20-11-2020 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്


മധുരമായകുട്ടികളെ - നിങ്ങള്ഇപ്പോള്വളരെഓരത്ത്നില്ക്കുകയാണ്, നിങ്ങള്ക്കിപ്പോള്ഇക്കരെനിന്നുംഅക്കരെക്ക്പോകണം, വീട്ടിലേക്ക്പോകാനുള്ളതയ്യാറെടുപ്പ്നടത്തണം.

ചോദ്യം :-

അവസ്ഥയെ അചഞ്ചലവും ദൃഢവുമാക്കി മാറ്റാന് ഏതൊരു കാര്യം ഓര്മ്മയില് വെക്കണം?

ഉത്തരം :-

കഴിഞ്ഞു പോയത് കഴിഞ്ഞു. കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കരുത്, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണം. സദാ ഒന്നിലേക്ക് മാത്രം നോക്കിക്കൊണ്ടിരിക്കുകയാണെങ്കില് അവസ്ഥ അചഞ്ചലവും സുദൃഢവുമായി മാറും. നിങ്ങള് ഇപ്പോള് കലിയുഗത്തിലെ പരിധികള് ഉപേക്ഷിച്ചു, പിന്നീട് കഴിഞ്ഞു പോയതിനെക്കുറിച്ച് എന്തിനാണ് ഓര്മ്മിക്കുന്നത്. അതിലേക്ക് അല്പം പോലും ബുദ്ധി പോകരുത്- ഇതു തന്നെയാണ് സൂക്ഷ്മമായ പഠിപ്പ്.

ഓം ശാന്തി. ദിവസങ്ങള് മാറിക്കൊണ്ടെയിരിക്കുന്നു, സമയം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. സത്യയുഗം മുതല് സമയം കടന്നു പോയി- പോയി ഇപ്പോള് വന്ന് കലിയുഗത്തിന്റെയും അറ്റത്ത് നില്ക്കുകയാണ്, ചിന്തിച്ചു നോക്കൂ. ഈ സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗത്തിന്റെ ചക്രവും ഒരു മാതൃകപോലെയാണ് . സൃഷ്ടിയാണെങ്കില് വളരെ വിശാലമാണ്. അതിന്റെ മോഡല് രൂപത്തെ കുട്ടികള് മനസ്സിലാക്കിയിരിക്കുന്നു. കലിയുഗം പൂര്ത്തിയാകുകയാണെന്ന് മുമ്പ് അറിയില്ലായിരുന്നു. ഇപ്പോള് മനസ്സിലായി, എങ്കില്- കുട്ടികള്ക്കും ബുദ്ധികൊണ്ട് സത്യയുഗം മുതല് ചക്രം കറങ്ങി കലിയുഗ അവസാനം അറ്റത്തെത്തി നില്ക്കണം. സമയമാകുന്ന സൂചി ടിക്-ടിക് ആയി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കണം, ഡ്രാമ കറങ്ങിക്കൊണ്ടിരിക്കുകയാണ്. പിന്നെ എന്താണ് അവശേഷിച്ചിട്ടുണ്ടായിരിക്കുക ? അല്പം ഉണ്ടായിരിക്കും. മുമ്പ് അറിയില്ലായിരിന്നു. ഇപ്പോള്ബാബ മനസ്സിലാക്കി തന്നു- അറ്റത്ത് വന്ന് നില്ക്കുകയാണ്. ഈ ലോകത്തില് നിന്നും ആ ലോകത്തിലേക്ക് പോകണമെങ്കില് ബാക്കി കുറച്ചു സമയമെയുള്ളൂ. ഈ ജ്ഞാനവും ഇപ്പോള് തന്നെയാണ് ലഭിച്ചിട്ടുള്ളത്. നമ്മള് സത്യയുഗം മുതല് ചക്രം കറങ്ങി- കറങ്ങി ഇപ്പോള് കലിയുഗ അവസാനം എത്തിചേര്ന്നിരിക്കുകയാണ്. ഇപ്പോള് തിരിച്ചു പോകണം. വരാനും പോകാനുമുള്ള വാതില് ഉണ്ടായിരിക്കുമല്ലോ. ഇതും അങ്ങനെയാണ്. കുട്ടികള്ക്ക് മനസ്സിലാക്കണം- ബാക്കി കുറച്ചു സമയമെയുള്ളൂ. ഇത് പുരുഷോത്തമ സംഗമയുഗം തന്നെയാണല്ലോ. ഇപ്പോള് നമ്മള് അറ്റത്തെത്തി നില്ക്കുകയാണ്. വളരെ കുറച്ചു സമയമെയുള്ളൂ. ഇപ്പോള് ഈ പഴയ ലോകത്തില് നിന്നും മോഹം ഇല്ലാതാക്കണം. ഇപ്പോള് പുതിയ ലോകത്തിലേക്ക് പോകണം. വിവേകം വളരെ സഹജമായാണ് ലഭിക്കുന്നത്. ഇത് ബുദ്ധിയില് വെക്കണം. ചക്രം ബുദ്ധിയില് കറക്കണം. ഇപ്പോള് നിങ്ങള് കലിയുഗത്തിലല്ല. നിങ്ങള് ഈ പരിധിയുള്ളതിനെ ഉപേക്ഷിച്ചിരിക്കുകയാണ് പിന്നീട് ആ വശത്തുള്ളവരെ (കലിയുഗത്തിലുള്ളവര്) ഓര്മ്മിക്കുന്നതിന്റെ ആവശ്യമെന്താണ്, പഴയ ലോകത്തെ ഉപേക്ഷിച്ചു കഴിഞ്ഞ സ്ഥിതിക്ക്? നമ്മള് പുരുഷോത്തമ സംഗമയുത്തിലാണെങ്കില് പിറകിലേക്ക് എത്തിനോക്കേണ്ട ആവശ്യം തന്നെയെന്താണ്? എന്തിനാണ് ബുദ്ധിയോഗം വികാരി ലോകത്തോട് വെക്കുന്നത്? ഇതു വളരെ സൂക്ഷ്മായ കാര്യമാണ്. ബാബക്കറിയാം ചിലരാണെങ്കില് ഒരു രൂപ പോയിട്ട് ഒരു അണക്കുപോലും മനസ്സിലാക്കുന്നില്ല എന്ന്. കേട്ടിട്ട് പിന്നീട് മറന്നുപോകുന്നു. നിങ്ങള്ക്ക് പിറകിലേക്ക് നോക്കേണ്ട ആവശ്യമില്ല. ബുദ്ധി ഉപയോഗിക്കണമല്ലോ. നമ്മള് മറികടന്നുകഴിഞ്ഞു- പിന്നെ പിറകിലേക്ക് നോക്കേണ്ട ആവശ്യം തന്നെയെന്താണ്? കഴിഞ്ഞു പോയത് കഴിഞ്ഞു. ബാബ പറയുന്നു എത്ര സൂക്ഷ്മമായ കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത്. എന്നാലും കുട്ടികളുടെ തല കഴിഞ്ഞതിന്റെ പിറകെ എന്തിനാണ് തൂങ്ങിക്കിടക്കുന്നത്. കലിയുഗത്തിലേക്കാണ് തൂങ്ങിക്കിടക്കുന്നത്. ബാബ പറയുന്നു തല ഈ വശത്തേക്ക് വെക്കൂ. ആ പഴയ ലോകം നിങ്ങള്ക്ക് പ്രയോജനമുള്ളതല്ല. ബാബ പഴയ ലോകത്തോട് വൈരാഗ്യമുണ്ടാക്കുകയാണ്, പുതിയ ലോകം മുന്നില് നില്ക്കുകയാണ്, അതിനാലാണ് പഴയ ലോകത്തോട് വൈരാഗ്യമുള്ളത്. അങ്ങനെയാണോ നമ്മുടെ അവസ്ഥ എന്ന് ചിന്തിക്കൂ? ബാബ പറയുന്നു കഴിഞ്ഞു പോയത് കഴിഞ്ഞു. കഴിഞ്ഞു പോയ കാര്യത്തെ ചികയരുത്. പഴയ ലോകത്തോട് ഒരാഗ്രഹവും വെക്കരുത്. ഇപ്പോള് ഒരേ ഒരു ഉയര്ന്ന ആഗ്രഹം വെക്കണം- നമുക്ക് സുഖധാമത്തിലേക്ക് പോകണം. ബുദ്ധിയില് സുഖധാമം തന്നെ ഓര്മ്മ വരണം. പഴയതിലേക്ക് എന്തിനാണ് തിരിയേണ്ട ആവശ്യം. എന്നാല് ഒരുപാടു പേരുടെ പുറം തിരിഞ്ഞു പോകുന്നു. നിങ്ങള് ഇപ്പോള് പുരുഷോത്തമ സംഗമയുഗത്തിലാണ്. പഴയ ലോകത്തില് നിന്ന് മാറി നില്ക്കുകയാണ്. ഇത് വിവേകത്തിന്റെ കാര്യമാണല്ലോ. എവിടെയും നില്ക്കരുത്. എവിടെയും നോക്കരുത്. കഴിഞ്ഞതിനെ ഓര്മ്മിക്കരുത്. ബാബ പറയുന്നു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കൂ, കഴിഞ്ഞതിനെ ചിന്തിക്കരുത്. ഒരു വശത്തേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കൂ അപ്പോള് മാത്രമെ അചഞ്ചലവും, സ്ഥിരവും, സുദൃഢവുമായ അവസ്ഥയുണ്ടാവുകയുള്ളൂ. ആ വശത്തേക്കൂ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കില് പഴയ ലോകത്തിലെ മിത്ര- സംബന്ധികള് മുതലായവ ഓര്മ്മ വന്നുകൊണ്ടേയിരിക്കും. എല്ലാവരും നമ്പര്വൈസാണല്ലോ. ഇന്ന് നോക്കുമ്പോള് വളരെ നല്ല രീതിയില് പൊയ്ക്കൊണ്ടിരിക്കുകയായിരിക്കും, നാളെ വീണു പോയാല് മനസ്സ് പാടെ മാറുന്നു. മുരളി കേള്ക്കാന് പോലുമുള്ള താല്പര്യം ഇല്ലാതാകുന്ന തരത്തില് ഗൃഹപ്പിഴ ബാധിക്കുന്നു. അങ്ങനെ ഉണ്ടാകാറില്ലെ എന്ന് ചിന്തിക്കൂ.

ബാബ പറയുന്നു നിങ്ങള് ഇപ്പോള് സംഗമത്തില് നില്ക്കുകയാണെങ്കില് മുന്നിലേക്കു തന്നെ നോക്കണം. മുന്നില് പുതിയ ലോകമാണ്, അപ്പോഴേ സന്തോഷമുണ്ടാകുകയുള്ളൂ. ഇപ്പോള് കുറച്ചു ദൂരം കൂടി മാത്രമെ ബാക്കിയുള്ളൂ. ഇപ്പോള് നമ്മുടെ പ്രദേശത്തെ വൃക്ഷങ്ങളെല്ലാം കാണാന് സാധിക്കുണ്ട് - എന്നു പറയാറില്ലെ. ശബ്ദമുണ്ടാക്കിയാല് തന്നെ അവര്ക്ക് കേള്ക്കാം. കുറച്ചു ദൂരം കൂടി മാത്രമെ ബാക്കിയുള്ളൂ അര്ത്ഥം തീര്ത്തും മുന്നിലാണ്. നിങ്ങള് ഓര്മ്മിക്കുമ്പോള് ദേവതകള് വരുന്നു. മുമ്പൊന്നും വരില്ലായിരുന്നു. സൂക്ഷ്മവതനത്തിലെന്താണ് അമ്മായിയച്ഛന്റെ വീട്ടുകാര് വരാറുണ്ടായിരുന്നുവോ? ഇപ്പോഴാണങ്കില് അച്ഛന്റെ വീട്ടുകാരും അമ്മായിയച്ഛന്റെ വീട്ടുകാരും തമ്മില് ചെന്ന് കാണാറുണ്ട്. എന്നാലും കുട്ടികള് മുന്നോട്ടു പോകവെ മറന്നു പോകുന്നു. ബുദ്ധിയോഗം പഴയതിലേക്ക് പോകുന്നു. ബാബ പറയുന്നു നിങ്ങള് എല്ലാവരുടെയും ഇത് അന്തിമ ജന്മമാണ്. നിങ്ങള്ക്ക് പിന് മാറരുത്. ഇപ്പോള് അക്കരെ കടക്കണം. ഇക്കരയില് നിന്നും അക്കരെ കടക്കണം. മരണവും അടുത്തെത്തികൊണ്ടിരിക്കുന്നു. ബാക്കി കേവലം ചുവടു വെക്കണം, തോണി തീരത്തേക്ക് അടുക്കുമ്പോള് ആ വശത്തേക്ക് ചുവടു വെക്കണമല്ലോ. നിങ്ങള് കുട്ടികള്ക്ക് ഓരം ചേര്ന്ന് നില്ക്കണം. നിങ്ങളുടെ ബുദ്ധിയിലുണ്ട് ആത്മാക്കള് പോകുന്നത് തന്റെ മധുരമായ വീട്ടിലേക്കാണെന്ന്. ഇത് ഓര്മ്മ വന്നാല് പോലും സന്തോഷം നിങ്ങളെ അചഞ്ചലവും സുദൃഢവുമാക്കി മാറ്റും. ഇതു തന്നെ വിചാര സാഗര മഥനം ചെയ്തുകൊണ്ടെയിരിക്കണം. ഇതാണ് ബുദ്ധിയുടെ കാര്യം. ആത്മാവായ നമ്മള് പോകുകയാണ്. ഇപ്പോള് ബാക്കി കുറച്ചു ദൂരമേയുള്ളു. ബാക്കി കുറച്ചു സമയമെയുള്ളൂ. ഇതിനെ തന്നെയാണ് ഓര്മ്മയുടെ യാത്ര എന്നു പറയുന്നത്. ഇതും മറന്നു പോകുകയാണ്. ചാര്ട്ടെഴുതാനും മറന്നുപോകുന്നു. തന്റെ ഹൃദയത്തില് കൈവെച്ച് ചോദിക്കൂ- ബാബ എന്താണോ പറയുന്നത് ഇങ്ങനെ സ്വയത്തെ മനസ്സിലാക്കൂ- നമ്മള് അടുത്തുള്ള വഴിയില് നില്ക്കുകയാണ്, നമ്മുടെ അവസ്ഥ അങ്ങനെയാണോ? ബുദ്ധിയില് ഒരു ബാബ തന്നെ ഓര്മ്മ ഉണ്ടാകണം. ബാബ ഓര്മ്മയുടെ യാത്ര ഭിന്ന-ഭിന്ന പ്രകാരത്തിലൂടെ പഠിപ്പിക്കുകയാണ്. ഈ ഓര്മ്മയുടെ യാത്രയില് തന്നെ മുഴുകിയിരിക്കണം. മതി ഇനി നമുക്ക് പോകണം. ഇവിടെ എല്ലാം അസത്യമായ സംബന്ധങ്ങളാണ്. സ്വയത്തെ നോക്കൂ നമ്മള് എവിടെയാണ് നില്ക്കുന്നത്? സത്യയുഗം മുതല് ഈ ചക്രം ബുദ്ധിയില് ഓര്മ്മിക്കൂ. നിങ്ങള് സ്വദര്ശന ചക്രധാരികളാണല്ലോ. സത്യയുഗം മുതല് ചക്രം കറങ്ങി ഇപ്പോള് തീരത്ത് നില്ക്കുകയാണ്. കുറച്ചു വഴിയല്ലെയുള്ളൂ. പലരും തന്റെ സമയം ഒരുപാട് വ്യര്ത്ഥമായി പാഴാക്കികൊണ്ടെയിരിക്കുന്നു. 5-10 മിനറ്റ് പോലും ബുദ്ധിമുട്ടിയായിരിക്കും ഓര്മ്മയിലിരിക്കുന്നുണ്ടാവുക. മുഴുവന് ദിവസവും സ്വദര്ശന ചക്രധാരികളായി മാറണം. എന്നാല് അങ്ങനെയൊന്നുമല്ല. ബാബ ഭിന്ന-ഭിന്ന പ്രകാരത്തില് മനസ്സിലാക്കി തരുകയാണ്. ആത്മാവിന്റെ തന്നെ കാര്യമാണ്. നിങ്ങളുടെ ബുദ്ധിയില് ചക്രം കറങ്ങികൊണ്ടിരിക്കുന്നു. ബുദ്ധിയില് ഇതെന്തുകൊണ്ട് ഓര്മ്മ വരുന്നില്ല. ഇപ്പോള് നമ്മള് തീരത്ത് നില്ക്കുകയാണ്. ഈ തീരം എന്തുകൊണ്ട് ബുദ്ധിയില് ഓര്മ്മ നില്ക്കുന്നില്ല, നമ്മള് പുരുഷോത്തമരായി മാറുകയാണെന്ന് അറിയാമെങ്കില് തീരത്ത് ചെന്ന് നില്ക്കൂ. പേന് പോലെ അരിച്ചുകൊണ്ടെയിരിക്കൂ. എന്തുകൊണ്ട് ഈ അഭ്യാസം ചെയ്യുന്നില്ല? എന്തുകൊണ്ട് ചക്രം ബുദ്ധിയില് വരുന്നില്ല? ഇത് സ്വദര്ശന ചക്രമാണല്ലോ. ബാബ തുടക്കം മുതല് മുഴുവന് ചക്രം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ബുദ്ധി മുഴുവന് ചക്രവും കറങ്ങി, തീരത്തു വന്ന് നില്ക്കണം, വേറെ ഒരു പുറമെയുള്ള അന്തരീക്ഷവും ബുദ്ധിമുണ്ടാക്കരുത്. ദിവസന്തോറും നിങ്ങള് കുട്ടികള്ക്ക് നിശബ്ദതയിലേക്കു തന്നെ പോകണം. സമയത്തെ പാഴാക്കരുത്. പഴയ ലോകത്തെ ഉപേക്ഷിച്ച് പുതിയ സംബന്ധവുമായി തന്റെ ബുദ്ധിയോഗം വെക്കൂ. യോഗം ചെയ്യുന്നില്ല എന്നുണ്ടെങ്കില് പാപം എങ്ങനെയില്ലാതാകും? നിങ്ങള്ക്കറിയാം ഈ ലോകം തന്നെ ഇല്ലാതാകണം, ഇതിന്റെ മോഡല് എത്ര ചെറുതാണ്. അയ്യായിരം വര്ഷത്തിന്റെ ലോകമാണ്. അജ്മേറില് സ്വര്ഗ്ഗത്തിന്റെ ചിത്രമുണ്ട് എന്നാല് ആര്ക്കെങ്കിലും ഓര്മ്മ വരുമോ? അവര്ക്കെന്തറിയാം സ്വര്ഗ്ഗത്തെക്കുറിച്ച്. സ്വര്ഗ്ഗം നാല്പതിനായിരം വര്ഷങ്ങള്ക്കു ശേഷമെ വരുകയുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. ബാബ നിങ്ങള് കുട്ടികള്ക്ക് ഇരുന്ന് മനസ്സിലാക്കി തരുന്നു, ഈ ലോകത്തിലെ ജോലികളെല്ലാം ചെയ്തുകൊണ്ടും ബുദ്ധിയില് ഇത് ഓര്മ്മ വെക്കൂ ഈ ലോകം ഇപ്പോള് ഇല്ലാതാകാന് പോകുകയാണെന്ന്. ഇപ്പോള് പോകണം. നമ്മള് അന്തിമത്തില് നില്ക്കുകയാണ്. ഓരോ ചുവടും പേനിനെപോലെയാണ് അരിക്കുന്നത്. ലക്ഷ്യം എത്ര ഉയര്ന്നതാണ്. ബാബക്കാണെങ്കില് ലക്ഷ്യത്തെ അറിയാമല്ലോ. ബാബയോടൊപ്പം ദാദയുമുണ്ട്, ഒരുമിച്ചാണ്. ബാബക്ക് മനസ്സിലാക്കി തരാമെങ്കില് ഈ ദാദക്കെന്താ മനസ്സിലാക്കി തരാന് സാധിക്കില്ലെ. ഈ ബ്രഹ്മാബാബയും കേള്ക്കുന്നുണ്ടല്ലോ. ഈ ബ്രഹ്മാബാബയെന്താ ഇങ്ങനെ - ഇങ്ങനെ വിചാര സാഗര മഥനം ചെയ്യാറുണ്ടായിരിക്കില്ലെ ? ബാബ നിങ്ങള്ക്ക് വിചാര സാഗര മഥനത്തിനുള്ള പോയിന്റ്റുകളാണ് കേള്പ്പിച്ചുകൊണ്ടിരിക്കുന്നത്. ബാബ വളരെ പിന്നിലൊന്നുമല്ല. വാല് പോലെ തൂങ്ങിക്കിടക്കുകയാണ്, പിന്നീടെങ്ങനെയാണ് പിറകിലാവുക. ഈ ഗുഹ്യ- ഗുഹ്യമായ കാര്യങ്ങളെല്ലാം ധാരണ ചെയ്യണം. അശ്രദ്ധ ഉപേക്ഷിക്കണം. ബാബയുടെ അടുത്ത് 2-2 വര്ഷങ്ങള്ക്കു ശേഷം വരുന്നുണ്ട്. നമ്മള് വളരെ ഓരത്ത് നില്ക്കുകയാണെന്ന കാര്യം ഓര്മ്മയുണ്ടായിരിക്കുമോ? ഇപ്പോള് പോകണം. അങ്ങനെയുള്ള അവസ്ഥയെത്തിയാല് പിന്നെ എന്താണ് വേണ്ടത് ? ബാബ ഇതും മനസ്സിലാക്കി തന്നിട്ടുണ്ട്- ഇരട്ട കിരീട ധാരികള്......ഇതു വെറും പേരു മാത്രമാണ്, ബാക്കി പ്രകാശത്തിന്റെ കിരീടമൊന്നും അവിടെ ഉണ്ടായിരിക്കുകയില്ല. ഇത് പവിത്രതയുടെ അടയാളമാണ്. ഏതെല്ലാം ധര്മ്മസ്ഥാപകരുണ്ടോ അവരുടെ എല്ലാ ചിത്രങ്ങളിലും പ്രകാശത്തെ കാണിക്കാറുണ്ട് എന്തുകൊണ്ടെന്നാല് അവര് നിര്വ്വികാരിയും സതോപ്രധാനവുമാണ് പിന്നീട് രജോയിലേക്കും തമോയിലേക്കും വരുന്നു. നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം ലഭിക്കുന്നു, അതില് മുഴുകിയിരിക്കണം. ഒരുപക്ഷെ നിങ്ങള് ഈ ലോകത്തിലാണെങ്കിലും ബുദ്ധിയുടെ യോഗം അവിടെയായിരിക്കണം. അവരോടും കടമ നിറവേറ്റണം. എന്നാല്, ആരാണോ ഈ കുലത്തിലുള്ളവര് അവര് വരും. തൈകള് നടണം. ആരാണോ ആദി സനാതന ദേവി- ദേവതാ ധര്മ്മത്തിലുള്ളവര് അവര് തീര്ച്ചയായും മുന്നിലും പിന്നിലുമായി വരും. പിന്നില് വരുന്നുവര് കൂടി മുന്നിലുള്ളവരെക്കാളും ശക്തിശാലിയായി മുന്നോട്ട് പോകും. ഇത് അവസാനം വരെ ഉണ്ടായിക്കൊണ്ടിരിക്കും. അവര് പഴയവരെക്കാളും ശക്തിശാലിയായി ചുവടുകള് വെക്കും. ഓര്മ്മയുടെ യാത്രയെ ആധാരമാക്കിയാണ് എല്ലാ ഫലവും. ഒരു പക്ഷെ വൈകി വന്നാലും, ഓര്മ്മയുടെ യാത്രയില് മുഴുകണം, ബാക്കിയെല്ലാ ജോലികളും ഉപേക്ഷിച്ച് ഈ യാത്രയില് ഇരിക്കണം, ഭോജനം കഴിക്കുക തന്നെ വേണം. നല്ല രീതിയില് ഓര്മ്മയിലിരിക്കുകയാണെങ്കില് ഈ സന്തോഷം പോലൊരു മരുന്ന് വേറെയില്ല. ഈ ചിന്ത തന്നെ ഉണ്ടായിരിക്കണം - നമ്മള് ഇപ്പോള് പോകുകയാണ്. 21 ജന്മത്തേക്കുള്ള രാജ്യഭാഗ്യം ലഭിക്കുന്നു. ലോട്ടറി ലഭിക്കുന്നവര്ക്ക് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കാറില്ലെ. നിങ്ങള്ക്ക് ഒരുപാട് പരിശ്രമിക്കണം. ഇതിനെ തന്നെയാണ് അന്തിമ അമൂല്യ ജീവിതമെന്നു പറയുന്നത്. ഓര്മ്മയുടെ യാത്രയില് വളരെയധികം ആനന്ദമുണ്ട്. ഹനുമാന് പോലും പുരുഷാര്ത്ഥം ചെയ്ത്- ചെയ്ത് സ്ഥിരതയുള്ളതായി മാറിയില്ലെ. വൈക്കോല് കൂനക്ക് തീ പിടിച്ചു, രാവണന്റെ രാജ്യം കത്തിയെരിഞ്ഞു. ഇതൊരു കഥയുണ്ടാക്കിയിരിക്കുകയാണ്. ബാബ യഥാര്ത്ഥ കാര്യം ഇരുന്ന് മനസ്സിലാക്കി തരുകയാണ്. രാവണ രാജ്യം ഇല്ലാതാകും. സ്ഥിരതയുള്ള ബുദ്ധിയെന്ന് ഇതിനെയാണ് പറയുക. മതി ഇനി കുറച്ചു ദൂരമെയുള്ളൂ, നമ്മള് പോകുകയാണ്. ഈ ഓര്മ്മയിലിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യൂ അപ്പോള് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കും, ആയുസ്സ് യോഗബലത്തിലൂടെയാണ് വര്ധിക്കുന്നത്. നിങ്ങള് ഇപ്പോള് ദൈവീകമായ ഗുണങ്ങള് ധാരണ ചെയ്യുകയാണ് പിന്നീടത് പകുതി കല്പം വരേക്കും കൂടെ വരുന്നു. ഈ ഒരു ജന്മത്തില് നിങ്ങള് ഇത്രയും പുരുഷാര്ത്ഥം ചെയ്യുന്നു, അതിലൂടെ നിങ്ങള് ചെന്ന് ഈ ലക്ഷ്മീ- നാരായണനായി മാറുന്നു. അപ്പോള് എത്ര പുരുഷാര്ത്ഥം ചെയ്യണം. ഇതില് അശ്രദ്ധ കാണിക്കാനോ അഥവാ സമയം പാഴാക്കാനോ പാടില്ല, ആര് ചെയ്യുന്നുവോ അവര്ക്ക് ലഭിക്കും. ബാബ ശിക്ഷണങ്ങള് നല്കിക്കൊണ്ടിരിക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നു- കല്പ- കല്പം നമ്മള് വിശ്വത്തിന്റെ അധികാരികളായി മാറുന്നു, ഇത്രയും കുറഞ്ഞ സമയത്തില് അല്ഭുതം ചെയ്യുന്നു. മുഴുവന് ലോകത്തെയും പരിവര്ത്തനപ്പെടുത്തുന്നു. ബാബയെ സംബന്ധിച്ച് അതൊരു വലിയ കാര്യമല്ല. കല്പ- കല്പം ചെയ്യുന്നു. ബാബ മനസ്സിലാക്കി തരുന്നു- നടക്കുമ്പോഴും- കറങ്ങുമ്പോഴഴും, കഴിക്കുമ്പോഴും- കുടിക്കുമ്പോഴും തന്റെ ബുദ്ധിയോഗം ബാബയുമായി വെക്കൂ. ഈ ഗുപ്തമായ കാര്യം ബാബ തന്നെയാണ് കുട്ടികള്ക്ക് ഇരുന്ന് മനസ്സിലാക്കി തരുന്നത്. തന്റെ അവസ്ഥയെ നല്ല രീതിയില് സമാഹരിച്ചുകൊണ്ടിരിക്കൂ. ഇല്ലായെന്നുണ്ടെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. നിങ്ങള് കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് പരിശ്രമം ചെയ്യുന്നത്. മനസ്സിലാക്കുന്നുണ്ട് ഇപ്പോളാണെങ്കില് നമ്മള് ഓരത്ത് നില്ക്കുകയാണ്. പിന്നീട് പിറകിലേക്ക് എന്തിന് തിരിഞ്ഞ് നോക്കണം ? മുന്നോട്ടേക്ക് ചുവടുകള് വെച്ചുകൊണ്ടേയിരിക്കുന്നു. ഇതില് വളരെയധികം അന്തര്മുഖത വേണം, അതുകൊണ്ടാണ് ആമയുടെ ഉദാഹരണമുള്ളത്. ഈ ഉദാഹരണങ്ങളെല്ലാം നിങ്ങള്ക്കു വേണ്ടി തന്നെയാണ്. സന്യാസിമാരാണെങ്കില് ഹഠയോഗികളാണ്, അവര്ക്ക് രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. അവര് കേള്ക്കുമ്പോള് മനസ്സിലാക്കുന്നു ഇവര് നമ്മളെ അപമാനിക്കുകയാണെന്ന്, അതുകൊണ്ട് ഇതുപോലും വളരെ യുക്തിയോടു കൂടി എഴുതണം. ബാബക്കല്ലാതെ രാജയോഗം ആര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. പരോക്ഷമായി പറയുമ്പോള് പിന്നെ- ചിന്തയുണ്ടാകില്ല. യുക്തിയോടു കൂടി വേണം പോകാന്, പാമ്പും മരിക്കണം വടിയും ഒടിയരുത്. കുടുംബ പരിവാരത്തോടെല്ലാം പ്രീതിയും വെക്കൂ എന്നാല് ബുദ്ധിയുടെ യോഗം ബാബയുമായി തന്നെ വെക്കണം. നിങ്ങള്ക്കറിയാം നമ്മളിപ്പോള് ഒന്നിന്റെ മതപ്രകാരമാണ് പോകുന്നത്. ഇത് ദേവതയാകാനുള്ള മതമാണ്, ഇതിനെ തന്നെയാണ് അദ്വൈത മതമെന്നു പറയുന്നത്. കുട്ടികള്ക്ക് ദേവതയായി മാറണം. എത്ര തവണ നിങ്ങള് ആയി മാറിയിട്ടുണ്ട് ? ഒരുപാടു തവണ. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലല്ലെ. ഇത് അന്തിമ ജന്മമാണ്. ഇപ്പോള് പോകണം. പിറകിലേക്കെന്തിന് നോക്കണം. കണ്ടുകൊണ്ടും നിങ്ങള് ദൃഢതയോടെ തന്നെ നില്ക്കൂ. ലക്ഷ്യത്തെ മറക്കരുത്. നിങ്ങള് തന്നെയാണ് മായയുടെ മേല് വിജയം പ്രാപ്തമാക്കുന്ന മഹാവീരന്മാര്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട്- ജയത്തിന്റെയും തോല്വിയുടെയും ഈ ചക്രം കറങ്ങിക്കൊണ്ടെയിരിക്കുന്നു. ബാബയുടെ എത്ര അല്ഭുതകരമായ ജ്ഞാനമാണ്. സ്വയത്തെ ബിന്ദുവെന്ന് മനസ്സിലാക്കണമെന്നറിയുമായിരുന്നു, ഇത്രയും ചെറിയ ബിന്ദുവില് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ട് അത് ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. വളരെ അല്ഭുതകരമാണ്. അല്ഭുതമെന്നു പറഞ്ഞ് വിടുക തന്നെ വേണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. പിറകിലേക്ക് തിരിഞ്ഞു നോക്കരുത്. ഒരു കാര്യത്തിലും നിന്നു പോകരുത്. ഒരു ബാബക്ക് നേരെ നോക്കികൊണ്ട് തന്റെ അവസ്ഥയെ ഏകരസമാക്കി വെക്കണം.

2. ബുദ്ധിയില് ഓര്മ്മ വെക്കണം നമ്മള് ഇപ്പോള് ഓരത്ത് നില്ക്കുകയാണ്. വീട്ടിലേക്ക് പോകണം, അശ്രദ്ധ ഉപേക്ഷിക്കണം. തന്റെ അവസ്ഥ ഉറപ്പിക്കുന്നതിനുവേണ്ടി ഗുപ്തമായ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-

തീവ്രഗതിയിലുള്ള സേവനത്തിലൂടെ വിശ്വപരിവര്ത്തനക്കാര്യത്തെ സമ്പന്നമാക്കുന്ന സത്യമായ സേവാധാരിയായി ഭവിക്കട്ടെ.

തീവ്രഗതിയിലുള്ള സേവനം ചെയ്യുന്നതിന് വേണ്ടി സംഘടിത രൂപത്തില് څജ്ഞാനവും യോഗവുംچ(രൂപ് ഔര് ബസന്ത്) ഈ രണ്ട് കാര്യത്തിന്റെയും സന്തുലനം വേണം. څബസന്ത്چഎന്നാല് ഒരേ സമയത്ത് അനേകാത്മാക്കള്ക്ക് സന്ദേശം കൊടുക്കുന്ന കാര്യം ചെയ്യുക, അതേപോലെ څരൂപ് چഅര്ത്ഥം ഓര്മ്മയുടെ ബലത്തിലൂടെ ശ്രേഷ്ഠസങ്കല്പ ശക്തി മുഖേന തീവ്രഗതിയുള്ള സേവനം ചെയ്യൂ. ഇതിന്റെയും മാര്ഗ്ഗങ്ങള് ആരായൂ. അതോടൊപ്പം സംഘടിത രൂപത്തില് ദൃഢസങ്കല്പ്പത്തിലൂടെ പഴയ സംസ്കാരം, സ്വഭാവം, പഴയ പെരുമാറ്റം എന്നിവയാകുന്ന എള്ളും യവവും യജ്ഞത്തില് അര്പ്പിക്കൂ, അപ്പോള് വിശ്വ പരിവര്ത്തനക്കാര്യം സമ്പന്നമാകും അഥവാ യജ്ഞത്തിന്റെ സമാപ്തിയുണ്ടാകും.

സ്ലോഗന് :-

ബാലകന്റെയും അധികാരിയുടെയും സന്തുലനത്തിലൂടെ ആസൂത്രണത്തെ പ്രയോഗത്തിലേക്ക് കൊണ്ടുവരൂ.