മധുരമായ കുട്ടികളേ -
പവിത്രതയില്ലാതെ ഭാരതം സ്വര്‍ഗ്ഗമായി മാറില്ല.
ചോദ്യം :-
മറ്റുള്ള ആശ്രമങ്ങള്‍ അഥവാ സത്സംഗങ്ങളില്‍ നിന്ന് ഇവിടത്തെ ഏതൊരു രീതി വളരെ
വ്യത്യസ്തമാണ്?
ഉത്തരം :-
മറ്റുള്ള
ആശ്രമങ്ങളില്‍ മനുഷ്യര്‍ പോയി താമസിക്കുന്നുണ്ട്, മനസിലാക്കുന്നുണ്ട്-സംഗം
നല്ലതാണ്. വീട്ടിലെ കലഹക്ലേശങ്ങളൊന്നുമില്ല. എന്നാല്‍ ലക്ഷ്യബോധമില്ല. എന്നാല്‍
ഇവിടെ നിങ്ങള്‍ മര്ജീവയാകുകയാണ്. നിങ്ങളോട് വീടൊന്നും ഉപേക്ഷിക്കാന്‍ പറയുന്നില്ല.
വീട്ടിലിരുന്നുകൊണ്ട് ജ്ഞാനാമൃതം കുടിക്കണം. ആത്മീയസേവനം ചെയ്യണം. ഈ രീതി മറ്റു
സത്സംഗങ്ങളിലില്ല.
ഓംശാന്തി.
ബാബ ഇരുന്ന് കുട്ടികള്‍ക്ക് മനസിലാക്കിത്തരികയാണ്. എന്തുകൊണ്ടെന്നാല്‍ കുട്ടികള്‍
മനസിലാക്കുന്നു- ഇവിടെ ബാബ തന്നെയാണ് മനസിലാക്കിത്തരുന്നത്. അതുകൊണ്ട് ഇടക്കിടെ
ശിവഭഗവാനുവാച എന്നു പറയുന്നതും നന്നായി തോന്നുന്നില്ല. മറ്റു ഗീത
കേള്പ്പിക്കുന്നവര് പറയും-കൃഷ്ണഭഗവാനുവാചാ. കൃഷ്ണനാണെങ്കില്‍ വന്മ്പോയതാണ്.
പറയുന്നു-കൃഷ്ണന് ഗീത കേള്‍പ്പിച്ചു. രാജയോഗം പഠിപ്പിച്ചിരുന്നു. ഇവിടെ നിങ്ങള്‍
കുട്ടികള്‍ മനസിലാക്കുന്നു-ശിവബാബ നമ്മളെ രാജയോഗം പഠിപ്പിക്കുന്നു. വേറൊരു
സത്സംഗവുമില്ല-രാജയോഗം പഠിപ്പിക്കുന്നത്. ബാബ പറയുന്നു-ഞാന്‍ നിങ്ങളെ
രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുകയാണ്. അവര്‍ വെറുതെ പറയുക മാത്രം ചെയ്യും.
ഭഗവാനുവാചാ മന്മനാഭവ. എപ്പോഴാണ് പറഞ്ഞിരുന്നത്? അപ്പോള്‍ പറയും 5000
വര്‍ഷങ്ങള്‍ക്കു മുമ്പ്, അല്ലെങ്കില്‍ ചിലര്‍ പറയും ക്രൈസ്റ്റിനു 3000 വര്‍ഷങ്ങള്‍ക്കു
മുമ്പ്. 2000 വര്‍ഷമെന്നു പറയില്ല. എന്തുകൊണ്ടെന്നാല്‍ 1000 വര്‍ഷം ഇടയിലുണ്ട്.
അതില്‍ ഇസ്ലാമിയും ബുദ്ധമതക്കാരും വന്നു. അതുകൊണ്ട് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ്
സത്യയുഗം ഉണ്ടായിരുന്നുവെന്നതിനു തെളിവാണ്. നമ്മളും പറയുന്നുണ്ട്-ഇന്നേക്ക്
5000 വര്ങ്ങള്ക്കു മുമ്പ് ഗീത കേള്‍പ്പിക്കുന്ന ഭഗവാന് വന്നിരുന്നു. വന്ന്
ദേവീദേവതാധര്മം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 5000 വര്‍ഷത്തിനു ശേഷം
വീണ്ടും ഭഗവാന് വരേണ്ടി വന്നിരിക്കുകയാണ്. ഇത് 5000 വര്‍ഷങ്ങളുടെ ചക്രമാണ്.
കുട്ടികള്‍ക്കറിയാം ഇത് ബാബ ഇദ്ദേഹത്തിലൂടെ മനസിലാക്കിത്തരുകയാണ്. ലോകത്തില്‍
അനേകപ്രകാരത്തിലുള്ള സത്സംഗങ്ങളുണ്ട്. അവിടെ മനുഷ്യര്‍ പോകാറുമുണ്ട്. ചിലര്‍
ആശ്രമങ്ങളില്‍ പോയി താമസിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അവരെ ഇങ്ങനെയും
പറയില്ല- മാതാപിതാക്കളുടെ അടുത്ത് ജന്മമെടുത്തു അഥവാ അവരില്‍ നിന്നു എന്തെങ്കിലും
സമ്പത്തു ലഭിക്കും-ഇല്ല. സംഗം നല്ലതെന്നു മാത്രം മനസിലാക്കുന്നു. അവിടെ വീട്
മുതലായവയുടെ പ്രശ്നങ്ങളൊന്നുമില്ല. വേറെ ഒരു ലക്ഷ്യവുമില്ല. ഇവിടെ നിങ്ങള്‍
പറുയുന്നു-ഞങ്ങള്‍ മാതാപിതാക്കളുടെ അടുത്തു വന്നിരിക്കുകയാണെന്ന്. ഇതു നിങ്ങളുടെ
മര്ജീവാ ജന്മമാണ്. മനുഷ്യര്‍ കുട്ടികളെ ദത്തെടുക്കാറുണ്ട്. അങ്ങനെ കൊണ്ടുപോയി
അവരുടെ വീട്ടില്‍ വളര്‍ത്തുന്നു. ഇവിടെ അത്തരം രീതികളൊന്നുമില്ല-വീടും
കുടുംബവുമുപേക്ഷിച്ച് ഇവിടെ വന്നിരിക്കുക ഇതൊന്നും സാധിക്കുകയുമില്ല. ഇവിടെ
വീട്ടിലിരുന്നുകൊണ്ട് കമലപുഷ്പം പോലെ ജീവിക്കണം. കുമാരിയാണെങ്കിലും ആരു
തന്നെയായാലും അവരോടു പറയും വീട്ടിലിരുന്ന് ദിവസവും ജ്ഞാനാമൃതം കുടിക്കാനായി വരൂ.
നോളജ് മനസിലാക്കി മറ്റുള്ളവര്‍ക്കും മനസിലാക്കിക്കൊടുക്കൂ. രണ്ടു ഭാഗത്തെയും
കാര്യങ്ങള്‍ നിറവേറ്റണം. ഗൃഹസ്ഥവ്യവഹാരത്തിലിരിക്കുകയും വേണം. അന്തിമം വരെയും
രണ്ടു ഭാഗത്തെ കാര്യങ്ങളും ചെയ്തു മുന്നോട്ടു പോകണം. അന്തിമത്തില്‍ ഇവിടെ
ഇരുന്നാലും അവിടെയിരുന്നാലും- മരണം എല്ലാവര്ക്കും വരികതന്നെ ചെയ്യും-
പറയാറുണ്ട്-രാമനും പോയി, രാവണനും പോയി....അതു കൊണ്ട് എല്ലാവര്ക്കും ഇവിടെ
വന്നുനില്ക്കേണ്ട ആവശ്യമൊന്നുമില്ല. ഇനി ചിലരൊക്കെ വന്നു
നില്‍ക്കാറുണ്ട്-വിഷത്തിനു വേണ്ടി അവരെ ബുദ്ധിമുട്ടിക്കുമ്പോള്‍. കന്യകമാര്‍ക്കും
താമസിക്കേണ്ടത് വീട്ടില്‍ തന്നെയാണ്. മിത്രസംബന്ധികളുടെ സേവനം ചെയ്യണം. സോഷ്യല്‍
വര്‍ക്കേഴ്സ് കുറേയുണ്ട്. ഗവണ്മെന്റിന് ഇത്രയധികം പേരെയൊന്നും അവരുടെ അടുത്ത്
നിര്‍ത്താന്‍ പറ്റില്ല. അവര്‍ അവരുടെ ഗൃഹസ്ഥവ്യവഹാരത്തിലാണ് ഇരിക്കുന്നത്. പിന്നെ
എന്തെങ്കിലും തരത്തിലുള്ള സേവയൊക്കെ ചെയ്യിപ്പിക്കും. ഇവിടെ നിങ്ങള്‍ക്ക്
ആത്മീയസേവയാണ് ചെയ്യേണ്ടത്. ഗൃഹസ്ഥവ്യവഹാരത്തിലിരിക്കുകയും വേണം. അഥവാ
വികാരത്തിനു വേണ്ടി വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ വന്ന് ഈശ്വരീയശരണം
സ്വീകരിക്കുന്നു. ഇവിടെ വിഷം കാരണം കുട്ടികള്‍ വളരെ ബുദ്ധിമുട്ടുന്നു, അടിയൊക്കെ
കൊള്ളേണ്ടതായി വരുന്നു. വേറെ എവിടെയും ഇങ്ങനെയുള്ള കാര്യമില്ല. ഇവിടെ
പവിത്രമായിരിക്കണം. ഗവണ്മെന്റും പവിത്രത ആവശ്യപ്പെടുന്നു. എന്നാല്‍
ഗൃഹസ്ഥവ്യവഹാരത്തിലിരുന്ന് പവിത്രമാക്കി മാറ്റാനുള്ള ശക്തി ഈശ്വരനു
മാത്രമേയുള്ളൂ. സമയവും ഇങ്ങനെയാണ്, ഗവണ്മെന്റു പോലും ആവശ്യപ്പെടുന്നു-കുട്ടികള്‍
ജാസ്തി ജന്മമെടുക്കരുതെന്ന്. എന്തുകൊണ്ടെന്നാല്‍ ദാരിദ്ര്യം വളരെയുണ്ട്.
അതുകൊണ്ട് ആഗ്രഹിക്കുന്നു-ഭാരതത്തില്‍ പവിത്രത വേണം. കുട്ടികള്‍ കുറയണം. ബാബ
പറയുന്നു-കുട്ടികളേ പവിത്രമാകൂ. എങ്കില്‍ പവിത്രലോകത്തിന്റെ അധികാരിയായി മാറും.
ഭാരതം പവിത്രമായിരുന്നു. ഇപ്പോള്‍ അപവിത്രമാണ്. എല്ലാ ആത്മാക്കളും സ്വയം
ആഗ്രഹിക്കുന്നുമുണ്ട്-പവിത്രമായി മാറണമെന്ന്. ഇവിടെ ദു:ഖം വളരെയധികമുണ്ട്.
നിങ്ങള്‍ കുട്ടികള്‍ക്കറിയാം പവിത്രത ഇല്ലാതെ ഭാരതത്തെ സ്വര്‍ഗമാക്കാന്‍
സാധിക്കില്ല. നരകത്തില്‍ തന്നെയാണ് ദു:ഖം. ഇപ്പോള്‍ നരകം വേറൊന്നുമല്ല.
ഗരുഢപുരാണത്തില്‍ കാണിച്ചിട്ടുള്ളതു പോലെ വൈതരണി നദിയുണ്ട്, ഇതില്‍ മനുഷ്യര്‍
ശ്വാസം മുട്ടുകയാണ്. ഇങ്ങനെയൊരു നദിയൊന്നും ഇല്ല-ഇതുപോലെ ശിക്ഷ അനുഭവിക്കാന്‍.
ശിക്ഷകള്‍ ഗര്ഭജയിലിലാണ് ലഭിക്കുന്നത്. സത്യയുഗത്തില്‍ ഗര്ഭജയിലൊന്നുമുണ്ടാവില്ല
ഇങ്ങനെ ശിക്ഷകള്‍ അനുഭവിക്കാന്‍. ഗര്ഭമഹല് ആണ് സ്വര്ഗത്തിലുണ്ടാവുന്നത്. ഈ സമയത്ത്
മുഴുവന്‍ ലോകവും ഘോരനരകമാണ്. ഇവിടെ മനുഷ്യര്‍ ദു:ഖികളും രോഗികളുമാണ്. പരസ്പരം
ദു:ഖം കൊടുത്തുകൊണ്ടിരിക്കുകയാണ്. സ്വര്‍ഗത്തില്‍ ഇതൊന്നും ഉണ്ടാകുന്നില്ല.
ഇപ്പോള്‍ ബാബ മനസിലാക്കിത്തരുന്നു-ഞാന്‍ നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്, ഞാന്‍
രചയിതാവാണ്. അതുകൊണ്ട് തീര്‍ച്ചയായും പുതിയ ലോകം -സ്വര്‍ഗം രചിക്കുക തന്നെ ചെയ്യും.
സ്വര്‍ഗത്തിനു വേണ്ടി ആദിസനാതനദേവീദേവതാധര്മം രചിക്കും. ബാബ നമുക്ക് സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസിലാക്കിത്തരികയാണ്. തീരെ
പഠിക്കാത്തവര്‍ക്കാണ് ഇരുന്ന് മനസിലാക്കിത്തരുന്നത്. നിങ്ങള്‍
പറഞ്ഞിട്ടുണ്ടായിരുന്നല്ലോ-അല്ലയോ ഭഗവാനേ വരൂ. അതുകൊണ്ട് പാവനമാക്കി മാറ്റാന്‍
ബാബയ്ക്ക് ഇവിടെ വരേണ്ടതായി വരുന്നു. നിങ്ങള്‍ കുട്ടികളെ
ഓര്‍മിപ്പിക്കുകയാണ്-കല്പം മുമ്പും നിങ്ങളെ രാജയോഗം പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
ചോദിയ്ക്കുന്നുമുണ്ട്-മുമ്പ് എപ്പോഴെങ്കിലും ഈ അറിവ് നിങ്ങള്‍ക്ക്
കിട്ടിയിട്ടുണ്ടോ? അപ്പോള്‍ പറയുന്നു-ഉണ്ട്-5000 വര്‍ഷം മുമ്പ് ഞങ്ങള്‍ ഈ ജ്ഞാനം
കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. പുതിയ യുഗം, പുതിയ ധര്‍മം
വീണ്ടും സ്ഥാപിക്കപ്പെടുന്നു. ഈശ്വരനല്ലാതെ ഈ ദേവീദേവതാധര്മം സ്ഥാപന ചെയ്യാന്‍
ആര്‍ക്കും സാധിക്കില്ല. ബ്രഹ്മാ, വിഷണു, ശങ്കരന് ഇവര്‍ക്കാര്‍ക്കും സാധിക്കില്ല.
എന്തുകൊണ്ടെന്നാല്‍ ഈ ദേവതകള്‍ രചനയാണ്. സ്വര്‍ഗത്തിന്റെ രചയിതാവ്-മാതാവും പിതാവും
വേണം. നിങ്ങള്‍ക്ക് സുഖവും സമ്പത്തും ഇവിടെത്തന്നെയാണ് ലഭിക്കേണ്ടത്. ബാബ
പറയുന്നു-ഞാന്‍ തന്നെയാണ് രചയിതാവ്. നിങ്ങളെ ബ്രഹ്മാവിലൂടെ ഞാന്‍ തന്നെയാണ്
രചിച്ചത്. ഞാന്‍ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്. ഇനി ആരെത്ര തന്നെ വലിയ
സാധുസന്യാസിമാരായിക്കൊള്ളട്ടെ-എന്നാല്‍ ആരുടെയും വായിലൂടെ ഇങ്ങനെ ഒരിക്കലും
പറയാന്‍ സാധിക്കില്ല. ഇത് ഗീതയിലെ അക്ഷരമാണ്. ആരാണോ പറഞ്ഞിട്ടുള്ളത് അവര്‍ക്കു
തന്നെയാണ് പറഞ്ഞുതരാന്‍ സാധിക്കുക. വേറെയാര്‍ക്കും പറയാന്‍ സാധിക്കില്ല. ഈ ഒരു
വ്യത്യാസം മാത്രമേയുള്ളൂ-നിരാകാരനു പകരം കൃഷ്ണനെ ഭഗവാനെന്നു പറയുന്നു. ബാബ
പറയുകയാണ്-ഞാന്‍ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്. പരംധാമത്തിലിരിക്കുന്ന നിരാകാരനായ
പരമാത്മാവാണ്. നിങ്ങള്‍ക്കും മനസിലാക്കാന്‍ സാധിക്കും. സാകാരമനുഷ്യനാണെങ്കില്
സ്വയത്തെ ബീജരൂപനെന്ന് പറയാന്‍ സാധിക്കില്ല. ബ്രഹ്മാ,വിഷ്ണു,ശങ്കരനും പറയാന്‍
സാധിക്കില്ല. ഇതുമറിയാം എല്ലാവരെയും രചിക്കുന്നത് ശിവബാബയാണ്. ഞാന്‍
ദേവീദേവതാധര്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്-ഇങ്ങനെ പറയാനുള്ള ശക്തി ഒരാളിലുമില്ല.
ഒരു പക്ഷേ സ്വയത്തെ കൃഷ്ണനെന്നു പറയാം, ബ്രഹ്മാവാണെന്നു പറയാം, ശങ്കരനെന്നും
പറയാം. വളരെ പേര് സ്വയത്തെ അവതാരമാണെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം
അസത്യമാണ്. ഇവിടെ വന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനസിലാക്കും-ശരിയ്ക്കും അച്ഛന്
ഒന്നാണ്. അവതാരവും ഒന്നാണ്. ആ ബാബ പറയുകയാണ്-ഞാന്‍ നിങ്ങളെ കൂടെ
കൂട്ടിക്കൊണ്ടുപോകും. ഇങ്ങനെ പറയാനും വേറാരിലും ശക്തിയില്ല. 5000 വര്‍ഷങ്ങള്‍ക്കു
മുമ്പ് ഗീതയുടെ ഭഗവാന് ശിവബാബ പറഞ്ഞിരുന്നു. ആരാണോ
ആദിസനാതനദേവീദേവതാധര്മത്തിന്റെ സ്ഥാപന ചെയ്തത്, അദ്ദേഹം തന്നെയാണ് ഇപ്പോഴും
ചെയ്യുന്നത്. പാടപ്പെട്ടിട്ടുമുണ്ട്-കൊതുകിന് കൂട്ടം പോലെ ആത്മാക്കള്‍ പോയി.
അതുകൊണ്ട് ബാബ ഗൈഡ് ആയി എല്ലാവരെയും മുക്തമാക്കുകയാണ്. ഇപ്പോള്‍ കലിയുഗത്തിന്റെ
അന്ത്യമാണ്. ഇതിനു ശേഷം സത്യയുഗം വരും. അതുകൊണ്ട് തീര്‍ച്ചയായും വന്ന്
പവിത്രമാക്കിമാറ്റി പവിത്രലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ഗീതയില്‍ പല
കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. മനസിലാക്കുന്നുമുണ്ട്-ഈ ധര്‍മത്തിനു വേണ്ടി
ശാസ്ത്രവും വേണമെന്ന്. അതുകൊണ്ട് ഗീതാശാസ്ത്രം ഇരുന്ന് എഴുതിയുണ്ടാക്കി.
സര്വശാസ്ത്രമയി ശിരോമണി നമ്പര്‍വണ്‍ മാതാവ്. എന്നാല്‍ പേര് മാറ്റിയെഴുതി. ബാബ ഈ
സമയത്ത് ആക്ട് ചെയ്യുന്നു. ഇതൊരിക്കലും ദ്വാപരത്തിലെഴുതില്ല. അതേ ഗീത തന്നെയാണ്
വീണ്ടും ഉണ്ടാകുന്നത്. ഡ്രാമയില്‍ ഈ ഗീത തന്നെയാണ് അടങ്ങിയിട്ടുള്ളത്. ബാബ വീണ്ടും
മനുഷ്യരെ ദേവതയാക്കി മാറ്റുന്നതു പോലെ ശാസ്ത്രവും പിന്നീട് വീണ്ടും ഇരുന്ന്
എഴുതുന്നു. സത്യയുഗത്തില്‍ ഒരു ശാസ്ത്രവുമില്ല. ബാബ മുഴുവന്‍ ചക്രത്തിന്റെയും
രഹസ്യം ഇരുന്ന് മനസിലാക്കിത്തരികയാണ്. നിങ്ങളും മനസിലാക്കുന്നു- നമ്മള് ഈ 84
ജന്മങ്ങളുടെ ചക്രം പൂര്‍ത്തിയാക്കിയെന്ന്. ആദിസനാതനദേവീദേവതാധര്മത്തില് പെട്ടവര്‍
തന്നെയാണ് മാക്സിമം 84 ജന്മമെടുക്കുന്നത്. ബാക്കി മനുഷ്യരുടെ എണ്ണം കൂടുന്നു.
അവര്‍ ഇത്രയൊന്നും ജന്മങ്ങളെടുക്കുന്നില്ല. ബാബ ഈ ബ്രഹ്മാമുഖത്തിലൂടെ ഇരുന്ന്
മനസിലാക്കിത്തരുന്നു. ഈ ദാദയുടെ ശരീരത്തെ ഞാന്‍ ലോണെടുത്തിരിക്കുകയാണ്. ഈ ദാദ
തന്റെ ജന്മങ്ങളെക്കുറിച്ചറിഞ്ഞിരുന്നില്ല. പ്രജാപിതാ ബ്രഹ്മാവ് വ്യക്തമാണ്.
എന്നാല്‍ ശിവബാബ അവ്യക്തമാണ്. എന്നാല്‍ രണ്ടുപേരും ഒരു ശരീരത്തിലാണ്, ഒന്നാണ്.
നിങ്ങളും ഈ ജ്ഞാനത്തിലൂടെ സൂക്ഷ്മവതനവാസി ഫരിസ്തയായി മാറുകയാണ്.
സൂക്ഷ്മവതനവാസികളെ ഫരിസ്ത എന്നാണ് പറയുന്നത്. എന്തുകൊണ്ടെന്നാല്‍ എല്ലും
മാംസവുമില്ല. ബ്രഹ്മാ,വിഷ്ണു,ശങ്കരന്മാര്‍ക്കും എല്ലും മാംസവുമില്ല.
പിന്നെങ്ങനെയാണ് അവരുടെ ചിത്രമുണ്ടാക്കുന്നത്? ശിവന്റെയും
ചിത്രമുണ്ടാക്കുന്നുണ്ട്. വാസ്തവത്തില്‍ ശിവനും ഒരു സ്റ്റാര്‍ തന്നെയാണ്. ആ
ശിവന്റെയും രൂപമുണ്ടാക്കുന്നുണ്ട്. ബ്രഹ്മാ, വിഷ്ണു, ശങ്കരന് സൂക്ഷ്മമാണ്.
മനുഷ്യരുടെ ചിത്രമുണ്ടാക്കുന്നതുപോലെ ശങ്കരന്റെ ചിത്രമുണ്ടാക്കാന്‍ സാധിക്കില്ല.
എന്തുകൊണ്ടെന്നാല്‍ ശങ്കരന് എല്ലും മാംസവുമുള്ള ശരീരമില്ല. നമ്മള്
മനസിലാക്കിക്കൊടുക്കാന്‍ വേണ്ടി ഇങ്ങനെ സ്ഥൂലത്തില്‍ ഉണ്ടാക്കുകയാണ്. എന്നാല്‍
നിങ്ങള്‍ക്കും മനസിലാവുന്നു, ശങ്കരന് സൂക്ഷ്മമാണെന്ന്. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ
കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും
പുലര്‍കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
രാത്രിക്ലാസ് 13/07/1968 :
മനുഷ്യര്‍ രണ്ടു സാധനങ്ങള്‍ തീര്‍ച്ചയായും ആവശ്യപ്പെടുന്നു.
ഒന്ന്-ശാന്തി, രണ്ട്-സുഖം. വിശ്വത്തിന് ശാന്തി അഥവാ സ്വയത്തിനു വേണ്ടി ശാന്തി.
വിശ്വത്തില്‍ സുഖം അഥവാ സ്വയത്തിനു വേണ്ടി സുഖം ആഗ്രഹിക്കുന്നുണ്ട് മനുഷ്യര്‍.
ഇതാര്‍ക്കും അറിയുക തന്നെയില്ല. എന്തുകൊണ്ടെന്നാല്‍ ഘോരമായ അന്ധകാരത്തിലാണ്.
നിങ്ങള്‍ കുട്ടികള്‍ക്കറിയാം ശാന്തിയ്ക്കും സുഖത്തിനും വേണ്ടി നിങ്ങള്‍ വളരെ നല്ല
മാര്‍ഗമാണ് പറഞ്ഞുകൊടുക്കുന്നത്. അവര്‍ക്ക് സന്തോഷവുമുണ്ടാകുന്നു. പിന്നീട്
എപ്പോഴാണോ പാവനമാകുകയും വേണം എന്നു കേള്‍ക്കുന്നത്, അപ്പോള്‍ വളരെ തണുത്തുപോകുന്നു.
ഈ വികാരങ്ങളാണ് എല്ലാത്തിന്റെയും ശത്രു. പിന്നെ എല്ലാവരുടെയും
പ്രിയപ്പെട്ടതുമാണ്. ഇതിനെ ഉപേക്ഷിക്കുന്നതില്‍ ഹൃദയാഘാതമുണ്ടാകുന്നു. പേരു തന്നെ
വിഷം എന്നാണ്. എന്നിട്ടും വിടുന്നില്ല. നിങ്ങള്‍ എത്രയാണ് തലയിട്ടടിയ്ക്കുന്നത്.
എന്നിട്ടും തോറ്റുപോകുന്നു. പവിത്രതയില്‍ തന്നെയാണ് എല്ലാ കാര്യവും. കാമം
മഹാശത്രുവാണ്. ഇതിന്റെ മേല്‍ വിജയം പ്രാപ്തമാക്കുക മഹാവീരന്റെ കാര്യമാണ്.
ദേഹാഭിമാനത്തിനു ശേഷം പിന്നീട് കാമം തന്നയാണ് വരുന്നത്. ഇതിന്റെ മേല്‍ വിജയം
പ്രാപിക്കണം. ആരാണോ പവിത്രരായിരിക്കുന്നത്, അവരുടെ മുന്നില്‍ കാമിമനുഷ്യര്
നമസ്കരിക്കുന്നു. പറയുന്നു-ഞങ്ങള്‍ വികാരികളാണ്, അങ്ങ് നിര്വികാരിയാണ്. ഇങ്ങനെ
പറയുന്നില്ല-ഞങ്ങള്‍ ക്രോധികളും ലോഭികളുമാണെന്ന്. മുഴുവന്‍ കാര്യവും
വികാരത്തിന്റേതാണ്. വിവാഹം ചെയ്യുന്നതു തന്നെ വികാരത്തിനു വേണ്ടിയാണ്.
അച്ഛനമ്മമാരുടെ ചിന്ത തന്നെ ഇതാണ്-വലുതായാല്‍ പൈസയും കൊടുക്കും, വികാരത്തില്‍
അയയ്ക്കുകയും ചെയ്യും. വികാരത്തില്‍ പോകുന്നില്ലയെങ്കില്‍ വഴക്കുമുണ്ടാകും.
നിങ്ങള്‍ കുട്ടികള്‍ മനസിലാക്കിക്കൊടുക്കണം. ഈ ദേവതകള്‍
സമ്പൂര്‍ണ നിര്വികാരികളായിരുന്നു. നിങ്ങളുടെ അടുത്ത് ലക്ഷ്യം
മുന്നില്‍ത്തന്നെയുണ്ട്. നരനില്‍ നിന്ന് നാരായണനായി രാജാക്കന്മാരുടെയും രാജാവായി
മാറണം. ചിത്രവും മുന്നിലുണ്ട്. ഇതിനെ സത്സംഗമെന്നൊന്നും പറയില്ല, പാഠശാല എന്നാണ്
പറയുന്നത്. അവിടെ സത്സംഗമൊന്നുമില്ല. സത്യമായ സത്സംഗമുണ്ടാകുന്നത് സത്യമായ ബാബ
സന്മുഖത്തിരുന്ന് രാജയോഗം പഠിപ്പിക്കുമ്പോഴാണ്. സത്യമായ സംഗം ആവശ്യമാണ്. ബാബ
തന്നെയാണ് ഗീത അഥവാ രാജയോഗം പഠിപ്പിക്കുന്നത്. ബാബ ഏതെങ്കിലും ഗീത
കേള്‍പ്പിക്കുകയല്ല. മനുഷ്യര്മനസിലാക്കുന്നു-പേര് ഗീതാപാഠശാല എന്നാണ്, അതുകൊണ്ട്
പോയി ഗീത കേള്‍ക്കാമെന്ന്. ഇത്രയും പരിശ്രമമുണ്ട്. ഇത് സത്യമായ ഗീതാപാഠശാലയാണ്-
ഇവിടെ ഒരു സെക്കന്റില്‍ സദ്ഗതി, ആരോഗ്യം, സമ്പത്ത്, സന്തോഷം എല്ലാം ലഭിക്കുന്നു.
അതുകൊണ്ട് ചോദിക്കും-എന്തുകൊണ്ടാണ് സത്യമായ ഗീതാപാഠശാല എന്നെഴുതുന്നതെന്ന്. വെറും
ഗീതാപാഠശാല എന്നെഴുതുന്നത് സാധാരണമായ കാര്യമാണ്. സത്യം എന്നെഴുതുന്നതിലൂടെ
ഒരാകര്ഷണമുണ്ടാവുന്നു. അസത്യമായതും ഉണ്ടാകും. അതുകൊണ്ട് സത്യം എന്ന വാക്ക്
തീര്‍ച്ചയായും എഴുതണം. പാവനമായ ലോകമെന്നു സത്യയുഗത്തെയും പതീതലോകമെന്നു
കലിയുഗത്തെയും പറയുന്നു. സത്യയുഗത്തില്‍ എല്ലാവരും പാവനരായിരുന്നു. എങ്ങനെയാണ്
ആയത് എന്നാണ് പഠിപ്പിക്കുന്നത്. അല്ലാതെ എങ്ങനെയാണ് പഠിക്കുക. ഈ യാത്ര
മനസിലാക്കാനും അവര്‍ക്കേ സാധിക്കൂ, ആരാണോ കല്പം മുമ്പ് മനസിലാക്കിയിട്ടുള്ളത്.
ഭക്തിമാര്‍ഗത്തില്‍ മുഴുകി എല്ലാവരും വഞ്ചിക്കപ്പെടുകയാണ്. ഭക്തിയുടെ ആര്‍ഭാടങ്ങള്‍
വളരെയുണ്ട്. വാസ്തവത്തില്‍ ഇതൊന്നുമില്ല. ഇത്ര മാത്രം സ്മൃതിയില്‍ വെക്കൂ-ഇപ്പോള്‍
തിരിച്ച് വീട്ടിലേക്ക് പോകണം. പവിത്രമായിട്ടു വേണം പോകാന്‍. ഇതിനു വേണ്ടി
ഓര്‍മയിലിരിക്കണം. സ്വര്‍ഗത്തിന്റെ അധികാരിയാക്കുന്ന ബാബയെ എന്താ ഓര്‍മിക്കാന്‍
പറ്റില്ലേ? മുഖ്യമായ കാര്യവും ഇതുതന്നെയാണ്. എല്ലാവരും പറയുന്നു-ഇതിലാണ്
പരിശ്രമമുള്ളത്. കുട്ടികള്‍ പ്രഭാഷണമൊക്കെ വളരെ നന്നായി ചെയ്യും. എന്നാല്‍
യോഗത്തിലിരുന്നു മനസിലാക്കിക്കൊടുക്കുകയാണെങ്കില് അവര്‍ക്കു നല്ല പോലെ
പ്രഭാവമുണ്ടാകും. ഓര്‍മയിലൂടെ നിങ്ങള്‍ക്ക് ശക്തി ലഭിക്കും. സതോപ്രധാനമായി
മാറുന്നതിലൂടെ സതോപ്രധാനലോകത്തിന്റെ അധികാരിയായി മാറും. ഓര്‍മയെ തപസ്സ് എന്നു
പറയാന്‍ പറ്റുമോ! ഞങ്ങള്‍ അര മണിക്കൂര്‍ തപസ്സിലിരുന്നു, ഇതു തെറ്റാണ്. ബാബ ഇത്ര
മാത്രമേ പറയുന്നുള്ളൂ- ഓര്മയിലിരിക്കൂ. മുന്നിലിരുന്ന് മനസിലാക്കിത്തരേണ്ട
കാര്യമൊന്നുമില്ല. പരിധിയില്ലാത്ത അച്ഛനെ വളരെ സ്നേഹത്തോടെ ഓര്‍മിക്കണം.
എന്തുകൊണ്ടെന്നാല്‍ ഒരുപാട് ഖജാന തരുന്നുണ്ട്. ഓര്‍മയിലൂടെ അളവറ്റ സന്തോഷമാണ്
ലഭിക്കുന്നത്. അതീന്ദ്രിയസുഖം അനുഭവപ്പെടും. ബാബ പറയുന്നു-നമ്മുടെ ഈ ജീവിതം വളരെ
അമൂല്യമാണ്. ഇതിനെ ആരോഗ്യത്തോടെ സൂക്ഷിക്കണം-എത്രത്തോളം ജീവിക്കുന്നുവോ,
അത്രത്തോളം ഖജനാവ് ലഭിക്കും. ഖജാന പൂര്‍ണമായും ലഭിക്കുന്നത് നമ്മള് സതോപ്രധാനമായി
മാറുമ്പോഴാണ്. മുരളിയിലൂടെയും ശക്തി ലഭിക്കും. വാളില്‍ മൂര്ച്ചയുണ്ടാകുമല്ലോ.
നിങ്ങളില്‍ ഓര്‍മയുടെ മൂര്‍ച്ചയുണ്ടായിരിക്കണം. അപ്പോഴേ വാള്(വാക്കുകള്‍)
ശക്തമാകുകയുള്ളൂ. ജ്ഞാനത്തില്‍ ഇത്ര മൂര്‍ച്ചയൊന്നുമില്ല. അതുകൊണ്ടാണ് ആര്‍ക്കും
അതിന്റെ പ്രഭാവമുണ്ടാകാത്തത്. എന്നാല്‍ അവരുടെ മംഗളത്തിനു വേണ്ടി ബാബയ്ക്കു വരിക
തന്നെ വേണം. എപ്പോഴാണോ നിങ്ങള്‍ ഓര്‍മയുടെ ശക്തി നിറക്കുന്നത് അപ്പോള്‍
വിദ്വാന്മാര്ക്കും ആചാര്യന്മാര് മുതലായവര്‍ക്കും അസ്ത്രം പോലെ തറക്കും. അതുകൊണ്ട്
ബാബ പറയുന്നു-ചാര്‍ട്ട് വെക്കൂ. ചിലര്‍ പറയുന്നുണ്ട്- ഞാന്‍ ബാബയെ വളരെയധികം
ഓര്‍മിക്കുന്നുണ്ട്, എന്നാല്‍ വായ് തുറക്കാന്‍ പറ്റുന്നില്ല. നിങ്ങള്‍
ഓര്മയിലിരിക്കുകയാണെങ്കില് വികര്‍മം വിനാശമാകും. ശരി. കുട്ടികള്‍ക്ക് ഗുഡ്നൈറ്റ്.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
വീട്ടിലിരുന്നുകൊണ്ട് ആത്മീയസേവനം ചെയ്യണം. പവിത്രമാകുകയും ആക്കുകയും വേണം.
2. ഈ നരകസമാനമായ ലോകത്തില്‍
വസിച്ചുകൊണ്ടും പരിധിയില്ലാത്ത അച്ഛനില്‍ നിന്ന് സ്വര്‍ഗത്തിന്റെ സമ്പത്തെടുക്കണം.
ആര്‍ക്കും ദു:ഖം കൊടുക്കരുത.്
വരദാനം :-
തന്റെ സര്‍വ്വ വിശേഷതകളെയും കാര്യത്തില്‍ ഉപയോഗിച്ച് അവ വര്‍ദ്ധിപ്പിക്കുന്ന
സിദ്ധിസ്വരൂപരായി ഭവിക്കട്ടെ.
എത്രയും തന്റെ വിശേഷതകളെ
മനസാസേവ അല്ലെങ്കില്‍ വാചാ-കര്‍മ്മണാ സേവനങ്ങളില്‍ ഉപയുക്തമാക്കുന്നുവോ അത്രയും ആ
വിശേഷത വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സേവനത്തില്‍ ഉപയോഗിക്കുക അര്‍ത്ഥം ഒരു ബീജത്തില്‍
നിന്ന് അനേകം ഫലങ്ങള്‍ ഉല്പാദിപ്പിക്കുക. ഈ ശ്രേഷ്ഠ ജീവിതത്തില്‍ ജന്മസിദ്ധ
അധികാരരൂപത്തില്‍ ലഭിച്ച വിശേഷതകളെ കേവലം വിത്തിന്റെ രൂപത്തില്‍ സൂക്ഷിക്കരുത്,
സേവനത്തിന്റെ ഭൂമിയില്‍ വിതയ്ക്കൂ എങ്കില്‍ ഫലസ്വരൂപം അതായത് സിദ്ധി
സ്വരൂപത്തിന്റെ അനുഭവം ചെയ്യും.
സ്ലോഗന് :-
വിസ്താരത്തെ
നോക്കാതെ സാരത്തെ നോക്കൂ ഒപ്പം സ്വയത്തില്‍ നിറക്കൂ-ഇത് തന്നെയാണ്
തീവ്രപുരുഷാര്ത്ഥം.