17.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ വന്നിരിക്കു കയാണ്, നിര്വ്വികാരിയ ായലോകം നിര്മ്മി ക്കാന്, നിങ്ങളുട െസ്വഭാവത്ത െപരിവര്ത്തന പ്പെടുത്താന്. നിങ്ങള് സഹോദര-സഹോ ദരങ്ങളാണ് അതുകൊണ്ട് നിങ്ങളുട െദൃഷ്ടി വളരെ ശുദ്ധമായിരിക്കണം.

ചോദ്യം :-
നിങ്ങള് കുട്ടികള് നിശ്ചിന്ത ചക്രവര്ത്തികളാണ് എന്നാലും നിങ്ങള്ക്ക് ഒരു മുഖ്യമായ ചിന്ത തീര്ച്ചയായും ഉണ്ടായിരിക്കണം- ഏതൊന്നാണ് ?

ഉത്തരം :-
നമുക്ക് പതിതത്തില് നിന്ന് എങ്ങനെ പാവനമായി മാറാം- ഇതാണ് മുഖ്യമായ ചിന്ത. ബാബയുടേതായി മാറി പിന്നീട് ബാബയുടെ മുന്നില് ശിക്ഷകള് അനുഭവിക്കേണ്ടി വരരുത്. ശിക്ഷകളില് നിന്ന് മുക്തമാകാനുള്ള ചിന്ത വേണം, ഇല്ലായെന്നുണ്ടെങ്കില് ആ സമയം ഒരുപാട് ലജ്ജിക്കേണ്ടിവരും. ബാക്കി നിങ്ങള് ചിന്തയില്ലാത്ത ചക്രവര്ത്തികളാണ്, എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കണം. ആരെങ്കിലും മനസ്സിലാക്കുകയാണെങ്കില് പരിധിയില്ലാത്ത അധികാരിയായി മാറുന്നു, ഇല്ലായെന്നുണ്ടെങ്കില് അവരുടെ വിധി. നിങ്ങള്ക്ക് ഉല്ക്കണ്ഠയില്ല.

ഓംശാന്തി.
ആത്മീയ പിതാവ് ശിവന് തന്റെ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. ആത്മീയ അച്ഛന് എല്ലാവര്ക്കും ഒന്നേയുള്ളൂ. ആദ്യമാദ്യം ഈ കാര്യം മനസ്സിലാക്കുകയാണെങ്കില് പിന്നീടുള്ള കാര്യം മനസ്സിലാക്കാന് എളുപ്പമായിരിക്കും. അഥവാ ബാബയുടെ പരിചയം തന്നെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കില് ചോദ്യങ്ങള് ഉന്നയിച്ചുകൊണ്ടിരിക്കും. ആദ്യമാദ്യം ഈ നിശ്ചയമുണ്ടാക്കി കൊടുക്കണം. ഗീതയുടെ ഭഗവാന് ആരാണെന്നുള്ളത് മുഴുവന് ലോകത്തിനും അറിയില്ല. അവര് കൃഷ്ണനാണെന്നു പറയും, നമ്മള് പറയും പരംപിതാ പരമാത്മാവാണ് ഗീതയിലെ ഭഗവാന്. അവര് തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്. സര്വ്വശാസ്ത്രമയി ശിരോമണി ഗീതയാണ് മുഖ്യമായത്. അല്ലയോ പ്രഭൂ അങ്ങയുടെ ഗതിയും മതവും വേറിട്ടതാണ് - ഇത് ഭഗവാനെക്കുറിച്ചു തന്നെയാണ് പറയുന്നത്. കൃഷ്ണനെക്കുറിച്ച് ഇങ്ങനെ പറയില്ല. സത്യമായിട്ടുള്ള ആ ബാബ സത്യം മാത്രമല്ലെ കേള്പ്പിക്കുകയുള്ളൂ. ആദ്യം ലോകം പുതിയതും സതോപ്രധാനവുമായിരുന്നു. ഇപ്പോള് ലോകം പഴയതും തമോപ്രധാനവുമാണ്. ലോകത്തെ പരിവര്ത്തനപ്പെടുത്തുന്നത് ഒരു ബാബ തന്നെയാണ്. ബാബ എങ്ങനെയാണ് പരിവര്ത്തനപ്പെടുത്തുന്നത് അതും മനസ്സിലാക്കി കൊടുക്കണം. എപ്പോഴാണോ ആത്മാവ് സതോപ്രധാനമായി മാറുന്നത് അപ്പോള് സതോപ്രധാനമായ ലോകം സ്ഥാപിക്കപ്പെടും. ആദ്യമാദ്യം നിങ്ങള് കുട്ടികള്ക്ക് അന്തര്മുഖിയാകണം. കൂടുതല് വാദത്തിന് പോകരുത്. കടന്നു വന്ന് ഒരുപാട് ചിത്രങ്ങള് കാണുമ്പോള് ചോദിച്ചുകൊണ്ടെയിരിക്കും. ആദ്യമാദ്യം തന്നെ ഒരു കാര്യമാണ് മനസ്സിലാക്കികൊടുക്കേണ്ടത്. കൂടുതല് ചോദിക്കാനുള്ള അവസരം തന്നെ ലഭിക്കരുത്. പറയൂ. ആദ്യം ഒരു കാര്യത്തില് നിശ്ചയമുറപ്പിക്കൂ പിന്നീട് അടുത്തത് മനസ്സിലാക്കി തരാം, എന്നിട്ട് നിങ്ങള്ക്കവരെ 84 ജന്മത്തിന്റെ ചക്രത്തിലേക്ക് കൊണ്ടുവരാന് സാധിക്കും. ബാബ പറയുന്നു ഞാന് ഒരുപാട് ജന്മങ്ങളുടെയും അവസാനമാണ് പ്രവേശിക്കുന്നത്. ഇദ്ദേഹത്തോടും (ബ്രഹ്മാബാബ) ബാബ പറയുന്നു - താങ്കള്ക്ക് താങ്കളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല. ബാബ നമുക്ക് പ്രജാപിതാ ബ്രഹ്മാവിലൂടെ മനസ്സിലാക്കി തരുകയാണ്. ആദ്യമാദ്യം ഈശ്വരനെക്കുറിച്ചാണ് മനസ്സിലാക്കി തരുന്നത്. ഈശ്വരനെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ പിന്നീട് ഒരു സംശയവുമുണ്ടാകില്ല. പറയൂ ബാബ സത്യമാണ്, ബാബ ഒരിക്കലും അസത്യം കേള്പ്പിക്കുന്നില്ല. പരിധിയില്ലാത്ത ബാബ തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്. ശിവരാത്രിയെക്കുറിച്ച് മഹിമയുണ്ടെങ്കില് തീര്ച്ചയായും ശിവന് ഇവിടെ വന്നിരിക്കുമല്ലോ. ഏതുപോലെയാണോ കൃഷ്ണ ജയന്തിയും ഇവിടെ ആഘോഷിക്കാറുള്ളത്. ഞാന് ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത് എന്നാണ് പറയുന്നത്. ആ ഒരേ ഒരു നിരാകാരനായ അച്ഛന്റെ കുട്ടികളാണ് എല്ലാവരും. നിങ്ങളും അവരുടെ സന്താനങ്ങളാണ് പിന്നീട് ഒപ്പം പ്രജാപിതാ ബ്രഹ്മാവിന്റെയും കൂടി സന്താനങ്ങളാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെ സ്ഥാപിച്ചിട്ടുണ്ടെങ്കില് തീര്ച്ചയായിട്ടും ബ്രാഹ്മണ- ബ്രാഹ്മണിമാരുണ്ടായിരിക്കും. സഹോദരി- സഹോദരന്മാരായി മാറി, ഇതില് പവിത്രതയുണ്ട്. ഇതാണ് ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ടും പവിത്രമായി ഇരിക്കാനുള്ള യുക്തി. സഹോദരി- സഹോദരനാണെങ്കില് ഒരിക്കലും ക്രിമിനല് ദൃഷ്ടിയുണ്ടാകാന് പാടില്ല. 21 ജന്മത്തേക്ക് ദൃഷ്ടി പരിവര്ത്തനപ്പെടുന്നു. അച്ഛന് തന്നെയല്ലെ കുട്ടികള്ക്ക് ശിക്ഷണങ്ങള് നല്കുകയുള്ളൂ. സ്വഭാവത്തെ പരിവര്ത്തനപ്പെടുത്തുന്നു. ഇപ്പോള് ലോകത്തിലെ എല്ലാവരുടെയും സ്വഭാവം പരിവര്ത്തനപ്പെടണം. ഈ പഴയതും പതിതവുമായ ലോകത്തില് ഒരു ഗുണവും ഇല്ല. എല്ലാവരിലും വികാരങ്ങളാണുള്ളത്. ഇത് പതിതവും വികാരിയുമായ ലോകമാണ്. പിന്നീട് എങ്ങനെ നിര്വ്വികാരി ലോകമുണ്ടാകും? ബാബക്കല്ലാതെ മറ്റാര്ക്കും ഉണ്ടാക്കാന് സാധിക്കില്ല. ഇപ്പോള് ബാബ പവിത്രമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഗുപ്തമായ കാര്യങ്ങളാണ്. നമ്മള് ആത്മാവാണ് , ആത്മാവിന് പരമാത്മാവായ ബാബയുമായി കൂടിക്കാഴ്ച നടത്തണം. എല്ലാവരും പുരുഷാര്ത്ഥം ചെയ്യുന്നതു തന്നെ ഭഗവാനെ കണ്ടെത്താനാണ്. ഭഗവാന് ഒരു നിരാകാരനാണ്. മുക്തിദാതാവെന്നും, വഴികാട്ടിയെന്നും പരമാത്മാവിനെ തന്നെയാണ് പറയുന്നത്. മറ്റു ധര്മ്മത്തിലുള്ളവരെ മുക്തിദാതാവെന്നോ, വഴികാട്ടിയെന്നോ പറയാന് സാധിക്കുകയില്ല. പരംപിതാപരമാത്മാവു തന്നെയാണ് വന്ന് മുക്തമാക്കുന്നത് അര്ത്ഥം തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റുന്നത്. വഴി കാണിക്കുന്നുമുണ്ട്, അതിനാല് ഈ ഒരേ ഒരു കാര്യം ബുദ്ധിയില് ഇരുത്തൂ. അഥവാ മനസ്സിലാകുന്നില്ല എന്നുണ്ടെങ്കില് വിട്ടു കളയണം. അല്ലാഹുവിനെ മനസ്സിലാക്കിയില്ല എന്നുണ്ടെങ്കില് സമ്പത്തുകൊണ്ടെന്തു ലാഭം, പോകുന്നതാണ് നല്ലത്. നിങ്ങള് നിരാശരാകരുത്. നിങ്ങള് ചിന്തയില്ലാത്ത ചക്രവര്ത്തികളാണ്. അസുരന്മാരുടെ വിഘ്നങ്ങള് ഉണ്ടാവുക തന്നെ ചെയ്യും. ഇത് രുദ്ര ജ്ഞാന യജ്ഞം തന്നെയാണ്. അതിനാല് ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം. ബാബ പറയുന്നു മന്മനാഭവ. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അതിനനുസരിച്ച് പദവി ലഭിക്കും. ആദി സനാതന ദേവി-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്മീ- നാരായണന്മാരുടെ രാജധാനിയാണുള്ളത്. മറ്റു ധര്മ്മത്തിലുള്ളവരൊന്നും രാജധാനി സ്ഥാപിക്കുന്നില്ല. ബാബയാണെങ്കില് വന്ന് എല്ലാവരെയും മുക്തമാക്കുന്നു. പിന്നീട് മറ്റെല്ലാ ധര്മ്മ സ്ഥാപകര്ക്കും അവരവരുടെ സമയത്ത് വന്ന് അവരവരുടെ ധര്മ്മം സ്ഥാപിക്കണം. വൃദ്ധിയുണ്ടാകണം. പതിതമാകുക തന്നെ വേണം. പതിതത്തില് നിന്ന് പാവനമായി മാറുക എന്നത് ബാബയുടെ തന്നെ ജോലിയാണ്. അവര്(ധര്മ്മ സ്ഥാപകര്) കേവലം വന്ന് ധര്മ്മം സ്ഥാപിക്കും. അതില് മഹിമയുടെ കാര്യമില്ല. മഹിമയുള്ളതു തന്നെ ഒന്നിന്റെ മാത്രമാണ്. അവരാണെങ്കില് ക്രിസ്തുവിന്റെ പിറകെ എത്രയാണ് പോകുന്നത്. അവര്ക്കും മനസ്സിലാക്കികൊടുക്കണം മുക്തിദാതാവും വഴികാട്ടിയും ഈശ്വരനാകുന്ന അച്ഛന് തന്നെയാണെന്ന്. ബാക്കി ക്രിസ്തു എന്തു ചെയ്തു ?

അവരുടെ പുറകില് ക്രിസ്ത്യന് ധര്മ്മത്തിലുള്ള ആത്മാക്കള് വന്നു കൊണ്ടിരിക്കും, താഴേക്ക് ഇറങ്ങിക്കൊണ്ടെയിരിക്കും. ദു:ഖത്തില് നിന്ന് മുക്തമാക്കുന്നത് ഒരേ ഒരു ബാബ തന്നെയാണ്. ഈ എല്ലാ പോയന്റുകളും ബുദ്ധിയില് നല്ല രീതിയില് ധാരണ ചെയ്യണം. ഒരു ഈശ്വരനെ തന്നെയാണ് ദയയുടെ സാഗരനെന്നു പറയുന്നത്. ക്രിസ്തുവൊന്നും ദയ കാണിക്കുന്നില്ല. ഒരു മനുഷ്യരും ആരിലും ദയ കാണിക്കുന്നില്ല. ദയ പരിധിയില്ലാത്ത ബാബയിലാണുള്ളത്. ഒരു ബാബ മാത്രമാണ് എല്ലാവരിലും ദയ കാണിക്കുന്നത്. സത്യയുഗത്തില് എല്ലാവരും സുഖത്തോടും ശാന്തിയോടും കൂടിയാണ് കഴിയുന്നത്. ദു:ഖത്തിന്റെ കാര്യം തന്നെയില്ല. കുട്ടികള് ഒന്നാമത്തെ കാര്യമാകുന്ന ഈശ്വരനെക്കുറിച്ച് ആര്ക്കും നിശ്ചയം ചെയ്യിപ്പിച്ചു കൊടുക്കുന്നില്ല, മറ്റു കാര്യങ്ങളിലേക്കെല്ലാം പോകുന്നു പിന്നീട് പറയും തൊണ്ട തന്നെ കേടായി എന്ന്. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം. നിങ്ങള് ബാക്കി കാര്യങ്ങളിലേക്ക് പോകുകയേ വേണ്ട. പറയൂ ബാബ സത്യമല്ലെ പറയുകയുള്ളൂ. നമ്മള് ബ്രഹ്മാകുമാര്- കുമാരിമാര്ക്ക് ബാബ തന്നെയാണ് കേള്പ്പിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ബാബ ഉണ്ടാക്കിപ്പിച്ചിട്ടുള്ളതാണ്, ഇതില് സംശയം കൊണ്ടുവരരുത്. സംശയബുദ്ധിക്ക് വിനാശം ഫലം. ആദ്യം നിങ്ങള് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങള് വിനാശമാകും. വേറെ ഒരു വഴിയുമില്ല. പതിത പാവനന് ഒന്ന് തന്നെയാണല്ലോ ഉള്ളത്. ബാബ പറയുന്നു ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ. ബാബ ആരിലാണോ പ്രവേശിക്കുന്നത്, അവര്ക്കും വീണ്ടും പുരുഷാര്ത്ഥം ചെയ്ത സതോപ്രധാനമായി മാറണം. പുരുഷാര്ത്ഥത്തിലൂടെയാണ് ആകുന്നത് പിന്നീട് ബ്രഹ്മാവിന്റെയും വിഷ്ണുവും തമ്മിലുള്ള ബന്ധവും പറഞ്ഞു തരുന്നു. ബാബ നിങ്ങള് ബ്രാഹ്മണര്ക്കാണ് രാജയോഗം പഠിപ്പിക്കുന്നത് അതുകൊണ്ട് നിങ്ങള് വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നു. പിന്നീട് നിങ്ങള് തന്നെയാണ് 84 ജന്മങ്ങള് എടുത്ത് അവസാനം ശൂദ്രനായി മാറുന്നത്. പിന്നീട് ബാബ വന്ന് ശൂദ്രനില് നിന്ന് ബ്രാഹ്മണനാക്കി മാറ്റുന്നു. ഇങ്ങനെ മറ്റാര്ക്കും പറഞ്ഞു തരാന് സാധിക്കില്ല. ആദ്യമാദ്യമുള്ളത് ബാബയുടെ പരിചയം നല്കുക എന്നതാണ്. ബാബ പറയുന്നു എനിക്കു തന്നെയാണ് ഇവിടെ പതിതരെ പാവനമാക്കി മാറ്റാന് വേണ്ടി വരേണ്ടി വരുന്നത്. മുകളില് നിന്ന് പ്രേരണ നല്കുകയൊന്നുമല്ല. ഇവരുടെ (ബ്രഹ്മാവ്) പേരാണ് ഭാഗീരഥന്. അപ്പോള് തീര്ച്ചയായും ഇദ്ദേഹത്തില് തന്നെയായിരിക്കും പ്രവേശിക്കുക. ഇത് ഒരുപാട് ജന്മങ്ങളുടെയും അവസാനത്തെ ജന്മം തന്നെയാണ്. പിന്നീട് സതോപ്രധാനമായി മാറുന്നു. അതിനുവേണ്ടിയാണ് ബാബ യുക്തി പറഞ്ഞു തരുന്നത് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഞാന് തന്നെയാണ് സര്വ്വശക്തിവാന്. എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളില് ശക്തിവരും. നിങ്ങള് വിശ്വത്തിലെ അധികാരിയായി മാറും. ഈ ലക്ഷ്മീ- നാരായണന്റെ സമ്പത്ത് ഇവര്ക്ക് ബാബയില് നിന്നാണ് ലഭിച്ചത്. എങ്ങനെയാണ് ലഭിച്ചത് അതാണ് മനസ്സിലാക്കിതരുന്നത്. പ്രദര്ശനിയിലും, മ്യൂസിയത്തിലും മറ്റും നിങ്ങള് പറയൂ ആദ്യം ഒരു കാര്യത്തെ മനസ്സിലാക്കൂ, പിന്നീട് മറ്റു കാര്യങ്ങളിലേക്ക് പോകാം. ഇത് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില് നിങ്ങള്ക്ക് ദു:ഖത്തില് നിന്ന് മുക്തമാകാന് സാധിക്കില്ല. ആദ്യം നിങ്ങള്ക്ക് ഏതുവരെ നിശ്ചയം വന്നിട്ടില്ല അതുവരെ മനസ്സിലാക്കാന് സാധിക്കില്ല. ഈ സമയം ഭ്രഷ്ടാചാരിയായ ലോകം തന്നെയാണ്. ദേവി- ദേവതകളുടെ ലോകം ശ്രേഷ്ഠാചാരികളുടെ ലോകമായിരുന്നു. ഇങ്ങനെയിങ്ങനെ മനസ്സിലാക്കികൊടുക്കണം. മനുഷ്യരുടെ നാഡിയും പരിശോധിക്കണം- എന്തെങ്കിലും മനസ്സിലാക്കുന്നുണ്ടോ അതോ ചൂടുള്ള തവയില് വെള്ളമൊഴിച്ചപോലെയാണോ ? അഥവാ ചൂടുള്ള തവയില്വെള്ളമൊഴിച്ചപോലെയാണെങ്കില് വിട്ടു കളയണം. സമയത്തെ പാഴാക്കരുത്. വേഴാമ്പലിനെയും, പാത്രത്തെയും തിരിച്ചറിയാനുള്ള ബുദ്ധിയും വേണം. ആര് മനസ്സലാക്കുന്നവരുണ്ടോ അവരുടെ മുഖം തന്നെ മാറും. ആദ്യമാദ്യം സന്തോഷിപ്പിക്കുന്ന കാര്യം പറയണം. പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്ത സമ്പത്താണല്ലോ ലഭിക്കുന്നത്. ബാബക്കറിയാം ഓര്മ്മയുടെ യാത്രയില് കുട്ടികള് വളരെ അയഞ്ഞവരാണെന്ന്. ബാബയെ ഓര്മ്മിക്കാനുള്ള പരിശ്രമമാണുള്ളത്. അതില് തന്നെയാണ് മായ ഒരുപാട് വിഘ്നങ്ങള് ഉണ്ടാക്കുന്നത്. ഇതുമൊരു കളിയാണ്. ബാബ ഇരുന്ന് മനസ്സിലാക്കിതരുന്നു- ഈ കളി എങ്ങനെയാണ് ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുമുള്ളത്. ലോകത്തിലെ മനുഷ്യര്ക്ക് അല്പം പോലും അറിയില്ല.

ബാബയുടെ ഓര്മ്മയിലിരിക്കുന്നതിലൂടെ നിങ്ങള് ആര്ക്ക് മനസ്സലാക്കികൊടുക്കുന്നതിലും ഏകരസമായിരിക്കും. ഇല്ലെങ്കില് എന്തെങ്കിലുമൊക്കെ പിശകുകള് പറ്റികൊണ്ടെയിരിക്കും. ബാബ പറയുന്നു നിങ്ങള് കൂടുതല് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. സ്ഥാപന തീര്ച്ചയായും ഉണ്ടാകുക തന്നെ വേണം. ഭാവിയെ ആര്ക്കും മാറ്റാന് സാധിക്കില്ല. ഉത്സാഹത്തോടെയിരിക്കണം. ബാബയില് നിന്നും നമ്മള് പരിധിയില്ലാത്ത സമ്പത്തെടുക്കുകയാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. വളരെ സ്നേഹത്തോടുകൂടി മനസ്സിലാക്കികൊടുക്കണം. ബാബയെ ഓര്മ്മിക്കുമ്പോള് സ്നേഹത്തിന്റെ കണ്ണുനീര് വരണം. ബാക്കിയെല്ലാം കലിയുഗി സംബന്ധികളാണ്. ഇതാണ് ആത്മീയ അച്ഛനുമായുള്ള സംബന്ധം. നിങ്ങളുടെ ഈ കണ്ണീരുപോലും വിജയമാലയിലെ മുത്തായി മാറും. സ്നേഹത്തോടു കൂടി ഓര്മ്മിക്കുന്നവര് -വളരെ കുറച്ചുപേരെയുള്ളൂ. എത്രത്തോളം സാധിക്കുന്നുവോ ശ്രമിച്ച് സമയം കണ്ടെത്തി തന്റെ ഭാവിയെ ഉയര്ന്നതാക്കി മാറ്റണം. പ്രദര്ശിനിയില് ഇത്രയുമധികം കുട്ടികള് വേണ്ടതില്ല. ഇത്രയും ചിത്രങ്ങളുടെ ആവശ്യവുമില്ല. ഗീതയിലെ ഭഗവാന് ആരാണ് എന്നതാണ് നമ്പര്വണ് ചിത്രം? അതിനടുത്ത് ലക്ഷ്മീ- നാരായണന്റെ, ഏണിപ്പടിയുടെ ചിത്രം. മതി. ബാക്കി ഇത്രയും ചിത്രങ്ങളെക്കൊണ്ട് ഒരു പ്രയോജനവുമില്ല. നിങ്ങള് കുട്ടികള്ക്ക് എത്രത്തോളം സാധിക്കുന്നുവോ ഓര്മ്മയുടെ യാത്രയെ വര്ദ്ധിപ്പിക്കണം. എങ്ങനെ പതിതത്തില് നിന്ന് പാവനമായി മാറാം എന്നതാണ് മുഖ്യമായ ചിന്ത വെക്കേണ്ടത് ! ബാബയുടെതായി മാറിയിട്ട് പിന്നീട് ബാബയുടെ മുന്നില് പോയി ശിക്ഷകള് അനുഭവിക്കുക എന്നത് വളരെ ദുര്ഗതിയുടെ കാര്യമാണ്. ഇപ്പോള് ഓര്മ്മയുടെ യാത്രയില് ഇരിക്കുന്നില്ല എന്നുണ്ടെങ്കില് ബാബയുടെ മുന്നില് ശിക്ഷകള് അനുഭവിക്കുന്ന സമയം വളരെ- വളരെ ലജ്ജ വരും. ശിക്ഷകള് അനുഭവിക്കരുത് ഇത് വളരെയധികം ശ്രദ്ധിക്കണം. നിങ്ങള് ജ്ഞാനിയും, യോഗിയുമാണ്. ബാബയും പറയുന്നു ഞാനും ജ്ഞാനിയും, യോഗിയുമാണെന്ന്. ചെറിയ ഒരു ബിന്ദുവാണ് ഒപ്പം ജ്ഞാനത്തിന്റെ സാഗരനും കൂടിയാണ്. നിങ്ങളുടെ ആത്മാവിലും മുഴുവന് ജ്ഞാനം നിറക്കുന്നുണ്ട്. 84 ജന്മത്തിന്റെ മുഴുവന് രഹസ്യവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങള് ജ്ഞാനത്തിന്റെ സ്വരൂപമായി മാറി ജ്ഞാനത്തിന്റെ മഴ പെയ്യിക്കുന്നു. ജ്ഞാനത്തിന്റെ ഓരോ രത്നവും എത്ര അമൂല്യമാണ്, അതിന്റെ മൂല്യം ആര്ക്കും അളക്കാന് സാധിക്കില്ല അതുകൊണ്ടാണ് ബാബ പറയുന്നത് കോടി മടങ്ങ് ഭാഗ്യശാലി. നിങ്ങളുടെ കാല് ചുവട്ടില് താമരയുടെ അടയാളവും കാണിക്കാറുണ്ട്. ഇതിനെ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. മനുഷ്യര് കോടിപതികളെന്ന് പേര് വെക്കാറുണ്ട്. മനസ്സിലാക്കുന്നു ഇവരുടെയടുത്ത് ഒരുപാട് ധനമുണ്ട്. കോടിപതിയെന്ന് പേരിന്റെ കൂട്ടത്തിലും വെക്കാറുണ്ട്. ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. പിന്നെ പറയുന്നു- ബാബയെയും ചക്രത്തെയും ഓര്മ്മിക്കുക എന്നതാണ് മുഖ്യമായ കാര്യം. ഈ ജ്ഞാനം ഭാരതവാസികള്ക്കുവേണ്ടിത്തന്നെയാണ്. നിങ്ങള് തന്നെയാണ് 84 ജന്മം എടുക്കുന്നത്. ഇതും മനസ്സിലാക്കേണ്ട കാര്യമാണല്ലോ. മറ്റൊരു സന്യാസി മുതലായവരെ സ്വദര്ശന ചക്രധാരിയെന്നു പറയില്ല. ദേവതകളെയും പറയില്ല. നിങ്ങള് പറയും നമ്മളില് മുഴുവന് ജ്ഞാനവുമുണ്ട്, ഈ ലക്ഷ്മീ- നാരായണന്മാരില് ഇല്ല. ബാബ യഥാര്ത്ഥ കാര്യങ്ങളല്ലെ മനസ്സിലാക്കി തരുന്നത്.

ഈ ജ്ഞാനം വളരെ അല്ഭുതകരമാണ്. നിങ്ങള് എത്ര ഗുപ്തമായ വിദ്യാര്ത്ഥികളാണ്. നിങ്ങള് പറയും നമ്മള് പാഠശാലയിലേക്കാണ് പോകുന്നത്, ഭഗവാനാണ് എന്നെ പഠിപ്പിക്കുന്നത്. ലക്ഷ്യമെന്താണ് ? നമ്മള് ഇതായി(ലക്ഷ്മീ- നാരായണന്) മാറും. മനുഷ്യര് കേട്ടിട്ട് അല്ഭുതപ്പെടും. നമ്മള് നമ്മളുടെ മുഖ്യമായ സ്ഥാപനത്തിലേക്കാണ് പോകുന്നത്. എന്താണ് പഠിക്കുന്നത്? മനുഷ്യനില് നിന്ന് ദേവത, യാചകനില് നിന്ന് രാജകുമാരനാകാനുള്ള പഠിപ്പാണ് പഠിക്കുന്നത്. നിങ്ങളുടെ ചിത്രങ്ങളും ഒന്നാന്തരമാണ്. ധനത്തിന്റെ ദാനവും എപ്പോഴും അര്ഹതയുള്ളവര്ക്കാണ് നല്കുക. യോഗ്യതയുള്ളവരെ നിങ്ങള്ക്ക് എവിടെ നിന്ന് ലഭിക്കും? ശിവന്റെ, ലക്ഷ്മീ- നാരായണന്റെ, രാമ-സീതമാരുടെ ക്ഷേത്രങ്ങളില്. അവിടെ ചെന്ന് നിങ്ങള് അവരുടെ സേവ ചെയ്യൂ. തന്റെ സമയത്തെ പാഴാക്കാതിരിക്കൂ. ഗംഗാ നദിയുടെ തീരത്തും നിങ്ങള് ചെന്ന് മനസ്സിലാക്കി കൊടുക്കൂ- പതിത-പാവനി ഗംഗയാണോ അതോ പരംപിതാപരമാത്മാവാണോ ? എല്ലാവരുടെയും സദ്ഗതി ഈ വെള്ളമാണോ അതോ ബാബയാണോ ചെയ്യുക ? നിങ്ങള്ക്ക് ഇതില് നല്ല രീതിയില് മനസ്സിലാക്കികൊടുക്കാന് സാധിക്കും. വിശ്വത്തിന്റെ അധികാരിയാകാനുള്ള വഴിയാണ് പറഞ്ഞുകൊടുക്കുന്നത്. ദാനം ചെയ്യുന്നുണ്ട്, കക്കയെപോലുള്ള മനുഷ്യരെ വജ്രതുല്യവും വിശ്വത്തിന്റെ അധികാരിയുമാക്കി മാറ്റുന്നു. ഭാരതം വിശ്വത്തിന്റെ അധികാരിയായിരുന്നല്ലോ. നിങ്ങള് ബ്രാഹ്മണരുടേത് ദേവതകളെക്കാളും ഉത്തമ കുലമാണ്. ഈ ബാബ (ബ്രഹ്മാബാബ) മനസ്സിലാക്കുന്നു- ഞാന് ബാബയുടെ ഒരേയൊരു സിക്കീലധെ കുട്ടിയാണെന്ന്. ബാബ എന്റെ ശരീരത്തെ ലോണെടുത്തിരിക്കുകയാണ്. നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കില്ല. ബാബ എന്റെ ശരീരത്തില് സവാരിചെയ്യുകയാണ്. ഞാന് ബാബയെ ഈ മടിയില് ഇരുത്തിയിരിക്കുകയാണ് അര്ത്ഥം ഈ ശരീരം നല്കിയിരിക്കുകയാണ് സേവനം ചെയ്യാന്. അതിന്റെ പ്രതിഫലം ബാബ എത്രയാണ് നല്കുന്നത്. ബാബ എന്നെ ഏറ്റവും ഉയരത്തില് തോളത്തിരുത്തുന്നു. നമ്പര്വണ്ണിലേക്ക് കൊണ്ടുപോകുന്നു. അച്ഛന് മക്കളാണ് പ്രിയം, അതിനാല് അവരെ തോളത്തിലിരുത്താറുണ്ടല്ലോ. അമ്മ കുട്ടിയെ കേവലം മടിയിലിരുത്താറേയുള്ളൂ എന്നാല് അച്ഛന് തോളത്തിലിരുത്താറുണ്ട്. പാഠശാലയെ ഒരിക്കലും സാങ്കല്പികമെന്ന് പറയാന് സാധിക്കില്ല. വിദ്യാലയത്തില് ചരിത്രവും- ഭൂമിശാസ്ത്രവും പഠിക്കുന്നത് സാങ്കല്പികമാണോ ? ഇതും ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവുമാണല്ലോ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വളരെ സ്നേഹത്തോടു കൂടി ആത്മീയ അച്ഛനെ ഓര്മ്മിക്കണം. ഓര്മ്മയില് സ്നേഹത്തിന്റെ കണ്ണുനീര് വരുകയാണെങ്കില് ആ കണ്ണുനീര് വിജയ മാലയുടെ മുത്തായി മാറും. തന്റെ സമയം ഭാവി പ്രാലബ്ധമുണ്ടാക്കാന് സഫലമാക്കണം.

2. അന്തര്മുഖിയായി മാറി എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കണം, കൂടുതല് വാദങ്ങളിലേക്ക് പോകരുത്. ഈ ഒരേ ഒരു ചിന്തയുണ്ടായിരിക്കണം, ശിക്ഷ അനുഭവിക്കേണ്ടി വരുന്ന വിധത്തിലുള്ള ഒരു കര്ത്തവ്യവുമുണ്ടാകരുത്.

വരദാനം :-
ശുഭഭാവനയിലൂടെ സേവനം ചെയ്യുന്ന, ബാബക്ക് സമാനം അപകാരികളോട് പോലും ഉപകാരിയായി ഭവിക്കട്ടെ.

ബാബ അപകാരികള്ക്കും ഉപകാരം ചെയ്യുന്നവരാണെന്നത് പോലെ താങ്കളുടെ മുന്നില് എങ്ങനെയുള്ള ആത്മാവ് തന്നെ വന്നാലും തന്റെ ദയാമനോഭാവത്തിലൂടെ, ശുഭഭാവനയിലൂടെ അവരെ പരിവര്ത്തനം ചെയ്യൂ- ഇത് തന്നെയാണ് സത്യമായ സേവനം. ശാസ്ത്രജ്ഞര് മരുഭൂമിയില് പോലും കാര്ഷികവിള നടത്താറുണ്ടെന്നത് പോലെ സൈലന്സിന്റെ ശക്തിയിലൂടെ ദയാമനസ്കരായി അപകാരികളിലും ഉപകാരം ചെയ്ത് ഭൂമി പരിവര്ത്തനം ചെയ്യൂ. സ്വപരിവര്ത്തനത്തിലൂടെ, ശുഭഭാവനയിലൂടെ എങ്ങനെയുള്ള ആത്മാവും പരിവര്ത്തനപ്പെടും, എന്തുകൊണ്ടെന്നാല് ശുഭഭാവന തീര്ച്ചയായും സഫലത പ്രാപ്തമാക്കും.

സ്ലോഗന് :-
ജ്ഞാനത്തെ ഓര്മ്മിക്കുക തന്നെയാണ് സദാ ഹര്ഷിതരായിരിക്കാനുള്ള ആധാരം.