മധുരമായ കുട്ടികളെ-
മനുഷ്യനെ ദേവതയാക്കി മാറ്റുന്നതിനുള്ള സേവനത്തില് നിങ്ങള്ക്ക് വളരെ വളരെ
താല്പര്യം വേണം പക്ഷേ ഈ സേവനം ചെയ്യുന്നതിന് തന്റെയുള്ളില് ഉറച്ച ധാരണ വേണം.
ചോദ്യം :-
ആത്മാവില് അഴുക്ക് പിടിക്കുന്നത് എങ്ങനെയാണ്? ആത്മാവില് ഏതൊരു അഴുക്കാണ്
പിടിക്കുന്നത്?
ഉത്തരം :-
മിത്ര-സംബന്ധികളുടെ ഓര്മ്മയിലൂടെ ആത്മാവ് അഴുക്ക് പിടിക്കുന്നു. ഒന്നാം നമ്പര്
അഴുക്ക് ദേഹാഭിമാനത്തിന്റേതാണ്, പിന്നീട് ലോപ-മോഹങ്ങളുടെ അഴുക്ക് പിടിക്കുന്നു.
ഈ വികാരങ്ങളുടെ അഴുക്ക് ആത്മാവില് പറ്റിപ്പിടിക്കുന്നു. പിന്നീട് അച്ഛനെ
ഓര്മ്മിക്കാന് മറന്നുപോകുന്നു, പിന്നെ സേവനം ചെയ്യാന് സാധിക്കില്ല.
ഗീതം :-
അങ്ങയുടെ
വിളികേള്ക്കാന് ഹൃദയം ആഗ്രഹിക്കുന്നു.......
ഓംശാന്തി.
ഈ ഗീതം വളരെ നല്ലതാണ്. കുട്ടികള് ഗ്യാരന്റി പറയുന്നു അങ്ങയില് നിന്ന് ഈ ജ്ഞാനം
കേട്ട്, പിന്നെ കേള്പ്പിക്കാന് ഹൃദയം ആഗ്രഹിക്കുന്നു. കുട്ടികള്
ഓര്മ്മിക്കുന്നുണ്ട്, തീര്ച്ചയായും ചിലര് ഓര്മ്മിക്കുകയും പിന്നെ ചിലര്
കൂടിക്കാഴ്ച നടത്തിയിട്ടും ഉണ്ടാകും. പറയാറുണ്ട് കോടിയില് ചിലരാണ് വന്ന് ഈ
സമ്പത്ത് എടുക്കുന്നത്. ഇപ്പോള് ബുദ്ധി വളരെ വിശാലമായിരിക്കുന്നു. തീര്ച്ചയായും
5000 വര്ഷം മുമ്പും അച്ഛന് രാജയോഗം പഠിപ്പിക്കാന് വന്നിട്ടുണ്ടാകും. ആദ്യമാദ്യം
ജ്ഞാനമാരാണ് കേള്പ്പിച്ചത് എന്നത് മനസ്സിലാക്കിക്കൊടുക്കണം എന്തുകൊണ്ടെന്നാല്
ഇതില് തന്നെയാണ് ഏറ്റവും വലിയ തെറ്റ്. അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട്
സര്വ്വശാസ്ത്രശിരോമണി ഗീതയാണ് ഭാരതത്തിന്റെ ശാസ്ത്രം. ശാസ്ത്രങ്ങളുടെ മാതാവായ
ഗീത ആരാണ് ഉച്ചരിച്ചത് പിന്നീട് അതിലൂടെ ഏതൊരു ധര്മ്മമാണ് സ്ഥാപിക്കപ്പെട്ടത്
എന്നത് മാത്രം മനുഷ്യര് മറന്നുപോയി. ബാക്കി പാടുന്നുണ്ട്- അല്ലയോ ഭഗവാനേ വന്നാലും
എന്ന്. പുതിയ ലോകത്തിന്റെ രചന നടത്താന് ഭഗവാന് തീര്ച്ചയായും വരുക തന്നെ ചെയ്യും.
മുഴുവന് ലോകത്തിന്റേയും ഫാദറല്ലേ. അങ്ങു വരുകയാണെങ്കില് സുഖമോ ശാന്തിയോ ലഭിക്കും
എന്ന് ഭക്തര് പാടുന്നുണ്ട്. സുഖം, ശാന്തി എന്നിവ രണ്ട് വസ്തുക്കളാണ്.
സത്യയുഗത്തില് തീര്ച്ചയായും സുഖം ഉണ്ടായിരുന്നു ബാക്കി ആത്മാക്കളെല്ലാം
ശാന്തീദേശത്തിലായിരുന്നു. ഈ പരിചയം നല്കണം. പുതിയ ലോകത്തില് പുതിയ ഭാരതം,
രാമരാജ്യമായിരുന്നു. അവിടെ സുഖമായിരുന്നു അതിനാലാണ് രാമരാജ്യത്തിന് ഇത്രയും
മഹിമയുള്ളത്. അതിനെ രാമരാജ്യം എന്നു പറയുകയാണെങ്കില് ഇതിനെ രാവണരാജ്യം എന്നാണ്
പറയേണ്ടത് എന്തെന്നാല് ഇവിടം മുഴുവന് ദുഃഖമാണ്. അവിടെ സുഖമാണ്, അച്ഛന് വന്ന്
സുഖം നല്കുകയാണ്. ബാക്കി എല്ലാവര്ക്കും ശാന്തീധാമത്തില് ശാന്തി ലഭിക്കും.
ശാന്തിയുടേയും സുഖത്തിന്റേയും ദാതാവ് അച്ഛനല്ലേ. ഇവിടെ മുഴുവന് അശാന്തിയും
ദുഃഖവുമാണ്. അതിനാല് ബുദ്ധിയില് ഈ ജ്ഞാനം ഉറയ്ക്കണം, അതിലൂടെ അവസ്ഥ വളരെ
നല്ലതാകും. ഇങ്ങനെ ചെറിയ കുട്ടികള്ക്ക് പോലും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും
പക്ഷേ മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്നില്ല, ഇതിന് വളരെ ഉറച്ച ധാരണ വേണം.
പിന്നീട് ആര് ചോദ്യം ചോദിച്ചാലും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കണം. അവസ്ഥ
നല്ലതായിരിക്കണം. ഇല്ലെങ്കില് ചിലപ്പോള് ദേഹാഭിമാനത്തില് ചിലപ്പോള് ക്രോധത്തില്
അല്ലെങ്കില് ചിലപ്പോള് മോഹത്തില് വീണുപോകും. ബാബാ ഇന്ന് ഞാന് ക്രോധത്തില്
വീണുപോയി, ഇന്ന് ഞാന് ലോപത്തില് വീണുപോയി എന്ന് എഴുതിക്കൊണ്ടിരിക്കും. അവസ്ഥ
ശക്തിയുള്ളതായാല് പിന്നെ വീഴുക എന്ന കാര്യമേയില്ല. വളരെ ലഹരിയുണ്ടാകും- മനുഷ്യനെ
ദേവതയാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യൂ. ഗീതവും വളരെ നല്ലതാണ് ബാബാ, അങ്ങ്
വരുകയാണെങ്കില് ഞങ്ങള് വളരെ സുഖികളായിത്തീരും. തീര്ച്ചയായും അച്ഛന് വരുകതന്നെ
വേണം. ഇല്ലെങ്കില് ആര് പതിതസൃഷ്ടിയെ പാവനമാക്കി മാറ്റും? കൃഷ്ണനാണെങ്കില്
ദേഹധാരിയാണ്. കൃഷ്ണന്റേയോ അല്ലെങ്കില് ബ്രഹ്മാ, ശങ്കരന്മാരുടേയോ പേരെടുക്കാന്
സാധിക്കില്ല. പതിത പാവനാ വരൂ എന്ന് പാടുന്നുണ്ട് നിങ്ങള് അവരോട് ചോദിക്കണം
നിങ്ങള് ഇത് ആരെപ്രതിയാണ് പാടുന്നത്? പതിതപാവനന് ആരാണ് അവര് എപ്പോഴാണ് വരുന്നത്?
പതിതപാവനനെ വിളിക്കുന്നുവെങ്കില് തീര്ച്ചയായും ഇത് പതിതലോകമല്ലേ. പാവനലോകമെന്ന്
സത്യയുഗത്തേയാണ് പറയുന്നത്. പതിതലോകത്തെ ആര് പാവനമാക്കി മാറ്റും? ഗീതയിലുണ്ട്
ഭഗവാന് രാജയോഗം പഠിപ്പിച്ചു ഈ വികാരങ്ങളുടെ മേല് വിജയം നേടി. കാമം മഹാശത്രുവാണ്.
രാജയോഗം ഞാന് തന്നെയാണ് പഠിപ്പിച്ചത്, കാമം മഹാശത്രുവാണ് എന്ന് പറഞ്ഞത് ആരാണ്
എന്ന് ചോദിക്കേണ്ടി വരുന്നു. ഞാന് സര്വ്വവ്യാപിയാണ് എന്ന് പറഞ്ഞത് ആരാണ്? ഏത്
ശാസ്ത്രത്തിലാണ് എഴുതിയിട്ടുള്ളത്? ആരെയാണ് പതിതപാവനന് എന്നു പറയുന്നത്? എന്താ
പതിതപാവനി ഗംഗയാണോ, അതോ മറ്റാരെങ്കിലുമോ? ഗാന്ധിജിയും പറഞ്ഞിരുന്നു പതിതപാവനാ
വരൂ എന്ന്, ഗംഗയാണെങ്കില് എപ്പോഴും ഇവിടെത്തന്നെയുള്ളതാണ്. ഗംഗ പുതിയതൊന്നുമല്ല.
ഗംഗയെ അവിനാശീ എന്നു പറയുന്നു തത്വങ്ങള് തമോഗുണിയാവുമ്പോള് അതിനും
ചഞ്ചലതയുണ്ടാകുന്നു. കരകവിഞ്ഞ് ഒഴുകുന്നു, വഴിമാറുന്നു. സത്യയുഗത്തില് എല്ലാം
ക്രമപ്രകാരം നടക്കും. മഴ കുറയുക കൂടുക ഇതൊന്നുമുണ്ടാകില്ല. അവിടെ ദുഃഖത്തിന്റെ
കാര്യമേയില്ല. അതിനാല് ബുദ്ധിയില് ഇതുണ്ടാകണം പതിതപാവനന് നമ്മുടെ അച്ഛന്
തന്നെയാണ്. പതിതപാവനനെ ഓര്മ്മിക്കുമ്പോള് എപ്പോഴും പറയുന്നു, അല്ലയോ ഭഗവാനേ,
അല്ലയോ പിതാവേ. ഇത് ആരാണ് പറഞ്ഞത്? ആത്മാവ്. നിങ്ങള്ക്കറിയാം പതിതപാവനായ ശിവബാബ
വന്നിരിക്കുകയാണ്. നിരാകാരന് എന്ന പദം തീര്ച്ചയായും ഇടണം. ഇല്ലെങ്കില്
സാകാരത്തിലുള്ളവരെ അംഗീകരിക്കും. ആത്മാവ് പതിതമായിരിക്കുകയാണ്, എല്ലാവരും
ഈശ്വരനാണ് എന്ന് പറയാന് സാധിക്കില്ല. അഹം ബ്രഹ്മാസ്മി, ശിവോഹം എന്ന് പറയുന്നത്
ഒന്നുതന്നെയാണ്. എന്നാല് രചനയുടെ അധികാരി ഒരേഒരു രചയിതാവാണ്. മനുഷ്യര് അതിനെ
നീട്ടി വലിച്ച് പറഞ്ഞാലും നമ്മുടെ കാര്യം ഒരു സെക്കന്റിന്റേതാണ്. സെക്കന്റില്
അച്ഛന്റെ സമ്പത്ത് ലഭിക്കുന്നു. സ്വര്ഗ്ഗത്തിലെ രാജ്യപദവിയാണ് അച്ഛന്റെ സമ്പത്ത്.
അതിനെയാണ് ജീവന്മുക്തി എന്നു പറയുന്നത്. ഇതാണെങ്കില് ജീവന്ബന്ധനമാണ്.
മനസ്സിലാക്കിക്കൊടുക്കണം- എപ്പോഴാണോ അങ്ങ് വരുന്നത് അപ്പോള് ഞങ്ങള്ക്ക്
സ്വര്ഗ്ഗത്തിന്റെ, മുക്തി ജീവന്മുക്തിയുടെ സമ്പത്ത് നല്കും. അതിനാലാണ്
എഴുതുന്നത് മുക്തി ജീവന്മുക്തി ദാതാവ് ഒരാളാണ്. ഇതും മനസ്സിലാക്കിക്കൊടുക്കണം.
സത്യയുഗത്തില് ഒരേഒരു ആദിസനാതന ദേവീദേവതാ ധര്മ്മമാണുള്ളത്. അവിടെ ദുഃഖത്തിന്റെ
പേരുപോലുമില്ല. അത് സുഖധാമമാണ്. സൂര്യവംശികളുടെ രാജ്യമായിരിക്കും. പിന്നീട്
ത്രേതായുഗത്തില് ചന്ദ്രവംശിയും. അതിനുശേഷം ദ്വാപരത്തില് ഇസ്ലാമികളും ബൗദ്ധികളും
വരുന്നു. മുഴുവന് പാര്ട്ടും അടങ്ങിയിരിക്കുന്നു. ഒരു ബിന്ദുവായ ആത്മാവിലും
പിന്നെ പരമാത്മാവിലും എത്രമാത്രം പാര്ട്ടാണ് അടങ്ങിയിരിക്കുന്നത്. ശിവന്റെ
ചിത്രത്തിലും ഇതെഴുതണം ഞാന് ഇത്രയും പലിയ ജ്യോതിര്ലിംഗമല്ല. ഞാന്
നക്ഷത്രസമാനമാണ്. ആത്മാവും നക്ഷത്രസമാനമാണ്, പാടുന്നുമുണ്ട് ഭൃകുടിയ്ക്കു
നടുവില് തിളങ്ങുന്ന അത്ഭുത നക്ഷത്രം............ എങ്കില് അത് ആത്മാവുതന്നെയാണ്.
ഞാനും പരമപിതാ പരമാത്മാവാണ്. പക്ഷേ ഞാന് പരമവും പതിതപാവനനുമാണ്. എന്റെ ഗുണങ്ങള്
വ്യത്യസ്തമാണ്. അതില് മുഴുവന് ഗുണങ്ങളും എഴുതണം. ഒരു ഭാഗത്ത് ശിവബാബയുടെ മഹിമയും
മറുഭാഗത്ത് കൃഷ്ണന്റെ മഹിമയും. വിപരീത കാര്യങ്ങളാണ് അത് നല്ലപദങ്ങള് ഉപയോഗിച്ച്
എഴുതണം. അത് മനുഷ്യര്ക്ക് വായിച്ച് നല്ലരീതിയില് മനസ്സിലാക്കാന്കഴിയണം.
സ്വര്ഗ്ഗവും നരകവും, സുഖവും ദുഃഖവും, അതിനെ കൃഷ്ണന്റെ രാത്രിയും പകലും എന്നോ
ബ്രഹ്മാവിന്റേതെന്നോ പറയാം. സുഖവും ദുഃഖവും എങ്ങനെയാണ് ഉണ്ടാകുന്നത് എന്നത്
നിങ്ങള് കുട്ടികള്ക്ക് അറിയാം. സൂര്യവംശി 16 കലയും ചന്ദ്രവംശി 14 കലയുമാണ്.
സൂര്യവംശി സമ്പൂര്ണ്ണ സതോപ്രധാനവും ചന്ദ്രവംശി സതോയുമാണ്. സൂര്യവംശി തന്നെയാണ്
പിന്നീട് ചന്ദ്രവംശിയാവുന്നത്. സൂര്യവംശി ത്രേതായുഗത്തിലെത്തുമ്പോള് തീര്ച്ചയായും
ചന്ദ്രവംശിയായാണ് ജന്മമെടുക്കുക. രാജ്യപദവി തന്നെയാണ് എടുക്കുക. ഈ കാര്യങ്ങള്
നല്ലരീതിയില് ബുദ്ധിയില് ഇരിക്കണം. എത്രത്തോളം ഓര്മ്മയില് ഇരിക്കുന്നുവോ, ദേഹീ
അഭിമാനിയാകുന്നുവോ അത്രത്തോളം ധാരണയുമുണ്ടാകും. അവര് സേവനവും വളരെ നന്നായി
ചെയ്യും. ഞങ്ങള് ഇങ്ങനെയാണ് ഇരിക്കുന്നത്, ഇങ്ങനെയാണ് ധാരണ ചെയ്യുന്നത്,
ഇങ്ങനെയാണ് മനസ്സിലാക്കിക്കൊടുക്കുന്നത്, മറ്റുള്ളവര്ക്ക്
മനസ്സിലാക്കിക്കൊടുക്കാനായി ഇങ്ങനെ ഇങ്ങനെ വിചാരസാഗര മഥനം ചെയ്യുന്നു എന്ന്
സ്പഷ്ടമായി മറ്റുള്ളവരെ കേള്പ്പിക്കാന് സാധിക്കും. മുഴുവന് സമയവും വിചാരസാഗര
മഥനം നടന്നുകൊണ്ടിരിക്കും. ആരിലാണോ ജ്ഞാനമില്ലാത്തത് അവരുടെ കാര്യംതന്നെ
വേറെയാണ്, ധാരണയുണ്ടാകില്ല. ധാരണയുണ്ടാവുകയാണെങ്കില് സര്വ്വീസ് ചെയ്യണം. ഇപ്പോള്
സേവനം വളരെ വൃദ്ധിപ്രാപിക്കുന്നുണ്ട്. ദിനംപ്രതി മഹിമ വര്ദ്ധിച്ചുകൊണ്ടിരിക്കും.
പിന്നീട് നിങ്ങളുടെ പ്രദര്ശിനികളിലും വളരെയധികം പേര് വരും. എത്ര ചിത്രങ്ങള്
ഉണ്ടാക്കേണ്ടിവരും. വളരെ വലിയ മണ്ഡപം ഉണ്ടാക്കണം. ഇത് മനസ്സിലാക്കാന് ഏകാന്തത
വേണം. നമ്മുടെ മുഖ്യചിത്രങ്ങള് വ്യക്ഷവും ചക്രവും ലക്ഷ്മീ നാരായണനുമാണ്.
രാധാ-കൃഷ്ണന്റെ ചിത്രത്തില് നിന്നും ഇവര് ആരാണ് എന്നത് അത്രത്തോളം
മനസ്സിലാക്കാന് സാധിക്കില്ല. ഈ സമയം നിങ്ങള്ക്കറിയാം ബാബ നമ്മളെ ഇങ്ങനെ
പാവനമാക്കി മാറ്റുകയാണ്. എല്ലാവരും ഒരുപോലെ സമ്പൂണ്ണമാകില്ല. ആത്മാവ് പവിത്രമായി
മാറും എന്നാല് ജ്ഞാനം എല്ലാവരും ഒരുപോലെ ധാരണ ചെയ്യില്ല.
ധാരണയുണ്ടാകുന്നില്ലെങ്കില് മനസ്സിലാക്കാം ഇവര് കുറഞ്ഞ പദവിനേടും.
ഇപ്പോള് നിങ്ങളുടെ ബുദ്ധി എത്ര തീഷ്ണമായി, എല്ലാക്ലാസിലും നമ്പര്വൈസ് ആയിരിക്കും.
ചിലര് തീഷ്ണം, ചിലര് മങ്ങിയിട്ട്, ഇവിടെയും നമ്പര്വൈസാണ്. അഥവാ നന്നായി
മനസ്സിലാക്കുന്ന ഒരാള്ക്ക് മൂന്നാം തരത്തില് മനസ്സിലാക്കിക്കൊടുക്കുന്ന ഒരാളെ
ലഭിക്കുകയാണെങ്കില് അവര് കരുതും ഇവര് ഒന്നുമല്ല അതിനാല് പുരുഷാര്ത്ഥം ചെയ്യണം
നന്നായി മനസ്സിലാക്കുന്ന ആള്ക്ക് നന്നായി മനസ്സിലാക്കിക്കൊടുക്കുന്നയാള് തന്നെ
വേണം. എല്ലാവരും ഒരുപോലെ പാസാവില്ല. ബാബയ്ക്ക് പരിധിയുണ്ട്. കല്പ കല്പം ഈ
പഠിപ്പിന്റെ റിസള്ട്ട് വരും. മുഖ്യമായി 8 പേര് പാസാകും, പിന്നെ 100, പിന്നെയാണ്
16000, പിന്നീട് പ്രജകള്. അതിലും ധനികന്, പാവപ്പെട്ടവര് എല്ലാമുണ്ടാകും.
മനസ്സിലാക്കിത്തരുകയാണ് - ഈ സമയം നിങ്ങള് എന്ത് പുരുഷാര്ത്ഥത്തിലാണ്? ഏത് പദവി
നേടാന് യോഗ്യരാണ്? ടീച്ചര്ക്ക് തീര്ച്ചയായും അറിയാം. ടീച്ചേഴ്സും നമ്പര്വൈസാണ്.
അഥവാ ടീച്ചര് നല്ലതാണെങ്കില് എല്ലാവരും സന്തോഷിക്കും നന്നായി
പഠിപ്പിക്കുന്നുണ്ട്, നല്ല സ്നേഹവുമുണ്ട്. ചെറിയ സേവാകേന്ദ്രത്തെ വലുതാക്കുന്നത്
വലിയ ഒരു ടീച്ചറായിരിക്കും. ബുദ്ധികൊണ്ട് എത്ര ജോലിചെയ്യണം. ജ്ഞാനമാര്ഗ്ഗത്തില്
അതിമധുരമായി മാറണം. എപ്പോഴാണോ മധുരമായ അഛ്ഛനുമായി സദാ യോഗമുണ്ടാകുന്നത്
അപ്പോഴാണ് മധുരമായി മാറുന്നത്, ധാരണയും ഉണ്ടാകും. ഇങ്ങനെയുള്ള മധുരമായ
അച്ഛനുമായി പലര്ക്കും യോഗമില്ല. ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നുകൊണ്ടും അച്ഛനുമായി
പൂര്ണ്ണമായും യോഗം വെയ്ക്കണം എന്നത് മനസ്സിലാക്കുന്നേയില്ല. മായയുടെ
കൊടുങ്കാറ്റ് വരുകതന്നെ ചെയ്യും. ചിലര്ക്ക് പഴയ മിത്രസംബന്ധികളെ ഓര്മ്മവരും,
ചിലര്ക്ക് മറ്റെന്തെങ്കിലുമൊക്കെ ഓര്മ്മവരും. അതിനാല് മിത്ര സംബന്ധികളുടെ
ഓര്മ്മ ആത്മാവിനെ അഴുക്കാക്കുന്നു. അഴുക്കാവുമ്പോള് ഭയപ്പെടുന്നു, ഇതില്
ഭയക്കരുത്. മായ ഇത് ചെയ്യുകതന്നെ ചെയ്യും, നമുക്കുമേല് അഴുക്ക് വീഴും.
ഹോളിയ്ക്ക് ചായം പൂശാറില്ലേ. നമ്മള് ബാബയുടെ ഓര്മ്മയില് ഇരിക്കുകയാണെങ്കില്
അഴുക്കുണ്ടാകില്ല. അച്ഛനെ മറക്കുകയാണെങ്കില് ഒന്നാം നമ്പറിലുള്ള ദേഹാഭിമാനമെന്ന
അഴുക്കുവീഴും. പിന്നീട് ലോഭം, മോഹം എല്ലാം വരും. സ്വയത്തിനുവേണ്ടി പരിശ്രമിക്കണം,
സമ്പാദിക്കണം പിന്നീട് മറ്റുള്ളവരെ തനിക്കുസമാനമാക്കി മാറ്റുന്നതിന് ശ്രമിക്കണം.
സെന്ററില് വളരെ നന്നായി സേവനം നടക്കും. ഇവിടെ വരുമ്പോള് പറയുന്നു ഞങ്ങള് പോയി
എല്ലാം തയ്യാറാക്കും സെന്റര് തുറക്കും എന്നാല് ഇവിടെ നിന്നുപോയാല് എല്ലാം
അവസാനിച്ചു. ബാബ സ്വയം പറയുന്നു നിങ്ങള് ഇതെല്ലാം മറക്കും.
മനസ്സിലാക്കിക്കൊടുക്കാന് യോഗ്യരായി മാറുന്നതുവരെ ഇവിടെ ഭട്ടിയില് ഇരിക്കണം.
ശിവബാബയുമായിട്ടുള്ളതല്ലേ ഏറ്റവും മധുരമായ ബന്ധം. ഏതുപ്രകാരത്തിലുള്ള സേവനമാണ്
ചെയ്യുന്നത് എന്ന് മനസ്സിലാക്കാന് സാധിക്കും. സ്ഥൂലസേവനത്തിന് തീര്ച്ചയായും
പ്രശംസ ലഭിക്കും. വളരെയധികം പേര് കഠിനമായി സേവനം ചെയ്യുന്നു. പക്ഷേ മറ്റു
വിഷയങ്ങളുമുണ്ടല്ലോ. ആ പഠിപ്പിലും അനേകം വിഷയങ്ങളുണ്ടാകും. അതുപോലെ ആത്മീയ
പഠിപ്പിലും വിഷയങ്ങളുണ്ട്. ആദ്യ നമ്പറിലുള്ള വിഷയം ഓര്മ്മയാണ് പിന്നീട് പഠിപ്പും.
ബാക്കിയെല്ലാം ഗുപ്തമാണ്. ഈ ഡ്രാമയേയും മനസ്സിലാക്കണം. ഓരോ യുഗങ്ങളിലും 1250
വര്ഷങ്ങളുണ്ടെന്നത് ആര്ക്കും അറിയില്ല. സത്യയുഗം എത്ര സമയം ഉണ്ടായിരുന്നു, ശരി
അവിടെ ഏത് ധര്മ്മമായിരുന്നു? ഏറ്റവും കൂടുതല് ജന്മം ഇവിടെ ആരുടേതായിരിക്കണം?
ബൗദ്ധികളും ഇസ്ലാമികളും ഇത്രയും ജന്മമെടുക്കുമോ. ഈ കാര്യങ്ങള് ആരുടേയും
ബുദ്ധിയില് ഇല്ല. ശാസ്ത്രവാദികളോട് ചോദിക്കണം നിങ്ങള് ഭഗവാനുവാചാ എന്ന് ആരെയാണ്
പറയുന്നത്? സര്വ്വശാസ്ത്രശിരോമണി ഗീതയാണ്. ഭാരതത്തില് ആദ്യം ദേവീദേവതാ
ധര്മ്മമായിരുന്നു. അതിന്റെ ശാസ്ത്രം ഏതാണ്? കൃഷ്ണഭഗവാനുവാചാ എന്നത് സാധ്യമല്ല.
സ്ഥാപനയും വിനാശവും ചെയ്യിക്കുക എന്നത് ഭഗവാന്റെ തന്നെ ജോലിയാണ്. ശ്രീകൃഷ്ണനെ
ഭഗവാന് എന്നു പറയില്ല. കൃഷ്ണന് എപ്പോഴാണ് വന്നത്? ഇപ്പോള് ഏത് രൂപത്തിലാണ്?
ശിവബാബയുടെ മറുവശത്ത് ശ്രീകൃഷ്ണന്റെ മഹിമ തീര്ച്ചയായും എഴുതണം. ശിവനാണ് ഗീതയുടെ
ഭഗവാന്, ശിവനിലൂടെ കൃഷ്ണന് പദവി ലഭിച്ചു. കൃഷ്ണന്റെ 84 ജന്മങ്ങളും
കാണിക്കുന്നുണ്ട്. അവസാനം ബ്രഹ്മാവിനെ ദത്തെടുത്ത ചിത്രവും കാണിക്കണം. നമ്മുടെ
ബുദ്ധിയില് 84 ജന്മങ്ങളുടെ മാലയുണ്ട്. ലക്ഷ്മീ നാരായണന്മാരുടെ 84 ജന്മങ്ങളും
കാണിക്കണം. രാത്രിയില് വിചാരസാഗര മഥനം ചെയ്ത് ചിന്തകള് പോയിക്കൊണ്ടിരിക്കണം.
സെക്കന്റിലാണ് ജീവന്മുക്തി ലഭിക്കുന്നത്. ഇതിനെക്കുറിച്ച് നമ്മള് എന്തെഴുതും?
ജീവന്മുക്തി അര്ത്ഥം സ്വര്ഗ്ഗത്തില് പോവുക. അതും സ്വര്ഗ്ഗത്തിന്റെ രചയിതാവായ
അച്ഛന് വരുന്നുവോ, അച്ഛന്റെ മക്കളായി മാറുന്നുവോ അപ്പോള് സ്വര്ഗ്ഗത്തിന്റെ
അധികാരികളാവും. സത്യയുഗം പുണ്യാത്മാക്കളുടെ ലോകമാണ്. ഈ കലിയുഗം പാപാത്മാക്കളുടെ
ലോകമാണ്. അത് നിര്വ്വികാരീ ലോകമാണ്. അവിടെ മായാരാവണന്റെ രാജ്യമില്ല. അവിടെ ഈ
മുഴുവന് ജ്ഞാനവും ഇല്ലെങ്കിലും ഞാന് ആത്മാവാണ്, ഈ ശരീരം വൃദ്ധനായിരിക്കുന്നു,
ഇതിനെ ഇപ്പോള് ഉപേക്ഷിക്കണം- ഈ ചിന്തകള് ഉണ്ടാകുമല്ലോ. ഇവിടെയാണെങ്കില്
ആത്മജ്ഞാനം പോലും ആരിലുമില്ല. അച്ഛനില് നിന്നും ജീവന്മുക്തിയുടെ സമ്പത്ത്
ലഭിക്കുന്നു. അതിനാല് ഓര്മ്മിക്കേണ്ടതും അച്ഛനെത്തന്നെയല്ലേ. അച്ഛന് ആജ്ഞ
നല്കുകയാണ് മന്മനാഭവ. ഗീതയില് ആരാണിങ്ങനെ മന്മനാഭവ എന്ന് പറഞ്ഞത്? എന്നെ
ഓര്മ്മിക്കു എന്നും വിഷ്ണുപുരിയെ ഓര്മ്മിക്കു എന്നും ആര്ക്കാണ് പറയാന് സധിക്കുക?
കൃഷ്ണനെ പതിതപാവനന് എന്ന് പറയാന് സാധിക്കില്ല. 84 ജന്മങ്ങളുടെ രഹസ്യവും
ആര്ക്കെങ്കിലും അറിയുമോ. അതിനാല് നിങ്ങള് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കണം.
നിങ്ങള് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി നിങ്ങളുടേയും മറ്റുള്ളവരുടേയും മംഗളം
ചെയ്യുകയാണെങ്കില് നിങ്ങള്ക്ക് വളരെ അധികം അംഗീകാരം ഉണ്ടാകും. നിര്ഭയരായി
എല്ലായിടത്തും ചുറ്റിക്കറങ്ങു. നിങ്ങള് വളരെ ഗുപ്തമാണ്. വേഷം മാറിയും സേവനം
ചെയ്യൂ. ചിത്രങ്ങള് സദാ കൂടെവെയ്ക്കു. ശരി!
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന
സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും.
ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മധുരമായ
അച്ഛനുമായി യോഗം വെച്ച് അതിമധുരവും ദേഹീ അഭിമാനിയുമായി മാറണം. വിചാരസാഗര മഥനം
ചെയ്ത് ആദ്യം സ്വയം ധാരണ ചെയ്യണം പിന്നീട് മറ്റുള്ളവര്ക്ക്
മനസ്സിലാക്കിക്കൊടുക്കണം.
2. തന്റെ അവസ്ഥ വളരെ
ശക്തിശാലിയാക്കണം. നിര്ഭയരായി മാറണം. മനുഷ്യനെ ദേവതയാക്കി മാറ്റുന്നതിനുള്ള
സേവനത്തില് ലഹരിവേണം.
വരദാനം :-
സദാ സന്തോഷത്തിന്റെ ഔഷധം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്ന സന്തുഷ്ടരും
ഭാഗ്യവാന്മാരുമായി ഭവിക്കട്ടെ.
താങ്കള് കുട്ടികള് വശം
സത്യമായ അവിനാശീ ധനമുണ്ട്, അതിനാല് ഏറ്റവും ധനികര് താങ്കളാണ്.
ഉണക്കറൊട്ടിയായിരിക്കും കഴിക്കുന്നതെങ്കിലും സന്തോഷത്തിന്റെ ഔഷധം അതില്
നിറച്ചിട്ടുണ്ടായിരിക്കും. അതിനേക്കാള് നല്ല ഔഷധം വേറെയുണ്ടാകില്ല. ഏറ്റവും
നല്ല ഔഷധം കഴിക്കുന്നവര്, സുഖത്തിന്റെ റൊട്ടി കഴിക്കുന്നവര് താങ്കളാണ്, അതിനാല്
സദാ സന്തുഷ്ടരാണ്. അതിനാല് അപ്രകാരം സന്തുഷ്ടരാകൂ അത് കണ്ട് മറ്റുള്ളവരും
സന്തുഷ്ടരാകട്ടെ അപ്പോള് പറയാം സന്തുഷ്ട ആത്മാക്കളെന്ന്.
സ്ലോഗന് :-
നോളേജ്ഫുള്
അവരാണ് ആരുടെയാണോ ഒരു സങ്കല്പമോ വാക്കോ പോലും വ്യര്ത്ഥമായിപ്പോകാത്തത്.