21.02.21    Avyakt Bapdada     Malayalam Murli     06.11.87     Om Shanti     Madhuban


നിരന്തരസേവാധാരിയാകുവാനുള്ള
മാര്ഗ്ഗംനാല്പ്രകാരത്തിലുള്ളസേവനം


ഇന്ന് വിശ്വമംഗളകാരി, വിശ്വസേവാധാരി ബാബ തന്റെ വിശ്വസേവാധാരി, സഹയോഗികളായ കുട്ടികളെ കണ്ട് കൊണ്ടിരിക്കുകയായിരുന്നു- ഓരോ കുട്ടിയും നിരന്തര സഹജയോഗിയോടൊപ്പം നിരന്തര സേവാധാരിയായി എത്രത്തോളം മാറി? കാരണം ഓര്മ്മയും സേവനവും- രണ്ടിന്റെയും ബാലന്സ് സദാ ബ്രാഹ്മണ ജീവിതത്തില് ബാപ്ദാദയുടെയും സര്വ്വ ബ്രാഹ്മണ ആത്മാക്കളിലൂടെയും ആശീര്വാദത്തിന് പാത്രമാക്കുന്നു. ഈ സംഗമയുഗത്തില് തന്നെ ബ്രാഹ്മണ ജീവിതത്തില് പരമാത്മ ആശീര്വാദം, ബ്രാഹ്മണ പരിവാരത്തിന്റെ ആശീര്വാദം പ്രാപ്തമാകുന്നു അതിനാല് ഈ ചെറിയ ജീവിതത്തില് സര്വ്വ പ്രാപ്തികളും സദാകാലത്തെ പ്രാപ്തികളും സഹജമായി പ്രാപ്തമാകുന്നു. ഈ സംഗമയുഗത്തെ വിശേഷ ആശീര്വാദത്തിന്റെ യുഗമെന്ന് പറയാം, അതിനാലാണ് ഈ യുഗത്തെ മഹാന് യുഗമെന്ന് പറയുന്നത്. സ്വയം ബാബ ഓരോ ശ്രേഷ്ഠ കര്മ്മം, ഓരോ ശ്രേഷ്ഠമായ സങ്കല്പത്തിന്റെ ആധാരത്തില് ഓരോ ബ്രാഹ്മണ കുട്ടിക്കും സദാ ഹൃദയം കൊണ്ട് ആശീര്വാദം നല്കി കൊണ്ടിരിക്കുന്നു. ഈ ബ്രാഹ്മണ ജീവിതം പരമാത്മ ആശീര്വാദത്തിന്റെ പാലനയിലൂടെ അഭിവൃദ്ധി പ്രാപ്തമാക്കുന്നതിനുള്ള ജീവിതമാണ്. ഭോലാനാഥനായ ബാബ എല്ലാ ആശീര്വാദത്തിന്റെയും സഞ്ചി, തുറന്ന ഹൃദയത്തോടെ കുട്ടികള്ക്ക് നല്കി കൊണ്ടിരിക്കുന്നു. എന്നാല് സര്വ്വ ആശീര്വാദവും നേടുന്നതിനുള്ള ആധാരം ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സാണ്. നിരന്തര യോഗിയാണെങ്കില് അതോടൊപ്പം നിരന്തര സേവാധാരിയുമാണ്. സേവനത്തിന്റെ മഹത്വം സദാ ബുദ്ധിയിലുണ്ടോ?

ചില കുട്ടികള് മനസ്സിലാക്കുന്നു- സേവനത്തിന്റെ അവസരം ലഭിക്കുമ്പോള് അഥവാ ഏതെങ്കിലും സാധനം അഥവാ സമയം ലഭിക്കുമ്പോഴാണ് സേവനം ചെയ്യുന്നത്. എന്നാല് ബാപ്ദാദ ഏതു പോലെ ഓര്മ്മ നിരന്തരവും സഹജവുമായി അനുഭവം ചെയ്യിക്കുന്നുവോ, അതേപോലെ സേവനവും നിരന്തരവും സഹജവുമാക്കാന് സാധിക്കുന്നു. അതിനാല് ഇന്ന് ബാപ്ദാദ സേവാധാരി കുട്ടികളുടെ സേവനത്തിന്റെ ചാര്ട്ട് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഏതുവരെ നിരന്തര സേവാധാരിയാകുന്നില്ലയോ അത് വരെ സദാ ആശീര്വാദത്തിന്റെ അനുഭവിയാകാന് സാധിക്കില്ല. സമയത്തിനനുസരിച്ച്, സേവനത്തിന്റെ അവസരത്തിനനുസരിച്ച്, പ്രോഗ്രാമിനനുസരിച്ച് സേവനം ചെയ്യുന്നു, ആ സമയത്ത് സേവനത്തിന്റെ ഫല സ്വരൂപമായി ബാബയുടെ, പരിവാരത്തിന്റെ ആശീര്വാദം അഥവാ സഫലത പ്രാപ്തമാക്കുന്നു അതിനാല് ഇടയ്ക്ക് ആശീര്വാദം കാരണം സഹജമായി സ്വയത്തില് അഥവാ സേവനത്തില് ഉന്നതി അനുഭവിക്കുന്നു, ഇടയ്ക്ക് പരിശ്രമത്തിന് ശേഷം സഫലത അനുഭവിക്കുന്നു കാരണം നിരന്തരം ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സില്ല. നിരന്തര സേവാധാരി എങ്ങനെയാകാം, ഇന്ന് ആ സേവനത്തിന്റെ മഹത്വം കേള്പ്പിച്ചു കൊണ്ടിരിക്കുകയാണ്.

മുഴുവന് ദിനത്തില് വ്യത്യസ്ഥ പ്രകാരത്തിലുള്ള സേവനം ചെയ്യാന് സാധിക്കും. ഇതില് ഒന്ന് സ്വയത്തിന്റെ സേവനം അര്ത്ഥം സ്വയത്തിന്റെ മേല് സമ്പന്നവും സമ്പൂര്ണ്ണവുമാകുന്നതിന്റെ ശ്രദ്ധ സദാ ഉണ്ടായിരിക്കണം. നിങ്ങളുടെ പഠിത്തത്തിന്റെ മുഖ്യമായ വിഷയങ്ങള്, സര്വ്വതിലും സ്വയത്തെ ബഹുമതിയോടെ പാസാക്കണം. ഇതില് ജ്ഞാന സ്വരൂപം, ഓര്മ്മയുടെ സ്വരൂപം, ധാരണ സ്വരൂപം- സര്വ്വതിലും സമ്പന്നമാകണം. ഈ സ്വസേവനം സദാ ബുദ്ധിയില് ഉണ്ടായിരിക്കണം. ഈ സ്വസേവനം സ്വതവേ നിങ്ങളുടെ സമ്പന്ന സ്വരൂപത്തിലൂടെ സേവനം ചെയ്യിച്ചു കൊണ്ടിരിക്കുന്നു എന്നാല്ഇതിന്റെ വിധിയാണ്- അറ്റന്ഷനും(ശ്രദ്ധ) ചെക്കിംഗും(പരിശോധന). സ്വയം തന്റെ ചെക്കിംഗ് ചെയ്യണം, മറ്റുള്ളവരുടേയല്ല. രണ്ടാമത്തേത്- വ്യത്യസ്ഥ സാധനങ്ങളിലൂടെ, വ്യത്യസ്ഥ വിധിയിലൂടെ, വാണിയിലൂടെ അഥവാ സംബന്ധ സമ്പര്ക്കത്തിലൂടെ വിശ്വ സേവനം ചെയ്യുന്നു. ഇതെല്ലാം സര്വ്വര്ക്കും നല്ല രീതിയില് അറിയാം. മൂന്നാമത്തേത്- യജ്ഞ സേവനം ശരീരം കൊണ്ടും ധനം കൊണ്ടും ചെയ്തു കൊണ്ടിരിക്കുന്നു.

നാലാമത്തേതാണ്- മനസ്സാ സേവനം. തന്റെ ശുഭ ഭാവന, ശുഭ കാമന, ശ്രേഷ്ഠ വൃത്തിയിലൂടെ ഏതൊരു സ്ഥാനത്തിരുന്നും അനേക ആത്മാക്കളുടെ സേവനം ചെയ്യാന് സാധിക്കും. ഇതിനുള്ള വിധിയാണ്- ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് ആകുക. ലൈറ്റ് ഹൗസ് ഒരു സ്ഥാനത്തിരുന്ന് ദൂരെ ദൂരെ വരെ സേവനം ചെയ്യുന്നു. അതേപോലെ നിങ്ങള് സര്വ്വര്ക്കും ഒരു സ്ഥാനത്ത് തന്നെയിരുന്ന് അനേകരുടെ സേവനാര്ത്ഥം നിമിത്തമാകാന് സാധിക്കും. ഇത്രയും ശക്തികളുടെ ഖജനാക്കള് ശേഖരിച്ചു എങ്കില് സഹജമായി ചെയ്യാനാകും. ഇതില് സ്ഥൂല സാധനം അഥവാ അവസരം അഥവാ സമയത്തിന്റെ പ്രശ്നമില്ല. കേവലം ലൈറ്റും മൈറ്റും കൊണ്ട് സമ്പന്നമാകേണ്ട ആവശ്യമാണ്. സദാ മനസ്സ്, ബുദ്ധി കൊണ്ട് വ്യര്ത്ഥം ചിന്തിക്കുന്നതില് നിന്നും മുക്തമാകണം, മന്മനാഭവ മന്ത്രത്തിന്റെ സഹജ സ്വരൂപമാകണം. ഈ നാല് പ്രകാരത്തിലുള്ള സേവനം നിരന്തര സേവാധാരിയാക്കില്ലേ? നാല് പ്രകാരത്തിലുള്ള സേവനങ്ങളില് നിന്ന് സദാ ഏതെങ്കിലും സേവനം ചെയ്തു കൊണ്ടിരിക്കൂ എങ്കില് സഹജമായി നിരന്തര സേവാധാരിയായി മാറും, നിരന്തര സേവനങ്ങളില് ഉപസ്ഥിതരായിട്ടിരിക്കുന്നതിനാല് സദാ ബിസിയായിരിക്കുന്നത് കാരണം സഹജമായി മായാജീത്തായി തീരും. നാല് സേവനങ്ങളില് വച്ച് ഏത് സമയത്ത് ഏത് സേവനം ചെയ്യാന് ആഗ്രഹിക്കുന്നുവോ അത് ചെയ്യൂ എന്നാല് സേവനമില്ലാത്ത ഒരു സെക്കന്റ് പോലും സ്വയം വഞ്ചിതരാകരുത്. 24 മണിക്കൂര് സേവാധാരിയാകണം. 8 മണിക്കൂര് യോഗീ അഥവാ സേവാധാരിയല്ല എന്നാല് നിരന്തര സേവാധാരി. സഹജമല്ലേ? ഇല്ലായെങ്കില് സ്വയത്തിന്റെ സേവനം നല്ലതാണ്. ഏത് സമയത്ത്, എന്ത് അവസരം ലഭിക്കുന്നുവൊ ആ സേവനം ചെയ്യാന് സാധിക്കും.

ചില കുട്ടികള് തന്റെ ശരീരം കാരണം അഥവാ സമയം ലഭിക്കാത്തത് കാരണം മനസ്സിലാക്കുന്നു എനിക്ക് സേവനം ചെയ്യാന് സാധിക്കില്ലായെന്ന്. എന്നാല് 4 സേവനങ്ങളില് വച്ച് ഏതെങ്കിലും സേവനത്തില് വിധിപൂര്വ്വം ബിസിയായിട്ടിരിക്കുകയാണെങ്കില് സേവനത്തിന്റെ വിഷയത്തില് മാര്ക്ക് ശേഖരിക്കപ്പെടുന്നു, ഈ ലഭിച്ചിട്ടുള്ള നമ്പര് ഫൈനല് റിസള്ട്ടില് ശേഖരിക്കപ്പെടുന്നു. ഏതു പോലെ വാചാ സേവനം ചെയ്യുന്നവരുടെ മാര്ക്ക് ശേഖരിക്കപ്പെടുന്നു, അതേപോലെ യജ്ഞ സേവനം അഥവാ സ്വയത്തിന്റെ സേവനം അഥവാ മനസ്സാ സേവനം- ഇതിനും അത്രയ്ക്കും മഹത്വമുണ്ട്, ഇതിന്റെയും മാര്ക്ക് ശേഖരിക്കപ്പെടുന്നു. ഓരോ പ്രകാരത്തിലുമുള്ള സേവനത്തിനും അത്രയും മാര്ക്കുണ്ട്. എന്നാല് നാല് പ്രകാരത്തിലുമുള്ള സേവനം ചെയ്യുന്നവരുടെ നമ്പര് വളരെ മുന്നിലായിരിക്കും, നാല് പ്രകാരത്തിലുള്ളത് ചെയ്യാന് സാധിക്കുന്നില്ലായെങ്കില് രണ്ട് പ്രകാരത്തിലുള്ളത് ചെയ്യാനാകും എന്നാലും നിരന്തര സേവാധാരിയാണ്. നിരന്തരം ചെയ്യുന്നതുകൊണ്ട് നമ്പര് മുന്നിലേക്ക് വരാം അതിനാല് ബ്രാഹ്മണ ജീവിതം അര്ത്ഥം നിരന്തര സേവാധാരി സഹജയോഗി.

ഓര്മ്മ നിരന്തരമാക്കുന്നതില് അറ്റന്ഷന് വയ്ക്കുന്നത് പോലെ സദാ ഓര്മ്മയുടെ ലിങ്ക് യോജിക്കപ്പെട്ടിരിക്കണം, സേവനത്തിന്റെയും സംബന്ധം സദാ യോജിച്ചിരിക്കണം. ഓര്മ്മ വ്യത്യസ്ഥമായ സ്ഥിതിയുടെ അനുഭവം ചെയ്യുന്നു- ഇട്യ്ക്ക് ബീജരൂപത്തിന്റെ, ഇടയ്ക്ക് ഫരിസ്ഥാ സ്വരൂപത്തിന്റെ, ഇടയ്ക്ക് മനനത്തിന്റെ, ഇട്യ്ക്ക് ആത്മീയ സംഭാഷണത്തിന്റെ എന്നാല് സ്ഥിതി വ്യത്യസ്ഥമായതിനാല് ഓര്മ്മയുടെ വിഷയത്തില് നിരന്തര ഓര്മ്മയില് തന്നെയാണ് കണക്കാക്കപ്പെടുന്നത്. അതേപോലെ ഇത് വ്യത്യസ്ഥമായ സേവനത്തിന്റെ രൂപമായിരിക്കണം. എന്നാല് സേവനമില്ലാതെ ജീവിതമില്ല. ഓരോ ശ്വാസത്തിലും ഓര്മ്മയും സേവനവും ഉണ്ടായിരിക്കണം- ഇതിനെയാണ് പറയുന്നത് ബാലന്സ്, എങ്കിലേ സദാ ആശീര്വാദം പ്രാപ്തമാക്കുന്നതിന്റെ അനുഭവം ചെയ്യാന് സാധിക്കൂ, ഹൃദയത്തില് നിന്ന് സദാ സ്വതവേ തന്നെ ആ ശബ്ദം മുഴങ്ങും- ആശീര്വാദങ്ങളിലൂടെ പാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നു, ആശീര്വാദത്തിലൂടെ, പറക്കുന്ന കലയുടെ അനുഭവത്തിലൂടെ പറന്നു കൊണ്ടിരിക്കുന്നു. പരിശ്രമത്തില് നിന്നും, യുദ്ധത്തില് നിന്നും മുക്തമാകും. എന്ത്, എന്തുകൊണ്ട്, എങ്ങനെ- എന്നീ ചോദ്യങ്ങളില് നിന്നും മുക്തരായി സദാ പ്രസന്നരായിരിക്കും. സഫലത സദാ ജന്മസിദ്ധ അധികാരത്തിന്റെ രൂപത്തില് അനുഭവിച്ചു കൊണ്ടിരിക്കും. എന്ത് സംഭവിക്കും, സഫലത ലഭിക്കുമോ ഇല്ലയോ, എനിക്ക് മുന്നോട്ട് പോകാന് സാധിക്കുമോ ഇല്ലയോ- ഈ അറിയില്ല എന്ന സങ്കല്പം പരിവര്ത്തനപ്പെടണം എങ്കിലേ മാസ്റ്റര് ത്രികാലദര്ശി സ്ഥിതി അനുഭവിക്കാന് സാധിക്കൂ. വിജയം സുനിശ്ചിതമാണ്- ഈ നിശ്ചയവും ലഹരിയും സദാ അനുഭവപ്പെടും. ഇത് തന്നെയാണ് ആശീര്വാദത്തിന്റെ ലക്ഷണങ്ങള് മനസ്സിലായോ?

ബ്രാഹ്മണ ജീവിതത്തില്, മഹാന് യുഗത്തില് ബാപ്ദാദായുടെ അധികാരിയായി എന്നിട്ടും പരിശ്രമിക്കുന്നു, സദാ യുദ്ധത്തിന്റെ സ്ഥിതിയില് തന്നെ ജീവിതം നയിക്കുന്നു- കുട്ടികളുടെ ഈ പരിശ്രമത്തിന്റെ ജീവിതം ബാപ്ദാദായ്ക്ക് കാണാന് സാധിക്കില്ല അതിനാല് നിരന്തര യോഗി, നിരന്തര സേവാധാരിയാകൂ. മനസ്സിലായോ? ശരി.

പഴയ കുട്ടികളുടെ ആഗ്രഹം പൂര്ത്തിയായില്ലേ. ജലത്തിന്റെ സേവനം ചെയ്യുന്ന സേവാധാരി കുട്ടികള്ക്ക് ആശംസകള്, ഇവര് അനേക കുട്ടികളുടെ ആഗ്രഹം പൂര്ത്തീകരിക്കാന് രാപകല് സഹയോഗിയായി. നിദ്രാജീത്തുമായി പ്രകൃതിജീത്തുമായി. അതിനാല് മധുബനിലെ സേവാധാരികള്ക്ക്, പ്ലാന് ഉണ്ടാക്കുന്നവരാകട്ടെ, വെള്ളം കൊണ്ടു വരുന്നവരാകട്ടെ, വരുന്നവരെ വരവേല്ക്കുന്നവരാകട്ടെ, താമസ സൗകര്യം ഒരുക്കുന്നവരാകട്ടെ, ഭോജനം സമയത്ത് തയ്യാറാക്കുന്നവരാകട്ടെ- ആരാണൊ വ്യത്യസ്ഥമായ സേവനത്തിന് നിമിത്തമായവര്, സര്വ്വര്ക്കും കൃതജ്ഞത അര്പ്പിക്കണം. ബാപ്ദാദ സദാ അവരെ കൃതജ്ഞതയോടെ സ്മരിക്കുന്നുണ്ട്. ലോകത്തിലുള്ളവര് വെള്ളം വെള്ളം എന്ന് പറഞ്ഞ് നിലവിളിക്കുന്നു, ബാബയുടെ കുട്ടികള് എത്ര സഹജമായി കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. ബാപ്ദാദ സര്വ്വ സേവാധാരി കുട്ടികള്കളുടെ സേവനം കാണുന്നുണ്ട്. മധുബന് നിവാസികള് എത്ര ശാന്തമായി നിങ്ങള്ക്ക് അവസരം നല്കി കൊണ്ടിരിക്കുന്നു. നിങ്ങളും സഹയോഗിയായില്ലേ? ഏതു പോലെ അവര് സഹയോഗികളായി, നിങ്ങള്ക്ക് അതിന്റെ ഫലം ലഭിച്ചു കൊണ്ടിരിക്കുന്നു, അതേപോലെ നിങ്ങള് സര്വ്വരും ഓരോ കാര്യത്തിലും സമയത്തിനനുസരിച്ച് പൊയ്ക്കൊണ്ടിരിക്കുകയാണെങ്കില് നിങ്ങളുടെ സഹയോഗതതിന്റെ ഫലം ബ്രാഹ്മണര്ക്കും ലഭിച്ചു കൊണ്ടിരിക്കും.

ബാപ്ദാദ പുഞ്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു- സത്യയുഗത്തില് പാലിന്റെ നദികള് ഒഴുകും എന്നാല് സംഗമത്തില് ജലം നെയ്യായി മാറിയില്ലേ. നെയ്യിന്റെ നദികളാണ് പൈപ്പിലൂടെ വരുന്നത്. ജലം നെയ്യായി അപ്പോള് അമൂല്യമായില്ലേ. ഈ വിധിയിലൂടെ അനേകര്ക്ക് അവസരം നല്കി കൊണ്ടിരിക്കും. എന്നാലും നോക്കൂ, ലോകത്തിലുള്ളവരും നിങ്ങള് ബ്രാഹ്മണരും തമ്മില് വ്യത്യാസമില്ലേ. പല സ്ഥലങ്ങളില് നിന്നും നിങ്ങള്ക്ക് വളരെ വിശ്രമവും അഭ്യാസവും ലഭിച്ചു കൊണ്ടിരിക്കുന്നു. അതിനാല് രഹസ്യയുക്തമായി ഓരോ പരിതസ്ഥിതിയിലും സന്തുഷ്ടമായിരിക്കുന്നതിനുള്ള അഭ്യാസത്തെ വര്ദ്ധിപ്പിക്കൂ. ശരി.

സര്വ്വ നിരന്തര യോഗീ, നിരന്തര സേവാധാരി ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ ത്രികാലദര്ശിയായി സഫലതയുടെ അധികാരത്തെ അനുഭവം ചെയ്യുന്ന, സദാ പ്രസന്നചിത്തര്, സന്തുഷ്ടരായ, ശ്രേഷ്ഠ ആത്മാക്കള്ക്ക്, ഓരോ നിമിഷവും ആശീര്വാദത്തിന്റെ അനുഭവം ചെയ്യുന്ന കുട്ടികള്ക്ക് വിദാതാവ്, വരദാതാവായ ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ദാദീജിയോട്- സങ്കല്പിച്ചു, സര്വ്വര്ക്കും ശ്രേഷ്ഠ സങ്കല്പത്തിന്റെ ഫലം ലഭിച്ചു. ആശീര്വാദത്തിന്റെ എത്ര മാലകള് ലഭിച്ചു. ബാബയുടെ മഹിമയോടൊപ്പം നിമിത്തമായവരുടെയും മഹിമ പാടാറില്ലേ. അതിനാല് ബാബയോടൊപ്പം കുട്ടികളുടെയും പൂജ നടക്കുന്നു. ബാബയുടെ മാത്രമല്ല. സര്വ്വര്ക്കും എത്ര സന്തോഷമാണ് പ്രാപ്തമായി കൊണ്ടിരിക്കുന്നത്. ഈ ആശീര്വാദങ്ങളുടെ മാലകള് ഭക്തിയില് മാലകളുടെ അധികാരിയാക്കി മാറ്റുന്നു.

പാര്ട്ടികളുമായുള്ള അവ്യക്ത ബാപ്ദാദായുടെ സംഭാഷണം :

1) നിങ്ങള് സര്വ്വ ശ്രേഷ്ഠ ആത്മാക്കള് സര്വ്വരുടെയും ദാഹത്തെ ശമിപ്പിക്കുന്നവരല്ലേ. അത് സ്ഥൂല ജലമാണ്, നിങ്ങളുടെയടുത്തുള്ളത് ജ്ഞാനാമൃതമാണ്. ജലം അല്പകാലത്തെ ദാഹത്തെ ശമിപ്പിച്ച് തൃപ്ത ആത്മാവാക്കി മാറ്റുന്നു. അതിനാല് സര്വ്വ ആത്മാക്കളെയും അമൃതത്തിലൂടെ തൃപ്തമാക്കുന്നതിന് നിമിത്തമായില്ലേ. ഈ ഉത്സാഹം സദാ ഉണ്ടോ? കാരണം ദാഹത്തെ ശമിപ്പിക്കുക എന്നത് മഹാപുണ്യമാണ്. ദാഹിക്കുന്നവന്റെ ദാഹത്തെ ശമിപ്പിക്കുന്നവരെ പുണ്യാത്മാവെന്നു പറയുന്നു. നിങ്ങളും മഹാന് പുണ്യാത്മാവായി സര്വ്വരുടെയും ദാഹത്തെ ശമിപ്പിക്കുന്നവരാണ്. ഏതു പോലെ മനുഷ്യര് ജലം കിട്ടാതെ വരുമ്പോള് ദാഹിച്ചു വലയുന്നു, അതേപോലെ ജ്ഞാന അമൃതം ലഭിക്കാതെ വരുമ്പോള് ആത്മാക്കള് ദുഃഖിതരും അശാന്തരുമായി തീരുന്നു. അവര്ക്ക് ജ്ഞാനാമൃതം നല്കി ദാഹത്തെ ശമിപ്പിക്കുന്ന പുണ്യാത്മാക്കളാണ് നിങ്ങള്. അപ്പോള് പുണ്യത്തിന്റെ കണക്ക് അനേക ജന്മത്തേക്ക് ശേഖരിച്ചു കൊണ്ടിരിക്കുകയല്ലേ? ഒരു ജന്മത്തില് തന്നെ അനേക ജന്മത്തിന്റെ സമ്പാദ്യം ശേഖരിച്ചു കൊണ്ടിരിക്കുകയല്ലേ? ഒരു ജന്മത്തില് തന്നെ അനേക ജന്മത്തെ സമ്പാദ്യം ശേഖരിക്കപ്പെടുന്നു. നിങ്ങള് അത്രയും സമ്പാദിച്ചുവോ? മറ്റുള്ളവര്ക്കും നല്കുന്നതിനായി നിങ്ങള് ആദ്യം സ്വയം സമ്പന്നരായോ? സ്വയത്തിന് വേണ്ടിയും സമ്പാദിച്ചു, മറ്റുള്ളവര്ക്കും നല്കുന്ന ദാതാവായി. അതിനാല് സദാ ചെക്ക് ചെയ്യൂ മുഴുവന് ദിനത്തില് ഞാന് പുണ്യാത്മാവായോ? പുണ്യകര്മ്മം ചെയ്തോ അതോ കേവലം സ്വയത്തിന് വേണ്ടി കഴിച്ചു, കുടിച്ചു, സന്തോഷിച്ചു ഇങ്ങനെയാണോ? സമ്പാദിക്കുന്നവരെ വിവേകശാലകള് എന്നു പറയുന്നു, സമ്പാദിച്ചു കഴിച്ചു ഇവരെ വിവേകശാലികള് എന്ന് പറയില്ല. ഭക്ഷണം കഴിക്കാന് സമയം കണ്ടെത്തുന്നു കാരണം ആവശ്യമാണ്, അതേപോലെ ഈ പുണ്യത്തിന്റെ കാര്യം ചെയ്യേണ്ടതും ആവശ്യമായുള്ളതാണ്. അതിനാല് സദാ പുണ്യാത്മാവാണ്, ഇട്യ്ക്കിടയ്ക്കല്ല. അവസരം കിട്ടിയാല് ചെയ്യാം എന്നല്ല. അവസരം എടുക്കണം. സമയം ലഭിക്കില്ല, സമയത്തെ കണ്ടെത്തണം എങ്കിലേ സമ്പാദിക്കാന് സാധിക്കൂ, ഈ സമയത്ത് ഭാഗ്യത്തിന്റെ രേഖ എത്രത്തോളം ആഗ്രഹിക്കുന്നുവൊ അത്രത്തോളം നീട്ടി വരയ്കാന് സാധിക്കും കാരണം ബാബ ഭാഗ്യവിദാതാവും വരദാതാവുമാണ്. ശ്രേഷ്ഠമായ ജ്ഞാനത്തിന്റെ പേന ബാബ കുട്ടികള്ക്ക് നല്കിയിട്ടുണ്ട്. ഈ പേനയിലൂടെ ഭാഗ്യത്തിന്റെ രേഖ എത്ര വേണമെങ്കിലും നീട്ടി വരയ്ക്കാന് സാധിക്കും. ശരി.

2) സര്വ്വരും രാജഋഷികളല്ലേ? രാജാവ് അര്ത്ഥം അധികാരി, ഋഷി അര്ത്ഥം തപസ്വീ. തപസ്യയുടെ ബലം സഹജമായി പരിവര്ത്തനം ചെയ്യിക്കുന്നതിനുള്ള ആധാരമാണ്. പരമാത്മ സ്നേഹത്തിലൂടെ സ്വയത്തെയും വിശ്വത്തെയും സദാ കാലത്തേക്ക് നിര്വ്വിഘ്നമാക്കാന് സാധിക്കും. നിര്വ്വിഘ്നമാകുക നിര്വ്വിഘ്നമാക്കുക- ഇതേ സേവനമല്ലേ ചെയ്യുന്നത്. അനേക പ്രകാരത്തിലുള്ള വിഘ്നങ്ങളില് നിന്നും സര്വ്വാത്മാക്കളെയും മുക്തമാക്കുന്നവരാണ്. അതിനാല് ജീവന്മുക്തിയുടെ വരദാനം ബാബയില് നിന്നെടുത്ത് മറ്റുള്ളവര്ക്കും നല്കുന്നവരല്ലേ. നിര്ബന്ധനം അര്ത്ഥം ജീവന്മുക്തം.

3) ധൈര്യമുള്ള കുട്ടികളെ ബാബ സഹായിക്കും. കുട്ടികളുടെ ധൈര്യത്തില് സദാ ബാബയുടെ കോടിമടങ്ങ് സഹായം പ്രാപ്തമാകുന്നു. ഉത്തരവാദിത്വം ബാബക്കല്ലേ. എന്നാല് ട്രസ്റ്റിയായി സദാ ബാബയുടെ ഓര്മ്മയിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കൂ. ബാബയുടെ ഓര്മ്മ തന്നെയാണ് ഛത്രഛായ(കുടക്കീഴ്). പഴയ കണക്ക് വലുതാണ് എന്നാല് ബാബയുടെ ഓര്മ്മയിലൂടെ അത് ചെറുതായി മാറുന്നു, വലിയ കാര്യത്തെ ചെറുതാക്കി മാറ്റുന്നു കാരണം വലിയ ബാബ കൂടെയുണ്ട്. സദാ നിശ്ചയത്തിലൂടെ മുന്നോട്ടുയര്ന്നു കൊണ്ടിരിക്കൂ. ഓരോ ചുവടിലും ട്രസ്റ്റി, ട്രസ്റ്റി അര്ത്ഥം സര്വ്വതും നിന്റേത്, എന്റെ എന്നത് സമാപ്തം. ഗൃഹസ്ഥി അര്ത്ഥം എന്റെ. ബാബയുടേതാണെങ്കില് വലിയ കാര്യം പോലും ചെറുതാകും, എന്റെ എന്നാണെങ്കില് ചെറിയ കാര്യം പോലും വലുതാകും. ബാബ എന്ന ബോധമാണെങ്കില് അത് നമ്മെ ഭാരരഹിതമാക്കും, എന്റെ എന്ന ബോധം ഭാരമുള്ളതാക്കി മാറ്റുന്നു. അതിനാല് ഭാരത്തിന്റെ അനുഭവം ചെയ്യുമ്പോള് ചെക്ക് ചെയ്യൂ എവിടെയും എന്റെതെന്ന ബോധമില്ലല്ലോ. എന്റെതെന്നതിനെ ബാബ എന്നതിലേക്ക് പരിവര്ത്തനപ്പെടുത്തൂ എങ്കില് ആ നിമിഷം ഭാരരഹിതമാകും, മുഴുവന് ഭാരവും ഒരു നിമിഷത്തില് സമാപ്തമാകും. ശരി.

വരദാനം :-
സന്തുഷ്ടതയുടെ വിശേഷത അഥവാ ശ്രേഷ്ഠതയിലൂടെ സര്വ്വരുടെയും ഇഷ്ട ദേവതയാകുന്ന വരദാനീ മൂര്ത്തിയായി ഭവിക്കട്ടെ.

സദാ സ്വയത്തോടും സര്വ്വരോടും സന്തുഷ്ടരായിരിക്കുന്നവര്ക്കേ അനേക ആത്മാക്കളുടെ ഇഷ്ട ദേവന് അഥവാ അഷ്ട ദേവതയാകാന് സാധിക്കുകയുള്ളൂ. ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന ഗുണം, ദാനം, വിശേഷത അഥവാ ശ്രേഷ്ഠത സന്തുഷ്ടതയാണ്. സന്തുഷ്ട ആത്മാവ് തന്നെയാണ് പ്രഭുവിനും, സര്വ്വര്ക്കും, സ്വയത്തിനും പ്രിയപ്പെട്ടവരായി തീരുന്നത്. അങ്ങനെയുള്ള സന്തുഷ്ട ആത്മാക്കള് തന്നെയാണ് വരദാനീ സ്വരൂപത്തില് പ്രസിദ്ധമാകുന്നത്. ഇപ്പോള് അന്തിമ സമയത്ത് മഹാദാനിയേക്കാള് കൂടുതല് വരദാനീ സ്വരൂപത്തിലൂടെ സേവനം നടക്കും.

സ്ലോഗന് :-
മസ്തകത്തില് സദാ വിജയത്തിന്റെ തിലകം തിളങ്ങി കൊണ്ടിരിക്കുന്നവരാണ് വിജയി രത്നം.