മധുരമായ കുട്ടികളെ- ഇത്
നിങ്ങള് ബ്രാഹ്മണരുടെ പുതിയ വൃക്ഷമാണ്, ഇതിന്റെ വളര്ച്ചയും നടക്കണം ഒപ്പം
സംരക്ഷണവും ചെയ്യണം എന്തുകൊണ്ടെന്നാല് പുതിയ തൈകളെ പക്ഷികള് തിന്നുകളയും.
ചോദ്യം :-
ബ്രാഹ്മണവൃക്ഷത്തില് വിരിഞ്ഞ ഇലകള് വാടുന്നത് എന്തുകൊണ്ടാണ്? കാരണവും നിവാരണവും
എന്താണ്?
ഉത്തരം :-
ബാബ
ജ്ഞാനത്തിലൂടെ കേള്പ്പിക്കുന്ന അത്ഭുതകരമായ രഹസ്യങ്ങളെ മനസ്സിലാക്കാന്
സാധിക്കാത്തതിനാല് സംശയം ഉണ്ടാകുന്നു അതിനാല് പുതിയ പുതിയ ഇലകള് വാടുന്നു
പിന്നീട് പഠിപ്പ് ഉപേക്ഷിക്കുന്നു. ഇതില് മനസ്സിലാക്കിക്കൊടുക്കുന്ന കുട്ടികള്
വളരെ സമര്ത്ഥരായിരിക്കണം. അഥവാ എന്തെങ്കിലും സംശയം ഉണ്ടാവുകയാണെങ്കില്
മുതിര്ന്നവരോട് ചോദിക്കണം. ലഭിച്ചില്ലെങ്കില് ബാബയോടും ചോദിക്കാന് സാധിക്കും.
ഗീതം :-
പ്രിയതമാ
വന്നു കാണൂ......
ഓംശാന്തി.
ഗീതം കുട്ടികള് അനേകം തവണ കേട്ടിട്ടുണ്ട്, ദുഃഖത്തില് എല്ലാവരും ഭഗവാനെ
വിളിക്കുന്നു. ആ ഭഗവാന് നിങ്ങളുടെയടുത്ത് ഇരിക്കുകയാണ്. നിങ്ങളെ സര്വ്വ
ദുഃഖങ്ങളില് നിന്നും മുക്തമാക്കുകയാണ്. നിങ്ങള്ക്ക് അറിയാം ദുഃഖധാമത്തില് നിന്നും
സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകുന്ന സുഖധാമത്തിന്റെ അധികാരിയാണ് പറയുന്നത്. ഭഗവാന്
വന്നിരിക്കുകയാണ്, നിങ്ങളുടെ സന്മുഖത്ത് ഇരിക്കുന്നുണ്ട് എന്നിട്ട് രാജയോഗം
പഠിപ്പിച്ചുതരുകയാണ്. ഇത് ഏതെങ്കിലും ഒരു മനുഷ്യന്റെ ജോലിയല്ല. നിങ്ങള് പറയും
പരമപിതാ പരമാത്മാവ് ഞങ്ങളെ മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നതിനുവേണ്ടി
രാജയോഗം പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യന്, മനുഷ്യനെ ദേവതയാക്കി മാറ്റാന്
സാധിക്കില്ല. മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റി യുദ്ധമൊന്നുമില്ലാതെ............ഇത്
ആരുടെ മഹിമയാണ്? ബാബയുടേത്. ദേവതകള് സത്യയുഗത്തിലാണുണ്ടാവുക. ഈ സമയത്ത്
ദേവതകളേയില്ല. അതിനാല് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നയാള്
തന്നെയായിരിക്കും മനുഷ്യനെ ദേവതയാക്കി മാറ്റുക. പരമപിതാ പരമാത്മാവിനെ ശിവനെന്നു
വിളിക്കുന്നു, പരമാത്മാവിന് പതിതരെ പാവനമാക്കി മാറ്റാന് ഇവിടേയ്ക്ക് വരേണ്ടി
വരുന്നു. ഇപ്പോള് പരമാത്മാവ് എങ്ങനെയാണ് വരുക? പതിതലോകത്തില് കൃഷ്ണന്റെ ശരീരവും
ലഭിക്കില്ല. മനുഷ്യര് ആശയക്കുഴപ്പത്തിലാണ്. ഇപ്പോള് നിങ്ങള് കുട്ടികള്
സന്മുഖത്ത് കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് ഈ ലോകത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും അറിയാം. ചരിത്രത്തിന്റെ കൂടെ ഭൂമിശാസ്ത്രവുമുണ്ടാകും പിന്നെ
ചരിത്രവും ഭൂമിശാസ്ത്രവും മനുഷ്യസൃഷ്ടിയിലാണ് ഉണ്ടാകുന്നത്. ബ്രഹ്മാ, വിഷ്ണു,
ശങ്കരന്റെയോ സൂക്ഷ്മവതനത്തിന്റെയോ ചരിത്രവും ഭൂമിശാസ്ത്രവും എന്ന് ഒരിയ്ക്കലും
പറയില്ല. അത് സൂക്ഷ്മവതനമാണ്. അവിടെ ചലനം മാത്രമാണ്. ശബ്ദം ഇവിടെയാണുള്ളത്.
ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് മുഴുവന് വിശ്വത്തിന്റേയും ചരിത്രവും
ഭൂമിശാസ്ത്രവും മൂലവതനത്തിലെ വാര്ത്തകളും കേള്പ്പിക്കുന്നു, ഇതിനെത്തന്നെയാണ്
മൂന്നുലോകങ്ങള് എന്നു പറയുന്നത്. ഇപ്പോള് നിങ്ങള് ബ്രാഹ്മണരുടെ പുതിയ വൃക്ഷം
നട്ടിരിക്കുകയാണ്. ഇതിനെ വൃക്ഷം എന്നാണ് പറയുന്നത്. ബാക്കിയുള്ള മഠങ്ങളെയോ
സംഘടനകളേയോ വൃക്ഷം എന്നു പറയില്ല. ക്രിസ്ത്യന്സുണ്ട് അവര്ക്ക് അറിയാം
ക്രിസ്ത്യന്സിന്റെ വൃക്ഷം വേറിട്ടതാണ് പക്ഷേ എല്ലാ കൊമ്പും ചില്ലയും ഈ വലിയ
വൃക്ഷത്തില് നിന്നാണ് ഉണ്ടാകുന്നത് എന്നത് അവര്ക്ക് അറിയില്ല. മനുഷ്യസൃഷ്ടി
എങ്ങനെയാണ് ഉണ്ടായത് എന്ന് മനസ്സിലാക്കിക്കൊടുക്കണം. മാതാ-പിതാ പിന്നെ ബാലകര്..........
അതും ഒരുമിച്ച് ഉണ്ടാകില്ല. രണ്ടില് നിന്ന് നാല്, അഞ്ച് ഇലയുണ്ടാകും അതില്
ചിലതിനെ പക്ഷി തിന്നുകയും ചെയ്യും. ഇവിടെയും പക്ഷി തിന്നുന്നു. ഇത് വളരെ ചെറിയ
വൃക്ഷമാണ്. എങ്ങനെയാണോ മുമ്പ് സംഭവിച്ചത് അതുപോലെ പതുക്കെ പതുക്കെ
അഭിവൃദ്ധിപ്പെടും. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് എത്ര ജ്ഞാനമാണ്. നിങ്ങള്
ത്രികാലദര്ശികളാണ് മൂന്നുകാലങ്ങളേയും അറിയുന്നവരാണ്, ത്രിലോകങ്ങളുടേയും നാഥനാണ്
അര്ത്ഥം മൂന്നുലോകങ്ങളേയും അറിയുന്നവരാണ്. ലക്ഷ്മീ നാരായണനെ ത്രികാലദര്ശി
ത്രിലോകീ നാഥന് എന്നു പറയാന് കഴിയില്ല. മനുഷ്യര് പിന്നീട് കൃഷ്ണനെ
ത്രിലോകങ്ങളുടേയും നാഥന് എന്നു പറയുന്നു. ആരാണോ സേവനം ചെയ്യുന്നത് അവര്ക്ക്
പ്രജകളുണ്ടാകും. നിങ്ങള്ക്ക് അവകാശികളേയും ഉണ്ടാക്കണം, പ്രജകളേയും ഉണ്ടാക്കണം.
അതിനാല് ഇത് ബുദ്ധിയില് ഉണ്ടായിരിക്കണം- നമ്മള് ത്രിലോകങ്ങളുടേയും നാഥനാണ്. ഈ
കാര്യങ്ങള് വളരെ അത്ഭുതകരമാണ്. കുട്ടികള്ക്ക് പൂര്ണ്ണ രീതിയില് മനസ്സിലാക്കാന്
സാധിച്ചില്ലെങ്കില് നിര്മ്മാണത്തിനു പകരം നശിപ്പിക്കുകയാണ് ചെയ്യുക. പുതിയതായി
വിരിഞ്ഞ ഇലകള് വാടുന്നു പിന്നീട് പഠിപ്പ് ഉപേക്ഷിക്കുന്നു. നമ്മള് പറയും കല്പം
മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നു, കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോള് നിങ്ങള് മുഴുവന്
സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തെ അറിഞ്ഞുകഴിഞ്ഞു, ചരിത്രവും ഭൂമിശാസ്ത്രവും
അറിയുന്നു. ബാക്കിയുള്ള മനുഷ്യര് ഒരുപാടു കാര്യങ്ങള് പറയുന്നുണ്ട്,
എന്തെല്ലാമാണ് എഴുതുന്നത്, എങ്ങനെയെല്ലാം നാടകങ്ങള് ഉണ്ടാക്കുന്നു!
ഭാരതത്തില് ഒരുപാടുപേരെ അവതാരങ്ങളാണെന്ന് കരുതുന്നു. ഭാരതം തന്നെയാണ് തന്റെ
തോണിയെ നരകത്തിലെത്തിച്ചത്. ഇപ്പോള് നിങ്ങള് കുട്ടികള് മുഖ്യമായി ഭാരതത്തെയും
പൊതുവേ മുഴുവന് വിശ്വത്തെയും രക്ഷിക്കുന്നു. ഈ ലോകത്തിന്റെ ചക്രം
കറങ്ങിക്കൊണ്ടിരിക്കും, നമ്മള് മുകളിലാകുമ്പോള് നരകം താഴെയാകും.
സൂര്യാസ്തമയത്തില് സൂര്യന് സമുദ്രത്തിനുള്ളിലേയ്ക്കുപോയി എന്നു പറയാറില്ലേ
അതുപോലെ. പക്ഷേ യഥാര്ത്ഥത്തില് പോകുന്നില്ലല്ലോ. ദ്വാരക മുങ്ങിപ്പോയെന്ന്
കരുതുന്നു. മനുഷ്യരുടെ ബുദ്ധിയും അത്ഭുതമല്ലേ. ഇപ്പോള് നിങ്ങള് എത്ര ശ്രേഷ്ഠമായി
മാറുന്നു. എത്ര സന്തോഷമുണ്ടാകണം. ദുഃഖത്തിന്റെ സമയത്ത് നിങ്ങള്ക്ക് ലോട്ടറി
ലഭിക്കുകയാണ്. ദേവതകള്ക്കാണെങ്കില് ലഭിച്ചുകഴിഞ്ഞു. ഇവിടെ നിങ്ങള്ക്ക്
ദുഃഖത്തില് നിന്നും അളവില്ലാത്ത സുഖം ലഭിക്കുന്നു. എത്ര സന്തോഷമുണ്ടാകുന്നു,
ഭാവിയിലെ 21 ജന്മങ്ങളിലേയ്ക്ക് നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരിയാവും.
മനുഷ്യര് പറയുന്നു ഗീതയുടെ ജ്ഞാനം സത്സംഗമാണ്. സായി ബാബ പോലുള്ളവരുടെ എത്ര
സത്സംഗങ്ങളുണ്ട്. വളരെയധികം കച്ചവടമാണ്. ഈയൊരു കട മാത്രമാണ്
ബ്രഹ്മാകുമാരീസിന്റേത്. ജഗദംബ ബ്രഹ്മാമുഖവംശാവലിയാണ്. സരസ്വതി ബ്രഹ്മാവിന്റെ
പുത്രി പ്രശസ്തമാണ്. നിങ്ങള്ക്ക് അറിയാം മാതാപിതാവില് നിന്ന് നമുക്ക്
അളവില്ലാത്ത സുഖം ലഭിച്ചിരുന്നു. ഇപ്പോള് അതേ മാതാപിതാവിനെ ലഭിച്ചിരിക്കുന്നു.
സുഖം വളരെ അധികം നല്കുകയാണ്. ശരി, മാതാപിതാക്കള്ക്ക് ജന്മം നല്കിയത് ആരാണ്?
ശിവബാബ. നമുക്ക് ശിവബാബയില് നിന്നാണ് രത്നം ലഭിക്കുന്നത്. നിങ്ങള്
പേരക്കുട്ടികളായി മാറി. നമ്മള് ഇപ്പോള് മാതാപിതാവായ ബ്രഹ്മാ സരസ്വതിയിലൂടെ
പരിധിയില്ലാത്ത അച്ഛനില് നിന്നും അളവില്ലാത്ത സുഖം നേടുകയാണ്. നല്കുന്നത്
ബാബയാണ്. എത്ര സഹജമായ കാര്യമാണ്. പിന്നീട് മനസ്സിലാക്കിക്കൊടുക്കണം ഞങ്ങള് ഈ
ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുകയാണ്. പിന്നീട് പോയി അളവറ്റ സുഖം നേടും. നമ്മള്
ഭാരതത്തിന്റെ സേവകരാണ്. ശരീരം, മനസ്സ്, ധനത്തിലൂടെ നമ്മള് സേവനം ചെയ്യുന്നു.
ഗാന്ധിജിയേയും സഹായിച്ചിരുന്നല്ലോ. യാദവര്, കൗരവര് പിന്നെ പാണ്ഢവര് ഇവര് എന്താണ്
ചെയ്തിരുന്നത് എന്ന് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും. പരമപിതാ പരമാത്മാവ്
പാണ്ഢവരുടെ കൂടെയുണ്ടായിരുന്നു. വിനാശകാലത്ത് പാണ്ഢവര്
പ്രീതബുദ്ധിയുള്ളവരായിരുന്നു എന്നാല് കൗരവരുടേയും യാദവരുടേയും ബുദ്ധി
വിനാശകാലത്ത് വിപരീതമായിരുന്നു. അവര് പരമപിതാ പരമാത്മാവിനെ മാനിക്കുന്നില്ല.
കല്ലിലും മുള്ളിലും ആരോപിക്കുന്നു. നിങ്ങള്ക്കാണെങ്കില് പരമാത്മാവിനോടല്ലാതെ
മറ്റാരോടും പ്രീതിയില്ല. അതിനാല് വളരെ ഹര്ഷിതമായിരിക്കണം. നഖം മുതല് മുടി വരെ
സന്തോഷം ഉണ്ടാകണം. കുട്ടികള് ഒരുപാടുണ്ടല്ലോ. നിങ്ങള് മാതാപിതാവിലൂടെ
കേള്ക്കുമ്പോള് സന്തോഷിക്കുന്നു. മുഴുവന് വിശ്വത്തിലും നമ്മളെപ്പോലെ
സൗഭാഗ്യശാലിയായി മറ്റാരുമുണ്ടാകില്ല! നമ്മുടെ ഇടയിലും ചിലര് കോടിമടങ്ങ്
ഭാഗ്യശാലി, ചിലര് സൗഭാഗ്യശാലി, ചിലര് ഭാഗ്യശാലി, എന്നാല് ചിലര്
ദുര്ഭാഗ്യശാലിയുമാണ്. ആരാണോ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഉപേക്ഷിച്ച് പോകുന്നത്
അവരെയാണ് മഹാ ദുര്ഭാഗ്യശാലി എന്നു പറയുന്നത്. എന്തെങ്കിലും കാരണത്താല് അച്ഛനെ
ഉപേക്ഷിച്ച് പോകുന്നു. അച്ഛനാണെങ്കില് വളരെ മധുരമാണ്. ഉപേക്ഷിച്ച് പോകരുതേ എന്നു
ചിന്തിച്ച് പഠിപ്പിക്കുന്നു. നിങ്ങള് വികാരങ്ങളിലേയ്ക്ക് പോയി കുലത്തിന്റെ
പേരിനെ മോശമാക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നു. അഥവാ പേര് മോശമാക്കിയാല്
വളരെ അധികം ശിക്ഷ അനുഭവിക്കേണ്ടി വരും. അവരെയാണ് പറയുന്നത് സദ്ഗുരുവിന്റെ
നിന്ദകര്...............അവര് പിന്നീട് അതിനെ തന്റെ ലൗകിക
ഗുരുവിനെക്കുറിച്ചുള്ളതാക്കി മാറ്റി. അബലകളെ പുരുഷന്മാര് ഭയപ്പെടുത്തുന്നു.
അമരനാഥനായ ബാബ ഇപ്പോള് നിങ്ങള്ക്ക് അമരകഥ കേള്പ്പിക്കുന്നു. ബാബ പറയുന്നു ഞാന്
ടീച്ചറും സേവകനുമാണല്ലോ. ടീച്ചറുടെ കാല് കഴുകി വെള്ളം കുടിക്കുമോ?
അധികാരികളാവാന് പോകുന്ന കുട്ടികളെക്കൊണ്ട് ഞാന് കാല് പിടിപ്പിക്കണോ? ഇല്ല.
നിരാകാരന്, നിരഹങ്കാരി എന്നാണ് പാടുന്നത്. ബ്രഹ്മാബാബയും എന്റെ സംഗത്തിലൂടെ
നിരഹങ്കാരിയായി മാറി.
അബലകള്ക്കുമേല് അത്യാചാരം നടന്നതായും പാടിയിട്ടുണ്ട്. കല്പം മുമ്പും അത്യാചാരം
ഉണ്ടായിരുന്നു. രക്തത്തിന്റെ നദികള് ഒഴുകും, പാപത്തിന്റെ കുടങ്ങള് നിറയും.
ഇപ്പോള് നിങ്ങള് യോഗബലത്തിലൂടെ പരിധിയില്ലാത്ത ചക്രവര്ത്തീപദം നേടുന്നു.
നിങ്ങള്ക്ക് അറിയാം നമ്മള് ബാബയില് നിന്നും അചഞ്ചലവും ദൃഢവുമായ
ചക്രവര്ത്തീപദമാണ് നേടുന്നത്. നമ്മള് സൂര്യവംശിയായി മാറും. ങാ, ഇതില് ധൈര്യവും
വേണം. എന്നില് ഒരു വികാരവും ഇല്ലല്ലോ എന്ന് മുഖം നോക്കിക്കൊണ്ടേയിരിക്കു.
എന്തെങ്കിലും കാര്യം മനസ്സിലായില്ലെങ്കില് മുതിര്ന്നവരോട് ചോദിക്കു, തന്റെ
സംശയത്തെ ദൂരീകരിക്കു. അഥവാ ബ്രാഹ്മണിയ്ക്ക് സംശയം മാറ്റിത്തരാന്
സാധിച്ചില്ലെങ്കില് ബാബയോട് ചോദിക്കു. ഇപ്പോള് നിങ്ങള് കുട്ടികള് വളരെയേറെ
കാര്യങ്ങള് മനസ്സിലാക്കാനുണ്ട്. ഏതുവരെ ജീവിച്ചിരിക്കുന്നുവോ അതുവരെ ബാബ
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കും. പറയൂ, ഇപ്പോള് ഞങ്ങള്
പഠിച്ചുകൊണ്ടിരിക്കുകയാണ്, ബാബയോട് ഞങ്ങള് ചോദിക്കാം അല്ലെങ്കില് ഇതുവരെ ബാബ ഈ
കാര്യങ്ങള് മനസ്സിലാക്കിത്തന്നിട്ടില്ല എന്ന് പറയൂ. മുന്നോട്ട് പോകവേ
മനസ്സിലാക്കിത്തരും, അതിനുശേഷം ചോദിക്കൂ. കൂടുതല് പോയിന്റ്സ് വന്നുകൊണ്ടിരിക്കും.
ചിലര് ചോദിക്കും യുദ്ധത്തില് എന്തുസംഭവിക്കും? ബാബ ത്രികാലദര്ശിയാണ്
മനസ്സിലാക്കിത്തരാന് സാധിക്കും, പക്ഷേ ബാബ ഇതുവരെ പറഞ്ഞുതന്നിട്ടില്ല. ആവശ്യം
നമ്മുടേതും സമ്മതം ബാബയുടേതുമാണ്. സ്വയം അവിടെനിന്നും ഒഴിഞ്ഞുമാറണം.
ബാബ ഗാര്ഡനില് വച്ച് കുട്ടികളോട് ചോദ്യം ചോദിച്ചിരുന്നു, ബാബ ജ്ഞാനസാഗരനായതിനാല്
തീര്ച്ചയായും ബാബ ജ്ഞാനഡാന്സ് ചെയ്യുന്നുണ്ടാകുമോ എന്ന് . ശരി, എപ്പോഴാണോ
ഭക്തിമാര്ഗ്ഗത്തില് ശിവബാബ എല്ലാവരുടേയും മനോകാമനകള് പൂര്ത്തീകരിക്കുന്ന
പാര്ട്ട് അഭിനയിക്കുന്നത് ആ സമയത്ത് എനിക്ക് സംഗമത്തില് ഭാരതത്തില് ചെന്ന്
കുട്ടികളെ രാജയോഗം പഠിപ്പിക്കണം, സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റണം
എന്നെല്ലാം സങ്കല്പങ്ങള് ഉണ്ടാകുമോ? ഈ സങ്കല്പങ്ങള് വരുമോ അതോ എപ്പോഴാണോ വരേണ്ട
സമയമാകുന്നത് അപ്പോള് സങ്കല്പം ഉണരുമോ?
സങ്കല്പം ഉണ്ടാകില്ല എന്നാണ് വിചാരിക്കുന്നത്. ബാബയില് ജ്ഞാനമുണ്ട് എന്നത് ശരി
തന്നെ, പക്ഷേ എപ്പോഴാണോ വരേണ്ട സമയമാകുന്നത് അപ്പോഴേ പ്രത്യക്ഷമാകു. അതുപോലെ
നമ്മളിലും 84 ജന്മങ്ങളുടെ പാര്ട്ട് ഉണ്ടല്ലോ. ഭഗവാന് പുതിയ സൃഷ്ടിയുടെ രചന
നടത്തുന്നതിനുള്ള സങ്കല്പം ഉണര്ന്നു എന്ന് പാടിയിട്ടുണ്ട്, എപ്പോഴാണോ
സമയമാകുന്നത് അപ്പോള് സങ്കല്പമുണ്ടാകും. ബാബയും ഡ്രാമയില് ബന്ധിതനാണ്. ഇത് വളരെ
ഗുഹ്യമായ കാര്യങ്ങളാണ്. ശരി!
മധുര മധുരമായ കളഞ്ഞുപോയി തിരികെക്കിട്ടിയ ഓമന മക്കള്ക്ക് മാതാവും പിതാവുമായ
ബാപ്ദാദയുടെ സ്നേഹ സ്മരണകളും പ്രഭാത വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്തേ.
രാത്രി ക്ലാസ് 13.1.69
കുട്ടികള് ഇവിടെ വന്ന് ഇരിക്കുമ്പോള് അച്ഛന് ചോദിക്കുന്നു
കുട്ടികളേ ശിവബാബയെ ഓര്മ്മയുണ്ടോ? വിശ്വത്തിന്റെ ചക്രവര്ത്തീ പദവി
ഓര്മ്മിക്കുന്നുണ്ടോ? പരിധിയില്ലാത്ത അച്ഛന്റെ പേര് ശിവനാണ്. പിന്നീട് ഭാഷകളുടെ
കാരണത്താല് അനേകം ഭിന്ന ഭിന്ന നാമങ്ങള് വെച്ചിരിക്കുന്നു. അതുപോലയാണ് ബോംബെയില്
ബബൂല്നാഥ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നാല് ബാബ മുള്ളുകളെ പൂക്കളാക്കി
മാറ്റുന്നു. സത്യയുഗത്തില് പുഷ്പങ്ങളാണ്, ഇവിടെ എല്ലാവരും മുള്ളുകളാണ്. അതിനാല്
അച്ഛന് ചോദിക്കുകയാണ് പരിധിയില്ലാത്ത അച്ഛന്റെ ഓര്മ്മയില് എത്ര സമയം
ഇരിക്കുന്നുണ്ട്? അവരുടെ പേര് ശിവന്, കല്ല്യാണകാരി എന്നാണ്. നിങ്ങള് എത്രത്തോളം
ഓര്മ്മിക്കുന്നുവോ അത്രത്തോളം ജന്മ ജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും.
സത്യയുഗത്തില് പാപം ഉണ്ടാവുകയേയില്ല. അത് പുണ്യാത്മാക്കളുടെ ലോകമാണ്, ഇത്
പാപാത്മാക്കളുടെ ലോകമാണ്. പാപം ചെയ്യുന്നത് 5 വികാരങ്ങളാണ്. സത്യയുഗത്തില്
രാവണന് ഉണ്ടാകില്ല. ഇത് മുഴുവന് ലോകത്തിന്റേയും ശത്രുവാണ്. ഈ സമയത്ത് മുഴുവന്
ലോകത്തിലും രാവണന്റെ ഭരണമാണ്. എല്ലാവരും ദുഃഖികളാണ് തമോപ്രധാനമാണ് അതുകൊണ്ടാണ്
പറയുന്നത് കുട്ടികളേ എന്നെമാത്രം ഓര്മ്മിക്കു. ഇത് ഗീതയിലെ വാക്കുകളാണ്. അച്ഛന്
സ്വയം പറയുന്നു ദേഹ സഹിതം സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് എന്നെ മാത്രം
ഓര്മ്മിക്കു. ആദ്യമാദ്യം നിങ്ങള് സുഖത്തിന്റെ സംബന്ധത്തിലായിരുന്നു, പിന്നീടാണ്
രാവണന്റെ ബന്ധനത്തില് വന്നത്. ഇനി വീണ്ടും സുഖത്തിന്റെ സംബന്ധത്തിലേയ്ക്ക് വരണം.
സ്വയം ആത്മാവാണെന്നു മനസ്സിലാക്കു എന്നിട്ട് അച്ഛനെ ഓര്മ്മിക്കു- ഈ പഠിപ്പ്
അച്ഛന് സംഗമയുഗത്തില് മാത്രമാണ് നല്കുന്നത്. ബാബ സ്വയം പറയുന്നു ഞാന് പരമധാമ
നിവാസിയാണ്, നിങ്ങള്ക്ക് മനസ്സിലാക്കിത്തരാന് വേണ്ടി ഈ ശരീരത്തില്
പ്രവേശിച്ചിരിക്കുകയാണ്. ബാബ പറയുന്നു പവിത്രമായി മാറാതെ നിങ്ങള്ക്ക് എന്റെ
അടുത്തേയ്ക്ക് വരാന് സാധിക്കില്ല. ഇപ്പോള് എങ്ങനെ പാവനമായി മാറും? എന്നെ
ഓര്മ്മിക്കുക മാത്രം ചെയ്യു. ഭക്തിമാര്ഗ്ഗത്തിലും എന്റെ മാത്രം പൂജ ചെയ്തപ്പോള്
അതിനെ അവ്യഭിചാരി പൂജ എന്നു വിളിച്ചിരുന്നു. ഞാന് ഇപ്പോള് പതിതപാവനനാണ്. അതിനാല്
നിങ്ങള് എന്നെ ഓര്മ്മിച്ചാല് നിങ്ങളുടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും.
63 ജന്മങ്ങളിലെ പാപമുണ്ട്. സന്യാസിയ്ക്ക് ഒരിയ്ക്കലും രാജയോഗം പഠിപ്പിക്കാന്
സാധിക്കില്ല, അത് അച്ഛനെ പഠിപ്പിക്കാന് പറ്റൂ. വാസ്തവത്തില് ഈ ശാസ്ത്രങ്ങളും
ഭക്തിയുമെല്ലാം പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവര്ക്കു വേണ്ടിയാണ്.
സന്യാസിമാരാണെങ്കില് കാട്ടില് പോയിരിക്കും എന്നിട്ട് ബ്രഹ്മത്തെ ഓര്മ്മിക്കും.
ഇപ്പോള് അച്ഛന് പറയുന്നു- സര്വ്വരുടേയും സദ്ഗതി ദാതാവ് ഞാന് തന്നെയാണ്. അതിനാല്
നിങ്ങള് ഓര്മ്മിക്കുകയാണെങ്കില് ഇതുപോലായി (ലക്ഷ്മീ-നാരായണന്) മാറും. പ്രഥമ
ലക്ഷ്യം മുന്നിലുണ്ട്. എത്രത്തോളം പഠിക്കുന്നുവോ പഠിപ്പിക്കുന്നുവോ അത്രയും
ഉയര്ന്ന പദവി ദൈവീക രാജധാനിയില് ലഭിക്കും. അല്ലാഹു ഒരേ ഒരു ബാബയാണ്. രചനയില്
നിന്നും രചനയ്ക്ക് സമ്പത്ത് ലഭിക്കുകയില്ല. ഇത് പരിധിയില്ലാത്ത അച്ഛനാണ്
അതിനാല്തരുന്നതും പരിധിയില്ലാത്ത സമ്പത്താണ്. നിങ്ങള് സ്വര്ഗ്ഗത്തില്
സദ്ഗതിയിലായിരിക്കും. ബാക്കിയെല്ലാ ആത്മാക്കളും തിരിച്ച് വീട്ടിലേയ്ക്ക് പോകും.
മുക്തി- ജീവന്മുക്തി അതുപോലെ ഗതി- സദ്ഗതി ഈ പദങ്ങളെല്ലാം ശാന്തീധാമം- സുഖധാമത്തെ
കുറിക്കുന്നു. അച്ഛന്റെ ഓര്മ്മയെക്കൂടാതെ വീട്ടിലേയ്ക്ക് പോകാന് സാധിക്കില്ല.
ആത്മാവിന് തീര്ച്ചയായും പവിത്രമായി മാറണം. ഇവിടെ എല്ലാവരും നാസ്തികരാണ്. അച്ഛനെ
അറിയില്ല. നിങ്ങള് ഇപ്പോള് ആസ്തികരായി മാറുന്നു. വിനാശകാലത്ത് വിപരീത ബുദ്ധി
വിനാശം വരുത്തും എന്ന് പാട്ടുമുണ്ട്. ബാബ എത്ര സഹജമാക്കിയാണ് പറഞ്ഞുതരുന്നത്,
പക്ഷേ മായാരാവണന് മറപ്പിക്കുന്നു. ഇപ്പോള് ഈ പഴയ ലോകത്തിന്റെ അന്ത്യമാണ്. അത്
അമരലോകമാണ്, അവിടെ കാലനുണ്ടാകില്ല. വന്ന് ഞങ്ങള് എല്ലാവരേയും കൂടെ കൊണ്ടുപോകൂ
എന്ന് ബാബയോട് പറയുന്നു. എങ്കില് കാലനായില്ലേ. സത്യയുഗത്തില് എത്ര ചെറിയ
വൃക്ഷമാണ്! ഇപ്പോള് വളരെ വലിയ വൃക്ഷമാണ്.
ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും കര്ത്തവ്യം എന്താണ്?
വിഷ്ണുവിനെ ദേവത എന്നാണ് പറയുന്നത്. ബ്രഹ്മാവിനാണെങ്കില് ഒരു ആഭരണവും ഇല്ല.
അവിടെ ബ്രഹ്മാവുമില്ല, വിഷ്ണുവുമില്ല, ശങ്കരനുമില്ല. പ്രജാപിതാ ബ്രഹ്മാവ്
ഇവിടെയാണ്. സുക്ഷ്മവതനത്തിന്റെ സാക്ഷാത്ക്കാരം മാത്രമാണുണ്ടാകുന്നത്. സ്ഥൂലവതനം,
സൂക്ഷ്മവതനം, മൂലവതനം എന്നിങ്ങനെയുണ്ടല്ലോ! സൂക്ഷ്മവതനത്തില് ചലനം
മാത്രമാണുള്ളത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഇത് ഗീതാ പഠശാലയാണ്, ഇവിടെ
നിങ്ങള് രാജയോഗം പഠിക്കുകയാണ്. ശിവബാബ പഠിപ്പിക്കുന്നതിനാല് തീര്ച്ചയായും
ശിവബാബയുടെ ഓര്മ്മവരുമല്ലോ. ശരി!
ആത്മീയ കുട്ടികള്ക്ക് ആത്മീയ ബാപ്ദാദയുടെ സ്നേഹ സ്മരണകളും
ശുഭരാത്രിയും. ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന്റെ നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ദുഃഖത്തിന്റെ സമയത്ത് അപാരസുഖത്തിന്റെ ലോട്ടറി ലഭിച്ചിരിക്കുന്നു, ഒരു ബാബയോട്
സത്യമായ പ്രീതി ഉണ്ടായിരിക്കുന്നു, അതിന്റെ സ്മരണയില് സദാ സന്തോഷമായിരിക്കണം.
2. ബാപ്ദാദയ്ക്കു സമാനം
നിരാകാരിയും നിരഹങ്കാരിയുമായി മാറണം. ധൈര്യം വെച്ച് വികാരങ്ങളെ ജയിക്കണം.
യോഗബലത്തിലൂടെ ചക്രവര്ത്തീ പദവി നേടണം.
വരദാനം :-
കര്മ്മം ചെയ്തുകൊണ്ടും ശക്തിശാലി സ്ഥിതിയില് സ്ഥിതി ചെയ്ത് ആത്മീയ
വ്യക്തിത്വത്തിന്റെ അനുഭവം ചെയ്യിപ്പിക്കുന്ന കര്മ്മയോഗിയായി ഭവിക്കട്ടെ.
താങ്കള് കുട്ടികള് കേവലം
കര്മ്മം ചെയ്യുന്നവരല്ല, മറിച്ച് യോഗയുക്തരായി കര്മ്മം ചെയ്യുന്ന
കര്മ്മയോഗികളാണ്. അതിനാല് താങ്കള് മുഖേന ഓരോരുത്തര്ക്കും ഈ അനുഭവം തോന്നും
അതായത് ഇവരാണെങ്കില് കര്മ്മം കൈകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്നു, എന്നാല് കര്മ്മം
ചെയ്തുകൊണ്ടും തങ്ങളുടെ ശക്തിശാലി സ്ഥിതിയില് സ്ഥിതി ചെയ്യുന്നു. സാധാരണ
രീതിയില് നടന്നുകൊണ്ടിരിക്കുന്നു, നില്ക്കുന്നുമുണ്ട്, എങ്കിലും ആത്മീയ
വ്യക്തിത്വത്തെ ദൂരെ നിന്നുതന്നെ അനുഭവപ്പെടുന്നു. എങ്ങനെയാണോ ലോകത്തിലെ
വ്യക്തിത്വം ആകര്ഷിക്കുന്നത്, അതേപോലെ താങ്കളുടെ ആത്മീയ വ്യക്തിത്വം,
പവിത്രതയുടെ വ്യക്തിത്വം, ജ്ഞാനി-യോഗീ തൂ ആത്മാവിന്റെ വ്യക്തിത്വം സ്വതവേ
ആകര്ഷിതരാക്കും.
സ്ലോഗന് :-
സത്യത്തിന്റെ പാതയിലൂടെ നടക്കുകയും സര്വ്വര്ക്കും സത്യത്തിന്റെ മാര്ഗ്ഗം
കാണിച്ചുകൊടുക്കുകയും ചെയ്യുന്നവരാണ് സത്യം സത്യമായ ലൈറ്റ് ഹൗസ്.