17.06.2022           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഓര്മ്മയില് കഴിഞ്ഞ് തന്റെ വികര്മ്മങ്ങളുടെ പ്രായശ്ചിത്തം ചെയ്യൂ എങ്കില് വികര്മാജീത്തായി മാറും, പഴയ എല്ലാ കണക്കുകളും ഇല്ലാതാകും

ചോദ്യം :-
ഏത് കുട്ടികളില് നിന്ന് ഓരോ കാര്യത്തിന്റെയും ത്യാഗം സഹജമായി സംഭവിക്കുന്നു?

ഉത്തരം :-
ഏതു കുട്ടികള്ക്കാണോ ഉള്ളില് നിന്ന് വൈരാഗ്യം വരുന്നത് - അവര് ഓരോ കാര്യത്തിന്റെയും ത്യാഗം സഹജമായി തന്നെ ചെയ്യുന്നു, ഇത് ധരിക്കണം, ഇത് കഴിക്കണം, ഇത് ചെയ്യണം... നിങ്ങള് കുട്ടികളുടെ ഉള്ളില് ഇപ്പോള് ഇത്തരം ഇച്ഛകള് ഉണ്ടാകാന് പാടില്ല. ദേഹ സഹിതം മുഴുവന് പഴയ ലോകത്തെ തന്നെ ത്യാഗം ചെയ്യണം. ബാബ വന്നിരിക്കുകയാണ്, ഉള്ളംകയ്യിലേക്ക് സ്വര്ഗ്ഗം നല്കുവാന് അപ്പോള് ഈ പഴയ ലോകത്തില് നിന്ന് ബുദ്ധിയോഗം മാറ്റണം.

ഗീതം -
മാതാ ഓ മാതാ.....

ഓംശാന്തി.  
കുട്ടികള് തന്റെ മാതാവിന്റെ മഹിമ കേട്ടു. ധാരാളം കുട്ടികളുണ്ട്, മനസ്സിലാക്കി തരികയാണ് അച്ഛനുണ്ടെങ്കില് തീര്ച്ചയായും അമ്മയുമുണ്ട്. രചന നടത്തുന്നതിന് മാതാവ് തീര്ച്ചയായും ഉണ്ടായിരിക്കും. ഭാരതത്തില് മാതാവിന് വളരെ നല്ല മഹിമ പാടപ്പെടുന്നു. വലിയ മേള ജഗദംബയുടേതാണ് നടക്കുന്നത്, പല പല പ്രകാരത്തില് മാതാവിന്റെ പൂജ നടക്കുന്നുണ്ട്. പിതാവിന്റെ പൂജയും നടന്നിരിക്കും. ഒന്ന് ജഗത് മാതാവാണെങ്കില് ഒന്ന് ജഗത് പിതാവാണ്. ജഗദംബ സാകാരത്തിലുണ്ടെങ്കില് ജഗത് പിതാവും സാകാരത്തിലുണ്ട്. ഇവര് രണ്ട് പേരെയും രചയിതാവെന്ന് തന്നെ പറയും. സാകാരമല്ലേ. ഗോഡ് ഫാദറെന്ന് പറയുന്നത് നിരാകരനെ തന്നെയാണ്. മാതാ പിതാവിന്റെ രഹസ്യവും മനസ്സിലാക്കി തന്നിരിക്കുന്നു. ചെറിയ മാതാവുമുണ്ട്, വലിയ മാതാവുമുണ്ട്. ചെറിയ മാതാവിന്റെ മഹിമയാണുള്ളത്, ദത്തെടുക്കുകയാണെങ്കിലും, മാതാവിനെയും ദത്തെടുക്കുകയാണ്, അങ്ങനെ ഇത് വലിയ മാതാവായി. എന്നാല് മഹിമ മുഴുവനും ചെറിയ മാതാവിനാണ്.

ഇതും കുട്ടികള്ക്കറിയാം ഓരോരുത്തര്ക്കും അവരവരുടെ കണക്കുപുസ്തകം തീര്പ്പാക്കണം എന്തുകൊണ്ടെന്നാല് വികര്മ്മാജീത്തായിരുന്നു പിന്നീട് രാവണന് വികര്മ്മിയാക്കി. വിക്രമ സംവത്സരമുണ്ടെങ്കില് വികര്മ്മങ്ങളെ ജയിച്ച സംവത്സരവുമുണ്ട്. ആദ്യത്തെ അരകല്പം വികര്മ്മാ ജീത്തെന്ന് പറയും പിന്നീടുള്ള അരകല്പം വിക്രമസംവത്സരം ആരംഭിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് വികര്മ്മങ്ങളുടെ മേല് ജയം നേടി വികര്മ്മാജീത്താകുന്നു. എന്തു പാപമാണോ ഉള്ളത് അതിന് യോഗ ബലത്തിലൂടെ പ്രായശ്ചിത്തം ചെയ്യുന്നു. പ്രായശ്ചിത്തം സംഭവിക്കുന്നത് യോഗബലത്തിലൂടെ മാത്രമാണ്. അതാണ് ബാബ മനസ്സിലാക്കി തരുന്നത് കുട്ടികളേ ഓര്മ്മിക്കുകയാണെങ്കില് പാപങ്ങളുടെ പ്രായശ്ചിത്തം ഉണ്ടാകും അര്ത്ഥം കറ ഇല്ലാതായിപ്പോകും. തലയില് പാപങ്ങളുടെ വളരെയധികം ഭാരമുണ്ട്, ജന്മ-ജന്മാന്തരങ്ങളുടെ. മനസ്സിലാക്കി തന്നിട്ടുണ്ട് ആരാണോ നമ്പര് വണ് പുണ്യാത്മാവാകുന്നത് അവര് തന്നെയാണ് പിന്നീട് നമ്പര് വണ് പാപാത്മാവുമാകുന്നത്. അദ്ദേഹത്തിന് വളരെയധികം പ്രയത്നിക്കേണ്ടി വരും എന്തുകൊണ്ടെന്നാല് അധ്യാപകനായി പഠിപ്പിക്കണമെങ്കില് തീര്ച്ചയായും പ്രയത്നിക്കേണ്ടിവരും. രോഗങ്ങളെല്ലാം വരികയാണെങ്കില് തന്റെ തന്നെ കര്മ്മമെന്ന് പറയാറുണ്ട്. അനേകം ജന്മങ്ങളില് വികര്മ്മങ്ങള് ചെയ്തിട്ടുണ്ട്, ആ കാരണത്താല് അനുഭവിക്കേണ്ടി വരും അതുകൊണ്ട് ഇതില് ഒരിക്കലും ഭയക്കരുത്. സന്തോഷത്തോടെ മറികടക്കണം കാരണം സ്വയം തന്നെ ചെയ്ത കര്മ്മക്കണക്കാണ്. പ്രായശ്ചിത്തം ചെയ്യേണ്ടത് ഒരു ബാബയുടെ തന്നെ ഓര്മ്മയിലൂടെയാണ്. ഏതുവരെ ജീവിക്കുന്നോ അതുവരെ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനാമൃതം കുടിക്കണം. യോഗത്തില് കഴിയണം, വികര്മ്മങ്ങളുണ്ട് അതുകൊണ്ടാണ് ചുമയെല്ലാം ഉണ്ടാകുന്നത്. സന്തോഷമുണ്ടാകുന്നു, ഇവിടെ തന്നെ എല്ലാ കണക്കുകളും തീര്പ്പാകട്ടെ, അവശേഷിച്ചാല് പദവിയോടെ വിജയിക്കാന് സാധിക്കില്ല. ശിക്ഷകളനുഭവിച്ച് മാപ്പ് ലഭിക്കുകയാണെങ്കിലും മാനക്ഷയമല്ലേ. അനേക പ്രകാരത്തിലുള്ള ദുഃഖം അനുഭവിക്കേണ്ടതുണ്ട്. ഇവിടെ അനേക പ്രകാരത്തിലുള്ള ദുഃഖത്തിനും അതിരില്ല. അവിടെ സുഖത്തിനും അതിരില്ല. പേര് തന്നെ സ്വര്ഗ്ഗം എന്നാണ്. ക്രിസ്ത്യാനികള് ഹെവന് എന്ന് പറയാറുണ്ട്. ഹെവന്ലി ഗോഡ് ഫാദര്, ഈ കാര്യങ്ങളെ നിങ്ങള്ക്കറിയാം. നിവൃത്തീ മാര്ഗ്ഗത്തിലുള്ള സന്യാസിമാരാണെങ്കില് ഇതെല്ലാം കാക്ക കാഷ്ടത്തിന് സമാനമായ സുഖമാണെന്ന് പറയുന്നു. ഈ ലോകത്തില് തീര്ത്തും അങ്ങനെ തന്നെയാണ്. ആര്ക്ക് എത്ര തന്നെ സുഖമുണ്ടാകട്ടെ എന്നാല് അത് അല്പകാല സുഖമാണ്. സ്ഥായിയായ സുഖം തീര്ത്തും ഇല്ല. ഇരിക്കുന്ന ഇരിപ്പില് ആപത്തുകള് വരുന്നു, ഹൃദയനൈരാശ്യം വരുന്നു. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതില് പോയി പ്രവേശിക്കുമ്പോള് ശരീരം സ്വയം തന്നെ മണ്ണായി മാറുന്നു. മൃഗങ്ങളുടെ ശരീരം പിന്നെയും പ്രയോജനപ്പെടും, മനുഷ്യന്റേത് ഒന്നിലും തന്നെ പ്രയോജനപ്പെടില്ല. തമോപ്രധാന പതിത ശരീരം ഒന്നിനും തന്നെ ഉപകരിക്കില്ല, കക്കകള്ക്ക് സമാനമാണ്. ദേവതകളുടെ ശരീരം വജ്ര സമാനമാണ്. അതുകൊണ്ട് നോക്കൂ അവര്ക്കെത്ര പൂജയാണ് നടക്കുന്നത്. ഈ വിവേകം ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ലഭിച്ചിരിക്കുന്നു.

ഇതാണ് പരിധിയില്ലാത്ത ബാബ, ആ ബാബ അതിപ്രിയങ്കരനാണ്, ആ ബാബയെയാണ് അരകല്പം ഓര്മ്മിച്ചത്. ആരാണോ ബ്രാഹ്മണരാകുന്നത് - അവരാണ് ബാബയില് നിന്ന് സമ്പത്തെടുക്കുന്നതിന് അവകാശിയാകുന്നത്. സത്യമായ ബ്രാഹ്മണര് വളരെ പവിത്രമായിരിക്കണം. സത്യമായ ഗീതാ പഠിതാക്കള് തീര്ച്ചയായും പവിത്രമായി കഴിയണം. ആ അസത്യ ഗീതാപാഠികള് പവിത്രമായി കഴിയാറില്ല. ഗീതയില് എഴുതി വച്ചിട്ടുണ്ട് കാമം മഹാശത്രുവാണ്. എന്നിട്ടും സ്വയം ഗീത കേള്പ്പിക്കുന്നവര് പവിത്രമായി കഴിയുന്നതെവിടെ. ഗീതയാണ് സര്വ്വ ശാസ്ത്രങ്ങളുടെയും ശിരോമണി, അതിലൂടെയാണ് ബാബ കക്കയില് നിന്ന് വജ്ര തുല്യമാക്കി മാറ്റിയത്. ഇതും നിങ്ങള് മനസ്സിലാക്കുന്നുണ്ട്, ഗീത വായിക്കുന്നവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. അവര് തത്തയെ പോലെ വായിച്ചുകൊണ്ടേയിരിക്കുന്നു. മഹിമ മുഴുവനും ഒരാളുടേത് മാത്രമാണ് മറ്റൊരു വസ്തുവിനും മഹിമയില്ല. ബ്രഹ്മാ വിഷ്ണു ശങ്കരനുമില്ല. നിങ്ങള് അവരുടെ മുന്നില് എത്ര തല കുമ്പിട്ടാലും, അവരുടെ മുന്നില് എത്ര ബലിയര്പ്പിച്ചാലും സമ്പത്ത് ലഭിക്കുകയില്ല. കാശിയില് കാശീകല്വട്ട് നടത്താറില്ലേ. ഇപ്പോള് ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ട്. അല്ലെങ്കില് ധാരാളം പേര് കാശീകല്വട്ട് നടത്തുമായിരുന്നു. കിണറിലേക്ക് പോയി ചാടിയിരുന്നു. ചിലര് ദേവിയില് ബലിയര്പ്പണമായിരുന്നു, ചിലര് ശിവനില്. ദേവതകളില് ബലിയര്പ്പണമാകുന്നതു കൊണ്ട് യാതൊരു നേട്ടവുമില്ല. കാളിയില് ബലിയര്പ്പണമാകുന്നു, കാളിയെ എത്രത്തോളമാണ് കറുപ്പിച്ചിരിക്കുന്നത്. ഇപ്പോള് എല്ലാവരും ഇരുമ്പുയുഗികളാണ്, മുന്പ് സ്വര്ണ്ണിമ യുഗികളായിരുന്നു. അംബയെന്ന് ഒരാളെയാണ് പറയുന്നത്. പിതാവിനെ ഒരിക്കലും അംബയെന്ന് പറയില്ല. ഇപ്പോള് ഇത് ആര്ക്കും തന്നെ അറിയില്ല. ജഗദംബ സരസ്വതി ബ്രഹ്മാവിന്റെ പുത്രിയാണ്. ബ്രഹ്മാവ് തീര്ച്ചയായും പ്രജാപിതാവ് തന്നെയായിരിക്കും. സൂക്ഷ്മ വതനത്തിലായിരിക്കില്ല. മനസ്സിലാക്കുന്നുമുണ്ട് സരസ്വതി ബ്രഹ്മാവിന്റെ മകളാണ്. ബ്രഹ്മാവിന്റെ ഭാര്യയെക്കുറിച്ച് പറയുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു, ഞാന് ഈ ബ്രഹ്മാവിലൂടെ മകളായ സരസ്വതിയെ ദത്തെടുക്കുന്നു. മകളും മനസ്സിലാക്കുന്നുണ്ട്, ബാബ ദത്തെടുത്തിരിക്കുന്നു. ബ്രഹ്മാവിനെയും ദത്തെടുത്തിരിക്കുകയാണ്. ഇത് വളരെ ഗഹനമായ കാര്യമാണ്, ഇത് ആരുടെയും തന്നെ ബുദ്ധിയിലില്ല. ബാബയിരുന്ന് തന്റെ രഹസ്യവും നിങ്ങള്ക്ക് നല്കുന്നു, അത് തീര്ച്ചയായും സന്മുഖത്ത് തന്നെയല്ലേ നല്കുക. പ്രേരണയിലൂടെ നല്കില്ല. ഭഗവാനുവാച അല്ലയോ കുട്ടികളേ.... ഇതിന് തീര്ച്ചയായും സാകാരത്തിലേക്ക് വരണം അപ്പോഴല്ലേ പറയാന് സാധിക്കുക, നിരാകാരനായ ബാബ ഇദ്ദേഹത്തിലൂടെ ഇരുന്ന് പഠിപ്പിക്കുന്നു, ബ്രഹ്മാവല്ല പഠിപ്പിക്കുന്നത്. ബ്രഹ്മാവിനെ ജ്ഞാന സാഗരനെന്ന് പറയില്ല, ഒരേയൊരു ബാബയെ മാത്രമാണ് പറയുന്നത്. ആത്മാവിനറിയാം ഇത് ലൗകിക അച്ഛനല്ല പഠിപ്പിക്കുന്നത്, പാരലൗകിക അച്ഛനിരുന്നാണ് പഠിപ്പിക്കുന്നത്, ആരില് നിന്നാണോ സമ്പത്ത് എടുത്തുകൊണ്ടിരിക്കുന്നത്. വൈകുണ്ഠത്തെ പരലോകമെന്ന് പറയില്ല. അത് അമരലോകമാണ്, ഇതാണ് മൃത്യുലോകം. പരലോകം അര്ത്ഥം എവിടെയാണോ നമ്മള് ആത്മാക്കള് വസിക്കുന്നത്, ഇത് പരലോകമല്ല. നമ്മള് ആത്മാക്കള് ഈ ലോകത്തിലേക്ക് വരുന്നു. പരലോകം നമ്മള് ആത്മാക്കളുടെ ലോകമാണ്. നിങ്ങള് രാജ്യം ഭരിച്ചത് ഈ ഭാരതത്തിലാണ്, പരലോകത്തിലല്ല. പരലോകത്തിലെ രാജാവെന്ന് പറയില്ല. പറയുന്നു ലോകം പരലോകം ശാന്തമാണ്. ഇതാണ് സ്ഥൂല ലോകം, ശാന്തമാകുന്നത് പരലോകമാണ്. ഇതേ ഭാരതം വൈകുണ്ഠമായിരുന്നു വീണ്ടുമാകും. ഇതാണ് മൃത്യു ലോകം, ലോകത്തില് വസിക്കുന്നത് മനുഷ്യരാണ്. വൈകുണ്ഠ ലോകത്തിലേക്ക് പോകണമെന്ന് പറയാറുണ്ട്. ദില്വാഡാ ക്ഷേത്രത്തിലും താഴെ തപസ്യയില് ഇരിക്കുന്നുണ്ട്. മുകളില് വൈകുണ്ഠത്തിന്റെ ചിത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. മനസ്സിലാക്കുന്നു അവരെല്ലാം വൈകുണ്ഠം പൂകി. എന്നാല് വൈകുണ്ഠമുള്ളത് ഇവിടെ തന്നെയാണ്, മുകളിലല്ല. ഇന്നിത് പതിത ലോകമാണ്, അത് പിന്നീട് പാവന ലോകമാകും. പാവനലോകമായിരുന്നു, ഇപ്പോള് കടന്ന് പോയിരിക്കുന്നു, അതുകൊണ്ടാണ് പരലോകമെന്ന് പറയുന്നത്. മറഞ്ഞ് പോയില്ലേ. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് നരകമാണ് അര്ത്ഥം സ്വര്ഗ്ഗമിപ്പോള് അന്യ(പര)മായി പോയില്ലേ. വീണ്ടും ഡ്രാമയനുസരിച്ച് വാമമാര്ഗ്ഗത്തിലേക്ക് പോകുമ്പോള് സ്വര്ഗ്ഗം അന്യമാകുന്നു അതുകൊണ്ടാണ് പരലോകമെന്ന് പറയുന്നത്.

ഇപ്പോള് നിങ്ങള് പറയുന്നു നമ്മള് ഇവിടെ വന്ന് പുതിയലോകത്തില് വീണ്ടും നമ്മുടെ രാജ്യഭാഗ്യം അനുഭവിക്കും. ഓരോരുത്തരും അവരവര്ക്ക് വേണ്ടി പുരുഷാര്ത്ഥം ചെയ്യുന്നു. ആര് ചെയ്യുമോ അവര് നേടും. എല്ലാവരും ചെയ്യില്ല. ആര് പഠിക്കുകയും എഴുതുകയും ചെയ്യുന്നോ അവര് വൈകുണ്ഠത്തിലെ ചക്രവര്ത്തി അര്ത്ഥം അധികാരിയാകും. നിങ്ങള് ഈ സൃഷ്ടിയെ സ്വര്ണ്ണത്തിന്റേതാക്കുന്നു. പറയാറില്ലേ - ദ്വാരക സ്വര്ണ്ണത്തിന്റേതായിരുന്നു പിന്നീട് സമുദ്രത്തിനടിയിലേക്ക് പോയി. അവിടെ നിന്ന് പൊക്കികൊണ്ടുവരാന് ആരും ഇരിക്കുന്നില്ലല്ലോ. ഭാരതം സ്വര്ഗ്ഗമായിരുന്നു, ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോള് ഒന്നും തന്നെയില്ല. വീണ്ടും എല്ലാം സ്വര്ണ്ണത്തിന്റേതായി ഉണ്ടാക്കേണ്ടിവരും. അവിടെ സ്വര്ണ്ണത്തിന്റെ കൊട്ടാരം തനിയേ പൊങ്ങി വരികയല്ല, എല്ലാം ഉണ്ടാക്കേണ്ടതായി വരും. നമ്മള് രാജകുമാരനും രാജകുമാരിയുമായിക്കൊണ്ടിരിക്കുകയാണ് ഈ ലഹരി ഉണ്ടായിരിക്കണം. ഇത് രാജകുമാരനും- രാജകുമാരിയുമാകുന്നതിനുള്ള കോളേജാണ്. അത് രാജകുമാരനും രാജകുമാരിയും ആകാനുള്ള കോളേജാണ്. നിങ്ങള് രാജ്യപദവി നേടുന്നതിന് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നു. അവര് മുന്ജന്മത്തില് ദാന-പുണ്യം ചെയ്യുന്നതിലൂടെ രാജാവിന്റെ വീട്ടില് ജന്മമെടുത്ത് രാജകുമാരനാകുന്നു. ആ കോളേജ് എത്ര നല്ലതായിരിക്കും. എത്ര നല്ല കോച്ചുകളെല്ലാം ഉണ്ടായിരിക്കും. ടീച്ചര്മാര്ക്ക് പോലും നല്ല കോച്ചുണ്ടായിരിക്കും. സത്യയുഗ ത്രേതായില് ആര് രാജകുമാരനും രാജകുമാരിയുമാകുന്നോ അവരുടെ കോളേജ് എത്ര നല്ലതായിരിക്കും. കോളേജില് തീര്ച്ചയായും പോയിട്ടുണ്ടായിരിക്കില്ലേ. ഭാഷ പഠിക്കണ്ടേ. ആ സത്യയുഗീ രാജകുമാരീ രാജകുമാരന്മാരുടെ കോളേജും ദ്വാപരത്തിലെ വികാരീ രാജകുമാരന് രാജകുമാരിമാരുടെ കോളേജും നോക്കൂ ഒപ്പം നിങ്ങള് രാജകുമാരനും രാജകുമാരിയുമാകുന്ന കോളേജും നോക്കൂ, എത്ര സാധാരണമാണ്. മൂന്നടി മണ്ണ് പോലും ലഭിക്കുന്നില്ല. നിങ്ങള്ക്കറിയാം അവിടെ രാജകുമാരനും കുമാരിയും എങ്ങനെയാണ് കേളേജില് പോകുന്നതെന്ന്. അവിടെ നടക്കേണ്ടതായി പോലും വരില്ല. കൊട്ടാരത്തില് നിന്നിറങ്ങിയതും വിമാനം പറന്നു. അവിടുത്തെ കോളേജ് എത്ര നല്ലതായിരിക്കും. എത്ര മനോഹരങ്ങളായ ഉദ്യാനങ്ങളും കൊട്ടാരങ്ങളുമായിരിക്കും. അവിടുത്തെ ഓരോ വസ്തുവും പുതിയതും ഏറ്റവും ഉയര്ന്നതും നമ്പര് വണ്ണുമായിരിക്കും. 5 തത്വങ്ങളും തന്നെ സതോപ്രധാനമാകുന്നു. ആരാണ് നിങ്ങളുടെ സേവനം ചെയ്യുക? ഈ 5 തത്വങ്ങളും ഏറ്റവും നല്ല പദാര്ത്ഥങ്ങള് നിങ്ങള്ക്കായി ഉല്പാദിപ്പിക്കും. എപ്പോഴെങ്കിലും ഏതെങ്കിലും വിളവ് വളരെ നല്ല ഫലം നല്കുകയാണെങ്കില് അത് രാജാവിനും റാണിക്കും സമ്മാനിക്കും. ഇവിടെ ഏറ്റവും ഉയര്ന്നത് നിങ്ങളുടെ അച്ഛന് ശിവബാബയാണ്, ആ ബാബയെ നിങ്ങള് എന്ത് കഴിപ്പിക്കും! ബാബ ഒരു വസ്തുവിന്റെയും ഇച്ഛ വയ്ക്കുന്നില്ല, ഇത് ധരിക്കണം, ഇത് കഴിക്കണം, ഇത് ചെയ്യണം.... നിങ്ങള് കുട്ടികള്ക്കും ഇത്തരം ഇച്ഛകള് ഉണ്ടായിക്കരുത്. ഇവിടെ ഇതെല്ലാം നടത്തുകയാണെങ്കില് അവിടെ അത് കുറഞ്ഞ് പോകും. ഈ സമയം മുഴുവന് ലോകത്തെയും ത്യാഗം ചെയ്യണം. ദേഹ സഹിതം എല്ലാത്തിന്റെയും ത്യാഗം. വൈരാഗ്യം വരികയാണെങ്കില് ത്യാഗം സംഭവിക്കുന്നു.

ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് ഉള്ളംകയ്യില് സ്വര്ഗ്ഗം നല്കുവാന് വന്നിരിക്കുന്നു. ബാബ നമ്മുടേതാണെന്ന് നിങ്ങള്ക്കറിയാം, എങ്കില് തീര്ച്ചയായും ബാബയെ ഓര്മ്മിക്കണം. കന്യകയുടെ വിവാഹ നിശ്ചയം കഴിഞ്ഞാല് അല്ലെങ്കില് സ്നേഹം ചേര്ന്ന് കഴിഞ്ഞാല് ഞാന് പതിയെ ഓര്മ്മിക്കുന്നില്ല എന്ന് ഒരിക്കലും പറയില്ല, എന്തുകൊണ്ടെന്നാല് അത് ജീവിത പുരുഷനാകുന്നു. അതുപോലെ ബാബയും കുട്ടികളുടെ പുരുഷനാണ്. എന്നാല് മായ മറപ്പിക്കുന്നു. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, സമ്പത്തിനെ ഓര്മ്മിക്കൂ. ഇതില് മുക്തിയും ജീവിത-മുക്തിയും വരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങള് മറന്ന് പോകുന്നത്! ഇതില് ബുദ്ധിയുടെ ജോലിയാണുള്ളത്, നാവ് കൊണ്ട് പോലും ഒന്നും പറയേണ്ടതില്ല, നിശ്ചയം വെക്കണം. നമുക്കറിയാം, പവിത്രമായി പവിത്ര ലോകത്തിന്റെ സമ്പത്തെടുക്കും. ഇതില് മനസ്സിലാക്കേണ്ട കാര്യമാണ്, പറയേണ്ട കാര്യമില്ല. ഞാന് ബാബയുടേതായിരിക്കുന്നു. ശിവബാബ പതിതരെ പാവനമാക്കുന്നവനാണ്. പറയുന്നു എന്നെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ. ഇതിന്റെ അര്ത്ഥം തന്നെയാണ് മന്മനാഭവ. അവര് പിന്നീട് കൃഷ്ണ ഭഗവാനുവാചയെന്ന് എഴുതി വച്ചു. പതിത-പാവനന് ഒരാളാണ്. സര്വ്വരുടെയും സദ്ഗതി ദാതാവും ഒന്നാണ്, ഒരാളെ തന്നെയാണ് ഓര്മ്മിക്കേണ്ടത്. പറയുന്നു, പിതാവായ എന്നെ ഒരാളെ മറന്നത് കാരണം എത്ര പേരെയാണ് ഓര്മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള് നിങ്ങള് എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മാജീത്ത് രാജാവാകും. വികര്മ്മാജീത്ത് രാജാവിന്റെയും വിക്രമ രാജാവിന്റെയും വ്യത്യാസവും പറഞ്ഞ് തന്നിട്ടില്ലേ. പൂജ്യരില് നിന്ന് പൂജാരിയാകുന്നു. താഴേക്ക് വരിക തന്നെ വേണം. വൈശ്യവംശം പിന്നീട് ശൂദ്ര വംശം. വൈശ്യ വംശിയാകുക അര്ത്ഥം വാമമാര്ഗ്ഗത്തിലേക്ക് വരിക. ചരിത്രവും ഭൂമിശാസ്ത്രവും മുഴുവന് ബുദ്ധിയിലുണ്ട്, ഇതിന്മേല് കഥകളും ധാരാളമുണ്ട്. അവിടെ മോഹത്തിന്റെയും കാര്യം ഉണ്ടായിരിക്കില്ല. കുട്ടികളെല്ലാം വളരെ ആനന്ദത്തിലായിരിക്കും കഴിയുന്നത്, സ്വാഭാവികമായി നല്ല രീതിയില് വളരുന്നു. ദാസ ദാസിമാര് മുന്നില് ഉണ്ടായിരിക്കുക തന്നെ ചെയ്യും. എങ്കില് സ്വന്തം ഭാഗ്യത്തെ നോക്കൂ, നമ്മള് ഇങ്ങനെയുള്ള കോളേജിലാണ് ഇരിക്കുന്നത് ഇവിടെ നിന്ന് നമ്മള് ഭാവിയിലെ രാജകുമാരനും രാജകുമാരിയുമാകുന്നു. അന്തരം അറിയില്ലേ. ഒന്ന് കലിയുഗീ രാജകുമാരനും കുമാരിയും, ഒന്ന് സത്യയുഗീ രാജകുമാരനും കുമാരിയും... അവര് മഹാരാജാ-മഹാറാണി, ഇവര് രാജാ-റാണി. വളരെ പേര്ക്ക് പേരുമുണ്ട് ലക്ഷ്മീ- നാരായണനെന്നും, രാധാ-കൃഷ്ണനെന്നും . പിന്നീട് ആ ലക്ഷ്മീ-നാരായണന്റെയും, രാധാ-കൃഷ്ണന്റെയും പൂജ എന്തിനാണ് ചെയ്യുന്നത്! പേര് ഒന്ന് തന്നെയല്ലേ. അതെ, അവര് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ഈ ജ്ഞാനം, ശാസ്ത്രങ്ങളിലില്ല. ഇപ്പോള് യജ്ഞ,തപ,ദാന,പുണ്യങ്ങളില് യാതൊരു സാരവുമില്ലെന്ന് നിങ്ങള് മനസ്സിലാക്കിയിരിക്കുന്നു. ഡ്രാമയനുസരിച്ച് ലോകത്തിന് പഴയതാകുക തന്നെ വേണം. മാനവരാശിക്ക് തമോപ്രധാനമാകുക തന്നെ വേണം. ഓരോ കാര്യത്തിലും തമോപ്രധാനം, ക്രോധം, ലോഭം, എല്ലാത്തിലും തമോപ്രധാനം. നമ്മുടെ അതിര്ത്തിയില് ഇവര് എന്തിനാണ് പ്രവേശിച്ചത്, വെക്കൂ വെടി. എത്ര കലാപമാണുണ്ടാക്കുന്നത്, പരസ്പരം എത്രയാണ് കലഹിക്കുന്നത്. പരസ്പരം കൊല നടത്താന് പോലും സമയമെടുക്കുന്നില്ല. അച്ഛന് എങ്ങനെയെങ്കിലും മരിച്ചാല് സമ്പത്ത് ലഭിക്കുമല്ലോ എന്നാണ് മകന് ചിന്തിക്കുന്നത്..... ഇങ്ങനെയുള്ള തമോപ്രധാന ലോകത്തിന്റെ വിനാശം ഇപ്പോള് ഉണ്ടാകുക തന്നെ വേണം. സതോപ്രധാന ലോകം വീണ്ടും വരും. ശരി -

മധുര മധുരമായ തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പുണ്യ ആത്മാവാകുന്നതിന് ഓര്മ്മയുടെ പരിശ്രമം ചെയ്യണം. എല്ലാ കണക്കുകളും സമാപ്തമാക്കി പദവിയോടെ വിജയിച്ച് അന്തസോടെ പോകണം, അതുകൊണ്ട് കര്മ്മഫലത്തെ ഭയപ്പെടരുത്, സന്തോഷത്തോടെ തീര്ക്കണം.

2) നമ്മള് ഭാവിയിലെ രാജകുമാരനും കുമാരിയുമായിക്കൊണ്ടിരിക്കുകയാണ് സദാ ഈ ലഹരിയില് കഴിയണം. ഇതാണ് രാജകുമാരനും-രാജകുമാരിയുമാകുന്നതിനുള്ള കോളേജ്.

വരദാനം :-
അചഞ്ചലമായ സ്ഥിതിയിലൂടെ മാസ്റ്റര് ദാതാവാകുന്ന വിശ്വമംഗളകാരി ഭവ

ആര്ക്കാണോ അചഞ്ചലസ്ഥിതിയുള്ളത് അവര്ക്കുള്ളില് ഇതേ ശുഭഭാവനയും ശുഭകാമനയും ഉടലെടുക്കുന്നു, ഇവരും അചഞ്ചലരാകട്ടെ. അചഞ്ചലസ്ഥിതിയുള്ളവരുടെ വിശേഷഗുണമായിരിക്കും- ദയാമനസ്കത. ഓരോ ആത്മാവിനോടും സദാ ദാതാ ഭാവം ഉണ്ടാകും. അവരുടെ വിശേഷ ടൈറ്റില് തന്നെയായിരിക്കും വിശ്വമംഗളകാരി. അവരുടെയുള്ളില് ഒരാത്മാവിനോടും വെറുപ്പിന്റെ ഭാവമോ, വിദ്വേഷത്തിന്റെ ഭാവമോ, അസൂയയുടെ ഭാവമോ നിന്ദയുടെ ഭാവമോ ഉടലെടുക്കുകയില്ല. സദാ മംഗളഭാവമായിരിക്കും.

സ്ലോഗന് :-
ശാന്തിയുടെ ശക്തി തന്നെയാണ് അന്യരുടെ ക്രോധ അഗ്നിയെ അണയ്ക്കാനുള്ള സാധനം