17.10.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള് ക്ക്ഓരോരുത്തരേയും സ്വര്ഗ്ഗവാസിയാക്കണം, നിങ്ങ ള്എല്ലാവരുടെയും മംഗളം ചെയ്യുന്നവരാണ്, നിങ്ങളുട െകര്ത്തവ്യമാണ് ദരിദ്രരെ ധനവാനാക്കുക

ചോദ്യം :-
ബാബയുടെ ഏതൊരു പേര് വളരെ സാധാരണമാണ്, എന്നാല് കര്ത്തവ്യം വളരെ മഹത്തരമാണ്?

ഉത്തരം :-
ബാബയെ പറയുന്നു പൂന്തോട്ടക്കാരന്- തോണിക്കാരന്. ഈ പേര് എത്ര സാധാരണമാണ് എന്നാല് മുങ്ങിതാഴുന്നവരെ അക്കരെയ്ക്ക് കൊണ്ടുപോകുക, ഇത് എത്ര ശ്രേഷ്ഠമായ കര്ത്തവ്യമാണ്. ഏതുപോലെയാണോ നീന്തല് വിദഗ്ദര് ഒന്നും രണ്ടും പേര്ക്ക് തങ്ങളുടെ കൈ നല്കി അക്കരെയ്ക്ക് കൊണ്ടുപോകുന്നത്, അതുപോലെ ബാബയുടെ കൈ ലഭിക്കുന്നതിലൂടെ നിങ്ങള് സ്വര്ഗ്ഗവാസിയായി മാറുന്നു. ഇപ്പോള് നിങ്ങളും മാസ്റ്റര് തോണിക്കാരാണ്. നിങ്ങള് ഓരോരുത്തരുടെയും തോണി അക്കരയ്ക്കെത്തിക്കുന്നതിനുള്ള വഴി പറഞ്ഞ് കൊടുക്കുന്നു.

ഓംശാന്തി.
കുട്ടികള് ഓര്മ്മയില് ഇരിക്കുന്നു തന്നെ ഉണ്ടായിരിക്കും. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കണം, ശരീരവുമുണ്ട്. ശരീരമില്ലാതെ ഇരിക്കുകയാണെന്നല്ല. എന്നാല് ബാബ പറയുന്നു ദേഹ-അഭിമാനം ഉപേക്ഷിച്ച് ദേഹീ-അഭിമാനിയായി ഇരിക്കൂ. ദേഹീ-അഭിമാനമാണ് ശുദ്ധം, ദേഹ-അഭിമാനമാണ് അശുദ്ധം. നിങ്ങള്ക്കറിയാം ദേഹീ-അഭിമാനിയാകുന്നതിലൂടെ നമ്മള് ശുദ്ധ പവിത്രമായിക്കൊണ്ടിരിക്കുന്നു. ദേഹ-അഭിമാനിയായതിലൂടെ അശുദ്ധവും, അപവിത്രവുമായിരുന്നു. വിളിക്കുന്നുമുണ്ട് അല്ലയോ പതിത-പാവനാ വരൂ. പാവന ലോകമുണ്ടായിരുന്നു. ഇപ്പോള് പതിതമാണ് വീണ്ടും പാവന ലോകം തീര്ച്ചയായും ഉണ്ടാകും. സൃഷ്ടിയുടെ ചക്രം കറങ്ങും. ആര് ഈ സൃഷ്ടി ചക്രത്തെ അറിയുന്നോ അവരെയാണ് പറയുന്നത് സ്വദര്ശന ചക്രധാരി. നിങ്ങള് ഓരോരുത്തരും സ്വദര്ശന ചക്രധാരികളാണ്. സ്വയം ആത്മാവിന് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം ലഭിച്ചിരിക്കുന്നു. ജ്ഞാനം ആരാണ് തന്നത്? തീര്ച്ചയായും അവര് സ്വദര്ശന ചക്രധാരിയായിരിക്കും. ബാബയ്ക്കല്ലാതെ മറ്റൊരു മനുഷ്യനും പഠിപ്പിക്കാന് സാധിക്കില്ല. പരമമായ ആത്മാവായ ബാബ തന്നെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. പറയുന്നു കുട്ടികളെ നിങ്ങള് ദേഹീ-അഭിമാനിയാകൂ. സത്യയുഗത്തില് ഈ ജ്ഞാനം അഥവാ പഠിപ്പ് നല്കുന്നതിന്റെ ആവശ്യമേ ഉണ്ടായിരിക്കില്ല. അവിടെ ഭക്തിയും ഉണ്ടായിരിക്കില്ല. ജ്ഞാനത്തിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ ശ്രീമതം നല്കുന്നു നിങ്ങള്ക്ക് ഇങ്ങനെ ശ്രേഷ്ഠമാകാം. നിങ്ങള്ക്കറിയാം നമ്മള് ശവപറമ്പിലേതായിരുന്നു, ഇപ്പോള് ബാബ ശ്രേഷ്ഠ സ്വര്ഗ്ഗവാസിയാക്കുന്നു. ഈ പഴയ ലോകം ശവപറമ്പാകണം. മൃത്യുലോകത്തെ ശവപറമ്പെന്ന് തന്നെയാണ് പറയുക. സ്വര്ഗ്ഗമെന്ന് പുതിയ ലോകത്തെ തന്നെയാണ് പറയുന്നത്. ഡ്രാമയുടെ രഹസ്യം ബാബ മനസ്സിലാക്കി തരികയാണ്. ഈ മുഴുവന് സൃഷ്ടിയെയും വൈക്കോല് കൂനയെന്ന് പറയുന്നു.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- മുഴുവന് സൃഷ്ടിയിലും ഈ സമയത്ത് രാവണന്റെ രാജ്യമാണ്. ദസറയും ആഘോഷിക്കുന്നുണ്ട്, എത്ര സന്തോഷിമാണ്. ബാബ പറയുന്നു എല്ലാ കുട്ടികളെയും ദുഃഖത്തില് നിന്ന് മോചിപ്പിക്കാന് എനിക്കും പഴയ രാവണ ലോകത്തില് വരേണ്ടി വരുന്നു. ഒരു കഥ കേള്പ്പിക്കാറുണ്ട്. ആരോ ചോദിച്ചു നിങ്ങള്ക്ക് ആദ്യം സുഖം വേണോ അതോ ദുഃഖം വേണോ? അപ്പോള് പറഞ്ഞു സുഖം വേണം. സുഖത്തിലേക്ക് പോകുകയാണെങ്കില് അവിടെ യമദൂതന് പോലെ ആര്ക്കും വരാന് സാധിക്കില്ല. ഇതും ഒരു കഥയാണ്. ബാബ പറയുന്നു, സുഖധാമത്തില് ഒരിക്കലും കാലന് വരുന്നില്ല, അമരപുരിയാകുന്നു. നിങ്ങള് മരണത്തിന് മേല് വിജയം നേടുന്നു. നിങ്ങള് എത്ര സര്വ്വശക്തിമാനാകുകയാണ്. അവിടെ ഒരിക്കലും ഇങ്ങനെ പറയില്ല ഇന്നയാള് മരിച്ചു പോയി, മരണത്തിന്റെ പേര് തന്നെയില്ല. ഒരു വസ്ത്രം മാറ്റി അടുത്തതെടുത്തു. സര്പ്പവും തോല് മാറ്റാറില്ലേ. നിങ്ങളും പഴയ തോല് ഉപേക്ഷിച്ച് പുതിയ തോല് അര്ത്ഥം ശരീരത്തിലേക്ക് വരും. അവിടെ 5 തത്വവും സതോപ്രധാനമാകുന്നു. എല്ലാ വസ്തുക്കളും സതോപ്രധാനമാകുന്നു. ഓരോ വസ്തുക്കളും, ഫലങ്ങളുമെല്ലാം അതി ശ്രേഷ്ഠമായിരിക്കും. സത്യയുഗത്തെ പറയുന്നത് തന്നെ സ്വര്ഗ്ഗമെന്നാണ്. അവിടെ വളരെ ധനവാനായിരുന്നു. ഇവരെ പോലെ സുഖിയും വിശ്വത്തിന്റെ അധികാരിയുമായി മാറാന് ആര്ക്കും സാധിക്കില്ല. ബാബയുടെ കൈ എല്ലാവര്ക്കും ലഭിക്കുന്നില്ല. ബാബയുടെ കൈ ലഭിക്കുന്നത് നിങ്ങള്ക്കാണ് നിങ്ങളുടെ കൈ പിന്നീട് മറ്റുള്ളവര്ക്ക് ലഭിക്കുന്നു. അവരുടേത് പിന്നീട് മറ്റുള്ളവര്ക്ക് ലഭിക്കുന്നു. ഏതുപോലെയാണോ നീന്തല് വിദഗ്ദര് ഓരോരുത്തരെയായി അക്കരെയെത്തിക്കുന്നത്. നിങ്ങളും മാസ്റ്റര് തോണിക്കാരാണ്. അനേകം തോണിക്കാരുണ്ടായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ ജോലി തന്നെ ഇതാണ്. നമ്മള് ഓരോരുത്തരുടെയും തോണി അക്കരെയെത്തിക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു. തോണിക്കാരന്റെ മക്കള് തോണിക്കാരാകുന്നു. പേര് എത്ര സാധാരണമാണ്- പൂന്തോട്ടക്കാരന്, തോണിക്കാരാന്. ഇപ്പോള് പ്രത്യക്ഷത്തില് നിങ്ങള് കാണുന്നു. നിങ്ങള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ഓര്മ്മ ചിഹ്നം മുന്നില് നില്ക്കുന്നുണ്ട്. താഴെ രാജയോഗ തപസ്യ, മുകളില് രാജധാനിയും നില്ക്കുന്നു. ദില്വാഡായെന്ന പേരും വളരെ നല്ലതാണ്. ബാബയെല്ലാവരുടേയും ഹൃദയം കവരുന്നു. എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു. ഹൃദയം കവരുന്ന ആള് ആരാണ്. ഇത് ആര്ക്കും തന്നെ അറിയില്ല. ബ്രഹ്മാവിന്റെ അച്ഛന് ശിവബാബയാണ്. എല്ലാവരുടെയും ഹൃദയം കവരുന്നത് പരിധിയില്ലാത്ത പിതാവ് തന്നെയായിരിക്കും. തത്വങ്ങള് മുതലായ എല്ലാത്തിന്റെയും മംഗളം ചെയ്യുന്നു, ഇതും കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് മറ്റ് ധര്മ്മത്തിലുള്ളവരുടെ ശാസ്ത്രം മുതലായവയെല്ലാം സ്ഥിരമാണ്. നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നത് തന്നെ സംഗമത്തിലാണ്, പിന്നീട് വിനാശമുണ്ടാകുന്നു ഒരു ശാസ്ത്രവും അവശേഷിക്കില്ല. ശാസ്ത്രങ്ങള് ഭക്തി മാര്ഗ്ഗത്തിന്റെ അടയാളമാണ്. ഇതാണ് ജ്ഞാനം. വ്യത്യാസം കണ്ടില്ലേ. ഭക്തി അളവറ്റതുണ്ട്, ദേവിമാരുടെയെല്ലാം പൂജയില് എത്ര ചിലവാണ് ചെയ്യുന്നത്. ബാബ പറയുന്നു ഇതിലൂടെ അല്പകാലത്തെ സുഖമാണുള്ളത്. ഏതേത് ഭാവനയാണോ വെയ്ക്കുന്നത് അത് പൂര്ത്തിയാകുന്നു. ദേവിമാരെ അലങ്കരിച്ചലങ്കരിച്ച് ആര്ക്കെങ്കിലും സാക്ഷാത്ക്കാരമുണ്ടായാല് അതുമതി വളരെ സന്തോഷിക്കുന്നു. പ്രയോജനം ഒന്നും തന്നെയില്ല. മീരയെക്കുറിച്ചും പാടിയിട്ടുണ്ട്. ഭക്തമാലയില്ലേ. സ്ത്രീകളില് മീര, പുരുഷന്മാരില് ഭക്ത ശിരോമണിയായി നാരദനെയാണ് മാനിക്കുന്നത്. നിങ്ങള് കുട്ടികളിലും നമ്പര്വൈസാണ്. മാലയിലെ മുത്തുകള് ധാരാളമുണ്ട്. മുകളില് പുഷ്പം ബാബയാണ്, പിന്നീട് ദമ്പതിമാരായ മേരു പുഷ്പത്തെ എല്ലാവരും നമസ്ക്കരിക്കുന്നു. ഓരോരോ മുത്തിനെയും നമസ്ക്കരിക്കുന്നു. രുദ്ര യജ്ഞം രചിക്കുകയാണെങ്കില് അതിലും കൂടുതല് പൂജ ശിവന്റേതാണ് ചെയ്യുന്നത്. സാളിഗ്രാമങ്ങളുടേത് ഇത്രയും ചെയ്യുന്നില്ല. എല്ലാവരുടെയും സങ്കല്പം ശിവനിലേക്കായിരിക്കും എന്തുകൊണ്ടെന്നാല് ശിവബാബയിലൂടെ തന്നെയാണ് സാളിഗ്രാമങ്ങള് ഇത്രയും തീവ്രമായത്, അങ്ങനെ നിങ്ങളിപ്പോള് പാവനമായിക്കൊണ്ടിരിക്കുന്നു. പതിത-പാവനനായ ബാബയുടെ കുട്ടികള് നിങ്ങളും മാസ്റ്റര് പതിത-പാവനനാണ്. അഥവാ ആര്ക്കെങ്കിലും വഴി പറഞ്ഞുകൊടുക്കുന്നില്ലെങ്കില് നയാപൈസയുടെ പദവിയായിരിക്കും ലഭിക്കുക. എന്നാലും ബാബയുമായി കണ്ടുമുട്ടിയില്ലേ. അതും കുറഞ്ഞ കാര്യമല്ല. എല്ലാവരുടെയും പിതാവ് ഒന്നാണ്. കൃഷ്ണനെപ്പറ്റിയല്ല പറയുന്നത്. കൃഷ്ണന് ആരുടെ അച്ഛനാകും? കൃഷ്ണനെ പിതാവെന്ന് പറയില്ല. മകനെ അച്ഛനെന്ന് ഒരിക്കലും പറയില്ല. അച്ഛനെന്ന് പറയുക ദമ്പതിമാരായി, മക്കളുണ്ടാകുമ്പോഴാണ്. പിന്നെ മക്കള് അച്ഛനെന്ന് വിളിക്കും. മറ്റാര്ക്കും അച്ഛനെന്ന് വിളിക്കാന് സാധിക്കില്ല. ബാക്കി എല്ലാ പ്രായം ചെന്നവരെയും ബാപ്പുജി എന്ന് വിളിക്കാറുണ്ട്. ഈ ശിവബാബ എല്ലാവരുടെയും അച്ഛനാണ്. വിശ്വ സാഹോദര്യത്തെക്കുറിച്ച് പറയാറുമുണ്ട്. ഈശ്വരനെ സര്വ്വ വ്യാപിയെന്ന് പറയുന്നതിലൂടെ വിശ്വപിതൃത്വമാകുന്നു.

നിങ്ങള് കുട്ടികള്ക്ക് വലിയ-വലിയ സഭകളില് മനസ്സിലാക്കി കൊടുക്കേണ്ടി വരും. എപ്പോഴും പ്രഭാഷണത്തിന് പോകുമ്പോള് ഏത് ടോപ്പിക്കിലാണോ ഭാഷണം ചെയ്യേണ്ടത്, അതില് വിചാര സാഗര മഥനം ചെയ്ത് എഴുതണം. ബാബയ്ക്ക് വിചാര സാഗര മഥനം ചെയ്യേണ്ടതില്ല. കല്പം മുന്പ് എന്ത് കേള്പ്പിച്ചിരുന്നോ അത് കേള്പ്പിച്ച് പോകും. നിങ്ങള്ക്ക് ടോപ്പിക്കുകളില് മനസ്സിലാക്കി കൊടുക്കണം. ആദ്യം എഴുതി പിന്നീട് പഠിക്കണം. ഭാഷണത്തിന് ശേഷം പിന്നീട് സ്മൃതിയില് വരുന്നു- ഇന്നയിന്ന പോയന്റുകള് പറഞ്ഞില്ല. ഇത് മനസ്സിലാക്കി കൊടുത്തിരുന്നെങ്കില് നന്നായിരുന്നു. ചില-ചില പോയന്റുകള് മറന്ന് പോകുക, ഇത് സംഭവിക്കാറുണ്ട്. ഏറ്റവും ആദ്യം പറയണം സഹോദരീ-സഹോദരന്മാരെ ആത്മ-അഭിമാനിയായി ഇരിക്കൂ. ഇത് ഒരിക്കലും മറക്കരുത്. ഇങ്ങനെ ആരും വാര്ത്തകള് എഴുതാറില്ല. ഏറ്റവും ആദ്യം എല്ലാവരോടും പറയണം, ആത്മ- അഭിമാനിയായി ഇരിക്കൂ. നിങ്ങള് ആത്മാവ് അവിനാശിയാണ്. ഇപ്പോള് ബാബ വന്ന് ജ്ഞാനം നല്കിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകും. ഒരു ദേഹധാരിയെയും ഓര്മ്മിക്കരുത്. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ, നമ്മള് അവിടെ വസിക്കുന്നവരാണ്. നമ്മുടെ പിതാവ് മംഗളകാരിയായ ശിവനാണ്, നമ്മള് ആത്മാക്കള് ശിവന്റെ മക്കളാണ്. ബാബ പറയുന്നു ആത്മ- അഭിമാനിയാകൂ, ഞാന് ആത്മാവാണ്. ബാബയുടെ ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും. ഗംഗാസ്നാനം മുതലായവയിലൂടെ വികര്മ്മം വിനാശമാകില്ല. ബാബയുടെ നിര്ദ്ദേശമാണ് നിങ്ങള് എന്നെ ഓര്മ്മിക്കൂ. ആളുകള് ഗീത വായിക്കാറുണ്ട് യദാ യദാ ഹി ധര്മ്മസ്യ. . . പറയുന്നുണ്ട് എന്നാല് അര്ത്ഥം ഒന്നും തന്നെ അറിയുന്നില്ല. അതുകൊണ്ട് ബാബ സേവനത്തിനുള്ള നിര്ദ്ദേശം നല്കുന്നു- ശിവബാബ പറയുന്നു സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ശിവബാബയെ ഓര്മ്മിക്കൂ. അവര് മനസ്സിലാക്കുന്നത് കൃഷ്ണനാണ് പറഞ്ഞതെന്നാണ്, നിങ്ങള് പറയും ശിവബാബയാണ് ഞങ്ങള് കുട്ടികളോട് എന്നെ ഓര്മ്മിക്കൂ എന്ന് പറയുന്നത്. എത്രത്തോളം എന്നെ ഓര്മ്മിക്കുന്നോ അത്രത്തോളം സതോപ്രധാനമായി ഉയര്ന്ന പദവി നേടും. ലക്ഷ്യവും മുന്നിലുണ്ട്. പുരുഷാര്ത്ഥത്തിലൂടെ ഉയര്ന്ന പദവി നേടണം. മറു വശത്തുള്ളവര് അവരുടെ ധര്മ്മത്തില് ഉയര്ന്ന പദവി നേടും, നമ്മള് മറ്റ് ധര്മ്മത്തിലേക്ക് പോകില്ല. അവര് വരുന്നത് തന്നെ പിറകിലാണ്. അവരും അറിയുന്നുണ്ട് അവര്ക്ക് മുന്പ് സ്വര്ഗ്ഗമുണ്ടായിരുന്നുവെന്ന്. ഭാരതം ഏറ്റവും പ്രാചീനമാണ്. എന്നാല് എപ്പോഴാണ് ഉണ്ടായിരുന്നത്, അത് ആര്ക്കും അറിയില്ല. അവരെ ഭഗവാന്- ഭഗവതിയെന്നും പറയുന്നുണ്ട് എന്നാല് ബാബ പറയുന്നു ഭഗവാന് ഭഗവതിയെന്ന് പറയാന് സാധിക്കില്ല. ഭഗവാന് ഞാന് ഒരാള് മാത്രമാണ്. നമ്മള് ബ്രാഹ്മണരാണ്. ബാബയെ ബ്രാഹ്മണനെന്ന് പറയില്ല. ബാബ ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്, ആ ബാബയ്ക്ക് ശരീരത്തിന്റെ പേരില്ല. നിങ്ങള് എല്ലാവര്ക്കും ശരീരത്തിന്റെ പേര് വരുന്നു. ആത്മാവ് ആത്മാവ് തന്നെയാണ്. ബാബയും പരമമായ ആത്മാവാണ്. ആ ആത്മാവിന്റെ പേരാണ് ശിവന്, ശിവന് നിരാകാരനാണ്. സൂക്ഷ്മ ശരീരവുമില്ല, സ്ഥൂല ശരീരവുമില്ല. ആകാരമേ ഇല്ല എന്നല്ല. ഏതൊന്നിനാണോ പേരുള്ളത്, അതിന് ആകാരവും തീര്ച്ചയായുമുണ്ട്. നാമവും രൂപവുമില്ലാതെ ഒരു വസ്തുവും ഉണ്ടായിരിക്കില്ല. പരമാത്മാവായ ബാബയെ നാമരൂപത്തില് നിന്ന് വേറിട്ടതെന്ന് പറയുക എത്ര വലിയ അജ്ഞാനമാണ്. അച്ഛനും നാമരൂപത്തില് നിന്ന് വേറിട്ടത്, മക്കളും നാമ രൂപത്തില് നിന്ന് വേറിട്ടത് എങ്കില് പിന്നെ സൃഷ്ടി തന്നെ ഉണ്ടായിരിക്കില്ല. നിങ്ങള്ക്കിപ്പോള് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഗുരുക്കന്മാര് അന്തിമത്തില് മനസ്സിലാക്കും. ഇപ്പോള് അവരുടെ രാജ്യമാണ്.

നിങ്ങളിപ്പോല് ഡബിള് അഹിംസകരാകുന്നു. ദേവീ-ദേവതാ ധര്മ്മത്തിന്റെ പരമമായ ധര്മ്മം അഹിംസയാണ്, ഡബിള് അഹിംസകരെന്ന് പാടിയിട്ടുണ്ട്. ആരെയെങ്കിലും കയ്യോങ്ങുക, ദുഃഖം നല്കുക അതും ഹിംസയായി. ബാബ ദിനംപ്രതി മനസ്സിലാക്കി തരുന്നുണ്ട് മനസ്സാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം നല്കരുത്. മനസ്സില് തീര്ച്ചയായും വരും. സത്യയുഗത്തില് മനസ്സില് പോലും വരില്ല. ഇവിടെയാണെങ്കില് മനസ്സിലും-വാക്കിലും-കര്മ്മത്തിലും വരുന്നു. ഈ വാക്ക് നിങ്ങള് അവിടെ കേള്ക്കുക പോലുമില്ല. അവിടെ സത്സംഗം മുതലായവയും ഉണ്ടായിരിക്കില്ല. സത്സംഗം ഉണ്ടാകുന്നത് സത്യത്തിലൂടെ മാത്രമാണ്, സത്യമാകുന്നതിന് വേണ്ടി. സത്യമായുള്ളത് ഒരേഒരു ബാബ മാത്രമാണ്. ബാബയിരുന്ന് നരനില് നിന്ന് നാരായണനാകുന്നതിനുള്ള കഥ കേള്പ്പിക്കുന്നു, അതിലൂടെ നിങ്ങള് നരനില് നിന്ന് നാരായണനാകുന്നു. പിന്നീട് ഭക്തി മാര്ഗ്ഗത്തില് സത്യനാരായണന്റെ കഥ വളരെ പ്രിയത്തോടെ കേള്ക്കുന്നു. നിങ്ങളുടെ ഓര്മ്മ ചിഹ്നം ദില്വാഡാ ക്ഷേത്രം നോക്കൂ എത്ര നല്ലതാണ്. തീര്ച്ചയായും സംഗമത്തില് ഹൃദയം കവര്ന്നിട്ടുണ്ടായിരിക്കും. ആദി ദേവനും ദേവിയും, കുട്ടികളുമിരിക്കുന്നുണ്ട്. ഇതാണ് യഥാര്ത്ഥ ഓര്മ്മ ചിഹ്നം. അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. നിങ്ങളുടെ തന്നെ ഓര്മ്മ ചിഹ്നമാണ്. ഇതും അദ്ഭുതമല്ലേ. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തില് പോകുകയാണെങ്കില് നിങ്ങള് പറയും ഞങ്ങള് ഇതായിക്കൊണ്ടിരിക്കുകയാണ്. ക്രിസ്തുവും ഇവിടെയുണ്ട്. വളരെ പേര് പറയുന്നുണ്ട്, ക്രിസ്തു യാചകന്റെ രൂപത്തിലുണ്ട്. തമോപ്രധാനം അര്ത്ഥം യാചകനായില്ലേ. പുനര്ജന്മം തീര്ച്ചയായും എടുക്കില്ലേ. രാജകുമാരനായിരുന്ന ശ്രീകൃഷ്ണന് ഇപ്പോള് യാചകനാണ്. കറുപ്പും വെളുപ്പും. നിങ്ങള്ക്കുമറിയാം- ഭാരതം എന്തായിരുന്നു, ഇപ്പോള് എന്താണ്. ബാബ ദരിദ്രരുടെ തോഴനാണ്. മനുഷ്യര് ദാന-പുണ്യവും ഈശ്വരാര്ത്ഥം ദരിദ്രര്ക്കാണ് നല്കാറുള്ളത്. വളരെ പേര്ക്ക് ധാന്യം ലഭിക്കുന്നില്ല. മുന്നോട്ട് പോകവെ നിങ്ങള് കാണും വലിയ-വലിയ ധനവാന്മാര്ക്ക് പോലും ധാന്യം ലഭിക്കില്ല. ഗ്രാമ-ഗ്രാമങ്ങളിലും ധനവാന്മാര് വസിക്കുന്നില്ലേ, അവരെ പിന്നീട് കള്ളന്മാര് കൊള്ളയടിക്കുന്നു. പദവിയില് വ്യത്യാസം ഉണ്ടായിരിക്കില്ലേ. ബാബ പറയുന്നു ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യൂ അതിലൂടെ ഒന്നാം നമ്പറിലേക്ക് പോകൂ. ടീച്ചറുടെ ജോലിയാണ് ജാഗരൂകരാക്കുക. പദവിയോടെ വിജയിക്കണം. ഇതാണ് പരിധിയില്ലാത്ത പാഠശാല. ഇതുതന്നെയാണ് രാജ്യം സ്ഥാപിക്കുന്നതിനുള്ള രാജയോഗം. വീണ്ടും പഴയ ലോകത്തിന്റെ വിനാശം സംഭവിക്കണം. അല്ല എങ്കില് എവിടെ രാജ്യം ഭരിക്കും. ഇതാണെങ്കില് പതിതമായ ഭൂമിയാണ്.

മനുഷ്യര് പറയുന്നു- ഗംഗ പതിത പാവനിയാണെന്ന്. ബാബ പറയുന്നു ഈ സമയം 5 തത്ത്വം മുഴുവനും തമോപ്രധാന പതിതമാണ്. മുഴുവന് മാലിന്യവും അഴുക്കുമെല്ലാം അതില് പോയാണ് പതിക്കുന്നത്. മത്സ്യം മുതലായവയും അതില് വസിക്കുന്നുണ്ട്. ജലവും ഒരു ലോകം പോലെ തന്നെയാണ്. ജലത്തില് എത്ര ജീവജാലങ്ങളാണ് വസിക്കുന്നത്. വലിയ-വലിയ സാഗരത്തില് നിന്ന് പോലും എത്ര ഭക്ഷ്യവസ്തുക്കളാണ് ലഭിക്കുന്നത്. അപ്പോള് ഒരു ഗ്രാമമായില്ലേ. ഗ്രാമത്തെ പിന്നെങ്ങനെ പതിത പാവനനെന്ന് പറയും. ബാബ മനസ്സിലാക്കി തരുന്നു, മധുര-മധുരമായ കുട്ടികളെ പതിത-പാവനന് ഒരു ബാബയാണ്. നിങ്ങളുടെ ആത്മാവും ശരീരവും പതിതമായിരിക്കുന്നു, ഇപ്പോള് എന്നെ ഓര്മ്മിക്കൂ എങ്കില് പാവനമാകും. നിങ്ങള് വിശ്വത്തിന്റെ അധികാരി, സുന്ദരന്മാരായി മാറുന്നു. അവിടെ രണ്ടാമതൊരു ഖണ്ഢം ഉണ്ടായിരിക്കില്ല. ഭാരതത്തിന്റേത് തന്നെയാണ് ഓള്റൗണ്ട് പാര്ട്ട്. നിങ്ങളെല്ലാവരും ഓള്റൗണ്ടറാണ്. നാടകത്തില് അഭിനേതാക്കള് നമ്പര്വൈസായി വന്ന്-പോകുന്നു. ഇതും അങ്ങനെയാണ്. ബാബ പറയുന്നു നിങ്ങള് നമ്മളെ ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കൂ. നമ്മള് പതിത പാവനനായ ഈശ്വരന്റെ വിദ്യാര്ത്ഥികളാണ്, ഇതില് എല്ലാം വന്നു. പതിത-പാവനനുമായി, ഗുരുവും ടീച്ചറുമായി. അച്ഛനുമായി. അതും നിരാകാരന്. ഇതാണ് നിരാകാരനായ ഈശ്വരീയ പിതാവിന്റെ വിശ്വവിദ്യാലയം. എത്ര നല്ല പേരാണ്. ഈശ്വരന്റെ എത്ര മഹിമയാണ് ചെയ്യുന്നത്, എന്നാല് വസ്തുവെന്താണ്! ഒരു ബിന്ദു. അതില് എത്രയാണ് പാര്ട്ടടങ്ങിയിരിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു ദേഹമുണ്ടായിട്ടും, ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും എന്നെ മാത്രം ഓര്മ്മിക്കൂ. ഭക്തി മാര്ഗ്ഗത്തില് ആരാണോ അന്ധമായ ഭക്തി ചെയ്യുന്നത് അതിനെ പറയുന്നു - സതോപ്രധാന തീവ്ര ഭക്തി. എത്ര തീവ്രമായ ഭക്തിയാണ്. ഇപ്പോള് തീവ്രമായ വേഗം വേണം - ഓര്മ്മയുടെ. തീവ്രമായി ഓര്മ്മിക്കുന്നവരുടെ തന്നെ പേരാണ് പ്രസിദ്ധമാകുക. വിജയമാലയുടെ മുത്താകും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നരനില് നിന്ന് നാരായണനാകുന്നതിന് വേണ്ടി ദിവസവും സത്യമായ ബാബയില് നിന്ന് കേള്ക്കണം. സത്-സംഗം ചെയ്യണം. ഒരിക്കലും മനസ്സാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം നല്കരുത്.

2) വിജയമാലയിലെ മുത്താകുന്നതിന് അഥവാ പദവിയോടെ വിജയിക്കുന്നതിന് വേണ്ടി ഓര്മ്മയുടെ വേഗത വര്ദ്ധിപ്പിക്കണം. മാസ്റ്റര് പതിത-പാവനനായി എല്ലാവരെയും പാവനമാക്കുന്നതിന്റെ സേവനം ചെയ്യണം.

വരദാനം :-
മര്ജീവ ജന്മത്തിന്റെ സ്മൃതിയിലൂടെ സര്വ്വ കര്മ്മ ബന്ധനങ്ങളെയും സമാപ്തമാക്കുന്ന കര്മ്മയോഗിയായി ഭവിക്കട്ടെ.

ഈ മര്ജീവാ ദിവ്യജന്മം കര്മ്മബന്ധന ജന്മമല്ല, ഇത് കര്മ്മയോഗി ജന്മമാണ്. ഈ അലൗകിക ദിവ്യജന്മത്തില് ബ്രാഹ്മണാത്മാവ് സ്വതന്ത്രരാണ്, പരതന്ത്രരല്ല. ഈ ദേഹം ലോണായി ലഭിച്ചതാണ്, മുഴുവന് വിശ്വത്തിന്റെയും സേവനത്തിന് വേണ്ടി പഴയ ശരീരങ്ങളെ ബാബ ശക്തി നിറച്ച് നടത്തിച്ചുകൊണ്ടിരിക്കുകയാണ്, ഉത്തരവാദിത്വം ബാബക്കാണ്, താങ്കള്ക്കല്ല. ബാബ നിര്ദ്ദേശം തന്നിട്ടുണ്ട്, കര്മ്മം ചെയ്യൂ, താങ്കള് സ്വതന്ത്രരാണ്, നടത്തുന്നയാള് നടത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിശേഷ ധാരണയിലൂടെ കര്മ്മബന്ധനങ്ങളെ സമാപ്തമാക്കി കര്മ്മയോഗിയാകൂ.

സ്ലോഗന് :-
സമയത്തിന്റെ സമീപതയുടെ ഫൗണ്ടേഷനാണ്- പരിധിയില്ലാത്ത വൈരാഗ്യവൃത്തി.