21-11-2020 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്


മധുരമായകുട്ടികളെ - ഈസംഗമയുഗംസര്വ്വോത്തമരായിമാറുന്നതിന്റെശുഭസമയമാണ്, എന്തുകൊണ്ടെന്നാല്ഈസമയത്താണ്ബാബനിങ്ങളെനരനില്നിന്ന്നാരായണനാക്കുന്നതിന്റെപഠിപ്പ്പഠിപ്പിക്കുന്നത്.

ചോദ്യം :-

നിങ്ങള് കുട്ടികളുടെയടുത്ത് ഇങ്ങനെയുള്ള ഏതൊരു ജ്ഞാനമാണുള്ളത് അത് കാരണം നിങ്ങള് ഏത് അവസ്ഥയിലും കരയുകയില്ല?

ഉത്തരം :-

നിങ്ങളുടെയടുത്ത് ഈ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയുടെ ജ്ഞാനമുണ്ട്, നിങ്ങള്ക്കറിയാം ഇതില് ഓരോ ആത്മാവിനും അവരുടെ പാര്ട്ടാണ്, ബാബാ നമുക്ക് സുഖത്തിന്റെ സമ്പത്ത് നല്കികൊണ്ടിരിക്കുന്നു പിന്നെ എങ്ങനെ നമുക്ക് കരയാന് കഴിയും. ചിന്ത ഉണ്ടായിരുന്നു ദൂരെ ബ്രഹ്മത്തില് വസിക്കുന്ന ശക്തിയെക്കുറിച്ച്, അവരെ ലഭിച്ചു കഴിഞ്ഞു ബാക്കി എന്ത് വേണം. ധൈര്യശാലി കുട്ടികള് ഒരിക്കലും കരയില്ല.

ഓം ശാന്തി. ആത്മീയ അച്ഛനിരുന്ന് കുട്ടികള്ക്ക് ഒരു കാര്യം മനസ്സിലാക്കി തരുകയാണ്. ചിത്രങ്ങളിലും ഇങ്ങനെ എഴുതണം ത്രിമൂര്ത്തി ശിവബാബ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ്. നിങ്ങളും ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കില് നിങ്ങള് ആത്മാക്കളും പറയും - ശിവബാബ ഇങ്ങനെ പറയുന്നു. ഈ ബാബയും പറയും - ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ്. ഇവിടെ മനുഷ്യര്, മനുഷ്യര്ക്കല്ല മനസ്സിലാക്കി കൊടുക്കുന്നത് മറിച്ച് പരമാത്മാവ് ആത്മാക്കള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് അഥവാ ആത്മാവ്, ആത്മാവിന് മനസ്സിലാക്കി കൊടുക്കുകയാണ്. ജ്ഞാന സാഗരനാണെങ്കില് ശിവബാബ മാത്രമാണ്, അവരാണ് ആത്മീയ അച്ഛന്. ഈ സമയം ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛനില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ദേഹാഹങ്കാരം ഇവിടെ ഉപേക്ഷിക്കേണ്ടി വരുന്നു. ഈ സമയം നിങ്ങള്ക്ക് ദേഹീ അഭിമാനിയായി മാറി ബാബയെ ഓര്മ്മിക്കണം. കര്മ്മവും ചെയ്യൂ, ജോലി ഉത്തരവാദിത്വം മുതലായവയും നിര്വഹിച്ചുകൊണ്ടിരിക്കൂ ബാക്കി എത്ര സമയം ലഭിക്കുന്നുവോ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. നിങ്ങള്ക്കറിയാം ശിവബാബ ഈ ശരീരത്തില് വന്നിരിക്കുകയാണ്. ബാബ സത്യമാണ്, ചൈതന്യമാണ്. സത് ചിത് ആനന്ദ സ്വരൂപമെന്ന് പറയുന്നു. ബ്രഹ്മാ, വിഷ്ണു, ശങ്കരന് മറ്റൊരു മനുഷ്യര്ക്കും ഈ മഹിമയില്ല. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ഒന്ന് മാത്രമാണ്, അതാണ് പരമാത്മാവ്. ഈ ജ്ഞാനവും കേവലം നിങ്ങള്ക്ക് ഈ സമയത്താണുള്ളത്. പിന്നീട് ഒരിക്കലും ലഭിക്കില്ല. ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷവും ബാബ വരുന്നു, നിങ്ങളെ ആത്മാഭിമാനിയാക്കി മാറ്റി ബാബയെ ഓര്മ്മിപ്പിക്കുന്നതിന്, ഏതിലൂടെയാണോ നിങ്ങള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുന്നത്, വേറെ ഒരു ഉപായവുമില്ല. കേവലം മനുഷ്യര് വിളിക്കുന്നുമുണ്ട് - അല്ലയോ പതിത പാവനാ വരൂ, പക്ഷെ അര്ത്ഥം മനസ്സിലാക്കുന്നില്ല. പതിത പാവന സീതാറാം എന്ന് പറയുകയാണെങ്കില് പോലും അത് ശരിയാണ്. നിങ്ങള് എല്ലാവരും സീതമാര് അഥവാ ഭക്തകളാണ്. അതാണ് ഒരേയൊരു രാമനായ ഭഗവാന്, നിങ്ങള് ഭക്തര്ക്ക് ഭഗവാനിലൂടെ ഫലം ആവശ്യമാണ്. മുക്തിയും ജീവന് മുക്തിയും ഇതാണ് ഫലം. മുക്തി-ജീവന് മുക്തി ദാതാവ് ഒരേയൊരു ബാബ മാത്രമാണ്. ഡ്രാമയില് ഉയര്ന്നതിലും ഉയര്ന്ന പാര്ട്ടുള്ളവരും ഉണ്ടാകുന്നു അതുപോലെ താഴ്ന്ന പാര്ട്ടുള്ളവരുമുണ്ട്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്, ഇതിനെ വേറെയാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള് ഈ സമയം തമോപ്രധാന കനിഷ്ഠനില് നിന്ന് സതോപ്രധാന പുരുഷോത്തമരായി മാറികൊണ്ടിരിക്കുകയാണ്. സതോപ്രധാനമായവരെ തന്നെയാണ് സര്വ്വോത്തമര് എന്ന് പറയുന്നത്. ഈ സമയം നിങ്ങള് സര്വ്വോത്തമരല്ല. ബാബ നിങ്ങളെ സര്വ്വോത്തമരാക്കുകയാണ്. ഈ ഡ്രാമയുടെ ചക്രം കറങ്ങികൊണ്ടേയിരിക്കുന്നു, ഇതിനെ ആരും തന്നെ അറിയുന്നില്ല. കലിയുഗം, സംഗമയുഗം പിന്നീട് സത്യയുഗമുണ്ടാകുന്നു. പഴയതിനെ ആര് പുതിയതാക്കി മാറ്റും? ബാബയ്ക്കല്ലാതെ ആര്ക്കും ആക്കി മാറ്റാന് സാധിക്കില്ല. ബാബ തന്നെയാണ് സംഗമത്തില് വന്ന് പഠിപ്പിക്കുന്നത്. ബാബ സത്യയുഗത്തിലും വരുന്നില്ല, കലിയുഗത്തിലും വരുന്നില്ല. ബാബ പറയുകയാണ് എന്റെ പാര്ട്ട് തന്നെ സംഗമത്തിലാണ് അതുകൊണ്ട് സംഗമയുഗം മംഗളകാരി യുഗമെന്ന് പറയപ്പെടുന്നു. ഇതാണ് ശുഭകരമായ, വളരെ ഉയര്ന്ന ശുഭ സമയമായ സംഗമയുഗം, എപ്പോഴാണോ ബാബ വന്ന് നിങ്ങള് കുട്ടികളെ നരനില് നിന്ന് നാരായണനാക്കുന്നത്. മനുഷ്യരാണെങ്കില് മനുഷ്യര് തന്നെയാണ് പക്ഷെ ദൈവീക ഗുണമുള്ളവരായി മാറുകയാണ്, അതിനെയാണ് പറയപ്പെടുന്നത് ആദി സനാതന ദേവീ ദേവതാ ധര്മ്മം. ബാബ പറയുകയാണ് ഞാന് ഈ ധര്മ്മം സ്ഥാപന ചെയ്യുന്നു, ഇതിന് വേണ്ടി തീര്ച്ചയായും പവിത്രമായി മാറേണ്ടതുണ്ട്. പതിത പാവനന് ഒരേയൊരു ബാബ തന്നെയാണ്. ബാക്കി എല്ലാവരും വധുക്കളാണ്, ഭക്തകള്. പതിത പാവന സീതാറാം എന്ന് പറയുന്നതും ശരിയാണ്. പക്ഷെ അതിനു ശേഷം ആരാണോ രഘുപതി രാഘവ രാജാ റാം എന്ന് പറയുന്നത് അത് തെറ്റാണ്. മനുഷ്യര് അര്ത്ഥമറിയാതെ എന്താണോ തോന്നുന്നത് അത് പറഞ്ഞു കൊണ്ടിരിക്കുന്നു, അര്ത്ഥമറിയാതെ എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം ചന്ദ്രവംശീ ധര്മ്മവും ഇപ്പോള് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ബാബ വന്ന് ബ്രാഹ്മണകുലത്തിന്റെ സ്ഥാപന ചെയ്യുന്നു, ഇതിനെ രാജവംശമെന്ന് പറയില്ല. ഇത് കുടുംബമാണ്, ഇവിടെ നിങ്ങള് പാണ്ഡവരുടെയും കൗരവരുടെയും രാജ്യമില്ല. ആരാണോ ഗീത പഠിച്ചവര്, അവര്ക്ക് ഈ കാര്യങ്ങള് പെട്ടെന്ന് ബുദ്ധിയില് വരും. ഇതും ഗീതയാണ്. ആരാണ് കേള്പ്പിക്കുന്നത്? ഭഗവാന്. നിങ്ങള് കുട്ടികള്ക്ക് ആദ്യമാദ്യം ഈ അറിവ് നല്കണം ഗീതയുടെ ഭഗവാന് ആരാണ്? അവര് പറയുന്നു കൃഷ്ണ ഭഗവാനുവാചയെന്ന്. കൃഷ്ണനുള്ളത് സത്യയുഗത്തിലാണ്. അതിലുള്ള ആത്മാവാണെങ്കില് അവിനാശിയാണല്ലോ. ശരീരത്തിന്റെ തന്നെയാണ് പേര് മാറുന്നത്. ആത്മാവിന്റെ പേര് ഒരിക്കലും മാറുന്നില്ല. ശ്രീകൃഷ്ണന്റെ ആത്മാവിന്റെ ശരീരം സത്യയുഗത്തില് തന്നെയാണുണ്ടാവുന്നത്. നമ്പര്വണ്ണില് കൃഷ്ണന് തന്നെയാണ് പോകുന്നത്. ലക്ഷ്മീ നാരായണന് നമ്പര് വണ്, പിന്നീട് സെക്കന്റ്, തേര്ഡ്. അതിനാല് അവരുടെ മാര്ക്കിലും ഇത്രയും കുറവുണ്ടാകും. ഈ മാല ഉണ്ടാക്കുകയാണല്ലോ. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് വിഷ്ണുവിന്റെ മാലയും ഉണ്ടാകുന്നു രുദ്ര മാലയും ഉണ്ടാകുന്നു. വിഷ്ണുവിന്റെ രുണ്ഡ് മാല കാണിക്കുന്നു. നിങ്ങള് കുട്ടികള് യഥാക്രമമായി വിഷ്ണുപുരിയിലെ അധികാരിയാവുന്നു. അതിനാല് നിങ്ങള് വിഷ്ണുവിന്റെ കഴുത്തിലെ മാലയായി മാറുന്നു. ആദ്യമാദ്യം ശിവന്റെ കഴുത്തിലെ മാലയാകുന്നു, അതിനെ രുദ്രമാലയെന്ന് പറയുന്നു, ഏതാണോ ജപിക്കുന്നത്. മാല പൂജിക്കപ്പെടുന്നില്ല, സ്മരിക്കുകയാണ്. മാലയുടെ മണിയാകുന്നത് അവരാണ് ആരാണോ വിഷ്ണുപുരിയിലെ രാജധാനിയില് നമ്പര്വൈസായി വരുന്നത്. മാലയില് ആദ്യം ഉള്ളത് പൂവാണ് പിന്നീട് ജോടികളായ മുത്ത്. പ്രവൃത്തി മാര്ഗ്ഗമാണല്ലോ. പ്രവൃത്തി മാര്ഗ്ഗം ആരംഭിക്കുന്നത് ബ്രഹ്മാവ്, സരസ്വതി, പിന്നെ നിങ്ങള് കുട്ടികളിലൂടെയാണ് . ഇവരാണ് പിന്നീട് ദേവതയാകുന്നത്. ലക്ഷ്മീ നാരായണനാണ് ആദ്യം. മുകളില് പുഷ്പമായ ശിവബാബ. മാല കറക്കി കറക്കി പുറകെ പുഷ്പത്തെ ശിരസ്സില് തൊട്ട് നമിക്കുന്നു. ആരാണോ പുനര്ജന്മത്തില്വരാത്തത്, ബ്രഹ്മാവില് പ്രവേശിക്കുന്നത് ആ ശിവബാബയാണ് പുഷ്പം. ശിവബാബ തന്നെയാണ് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്. ബ്രഹ്മാബാബയുടെ ആത്മാവാണെങ്കില് അവരുടെതാണ്. അവര് തന്റെ ശരീര നിര്വാഹാര്ത്ഥം ചെയ്യുന്നു, അവരുടെ ജോലിയാണ് കേവലം ജ്ഞാനം നല്കുക. എങ്ങനെയാണോ ചിലരുടെ ഭാര്യ അഥവാ അച്ഛന് മുതലായവര് മരിച്ചാല് അവരുടെ ആത്മാവിനെ ബ്രാഹ്മണന്റെ ശരീരത്തില് വിളിക്കുന്നത്. മുമ്പ് വന്നിരിന്നു, അത് ഒരു ശരീരം ഉപേക്ഷിച്ച് വരുന്നില്ല. ഇത് ഡ്രാമയില് ആദ്യം തന്നെ അടങ്ങിയിട്ടുള്ളതാണ്. ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്. ആ ആത്മാവാണെങ്കില് പോയി, പോയിട്ട് വേറൊരു ശരീരം എടുത്തു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഈ മുഴുവന് ജ്ഞാനവും ലഭിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് ആരെങ്കിലും മരിച്ചാലും നിങ്ങള്ക്ക് യാതൊരു ചിന്തയുമില്ല. അമ്മ മരിച്ചുവെങ്കിലും ഹല്വ കഴിക്കണം(ശാന്താ ബഹനെ പോലെ). പെണ്കുട്ടി പോയി അവര്ക്ക് മനസ്സിലാക്കി കൊടുത്തു നിങ്ങള് എന്തിനാണ് കരയുന്നത്? അവരാണെങ്കില് പോയി വേറെ ശരീരമെടുത്തു. കരയുന്നതു കൊണ്ട് ഒരിക്കലും തിരിച്ച് വരുകയില്ല. ധൈര്യശാലികള് ഒരിക്കലും കരയില്ല. അപ്പോള് അവിടെ എല്ലാവരും കരയുന്നത് അവസാനിപ്പിച്ച് മനസ്സിലാക്കി കൊടുക്കാന് തുടങ്ങി. അങ്ങനെ അനേകം പെണ്കുട്ടികള് പോയി മനസ്സിലാക്കി കൊടുക്കുന്നുണ്ട്. ഇപ്പോള് കരയുന്നത് അവസാനിപ്പിക്കൂ. അസത്യമായ ബ്രാഹ്മണരെയും കഴിപ്പിക്കരുത്. ഞങ്ങള് സത്യമായ ബ്രാഹ്മണരെ കൊണ്ടു വരാം പിന്നീട് എല്ലാവരും ജ്ഞാനം കേള്ക്കാന് തുടങ്ങുന്നു. മനസ്സിലാക്കുന്നു ഈ കാര്യങ്ങള് പറയുന്നത് ശരിയാണ്. ജ്ഞാനം കേട്ട് കേട്ട് ശാന്തരാകുന്നു. 7 ദിവസത്തേയ്ക്ക് ആരെങ്കിലും ഭാഗവതം മുതലായവ വെയ്ക്കുകയാണെങ്കില് പോലും മനുഷ്യരുടെ ദുഖം ഇല്ലാതാകുന്നില്ല. ഈ പെണ്കുട്ടികളാണെങ്കില് എല്ലാവരുടെയും ദുഖം ദൂരീകരിക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നു കരയേണ്ട ആവശ്യം തന്നെയില്ല. ഇതാണെങ്കില് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ടഭിനയിക്കണം. ഏത് സാഹചര്യത്തിലും കരയരുത്. പരിധിയില്ലാത്ത അച്ഛന്-ടീച്ചര്-ഗുരുവിനെ ലഭിച്ചു, ഏതിന് വേണ്ടിയാണോ നിങ്ങള് ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്നത്. അനുഭവിയായ ബ്രഹ്മാവില് ഇരിക്കുന്ന പരംപിതാ പരമാത്മാവിനെ ലഭിച്ചു കഴിഞ്ഞു ബാക്കി എന്ത് വേണം. ബാബ നല്കുന്നത് തന്നെ സുഖത്തിന്റെ സമ്പത്താണ്. നിങ്ങള് ബാബയെ മറന്നു പോയിരിക്കുകയാണ് അതിനാലാണ് കരയേണ്ടി വരുന്നത്. ബാബയെ ഓര്മ്മിക്കുകയാണെങ്കില് സന്തോഷമുണ്ടാകും. ഓ! നമ്മളാണെങ്കില് വിശ്വത്തിന്റെ അധികാരിയാവുകയാണ്. പിന്നീട് 21 തലമുറ ഒരിക്കലും കരയുകയില്ല. 21 തലമുറ അര്ത്ഥം പൂര്ണ്ണമായും വൃദ്ധരാകുന്നത് വരെ അകാല മൃത്യു ഉണ്ടാകുന്നില്ല, അതിനാല് ഉള്ളില് എത്ര ഗുപ്തമായ സന്തോഷമുണ്ടായിരിക്കണം. നിങ്ങള്ക്കറിയാം നമ്മള് മായയുടെ മേല് വിജയം നേടി ജഗത് ജീത്തായി മാറും. ആയുധം മുതലായവയുടെ ഒരു കാര്യവുമില്ല. നിങ്ങള് ശിവ ശക്തികളാണ്. നിങ്ങളുടെയടുത്ത് ജ്ഞാനമാകുന്ന വാള്, ജ്ഞാന ബാണവുമുണ്ട്. അവര് പിന്നീട് ഭക്തിമാര്ഗ്ഗത്തില് ദേവിമാര്ക്ക് സ്ഥൂലമായ ബാണവും വാളുമെല്ലാം നല്കിയിരിക്കുന്നു. ബാബ പറയുകയാണ് ജ്ഞാനമാകുന്ന വാളു കൊണ്ട് വികാരങ്ങളെ ജയിക്കണം, ബാക്കി ദേവിമാരൊന്നും ഒരു ഹിംസകരൊന്നുമല്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്. സാധൂ സന്യാസിമാരെല്ലാം നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്, അവര് പ്രവൃത്തി മാര്ഗ്ഗത്തെ അംഗീകരിക്കുന്നേയില്ല. നിങ്ങളാണെങ്കില് മുഴുവന് പഴയ ലോകത്തെയും, പഴയ ശരീരത്തെയും സന്യാസം ചെയ്യുന്നു. ഇപ്പോള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് ആത്മാവ് പവിത്രമാകും. ജ്ഞാനത്തിന്റെ സംസ്ക്കാരം കൊണ്ട് പോകും. അതിനനുസരിച്ച് പുതിയ ലോകത്തില് ജന്മമെടുക്കും. അഥവാ ഇവിടെത്തന്നെ ജന്മമെടുക്കുകയാണെങ്കില് ഏതെങ്കിലും നല്ല വീട്ടില് രാജാവിന്റെയടുത്ത് അഥവാ ധാര്മ്മികതയുള്ള വീട്ടില് ആ സംസ്ക്കാരമെടുത്ത് പോകും. എല്ലാവരുടെയും സ്നേഹിയാകും. പറയും ഇത് ദേവിയാണ്. കൃഷ്ണന്റെ മഹിമ എത്രയാണ് പാടുന്നത്. കുട്ടിക്കാലത്ത് കാണിച്ചിരിക്കുന്നു വെണ്ണ കട്ടു, മണ്കുടം പൊട്ടിച്ചു, ഇത് ചെയ്തു...... എത്ര കളങ്കം ചാര്ത്തിയിരിക്കുന്നു. ശരി, പിന്നീട് കൃഷ്ണനെ എന്തുകൊണ്ട് കറുപ്പാക്കി? അവിടെയാണെങ്കില് കൃഷ്ണന് വെളുപ്പായിരിക്കുമല്ലോ. പിന്നീട് ശരീരം മാറികൊണ്ടിരിക്കുന്നു, പേരും മാറികൊണ്ടിരിക്കുന്നു. ശ്രീകൃഷ്ണനാണെങ്കില് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനായിരുന്നു, കൃഷ്ണനെ എന്തുകൊണ്ട് കറുത്ത നിറമാക്കി മാറ്റി? ആര്ക്കും ഒരിക്കലും പറയാന് സാധിക്കില്ല. അവിടെ കറുത്തതാക്കി മാറ്റാന് സര്പ്പമൊന്നും ഉണ്ടാവില്ല. ഇവിടെ വിഷം കയറുമ്പോള് കറുത്തതായി മാറുന്നു. അവിടെയാണെങ്കില് അങ്ങനെയുള്ള കാര്യങ്ങള് ഉണ്ടാവാന് സാധിക്കില്ല. നിങ്ങള് ഇപ്പോള് ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറുകയാണ്. ഈ ബ്രാഹ്മണ സമ്പ്രാദയത്തെ ആര്ക്കും തന്നെയറിയുകയില്ല. ആദ്യമാദ്യം ബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ ദത്തെടുക്കുന്നു. പ്രജാപിതാവാണെങ്കില് അവരുടെ പ്രജയും അനേകാനേകം ഉണ്ട്. സരസ്വതിയെ ബ്രഹ്മാവിന്റെ പുത്രിയെന്ന് പറയുന്നു. ഭാര്യയൊന്നുമല്ല. ഇത് ആര്ക്കും അറിയുകയില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ തന്നെയാണ് മുഖവംശാവലി. ഭാര്യയുടെ കാര്യമേയില്ല. ഇദ്ദേഹത്തില് ബാബ പ്രവേശിച്ച് പറയുകയാണ് നിങ്ങള് എന്റെ കുട്ടികളാണ്. ഞാന് ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവെന്ന് വെച്ചു, ഏതെല്ലാം കുട്ടികളുണ്ടായോ എല്ലാവരുടെയും പേര് മാറ്റിയിരിക്കുന്നു. നിങ്ങള് കുട്ടികള് ഇപ്പോള് മായയുടെ മേല് വിജയം നേടിയിരിക്കുകയാണ്, ഇതിനെ തന്നെയാണ് പറയുന്നത് - ജയത്തിന്റെയും പരാജയത്തിന്റെയും കളി. ബാബ എത്ര ചെറിയ വ്യാപാരമാണ് ചെയ്യിക്കുന്നത്. എന്നിട്ടും മായ തോല്പ്പിക്കുകയാണെങ്കില് ഓടിപോകുന്നു. 5 വികാരമാകുന്ന മായ തോല്പ്പിക്കുന്നു. ആരിലാണോ 5 വികാരമുള്ളത്, അവരെ തന്നെയാണ് ആസുരീയ സമ്പ്രദായമെന്ന് പറയുന്നത്. ക്ഷേത്രങ്ങളില് ദേവിമാരുടെ മുന്നില് പോയി മഹിമ പാടുന്നു - അങ്ങ് സര്വ്വ ഗുണ സമ്പന്നയാണ്...... ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് - നിങ്ങള് തന്നെയായിരുന്നു പൂജ്യ ദേവതകള് പിന്നീട് 63 ജന്മങ്ങള് പൂജാരിയായി മാറി, ഇപ്പോള് വീണ്ടും പൂജ്യരായി മാറുകയാണ്. ബാബ പൂജ്യരാക്കി മാറ്റുന്നു, രാവണന് പൂജാരിയാക്കുന്നു. ഈ കാര്യങ്ങള് ഒരു ശാസ്ത്രങ്ങളിലും ഇല്ല. ബാബ ഒരു ശാസ്ത്രവും പഠിച്ചിട്ടുമില്ല. ബാബയാണെങ്കിലോ ജ്ഞാനത്തിന്റെ സാഗരം തന്നെയാണ്. വേള്ഡ് ഓള്മൈറ്റി അതോറിറ്റിയാണ്. ഓള്മൈറ്റി അര്ത്ഥം സര്വ്വ ശക്തിമാന്. ബാബ പറയുകയാണ് എല്ലാ വേദ-ശാസ്ത്രങ്ങളെയും അറിയുന്നവനാണ് ഞാന്. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. ഞാന് ഈ എല്ലാ കാര്യങ്ങളും അറിയുന്നു. ദ്വാപരം മുതല്ക്കേ നിങ്ങള് പൂജാരിയായി. സത്യ - ത്രേതാ യുഗത്തിലാണെങ്കില് പൂജ ഉണ്ടായിരിക്കില്ല. അത് പൂജ്യ കുലമാണ്. പിന്നീട് പൂജാരി കുലമുണ്ടാകുന്നു. ഈ സമയം എല്ലാവരും പൂജാരിയാണ്. ഈ കാര്യങ്ങള് ആര്ക്കും അറിയുകയില്ല. ബാബ തന്നെയാണ് വന്ന് 84 ജന്മങ്ങളുടെ കഥ പറയുന്നത്. പൂജ്യ പൂജാരി ഈ എല്ലാ കളിയും നിങ്ങളുടെയാണ്. ഹിന്ദു ധര്മ്മമെന്ന് പറയുന്നു. വാസ്തവത്തില് ഭാരതത്തില് ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു, ഹിന്ദുവല്ല. എത്ര കാര്യങ്ങളാണ് മനസ്സിലാക്കി കൊടുക്കേണ്ടി വരുന്നത്. ഈ പഠിപ്പ് സെക്കന്റിന്റെതാണ്. എന്നിട്ടും എത്ര സമയം വേണ്ടി വരുന്നു. പറയുകയാണ് സാഗരത്തെ മഷിയാക്കൂ, മുഴുവന് കാടിനെയും പേനയാക്കൂ എങ്കില് പോലും പൂര്ത്തിയാക്കാന് സാധിക്കില്ല. അവസാനം വരെ നിങ്ങള്ക്ക് ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കും. നിങ്ങള് ഇതിന്റെ പുസ്തകങ്ങള് വളരെയധികം ഉണ്ടാക്കും. ആരംഭത്തിലും ബാബ അതിരാവിലെ എഴുന്നേറ്റ് എഴുതിയിരുന്നു, പിന്നീട് മമ്മ കേള്പ്പിച്ചിരുന്നു, അപ്പോള് മുതല് അച്ചടിച്ചു വരുകയാണ്. എത്ര പേപ്പറുകള് കഴിഞ്ഞിട്ടുണ്ടാകും. ഗീതയാണെങ്കില് ഒന്ന് ഇത്രയും ചെറുതുണ്ട്. ഗീതയുടെ ലോക്കറ്റും ഉണ്ടാക്കുന്നു. ഗീതയുടെ പ്രഭാവം ഏറെയാണ്, പക്ഷെ ഗീതാ ജ്ഞാന ദാതാവിനെ മറന്നു പോയി. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ജ്ഞാന വാളു കൊണ്ട് വികാരങ്ങളെ ജയിക്കണം. ജ്ഞാനത്തിന്റെ സംസ്ക്കാരം നിറയ്ക്കണം. പഴയ ലോകത്തെയും പഴയ സംസ്ക്കാരത്തെയും സന്യാസം ചെയ്യണം.

2. ഭാഗ്യവാനാകുന്നതിന്റെ സന്തോഷത്തിലിരിക്കണം, ഏതൊരു കാര്യത്തിന്റെയും ചിന്തയിലിരിക്കരുത്. ആരെങ്കിലും ശരീരം ഉപേക്ഷിച്ചാല് പോലും ദുഖത്തിന്റെ കണ്ണുനീര് ഒഴുക്കരുത്.

വരദാനം :-

കിരീടത്തേയും സിംഹാസനത്തേയും സദാ നിലനിര്ത്തുന്ന നിരന്തരമായ സ്വതവെ യോഗിയായി ഭവിക്കട്ടെ.

വര്ത്തമാന സമയം ബാബയിലൂടെ എല്ലാ കുട്ടികള്ക്കും കിരീടവും സിംഹാസനവും പ്രാപ്തമായിട്ടുണ്ട്, ഇപ്പോഴുള്ള ഈ കിരീടവും സിംഹാസനവും അനേക ജന്മങ്ങളിലേക്ക് കിരീടവും സിംഹാസനവും പ്രാപ്തമാക്കി തരും. വിശ്വ മംഗളത്തിന്റെ ഉത്തരവാദിത്വത്തിന്റെ കിരീടവും, ബാപ്ദാദയുടെ ഹൃദയസിംഹാസനവും സദാ നിലനില്ക്കുകയാണെങ്കില് നിരന്തരമായ സ്വതവെ തന്നെ യോഗിയാകും. അവര്ക്ക് ഒരു പ്രകാരത്തിലുമുള്ള പരിശ്രമത്തിന്റെ കാര്യവുമുണ്ടാകില്ല ംന്തുകൊണ്ടെന്നാല് ഒന്ന് സമീപ സംബന്ധത്തിലാണ് ഉള്ളത്, മറ്റൊന്ന് അളവറ്റ പ്രാപ്തിയും ഉണ്ട്. എവിടെയാണോ പ്രാപ്തി ഉള്ളത് അവിടെ സ്വതവെ ഓര്മ്മ ഉണ്ടാകും.

സ്ലോഗന് :-

ശുദ്ധമായ ബുദ്ധി കൊണ്ട് പ്ലാനിനെ പ്രായോഗികമാക്കൂ എങ്കില് അതില് സഫലതാ അടങ്ങിയിട്ടുണ്ടാകും.