മധുരമായ കുട്ടികളേ,
ഇപ്പോള്‍ ഇത ഉയരുന്ന കലയുടെ സമയമാണ്, ഭാരതം ദരിദ്ര നില് നിന്നും ധനവാനാകും,
നിങ്ങള്‍ ബാബയില്‍ നിന്നും സത്യയുഗി ചക്രവര്‍ത്തി പദവിയുടെ സമ്പത്ത്ന േടണം.
ചോദ്യം :-
ബാബയുടെ ഏതൊരു ടൈറ്റിലാണ് ശ്രീകൃഷ്ണന് കൊടുക്കാന്‍ സാധിക്കാത്തത് ?
ഉത്തരം :-
ബാബ ദരിദ്രരുടെ നാഥനാണ്. ശ്രീകൃഷ്ണനെ ഇങ്ങനെ പറയാറില്ല. ശ്രീകൃഷ്ണന് വളരെ
ധനവാനാണ്, കൃഷ്ണന്റെ രാജ്യത്തിലും എല്ലാവരും ധനവാനായിരിക്കും. ബാബ വരുന്ന
സമയത്ത് ഈ ഭാരതം വളരെ ദരിദ്രമായിരിക്കും. ഭാരതത്തെയാണ് ധനവാനാക്കി മാറ്റുന്നത്.
നിങ്ങള്‍ പറയാറുണ്ടല്ലോ ഞങ്ങളുടെ ഭാരതം സ്വര്‍ഗ്ഗമായിരുന്നു, എന്നാല്‍ ഇപ്പോഴല്ല,
ഇനി വീണ്ടും ധനവാനാകും. ദരിദ്രരുടെ നാഥനായ ബാബയാണ് ഭാരതത്തെ സ്വര്‍ഗ്ഗമാക്കി
മാറ്റുന്നത്.
ഗീതം :-
അവസാനം ആ ദിനം ഇന്ന് വന്നു..............
ഓംശാന്തി.
മധുരമധുരമായ ആത്മീയ കുട്ടികള്‍ ഗീതം കേട്ടില്ലേ. ആത്മാവ് ഗുപ്തമാണ് ശരീരം
പ്രത്യക്ഷവുമാണ്. ആത്മാവിനെ ഈ കണ്ണുകളിലൂടെ കാണാന്‍ സാധിക്കില്ല ഗുപ്തമാണ്.
ഇതിന്റെ ഉള്ളില്‍ ഉണ്ടെന്നുള്ളത് തീര്‍ച്ചയാണ് പക്ഷെ ഈ ശരീരം കൊണ്ട്
മറഞ്ഞിരിക്കുന്നതു കൊണ്ടാണ് ആത്മാവിനെ ഗുപ്തമാണെന്ന് പറയുന്നത്. ആത്മാവ് സ്വയം
പറയുകയാണ് ഞാന്‍ നിരാകാരമാണ്, ഇവിടെ സാകാരത്തിലേക്ക് വന്ന് ഗുപ്തമായി
മാറിയിരിക്കുകയാണ്. നിരാകാരി ലോകമാണ് ആത്മാക്കളുടെ ലോകം. അവിടെ
ഗുപ്തമായിരിക്കേണ്ട കാര്യമൊന്നുമില്ല. പരംപിതാ പരമാത്മാവും അവിടെയാണ്
വസിക്കുന്നത്. ബാബയെയാണ് പരമമായ ശക്തി എന്ന് പറയുന്നത്. ഉയര്‍ന്നതിലും ഉയര്‍ന്ന
ആത്മാവ്, ഉപരിയായ ലോകത്തിലാണ് പരമാത്മാവ് വസിക്കുന്നത്. ബാബ പറയുകയാണ് ഏതുപോലെ
നിങ്ങള്‍ ഗുപ്തമാണോ അതുപോലെ എനിക്കും ഗുപ്തമായി വേണം വരാന്‍. ഞാന്‍ ഗര്ഭജയിലിലേക്ക്
വരില്ല. എന്റെ പേര് എന്നും ശിവനെന്നാണ് അറിയപ്പെടുന്നത്. ഞാന്‍ ഈ ശരീരത്തിലേക്ക്
പ്രവേശിച്ചാലും എന്റെ നാമം മാറുന്നില്ല. ഈ ആത്മാവിന്റെ ശരീരമേതാണോ അതിന്റെ നാമം
മാറും. എന്നെ ശിവന് എന്നാണ് പറയുക -ഞാന്‍ സര്‍വ്വ ആത്മാക്കളുടേയും പിതാവാണ്.
അതിനാല്‍ നിങ്ങള്‍ ആത്മാക്കള്‍ ഈ ശരീരത്തിനുള്ളില്‍ ഗുപ്തമാണ്, ഈ
ശരീരത്തിലൂടെയാണല്ലോ നിങ്ങള്‍ കര്‍മ്മം ചെയ്യുന്നത്. ഞാനും ഗുപ്തമാണ്. ആത്മാവ് ഈ
ശരീരത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുകയാണ് ഈ ജ്ഞാനവും നിങ്ങള്‍ കുട്ടികള്‍ക്ക്
ഇപ്പോഴാണ് കിട്ടിയിരിക്കുന്നത്. ആത്മാവ് സൂക്ഷ്മമാണ്, എന്നാല്‍ ശരീരം സ്ഥൂലമാണ്.
ഞാനും അശരീരിയാണല്ലോ. നിരാകാരനായ ബാബ ഈ ശരീരത്തിലൂടെയാണ് കേള്‍പ്പിച്ചു
കൊണ്ടിരിക്കുന്നത്. നിങ്ങള്‍ നിരാകാരികളാണ് എന്നാല്‍ ശരീരത്തിലൂടെ
കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കറിയാം ബാബ വന്നിരിക്കുകയാണ് - ഭാരതത്തെ
വീണ്ടും ദരിദ്രനില്‍ നിന്നും ധനവാനാക്കുന്നതിന്. എന്റെ ഭാരതം എന്ന് നിങ്ങള്‍
പറയാറില്ലേ. എല്ലാവരും തന്റെ സംസ്ഥാനങ്ങളെ കുറിച്ച് പറയാറില്ലേ - നമ്മുടെ
രാജസ്ഥാന്, നമ്മുടെ ഗുജറാത്ത് എന്നെല്ലാം. എന്റെ എന്ന് പറയുന്നതിലൂടെ അതിനോട്
മോഹം തോന്നും. നമ്മുടെ ഭാരതം ദരിദ്രമാണ്. ഇതെല്ലാവരും അംഗീകരിക്കുന്നുണ്ട് പക്ഷെ
അവര്‍ക്ക് ഭാരതം ധനവാനായിരുന്നത് എപ്പോഴാണ്, എങ്ങനെയായിരുന്നു എന്നതൊന്നും
അറിയില്ല. നിങ്ങള്‍ കുട്ടികള്‍ക്ക് വളരെ ലഹരിയുണ്ട്. നമ്മുടെ ഭാരതം വളരെ
ധനവാനായിരുന്നു, അവിടെ ദുഖത്തിന്റെ കാര്യം തന്നെയുണ്ടായിരുന്നില്ല.
സത്യയുഗത്തില്‍ രണ്ടാമതൊരു ധര്മ്മമുണ്ടാകില്ല. ഒരേ ഒരു ദേവി ദേവതാ ധര്‍മ്മമാണ്
ഉണ്ടായിരുന്നത്, ഇതാര്‍ക്കും അറിയില്ല. ഈ വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആര്‍ക്കുമറിയില്ല. ഇപ്പോള്‍ നിങ്ങള്‍ നല്ല രീതിയില്‍ മനസ്സിലാക്കുന്നുണ്ട്, നമ്മുടെ
ഭാരതം വളരെ ധനവാനായിരുന്നു. ഇപ്പോള്‍ വളരെ ദരിദ്രമാണ്. ഇപ്പോള്‍ ബാബ വീണ്ടും
വന്നിരിക്കുകയാണ് ഭാരതത്തെ ധനവാനാക്കുന്നതിന്. സത്യയുഗമായിരുന്നപ്പോള് ഭാരതം
വളരെ ധനവാനായിരുന്നു എന്നാല്‍ അന്ന് ഉണ്ടായിരുന്ന ദേവി ദേവതകളുടെ രാജ്യം എവിടെ
പോയി എന്നത് ആര്‍ക്കും അറിയില്ല. ഇത് ആര്‍ക്കും അറിയില്ല. ഋഷി മുനിമാര്‍ പോലും
രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും ഞങ്ങള്‍ക്ക് ഒന്നും അറിയില്ല എന്ന്
പറയുന്നു. ബാബ പറയുകയാണ് സത്യയുഗത്തിലുണ്ടായിരുന്ന ദേവി ദേവതകള്‍ക്കും
രചയിതാവിന്റേയും രചയനുടേയും ജ്ഞാനം ഉണ്ടായിരുന്നില്ല. അഥവാ അവര്‍ക്ക് ഈ ജ്ഞാനം
ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏണിപ്പടി താഴേക്ക് ഇറങ്ങണമെന്നും, രാജധാനിയുടെ
സുഖം നഷ്ടപ്പെടുമെന്നുമുള്ള ചിന്തയുണ്ടാകും. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുകയാണ്
ഞങ്ങള്‍ സതോപ്രധാനമായിരുന്നു ഇനി വീണ്ടും എങ്ങനെയാണ് സതോപ്രധാനമാവുക
എന്നതിനെക്കുറിച്ച്. നിരാകാരി ലോകത്തില്‍ വസിച്ചിരുന്ന ആത്മാക്കള്‍ എങ്ങനെയാണ്
സുഖധാമത്തിലേക്ക് വരുന്നത് ഇതും ജ്ഞാനമാണ്. ഇപ്പോള്‍ നിങ്ങള്‍ ഉയരുന്ന കലയിലാണ്.
ഇത് 84 ജന്മങ്ങളുടെ ഏണിപ്പടിയാണ്. ഡ്രാമയനുസരിച്ച് ഓരോ അഭിനേതാവും
നമ്പറനുസരിച്ച് തന്റെ തന്റെ സമയത്ത് വന്ന് പാര്‍ട്ട് അഭിനയിക്കും. ഇപ്പോള്‍
നിങ്ങള്‍ കുട്ടികള്‍ക്കറിയാം ദരിദ്രരുടെ നാഥന് ആരാണ്, എന്നാല്‍ ഇത് ലോകത്തിന്
അറിയില്ല. ഗീതത്തില്‍ കേട്ടില്ലേ - അവസാനം ആ ദിനം ഇന്ന് വന്നു, ........എല്ലാവരും
ഭക്തരാണ്. എപ്പോഴാണ് ഭഗവാന് വന്ന് ഭക്തരെ ഭക്തി മാര്‍ഗ്ഗത്തില്‍ നിന്നും
മോചിപ്പിച്ച് സദ്ഗതിയിലേക്ക് കൊണ്ടു പോകുന്നത് - ഇതും ഇപ്പോഴാണ് മനസ്സിലാക്കിയത്.
ബാബ വീണ്ടും ഈ ശരീരത്തിലേക്ക് വന്നിരിക്കുകയാണ്. ശിവജയന്തിയും
ആഘോഷിക്കുന്നുണ്ടല്ലോ അതിനാല്‍ തീര്‍ച്ചയായും വരും. ഞാന്‍ കൃഷ്ണന്റെ
ശരീരത്തിലേക്കാണ് വരുന്നത് എന്നും പറയുന്നില്ല. ബാബ പറയുന്നത് കൃഷ്ണന്റെ ആത്മാവും
84 ജന്മങ്ങളെടുക്കുന്നുണ്ട്. ഇത് അനേക ജന്മങ്ങളുടെ അന്തിമ ജന്മമാണ്. ആരാണോ
ആദ്യത്തെ നമ്പറിലിരുന്നത് ആ ആത്മാവ് ഇപ്പോള്‍ അന്തിമ ജന്മത്തിലാണ്. ബാബ പറയുകയാണ്
ഞാന്‍ സാധാരണ ശരീരത്തിലേക്കാണ് വരുന്നത്. നിങ്ങള്‍ എങ്ങനെയാണ് 84 ജന്മങ്ങളെടുത്തത്
എന്നത് ഞാന്‍ മനസ്സിലാക്കി തരുകയാണ്. സിഖുകാരും മനസ്സിലാക്കുന്നുണ്ട് ഒരു ഓംകാരം
എന്ന് അവര്‍ പറയുന്നത് പരമപിതാവായ പരമാത്മാവായ അച്ഛനെയാണ്. മനുഷ്യനെ ദേവതയാക്കി
മാറ്റുന്നതും ബാബയാണ്. അതിനാല്‍ എന്തുകൊണ്ട് നമുക്ക് ദേവതയായിക്കൂടാ. ആരെല്ലാം
ദേവതകളായിരുന്നോ അവര്‍ തീര്‍ച്ചയായും ഇവിടെ തന്നെ നില്ക്കും. എന്നാല്‍ ആരും
സ്വയത്തെ ദേവി ദേവതാ ധര്മ്മത്തിലേതാണ് എന്ന് മനസ്സിലാക്കുന്നില്ല. മറ്റു
ധര്‍മ്മങ്ങളുടെ ചരിത്രം വളരെ ചെറുതാണ്. ചിലരുടെ കണക്ക് 500 വര്‍ഷത്തിന്റേതാണ്,
ചിലര്‍ക്ക് 1250 വര്‍ഷത്തിന്റെയും. 5000 വര്‍ഷത്തിന്റെ ചരിത്രമാണ് നിങ്ങളുടേത്.
ദേവതാ ധര്‍മ്മത്തിലുള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക് വരുകയുള്ളു. പിന്നീടാണ് മറ്റു
ധര്‍മ്മങ്ങള്‍ വരുന്നത്. ഡ്രാമയനുസരിച്ച് ദേവതാ ധര്മ്മത്തിലുള്ളവരാണെങ്കില് മറ്റു
ധര്‍മ്മങ്ങളിലേക്ക് പരിവര്ത്തനപ്പെട്ട് പോവുകയും ചെയ്തിട്ടുണ്ട്. ഇനി വീണ്ടും
പരിവര്‍ത്തനപ്പെടും. വീണ്ടും തങ്ങളുടെ ധര്‍മ്മങ്ങളിലേക്ക് തിരിച്ച് വരും.
ബാബ മനസ്സിലാക്കി തരുകയാണ് - കുട്ടികളെ, നിങ്ങള്‍ വിശ്വത്തിന്റെ
അധികാരികളായിരുന്നു. നിങ്ങളും മനസ്സിലാക്കി കഴിഞ്ഞു ബാബ സ്വര്‍ഗ്ഗത്തിന്റെ
സ്ഥാപന ചെയ്യുകയാണ്, അതിനാല്‍ തീര്‍ച്ചയായും നമുക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോകണം,
ബാബയില്‍ നിന്നും തീര്‍ച്ചയായും സമ്പത്ത് നേടും - ഇതിലൂടെ അവര്‍ നമ്മുടെ
ധര്‍മ്മത്തിലെ അംഗമാണോ എന്നത് അറിയാന്‍ സാധിക്കും. ഈ ധര്‍മ്മത്തിലെ അംഗമല്ലെങ്കില്‍
അവര്‍ ഇവിടെ വരില്ല. അവര്‍ പറയും മറ്റ് ധര്‍മ്മത്തിലേക്ക് എന്തിനാണ് പോകുന്നത്
എന്ന്. നിങ്ങള്‍ കുട്ടികള്‍ക്ക് അറിയാം സത്യയുഗമാകുന്ന പുതിയ ലോകത്തില്‍
ദേവതകള്‍ക്ക് വളരെ സുഖമായിരുന്നു, അവിടെ സ്വര്‍ണ്ണത്തിന്റെ
കൊട്ടാരങ്ങളുണ്ടായിരുന്നു. സോമനാഥ ക്ഷേത്രവും എത്ര സ്വര്‍ണ്ണം കൊണ്ടാണ്
നിര്‍മ്മിച്ചിരിക്കുന്നത്.ഇതുപോലെ വേറെ ഒരു ധര്മ്മവുമുണ്ടാകില്ല. സോമനാഥ
ക്ഷേത്രത്തെ പോലെ ഇത്രയും അമൂല്യമായ ക്ഷേത്രം വേറെയുണ്ടാകില്ല. വജ്രങ്ങളും
രത്നങ്ങളും കൊണ്ട് ഉണ്ടാക്കിയ കൊട്ടാരങ്ങള്‍ ബുദ്ധന് പോലും ഉണ്ടായിരുന്നില്ല.
നിങ്ങളെ ഇത്രയും ഉയര്ന്നവരാക്കിയ ബാബക്ക് എത്ര ആദരവാണ് കൊടുക്കുന്നത്! ആദരവ്
തീര്‍ച്ചയായും കൊടുക്കും കാരണം നിങ്ങള്‍ക്കറിയാം നല്ല കര്‍മ്മമാണ് ബാബ
ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കി ഏറ്റവും നല്ല കര്‍മ്മം
പതിതപാവനനായ ബാബയാണ് ചെയ്തിട്ട് പോകുന്നത്. നിങ്ങള്‍ക്ക് അറിയാം ഏറ്റവും
ഉത്തമത്തിലും ഉത്തമമായ സേവനം പരിധിയില്ലാത്ത ബാബയാണ് ചെയ്യുന്നത്. നിങ്ങളെ
ദരിദ്രനില്‍ നിന്നും ധനവാനും യാചകനില് നിന്നും രാജകുമാരനുമാക്കി മാറ്റുകയാണ്.
ആരാണോ ഭാരതത്തെ സ്വര്‍ഗ്ഗമാക്കുന്നത്, അവര്‍ക്ക് ആരും ഇപ്പോള്‍ ആദരവും
കൊടുക്കുന്നില്ല. നിങ്ങള്‍ക്ക് അറിയാം ഏറ്റവും ഉയര്‍ന്നതിലും ഉയര്‍ന്ന
ക്ഷേത്രമേതാണോ അതു പോലും കൊള്ളയടിക്കപ്പെട്ടു. ലക്ഷ്മി നാരായണന്റെ ക്ഷേത്രം ആരും
കൊള്ളയടിച്ചിട്ടില്ല. സോമനാഥ ക്ഷേത്രത്തെയാണ് കൊള്ളയടിച്ചിട്ടുള്ളത്.
ഭക്തിമാര്‍ഗ്ഗത്തിലും ധാരാളം ധനവാന്മാരുണ്ടല്ലോ. രാജാക്കന്മാരും നമ്പര്വാറാണല്ലോ.
ഉയര്‍ന്ന പദവിയിലിരിക്കുന്നവരെ താഴ്ന്ന പദവിയില്‍ ഇരിക്കുന്നവര്‍
ബഹുമാനിക്കാറുണ്ടല്ലോ. ദര്‍ബാറിലും നമ്പര്വാറായിട്ടാണല്ലോ ഇരിക്കാറുള്ളത്.
ബ്രഹ്മാബാബ ഇതിന്റെ അനുഭവിയാണ്. ഇവിടെയുള്ളത് പതിതരായ രാജാക്കന്മാരുടെ ദര്‍ബാറാണ്.
ഇവിടെ പാവനമായ രാജാക്കന്മാരുടെ ദര്‍ബാര്‍ എങ്ങനെയാണ് ഉണ്ടാവുക. ആരുടെ അടുത്താണോ
ധാരാളം ധനമുള്ളത് അവരുടെ വീടുകള്‍ വളരെ നല്ലതായിരിക്കുമല്ലോ. നിങ്ങള്‍ക്കറിയാം
ബാബ ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, സ്വര്‍ഗ്ഗത്തിന്റെ സ്ഥാപന
ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മള് സ്വര്‍ഗ്ഗത്തിലെ മഹാരാജാക്കന്മാരും
മഹാറാണിമാരുമാകും പിന്നീട് നാം താഴേക്ക് പതിച്ച് ഭക്തരാകും പിന്നെ ആദ്യമാദ്യം
ശിവബാബയുടെ ഭക്തരാകും. ആരാണോ നിങ്ങളെ സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കിയത് ആ
അച്ഛന്റെ പൂജ തന്നെ ചെയ്യും. ബാബ നമ്മളെ വളരെ ധനവാനാക്കി മാറ്റുകയാണ്. ഇപ്പോള്‍
ഭാരതം എത്ര ദരിദ്രമാണ്, 500 രൂപക്ക് കിട്ടിയിരുന്ന ഭൂമിയുടെ വില ഇന്ന്
5000ത്തേക്കാള്‍ കൂടുതലായിരിക്കുന്നു. ഇതെല്ലാം കൃത്രിമമായ മൂല്യമാണ്.
സ്വര്‍ഗ്ഗത്തില്‍ ഭൂമിക്ക് വിലയൊന്നും ഉണ്ടാകില്ല, ആര്‍ക്ക് എത്ര വേണോ അത്
പ്രാപ്തമാക്കാവുന്നതാണ്. ധാരാളം ഭൂമിയുണ്ടാകും. മധുരമായ നദീതീരങ്ങളിലായിരിക്കും
നിങ്ങളുടെ കൊട്ടാരങ്ങള്‍ ഉണ്ടായിരിക്കുക. മനുഷ്യരും വളരെ കുറവായിരിക്കും. പ്രകൃതി
അവരുടെ ദാസിയായിരിക്കും. വളരെ നല്ല ഫലങ്ങളും പുഷ്പങ്ങളും ലഭിക്കുന്നതാണ്.
ഇപ്പോഴാണെങ്കില്‍ എത്ര പ്രയത്നിച്ചാലും ഭക്ഷണം പോലും മനുഷ്യര്‍ക്ക്
ലഭിക്കുന്നില്ല. ധാരാളം മനുഷ്യര്‍ വിശപ്പ് കൊണ്ടും ദാഹം കൊണ്ടും മരിക്കുന്നുണ്ട്.
അതിനാല്‍ ഗീതം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് രോമാഞ്ചം ഉണ്ടാകണം. ബാബയെയാണ്
ദരിദ്രരുടെ നാഥന് എന്ന് പറയുന്നത്. ദരിദ്രരുടെ നാഥന് എന്നതിന്റെ അര്‍ത്ഥം
മനസ്സിലായില്ലേ. ആരെയാണ് ധനവാനാക്കി മാറ്റുന്നത്? തീര്‍ച്ചയായും എവിടേക്കാണോ
വരുന്നത് അവിടെയുള്ളവരെയാണ് ധനവാനാക്കുന്നത്. നിങ്ങള്‍ കുട്ടികള്‍ക്കറിയാം -
പാവനമായിരുന്ന നമ്മള്‍ക്ക് പതിതമാകുന്നതില് 5000 വര്‍ഷങ്ങളെടുത്തു. ഇപ്പോള്‍ വീണ്ടും
പെട്ടെന്ന് ബാബ നിങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റുകയാണ്. ഉയര്‍ന്നതിലും
ഉയര്ന്നവരാക്കി മാറ്റും, ഒരു സെക്കന്റില്‍ ജീവന്മുക്തിയും പ്രാപ്തമാകും.
പറയുന്നുണ്ട് ബാബാ ഞങ്ങള്‍ അങ്ങയുടേതാണ് എന്ന്. ബാബ പറയുകയാണ് കുട്ടികളെ,
നിങ്ങളാണ് വിശ്വത്തിന്റെ അധികാരികളായിരുന്നവര്‍. കുട്ടികള്‍ ജനിച്ചാല്‍
അവകാശികളാകുന്നുണ്ടല്ലോ. എത്ര സന്തോഷമാണ് ഉണ്ടാകുന്നത്. പെണ്‍കുട്ടിയെ കാണുമ്പോള്‍
മുഖം വാടാറുണ്ട്. ഇവിടെ കുട്ടികള്‍ ആത്മാക്കളാണ്. ഇപ്പോള്‍ മനസ്സിലാക്കി കഴിഞ്ഞു
നമ്മള് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ഗ്ഗത്തിന്റെ അധികാരികളായിരുന്നു. ബാബയാണ്
നമ്മളെ അതാക്കി മാറ്റിയിരുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട് പക്ഷെ എന്നാണ്
ബാബ വന്നത് എന്നത് അവര്‍ക്ക് അറിയില്ല. ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നു,
ഇതും ആര്‍ക്കും അറിയില്ല. ജയന്തിയും ആഘോഷിക്കുന്നുണ്ട് , കേവലം ശിവലിംഗമുള്ള
വലിയ വലിയ ക്ഷേത്രങ്ങളും നിര്‍മ്മിക്കുന്നുണ്ട്. പക്ഷെ ശിവബാബ എന്നാണ് വന്നത്,
എങ്ങനെയാണ് വന്നത്, വന്നിട്ട് എന്താണ് ചെയ്തത്, ഇതൊന്നും അറിയില്ല, ഇതിനെയാണ്
അന്ധവിശ്വാസം എന്ന് പറയുന്നത്. അവര്‍ക്ക് തന്റെ ധര്‍മ്മം ഏതാണ്, എപ്പോഴാണ് അതിന്റെ
സ്ഥാപന നടന്നത് ഇതൊന്നും അറിയില്ല. മറ്റു ധര്മ്മക്കാര്ക്ക് അതെല്ലാം അറിയാം,
ബുദ്ധന് എപ്പോഴാണ് വന്നത്, തീയ്യതിയും വര്‍ഷവുമെല്ലാം അറിയാം. ശിവബാബയുടേയും
ലക്ഷ്മി നാരായണന്റെയും തീയ്യതിയും വര്ഷവുമൊന്നുമില്ല. 5000 വര്‍ഷത്തിന്റെ
കാര്യങ്ങളെയാണ് ലക്ഷക്കണക്കിന് വര്‍ഷമാണെന്ന് എഴുതിയിരിക്കുന്നത്.
ലക്ഷക്കണക്കിന്റെ കാര്യങ്ങള്‍ ആര്‍ക്കാണ് ഓര്‍മ്മയുണ്ടാകുന്നത്? ഭാരതത്തില്‍ ദേവി
ദേവതാ ധര്‍മ്മം എപ്പോഴാണ് ഉണ്ടായിരുന്നത്, ഇതും ആരും മനസ്സിലാക്കുന്നില്ല.
ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ കണക്കാണെങ്കില്‍ ഭാരതത്തിന്റെ ജനസംഖ്യയും
കൂടുതലായിരിക്കണമല്ലോ. ഭാരതഭൂമിയും വലിയതായിരിക്കണം. ലക്ഷക്കണക്കിന്
വര്‍ഷങ്ങളാണെങ്കില്‍ എത്ര മനുഷ്യര്‍ ജനിച്ചിട്ടുണ്ടാകും, അസംഖ്യം ജനസംഖ്യയുണ്ടാകും.
ഇത്രയൊന്നുമില്ല, മാത്രമല്ല ഇനിയും കുറവാണുതാനും, ഈ കാര്യങ്ങളെല്ലാം ബാബയിരുന്ന്
മനസ്സിലാക്കി തരുകയാണ്. മനുഷ്യര്‍ ഇവിടെയുള്ള കാര്യങ്ങള്‍ കേട്ടാല്‍ ഇതൊന്നും
മുമ്പ് കേട്ടിട്ടില്ലാത്തതാണ് എന്ന് പറയും, ഇത് ശാസ്ത്രങ്ങളിലൊന്നും
വായിച്ചിട്ടില്ല എന്ന് പറയും. ഇതെല്ലാം അത്ഭുതകരമായ കാര്യങ്ങളാണ്.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികളുടെ ബുദ്ധിയില്‍ മുഴുവന്‍ ചക്രത്തിന്റെയും ജ്ഞാനമുണ്ട്.
ഇത് വളരെ ജന്മങ്ങളുടെ അന്തിമത്തിലെയും അന്തിമമാണ്, ഇപ്പോള്‍ പതിത ആത്മാവാണ്,
ഏതെല്ലാം ആത്മാക്കള്‍ സതോപ്രധാനമായിരുന്നോ ഇപ്പോള്‍ തമോപ്രധാനമായിരിക്കുകയാണ്
എന്നാല്‍ വീണ്ടും നിങ്ങള്‍ക്ക് സതോപ്രധാനമാകണം. നിങ്ങള്‍ ആത്മാക്കള്‍ക്ക് ഇപ്പോള്‍
ശിക്ഷണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്, ചെവിയിലൂടെ ആത്മാവ് കേള്‍ക്കുമ്പോള്‍ ശരീരം
ആടാറുണ്ട് എന്തുകൊണ്ടെന്നാല്‍ കേള്‍ക്കുന്നത് ആത്മാവാണല്ലോ. തീര്‍ച്ചയായും നമ്മള്
ആത്മാക്കള്‍ 84 ജന്മങ്ങള് എടുക്കുന്നവരാണ്. 84 ജന്മങ്ങളിലും 84 മാതാ പിതാക്കളേയും
തീര്‍ച്ചയായും കിട്ടും. ഇതും കണക്കാണല്ലോ. ബുദ്ധിയില്‍ വരുന്നുണ്ടാകും നമ്മള് 84
ജന്മങ്ങളാണ് എടുക്കുന്നത് പിന്നെ കുറച്ച് ജന്മമുള്ളവരും ഉണ്ടാകും. എല്ലാവര്ക്കും
84 ജന്മങ്ങളൊന്നുമില്ല. ശാസ്ത്രങ്ങളില്‍ എന്തെല്ലാം എഴുതപ്പെട്ടിരിക്കുന്നു
എന്നതും ബാബ മനസ്സിലാക്കി തരുകയാണ്. 84 ജന്മങ്ങളാണ് നിങ്ങള്‍ക്ക് ഉള്ളത് എന്ന്
പറയുന്നുണ്ട്, എന്റെ ജന്മത്തെ കുറിച്ച് അളവില്ലാത്ത കണക്കാണ് പറയുന്നത്.
കണകണങ്ങളില്, കല്ലിലും തൂണിലുമെല്ലാം ഉണ്ടെന്ന് പറയുന്നു. എവിടെ നോക്കിയാലും
ഈശ്വരന് തന്നെയാണ് എന്നാണ് പറയുന്നത്. കൃഷ്ണന് തന്നെ കൃഷ്ണനാണ് എല്ലായിടത്തും
എന്നാണ് പറയുന്നത്. മഥുരയിലും വൃന്ദാവനത്തിലുമെല്ലാം ഇതാണ് പറയുന്നത്. കൃഷ്ണന്
സര്‍വ്വവ്യാപിയാണ് എന്നാണ് പറയുന്നത്. രാധയെ പൂജിക്കുന്നവര് പറയും എല്ലായിടത്തും
രാധ തന്നെ രാധയാണ് എന്ന്. നീയും ഞാനും രാധയാണ് എന്നെല്ലാം പറയുന്നുണ്ട്.
ഒരു ബാബ തന്നെയാണ് ദരിദ്രരുടെ നാഥന്. ഏറ്റവും സമ്പന്നമായിരുന്ന ഭാരതം ഇപ്പോള്‍
വളരെ ദരിദ്രമാണ് അതുകൊണ്ടാണ് എനിക്ക് ഭാരതത്തിലേക്ക് തന്നെ വരേണ്ടി വരുന്നത്.
ഇതും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതില്‍ ഒരല്പം പോലും മാറ്റം
വരുത്താന്‍ സാധിക്കില്ല. ഡ്രാമ എങ്ങനെയാണോ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ഇത്
വീണ്ടും ആവര്‍ത്തിക്കും, ഇതില്‍ കുറച്ച് പോലും മാറ്റം ഉണ്ടാകില്ല. ഡ്രാമ എന്താണ്
എന്നും മനസ്സിലാക്കണം. ഡ്രാമ അര്‍ത്ഥം ഡ്രാമയാണ്. മനുഷ്യര്‍ നിര്‍മ്മിക്കുന്നത്
പരിധിയുള്ള ഡ്രാമകളാണ്, ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഈ പരിധിയില്ലാത്ത
ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ കുറിച്ച് ആര്‍ക്കും അറിയില്ല. അതിനാല്‍
ദരിദ്രരുടെ നാഥന് എന്ന് നിരാകാരനായ ഭഗവാനെയാണ് അംഗീകരിക്കുക, കൃഷ്ണനെ
അംഗീകരിക്കില്ല. കൃഷ്ണന് സമ്പന്നമായ സത്യയുഗത്തിന്റെ രാജകുമാരനായിരിക്കും.
ഭഗവാന് തന്റെതായ ശരീരമില്ല. ആ ബാബ വന്നിട്ടാണ് നിങ്ങളെ ധനവാനാക്കി മാറ്റുന്നത്,
നിങ്ങളെ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. പഠിപ്പെല്ലാം പൂര്‍ത്തിയാക്കി
വക്കീലായി മനുഷ്യര്‍ സമ്പാദ്യം ഉണ്ടാക്കുന്നില്ലേ. ഇപ്പോള്‍ നിങ്ങളെ ബാബ
പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഭാവിയില്‍ നരനില്‍ നിന്നും നാരായണനാകും.
നിങ്ങള്‍ക്ക് ജന്മമുണ്ടാകുമല്ലോ. സ്വര്‍ഗ്ഗം സമുദ്രത്തില്‍ നിന്നും വരില്ല. കൃഷ്ണനും
ജനിച്ചതാണ്. ആ സമയത്ത് കംസപുരിയൊന്നും ഉണ്ടായിരുന്നില്ല. കൃഷ്ണന് എത്ര പേരാണ്
എന്നാല്‍ കൃഷ്ണന്റെ പിതാവിന് പോലും ഇത്രയ്ക്ക് പ്രശസ്തി ഉണ്ടാകില്ല. കൃഷ്ണന്റെ
പിതാവ് എവിടെയാണ്? തീര്‍ച്ചയായും കൃഷ്ണന് ആരുടെയെങ്കിലും കുട്ടിയായിരിക്കുമല്ലോ.
എപ്പോഴാണോ കൃഷ്ണന് ജനിക്കുന്നത് അപ്പോഴും കുറച്ച് പതിതമായവര് ഉണ്ടാകും.
എപ്പോഴാണോ അവരും തീര്‍ത്തും ഇല്ലാതാകുന്നത് അപ്പോഴായിരിക്കും കൃഷ്ണന്
സിംഹാസനത്തിലിരിക്കുക. തന്റെ രാജ്യം നേടും, അപ്പോള്‍ മുതല്‍ കൃഷ്ണന്റെ സംവത്സരം
ആരംഭിക്കും. ലക്ഷ്മി നാരായണിലൂടെയാണ് സംവത്സരം ആരംഭിക്കുന്നത്. നിങ്ങള്‍
പൂര്‍ണ്ണമായും കണക്ക് എഴുതുന്നുണ്ട്. ആരുടെ രാജ്യം എത്ര സമയമുണ്ടാകും എന്ന്,
അപ്പോള്‍ മനുഷ്യര്‍ മനസ്സിലാക്കും - ഈ കല്പത്തിന്റെ ആയുസ്സ് വളരെ വലിയതല്ല. 5000
വര്‍ഷത്തിന്റേതാണ് പൂര്‍ണ്ണമായ കണക്ക്. ഇതെല്ലാം നിങ്ങള്‍ കുട്ടികളുടെ ബുദ്ധിയില്‍
ഉണ്ടല്ലോ. നമ്മള് ഇന്നലെകളില്‍ സ്വര്‍ഗ്ഗത്തിന്റെ അധികാരികളായിരുന്നു. ബാബയാണ്
നമ്മളെ അങ്ങനെ ആക്കിയത് അതുകൊണ്ടാണല്ലോ നമ്മള് ശിവജയന്തി ആഘോഷിക്കുന്നത്.
നിങ്ങള്‍ക്ക് എല്ലാവരെയും അറിയാം. ക്രിസ്തു, ഗുരു നാനാക്ക്...ഇവരെല്ലാം ഇനി എന്ന്
വരും, ഈ ജ്ഞാനവും നിങ്ങള്‍ക്കുണ്ട്. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
വീണ്ടും ആവര്‍ത്തിക്കപ്പെടും. ഈ പഠിപ്പ് എത്ര സഹജമാണ്. നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം
എന്താണ് എന്നറിയും, തീര്‍ച്ചയായും ഈ ഭാരതം സ്വര്‍ഗ്ഗമായിരുന്നു. ഭാരതം അവിനാശിയായ
ഖണ്ഡമാണ്. ഭാരതത്തിനുള്ള മഹിമ വേറെ ഒരു രാജ്യത്തിനും പ്രാപ്തമാകില്ല. സര്‍വ്വരെയും
പതിതത്തില് നിന്നും പാവനമാക്കുന്നതും ഒരു ബാബയാണ്. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനത്തെ ബുദ്ധിയില്‍ വെച്ചു കൊണ്ട് എല്ലാ
ചിന്തകളേയും ഉപേക്ഷിക്കണം. സതോപ്രധാനമാകണം എന്ന ഒരു ചിന്തയില്‍ ഇരിക്കണം.
2) ദരിദ്രരുടെ നാഥനായ ബാബ ഭാരതത്തെ ദരിദ്രനില്‍ നിന്നും ധനവാനാക്കുന്നതിന്
വന്നിരിക്കുകയാണ്, പൂര്‍ണ്ണമായും ബാബയുടെ സഹായി ആകണം. തന്റെ പുതിയ ലോകത്തെ
ഓര്‍മ്മിച്ച് സദാ സന്തോഷത്തില്‍ കഴിയണം.
വരദാനം :-
ഒരുമിച്ച് മൂന്ന് രൂപങ്ങളിലൂടെ സേവനം ചെയ്യുന്ന മാസ്റ്റര്‍ ത്രിമൂര്‍ത്തിയായി
ഭവിക്കട്ടെ.
ഏതുപോലെയാണോ ബാബ സദാ
മൂന്നു രൂപങ്ങളില്‍ ഉപസ്ഥിതനായിരിക്കുന്നത്, അച്ഛന്, ടീച്ചര്‍, സദ്ഗുരു, അതുപോലെ
താങ്കള്‍ കുട്ടികളും ഓരോ നിമിഷവും മനസ്സ്, വാക്ക്, കര്‍മ്മം മൂന്നിലൂടേയും
ഒരുമിച്ച് സേവനം ചെയ്യൂ അപ്പോള്‍ പറയാം മാസ്റ്റര്‍ ത്രിമൂര്‍ത്തി. മാസ്റ്റര്‍
ത്രിമൂര്‍ത്തിയായി മൂന്നു രൂപങ്ങളിലൂടെ ഓരോ നിമിഷവും സേവനത്തില്‍
ഉപസ്ഥിതരായിരിക്കുന്നു അവര്‍ക്കാണ് വിശ്വ മംഗളം ചെയ്യാന്‍ കഴിയുക എന്തെന്നാല്‍
ഇത്രയും വിശാലമായ വിശ്വത്തിന്റെ സേവനത്തിനു വേണ്ടി എപ്പോഴാണോ ഒരേ സമയത്ത് മൂന്നു
രൂപങ്ങളിലൂടേയും സേവനം നടക്കുന്നത് അപ്പോഴാണ് ഈ കാര്യം പൂര്‍ത്തിയാവുക.
സ്ലോഗന് :-
ഉയര്‍ന്ന ബ്രാഹ്മണന് അവരാണ് ആരാണോ തന്റെ ശക്തിയിലൂടെ മോശമായതിനെ പോലും
നല്ലതിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നത്.