മധുരമായ കുട്ടികളെ- സദാ
ആരോഗ്യവാനും സമ്പന്നനുമായി മാറുന്നതിനായി നിങ്ങള് ഇപ്പോള് നേരിട്ട് തന്റെ
ശരീരം-മനസ്സ്-ധനം ഇന്ഷ്വര് ചെയ്യൂ, ഈ സമയത്ത് തന്നെയാണ് ഈ പരിധിയില്ലാത്ത
ഇന്ഷ്വറന്സ് നടത്തുന്നത്.
ചോദ്യം :-
പരസ്പരം ഏതൊരു സ്മൃതി ഉണര്ത്തിയാണ് ഉന്നതി നേടേണ്ടത്?
ഉത്തരം :-
പരസ്പരം
സ്മൃതി ഉണര്ത്തൂ- ഇപ്പോള് നാടകം പൂര്ത്തിയായി, തിരിച്ച് വീട്ടിലേയ്ക്ക് പോകണം.
അനേകം തവണ ഈ പാര്ട്ട് അഭിനയിച്ചിട്ടുണ്ട്, 84 ജന്മങ്ങള് പൂര്ത്തിയാക്കി, ഇപ്പോള്
ശരീരമാകുന്ന വസ്ത്രം അഴിച്ചുവെച്ച് വീട്ടിലേയ്ക്ക് പോകും. ഇതാണ് നിങ്ങള് ആത്മീയ
സാമൂഹിക സേവകരുടെ സേവനം. നിങ്ങള് ആത്മീയ സാമൂഹിക സേവകര് എല്ലാവര്ക്കും ഈ സന്ദേശം
നല്കിക്കൊണ്ടിരിക്കു- ദേഹസഹിതം ദേഹത്തിന്റെ സര്വ്വസംബന്ധങ്ങളും മറന്ന് അച്ഛനേയും
വീട്ടിനേയും ഓര്മ്മിക്കു.
ഗീതം :-
ആകാശസിംഹാസനം ഉപേക്ഷിച്ച് വരൂ...........
ഓംശാന്തി.
ഗീതാപാഠശാലകള് ഉള്ള ഇടങ്ങളിലെല്ലാം ഇടയ്ക്കിടയ്ക്ക് ഈ ഗീതം പാടാറുണ്ട്. ഗീത
കേള്പ്പിക്കുന്നവര് ആദ്യം ഈ ശ്ലോകം വായിക്കുന്നു. പക്ഷേ ആരെയാണ് വിളിക്കുന്നത്
എന്ന് അറിയുന്നില്ല. ഈ സമയത്ത് ധര്മ്മഗ്ലാനി സംഭവിച്ചിരിക്കുന്നു. ആദ്യം
പ്രാര്ത്ഥന പിന്നീട് ഭഗവാന് അതിന് പ്രതികരിക്കുന്നു വരൂ, വീണ്ടും വന്ന്
ഗീതാജ്ഞാനം കേള്പ്പിക്കു എന്തുകൊണ്ടെന്നാല് പാപം അത്രയും വര്ദ്ധിച്ചിരിക്കുന്നു.
ഭഗവാന് പിന്നീട് പ്രതികരിക്കുന്നു ങാ, എപ്പോഴാണോ ഭാരതം പാപാത്മാക്കളാല്
ദുഃഖിയായി മാറുന്നത്, ധര്മ്മത്തിന് ഗ്ലാനിയുണ്ടാകുന്നത് അപ്പോള് ഞാന് വരുന്നു.
സ്വരൂപത്തെ മാറ്റേണ്ടി വരുന്നു തീര്ച്ചയായും മനുഷ്യശരീരത്തിലാണ് വരുക.
സര്വ്വാത്മാക്കളും രൂപം മാറ്റാറുണ്ട്. നിങ്ങള് ആത്മാക്കള് യഥാര്ത്ഥത്തില്
നിരാകാരന്മാരാണ് പിന്നീട് ഇവിടെ വന്നാണ് സാകാരിയാകുന്നത്. മനുഷ്യന് എന്നു
വിളിക്കുന്നു. ഇപ്പോള് മനുഷ്യര് പാപാത്മാവും പതിതവുമാണ് അതിനാല് എനിക്കും എന്റെ
രൂപം രചിക്കേണ്ടി വന്നു. എങ്ങനെ നിങ്ങള് നിരാകാരത്തില് നിന്നും സാകാരിയായോ
അതുപോലെ എനിക്കും ആകേണ്ടിവന്നു. ഈ പതിതലോകത്തിലേയ്ക്ക് ശ്രീകൃഷ്ണന് വരാന്
കഴിയില്ല. കൃഷ്ണന് സ്വര്ഗ്ഗത്തിന്റെ അധികാരിയാണ്. ശ്രീകൃഷ്ണന് ഗീത കേള്പ്പിച്ചു
എന്നു കരുതുന്നു എന്നാല് പതിത ലോകത്ത് കൃഷ്ണന് ഉണ്ടാകില്ല. കൃഷ്ണന്റെ പേര്, രൂപം,
ദേശം, കാലം, പാര്ട്ട് എല്ലാം തീര്ത്തും വ്യത്യസ്തമാണ്. ഇത് അച്ഛനാണ്
പറഞ്ഞുതരുന്നത്. കൃഷ്ണന് തന്റേതായി മാതാവും പിതാവുമുണ്ട്, കൃഷ്ണന് തന്റെ
മാതാവിന്റെ ഗര്ഭത്തില് നിന്നാണ് രൂപമെടുത്തത്. ഞാനാണെങ്കില് ഗര്ഭത്തില്
വരുന്നില്ല. എനിക്ക് തീര്ച്ചയായും രഥം വേണം. ഞാന് ഇവരുടെ വളരെ അധികം ജന്മങ്ങളുടെ
അന്തിമ ജന്മത്തില് പ്രവേശിക്കുന്നു. ആദ്യ നമ്പറില് കൃഷ്ണനായിരുന്നു. ഇവരുടെ
വളരെയധികം ജന്മങ്ങളുടെ അന്തിമജന്മം 84 ാമത് ജന്മമാണ്. അതിനാല് ഞാന് ഇവരില്
തന്നെയാണ് വരുന്നത്. ബ്രഹ്മാവിന് തന്റെ ജന്മങ്ങളെ അറിയില്ലായിരുന്നു.
ശ്രീകൃഷ്ണന് ഇങ്ങനെ പറയില്ല എനിക്ക് എന്റെ ജന്മങ്ങളെ അറിയുകയില്ല എന്ന്. ഭഗവാന്
പറയുന്നു ഞാന് ആരിലാണോ പ്രവേശിച്ചിരിക്കുന്നത് അവര്ക്ക് അവരുടെ ജന്മങ്ങളെ
അറിയില്ല. എനിക്ക് അറിയാം, കൃഷ്ണന് രാജധാനിയുടെ അധികാരിയാണ്. സത്യയുഗത്തില്
സൂര്യവംശികള് രാജ്യം ഭരിച്ച വിഷ്ണുപുരിയായിരുന്നു. വിഷ്ണു എന്നു പറയുന്നത്
ലക്ഷ്മീ നാരായണനെയാണ്. ഭാരതവാസികള് സ്വയം ഇത് പാടുന്നതുകൊണ്ട് എവിടെ പ്രഭാഷണം
ഉണ്ടാകുമ്പോഴും വളരെ അധികം ബഹുമാനം ലഭിക്കുന്നുണ്ട്. എപ്പോള് ധര്മ്മം
പ്രായലോപമാകുന്നുവോ അപ്പോഴാണ് വീണ്ടും ഗീത കേള്പ്പിക്കുന്നത്. അതേ ധര്മ്മം
വീണ്ടും സ്ഥാപിക്കണം. ആ ധര്മ്മത്തിലുള്ള ഒരാള്പോലും ഇന്നില്ലെങ്കില് പിന്നെ
ഗീതയുടെ ജ്ഞാനം എവിടെനിന്നു വന്നു? അച്ഛന് മനസ്സിലാക്കിത്തരുകയാണ്- സത്യ
ത്രേതായുഗങ്ങളില് ഒരു ശാസ്ത്രവുമുണ്ടായിരിക്കില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ
സാമഗ്രികളാണ്, ഇതിലൂടെയൊന്നും ആര്ക്കും എന്നിലേയ്ക്ക് എത്താന് സാധിക്കില്ല.
എനിക്ക് വരേണ്ടി വരുന്നു, വന്ന് എല്ലാവര്ക്കും സദ്ഗതി നല്കുന്നു. എല്ലാവര്ക്കും
തിരിച്ചുപോകണം. ഗതിയിലേയ്ക്ക് പോയിട്ട് പിന്നീട് സ്വര്ഗ്ഗത്തിലേയ്ക്ക് വരണം.
മുക്തിയിലേയ്ക്ക് പോയിട്ട് പിന്നീട് ജീവന്മുക്തിയിലേയ്ക്ക് വരണം. അച്ഛന്
പറയുന്നു ഒരു സെക്കന്റില് ജീവന്മുക്തി ലഭിക്കും. ഗൃഹസ്ഥവ്യവഹാരത്തില്
ഇരുന്നുകൊണ്ടും ഒരു സെക്കന്റില് ജീവന്മുക്തി അര്ത്ഥം ദുഃഖരഹിതം എന്ന് മഹിമ
പാടിയിട്ടുണ്ട്. സന്യാസിമാര്ക്ക് ജീവന്മുക്തി ഉണ്ടാവില്ല. അവര് ജീവന്മുക്തിയെ
അംഗീകരിക്കുന്നില്ല. സന്യാസ ധര്മ്മം സത്യയുഗത്തില് ഉണ്ടാകില്ല. സന്യാസധര്മ്മം
പിന്നീടാണ് ഉണ്ടാകുന്നത്. ഇസ്ലാമി, ബൗദ്ധി മുതലായവര് സത്യയുഗത്തില് വരില്ല.
ഇപ്പോള് ബാക്കി എല്ലാ ധര്മ്മവുമുണ്ട് എന്നാല് ദേവതാ ധര്മ്മം ഇല്ല. അവര് എല്ലാവരും
മറ്റു ധര്മ്മങ്ങളിലേയ്ക്ക് പോയി. തന്റെ ധര്മ്മത്തെ അറിയില്ല. ഞാന് സ്വയം ദേവതാ
ധര്മ്മത്തിലേതാണെന്ന് ആരും കരുതുന്നില്ല. ജയഹിന്ദ് എന്ന് പാടുന്നു- എന്നാല് അത്
അച്ഛനല്ല. ഭാരതത്തിന്റെ വിജയവും ഭാരതത്തിന്റെ തോല്വിയും എപ്പോഴാണ് ഉണ്ടാകുന്നത്
എന്ന് ആര്ക്കും അറിയില്ല. എപ്പോള് പഴയ ലോകത്തിന് വിനാശം സംഭവിച്ച് രാജ്യഭാഗ്യം
ലഭിക്കുന്നുവോ അപ്പോഴാണ് ഭാരതത്തിന് വിജയമുണ്ടാകുന്നത്. തോല്പ്പിക്കുന്നത്
രാവണനാണ്. വിജയിപ്പിക്കുന്നത് രാമനും. ജയ ഭാരത് എന്ന് പറയുന്നു. ജയഹിന്ദ്
എന്നല്ല. വാക്കുകള് മാറ്റി. ഗീതയിലെ വാക്കുകള് നല്ല നല്ലതാണ്.
ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, പറയുന്നു എനിക്ക് മാതാവോ പിതാവോ ഇല്ല. എനിക്ക്
എന്റെ രൂപം സ്വയം നിര്മ്മിക്കേണ്ടിവരുന്നു. ഞാന് ഇവരിലേയ്ക്ക് പ്രവേശിക്കുന്നു.
കൃഷ്ണന് മാതാവ് ജന്മം നല്കുകയാണ് ചെയ്തത്. ഞാന് ക്രിയേറ്ററാണ്. ഡ്രാമ അനുസരിച്ച്
ഭക്തിയ്ക്കുവേണ്ടിയാണ് ഈ മുഴുവന് ശാസ്ത്രങ്ങളും നിര്മ്മിച്ചിട്ടുള്ളത്. ഗീതയും
ഭാഗവതവുമെല്ലാം ദേവതാധര്മ്മത്തെക്കുറിച്ചാണ് പറയുന്നത്. അച്ഛന് ദേവീദേവതാ
ധര്മ്മത്തിന്റെ സ്ഥാപന ചെയ്തപ്പോഴുള്ള കാര്യങ്ങള് എന്നാല് അതെല്ലാം ഇപ്പോള്
കഴിഞ്ഞുപോയി ഇനി അത് ഭാവിയാകും. ആദി മദ്ധ്യ അന്ത്യത്തേയാണ് ഭൂതം, ഭാവി,
വര്ത്തമാനം എന്നു പറയുന്നത്. ഇവിടെ ആദി മദ്ധ്യ അന്ത്യത്തിന്റെ അര്ത്ഥം വേറെയാണ്.
എന്താണോ കഴിഞ്ഞുപോയത് അത് വീണ്ടും പ്രസന്റാകും. എന്താണോ കഴിഞ്ഞുപോയ കഥകളായി
കേള്പ്പിക്കുന്നത് അത് വീണ്ടും ഭാവിയില് ആവര്ത്തിക്കും. വളരെ നന്നായി
നമസ്സിലാക്കേണ്ട കാര്യമാണ് ഇതിന് റിഫൈന്ഡ് ബുദ്ധിവേണം. നിങ്ങളെ എവിടേയ്ക്ക്
വിളിച്ചാലും പ്രഭാഷണം ചെയ്യേണ്ടത് കുട്ടികളാണ്. മകന് അച്ഛനെ പ്രത്യക്ഷപ്പെടുത്തും.
കുട്ടികള് പറയും നമ്മുടെ അച്ഛന് ആരാണെന്നത്. തീര്ച്ചയായും അച്ഛന് വേണം
അല്ലെങ്കില് സമ്പത്ത് എങ്ങനെ എടുക്കും. നിങ്ങള് തന്നെയാണ് ഉയര്ന്നതിലും
ഉയര്ന്നത് എങ്കിലും ഈ വലിയ ആളുകള്ക്കും ആദരവ് നല്കേണ്ടിവരുന്നു. എല്ലാവര്ക്കും
അച്ഛന്റെ പരിചയം നിങ്ങള് നല്കണം. എല്ലാവരും ഈശ്വരീയ പിതാവിനെ വിളിക്കുന്നു,
പ്രാര്ത്ഥിക്കുന്നു- അല്ലയോ ഈശ്വരീയ പിതാവേ വരൂ പക്ഷേ അവര് ആരാണ്. നിങ്ങള്ക്ക്
ശിവബാബയുടേയും മഹിമ ചെയ്യണം, ശ്രീകൃഷ്ണന്റേയും മഹിമ ചെയ്യണം, പിന്നെ
ഭാരതത്തിന്റേയും മഹിമ ചെയ്യണം. ഭാരതം ശിവാലയമായിരുന്നു, സ്വര്ഗ്ഗമായിരുന്നു.
5000 വര്ഷങ്ങള്ക്കുമുമ്പ് ദേവീദേവതകളുടെ രാജ്യമുണ്ടായിരുന്നു- അത് ആരാണ്
സ്ഥാപിച്ചത്? തീര്ച്ചയായും ഉയര്ന്നതിലും ഉയര്ന്ന ഭഗവാനായിരിക്കും. ഉയര്ന്നതിലും
ഉയര്ന്ന നിരാകാരനായ പരമപിതാ പരമാത്മാ ശിവനെ നമിക്കുന്നു. ശിവജയന്തി ഭാരതത്തില്
ആഘോഷിക്കുന്നു എന്നാല് ശിവന് എപ്പോഴാണ് അവതരിച്ചത് എന്നത് ആര്ക്കും അറിയില്ല.
തീര്ച്ചയായും സ്വര്ഗ്ഗത്തിനുമുമ്പ് സംഗമത്തില് വന്നിട്ടുണ്ടാകും. പറയുന്നു കല്പ
കല്പത്തിലെ സംഗമയുഗങ്ങള് തോറും വരുന്നു, ഓരോ യുഗങ്ങള്ക്കുശേഷവുമല്ല. അഥവാ ഓരോ
യുഗത്തിലും വരുകയാണെങ്കില്പോലും 4 അവതരണങ്ങളല്ലേയുള്ളു. അവരാണെങ്കില് എത്ര
അവതാരങ്ങളാണ് കാണിക്കുന്നത്. ഉയര്ന്നതിലും ഉയര്ന്ന ഒരേഒരു അച്ഛന് തന്നെയാണ്
സ്വര്ഗ്ഗം രചിക്കുന്നത്. ഭാരതം സ്വര്ഗ്ഗമായിരുന്നു, നിര്വ്വികാരിയായിരുന്നു
പിന്നീട് നിങ്ങള്ക്ക് ഈ ചോദ്യം ഉന്നയിക്കേണ്ടതില്ല അവിടെ കുട്ടികള് എങ്ങനെ
ജനിക്കുന്നുവെന്ന്. അവിടെ എന്ത് ആചാരമാണോ ഉള്ളത് അത് നടക്കും. നിങ്ങള് എന്തിനു
ചിന്തിക്കുന്നു. ആദ്യം നിങ്ങളൊന്ന് അച്ഛനെ അറിയു. അവിടെ ആത്മജ്ഞാനം
ഉണ്ടായിരിക്കും. നമ്മള് ആത്മാക്കള് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു.
കരയേണ്ട ആവശ്യമില്ല. ഒരിയ്ക്കലും അകാലമൃത്യു ഉണ്ടാകില്ല. സന്തോഷത്തോടെ ശരീരം
ഉപേക്ഷിക്കും. ബാബ മനസ്സിലാക്കിത്തന്നു എങ്ങനെയാണ് ഞാന് രൂപം മാറി വരുന്നത്.
കൃഷ്ണനെക്കുറിച്ച് ഇങ്ങനെ പറയില്ല. കൃഷ്ണന് ഗര്ഭത്തിലാണ് ജന്മമെടുക്കുന്നത്.
ബ്രഹ്മാ, വിഷ്ണു, ശങ്കര് സൂക്ഷ്മവതനവാസികളാണ്. പ്രജാപിതാ ബ്രഹ്മാവ് തീര്ച്ചയായും
ഇവിടെ വേണം, നമ്മള് അവരുടെ സന്താനങ്ങളാണ്. നിരാകാരനായ അച്ഛന് അവിനാശിയാണ്,
നമ്മള് ആത്മാക്കളും അവിനാശിയാണ്. പക്ഷേ നമുക്ക് തീര്ച്ചയായും
പുനര്ജന്മങ്ങളിലേയ്ക്ക് വരണം. ഈ ഡ്രാമ ഉണ്ടാക്കിയതാണ്. വീണ്ടും വന്ന് ഗീതാജ്ഞാനം
കേള്പ്പിക്കൂ എന്നാണ് വിളിക്കുന്നത് എങ്കില് എല്ലാ ചക്രത്തിലും വരും, അതെല്ലാം
നടന്നുകഴിഞ്ഞതാണ്. അച്ഛനും വന്നിട്ട് പോയതാണ് വീണ്ടും വന്നിരിക്കുകയാണ്.
പറയുന്നു വീണ്ടും വന്ന് ഗീത കേള്പ്പിക്കുകയാണ്. പിതിതപാവനാ വരൂ എന്നാണ്
വിളിക്കുന്നത് എങ്കില് തീര്ച്ചയായും ഇത് പതിതലോകമാണ്. എല്ലാവരും പതിതമാണ്
അതിനാലാണ് പാപത്തെ ഇല്ലാതാക്കാന് ഗംഗാസ്നാനം ചെയ്യാന് പോകുന്നത്. സ്വര്ഗ്ഗത്തില്
ഭാരതം മാത്രമായിരുന്നു, ഭാരതമാണ് ശ്രേഷ്ഠമായ അവിനാശീ ഖണ്ഢം എല്ലാവരുടേയും
തീര്ത്ഥസ്ഥാനം. എല്ലാ മനുഷ്യരും പതിതമാണ്. എല്ലാവര്ക്കും ജീവന്മുക്തി നല്കുന്നത്
ആ അച്ഛനാണ്. ആ അച്ഛന് തന്നെയാണ് എല്ലാവരേയും പാവനമാക്കുന്നത്. അച്ഛന് തന്റെ
ജന്മസ്ഥലം ഉപേക്ഷിച്ച് മറ്റെവിടേയ്ക്കും പോകാന് കഴിയില്ല. അതിനാല് അച്ഛന്
ഇരുന്ന് മനസ്സിലാക്കിത്തരുകയാണ് ഞാന് എങ്ങനെയാണ് രൂപം രചിക്കുന്നത്.
എല്ലാത്തിന്റേയും ആധാരം ധാരണയാണ്. ധാരണയിലാണ് നിങ്ങള് കുട്ടികളുടെ ഭാഗ്യമുള്ളത്.
എല്ലാവരുടേയും മുരളി ഒരുപോലെയായിരിക്കില്ല. അഥവാ ഓടക്കുഴല് വായിക്കുകയാണെങ്കില്
പോലും എല്ലാവരും ഒരുപോലെയല്ല വായിക്കുക. ഓരോരുത്തരുടേയും പാര്ട്ട് വ്യത്യസ്തമാണ്.
ഇത്രയും ചെറിയ ആത്മാവില് എത്ര ഭാരിച്ച പാര്ട്ടാണ്. പരമാത്മാവും പറയുന്നു ഞാനും
പാര്ട്ടുധാരിയാണ്. എപ്പോള് ധര്മ്മത്തിന് ഗ്ലാനി ഉണ്ടാകുന്നുവോ അപ്പോള് ഞാന്
വരുന്നു. ഭക്തിമാര്ഗ്ഗത്തിലും ഞാന് തന്നെയാണ് ദാതാവ്. ഈശ്വരാര്ത്ഥം
ദാനപുണ്യങ്ങള് ചെയ്യുമ്പോള് ഈശ്വരന് തന്നെയാണ് അതിന്റെ ഫലം നല്കുന്നത്. എല്ലാവരും
സ്വയത്തെ ഇന്ഷ്വര് ചെയ്യുന്നു. ഇതിന്റെ ഫലം അടുത്ത ജന്മത്തില് ലഭിക്കുമെന്നത്
അറിയാം. നിങ്ങള് ഇന്ഷ്വര് ചെയ്യുന്നത് 21 ജന്മങ്ങളിലേയ്ക്കാണ്. അത് പരിധിയുള്ള
പരോക്ഷമായ ഇന്ഷ്വറന്സാണ് ഇത് പരിധിയില്ലാത്ത നേരിട്ടുള്ള ഇന്ഷ്വറന്സാണ്. നിങ്ങള്
ശരീരം മനസ്സ് ധനത്തിലൂടെ സ്വയത്തെ ഇന്ഷ്വര് ചെയ്യുന്നു പിന്നീട് അളവില്ലാത്ത ധനം
നേടും. സദാ ആരോഗ്യവാനും സമ്പന്നനുമായിമാറും. നിങ്ങള് ഇന്ഷ്വര് ചെയ്യുന്നത്
നേരിട്ടാണ്. മനുഷ്യര് ഈശ്വരാര്ത്ഥം ദാനം ചെയ്യുന്നു, ഈശ്വരന് ഫലംതരും എന്നു
കരുതുന്നു. ഭഗവാന് എങ്ങനെയാണ് നല്കുന്നത് എന്നത് മനസ്സിലാക്കുന്നില്ല. എന്തെല്ലാം
ലഭിക്കുന്നുണ്ടോ അതെല്ലാം ഈശ്വരന് നല്കുന്നതാണ് എന്ന് മനുഷ്യര് വിചാരിക്കുന്നു.
ഈശ്വരന് കുട്ടിയെ നല്കി, ശരി, നല്കിയെങ്കില് തീര്ച്ചയായും എടുക്കുകയും ചെയ്യും.
നിങ്ങള് എല്ലാവര്ക്കും തീര്ച്ചയായും മരിക്കണം. കൂടെ ഒന്നും കൊണ്ടുപോകില്ല. ഈ
ശരീരവും അവസാനിക്കും അതിനാല് ഇപ്പോള് എന്ത് ഇന്ഷ്വര് ചെയ്യണമോ ചെയ്തോളു അത്
പിന്നീട് 21 ജന്മത്തിലേയ്ക്കുള്ള ഇന്ഷുറന്സാകും. ഇന്ഷ്വര് ചെയ്തു പിന്നെ ഒരു
സേവനവും ചെയ്യാതിരിക്കുക കഴിച്ചുകൊണ്ട് ഇവിടെത്തന്നെയിരിക്കുക എന്നതല്ല. സേവനം
തീര്ച്ചയായും ചെയ്യണം. നിങ്ങളുടെ ചിലവ് നടക്കുന്നുണ്ടല്ലോ. ഇന്ഷ്വര്
ചെയ്തതിനുശേഷം കഴിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്താല് ഒന്നും കിട്ടില്ല. സേവനം
ചെയ്യുമ്പോഴാണ് ലഭിക്കുക ഉയര്ന്ന പദവിയും നേടും. ആര് എത്രത്തോളം സേവനം
ചെയ്യുന്നുവോ അത്രയും കൂടുതല് ലഭിക്കും. കുറച്ച് സേവനം ചെയ്താല് കുറച്ച് ലഭിക്കും.
സര്ക്കാരിന്റെ സാമൂഹിക സേവകരും നമ്പര്വൈസ് ആയിരിക്കും. അവര്ക്ക് വലിയ വലിയ
തലവന്മാരുണ്ടാകും. അനേക പ്രകാരത്തിലുള്ള സാമൂഹിക സേവനമുണ്ട്. അത് ഭൗതീകമാണ്,
നിങ്ങളുടേത് ആത്മീയവും. ഓരോരുത്തരേയും നിങ്ങള് യാത്രചെയ്യുന്നവരാക്കുന്നു. ഇതാണ്
അച്ഛന്റെ അടുത്ത് എത്തുന്നതിനുള്ള ആത്മീയ യാത്ര. അച്ഛന് പറയുന്നു ദേഹസഹിതം
ദേഹത്തിന്റെ സര്വ്വസംബന്ധങ്ങളേയും ഗുരു സന്യാസിമാരേയും ഉപേക്ഷിക്കു. എന്നെമാത്രം
ഓര്മ്മിക്കു. പരമപിതാ പരമാത്മാവ് നിരാകാരനാണ്, സാകാരരൂപമെടുത്ത്
മനസ്സിലാക്കിത്തരുകയാണ്. പറയുന്നു ഞാന് ലോണ് എടുക്കുകയാണ്, പ്രകൃതിയുടെ ആധാരം
എടുക്കുകയാണ്. നിങ്ങളും വിവസ്ത്രരായാണ് വന്നത് ഇപ്പോള് എല്ലാവര്ക്കും
തിരിച്ചുപോകണം. എല്ലാ ധര്മ്മത്തിലുള്ളവരോടുമാണ് പറയുന്നത്, മരണം മുന്നില്
നില്ക്കുകയാണ്. യാദവരും കൗരവരും നശിക്കും. ബാക്കിയാകുന്ന പാണ്ഢവര് വന്ന് രാജ്യം
ഭരിക്കും. ഗീതയുടെ എപ്പിസോടുകള് ആവര്ത്തിക്കുകയാണ്. പഴയ ലോകത്തിന്റെ
വിനാശമുണ്ടാകണം, 84 ജന്മങ്ങള് എടുത്ത് എടുത്ത് ഇപ്പോള് ഇവര്ക്ക് പ്രായമായി. 84
ജന്മങ്ങള് പൂര്ത്തിയായി, നാടകം കഴിഞ്ഞു. ഇപ്പോള് തിരിച്ച് പോകണം, ശരീരം
ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോകുന്നു. പരസ്പരം ഈ സ്മൃതിയുണര്ത്തണം- ഇപ്പോള്
തിരിച്ച് പോകണം. അനേകം തവണ 84 ജന്മങ്ങളുടെ ഈ പാര്ട്ട് അഭിനയിച്ചിട്ടുണ്ട്. ഈ
നാടകം അനാദിയായി ഉണ്ടാക്കിയതാണ്, ഏതെല്ലാം ധര്മ്മങ്ങളിലുള്ളവരുണ്ടോ അവര്ക്ക്
അവരവരുടെ സെക്ഷനിലേയ്ക്ക് പോകണം. പ്രായലോപമായിപ്പോയ ദേവീദേവതാ ധര്മ്മത്തിന്റെ
തൈ നട്ടുകൊണ്ടിരിക്കുകയാണിപ്പോള്. ആരാണോ പുഷ്പം അവര് വരും. നല്ല നല്ല പുഷ്പങ്ങള്
വരുന്നു പക്ഷേ മായയുടെ കൊടുങ്കാറ്റില് വീണുപോകുന്നു പിന്നീട് ജ്ഞാനത്തിന്റെ
സഞ്ജീവനി മരുന്ന് ലഭിക്കുമ്പോള് ഉണരുന്നു. അച്ഛനും പറയുന്നു നിങ്ങള് ഇതുവരെ
ശാസ്ത്രങ്ങള് പഠിച്ചുവന്നു. ബ്രഹ്മാവിനും ഗുരുക്കന്മാരുണ്ടായിരുന്നു. അച്ഛന്
പറയുന്നു ഗുരുക്കന്മാര് സഹിതം എല്ലാവരുടേയും സദ്ഗതി ചെയ്യുന്നത് ഒരാളാണ്. ഒരു
സെക്കന്റില് മുക്തിയും ജീവന്മുക്തിയും. രാജാവും റാണിയുമുണ്ടെങ്കില് അത്
പ്രവൃത്തീ മാര്ഗ്ഗമായി. നിര്വ്വികാരീ പ്രവൃത്തിമാര്ഗ്ഗമായിരുന്നു. ഇപ്പോള്
സമ്പൂര്ണ്ണ വികാരിയാണ്. അവിടെ രാവണരാജ്യമുണ്ടാകില്ല. രാവണരാജ്യം അരകല്പം മുതലാണ്
ആരംഭിക്കുന്നത് ഭാരതവാസികള് തന്നെയാണ് രാവണനോട് തോറ്റുപോകുന്നത്. മറ്റു
ധര്മ്മത്തിലുള്ളവര് അവരവരുടെ സമയത്ത് സതോ, രജോ, തമോയിലൂടെ പോകും. ആദ്യം
സുഖത്തിലും പിന്നീട് ദു:ഖത്തിലേയ്ക്കും വരും. മുക്തിയ്ക്കുശേഷം ജീവന്മുക്തി
തന്നെയാണുള്ളത്. ഈ സമയം എല്ലാവരും സതോപ്രധാന ജീര്ണ്ണിച്ച അവസ്ഥയിലാണ്,
സര്വ്വാത്മാക്കളും ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം എടുക്കും. അച്ഛന് പറയുന്നു
ഞാന് ജനന മരണത്തിലേയ്ക്ക് വരുന്നില്ല. എനിക്ക് ഒരച്ഛനുണ്ടാവുക സാധ്യമല്ല. ബാക്കി
എല്ലാവര്ക്കും അച്ഛനുണ്ട്. കൃഷ്ണന്റെ ജന്മവും മാതാവിന്റെ ഗര്ഭത്തില്
നിന്നാണുണ്ടാകുന്നത്. ഇതേ ബ്രഹ്മാവ് എപ്പോഴാണോ രാജ്യം നേടുന്നത് അപ്പോള്
ഗര്ഭത്തിലൂടെ ജന്മമെടുക്കും. ബ്രഹ്മാവിനുതന്നെയാണ് ഓള്ഡില് നിന്നും ന്യൂ
ആകേണ്ടത്. 84 ജന്മം പ്രായമായി. യഥാര്ത്ഥരീതിയില് ബുദ്ധികൊണ്ട് കാര്യങ്ങള്
മനസ്സിലാക്കുകയും ലഹരിയുണ്ടാവുകയും ചെയ്യുന്നത് വളരെ വിരളം പേര്ക്കാണ്. ഈ ജ്ഞാനം
കസ്തൂരിപോലെ സുഗന്ധമുള്ളതാണ്. ശരി.
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന
സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും.
ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആത്മീയ
സാമൂഹിക സേവകരായി മാറി എല്ലാവരേയും ആത്മീയ യാത്ര പഠിപ്പിക്കണം. തന്റെ ദേവീ-ദേവതാ
ധര്മ്മത്തിന്റെ തൈ നടണം.
2. തന്റെ പരിശുദ്ധമായ
ബുദ്ധിയിലൂടെ അച്ഛനെ പ്രത്യക്ഷപ്പെടുത്തണം. ആദ്യം സ്വയത്തില് ധാരണ ചെയ്ത്
പിന്നീട് മറ്റുള്ളവരെ കേള്പ്പിക്കണം.
വരദാനം :-
വാചാ സേവയോടൊപ്പം മനസാ ശക്തിശാലി സേവയും ചെയ്യുന്ന സഹജ സഫലതാ മൂര്ത്തിയായി
ഭവിക്കട്ടെ.
വാചാ സേവനം ചെയ്യുന്നതില്
സദാ ബിസിയായിരിക്കുന്നതില് അനുഭവി ആയിരിക്കുന്നത് പോലെ ഓരോ സമയത്തും
വാചാസേവയോടൊപ്പം മനസാ സേവനവും സ്വതവേ ഉണ്ടായിരിക്കണം. മനസാ സേവ അര്ത്ഥം ഓരോ
സമയത്തും ഓരോ ആത്മാക്കളെയും പ്രതി സ്വതവേ ശുഭഭാവനയും ശുഭകാമനയുടെയും ശുദ്ധ
വൈബ്രേഷന് സ്വയത്തിനും മറ്റുള്ളവര്ക്കും അനുഭവം ചെയ്യണം, മനസ്സ് കൊണ്ട് സര്വ്വ
ആത്മാക്കളെയും പ്രതി ആശീര്വാദങ്ങള് വന്നുകൊണ്ടിരിക്കണം. എങ്കില് മനസാ സേവനം
ചെയ്യുന്നതിലൂടെ വാചാ സേവക്കുള്ള ശക്തി സംഭരിക്കപ്പെടും, മാത്രമല്ല ഈ മനസായുള്ള
ശക്തിശാലി സേവ സഹജമായി സഫലതാമൂര്ത്തിയാക്കി മാറ്റും.
സ്ലോഗന് :-
തന്റെ ഓരോ
ചലനത്തിലൂടെയും ബാബയുടെ പേര് പ്രസിദ്ധമാക്കുന്നവര് തന്നെയാണ് സത്യം-സത്യമായ
ഈശ്വരന്റെ സഹായികള്.