സഹജമായി സിദ്ധി
പ്രാപ്തമാക്കുന്നതിന് ജ്ഞാന സ്വരൂപമായ പ്രയോഗി ആത്മാവാകൂ.
ഇന്ന് ജ്ഞാന ദാതാവ്
വരദാതാവ് തന്റെ ജ്ഞാനീതൂ ആത്മാക്കള്‍, യോഗീതൂ ആത്മാക്കളായ കുട്ടികളെ കണ്ടു
കൊണ്ടിരിക്കുകയാണ്. ഓരോ കുട്ടിയും എത്രത്തോളം ജ്ഞാന സ്വരൂപരും യോഗയുക്തരുമായി
എന്ന്? ജ്ഞാനം കേള്‍ക്കുന്നതിനും കേള്‍പ്പിക്കുന്നതിനും നിമിത്തമായോ അതോ ജ്ഞാന
സ്വരൂപരായോ? സമയത്തിനനുസരിച്ച് യോഗം ചെയ്യുന്നവരായോ അതോ സദാ യോഗീ ജീവിതം അര്‍ത്ഥം
ഓരോ കര്‍മ്മത്തില്‍ യോഗയുക്തവും, യുക്തിയുക്തവും, സ്വതവേ അഥവാ സദാ യോഗിയായോ? ഏതൊരു
ബ്രാഹ്മണാത്മാവിനോടും ജ്ഞാനി യോഗിയാണോ എന്ന് ആര് ചോദിച്ചാലും എന്ത് പറയും?
സര്‍വ്വരും ജ്ഞാനി യോഗിയല്ലേ? ജ്ഞാന സ്വരൂപരാകുക അര്‍ത്ഥം ഓരോ സങ്കല്പം, വാക്ക്,
കര്‍മ്മം സമര്‍ത്ഥമായിരിക്കും. വ്യര്‍ത്ഥം സമാപ്തമാകും കാരണം സമര്ത്ഥതയുള്ളിടത്ത്
വ്യര്‍ത്ഥം ഉണ്ടാകില്ല. പ്രകാശത്തിനും അന്ധകാരത്തിനും ഒരുമിച്ച് വരാന്‍
സാധിക്കില്ലല്ലോ. അതിനാല്‍ ജ്ഞാനം പ്രകാശമാണ്, വ്യര്‍ത്ഥം അന്ധകാരമാണ്. വര്‍ത്തമാന
സമയത്ത് വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്നതിന് അറ്റന്ഷന് വയ്ക്കണം. ഏറ്റവും
മുഖ്യമായ കാര്യം സങ്കല്പമാകുന്ന വിത്തിനെ സമര്‍ത്ഥമാക്കുക. സങ്കല്പമാകുന്ന വിത്ത്
സമര്ത്ഥമാണെങ്കില് വാക്ക്, കര്‍മ്മം, സംബന്ധം സഹജമായി തന്നെ സമര്‍ത്ഥമായി മാറുന്നു.
അതിനാല്‍ ജ്ഞാന സ്വരൂപര് അര്‍ത്ഥം സദാ ഓരോ സങ്കല്പം, ഓരോ സെക്കന്റും സമര്‍ത്ഥം.
സര്‍വ്വരും യോഗീ
ആത്മാക്കളായല്ലോ എന്നാല്‍ ഓരോ സങ്കല്പം സ്വതവേ യോഗയുക്തവും യുക്തിയുക്തവുമാകണം,
ഇതില്‍ നമ്പര്വാറാണ്. എന്ത് കൊണ്ട് നമ്പര്വാറായി? വിധാതാവും ഒന്നാണ്, വിധിയും
ഒന്നാണ് പിന്നെ നമ്പറെങ്ങനെ? ബാപ്ദാദ കണ്ടു യോഗിയായി എന്നാല്‍ പ്രയോഗിയാകുന്നത്
കുറവാണ്. യോഗം ചെയ്യുന്നതിലും ചെയ്യിക്കുന്നതിലും സര്‍വ്വരും സമര്‍ത്ഥരാണ്. യോഗം
ചെയ്യിക്കാനറിയില്ല എന്ന് പറയുന്നവര്‍ ആരെങ്കിലുമുണ്ടോ? യോഗം ചെയ്യുന്നതിലും
ചെയ്യിക്കുന്നതിലും യോഗ്യരായി, അതേപോലെ പ്രയോഗം ചെയ്യുന്നതിലും യോഗ്യരാകണം,
ആക്കണം- അതിനെയാണ് പറയുന്നത് യോഗീ ജീവിതം അര്‍ത്ഥം യോഗയുക്തമായ ജീവിതം. ഇപ്പോള്‍
പ്രയോഗി ജീവിതത്തിന്റെ ആവശ്യമാണുള്ളത്. യോഗത്തിന്റെ പരിഭാഷ അറിയാം,
വര്ണ്ണിക്കാറുമുണ്ട്, ആ സര്‍വ്വ വിശേഷതകളും പ്രയോഗത്തില്‍ വരുന്നുണ്ടോ? ഏറ്റവും
ആദ്യം സ്വയം ചെക്ക് ചെയ്യൂ- തന്റെ സംസ്ക്കാര പരിവര്‍ത്തനത്തില്‍ എത്രത്തോളം
പ്രയോഗിയായി? കാരണം നിങ്ങളെല്ലാവരുടെയും ശ്രേഷ്ഠമായ സംസ്ക്കാരം തന്നെയാണ്
ശ്രേഷ്ഠമായ ലോകത്തിന്റെ രചനയുടെ അടിത്തറ. അടിത്തറ ശക്തിശാലിയാണെങ്കില്‍ മറ്റ്
സര്‍വ്വ കാര്യങ്ങളും സ്വതവേ ശക്തിശാലിയാകും. അതിനാല്‍ ഇത് കാണൂ, സംസ്ക്കാരം
സമയത്ത് ചതിവില്പ്പെടുത്തുന്നില്ലല്ലോ? ശ്രേഷ്ഠ സംസ്ക്കാരത്തെ
പരിവര്‍ത്തനപ്പെടുത്തുന്ന എങ്ങനെയുള്ള വ്യക്തിയാകട്ടെ, വസ്തുവാകട്ടെ,
പരിതസ്ഥിതിയാകട്ടെ, യോഗത്തിന്റെ പ്രയോഗം ചെയ്യുന്ന ആത്മാവിനെ സാധാരണതയില്‍
കുലുക്കാന്‍ സാധിക്കില്ല. അല്ലാതെ കാര്യം ഇങ്ങനെയായിരുന്നു, വ്യക്തിയേ
ഇങ്ങനെയായിരുന്നു, അന്തരീക്ഷമേ ഇങ്ങനെയായിരുന്നു അതിനാല്‍ ശ്രേഷ്ഠ സംസ്ക്കാരത്തെ
പരിവര്‍ത്തനം ചെയ്ത് സാധാരണത അഥവാ വ്യര്‍ത്ഥമാക്കി, ഇങ്ങനെയുള്ളവരെ പ്രയോഗി
ആത്മാവെന്ന് പറയുമോ? സമയത്ത് യോഗത്തിന്റെ ശക്തികളെ പ്രയോഗിക്കുന്നില്ലായെങ്കില്
ഇതിനെയെന്ത് പറയും? അതിനാല്‍ ആദ്യം ഈ അടിത്തറയെ നോക്കൂ- എത്രത്തോളം സമയത്ത്
പ്രയോഗിയായി? സ്വയത്തിന്റെ സംസ്ക്കാരത്തെ
പരിവര്ത്തനപ്പെടുത്തുന്നവരായില്ലായെങ്കില് പുതിയ ലോകത്തിന്റെ പരിവര്ത്തകരാകാന്
എങ്ങനെ സാധിക്കും?
പ്രയോഗി ആത്മാവിന്റെ
ലക്ഷണമാണ് സംസ്ക്കാരത്തിന്റെ മേല്‍ സദാ പ്രയോഗത്തില്‍ വിജയി. രണ്ടാമത്തെ ലക്ഷണമാണ്
പ്രകൃതിയിലൂടെ വരാന്‍ പോകുന്ന പരിതസ്ഥിതികളുടെ മേല്‍ യോഗത്തിന്റെ പ്രയോഗത്തിലൂടെ
വിജയി. സമയത്തിനനുസരിച്ച് പ്രകൃതിയുടെ ചഞ്ചലതയും യോഗി ആത്മാവിനെ തന്റെ നേര്‍ക്ക്
ആകര്‍ഷിക്കുന്നു. അങ്ങനെയുള്ള സമയത്ത് യോഗത്തിന്റെ വിധി പ്രയോഗത്തില്‍ വരുന്നുണ്ടോ?
യോഗീ പുരുഷനെ അഥവാ പുരുഷോത്തമ ആത്മാവിനെ പ്രകൃതി പ്രഭാവത്തില്‍ കൊണ്ടു
വരുന്നില്ലല്ലോ? കാരണം ബ്രാഹ്മണാത്മാക്കള് പുരുഷോത്തമ ആത്മാക്കളാണ്. പ്രകൃതി
പുരുഷോത്തമരായ ആത്മാക്കളുടെ ദാസിയാണ്. അധികാരി, ദാസിയുടെ പ്രഭാവത്തില്‍
വന്നുവെങ്കില്‍ അതിനെ എന്ത് പറയും? ഇന്നത്തെ കാലത്ത് പുരുഷോത്തമ ആത്മാക്കളെ
പ്രകൃതി സാധനങ്ങളുടെയും സുഖ സൗകര്യങ്ങളുടെയും രൂപത്തില്‍ പ്രഭാവിതമാക്കുന്നു.
സാധനങ്ങളുടെയും സുഖ സൗകര്യങ്ങളുടെയും ആധാരത്തിലാണ് യോഗീ ജീവിതം. സാധനം അഥവാ സുഖ
സൗകര്യം കുറവാണെങ്കില്‍ യോഗയുക്ത സ്ഥിതിയും കുറവ്- ഇതിനെയാണ് പ്രഭാവിതരാകുക എന്ന്
പറയുന്നത്. യോഗി അഥവാ പ്രയോഗി ആത്മാവിന്റെ സാധനയുടെ മുന്നില്‍ സാധനം സ്വതവേ സ്വയം
തന്നെ വരുന്നു. സാധനം സാധനയുടെ ആധാരമാകരുത് എന്നാല്‍ സാധന സാധനങ്ങളെ സ്വതവേ തന്നെ
ആധാര മാക്കും, അങ്ങനെയുള്ളവരെയാണ് പ്രയോഗി ആത്മാവെന്ന് പറയുന്നത്. അതിനാല്‍
ചെക്ക് ചെയ്യൂ- സംസ്ക്കാര പരിവര്‍ത്തനത്തില്‍ വിജയിയും പ്രകൃതിയുടെ പ്രഭാവത്തിന്റെ
വിജയിയും എത്രത്തോളമായി? മൂന്നാമത്തെ ലക്ഷണമാണ്- വികാരങ്ങളുടെ മേല്‍ വിജയി. യോഗി
അഥവാ പ്രയോഗി ആത്മാവിന്റെ മുന്നില്‍ ഈ 5 വികാരങ്ങള്‍, ഏതാണോ മറ്റുള്ളവര്‍ക്ക്
വിഷമുള്ള സര്പ്പമായിട്ടുള്ളത്, എന്നാല്‍ നിങ്ങള്‍ യോഗി - പ്രയോഗി ആത്മാക്കള്‍ക്ക്
ഈ സര്‍പ്പം കഴുത്തിലെ മാലയായി മാറുന്നു. നിങ്ങള്‍ ബ്രാഹ്മണരുടെയും ബ്രഹ്മാ ബാബയുടെ
അശരീരി തപസ്വീ ശങ്കരന്റെ സ്വരൂപത്തിന്റെ സ്മരണ ഇപ്പോഴും ഭക്തര്‍ പൂജിക്കുന്നു
പാടി കൊണ്ടിരിക്കുന്നു. രണ്ടാമത്തെ സ്മരണയാണ്- ഈ സര്‍പ്പം നിങ്ങളുടെ അധീനമാകുന്നു,
നിങ്ങളുടെ സന്തോഷത്തില്‍ നൃത്തം ചെയ്യുന്നതിന്റെ സ്റ്റേജായി മാറുന്നു. വിജയിയായി
കഴിയുമ്പോള്‍ എന്ത് അനുഭവം ചെയ്യുന്നു? സ്ഥിതിയെന്തായി മാറുന്നു? സന്തോഷത്തില്‍
നൃത്തം ചെയ്യുന്നുണ്ടല്ലോ? അതിനാല്‍ ഈ സ്ഥിതി സ്റ്റേജിന്റെ രൂപത്തില്‍
കാണപ്പെടുന്നു. സ്ഥിതിയെയും സ്റ്റേജെന്ന് പറയുന്നു. അങ്ങനെ വികാരങ്ങളുടെ മേല്‍
വിജയിയാകണം- അവരെയാണ് പ്രയോഗിയെന്ന് പറയുന്നത്. അതിനാല്‍ ഇത് ചെക്ക് ചെയ്യൂ-
എത്രത്തോളം പ്രയോഗിയായി? യോഗത്തിന്റെ സമയത്ത് പ്രയോഗമില്ലായെങ്കില്, യോഗത്തിന്റെ
വിധിയിലൂടെ സമയത്ത് സിദ്ധിയില്ലായെങ്കില് യഥാര്‍ത്ഥ വിധിയെന്ന് പറയുമോ?
സമയത്തിനനുസരിച്ച് സമയം തന്റെ തീവ്രത കാണിച്ചു കൊണ്ടിരിക്കുന്നു. അനേകത,
അധര്‍മ്മം, തമോപ്രധാനത ഓരോയിടത്തും തീവ്ര ഗതിയിലൂടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
അങ്ങനെയുള്ള സമയത്ത് നിങ്ങളുടെ യോഗത്തിന്റെ അഭിവൃദ്ധി അഥവാ വിധിയുടെ സിദ്ധിയില്‍
തീവ്രഗതിയിലൂടെ അഭിവൃദ്ധിയുണ്ടാകേണ്ടത് ആവശ്യമാണ്. നമ്പര്‍ മുന്നില്‍ വരുന്നതിന്റെ
ആധാരമാണ് പ്രയോഗിയാകുന്നതിന്റെ സഹജമായ വിധി. അതിനാല്‍ ബാപ്ദാദ കണ്ടത്- സമയത്ത്
പ്രയോഗിക്കുന്നതില്‍ തീവ്രഗതിക്ക് പകരം സാധാരണ ഗതിയാണ്. ഇപ്പോള്‍ ഇതിനെ
വര്‍ദ്ധിപ്പിക്കൂ. അപ്പോള്‍ എന്ത് സംഭവിക്കും- സിദ്ധി സ്വരൂപത്തിന്റെ അനുഭവം
ചെയ്യും. നിങ്ങളുടെ ജഢ ചിത്രങ്ങളിലൂടെ സിദ്ധി പ്രാപ്തമാക്കുന്നതിന്റെ അനുഭവം
ചെയ്തു കൊണ്ടിരിക്കുന്നു. ചൈതന്യത്തില്‍ സിദ്ധി സ്വരൂപരായി അതിനാല്‍ ഈ സ്മരണ
ആഘോഷിക്കുന്നു. തന്ത്ര വിദ്യയുള്ളവരല്ല, വിധിയിലൂടെ സിദ്ധി. അപ്പോള്‍ മനസ്സിലായോ
എന്ത് ചെയ്യണം എന്ന്? സര്‍വ്വതും ഉണ്ട് എന്നാല്‍ സമയത്ത് പ്രയോഗിക്കണം, പ്രയോഗം
സഫലമാകണം, ഇതിനെയാണ് പറയുന്നത് ജ്ഞാന സ്വരൂപരായ ആത്മാക്കള്‍ എന്ന്. അങ്ങനെ ജ്ഞാന
സ്വരൂപരായ ആത്മാക്കള്‍ വളരെ സമീപത്തുള്ളവരും അതി പ്രിയപ്പെട്ടവരുമാണ്. ശരി.
സദാ യോഗത്തിന്റെ
വിധിയിലൂടെ ശ്രേഷ്ഠമായ സിദ്ധിയുടെ അനുഭവം ചെയ്യുന്ന, സദാ സാധാരണ സംസ്ക്കാരത്തിലും
പരിവര്‍ത്തനം കൊണ്ടു വരുന്ന, സംസ്ക്കാര പരിവര്‍ത്തകരായ ആത്മാക്കള്‍ക്ക്, സദാ
പ്രകൃതി ജീത്ത്, വികാരങ്ങളുടെ മേല്‍ വിജയം പ്രാപ്തമാക്കുന്ന വിജയി ആത്മാക്കള്‍ക്ക്,
സദാ പ്രയോഗത്തിന്റെ ഗതിയെ തീവ്രമായി അനുഭവം ചെയ്യുന്ന ജ്ഞാന സ്വരൂപരായ,
യോഗയുക്തരായ യോഗീ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
(24 നവംബര്‍ രണ്ട്
കുമാരിമാരുടെ സമര്‍പ്പണ സമാരോഹണത്തിന് ശേഷം രാത്രി 10 മണിക്ക് ആള്റൗ ണ്ടര്‍ ദാദി
തന്റെ പഴയ ശരീരം ഉപേക്ഷിച്ച് ബാപ്ദാദായുടെ മടിത്തട്ടിലെത്തി, 25-ാം തിയതി
ഉച്ചയ്ക്ക് അന്തിമ സംസ്ക്കാര ചടങ്ങായിരുന്നു, സന്ധ്യക്ക് മുരളിയ്ക്ക് ശേഷം
ദാദിമാരുമായുള്ള മിലനത്തിന്റെ സമയത്ത് ബാപ്ദാദ ഉച്ഛരിച്ച മഹാവാക്യങ്ങള്‍
ഇപ്രകാരമായിരുന്നു)
കളിയില്‍ വ്യത്യസ്ഥമായ കളി
കണ്ടു കൊണ്ടിരിക്കുന്നു. സാക്ഷിയായി കളി കാണുന്നതിലാണ് രസമുള്ളത്. ഏതൊരു
ഉത്സവമാകട്ടെ, ആരെങ്കിലും ശരീരം ഉപേക്ഷിച്ചാലും രണ്ടും എന്തായി അനുഭവപ്പെടുന്നു?
കളിയില്‍ കളിയായി അനുഭവപ്പെടുന്നു. കളിയായിട്ടല്ലേ അനുഭവപ്പെടുന്നത്,
സമയത്തിനനുസരിച്ച് സമാപ്തവുമാകുന്നു. അതേപോലെ എന്ത് സംഭവിച്ചുവൊ അത് സഹജമായി
സമാപ്തമായി അപ്പോള്‍ കളിയായി തന്നെ അനുഭവപ്പെടുന്നു. ഓരോ ആത്മാവിന്റെ പാര്‍ട്ട്
അവരവരുടേതാണ്. സര്വ്വാത്മാക്കളുടെയും ശുഭഭാവന, അനേകാത്മാക്കളുടെ ശുഭ ഭാവന
പ്രാപ്തമാകുക - ഇതും ഓരോ ആത്മാവിന്റെയും ഭാഗ്യത്തിന്റെ സിദ്ധിയാണ്. അതിനാല്‍
സംഭവിച്ചതിലെല്ലാം എന്ത് കണ്ടു? കളി കണ്ടോ അതോ മൃത്യു കണ്ടോ? ഒരു ഭാഗത്ത് അതേ
അലൗകീകമായ സ്വയംവരം കണ്ടു, മറു ഭാഗത്ത് വസ്ത്രം മാറുന്നതിന്റെ കളിയും കണ്ടു.
എന്നാല്‍ രണ്ടും എന്തായി അനുഭവപ്പെട്ടു? കളിയില്‍ കളി. വ്യത്യാസം
അനുഭവപ്പെടുന്നുണ്ടോ? സ്ഥിതിയില്‍ വ്യത്യാസമുണ്ടോ? അലൗകീക സ്വയംവരം കാണുന്നതിലും
വസ്ത്രം മാറുന്നത് കാണുന്നതിലും വ്യത്യാസമുണ്ടായോ? അലകള്‍ കുറച്ച് മാറിയോ?
സാക്ഷിയായി കളി കാണൂവെങ്കില്‍ അത് അതിന്റെ വിധി, ഇത് ഇതിന്റെ വിധി. സഹജമായി
നഷ്ടോമോഹായാകുക എന്നത് വളരെക്കാലത്തെ യോഗത്തിന്റെ വിധിയുടെ സിദ്ധിയാണ്. അതിനാല്‍
നഷ്ടോ മോഹാ, സഹജമായി മൃത്യുവിന്റെ കളി കണ്ടു. ഈ കളിയുടെ എന്ത് രഹസ്യം കണ്ടു?
ദേഹത്തിന്റെ സ്മൃതിയില്‍ നിന്ന് പോലും ഉപരി. രോഗങ്ങളിലൂടെ, വിധിയിലൂടെ
ഏതെങ്കിലുമൊക്കെ ആകര്‍ഷണം അന്തിമ സമയത്ത് ആകര്‍ഷിക്കരുത്. ഇതിനെയാണ് സഹജമായി
വസ്ത്രം മാറ്റുക എന്ന് പറയുന്നത്. അതിനാല്‍ എന്ത് ചെയ്യണം? നഷ്ടോമോഹാ, സെന്റര്‍
പോലും ഓര്‍മ്മ വരരുത്. (ടീച്ചേഴ്സിനെ കണ്ടു കൊണ്ട്) ഒരു വിദ്യാര്‍ത്ഥിയുടെയും
ഓര്‍മ്മ വരരുത്, ഒരു സെന്ററിലെ വസ്തുവും ഓര്‍മ്മ വരരുത്, എന്തെങ്കിലും മാറ്റി
വച്ചത് ഓര്‍മ്മ വരരുത്...... സര്‍വ്വരില്‍ നിന്നും നിര്‍മ്മോഹി, ബാബയ്ക്ക്
പ്രിയപ്പെട്ടവരും. ആദ്യമേ തന്നെ വേറിട്ടിരിക്കുകയല്ലേ. ഒരു തീരത്തെയും
ആശ്രയമാക്കരുത്. ലക്ഷ്യത്തിലേക്കല്ലാതെ മറ്റൊന്നിലും ആകര്‍ഷണം ഉണ്ടാകരുത്. ശരി.
നിര്മല്ശാന്ത
ദാദിമുമായുള്ള മിലനം - സംഘഠന നല്ലതായി അനുഭവപ്പെടുന്നുണ്ടോ? സംഘഠനയുടെ വിശേഷ
ശോഭയാണ്. സര്‍വ്വരുടെയും ദൃഷ്ടി എത്ര സ്നേഹത്തോടെ സര്‍വ്വരുടെയും നേര്‍ക്ക്
പോകുന്നു. എപ്പോള്‍ വരെ എത്ര സേവനമുണ്ടോ അത്രയും സേവനം ശരീരത്തിലൂടെ നടക്കുക
തന്നെ വേണം. എങ്ങനെയെങ്കിലും ശരീരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ശരീരത്തെ
നടത്തിക്കാനുള്ള വിധി അറിഞ്ഞു കഴിഞ്ഞില്ലേ. നന്നായി പൊയ്ക്കൊണ്ടിരിക്കുന്നു
കാരണം ബാബയുടെയും സര്‍വ്വരുടെയും ആശീര്‍വാദമുണ്ട്. സന്തോഷത്തോടെയിരിക്കുക, സന്തോഷം
വിതരണം ചെയ്യുക, വേറെയെന്താണ് ജോലിയുള്ളത്. സര്‍വരും കണ്ട് കണ്ട് എത്ര
സന്തോഷിക്കുന്നു അതിനാല്‍ സന്തോഷം വിതരണം ചെയ്തു കൊണ്ടിരിക്കുകയല്ലേ.
കഴിച്ചുകൊണ്ടുമിരിക്കുന്നു,വിതരണവും ചെയ്തു കൊണ്ടിരിക്കുന്നു. നിങ്ങളെല്ലാവരും
ഓരോ ദര്‍ശനീയ മൂര്‍ത്തികളാണ്. സര്‍വ്വരുടെയും ദൃഷ്ടി നിമിത്തമായ ആത്മാക്കളുടെ
നേര്‍ക്കാണ് പോകുന്നത് അതിനാല്‍ ദര്‍ശനീയ മൂര്ത്തിയായില്ലേ. ശരി.
അവ്യക്ത ബാപ്ദാദയുടെ
വ്യക്തിപരമായ മിലനം
1) ബ്രാഹ്മണ ജീവിതത്തിന്റെ
ആധാരം- ഓര്‍മ്മയും സേവനവും - ഡ്രാമയനുസരിച്ച്
ബ്രാഹ്മണ ജീവിതത്തില്‍ സര്‍വ്വര്‍ക്കും സേവനത്തിന്റെ അവസരം
ലഭിച്ചിരിക്കുന്നുണ്ടല്ലോ കാരണം ബ്രാഹ്മണ ജീവിതത്തിന്റെ ആധാരം തന്നെ ഓര്‍മ്മയും
സേവനവുമാണ്. ഓര്‍മ്മയും സേവനവും ശക്തിഹീനമാണെങ്കില്, എങ്ങനെയാണോ ശരീരത്തിന്റെ
ആധാരം ശക്തിഹീനമാണെങ്കില് ശരീരം മരുന്നുകളുടെ ബലത്താല്‍ നിലനില്‍ക്കുന്നത്,
അതുപോലെ ബ്രാഹ്മണ ജീവിതത്തില്‍ ഓര്‍മ്മയുടെയും സേവനത്തിന്റെയും ആധാരം
ശക്തിശാലിയല്ല, ശക്തിഹീനമാണ് എങ്കില്‍ ആ ബ്രാഹ്മണ ജീവിതവും ഇടയ്ക്ക് തീവ്രമായി
മുന്നോട്ട് പോകും, ഇടയ്ക്ക് പതുക്കെയാകും, ഇടയ്ക്ക് തള്ളി മുന്നോട്ട് കൊണ്ട്
പോകേണ്ടതായി വരുന്നു. ആരെയെങ്കിലും കൂട്ടായി കിട്ടിയാല്‍, സാഹചര്യം ലഭിച്ചാല്‍
മുന്നോട്ട് പോകാം ഇല്ലായെങ്കില്‍ ശക്തിഹീനമായി മാറുന്നു. അതിനാല്‍ ഓര്‍മ്മയുടെയും
സേവനത്തിന്റെയും വിശേഷ ആധാരം സദാ ശക്തിശാലിയാകണം. രണ്ടും ശക്തിശാലിയാകണം. സേവനം
വളരെയധികമുണ്ട്, ഓര്‍മ്മ ശക്തിഹീനമാണ് അഥവാ ഓര്‍മ്മ വളരെ നല്ലതാണ്, സേവനം
ശക്തഹീനമാണ് ഇങ്ങനെയാണെങ്കിലും തീവ്രഗതിയുണ്ടാകില്ല. ഓര്‍മ്മയിലും സേവനത്തിലും
തീവ്രഗതി ഉണ്ടായിരിക്കണം. ശക്തിശാലിയായിരിക്കണം. അപ്പോള്‍ രണ്ടും ശക്തിശാലിയോണോ
അതോ വ്യത്യാസം ഉണ്ടാകുന്നുണ്ടോ? ഇടയ്ക്ക് സേവനം കൂടുതലാകുന്നു, ഇടയ്ക്ക് ഓര്‍മ്മ
കൂടുതലാകുന്നു, അങ്ങനെയാണോ? രണ്ടും ഒപ്പത്തിനൊപ്പം ആകണം. ഓര്‍മ്മയും
നിസ്വാര്‍ത്ഥമായ സേവനവും. സ്വാര്‍ത്ഥത നിറഞ്ഞ സേവനമല്ല, നിസ്വാര്‍ത്ഥമായ
സേവനമാണെങ്കില്‍ മായാജീത്താകാന് വളരെ സഹജമാണ്. ഓരോ കര്‍മ്മത്തില്‍, കര്‍മ്മത്തിന്റെ
സമാപ്തിക്ക് മുമ്പേ സദാ വിജയം കാണപ്പെടും, അത്രയും അചഞ്ചലമായ നിശ്ചയത്തിന്റെ
അനുഭവം ഉണ്ടാകും- വിജയം സുനിശ്ചിതമാണ് എന്ന്. ബ്രാഹ്മണാത്മാക്കളുടെ
വിജയമുണ്ടായില്ലായെങ്കില് പിന്നെയാരുടെ വിജയമുണ്ടാകും? ക്ഷത്രിയരുടെ ഉണ്ടാകുമോ?
ബ്രാഹ്മണരുടെ വിജയമല്ലേ. ചോദ്യ ചിഹ്നം ഉണ്ടാകില്ല. ചെയ്തു കൊണ്ടിരിക്കുന്നു,
നടന്നു കൊണ്ടിരിക്കുന്നു, നോക്കാം, നടക്കും, നടക്കണം..... ഈ വാക്ക് വരില്ല.
അറിഞ്ഞൂടാ എന്ത് സംഭവിക്കും, സംഭവിക്കുമോ ഇല്ലയോ... ഇത് നിശ്ചയത്തിന്റെ
വാക്കുകളാണോ? നിശ്ചയബുദ്ധി വിജയി എന്നല്ലേ മഹിമ. ഇത് പ്രാക്ടിക്കലില്‍ നടന്നത്
കൊണ്ടാണ് മഹിമയുള്ളത്. നിശ്ചയബുദ്ധിയുടെ ലക്ഷണമാണ് നിശ്ചിതമായ വിജയം. ഏതെങ്കിലും
പ്രകാരത്തിലെ ശക്തി ആര്‍ക്കെങ്കിലും വേണമെങ്കില്‍ ധനത്തിന്റേതാകട്ടെ,
ബുദ്ധിയുടേതാകട്ടെ, സംബന്ധ സമ്പര്ക്കത്തിന്റേതാകട്ടെ, ഇത് വലിയ കാര്യമല്ല എന്ന
നിശ്ചയം അവര്‍ക്കുണ്ട്. നിങ്ങളുടെയടുത്ത് സര്‍വ്വ ശക്തികളുണ്ട്. ധനത്തിന്റെ
ശക്തിയുണ്ടോ അതോ ധനത്തിന്റെ ശക്തി കോടിപതികളുടെയടുത്തേയുള്ളോ? ഏറ്റവും വലിയ
ധനമാണ് അവിനാശി ധനം, അത് സദാ കൂടെ തന്നെയുണ്ട്. അതിനാല്‍ ധനത്തിന്റെ
ശക്തിയുമുണ്ട്, ബുദ്ധിയുടെ ശക്തിയുമുണ്ട്, പദവിയുടെ ശക്തിയുമുണ്ട്. ഏതെല്ലാം
ശക്തികളുടെ മഹിമയുണ്ടോ സര്‍വ്വ ശക്തികളും നിങ്ങളിലുണ്ട്. ഉണ്ടോ അതോ ഇടയ്ക്ക്
ലോപിച്ചു പോകുന്നുണ്ടോ? ഇവയെ പ്രത്യക്ഷ രൂപത്തില്‍ അനുഭവം ചെയ്യൂ. അല്ലാതെ ഞാന്‍
സര്‍വ്വശക്തിവാന്റെ കുട്ടിയാണ് പക്ഷെ അനുഭവമുണ്ടാകുന്നില്ല. അപ്പോള്‍ സര്‍വ്വരും
സമ്പന്നരാണോ അതോ കുറച്ച് കുറച്ച് ശൂന്യമാണോ? സമയത്ത് വിധിയിലൂടെ സിദ്ധി
പ്രാപ്തമാകണം. അല്ലാതെ സമയത്ത് സംഭവിക്കുന്നുമില്ല, എന്നിട്ട് വളരെ
ശക്തികളുണ്ടെന്നുള്ള ലഹരിയും. ഒരിക്കലും തന്റെ ശക്തികളെ മറക്കരുത്, ഉപയോഗിച്ചു
കൊണ്ടിരിക്കൂ. സ്വയത്തിനായി ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ മറ്റുള്ളവരുടെ
കാര്യത്തിനായും ഉപയോഗിക്കാന്‍ സാധിക്കും. പാണ്ഡവരില്‍ ശക്തികള്‍ വന്നോ അതോ ഇടയ്ക്ക്
ക്രോധം വരുന്നുണ്ടോ? കുറച്ച് കുറച്ച് ക്രോധം വരുന്നുണ്ടോ? ആരെങ്കിലും
ക്രോധിച്ചാല്‍ ക്രോധം വരുന്നുണ്ടോ, ആരെങ്കിലും അപമാനിച്ചാല്‍ ക്രോധം വരുന്നുണ്ടോ?
അങ്ങനെയെങ്കില്‍ ശത്രു വരുമ്പോള്‍ തോല്‍ക്കുന്ന പോലെയായി. മാതാക്കള്‍ക്ക് കുറേശ്ശേ
മോഹം ഉണ്ടാകുന്നുണ്ടോ? പാണ്ഡവര്‍ക്ക് തന്റെ എല്ലാ കല്പത്തെ വിയത്തിന്റെ സന്തോഷം
സദാ പ്രത്യക്ഷത്തില്‍ ഉണ്ടാകണം. എപ്പോഴും പാണ്ഡവരെ ഓര്‍മ്മിക്കുമ്പോള്‍ പാണ്ഡവര്‍
എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ വിജയം മുന്നില്‍ വരില്ലേ. പാണ്ഡവര്‍ അര്‍ത്ഥം വിജയി.
പാണ്ഡവരുടെ കഥയുടെ രഹസ്യം എന്താണ്? വിജയമല്ലേ. അതിനാല്‍ ഓരോ കല്പത്തെയും
വിജയിയാണ്. പ്രത്യക്ഷ രൂപത്തില്‍ ലഹരിയുണ്ടായിരിക്കണം. ഇല്ലാതാകരുത്. ശരി.
2) സര്വ്വരിലൂടെ ബഹുമാനം
പ്രാപ്തമാക്കുന്നതിന് വിനയമുള്ളവരാകൂ.- സര്‍വ്വരും
സ്വയത്തെ സദാ കോടിയില്‍ ചിലര്‍, ചിലരിലും ചിലരില്‍പ്പെട്ട ശ്രേഷ്ഠാത്മാവാണെന്ന
അനുഭവം ചെയ്യുന്നുണ്ടോ? അതോ കോടിയില്‍ ചിലരെന്ന് പറയപ്പെടുന്നവര്‍
മറ്റാരെങ്കിലുമാണോ? അതോ നിങ്ങള്‍ തന്നെയാണോ? അപ്പോള്‍ ഓരോ ആത്മാവിനും എത്രയോ
മഹത്വമുണ്ട് അര്‍ത്ഥം ഓരോ ആത്മാവും മഹാനാണ്. അതിനാല്‍ ആര് എത്രത്തോളം മഹാനാണോ,
മഹാനതയുടെ ലക്ഷണമാണ്, എത്രത്തോളം മഹാന് അത്രയും വിനയവും. കാരണം സദാ സമ്പന്നമായ
ആത്മാവാണ്. വൃക്ഷത്തെ കുറിച്ച് പറയാറുണ്ടല്ലോ എത്രത്തോളം വൃക്ഷം
നിറഞ്ഞിരിക്കുന്നുവൊ അത്രത്തോളം കുനിഞ്ഞിരിക്കും,വിനയത്തോടെയിരിക്കുന്നതും
സേവനമാണ്. വൃക്ഷം കുനിഞ്ഞ് സേവനം ചെയ്യുന്നു, കുനിയുന്നില്ലായെങ്കില് അത് സേവനവും
ചെയ്യില്ല. അതിനാല്‍ ഒരു ഭാഗത്ത് മഹാനത, മറു ഭാഗത്ത് വിനയം.
വിനയത്തോടെയിരിക്കുന്നവര് സര്വ്വരിലൂടെ ബഹുമാനം പ്രാപ്തമാക്കുന്നു. സ്വയം
വിനയമുള്ളവരാകുകയാണെങ്കില് മറ്റുള്ളവര്‍ ബഹുമാനം നല്‍കും. അഭിമാനത്തില്‍
വരുന്നവര്‍ക്ക് ആരും ബഹുമാനം നല്‍കില്ല. അവരില്‍ നിന്നും ദൂരെയകലുന്നു. അതിനാല്‍
മഹാനും വിനയമുള്ളവരുമാണോ ഇല്ലയോ എന്നതിന്റെ ലക്ഷണമാണ് വിനയമുള്ളവര് സര്‍വ്വര്‍ക്കും
സുഖം നല്‍കും. എവിടെ പോയാലും, എന്ത് ചെയ്താലും അത് സുഖം നല്‍കുന്നതായിരിക്കും.
ഇതിലൂടെ ചെക്ക് ചെയ്യൂ എത്ര മഹാനാണ് എന്ന്? ആര് സംബന്ധ സമ്പര്‍ക്കത്തില്‍ വന്നാലും
സുഖത്തിന്റെ അനുഭവം ചെയ്യണം. അങ്ങനെയാണോ അതോ ഇടയ്ക്ക് ദുഃഖവും ലഭിക്കുന്നുണ്ടോ?
വിനയം കുറവാണെങ്കില്‍ സദാ സുഖം നല്കാന് സാധക്കില്ല. അതിനാല്‍ സദാ സുഖം നല്കുന്നു,
സുഖം എടുക്കുന്നു അതോ ദുഃഖം നല്കുന്നു, ദുഃഖം എടുക്കുന്നുണ്ടോ? ശരി,
നല്‍കുന്നില്ലായെങ്കില്‍ എടുക്കുന്നുണ്ടോ?കുറച്ച് ഫീലായിയെങ്കില് അത് എടുത്തില്ലേ.
ആരുടെയെങ്കിലും ഏതെങ്കിലും കാര്യം ഫീലാകുന്നുവെങ്കില് അതിനെ ദുഃഖം എടുത്തു എന്നു
പറയുന്നു. എന്നാല്‍ അവര്‍ നല്കട്ടെ, നിങ്ങള്‍ സ്വീകരിക്കാതിരിക്കൂ, ഇത് നിങ്ങളുടെ
ഇഷ്ടമാണ്. ആരുടെയടുത്താണോ ദുഃഖം മാത്രമുള്ളത് അവര്‍ക്ക് എന്ത് നല്കാന് സാധിക്കും?
ദുഃഖമല്ലേ നല്‍കുകയുള്ളൂ. എന്നാല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ് സുഖം നേടുക, സുഖം
നല്‍കുക. അല്ലാതെ ആരെങ്കിലും ദുഃഖം നല്കി കൊണ്ടിരിക്കുന്നു, നിങ്ങള്‍ പറയുന്നു-
എന്ത് ചെയ്യാം? ഞാന്‍ നല്‍കിയില്ല എന്നാല്‍ അവര്‍ നല്കി. സ്വയം ചെക്ക് ചെയ്യണം-
എന്ത് സ്വീകരിക്കണം, എന്ത് സ്വീകരിക്കരുത്. സ്വീകരിക്കുന്നതിലും സാമര്‍ത്ഥ്യം
വേണമല്ലോ അതിനാല്‍ ബ്രാഹ്മണാത്മാക്കളുടെ മഹിമയാണ് സുഖ സാഗരന്റെ മക്കള്‍,
സുഖസ്വരൂപരായ സുഖദേവനാണ്. അതിനാല്‍ സുഖ സ്വരൂപരായ സുഖദേവാത്മാക്കളാണ്.
ദുഃഖത്തിന്റെ ലോകത്തെ ഉപേക്ഷിച്ചു, വേറിട്ടു അതോ ഇപ്പോഴും ഒരു പാദം ദുഃഖധാമിലും,
ഒരു പാദം സംഗമത്തിലുമാണോ? കുറച്ച് കുറച്ച് ബുദ്ധി അവിടെയല്ലല്ലോ? പാദമില്ല പക്ഷെ
കുറച്ച് വിരലുകള്‍ മാത്രമാണോ? ദുഃഖധാമിനെ ഉപേക്ഷിച്ച് പോയി അപ്പോള്‍ ദുഃഖം
എടുക്കാനും പാടില്ല, ദുഃഖം നല്കാനുമില്ല. ശരി.
വരദാനം :-
പറക്കുന്ന
കലയിലൂടെ ബാബയ്ക്ക് സമാനം ആള്‍റൗണ്ട് പാര്‍ട്ട് അഭിനയിക്കുന്ന ചക്രവര്‍ത്തിയായി
ഭവിക്കട്ടെ.
ഏതു പോലെ ബാബ ആള്‍റൗണ്ട്
പാര്ട്ടധാരിയാണ്, സുഹൃത്തുമാകാന്‍ സാധിക്കും അച്ഛനുമാകാന്‍ സാധിക്കും. അതേപോലെ
പറക്കുന്ന കലയിലുള്ളവര്ക്ക് ഏത് സമയത്ത് ഏത് സേവനത്തിന്റെ ആവശ്യകതയാണോയുള്ളത്
അതില്‍ സമ്പന്നമായി പാര്‍ട്ടഭിനയിക്കാന്‍ സാധിക്കണം. ഇതിനെ തന്നെയാണ് ആള്‍റൗണ്ട്
പറക്കുന്ന പക്ഷി. അവര്‍ ബന്ധനമുക്തരായിരിക്കും എവിടെ സേവനമുണ്ടെങ്കിലും
അവിടെയെത്തി ചേരും. ഓരോ പ്രകാരത്തിലുള്ള സേവനത്തില്‍ സഫലതാമൂര്ത്തായിരിക്കും.
അവരെയാണ് പറയുന്നത് ചക്രവര്‍ത്തി, ആള്‍റൗണ്ട് പാര്ട്ടധാരി.
സ്ലോഗന് :-
മറ്റുള്ളവരുടെ വിശേഷതകളെ സ്മൃതിയില്‍ വച്ച് വിശ്വസ്തതപുലര്ത്തൂ എങ്കില്‍ സംഘടനയില്‍
ഏകമതം ഉണ്ടായിരിക്കും.