മധുരമായ കുട്ടികളെ, ബുദ്ധിയില്‍ സ്ഥായിയായി ഒരു ബാബയുടെ മാത്രം ഓര്‍മ്മ ഉണ്ടാവുകയാണെങ്കില്‍,
ഇതും എത്രയോ സൗഭാഗ്യമാണ്.
ചോദ്യം :-
ഏതു കുട്ടികള്‍ക്കാണോ സേവനത്തിനോട് ലഹരിയുള്ളത് അവരുടെ അടയാളം എന്തായിരിക്കും?
ഉത്തരം :-
അവര്‍ക്ക് മുഖത്തിലൂടെ ജ്ഞാനം കേള്പ്പിക്കാതിരിക്കാനെ സാധിക്കുകയില്ല. അവര്‍
ആത്മീയ സേവനത്തില്‍ തന്റെ എല്ല് എല്ല് സ്വാഹാ ചെയ്യും. അവര്‍ക്ക് ആത്മീയ ജ്ഞാനം
കേള്‍പ്പിക്കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ടായിരിക്കും. സന്തോഷത്തില്‍ തന്നെ
നൃത്തം ചെയ്തു കൊണ്ടിരിക്കും. അവര്‍ തന്നെക്കാള്‍ മുതിര്‍ന്നവര്‍ക്ക് ബഹുമാനം
നല്‍കുകയും അവരില്‍ നിന്നും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
ഗീതം :-
ലോകം മാറിയാലും ഞങ്ങള്‍ മാറുകയില്ല............
ഓംശാന്തി.
കുട്ടികള്‍ ഗീതത്തിന്റെ രണ്ടു വരികള്‍ കേട്ടില്ലേ. ഇത് പ്രതിജ്ഞയുടെ ഗീതമാണ്.
ആരുടെയെങ്കിലും വിവാഹം നിശ്ചയം നടത്തുമ്പോള്‍ ഈ പ്രതിജ്ഞയാണ് ചെയ്യുന്നത്, സ്ത്രീ-
പുരുഷന്മാര് ഒരിക്കലും പരസ്പരം ഉപേക്ഷിക്കുകയില്ല. പരസ്പരം ചേരുന്നില്ലെങ്കില്‍
ഉപേക്ഷിക്കാറുമുണ്ട്. ഇവിടെ നിങ്ങള്‍ ആരോടാണ് പ്രതിജ്ഞ ചെയ്തിരിക്കുന്നത്?
ഈശ്വരനോടൊപ്പം. ബാബയോടൊപ്പം നിങ്ങള്‍ കുട്ടികളുടെ, പ്രിയതമകളുടെ വിവാഹനിശ്ചയം
നടന്നിരിക്കുകയാണ്. പക്ഷെ ഇങ്ങനെ ആരാണോ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റിയത്
അവരെ തന്നെ ഉപേക്ഷിക്കുകയാണ്. ഇവിടെ നിങ്ങള്‍ കുട്ടികള്‍ ഇരിക്കുന്നുണ്ട്.
നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പരിധിയില്ലാത്ത ബാബ വന്നു കഴിഞ്ഞു. ഇവിടെ
ഇരിക്കുമ്പോഴുള്ള നിങ്ങളുടെ അവസ്ഥ പുറത്തുള്ള സെന്ററില്‍ ഉണ്ടായിരിക്കുകയില്ല.
ഇവിടെ നിങ്ങള്‍ ബാപ്ദാദ വന്നു കഴിഞ്ഞു എന്നു മനസ്സിലാക്കുന്നുണ്ട്. ബാബ
പറഞ്ഞിട്ടുള്ള മുരളി വന്നു എന്ന് പുറമേ സെന്ററിലുള്ളവര്‍ മനസ്സിലാക്കും. ഇവിടെയും
അവിടെയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. കാരണം ഇവിടെ പരിധിയില്ലാത്ത
ബാപ്ദാദയുടെ സന്മുഖത്താണ് നിങ്ങള്‍ ഇരിക്കുന്നത്. അവിടെയാണെങ്കില്‍
സന്മുഖമാകുന്നില്ല. സന്മുഖത്തു പോയി മുരളി കേള്‍ക്കണമെന്ന് ആഗ്രഹമുണ്ട്. ഇവിടെ
ബാബ വന്നു കഴിഞ്ഞു എന്ന് കുട്ടികളുടെ ബുദ്ധിയില്‍ ഉണ്ട്. എങ്ങനെയാണോ മറ്റുള്ള
സത്സംഗത്തില്‍ അവര്‍ മനസ്സിലാക്കും ഇന്ന സ്വാമി വരുമെന്ന്. എന്നാല്‍ ഈ ചിന്തയും
എല്ലാവര്ക്കും ഏകരസമായിരിക്കുകയില്ല. പലരുടെയും ബുദ്ധിയോഗം മറ്റേതെങ്കിലും
വശത്തേക്ക് അലഞ്ഞു കൊണ്ടിരിക്കും. ചിലര്‍ക്ക് പതിയുടെ ഓര്‍മ്മ വരും. ചിലര്‍ക്ക്
സംബന്ധികളുടെ ഓര്‍മ്മ വരും. ബുദ്ധിയോഗം ഒരു ഗുരുവിനോടൊപ്പം വെയ്ക്കുകയില്ല.
സ്വാമിയുടെ ഓര്‍മ്മയില്‍ ഇരിക്കുന്നവര്‍ വളരെ വിരളം പേരെ ഉണ്ടാവുകയുള്ളൂ. ഇവിടെയും
അതുപോലെ തന്നെയാണ്. എല്ലാവരും ശിവബാബയുടെ ഓര്‍മ്മയില്‍ തന്നെയാണ് ഇരിക്കുന്നത്
എന്നല്ല. ബുദ്ധി അവിടേക്കും ഇവിടേക്കും ഓടിക്കൊണ്ടിരിക്കും. മിത്ര സംബന്ധി
മുതലായവരുടെ ഓര്‍മ്മ വരും. മുഴുവന്‍ സമയവും ഒരു ശിവബാബയുടെ ഓര്‍മ്മയില്‍
ഇരിക്കുമെങ്കില് അഹോ സൗഭാഗ്യം. വളരെ വിരളം പേരെ സ്ഥായിയായ ഓര്‍മ്മയില്‍
ഇരിക്കുകയുള്ളൂ. ഇവിടെ ബാബയുടെ സന്മുഖത്ത് ഇരിക്കുന്നതിലൂടെ വളരെയധികം സന്തോഷം
ഉണ്ടായിരിക്കണം. അതീന്ദ്രീയ സുഖം ഗോപീവല്ലഭന്റെ ഗോപഗോപികമാരോട് ചോദിക്കൂ. ഇത്
ഇവിടുത്തെ മഹിമയാണ്. ഇവിടെ നിങ്ങള്‍ ബാബയുടെ ഓര്‍മ്മയിലാണ് ഇരിക്കുന്നത്.
നിങ്ങള്‍ക്കറിയാം ഇപ്പോള്‍ നിങ്ങള്‍ ഈശ്വരന്റെ മടിത്തട്ടിലാണ്. പിന്നീട് ദൈവീക
മടിത്തട്ടിലേതായിരിക്കും. ചിലരുടെ ബുദ്ധിയില്‍ സേവനത്തിന്റെ ചിന്തകള്‍ നടന്നു
കൊണ്ടിരിക്കും. ഈ ചിത്രത്തില്‍ ഈ മാറ്റം വരുത്തണം, ഇങ്ങനെ എഴുതണം. എന്നാല്‍ നല്ല
കുട്ടികള്‍ ആരാണോ അവര്‍ മനസ്സിലാക്കും ഇപ്പോള്‍ ബാബയില്‍ നിന്നും കേള്‍ക്കണം. അവര്‍
മറ്റൊരു സങ്കല്‍പ്പവും വരാന്‍ അനുവദിക്കുകയില്ല. ബാബ ജ്ഞാനരത്നങ്ങളാല് സഞ്ചി
നിറച്ചു തരാന്‍ വന്നിരിക്കുകയാണ്. അതിനാല്‍ ബാബയുമായി തന്നെ ബുദ്ധിയോഗം വെയ്ക്കണം.
ധാരണ ചെയ്യുന്നത് നമ്പര്‍ വൈസായി തന്നെയായിരിക്കും. ചിലര്‍ നല്ല രീതിയില്‍ കേട്ട്
ധാരണ ചെയ്യുന്നു. ചിലര്‍ കുറച്ചു ധാരണ ചെയ്യുന്നു. ബുദ്ധിയോഗം മറ്റു പല
ഭാഗങ്ങളിലേക്കും ഓടിക്കൊണ്ടിരിക്കുകയാണെങ്കില്‍ ധാരണയുണ്ടാവുകയില്ല. അപക്വമായി
തന്നെയിരിക്കും. ഒന്നോ രണ്ടോ പ്രാവശ്യം മുരളി കേട്ടു,
ധാരണയുണ്ടാകുന്നില്ലെങ്കില്‍, പിന്നെ ആ സ്വഭാവം പക്കയാകും. പിന്നെ എത്ര തന്നെ
കേട്ടിരുന്നാലും ധാരണയുണ്ടാവുകയില്ല. മറ്റൊരാളെ കേള്‍പ്പിക്കാനും സാധിക്കുകയില്ല.
ആര്‍ക്കാണോ ധാരണയുണ്ടാകുന്നത്, അവര്‍ക്ക് പിന്നീട് സേവനത്തിനോടുള്ള ലഹരിയും
ഉണ്ടാകും. സന്തോഷം ഉണ്ടായിരിക്കും. പോയി ധനത്തെ ദാനം ചെയ്യണമെന്ന് ചിന്തിക്കും.
കാരണം ഈ ധനം ബാബയുടെ പക്കലല്ലാതെ മറ്റൊരാളുടെ അടുത്തും ഉണ്ടാവുകയില്ല.
എല്ലാവര്ക്കും ധാരണയുണ്ടാകുന്നില്ല. ബാബ ഇതും അറിയുന്നുണ്ട്. എല്ലാവര്ക്കും ഒരേ
പോലെ ഉയര്‍ന്ന പദവി നേടാന്‍ സാധിക്കുകയില്ല. അതിനാലാണ് ബുദ്ധി മറ്റു പല
ഭാഗങ്ങളിലേക്കും അലഞ്ഞുകൊണ്ടിരിക്കുന്നത്. ഭാവിയിലെ പദവി ഇത്രയും
ഉയര്‍ന്നതാവുന്നില്ല. ചിലര്‍ പിന്നീട് സ്ഥൂല സേവനത്തില്‍ തന്റെ എല്ല് എല്ല്
നല്‍കുന്നുണ്ട്. എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭോജനം ഉണ്ടാക്കി
കഴിപ്പിക്കുന്നതു പോലെ. ഇതും ഒരു വിഷയമാണല്ലോ. ആര്‍ക്കാണോ സേവനത്തിനോട്
ലഹരിയുള്ളത് അവര്‍ക്ക് മുഖത്തിലൂടെ പറയാതിരിക്കുവാനെ സാധിക്കുകയില്ല. പിന്നീട്
ബാബ നോക്കും ദേഹാഭിമാനമൊന്നും ഇല്ലല്ലോ? മുതിര്‍ന്നവര്‍ക്ക് ബഹുമാനം നല്കുന്നുണ്ടോ
അതോ ഇല്ലേ? മുതിര്‍ന്ന മഹാരഥികള്‍ക്ക് ബഹുമാനം നല്‍കുക തന്നെ വേണം. ചില ചില കൊച്ചു
കുട്ടികളും സമര്ത്ഥശാലികളായിരിക്കും. അപ്പോള്‍ മുതിര്‍ന്നവര്‍ക്ക് അവരെയും
ബഹുമാനിക്കണം. കാരണം ബുദ്ധികൊണ്ട് അവരെക്കാളും ഉയര്‍ന്നവരാണ്. സേവനത്തിനോടുള്ള
ലഹരി കണ്ട് ബാബയ്ക്കും സന്തോഷമുണ്ടാകുന്നുണ്ട്, ഇവര്‍ നന്നായി സേവനം ചെയ്യും.
മുഴുവന്‍ ദിവസവും പ്രദര്‍ശിനിയില്‍ മനസ്സിലാക്കി കൊടുക്കുവാനുള്ള അഭ്യാസമുണ്ടാകണം.
ധാരാളം പ്രജകളെ ഉണ്ടാക്കണമല്ലോ. ഇതല്ലാതെ വേറെ ഒരു ഉപായവുമില്ല. സൂര്യവംശി,
ചന്ദ്രവംശി, രാജാവ്, റാണി, പ്രജകള്‍ എല്ലാം ഇവിടെ ഉണ്ടാകണം. എത്ര സേവനം ചെയ്യണം.
നിങ്ങള്‍ കുട്ടികളുടെ ബുദ്ധിയില്‍ ഉണ്ട്, ഞങ്ങള്‍ ബ്രാഹ്മണനായി
മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗൃഹസ്ഥത്തില്‍ ഇരിക്കുന്നതിലൂടെ ഓരോരുത്തരുടേയും
അവസ്ഥ അവരവരുടേതു പോലെയായിരിക്കും. വീടിനേയും കുടുംബത്തേയും ഉപേക്ഷിക്കരുത്.
ബാബ പറയുകയാണ്, വീട്ടിലെല്ലാം ഇരുന്നോളൂ പക്ഷെ ബുദ്ധിയില്‍ ഈ നിശ്ചയം
ഉണ്ടായിരിക്കണം പഴയലോകം അവസാനിക്കുകയാണ്. നമ്മുടെ ജോലി ബാബയോടൊപ്പമാണ്. ഇതും
അറിയാം കല്‍പ്പം മുമ്പ് ആര് ജ്ഞാനം എടുത്തിട്ടുണ്ടോ, അവരേ എടുക്കൂ. സെക്കന്റ് ബൈ
സെക്കന്റ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ആത്മാവിലാണല്ലോ ജ്ഞാനമിരിക്കുന്നത്?
ബാബയുടെ അടുത്തും ജ്ഞാനമിരിക്കുന്നുണ്ട്. നിങ്ങള്‍ കുട്ടികള്‍ക്കും
ബാബയെപ്പോലെയാകണം. പോയിന്റുകള്‍ ധാരണ ചെയ്യണം. എല്ലാ പോയിന്റും ഒരേ സമയം
മനസ്സിലാക്കി എടുക്കാന്‍ സാധിക്കുകയില്ല. വിനാശവും മുന്നില്‍ നില്‍ക്കുകയാണ്. ഇത്
അതേ വിനാശമാണ്. സത്യ തേത്രായുഗത്തില്‍ ഒരിക്കലും യുദ്ധം ഉണ്ടായിട്ടില്ല.
എപ്പോഴാണോ വളരെയധികം ധര്‍മ്മം ഉണ്ടാകുന്നത്, ഭടന്മാര് മുതലായവര്‍ വരുന്നത്,
അപ്പോഴാണ് യുദ്ധം ആരംഭിക്കുന്നത്. ആദ്യമാദ്യം ആത്മാക്കള്‍ സതോപ്രധാനത്തില് നിന്നും
താഴെക്ക് വന്ന് പിന്നീട് സതോ, രജോ, തമോയുടെ സ്റ്റേജ് ഉണ്ടാകുന്നു. ഇതെല്ലാം
ബുദ്ധിയില്‍ വെയ്ക്കണം. എങ്ങനെയാണ് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ
ഇരിക്കുമ്പോഴും ബുദ്ധിയില്‍ ഉണ്ടായിരിക്കണം ശിവബാബ വന്നാണ് നമുക്ക് ഖജനാക്കള്‍
നല്‍കുന്നത്. ഇത് ബുദ്ധിയില്‍ ധാരണ ചെയ്യണം. നല്ല നല്ല കുട്ടികളാണ് നോട്ട്സ്
എഴുതുന്നത്. എഴുതുന്നത് നല്ലതാണ്. അപ്പോള്‍ ബുദ്ധിയില്‍ വിഷയങ്ങള്‍ വരും. ഇന്ന് ഈ
വിഷയം വെച്ച് മനസ്സിലാക്കി കൊടുക്കണം. ബാബ പറയുകയാണ് ഞാന്നിങ്ങള്ക്ക് എത്ര
ഖജനാവുകള്‍ നല്‍കിയിരുന്നതാണ്. സത്യതേത്രായുഗത്തില് നിങ്ങളുടെ അടുത്ത്
അളവില്ലാത്ത ധനം ഉണ്ടായിരുന്നു. പിന്നീട് വാമമാര്‍ഗത്തില്‍ പോയതോടെ അതെല്ലാം
കുറഞ്ഞു പോയി. ചെറിയ ചെറിയ വികര്‍മ്മങ്ങള്‍ ഉണ്ടാകാന്‍ ആരംഭിച്ചു. ഇറങ്ങി ഇറങ്ങി
കലകളെല്ലാം കുറഞ്ഞു പോയി. സതോപ്രധാനം, സതോ, രജോ തമോയിലേക്ക് പെട്ടെന്ന് ഇറങ്ങി
വന്നതല്ല. പതുക്കെ പതുക്കെ ഇറങ്ങും. തമോപ്രധാനത്തിലും താഴേക്ക് പടിഇറങ്ങി വന്നു.
കലകള്‍ കുറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസം കഴിയുന്തോറും കലകള്‍
കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജമ്പ് ചെയ്യണം. തമോപ്രധാനത്തില് നിന്നും
സതോപ്രധാനമായി മാറണം. ഇതിനു സമയമെടുക്കും. പാടാറുണ്ട്, കയറുകയാണെങ്കില്‍ വൈകുണ്ഠ
രസം വരെ കുടിക്കാം. കാമകഠാരി പ്രയോഗിക്കുകയാണെങ്കില്‍ ഒറ്റയടിക്ക് നിലം പതിക്കും.
എല്ല്, എല്ല് തവിടുപൊടിയാകും. പല മനുഷ്യരും തന്റെ ജീവഹത്യ ചെയ്യാറുണ്ട്,
ആത്മഹത്യയല്ല ജീവഹത്യ എന്നാണ് പറയുക. ഇവിടെയാണെങ്കില്‍ ബാബയില്‍ നിന്നും സമ്പത്ത്
നേടണം. ബാബയെ ഓര്‍മ്മിക്കണം. എന്തുകൊണ്ടെന്നാല്‍ ബാബയില്‍ നിന്നുമാണ് ചക്രവര്‍ത്തി
പദവി ലഭിക്കുന്നത്. ഞാന്‍ ബാബയെ ഓര്‍മ്മിച്ച് ഭാവിയിലേക്കുവേണ്ടി എത്ര
സമ്പാദിക്കുന്നുണ്ട്, എന്ന് സ്വയത്തോടു ചോദിക്കണം? എത്ര അന്ധന്മാരുടെ ഊന്നു
വടിയായി മാറിയിട്ടുണ്ട്? വീടുവീടുകളില്‍ സന്ദേശം നല്‍കണം. ഈ പഴയലോകം
മാറിക്കൊണ്ടിരിക്കുകയാണ്. ബാബ പുതിയ ലോകത്തിലേക്കു വേണ്ടി രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏണിപ്പടിയില്‍ എല്ലാം കാണിക്കുന്നുണ്ട്. ഇത്
ഉണ്ടാക്കുന്നതില്‍ പരിശ്രമമെടുത്തിട്ടുണ്ട്. മുഴുവന്‍ ദിവസവും ചിന്ത
നടന്നുകൊണ്ടേയിരിക്കുകയായിരുന്നു, എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തില്‍ എത്ര
സഹജമായി ഉണ്ടാക്കാം? മുഴുവന്‍ ലോകത്തിലുള്ളവരും വരുകയില്ല.
ദേവിദേവതാധര്മ്മത്തിലുള്ളവര് തന്നെ വരും. നിങ്ങളുടെ സേവനം വളരെ നന്നായി നടക്കണം.
നമ്മുടെ ഈ ക്ലാസ് ഏതുവരെ നടക്കുമെന്ന് നിങ്ങള്‍ക്കറിയാം. അവര്‍ കല്‍പ്പത്തിന്റെ
ആയുസ്സ് ലക്ഷക്കണക്കിനു വര്‍ഷം എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അതിനാലാണ്
ശാസ്ത്രം മുതലായവ കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. മനസ്സിലാക്കുന്നുണ്ട്
എപ്പോഴാണോ അവസാനമാകുന്നത് അപ്പോള്‍ എല്ലാവരുടേയും സദ്ഗതി ദാതാവ് വരും. ബാക്കി
ആരെല്ലാമാണോ ശിഷ്യര്‍ അവര്‍ക്ക് സദ്ഗതി ലഭിക്കും. പിന്നീട് നമ്മളെല്ലാവരും
ജ്യോതിയില്‍ പോയി ലയിക്കും. പക്ഷെ ഇങ്ങനെയൊന്നുമല്ല. നിങ്ങള്‍ക്കിപ്പോള്‍ അറിയാം
നമ്മള് അമരനായ ബാബയിലൂടെ സത്യം സത്യമായ അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍
അമരനായ ബാബ എന്താണോ പറയുന്നത് അത് അംഗീകരിക്കണം. പറയുന്നതിതാണ്, കേവലം എന്നെ
മാത്രം ഓര്‍മ്മിക്കൂ, പവിത്രമായിമാറൂ. ഇല്ലെങ്കില്‍ വളരെയധികം ശിക്ഷകള്‍
അനുഭവിക്കേണ്ടതായിവരും. പദവിയും കുറഞ്ഞുപോകും. സേവനത്തില്‍ പരിശ്രമിക്കണം. ദധീചി
ഋഷിയുടെ ഉദാഹരണം പറയാറുണ്ടല്ലോ. എല്ലുകള്‍ സേവനത്തില്‍ നല്കി. ഒന്ന് ഭൗതിക
എല്ലുകളുടെ സേവനം മറ്റൊന്ന് ആത്മീയ എല്ലുകളുടെ സേവനം. ആത്മീയ സേവനം ചെയ്യുന്നവര്‍
ആത്മീയജ്ഞാനം തന്നെ കേള്‍പ്പിച്ചു കൊണ്ടിരിക്കും. ധനം ദാനം ചെയ്ത് സന്തോഷത്തില്‍
നൃത്തം ചെയ്യും. ലോകത്തിലെ മനുഷ്യര്‍ എന്തെല്ലാം സേവനം ചെയ്യുന്നുണ്ടോ അതെല്ലാം
ഭൗതിക സേവനങ്ങളാണ്. ശാസ്ത്രം കേള്‍പ്പിക്കുക അത് ആത്മീയ സേവനമൊന്നുമല്ല. കേവലം
ബാബ തന്നെയാണ് ആത്മീയ സേവനം പഠിപ്പിക്കുന്നത്. ആത്മീയ അച്ഛന് വന്ന് ആത്മീയ
കുട്ടികള്‍ക്ക് പഠിപ്പിക്കുകയാണ്.
നിങ്ങള്‍ കുട്ടികള്‍ ഇപ്പോള്‍ കലിയുഗീ പുതിയ ലോകത്തിലേക്ക് പോകുന്നതിനു വേണ്ടി
തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അവിടെ നിങ്ങളില്‍ നിന്നും ഒരു വികര്മ്മവും
ഉണ്ടാവുകയില്ല. അത് രാമരാജ്യമാണ്. അവിടെ വളരെ കുറച്ചു പേരെ ഉണ്ടാവുകയുള്ളൂ,
ഇപ്പോള്‍ രാവണരാജ്യത്തില് എല്ലാവരും ദു:ഖികളാണല്ലോ. നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് മുഴുവന്‍ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയില്‍ ഉണ്ട്. ഈ
ഏണിപ്പടിയുടെ ചിത്രത്തില്‍ തന്നെ മുഴുവന്‍ ജ്ഞാനവും വരുന്നുണ്ട്. ബാബ പറയുകയാണ്
അന്തിമജന്മത്തില് പവിത്രമായി മാറുകയാണെങ്കില്‍ പവിത്രലോകത്തിന്റെ അധികാരിയായി
മാറും. നിങ്ങള്‍ ഇങ്ങനെ മനസ്സിലാക്കി കൊടുക്കണം, അതിലൂടെ മനുഷ്യര്‍ക്ക് അറിയാന്‍
സാധിക്കണം നമ്മള് സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറി. പിന്നീട്
ഓര്‍മ്മയുടെ യാത്രയിലൂടെ തന്നെ സതോപ്രധാനമായി മാറണം. ഇത് കാണുമ്പോള്‍ അവരുടെ
ബുദ്ധി പറയും ഈ ജ്ഞാനം മറ്റാരുടെ പക്കലും ഇല്ല. അവര്‍ പറയും ഈ ഏണിപ്പടിയില്‍
മറ്റുള്ള ധര്‍മ്മങ്ങളുടെ വാര്‍ത്ത എവിടെയാണ്. അത് സൃഷ്ടിചക്രത്തിന്റെ ചിത്രത്തില്‍
കാണിച്ചിട്ടുണ്ടല്ലോ. ബാബയും ഭാരതത്തില്‍ വന്നാണ് രാജയോഗം പഠിപ്പിക്കുന്നത്.
അതിനാല്‍ ഭാരതത്തിലെ രാജയോഗം എല്ലാവരും ആഗ്രഹിക്കുന്നു. ഈ ചിത്രങ്ങളിലൂടെ
അവര്‍ക്ക് സ്വയം മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. അതായത് പുതിയ ലോകത്തില്‍ കേവലം
ഭാരതം തന്നെയായിരുന്നു. തന്റെ ധര്‍മ്മത്തെയും മനസ്സിലാക്കും. ക്രൈസ്റ്റ് കേവലം
ധര്‍മ്മത്തെ സ്ഥാപിക്കാനാണ് വരുന്നത്. ഈ സമയം അവരുടെയും തമോപ്രധാനമാണ്. ഇത്
രചനയുടെയും രചയിതാവിന്റെയും എത്ര വലിയ ജ്ഞാനമാണ്.
നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും ഞങ്ങള്‍ക്ക് ഒരാളുടെയും പൈസയുടെ ആവശ്യമില്ല. പൈസ
കൊണ്ട് നമ്മള് എന്തു ചെയ്യും. നിങ്ങള്‍ കേള്‍ക്കൂ, മറ്റുള്ളവരെയും കേള്‍പ്പിക്കൂ.
ചിത്രങ്ങള്‍ മുതലായവ അച്ചടിക്കൂ. ഈ ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തണം. ഹാള്‍
ഉണ്ടാക്കൂ,അവിടെ ഈ ജ്ഞാനം കേള്‍പ്പിക്കാമല്ലോ. ബാക്കി പൈസ എടുത്ത് ഞങ്ങള്‍ എന്തു
ചെയ്യും. നിങ്ങളുടെ വീടിന്റെ തന്നെ മംഗളമാണുണ്ടാകുന്നത്. നിങ്ങള്‍ കേവലം
ഏര്‍പ്പാട് നടത്തിക്കൊള്ളൂ. ധാരാളം പേര് വന്നു പറയും രചനയുടെയും രചയിതാവിന്റെയും
ജ്ഞാനം വളരെ നല്ലതാണ്. ഇത് മനുഷ്യര്‍ക്കു തന്നെയാണ് മനസ്സിലാവുക. വിദേശത്തുള്ളവരും
ഈ ജ്ഞാനം വളരെയധികം ഇഷ്ടപ്പെടും. വളരെയധികം സന്തോഷിക്കും. അവര്‍ മനസ്സിലാക്കും
ഞങ്ങളും ബാബയോടോപ്പം യോഗം വെയ്ക്കുകയാണെങ്കില്‍ വികര്‍മ്മം വിനാശമാകും.
എല്ലാവര്ക്കും ബാബയുടെ പരിചയം നല്‍കണം. അപ്പോള്‍ മനസ്സിലാക്കും ഈ ജ്ഞാനം
ഗോഡ്ഫാദറിനല്ലാതെ മറ്റാര്‍ക്കും മനസ്സിലാക്കി തരാന്‍ സാധിക്കുകയില്ല. ഭഗവാനാണ്
സ്വര്‍ഗത്തെ സ്ഥാപിച്ചതെന്ന് പറയാറുണ്ട്. പക്ഷെ എങ്ങനെയാണ് വരുന്നത് ഇതാര്‍ക്കും
അറിയുകയില്ല. നിങ്ങളുടെ കാര്യങ്ങള്‍ കേട്ട് സന്തോഷിക്കും പിന്നീട് പുരുഷാര്‍ത്ഥം
ചെയ്ത് യോഗം പഠിക്കും. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നതിനുവേണ്ടി
പുരുഷാര്‍ത്ഥം ചെയ്യും. സേവനത്തിനു വേണ്ടിയുള്ള ചിന്ത വളരെയധികം ഉണ്ടാകണം.
ഭാരതത്തില്‍ ഈ വിദ്യ കാണിച്ചാല്‍ പിന്നീട് പുറത്തേക്കും സേവനത്തിനു വേണ്ടി
അയയ്ക്കും. ഈ ദൗത്യം പോകും. ഇപ്പോള്‍ സമയമുണ്ടല്ലോ. പുതിയ ലോകമുണ്ടാകാന്‍ അധികം
സമയമെടുക്കുകയില്ല. എവിടെയെങ്കിലും ഭൂകമ്പം മുതലായവ ഉണ്ടാവുകയാണെങ്കില്‍ 2-3
വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കും. ജോലിക്കാര്‍ ധാരാളമുണ്ട്,
സാധനങ്ങള്‍ തയ്യാറാണെങ്കില്‍ പിന്നീട് ഉണ്ടാക്കാന്‍ അധികം വൈകില്ല. വിദേശത്ത്
കെട്ടിടം ഉണ്ടാക്കുന്നത് എങ്ങനെയാണ്, മിനിട്ട് യന്ത്രങ്ങള്‍. അപ്പോള്‍
സ്വര്‍ഗത്തിലും എത്ര പെട്ടെന്ന് ഉണ്ടാകും. സ്വര്‍ണ്ണം, വെള്ളി, മുതലായവ വളരെ
നിങ്ങള്‍ക്ക് ലഭിക്കും. ഖനികളില്‍ നിന്നും നിങ്ങള്‍ സ്വര്‍ണ്ണം, വെള്ളി, വജ്രം എല്ലാം
എടുത്തു വരും. വിദ്യ എല്ലാവരും അഭ്യസിച്ചു കൊണ്ടിരിക്കുകയല്ലേ. സയന്‍സിന്റെ എത്ര
അഹങ്കാരമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ സയന്‍സ് പിന്നീട് പുതിയ ലോകത്തില്‍
പ്രയോജനത്തിലേക്ക് വരും. അവിടെ പഠിക്കുന്നവര്‍ പിന്നീട് അവിടെ
പുനര്‍ജന്മത്തിലേക്ക് വരുമ്പോള്‍ അത് പ്രയോജനത്തില്‍ വരും. ആ സമയം മുഴുവന്‍ ലോകവും
പുതിയതായിരിക്കും. രാവണരാജ്യം അവസാനിക്കുകയും ചെയ്യും. 5 തത്ത്വങ്ങളും
നിയമാനുസരണം സേവനം ചെയ്തു കൊണ്ടിരിക്കും. സ്വര്‍ഗമായി മാറും അവിടെ യാതൊരു
പ്രകാരത്തിലുള്ള ഉപദ്രവവും ഉണ്ടാവുകയില്ല. രാവണരാജ്യം തന്നെയില്ല. എല്ലാം
സതോപ്രധാനമായിരിക്കും.
ഏറ്റവും നല്ല കാര്യം ഇതാണ്, നിങ്ങള്‍ കുട്ടികള്‍ക്ക് ബാബയോട് വളരെയധികം സ്നേഹം
ഉണ്ടായിരിക്കണം. ബാബ ഖജനാവാണ് നല്‍കുന്നത്. അതിനെ ധാരണ ചെയ്ത് മറ്റുള്ളവര്‍ക്കും
ദാനം ചെയ്യണം. എത്രത്തോളം ദാനം ചെയ്യുന്നുവോ അത്രത്തോളം വര്‍ദ്ധിച്ചു
കൊണ്ടിരിക്കും. സേവനമേ ചെയ്യുന്നില്ലെങ്കില്‍ എങ്ങനെ ധാരണയുണ്ടാകും? സേവനത്തില്‍
ബുദ്ധി പ്രവര്‍ത്തിക്കണം. സേവനം വളരെയധികം ഉണ്ട്. ദിനം പ്രതിദിനം ഉന്നതി
നേടിക്കൊണ്ടിരിക്കണം. തന്റെയും ഉന്നതിയുണ്ടാകണം. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ
ആത്മീയ സേവനത്തില്‍ താല്‍പ്പര്യത്തോടു കൂടിയിരിക്കണം. ജ്ഞാന ധനത്തെ ദാനം ചെയ്ത്
സന്തോഷത്തില്‍ നൃത്തം ചെയ്യണം. സ്വയം ധാരണ ചെയ്ത് മറ്റുള്ളവരെയും ധാരണ
ചെയ്യിപ്പിക്കണം.
2. ബാബ ഏതൊരു ജ്ഞാനത്തിന്റെ ഖജനാവാണോ നല്‍കിയിരിക്കുന്നത് അതിലൂടെ തന്റെ സഞ്ചി
നിറയ്ക്കണം. നോട്ട്സ് എഴുതണം. പിന്നീട് ടോപ്പിക്ക് വെച്ച് മനസ്സിലാക്കി
കൊടുക്കണം. ജ്ഞാന ധനത്തെ ദാനം ചെയ്യുന്നതിനു വേണ്ടി സന്തോഷത്തില്‍ ഇരിക്കണം.
വരദാനം :-
നിരാകാരത്തില് നിന്നും സാകാരം - ഈ മന്ത്രത്തിന്റെ സ്മൃതിയിലൂടെ സേവനത്തിന്റെ
പാര്‍ട്ട് അഭിനയിക്കുന്ന ആത്മീയ സേവാധാരിയായി ഭവിക്കട്ടെ.
ഏതുപോലെയാണോ ബാബാ
നിരാകാരത്തില് നിന്നും സാകാരത്തിലേക്ക് വന്ന് തന്റെ പാര്‍ട്ട് കളിക്കുന്നത്,
അങ്ങനെയുള്ള കുട്ടികള്‍ക്കും ഈ മന്ത്രത്തിന്റെ യന്ത്രം സ്മൃതിയില്‍ വെച്ച്
സേവനത്തിന്റെ പാര്‍ട്ട് കളിക്കണം. ഈ സാകാര സൃഷ്ടി, സാകാര ശരീരം സ്റ്റേജാണ്.
സ്റ്റേജ് ആധാരമാണ്, പാര്ട്ട്ധാരി ആധാരമൂര്‍ത്തിയാണ്, അധികാരിയാണ്. ഈ സ്മൃതിയിലൂടെ
വേറിട്ടവരായി പാര്‍ട്ട് കളിക്കൂ അപ്പോള്‍ വിവേകശാലികളും, സാരത്തെ ഉള്‍ക്കൊണ്ട്
ജീവിക്കുന്നവരാകൂ അപ്പോള്‍ ആത്മീയ സേവാധാരിയാകും.
സ്ലോഗന് :-
സാക്ഷിയായി മാറി ഓരോ കളിയേയും കാണുന്നവരാണ് സാക്ഷി ദൃഷ്ടാവ്.