18.10.20    Avyakt Bapdada     Malayalam Murli     07.04.86     Om Shanti     Madhuban


തപസ്വിമൂര്ത്ത്, ത്യാഗ്മൂര്ത്ത്വിദാതാവ്തന്നെയാണ്വിശ്വ-രാജ്യഅധികാരി


ഇന്ന് ആത്മീയ പ്രകാശം തന്റെ ആത്മീയ ശലഭങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്വ്വ ആത്മീയ ശലഭങ്ങള് പ്രകാശവുമായി മിലനം ആഘോഷിക്കുന്നതിന് നാല് ഭാഗത്ത് നിന്നും എത്തി ചേര്ന്നു. ആത്മീയ ശലഭങ്ങളുടെ സ്നേഹം ആത്മീയ പ്രകാശത്തിനുമറിയാം ആത്മീയ ശലഭത്തിനുമറിയാം. ബാപ്ദാദായ്ക്കറിയാം സര്വ്വ കുട്ടികളുടെയും ഹൃദയത്തിന്റെ സ്നേഹം ആകര്ഷിച്ച് സര്വ്വരെയും ഈ ആത്മീയ മിലനത്തില് കൊണ്ടു വന്നു. ഈ അലൗകിക മിലനത്തെ അലൗകിക കുട്ടികള്ക്കും ബാബയ്ക്കും അറിയാം. ലോകത്തിലുള്ളവര്ക്ക് ഈ മിലനം ഗുപ്തമാണ്. ആത്മീയ മിലനത്തിന് പോകുകയാണ് എന്ന് മറ്റുള്ളവരോട് പറഞ്ഞാല് എന്ത് മനസ്സിലാക്കും? ഈ മിലനം സദാ കാലത്തേക്ക് സമ്പന്നമാക്കുന്നതിനുള്ള മിലനമാണ്. ഈ പരമാത്മ മിലനം സര്വ്വ പ്രാപ്തി സ്വരൂപമാക്കുന്നതാണ്. ബാപ്ദാദ സര്വ്വ കുട്ടികളുടെ ഹൃദയത്തിന്റെ ഉണര്വ്വും ഉത്സാഹവും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും മനസ്സില് സ്നേഹ സാഗരന്റെ അലകള് ആറാടിക്കൊണ്ടിരിക്കുന്നു. ഇത് ബാപ്ദാദായും കണ്ടു കൊണ്ടിരിക്കുന്നു, അറിയാം സ്നേഹം വിഘ്നവിനാശകരാക്കി മധുബന് നിവാസിയാക്കി മാറ്റി. സര്വ്വരുടെ സര്വ്വ കാര്യങ്ങള് സ്നേഹത്തില് സമാപ്തമായി. എവര്റെഡിയുടെ റിഹേഴ്സല് ചെയ്ത് കാണിച്ചില്ലേ! എവര്റെഡിയായില്ലേ. ഇതും മധുരമായ ഡ്രാമയിലെ പാര്ട്ടിനെ കണ്ട് ബാപ്ദാദായും ബ്രാഹ്മണ കുട്ടികളും ഹര്ഷിതമായി കൊണ്ടിരിക്കുന്നു. സ്നേഹത്തിന് പിന്നില് സര്വ്വ കാര്യങ്ങളും സഹജവും പ്രിയപ്പെട്ടതുമായി അനുഭവപ്പെടുന്നു. ഉണ്ടാക്കപ്പെട്ട ഡ്രാമ ആഹാ.....എത്രയോ പ്രാവശ്യം ഓടിയോടി വന്നിരിക്കുന്നു. ട്രെയിനിലാണൊ വന്നത് അതോ ചിറക് കൊണ്ട് പറന്നെത്തിയോ? ഇതിനെയാണ് പറയുന്നത്, ഹൃദയമുള്ളയിടത്ത് അസംഭവ്യമായ കാര്യം പോലും സംഭവ്യമാകും എന്ന്. സ്നേഹത്തിന്റെ സ്വരൂപത്തെ കാണിച്ചു, ഇനിയെന്ത് ചെയ്യണം? ഇത് വരെ സംഭവിച്ചത് ശ്രേഷ്ഠം തന്നെയാണ്, ശ്രേഷ്ഠം തന്നെയായിരിക്കും.

ഇപ്പോള് സമയത്തിനനുസരിച്ച് സര്വ്വ സ്നേഹി, സര്വ്വ ശ്രേഷ്ഠ കുട്ടികളില് നിന്നും ബാപ്ദാദ വിശേഷിച്ച് എന്താണ് ആഗ്രഹിക്കുന്നത്? മുഴുവന് സീസണില് സമയത്തിനനുസരിച്ച് സൂചന നല്കുന്നു. ഇപ്പോള് ആ സൂചനകളെ പ്രത്യക്ഷ രൂപത്തില് കാണുന്നതിന്റെ സമയം വന്നു കൊണ്ടിരിക്കുന്നു. സ്നേഹി ആത്മാക്കളാണ്, സഹയോഗി ആത്മാക്കളാണ്, സേവാധാരി ആത്മാക്കളുമാണ്. ഇപ്പോള് മഹാതപസ്വി ആത്മാക്കളാകൂ. തന്റെ സംഘഠിത സ്വരൂപത്തിന്റെ തപസ്യയുടെ ആത്മീയ ജ്വാലയിലൂടെ സര്വ്വ ആത്മാക്കളെയും ദുഃഖത്തില് നിന്നും അശാന്തിയില് നിന്നും മുക്തമാക്കുന്നതിനുള്ള മഹാനായ കാര്യം ചെയ്യുന്നതിനുള്ള സമയമാണിത്. ഒരു ഭാഗത്ത് രക്തച്ചൊരിച്ചിലിന്റെ കളിയുടെ അലകള് വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു, സര്വ്വ ആത്മാക്കള് സ്വയം നിരാശ്രയരാണെന്ന അനുഭവം ചെയ്തു കൊണ്ടിരിക്കുന്നു, ഇങ്ങനെയുള്ള സമയത്ത് സര്വ്വരും ആശ്രയത്തിന്റെ അനുഭവം ചെയ്യിക്കുന്നതിന് നിമിത്തം നിങ്ങള് മഹാതപസ്വി ആത്മാക്കളാണ്. നാല് ഭാഗത്തും ഈ തപസ്വി സ്വരൂപത്തിലൂടെ ആത്മാക്കള്ക്ക് ആത്മീയ ആനന്ദത്തിന്റെ അനുഭവം ചെയ്യിക്കണം. മുഴുവന് വിശ്വത്തിലെ ആത്മാക്കള് പ്രകൃതിയിലൂടെ, അന്തരീക്ഷത്തിലൂടെ, മനുഷ്യാത്മാക്കളിലൂടെ, തന്റെ മനസ്സിന്റെ കുറവുകളിലൂടെ, ശരീരത്തിലൂടെ അസ്വസ്ഥരാണ്. അങ്ങനെയുള്ള ആത്മാക്കള്ക്ക് സുഖത്തിന്റെയും ശാന്തിയുടെയും സ്ഥിതിയുടെ ഒരു സെക്കന്റിന്റെ അനുഭവം ചെയ്യിക്കുകയാണെങ്കില് നിങ്ങളോട് ഹൃദയം കൊണ്ട് അടിക്കടി നന്ദി രേഖപ്പെടുത്തും. വര്ത്തമാന സമയത്ത് സംഘടിത രൂപത്തില് ജ്വാലാ സ്വരൂപത്തിന്റെ ആവശ്യമാണ് ഉള്ളത്. ഇപ്പോള് വിദാതാവിന്റെ കുട്ടികള് വിദാതാവിന്റെ സ്വരൂപത്തില് സ്ഥിതി ചെയ്ത് സമയത്തെ വിനിയോഗിക്കൂ. അഖണ്ഡമായ മഹാന് നങ്കുരം ഉപയോഗിക്കൂ കാരണം റോയല് യാചകര് നിറയെയുണ്ട്. കേവലം ധനത്തിന്റെ യാചകര് മാത്രമല്ല യാചകര്, മനസ്സിന്റെ യാചകരും അനേക പ്രകാരത്തിലുണ്ട്. അപ്രാപ്തരായ ആത്മാക്കള് പ്രാപ്തിയുടെ ഒരു തുള്ളിക്ക് വേണ്ടി വളരെ ദാഹിച്ചിരിക്കുന്നു അതിനാല് ഇപ്പോള് സംഘടനയില് വിദാതാ സ്ഥിതിയുടെ അലകള് വ്യാപിപ്പിക്കൂ. ശേഖരിച്ച ഖജനാവിനെ മാസ്റ്റര് വിദാതാവായി എത്രത്തോളം നല്കി കൊണ്ടിരിക്കൂന്നു അത്രത്തോളം നിറഞ്ഞു കൊണ്ടിരിക്കും. എത്രമാത്രം കേട്ടു. ഇപ്പോള് ചെയ്യുന്നതിനുള്ള സമയമാണ്. തപസ്വീ മൂര്ത്തിന്റെ അര്ത്ഥമാണ്- തപസ്യയിലൂടെ ശാന്തിയുടെ ശക്തിയുടെ കിരണങ്ങള് നാല് ഭാഗത്തും വ്യാപിക്കുന്നതായുള്ള അനുഭവം ചെയ്യണം. കേവലം സ്വയത്തെ പ്രതി ഓര്മ്മയുടെ സ്വരൂപമായി ശക്തിയെടുക്കുക അഥവാ മിലനം ആഘോഷിക്കുക എന്നത് വേറെ കാര്യമാണ്. എന്നാല് തപസ്വീ സ്വരൂപമായി മറ്റുള്ളവര്ക്ക് നല്കുന്നതിന്റെ സ്വരൂപമാണ്. സൂര്യന് വിശ്വത്തിന് പ്രകാശത്തിന്റെയും അനേക വിനാശി പ്രാപ്തികളുടെയും അനുഭവം ചെയ്യിക്കുന്നു. അതേപോലെ മഹാന് തപസ്വീ രൂപത്തിലൂടെ പ്രാപ്തിയുടെ കിരണങ്ങളുടെ അനുഭവം ചെയ്യിക്കൂ. ഇതിന് വേണ്ടി ആദ്യം ശേഖരണത്തിന്റെ കണക്കിനെ വര്ദ്ധിപ്പിക്കൂ. ഓര്മ്മയിലൂടെ അഥവാ ജ്ഞാനത്തിന്റെ മനനത്തിലൂടെ സ്വയത്തെ ശ്രേഷ്ഠമാക്കി, മായാജീത്ത് വിജയിയാക്കി, കേവലം ഇതില് മാത്രം സന്തോഷിക്കരുത്. എന്നാല് സര്വ്വ ഖജനാക്കളില് മുഴുവന് ദിനത്തില് എത്ര പേരെ പ്രതി വിദാതാവായി. സര്വ്വ ഖജനാക്കള് ദിവസവും കാര്യത്തില് ഉപയോഗിച്ചോ അതോ കേവലം ശേഖരണം കണ്ട് സന്തോഷിച്ചു കൊണ്ടിരിക്കുന്നോ. ഇപ്പോള് ഈ ചാര്ട്ട് വയ്ക്കൂ- സന്തോഷത്തിന്റെ ഖജനാവ്, ശാന്തിയുടെ ഖജനാവ്, ശക്തികളുടെ ഖജനാവ്, ജ്ഞാനത്തിന്റെ ഖജനാവ്, ഗുണങ്ങളുടെ ഖജനാവ്, സഹയോഗം നല്കുന്നതിന്റെ ഖജനാവ് എത്രത്തോളം വിതരണം ചെയ്തു അര്ത്ഥം എത്രമാത്രം വര്ദ്ധിപ്പിച്ചു, ഇതിലൂടെ സാധാരണ ചാര്ട്ടും സ്വതവേ ശ്രേഷ്ഠമാകും. പരോപകാരിയാകുന്നതിലൂടെ സ്വതവേ തന്നെ സ്വ- ഉപകാരി ആയി മാറുന്നു. മനസ്സിലായോ- ഇപ്പോള് ഏത് ചാര്ട്ട് വയ്ക്കണം? തപസ്വി സ്വരൂപത്തിന്റെ ചാര്ട്ടാണ്- വിശ്വമംഗളകാരിയാകുക. അപ്പോള് എത്ര പേരുടെ മംഗളം ചെയ്തു? അതോ സ്വ മംഗളത്തില് തന്നെ സമയം പൊയ്ക്കൊണ്ടിരിക്കുകയാണൊ? സ്വ മംഗളം ചെയ്യുന്നതിനുള്ള സമയം വളരെയധികം കഴിഞ്ഞു. ഇപ്പോള് വിദാതാവാകുന്നതിനുള്ള സമയം വന്നിരിക്കുന്നു അതിനാല് ബാപ്ദാദ വീണ്ടും സമയത്തിന്റെ സൂചന നല്കി കൊണ്ടിരിക്കുന്നു. ഇതു വരെ വിദാതാവിന്റെ സ്ഥിതിയുടെ അനുഭവം ചെയ്തിട്ടില്ലായെങ്കില് അനേക ജന്മം വിശ്വ രാജ്യ അധികാരിയാകുന്നതിന്റെ കോടി മടങ്ങ് ഭാഗ്യം പ്രാപ്തമാക്കാന് സാധിക്കില്ല കാരണം വിശ്വ രാജാവ് വിശ്വത്തിന്റെ മാതാ പിതാവ് അര്ത്ഥം വിദാതാവാണ്. ഇപ്പോഴത്തെ വിദാതാവിന്റെ സംസ്ക്കാരം അനേക ജന്മം പ്രാപ്തി ചെയ്യിച്ചു കൊണ്ടിരിക്കും, എന്നാല് ഇപ്പോള് വരെയും എടുക്കുന്നതിന്റെ സംസ്ക്കാരം ഏതെങ്കിലും രൂപത്തിലുണ്ട്. പേര്, പ്രശസ്തി, ഏതെങ്കിലും പ്രാകാരത്തിലുള്ള ലേവതയുടെ സംസ്ക്കാരം ഉണ്ടെങ്കില് അത് വിദാതാവാക്കില്ല.

തപസ്യ സ്വരൂപം അര്ത്ഥം ലേവതയുടെ ത്യാഗത്തിന്റെ മൂര്ത്തി. ഇത് പരിധിയുള്ള ലേവത, ത്യാഗത്തിന്റെയും തപസ്യയുടെയും മൂര്ത്തിയാകാന് അനുവദിക്കില്ല അതിനാല് തപസ്വി മൂര്ത്ത് അര്ത്ഥം പരിധിയുള്ള ഇച്ഛ മാത്രം അവിദ്യ രൂപം. എടുക്കണം എന്ന് സങ്കല്പിക്കുന്നവര് അല്പക്കാലത്തേക്ക് എടുക്കുന്നു എന്നാല് സദാകാലത്തേക്ക് നഷ്ടപ്പെടുത്തുന്നു അതിനാല് ബാപ്ദാദാ അടിക്കടി ഈ കാര്യത്തില് സൂചന നല്കി കൊണ്ടിരിക്കുന്നു. തപസ്വീ രൂപത്തില് ഈ അല്പക്കാലത്തെ ഇച്ഛയാണ് വിശേഷിച്ചും വിഘ്ന രൂപമാകുന്നത് അതിനാല് ഇപ്പോള് വിശേഷ തപസ്യയുടെ അഭ്യാസം ചെയ്യണം. സമാനമാകുന്നതിന്റെ ഈ തെളിവ് നല്കണം. സ്നേഹത്തിന്റെ തെളിവ് നല്കി, ഇത് സന്തോഷത്തിന്റെ കാര്യമാണ്. ഇപ്പോള് തപസ്വീ മൂര്ത്താകുന്നതിന്റെ തെളിവ് നല്കൂ. മനസ്സിലായോ. വ്യത്യസ്ഥമായ സംസ്ക്കാരമായിട്ടും വിദാതാവിന്റെ സംസ്ക്കാരം അന്യ സംസ്ക്കാരങ്ങളെ ഇല്ലാതാക്കും. അതിനാല് ഇപ്പോള് ഈ സംസ്ക്കാരത്തെ പ്രത്യക്ഷത്തില് കൊണ്ടു വരൂ. മനസ്സിലായോ- മധുബനില് ഓടിയെത്തിയത് പോലെ തപസ്വി സ്ഥിതിയിലേക്ക് കുതിക്കൂ. ശരി- വന്നാലും. വിനാശം വരാന് പോകുന്നത് പോലെയാണ് സര്വ്വരും ഇവിടെ ഓടിയെത്തിയിരിക്കുന്നത്. എന്തെല്ലാം ചെയ്തുവൊ, എന്തെല്ലാം സംഭവിച്ചുവൊ ബാപ്ദാദായ്ക്ക് പ്രിയമുള്ളതാണ്, കാരണം കുട്ടികള് പ്രിയപ്പെട്ടവരാണ്. ഞാന് പൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന് ഓരോരുത്തരും ചിന്തിച്ചു. എന്നാല് മറ്റുള്ളവരും പൊയ്ക്കൊണ്ടിരിക്കുന്നുവെന്ന് ചിന്തിച്ചില്ല. ഇവിടെ സത്യമായ കുംഭ മേളയാണ് നടക്കുന്നത്. സര്വ്വരും അന്തിമ മിലനത്തിന്, അന്തിമമായി മുങ്ങുന്നതിന് വേണ്ടിയാണ് വന്നിരിക്കുന്നത്. ഇത്രയും പേര് പോകുകയാണ് എന്ന് ചിന്തിച്ചു, അപ്പോള് മിലനത്തിന്റെ വിധിയെങ്ങനെയായിരിക്കും! ഇതില് നിന്ന് പോലും വേറിട്ടു. സ്ഥലത്തെ കണ്ടില്ല, റിസര്വേഷനെ കുറിച്ചും ചിന്തിച്ചില്ല. ഡ്രാമയില് ഇതും ഒരു റിഹഴ്സലായി. സംഗമയുഗത്തില് തന്റെ രാജ്യമില്ല. സ്വരാജ്യമാണ് എന്നാല് ഭൂമിയുടെ രാജ്യമില്ല. ബാപ്ദാദായ്ക്ക് സ്വന്തം രഥമില്ല, അന്യ രാജ്യമാണ്, അന്യ ശരീരമാണ് അതിനാല് സമയത്തിനനുസരിച്ച് പുതിയ വിധി ആരംഭിക്കുന്നതിനായാണ് ഈ സീസണ്. ഇവിടെ ജലത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട് അവിടെ അരുവികളില് സ്നാനം ചെയ്യും. എത്ര പേര് വന്നോ, ആരെല്ലാം വന്നുവൊ ബാപ്ദാദ സ്നേഹത്തിന്റെ പ്രതികരണമായി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

ഇപ്പോള് സമയം നല്കിയിട്ടുള്ളത് വിശേഷിച്ചും അന്തിമ പരീക്ഷയ്ക്ക് മുമ്പ് തയ്യാറാകുന്നതിനാണ്. അന്തിമ പരീക്ഷയ്ക്ക് മുമ്പ് ആദ്യം സമയം നല്കുന്നു. അവധി തരുന്നില്ലേ. അതിനാല് ബാപ്ദാദ അനേക രഹസ്യങ്ങളോടെ ഈ വിശേഷ സമയം നല്കി കൊണ്ടിരിക്കുന്നു. ചില രഹസ്യങ്ങള് ഗുപ്തമാണ്, ചിലത് പ്രത്യക്ഷവും. എന്നാല് വിശേഷിച്ചും ഓരോരുത്തരും ശ്രദ്ധിക്കണം- സദാ ബിന്ദുവിടണം അര്ത്ഥം കഴിഞ്ഞു പോയതിനെ സമാപ്തമാക്കുന്നതിന്റെ ബിന്ദുവിടണം. ബിന്ദു സ്ഥിതിയില് സ്ഥിതി ചെയ്ത് രാജ്യ അധികാരിയായി കാര്യം ചെയ്യണം. സര്വ്വ ഖജനാക്കളുടെയും ബിന്ദു സര്വ്വരെ പ്രതി വിദാതാവായി സിന്ദുവായി സര്വ്വരെയും സമ്പന്നമാക്കണം. അതിനാല് ബിന്ദു, സിന്ദു ഈ രണ്ട് കാര്യങ്ങള് വിശേഷിച്ചും സ്മൃതിയില് വച്ച് ശ്രേഷ്ഠമായ സര്ട്ടിഫിക്കറ്റ് നേടണം. സദാ ശ്രേഷ്ഠമായ സങ്കല്പത്തിന്റെ സഫലതയിലൂടെ മുന്നോട്ടയരണം. അതിനാല് ബിന്ദുവാകണം, സിന്ദു വാകണം ഇതാണ് സര്വ്വ കുട്ടികളെ പ്രതിയുള്ള വരദാതാവിന്റെ വരദാനം. വരദാനം പ്രാപ്തമാക്കുന്നതിന് ഓടിയെത്തിയില്ലേ. വരദാതാവിന്റെ ഈ വരദാനം സദാ സ്മൃതിയില് വയ്ക്കണം. ശരി.

നാല് ഭാഗത്തുമുള്ള സര്വ്വ സ്നേഹി, സഹയോഗി കുട്ടികള്ക്ക് സദാ ബാബയുടെ ആജ്ഞയെ പാലിക്കുന്ന ആജ്ഞാകാരി കുട്ടികള്ക്ക്, സദാ വിശാല മനസ്കര്, വിശാല ഹൃദയത്തോടെ സര്വ്വര്ക്കും സര്വ്വ ഖജനാവും വിതരണം ചെയ്യുന്ന, മഹാന് പുണ്യാത്മാക്കളായ കുട്ടികള്ക്ക് സദാ ബാബയ്ക്ക് സമാനമാകുന്നതിന്റെ ഉണര്വ്വിലും ഉത്സാഹത്തോടെയും പറക്കുന്ന കലയില് പറക്കുന്ന കുട്ടികള്ക്ക് വിദാതാവ്, വരദാതാവ് സര്വ്വ ഖജനാക്കളുടെയും സിന്ദുവായ ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

അവ്യക്ത ബാപ്ദാദായോടൊപ്പം പാര്ട്ടിയുടെ മിലനം

1) സ്വയത്തെ കോടി മടങ്ങ് ഭാഗ്യാവാനാണെന്ന് അനുഭവിക്കുന്നുണ്ടൊ. കാരണം നല്കുന്ന ബാബ അത്രയും നല്കുന്നു, ഒരു ജന്മം മാത്രമല്ല ഭാഗ്യവാനാകുന്നത് എന്നാല് അനേക ജന്മം വരെ ഈ അവിനാശി ഭാഗ്യം ലഭിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള അവിനാശി ഭാഗ്യം സ്വപനത്തില് പോലും ചിന്തിച്ചില്ലായിരുന്നു. അസംഭവ്യമായി തോന്നിയിരുന്നില്ലേ? എന്നാല് ഇന്ന് അത് സംഭവ്യമായി. അതിനാല് അങ്ങനെയുള്ള ശ്രേഷ്ഠ ആത്മാക്കളാണ്- ഈ സന്തോഷമുണ്ടോ? ഒരിക്കലും ഒരു പരിതസ്ഥിതിയിലും സന്തോഷം നഷ്ടപ്പെടില്ലല്ലോ. കാരണം ബാബയിലൂടെ സന്തോഷത്തിന്റെ ഖജനാവ് ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നു, അതിനാല് ദിവസവും ലഭിക്കുന്നത് വര്ദ്ധിക്കുമല്ലോ. ഒരിക്കലും സന്തോഷം കുറയില്ല കാരണം സന്തോഷത്തിന്റെ സാഗരനിലൂടെ ലഭിച്ചു കൊണ്ടേയിരിക്കുന്നു, അളവറ്റതാണ്. ഒരിക്കലും ഒരു കാര്യത്തിന്റെയും ചിന്തയില്ലല്ലോ ഇരിക്കുന്നത്. സമ്പത്തെന്താകും, പരിവാരത്തിന് എന്ത് സംഭവിക്കും? ഈ ചിന്തയുമില്ല, നിശ്ചിന്തം. പഴയ ലോകത്തിനെന്ത് സംഭവിക്കും, പരിവര്ത്തനമല്ലേ സംഭവിക്കുന്നത്. പഴയ ലോകത്തില് എത്ര തന്നെ ശ്രേഷ്ഠമാണെങ്കിലും സര്വ്വതും പഴയത് തന്നെയാണ് അതിനാല് നിശ്ചിന്തരായി. ഇന്നുണ്ട്, നാളെയുണ്ടാകുമോ ഇല്ലയോ- ഈ ചിന്ത പോലുമില്ല. സംഭവിക്കുന്നതെല്ലാം നല്ലതിന്. ബ്രാഹ്മണര്ക്ക് സര്വ്വതും നല്ലതാണ്. മോശമായതായി ഒന്നുമില്ല. നിങ്ങള് പണ്ടേ ചക്രവര്ത്തിയാണ്, ഇപ്പോഴും ചക്രവര്ത്തി, ഭാവിയിലും ചക്രവര്ത്തി. സദാ ചക്രവര്ത്തിയായി അപ്പോള് നിശ്ചിന്തരായി. അങ്ങനെയുള്ള ചക്രവര്ത്തി പദവി ആര്ക്കും തട്ടിയെടുക്കാനാകില്ല. തോക്ക് ഉപയോഗിച്ചും പദവി തട്ടിയെടുക്കാനാകില്ല.

2)സദാ സ്വയത്തെ ബാബയുടെ ഓര്മ്മയുടെ ഛത്രഛായയിലിരിക്കുന്ന ശ്രേഷ്ഠ ആത്മാക്കളാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? ഓര്മ്മയുടെ ഛത്രഛായ സര്വ്വ വിഘ്നങ്ങളില് നിന്നും സുരക്ഷിതരാക്കുന്നു. ഒരു പ്രകാരത്തിലുള്ള വിഘ്നത്തിനും ഛത്രഛായയിലിരിക്കുന്നവരുടെ അടുത്ത് വരാനാകില്ല. ഛത്രഛായയിലിരിക്കുന്നവര് നിശ്ചിതമായും വിജയിയാണ്. അപ്പോള് അങ്ങനെയായോ? ഛത്രഛായയില് നിന്നും സങ്കല്പത്തിലൂടെയെങ്കിലും പാദം പുറത്ത് പോയിയെങ്കില് മായ യുദ്ധം ചെയ്യും. ഏതൊരു പ്രകാരത്തിലുള്ള പരിതസ്ഥിതി വന്നാലും ഛത്രഛായയിലിരിക്കുന്നവര്ക്ക് പ്രയാസമായ കാര്യം പോലും സഹജമാകും. പര്വ്വതത്തിന് സമാനമായ കാര്യം പോലും പഞ്ഞിക്ക് സമാനമായി അനുഭവിക്കും. ഇതാണ് ഛത്രഛായയുടെ അത്ഭുതം. ഇങ്ങനെയുള്ള ഛത്രഛായ ലഭിച്ചുവെങ്കില് എന്ത് ചെയ്യണം. അല്പക്കാലത്തെ എന്ത് ആകര്ഷണമാകട്ടെ എന്നാല് പുറമേ വന്നുവെങ്കില് പോയി അതിനാല് അല്പ്കകാലത്തെ ആകര്ഷണത്തെ പോലും മനസ്സിലാക്കി. ഈ ആകര്ഷണത്തില് നിന്നും സദാ ദൂരെയകന്നിരിക്കണം. പരിധിയുള്ള പ്രാപ്തി ഈ ജന്മത്തില് സമാപ്തമാകും. പരിധിയില്ലാത്ത പ്രാപ്തി സദാ കൂടെയുണ്ടാകും. അതിനാല് പരിധിയില്ലാത്ത ചെയ്യുന്നവര് അര്ത്ഥം ഛത്രഛായയിലിരിക്കുന്ന വിശേഷ ആത്മാക്കളാണ്, സാധാരണമല്ല. ഈ സ്മൃതി സദാ ശക്തിശാലിയാക്കുന്നു.

സിക്കിലധേ ഓമന കുട്ടികള് സദാ ഛത്രഛായക്കുള്ളിലിരിക്കുന്നു. ഓര്മ്മ തന്നെയാണ് ഛത്രഛായ. ഈ ഛത്രഛായയില് നിന്നും സങ്കല്പമാകുന്ന പാദം പോലും പുറത്ത് വച്ചുവെങ്കില് മായ വരും. ഈ ചത്രഛായ മായയെ വരാന് അനുവദിക്കില്ല. മായക്ക് ശക്തിയില്ല- ഇതിനുള്ളില് വരുന്നതിന്. അവര് സദാ മായയുടെ മേല് വിജയിയായിരിക്കും. കുട്ടിയാകുക അര്ത്ഥം ഛത്രഛായയിലിരിക്കുക. ഇതും ബാബയുടെ സ്നേഹമാണ്, സദാ കുട്ടികളെ ഛത്രഛായയിലിരുത്തുന്നു. അതിനാല് ഇതേ വിശേഷ വരദാനം ഓര്മ്മിക്കണം- ഓമനകളായി, ഛത്രഛായ ലഭിച്ചു. ഈ വരദാനം സദാ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കും.

വിട പറയുന്ന സമയത്ത്- സര്വ്വരും ജാഗരണം ചെയ്തില്ലേ. നിങ്ങളുടെ ഭക്തര് ജാഗരണം അനുഷ്ഠിക്കുന്നു അപ്പോള് ഭക്തരെ പഠിപ്പിക്കുന്നവര് ഇഷ്ട ദേവന്മാരായിരിക്കും, ഇവിടെ ഇഷ്ട ദേവന്മാര് ഉണര്ന്നിരുന്നാലേ ഭക്തര് അത് അനുകരിക്കുകയുള്ളൂ. അതിനാല് സര്വ്വരും ജാഗരണം അനുഷ്ഠിച്ചു അര്ത്ഥം തന്റെ പേരില് സമ്പാദ്യം ഉണ്ടാക്കി. അതിനാല് ഇന്നത്തെ രാത്രി സമ്പാദ്യത്തിന്റെ സീസണിന്റെ രാത്രിയായി. സമ്പാദ്യത്തിന്റെ സീസണ് വരുമ്പോല് ഉണര്ന്നിരിക്കുന്നു. അതിനാല് ഇതും സമ്പാദ്യത്തിനായുള്ള സീസണാണ് അതിനാല് ഉണരുക അര്ത്ഥം സമ്പാദിക്കുക. ഓരോരുത്തരും അവരവരുടെ ശക്തിക്കനുസരിച്ച് സമ്പാദിച്ചു, മഹാദാനിയായി സമ്പാദിച്ചത് മറ്റുള്ളവര്ക്ക് നല്കി കൊണ്ടിരിക്കും, സ്വയവും അനേക ജന്മങ്ങളിലായി അത് അനുഭവിച്ചു കൊണ്ടിരിക്കും. ഇപ്പോള് സര്വ്വ കുട്ടികള്ക്ക് പരമാത്മ മിലനത്തിന്റെ ഗോള്ഡന് അവസരത്തിന്റെ ഗുഡ്മോര്ണിംഗ് തന്നു കൊണ്ടിരിക്കുന്നു. ഗോള്ഡനേക്കാളുപരി ഡയമണ്ട് മോര്ണിംഗാണ്. സ്വയവും ഡയമണ്ഡ് ആണ്, മോര്ണിംഗും ഡയമണ്ടാണ് സമ്പാദ്യവും ഡയമണ്ടാണ് അതിനാല് സര്വ്വതും ഡയമണ്ട് തന്നെ ഡയമണ്ട് ആണ് അതു കൊണ്ട് ഡയമണ്ട് മോര്ണിംഗ് എന്ന് പറയുന്നു. ശരി.

വരദാനം :-
സങ്കല്പത്തെയും ചെക്ക് ചെയ്ത് വ്യര്ത്ഥത്തിന്റെ കണക്കിനെ സമാപ്തമാക്കുന്ന ശ്രേഷ്ഠ സേവാധാരിയായി ഭവിക്കട്ടെ.

ഓരോ സങ്കല്പവും ശക്തിശാലിയായിരിക്കുന്നവരാണ് ശ്രേഷ്ഠമായ സേവാധാരി. ഒരു സങ്കല്പം പോലും എങ്ങും വ്യര്ത്ഥമാകരുത് കാരണം സേവാധാരി അര്ത്ഥം വിശ്വത്തിന്റെ സ്റ്റേജില് അഭിനയിക്കുന്നവര്. മുഴുവന് വിശ്വവും നിങ്ങളെ അനുകരിക്കുന്നു, നിങ്ങള് ഒരു സങ്കലപമെങ്കിലും വ്യര്ത്ഥമാക്കിയെങ്കില് കേവലം സ്വയത്തെ പ്രതി മാത്രമല്ല ചെയ്തത് എന്നാല് അനേകം പേര്ക്ക് നിമിത്തമായി, അതിനാല് ഇപ്പോള് വ്യര്ത്ഥത്തിന്റെ കണക്കിനെ സമാപ്തമാക്കി ശ്രേഷ്ഠ സേവാധാരിയാകൂ.

സ്ലോഗന് :-
സേവനത്തിന്റെ അന്തരീക്ഷത്തിനോടൊപ്പം പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയുടെ അന്തരീക്ഷത്തെയുണ്ടാക്കൂ.


സൂചന - ഇന്ന് മാസത്തിന്റെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സര്വ്വ രാജയോഗി തപസ്വി സഹോദരി സഹോദരന്മാര് സന്ധ്യക്ക് 6.30 മുതല് 7.30 വരെ, വിശേഷ യോഗാഭ്യാസത്തിന്റെ സമയത്ത് മാസ്റ്റര് സര്വ്വ ശക്തിവാന്റെ ശക്തിശാലി സ്വരൂപത്തില് സ്ഥിതി ചെയ്ത് പ്രകൃതി സഹിതം സര്വ്വ ആത്മാക്കള്ക്ക് പവിത്രതയുടെ കിരണങ്ങള് നല്കണം, സതോപ്രദാനമാക്കുന്നതിനുള്ള സേവനം ചെയ്യണം.