മധുരമായ കുട്ടികളേ,
ബാബയുടെ കഴുത്തിലെ ഹാരമാകുന്നതിനു വേണ്ടി ജ്ഞാന യോഗത്തിന്റെ മത്സരം നടത്തൂ,
മുഴുവന് ലോകത്തിനും ബാബയുടെ പരിചയം നല്കുക എന്നതാണ് നിങ്ങളുടെ കര്ത്തവ്യം.
ചോദ്യം :-
സദാ ഏതൊരു ലഹരിയിലിരിക്കുകയാണെങ്കില് രോഗം പോലും ഭേദമാകും?
ഉത്തരം :-
ജ്ഞാന
യോഗത്തിന്റെ ലഹരിയിലിരിക്കൂ, ഈ പഴയ ശരീരത്തെക്കുറിച്ച് ചിന്തിക്കാതിരിക്കൂ.
എത്രമാത്രം ശരീരത്തിലേയ്ക്ക് ബുദ്ധി പോകുന്നുവോ ലോഭം വെയ്ക്കുന്നുവോ അത്രയും
തന്നെ രോഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ഈ ശരീരത്തെ അലങ്കരിക്കുക, പൗഡറും
ക്രീമും ഉപയോഗിക്കുക - ഇതെല്ലാം വ്യര്ത്ഥമായ അലങ്കരിക്കലാണ്, നിങ്ങള് നിങ്ങളെ
ജ്ഞാന യോഗം കൊണ്ട് അലങ്കരിക്കണം. ഇതാണ് നിങ്ങളുടെ സത്യ സത്യമായ അലങ്കാരം.
ഗീതം :-
ആരാണോ
അച്ഛനോടൊപ്പം അവര്ക്കാണ് ജ്ഞാനമഴ.........
ഓംശാന്തി.
ആരാണോ അച്ഛനോടൊപ്പമുള്ളത്........., ലോകത്തില് വളരെയധികം അച്ഛന്മാരുണ്ട് പക്ഷേ
ആ സര്വ്വരുടേയും അച്ഛനായ രചയിതാവ് ഒന്നാണ്. ആ അച്ഛന് തന്നെയാണ് ജ്ഞാനത്തിന്റെ
സാഗരം. പരംപിതാ പരമാത്മാവാണ് ജ്ഞാനത്തിന്റെ സാഗരം എന്നതും ജ്ഞാനത്തിലൂടെ
തന്നെയാണ് സത്ഗതിയുണ്ടാകുന്നതും എന്നത് തീര്ച്ചയായും മനസ്സിലാക്കണം.
സത്യയുഗത്തിന്റെ സ്ഥാപന നടക്കുമ്പോഴാണ് മനുഷ്യര്ക്ക് സത്ഗതി ലഭിക്കുന്നത്. ബാബയെ
തന്നെയാണ് സത്ഗതി ദാതാവ് എന്ന് വിളിക്കുന്നത്. സംഗമത്തിന്റെ സമയമാകുമ്പോള്
ജ്ഞാന സാഗരന് വന്ന് ദുര്ഗ്ഗതിയില് നിന്നും സത്ഗതിയിലേയ്ക്ക് കൊണ്ട് പോകും.
ഭാരതമാണ് ഏറ്റവും പ്രാചീനമായത്.ഭാരതവാസികളുടെ പേരില് തന്നെയാണ് 84 ജന്മം എന്ന്
പറയുന്നത്.ആദ്യമാദ്യം ഉണ്ടായിരുന്ന മനുഷ്യര് തന്നെയാണ് 84 ജന്മം
എടുക്കുന്നത്.ദേവതകളുടേത് 84 ജന്മം എന്ന് പറയുമെങ്കില് ബ്രാഹ്മണരുടേതും 84 ജന്മം
തന്നെയാണ്.മുഖ്യമായിട്ടുള്ളവരെക്കുറിച്ചാണ് പരാമര്ശിക്കുന്നത്. ഈ കാര്യങ്ങള്
ആര്ക്കും അറിയില്ല. ബ്രഹ്മാവിലൂടെ തന്നെയാണ് സൃഷ്ടി രചിക്കുന്നത്.ആദ്യമാദ്യം
സൂക്ഷ്മ ലോകം രചിക്കുന്നു പിന്നെ ഈ സ്ഥൂല ലോകം.സൂക്ഷ്മ ലോകം എവിടെയാണ്, മൂലവതനം
എവിടെയാണ് എന്നതൊക്കെ കുട്ടികള്ക്കറിയാം.മൂലവതനം, സൂക്ഷ്മ വതനം, സ്ഥൂലവതനം -
ഇതിനെ തന്നെയാണ് ത്രിലോകം എന്ന് പറയുന്നത്.ത്രിലോകം എന്ന് പറയുമ്പോള് അതിന്റെ
അര്ത്ഥവും മനസ്സിലാക്കണമല്ലോ.ത്രിലോകം ഉണ്ടായിരിക്കുമല്ലോ അല്ലേ.വാസ്തവത്തില്
ത്രിലോകീനാഥന് എന്ന് ബാബയേയാണ് പറയുവാന് കഴിയുക, പിന്നെ കുട്ടികളേയും
വിളിക്കുവാന് സാധിക്കുന്നു.ഇവിടെ ചില മനുഷ്യരുടെ പേര് ത്രിലോകീനാഥന്, ശിവന്,
ബ്രഹ്മാവ്, വിഷ്ണു, ശങ്കരന് എന്നൊക്കെയാണ്........ഈ പേരുകള് എല്ലാം
ഭാരതവാസികളിലാണ് വെച്ചിരിക്കുന്നത്.രാധാകൃഷ്ണന്, ലക്ഷ്മീനാരായണന് ഇങ്ങനെ ഡബിള്
പേരും വെയ്ക്കുന്നു.രാധയും കൃഷ്ണനും വേറെ വേറെയായിരുന്നു എന്ന് ആര്ക്കും
അറിയില്ല.കൃഷ്ണന് ഒരു രാജധാനിയിലെ രാജകുമാരനായിരുന്നു, രാധ മറ്റൊരു രാജധാനിയിലെ
രാജകുമാരിയായിരുന്നു.ഇപ്പോള് നിങ്ങള് ഇത് അറിയുന്നുണ്ട്.നല്ല നല്ല കുട്ടികളുടെ
ബുദ്ധിയില് നല്ല നല്ല പോയിന്റുകള് ധാരണയാകുന്നു.നല്ല സമര്ത്ഥനായ ഡോക്ടറാണെങ്കില്
അദ്ദേഹത്തിന് ധാരാളം മരുന്നുകളുടെ പേര് അറിയാമായിരിക്കും. ഇവിടെയും ഇതുപോലെ
നല്ല നല്ല പോയിന്റുകള് ലഭിച്ച് കൊണ്ടിരിക്കുന്നു. ദിവസംതോറും കണ്ടുപിടുത്തങ്ങള്
നടന്ന് കൊണ്ടിരിക്കുന്നു. നല്ല അഭ്യാസികളായിട്ടുള്ളവര് പുതിയ പുതിയ പോയിന്റുകള്
ധാരണ ചെയ്ത് കൊണ്ടിരിക്കും.ധാരണ ചെയ്യുന്നില്ല എങ്കില് മഹാരഥികളുടെ ലൈനില്
വരുവാന് സാധിക്കില്ല.സര്വ്വതിന്റെയും ആധാരം ബുദ്ധിയിലാണ് പിന്നെ ഭാഗ്യത്തിന്റെ
കാര്യവുമുണ്ട്.ഇതും ഡ്രാമയിലുള്ളതാണല്ലോ അല്ലേ.ഡ്രാമയേയും ആരും
അറിയുന്നില്ല.കര്മ്മക്ഷേത്രത്തില് നമ്മള് പാര്ട്ട് അഭിനയിക്കുകയാണ് എന്ന്
മനസ്സിലാക്കുന്നുണ്ട്. എന്നാല് ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നില്ല
അര്ത്ഥം ഒന്നും അറിയുന്നില്ല.നിങ്ങള്ക്ക് സര്വ്വതും അറിയേണ്ടതുണ്ട്.
ബാബ വന്നിരിക്കുകയാണ് എന്ന് കുട്ടികള് മനസ്സിലാക്കി അപ്പോള് കുട്ടികളുടെ
കര്ത്തവ്യമാണ് മറ്റുള്ളവര്ക്കും പരിചയം കൊടുക്കുക.ലോകം മുഴുവന് പറഞ്ഞ്
കൊടുക്കുക എന്നത് നിങ്ങളുടെ കര്ത്തവ്യമാണ്.നമ്മള്ക്ക് അറിയില്ലായിരുന്നു എന്ന്
അവര് പറയരുത്. ധാരാളം പേര് നിങ്ങളുടെ അടുക്കല് വരും.ധാരാളം ലിറ്ററേച്ചറും മറ്റും
വാങ്ങും.ആരംഭത്തില് കുട്ടികള്ക്ക് വളരെയധികം സാക്ഷാത്ക്കാരം
ലഭിച്ചിട്ടുണ്ട്.ക്രിസ്തുവും ഇബ്രാഹിമും ഭാരതത്തില് വരുന്നു.ഭാരതം സര്വ്വരേയും
ആകര്ഷിക്കുന്നു.ഭാരതം തന്നെയാണ് പരിധിയില്ലാത്ത അച്ഛന്റെ ജന്മസ്ഥാനം.ഈ ഭാരതം
ഭഗവാന്റെ ജന്മ സ്ഥാനമാണ് എന്നൊന്നും അവര് അറിയുന്നില്ല.ശിവ പരമാത്മാവ് എന്ന്
പറയുന്നുണ്ട് പക്ഷേ സര്വ്വരേയും പരമാത്മാവ് എന്ന് പറയുന്നതിലൂടെ പരിധിയില്ലാത്ത
അച്ഛന്റെ മഹത്വം തന്നെ ഇല്ലാതാക്കി. ഭാരതഖണ്ഡം ഏറ്റവും ഉയര്ന്ന തീര്ത്ഥാടന
സ്ഥാനമാണ് എന്നത് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്.സന്ദേശികള്
ആരെല്ലാമാണോ വരുന്നത്, അവര് വരുന്നത് തന്നെ അവരവരുടെ ധര്മ്മം സ്ഥാപിക്കുവാനാണ്.
അവര്ക്ക് പിന്നാലെ എല്ലാ ധര്മ്മത്തിലുള്ളവരും വരുന്നു.ഇപ്പോള് അവസാനമാണ്.തിരികെ
പോകുവാന് പരിശ്രമിക്കുകയാണ്.പക്ഷേ നിങ്ങളെ ഇവിടെ കൊണ്ട് വന്നത് ആരാണ്? ക്രിസ്തു
വന്ന് ക്രിസ്ത്യന് ധര്മ്മം സ്ഥാപിച്ച് നിങ്ങളെ ആകര്ഷിച്ച് കൊണ്ട് വന്നു. ഇപ്പോള്
സര്വ്വരും ക്ഷീണിച്ചിരിക്കുകയാണ് തിരികെ പോകുവാന് വേണ്ടി.സര്വ്വരും വരുന്നത്
അവരവരുടെ പാര്ട്ട് അഭിനയിക്കുന്നതിനു വേണ്ടിയാണ് എന്നത് നിങ്ങള് മനസ്സിലാക്കി
കൊടുക്കണം.പാര്ട്ട് അഭിനയിച്ച് അഭിനയിച്ച് ദുഃഖത്തില് വരിക തന്നെ വേണം.ആ
ദുഃഖത്തില് നിന്നും മോചിപ്പിച്ച് സുഖത്തിലേയ്ക്ക് കൊണ്ട് പോവുക എന്നത് ബാബയുടെ
തന്നെ കര്ത്തവ്യമാണ്.ഭാരതം ബാബയുടെ ജന്മ സ്ഥാനമാണ്, അത്രയും മഹത്വം നിങ്ങള്
കുട്ടികളില് പോലും എല്ലാവരും മനസ്സിലാക്കുന്നില്ല .മനസ്സിലാക്കുകയും ലഹരി
തോന്നുകയും ചെയ്യുന്ന വളരെ കുറച്ച് കുട്ടികള് മാത്രമാണുള്ളത്.കല്പ കല്പം ബാബ
ഭാരതത്തില് തന്നെയാണ് വരുന്നത്.ഇത് സര്വ്വര്ക്കും പറഞ്ഞ് കൊടുക്കണം. ക്ഷണിക്കണം.
ആദ്യം ഈ സേവനം ചെയ്യണം.ലിറ്ററേച്ചര് തയ്യാറാക്കണം.സര്വ്വരേയും ക്ഷണിക്കണം.
രചയിതാവിന്റെയും രചനയുടേയും ജ്ഞാനം ആരും അറിയുന്നില്ല.സേവനയുക്തരായി തന്റെ പേര്
പ്രശസ്തമാക്കണം.ബുദ്ധിശാലികളായിട്ടുള്ള കുട്ടികളില് വളരെയധികം പോയിന്റുകള്
ഉണ്ടായിരിക്കും, അവരുടെ സഹായം സര്വ്വരും ചോദിക്കും.അവരുടെ പേര് തന്നെ ജപിച്ച്
കൊണ്ടിരിക്കും.ആദ്യം ശിവബാബയെ ജപിക്കും പിന്നെ ബ്രഹ്മാബാബയെ പിന്നെ നമ്പര്വാര്
അനുസരിച്ച് കുട്ടികളെ.ഭക്തീ മാര്ഗ്ഗത്തില് കൈകൊണ്ട് മാല കറക്കുന്നു, ഇപ്പോള്
വായിലൂടെ നാമം ജപിക്കുന്നു - ഇന്നയാള് വളരെ സര്വ്വീസബിളാണ്, നിരഹങ്കാരിയാണ്,
വളരെ മധുരമാണ്, അവര്ക്ക് ദേഹാഭിമാനം ഇല്ല എന്നൊക്കെ..മധുരമാകൂ എങ്കില് സര്വ്വരും
മധുരമായി ഇടപെടും എന്ന് പറയുന്നുണ്ടല്ലോ.ബാബ പറയുന്നു നിങ്ങള്
ദുഃഖികളായിത്തീര്ന്നിരിക്കുന്നു, ഇപ്പോള് നിങ്ങള് കുട്ടികള് എന്നെ ഓര്മ്മിക്കൂ
അപ്പോള് ഞാനും സഹായിക്കും.നിങ്ങള് വെറുക്കുകയാണെങ്കില് ഞാന്എന്ത്
ചെയ്യും.ഇതിന്റെ അര്ത്ഥം തന്നോട് വെറുപ്പ് കാണിക്കുക എന്നാണ്.പദവിയും
ലഭിക്കില്ല.എത്ര അളവറ്റ ധനമാണ് ലഭിക്കുന്നത്.ഒരാള്ക്ക് ലോട്ടറി അടിച്ചാല്
എത്രമാത്രം സന്തോഷിക്കുന്നു.അതിലും എത്ര സമ്മാനങ്ങളുണ്ട്. ഫസ്റ്റ് പ്രൈസ്സ്,
സെക്കന്റ് പ്രൈസ്സ്, തേര്ട് പ്രൈസ്സ് അങ്ങനെ ഉണ്ടായിരിക്കും. അതുപോലെ ഇതും
ഈശ്വരീയ മത്സരമാണ്. ജ്ഞാനത്തിന്റെയും യോഗബലത്തിന്റെയും മത്സരം.ആരാണോ ഇതില്
തീവ്രമായി പോകുന്നത് അവര് കഴുത്തിലെ മാലയാകും സിംഹാസനത്തിനടുത്ത്
ഇരിക്കും.മനസ്സിലാക്കിച്ച് കൊടുക്കുക വളരെ സഹജമാണ്.തന്റെ വീടും സംരക്ഷിക്കൂ
കാരണം നിങ്ങള് കര്മ്മയോഗികളാണ്.ക്ലാസ്സില് ഒരു മണിക്കൂര് പഠിക്കണം പിന്നെ
വീട്ടില് പോയി അതിനെ കുറിച്ച് മനനം ചെയ്യണം.സ്കൂളിലും അങ്ങനെ ചെയ്യാറുണ്ടല്ലോ
അല്ലേ.പഠിച്ചിട്ട് വീട്ടില് പോയി ഹോംവര്ക്ക് ചെയ്യുന്നു. ബാബ പറയുന്നു ഒരു
മണിക്കൂര്, അര മണിക്കൂര്.........പകല് 8 മണിക്കൂറുണ്ട്.അതിലും ഒരു മണിക്കൂറോ
അരമണിക്കൂറോ ആണ് ബാബ പറയുന്നത്.15- 20 മിനിട്ട് എങ്കിലും ക്ലാസ്സ് അറ്റന്റ്
ചെയ്ത്, ധാരണ ചെയ്തിട്ട് തന്റെ ജോലി കാര്യങ്ങള് ചെയ്യൂ.സ്വദര്ശന ചക്രം കറക്കൂ,
ഓര്മ്മയിലിരിക്കൂ എന്ന് പറഞ്ഞ് ബാബ നിങ്ങളെ മുന്പ്
ഇരുത്തിയിരുന്നു.ഓര്മ്മിക്കുക എന്ന് പറയുന്നുണ്ടല്ലോ അല്ലേ, ബാബയേയും
സമ്പത്തിനേയും ഓര്മ്മിച്ച് ഓര്മ്മിച്ച് സ്വദര്ശന ചക്രം കറക്കി കറക്കി എപ്പോള്
ഉറക്കം വരുന്നുവോ അപ്പോള് ഉറങ്ങൂ..അങ്ങനെ അന്തിമ മനം പോലെ ഗതിയാകും. പിന്നെ
അതിരാവിലെ എഴുന്നേല്ക്കുമ്പോള് അതേ പോയിന്റുകള് ഓര്മ്മയില് വരും.ഇങ്ങനെയുള്ള
അഭ്യാസം ചെയ്ത് ചെയ്ത് നിങ്ങള് നിദ്രയെ ജയിക്കുന്നവരായി മാറും.
ആര് ചെയ്യുന്നുവോ അവര് നേടും.ചെയ്യുന്നവരെ കാണാന് സാധിക്കും.അവരുടെ പെരുമാറ്റം
തന്നെ പ്രത്യക്ഷമാക്കുന്നു.ചെയ്യാത്തവരുടെ പെരുമാറ്റം തന്നെ
മറ്റൊന്നായിരിക്കും.ഈ കുട്ടി വിചാര സാഗര മന്ഥനം ചെയ്യുന്നുണ്ട്, ധാരണ
ചെയ്യുന്നുണ്ട് എന്നത് കാണുമ്പോള് തന്നെ മനസ്സിലാകും.ലോഭമൊന്നും തന്നെ ഇല്ല.ഇത്
പഴയ ശരീരമാണ്.ജ്ഞാന യോഗത്തിന്റെ ധാരണയുണ്ടാകുമ്പോഴാണ് ഈ ശരീരവും ആരോഗ്യമുള്ളതായി
മാറുന്നത്.ധാരണയില്ലായെങ്കില് ശരീരം വീണ്ടും മോശമായിത്തീരും.ഭാവിയിലാണ് പുതിയ
ശരീരം ലഭിക്കേണ്ടത്.ആത്മാവിന് പവിത്രമാകണം.ഇത് പഴയ ശരീരമാണ്, ഇതിന് എത്ര തന്നെ
പൗഡറും ലിപ്സ്റ്റിക്കും ഇട്ടാലും, അലങ്കരിച്ചാലും നയാ പൈസയ്ക്ക് പ്രയോജനം
ഇല്ല.ഇതെല്ലാം അനാവശ്യമായ അലങ്കരിക്കലാണ്.
ഇപ്പോള് ശിവബാബയുമായിട്ട് നിങ്ങള് സര്വ്വരുടേയും വിവാഹ നിശ്ചയം
നടന്നിരിക്കുകയാണ്. വിവാഹം നടക്കുന്ന ദിവസം പഴയ വസ്ത്രങ്ങളാണ് ധരിക്കുന്നത്.ഈ
പഴയ ശരീരത്തെ അലങ്കരിക്കേണ്ടതില്ല. ജ്ഞാനയോഗം കൊണ്ട് തന്നെ
അലങ്കരിക്കുകയാണെങ്കില് ഭാവിയില് രാജകുമാരനും രാജകുമാരിയുമാകും.ഇത് ജ്ഞാന
മാനസരോവരമാണ്.ഇവിടെ ജ്ഞാനത്തില് മുങ്ങുകയാണെങ്കില് സ്വര്ഗ്ഗത്തിലെ
മാലാഖയായിത്തീരും.പ്രജകളെ മാലാഖ എന്ന് പറയില്ല.കൃഷ്ണന് തട്ടികൊണ്ട് പോയി മഹാറാണി
, പട്ടമഹിഷിയാക്കി എന്ന് പറയുന്നുണ്ട്.കൊണ്ട് പോയി പ്രജകളില് ചണ്ഡാളനാക്കി എന്ന്
പറയാറില്ല.കൊണ്ട് പോയത് തന്നെ മഹാരാജാവും മഹാറാണിയും ആക്കുന്നതിനു
വേണ്ടിയാണ്.നിങ്ങള്ക്കും ഈ പുരുഷാര്ത്ഥം ചെയ്യണം.എന്ത് പദവി ലഭിക്കുന്നുവോ അത്
മതി എന്ന് ചിന്തിക്കരുത്.ഇവിടെ പഠിത്തത്തിനാണ് പ്രാധാന്യം.ഇത്
പാഠശാലയല്ലേ.വളരെയധികം ഗീതാ പാഠശാലകള് തുറക്കുന്നുണ്ട്.അവര് ഗീത
കേള്പ്പിക്കുന്നു. ആരെങ്കിലും ഒരാള് ശ്ലോകം പറഞ്ഞതിനു ശേഷം അര മുക്കാല്
മണിക്കൂര് അതിനെക്കുറിച്ച് സംസാരിക്കുന്നു.ഇതിലൂടെ യാതൊരു ലാഭവും ഇല്ല.ഇവിടെ
ബാബയിരുന്ന് പഠിപ്പിക്കുന്നു.ലക്ഷ്യം വളരെ വ്യക്തമാണ്.മറ്റ് ഏതെങ്കിലും വേദ
ശാസ്ത്രങ്ങള് വായിക്കുന്നതിലോ, ജപ തപങ്ങള് ചെയ്യുന്നതിലോ യാതൊരു ലക്ഷ്യവും
ഇല്ല.പുരുഷാര്ത്ഥം ചെയ്ത് കൊണ്ടേയിരിക്കൂ.പക്ഷേ എന്താണ് ലഭിക്കുന്നത്?വളരെയധികം
ഭക്തി ചെയ്യുമ്പോഴാണ് ഭഗവാനെ ലഭിക്കുന്നത് അപ്പോള് രാത്രിയ്ക്ക് ശേഷം
തീര്ച്ചയായും പകല് വരണം.സമയത്ത് നടക്കുമല്ലോ അല്ലേ.ചിലര് കല്പത്തിന്റെ ആയുസ്സ്
എത്രയൊക്കെയോ പറയുന്നു മറ്റ് ചിലര് വേറെ എന്തൊക്കെയോ പറയുന്നു.മനസ്സിലാക്കി
കൊടുത്താല് ചോദിക്കും, ശാസ്ത്രങ്ങളൊക്കെ എങ്ങനെ കള്ളമാകും?ഭഗവാന് ഒരിയ്ക്കലും
കള്ളം പറയില്ല. മനസ്സിലാക്കി കൊടുക്കുന്നതിന് ശക്തിയാണ് ആവശ്യം.
നിങ്ങള് കുട്ടികളില് യോഗബലം ആവശ്യമാണ്.യോഗബലത്തിലൂടെ സര്വ്വ കാര്യങ്ങളും സഹജമായി
മാറുന്നു.ഏതെങ്കിലും കാര്യം ചെയ്യുവാന് സാധിക്കുന്നില്ല എങ്കില് അതിന്റെ അര്ത്ഥം
ശക്തി ഇല്ല, യോഗം ഇല്ല എന്നതാണ്.പലപ്പോഴും ബാബയും സഹായിക്കുന്നുണ്ട്. ഡ്രാമയില്
എന്താണോ അടങ്ങിയിട്ടുള്ളത് അത് ആവര്ത്തിക്കുന്നു.ഇതും നമ്മള്
മനസ്സിലാക്കുന്നുണ്ട് മറ്റാരും ഡ്രാമയെ മനസ്സിലാക്കുന്നില്ല.ഓരോ സെക്കന്റിലും
എന്താണോ കടന്ന് പോകുന്നത്, സംഭവിക്കുന്നത്, നമ്മള് ശ്രീമത്തനുസരിച്ച്
അഭിനയിക്കുകയാണ്.ശ്രീമതം അനുസരിച്ച് നടന്നില്ല എങ്കില് എങ്ങനെ
ശ്രേഷ്ഠമാകും.സര്വ്വര്ക്കും ഒരുപോലെ ആകുവാന് സാധിക്കില്ല.ഈ ലോകത്തിലുള്ളവര്
ചിന്തിക്കുന്നത് നമ്മള് സര്വ്വരും ഒന്നാകണം എന്നാണ്.ഒന്ന് എന്നതിന്റെ അര്ത്ഥം
മനസ്സിലാക്കുന്നില്ല.ഒന്നാകണം എന്നാല് എന്താണ്?എന്താ ഒരു അച്ഛനാകണമോ അതോ ഒരു
ബ്രദര് ആകണമോ ? ബ്രദര് എന്ന് പറഞ്ഞാല് പിന്നെയും ശരിയാണ്.ശ്രീമതത്തിലൂടെ നമുക്ക്
ഒന്നാകുവാന് സാധിക്കും.നിങ്ങള് സര്വ്വരും ഒരു മതമനുസരിച്ച്
നടക്കുകയാണ്.നിങ്ങളുടെ അച്ഛനും ടീച്ചറും ഗുരുവും ഒരാള് തന്നെയാണ്. പൂര്ണ്ണമായും
ശ്രീമതമനുസരിച്ച് നടക്കാത്തവര് ശ്രേഷ്ഠമാകില്ല.കൃത്യമായി നടന്നില്ലായെങ്കില്
നാശം സംഭവിക്കും. യോഗ്യരായിട്ടുള്ളവരെയാണ് മത്സരത്തിന് കൊണ്ട് പോകുന്നത്.വളരെ
വലിയ മത്സരമാണെങ്കില് നല്ല ഫസ്റ്റ്ക്ലാസ്സായിട്ടുള്ള കുതിരയെയാണ് കൊണ്ട്
പോകുന്നത് കാരണം സമ്മാനം വളരെ വലുതാണ്.ഇതും കുതിര പന്തയമാണ്.ഹുസൈനിന്റെ കുതിരയെ
കുറിച്ച് പറയാറുണ്ടല്ലോ അവര് ഹുസൈന് കുതിരപ്പുറത്തിരുന്ന് യുദ്ധം ചെയ്യുന്നതായി
കാണിച്ചിരിക്കുന്നു.നിങ്ങള് കുട്ടികള് ഡബിള് അഹിംസകരാണ്.നമ്പര്വണ് കാമത്തിന്റെ
ഹിംസയാണ്.ഈ ഹിംസയെ ആരും അറിയുന്നില്ല. സന്യാസികളും ഇത് മനസ്സിലാക്കുന്നില്ല.ഇത്
വികാരമാണ് എന്ന് മാത്രം പറയുന്നു.ബാബ പറയുന്നു - കാമം മഹാ ശത്രുവാണ്.ഇത് ആദി
മദ്ധ്യ അന്ത്യം നിങ്ങള്ക്ക് ദുഃഖം നല്കുന്നു.നമ്മുടേത് പ്രവൃത്തി മാര്ഗ്ഗത്തിലെ
രാജയോഗമാണ് എന്നത് നിങ്ങള്ക്ക് തെളിയിച്ച് കൊടുക്കണം.നിങ്ങളുടേത്
ഹഠയോഗമാണ്.നിങ്ങള് ശങ്കരാചാര്യനില് നിന്നും ഹഠയോഗം പഠിക്കുന്നു, നമ്മള്
ശിവാചാര്യനില് നിന്നും രാജയോഗം പഠിക്കുന്നു.ഇങ്ങനെയുള്ള കാര്യങ്ങള് സമയത്ത്
കേള്പ്പിച്ച് കൊടുക്കണം.
ദേവതകള് 84 ജന്മം എടുക്കുമെങ്കില് ക്രിസ്ത്യന് ധര്മ്മത്തിലുള്ളവരൊക്കെ എത്ര
ജന്മം എടുക്കും എന്ന് ചോദിക്കുകയാണെങ്കില്, ഇത് നിങ്ങള് തന്നെ കണക്ക് നോക്കൂ
എന്ന് പറയണം.5000 വര്ഷത്തില് 84 ജന്മം എടുക്കുന്നു.ക്രിസ്തു 2500
വര്ഷമായി.കണക്ക് നോക്കൂ - ശരാശരി എത്ര ജന്മമാണ്? 30 - 32 ജന്മം എടുക്കും.ഇത്
വ്യക്തമാണ്.വളരെയധികം സുഖം കാണുന്നവര് വളരെയധികം ദുഃഖവും കാണുന്നു.അവര്ക്ക്
സുഖവും ദുഃഖവും കുറച്ചാണ് ലഭിക്കുന്നത്. ശരാശരി കണക്ക് നോക്കണം.അവസാനം വരുന്നവര്
കുറച്ച് കുറച്ച് ജന്മം എടുക്കുന്നു. ബുദ്ധന്റെയും, ഇബ്രാഹിമിന്റെയും കണക്കുകള്
എടുക്കുവാന് സാധിക്കും.ഒന്ന് രണ്ട് ജന്മത്തിന്റെ വ്യത്യാസം ഉണ്ടാകും.ഈ
കാര്യങ്ങള് എല്ലാം വിചാര സാഗര മന്ഥനം ചെയ്യേണ്ടതാണ്.ആരെങ്കിലും ചോദിച്ചാല് എന്ത്
മനസ്സിലാക്കിച്ച് കൊടുക്കും?എന്നാലും പറയൂ - ആദ്യം ബാബയില് നിന്നും സമ്പത്ത്
അല്ലേ എടുക്കേണ്ടത്.നിങ്ങള് ബാബയെ ഓര്മ്മിക്കൂ.എത്ര ജന്മം എടുക്കണമോ അത്രയും
എടുക്കും. ബാബയില് നിന്നും സമ്പത്ത് എടുക്കൂ.നല്ല രീതിയില് മനസ്സിലാക്കി
കൊടുക്കണം. പരിശ്രമിക്കേണ്ടതാണ്. പരിശ്രമിക്കുന്നതിലൂടെയാണ്
വിജയിയാകുന്നത്.ഇതില് വളരെ വിശാല ബുദ്ധി വേണം.ബാബയോടും ബാബയുടെ ധനത്തിനോടും
വളരെയധികം സ്നേഹം വേണം.ചിലര് ധനം എടുക്കുന്നതേയില്ല. ഏയ്, ജ്ഞാന രത്നം ധാരണ
ചെയ്യൂ. അപ്പോള് പറയും ഞങ്ങള് എന്ത് ചെയ്യാനാണ്? ഞങ്ങള്ക്ക് മനസ്സിലാകുന്നില്ല.
മനസ്സിലാകുന്നില്ല എങ്കില് നിങ്ങളുടെ ഭാവി.ശരി.
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന
സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും.
ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആരോടും
വെറുപ്പ് കാണിക്കരുത്. സര്വ്വരോടും മധുരമായിട്ട് ഇടപെടണം. ജ്ഞാന യോഗത്തില്
മത്സരം നടത്തി ബാബയുടെ കഴുത്തിലെ ഹാരമാകണം.
2. നിദ്രയെ
ജയിക്കുന്നവരായി അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കണം. സ്വദര്ശന ചക്രം
കറക്കണം. എന്താണോ കേള്ക്കുന്നത് അതിനെ വിചാര സാഗര മഥനം ചെയ്യുന്ന ശീലം കൊണ്ട്
വരണം.
വരദാനം :-
ബുദ്ധിയെ നിര്ദ്ദേശാനുസരണം ശ്രേഷ്ഠ സ്ഥിതിയില് സ്ഥിതി ചെയ്യിപ്പിക്കുന്ന
മാസ്റ്റര് സര്വ്വ ശക്തിവാനായി ഭവിക്കട്ടെ.
പല കുട്ടികളും
യോഗത്തിലിരിക്കുമ്പോള് ആത്മാഭിമാനിയാകുന്നതിന് പകരം സേവനത്തെക്കുറിച്ച് ഓര്മ്മ
വരുന്നു, പക്ഷെ അങ്ങനെയാകാന് പാടില്ല, എന്തുകൊണ്ടെന്നാല് അന്തിമ സമയത്ത് അഥവാ
അശരീരിയാകുന്നതിന് പകരം സേവനത്തിന്റെയും സങ്കല്പം നടന്നാല് സെക്കന്റിന്റെ
പേപ്പറില്തോറ്റുപോകും. ആ സമയത്ത് നിരാകാരി, നിര്വ്വികാരി, നിരഹങ്കാരിയായ
ബാബയെയല്ലാതെ മറ്റൊന്നും തന്നെ ഓര്മ്മ വരരുത്. സേവനത്തിലാണെങ്കില് പിന്നെ
സാകാരത്തിലെത്തിച്ചേരും. അതിനാല് ഈ അഭ്യാസം ചെയ്യൂ, ഏത് സമയത്ത് ഏത് സ്ഥിതിയില്
സ്ഥിതി ചെയ്യാനാഗ്രഹിക്കുന്നുവോ അതിന് സാധിക്കണം- അപ്പോള് പറയാം മാസ്റ്റര്
സര്വ്വ ശക്തിവാന്, കണ്ട്രോളിങ്ങ്, റൂളിങ്ങ് പവര് ഉള്ളവരെന്ന്.
സ്ലോഗന് :-
ഏതൊരു
പരിതസ്ഥിതിയെയും സഹജമായി മറി കടക്കാനുള്ള മാര്ഗ്ഗമാണ്- ഒരു ബലം, ഒരു വിശ്വാസം.