19.02.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള് ഈ ശ്മശാനത്തെ സ്വര്ഗ്ഗമാക്കി മാറ്റുകയാണ്, അതുകൊണ്ട് നിങ്ങള്ക്ക് ഈ പഴയ ലോകമാകുന് നശ്മശാനത്തിനോട് പൂര്ണ്ണമായും വൈരാഗ്യമുണ്ടായിരിക്കണം.

ചോദ്യം :-
പരിധിയില്ലാത്ത അച്ഛന് തന്റെ ആത്മീയ കുട്ടികളുടെ അത്ഭുതകരമായ സേവകനാണ്, എങ്ങനെ?

ഉത്തരം :-
ബാബ പറയുന്നു-കുട്ടികളെ, ഞാന് നിങ്ങളുടെ അലക്കുകാരനാണ്. നിങ്ങള് കുട്ടികളുടെ മാത്രമല്ല മുഴുവന് ലോകത്തിന്റെയും മോശമായ അഴുക്ക് നിറഞ്ഞ വസ്ത്രം സെക്കന്റില് അലക്കുന്നു. ബാക്കി ആത്മാവാകുന്ന വസ്ത്രം ശുദ്ധമാകുന്നതിലൂടെ ശരീരവും ശുദ്ധമായത് ലഭിക്കുന്നു. മന്മനാഭവയുടെ മായാജാല മന്ത്രത്തിലൂടെ എല്ലാവരെയും സെക്കന്റില് വൃത്തിയാക്കുന്ന അത്ഭുതകരമായ സേവകനാണ്.

ഓംശാന്തി.
ഓംശാന്തിയുടെ അര്ത്ഥം ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ആത്മാവായ എന്റെ സ്വധര്മ്മം ശാന്തിയാണ്. ശാന്തിധാമത്തിലേക്കു പോകുന്നതിനുവേണ്ടി ഒരു പ്രയത്നവും ചെയ്യേണ്ടതായിട്ടില്ല. ആത്മാവ് സ്വയം ശാന്തസ്വരൂപവും ശാന്തിധാമത്തില് വസിക്കുന്നതുമാണ്. ശരിയാണ്, കുറച്ചു സമയം വേണമെങ്കില് ശാന്തമായിരിക്കാന് സാധിക്കുമായിരിക്കും. ആത്മാവാണ് പറയുന്നത് - ഞാന് കര്മ്മേന്ദ്രിയങ്ങളുടെ ഭാരത്താല് ക്ഷീണിച്ചിരിക്കുകയാണ്, ഞാന് ശരീരത്തില് നിന്ന് വേറിട്ട് എന്റെ സ്വധര്മ്മത്തില് സ്ഥിതി ചെയ്യട്ടെ. പക്ഷെ കര്മ്മം ചെയ്യുക തന്നെ വേണം. എത്ര സമയം ശാന്തിയിലിരിക്കാന് സാധിക്കും. ഞാന് ശാന്തിയുടെ ദേശവാസിയാണെന്ന് ആത്മാവാണ് പറയുന്നത്. കേവലം ഈ ശരീരത്തിലേക്ക് വരുന്നതിലൂടെയാണ് ഞാന് ടോക്കിയാകുന്നത്(ശബ്ദം). ഞാന് ആത്മാവ് അവിനാശിയും എന്റെ ശരീരം വിനാശിയുമാണ്. ആത്മാവാണ് പാവനവും പതിതവുമായി മാറുന്നത്. സത്യയുഗത്തില് 5 തത്വങ്ങള് പോലും സതോപ്രധാനമായിരിക്കും. ഇവിടെ 5 തത്വവും തമോപ്രധാനമാണ്. സ്വര്ണ്ണത്തില് കലര്പ്പുണ്ടാകുന്നതിലൂടെ സ്വര്ണ്ണം പതിതമായി മാറുന്നു. പിന്നീട് അതിനെ ശുദ്ധമാക്കുന്നതിനായി അഗ്നിയിലിടാറുണ്ട്. ഇതിന്റെ പേരു തന്നെ യോഗാഗ്നി എന്നാണ്. ലോകത്തില് അനേക പ്രകാരത്തിലുള്ള ഹഠയോഗങ്ങള് പഠിപ്പിക്കുന്നു. അതിനെയൊന്നും യോഗ അഗ്നിയെന്ന് പറയാന് സാധിക്കില്ല. പാപങ്ങള് ഭസ്മമാകുന്നത് യോഗാഗ്നിയിലാണ്. ആത്മാവിനെ പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നത് പരമാത്മാവാണ്. അല്ലയോ പതിത-പാവന വരൂ എന്ന് വിളിക്കുന്നുണ്ട്. ഡ്രാമയുടെ പദ്ധതിയനുസരിച്ച് എല്ലാവര്ക്കും തമോപ്രധാനമായി മാറുക തന്നെ വേണം. ഈ വൃക്ഷത്തിന്റെ വിത്ത് മുകളിലാണ്. ബാബയെ വിളിക്കുമ്പോള് ബുദ്ധി മുകളിലേക്ക് പോകുന്നു. നിങ്ങള് ആരില് നിന്നാണോ സമ്പത്തെടുത്തു കൊണ്ടിരിക്കുന്നത്, ആ ബാബ ഇപ്പോള്താഴേക്ക് വന്നിരിക്കുകയാണ്. പറയുന്നു - എനിക്ക് വരേണ്ടി വരുകയാണ്. അനേക വൈവിധ്യ ധര്മ്മങ്ങളുളള ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം ഇപ്പോള് തമോപ്രധാനവും പതിതവുമാണ്. ജീര്ണ്ണിച്ച അവസ്ഥ പ്രാപിച്ചിരിക്കുകയാണ്. ബാബയാണ് കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നത്. സത്യയുഗത്തില് ദേവതകളും കലിയുഗത്തില് അസുരന്മാരുമാണ്. ബാക്കി അസുരന്മാരുടെയോ ദേവതകളുടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല. നിങ്ങള് ഈ ആസുരീയ പഞ്ച വികാരങ്ങളുടെ മേല് യോഗബലത്തിലൂടെയാണ് വിജയം പ്രാപ്തമാക്കുന്നത്. ബാക്കി ഹിംസകമായ ഒരു യുദ്ധത്തിന്റെയും കാര്യമില്ല. നിങ്ങള് ഒരു പ്രകാരത്തിലുളള ഹിംസയും ചെയ്യുന്നില്ല. ഒരിക്കലും ആരെയും കൈകൊണ്ട് സ്പര്ശിക്കുകപോലും ചെയ്യുന്നില്ല. നിങ്ങള് ഡബിള് അഹിംസകരാണ്. കാമവികാരത്തിലേക്ക് പോവുക എന്നത് ഏറ്റവും വലിയ പാപമാണ്. ബാബ പറയുന്നു ഈ കാമവികാരം ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്നു. വികാരത്തിലേക്ക് പോകരുത്. ദേവതകളുടെ മുന്നില് ചെന്ന് മഹിമ പാടാറുണ്ടല്ലോ - അങ്ങ് സര്വ്വഗുണ സമ്പന്നരാണ്.... ഞങ്ങള് പതിതമായിരിക്കുകയാണെന്ന് ആത്മാവാണ് പറയുന്നത്. അതുകൊണ്ടല്ലേ വിളിക്കുന്നത് -അല്ലയോ പതിത-പാവന വരൂ എന്ന്. പാവനമായിരിക്കുമ്പോള് ആരെയും വിളിക്കുന്നില്ല. സത്യയുഗത്തിനെ സ്വര്ഗ്ഗമെന്നു പറയുന്നു. ഇവിടെ സന്യാസിമാരെല്ലാം ഇതു തന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത് - അല്ലയോ പതിത-പാവന സീതാരാം..... ബാബ പറയുന്നു- ഈ സമയം മുഴുവന് ലോകവും പതിതമാണ്. ഇതും ആരുടെയും ദോഷമല്ല. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുളളതുമാണ്. ബാബ വരുന്നതു വരെയും സന്യാസിമാര്ക്കും അവരുടെ പാര്ട്ടഭിനയിക്കണം. ജ്ഞാനം, ഭക്തി പിന്നീടാണ് വൈരാഗ്യം. പഴയ ലോകത്തോട് വൈരാഗ്യം. ഇതിനെയാണ് പരിധിയില്ലാത്ത വൈരാഗ്യമെന്നു പറയുന്നത്. സന്യാസിമാരുടേത് പരിധിയുള്ള വൈരാഗ്യമാണ്.

നിങ്ങള്ക്കറിയാം ഈ പഴയ ലോകം ഇപ്പോള് ഇല്ലാതാകണം. പുതിയ വീടുണ്ടാക്കുമ്പോള് പഴയ വീടിനോട് വൈരാഗ്യമുണ്ടാകാറില്ലേ! പരിധിയില്ലാത്ത ബാബ പറയുന്നു-ഞാന് ഇപ്പോള് നിങ്ങള്ക്ക് സ്വര്ഗ്ഗമാകുന്ന വീടുണ്ടാക്കി തരുകയാണ്. ഇപ്പോള് നരകമാണ്. സ്വര്ഗ്ഗമാണ് പുതിയ ലോകം. നരകം പഴയ ലോകമാണ്. ഇപ്പോള് പഴയ ലോകത്തില് ഇരുന്നുകൊണ്ട് നമ്മള് പുതിയ ലോകം ഉണ്ടാക്കികൊണ്ടിരിക്കുന്നു. പഴയ ശ്മശാനത്തെ നമ്മള് പരിസ്ഥാനാക്കി മാറ്റുന്നു(സ്വര്ഗ്ഗം). ഈ യമുനാ നദിയുടെ തീരം തന്നെയായിരിക്കും. ഇവിടെയാണ് കൊട്ടാരങ്ങളുണ്ടാകുക. ഈ ഡല്ഹിയും യമുനാനദിയും എല്ലാമുണ്ടായിരിക്കും. ബാക്കി പാണ്ഡവരുടെ കോട്ടയുണ്ടായിരുന്നു എന്നെല്ലാം പറയുന്നത് കെട്ടുകഥകളാണ്. ഇത് വീണ്ടും ഡ്രാമയുടെ പദ്ധതിയനുസരിച്ച് ഉണ്ടാക്കപ്പെടും. നിങ്ങള് യജ്ഞം, തപം, ദാന പുണ്യം എല്ലാം ചെയ്തപോലെ തന്നെ വീണ്ടും ചെയ്യേണ്ടിവരും. ആദ്യം നിങ്ങള് ശിവന്റെ ഭക്തിയാണ് ചെയ്തത്. ഒന്നാന്തരം ക്ഷേത്രങ്ങള് ഉണ്ടാക്കിയിരുന്നു. അതിനെ അനേകരെ പൂജിക്കുന്ന ഭക്തിയെന്നാണ് പറയുക. ഇപ്പോള് നിങ്ങള് ജ്ഞാനമാര്ഗ്ഗത്തിലാണ്. ഇതാണ് അവ്യഭിചാരി ജ്ഞാനം. നിങ്ങള് ഒരു ശിവബാബയില് നിന്നും മാത്രമാണ് കേള്ക്കുന്നത്. ആദ്യമാദ്യം ആരുടെ ഭക്തിയാണോ നിങ്ങള് തുടങ്ങിയത്, ആ സമയത്ത് മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല. നിങ്ങള് മാത്രമേ ഉണ്ടായിരുന്നുളളൂ. നിങ്ങള് വളരെ സുഖികളായിരുന്നു. ദേവതാ ധര്മ്മം വളരെ സുഖം നല്കുന്നതാണ്. പേരെടുത്ത് പറയുന്നതിലൂടെ തന്നെ നാവ് മധുരിക്കുന്നു. അതിനാല് നിങ്ങള് ഒരു ബാബയില്നിന്നും മാത്രമാണ് കേള്ക്കുന്നത്. ബാബ പറയുന്നു-മറ്റാരില് നിന്നും കേള്ക്കരുത്. ഇതാണ് നിങ്ങളുടെ അവ്യഭിചാരിയായ ജ്ഞാനം. നിങ്ങള് പരിധിയില്ലാത്ത ബാബയുടേതായി മാറിയിരിക്കുകയാണ്. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നത്. ബാബയും കുറച്ചു സമത്തേക്കു വേണ്ടിയാണ് സാകാരത്തിലേക്ക് വന്നിരിക്കുന്നത്. ബാബപറയുന്നു- ഞാന് തന്നെയാണ് നിങ്ങള്ക്ക് ജ്ഞാനം നല്കുന്നത്. എനിക്ക് സ്ഥിരമായ ശരീരമില്ല. ഞാന് ഈ ബ്രഹ്മാവിലാണ് പ്രവേശിക്കുന്നത്. ശിവജയന്തിയില് നിന്നും പിന്നീട് പെട്ടെന്നു തന്നെ ഗീതാ ജയന്തിയുണ്ടാകുന്നു. ബ്രഹ്മാബാബയിലൂടെ തന്നെയാണ് ജ്ഞാനം ആരംഭിക്കുന്നത്. ഈ ആത്മീയ വിദ്യ നിങ്ങള്ക്ക് പരമാത്മാവ് തന്നെയാണ് നല്കുന്നത്. ജ്ഞാനമാകുന്ന ജലത്തിന്റെ കാര്യമല്ല ഇവിടെയുളളത്. വെള്ളത്തിനെ ജ്ഞാനമെന്ന് ഒരിക്കലും പറയില്ലല്ലോ! ജ്ഞാനത്തിലൂടെയാണ് പതിതത്തില് നിന്നും പാവനമായി മാറുന്നത്. വെള്ളത്തിലൂടെ പാവനമായി മാറില്ലല്ലോ! ലോകത്തില് നദികളെല്ലാമുണ്ട്. ജ്ഞാനസാഗരമായ ബാബയാണ് ഈ ബ്രഹ്മാവില് പ്രവേശിച്ച് ജ്ഞാനം നല്കുന്നത്. ഇവിടെ ആരെങ്കിലും മരിക്കുമ്പോള് വായില് ഗംഗാ ജലം ഒഴിക്കുന്നു. ഈ ജലം പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നതാണ്, ഇതിലൂടെ സ്വര്ഗ്ഗത്തിലേക്ക് പോകുമെന്ന് ചിന്തിക്കുന്നു. ഭക്തിയില് ഗോമുഖത്തിലേക്ക് പോകാറുണ്ട്. വാസ്തവത്തില് നിങ്ങള് ചൈതന്യത്തിലുള്ള ഗോമുഖമാണ്. നിങ്ങളുടെ വായില് നിന്നാണ് ജ്ഞാനമാകുന്ന അമൃത് വരുന്നത്. പശുവില് നിന്നും പാലാണ് ലഭിക്കുന്നത്, വെള്ളമല്ല. ഗോമുഖത്തെക്കുറിച്ച് ഇപ്പോഴാണ് നിങ്ങള്ക്ക് മനസ്സിലായത്. നിങ്ങള്ക്കറിയാം ഡ്രാമയില് എന്താണോ ഒരു തവണ സംഭവിച്ചത് അതുതന്നെ വീണ്ടും അയ്യായിരം വര്ഷത്തിനുശേഷം സംഭവിക്കും, വീണ്ടും ആവര്ത്തിക്കുന്നു. എല്ലാവരുടെയും സദ്ഗതി ദാതാവാകുന്ന അച്ഛനാണ് മനസ്സിലാക്കിതരുന്നത്. ഇപ്പോള് എല്ലാവരും ദുര്ഗതിയിലാണ്. രാവണനെ എന്തുകൊണ്ടാണ് കത്തിക്കുന്നതെന്ന് മുമ്പ് നിങ്ങള്ക്കും അറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു പരിധിയില്ലാത്ത ദസറ ഉണ്ടാകണം. മുഴുവന് സൃഷ്ടിയിലും രാവണരാജ്യമാണല്ലോ! ഈ മുഴുവന് സൃഷ്ടിയും ലങ്കയാണ്. രാവണന് എന്നത് പരിധിയുള്ളതല്ല. മുഴുവന് സൃഷ്ടിയിലും രാവണന്റെ രാജ്യമാണ്. ഭക്തിയും പകുതി കല്പമാണ് നടക്കുന്നത്. ആദ്യം അവ്യഭിചാരിയായ ഭക്തിയാണ് പിന്നീട് വ്യഭിചാരി ഭക്തി ആരംഭിക്കുന്നു. ദസ്ഹര രക്ഷാബന്ധന് എല്ലാം ഇപ്പോഴത്തെ ആഘോഷങ്ങളാണ്. ശിവജയന്തിക്കുശേഷമാണ് കൃഷ്ണ ജയന്തിയുണ്ടാകുന്നത്. ഇപ്പോള് കൃഷ്ണപുരിയുടെ സ്ഥാപനയാണ് ഉണ്ടാകുന്നത്. ഇന്ന് കംസപുരിയിലാണ്, നാളെ കൃഷ്ണപുരിയിലേക്കു പോകും. കൃഷ്ണന് ഒരിക്കലും ഇവിടെയുണ്ടാകില്ലല്ലോ. കൃഷ്ണന് സത്യയുഗത്തിലാണ് ജന്മമെടുക്കുന്നത്. കൃഷ്ണനാണ് ആദ്യത്തെ രാജകുമാരന്. സ്കൂളില് പഠിക്കാന് പോകുന്നു, വലുതാകുമ്പോള് സിംഹാസനത്തിന്റെ അധികാരിയായി മാറുന്നു. പിന്നീട് ഈ രാസലീലയെല്ലാം അവര് പരസ്പരം സന്തോഷം ആഘോഷിക്കുന്നതിനു വേണ്ടിയാണ്. ബാക്കി കൃഷ്ണന് ആര്ക്ക് അവിടെയിരുന്നുകൊണ്ട് ജ്ഞാനം കേള്പ്പിക്കും. മഹിമ മുഴുവനും പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്ന ശിവബാബയുടേതാണ്. ഏതെങ്കിലും ഉയര്ന്ന ഉദ്യോഗസ്ഥര്ക്ക് നിങ്ങള് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് നിങ്ങള് പറയുന്നത് ശരി തന്നെയാണെന്ന് അവര് പറയും. എന്നാല് അവര്ക്ക് ഈ ജ്ഞാനത്തെ മറ്റാര്ക്കും തന്നെ കേള്പ്പിക്കാന് സാധിക്കില്ല. അവര് പറയുന്നതു മറ്റാരും കേള്ക്കുകയുമില്ല. ബി.കെ യായി മാറിയപ്പോള് ഇവര്ക്ക് മായാജാലം സംഭവിച്ചിരിക്കുകയാണെന്ന് പറയും. ബി.കെ യുടെ പേരു കേട്ടാല് മതി. ഇവര് മായാജാലം കാണിക്കുന്നു എന്ന് മനസ്സിലാക്കുന്നു. അല്പം ജ്ഞാനം ആര്ക്കെങ്കിലും നല്കുകയാണെങ്കില് പറയും, ബി.കെ സഹോദരങ്ങള് മായാജാലം കാണിക്കുന്നു എന്ന്. ഇവര് ദാദ പറയുന്നതല്ലാതെ മറ്റാരും പറയുന്നത് കേള്ക്കുന്നതേയില്ല. ഭക്തിയൊന്നും ചെയ്യുന്നില്ല. ബാബ പറയുന്നു-ആരെയും ഭക്തി ചെയ്യുന്നതില് നിന്നും പിന്തിരിപ്പിക്കരുത്. സ്വതവെ തന്നെ ഇല്ലാതാകും. നിങ്ങള് ഭക്തി ഉപേക്ഷിക്കുന്നു, വികാരങ്ങളെ ഉപേക്ഷിക്കുന്നു, ഇതില് തന്നെയാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ബാബ പറയുന്നു-ഞാന് രുദ്ര ജ്ഞാന യജ്ഞം രചിക്കുന്നു. ഈ യജ്ഞത്തില് ആസുരീയ സമ്പ്രദായത്തിലുള്ളവരുടെ വിഘ്നങ്ങളുണ്ടാകുന്നു. ഇതാണ് ശിവബാബയുടെ പരിധിയില്ലാത്ത യജ്ഞം. ഇതിലൂടെ മനുഷ്യനില് നിന്ന് ദേവതയായി മാറുന്നു. ജ്ഞാന യജ്ഞത്തിലൂടെയാണ് വിനാശജ്വാല പ്രജ്വലിതമായത് എന്ന് മഹിമയുമുണ്ട്. പഴയ ലോകം വിനാശമാകുമ്പോഴാണ് നിങ്ങള്ക്ക് പുതിയ ലോകത്തില് രാജ്യം ഭരിക്കാന് സാധിക്കുന്നത്. മനുഷ്യര് ആഗ്രഹിക്കുന്നത് ശാന്തിയുണ്ടാകണമെന്നാണ് എന്നാല് ബി.കെ സഹോദരങ്ങള് വിനാശമുണ്ടാകണമെന്നാണ് പറയുന്നത്. ബാബ മനസ്സിലാക്കി തരുന്നു, ഈ മുഴുവന് പഴയ ലോകവും ഈ ജ്ഞാന യജ്ഞത്തില് സ്വാഹാ ആകണം. ഈ പഴയ ലോകം അഗ്നിയ്ക്കിരയാകണം. പ്രകൃതി ക്ഷോഭങ്ങളും വരും. വിനാശമുണ്ടാവുക തന്നെ വേണം. കടുകുമണി പോലെ എല്ലാ മനുഷ്യരും ചതഞ്ഞ് മരിക്കും. ബാക്കി സര്വ്വ ആത്മാക്കളും രക്ഷപ്പെടും. ആത്മാവ് അവിനാശിയാണെന്ന് ആര്ക്കും മനസ്സിലാക്കാന് സാധിക്കും. ഇപ്പോള് ഈ പരിധിയില്ലാത്ത ഹോളിക(അഗ്നിസമര്പ്പണം)ഉണ്ടാകണം. അതില് ശരീര സഹിതം സര്വ്വതും നശിക്കണം. ബാക്കിയെല്ലാ ആത്മാക്കളും പവിത്രമായി മാറി തിരിച്ച് പോകും. അഗ്നിയില് എല്ലാ വസ്തുക്കളും ശുദ്ധമാകുമല്ലോ! അതേപോലെ ഹവിസ്സ് അര്പ്പിക്കുന്നതും ശുദ്ധിക്കുവേണ്ടിയാണ്. ഇതെല്ലാം ഭൗതിക കാര്യമാണ്. ഇപ്പോള് ഈ മുഴുവന് പഴയലോകവും സ്വാഹാ ആകണം. വിനാശത്തിനു മുമ്പ് തന്നെ സ്ഥാപനയുണ്ടാകണം. ആര്ക്ക് മനസ്സിലാക്കികൊടുക്കുകയാ ണെങ്കിലും പറയൂ- ആദ്യം സ്ഥാപന പിന്നീടാണ് വിനാശം. ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുണ്ടാകുന്നത്. പ്രജാപിതാവ് പ്രസിദ്ധമാണല്ലോ! ആദിദേവനെന്നും ആദിദേവിയെന്നും. ജഗദംബയുടെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. എത്ര മേളകളാണ് അവിടെയുണ്ടാകുന്നത്. നിങ്ങള് ജ്ഞാന-ജ്ഞാനേശ്വരികള് ജഗദംബയുടെ കുട്ടികളാണ്. പിന്നീട് രാജ-രാജേശ്വരിയായി മാറും. നിങ്ങള് ഒരുപാട് ധനവാനാകുന്നു. പിന്നീട് ഭക്തിമാര്ഗ്ഗത്തില് ദീപാവലിയ്ക്ക് ലക്ഷ്മിയോട് വിനാശിധനമാണ് യാചിക്കുന്നത്. ഇവിടെയാണെങ്കില് എല്ലാം ലഭിക്കുന്നു. ആയുഷ്മാന് ഭവ, പുത്രവാന് ഭവ. നിങ്ങള്ക്കറിയാം നമ്മുടെ ആയുസ്സ് 150 വയസ്സുവരെയുണ്ടാകും. ബാബ പറയുന്നു- എത്രത്തോളം യോഗം ചെയ്യുന്നുവോ അത്രത്തോളം ആയുസ്സ് വര്ദ്ധിച്ചുകൊണ്ടേയിരിക്കും. നിങ്ങള് ഈശ്വരനുമായി യോഗം ചെയ്ത് യോഗേശ്വരനായി മാറുന്നു. മനുഷ്യര് ഭോഗേശ്വരന്മാരാണ്. ഇങ്ങനെ പറയാറുമുണ്ട് - വികാരിയും അഴുക്കു നിറഞ്ഞവസ്ത്രത്തെയും അലക്കുന്നവനേ...... ബാബ പറയുന്നു-എന്നെ അലക്കുകാരനെന്നും പറയാറുണ്ട്. ഞാന് വന്ന് എല്ലാ ആത്മാക്കളെയും ശുദ്ധമാക്കുന്നു പിന്നീട് ശരീരം പുതിയതും ശുദ്ധമായതും ലഭിക്കുന്നു. ബാബ പറയുന്നു - ഞാന് സെക്കന്റില് മുഴുവന് ലോകത്തെ വസ്ത്രങ്ങളെയും അലക്കി വൃത്തിയാക്കുന്നു. മന്മനാഭവയിലിരിക്കുന്നതിലൂടെ ആത്മാവും ശരീരവും രണ്ടും പവിത്രമായി മാറും. മായാജാല മന്ത്രമല്ലേ! സെക്കന്റിലാണ് ജീവന്മുക്തി. എത്ര സഹജമായ വഴിയാണ്. ബാബയെ ഓര്മ്മിക്കൂ എന്നാല് പാവനമാകും. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ മാത്രം ഓര്മ്മിക്കൂ. മറ്റൊരു ബുദ്ധിമുട്ടും നിങ്ങള്ക്ക് നല്കുന്നില്ല. ഓര്മ്മിക്കണം. ഇപ്പോള് നിങ്ങളുടെ ഓരോ സെക്കന്റും കയറുന്ന കലയാണ്.

ബാബ പറയുന്നു-ഞാന് നിങ്ങള് കുട്ടികളുടെ സേവകനായാണ് വന്നിരിക്കുന്നത്. നിങ്ങള് തന്നെയാണ് എന്നെ വിളിച്ചത്-അല്ലയോ പതിത-പാവന വരൂ, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന്. ശരി കുട്ടികളെ, ഞാന് വന്നിരിക്കുന്നു അപ്പോള് തീര്ച്ചയായും സേവകനല്ലേ! നിങ്ങള് ഒരുപാട് പതിതമായി മാറുമ്പോഴാണ് ഉറക്കെ കരഞ്ഞു നിലവിളിക്കുന്നത്. ഇപ്പോള് ഞാന് വന്നിരിക്കുകയാണ്. ഞാന് കല്പ-കല്പം വന്നാണ് നിങ്ങള് കുട്ടികള്ക്ക് ഈ മന്ത്രം നല്കുന്നത്. എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പാവനമായി മാറും. മന്മനാഭവയുടെ അര്ത്ഥവുമുണ്ട്. മന്മനാഭവ, മദ്ധ്യാജീ ഭവ അര്ത്ഥം ബാബയെ ഓര്മ്മിക്കൂ എന്നാല് വിഷ്ണുപുരിയുടെ അധികാരിയാക്കി മാറും. നിങ്ങള് വന്നിരിക്കുന്നതു തന്നെ വിഷ്ണുപുരിയുടെ രാജ്യം നേടുന്നതിനായാണ്. രാവണപുരിക്കുശേഷമാണ് വിഷ്ണുപുരി. കംസപുരിക്കുശേഷമാണ് വിഷ്ണുപുരി, എത്ര സഹജമായാണ് മനസ്സിലാക്കിതരുന്നത്. ബാബ പറയുന്നു- ഈ പഴയ ലോകത്തില് നിന്നും മമത്വത്തെ ഇല്ലാതാക്കൂ. ഇപ്പോള് നമ്മള് 84 ജന്മങ്ങള് പൂര്ത്തിയാക്കിക്കഴിഞ്ഞു. ഈ പഴയ വസ്ത്രത്തെ ഉപേക്ഷിച്ച് നമ്മള് പുതിയ ലോകത്തിലേക്ക് പോകും. ഓര്മ്മയിലൂടെയാണ് നിങ്ങളുടെ പാപങ്ങള് ഇല്ലാതാകുന്നത്. ഇത്രയും ധൈര്യം വേണം. സന്യാസിമാര് ബ്രഹ്മത്തെയാണ് ഓര്മ്മിക്കുന്നത്. ബ്രഹ്മത്തില് ലയിക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാല് ബ്രഹ്മതത്വം വസിക്കാനുള്ള സ്ഥാനമാണ്. അവര് അതിനായി തപസ്സിരിക്കുന്നു. നമുക്ക് ബ്രഹ്മത്തില് പോയി ലയിക്കണം എന്ന ഒറ്റ ചിന്ത മാത്രമാണുളളത്. എന്നാല് ആര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. ബ്രഹ്മത്തോട് യോഗം വെക്കുന്നവര് പാവനമാകില്ല. ഒരാള്ക്കുപോലും പോകാനും സാധിക്കില്ല. പുനര്ജന്മങ്ങള് എടുക്കുക തന്നെ വേണം. ബാബ വന്ന് സത്യം പറയുന്നു. സത്യമായ ബാബയാണ് സത്യമായ രാജ്യം സ്ഥാപിക്കുന്നത്. രാവണന് വന്ന് അസത്യമായ ഖണ്ഡമാക്കി മാറ്റുന്നു. ഇപ്പോള് ഇത് സംഗമയുഗമാണ്. ഈ യുഗത്തില് നിങ്ങള് ഉത്തമനിലും ഉത്തമരായി മാറുകയാണ് അതുകൊണ്ടാണ് ലക്ഷ്മി-നാരായണനെ പുരുഷോത്തമരെന്ന് പറയുന്നത്. ഈ സമയം നിങ്ങള് കക്കയില് നിന്നും വജ്രത്തിനു സമാനമായി മാറുകയാണ്. ഇതാണ് പരിധിയില്ലാത്ത കാര്യം. ദേവതകളാണ് ഉത്തമരിലും ഉത്തമരായ മനുഷ്യര്. അതിനാല് ഇപ്പോള് നിങ്ങള് പുരുഷോത്തമ സംഗമയുഗത്തിലാണ്. നിങ്ങളെ പുരുഷോത്തമരാക്കി മാറ്റുന്നത് ഉയര്ന്നതിലും ഉയര്ന്ന ബാബയാണ്. ഉയര്ന്നതിലും ഉയര്ന്ന സ്വര്ഗ്ഗത്തിലെ സമ്പത്താണ് നിങ്ങള്ക്ക് നല്കുന്നത്. എന്നിട്ടും നിങ്ങള് എന്തുകൊണ്ടാണ് മറക്കുന്നത്? ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. കുട്ടികള് പറയുന്നു- ബാബ കൃപ കാണിക്കുകയാണെങ്കില് ഞങ്ങള് മറക്കില്ല. പക്ഷേ ഇതെങ്ങനെ സംഭവിക്കും! ബാബയുടെ നിര്ദേശമനുസരിച്ചുവേണമല്ലോ നടക്കാന്! ബാബ പറയുന്നു, എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് പതിതത്തില് നിന്ന് പാവനമായി മാറും. നിര്ദേശമനുസരിച്ച് നടക്കൂ. ബാക്കി ഞാന് എന്ത് ആശിര്വാദമാണ് നല്കുക! ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ ഓരോ നിര്ദേശവുമനുസരിച്ച് നടന്ന് സ്വയത്തെ കക്കയില് നിന്നും വജ്രത്തിനു സമാനമാക്കി മാറ്റണം. ഒരു ബാബയുടെ ഓര്മ്മയിലിരുന്ന് അവനവന്റെ വസ്ത്രത്തെ ശുദ്ധമാക്കി മാറ്റണം.

2. ഇപ്പോള് പുതിയ വീട്ടിലേക്ക് പോകണം അതുകൊണ്ട് ഈ പഴയ വീടിനോട്(കലിയുഗം) പരിധിയില്ലാത്ത വൈരാഗ്യം വെക്കണം. നമ്മള് ഈ പഴയ ശ്മശാനത്തെ പരിസ്ഥാനാക്കി(സ്വര്ഗ്ഗമാക്കി) മാറ്റുമെന്ന ലഹരിയുണ്ടായിരിക്കണം.

വരദാനം :-
സംഗമയുഗത്തിന്റെ ശ്രേഷ്ഠചിത്രത്തെ മുന്നില് വെച്ച് ഭാവിയിലെ ചിത്രത്തെ ദര്ശിക്കുന്ന ത്രികാലദര്ശിയായി ഭവിക്കട്ടെ.

ഭാവിയിലേതിന് മുമ്പേതന്നെ സര്വ്വ പ്രാപ്തികളുടെയും അനുഭവം താങ്കള് സംഗമയുഗീ ബ്രാഹ്മണര് ചെയ്യുന്നു. ഇപ്പോള് ഡബിള് കിരീടം, സംഹാസനം, തിലകധാരി, സര്വ്വ അധികാരീ മൂര്ത്തിയാകുന്നു. ഭാവിയിലേതാണെങ്കില് സ്വര്ണ്ണക്കരണ്ടിയായിരിക്കും, പക്ഷെ ഇപ്പോള് വജ്റസമാനമാവുകയാണ്. അവിടെ സ്വര്ണ്ണത്തിന്റെയും വജ്രത്തിന്റെയും ഊഞ്ഞാലിലാടും, ഇവിടെ ബാപ്ദാദയുടെ മടിയില് അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലില് ആടും. അതിനാല് ത്രികാലദര്ശിയായി വര്ത്തമാനത്തിന്റെയും ഭാവിയുടെയും ശ്രേഷ്ഠചിത്രത്തെ ദര്ശിച്ചുകൊണ്ട് സര്വ്വ പ്രാപ്തികളുടെയും അനുഭവം ചെയ്യൂ.

സ്ലോഗന് :-
കര്മ്മത്തിന്റെയും യോഗത്തിന്റെയും ബാലന്സ് (സന്തുലനം) തന്നെയാണ് പരമാത്മാ ബ്ലസ്സിങ്ങിന്റെ(ആശീര്വാദം) അധികാരിയാക്കി മാറ്റുന്നത്.