22.06.2022           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ സ്വര്ഗ്ഗത്തിന്റെ അടിത്തറയിട്ടു കൊണ്ടിരിക്കുകയാണ്, നിങ്ങള് കുട്ടികള് സഹായികളായി മാറി തന്റെ ഓഹരി നിക്ഷേപിക്കൂ, ഈശ്വരീയ മതപ്രകാരം നടന്ന് ശ്രേഷ്ഠമായ പ്രാലബ്ധമുണ്ടാക്കൂ.

ചോദ്യം :-
ബാപ്ദാദ ഏത് കുട്ടികളെയാണ് എപ്പോഴും അന്വേഷിക്കുന്നത്?

ഉത്തരം :-
വളരെ-വളരെ മധുരവും ശീതള സ്വഭാവമുള്ള സേവനയുക്തരായ കുട്ടികളെ. ബാബ അങ്ങനെയുള്ള കുട്ടികളെ അന്വേഷിക്കുന്നു. സര്വ്വീസബിളായ കുട്ടികള് തന്നെയാണ് ബാബയുടെ പേര് പ്രസിദ്ധമാക്കുക. എത്രത്തോളം ബാബയുടെ സഹായിയായി മാറുന്നോ, ആജ്ഞാകാരിയും വിശ്വസ്തരുമാണോ, അത്രത്തോളം അവര് സമ്പത്തിന് അധികാരിയുമായിത്തീരുന്നു.

ഗീതം -
ഓം നമ: ശിവായ........

ഓംശാന്തി.  
ഓം എന്നതിന്റെ അര്ത്ഥം ആരാണ് പറഞ്ഞുതന്നത്? ബാബ. ബാബ എന്ന് പറയുമ്പോള് തീര്ച്ചയായും ബാബയക്ക് പേര് വേണം. സാകാരമായാലും നിരാകാരമായാലും പേര് തീര്ച്ചയായും വേണം. ബാക്കി ഏതെല്ലാം ആത്മാക്കളുണ്ടോ അവര്ക്ക് ഒരിക്കലും പേരുണ്ടാകില്ല. ആത്മാവ് എപ്പോഴാണോ ജീവാത്മാവായി മാറുന്നത് അപ്പോള് ശരീരത്തിന് പേരിടുന്നു. ബ്രഹ്മാ ദേവതായ നമ: എന്ന് പറയുന്നു, വിഷ്ണുവിനെയും ദേവതയെന്ന് പറയുന്നു എന്തുകൊണ്ടെന്നാല് ആകാരി ആയതുകൊണ്ട് ആകാരിയുടെ പേര് വന്നു. പേര് എപ്പോഴും ശരീരത്തിനാണ്. കേവലം ഒരേയൊരു നിരാകാരനായ പരംപിതാ പരമാത്മാവാണുള്ളത്, ശിവനെന്നാണ് പേര്. ഈ ഒന്നിന് മാത്രമാണ് ആത്മാവിന്റെ പേര്, ബാക്കി എല്ലാവരുടെയും ദേഹത്തിനാണ് പേരിടുന്നത്. ശരീരം ഉപേക്ഷിക്കുമ്പോള് പിന്നീട് പേരും മാറും. പരമാത്മാവിന് ഒരു പേര് മാത്രമാണ്, ഒരിക്കലും മാറുന്നില്ല. പരമാത്മാവ് ഒരിക്കലും ജനന-മരണത്തില് വരുന്നില്ലായെന്ന് ഇതിലൂടെ തെളിയുന്നു. അഥവാ സ്വയം ജനന-മരണത്തില് വരുകയാണെങ്കില് മറ്റുള്ളവരെ ജനന-മരണത്തില് നിന്നും രക്ഷിക്കാന് കഴിയില്ല. അമരലോകത്തില് ഒരിക്കലും ജനന-മരണമെന്ന് പറയുകയില്ല. അവിടെയാണെങ്കില് വളരെ സഹജ രീതിയില് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. മരിക്കുന്നത് ഇവിടെയാണ്. സത്യയുഗത്തില് ഇങ്ങനെ പറയുകയില്ല ഇന്നയാള് മരിച്ചുവെന്ന്. മരിക്കുക എന്ന ശബ്ദം ദു:ഖത്തിന്റെയാണ്. അവിടെയാണെങ്കില് പഴയ ശരീരം ഉപേക്ഷിച്ച് വേറെ ബാല്യ അവസ്ഥയുടെ ശരീരമെടുക്കുന്നു. സന്തോഷം ആഘോഷിക്കുന്നു. പഴയ ലോകത്തില് എത്ര മനുഷ്യരാണ്, ഇതെല്ലാം നശിക്കാനുള്ളതാണ്. കാണിക്കുന്നുണ്ട് യാദവരും കൗരവരും ഉണ്ടായിരുന്നു, യുദ്ധത്തില് അവര് ഇല്ലാതായപ്പോള് പാണ്ഡവര്ക്ക് വിഷമമുണ്ടായിട്ടുണ്ടാകുമോ? ഇല്ല. പാണ്ഡവരുടെ രാജ്യം സ്ഥാപിക്കപ്പെട്ടിട്ടുണ്ടാകും. ഈ സമയം നിങ്ങള് ബ്രഹ്മാവംശീ ബ്രാഹ്മണരാണ്, ബ്രഹ്മാകുമാരന്മാരും കുമാരിമാരും. ബ്രഹ്മാവിന് ഇത്രയും കുട്ടികളുണ്ട് എങ്കില് തീര്ച്ചയായും പ്രജാപിതാവുമുണ്ട്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെ അച്ഛനാണ് ശിവന്. അവരെ തന്നെയാണ് ഭഗവാന് എന്ന് പറയുന്നത്. ഈ സമയം നിങ്ങള്ക്കറിയാം നമ്മള് ഈശ്വരീയ കുലത്തിലെയാണെന്ന്. നമ്മള് ബാബയോടൊപ്പം, ബാബയുടെ വീട് നിര്വ്വാണധാമത്തിലേക്ക് പോകുന്നവരാണ്. ബാബ വന്നു കഴിഞ്ഞു, ബാബയെ സാജന് എന്നും പറയുന്നു. പക്ഷെ കൃത്യമായ സംബന്ധത്തില് ബാബ അച്ഛനാണ് എന്തുകൊണ്ടെന്നാല് സമ്പത്ത് സജനിമാര്ക്ക് ലഭിക്കുകയില്ല. സമ്പത്ത് കുട്ടികളാണെടുക്കുന്നത് അതിനാല് അച്ഛനെന്ന് പറയുന്നത് ശരിയാണ്. അച്ഛനെ മറന്നു പോയതിനാലാണ് മനുഷ്യര് നാസ്തികരായിത്തീര്ന്നത്. കൃഷ്ണന്റെ ചരിത്രം പാടപ്പെടുന്നുണ്ട്. പക്ഷെ കൃഷ്ണന്റെ ചരിത്രമാണെങ്കില് വേറെയില്ല. ഭാഗവതത്തില് കൃഷ്ണന്റെ ചരിത്രമുണ്ട് എന്നാല് ചരിത്രം വേണം - ശിവബാബയുടെ. ശിവബാബ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണ്, ഇതില് ചരിത്രത്തിന്റെ കാര്യമെന്താണ്. കൃഷ്ണന്റെയും ചരിത്രമില്ല. കൃഷ്ണനും കുട്ടിയാണ്. ചെറിയ കുട്ടികളെപ്പോലെ. കുട്ടികള് സദാ ചഞ്ചലമാണ്, അതിനാല് എല്ലാവര്ക്കും ഇഷ്ടപ്പെടുന്നു. കൃഷ്ണനെ ഇങ്ങനെ കാണിച്ചിട്ടുണ്ട് മണ്കുടം പൊട്ടിച്ചു, അങ്ങനെ ഒന്നും തന്നെയില്ല. ശിവബാബയുടെ ചരിത്രമെന്താണ്? അതാണെങ്കില് നിങ്ങള് കാണുന്നുണ്ട് പഠിപ്പിച്ച് പതിതരെ പാവനമാക്കുന്നു. പറയുന്നു ഭക്തി മാര്ഗ്ഗത്തില് ഞാന് നിങ്ങളുടെ കാമന പൂര്ത്തീകരിക്കുന്നു. ബാക്കി ഇവിടെയാണെങ്കില് ഞാന് പഠിപ്പിക്കുകയാണ്. ഈ സമയം ആരാണോ എന്റെ കുട്ടികള്, അവര് തന്നെയാണ് എന്നെ ഓര്മ്മിക്കുന്നത്. ബാക്കി എല്ലാവരുടെ ഓര്മ്മയും മറന്ന് ഒരു ബാബയുടെ ഓര്മ്മയിലിരിക്കാന് പ്രയത്നിക്കുന്നു. ഞാന് സര്വ്വ വ്യാപിയല്ല. എന്നെ ആരാണോ ഓര്മ്മിക്കുന്നത്, ഞാനും അവരെ ഓര്മ്മിക്കുന്നു. എങ്കിലും കുട്ടികളെ തന്നെയാണ് ഓര്മ്മിക്കുക. മുഖ്യമായ കാര്യം ഒന്ന് മാത്രമാണ്. ഏതെങ്കിലും വലിയ ആളുകള്ക്ക് മനസ്സിലാക്കി കൊടുത്ത് കാണിച്ചാലേ സമര്ത്ഥനെന്ന് പറയൂ. മുഴുവന് ആധാരവും ഗീതയിലാണ്. ഗീത നിരാകാരനായ പരംപിതാ പരമാത്മാവിന്റെയാണെന്ന് പാടപ്പെടുന്നു, മനുഷ്യന്റെയല്ല. ഭഗവാനെ രുദ്രനെന്നും പറയപ്പെടുന്നു. കൃഷ്ണനെ രുദ്രനെന്ന് പറയുകയില്ല. രുദ്ര ജ്ഞാന യജ്ഞത്തിലൂടെ തന്നെയാണ് വിനാശ ജ്വാല വരുന്നത്. പലരും പരമാത്മാവിനെ യജമാനനെന്ന് പറഞ്ഞ് ഓര്മ്മിക്കുന്നു. പറയുന്നു ആ അധികാരിക്ക് പേരില്ല. ശരി അങ്ങനെയങ്കില് ആ യജമാനന് എവിടെയാണ്? എന്താ അവര് വിശ്വത്തിന്റെ, മുഴുവന് സൃഷ്ടിയുടെ യജമാനനാണോ? പരംപിതാ പരമാത്മാവാണെങ്കില് സൃഷ്ടിയുടെ യജമാനനാകുന്നില്ല, സൃഷ്ടിയുടെ യജമാനനാകുന്നത് ദേവീ ദേവതകളാണ്. പരംപിതാ പരമാത്മാവാണെങ്കില് ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്. ബ്രഹ്മ തത്വം ബാബയുടെ വീടാണ് അതിനാല് നമ്മള് കുട്ടികളുടെയും വീടാണ്. ബ്രഹ്മാണ്ഡം ബാബയുടെ വീടാണ്, അവിടെ ആത്മാക്കള് മുട്ട പോലെ കാണിക്കുന്നു. അങ്ങനെയൊന്നും ഇല്ല. നമ്മള് ആത്മാക്കള് ജ്യോതിബിന്ദു അവിടെ വസിക്കുന്നു, പിന്നീട് ബ്രഹ്മാണ്ഡത്തില് താഴെക്ക് വരുന്നു പാര്ട്ടഭിനയിക്കുന്നതിന് വേണ്ടി, നമ്മള് ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. വൃക്ഷം വൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ബാബ ബീജരൂപമാണ്, അടിത്തറ ദേവീ ദേവതകളുടെതാണെന്ന് പറയുമോ അതോ ബ്രാഹ്മണരുടെതാണെന്ന് പറയുമോ. ബ്രാഹ്മണര് ബീജം ഇടുന്നു. ബ്രാഹ്മണര് തന്നെയാണ് പിന്നീട് ദേവതയായി മാറി രാജ്യം ഭരിക്കുന്നത്. ഇപ്പോള് നമ്മളിലൂടെ ശിവബാബ അടിത്തറ ഇട്ടുകൊണ്ടിരി ക്കുകയാണ്. ദൈവീകം അര്ത്ഥം സ്വര്ഗ്ഗത്തിന്റെ അടിത്തറയിട്ടു കൊണ്ടിരിക്കുകയാണ്. എത്ര ആര് സഹായി ആകുന്നോ അത്രയും അവര് തന്റെ പങ്ക് നേടും. ഇല്ലായെങ്കില് എങ്ങനെ സൂര്യ വംശിയാകും! ഇപ്പോള് നിങ്ങള് ആ ഉയര്ന്ന പ്രാലബ്ധം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഓരോരുത്തരും പുരുഷാര്ത്ഥത്തിലൂടെ പ്രാലബ്ധം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. പ്രാലബ്ധം ഉണ്ടാക്കുന്നതിന് വേണ്ടി നല്ല കര്മ്മം ചെയ്യുകയാണ്. ദാന-പുണ്യം ചെയ്യുക, ധര്മ്മശാല മുതലായവ ഉണ്ടാക്കുക. എല്ലാം ഈശ്വരാര്ത്ഥം തന്നെയാണ് ചെയ്യുന്നത് എന്തുകൊണ്ടെന്നാല് അതിന്റെ ഫലം തരുന്നത് ഈശ്വരനാണ്. നിങ്ങള് ഇപ്പോള് ശ്രീമതത്തിലൂടെ പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാക്കി ലോകത്തിലുള്ളവര് മുഴുവന് മനുഷ്യമതത്തില് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. അതും ആസുരീയ മതമാണ്. ഈശ്വരീയ മതത്തിന് ശേഷം ദൈവീക മതം, പിന്നീട് ആസുരീയ മതമായി മാറുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈശ്വരീയ മതം ലഭിച്ചിരിക്കുന്നു. ബാബയും മമ്മയും ഭഗവാന്റെ മതത്തിലൂടെ ശ്രേഷ്ഠരായി മാറുന്നു. ഒരു മനുഷ്യര്ക്കും ദേവതകളെ പോലെ ശ്രേഷ്ഠരാകാന് സാധിക്കില്ല. ദേവതകളെ ശ്രേഷ്ഠരാക്കി മാറ്റുന്നതാരാണ്? ഇവിടെയാണെങ്കില് ആരും ശ്രേഷ്ഠരല്ല. ശ്രീ ശ്രീ ഒന്ന് മാത്രമാണ് അവര് തന്നെയാണ് ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന അച്ഛന്, ടീച്ചര്, സത്ഗുരു. അവരാണ് പിന്നീട് ശ്രീ ലക്ഷ്മീ നാരായാണനാക്കി മാറ്റുന്നത്. കേവലം രാമനെയും ശ്രീ സീതാ, ശ്രീ രാമന് എന്ന് പറയുന്നു. പക്ഷെ അവരുടെ പുറകില് ക്ഷത്രിയന്, ചന്ദ്രവംശീ എന്ന് ചേര്ക്കുന്നു. ആ ലക്ഷ്മീ നാരായണനാണെങ്കില് 16 കലാ സമ്പൂര്ണ്ണന് സൂര്യവംശീ ദേവതാ കുലമാണ്, രാമനും സീതയും 14 കലാ ചന്ദ്രവംശിയാണ്. രണ്ട് കല കുറഞ്ഞില്ലേ. തീര്ച്ചയായും അങ്ങനെ ആകുക തന്നെ വേണം. മനുഷ്യര് ഇത് അറിയുന്നില്ല സൃഷ്ടിയുടെ ഇറങ്ങുന്ന കല ഉണ്ടാകുന്നുവെന്ന്. 16 കലയില് നിന്ന് 14 കലയായി, അപ്പോള് അധ:പതിച്ചില്ലേ. ഈ സമയം തികച്ചും തമോപ്രധാനമാണ്. ഇതാണ് രാവണ സമ്പ്രദായം. രാവണ രാജ്യമാണല്ലോ. രാവണമതത്തെ ആസുരീയ മതമെന്ന് പറയുന്നു. എല്ലാവരും പതിതരാണ്. ഈ പതിത ലോകത്തില് ആരും തന്നെ പാവനമായിട്ടുണ്ടാവുക സാധ്യമല്ല. ഭാരതവാസികള് ആരാണോ പാവനമായിരുന്നത് അവര് തന്നെയാണ് പിന്നീട് പതിതമായിത്തീര്ന്നത് പിന്നെ അവരെ തന്നെയാണ് ഞാന് വന്ന് പാവനമാക്കി മാറ്റുന്നത്. പതിത പാവനനെന്ന് കൃഷ്ണനല്ല പാടപ്പെടുന്നത്. ചരിത്രത്തിന്റെ കാര്യവുമില്ല. പതിത പാവനനെന്ന് ഒരേയൊരു പരമാത്മാവിനെ മാത്രമേ പറയൂ. പിന്നീട് എല്ലാവരും പറയും അല്ലയോ പ്രഭൂ അങ്ങയുടെ ഗതിയും മതവും വേറിട്ടതാണ്. അങ്ങയുടെ രചനയെ ആരും അറിയുന്നില്ല. അത് ഇപ്പോള് നിങ്ങള് അറിഞ്ഞു കഴിഞ്ഞു. ഈ ജ്ഞാനം തികച്ചും പുതിയതാണ്. പുതിയ വസ്തു എന്തെങ്കിലും ഉണ്ടാകുമ്പോള് ആദ്യം കുറച്ചുണ്ടാകുന്നു പിന്നീട് വര്ദ്ധിക്കുന്നു. നിങ്ങളും ആദ്യം ഒരു കോണില് മാത്രമായിരുന്നു. ഇപ്പോള് ദേശ-ദേശാന്തരം വൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു. തീര്ച്ചയായും രാജധാനി സ്ഥാപിതമാകണം. മുഖ്യമായ കാര്യം ഇത് തെളിയിക്കണം ഗീതയുടെ ഭഗവാന് ശ്രീകൃഷ്ണനല്ല എന്ന്. സമ്പത്ത് ബാബ തരും, കൃഷ്ണനല്ല. ലക്ഷ്മീ നാരായണനും തന്റെ കുട്ടികള്ക്ക് സമ്പത്ത് നല്കും. അതും ഇവിടുത്തെ പുരുഷാര്ത്ഥത്തിന്റെ പ്രാലബ്ധമാണ് ലഭിക്കുന്നത്. സത്യ-ത്രേതാ യുഗത്തില് പരിധിയില്ലാത്ത സമ്പത്താണ്. ഗോള്ഡന്, സില്വര് ജൂബിലി ആഘോഷിക്കുന്നു. ഇവിടെയാണെങ്കില് ഒരു ദിവസം ആഘോഷിക്കുന്നു. നമ്മളാണെങ്കില് 1250 വര്ഷം ഗോള്ഡന് ജൂബിലി ആഘോഷിക്കുന്നു. സന്തോഷം ആഘോഷിക്കാറുണ്ടല്ലോ. വളരെ സമ്പന്നരായിത്തീരുന്നു. അതിനാല് ഉള്ളില് വളരെയധികം സന്തോഷമുണ്ടാകുന്നു. കേവലം പുറത്ത് നിന്ന് ചന്ദനത്തിരികള് മുതലായവ കത്തിക്കുന്നു ഇങ്ങനെയല്ല. സ്വര്ഗ്ഗത്തില് നമ്മള് തികച്ചും സമ്പന്നരും, വളരെ സുഖികളുമായിത്തീരുന്നു. ദേവതാ ധര്മ്മത്തെ പോലെ സുഖികളായി വേറെ ആരും തന്നെ ഉണ്ടായിരിക്കില്ല. പിന്നെ സില്വര് ജൂബിലി തുടങ്ങിയവയേയും പൂര്ണ്ണമായും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് പകുതി കല്പത്തിന്റെ ജൂബിലി ആഘോഷിക്കുന്നതിന് വേണ്ടി ബാബയില് നിന്ന് സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്. അതിനാല് മുഖ്യമായ കാര്യം ഇത് മനസ്സിലാക്കേണ്ടതാണ് ഗീതയുടെ ഭഗവാന് ശിവനാണ്. അവരിലൂടെ തന്നെയാണ് രാജയോഗം പഠിച്ചിരുന്നത്, അത് ഇപ്പോള് വീണ്ടും പഠിച്ചുകൊണ്ടിരിക്കുന്നു. പഠിപ്പിക്കുന്നതും അപ്പോഴാണ് എപ്പോഴാണോ രാജ്യഭാഗ്യം ഇല്ലാതാകുന്നത്. പ്രജയുടെ മേല് പ്രജയുടെ രാജ്യമാണ്. പരസ്പരം കിരീടം അഴിപ്പിക്കാന് താമസമൊന്നുമില്ല. നിങ്ങള് കുട്ടികള് ബാബയുടെ മതത്തില് നടക്കുന്നതിനാല് സുഖധാമത്തിലെ അധികാരിയാകും. ഇങ്ങനെ അനേകരുണ്ട് ജ്ഞാനത്തെ പൂര്ണ്ണമായും ധാരണ ചെയ്യാത്തവര്, പക്ഷെ സെന്ററില് വന്നു കൊണ്ടിരിക്കുന്നുണ്ട്. ഉള്ളില് ആശ വെക്കുകയാണ് ഒരു കുട്ടിക്ക് ജന്മം നല്കണം. മായയുടെ പ്രലോഭനമുണ്ടാകുന്നു വിവാഹം കഴിച്ച് ഒരു കുട്ടിയുടെ സുഖം നേടാം. കുട്ടി സുഖം തരുമെന്ന് ഗ്യാരണ്ടിയൊന്നുമില്ലല്ലോ. രണ്ട് നാല് വര്ഷത്തില് കുട്ടി മരിച്ചു പോയി എങ്കില് ഒന്നു കൂടി ദു:ഖമാകും. ഇന്ന് വിവാഹം ചെയ്യുന്നു നാളെ ചിതയില് ഇരുത്തുന്നു അപ്പോള് കരയുകയും വേദനിക്കേണ്ടിയും വരുന്നു. ഇത് ദു:ഖധാമമാണ്. നോക്കൂ, കഴിക്കുന്നതു പോലും എങ്ങനെയാണ് കഴിക്കുന്നത്! അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് കുട്ടികളെ അങ്ങനെയുള്ള ആശകള് വെക്കരുത്. മായ വളരെ വലിയ കൊടുങ്കാറ്റില് കൊണ്ട് വരും. പെട്ടെന്ന് വികാരത്തില് വീഴ്ത്തും. പിന്നീട് വരുന്നതിലും ലജ്ജ വരും. എല്ലാവരും പറയും കുലത്തെ കളങ്കിതമാക്കി അതിനാല് സമ്പത്തെങ്ങനെ നേടും. ബാബയും മമ്മയും പറയുകയാണ് ബ്രഹ്മാകുമാരനും കുമാരിയും പരസ്പരം സഹോദരീ - സഹോദരനുമാണ്. പിന്നീട് അഥവാ വികാരത്തില് വീണുവെങ്കില് അതുപോലെ കുലകളങ്കിതന്, ഒന്ന് കൂടി നൂറ് മടങ്ങ് കടുത്ത ശിക്ഷ അനുഭവിക്കുകയും പദവിയും ഭ്രഷ്ടമാകും. ചിലരാണെങ്കില് വികാരത്തില് പോയി പിന്നെ പറയുകയേയില്ല എങ്കില് വളരെയധികം ശിക്ഷക്ക് പാത്രമായിത്തീരുന്നു. ധര്മ്മരാജനായ ബാബ ആരെയും വിടുകയില്ല. അവരാണെങ്കില് ശിക്ഷ ജയിലില് അനുഭവിക്കുന്നു. എന്നാല് ഇവിടെയുള്ളവര്ക്ക് വളരെ കടുത്ത ശിക്ഷയാണുള്ളത്. ഇങ്ങനെയുള്ളവരും സെന്ററുകളില് ഒരുപാട് വരുന്നുണ്ട്. ബാബ മനസ്സിലാക്കി തരുന്നു അങ്ങനെയുള്ള കാര്യം ചെയ്യരുത്. പറയണം നമ്മള് ഈശ്വരീയ സന്താനങ്ങള് പിന്നെ വികാരത്തില് പോവുക, ഇതാണെങ്കില് തന്റെ തന്നെ സത്യനാശം ചെയ്യലാണ്. എന്തെങ്കിലും തെറ്റു പറ്റിയെങ്കില് ഉടന് ബാബയോട് പറയൂ. വികാരമില്ലാതെ ഇരിക്കാന് കഴിയില്ലെങ്കില് ഇവിടെ വരരുത് അതാണ് നല്ലത്. ഇല്ലായെങ്കില് അന്തരീക്ഷം മോശമാകുന്നു. നിങ്ങളുടെയിടയില് ഏതെങ്കിലും കൊറ്റി അഥവാ അശുദ്ധ ഭോജനം കഴിക്കുന്നവര് ഇരിക്കുന്നുണ്ടെങ്കില് എത്ര മോശമായിരിക്കും. ബാബ പറയുന്നു അങ്ങനെയുള്ളവരെ കൊണ്ട് വരുന്നവരുടെ മേല് ദോഷം വരുന്നു. ലോകത്തില് അങ്ങനെയുള്ള സത്സംഗങ്ങള് അനവധിയുണ്ട്, അവിടെ പോയി ഭക്തി ചെയ്യണം. ഭക്തി ചെയ്യുന്നതില് നാം വിലക്കുന്നില്ല. ഭഗവാന് വരുന്നത് പവിത്രമാക്കി മാറ്റാനാണ്, പവിത്രമായ വൈകുണ്ഠത്തിന്റെ സമ്പത്ത് നല്കാനാണ്. ബാബ പറയുന്നു കേവലം ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ. അത്രമാത്രം, ബാക്കി ഭക്ഷണ-പാനിയങ്ങളുടെ പഥ്യത്തിന്റെ യുക്തികളും പറഞ്ഞുതരുന്നു. പഥ്യത്തിന് വേണ്ടി ഒരുപാട് തരത്തിലുള്ള യുക്തികളും പ്രയോഗിക്കാന് കഴിയും. ആരോഗ്യം മോശമാണ്, ഡോക്ടര് അരുതെന്ന് പറഞ്ഞിട്ടുണ്ട്. ശരി താങ്കള് പറയുകയാണെങ്കില് ഞാന് പഴം കഴിച്ചോളാം. തന്റെ രക്ഷക്ക് വേണ്ടി ഇങ്ങനെ പറയുന്നത് കള്ളമൊന്നുമല്ല. ബാബ അരുതെന്ന് പറയുന്നില്ല. അപ്രകാരമുള്ള കുട്ടികളുടെ അന്വേഷണത്തിലാണ് ബാബ, ആരാണോ തികച്ചും മധുരം, ഒരു പഴയ സ്വഭാവവും ഇല്ലാത്തത്. സര്വ്വീസബിള്, വിശ്വസ്തന്, ആജ്ഞാകാരീ. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ മായാവി ലോകത്തില് ഓരോ കാര്യത്തിലും ദു:ഖമാണ്, അതിനാല് പഴയ ലോകത്തില് ഒരു ആശയും വെക്കരുത്. കേവലം മായയുടെ കൊടുങ്കാറ്റ് വരും എന്നാല് ഒരിക്കലും കുല കളങ്കിതരാകരുത്.

2. ഭക്ഷണ പാനിയത്തില് വളരെയധികം പഥ്യം വെക്കണം, പാര്ട്ടി തുടങ്ങിയവക്ക് പോയാല് വളരെ യുക്തിയോടെ പെരുമാറണം.

വരദാനം :-
തിന്മയിലും തിന്മയെ നോക്കാതെ നന്മയുടെ പാഠം പഠിക്കുന്ന അനുഭവീ മൂര്ത്തിയായി ഭവിക്കട്ടെ.

എല്ലാ കാര്യങ്ങളും മോശമാണെങ്കിലും അതില് ഒന്നുരണ്ടെണ്ണം നല്ലത് തീര്ച്ചയായും ഉണ്ടാകും. പാഠം പഠിപ്പിക്കുവാനുള്ള നന്മ ഏതൊരു കാര്യത്തിലും അടങ്ങിയിട്ടുള്ളത് തന്നെയാണ്, എന്തുകൊണ്ടെന്നാല് ഏതൊരു കാര്യവും അനുഭവിയാക്കുന്നതില് നിമിത്തമായി മാറുന്നു. ക്ഷമയുടെ പാഠം പഠിപ്പിക്കുന്നു. ഒരാള് ആവേശപ്പെട്ടുകൊണ്ടിരിക്കുന്നു, താങ്കള് ആ സമയത്ത് ക്ഷമയുടെയും സഹനശീലതയുടെയും പാഠം പഠിച്ചുകൊണ്ടിരിക്കുന്നു, അതിനാല് പറയാറുണ്ട,് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുവോ അത് നല്ലത്, സംഭവിക്കാനിരിക്കുന്നത് അതിലും നല്ലത്. എല്ലാറ്റിലും നന്മ ദര്ശിക്കുന്നതിന് കേവലം ബുദ്ധി വേണം. തിന്മയെ നോക്കാതെ നന്മയെ സ്വീകരിക്കൂ എങ്കില് നമ്പര് വണ് ആയിമാറും.

സ്ലോഗന് :-
സദാപ്രസന്നചിത്തരാകണമെങ്കില് സൈലന്സിന്റെ ശക്തിയിലൂടെ മോശമായതിനെ നല്ലതിലേക്ക് പരിവര്ത്തനം ചെയ്യൂ.