പിതാശ്രീയുടെ പണ്യ സ്മൃതി
ദിവസത്തില്‍ കേള്‍പ്പിക്കുന്നതിനുള്ള ബാപ്ദാദയുടെ മധുര മഹാവാക്യം.
ചോദ്യം :-
ഭാവിയിലേക്ക് വേണ്ടി കുട്ടികള്‍ ബാബയുമായി ഏതൊരു വ്യാപാരമാണ് ചെയ്തിട്ടുള്ളത്? ആ
വ്യാപാരത്തിലൂടെ സംഗമത്തില്‍ ഏതൊരു ലാഭമാണുള്ളത്?
ഉത്തരം :-
ദേഹ സഹിതം,
എന്തെല്ലാം കക്കകളാണോ ഉള്ളത്, അതെല്ലാം ബാബയ്ക്ക് സമര്‍പ്പണം ചെയ്ത് ബാബയോട്
പറയുന്നു ബാബാ ഞങ്ങള്‍ അങ്ങയില്‍ നിന്ന് പിന്നീട് അവിടെ എല്ലാം എടുക്കാം, ഇതാണ്
ഏറ്റവും നല്ല വ്യാപാരം. ഇതിലൂടെ നിങ്ങളുടേതെല്ലാം ബാബയുടെ ലോക്കറില്‍
സുരക്ഷിതമാകുന്നു ഒപ്പം അപാര സന്തോഷവും ഉണ്ടായിരിക്കുന്നു ഇപ്പോള്‍ ഇവിടെ ഇനി
നമ്മള് കുറച്ച് സമയമാണുള്ളത്, പിന്നീട് നമ്മുടെ രാജധാനിയിലായിരിക്കും. നിങ്ങളോട്
ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ പറയൂ ആഹാ! ഞങ്ങള്‍ പരിധിയില്ലാത്ത ബാബയില്‍ നിന്ന്
പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍
സദാ സമ്പന്നനും, സദാ ആരോഗ്യവാനുമാകുന്നു.
ഓംശാന്തി.
ആത്മീയ അച്ഛന് കുട്ടികള്‍ക്ക് മനസ്സിലാക്കിതരികയാണ് മധുരമായ കുട്ടികളേ, എപ്പോള്‍
ഇവിടെ വന്നിരിക്കുന്നോ അപ്പോള്‍ ആത്മ-അഭിമാനിയായി ബാബയുടെ ഓര്‍മ്മയില്‍ ഇരിക്കൂ. ഈ
ശ്രദ്ധ നിങ്ങള്‍ക്ക് സദാകാലത്തേക്ക് വേണ്ടിയുള്ളതാണ്. ഏത് വരെ ജീവിക്കുന്നോ ബാബയെ
ഓര്‍മ്മിച്ചു കൊണ്ടിരിക്കൂ. ഓര്‍മ്മിക്കുന്നില്ലെങ്കില്‍ ജന്മ-ജന്മാന്തരത്തെ പാപവും
മുറിയില്ല. രചയിതാവിന്റെയും രചനയുടെയും ആദി-മധ്യ--അന്ത്യത്തിന്റെ സ്വദര്ശ്ശന
ചക്രം നിങ്ങളുടെ ബുദ്ധിയില്‍ കറങ്ങണം. നിങ്ങള്‍ ലൈറ്റ് ഹൗസല്ലേ. ഒരു കണ്ണില്‍
ശാന്തിധാമം മറു കണ്ണില്‍ സുഖധാമം. ഇരിക്കുമ്പോഴും എഴുന്നോല്ക്കുമ്പോഴും
ചുറ്റിക്കറങ്ങുമ്പോഴും സ്വയം ലൈറ്റ് ഹൗസാണെന്ന് മനസ്സിലാക്കൂ. സ്വയം ലൈറ്റ്
ഹൗസാണെന്ന് മനസ്സിലാക്കുന്നതിലൂടെ തന്റെയും മംഗളമാണ് ചെയ്യുന്നത് അതുപോലെ
മറ്റുള്ളവരുടെയും മംഗളമാണ് ചെയ്യുന്നത്. ബാബ ഭിന്ന-ഭിന്ന യുക്തികള്‍ പറഞ്ഞ്
തരുന്നു. എപ്പോള്‍ ആരെയെങ്കിലും വഴിയില്‍ കണ്ടുമുട്ടുകയാണെങ്കില്‍ അവര്‍ക്ക് പറഞ്ഞു
കൊടുക്കണം ഇത് ദുഃഖധാമമാണ് - ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും പോകാന്‍
ആഗ്രഹിക്കുന്നുണ്ടോ! സൂചന നല്‍കണം. ലൈറ്റ് ഹൗസും സൂചനയല്ലേ നല്‍കുന്നത്,
വഴികാണിച്ച് കൊടുക്കുന്നു. നിങ്ങള്‍ക്കും സുഖധാമത്തിലേക്കും
ശാന്തിധാമത്തിലേക്കുമുള്ള വഴി പറഞ്ഞുകൊടുക്കണം. രാത്രിയും-പകലും ഈ ലഹരി
ഉണ്ടായിരിക്കണം. യോഗത്തിന്റെ ശക്തിയിലൂടെ നിങ്ങള്‍ ആര്‍ക്ക് അല്പമെങ്കിലും
മനസ്സിലാക്കി കൊടുത്താലും പെട്ടന്ന് തന്നെ അമ്പേല്‍ക്കും. ആര്‍ക്ക്
അമ്പേല്ക്കുന്നോ ബോധരഹിതരാകുന്നു. ആദ്യം ബോധരഹിതരാകുന്നു ശേഷം ബാബയുടേതാകുന്നു.
ബാബയെ നിങ്ങള്‍ കുട്ടികള്‍ സ്നേഹത്തോടെ ഓര്‍മ്മിക്കുമ്പോള്‍ ബാബയ്ക്കും
ആകര്‍ഷണമുണ്ടാകും. പലരും തീര്‍ത്തും തന്നെ ഓര്മ്മിക്കാതിരിക്കുമ്പോള് ബാബയ്ക്ക്
ദയ വരുന്നു. വീണ്ടും പറയുന്നു മധുരമായ കുട്ടികളേ, ഉന്നതി പ്രാപിച്ചുകൊണ്ടിരിക്കൂ.
പുരുഷാര്‍ത്ഥം ചെയ്ത് മുന്നിലെ നമ്പറിലേക്ക് പോകൂ. പതിത- പാവനന്‍ സദ്ഗതി ദാതാവ്
ഒരേഒരു ബാബയാണ്, ആ ഒരേഒരു ബാബയെ മാത്രം ഓര്‍മ്മിക്കണം. കേവലം ബാബയെ മാത്രമല്ല
ബാബയോടൊപ്പമൊപ്പം മധുരമായ വീടിനെയും ഓര്‍മ്മിക്കണം. കേവലം വീടും മാത്രമല്ല,
സമ്പത്തും വേണം അതുകൊണ്ട് സ്വര്ഗ്ഗധാമത്തെയും ഓര്‍മ്മിക്കണം.
ബാബ വന്നിരിക്കുന്നു മധുര-മധുരമായ കുട്ടികളെ സമ്പൂര്‍ണ്ണമാക്കുന്നതിന്. അതുകൊണ്ട്
സത്യസനധരായി, സത്യതയോടെ തന്റെ പരിശോധന നടത്തണം ഞാന്‍ എത്രത്തോളം
സമ്പൂര്ണ്ണമായിട്ടുണ്ട്? സമ്പൂര്ണ്ണമാകുന്നതിനുള്ള യുക്തികളും ബാബ പറഞ്ഞു
തന്നുകൊണ്ടിരിക്കുന്നു. മുഖ്യമായ കുറവ് ദേഹ-അഭിമാനത്തിന്റേത് തന്നെയാണ്.
ദേഹ-അഭിമാനം തന്നെയാണ് അവസ്ഥയെ മുന്നേറാന്‍ അനുവദിക്കാത്തത് അതുകൊണ്ട് ദേഹത്തെയും
മറക്കണം. ബാബയ്ക്ക് കുട്ടികളില്‍ എത്ര സ്നേഹമാണുള്ളത്. ബാബ കുട്ടികളെ കണ്ട്
സന്തോഷിക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്കും ഇത്രയും സന്തോഷത്തില്‍ കഴിയണം. ബാബയെ
ഓര്‍മ്മിച്ച് ഉള്ളില്‍ ഗദ്ഗതമുണ്ടാകണം. ദിനം-പ്രതിദിനം സന്തോഷത്തിന്റെ രസം
ഉയര്‍ന്നുകൊണ്ടിരിക്കണം. രസം ഉയരുന്നത് ഓര്‍മ്മയുടെ യാത്രയിലൂടെയാണ്. അത്
പതുക്കെ-പതുക്കെ ഉയരും. ജയ പരാജയങ്ങളുണ്ടായി ഉണ്ടായി പിന്നീട് നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് കല്പം മുന്പത്തേത് പോലെ അവരവരുടെ പദവി നേടും. ബാപ്ദാദ
കുട്ടികളുടെ അവസ്ഥയെ സാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നു ഒപ്പം തരിച്ചറിവും
നല്കിക്കൊണ്ടിരിക്കുന്നു. ബാബപ്ദാദയ്ക്ക് രണ്ട് പേര്‍ക്കും കുട്ടികളില്‍ വളരെ
സ്നേഹമുണ്ട് എന്തുകൊണ്ടെന്നാല്‍ കല്പ-കല്പം ലൗലി സേവനം ചെയ്യുന്നുണ്ട്, വളരെ
സ്നേഹത്തോടെ ചെയ്യുന്നു. എന്നാല്‍ കുട്ടികള്‍ ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കില്‍
ബാബയ്ക്കും എന്ത് ചെയ്യാന്‍ സാധിക്കും. ബാബയ്ക്ക് വളരെയധികം ദയ വരുന്നുണ്ട്. മായ
പരാജയപ്പെടുത്തുന്നു, ബാബ വീണ്ടും എഴുന്നേല്പ്പിക്കുന്നു. അതി മധുരമായുള്ളത് ആ
ഒരു ബാബയാണ്. എത്ര മധുരവും എത്ര സ്നേഹിയുമാണ് ശിവ ഭോലാ ഭഗവാന്! ശിവ ഭോലാ ഭഗവാന്
ഒരാളുടെ മാത്രം പേരാണ്.
മധുരമായ കുട്ടികളേ, ഇപ്പോള്‍ നിങ്ങള്‍ വളരെ-വളരെ അമൂല്യ വജ്രമായി മാറുന്നു.
അമൂല്യ വജ്രാഭരണങ്ങള്‍ അവയെ സുരക്ഷക്കായി ബാങ്കിലാണ് വയ്ക്കാറുള്ളത്. നിങ്ങള്‍
ബ്രാഹ്മണ കുട്ടികളും അമൂല്യമാണ്, നിങ്ങള്‍ ശിവബാബയുടെ ബാങ്കില്‍
സുരക്ഷിതമായിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ബാബയുടെ സുരക്ഷയില്‍ കഴിഞ്ഞ് അമരരായി
മാറുന്നു. നിങ്ങള്‍ കാലന് മേല്‍ വിജയം നേടിക്കൊണ്ടിരിക്കുന്നു. ശിവബാബയുടേതായി
എങ്കില്‍ സുരക്ഷിതമായി. ബാക്കി ഉയര്‍ന്ന പദവി നേടുന്നതിന് വേണ്ടി പുരുഷാര്‍ത്ഥം
ചെയ്യണം. ലോകത്തില്‍ മനുഷ്യരുടെ പക്കല്‍ എത്ര തന്നെ ധനവും സമ്പത്തും ഉണ്ടായാലും
അതെല്ലാം ഇല്ലാതാകണം. ഒന്നും തന്നെ ഉണ്ടായിരിക്കില്ല. നിങ്ങള്‍ കുട്ടികളുടെ
പക്കല്‍ ഇപ്പോള്‍ ഒന്നും തന്നെയില്ല. ഈ ദേഹം പോലുമില്ല. ഇതും ബാബയ്ക്ക് നല്‍കൂ.
അപ്പോള്‍ ആരുടെ പക്കലാണോ ഒന്നും തന്നെയില്ലാത്തത് അവരുടെ പക്കല്‍ എല്ലാം തന്നെ
ഉള്ളത് പോലെയാണ്. നിങ്ങള്‍ പരിധിയില്ലാത്ത ബാബയുമായി വ്യാപാരം തന്നെ
നടത്തിയിരിക്കുന്നു ഭാവി പുതിയ ലോകത്തിലേക്ക് വേണ്ടി. പറയുന്നു ബാബാ ദേഹ സഹിതം
ഈ എന്തെല്ലാം കക്കളാണോ ഉള്ളത്, എല്ലാം തന്നെ അങ്ങേയ്ക്ക് നല്കുന്നു പിന്നീട്
അങ്ങയില്‍ നിന്ന് അവിടെ എല്ലാം തന്നെ എടുക്കാം. നിങ്ങള്‍ സുക്ഷിതമായത് പോലെയാണ്.
എല്ലാം ബാബയുടെ ലോക്കറില്‍ സുരക്ഷിതമായിരിക്കുന്നു. നിങ്ങള്‍ കുട്ടികളുടെ ഉള്ളില്‍
എത്ര സന്തോഷമുണ്ടായിരിക്കണം, ബാക്കി കുറച്ച് സമയമാണുള്ളത് പിന്നീട് നമ്മള്
നമ്മുടെ രാജധാനിയിലായിരിക്കും. നിങ്ങളോട് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ പറയൂ
ആഹാ! ഞങ്ങള്‍ പരിധിയില്ലാത്ത ബാബയില്‍ നിന്ന് പരിധിയില്ലാത്ത സമ്പത്ത്
എടുത്തുകൊണ്ടിരിക്കുകയാണ്. സദാ ആരോഗ്യവാനും, സമ്പന്നനുമാകുന്നു. ഞങ്ങളുടെ എല്ലാ
മനോകാമനളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ ബാബ എത്ര സ്നേഹിയും പവിത്രവുമാണ്.
ആ ബാബ ആത്മാക്കളെയും തനിക്ക് സമാനം പവിത്രമാക്കുന്നു. നിങ്ങള്‍ എത്രത്തോളം ബാബയെ
ഓര്‍മ്മിക്കുന്നോ അത്രത്തോളം അളവറ്റ സ്നേഹിയായി മാറും. അതിലൂടെ അവരുടെ
ജഡചിത്രങ്ങള് ഇപ്പോള്‍ വരേയ്ക്കും പൂജിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍
കുട്ടികള്‍ക്ക് ഇപ്പോള്‍ ഇത്രയും സ്നേഹിയാകണം. ഒരു ദേഹധാരിയും, ഒരു വസ്തുവും
അന്തിമത്തില്‍ ഓര്‍മ്മ വരരുത്. ബാബാ അങ്ങയില്‍ നിന്ന് ഞങ്ങള്‍ക്ക് എല്ലാം ലഭിച്ചു.
മധുരമായ കുട്ടികള്‍ക്ക് തന്നോട് പ്രതിജ്ഞ ചെയ്യണം എന്നില്‍ നിന്ന് ഇങ്ങനെയുള്ള ഒരു
വികര്മ്മവും ഉണ്ടാകരുത് അതിലൂടെ മനസ്സ് ഉള്ളില്‍ വേദനിച്ചുകൊണ്ടിരിക്കരുത്
അതുകൊണ്ട് എത്ര സാധികക്കുമോ സ്വയത്തെ നല്ലതാക്കണം, ഉയര്‍ന്ന പദവി നേടുന്നതിനുള്ള
പുരുഷാര്‍ത്ഥം ചെയ്യണം. സംഖ്യാക്രമമാണ്. രത്നങ്ങളിലും സംഖ്യാക്രമമുണ്ടാകാറില്ലേ.
ചിലതില്‍ വളരെ കുറവുകളുണ്ടായിരിക്കും, ചിലത് വളരെ ശുദ്ധമായിരിക്കും. ബാബയും
രത്നവ്യാപാരിയല്ലേ. ബാബയ്ക്കും ഓരോരോ രത്നങ്ങളെയും നോക്കേണ്ടതായുണ്ട്. ഇത് ഏത്
രത്നമാണ്, ഇതില്‍ എന്ത് കുറവാണുള്ളത്. നല്ല-നല്ല ശുദ്ധമായ രത്നങ്ങളെ ബാബയും വളരെ
സ്നേഹത്തോടെ നോക്കും. നല്ല-നല്ല പവിത്രമായ രത്നങ്ങളെ സ്വര്‍ണ്ണത്തിന്റെ
ഡപ്പിയിലാണ് വയ്ക്കുന്നത്. കുട്ടികളും സ്വയം മനസ്സിലാക്കുന്നുണ്ട് ഞാന്‍ ഏത്
പ്രകാരത്തിലുള്ള രത്നമാണ്. എന്നില്‍ എന്ത് കുറവാണുള്ളത്.
ഇപ്പോള്‍ നിങ്ങള്‍ പറയും ആഹാ സത്ഗുരു ആഹാ! അങ്ങല്ലേ ഞങ്ങള്‍ക്ക് ഈ വഴി പറഞ്ഞ്
തന്നത്. ആഹാ ഭാഗ്യം ആഹാ! ആഹാ ഡ്രാമ ആഹാ! നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് വരുന്നു-
നന്ദി ബാബാ, ഞങ്ങളുടെ രണ്ട് പിടി അവല് സ്വീകരിച്ച് ഞങ്ങള്‍ക്ക് സുരക്ഷയോടെ
ഭാവിയില്‍ നൂറിരട്ടിയായി തിരിച്ച് നല്കുന്നു. എന്നാല്‍ ഇതിലും കുട്ടികളുടെ വലിയ
വിശാല ബുദ്ധി ആവശ്യമാണ്. കുട്ടികള്‍ക്ക് അളവറ്റ ജ്ഞാന ധനത്തിന്റെ ഖജനാവ്
ലഭിച്ചുകൊണ്ടിരിക്കുന്നു അതിനാല്‍ അപാരമായ സന്തോഷം ഉണ്ടായിരിക്കേണ്ടേ. എത്രത്തോളം
ഹൃദയം ശുദ്ധമാകുന്നോ മറ്റുള്ളവരെയും ശുദ്ധമാക്കും. യോഗത്തിന്റെ സ്ഥിതിയിലൂടെ
തന്നെയാണ് ഹൃദയം ശുദ്ധമാകുന്നത്. നിങ്ങള്‍ കുട്ടികള്‍ക്ക് യോഗിയാകുന്നതിന്റെയും
ആക്കുന്നതിന്റെയും താത്പര്യമുണ്ടായിരിക്കണം. അഥവാ ദേഹത്തില്‍ മോഹമുണ്ട്,
ദേഹ-അഭിമാനമുണ്ടെങ്കില്‍ മനസ്സിലാക്കൂ അവസ്ഥ പാകമല്ല. ദേഹീ-അഭിമാനി കുട്ടികള്‍
തന്നെയാണ് സത്യമായ വജ്രമാകുന്നത് അതിനാല്‍ എത്ര സാധിക്കുമോ
ദേഹീ-അഭിമാനിയാകുന്നതിനുള്ള പുരുഷാര്‍ത്ഥം ചെയ്യൂ. ബാബയെ ഓര്‍മ്മിക്കൂ. ബാബാ ശബ്ദം
മറ്റെല്ലാത്തിലും വച്ച് വളരെ മധുരമാണ്. ബാബ വളരെ സ്നേഹത്തോടെ കുട്ടികളെ
കണ്ണുകളിലിരുത്തി കൂടെ കൊണ്ടുപോകും. ഇങ്ങനെയുള്ള ബാബയുടെ ഓര്‍മ്മയില്‍
എരിഞ്ഞടങ്ങണം. ബാബയെ ഓര്‍മ്മിച്ചോര്‍മ്മിച്ച് സന്തോഷത്തില്‍ തണുത്തുറഞ്ഞ് പോകണം.
ഏതുപോലെയാണോ ബാബ അപകാരികളിലും ഉപകാരം ചെയ്യുന്നത് - നിങ്ങളും ഫോളോ ഫാദര്‍ ചെയ്യൂ.
സുഖദായിയാകൂ.
നിങ്ങള്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ ഡ്രാമയുടെ രഹസ്യത്തെയും അറിയാം- ബാബ നിങ്ങളെ
നിരാകാരീ, ആകാരീ സാകാരീ ലോകത്തിന്റെ എല്ലാ വാര്‍ത്തകളും കേള്‍പ്പിക്കുന്നു.
ആത്മാവ് പറയുന്നു ഇപ്പോള്‍ നമ്മള് പുരുഷാര്‍ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, പുതിയ
ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി. നമ്മള് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതിന്
യോഗ്യരായി തീര്‍ച്ചയായും മാറും. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യും. ശരി -
ബാബ മധുരമായ കുട്ടികള്‍ക്ക് മനസ്സിലാക്കി തരുന്നു, ബാബ ദുഃഖ ഹര്ത്താ
സുഖകര്ത്താവാണ് അതുകൊണ്ട് കുട്ടികള്‍ക്കും എല്ലാവര്ക്കും സുഖം നല്‍കണം. ബാബയുടെ
വലം കയ്യാകണം. ഇങ്ങനെയുള്ള കുട്ടികള്‍ തന്നെയാണ് ബാബയ്ക്ക്
പ്രിയപ്പെട്ടവരാകുന്നത്. ശുഭ കാര്യങ്ങളില്‍ വലം കൈ തന്നെയാണ് ഉപയോഗിക്കുന്നത്.
ബാബയും പറയുന്നു ഓരോ കാര്യങ്ങളിലും സത്യമുള്ളവരായി മാറൂ, ഒരു ബാബയെ ഓര്‍മ്മിക്കൂ
പിന്നീട് അന്തിമ സ്മൃതി പോലെ ഗതിയുണ്ടാകും. ഈ പഴയ ലോകത്തില്‍ നിന്ന് മമത്വം
ഇല്ലാതാക്കൂ. ഇത് ശ്മശാനമാണ്. ജോലിയുടെയും കുട്ടികളുടെയുമെല്ലാം ഓര്‍മ്മയില്‍ മരണം
വരിക്കുകയാണെങ്കില്‍ വെറുതെ തന്റെ നഷ്ടം വരുത്തും. ശിവബാബയെ ഓര്‍മ്മിക്കുന്നതിലൂടെ
നിങ്ങള്‍ വളരെ നേട്ടമുണ്ടാക്കുന്നവരാകും. ദേഹ-അഭിമാനത്തില്‍ വരുന്നതിലൂടെ
നഷ്ടമുണ്ടാകുന്നു. ദേഹീ- അഭിമാനിയാകുന്നതിലൂടെ നേട്ടമുണ്ടാകുന്നു. ധനത്തിന്റെയും
വളരെ അത്യാഗ്രഹം വയ്ക്കരുത്. ആ ചിന്തയില്‍ ശിവബാബയെയും മറക്കുന്നു. ബാബ
നോക്കുന്നുണ്ട് എല്ലാം ബാബയ്ക്ക് സമര്‍പ്പിച്ച് പിന്നീട് എന്റെ ശ്രീമത പ്രകാരം
എത്രത്തോളം നടക്കുന്നുണ്ട്. ആരംഭത്തില്‍ ബാബയും ട്രസ്റ്റിയായി കാണിച്ചില്ലേ.
എല്ലാം ഈശ്വരാര്‍പ്പണം ചെയ്ത് സ്വയം ട്രസ്റ്റിയായി. കേവലം ഈശ്വരന്റെ കാര്യത്തില്‍
തന്നെ ഉപയോഗിക്കണം. വിഘ്നങ്ങളില്‍ ഒരിക്കലും ഭയപ്പെടരുത്. എത്രത്തോളം സാധിക്കുമോ
സേവനത്തില്‍ തന്റേതെല്ലാം സഫലമാക്കണം. ഈശ്വരാര്‍പ്പണം ചെയ്ത് ട്രസ്റ്റിയായി കഴിയണം.
ശരി!
വളരെക്കാലത്തെ വേര്‍പാടിനു ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികള്‍ക്ക്
മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
അവ്യക്ത-മഹാവാക്യം-1977
എല്ലാവര്ക്കും ശബ്ദത്തിന് ഉപരി തന്റെ ശാന്ത സ്വരൂപ
സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നതിന്റെ അനുഭവം വളരെ സമയം ചെയ്യാന്‍ സാധിക്കില്ലേ?
ശബ്ദത്തിലേക്ക് വരുന്നതിന്റെ അനുഭവമാണോ കൂടുതല്‍ ചെയ്യാന്‍ സാധിക്കുന്നത് അതോ
ശബ്ദത്തിന് ഉപരി കഴിയുന്നതിന്റെ അനുഭവമാണോ കൂടുതല്‍ സമയം ചെയ്യാന്‍ സാധിക്കുന്നത്?
എത്രത്തോളം അന്തിമ സ്റ്റേജ് അഥവാ കര്‍മ്മതീത സ്ഥിതിയുടെ സമീപം
വന്നുകൊണ്ടിരിക്കുന്നോ അത്രത്തോളം ശബ്ദത്തിന് ഉപരി ശാന്ത സ്വരൂപ സ്ഥിതി കൂടുതല്‍
പ്രിയപ്പെട്ടതാകും, ഈ സ്ഥിതിയില്‍ സദാ അതീന്ദ്രിയ സുഖത്തിന്റെ അനുഭൂതി ഉണ്ടാകും.
ഈ അതീന്ദ്രിയ സുഖമയ സ്ഥിതിയുടെ അനുഭൂതിയിലൂടെ അനേകം ആത്മാക്കളെ സഹജമായി തന്നെ
ആഹ്വാനം ചെയ്യാന്‍ സാധിക്കും. ഈ ശക്തിശാലി സ്ഥിതിയെ വിശ്വ മംഗളകാരി സ്ഥിതിയെന്ന്
പറയുന്നു. ഏതുപോലെയാണോ ഇന്നത്തെ കാലത്ത് സയന്‍സിന്റെ സാധനങ്ങളിലൂടെ എല്ലാ
വസ്തുക്കളും സമീപത്ത് അനുഭമാകുന്നത്, ദൂരെയുള്ള ശബ്ദം ടെലിഫോണിന്റെ
പ്രവര്‍ത്തിലൂടെ സമീപത്ത് കേള്‍ക്കാന്‍ സാധിക്കുന്നു. ടി. വി യിലൂടെ (ദൂര-ദര്ശന്)
ദൂരെയുള്ളതിന്റെ ദൃശ്യം സമീപത്ത് കാണുന്നു. ഇതുപോലെ തന്നെ സൈലന്‍സിന്റെ
സ്റ്റേജിലൂടെ എത്ര ദൂരെ കഴിഞ്ഞുകൊണ്ടും ആത്മാവിന് സന്ദേശം എത്തിക്കാന്‍ സാധിക്കും!
അവര്‍ ഇങ്ങനെ അനുഭവം ചെയ്യും ഏതുപോലെയാണോ സാകാരത്തില്‍ സന്മുഖത്ത് ആരോ സന്ദേശം
നല്കിയിരിക്കുന്നു. ദൂരെ ഇരുന്നുകൊണ്ടും താങ്കള്‍ ശ്രേഷ്ഠ ആത്മാക്കളുടെ ദര്‍ശനവും
പ്രഭുവിന്റെ ഗുണങ്ങളുടെ ദൃശ്യവും ഇങ്ങനെ അനുഭവം ചെയ്യും ഏതുപോലെയാണോ സന്മുത്ത്
കണ്ടുകൊണ്ടിരിക്കുന്നത്. സങ്കല്പങ്ങളിലൂടെ കാണപ്പെടും അര്‍ത്ഥം ശബ്ദത്തിന് ഉപരി
സങ്കല്പത്തിന്റെ സിദ്ധിയുടെ പാര്ട്ടഭിനയിക്കും. എന്നാല്‍ ഈ സിദ്ധിയുടെ വിധിയാണ്
- ഏറ്റവുമധികം തന്റെ ശാന്ത സ്വരൂപ സ്ഥിതിതിയില്‍ സ്ഥിതി ചെയ്യുക അതുകൊണ്ടാണ്
പറയുന്നത് സൈലന്‍സ് ഈസ് ഗോള്‍ഡന്‍, ഇതിനെ തന്നെയാണ് ഗോള്‍ഡന്‍ ഏജ്ഡ് സ്റ്റേജ് എന്ന്
പറയുന്നത്. ഈ സ്റ്റേജില്‍ സ്ഥതി ചെയ്യുന്നതിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍
കാര്യമുണ്ടാകും. സമയമാകുന്ന ഖജനാവും, എനര്ജിയാകുന്ന ഖജനാവും സ്ഥൂല ഖജനാവും
എല്ലാത്തിലും കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാര്യമുണ്ടാകും. ഇതിന് വേണ്ടി ഒരു ശബ്ദം
ഓര്‍മ്മ വയ്ക്കൂ, അതേതാണ്? ബാലന്‍സ്. ഓരോ കര്‍മ്മത്തിലും, ഓരോ സങ്കല്പത്തിലും, ഓരോ
വാക്കിലും, സംബന്ധ സമ്പര്‍ക്കത്തിലും ബാലന്‍സ് ഉണ്ടായിരിക്കണം. അപ്പോള്‍ വാക്ക്,
കര്‍മ്മം, സങ്കല്പം, സംബന്ധം അഥവാ സമ്പര്‍ക്കത്തില്‍ സാധാരണതയ്ക്ക് പകരം അലൗകീകത
കാണപ്പെടും അര്‍ത്ഥം ഇന്ദ്രജാലം കാണപ്പെടും. ഓരോരുത്തരുടെയും മുഖത്ത് നിന്ന്,
മനസ്സില്‍ നിന്ന് ഈ ശബ്ദം വരും ഇവര്‍ അദ്ഭുതമാണ്. സമയ പ്രമാണം സ്വയത്തിന്റെ
പുരുഷാര്‍ത്ഥത്തിന്റെ വേഗതയും വിശ്വ സേവനത്തിന്റെ വേഗതയും തീവ്രഗതിയിലായിരിക്കണം
അപ്പോള്‍ വിശ്വ-മംഗളകാരിയാകാന് സാധിക്കും.
വിശ്വത്തിലെ വളരെയധികം ആത്മാക്കള്‍ ബാബയുടെയും താങ്കള്‍
ഇഷ്ട ദേവതകളുടെയും പ്രത്യക്ഷതയുടെ ആഹ്വാനം കൂടുതല്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്
എന്നാല്‍ ഇഷ്ട ദേവന് അവരുടെ ആഹ്വാനം കുറച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ കാരണം
എന്താണ്? തന്റെ പരിധിയുള്ള സ്വഭാവം, സംസ്ക്കാരങ്ങളുടെ പ്രവൃത്തിയില്‍ വളരെ സമയം
നല്കുന്നു. ഏതുപോലെയാണോ അജ്ഞാനി ആത്മാക്കള്‍ക്ക് ജ്ഞാനം കേള്‍ക്കുന്നതിനുള്ള
സമയമില്ലാത്തത്, അതുപോലെ വളരെയധികം ബ്രാഹ്മണര്‍ക്ക് ഈ ശക്തിശാലി സ്ഥിതിയില്‍
സ്ഥിതി ചെയ്യുന്നതിനുള്ള സമയം ലഭിക്കുന്നില്ല, അതുകൊണ്ട് ഇപ്പോള്‍ ജ്വാലാ
രൂപമാകേണ്ടതിന്റെ ആവശ്യകതയാണുള്ളത്.
ബാപ്ദാദ ഓരോരുത്തരുടെയും പ്രവൃത്തി കണ്ട്
പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു എങ്ങനെയാണ് വളരെയധകം ബിസിയായിരിക്കുന്നത്. വളരെ
ബിസിയായല്ലേ കഴിയുന്നത്! വാസ്തവിക സ്റ്റേജില്‍ സദാ ഫ്രീയായിരിക്കും.
സിദ്ധിയുമുണ്ടാകും ഫ്രീയായുമിരിക്കും.
ഏതുപോലെയാണോ സയന്‍സിന്റെ സാധനത്തിന് ഭൂമിയില്‍ ഇരുന്നുകൊണ്ടും ബഹിരാകാശത്തേക്ക്
പോയ യന്ത്രത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്, എതുപോലെ ആഗ്രഹിക്കുന്നോ, എവിടെ
ആഗ്രഹിക്കുന്നോ അവിടേക്ക് തിരിക്കാന്‍ സാധിക്കുന്നത്, എങ്കില്‍ സൈലന്‍സിന്റെ ശക്തി
സ്വരൂപത്തിന്, ഈ സാകാര സൃഷ്ടിയില്‍ ശ്രേഷ്ഠ സങ്കല്പത്തിന്റെ ആധാരത്തിലൂടെ എന്ത്
സേവനമാഗ്രഹിക്കുന്നോ, ഏത് ആത്മാവിന്റെ സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നോ അത്
ചെയ്യാന്‍ സാധിക്കില്ലേ! എന്നാല്‍ ആദ്യം അവരവരുടെ പ്രവൃത്തിയില്‍ നിന്ന് ഉപരി
അര്‍ത്ഥം ഉപരാമമായി കഴിയൂ.
ഏതെല്ലാം ഖജനാവുകളാണോ കേള്‍പ്പിച്ചത് അവ സ്വയത്തെ
പ്രതിയല്ല, വിശ്വ മംഗളത്തിനായി ഉപയോഗിക്കൂ. മനസ്സിലായോ, ഇപ്പോള്‍ എന്ത് ചെയ്യണം
എന്ന്? ശബ്ദത്തിലൂടെയുള്ള സേവനം, സ്ഥൂല സാധനങ്ങളിലൂടെയുള്ള സേവനം അതുപോലെ
ശബ്ദത്തിന് ഉപരി സൂക്ഷ്മ സാധനമായ സങ്കല്പത്തിന്റെ ശ്രേഷ്ഠത, സങ്കല്പ
ശക്തിയിലൂടെയുള്ള സേവനത്തിന്റെയും ബാലന്‍സ് പ്രത്യക്ഷ രൂപത്തില്‍ കാണിക്കൂ അപ്പോള്‍
വിനാശത്തിന്റെ പെരുമ്പറ മുഴുങ്ങും. മനസ്സിലായോ. പദ്ധതികള്‍ ഒരുപാട്
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ബാലന്‍സ് ശരിയല്ലാത്തതു കാരണം പരിശ്രമം കൂടുതല്‍
ചെയ്യേണ്ടി വരുന്നു. വിശേഷ കാര്യത്തിന് ശേഷം വിശേഷ റെസ്റ്റും എടുക്കുന്നില്ലേ.
ഫൈനല്‍ പ്ലാനില്‍ അക്ഷീണത്വം അനുഭവം ചെയ്യും. ശരി. ഇങ്ങനെ സര്‍വ്വ ശക്തികളെയും
വിശ്വ-മംഗളത്തെ പ്രതി കാര്യത്തില്‍ ഉപയോഗിക്കുന്ന, സങ്കല്പത്തിന്റെ സിദ്ധി
സ്വരൂപമായ, സ്വയത്തിന്റെ പ്രവൃത്തിയില്‍ നിന്ന് സ്വതന്ത്രമായ, സദാ ശാന്തവും ശക്തി
സ്വരൂപവുമായ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വ ശ്രേഷ്ഠ ആത്മാക്കള്‍ക്ക്
ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
വരദാനം :-
സൈലന്‍സിന്റെ ശക്തിയിലൂടെ പുതിയ സൃഷ്ടിയുടെ സ്ഥാപനയ്ക്ക് നിമിത്തമാകുന്ന
മാസ്റ്റര്‍ ശാന്തി ദേവനായി ഭവിക്കൂ
ശാന്തിയുടെ ശക്തി
ശേഖരിക്കുന്നതിനായി ഈ ശരീരത്തില്‍ നിന്ന് ഉപരി അശരീരിയായി മാറൂ. ഈ ശാന്തിയുടെ
ശക്തി വളരെ മഹാന് ശക്തിയാണ്, ഇതിലൂടെ പുതിയ സൃഷ്ടിയുടെ സ്ഥാപനയുണ്ടാകുന്നു.
അതുകൊണ്ട് ആരാണോ ശബ്ദത്തിന് ഉപരി ശാന്ത സ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നത്
അവര്‍ക്കാണ് സ്ഥാപനയുടെ കാര്യം ചെയ്യാന്‍ സാധിക്കുക അതുകൊണ്ട് ശാന്തി ദേവന്
അര്‍ത്ഥം ശാന്ത സ്വരൂപമായി അശാന്തരായ ആത്മാക്കള്‍ക്ക് ശാന്തിയുടെ കിരണങ്ങള്‍ നല്‍കൂ.
വിശേഷിച്ചും ശാന്തിയുടെ ശക്തിയെ വര്‍ദ്ധിപ്പിക്കൂ. ഇതാണ് ഏറ്റവും
വലുതിലും-വലുതായ മഹാദാനം, ഇതാണ് ഏറ്റവും പ്രിയങ്കരവും, ശക്തിശാലിയുമായ വസ്തു.
സ്ലോഗന് :-
ഓരോ ആത്മാവ്
അല്ലെങ്കില്‍ പ്രകൃതിയെ പ്രതി ശുഭഭാവന വയ്ക്കുന്നത് തന്നെയാണ് വിശ്വ
മംഗളകാരിയാകുക.