19.07.20    Avyakt Bapdada     Malayalam Murli     25.02.86     Om Shanti     Madhuban


ഡബിള്വി ദേശിസഹ ോദരിസഹ ോദരന്മാരു ടെസമര്പ്പ ണസമാര ോഹണ ത്തില്ബാ പ്ദാദായു ടെമഹാ വാക്യം


ഇന്ന് ബാപ്ദാദ വിശേഷിച്ച് ശ്രേഷ്ഠ ദിനത്തിന്റെ വിശേഷ സ്നേഹം നിറഞ്ഞ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. ഇന്ന് ഏതൊരു സമാരോഹണമാണ് ആഘോഷിച്ചത്? പുറമേയുള്ള ദൃശ്യം സുന്ദരമായിരുന്നു. എന്നാല് സര്വ്വരുടെയും ഉണര്വ്വും ഉത്സാഹത്തിന്റെയും ദൃഢ സങ്കല്പത്തിന്റെയും, ഹൃദയത്തിന്റെ ശബ്ദം ദിലാരാമനായ ബാബയുടെയടുത്തെത്തി. അതിനാല് ഇന്നത്തെ ദിനത്തെ വിശേഷിച്ച് ഉണര്വ്വും ഉത്സാഹവും നിറഞ്ഞ ദൃഢ സങ്കല്പത്തിന്റെ സമാരോഹണം എന്ന് പറയും. ബാബയുടേതായത് മുതല് സംബന്ധമുണ്ട്, ഉണ്ടായിരിക്കും. എന്നാല് ഈ വിശേഷ ദിനം വിശേഷ രൂപത്തിലൂടെ ആഘോഷിച്ചു, ഇതിനെയാണ് ദൃഢ സങ്കല്പം എടുത്തു എന്ന് പറയുന്നത്. എന്ത് സംഭവിച്ചാലും മായയുടെ കൊടുങ്കാറ്റ് വന്നാലും, മനുഷ്യരുടെ വ്യത്യസ്ഥമായ കാര്യങ്ങള് വന്നാലും, പ്രകൃതിയുടെ ചഞ്ചലതയുടെ ദൃശ്യം വന്നാലും, ലൗകീകം ലൗകീകം അഥവാ അലൗകീക സംബന്ധത്തില് ഏതൊരു പ്രകാരത്തിലുമുള്ള പരിതസ്ഥിതിയാകട്ടെ, മനസ്സിന്റെ സങ്കല്പങ്ങളുടെ ശക്തമായ കൊടുങ്കാറ്റാകട്ടെ എന്നാലും ഒരേയൊരു ബാബ രണ്ടാമതായി ആരുമില്ല. ഒരു ബലം, ഒരു വിശ്വാസം അങ്ങനെയുള്ള ദൃഢ സങ്കല്പം എടുത്തോ അതോ കേവലം സ്റ്റേജില് ഇരുന്നോ! ഡബിള് സ്റ്റേജിലാണോ ഇരുന്നത് അതോ സിംഗിള് സിറ്റേജിലാണോ? ഒന്ന് ഈ സ്ഥൂലമായ സ്റ്റേജ്, രണ്ടാമതായിരുന്നു ദൃഢ സങ്കല്പത്തിന്റെ സ്റ്റേജ്, ദൃഢതയുടെ സ്റ്റേജ്. അതിനാല് ഡബിള് സ്റ്റേജിലല്ലേയിരുന്നത്? സുന്ദരമായ മാലയും ധരിച്ചു. കേവലം ഈ മാല മാത്രമാണോ ധരിച്ചത് അതോ സഫലതയുടെ മാലയും ധരിച്ചോ? സഫലത കഴുത്തിലെ ആഭരണമാണ്. ഈ ദൃഢത തന്നെയാണ് സഫലതയുടെ ആധാരം. ഈ സ്ഥൂലമായ ആഭരണത്തിനോടൊപ്പം സഫലതയുടെ ആഭരണവും ധരിച്ചിരുന്നില്ലേ. ബാപ്ദാദ ഡബിള് ദൃശ്യം കാണുന്നു. കേവലം സാകാര രൂപത്തിന്റെ ദൃശ്യം മാത്രമല്ല കതാണുന്നത്. എന്നാല് സാകാര ദൃശ്യത്തിനോടൊപ്പം ആത്മീയ സ്ഥിതിയുടെ മനസ്സിന്റെ ദൃഢ സങ്കല്പവും, സഫലതയുടെ ശ്രേഷ്ഠമായ മാല ഇത് രണ്ടും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഡബിള് മാല ഡബിള് സ്ഥിതി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്വ്വരും ദൃഢ സങ്കല്പമെടുത്തു. വളരെ നല്ലത്. എന്ത് തന്നെ സംഭവിച്ചാലും സംബന്ധത്തെ നിറവേറ്റണം. പരമാത്മ സ്നേഹത്തിന്റെ രീതിയെ സദാ നിറവേറ്റി സഫലത പ്രാപ്തമാക്കണം. നിശ്ചിതമാണ് സഫലത കഴുത്തിലെ ആഭരണമാണ്. ഒരേയൊരു ബാബ രണ്ടാമതായി ആരുമില്ല- ഇതാണ് ദൃഢ സങ്കല്പം. ഒന്നാണ് അതിനാല് ഏകരസ സ്ഥിതി സ്വതവേയും സഹജവുമാണ്. സര്വ്വ സംബന്ധങ്ങളുടെ അവിനാശി സംബന്ധം യോജിപ്പിക്കണം. ഒരു സംബന്ധമെങ്കിലും കുറവുണ്ടെങ്കില് ചഞ്ചലതയുണ്ടാകുന്നു അതിനാല് സര്വ്വ സംബന്ധങ്ങളുടെയും ചരട് ബന്ധിച്ചു. കണക്ഷന് വച്ചു. സങ്കല്പമെടുത്തു. സര്വ്വ സംബന്ധമുണ്ടോ അതോ കേവലം മുഖ്യമായ 3 സംബന്ധമാണോ? സര്വ്വ സംബന്ധമുണ്ടെങ്കില് സര്വ്വ പ്രാപ്തികളുമുണ്ട്. സര്വ്വ സംബന്ധമില്ലായെങ്കില് ഏതെങ്കിലും പ്രാപ്തിയുടെ കുറവുണ്ട്. സര്വ്വരുടെയും സമാരോഹണം ആയില്ലേ. ദൃഢ സങ്കല്പമെടുക്കുന്നതിലൂടെ പുരുഷാര്ത്ഥത്തിലും വിശേഷ രൂപത്തിലൂടെ ലിഫ്റ്റ് ലഭിക്കുന്നു. ഈ വിധിയും വിശേഷിച്ച് ഉണര്വ്വിനെയും ഉത്സാഹത്തെയും വര്ദ്ധിപ്പിക്കുന്നു. ബാപ്ദാദായും സര്വ്വ കുട്ടികള്ക്ക് ദൃഢ സങ്കല്പമെടുക്കുന്നതിന്റെ സമാരോഹണത്തിന്റെ ആശംസകള് നല്കുന്നു. അവിനാശി ഭവ, അമര് ഭവ എന്ന വരദാനം നല്കുന്നു.

ഇന്ന് ഏഷ്യയിലെ ഗ്രൂപ്പാണ് ഇരിക്കുന്നത്. ഏഷ്യയുടെ വിശേഷതയെന്ത്? വിദേശ സേവനത്തിന്റെ ആദ്യത്തെ ഗ്രൂപ്പ് ജപ്പാനില് പോയി, ഇത് വിശേഷതയായില്ലേ! സാകാര ബാബയുടെ പ്രേരണയ്ക്കനുസരിച്ച് വിശേഷിച്ചും വിദേശ സേവനത്തിന്റെ ക്ഷണവും സേവനത്തിന്റെ ആരംഭവും ജപ്പാനില് നിന്നായിരുന്നു. അതിനാല് ഏഷ്യയുടെ നമ്പര് സ്ഥാപനയില് മുന്നോട്ടായില്ലേ. ആദ്യം വിദേശത്തിന്റെ ക്ഷണമായിരുന്നു. മറ്റ് ധര്മ്മങ്ങളിലുള്ളവരുടെ ക്ഷണം ഏഷ്യയില് നിന്നാണ് ആരംഭിച്ചത്. അതിനാല് ഏഷ്യ എത്ര ഭാഗ്യമുള്ളതാണ്. രണ്ടാമത്തെ വിശേഷത- ഏഷ്യ ഭാരതത്തിന് വളരെ സമീപത്താണ്. സമീപത്തുള്ളവരെ സിക്കിലധേ എന്ന് പറയുന്നു. സിക്കിലധേ കുട്ടികള് മറഞ്ഞിരിക്കുന്നു, ഓരോ സ്ഥാനത്തുംഎത്രയോ നല്ല നല്ല രത്നങ്ങള് ഉണ്ടായി. ക്വാന്ട്ടിറ്റി കുറവാണെങ്കിലും ക്വാലിറ്റിയുണ്ട്. പരിശ്രമത്തിന്റെ ഫലം ശ്രേഷ്ഠമാണ്. ഇതേ രീതിയില് പതുക്കെ പതുക്കെ ഇപ്പോള് സംഖ്യ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. സര്വ്വരും സ്നേഹിയാണ്, പ്രിയപ്പെട്ടവരാണ്. ഓരോ സ്ഥാനവും ഒന്ന് ഒന്നിനേക്കാള് കൂടുതല് സ്നേഹിയാണ്. ഇത് തന്നെയാണ് ബ്രാഹ്മണ പരിവാരത്തിന്റെ വിശേഷത. ഓരോരുത്തരും അനുഭവിക്കുന്നു- എനിക്കാണ് ഏറ്റവും കൂടുതല് സ്നേഹം, ബാബയ്ക്കും എന്നോടാണ് കൂടുതല് സ്നേഹം. എന്നെ തന്നെയാണ് ബാപ്ദാദ മുന്നോട്ടുയര്ത്തുന്നത് അതിനാല് ഭക്തിമാര്ഗ്ഗത്തിലുള്ളവരും വളരെ നല്ല ഒരു ചിത്രം അര്ത്ഥത്തോടെ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ ഗോപിയോടൊപ്പം വല്ലഭനുണ്ട്. കേവലെ ഒരു രാധയോടൊപ്പം അഥവാ കേവലം 108 റാണിമാരോടൊപ്പം മാത്രമല്ല. ഓരോ ഗോപിയോടൊപ്പം ഗോപിവല്ലഭനുണ്ട്. ദില്വാലാ ക്ഷേത്രത്തില് പോകുമ്പോള് ഇതെന്റെ ചിത്രമാണ് അഥവാ എന്റെ സ്ഥലമാണെന്ന് നോട്ട് ചെയ്യുന്നു. ഈ രാസ മണ്ഡലത്തിലും നിങ്ങള് സര്വ്വരുടെയും ചിത്രമില്ലേ? ഇതിനെ പറയുന്നത് തന്നെ മഹാരാസ് എന്നാണ്. ഈ മഹാരാസിന് വളരെ വലിയ മഹിമയുണ്ട്. ബാപ്ദാദായ്ക്ക് ഓരോരുത്തരോട് വളരെ സ്നേഹമുണ്ട്. ബാപ്ദാദ ഓരോ കുട്ടിയുടെയും ശ്രേഷ്ഠമായ ഭാഗ്യത്തെ കണ്ട് ഹര്ഷിതമാകുന്നു. ആരായിക്കോട്ടെ എന്നാല് കോടിയില് ചിലരാണ്. കോടിമടങ്ങ് ഭാഗ്യശാലികളാണ്. ലോകത്തിലെ കണക്കനുസരിച്ച് നോക്കൂ കോടിയില് ചിലരല്ലേ. ജപ്പാന് എത്രയോ വലുതാണ് എന്നാല് ബാബയുടെ കുട്ടികള് എത്രയുണ്ട്. അപ്പോള് കോടിയില് ചിലരായില്ലേ. ബാപ്ദാദ ഓരോരുത്തരുടെയും വിശേഷത, ഭാഗ്യത്തെ കാണുന്നു. കോടിയില് ചില സിക്കിലധേയാണ്. ബാബയ്ക്ക് സര്വ്വരും വിശേഷ ആത്മാക്കളാണ്. ബാബ ചിലരെ സാധാരണമായി, ചിലരെ വിശേഷമായി കാണുന്നില്ല. സര്വ്വരും വിശേഷമാണ്. ഈ ഭാഗത്ത് കൂടുതല് അഭിവൃദ്ധിയുണ്ടാകണം കാരണം ഊ ഭാഗത്ത് ഡബിള് സേവനം വിശേഷപ്പെട്ടതാണ്. ഒന്ന് അനേക വ്യത്യസ്ഥമായ ധര്മ്മത്തിലേതാണ്. ഈ ഭാഗത്ത് സിന്ദില് നിന്നുള്ള ആത്മാക്കള് വളെരയധികമുണ്ട്. അവരുടെ സേവനവും വളരെ നന്നായി ചെയ്യാന് സാധിക്കും.അവരെ സമീപത്ത് കൊണ്ടു വന്നുവെങ്കില് അവരുടെ സഹയോഗത്തിലൂടെ സഹജമായി മറ്റ് ധര്മ്മങ്ങളിലും എത്തി ചേരാനും സാധിക്കും. ഡബിള് സേവനത്തിലൂടെ ഡബിള് അഭിവൃദ്ധി പ്രാപ്തമാക്കാന് സാധിക്കും. അവരില് ഏതെങ്കിലും രൂപത്തിലൂടെ ശരിയായ രൂപത്തിലാകാം അഥവാ വിപരീതമായ രൂപത്തിലാകാം വിത്ത് കിടക്കുന്നുണ്ടാകാം. പരിചയമുള്ളത് കാരണം സഹജമായി സംബന്ധത്തില് വരാന് സാധിക്കും. വളരെയധികം സേവനം ചെയ്യാന് സാധിക്കും കാരണം സര്വ്വ ആത്മാക്കളുടെയും പരിവാരമാണ്. ബ്രാഹ്മണര് സര്വ്വ ധര്മ്മങ്ങളിലായി ചിന്നി ചിതറി പോയി. ബ്രാഹ്മണര് എത്തി ചേരാത്ത ഒരു ധര്മ്മവുമില്ല. ഇപ്പോള് സര്വ്വ ധര്മ്മങ്ങളില് നിന്നും വേറിട്ട് വന്നു കൊണ്ടിരിക്കുന്നു. ബ്രാഹ്മണ പരിവാരത്തിലുള്ളവരെ കാണുമ്പോള് സ്വന്തം എന്ന് അനുഭവമുണ്ടാകുന്നില്ലേ. ചിലര് കര്മ്മ കണക്ക് കൊണ്ട് പോയതായിരിക്കും, വീണ്ടും തന്റെ പരിവാരത്തിലെത്തി ചേര്ന്നു. എവിടൊന്നെക്കെ എത്തി തന്റെ സേവനത്തിന്റെ ഭാഗ്യം എടുക്കുന്നതിന് നിമിത്തമായി. ഇത് കുറഞ്ഞ ഭാഗ്യമൊന്നുമല്ല. വളരെ ശ്രേഷ്ഠമായ ഭാഗ്യമാണ്. വലുതിലും വച്ച് വലിയ പുണ്യാത്മാക്കളായി മാറുന്നു. മഹാദാനികള്, മഹാ സേവാധാരികളുടെ ലിസ്റ്റില് വന്നു ചേരുന്നു. അതിനാല് നിമിത്തമാകുക എന്നതും ഒരു വിശേഷ ഗിഫ്റ്റാണ്. ഡബിള് വിദേശികള്ക്ക് ഈ ഗിഫ്റ്റ് ലഭിക്കുന്നു. കുറച്ച് അനുഭവമുണ്ടാകുമ്പോള് തന്നെ സെന്റര് സ്ഥാപിക്കുന്നതിന് നിമിത്തമാകുന്നു. അതിനാല് ഇതും ലാസ്റ്റ് വന്ന് ഫാസ്റ്റായി പോകുന്നതിനുള്ള വിശേഷ ഗിഫ്റ്റാണ്. സേവനം ചെയ്യുന്നതിലൂടെ ഭൂരിപക്ഷം പേര്ക്കും സ്മൃതിയുണ്ടാകുന്നു- നിമിത്തമായ നമ്മള് എന്ത് ചെയ്യുന്നു അഥവാ എങ്ങനെ നടക്കുന്നു, നമ്മെ കണ്ട് മറ്റുള്ളവരും ചെയ്യുന്നു. അതിനാല് ഈ ഡബിള് ശ്രദ്ധയുണ്ടാകുന്നു. ഡബിള് ശ്രദ്ധ വയ്ക്കുന്നതിലൂടെ ഡബിള് ലിഫ്റ്റ് ലഭിക്കുന്നു. മനസ്സിലായോ- ഡബിള് വിദേശികള്ക്ക് ഡബിള് ലിഫ്റ്റാണ്. ഇപ്പോള് സര്വ്വ ഭാഗത്തും ഭൂമി ശ്രേഷ്ഠമായി. ഉഴുത് മറിക്കുമ്പോള് ഭൂമി ശ്രേഷ്ഠമാകുന്നില്ലേ. നല്ലതും ശ്രേഷ്ഠവുമായ ഫലം ലഭിക്കുന്നു. ശരി- ഏഷ്യയിലെ വലിയ മൈക്കിന്റെ ശബ്ദം ഭാരതത്തില് വേഗം എത്തി ചേരും അതിനാല് അങ്ങനെയുള്ള മൈക്ക് തയ്യാറാക്കൂ. ശരി.

മുതിര്ന്ന ദാദിമാരോട്- നിങ്ങളുടെ എന്ത് മഹിമ പാടും! ബാബയെ കുറിച്ച് പറയാറില്ലേ- സാഗരത്തെ മഷിയാക്കിയാലും, ഭൂമിയെ കടലാസ്സാക്കിയാലും.... അതേപോലെയാണ് നിങ്ങള് ദാദിമാരുടെ മഹിമ. മഹിമ ചെയ്യാനാരംഭിച്ചാല് മുഴുവന് രാപകല് ഒരാഴ്ച്ചത്തെ കോഴ്സാകും. നല്ലതാണ്, സര്വ്വരുടെയും രാസ് നല്ലതാണ്. സര്വ്വരുടെയും രാശി ചേരുന്നുണ്ട്, സര്വ്വരും നന്നായി രാസ് ചെയ്യുന്നുമുണ്ട്. കൈയ്യില് കൈ ചേര്ക്കുക അര്ത്ഥം ചിന്തകളുടെ മിലനം, ഇത് തന്നെയാണ് രാസ്. അതിനാല് ബാപ്ദാദ ദാദിമാരുടെ ഇതേ രാസ് കണ്ടു കൊണ്ടിരിക്കുന്നു. അഷ്ട രത്നങ്ങളുടെ ഇതേ രാസ് ആണ്.

നിങ്ങള് ദാദിമാര് പരിവാരത്തിന്റെ വിശേഷ അലങ്കാരമാണ്. അലങ്കാരമില്ലായെങ്കില് ശോഭയില്ല. അതിനാല് സര്വ്വരും അതേ സ്നേഹത്തോടെയാണ് കാണുന്നത്.

ബ്രിജേന്ദ്രാ ദാദിയോട്- ബാല്യം മുതലേ ലൗകീകത്തില്, അലൗകീകത്തില് അലങ്കരിച്ചു കൊണ്ടിരുന്നു അതിനാല് അലങ്കരിച്ച് അലങ്കരിച്ച് അലങ്കാരമായി. അങ്ങനെയല്ലേ! ബാപ്ദാദ മഹാവീരരായ മഹാരഥി കുട്ടികളെ സദാ ഓര്ക്കുന്നു മാത്രമല്ല മുഴുകിയിരിക്കുന്നു. മുഴുകിയിരിക്കുന്നവര്ക്ക് ഒര്മ്മിക്കേണ്ട ആവശ്യമില്ല. ബാപ്ദാദ സദാ ഓരോ വിശേഷ രത്നത്തെയും വിശ്വത്തിന്റെ മുന്നില് പ്രത്യക്ഷമാക്കുന്നു. അതിനാല് വിശ്വത്തിന്റെ മുന്നില് പ്രത്യക്ഷമാകുന്ന വിശേഷ രത്നമാണ്. സര്വ്വര്ക്കും സന്തോഷത്തിന്റെ എക്സ്ട്രാ സഹായമുണ്ട്. നിങ്ങളുടെ സന്തോഷം കണ്ട് സര്വ്വര്ക്കും സന്തോഷത്തിന്റെ ടോണിക്ക് ലഭിക്കുന്നു അതിനാല് നിങ്ങള് സര്വ്വരുടെയും ആയുസ്സ് വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു കാരണം സര്വ്വരുടെയും സ്നേഹത്തിന്റെ ആശീര്വാദം ലഭിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള് വളരെ കാര്യം ചെയ്യണം, അതിനാല് പരിവാരത്തിന്റെ അലങ്കാരമാണ്. സര്വ്വരും എത്ര സ്നേഹത്തോടെയാണ് കാണുന്നത്. കിരീടം പോയാല് ശിരസ്സ് എങ്ങനെ കാണപ്പെടും. കിരീടം ധരിക്കുന്നയാള് ധരിച്ചില്ലായെങ്കില് എങ്ങനെയിരിക്കും. അതിനാല് നിങ്ങള് സര്വ്വരും പരിവാരത്തിന്റെ കിരീടമാണ്.

നിര്മല്ശാന്ത ദാദിയോട്- തന്റെ സ്മരണ സദാ മധുബനില് കാണുന്നുണ്ടല്ലോ. ഓര്മ്മിക്കുന്നതിനാണ് സ്മരണ. എന്നാല് നിങ്ങളുടെ ഓര്മ്മ സ്നേഹ സ്മരണയാക്കി മാറ്റുന്നു. നടക്കുമ്പോഴും കറങ്ങുമ്പോഴും സര്വ്വരും പരിവാരത്തിന് നിമിത്തമായ ആധാരമൂര്ത്താണെന്ന ഓര്മ്മയുണ്ടല്ലോ. അതിനാല് ആധാര മൂര്ത്താണ്. സ്ഥാപനയുടെ കാര്യത്തിന്റെ ആധാര മൂര്ത്തായവര് ശക്തിശാലിയായത് കാരണം ഈ അഭിവൃദ്ധിയുടെ, ഉന്നതിയുടെ കെട്ടിടം എത്ര ശക്തിശാലിയായി കൊണ്ടിരിക്കുന്നു. കാരണം? ആധാരം ശക്തിശാലിയാണ്. ശരി.

ഡബിള് ലൈറ്റാകൂ( അവ്യക്ത മുരളികളില് നിന്നും തിരഞ്ഞെടുത്ത അമൂല്യമായ രത്നങ്ങള്)

ഡബിള് ലൈറ്റ് അര്ത്ഥം ആത്മീയ സ്വരൂപത്തില് സ്ഥിതി ചെയ്യുന്നതിലൂടെ സ്വതവേ ഭാര രഹിതമാകുന്നു. അങ്ങനെ ഡബിള് ലൈറ്റായവരെ തന്നെയാണ് ഫരിസ്ഥയെന്ന് പറയുന്നത്. ഫരിസ്ഥ ഒരിക്കലും ഒരു ബന്ധനത്തിലും ബന്ധിക്കപ്പെടുന്നില്ല. ഈ പഴയ ലോകത്തിന്റെ, പഴയ ദേഹത്തിന്റെ ആകര്ഷണത്തില് വരുന്നില്ല കാരണം ഡബിള് ലൈറ്റാണ്.

ഡബിള് ലൈറ്റ് അര്ത്ഥം സദാ പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്നവര് കാരണം ഭാരരഹിതമായിരിക്കുന്നവര് സദാ ഉയരത്തില് പറക്കുന്നു, ഭരമുള്ളവര് താഴേക്ക് വരുന്നു. അതിനാല് ഡബിള് ലൈറ്റ് ആത്മാക്കള് അര്ത്ഥം യാതൊരു ഭാരവുമില്ല കാരണം ഏതെങ്കിലും ഭാരമുണ്ടെങ്കില് ഉയര്ന്ന സ്ഥിതിയില് അത് പറക്കാന് അനുവദിക്കില്ല. ഡബിള് ഉത്തരവാദിത്വം ഉണ്ടായിട്ടും ഡബിള് ലൈറ്റായിരിക്കുന്നതിലൂടെ ലൗകീക ഉത്തരവാദിത്വം ഒരിക്കലും ക്ഷീണിപ്പിക്കില്ല കാരണം ട്രസ്റ്റിയാണ്. ട്രസ്റ്റിക്ക് എന്ത് ക്ഷീണം. തന്റെ ഗൃഹസ്ഥി, തന്റെ പ്രവൃത്തി എന്ന് മനസ്സിലാക്കുകയാമെങ്കില് ഭാരമാണ്. തന്റേതായി ഒന്നുമേയില്ലായെങ്കില് പിന്നെയെന്തിന്റെ ഭാരമാണ്. തീര്ത്തും സ്നേഹിയും നിര്മോഹിയും. വാലകന് തന്നെ അധികാരി.

സദാ സ്വയത്തെ ബാബയില് അര്പ്പിക്കൂ എങ്കില് സദാ ഭാര രഹിതമായിരിക്കാന് സാധിക്കും. തന്റെ ഉത്തരവാദിത്വം ബാബയ്ക്ക് നല്കൂ അര്ത്ഥം തന്റെ ഭാരം ബാബയ്ക്ക് നല്കൂ എങ്കില് സ്വയം ഭാര രഹിതമായിരിക്കും. ബുദ്ധി കൊണ്ട് സമര്പ്പണമാകൂ എങ്കില് മറ്റൊരു കാര്യവും ബുദ്ധിയില് വരില്ല. സര്വ്വതും ബാബയുടേതാണ്, സര്വ്വതും ബാബയിലാണ്, മറ്റൊന്നും ഇല്ല. ഡബിള് ലൈറ്റ് അര്ത്ഥം സ്വഭാവ സംസ്ക്കാരത്തിന്റെ ഭാരവുമില്ല, വ്യര്ത്ഥ സങ്കലപ്ത്തിന്റെ ഭാരവുമില്ല- ഇതിനെയാണ് പറയുന്നത് ഭാരരഹിതം എന്ന്. എത്രതതോളം ഭാരരഹിതമാകുന്നുവൊ അത്രയും സഹജമായി പറക്കുന്ന കലയുടെ അനുഭവം ചെയ്യും. യോഗത്തില് ലേശമെങ്കിലും പരിശ്രമിക്കേണ്ടി വരുന്നുവെങ്കില് തീര്ച്ചയായും ഭാരമുണ്ട്. അതിനാല് ബാബാ ബാബാ എന്നതിന്റെ ആധാരത്തോടെ പറന്നു കൊണ്ടിരിക്കൂ.

സദാ ഇതേ ലക്ഷ്യം ഓര്മ്മയുണ്ടായിരിക്കണം- എനിക്ക് ബാബയ്ക്ക് സമാനമാകണം, അതിനാല് ബാബ എങ്ങനെ ലൈറ്റാണൊ അതേപോലെ ഡബിള് ലൈറ്റ്. മറ്റുള്ളവരെ കാണുമ്പോഴാണ് ശക്തിഹീനമാകുന്നത്, ഫാദറിനെ കാണൂ, ഫാദറിനെ തന്നെ അനുകരിക്കൂ. പറക്കുന്ന കലയുടെ ശ്രേഷ്ഠമായ സാധനം കേവലം ഒരു ശബ്ദമാണ്- സര്വ്വതും നിന്റേത്. എന്റെ എന്ന ശബ്ദം മാറ്റി നിന്റെ എന്നാക്കൂ. നിന്റേതാണ്, അതിനാല് ആത്മാവ് ലൈറ്റാണ്. സര്വ്വതും നിന്റേതാകുമ്പോള് ലൈറ്റായി തീര്ന്നു. ആരംഭത്തില് ആഭ്യസിച്ചിരുന്നു- നടന്നു കൊണ്ടിരിക്കുന്നു എന്നാല് സ്ഥിതി അങ്ങനെയാണ് എന്തോ പ്രകാശം പോകുന്നു എന്ന് മറ്റുള്ളവര് മനസ്സിലാക്കിയിരുന്നു. അവര്ക്ക ശരീരം കാണപ്പെടുന്നുണ്ടായിരുന്നില്ല, ഇതേ അഭ്യാസത്തിലൂടെ ഓരോ പ്രകാരത്തിലുള്ള പരീക്ഷയിലും പാസായി. അതിനാല് ഇപ്പോള് സമയം വളരെ മോശമായി കൊണ്ടിരിക്കുന്നു ആയതിനാല് ഡബിള് ലൈറ്റായിരിക്കുന്നതിനുള്ള അഭ്യാസത്തെ വര്ദ്ധിപ്പിക്കൂ. മറ്റുള്ളവര്ക്ക് സദാ നിങ്ങളുടെ പ്രകാശ രൂപം കാണപ്പെടണം- ഇത് തന്നെയാണ് സുരക്ഷ. ഉള്ളില് വരണം, പ്രകാശത്തിന്റെ കോട്ട കാണണം.

ലൈറ്റിന്റെ കണക്ക്ഷനിലൂടെ വലിയ വലിയ യന്ത്രങ്ങള് പ്രവര്ത്തിക്കുന്നു. നിങ്ങള് ഓരോ കര്മ്മം ചെയ്യുമ്പോഴും കണക്ക്ഷന്റെ ആധാരത്തില് സ്വയത്തെയും ഡബിള് ലൈറ്റാക്കി പൊയ്ക്കൊണ്ടിരിക്കുന്നു. ഡബിള് ലൈറ്റ് സ്ഥിതി ഉള്ളയിടത്ത് പരിശ്രമവും പ്രയാസവും എന്ന ശബ്ദം തന്നെ സമാപ്തമാകുന്നു. എന്റെ എന്ന ബോധത്തെ സമാപ്തമാക്കി ട്രസ്റ്റി എന്ന ഭാവവും ഈശ്വരീയ സേവന ത്തിന്റെ ഭാവനയുമുണ്ടോങ്കില് ഡബിള് ലൈറ്റായി തീരും. ആത് തന്നെ നിങ്ങളുടെ സമീപ സമ്പര്ക്കത്തില് വന്നാലും ഇവര് ആത്മീയതയുള്ളവരാണ്, അലൗകീകമാണ് എന്ന് അനുഭവിക്കണം. അവര്ക്ക് നിങ്ങളുടെ ഫരിസ്ഥ രൂപം കാണപ്പെടണം. ഫരിസ്ഥ സദാ ഉയരത്തിലായിരിക്കും. ഫരിസ്ഥകളെ ചിത്രത്തിന്റെ രൂപത്തിലും ചിറകോടെയാണ് കാണിക്കുന്നത് കാരണം പറക്കുന്ന പക്ഷിയാണ്.

സദാ സന്തോഷത്തില് ആടുന്ന സര്വ്വരുടെയും വിഘ്നത്തെ ഹരിക്കുന്ന അഥവാ സര്വ്വരെയും സഹജമാക്കുന്നവരാകണമെങ്കില് സങ്കല്പങ്ങളില് ദൃഢതയുണ്ടാകണം, സ്ഥിതിയില് ഡബിള് ലൈറ്റാകണം. എന്റെതായി ഒന്നുമില്ല, സര്വ്വതും ബാബയുടേതാണ്. സ്വയത്തിന്റെ മേല് ഭാരം വയ്ക്കുമ്പോഴാണ് സര്വ്വ പ്രകാരത്തിലുമുള്ള വിഘ്നം വരുന്നത്. എന്റതായി ഇല്ലായെങ്കില് വിഘ്നമില്ല. സദാ സ്വയത്തെ ഡബിള് ലൈറ്റാണെന്ന് മനസ്സിലാക്കി സേവനം ചെയ്തു കൊണ്ടിരിക്കൂ. സേവനത്തില് എത്രത്തോളം ഭാര രഹിതമാകുന്നുവൊ അത്രയും സഹജമായി പറക്കും, പറത്തിക്കും. ഡബിള് ലൈറ്റായി സേവനം ചെയ്യുക, ഓര്മ്മയിലിരുന്ന് സേവനം ചെയ്യുക- ഇത് തന്നെയാണ് സഫലതയുടെ ആധാരം.

ഉത്തരവാദിത്വത്തെ നിറവേറ്റുക എന്നതും ആവശ്യമാണ് എന്നാല് ഉത്തരവാദിത്വം എത്രത്തോളം വലുതാണൊ അത്രത്തോളം ഡബിള് ലൈറ്റാണ്. ഉത്തരവാദിത്വത്തെ നിറവേറ്റി കൊണ്ട്, ഉത്തരവാദിത്വത്തിന്റെ ഭാരത്തില് നിന്നും നിര്മോഹിയായിരിക്കൂ, ഇവരെയാണ് ബാബയുടെ പ്രിയപ്പെട്ടര് എന്ന് പറയുന്നത്. എന്ത് ചെയ്യും എന്നോര്ത്ത് ഭയക്കരുത്, വലിയ ഉത്തരവാദിത്വമാണ്. ഇത് ചെയ്ണോ വേണ്ടയോ.... ഇത് വളരെ പ്രയാസമാണ്. ഈ തോന്നല് അര്ത്ഥം ഭാരം. ഡബിള് ലൈറ്റ് അര്ത്ഥം ഇതില് നിന്നും ഉപരി. ഏതൊരു ഉത്തരവാദിത്വത്തിന്റെ കര്മ്മത്തിന്റെ ചഞ്ചലതയുടെ ഭാരം ഉണ്ടാകരുത്. സദാ ഡബിള് ലൈറ്റ് സ്ഥിതിയിലിരിക്കുന്നവര് നിശ്ചയ ബുദ്ധി, നിശ്ചിന്തരായിരിക്കും. പറക്കുന്ന കലയിരിക്കും. പറക്കുന്ന കല അര്ത്ഥം ഉയര്ന്നതിലും വച്ച് ഉയര്ന്ന സ്ഥിതി. അവരുടെ ബുദ്ധിയാകുന്ന പാദം ഭൂമിയിലില്ല. ഭൂമി അര്ത്ഥം ദേഹബോധത്തില് നിന്നുപരി. ദേഹബോധത്തില് നിന്നുപരിയായിരിക്കുന്നവര് സദാ ഫരിസ്ഥകളാണ്.

ഇപ്പോള് ഡബിള് ലൈറ്റായി ദിവ്യബുദ്ധിയാകുന്ന വിമാനത്തിലൂടെ ഏറ്റവും ഉയര്ന്ന കുടുമിയുടെ സ്ഥിതിയില് സ്ഥിതി ചെയ്ത് വിശ്വത്തിലെ സര്വ്വ ആത്മാക്കളെ പ്രതി ലൈറ്റ്, മൈറ്റിന്റെ ശുഭ ഭാവന, ശ്രേഷ്ഠമായ കാനമയുടെ സഹയോഗത്തിന്റെ അലകള് വ്യാപിപ്പിക്കൂ. ഈ വിമാനത്തില് ബാപ്ദാദായുടെ സൂക്ഷ്മമായ ശ്രേഷ്ഠമായ നിര്ദ്ദേശത്തിന്റെ സാധനമുണ്ടാകണം. അതില് ലേശം പോലും മന്മത്ത്, പരമത്തിന്റെ അഴുക്കുണ്ടാകരുത്.

വരദാനം :-
ഓരോ സെക്കന്റും ഓരോ സങ്കല്പത്തിന്റെ മഹത്വത്തെയറിഞ്ഞ് പുണ്യത്തിന്റെ സമ്പാദ്യത്തെ ശേഖരിക്കുന്ന കോടി മടങ്ങ് ഭാഗ്യശാലിയായി ഭവിക്കട്ടെ.

നിങ്ങള് പുണ്യാത്മാക്കളുടെ സങ്കല്പത്തില് അത്രയും വിശേഷ ശക്തിയുണ്ട്, ആ ശക്തിയിലൂടെ അസംഭവ്യത്തെ സംഭവ്യമാക്കാന് സാധിക്കും. ഇന്നത്തെ കാലത്ത് യന്ത്രങ്ങളിലൂടെ മരുഭൂമിയെ പോലും പച്ചപ്പുള്ളതാക്കി മാറ്റുന്നു, പര്വ്വതങ്ങളില് പുഷ്പത്തെ ഉല്പാദിപ്പിക്കുന്നു, അതേപോലെ നിങ്ങള് തന്റെ ശ്രേഷ്ഠമായ സങ്കല്പങ്ങളിലൂടെ പ്രതീക്ഷയറ്റവരെ പ്രതീക്ഷയുള്ളവരാക്കി മാറ്റുന്നു. കേവലം ഓരോ സെക്കന്റ്, ഓരോ സങ്കല്പത്തിന്റെ മൂല്യത്തെയറിഞ്ഞ്, സങ്കല്പത്തെയും സെക്കന്റിനെയും ഉപയോഗിച്ച് പുണ്യത്തിന്റെ സമ്പാദ്യമുണ്ടാക്കൂ. നിങ്ങളുടെ സങ്കല്പ ശക്തി അത്രയും ശ്രേഷ്ഠമാണ്, ഓരോ സങ്കല്പം പോലും കോടി മടങ്ങ് ഭാഗ്യശാലിയാക്കി മാറ്റുന്നു.

സ്ലോഗന് :-
ഓരോ കര്മ്മം അധികാരിയുടെ നിശ്ചയത്തിലൂടെയും ലഹരിയിലൂടെയും ചെയ്യൂ എങ്കില് പരിശ്രമം സമാപ്തമാകും.
 


സൂചന- ഇന്ന് മാസത്തിന്റെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സര്വ്വ രാജയോഗി, തപസ്വി സഹോദരി സഹോദരന്മാര് സന്ധ്യക്ക് 6.30 മുതല് 7.30 വരെ വിശേഷ യോഗ അഭ്യാസത്തിന്റെ സമയത്ത് ഭക്തരുടെ വിളി കേട്ട്, തന്റെ ഇഷ്ട ദേവന് ദയാമനസ്കന്, ദാതാവിന്റെ സ്വരൂപത്തില് സ്ഥിതി ചെയ്ത് സര്വ്വരുടെയും മനോകാമകളെ പൂര്ത്തിയാക്കുന്നതിനുള്ള സേവനം ചെയ്യണം.