23.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങള്ദ േഹിഅഭിമാനിയാകൂ എങ്കില് എല്ലാ രോഗങ്ങളും ഇല്ലാ താകും അതോടൊപ്പം നിങ്ങള് ഇരട്ടക്കിരീടധാരി വിശ്വത്തിന്റെ ചക്രവര്ത്തിയാകും.

ചോദ്യം :-
ഏത് കുട്ടികളാണ് ബാബയുടെ സന്മുഖത്തില് ഇരിക്കേണ്ടത്?

ഉത്തരം :-
ആര്ക്കാണോ ജ്ഞാനത്തിന്റെ നൃത്തം ചെയ്യാന് അറിയുന്നത്. ബാബയുടെ സന്മുഖത്തില് ജ്ഞാനത്തിന്റെ നൃത്തം ചെയ്യുന്ന കുട്ടികള് ഉണ്ടെങ്കില് ബാബ അതുപോലെയുള്ള മുരളി പറയും. ബാബയുടെ അടുത്ത് ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയാണെങ്കില് മനസ്സിലാക്കും ഈ കുട്ടിയുടെ ബുദ്ധിയില് ഒന്നും കേറുന്നില്ല. ബ്രാഹ്മിണിമാരോട് പറയാറുണ്ട് ബാബയുടെ മുന്നിലിരുന്ന് കോട്ടുവായിടുന്ന കുട്ടികളെയാണോ നിങ്ങള് ഇങ്ങോട്ട് കൊണ്ടു വന്നിരിക്കുന്നത്. കുട്ടികള്ക്ക് ഇങ്ങനെയുള്ള അച്ഛനെയാണ് ലഭിച്ചിരിക്കുന്നത്, അതിലൂടെ സന്തോഷത്തിന്റെ നൃത്തം ചെയ്യണം.

ഗീതം :-
ദൂരദേശത്തില് വസിക്കുന്നവനേ..............

ഓംശാന്തി.
മധുരമധുരമായ കുട്ടികള് ഗീതം കേട്ടോ. ആത്മീയ കുട്ടികള് മനസ്സിലാക്കി ദുഖത്തെ ഹരിച്ച് സുഖം നല്കുന്നവനേ, അങ്ങ് തന്നെയാണ് മാതാവും പിതാവും..........വീണ്ടും വന്ന് ഞങ്ങള്ക്ക് അളവില്ലാത്ത സുഖം തരൂ, ഞങ്ങള് ദുഖികളാണ് എന്നെല്ലാം പറഞ്ഞ് ഓര്മ്മിച്ചതും ആത്മീയ അച്ഛനെയാണ്. ഈ മുഴുവന് ലോകത്തിലും ദുഖമാണ് എന്തുകൊണ്ടെന്നാല് ഇത് കലിയുഗി പഴയ ലോകമാണ്. നമ്മുക്ക് പുതിയ ലോകത്തിലെ പുതിയ വീട്ടില് കിട്ടുന്ന അത്രയും സുഖം പഴയ ലോകത്തിലെ പഴയ വീട്ടില് ഉണ്ടാവില്ല. നിങ്ങള് കുട്ടികള് മനസ്സിലാക്കി നമ്മള് വിശ്വത്തിന്റെ അധികാരികളായ ആദി സനാതന ദേവി ദേവതകളായിരുന്നു, 84 ജന്മങ്ങള് എടുത്തതും നമ്മളാണ്. ബാബ പറയുകയാണ് കുട്ടികളേ എത്ര ജന്മങ്ങളുടെ പാര്ട്ടാണ് നിങ്ങള് അഭിനയിച്ചത് എന്നത് പോലും അറിഞ്ഞിരുന്നില്ല. മനുഷ്യര് മനസ്സിലാക്കുന്നത് 84 ലക്ഷം പുനര്ജന്മങ്ങള് ഉണ്ടെന്നാണ്. അപ്പോള് ഓരോ പുനര്ജന്മവും എത്ര വര്ഷത്തിന്റേതായിരിക്കും. 84 ലക്ഷത്തിന്റെ കണക്കാണെങ്കില് സൃഷ്ടി ചക്രം വളരെ വലുതായിരിക്കും. നിങ്ങള് കുട്ടികള്ക്കറിയാം നമ്മളെ പഠിപ്പിക്കുന്നത് ആത്മീയ അച്ഛനാണ്. നമ്മളും ദൂരദേശത്തില് വസിച്ചവരാണ്. നമ്മള് ഇവിടെ വസിക്കുന്നവരുമല്ല. പാര്ട്ട് അഭിനയിക്കുന്നതിന് വന്നിരിക്കുകയാണ്. ബാബയെയും പരംധാമത്തിലല്ലേ ഓര്മ്മിക്കുന്നത്. ഇപ്പോള് അന്യരുടെ ദേശത്തിലേക്ക് വന്നിരിക്കുകയാണ്. ഭഗവാനെ അച്ഛനെന്ന് വിളിക്കും. രാവണനെ അച്ഛന് എന്ന് വിളിക്കില്ലല്ലോ. ഭഗവാനെ ആണ് അച്ഛന് എന്ന് വിളിക്കുന്നത്. ബാബയുടെ മഹിമ വേറെയാണ്, 5 വികാരങ്ങളുടെ മഹിമ ആരെങ്കിലും ചെയ്യുമോ. ഏറ്റവും വലിയ രോഗമാണ് ദേഹാഭിമാനം. നമ്മള് ദേഹി അഭിമാനികളായി മാറിയാല് ഒരു രോഗവും ഉണ്ടാകില്ല അതോടൊപ്പം നമ്മള് വിശ്വത്തിന്റെ അധികാരികളായി മാറും. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങള്ക്കറിയാം ആത്മാക്കളെ പഠിപ്പിച്ചുക്കൊണ്ടിരിക്കുന്നത് ശിവബാബയാണ്. ബാബയാണ് ഞങ്ങള്ക്ക് രാജയോഗം പഠിപ്പിച്ചു തരുന്നത് എന്ന കാര്യം വേറെ എത്ര സത്സംഗങ്ങളുണ്ടോ അവിടെയൊന്നും ഇങ്ങനെ മനസ്സിലാക്കി തരുന്നില്ല. രാജ്യപദവിക്ക് വേണ്ടിയാണ് പഠിപ്പിച്ചു തരുന്നത്. രാജാവാക്കി മാറ്റുന്ന ആളും രാജാവായിരിക്കണം. വൈദ്യന് പഠിപ്പിച്ച് തനിക്ക് സമാനം വൈദ്യനാക്കി മാറ്റും. ശരി, ആരാണ് നമ്മളെ ഇരട്ടക്കിരീടധാരിയാക്കാന് വരുന്നത്, എവിടെ നിന്ന് വരും? ഇതറിയുന്നില്ല. പിന്നീട് മനുഷ്യര് ഇരട്ടക്കിരീടധാരിയായി കൃഷ്ണനെ വെച്ചു. പക്ഷെ കൃഷ്ണന് എങ്ങനെ പഠിപ്പിക്കും? തീര്ച്ചയായും സംഗമത്തില് ബാബ വന്ന് രാജധാനിയുടെ സ്ഥാപന ചെയ്തിട്ടുണ്ടാകും. എങ്ങനെയാണ് ബാബ വരുന്നത്, ഇത് നിങ്ങളുടെ ബുദ്ധിയിലെ ഉള്ളു. ദൂരദേശത്തില് നിന്ന് വന്നാണ് ബാബ രാജയോഗം പഠിപ്പിക്കുന്നതും അഭ്യസിപ്പിക്കുന്നതും. ബാബ പറയുന്നു എനിക്ക് പ്രകാശത്തിന്റേതോ രത്നം പതിപ്പിച്ചതോ ആയ കിരീടമൊന്നുമില്ല. ഞാനൊരിക്കലും രാജ്യപദവി നേടുന്നില്ല. ഇരട്ടക്കിരീടധാരിയായി മാറുന്നില്ല, മറ്റുള്ളവരെ ആക്കുകയാണ് ചെയ്യുന്നത്.ബാബ പറയുന്നു രാജാവായി മാറുകയാണെങ്കില് ദരിദ്രനായി മാറുക കൂടി വേണം. ഭാരതവാസികള് ധനവാന്മാരായിരുന്നു എന്നാല് ഇപ്പോള്ദരിദ്രനായി മാറി. ഇരട്ടക്കിരീടധാരിയാക്കി മാറ്റുന്ന ആളുമായി യോഗം വെക്കണമെങ്കില് അവരും ഇരട്ടക്കിരീടധാരിയായിരിക്കണ്ടേ. ആര് എങ്ങനെയാണോ നിങ്ങളെയും അവര് തനിക്ക് സമാനമാക്കി മാറ്റുക തന്നെ ചെയ്യും. സന്യാസിമാര് പരിശ്രമിച്ച് സന്യാസിമാരെ ഉണ്ടാക്കും. നിങ്ങള് ഗൃഹസ്ഥികളാണ്, അവര് സന്യാസിമാരാണെങ്കില് നിങ്ങള്ക്ക് എങ്ങനെ അവരുടെ ശിഷ്യന് ആകാന് സാധിക്കും. പറയാറുണ്ട് ഇവര് ശിവാനന്ദ സ്വാമിയുടെ ശിഷ്യനാണ്, ഈ സന്യനിമാര് തല മുണ്ഡനം ചെയ്യുന്നവരാണ് നിങ്ങള് അവരെ അനുകരിക്കുന്നില്ല പിന്നെ എന്തിനാണ് അവരുടെ ശിഷ്യനാണെന്ന് പറയുന്നത്. ആരാണോ പെട്ടെന്ന് സാധാരണ വസ്ത്രം മാറ്റി കാഷായ വസ്ത്രം ധരിക്കുന്നത് അവരാണ് അനുയായികള്. മനുഷ്യര് ഗൃഹസ്ഥത്തില് വികാരങ്ങളിലാണ് ജീവിക്കുന്നത് പിന്നെ ശിവാനന്ദ സ്വാമിയുടെ ശിഷ്യനാണെന്ന് എങ്ങനെ പറയും. ഗുരുവിന്റെ കര്മ്മമാണ് സദ്ഗതി തരിക എന്നത്. ആരെയെങ്കിലും ഓര്മ്മിക്കണം എന്നൊന്നും ഗുരുക്കന്മാര് പറയാറില്ല. അങ്ങനെയാണെങ്കില് സ്വയം ഗുരുവാകില്ലല്ലോ. മുക്തിധാമത്തിലേക്ക് പോകുന്നതിനും യുക്തി വേണം. നിരാകാരി ലോകം അഥവാ മുക്തി ധാമമാണ് വീട് എന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കി. ആത്മാവിനെ നിരാകാരി ആത്മാവ് എന്നാണ് പറയാറുള്ളത്. പഞ്ച തത്ത്വങ്ങള് കൊണ്ട് ഉണ്ടാക്കിയതാണ് ശരീരം. എവിടെ നിന്നാണ് ആത്മാക്കള് വരുന്നത്? പരംധാമമാകുന്ന നിരാകാരി ലോകത്തില് നിന്ന.് അവിടെയാണ് ആത്മാക്കള് വസിക്കുന്നത്. അതിനെയാണ് മധുരമായ ശാന്തിയുടെ വീട് എന്ന് പറയുന്നത്. സുഖ ദുഖത്തില് നിന്നും വേറിട്ട് അവിടെ ഇരിക്കും. നമ്മള് ശാന്തിധാമത്തിലെ നിവാസികളാണ് എന്ന കാര്യം നല്ല രീതിയില് ബുദ്ധിയില് ഉറപ്പിക്കണം. ഈ നാടകശാലയില് പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷ്രതങ്ങളാകുന്ന ലൈറ്റുകളാണ് ഈ നാടകശാലയിലുള്ളത്. ഈ നാടകശാല എത്ര മൈലുകളുണ്ട് എന്നത് ആര്ക്കും അളക്കാന് സാധിക്കില്ല. വിമാനം മുകളിലേക്ക് പോകാറുണ്ട് പക്ഷെ വളരെ ദൂരം മുകളിലേക്ക് പോയി തിരിച്ച് വരാനുമുള്ള അത്രയും പെട്രോള് അവര്ക്ക് നിറക്കാന് സാധിക്കില്ല. മനഷ്യര്ക്ക് അറിയാം മുകളില് എത്താന് ഇത്ര മൈലുകളുണ്ട്, തിരിച്ച് വന്നില്ലെങ്കില് വീണു പോകും. സമുദ്രം അഥവാ ആകാശത്തിന്റെ അളവ് ആര്ക്കും എടുക്കാന് സാധിക്കില്ല. ഇപ്പോള് ബാബ തന്റെ കുട്ടികള്ക്ക് എല്ലാ രഹസ്യവും മനസ്സിലാക്കി തരുകയാണ്. നിങ്ങള് ആത്മാക്കള് ഈ ആകാശതത്ത്വത്തില് നിന്നും ഉപരി പോകുന്നു. നിങ്ങള് എത്ര ഉയര്ന്ന റോക്കറ്റാണ്. എപ്പോഴാണോ ആത്മാവ് പവിത്രമാകുന്നത് അപ്പോള് അതിന് റോക്കറ്റ് പോലെ മുകളിലേക്ക് പോകാന് സാധിക്കും. ആത്മാവ് എത്ര ചെറിയ റോക്കറ്റാണ്.സൂര്യ ചന്ദ്രനും അപ്പുറം മൂലവതനത്തിലേക്ക് പോകും. സൂര്യന്റെയും ചന്ദ്രന്റെയും അവസാനം കണ്ടുപിടിക്കാന് വളരെ പരിശ്രമിക്കുന്നുണ്ട്. ദൂരെയുള്ള നക്ഷത്രങ്ങള് നിങ്ങള്ക്ക് എത്ര ചെറുതായി കാണപ്പെടുന്നുണ്ട് എന്നാല് അത് വളരെ വലുതാണ്. ഏതുപോലെയാണോ നിങ്ങള് പട്ടം പറത്തുകയാണെങ്കില് അത് ആകാശത്ത് പോയാല് ചെറുതായി കാണപ്പെടുന്നത്. ബാബ പറയുന്നു നിങ്ങള് ആത്മാക്കള് എത്ര വേഗതയുള്ളതാണ്. നിമിഷം കൊണ്ടാണ് ഒരു ശരീരം വിട്ട് മറ്റൊരു ഗര്ഭത്തില് പോയി പ്രവേശിക്കുന്നത്. ആര്ക്കെങ്കിലും ലണ്ടനിലാണ് അടുത്ത കര്മ്മത്തിന്റെ കണക്കെങ്കില് നിമിഷം കൊണ്ട് അവിടെ പോയി ജന്മം എടുക്കും. നിമിഷം കൊണ്ട് ജീവന്മുക്തി എന്നും പാടപ്പെട്ടിട്ടുണ്ട്. കുട്ടി ഗര്ഭത്തില് നിന്നും പുറത്ത് വരുന്നതോടെ അധികാരിയും അവകാശിയുമാകുന്നുബാബയെ തിരിച്ചറിഞ്ഞതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരികളായി, പരിധിയില്ലാത്ത അച്ഛനാണ് നിങ്ങളെ വിശ്വത്തിന്റെ അധികാരികളാക്കുന്നത്.സ്കൂളില് വക്കീല് പഠിപ്പ് പഠിച്ച് വക്കീല് ആകുന്നുണ്ട്. ഇവിടെ നിങ്ങള് ഇരട്ടക്കിരീടധാരികളാകാനാണ് പഠിക്കുന്നത്. വിജയിക്കുകയാണെങ്കില് നിങ്ങള് ഇരട്ടക്കിരീടധാരിയാകും ഇല്ലെങ്കിലും തീര്ച്ചയായും സ്വര്ഗ്ഗത്തില് വരും. നിങ്ങള്ക്ക് അറിയാം ബാബ വസിക്കുന്നത് മുകളിലാണ്. ഓ ഗോഡ് ഫാദര് എന്ന് പറയുമ്പോള് ദൃഷ്ടി തീര്ച്ചയായും മുകളിലേക്ക് പോവും. ഗോഡ് ഫാദറാണെങ്കില് തീര്ച്ചയായും എന്തെങ്കിലും പാര്ട്ട് ഉണ്ടായിരിക്കുമല്ലോ. ഇപ്പോള് ബാബ തന്റെ പാര്ട്ട് അഭിനയിക്കുകയാണ്. ബാബയെ തോട്ടക്കാരന് എന്നും പറയാറുണ്ട്.മുള്ളുകളെ ബാബ പൂവുകളാക്കും. അതിനാല് നിങ്ങള് കുട്ടികള്ക്ക് സന്തോഷം ഉണ്ടായിരിക്കണം ബാബ അന്യരുടെ ദേശത്തിലേക്ക് വന്നിരിക്കുകയാണ്. ദൂരദേശ വാസി അന്യരുടെ ദേശത്തിലേക്ക് വന്നിരിക്കുകയാണ്.ദൂരദേശത്തില് വസിക്കുന്നവന് ബാബയല്ലേ. ആത്മാക്കളും വസിച്ചിരുന്നതും അവിടെയാണ്. പിന്നീട് പാര്ട്ട് അഭിനയിക്കുന്നതിന് ഇവിടേക്ക് വരുന്നു.അന്യരുടെ ദേശം ഇതിനെക്കുറിച്ചും ആര്ക്കും അറിയില്ല. ഭക്തിമാര്ഗ്ഗത്തില് എന്ത് കേട്ടാലും ശരിയാണ് ശരിയാണ് എന്ന് പറഞ്ഞ് ഇരിക്കുന്നു. ആത്മാവ് അപവിത്രമായതിലൂടെ പറക്കാന് സാധിക്കുന്നില്ല. പവിത്രമാകാതെ തിരിച്ച് പോകാന് സാധിക്കില്ല. പതിതപാവനന് ഒരു ബാബയാണ്. ബാബ വരുന്നത് സംഗമത്തിലാണ്. നിങ്ങള് കുട്ടികള് വളരെ സന്തോഷത്തിലിരിക്കണം. ബാബ നമ്മളെ ഇരട്ടക്കിരീടധാരികളാക്കി മാറ്റുകയാണ്. ഇതിനേക്കാള് ഉയര്ന്ന പദവി ഉള്ളവര് ആരുമില്ല. ബാബ പറയുന്നു ഞാന് ഇരട്ടക്കിരീടധാരിയായി മാറുന്നുമില്ല.ഞാന് ഒരു തവണ മാത്രമേ വരുകയുള്ളു. അന്യശരീരത്തില് അന്യദേശത്തിലേക്കാണ് വരുന്നത്. ഞാന് ശിവനാണ് എന്നൊന്നും ഈ ദാദാ പറയുന്നില്ലല്ലോ. എന്നെ ലേഖ്രാജ് എന്നാണ് വിളിച്ചിരുന്നത് പിന്നീട് സമര്പ്പണമായതിലൂടെ ബ്രഹ്മാവ് എന്ന പേര് ലഭിച്ചു. നിനക്ക് നിന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് ശിവബാബ പറഞ്ഞത്. 84 ജന്മങ്ങളുടെ കണക്ക് ഉണ്ടാകുമല്ലോ. 84ലക്ഷം ജന്മങ്ങളെ കുറിച്ചാണ് മനുഷ്യര് പറയുന്നത്, അത് അസാധ്യമാണ്. 84ലക്ഷം ജന്മങ്ങളാണെങ്കില് അതിന്റെ രഹസ്യം മനസ്സിലാക്കി തരുവാന് നൂറുക്കണക്കിന് വര്ഷങ്ങള് എടുക്കുമല്ലോ, അത് ഓര്മ്മിക്കാനും സാധിക്കില്ല. 84 ലക്ഷം യോനികളില് മൃഗങ്ങളും പക്ഷികളുമെല്ലാം ഉള്പ്പെടും. മനുഷ്യ ജന്മം ദുര്ലഭമാണ് എന്ന് പാടിയിട്ടുണ്ട്. മൃഗങ്ങള്ക്ക് ജ്ഞാനം മനസ്സിലാക്കാന് സാധിക്കില്ല. ബാബ വന്ന് നിങ്ങള്ക്ക് ജ്ഞാനം നല്കുകയാണ്. ബാബ സ്വയം പറയുകയാണ് ഞാന് വരുന്നത് പോലും രാവണ രാജ്യത്തിലാണ്. മായ നിങ്ങളെ വളരെയധികം കല്ലു ബുദ്ധികളാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള് വീണ്ടും ബാബ നിങ്ങളെ പവിഴ ബുദ്ധികളാക്കി മാറ്റുകയാണ്. താഴ്ന്ന കലയിലായിരുന്നു നിങ്ങള്. ഇപ്പോള് ബാബ നിങ്ങളെ ഉയരുന്ന കലയിലേക്ക് കൊണ്ടു പോവുകയാണ്, നമ്പര്വാറാണല്ലോ. ഓരോരുത്തര്ക്കും തന്റെ പുരുഷാര്ത്ഥത്തിന് അനുസരിച്ച് മനസ്സിലാക്കണം. മുഖ്യമായ കാര്യം ഓര്മ്മയാണ്. രാത്രി ഉറങ്ങുമ്പോഴും ബാബയുടെ ഓര്മ്മയിലായിരിക്കണം. ഈ ശരീരത്തെ ഉപേക്ഷിക്കുന്ന അവസ്ഥയായിരിക്കണം. അങ്ങയുടെ അടുത്തേക്ക് വരുന്നു എന്നെല്ലാം ബാബയോട് സംസാരിക്കണം. ഇങ്ങനെ ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് ഉറങ്ങുകയാണെങ്കില് വളരെ ആനന്ദം ഉണ്ടാകും. വേണമെങ്കില് സാക്ഷാത്കാരവും കിട്ടും. പക്ഷെ ഈ സാക്ഷാത്കാരം കാണുന്നതില് ഒന്നും സന്തോഷിക്കരുത്. ബാബാ ഞാന് അങ്ങയെ ആണ് ഓര്മ്മിക്കുന്നത്, അങ്ങയുടെ അടുത്തേക്ക് വരാനാണ് ആഗ്രഹിക്കുന്നത്. ഇങ്ങനെ ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് വിശ്രമത്തിലാകും, വേണമെങ്കില് സൂക്ഷ്മ ലോകത്തിലേക്കും പോകാം. മൂലവതനത്തിലേക്ക് പോകാന് സാധിക്കുകയില്ല. ഇപ്പോള് തിരിച്ചു പോകാനുള്ള സമയം എത്തിയോ? വേണമെങ്കില് ചെറിയ ചെറിയ ആത്മാക്കളുടെ വൃക്ഷമെല്ലാം കാണും. ഏതുപോലെ നിങ്ങള്ക്ക് വൈകുണ്ഠത്തിന്റെ സാക്ഷാത്കാരം കിട്ടിയിരുന്നത് അതുപോലെ. സാക്ഷാത്കാരം കിട്ടിയതുകൊണ്ട് വൈകുണ്ഠത്തില് പോവുകയൊന്നും ഇല്ല. അതിനു വേണ്ടി പരിശ്രമം ചെയ്യുക തന്നെ വേണം. നിങ്ങള്ക്ക് ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള്ക്ക് ആദ്യമാദ്യം മധുരമായ വീട്ടിലേക്ക് പോകണം. എല്ലാ ആത്മാക്കളും പാര്ട്ട് അഭിനയിക്കുന്നതില് നിന്നും മുക്തമാകും. ഏതു വരെ ആത്മാവ് പവിത്രമാകുന്നില്ലയോ അതുവരെ തിരിച്ച് പോകാന് സാധിക്കില്ല. ബാക്കി സാക്ഷാത്കാരത്തിലൂടെ നിങ്ങള്ക്ക് ഒന്നും കിട്ടില്ല. മീരക്ക് സാക്ഷാത്കാരം കിട്ടിയിട്ടുണ്ട്, പക്ഷെ വൈകുണ്ഠത്തിലേക്ക് പോയിട്ടില്ലല്ലോ. വൈകുണ്ഠം സത്യയുഗത്തിലാണ് ഉണ്ടാവുക. വൈകുണ്ഠത്തിന്റെ അധികാരിയാകുന്നതിനുള്ള തയ്യാറെടുപ്പാണ് നിങ്ങള് ചെയ്തുകൊണ്ടിരിക്കുന്നത്. ബാബ സാക്ഷാത്കാരങ്ങള് കാണാന് അധികം അനുവദിക്കില്ല കാരണം നിങ്ങള് കുട്ടികള്ക്ക് പഠിക്കുകയാണ് വേണ്ടത്. ബാബ വന്ന് എല്ലാവരേയും പഠിപ്പിച്ച് സര്വ്വര്ക്കും സദ്ഗതി നല്കുന്നു.വിനാശവും സമീപത്ത് നില്ക്കുന്നുണ്ട്. ബാക്കി അസുരന്മാരും ദേവതകളും കൂടിയുള്ള യുദ്ധമൊന്നും ഉണ്ടായിട്ടില്ല. നിങ്ങള്ക്ക് വേണ്ടിയാണ് അവര് പരസ്പരം വഴക്ക് കൂടുന്നത് കാരണം നിങ്ങള്ക്കല്ലേ പുതിയ ലോകം വേണ്ടത്. ബാക്കി നിങ്ങള്ക്ക് മായയുടെ കൂടെയാണ് യുദ്ധം. നിങ്ങള് വളരെ പ്രസിദ്ധമായ യോദ്ധാക്കളാണ്. പക്ഷെ ദേവിമാരെക്കുറിച്ച് എന്തിനാണ് ഇത്രയും പാട്ട് പാടുന്നത് എന്നത് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് യോഗബലത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുകയാണ്. നിങ്ങള്ക്ക് ഇപ്പോള് ബാബയെ കിട്ടി കഴിഞ്ഞു. നിങ്ങള്ക്ക് മനസ്സിലാക്കി തരികയാണ് ഈ ജ്ഞാനത്തിലൂടെ പുതിയ ലോകം വരും. ഈ ലക്ഷ്മിയും നാരായണനും പുതിയ ലോകത്തിന്റെ അധികാരികളായിരുന്നു. ഇപ്പോള് പഴയ ലോകമാണ്. പഴയ ലോകത്തിന്റെ വിനാശം മുമ്പും മിസൈലുകള് കൊണ്ട് ഉണ്ടായിട്ടുണ്ട്. മഹാഭാരത യുദ്ധവും നടന്നിട്ടുണ്ട്. ആ സമയത്ത് ബാബ രാജയോഗവും പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും ബാബ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാബയാണ് നിങ്ങള്ക്ക് സത്യം കേള്പ്പിച്ചു തരുന്നത്. സത്യമായ ബാബ വന്നതു കൊണ്ട് നിങ്ങള് സദാ സന്തോഷത്താല് നൃത്തം ചെയ്യണം. ഇത് ജ്ഞാനത്തിന്റെ നൃത്തമാണ്. ആര്ക്കാണോ ജ്ഞാനത്തിന്റെ നൃത്തം ചെയ്യാന് താല്പര്യം ഉള്ളത് അവര് അടുത്ത് ഇരിക്കണം. ആര്ക്കാണോ മനസ്സിലാക്കാന് സാധിക്കാത്തത് അവര് കോട്ടുവായിടും. അതിലൂടെ അവര് ഒന്നും മനസ്സിലാക്കിയിട്ടില്ല എന്ന് ബാബക്ക് മനസ്സിലാക്കാന് സാധിക്കും. ജ്ഞാനത്തെ ഒട്ടും മനസ്സിലാക്കുന്നില്ലെങ്കില് അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരിക്കും. ബാബ ബ്രാഹ്മിണിയോട് ചോദിക്കും എങ്ങനെയുള്ളവരെയാണ് കൊണ്ടു വന്നിരിക്കുന്നത്? ആരാണോ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അവര് സമീപത്ത് ഇരിക്കണം. അവര്ക്ക് സന്തോഷവും ഉണ്ടായിരിക്കും. എനിക്ക് നൃത്തം ചെയ്യണം എന്ന് അവര്ക്ക് തോന്നും. ഇത് ജ്ഞാനത്തിന്റെ നൃത്തമാണ്.കൃഷ്ണന് ജ്ഞാനവും കേള്പ്പിച്ചിട്ടില്ല,നൃത്തവും ചെയ്തിട്ടില്ല. ഇത് ജ്ഞാനത്തിന്റെ മുരളിയാണ്. അതുകൊണ്ടാണ് ബാബ മനസ്സിലാക്കി തരുന്നത് രാത്രി ഉറങ്ങുന്ന സമയത്ത് ബാബയെ ഓര്മ്മിക്കുകയും ചക്രത്തെ ബുദ്ധിയില് കറക്കുകയും വേണം. ബാബാ ഈ ശരീരം ഉപേക്ഷിച്ച് ഞാന് അങ്ങയുടെ അടുത്തേക്ക് വരികയാണ് എന്നെല്ലാം ഓര്മ്മിച്ച് ഉറങ്ങു എന്നിട്ട് സംഭവിക്കുന്നത് എന്താണ് എന്ന് നോക്കു. ആരംഭത്തില് ധ്യാനത്തിലിരുത്തി ശ്മശാനത്തിനു സമാനം വായുമണ്ഡലം സൃഷ്ടിച്ചിരുന്നു. അപ്പോള് ചിലര് ശാന്തിയിലേക്ക് പോകുമായിരുന്നു, ചിലര് രാസലീല കളിക്കുമായിരുന്നു. ആരാണോ ബാബയെ അറിയാത്തവര് അവര് എങ്ങനെ ഓര്മ്മിക്കും. അതുകൊണ്ടാണ് ബാബ പറയുന്നത് ഞാന് എന്താണ്, എങ്ങനെയാണ് എന്നെ ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള്ക്ക് എത്ര വിവേകം കിട്ടി. നിങ്ങള് ഗുപ്ത യോദ്ധാക്കളാണ്. യോദ്ധാക്കള് എന്ന പേര് കേട്ട് ദേവിമാര്ക്ക് ബാണങ്ങളും വാളുമെല്ലാം കാണിക്കുന്നുണ്ട്. നിങ്ങള് യോഗത്തിന്റെ ബലമുള്ള യോദ്ധാക്കളാണ്. യോഗബലത്തിലൂടെയാണ് വിശ്വത്തിന്റെ അധികാരിയാകുന്നത്. ശരീരത്തിന്റെ ബലത്തിലൂടെ ആര് എത്ര തന്നെ പരിശ്രമിച്ചാലും അവര്ക്ക് വിജയിക്കാന് കഴിയില്ല. ഭാരതത്തിന്റെ യോഗം പ്രശസ്തമാണ്. ഇത് ബാബയാണ് വന്ന് പഠിപ്പിച്ചു തരുന്നത്. ഇതും ആര്ക്കും അറിയില്ല. ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ബാബയെ ഓര്മ്മിക്കണം. യോഗം കിട്ടുന്നില്ല എന്ന് ചിലര് പറയാറുണ്ട്. യോഗം എന്ന ശബ്ദത്തെ മാറ്റു. കുട്ടികള് അച്ഛനെ ഓര്മ്മിക്കുകയല്ലേ ചെയ്യുക. ശിവബാബ പറയുന്നു മനസ്സ് കൊണ്ട് എന്നെ മാത്രം ഓര്മ്മിക്കു. ഞാന് തന്നെയാണ് സര്വ്വശക്തിവാന്, എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് സതോപ്രധാനമാകും. എപ്പോഴാണോ ആത്മാക്കള് സതോപ്രധാനമാകുന്നത് അപ്പോള് ആത്മാക്കളുടെ സംഘം പുറപ്പെടും. ഏതുപോലെയാണോ തേനീച്ചക്കൂട്ടം പോകുന്നത്. ശിവബാബയുടെ പിന്നില് എല്ലാ ആത്മാക്കളും കൊതുകിന് കൂട്ടം പോലെ പറന്നു പോകും, ബാക്കി ശരീരങ്ങളെല്ലാം ഇല്ലാതാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) രാത്രി ഉറങ്ങുന്നതിന് മുമ്പ് മധുരമധുരമായി ബാബയോട് സംസാരിക്കണം. ഈ ശരീരം വിട്ട് ഞാന് ബാബയുടെ അടുത്തേക്ക് പോവുകയാണ് ഇത് ഓര്മ്മിച്ച് ഉറങ്ങണം. മുഖ്യമായത് ഓര്മ്മയാണ്, ഓര്മ്മയിലൂടെ മാത്രമെ പവിഴബുദ്ധി ആകുകയുള്ളു.

2) 5 വികാരങ്ങളുടെ രോഗങ്ങളില് നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ദേഹിഅഭിമാനി ആയിരിക്കാന് പുരുഷാര്ത്ഥം ചെയ്യു. അളവില്ലാത്ത സന്തോഷത്തില് ഇരിക്കണം, ജ്ഞാനത്തിന്റെ നൃത്തം ചെയ്യണം. ക്ലാസ്സില് ആലസ്യത്തെ പരത്തരുത്.

വരദാനം :-
ത്രികാലദര്ശി സ്ഥിതിയിലൂടെ വ്യര്ത്ഥത്തിന്റെ കണക്കിനെ സമാപ്തമാക്കുന്ന സദാ സഫലതാമൂര്ത്തിയായി ഭവിക്കട്ടെ.

ത്രികാല ദര്ശി സ്ഥിതിയില് സ്ഥിതി ചെയ്യുക അര്ത്ഥം ഓരോ സങ്കല്പവും വാക്കും കര്മ്മത്തിനും മുമ്പ് ഇത് പരിശോധിക്കണം അതായത് ഇത് വ്യര്ത്ഥമാണോ അതോ സമര്ത്ഥമാണോ. വ്യര്ത്ഥത്തിലൂടെ ഒരു സെക്കന്റില് കോടികളുടെ നഷ്ടമാണ് ഉണ്ടാകുക, സമര്ത്ഥതയിലൂടെയാണെങ്കില് ഒരു സെക്കന്റില് കോടികളുടെ സമ്പാദ്യം ഉണ്ടാക്കാനും സാധിക്കും.സെക്കന്റിന്റെ വ്യര്ത്ഥം പോലും സമ്പാദ്യത്തില് വളരെ നഷ്ടമുണ്ടാക്കും അതിലൂടെ ഉണ്ടാക്കിയ സമ്പാദ്യം പോലും അപ്രത്യക്ഷമാകും. അതിനാല് ഒരേ ഒരു കാലത്തെ കണ്ട് കൊണ്ട് കര്മ്മം ചെയ്യുന്നവരാകരുത് പകരം ത്രികാല ദര്ശി സ്ഥിതിയില് ഇരുന്ന് ചെയ്യണം എങ്കില് വ്യര്ത്ഥം സമാപ്തമാകും അതോടൊപ്പം സദാ സഫലതാമൂര്ത്തിയുമാകും.

സ്ലോഗന് :-
അഭിമാനം, പ്രശസ്തി അതോടൊപ്പം സാധനങ്ങളുടേയും ത്യാഗമാണ് മഹാത്യാഗം.