20.06.2022           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- ദേഹസഹിതം ഈ കണ്ണുകളിലൂടെ എന്തെല്ലാം കാണുന്നുവോ അവയെ മറന്ന് ഒരേയൊരു ബാബയെ ഓര്മ്മിക്കൂ കാരണം ഇപ്പോള് ഇതെല്ലാം നശിക്കാന് പോകുകയാണ്.

ചോദ്യം :-
സത്യയുഗത്തിലെ രാജ്യ പദവിയുടെ ലോട്ടറി നേടുന്നതിനുള്ള പുരുഷാര്ത്ഥമെന്ത്?

ഉത്തരം :-
1. സത്യയുഗത്തില് രാജ്യ പദവി നേടണമെങ്കില് തന്റെ മേല് പൂര്ണ്ണ ശ്രദ്ധ വെയ്ക്കൂ. ഉള്ളില് ഒരു ഭൂതവും ഉണ്ടാകരുത്. അഥവാ ഏതെങ്കിലും ഭൂതമുണ്ടെങ്കില് ലക്ഷ്മിയെ വരിക്കാന് സാധിക്കില്ല. രാജാവാകുന്നതിന് പ്രജകളെയും ഉണ്ടാക്കണം. 2. ഇവിടെ തന്നെ കരച്ചിലില് നിന്നും മുക്തമാകണം. ഏതെങ്കിലും ദേഹധാരിയുടെ ഓര്മ്മയില് താല്പര്യം വന്ന്, ശരീരം വിട്ടുവെങ്കില് പദവി ഭ്രഷ്ടമാകും. അതിനാല് ബാബയുടെ ഓര്മ്മയില് കഴിയുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം.

ഗീതം -
ഇന്നല്ലെങ്കില് നാളെ....

ഓംശാന്തി.  
ശിവബാബ പറയുന്നു ഓം ശാന്തി, ഇദ്ദേഹത്തിന്റെ ആത്മാവും പറയും ഓം ശാന്തി. അതാണ് പരമാത്മാവ്, ഇതാണ് പ്രജാപിതാവ്. ഇദ്ദേഹത്തിന്റെ ആത്മാവു പറയുന്നു ഓം ശാന്തി. കുട്ടികളും പറയുന്നു ഓം ശാന്തി. തന്റെ സ്വധര്മ്മത്തെ കുറിച്ചറിയേണ്ടേ. മനുഷ്യരാണെങ്കില് തന്റെ സ്വധര്മ്മത്തെയും അറിയുന്നില്ല. ഓം ശാന്തി അര്ത്ഥം ഞാന് ആത്മാവ് ശാന്ത സ്വരൂപമാണ്. ആത്മാവ് മനസ്സ്, ബുദ്ധി സഹിതമാണ്. ഇത് മറന്ന് മനസ്സിന്റെ പേര് മാത്രം പറയുന്നു. ആത്മാവിന് ശാന്തി എങ്ങനെ ലഭിക്കും എന്ന് ചോദിക്കുകയാണെങ്കില് പറയൂ, ഹാ ഇത് ഒരു ചോദ്യമാണോ? ആത്മാവ് സ്വയം ശാന്ത സ്വരൂപമാണ്, ശാന്തിധാമിലാണ് വസിക്കുന്നത്. ശാന്തി അവിടെ ലഭിക്കുമല്ലോ. ആത്മാവ് ശരീരം വിട്ട് പോകും, അപ്പോള് ശാന്തിയിലിരിക്കും. ഇത് മുഴുവന് ലോകമാണ്, ഇവിടെ ആത്മാക്കള്ക്ക് പാര്ട്ടഭിനയിക്കുക തന്നെ വേണം. എങ്ങനെ ശാന്തമായിരിക്കും? ജോലി ചെയ്യണം. മനുഷ്യന് ശാന്തിക്കു വേണ്ടി എത്ര അലയുന്നുണ്ട്. അവര്ക്കറിയില്ല നാം ആത്മാക്കളുടെ സ്വധര്മ്മം ശാന്തിയാണെന്ന്. ഇപ്പോള് നിങ്ങള്ക്ക് ആത്മാവിന്റെ ധര്മ്മത്തെ കുറിച്ചറിയാം. ആത്മാവ് ബിന്ദുവിന് സമാനമാണ്. ബാബ മനസ്സിലാക്കി തന്നു- സര്വ്വരും പറയുന്നു നിരാകാരനായ പരമാത്മായ നമഃ എന്ന്. പരമപിതാവിനെ തന്നെയാണ് പറയുന്നത്. ബാബ നിരാകാരനാണ്. ബാബയെ ശിവ പരമാത്മായ നമഃ എന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയോഗം ആ ഭാഗത്തേക്കാണ്. മനുഷ്യര് എല്ലാവരും ദേഹഅഭിമാനികളാണ്. അവരുടെ യോഗം ബാബയുടെ നേര്ക്കല്ല. നിങ്ങള് കുട്ടികള്ക്ക് ബാബ ഓരോ കാര്യവും മനസ്സിലാക്കി തരുന്നു. പാടാറുണ്ട്- ബ്രഹ്മാദേവതായ നമഃ, ബ്രഹ്മാ പരമാത്മായ നമഃ എന്നു ഒരിക്കലും പറയാറില്ല. ഒന്നിനെ മാത്രമാണ് പരമാത്മാവ് എന്നു പറയുന്നത്. ബാബ രചയിതാവാണ്. നിങ്ങള്ക്കറിയാം നമ്മള് ശിവബാബയുടെ കുട്ടികളാണ്. ബാബ നമ്മെ ബ്രഹ്മാവിലൂടെ രചിച്ചു, തന്റേതാക്കി. ബ്രഹ്മാവിന്റെ ആത്മാവിനെയും തന്റേതാക്കി, സമ്പത്ത് നല്കുന്നതിന് വേണ്ടി. ബ്രഹ്മാവിന്റെ ആത്മാവിനോടും പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്ന്. ബി കെ യോടും പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. ദേഹത്തിന്റെ അഭിമാനത്തെ ഉപേക്ഷിക്കൂ എന്ന്. ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. 84 ജന്മങ്ങളെടുത്ത് ഇപ്പോള് ഈ ശരീരം ജീര്ണ്ണിച്ചു. രോഗിയായി അസുഖമായി. നിങ്ങള് കുട്ടികള് എത്ര നിരോഗിയായിരുന്നു, സത്യയുഗത്തില് യാതൊരു രോഗവും ഉണ്ടായിരുന്നില്ല. സദാ ആരോഗ്യശാലികളായിരുന്നു. ഒരിക്കലും പാപ്പരായിരുന്നില്ല. ഇപ്പോള് മുതലേ നമ്മള് 21 ജന്മത്തേയ്ക്കുള്ള സമ്പത്ത് നേടുകയാണ്, അതിനാല് ഒരിക്കലും പാപ്പരാകില്ല. ഇവിടെ പാപ്പരായികൊണ്ടിരിക്കുന്നു. കുട്ടികള്ക്ക് മനസ്സിലാക്കി തന്നു- പാടാറുമുണ്ട് പരമപിതാ പരമാത്മായ നമഃ, ബ്രഹ്മാവിനെ പരമാത്മാവെന്നു പറയില്ല. പ്രജാപിതാവെന്നാണ് പറയുന്നത്. ദേവതമാര് സൂക്ഷ്മവതനത്തിലാണ് ഉള്ളത്. പ്രജാപിതാവ് തന്നെയാണ് പിന്നീട് ഫരിസ്തയാകുന്നത് എന്ന് ആര്ക്കും അറിയില്ല. സൂക്ഷ്മവതനവാസിയാകുന്നു അര്ത്ഥം സൂക്ഷ്മ ദേഹധാരി. ഇപ്പോള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തന്നു എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. നിങ്ങളും നിരാകാരിയാണ്, ഞാനും നിരാകാരിയാണ്. എന്നെ മാത്രം ഓര്മ്മിക്കണം, ദേഹധാരികളില് നിന്നെല്ലാം ബുദ്ധിയോഗത്തെ വിടുവിക്കണം. ദേഹസഹിതം ഈ കണ്ണുകളിലൂടെ കാണുന്നതെല്ലാം നശിക്കുന്നതാണ്. പിന്നെ നിങ്ങള്ക്ക് പോകണം ശാന്തിധാമം വഴി സുഖധാമിലേക്ക്. ആ സുഖധാമം അഥവാ കൃഷ്ണപുരി തന്നെയാണ് നിങ്ങള് ആഗ്രഹിച്ചിരുന്നതും. അതിനാല് ബാബ പറയുന്നു ശാന്തിധാമിനെയും സുഖധാമിനെയും ഓര്മ്മിക്കൂ എന്ന്. സത്യയുഗത്തിലും പവിത്രത, സുഖവും ശാന്തിയും ഉണ്ടായിരിക്കും, എന്നാല് അതിനെ ശാന്തിധാമം എന്നു പറയില്ല. കര്മ്മം എല്ലാവരും ചെയ്യണം. രാജ്യം ഭരിക്കണം. സത്യയുഗത്തിലും കര്മ്മം ചെയ്യുന്നു എന്നാല് വികര്മ്മം ഉണ്ടാകുന്നില്ല കാരണം അവിടെ മായയില്ല. ഇത് സഹജമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബ്രഹ്മാവിന്റെ പകലാണ്, പകലില് ചതിക്കപ്പെടാറില്ല. രാത്രിയില് അന്ധകാരത്തിലാണ് വഞ്ചിതരാകുന്നത്. അതിനാല് അര കല്പം ഭക്തി, ബ്രഹ്മാവിന്റെ രാത്രി.അര കല്പം ബ്രഹ്മാവിന്റെ പകല്. ബാബ പറഞ്ഞു തന്നു- ഒരു സ്ഥലത്ത് 6 മാസം പകല്, 6 മാസം രാത്രിയാണ്. എന്നാല് ഈ കാര്യങ്ങള് ശാസ്ത്രങ്ങളില് ഇല്ല. ഈ ബ്രഹ്മാവിന്റെ പകല്, ബ്രഹ്മാവിന്റെ രാത്രി ശാസ്ത്രങ്ങളില് പാടിയിട്ടുണ്ട്. ഇപ്പോള് വിഷ്ണുവിന്റെ രാത്രിയെന്ന് എന്തു കൊണ്ട് പറയുന്നില്ല! അവിടെ ഈ ജ്ഞാനം തന്നെ ഉണ്ടാകുകയില്ല. ബ്രാഹ്മണര്ക്കറിയാം- ബ്രഹ്മാവിനും ബ്രഹ്മാകുമാര് കുമാരിമാര്ക്കും ഇത് പരിധിയില്ലാത്ത ദിനവും രാത്രിയുമാണ്. ശിവബാബയുടെ പകലും രാത്രിയുമെന്ന് പറയില്ല. കുട്ടികള്ക്കറിയാം നമ്മുടേത് അര കല്പം ദിനം അര കല്പം രാത്രിയാണ്. കളിയും അങ്ങനെയാണ്, പ്രവൃത്തിമാര്ഗ്ഗത്തിലുള്ളവരെ സന്യാസിമാര് അറിയുന്നില്ല. അവര് നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. അവര് സ്വര്ഗ്ഗത്തിന്റെയും നരകത്തിന്റെയും കാര്യങ്ങള് മനസ്സിലാക്കുന്നില്ല. അവര് ചോദിക്കുന്നു സ്വര്ഗ്ഗം എവിടെ നിന്നു വരാന് എന്ന്, കാരണം ശാസ്ത്രങ്ങളില് സത്യയുഗത്തെ പോലും നരകമാക്കിയിരിക്കുന്നു. ഇപ്പോള് ബാബ വളരെ മധുര മധുരമായ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. പറയുന്നു- കുട്ടികളെ ഞാന് നിരാകാരന് ജ്ഞാന സാഗരനാണ്. ജ്ഞാനം നല്കുന്ന എന്റെ പാര്ട്ട് ഈ സമയത്താണ് പ്രത്യക്ഷത്തില് വരുന്നത്. ബാബ തന്റെ പരിചയം നല്കുന്നു. ഭക്തി മാര്ഗ്ഗത്തില് എന്റെ ജ്ഞാനം പ്രത്യക്ഷത്തില് വരുന്നില്ല. ആ സമയത്ത് ഭക്തി മാര്ഗ്ഗത്തിലെ ആചാര രീതിയാണ് നടക്കുന്നത്. ഡ്രാമയനുസരിച്ച് ഭക്തര് ഏത് ഭാവനയിലൂടെ പൂജ ചെയ്യുന്നുവൊ അവര്ക്ക് സാക്ഷാത്ക്കാരം ചെയ്യിക്കുന്നതിന് ഞാന് നിമിത്തമാകുന്നു. ആ സമയത്ത് എന്റെ ആത്മാവില് ജ്ഞാനത്തിന്റെ പാര്ട്ടില്ല. അതിപ്പോഴാണ് പ്രത്യക്ഷത്തില് വരുന്നത്. ഏതുപോലെ നിങ്ങളുടെ 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്, എന്റെയും ഡ്രാമയില് എപ്പോഴാണൊ പാര്ട്ടടങ്ങിയിട്ടുള്ളത്, അത് അതേ സമയത്ത് അഭിനയിക്കുന്നു. ഇതില് സംശയത്തിന്റെ കാര്യമേയില്ല. എന്നില് നിന്ന് ജ്ഞാനം വരുന്നെങ്കില് ഭക്തി മാര്ഗ്ഗത്തിലേ ആര്ക്കെങ്കിലും ജ്ഞാനം കേള്പ്പിച്ചേനേ. ലക്ഷ്മീ നാരായണനും അവിടെ ഈ ജ്ഞാനമേ ഉണ്ടാകുകയില്ല. ഡ്രാമയിലടങ്ങിയിട്ടില്ല. മനുഷ്യരോട് ആരെങ്കിലും പറയുകയാണ് ഇന്ന ഗുരുവാണ് എനിക്ക് സത്ഗതി നല്കുന്നത് എന്ന്. എന്നാല് ഗുരുക്കന്മാര്ക്ക് എങ്ങനെ സത്ഗതി നല്കാന് സാധിക്കും? അവര്ക്കും പാര്ട്ടുണ്ട്. ചിലര് പറയുന്നു ലോകം ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന്. ഈ ചക്രം കറങ്ങി കൊണ്ടേയിരിക്കുന്നു. അവര് പിന്നീട് ചര്ക്ക കാണിച്ചിരിക്കുന്നു. സൃഷ്ടിയുടെ ചക്രമാണ്. അതിശയം നോക്കൂ, ചര്ക്ക തിരിച്ചാണ് വയറിന് വേണ്ടി സമ്പാദിക്കുന്നത്. ഇവിടെ ഈ സൃഷ്ടി ചക്രത്തെ മനസ്സിലാക്കുന്നതിലൂടെ 21 ജന്മത്തേക്ക് നിങ്ങള്ക്ക് പ്രാലബ്ധം ലഭിക്കുന്നു. ബാബ യഥാര്ത്ഥ രീതിയില് അര്ത്ഥം കേള്പ്പിക്കുന്നു. ബാക്കി സര്വ്വരും അയഥാര്ത്ഥമായ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറന്നു കഴിഞ്ഞു. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ഭഗവാനാണ് പിന്നീട് ബ്രഹ്മാ, വിഷ്ണു, ശങ്കര് സൂക്ഷ്മവതനവാസി. പിന്നീട് സ്ഥൂല വതനത്തില് ആദ്യം ലക്ഷ്മീ നാരായണന് പിന്നെ ജഗദംബ, ജഗത്പിതാവ്. അവര് സംഗമത്തിലാണ്. മനുഷ്യര് തന്നെയാണ്. കൂടുതല് ഭുജങ്ങളൊന്നും ഇല്ല. ബ്രഹ്മാവിനും രണ്ട് ഭുജങ്ങള് കാണിക്കുന്നു. ഭക്തി മാര്ഗ്ഗത്തിലെ ചിത്രങ്ങളില് എത്ര ഭുജങ്ങളാണ് കാണിച്ചിരിക്കുന്നത്. 8 ഭുജങ്ങളുണ്ടെങ്കില് 8 കാലുകളും ഉണ്ടാകണം. അങ്ങനെ ഉണ്ടാകുന്നില്ല. രാവണന് 10 തലകള് കാണിക്കുന്നു, അപ്പോള് കാലുകള് 20 എണ്ണം ഉണ്ടാകണം. ഇതെല്ലാം പാവകളുടെ കളികളാണ്. ഒന്നും മനസ്സിലാക്കുന്നേയില്ല. രാമായണം കേള്പ്പിക്കുമ്പോള് നിറയെ പേര് കരയുന്നുണ്ട്. ബാബ മനസ്സിലാക്കി തരുന്നു- ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്, എന്നു മുതലാണോ നിങ്ങള് വാമ മാര്ഗ്ഗത്തിലേക്ക് പോയത് അന്നു മുതല് കാമചിതയിലിരുന്ന് കറുത്ത് പോയി. ഇപ്പോള് ഒരു ജന്മം ജ്ഞാനചിതയിലിരിക്കുന്നതിലൂടെ 21 ജന്മത്തേക്ക് സമ്പത്ത് ലഭിക്കുന്നു. അവിടെ ആത്മാഭിമാനിയായിരിക്കും. ഒരു പഴയ ശരീരം വിട്ട് മറ്റൊന്ന് എടുക്കുന്നു. കരച്ചിലിന്റെ കാര്യമേയില്ല. ഇവിടെ കുട്ടി ജനിക്കുമ്പോള് ആശംസകള് നല്കുന്നു. ആര്ഭാടത്തോടെ ആഘോഷിക്കുന്നു. നാളെ കുട്ടി മരിച്ചു പോയാല് നിലവിളിക്കും. ദുഃഖധാമമല്ലേ. ഭാരതത്തെ ആസ്പദമാക്കിയാണ് മുഴുവന് കളിയും നടക്കുന്നതെന്ന് അറിയാം. ഭാരതം അവിനാശി ഖണ്ഡമാണ്. ഇവിടെ തന്നെ സുഖ- ദുഃഖം, നരകം സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ഹെവന്ലി ഗോഡ് ഫാദര് തന്നെയാണ് സ്വര്ഗ്ഗം സ്ഥാപിച്ചത്. ലക്ഷക്കണക്ക് വര്ഷങ്ങളുടെ കാര്യമാണെങ്കില് എങ്ങനെ ഓര്മ്മിക്കും. ആര്ക്കും അറിഞ്ഞു കൂടാ- സ്വര്ഗ്ഗം പിന്നീട് എപ്പോഴാണ് ഉണ്ടാകുക എന്ന്. പറയുന്നു കലിയുഗം ഇനിയും 40000 വര്ഷങ്ങള് ഉണ്ടെന്ന്. ഇപ്പോള് 40000 വര്ഷങ്ങളില് എത്ര ജന്മമെടുക്കേണ്ടി വരും. 5000 വര്ഷങ്ങളില് തന്നെ 84 ജന്മമെടുക്കുന്നു. ഇപ്പോള് കുട്ടികളാകുന്ന നിങ്ങള്ക്ക് മനസ്സിലായി. നിങ്ങള് പ്രകാശത്തിലാണ്. ബാക്കി ജ്ഞാനമില്ലാത്തവര് അജ്ഞാന നിദ്രയില് ഉറങ്ങി കിടക്കുന്നു. അജ്ഞാന അന്ധകാരത്തിന്റെ രാത്രിയാണ് അര്ത്ഥം സൃഷ്ടി ചക്രത്തിന്റെ ജ്ഞാനമേയില്ല. നമ്മള് അഭിനേതാക്കളാണ്, ഈ സൃഷ്ടി ചക്രം നാലായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ഈ കാര്യങ്ങള് മനുഷ്യരേ അറിയൂ. ഇപ്പോള് കുട്ടികള്ക്കറിയാം ബാബ ജ്ഞാനസാഗരനാണ്. ബാബയില് എന്തെല്ലാം വിശേഷതകളാണൊ ഉള്ളത് അതെല്ലാം ബാബ നിങ്ങള്ക്ക് ദാനം നല്കുന്നു. ജ്ഞാനസാഗരനില് നിന്നും നിങ്ങള് സമ്പത്തെടുക്കുന്നു. ബാബ സദാ പറയാറുണ്ട്- ദേഹധാരികളെ ഓര്മ്മിക്കരുത് എന്ന്. ഞാനും ദേഹത്തിലൂടെയാണ് കേള്പ്പിക്കുന്നത്. എന്നാല് ഓര്മ്മിക്കേണ്ടത് നിരാകാരനായ എന്നെയാണ്. ഓര്മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില് ധാരണയും ഉണ്ടാകും, ബുദ്ധിയുടെ പൂട്ടും തുറക്കപ്പെടും. 15 മിനിറ്റോ അര മണിക്കൂറോ കൊണ്ട് ആരംഭിക്കൂ പിന്നെ വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കൂ. അന്തിമ സമയത്ത് ഒരേയൊരു ബാബയുടേതല്ലാതെ മറ്റാരുടെയും ഓര്മ്മ വരരുത്. അതിനാല് സന്യാസിമാര് സര്വ്വതും ഉപേക്ഷിക്കുന്നു. തപസ്യയിലിരിക്കുന്നു, ശരീരം ഉപേക്ഷിക്കുമ്പോള് ചുറ്റിനുമുള്ള അന്തരീക്ഷം പോലും ശാന്തമായി മാറുന്നു. ആ സ്ഥലത്ത് ഏതോ ഒരു മഹാപുരുഷന് ശരീരം വിട്ട പോലെ. നിങ്ങള്ക്ക് ഇപ്പോള് ജ്ഞാനമുണ്ട്. ആത്മാവ് അവിനാശിയാണ്, അതിന് ഒരിക്കലും ലയിക്കാന് സാധിക്കില്ല. അവര്ക്ക് ഈ ജ്ഞാനമില്ല.

ബാബ മനസ്സിലാക്കി തരുന്നു ആത്മാവ് ഒരിക്കലും നശിക്കുന്നില്ല. ആത്മാവിലുള്ള ജ്ഞാനത്തിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല. ഡ്രാമ വളരെ ആകര്ഷണീയമാണ്. സത്യയുഗം, ത്രേതാ, ദ്വാപര, കലിയുഗം.....ഈ ചക്രം കറങ്ങി കൊണ്ടേയിരിക്കുന്നു. നിങ്ങള് ലക്ഷ്മീ നാരായണനായി തീരുന്നു പിന്നെ നമ്പറനുസരിച്ച് മറ്റ് ധര്മ്മത്തിലുള്ളവരും വരുന്നു. ഗോഡ് ഫാദര് ഒന്നാണ്. സത്യയുഗം മുതല് കലിയുഗം വരെ വൃദ്ധി നേടികൊണ്ടേയിരിക്കുന്നു, മറ്റൊരു വൃക്ഷം ഉണ്ടാകുന്നേയില്ല. ചക്രവും ഒന്നാണ്. ഓര്മ്മിക്കുന്നതും ഒന്നിനെ തന്നെയാണ്. ഗുരുനാനാക്കിനെ ഓര്മ്മിക്കുന്നുണ്ട് എന്നാല് അദ്ദേഹം പിന്നീട് അദ്ദേഹത്തിന്റെ സമയത്താണ് വരേണ്ടിയിരിക്കുന്നു. ജനന മരണത്തില് സര്വ്വര്ക്കും വരുക തന്നെ വേണം. മനുഷ്യര് മനസ്സിലാക്കുന്നു-കൃഷ്ണന് സര്വ്വവ്യാപിയാണ് എന്ന്. ഓരോരുത്തരും ഓരോരുത്തരെയാണ് അംഗീകരിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളെ യുക്തിയോടെ മനസ്സിലാക്കൂ- ഈശ്വരന് സര്വ്വരുടെയും ഒന്നാണ്, നിരാകാരനാണ്. ഗീതയിലുണ്ട്- ഭഗവാനുവാചാ. അതിനാല് ഗീത സര്വ്വരുടെയും മാതാവും പിതാവുമാണ് കാരണം അതിലൂടെയാണ് സര്വ്വര്ക്കും സത്ഗതി ലഭിക്കുന്നത്. ബാബ സര്വ്വരുടെയും ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവനാണ്. ഭാരതം സര്വ്വരുടെയും തീര്ത്ഥ സ്ഥാനമാണ.് ബാബയിലൂടെ തന്നെയാണ് സത്ഗതി ലഭിക്കുന്നത്. ഇതാണ് ബാബയുടെ ജന്മസ്ഥലം, സര്വ്വരും ബാബയെയാണ് ഓര്മ്മിക്കുന്നത്. ബാബ തന്നെ വന്നാണ് സര്വ്വരെയും രാവണന്റെ രാജ്യത്തില് നിന്നും വിടുവിക്കുന്നത്. ഇപ്പോള് ഇത് രൗരവ നരകമാണ്.

ഇപ്പോള് ബാബ പറയുന്നു- ഹേ ദേഹധാരി ആത്മാക്കളെ, ഇപ്പോള് തിരികെ പോകണം,കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. ദേഹധാരികളില് കുടുങ്ങിയെങ്കില് കരയേണ്ടി വരും. ഒന്നിനെ ഓര്മ്മിക്കണം, അവിടെ തന്നെ വരണം. നിങ്ങളുടെ കരച്ചില് 21 ജന്മത്തേക്ക് സമാപ്തമാകുന്നു. ആരെങ്കിലും മരിച്ചു, നിങ്ങള് കരയുകയാണെങ്കില് എങ്ങനെ കരച്ചിലില് നിന്നും മുക്തമാകും. ആരുടെയെങ്കിലും ഓര്മ്മയില് ഷോക്ക് വന്നു, മരിച്ചു എങ്കില് ദുര്ഗതിയാകും. നിങ്ങള് ശിവബാബയെയല്ലേ ഓര്മ്മിക്കേണ്ടത്. ഹൃദയനൈരാശ്യവും ഉണ്ടാകുന്നുണ്ട്. നിങ്ങള് ഇരിക്കുമ്പോഴും നടക്കുമ്പോഴും ഒരേയൊരു ബാബയെ തന്നെ ഓര്മ്മിക്കണം. ഇതും ബാബ ബുദ്ധിയില് ഇരുത്തുകയാണ് കാരണം മുഴുവന് ദിവസം ഓര്മ്മിക്കുന്നില്ലായെങ്കില് അവരെ സംഘടനയില് ഇരുത്തുന്നു. സര്വ്വരുടെയും ഒരുമിച്ചുള്ള ശക്തി ലഭിക്കുന്നു. മറ്റാരുടെയെങ്കിലും ഓര്മ്മ ബുദ്ധിയില് വന്നുവെങ്കില് പിന്നെ അവരുടെയടുത്ത് പോയി ജന്മമെടുക്കേണ്ടി വരും. എന്തു സംഭവിച്ചാലും അചഞ്ചലമായിരിക്കണം. ദേഹത്തിന്റെ ബോധം ഉണ്ടാകരുത്. ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നുവൊ, ആ ഓര്മ്മ റെക്കോഡായി ചേര്ക്കപ്പെടുന്നു. നിങ്ങള്ക്ക് വളരെ സന്തോഷവുമുണ്ടാകും. നമുക്ക് വേഗം പോകാന് സാധിക്കും. പോയിട്ട് സിംഹാസനത്തിലിരിക്കും, ബാബ സദാ പറയുന്നു- കുട്ടികളെ നിങ്ങള് ഒരിക്കലും കരയരുത്, കരയുന്നത് വിധവകളാണ്. നിങ്ങള് ഇവിടെ തന്നെ സര്വ്വഗുണ സമ്പന്നരാകണം, അത് പിന്നീട് അവിനാശിയായി തീരുന്നു. പരിശ്രമം വേണം. സ്വയത്തിന്റെ മേല് ശ്രദ്ധ വേണം, ഏതെങ്കിലും ഭൂതമുണ്ടെങ്കില് ഉയര്ന്ന പദവി നേടാനാകില്ല. നാരദന് ഭക്തനായിരുന്നു- ലക്ഷ്മിയെ വരിക്കാന് ആഗ്രഹിച്ചിരുന്നു,എന്നാല് മുഖം നോക്കൂ കുരങ്ങനെ പോലെ.....നിങ്ങള് ലക്ഷ്മിയെ വരിക്കുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്തു കൊണ്ടിരിക്കുന്നത്, 5 ഭൂതങ്ങളുള്ളവര്ക്ക് എങ്ങനെ ലക്ഷ്മിയെ വരിക്കാന് സാധിക്കും. വളരെ പരിശ്രമം വേണം. വളരെ ഉയര്ന്ന ലോട്ടറിയാണ് കരസ്ഥമാക്കുന്നത്. നമ്മള് രാജാവാകുമ്പോല് തീര്ച്ചയായും പ്രജകളും ഉണ്ടാകും. ആയിരക്കണക്കിന് ലക്ഷക്കണക്കിന് വൃദ്ധി ഉണ്ടാകും. ആദ്യം ആദ്യം ആര് വന്നാലും അവര്ക്ക് ബാബയുടെ പരിചയം നല്കൂ. പതിത പാവനന് പരമപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണ് ഉള്ളത്. തീര്ച്ചയായും പറയേണ്ടി വരും പിതാവാണെന്ന്. എഴുതൂ. ബാബ തന്നെയാണ് പതിത പാവനന് സര്വ്വരെയും പാവനമാക്കുന്നവന്. എഴുതിപ്പിക്കുകയാണെങ്കില് പിന്നെ തര്ക്കിക്കില്ല. പറയൂ, നിങ്ങള് ഇവിടെ വന്നിരിക്കുന്നത് കേള്ക്കാനാണോ അതോ കേള്പ്പിക്കാനാണോ? സര്വ്വരുടെയും സത്ഗതിദാതാവ് ഒരേയൊരു നിരാകാരനല്ലേ. ബാബ ഒരിക്കലും ആകാരത്തിലോ സാകാരത്തിലോ വരുന്നില്ല. ഇനി പ്രജാപിതാവുമായി എന്ത് സംബന്ധമാണ് ഉള്ളത്? അത് സാകാരിയാണ്, ബാബ നിരാകാരിയാണ്. നമ്മള് ഒരേയൊരു ബാബയെ തന്നെ ഓര്മ്മിക്കുന്നു. നമ്മുട ലക്ഷ്യം ഇതാണ്. ഇതിലൂടെ നമ്മള് രാജ്യപദവി നേടും. ശരി

മധുരമധുരമായ തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ദേഹധാരിയിലും ബുദ്ധിയെ അലയിക്കരുത്. ഓര്മ്മയുടെ റെക്കോഡ് കൃത്യമാക്കി വയ്ക്കണം. ഒരിക്കലും കരയരുത്.

2) തന്റെ സ്വധര്മ്മമായ ശാന്തിയില് സ്ഥിതി ചെയ്യണം. ശാന്തിക്ക് വേണ്ടി അലയരുത്. സര്വ്വരെയും ഈ അലച്ചിലില് നിന്നും മുക്തമാക്കണം. ശാന്തിധാമിനെയും സുഖധാമിനെയും ഓര്മ്മിക്കണം.

വരദാനം :-
വിനയത്തിലൂടെ നവനിര്മാണം ചെയ്യുന്നവരായ നിരാശയില് നിന്നും അഭിമാനത്തില് നിന്നും മുക്തരായി ഭവിക്കട്ടെ.

ഒരിക്കലും പുരുഷാര്ഥത്തില് നിരാശരാകാതിരിക്കൂ. ചെയ്യുക തന്നെ വേണം, ആകുക തന്നെ വേണം, വിജയമാല എന്റെ തന്നെ ഓര്മചിഹ്നമാണ്, ഈ ഓര്മയിലൂടെ വിജയിയാകൂ. ഒരു സെക്കന്റോ മിനിറ്റോ പോലും നിരാശയ്ക്ക് ഉള്ളില് ഇടം കൊടുക്കാതിരിക്കൂ. അഭിമാനവും നിരാശയും ഇവ രണ്ടും മഹാബലവാന് ആകുവാന് അനുവദിക്കുകയില്ല. അഭിമാനികള്ക്ക് അപമാനത്തിന്റെ തോന്നല് ഏറെ വരുന്നു, അതിനാല് ഈ രണ്ടു കാര്യങ്ങളില് നിന്നും മുക്തമായി വിനീതരാകൂ എങ്കില് നവനിര്മാണത്തിന്റെ കാര്യം ചെയ്തുകൊണ്ടിരിക്കും.

സ്ലോഗന് :-
വിശ്വസേവനത്തിന്റെ സിംഹാസനധാരിയാകൂ എങ്കില് രാജ്യസിംഹാസനധാരിയായി മാറും.