19.11.23    Avyakt Bapdada     Malayalam Murli    03.04.96     Om Shanti     Madhuban


സേവനങ്ങള്ക്കൊപ്പമൊപ്പം പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിലൂടെ പഴയതും വ്യര്ഥവുമായ സംസ്കാരങ്ങളില് നിന്ന് മുക്തമാകൂ


ഇന്ന് പരിധിയില്ലാത്ത അച്ഛന് തന്റെ പരിധിയില്ലാത്ത സദാ സഹയോഗി സാഥികളെ കാണുകയാണ്. നാനാഭാഗത്തെയും സദാ സഹയോഗി കുട്ടികള്, സദാ ബാബയുടെ ഹൃദയത്തിലെ ഹൃദയസിംഹാസനധാരി, നിരാകാരനായ ബാബയ്ക്ക് സ്വന്തം അകാലസിംഹാസനം പോലുമില്ല, എന്നാല് നിങ്ങള് കുട്ടികള്ക്ക് എത്ര സിംഹാസനമാണ്? അപ്പോള് ബാപ്ദാദ സിംഹാസനധാരി കുട്ടികളെ കണ്ട് സദാ ഹര്ഷിതമാകുകയാണ്- ആഹാ എന്റെ ഹൃദയസിംഹാസനധാരി കുട്ടികളെ! കുട്ടികള് ബാബയെ കണ്ട് സന്തോഷിക്കുന്നു, താങ്കളേവരും ബാപ്ദാദയെ കണ്ട് സന്തോഷിക്കുന്നു എന്നാല് ബാപ്ദാദ എത്രയാണ് കുട്ടികളെ കണ്ട് സന്തോഷിക്കുന്നത് എന്തെന്നാല് ഓരോ കുട്ടിയും വിശേഷആത്മാവാണ്. അവസാനനമ്പറിലേതായാലും എന്നാല് ലാസ്റ്റായാലും വിശേഷിച്ച് കോടിയിലും ചിലര്, ചിലരിലും ചിലരുടെ ലിസ്റ്റിലാണ്. അതിനാല് ഓരോരോ കുട്ടിയെയും കണ്ട് ബാബയ്ക്കാണോ കൂടുതല് സന്തോഷം അതോ താങ്കള്ക്കോ? (രണ്ടുപേര്ക്കും) ബാബയ്ക്ക് എത്ര കുട്ടികളുണ്ട്! എത്ര കുട്ടികളുണ്ടോ അത്രയും സന്തോഷം, താങ്കള്ക്ക് വെറും ഡബിള് സന്തോഷമാണ്,അത്രമാത്രം. താങ്കള്ക്ക് പരിവാരത്തിന്റെയും സന്തോഷമുണ്ട് എന്നാല് ബാബയുടെ സന്തോഷം സദാ കാലത്തേതാണ്. താങ്കളുടെ സന്തോഷം സദാ കാലത്തെയോ അതോ ഇടയ്ക്കിടെ കയറിയിറങ്ങിയിരിക്കുമോ?

ബാപ്ദാദ മനസിലാക്കുന്നു ബ്രാഹ്മണജീവിതത്തിന്റെ ശ്വാസം സന്തോഷമാണ്. സന്തോഷമില്ലെങ്കില് ബ്രാഹ്മണജീവിതമില്ല, അവിനാശി സന്തോഷം ഇടയ്ക്കിടെയുള്ളതല്ല, ശതമാനക്കണക്കല്ല. സന്തോഷം സന്തോഷമാണ്. ഇന്ന് 50 ശതമാനം സന്തോഷമാണ്, നാളെ 100 ശതമാനമാണ്. അപ്പോള് ജീവിതത്തിന്റെ ശ്വാസം മേലുകീഴല്ലേ! ബാപ്ദാദ ആദ്യമേ പറഞ്ഞിട്ടുണ്ട് ശരീരം പോയാലും സന്തോഷം പോകരുത്. അപ്പോള് ഈ പാഠം സദാ പക്കയാണോ അതോ കുറേശ്ശേ കച്ചയാണോ? സദാ അടിവരയാണോ? ഇടയ്ക്കിടെയുള്ളവര് എന്താകും? സദാ സന്തോഷത്തില് കഴിയുന്നവര് പാസ് വിത് ഓണര്, ഇടയ്ക്കിടെ സന്തോഷത്തില് കഴിയുന്നവര്ക്ക് ധര്മരാജപുരി പാസ് ചെയ്യേണ്ടി വരും. പാസ് വിത് ഓണറാകുന്നവര് ഒരു സെക്കന്റില് ബാബയ്ക്കൊപ്പം പോകും, തടയുകയില്ല. അപ്പോള് താങ്കളെല്ലാം ആരാണ്? ഒപ്പം പോകുന്നവരാണോ അതോ തടഞ്ഞുനില്ക്കുന്നവരാണോ? (ഒപ്പം പോകുന്നവര്) അങ്ങനെയല്ലേ പാര്ട്ട്? എന്തെന്നാല് വിശേഷ ഡയമണ്ട് ജൂബിലിയുടെ വര്ഷത്തില് ബാപ്ദാദയ്ക്ക് ഓരോ കുട്ടിയെയും പ്രതി എന്താണ് ശുഭആശ, അതറിയാമല്ലോ?

ബാപ്ദാദ എല്ലാ കുട്ടികളുടെയും ചാര്ട്ട് കണ്ടു. അതില് എന്താണ് കണ്ടത്- വര്ത്തമാന സമയമനുസരിച്ച ഒരു കാര്യത്തിന് വിശേഷിച്ച് കൂടുതല് ശ്രദ്ധ വേണം.സേവനത്തില് വലിയ ഉണര്വുത്സാഹത്തോടെ മുന്നേറുന്ന പോലെ ഡയമണ്ട് ജൂബിലിയില് വിശേഷിച്ച് സേവനത്തിന്റെ ഉണര്വുത്സാഹമാണ്, ഇതില് പാസാണ്. ഓരോരുത്തരും യഥാശക്തി സേവനം ചെയ്യുന്നു, ചെയ്തുകൊണ്ടുമിരിക്കും. എന്നാല് ഇപ്പോള് വിശേഷിച്ച് എന്താണ് വേണ്ടത്? സമയം സമീപമാണെങ്കില് സമയത്തിന്റെ സമീപത അനുസരിച്ച് ഇപ്പോള് ഏത് അലയാണ് ആവശ്യം?(വൈരാഗ്യത്തിന്റെ) ഏതു വൈരാഗ്യം? - പരിധിയുള്ളതോ പരിധിയില്ലാത്തതോ? എത്രത്തോളം സേവനത്തിന് ഉണര്വുത്സാഹമുണ്ടോ അത്രയും സമയത്തിന്റെ ആവശ്യകതയനുസരിച്ച് സ്വസ്ഥിതിയില് പരിധിയില്ലാത്ത വൈരാഗ്യം ഏതു വരെയുണ്ട്? എന്തെന്നാല് താങ്കളുടെ സേവനത്തിന്റെ സഫലതയാണ് എത്രയും പെട്ടെന്ന് പ്രജ തയ്യാറാകണം, അതിനാല് സേവനം ചെയ്യുകയാണോ? എപ്പോള് വരെയും താങ്കള് നിമിത്തആത്മാക്കളില് പരിധിയില്ലാത്ത വൈരാഗ്യവൃത്തിയില്ല, അപ്പോള് അന്യആത്മാക്കളിലും വൈരാഗ്യവൃത്തി വരിക സാധ്യമല്ല. ഏതുവരെ വൈരാഗ്യവൃത്തി ഉണ്ടാകുന്നില്ലയോ അപ്പോള് ആഗ്രഹിക്കുന്ന പോലെ ബാബയുടെ പരിചയം എല്ലാവര്ക്കും ലഭിക്കുക- അത് സാധ്യമല്ല. പരിധിയില്ലാത്ത വൈരാഗ്യം സദാകാലത്തെ വൈരാഗ്യമാണ്. അഥവാ സമായനുസരണം അഥവാ സാഹചര്യമനുസരിച്ച് വൈരാഗ്യം വരുന്നുവെങ്കില് സമയം നമ്പര്വണ് ആയി, താങ്കള് നമ്പര് രണ്ടായി. പരിതസ്ഥിതി അല്ലെങ്കില് സമയം വൈരാഗ്യം നല്കി. പരിതസ്ഥിതി തീര്ന്നു, സമയം കടന്നുപോയി എങ്കില് വൈരാഗ്യം കടന്നുപോയി. അപ്പോള് അതിനെ എന്തു പറയും? പരിധിയില്ലാത്ത വൈരാഗ്യമോ പരിധിയുള്ളതോ? ഇപ്പോള് പരിധിയില്ലാത്ത വൈരാഗ്യം വേണം. അഥവാ വൈരാഗ്യം ഖണ്ഡിക്കപ്പെടുന്നുവെങ്കില് അതിന്റെ മുഖ്യകാരണമാണ് ദേഹബോധം. ഏതുവരെ ദേഹബോധത്തിന്റെ വൈരാഗ്യമില്ലയോ അതുവരെ ഒരു കാര്യത്തിന്റെയും വൈരാഗ്യം സദാകാലത്തേക്ക് ഉണ്ടാകുകയില്ല. അല്പകാലത്തേക്ക് ആകുന്നു. സംബന്ധത്തോട് വൈരാഗ്യം- ഇതു വലിയ കാര്യമല്ല. അതു ലോകത്തും പലര്ക്കും ഉള്ളുകൊണ്ട് വൈരാഗ്യം വരുന്നു എന്നാല് ഇവിടെ ദേഹബോധത്തിന്റെ ഭിന്ന ഭിന്ന രൂപത്തിലാണ്, ആ ഭിന്ന ഭിന്ന രൂപങ്ങളെ അറിയാമല്ലോ? എത്ര ദേഹബോധത്തിന്രെ രൂപമുണ്ട്? അതിന്റെ വിസ്താരം അറിയാം, എന്നാല് ഈ അനേക ദേഹബോധത്തിന്രെ രൂപങ്ങളെ അറിഞ്ഞ്, പരിധിയില്ലാത്ത വൈരാഗ്യത്തില് കഴിയുക. ദേഹബോധം ദേഹീഅഭിമാനത്തിലേക്കു മാറട്ടെ. ദേഹബോധം സ്വാഭാവികമായ ഒന്നായതു പോലെ ദേഹീഅഭിമാനം സ്വാഭാവികമാകട്ടെ എന്തെന്നാല് ഓരോ കാര്യത്തിലും ആദ്യത്തെ വാക്ക് ദേഹം തന്നെയാണ് വരുന്നത്. സംബന്ധമാണെങ്കില് ദേഹത്തിന്റെ തന്നെ സംബന്ധമാണ്, പദാര്ഥമാണെങ്കില് ദേഹത്തിന്റെ പദാര്ഥം. അപ്പോള് മൂലആധാരം ദേഹബോധമാണ്. ഏതു വരെ ഏതെങ്കിലും രൂപത്തില് ദേഹബോധമുണ്ടോ അപ്പോള് വൈരാഗ്യവൃത്തിയുണ്ടാകുക സാധ്യമല്ല. ബാപ്ദാദ കണ്ടു വര്ത്തമാനസമയത്ത് എന്താണോ ദേഹബോധത്തിന്റെ വിഘ്നം വരുന്നത്, അതിന്റെ കാരണമാണ്- ദേഹത്തിന്റെ പഴയ സംസ്കാരത്തോട് വൈരാഗ്യമില്ല. ആദ്യം ദേഹത്തിന്റെ പഴയ സംസ്കാരങ്ങളോട് വൈരാഗ്യം വേണം. സംസ്കാരം സ്ഥിതിയില് നിന്നും താഴേക്കു കൊണ്ടുവരുന്നു. സംസ്കാരത്തിന്റെ കാരണത്താല് സേവനത്തില് അഥവാ സംബന്ധ സമ്പര്ക്കത്തില് വിഘ്നം വീഴുന്നു. അപ്പോള് റിസല്റ്റില് കണ്ടു ദേഹത്തിന്റെ പഴയ സംസ്കാരങ്ങളില് നിന്ന് ഏതുവരേക്കും വൈരാഗ്യം വരുന്നില്ലയോ, അതു വരെ പരിധിയില്ലാത്ത വൈരാഗ്യം സദാ ഉണ്ടായിരിക്കുകയില്ല. സംസ്കാരം ഭിന്ന ഭിന്ന രൂപത്തില് അതിനു നേര്ക്ക് ആകര്ഷിച്ചുകൊണ്ടിരിക്കുന്നു. എവിടെയാണോ ഏതിനെങ്കിലും നേര്ക്ക് ആകര്ഷണമുള്ളത്, അവിടെ വൈരാഗ്യം വരിക സാധ്യമല്ല. അപ്പോള് പരിശോധിക്കൂ -ഞാന് സ്വന്തം പഴയതോ വ്യര്ഥമോ ആയ സംസ്കാരങ്ങളില് നിന്നു മുക്തമാണോ? എത്ര തന്നെ പരിശ്രമിച്ചാലും വൈരാഗ്യവൃത്തിയില് കഴിയുക എന്നത് ചെയ്യുന്നുവെങ്കിലും പക്ഷേ സംസ്കാരം ചില ചിലരുടേത് അഥവാ ഭൂരിപക്ഷത്തിന്റേത് ഏതെങ്കിലുമേതെങ്കിലും രൂപത്തില് ഇങ്ങനെ പ്രബലമാണ്- തനിക്കു നേര്ക്ക് ആകര്ഷിക്കുന്നു. അപ്പോള് ആദ്യം പഴയ സംസ്കാരത്തോട് വൈരാഗ്യം. സംസ്കാരം ആഗ്രഹിച്ചില്ലെങ്കില് കൂടി എമര്ജാകുന്നത് എന്തുകൊണ്ട്? ആഗ്രഹിക്കുന്നില്ല എന്നാല് സൂക്ഷ്മത്തില് സംസ്കാരങ്ങളെ ഭസ്മമാക്കിയില്ല. എവിടെയെവിടെയെങ്കിലും അംശമാത്രയെങ്കിലും ഇരിക്കുന്നു, ഒളിഞ്ഞിരിക്കുന്നു, അത് സമയത്ത് ആഗ്രഹിച്ചില്ലെങ്കിലും എമര്ജാകുന്നു. പിന്നെ പറയുന്നു ആഗ്രഹിച്ചില്ലായിരുന്നു പക്ഷേ എന്തു ചെയ്യും, സംഭവിച്ചുപോയി, സംഭവിച്ചുപോകുന്നു... ഇത് ആരാണ് പറയുന്നത് -ദേഹബോധമോ ദേഹീഅഭിമാനമോ?

അപ്പോള് ബാപ്ദാദ കണ്ടു- സംസ്കാരങ്ങളില് നിന്നുള്ള വൈരാഗ്യവൃത്തിയില് ദുര്ബലതയുണ്ട്. അവസാനിപ്പിച്ചുവെങ്കില് അംശം പോലുമുണ്ടാകരുത്, ഇങ്ങനെ അവസാനിപ്പിച്ചില്ല, എവിടെ അംശമുണ്ടോ വംശമുണ്ടാകുക തന്നെ ചെയ്യും. ഇന്ന് അംശമാണ്, സമയപ്രമാണം വംശത്തിന്രെ രൂപമെടുക്കുന്നു. പരവശമാക്കുന്നു. പറയാന് എല്ലാവരും എന്തു പറയുന്നു, ബാബ നോളജ്ഫുള് ആയതു പോലെ ഞങ്ങളും നോളജ്ഫുള് ആണ്. എന്നാല് സംസ്കാരത്തിന്റെ യുദ്ധമുണ്ടാകുമ്പോള് നോളജ്ഫുള് ആണോ നോളജ് പുള് ആണോ? എന്താണ്? നോളജ്ഫുള് നു പകരം നോളജ് പുള് ആയിത്തീരുന്നു. ആ സമയത്ത് ആരോടു വേണമെങ്കിലും ചോദിക്കൂ, അപ്പോള് പറയും - അതെ എനിക്കും മനസിലാകുന്നുണ്ട്, സംഭവിക്കാനൊന്നും പാടില്ലാത്തതാണ്, ചെയ്യാന് പാടില്ലാത്തതാണ്, എന്നാല് സംഭവിച്ചുപോകുന്നു. അപ്പോള് നോളജ്ഫുള് ആയോ അതോ നോളജ് പുള് ആണോ? (നോളജ് പുള് എന്നാല് നോളജിനെ വലിച്ചെടുക്കുന്നത്) നോളജ്ഫുള് ആയവരോട് ഒരു സംസ്കാരവും സംബന്ധവും പദാര്ഥവും യുദ്ധം ചെയ്യുകയില്ല.

അപ്പോള് ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്, ഡയമണ്ട് ജൂബിലിയുടെ അര്ഥമാണ്- ഡയമണ്ട് ആകുക അതായത് പരിധിയില്ലാത്ത വൈരാഗി ആകുക. എത്രത്തോളം സേവനത്തിനുള്ള ഉണര്വുണ്ടോ അത്രയും വൈരാഗ്യവൃത്തിയുടെ ശ്രദ്ധയില്ല. ഇതില് അശ്രദ്ധയാണ്. നടക്കുന്നുണ്ട്.. സംഭവിക്കുന്നുണ്ട്.. ആയിക്കോളും... സമയം വന്നാല് ശരിയായിക്കോളും.. അപ്പോള് സമയമാണോ താങ്കളുടെ അധ്യാപകന് അതോ ബാബയാണോ അധ്യാപകന്? ആരാണ്? അഥവാ സമയത്ത് പരിവര്ത്തനപ്പെടുകയാണെങ്കില് താങ്കളുടെ അധ്യാപകന് സമയമായി! താങ്കളുടെ രചന താങ്കളുടെ അധ്യാപകനാകുക ഇത് ശരിയാണോ? അപ്പോള് ഇങ്ങനെയുള്ള പരിതസ്ഥിതികള് വരുന്നുവെങ്കില് എന്തു പറയുന്നു? സമയമാകുമ്പോള് ശരിയാക്കാം, ആയിക്കോളും. ബാബയ്ക്കും ഉപദേശമേകുകയാണ്- വിഷമിക്കാതിരിക്കൂ, ആയിക്കോളും. സമയമാകുമ്പോള് തീര്ച്ചയായും മുന്നേറും. അപ്പോള് സമയത്തെ അധ്യാപകനാക്കുക- ഇത് താങ്കള് മാസ്റ്റര് രചയിതാക്കള്ക്ക് ശോഭിക്കുമോ? നന്നായി തോന്നുന്നുണ്ടോ? ഇല്ല, സമയം രചനയാണ്, താങ്കള് മാസ്റ്റര് രചയിതാവാണ്. അപ്പോള് രചന മാസ്റ്റര് രചയിതാവിന്റെ ശിക്ഷകനാകുക- ഇത് മാസ്റ്റര് രചയിതാവിന് ശോഭയല്ല. ഇപ്പോള് ബാപ്ദാദ നല്കിയിരിക്കുന്ന സമയം, അതില് വൈരാഗ്യവൃത്തിയെ എമര്ജ് ചെയ്യൂ എന്തെന്നാല് സേവനത്തിന്രെ ആകര്ഷണത്തില് വൈരാഗ്യവൃത്തി അവസാനിച്ചുപോകുന്നു. സേവനത്തില് സന്തോഷവും ലഭിക്കുന്നു, ശക്തിയും ലഭിക്കുന്നു, പ്രത്യക്ഷഫലവും ലഭിക്കുന്നു, എന്നാല് പരിധിയില്ലാത്ത വൈരാഗ്യം അവസാനിക്കുന്നതും സേവനത്തില് തന്നെയാണ്. അതിനാല് ഇപ്പോള് തനിക്കുള്ളില് ഈ വൈരാഗ്യവൃത്തിയെ ഉണര്ത്തൂ. കല്പം മുമ്പും ആയിട്ടുള്ളത് താങ്കള് തന്നെയല്ലേ അതോ മറ്റാരെങ്കിലുമാണോ? താങ്കള് തന്നെയല്ലേ. മര്ജ് ആയിരിക്കുകയാണ് എന്നു മാത്രം, അതിനെ എമര്ജ് ചെയ്യൂ. ഇങ്ങനെയുള്ള സേവനത്തിന്റെ പ്ലാനിനെ പ്രാക്ടിക്കലില് എമര്ജ് ചെയ്യുകയാണ്, അപ്പോഴല്ലേ സഫലത ലഭിക്കുന്നത്. അങ്ങനെ ഇപ്പോള് പരിധിയില്ലാത്ത വൈരാഗ്യവൃത്തിയെ എമര്ജ് ചെയ്യൂ. എത്ര തന്നെ സാധനം പ്രാപ്തമായാലും, സാധനങ്ങളാണെങ്കില് താങ്കള്ക്ക് ദിനം പ്രതി ദിനം കൂടുതല് ലഭിക്കുക തന്നെ വേണം. എന്നാല് പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ സാധന മര്ജ് ആകരുത്, എമര്ജ് ആയിരിക്കണം. സാധനത്തിന്റെയും സാധനയുടെയും ബാലന്സ്, എന്തെന്നാല് മുന്നോട്ടു പോകവേ പ്രകൃതി താങ്കളുടെ ദാസിയാകും. സത്കാരം ലഭിക്കും, സ്വമാനം ലഭിക്കും. എന്നാല് എല്ലാം ഉണ്ടായിക്കൊണ്ടും വൈരാഗ്യവൃത്തി കുറഞ്ഞുപോകരുത്. അപ്പോള് പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ അന്തരീക്ഷം സ്വയത്തില് അനുഭവം ചെയ്യുന്നുവോ അതോ സേവനത്തില് ബിസിയായിപ്പോയോ? ലോകര്ക്ക് സേവനത്തിന്റെ പ്രഭാവം കാണപ്പെടുന്നില്ലേ! ഇങ്ങനെ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ പ്രഭാവം കാണപ്പെടട്ടെ. ആദിയില് താങ്കളേവരുടെയും സ്ഥിതി എന്തായിരുന്നു? കറാച്ചിയില് ആയിരുന്നപ്പോള് പുറമെയുള്ള ഒരു സേവനങ്ങളും ഉണ്ടായിരുന്നില്ല, സാധനങ്ങളുണ്ടായിരുന്നു, എന്നാല് പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ അന്തരീക്ഷം സേവനത്തെ വര്ധിപ്പിച്ചു. അപ്പോള് ആരെല്ലാം ഡയമണ്ട് ജൂബിലിക്കാരാണോ അവരില് ആദി സംസ്കാരമുണ്ട്, ഇപ്പോള് മര്ജ് ആയിരിക്കുകയാണ്, ഇനി വീണ്ടും ഈ വൃത്തിയെ എമര്ജ് ചെയ്യൂ. ആദിരത്നങ്ങളുടെ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയാണ് സ്ഥാപന ചെയ്തത്. ഇപ്പോള് പുതിയ ലോകത്തിന്റെ സ്ഥാപനയ്ക്കായി വീണ്ടും അതേ മനോവൃത്തി, അതേ അന്തരീക്ഷം എമര്ജ് ചെയ്യൂ. അപ്പോള് എന്താണ് ആവശ്യം?

സാധനങ്ങളേയില്ല, എന്നിട്ട് പറയൂ, എനിക്ക് വൈരാഗ്യമുണ്ട്. ആര് അംഗീകരിക്കും? സാധനങ്ങളുമുണ്ടാകണം വൈരാഗ്യവും വേണം. ആദ്യത്തെ സാധനങ്ങളിലും ഇപ്പോഴത്തെ സാധനങ്ങളിലും എത്രയാണ് അന്തരം? സാധന മറഞ്ഞുപോയി, സാധനം പ്രത്യക്ഷമായിരിക്കുന്നു. നല്ലതാണ്, സാധനം വലിയ മനസോടെ ഉപയോഗിക്കൂ എന്തെന്നാല് സാധനം താങ്കള്ക്കു വേണ്ടിത്തന്നെയാണ്, എന്നാല് സാധനയെ മര്ജാക്കരുത്. പൂര്ണ ബാലന്സ് വേണം. ലോകരോട് പറയുന്നതു പോലെ കമലപുഷ്പസമാനമാകൂ എങ്കില് സാധനമുണ്ടായിട്ടും കമലപുഷ്പസമാനമാകൂ. സാധനം മോശമല്ല, സാധനം താങ്കളുടെ കര്മത്തിന്റെ ,യോഗത്തിന്റെ ഫലമാണ്. എന്നാല് കാര്യം മനോവൃത്തിയുടേതാണ് . ഇങ്ങനെയല്ലല്ലോ സാധനങ്ങലുടെ പ്രവൃത്തിയില്, സാധനങ്ങള്ക്കു വശപ്പെട്ട് കുടുങ്ങിപ്പോകുന്നില്ലല്ലോ. കമലപുഷ്പസമാനം വേറിട്ടതും ബാബയ്ക്കു പ്രിയപ്പെട്ടതും. ഉപയോഗിച്ചുകൊണ്ടും അവയുടെ പ്രഭാവത്തില് വരാതിരിക്കൂ, വേറിട്ടതാകണം. സാധനം പരിധിയില്ലാത്ത വൈരാഗ്യവൃത്തിയെ അപ്രത്യക്ഷമാക്കരുത്. ഇപ്പോള് വിശ്വം അതിയിലേക്കു പോകുകയാണ്. അതിനാല് ഇപ്പോഴത്തെ ആവശ്യകതയാണ്- സത്യമായ വൈരാഗ്യവൃത്തിയുടേത്. ആ അന്തരീക്ഷം ഉണ്ടാക്കുന്നവര് താങ്കളാണ്, ആദ്യം അവനവനില്, പിന്നീട് ലോകത്ത്.

അപ്പോള് ഡയമണ്ട് ജൂബിലിക്കാര് എന്തു ചെയ്യും? അല പരത്തുകയില്ലേ? താങ്കളെല്ലാം അനുഭവിയാണ്. ആരംഭത്തിലെ അനുഭവമില്ലേ! എല്ലാം ഉണ്ടായിരുന്നു. എത്ര കഴിക്കാന് സാധിക്കുമോ അത്രയും നാടന് നെയ്യ് കഴിച്ചോളൂ, എന്നിട്ടും പരിധിയില്ലാത്ത വൈരാഗ്യവൃത്തി. ലോകര് നാടന് നെയ്യ് കഴിച്ചിരുന്നു എന്നാല് താങ്കള് കുടിക്കുകയായിരുന്നു. നെയ്യിന്റെ നദികള് കണ്ടു. അപ്പോള് ഡയമണ്ട് ജൂബിലിക്കാര്ക്ക് വിശേഷ ജോലി ചെയ്യണം- പരസ്പരം കൂടുമ്പോള് ആത്മീയ സംഭാഷണം ചെയ്യണം. സേവനത്തിന്രെ മീറ്റിംഗ് ചെയ്യുന്നതു പോലെ ഇതിന്റെയും മീറ്റിംഗ് നടത്തൂ. എന്താണോ ബാപ്ദാദ പറയുന്നത് ആഗ്രഹിക്കുന്നുണ്ട്- സെക്കന്റില് അശരീരിയാകണം- അതിന്റെ അടിത്തറ ഈ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയാണ്. അല്ലെങ്കില് എത്ര തന്നെ പരിശ്രമിച്ചാലും സെക്കന്റില് സാധിക്കുകയില്ല. യുദ്ധത്തിലേക്കു തന്നെ പോകും. എവിടെ വൈരാഗ്യമുണ്ടോ അപ്പോള് ഈ വൈരാഗ്യമാണ് യോഗ്യ ഭൂമി, അതിലേക്ക് എന്ത് ഇട്ടാലും അതിന്റെ ഫലം ഉടന് പുറത്തുവരുന്നു. അപ്പോള് എന്തു ചെയ്യണം? എല്ലാവര്ക്കും ഞങ്ങള്ക്കും ഇപ്പോള് വൈരാഗ്യവൃത്തിയിലേക്കു പോകണം. ശരി, മനസിലായോ എന്തു ചെയ്യണമെന്ന്. എളുപ്പമാണോ പ്രയാസമാണോ? അല്പാല്പം ആകര്ഷണമുണ്ടാകുമോ ഇല്ലയോ? സാധനം തനിക്കു നേരെ ആകര്ഷിക്കില്ലല്ലോ?

ഇപ്പോള് അഭ്യാസം വേണം- എപ്പോള് വേണമോ, എവിടെ വേണമോ, എങ്ങനെ വേണമോ- അവിടെ സ്ഥിതിയെ സെക്കന്റില് സെറ്റ് ചെയ്യാന് സാധിക്കണം. സേവനത്തില് വരണമെങ്കില് സേവനത്തില് വരണം. സേവനത്തില് നിന്നു വേറിടണമെങ്കില് വേറിടണം. ഇങ്ങനെയാകരുത്- സേവനം എന്നെ ആകര്ഷിക്കുന്നു. സേവനമില്ലാതെ കഴിയാന് സാധിക്കില്ല. എപ്പോള് വേണമോ, എങ്ങനെ വേണമോ, വില്പവര് വേണം. വില്പവര് ഉണ്ടോ? സ്റ്റോപ്പ് എങ്കില് സ്റ്റോപ്പ് ആകണം. ഇങ്ങനെയാകരുത്- സ്റ്റോപ്പിടുക എന്നാല് ആകുന്നത് ചോദ്യചിഹ്നം. ഫുള്സ്റ്റോപ്പ്, സ്റ്റോപ്പുമല്ല ഫുള്സ്റ്റോപ്പ്. എന്തു വേണമോ അതു പ്രാക്ടിക്കലായി ചെയ്യാന് കഴിയണം. ആഗ്രഹിക്കുന്നു എന്നാല് സംഭവിക്കുക പ്രയാസമാണ് എങ്കില് ഇതിനെ എന്തു പറയും? വില്പവര് ആണോ പവര് ആണോ? സങ്കല്പം ചെയ്തു, വ്യര്ഥം സമാപ്തം, അപ്പോള് സെക്കന്റില് സമാപ്തമാകട്ടെ.

ബാപ്ദാദ കേള്പ്പിച്ചു- പല കുട്ടികളും പറയുന്നു- ഞങ്ങള് യോഗത്തിനിരിക്കുന്നുണ്ട് എന്നാല് യോഗത്തിനു പകരം യുദ്ധത്തിലാണ് വരുന്നത്. യോഗിയാകുന്നില്ല, യോദ്ധാവാകുന്നു. യുദ്ധം ചെയ്യുന്നതിന്റെ അഥവാ വളരെക്കാലത്തെ സംസ്കാരമായാല് എന്താകും? സൂര്യവംശിയോ ചന്ദ്രവംശിയോ? ചിന്തിച്ചു, ,സംഭവിച്ചു. ചിന്തിക്കുന്നതും നടക്കുന്നതും സെക്കന്റിന്റെ കാര്യമാണ്. ഇതിനെ പറയുന്നു- വില്പവര്. വില്പവറുണ്ട്- പ്ലാന് വളരെ നന്നായി ഉണ്ടാക്കുന്നു, എന്നാല് പ്ലാന് ഉണ്ടാക്കുന്നത് 10, എന്നാല് പ്രാക്ടിക്കലില് സംഭവിക്കുന്നത് 5, ഇങ്ങനെയാകുന്നില്ലല്ലോ? ചിന്തിക്കുന്നത് വളരെ നന്നായിട്ടാണ്- ഇതു ചെയ്യും, ഇതു നടക്കും, ഇതു നടക്കും. എന്നാല് പ്രാക്ടിക്കലില് വ്യത്യാസം വരുന്നു. ഇപ്പോള് അങ്ങനെ വില്പവര് വേണം, സങ്കല്പിച്ചു, കര്മത്തില് പ്രാക്ടിക്കലില് നടന്നു കഴിഞ്ഞു. ഇങ്ങനെ അനുഭവമുണ്ടല്ലോ. ഇല്ലെങ്കില് കാണാനാകുന്നു- അമൃതവേളയില് ബാബയോട് ആത്മീയസംഭാഷണം ചെയ്യുമ്പോള് വളരെ നല്ല നല്ല കാര്യങ്ങള് സംസാരിക്കുന്നു. ഇതു ചെയ്യും, ഇതു ചെയ്യും.. രാത്രിയാകുമ്പോള് റിസല്റ്റ് എന്താണ്? ബാബയെ വളരെ സന്തോഷിപ്പിക്കുന്നു, ഇത്ര മധുരമധുരമായി സംസാരിക്കുന്നു, ഇത്രയും നല്ല നല്ലതായി സംസാരിക്കുന്നു, ബാബയും സന്തോഷിക്കുന്നു, ആഹാ എന്റെ കുട്ടികളെ! പറയുന്നു, ബാബാ അങ്ങ് എന്തു പറഞ്ഞുവോ, അതു തന്നെ നടക്കും, നടന്നു കഴിഞ്ഞതാണ്. വളരെ നല്ല നല്ല കാര്യങ്ങള് സംസാരിക്കുന്നു. പലരും ബാബയെ ഇത്രയും ആശ്വസിപ്പിക്കുന്നു- ബാബാ ഞങ്ങളല്ലെങ്കില് പിന്നെ ആര്, ബാബാ കല്പ കല്പം ഞങ്ങള് തന്നെ ആയിരുന്നു, സന്തോഷമാകുന്നു. (ഹാളില് പിറകിലിരിക്കുന്നവരോട്) പിന്നിലിരിക്കുന്നവര് നന്നായി കേള്ക്കുന്നുണ്ടല്ലോ?

മുന്നിലിരിക്കുന്നവര്ക്കു മുമ്പേ പിന്നിലിരിക്കുന്നവര് ചെയ്യുമോ? ഇരിക്കുന്നത് പിന്നിലാണ് എന്നാല് ഹൃദയത്തിന് ഏറ്റവും സമീപമാണ്. എന്തുകൊണ്ട്? മറ്റുള്ളവര്ക്ക് അവസരം നല്കുക -ഈ സേവനം ചെയ്തുവല്ലോ! അപ്പോള് സേവാധാരി സദാ ബാബയുടെ ഹൃദയത്തിലാണ്. ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്- അഥവാ ദാദിമാര് ഉണ്ടായിരുന്നെങ്കില് ഞങ്ങളും കുറച്ച്... എന്തിനാണ് മുന്നില്, ഹൃദയത്തിലില്ലേ. ഹൃദയവും സാധാരണ ഹൃദയമല്ല, സിംഹാസനമാണ്. അപ്പോള് ഹൃദയസിംഹാസനധാരിയല്ലേ. എവിടെയാണിരിക്കുന്നതെങ്കിലും, ഈ കോണിലാണ് ഇരിക്കുന്നതെങ്കിലും, താഴെയാണ് ഇരിക്കുന്നതെങ്കിലും, കാബിനിലാണ് ഇരിക്കുന്നതെങ്കിലും... എന്നാല് ബാബയുടെ ഹൃദയത്തിലാണ്.ശരി

നാനാഭാഗത്തെയും സിംഹാസനധാരി ശ്രേഷ്ഠഭാഗ്യവാന് ആത്മാക്കള്, സദാ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിലൂടെ അന്തരീക്ഷമുണ്ടാക്കുന്ന വിശേഷആത്മാക്കള്, സദാ തന്റെ ശ്രേഷ്ഠ വിശേഷതകളെ കാര്യത്തിലുപയോഗിക്കുന്ന വിശേഷ ആത്മാക്കള്, സദാ ഒരു ബാബയുടെ കൂട്ടും ശ്രീമതത്തിന്റെ കൈയും അനുഭവം ചെയ്യുന്ന സമീപആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണ, നമസ്തേ.

വരദാനം :-
ഏകവ്രതയുടെ രഹസ്യത്തെ അറിഞ്ഞ് വരദാതാവിനെ സംപ്രീതനാക്കുന്ന സര്വ സിദ്ധിസ്വരൂപമായി ഭവിക്കട്ടെ.

വരദാതാവായ അച്ഛന്റെ പക്കല് അളവറ്റ വരദാനങ്ങളുണ്ട്, എത്ര എടുക്കാന് ആഗ്രഹിക്കുന്നുവോ തുറന്ന ഭണ്ഡാരമാണ്. ഇങ്ങനെയുള്ള തുറന്ന ഭണ്ഡാരത്തില് നിന്നും പല കുട്ടികളും സമ്പന്നമാകുന്നു, ചിലര് യഥാശക്തി സമ്പന്നമാകുന്നു. ഏറ്റവുമധികം സഞ്ചി നിറച്ചു തരുന്നതില് നിഷ്കളങ്ക വരദാതാ രൂപം തന്നെയാണ്. കേവലം സംപ്രീതനാക്കുവാനുള്ള വിധി അറിഞ്ഞോളൂ എങ്കില് സര്വ സിദ്ധികളും പ്രാപ്തമായിത്തീരും. വരദാതാവിന് ഒരു വാക്ക് ഏറ്റവും പ്രിയമാകുന്നു- ഏകവ്രത. സങ്കല്പം, സ്വപ്നത്തില് പോലും രണ്ടുവ്രതയാകരുത്. മനോവൃത്തിയിലുണ്ടാകണം- എന്റേത് ഒരേയൊരാള്, രണ്ടാമതൊരാളില്ല. ആര് ഈ രഹസ്യത്തെ അറിഞ്ഞുവോ, അവരുടെ സഞ്ചി വരദാനങ്ങളാല് നിറഞ്ഞിരിക്കുന്നു.

സ്ലോഗന് :-
മനസാ വാചാ - രണ്ടു സേവനങ്ങളും ഒപ്പമൊപ്പം ചെയ്യൂ എങ്കില് ഡബിള്ഫലം പ്രാപ്തമായിക്കൊണ്ടിരിക്കും