21.11.2023           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, സെക്കന്റില് മുക്തിയും ജീവന്മുക്തിയും പ്രാപ്തമാക്കുന്നതിനുവേണ്ടി ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കൂ(മന്മനാഭവ, മദ്ധ്യാജീ ഭവ). ബാബയെ യഥാര്ത്ഥ രീതിയില് തിരിച്ചറിഞ്ഞ് ഓര്മ്മിക്കൂ, എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കൂ.

ചോദ്യം :-
ഏത് ലഹരിയുടെ ആധാരത്തിലേ നിങ്ങള്ക്ക് ബാബയെ പ്രത്യക്ഷപ്പെടുത്താന് സാധിക്കൂ?

ഉത്തരം :-
ലഹരിയുണ്ടായിരിക്കണം, നമ്മള് ഇപ്പോള് ഭഗവാന്റെ കുട്ടികളായിരിക്കുന്നു, ഭഗവാന് നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാം തന്നെയാണ് സര്വ്വ മനുഷ്യരാശിക്കും സത്യമായ വഴി പറഞ്ഞുകൊടുക്കേണ്ടത്. നമ്മള് ഇപ്പോള് സംഗമയുത്തിലാണ്. നമുക്ക് നമ്മുടെ കുലീനമായ പെരുമാറ്റത്തിലൂടെ ബാബയുടെ പേരിനെ പ്രശസ്തമാക്കണം. ബാബയുടേയും ശ്രീകൃഷ്ണന്റേയും മഹിമ എല്ലാവരേയും കേള്പ്പിക്കണം.

ഗീതം :-
വരാന് പോകുന്ന നാളെയുടെ ഭാഗ്യമാണ് നിങ്ങള്...

ഓംശാന്തി.  
ഈ ഗീതം സ്വാതന്ത്ര്യസേനാനികള് പാടിയതാണ്, ബാക്കി ലോകത്തിന്റെ ഭാഗ്യം എന്തിനെയാണ് പറയുന്നത്, ഇത് ഭാരതവാസികള് അറിയുന്നില്ല. മുഴുവന് ലോകത്തിലും പ്രശ്നങ്ങളാണ്, മുഴുവന് ലോകത്തിന്റേയും ഭാഗ്യത്തെ പരിവര്ത്തനപ്പെടുത്തി നരകത്തില് നിന്നും സ്വര്ഗ്ഗമാക്കി മാറ്റാന് ഒരു മനുഷ്യര്ക്കും സാധിക്കില്ല. ഈ മഹിമ മനുഷ്യന്റേതല്ല. അഥവാ കൃഷ്ണനെ പറയുകയാണെങ്കിലും കൃഷ്ണനെ ആരും ഗ്ലാനി ചെയ്യില്ലല്ലോ. മനുഷ്യര്ക്ക് ഈ കാര്യം മനസ്സിലാക്കാന് സാധിക്കുന്നില്ല കൃഷ്ണന് നാലാം നാളിലെ ചന്ദ്രനെ എങ്ങനെ കണ്ടു കളങ്കിതമായി. വാസ്തവത്തില് കൃഷ്ണന് കളങ്കമുണ്ടാകുന്നില്ല. ഗീതയുടെ ഭഗവാനും ഉണ്ടാകുന്നില്ല. കളങ്കം മുഴുവന് കിട്ടുന്നത് ബ്രഹ്മാവിനാണ്. കൃഷ്ണന് കളങ്കം ലഭിച്ചത് കൃഷ്ണന് ഓടിപ്പിച്ചു എന്നതാണ്. ശിവബാബയെ ആരും തന്നെ അറിയുന്നില്ല. ഈശ്വരന്റെ പിന്നാലെ ഓടിയിട്ടുണ്ട് തീര്ച്ച. പക്ഷേ ഈശ്വരന് ഒരിക്കലും ഗ്ലാനി കിട്ടുന്നില്ല. ഈശ്വരനോ കൃഷ്ണനോ ഒരിക്കലും ഗ്ലാനി കിട്ടുന്നില്ല. രണ്ടുപേരുടേയും മഹിമ വളരെ ഉയര്ന്നതാണ്. കൃഷ്ണന്റെ മഹിമയാണ് നമ്പര് 1. ലക്ഷ്മീനാരായണന് ഇത്രയും മഹിമയില്ല. കാരണം അവര് പതി, പത്നിയാണ്. കൃഷ്ണന് കുമാരനാണ് അതുകൊണ്ട് മഹിമ കൂടുതലുണ്ട്. ലക്ഷ്മീനാരായണന്റെ മഹിമ ഇങ്ങനെ പാടാറുണ്ട് 16 കലാ സമ്പൂര്ണ്ണര്, സമ്പൂര്ണ്ണനിര്വ്വികാരി. കൃഷ്ണനെ ദ്വാപരയുഗത്തിലാണെന്ന് പറയുന്നു. ആളുകള് പറയുന്നു ഈ മഹിമ പരമ്പരായി നടന്നുവരുന്നതാണ്. ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങള് കുട്ടികള് അറിഞ്ഞു. ഇത് ഈശ്വരീയ ജ്ഞാനമാണ്, ഈശ്വരനാണ് രാമരാജ്യം സ്ഥാപിക്കുന്നത്. രാമരാജ്യത്തെക്കുറിച്ച് മനുഷ്യന് മനസ്സിലാക്കുന്നില്ല. ബാബ വന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. എല്ലാറ്റിന്റേയും ആധാരം ഗീതയാണ്. ഗീത പോലും തെറ്റായിട്ടാണ് എഴുതിവെച്ചിരിക്കുന്നത്. കൗരവരും പാണ്ഡവരും തമ്മില് യുദ്ധം ഉണ്ടായിട്ടേയില്ല, പിന്നെ അര്ജ്ജുനന്റെ കാര്യമേ വരുന്നില്ല. ഇതാണെങ്കില് ബാബ പാഠശാലയിലിരുത്തി പഠിപ്പിക്കുകയാണ്. പാഠശാല യുദ്ധമൈതാനമല്ല. മായാരാവണനാണ് യുദ്ധത്തില്. അതിന്റെ മേല് വിജയം പ്രാപിക്കണം. മായയെ ജയിച്ച് വിശ്വജേതാവായി മാറണം. പക്ഷേ ഈ കാര്യങ്ങളെക്കുറിച്ച് ആരും ഇത്തിരിപോലും മനസ്സിലാക്കുന്നില്ല. ഡ്രാമയില് ഇത് അടങ്ങിയതാണ്. ആളുകള് പിന്നെ മനസ്സിലാക്കിക്കൊള്ളും. നിങ്ങള് കുട്ടികള്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഭീഷ്മപിതാമഹനെപ്പോലുള്ളവരെ ഹിംസകബാണം ഉപയോഗിച്ച് കൊല്ലേണ്ട കാര്യമേയില്ല. ശാസ്ത്രങ്ങളില് വളരെയധികം കാര്യങ്ങള് എഴുതിവെച്ചിട്ടുണ്ട്. മാതാക്കള് മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി മറ്റുള്ളവരോടു സമയം ചോദിക്കണം. പറയൂ ഞങ്ങള് താങ്കളോട് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന് ആഗ്രഹിക്കുന്നു. ഗീത ഭഗവാന് പാടിയതാണ്. ഭഗവാന്റെ മഹിമയാണ്. ശ്രീകൃഷ്ണന്റെത് വേറെയാണ്. ഞങ്ങള്ക്ക് ഈ കാര്യത്തില് സംശയമുണ്ട്. രുദ്രഭഗവാനുവാച- ഭഗവാന്റേത് രുദ്രജ്ഞാനയജ്ഞമാണ്. നിരാകാരനായ പരംപിതാപരമാത്മാവിന്റേതാണ് ജ്ഞാനയജ്ഞം. മനുഷ്യര് പറയും ഭഗവാനുവാചയെന്ന്. ഭഗവാനെന്ന് പറയുന്നത് ഒന്നിനെയാണ്. ആ ഭഗവാന്റെ മഹിമ എഴുതണം. കൃഷ്ണന്റെ മഹിമ ഇതാണ് ഇപ്പോള് ഇവര് രണ്ടില് ഗീതയുടെ ഭഗവാന് ആരാണ്? ഗീതയിലെഴുതിയിട്ടുണ്ട് സഹജരാജയോഗം. ബാബ പറയുകയാണ് പരിധിയില്ലാത്ത സന്യാസം ചെയ്യൂ. ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, മന്മനാഭവ, മധ്യാജീഭവ. ബാബ മനസ്സിലാക്കിത്തരുന്നത് വളരെ നല്ല രീതിയിലാണ്. ഗീതയാണ് ശ്രീമദ്ഭഗവാനുവാച. ശ്രീ അര്ത്ഥം ശ്രേഷ്ഠനായ പരംപിതാ പരമാത്മാവിനെയാണ് പറയുന്നത്. കൃഷ്ണന് ദൈവിക ഗുണങ്ങളുള്ള മനുഷ്യനാണ്. ഗീതയുടെ ഭഗവാന് ശിവനാണ് രാജയോഗം പഠിപ്പിക്കുന്നത്. അവസാനം എല്ലാ ധര്മ്മത്തിനും വിനാശമുണ്ടായി ഒരു ധര്മ്മത്തിന്റെ സ്ഥാപന നടക്കും. സത്യയുഗത്തില് ഒരു ആദിസനാതനദേവീദേവതാധര്മ്മമാണ് ഉണ്ടായിരുന്നത്. അത് കൃഷ്ണനല്ല സ്ഥാപിച്ചത് ഭഗവാന് ശിവനാണ്. ഭഗവാന്റെ മഹിമ ഇതാണ്. ഭഗവാനെ ത്വമേവ മാതാശ്ചപിതാ ത്വമേവ എന്ന് പറയാറുണ്ട്. കൃഷ്ണനെയല്ല പറയുന്നത്. നിങ്ങള്ക്ക് സത്യമായ ബാബയുടെ പരിചയം കിട്ടി. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കണം ഭഗവാനാണ് ലിബറേറ്റര് ഗൈഡ്. എല്ലാവരേയും കൂടെ കൂട്ടിക്കൊണ്ടുപോകുന്നു. കൊതുകിന് കൂട്ടത്തെപ്പോലെ എല്ലാവരേയും കൊണ്ടുപോകേണ്ടത് ശിവന്റെ ജോലിയാണ്. സുപ്രീം എന്ന അക്ഷരം വളരെ നല്ലതാണ്. ശിവന് പരംപിതാപരമാത്മാവിന്റെ മഹിമ വേറെയാണ്, കൃഷ്ണന്റെ മഹിമ വേറെയാണ്. രണ്ടും സിദ്ധീകരിച്ച് മനസ്സിലാക്കിക്കൊടുക്കണം. ശിവന് ജനനമരണത്തിലേക്ക് വരുന്നില്ല. പതീതപാവനനാണ് ബാബ. കൃഷ്ണന് പൂര്ണ്ണമായും 84 ജന്മങ്ങളെടുക്കുന്നു. ഇപ്പോള് പരമാത്മാവെന്ന് ആരെയാണ് പറയുക? ഇതെഴുതണം. പരിധിയില്ലാത്ത ബാബയെ അറിയാത്തതുകാരണം അനാഥരും ദു:ഖികളുമായിമാറി. സത്യയുഗത്തില് എല്ലാവരും സുഖികളായിരുന്നു, ധനികരായിരുന്നു. വാക്കുകള് സ്പഷ്ടമായിരിക്കണം. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ സമ്പത്തെടുക്കൂ. സെക്കന്റില് ജീവന്മുക്തിയാണ്. ഇപ്പോഴും ശിവബാബ ഇങ്ങനെയാണ് പറയുന്നത,് ശിവബാബയുടെ മഹിമ പൂര്ണ്ണമായും എഴുതണം. ശിവായ നമ: ബാബയില് നിന്നാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. ഈ സൃഷ്ടിചക്രത്തെ മനസ്സിലാക്കുന്നതിലൂടെ നിങ്ങള് സ്വര്ഗ്ഗവാസിയായി മാറും. ഇപ്പോള് ജഡ്ജ് ചെയ്യൂ ശരി എന്താണ്? നിങ്ങള് കുട്ടികള് സന്യാസിമാരുടെ ആശ്രമങ്ങളില് പോയി വ്യക്തിപരമായി അവരെ കാണണം. എല്ലാവര്ക്കും അവരുടേതായ അഭിമാനം ഉണ്ടായിരിക്കും.

നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ടായിരിക്കണം മനുഷ്യര്ക്ക് എങ്ങനെ സത്യമായ വഴി പറഞ്ഞുകൊടുക്കാം. ഭഗവാനുവാച - ഞാന് ഈ സാധുസന്യാസിമാരെപ്പോലും ഉദ്ധരിക്കുന്നു. മുക്തിദാതാവ് എന്നും പറയുന്നു. പരിധിയില്ലാത്ത ബാബ പറയുന്നു എന്റേതായി മാറൂ. അച്ഛന് മകനെ ഷോ ചെയ്യുന്നു, മകന് അച്ഛനെ ഷോ ചെയ്യുന്നു. ശ്രീകൃഷ്ണനെ പിതാവെന്ന് പറയില്ല. ഗോഡ് ഫാദറിന്റെ കുട്ടികളാണെന്ന് പറയാന് സാധിക്കും. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് വളരെ ലഹരി വേണം. പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ് നമ്മള്. രാജാവിന്റെ കുട്ടി രാജകുമാരന്റെ പെരുമാറ്റം നിങ്ങള് കണ്ടിട്ടില്ലേ എത്ര റോയല് ആണ്. പക്ഷേ പാവം ഈ ശ്രീകൃഷ്ണന്റെ മേല് ഭാരതവാസികള് എത്ര കളങ്കം ചാര്ത്തി. നിങ്ങളും ഭാരതവാസികളാണ്. പറയൂ ഞങ്ങള് ഇപ്പോള് സംഗമയുഗത്തിലാണ്. ഞങ്ങള് ഭഗവാന്റെ കുട്ടികളായി മാറിയിരിക്കുകയാണ്. ഭഗവാനില് നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാനുവാച - നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. കൃഷ്ണന്റെ കാര്യമേയല്ല. മുന്നോട്ടു പോകുന്തോറും മനസ്സിലാക്കിക്കൊള്ളും. രാജാജനകന് പോലും സൂചനയിലൂടെ മനസ്സിലാക്കിയതല്ലേ. പരംപിതാപരമാത്മാവിനെ ഓര്മ്മിച്ചതും ധ്യാനത്തില് പോയി. ഒരുപാടുപേര് ധ്യാനത്തില് പോയിവരാറുണ്ട്. ധ്യാനത്തില് നിരാകാരിലോകവും വൈകുണ്ഠവും കാണും. ഇതും നിങ്ങള്ക്കറിയാം നമ്മള് നിരാകാരി ലോകത്തിലിരിക്കുന്നവരാണ്. പരംധാമത്തില്നിന്നും ഇവിടെവന്ന് പാര്ട്ട് അഭിനയിക്കുന്നു. വിനാശവും മുന്നില്ത്തന്നെയുണ്ട്. ഗവേഷകര് ചന്ദ്രനിലേക്ക് പോകുന്നതിനുവേണ്ടി പരിശ്രമിക്കുന്നു. ഇതാണ് സയന്സിന്റെ അതിയായ അഹങ്കാരം, ഇതിലൂടെ തങ്ങളുടെ തന്നെ വിനാശം ചെയ്യുന്നു, ചന്ദ്രനിലൊന്നും ഒന്നും തന്നെയില്ല. കാര്യം വളരെ നല്ലതാണ്, മനസ്സിലാക്കിക്കൊടുക്കാന് യുക്തിവേണം. നമ്മളെ പഠിപ്പിക്കുന്നത് ഉയര്ന്നതിലും ഉയര്ന്ന ബാബയാണ്. ബാബയുടെ മഹിമ വേറെയാണ്. കൃഷ്ണന്റെ മഹിമ വേറെയാണ്. രുദ്രന്റെ അവിനാശി ജ്ഞാനയജ്ഞമാണ്. ഇതില് എല്ലാം ആഹൂതിയാകേണ്ടതാണ്. പോയിന്റുകള് വളരെ നല്ലതാണ്, പക്ഷേ അതിന് അല്പം കൂടി സമയമെടുക്കും.

ഈ പോയിന്റും നല്ലതാണ് - ഒന്നാണ് ആത്മീയ യാത്ര, രണ്ടാമത്തേതാണ് ഭൗതീകയാത്ര. ബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് അന്തിമ മനം എങ്ങിനെയോ അതുപോലെ ഗതി ഉണ്ടാകും. ഇത് ആത്മീയ പിതാവിനല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ഇങ്ങനെയുള്ള പോയിന്റുകള്എഴുതണം. മന്മനാഭവ, മദ്ധ്യാജീഭവ. ഇതാണ് മുക്തി ജീവന്മുക്തിയിലേക്കുള്ള യാത്ര. യാത്ര ബാബക്കാണ് ചെയ്യിപ്പിക്കാന് കഴിയുക, കൃഷ്ണന് ചെയ്യിപ്പിക്കാന് സാധിക്കില്ല. ഓര്മ്മിക്കാനുള്ള ശീലം ഉണ്ടാക്കണം. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം സന്തോഷം ഉണ്ടായിരിക്കും. പക്ഷേ മായ സമ്മതിക്കില്ല. ശരി,

മധുരമധുരമായ കളഞ്ഞുപോയി തിരികെക്കിട്ടിയ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ ഓര്മ്മയും സ്നേഹവും ഗുഡ്മോര്ണിങ്ങും. സര്വ്വീസ് എല്ലാവരും ചെയ്യുന്നുണ്ട്. പക്ഷേ ഉയര്ന്നതും താഴ്ന്നതുമായ സേവയുണ്ടല്ലോ. ആര്ക്കെങ്കിലും ബാബയുടെ പരിചയം കൊടുക്കുക ഇത് വളരെ സഹജമാണ്. ശരി, ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ..

രാത്രി ക്ലാസ്സ്

പര്വ്വതത്തിനുമുകളില് കാറ്റുകൊള്ളാനും റീഫ്രെഷ് ആകാനും പോകാറുണ്ട്. വീട്ടിലോ ഓഫീസിലോ ഇരിക്കുമ്പോള് ബുദ്ധിയില് ജോലിയെക്കുറിച്ചായിരിക്കും, പുറത്തു പോകുന്നതിലൂടെ ഓഫീസിന്റെ ചിന്തകളില് നിന്നും ഫ്രീയാകും. ഇവിടേയും കുട്ടികള് റീഫ്രഷ് ആകുന്നതിനുവേണ്ടി വരുന്നു. പകുതി കല്പ്പം ഭക്തി ചെയ്ത് ചെയ്ത് ക്ഷീണിച്ചു, പുരുഷോത്തമസംഗമയുഗത്തില് സ്ഥാനം ലഭിച്ചു. ജ്ഞാനയോഗത്തിലൂടെ നിങ്ങള് റീഫ്രഷ് ആകും. നിങ്ങള്ക്കറിയാം ഇപ്പോള് പഴയ ലോകത്തിന്റെ വിനാശം ഉണ്ടാവുകയാണ്, പുതിയ ലോകത്തിന്റെ സ്ഥാപനയും. പ്രളയം ഉണ്ടാകുന്നില്ല. ലോകത്തിലുള്ളവര് മനസ്സിലാക്കുന്നു ഒറ്റയടിക്ക് എല്ലാം ഇല്ലാതാകും. പക്ഷേ അങ്ങനെയല്ല. പരിവര്ത്തനമുണ്ടാകും. ഇത് തന്നെയാണ് നരകം പഴയ ലോകം. പുതിയ ലോകമെന്താ പഴയ ലോകമെന്താ ഇത് നിങ്ങള്ക്കറിയാം. നിങ്ങള്ക്ക് വിശദമായി മനസ്സിലാക്കിത്തന്നുകഴിഞ്ഞു. നിങ്ങളുടെ ബുദ്ധിയില് വിസ്താരത്തിലുണ്ട്, അതും നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ച്. മനസ്സിലാക്കിക്കൊടുക്കാനും ബുദ്ധി ശുദ്ധമായിരിക്കണം. ആര്ക്കും പെട്ടെന്ന് ബുദ്ധിയിലിരിക്കുന്ന വിധത്തില് മനസ്സിലാക്കിക്കൊടുക്കണം. ചില കുട്ടികള് പാകമാകാത്തവരാണ്, മുന്നോട്ടു പോകവേ വിട്ടുപോകും. ഭഗവാന്റെ മഹാവാക്യമാണ് ആശ്ചര്യത്തോടെ കേള്ക്കും, പറയും... ഇവിടെയാണ് മായയുമായിട്ടുള്ള യുദ്ധം. മായയില് നിന്ന് മരിച്ച് ഈശ്വരന്റേതായി മാറും പിന്നെ ഈശ്വരനില് നിന്ന് മരിച്ച് മായയുടേതായി മാറും. ദത്തെടുത്തതിനുശേഷം ലീവ്ലെറ്റര് കൊടുക്കും. മായ വളരെ ശക്തിശാലിയാണ്. വളരെയധികം പേരെയും കൊടുങ്കാറ്റില് ആഞ്ഞടിക്കും. കുട്ടികള്ക്കും അറിയാം ജയപരാജയമുണ്ടാകും. ഇതാണ് ജയപരാജയത്തിന്റെ കളി. അഞ്ചു വികാരങ്ങളില് തോല്ക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം പുരുഷാര്ത്ഥം ചെയ്യുകയാണ്. വീണ്ടും നിങ്ങളുടേതാണ് ജയം. ഇപ്പോള് ബാബയുടേതായി മാറി ഇത് പക്കായായിരിക്കണം. നിങ്ങള്ക്കറിയാം മായ എന്തെല്ലാം പ്രലോഭിപ്പിക്കുന്നു. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് 84 ജന്മത്തിന്റെ ചക്രം പൂര്ത്തിയായി. ദേവതാ ക്ഷത്രിയന് വൈശ്യന് ശൂദ്രനായി മാറി. ഇപ്പോള് ശൂദ്രനില്നിന്നു വീണ്ടും ബ്രാഹ്മണനായി മാറി. ബ്രാഹ്മണനില്നിന്ന് വീണ്ടും ദേവതയായി മാറുന്നു. ഇത് മറക്കരുത്. മറക്കുകയാണെങ്കില് കാല് പിന്നോട്ട് വെക്കുകയാണ്. ലോകത്തിലെ കാര്യങ്ങള് ബുദ്ധിയിലേക്ക് കയറിവരും. മുരളി പോലും ഓര്മ്മ വരില്ല. ഓര്മ്മയാകുന്ന യാത്രയില് പ്രയാസം അനുഭവപ്പെടും. ഇതും അത്ഭുതമാണ്.

ചില കുട്ടികള്ക്ക് ബാഡ്ജ് ധരിക്കാന് ലജ്ജയാണ്, ഇതും ദേഹാഭിമാനമല്ലേ? ഗ്ലാനി അനുഭവിക്കേണ്ടിവരും. കൃഷ്ണന് പോലും എത്ര ഗ്ലാനി അനുഭവിച്ചു. ഏറ്റവും കൂടുതല് ഗ്ലാനി അനുഭവിച്ചത് ശിവനാണ്. പിന്നീട് കൃഷ്ണന്. പിന്നെ ഏറ്റവും കൂടുതല് ഗ്ലാനി അനുഭവിച്ചത് രാമനാണ്. നമ്പര്വൈസാണ്. ഗ്ലാനി ചെയ്യുന്നതിലൂടെ ഭാരതത്തിന്റെ എത്ര ഹാനി സംഭവിച്ചു. നിങ്ങള് കുട്ടികള് ഇതില് ഭയപ്പെടരുത്. ശരി,

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബുദ്ധിയിലൂടെ പരിധിയില്ലാത്ത സന്യാസം ചെയ്ത് ആത്മീയ യാത്രയില് തല്പ്പരരായിരിക്കണം. ഓര്മ്മയിലിരിക്കാനുള്ള ശീലം ഉണ്ടാക്കണം.

2) പിതാവ് പുത്രനേയും പുത്രന് പിതാവിനേയും ഷോ ചെയ്യുന്നു, എല്ലാവര്ക്കും ബാബയുടെ സത്യമായ പരിചയം കൊടുക്കണം. സെക്കന്റില് ജീവന്മുക്തിയുടെ വഴി പറഞ്ഞുകൊടുക്കണം.

വരദാനം :-
മനസാ- വാചാ സേവനത്തിന്റെ മേളയിലൂടെ ഇന്ദ്രജാലം നടത്തുന്ന നവീനത, വിശേഷതാ സമ്പന്നരായി ഭവിക്കട്ടെ.

മനസാ-വാചാ ഈ രണ്ടിന്റെയും മേള ഇന്ദ്രജാലത്തിന്റെ ജോലി ചെയ്യും, ഇതിലൂടെ സംഘടനയുടെ ചെറിയ ചെറിയ പ്രശ്നങ്ങള് അങ്ങനെ സമാപ്തമാകും ഇതെന്തോ ഇന്ദ്രജാലം സംഭവിച്ചത് പോലെ എന്ന് താങ്കള് ചിന്തിക്കും. മനസാ ശുഭഭാവനയും ശുഭ ആശീര്വാദങ്ങളും കൊടുക്കുന്നതില് ബിസിയായിരിക്കൂ എങ്കില് മനസ്സിന്റെ ചഞ്ചലതകള് സമാപ്തമാകും, പുരുഷാര്ത്ഥത്തില് ഒരിക്കലും നിരാശരാകില്ല. സംഘടനയില് ഒരിക്കലും പരിഭ്രമിക്കുകയില്ല. മനസാ-വാചാ സേവനത്തിന്റെ സമ്മേളനത്തിലൂടെ ത്വരിത ഗതിയിലുള്ള സേവനത്തിന്റെ പ്രഭാവം വീക്ഷിക്കാം. ഇപ്പോള് സേവനത്തില് ഈ നവീനതയും വിശേഷതയും കൊണ്ട് സമ്പന്നരാകൂ എങ്കില് 9 ലക്ഷം പ്രജകള് വളരെ എളുപ്പത്തില് തയ്യാറാകും

സ്ലോഗന് :-
ബുദ്ധി യഥാര്ത്ഥനിര്ണ്ണയം അപ്പോഴാണ് ചെയ്യുക, എപ്പോഴാണോ പൂര്ണ്ണമായും നിര്വ്വികാരിയാകുന്നത്.

മാതേശ്വരിജിയുടെ മധുര മഹാവാക്യം:

ڇകലിയുഗീ അസാര ലോകത്തില് നിന്ന് സത്യയുഗീ സാര സഹിത ലോകത്തിലേക്ക് കൊണ്ടു പോകുന്നത് ആരുടെ കര്ത്തവ്യമാണ് ڈ

ഈ കലിയുഗീ ലോകത്തെ അസാര ലോകമെന്ന് എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടെന്നാല് ഈ ലോകത്തില് സാരം ഒന്നും തന്നെയില്ല, ഒരു വസ്തുവിലും തന്നെ ആ ശക്തിയില്ല അര്ത്ഥം സുഖം ശാന്തി പവിത്രതയില്ല, ഒരു സമയത്ത് ഈ സൃഷ്ടിയില് സുഖവും ശാന്തിയും പവിത്രതയും ഉണ്ടായിരുന്നു. ഇപ്പോള് ആ ശക്തിയില്ല എന്തുകൊണ്ടെന്നാല് ഈ സൃഷ്ടിയില് 5 ഭൂതങ്ങള് പ്രവേശിച്ചിരിക്കുകയാണ് അതുകൊണ്ടാണ് ഈ സൃഷ്ടിയെ ഭയത്തിന്റെ സാഗരം അര്ത്ഥം കര്മ്മ ബന്ധനത്തിന്റെ സാഗരമെന്ന് പറയുന്നത,് അതുകൊണ്ട് തന്നെയാണ് മനുഷ്യര് ദുഃഖിതരായി പരമാത്മാവിനെ വിളിച്ചുകൊണ്ടിരിക്കുന്നത്, പരമാത്മാവേ ഞങ്ങളെ ഈ ഭവ സാഗരത്തില് നിന്ന് അക്കര കടത്തൂ, ഇതിലൂടെ വ്യക്തമാകുന്നത് അഭയം അര്ത്ഥം നിര്ഭയത്തിന്റെ ലോകവും തീര്ച്ചയായും ഉണ്ട് എന്നാണ,് അതിലേക്ക് പോകാന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ ലോകത്തെ പാപത്തിന്റെ സാഗരമെന്ന് പറയുന്നത്, അതില് നിന്ന് അക്കരെ കടന്ന് പുണ്യാത്മാക്കളുടെ ലോകത്തിലേക്ക് പോകാന് ആഗ്രഹിക്കുന്നു. അപ്പോള് ലോകങ്ങള് രണ്ടുണ്ട്, ഒന്ന് സത്യയുഗീ സാര സഹിത ലോകവും രണ്ട് കലിയുഗീ അസാര ലോകവും. രണ്ട് ലോകങ്ങളും തന്നെ ഈ സൃഷ്ടിയിലാണ് ഉണ്ടാകുന്നത്. ശരി - ഓം ശാന്തി.