മധുരമായ കുട്ടികളെ -
നിങ്ങള്‍ ഈശ്വരീയ സമ്പ്രദായത്തിലാണ്,
നിങ്ങള്‍ക്ക് ജ്ഞാന സൂര്യനായ ബാബയ െലഭിച്ചിരിക്കുന്നു,
ഇപ്പോള്‍ നിങ്ങള്‍ ഉണര്‍ന്നിരിക്കുകയാണ്, അപ്പോള്‍ മറ്റുള്ളവരെയും ഉണര്‍ത്തൂ.
ചോദ്യം :-
അനേക പ്രകാരത്തിലുള്ള ഉരസലുകള്‍ക്ക് കാരണവും അതിന്റെ നിവാരണവുമെന്താണ്?
ഉത്തരം :-
എപ്പോള്‍ ദേഹാഭിമാനത്തില്‍ വരുന്നുവോ അപ്പോള്‍ അനേക പ്രകാരത്തിലുള്ള
ഉരശസലുകളുണ്ടാകുന്നു. മായയുടെ ഗ്രഹപ്പിഴയിലാണ്. ബാബ പറയുന്നു ദേഹീ അഭിമാനിയാകൂ,
സേവനത്തില്‍ മുഴുകൂ. ഓര്‍മ്മയുടെ യാത്രയിലിരിക്കുകയാണെങ്കില് ഗ്രഹപ്പിഴ ഇല്ലാതാകും.
ഓംശാന്തി.
ആത്മീയ കുട്ടികളുടെയടുത്ത് ബാബ ശ്രീമതം നല്‍കുന്നതിനും മനസ്സിലാക്കി
കൊടുക്കുന്നതിനും വന്നിരിക്കുകയാണ്. ഇതാണെങ്കില്‍ കുട്ടികള്‍ മനസ്സിലാക്കി, ഡ്രാമ
പ്ലാന്‍ അനുസരിച്ച് മുഴുവന്‍ കാര്യവും സംഭവിക്കുന്നുവെന്ന്. ബാക്കി കുറച്ച്
സമയമുണ്ട്. ഈ ഭാരതത്തെ രാവണപുരിയില്‍ നിന്ന് വീണ്ടും വിഷ്ണു പുരിയാക്കി മാറ്റണം.
ഇപ്പോള്‍ ബാബയും ഗുപ്തമാണ്. പഠിപ്പും ഗുപ്തമാണ്, അനേകം സെന്ററുകളുണ്ട്, ചെറുതും
വലുതുമായ ഗ്രാമങ്ങളില്‍ ചെറുതും വലുതുമായ സെന്ററുകളുണ്ട് കുട്ടികളും ഒരുപാടുണ്ട്.
ഇപ്പോള്‍ കുട്ടികള്‍ വെല്ലുവിളിക്കുകയും എഴുതുകയും ചെയ്യുന്നു, ഒരു ലേഖനം
തയ്യാറാക്കുകയാണെങ്കില്‍ അതില്‍ എഴുതണം - നമ്മള് നമ്മുടെ ഈ ഭാരതഭൂമിയെ
സ്വര്‍ഗ്ഗമാക്കി മാറ്റുക തന്നെ ചെയ്യും. നിങ്ങള്‍ക്കും നിങ്ങളുടെ ഭാരതഭൂമി വളരെ
പ്രിയപ്പെട്ടതാണ് എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കറിയാം ഈ ഭാരതം തന്നെയാണ്
സ്വര്‍ഗ്ഗമായിരുന്നത്, ഇതിന് 5000 വര്‍ഷമായിരിക്കുന്നു. ഭാരതം വളരെ
പ്രസിദ്ധമായിരുന്നു, ഇതിനെ സ്വര്‍ഗ്ഗമെന്ന് പറയപ്പെടുന്നു. നിങ്ങള്‍ ബ്രഹ്മാമുഖ
വംശാവലികള്‍ക്ക് തന്നെയാണ് ജ്ഞാനം. ഈ ഭാരതത്തെ ശ്രീമതത്തിലൂടെ നമുക്ക്
തീര്‍ച്ചയായും സ്വര്‍ഗ്ഗമാക്കി മാറ്റണം. എല്ലാവര്ക്കും വഴി പറഞ്ഞു കൊടുക്കണം, വേറെ
ഒരു പ്രശ്നത്തിന്റെയും കാര്യം തന്നെയില്ല. പരസ്പരമിരുന്ന് ചര്‍ച്ച ചെയ്യണം ഈ
പ്രദര്ശിനിയിലെ ചിത്രങ്ങളിലൂടെ നമ്മള് എങ്ങനെയുള്ള പരസ്യം ചെയ്യും, അത്
പത്രങ്ങളിലും നല്‍കണം, പരസ്പരം ഈ കാര്യങ്ങളില്‍ സെമിനാര്‍ നടത്തണം. എങ്ങനെയാണോ
കോണ്ഗ്രസ്സുകാര് പരസ്പരം ഒരുമിച്ചിരുന്ന്, അഭിപ്രായം ആരായുന്നത് ഭാരതത്തെ
നമുക്കെങ്ങനെ നന്നാക്കാം? ഇത്രയും ക്രിസ്ത്യാനികള്‍ മുതലായവര്‍ ഉണ്ട്, അവരെ
പരസ്പരം ഒരുമിച്ചിരുന്ന് ശരിയാക്കാം, ഭാരതത്തില്‍ സുഖവും ശാന്തിയും എങ്ങനെ
സ്ഥാപിക്കാം. ആ സര്‍ക്കാരിന്റെയും പ്രയത്നം നടക്കുന്നുണ്ട്. നിങ്ങളും പാണ്ഡവ
ഗവണ്മെന്റിന് സ്തുതിയുണ്ട്. ഇത് വലിയ ഈശ്വരീയ ഗവണ്മെന്റാണ്. ഇതിനെ
യഥാര്‍ത്ഥത്തില്‍ പാവനമായ ഈശ്വരീയ ഗവണ്മെന്റെന്ന് പറയപ്പെടുന്നു, പതിത പാവനന്‍
തന്നെയാണ് പതിത കുട്ടികളെ പാവന ലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ഇത്
കുട്ടികള്‍ക്കേ അറിയൂ. മുഖ്യമായത് ഭാരതത്തിന്റെ ആദി സനാതന ദേവീ ദേവതാ ധര്‍മ്മം
തന്നെയാണ്. ഇതും കുട്ടികള്‍ക്കറിയാം ഇതാണ് രുദ്ര ജ്ഞാന യജ്ഞം. രുദ്രനെന്ന്
പറയപ്പെടുന്നത് ഈശ്വരീയ പിതാവ് ശിവനെയാണ്. സ്തുതി പാടിയിട്ടുമുണ്ട് ബാബ വന്ന്
രുദ്ര ജ്ഞാന യജ്ഞം രചിച്ചു. അവരാണെങ്കില്‍ സമയം വളരെ വിസ്തൃതമാക്കിയിരിക്കുന്നു.
അജ്ഞാന നിദ്രയില്‍ ഉറങ്ങുന്നു. ഇപ്പോള്‍ നിങ്ങളെ ബാബ ഉണര്‍ത്തിയിരിക്കുന്നു,
നിങ്ങള്‍ക്ക് പിന്നെ മറ്റുള്ളവരെ ഉണര്‍ത്തണം. ഡ്രാമാ പ്ലാന്‍ അനുസരിച്ച് നിങ്ങള്‍
ഉണര്ത്തികൊണ്ടിരിക്കുകയാണ്. ഈ സമയം വരെ ആര് എങ്ങനെയെങ്ങനെ, എത്രയെത്ര
പുരുഷാര്‍ത്ഥം ചെയ്തു, അത്രയും തന്നെയേ കല്പം മുമ്പും ചെയ്തിട്ടുണ്ടാകൂ. അതെ,
യുദ്ധമൈതാനത്തില് ജയവും പരാജയവും ഉണ്ടാവുക തന്നെ ചെയ്യുന്നു. ഇടയ്ക്ക് മായ
ശക്തമാകുന്നു, ഇടയ്ക്ക് ഈശ്വരീയ കുട്ടികള്‍ ശക്തരാകുന്നു. ഇടയ്ക്കിടയ്ക്ക് സേവനം
വളരെ നല്ല രീതിയില്‍ തീവ്രഗതിയില്നടക്കുന്നു. ഇടയ്ക്ക് കുട്ടികളില്‍ അവിടവിടെ
മായയുടെ വിഘ്നമുണ്ടാകുന്നു. മായ ഒറ്റയടിക്ക് ബോധരഹിതനാക്കുന്നു. യുദ്ധത്തിന്റെ
മൈതാനത്തിലാണല്ലോ. മായാ രാവണന് രാമന്റെ കുട്ടികളെ ബോധം കെടുത്തിക്കളയുന്നു.
ലക്ഷ്മണനെക്കുറിച്ചും കഥയുണ്ടല്ലോ.
നിങ്ങള്‍ പറയും എല്ലാ മനുഷ്യരും കുംഭകര്‍ണ്ണ നിദ്രയില്‍ ഉറങ്ങുകയാണ്. നിങ്ങള്‍
ഈശ്വരീയ സമ്പ്രദായത്തിലുള്ളവര്‍ തന്നെയാണ് ഇങ്ങനെ പറയുന്നത്, ആര്‍ക്കാണോ
ജ്ഞാനസൂര്യനെ ലഭിച്ച് ഉണര്‍ന്നെഴുന്നേറ്റത്, അവരേ മനസ്സിലാക്കൂ. ഇതില്‍ പരസ്പരം
പറയേണ്ടതിന്റെ കാര്യവുമില്ല. നിങ്ങള്‍ക്കറിയാം നമ്മള് ഈശ്വരീയ
സമ്പ്രദായത്തിലുള്ളവര്‍ ശരിക്കും ഉണര്‍ന്നിരിക്കുന്നു. ബാക്കി മറ്റുള്ളവരെല്ലാം
ഉറങ്ങുകയാണ്. അവര്‍ ഇത് അറിയുന്നില്ല കുട്ടികള്‍ക്ക് സമ്പത്ത് നല്‍കുന്നതിന് വേണ്ടി
പരംപിതാ പരമാത്മാവ് വന്നിരിക്കുന്നുവെന്ന്. ഇത് തികച്ചും മറന്നിരിക്കുകയാണ്.
ബാബ ഭാരതത്തില്‍ തന്നെയാണ് വരുന്നത്. വന്ന് ഭാരതത്തെ സ്വര്‍ഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. ഭാരതം സ്വര്‍ഗ്ഗത്തിന്റെ അധികാരിയായിരുന്നു, ഇതില്‍ ഒരു
സംശയവുമില്ല. പരംപിതാ പരമാത്മാവിന്റെ ജന്മവും ഇവിടെ തന്നെയാണുണ്ടാവുന്നത്.
ശിവജയന്തി ആഘോഷിക്കാറുണ്ടല്ലോ. തീര്‍ച്ചയായും ശിവന് വന്ന് എന്തെങ്കിലും
ചെയ്തിട്ടുണ്ടാവുമല്ലോ. ബുദ്ധി പറയുന്നു തീര്‍ച്ചയായും വന്ന് സ്വര്‍ഗ്ഗത്തിന്റെ
സ്ഥാപന ചെയ്തിട്ടുണ്ട്. പ്രേരണയിലൂടെ സ്ഥാപന ഉണ്ടാവുന്നില്ല. ഇവിടെയാണെങ്കില്‍
നിങ്ങള്‍ കുട്ടികള്‍ക്ക് രാജയോഗം പഠിപ്പിക്കുകയാണ്. ഓര്‍മ്മയുടെ യാത്ര മനസ്സിലാക്കി
തന്നു. പ്രേരണയിലൂടെ ഒരു ശബ്ദവും വരികയേയില്ല. മനസ്സിലാക്കുന്നു ശങ്കരനും
പ്രേരണയുണ്ടാവുന്നു അപ്പോഴാണ് ആ യാദവര്‍ മിസൈല്‍ മുതലായവ ഉണ്ടാക്കുന്നത്. പക്ഷെ
ഇതില്‍ പ്രേരണയുടെയൊന്നും ഒരു കാര്യവുമില്ല. ഡ്രാമയനുസരിച്ച് തീര്‍ച്ചയായും വിനാശം
ഉണ്ടാവുക തന്നെ ചെയ്യും. പാടിയിട്ടുണ്ട് - മഹാഭാരത യുദ്ധത്തില്‍ മിസൈല്‍
ഉപയോഗിച്ചു. അതിനാല്‍ എന്താണോ കഴിഞ്ഞു പോയത് അത് വീണ്ടും ആവര്‍ത്തിക്കും. നിങ്ങള്‍
ഗ്യാരണ്ടി ചെയ്യുന്നു നമ്മള് ഭാരത്തില്‍ സ്വര്‍ഗ്ഗം സ്ഥാപിക്കും, അവിടെ ഒരു
ധര്‍മ്മമായിരിക്കും. നിങ്ങള്‍ അനേക ധര്‍മ്മം വിനാശമാകും എന്നെഴുതുന്നില്ല.
അതാണെങ്കില്‍ ചിത്രത്തില്‍ എഴുതിയിട്ടുണ്ട് - സ്വര്‍ഗ്ഗത്തിന്റെ സ്ഥാപന
ഉണ്ടാവുമ്പോള്‍ വേറെ ഒരു ധര്‍മ്മവും ഉണ്ടായിരിക്കില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക്
മനസ്സിലായി. ഏറ്റവും ഉയര്‍ന്ന പാര്‍ട്ട് ശിവന്റെയും ബ്രഹ്മാവിന്റയും
വിഷ്ണുവിന്റെയുമാണ്. ബ്രഹ്മാവില്‍ നിന്ന് വിഷ്ണു, വിഷ്ണുവില് നിന്ന് ബ്രഹ്മാവ് -
ഇതാണെങ്കില്‍ വളരെ ഗുഹ്യമായ കാര്യങ്ങളാണ്. വിഷ്ണുവില് നിന്ന് ബ്രഹ്മാവായി
മാറുന്നതെങ്ങനെയാണ്, ബ്രഹ്മാവില്‍ നിന്ന് പിന്നീട് എങ്ങനെ വിഷ്ണുവായി മാറുന്നു,
ഇത് വിവേകശാലികളായ കുട്ടികളുടെ ബുദ്ധിയില്‍ പെട്ടെന്ന് വരുന്നു. ദൈവീക സമ്പ്രദായം
ഉണ്ടാവുക തന്നെ ചെയ്യും. ഒന്നിന്റെ മാത്രം കാര്യമല്ല. ഈ കാര്യങ്ങളെല്ലാം നിങ്ങള്‍
കുട്ടികള്ക്കാണറിയാവുന്നത്. ലോകത്തിലെ ഒരു മനുഷ്യര്‍ പോലും മനസ്സിലാക്കുന്നില്ല.
വേണമെങ്കില്‍ ലക്ഷ്മീ നാരായണന്റെയും വിഷ്ണുവിന്റെയുമെല്ലാം പൂജ ചെയ്യുമായിരിക്കും
പക്ഷെ അവര്‍ക്ക് ഇതറിയുകയില്ല വിഷ്ണുവിന്റെ തന്നെ രണ്ട് രൂപമാണ് ലക്ഷ്മീ നാരായണന്,
ആരാണോ പുതിയ ലോകത്തില്‍ രാജ്യം ഭരിക്കുന്നത്. ബാക്കി 4 കൈകളുള്ള ഒരു മനുഷ്യനും
ഉണ്ടായിരിക്കില്ല. ഇത് സൂക്ഷ്മവതനത്തില് പ്രവൃത്തി മാര്‍ഗ്ഗത്തിന്റെ ലക്ഷ്യം
കാണിച്ചിരിക്കുകയാണ്. ഈ മുഴുവന്‍ ലോകത്തിന്റെയും ചരിത്രത്തിന്റെയും
ഭൂമിശാസ്ത്രത്തിന്റെയും ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതാര്‍ക്കും അറിയുകയില്ല.
ബാബയെ തന്നെ അറിയുന്നില്ലായെങ്കില് പിന്നെ ബാബയുടെ രചനയെ എങ്ങനെ അറിയാനാണ്. ബാബ
തന്നെയാണ് രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം പറഞ്ഞു തരുന്നത്,
ഋഷി-മുനിമാരും പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങള്‍ക്കറിയുകയില്ല. ബാബയെ അറിഞ്ഞാല്‍
രചനയുടെ ആദി-മധ്യ-അന്ത്യത്തെയും അറിയും. ബാബ പറയുന്നു, ഞാന്‍ ഒരു തവണ തന്നെയാണ്
വന്ന് നിങ്ങള്‍ കുട്ടികള്‍ക്ക് മുഴുവന്‍ ജ്ഞാനത്തെയും മനസ്സിലാക്കി തരുന്നത് പിന്നെ
വരുന്നതേയില്ല. അപ്പോള്‍ രചയിതാവിന്റെയും രചനയുടെയും ആദി-മധ്യ-അന്ത്യത്തെ എങ്ങനെ
അറിയും? ബാബ സ്വയം പറയുന്നു - ഞാന്‍ സംഗമയുഗത്തിലല്ലാതെ വേറെ ഒരിക്കലും
വരുന്നതേയില്ല. എന്നെ വിളിക്കുന്നതും സംഗമത്തിലാണ്. പാവനമെന്ന് സത്യയുഗത്തെയാണ്
പറയുന്നത്, കലിയുഗത്തെ പതിതമെന്ന് പറയുന്നു. അതിനാല്‍ ഞാന്‍ തീര്‍ച്ചയായും പതിത
ലോകത്തിന്റെ അവസാനത്തിലല്ലേ വരൂ. കലിയുഗത്തിന്റെ അന്ത്യത്തില്‍ വന്ന് പതിതത്തില്
നിന്ന് പാവനമാക്കി മാറ്റുന്നു. സത്യയുഗത്തിന്റെ ആദിയില്‍ പാവനമാണ്, ഇതാണെങ്കില്‍
സഹജമായ കാര്യമാണല്ലോ. പതിത പാവനനായ ബാബ എപ്പോഴാണ് വരുന്നതെന്ന് മനുഷ്യര്‍ക്ക്
ഒട്ടും മനസ്സിലാക്കാന്‍ സാധിക്കില്ല. ഇപ്പോഴാണെങ്കില്‍ കലിയുഗത്തിന്റെ
അവസാനമാണെന്ന് പറയും. അഥവാ പറയുകയാണ് കലിയുഗത്തിന് 40000 വര്‍ഷമുണ്ടെങ്കില്‍ ഇനിയും
എത്ര കണ്ട് പതിതമായി മാറും! എത്ര ദുഖമുണ്ടാകും! സുഖമാണെങ്കില്‍ ഉണ്ടാവുകയേയില്ല.
ഒന്നും തന്നെ അറിയാത്തത് കാരണം തികച്ചും ഘോരമായ ഇരുട്ടിലാണ്. നിങ്ങള്‍ക്ക്
മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ കുട്ടികള്‍ക്ക് പരസ്പരം ഒരുമിക്കണം.
ചിത്രങ്ങള്‍ക്ക് മേല്‍ നല്ല രീതിയില്‍ മനസ്സിലാക്കി കൊടുക്കണം. ഇതും
ഡ്രാമയനുസരിച്ച് ചിത്രം മുതലായവ ഉണ്ടാക്കിയതാണ്. കുട്ടികള്‍ മനസ്സിലാക്കുന്നു ഏത്
സമയമാണോ കടന്നു പോയത്, വീണ്ടും ഡ്രാമ നടന്നു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ
അവസ്ഥയും ഇടയ്ക്ക് താഴെയ്ക്കും ഇടയ്ക്ക് മുകളിലേയ്ക്കും ആയികൊണ്ടിരിക്കും.
വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇടയ്ക്കിടയ്ക്ക് ഗ്രഹപിഴ ബാധിക്കുകയാണ്
അതിനാല്‍ അതിനെ ഇല്ലാതാക്കാന്‍ വേണ്ടി വളരെയധികം പ്രയത്നിക്കേണ്ടി വരുന്നു. ബാബ
ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് - കുട്ടികളെ, നിങ്ങള്‍ ദേഹാഭിമാനത്തില്‍ വരുകയാണ്
അതുകൊണ്ടാണ് ഉരസലുകള്‍ ഉണ്ടാകുന്നത്. ഇതില്‍ ദേഹീ അഭിമാനിയാകേണ്ടതുണ്ട്.
കുട്ടികളില്‍ ദേഹാഭിമാനം ഒരുപാടാണ്. നിങ്ങള്‍ ദേഹീ അഭിമാനിയാവുകയാണെങ്കില് ബാബയുടെ
ഓര്‍മ്മയുണ്ടാവുകയും സേവനത്തില്‍ ഉന്നതി ചെയ്തുകൊണ്ടുമിരിക്കും. ആര്‍ക്കാണോ
ഉയര്‍ന്ന പദവി നേടേണ്ടത് അവര്‍ സദാ സേവനത്തില്‍ മുഴുകി കൊണ്ടിരിക്കും.
ഭാഗ്യത്തിലില്ലായെങ്കില് പിന്നെ പുരുഷാര്‍ത്ഥവും ചെയ്യില്ല. സ്വയം പറയുന്നു ബാബാ
ഞങ്ങള്‍ക്ക് ധാരണ ഉണ്ടാവുന്നില്ല. ബുദ്ധിയിലിരിക്കുന്നില്ല, ആര്‍ക്കാണോ ധാരണ
ഉള്ളത് അപ്പോള്‍ സന്തോഷവും ഒരുപാടുണ്ടാവുന്നു. മനസ്സിലാക്കുന്നു ശിവബാബ വന്ന്
കഴിഞ്ഞു, ഇപ്പോള്‍ ബാബ പറയുന്നു കുട്ടികളെ നിങ്ങള്‍ നല്ല രീതിയില്‍ മനസ്സിലാക്കി
പിന്നീട് മറ്റുള്ളവര്‍ക്കും മനസ്സിലാക്കി കൊടുക്കൂ. ചിലരാണെങ്കില്‍ സേവനത്തില്‍
തന്നെ മുഴുകി കൊണ്ടിരിക്കുന്നു, പുരുഷാര്‍ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ഇതും
കുട്ടികള്‍ അറിയുന്നു ഏത് സെക്കന്റാണോ കഴിഞ്ഞു പോയത്, അത് ഡ്രാമയില്‍
അടങ്ങിയിട്ടുള്ളതാണ് പിന്നീട് അതേപോലെ ആവര്‍ത്തിക്കും. കുട്ടികള്‍ക്ക്
മനസ്സിലാക്കിത്തരുന്നു, പുറത്തെ പ്രഭാഷണങ്ങളില്‍ അനേക പ്രകാരത്തിലുള്ള പുതിയവര്‍
വരും, കേള്‍ക്കുന്നതിന് വേണ്ടി. നിങ്ങള്‍ക്കറിയാം ഗീതാ, വേദ ശാസ്ത്രം മുതലായവയില്‍
എത്ര ആളുകളാണ് പ്രഭാഷണം ചെയ്യുന്നത്, അവര്‍ക്ക് ഇത് ഒട്ടും തന്നെ അറിയുകയില്ല
ഇവിടെ ഈശ്വരന് തന്റെയും തന്റെ രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം
മനസ്സിലാക്കി തരുന്നുവെന്ന്. രചയിതാവ് തന്നെയാണ് വന്ന് മുഴുവന്‍ ജ്ഞാനവും
കേള്‍പ്പിക്കുന്നത്. ത്രികാല ദര്ശിയാക്കി മാറ്റുക, ഇത് ബാബയുടെ തന്നെ
കര്‍ത്തവ്യമാണ്. ശാസ്ത്രങ്ങളില്‍ ഈ കാര്യങ്ങള്‍ ഇല്ല. ഇത് പുതിയ കാര്യങ്ങളാണ്. ബാബ
ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കി തരുന്നുണ്ട് എവിടെയാണെങ്കിലും ആദ്യമാദ്യം ഇത്
മനസ്സിലാക്കി കൊടുക്കൂ ഗീതയുടെ ഭഗവാന് ആരാണ് - ശ്രീകൃഷ്ണനാണോ നിരാകാരനായ ശിവനാണോ?
ഈ കാര്യങ്ങള്‍ പ്രൊജക്ടറിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കില്ല.
പ്രദര്‍ശിനിയില്‍ ചിത്രം മുന്നില്‍ വെയ്ക്കുന്നു, അതിലൂടെ മനസ്സിലാക്കി കൊടുത്ത്
നിങ്ങള്‍ക്ക് ചോദിക്കാന്‍ സാധിക്കുന്നു. ഇപ്പോള്‍ പറയൂ ഗീതയുടെ ഭഗവാന് ആരാണ്?
ജ്ഞാന സാഗരന് ആരാണ്? കൃഷ്ണനെ പറയാന്‍ സാധിക്കില്ല. പവിത്രത, സുഖ-ശാന്തിയുടെ സാഗരം,
ലിബറേറ്റര്‍, ഗൈഡ് ആരാണ്? ആദ്യമാദ്യം എഴുതണം, ഫോറം പൂരിപ്പിക്കണം, എല്ലാവരില്‍
നിന്നും സത്യമായത് എഴുതിക്കണം.
(പക്ഷികളുടെ ശബ്ദം) നോക്കൂ എത്രയാണ് വഴക്കിടുന്നത്. ഈ സമയം മുഴുവന്‍ ലോകത്തിലും
വഴക്കും ബഹളവും തന്നെയാണ്. മനുഷ്യരും പരസ്പരം വഴക്കിട്ടുകൊണ്ടിരിക്കുന്നു.
മനുഷ്യരില്‍ തന്നെയാണ് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളത്. 5 വികാരവും
മനുഷ്യരിലാണെന്ന് പാടപ്പെടുന്നുണ്ട്. മൃഗങ്ങളുടെ കാര്യമല്ല. ഇതാണ് വികാരീ ലോകം.
ലോകം മനുഷ്യര്‍ക്ക് വേണ്ടി തന്നെയാണെന്ന് പറയപ്പെടുന്നു. കലിയുഗത്തില്‍ ആസൂരീയ
സമ്പ്രദായമാണ്, സത്യയുഗത്തില്‍ ദൈവീക സമ്പ്രദായവും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ
മുഴുവന്‍ വ്യത്യാസവും അറിയാം. നിങ്ങള്‍ക്ക് തെളിയിച്ച് പറഞ്ഞു കൊടുക്കാന്‍
സാധിക്കുന്നു. ഏണിപ്പടിയിലും വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. താഴെ പതിതര്‍,
മുകളില്‍ പാവനവും. ഇതില്‍ വളരെ ക്ലിയറാണ്. ഏണിപ്പടിയാണ് മുഖ്യമായിട്ടുള്ളത് -
ഇറങ്ങുന്ന കലയും കയറുന്ന കലയും. ഈ ഏണിപ്പടി വളരെ നല്ലതാണ്, ഇതില്‍ ഇങ്ങനെ എന്ത്
ഉള്‍പ്പെടുത്താം അതിലൂടെ മനുഷ്യര്‍ക്ക് വളരെ നല്ല രീതിയില്‍ മനസ്സിലാക്കാന്‍
സാധിക്കണം ഇത് പതിത ലോകമാണ്, പാവന ലോകം സ്വര്‍ഗ്ഗമായിരുന്നു. ഇവിടെ എല്ലാവരും
പതിതമാണ്, പാവനമായി ഒരാളും ഉണ്ടാവുക സാധ്യമല്ല. രാവും പകലും ഈ ചിന്ത നടക്കണം.
ആത്മപ്രകാശ് കുട്ടി എഴുതിയിരുന്നു - ബാബാ ഈ ചിത്രം ഉണ്ടാക്കട്ടെ, ബാബ പറയുന്നു,
നല്ലത് തന്നെ, വിചാര സാഗര മഥനം ചെയ്ത് ഏത് ചിത്രം വേണമെങ്കിലും ഉണ്ടാക്കൂ, പക്ഷെ
ഏണിപ്പടി വളരെ നന്നായി ഉണ്ടാക്കണം. ഇതിലൂടെ നന്നായി മനസ്സിലാക്കി കൊടുക്കാന്‍
സാധിക്കുന്നു. 84 ജന്മം പൂര്‍ത്തിയാക്കി പിന്നീട് ആദ്യ നമ്പറില്‍ ജന്മമെടുത്തു
പിന്നീട് ഇറങ്ങുന്ന കലയിലും കയറുന്ന കലയിലും പോകേണ്ടി വന്നു, ഇതില്‍
ഓരോരുത്തരുടെയും വിചാരം നടക്കണം. ഇല്ലായെങ്കില്‍ സേവനം എങ്ങനെ ചെയ്യാന്‍ സാധിക്കും.
ചിത്രത്തിന് മേല്‍ മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. സത്യയുഗത്തിന് ശേഷം പടി
ഇറങ്ങുന്നു. ഇതും കുട്ടികള്‍ക്ക് അറിയാം - നമ്മള് പാര്ട്ട്ധാരീ അഭിനേതാക്കളാണ്.
ഇവിടെ നിന്ന് ട്രാന്‍സ്ഫറായി നേരെ സത്യയുഗത്തില്‍ പോകുന്നില്ല, ആദ്യം
ശാന്തിധാമത്തില്‍ പോകണം. അതെ നിങ്ങളിലും നമ്പര്വൈസാണ് ആരാണോ സ്വയം ഈ ഡ്രാമയില്‍
പാര്ട്ട്ധാരിയാണെന്ന് മനസ്സിലാക്കുന്നത്. ലോകത്തില്‍ ഇങ്ങനെ ആര്‍ക്കും പറയാന്‍
സാധിക്കില്ല നമ്മള് പാര്ട്ട്ധാരിയാണെന്ന്. നമ്മള് എഴുതുന്നുമുണ്ട് പാര്ട്ട്ധാരീ
അഭിനേതാക്കളായിട്ടു പോലും ഡ്രാമയുടെ രചയിതാവ്, ഡയറക്ടര്‍, ആദി-മദ്ധ്യ-അന്ത്യത്തെ
അറിയാന്‍ കഴിയുന്നില്ലായെങ്കില്‍ അവര്‍ ഒന്നാന്തരം വിവേകശൂന്യരാണ്. ഇതാണെങ്കില്‍
ഭഗവാന്റെ വാക്കാണ്. ബ്രഹ്മാ ശരീരത്തിലൂടെ ശിവഭഗവാന്റെ വാക്ക്. ജ്ഞാനസാഗരന് ആ
നിരാകാരനാണ്, ശിവബാബക്ക് സ്വന്തം ശരീരമില്ല. മനസ്സിലാക്കാനുള്ള വലിയ യുക്തികളാണ്.
നിങ്ങള്‍ കുട്ടികള്‍ക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം, നമ്മള് ആരുടെയും നിന്ദ
ചെയ്യുകയില്ല. ഇതാണെങ്കില്‍ ശരിയായ കാര്യമാണല്ലോ. വലിയ-വലിയവരായി ആരുണ്ടെങ്കിലും
അവര്‍ എല്ലാവരുടെയും ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വെയ്ക്കാന്‍ സാധിക്കും. ഏണിപ്പടി
ആര്‍ക്ക് വേണമെങ്കിലും കാണിച്ചുകൊടുക്കാന്‍ സാധിക്കും. ശരി!
വളരെക്കാലത്തെ വേര്‍പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്‍കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ഭാരതത്തില്‍ സുഖ-ശാന്തിയുടെ സ്ഥാപന ചെയ്യാനും അഥവാ ഭാരതത്തെ സ്വര്‍ഗ്ഗമാക്കി
മാറ്റുന്നതിനും വേണ്ടി പരസ്പരം സെമിനാര്‍ നടത്തണം, ശ്രീമതത്തിലൂടെ ഭാരതത്തിന്റെ
ഇങ്ങനെയുള്ള സേവനം ചെയ്യണം.
2. സേവനത്തില്‍ ഉന്നതി ഉണ്ടാകുന്നതിനും അഥവാ സേവനത്തിലൂടെ ഉയര്‍ന്ന പദവി
നേടുന്നതിനും വേണ്ടി ദേഹീ അഭിമാനിയായിരിക്കുന്നതിന്റെ പരിശ്രമം ചെയ്യണം.
ജ്ഞാനത്തിന്റെ വിചാര സാഗര മഥനം ചെയ്യണം.
വരദാനം :-
തന്റെ ശ്രേഷ്ഠ ധാരണകളെ പ്രതി ത്യാഗത്തിലും ഭാഗ്യത്തിന്റെ അനുഭവം ചെയ്യുന്ന
സത്യമായ ത്യാഗിയായി ഭവിക്കട്ടെ.
ബ്രാഹ്മണരുടെ ശ്രേഷ്ഠ
ധാരണയാണ് സമ്പൂര്‍ണ്ണ പവിത്രത. ഈ ധാരണയെ കുറിച്ച് പാട്ടുമുണ്ട് - പ്രാണന് പോയാലും
ധര്‍മ്മം കൈവിടരുത് എന്ന്. ഏതൊരു തരത്തിലുള്ള പരിതസ്ഥിതി ആയിക്കോട്ടെ , തന്റെ ഈ
ധാരണക്ക് വേണ്ടി എന്ത തന്നെ ത്യാഗം ചെയ്യേണ്ടി വന്നാലും, സഹിക്കേണ്ടി വന്നാലും,
നേരിടേണ്ടി വന്നാലും, ധൈര്യത്തോടെയിരിക്കേണ്ടി വന്നാലും സന്തോഷത്തോടെ
ചെയ്യൂ-ഇതില്‍ ത്യാഗത്തെ ത്യാഗമാണെന്ന് മനസ്സിലാക്കാതെ ഭാഗ്യത്തിന്റെ അനുഭവം
ചെയ്യൂ അപ്പോള്‍ പറയാം സത്യമായ ത്യാഗി എന്ന്. ഇങ്ങനെ ധാരണയുള്ളവര്‍ തന്നെയാണ്
സത്യമായ ബ്രാഹ്മണന്.
സ്ലോഗന് :-
സര്‍വ്വ ശക്തികളേയും തന്റെ ആജ്ഞയില്‍ നിറുത്തുന്നവര്‍ തന്നെയാണ് മാസ്റ്റര്‍
സര്‍വ്വശക്തിവാന്‍