്തി കൊണ്ടിരിക്കുന്നു. ഈ വര്ഷം വിശേഷിച്ച് സ്വയത്തില് ശ്രദ്ധ വയ്ക്കുന്നതിനുള്ള സമയം നല്കുന്നു. ലോകത്തിലുള്ളവര് പറയുന്നു- കഴിക്കൂ, കുടിക്കൂ, സന്തോഷിക്കൂ എന്ന്. എന്നാല് ബാപ്ദാദ പറയുന്നു- കഴിക്കൂ, കഴിപ്പിക്കൂ. ആനന്ദത്തിലിരിക്കൂ, ആനന്ദത്തില് കൊണ്ടു വരൂ. ശരി

സദാ അവിനാശി പരിധിയില്ലാത്ത സന്തോഷത്തിലിരിക്കുന്ന, ഓരോ കര്മ്മത്തിലും സൗഭാഗ്യത്തിന്റെ അനുഭവം ചെയ്യുന്ന, സദാ സര്വ്വര്ക്കും സന്തോഷത്തിന്റെ ഖജനാവന് വിതരണം ചെയ്യുന്ന, സദാ സന്തോഷത്തിന്റെ സുഗന്ധം വ്യാപിപ്പിക്കുന്ന, സദാ സന്തോഷത്തിന്റെ ഉണര്വ്വിന്റെയും, ഉത്സാഹത്തിന്റെയും അലകളില് ആറാടുന്ന, അങ്ങനെ സദാ സന്തോഷത്തിന്റെ തിളക്കത്തിലിരിക്കുന്ന, ശ്രേഷ്ഠമായ ലക്ഷ്യത്തെ പ്രാപ്തമാക്കുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സദാ ഹോളിയും ഹാപ്പിയുമായിരിക്കുന്നതിന്റെ സ്നേഹ സ്മരണയും നമസ്തേ. ശരി.

പാര്ട്ടികളോട്-

1) കുടുംബത്തിലിരുന്നും സദാ നിര്മ്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടവരുമല്ലേ. ഒരിക്കലും കുടുംബത്തിനോട് ആകര്ഷണം വരുന്നില്ലല്ലോ? എവിടെയെങ്കിലും കുറച്ച് ആകര്ഷണമുണ്ടെങ്കില് അത് സദാ കാലത്തേക്ക് ജീവിതത്തിലെ വിഘ്നമായി മാറുന്നു. അതിനാല് സദാ നിര്വിഘ്നരായി മുന്നോട്ട് പോകൂ. കഴിഞ്ഞ കല്പത്തിലേത് പോലെ അംഗദന് സമാനം അചഞ്ചലരും സുദൃഢരുമാകൂ. അംഗദന്റെ വിശേഷതയെന്താണ്? പാദം പോലും കുലുക്കാന് സാധിക്കാത്ത വിധത്തില് അചഞ്ചലരാകണം. മായ നിശ്ചയ ബുദ്ധിയാകുന്ന പാദത്തെ കുലുക്കാന് പല രീതിയിലൂടെ വരും. എന്നാല് മായ കുലുങ്ങണം, നിങ്ങളുടെ നിശ്ചയമാകുന്ന പാദം കുലുങ്ങരുത്. മായ സ്വയം സമര്പ്പണമാകുന്നു. നിങ്ങള് സമര്പ്പണമാകില്ലല്ലോ. ബാബയുടെ മുന്നില് സമര്പ്പണമാകണം, മായയുടെ മുന്നിലല്ല, അങ്ങനെയുള്ള നിശ്ചയബുദ്ധി സദാ നിശ്ചിന്തരായിരിക്കും. ലേശമെങ്കിലും ചിന്തയുണ്ടെങ്കില് നിശ്ചയത്തിന്റെ കുറവാണ്. ഇടയ്ക്ക് ഏതെങ്കിലും കാര്യത്തിന്റെ ചിന്തയുണ്ടാകുന്നു-അതിന്റെ കാരണമെന്താണ്, തീര്ച്ചയായും ഏതെങ്കിലും കാര്യത്തിന്റെ നിശ്ചയത്തില് കുറവ്. ഡ്രാമയിലുള്ള നിശ്ചയത്തിന്റെ കുറവാകാം, സ്വയത്തിലുള്ള നിശ്ചയത്തിന്റെ കുറവാകാം, ബാബയിലുള്ള നിശ്ചയത്തിന്റെ കുറവാകാം. മൂന്ന് പ്രകാരത്തിലുള്ള നിശ്ചയത്തില് ലേശമെങ്കിലും കുറവുണ്ടെങ്കില് നിശ്ചിന്തരായിരിക്കാന് സാധിക്കില്ല. ഏറ്റവും വലിയ രോഗമാണ് ചിന്ത. ചിന്തയ്ക്കുള്ള മരുന്ന് ഡോക്ടേഴ്സിന്റെയടുത്ത് പോലുമില്ല. തല്ക്കാലം ഉറങ്ങാനുള്ള മരുന്നാണ് നല്കുന്നത് എന്നാല് സദാ കാലത്തേക്ക് ചിന്തയെയില്ലാതാക്കാനാകുന്നില്ല. ചിന്തയുള്ളവര് എത്ര തന്നെ പ്രാപ്തിയുടെ പിന്നില് ഓടിയാലും, പ്രാപ്തി അത്രയും മുന്നിലേക്ക് ഓടുന്നു അതിനാല് സദാ നിശ്ചയത്തിന്റെ പാദം അചഞ്ചലമായിരിക്കണം. സദാ ഒരു ബലം, ഒരു ആശ്രയം, ഇതാണ് പാദം. നിശ്ചയം എന്ന് പറയാം, ആശ്രയം എന്ന് പറയാം, കാര്യം ഒന്ന് തന്നെയാണ്. അങ്ങനെയുള്ള നിശ്ചയ ബുദ്ധി കുട്ടികളുടെ വിജയം സുനിശ്ചിതമാണ്.

2) സദാ ബാബയുടെ മേല് അര്പ്പണമാകുന്നവരല്ലേ? ഭക്തിയില് എടുത്തിട്ടുള്ള പ്രതിജ്ഞയെ നിറവേറ്റുന്നവരല്ലേ? എന്ത് പ്രതിജ്ഞയാണ് എടുത്തിരിക്കുന്നത്? സദാ ബാബയില് അര്പ്പണമാകും. ബലിയാകുക അര്ത്ഥം സദാ അര്പ്പണമായി ബലവാനാകുന്നവര്. അതിനാല് ബലിയായോ അതോ ആകണോ? ബലിയാകുക അര്ത്ഥം എന്റേതായി ഒന്നും തന്നെയില്ല. എന്റെ എന്നത് സമാപ്തം. ശരീരം പോലും എന്റേതല്ല. അതിനാല് ഇടയ്ക്ക് ദേഹാഭിമാനത്തില് വരുന്നുണ്ടോ? എന്റെ എന്ന് ഉള്ളത് കൊണ്ടാണ് ദേഹാഭിമാനം ഉണ്ടാകുന്നത്. ഇതിനേക്കാള് ഉപരി വസിക്കുന്നവരാകണം, അതിനെയാണ് ബലിയാകുക എന്ന് പറയുന്നത്. അതിനാല് എന്റെ എന്ന ബോധത്തെ സദാ കാലത്തേക്ക് സമാപ്തമാക്കൂ. സര്വ്വതും ബാബയുടെ എന്ന് അനുഭവം ചെയ്യൂ. എത്രത്തോളം കൂടുതല് അനുഭവി അത്രത്തോളം അധികാര സ്വരൂപം. അവര് ഒരിക്കലും ചതിവില്പ്പെടില്ല. ദുഃഖത്തിന്റെ അലകളില് വരാന് സാധിക്കില്ല. അതിനാല് അനുഭവത്തിന്റെ കഥകള് സദാ സര്വ്വരെയും കേള്പ്പിച്ചു കൊണ്ടിരിക്കൂ. അനുഭവി ആത്മാവ് കുറച്ച് സമയത്തിനുള്ളില് കൂടുതല് സഫലത പ്രാപ്തമാക്കുന്നു. ശരി

വിട പറയുന്ന സമയത്ത- 14 ജനുവരി മകര സംക്രാന്തിയുടെ സ്നേഹ സ്മരണ

ഇന്നത്തെ ദിനത്തിന്റെ മഹത്വത്തെ സദാ കഴിക്കുന്നതിന്റെയും കഴിപ്പിക്കുന്നതിന്റെയും മഹത്വമാക്കി. കഴിക്കുന്നു, കഴിപ്പിക്കുന്നു. അവര് എള്ള് ദാനം ചെയ്യുന്നു അഥവാ കഴിക്കുന്നു. എള്ള് അര്ത്ഥം വളരെ ചെറിയ ബിന്ദു, എന്തെങ്കിലും ചെറിയ കാര്യം സംഭവിക്കുമ്പോള് പറയാറില്ലേ- ഇത് എള്ളിന് സമാനമാണ് എന്ന്, വലിയ കാര്യമാണെങ്കില് പര്വ്വതത്തിന് സമാനം എന്നും. അതിനാല് പര്വ്വതവും എള്ളും തമ്മില് വളരെ വ്യത്യാസമില്ലേ. അതി സൂക്ഷ്മ ബിന്ദുവായത് കൊണ്ടാണ് എള്ളിന് മഹത്വമുള്ളത്. ബിന്ദു രൂപമാകുമ്പോഴാണ് പറക്കുന്ന കലയുടെ പട്ടമാകുന്നത്. അതിനാല് എള്ളിനും മഹത്വമുണ്ട്. എള്ള് തനിയെ കഴിക്കാറില്ല, മധുരത്തിനോടൊപ്പം ചേര്ത്താണ് കഴിക്കുന്നത്. മധുരത അര്ത്ഥം സ്നേഹത്തിലൂടെ സംഘഠിത രൂപത്തില് കൊണ്ടു വരുന്നതിന്റെ ലക്ഷണമാണ്. എള്ളില് മധുരം ചേരുമ്പോഴാണ് നല്ലത്, എള്ള തനിയെ കഴിക്കുകയാണെങ്കില് കയ്ക്കുന്നു, എന്നാല് മധുരം ചേരുമ്പോള് വളരെ നന്നാകുന്നു. നിങ്ങള് ആത്മാക്കളും മധുരതയോടെ സംബന്ധത്തല് വരുമ്പോള്, സ്നേഹത്തില് വരുമ്പോള് ശ്രേഷ്ഠമായി തീരുന്നു. അതിനാല് ഈ സംഘഠനം മധുരതയുടെ സ്മരണയാണ്. ഇതിന്റെ ലക്ഷണമാണ്. അതിനാല് സദാ സ്വയത്തെ മധുരതുടെ ആധാരത്തിലൂടെ സംഘഠനയുടെ ശക്തിയില് കൊണ്ടു വരുക, ബിന്ദു രൂപമാകുക, പട്ടമായി പറക്കുന്ന കലയില് പറക്കുക ഇതാണ് ഇന്നത്തെ ദിനത്തിന്റെ മഹത്വം. അതിനാല് ആഘോഷിക്കുക അര്ത്ഥം ആയി തീരുക. നിങ്ങള് ആയി തീര്ന്നു, അവര് കുറച്ച് സമയത്തേക്കാണ് ആഘോഷിക്കുന്നത്. ഇവിടെ ദാനം ചെയ്യുക അര്ത്ഥം എന്തെല്ലാം കുറവുകളുണ്ടൊ അതിനെ ദാനം ചെയ്യൂ. ചെറിയ കാര്യമാണെന്ന് മനസ്സിലാക്കി നല്കൂ. എള്ളിന് സമാനമാണെന്ന് മനസ്സിലാക്കി നല്കൂ. വലിയ കാര്യമാണെന്ന് മനസ്സിലാക്കരുത്-കളയണം, നല്കണം, അങ്ങനെയല്ല. എള്ളിന് സമാനമായ ചെറിയ കാര്യം ദാനം ചെയ്യുക, ചെറിയ കാര്യമാണെന്ന് മനസ്സിലാക്കി സന്തോഷത്തോടെ ദാനം ചെയ്യൂ. ഇതാണ് ദാനത്തിന്റെ മഹത്വം. മനസ്സിലായോ.

സദാ സ്നേഹിയാകുക, സദാ സംഘഠിത രൂപത്തില് പോകുക, സദാ വലിയ കാര്യത്തെ ചെറുതാണെന്ന് മനസ്സിലാക്കി സമാപ്തമാക്കുക. അഗ്നിയില് കത്തിക്കുക. ഇതാണ് മഹത്വം. അപ്പോള് ആഘോഷിച്ചില്ലേ. ദൃഢ സങ്കലപ്ത്തിന്റെ തീ കത്തിക്കൂ. ഈ ദിവസം തീ കത്തിക്കാറില്ലേ. അതിനാല് സംസ്ക്കാര പരിവര്ത്തനത്തിന്റെ ദിവസം, അവര് സംക്രാന്തി എന്ന് പറയുന്നു, നിങ്ങള് സംസ്ക്കാര പരിവര്ത്തനം എന്ന് പറയും. ശരി- സര്വ്വര്ക്കും സ്നേഹത്തിന്റെയും സംഘഠനയുടെയും ശക്തിയില് സദാ സഫലമായിരിക്കുന്നതിന്റെ സ്നേഹ സ്മരണയും ഗുഡ്മോര്ണിംഗും.

വരദാനം :-
സദാ ഭാഗ്യത്തിന്റെയും ഭഗവാന്റേയും സ്മൃതിയിലിരിക്കുന്ന സര്വ്വ ശ്രേഷ്ഠ ഭാഗ്യവാനായി ഭവിക്കട്ടെ.

സംഗമയുഗത്തില് ചൈതന്യ സ്വരൂപത്തില് ഭഗവാന് കുട്ടികളുടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു. ഭക്തി മാര്ഗ്ഗത്തില് സര്വ്വരും ഭഗവാന്റെ സേവനം ചെയ്യുന്നു എന്നാല് ഇവിടെ ചൈതന്യ മൂര്ത്തികളുടെ സേവനം സ്വയം ഭഗവാന് ചെയ്യുന്നു. അമൃതവേള എഴുന്നേല്പ്പിക്കുന്നു, ഭോഗ് വയ്പ്പിക്കുന്നു, ഉറക്കുന്നു. പാട്ട് കേട്ട് എഴുന്നേല്ക്കുകയും, പാട്ട് കേട്ട് ഉറങ്ങുകയും ചെയ്യുന്ന, അങ്ങനെയുള്ള പ്രിയപ്പെട്ട അഥവാ സര്വ്വ ശ്രേഷ്ഠ ബ്രാഹ്മണര് നമ്മളാണ്- ഇതേ ഭാഗ്യത്തിന്റെ സന്തോഷത്തില് സദാ ആടിക്കൊണ്ടിരിക്കൂ. കേവലം ബാബയുടെ മാത്രം പ്രിയപ്പെട്ടവരാകണം, മായയുടെ പ്രിയപ്പെട്ടവരാകരുത്, മായയുടെ പ്രിയപ്പെട്ടവരാകുന്നവര് വളരെ ചഞ്ചലത കാണിക്കുന്നു.

സ്ലോഗന് :-
തന്റെ ഹര്ഷിതമായ മുഖത്തിലൂടെ സര്വ്വ പ്രാപ്തികളുടെയും അനുഭവം ചെയ്യിക്കുക തന്നെയാണ് സത്യമായ സേവനം.


സൂചന- ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, വൈകിട്ട് 6.30 മുതല് 7.30 വരെ സര്വ്വ സഹോദരി സഹോദരന്മാരും സംഘഠിത രൂപത്തില് ഒരുമിച്ച് പ്രഭുവിന്റെ സ്നേഹത്തില് ലയിക്കുന്നതിന്റെ അനുഭവം ചെയ്താലും. സദാ ഈ സ്വമാനത്തിലിരിക്കണം- ഞാന് ആത്മാവ് സര്വ്വ പ്രാപ്തികളും കൊണ്ട് സമ്പന്നമായ സര്വ്വ ശ്രേഷ്ഠ ഭാഗ്യവാന് ആത്മാവാണ്. സ്നേഹത്തിന്റെ സാഗരത്തില് ബാബയുടെ സ്നേഹത്തിന്റെ കിരണങ്ങള് ആത്മാവാകുന്ന എന്നില് ലയിച്ചു കൊണ്ടിരിക്കുന്നു. ആ സ്നേഹത്തിന്റെ പ്രകമ്പനങ്ങള് നാല് ഭാഗത്തും വ്യാപിച്ചു കൊണ്ടിരിക്കുന്നു.