24.02.2021           Morning Malayalam Murli       Om Shanti           BapDada Madhuban


ശിവ ഭഗവാനുവാച: മധുരമായ കുട്ടികളെ, നിങ്ങള് എന്നെ ഓര്മ്മിക്കുകയും സ്നേഹിക്കുകയും ചെയ്യൂ എന്തുകൊ ണ്ടെന് നാല്ഞാന്തന്നെയാണ് നിങ്ങളെ സദാ സുഖിയാക്കി മാറ്റാന് വന്നിരിക്കുന്നത്.

ചോദ്യം :-
ഏതുകുട്ടികളില് നിന്നാണ് തെറ്റുകള് സംഭവിക്കുന്നത് അവരുടെ വായില് നിന്ന് എങ്ങനെയുളള വാക്കാണ് സ്വതവെ വീഴുന്നത്?

ഉത്തരം :-
ഭാഗ്യത്തില് എന്തുണ്ടോ അത് ലഭിക്കുക തന്നെ ചെയ്യും. തീര്ച്ചയായും സ്വര്ഗ്ഗത്തില് പോകുമല്ലോ. ബാബ പറയുന്നു, ഈ വാക്കുകള് പുരുഷാര്ത്ഥി കുട്ടികളുടേതല്ല. ഉയര്ന്ന പദവി പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം തന്നെ ചെയ്യണം. ഉയര്ന്ന പദവി നല്കാന് ബാബ വന്നു കഴിഞ്ഞു എങ്കില് ഒരിക്കലും തെറ്റ് ചെയ്യരുത്.

ഗീതം :-
കുട്ടിക്കാലത്തെ ദിവസങ്ങള് മറക്കരുത്.....

ഓംശാന്തി.
മധുര-മധുരമായ കുട്ടികള് ഗീതത്തിന്റെ വരിയുടെ അര്ത്ഥം മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോള് ജീവിച്ചിരിക്കെ നിങ്ങള് പരിധിയില്ലാത്ത ബാബയുടേതായിരിക്കുകയാണ്. മുഴുവന് കല്പവും പരിധിയുള്ള അച്ഛന്റെതായിരുന്നു. ഇപ്പോള് നിങ്ങള് ബ്രാഹ്മണ കുട്ടികള് മാത്രമാണ് പരിധിയില്ലാത്ത ബാബയുടേ തായിരിക്കുന്നത്. നിങ്ങള്ക്കറിയാം പരിധിയില്ലാത്ത ബാബയില് നിന്നും നമ്മള് പരിധിയില്ലാത്ത സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. അഥവാ ബാബയെ ഉപേക്ഷിച്ചു എങ്കില് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കില്ല. നിങ്ങള് മനസ്സിലാക്കി കൊടുക്കുന്നുണ്ടെങ്കിലും, കുറച്ചു പറഞ്ഞു കൊടുക്കുന്നതിലൂടെയൊന്നും അവര് സന്തുഷ്ടമാകില്ല. മനുഷ്യര്ക്ക് വേണ്ടത് ധനമാണ്. ധനമില്ലാതെ സുഖം ലഭിക്കില്ല. ധനവും വേണം, ശാന്തിയും വേണം, നിരോഗിയായ ശരീരവും വേണം. ലോകത്തില് ഇന്ന് എന്താണ് സംഭവിക്കുന്നത്, നാളെ എന്താണ് സംഭവിക്കാന് പോകുന്നതെന്ന് നിങ്ങള് കുട്ടികള്ക്കു മാത്രമാണ് അറിയുന്നത്. വിനാശം തൊട്ട് മുന്നില് നില്ക്കുകയാണ്. മറ്റാരുടെയും ബുദ്ധിയില് ഈ കാര്യമില്ല. അഥവാ വിനാശമുണ്ടാകുന്നു എന്ന് മനസ്സിലാക്കിയാലും എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ല. നിങ്ങള് കുട്ടികള്ക്കറിയാം എപ്പോള് വേണമെങ്കിലും യുദ്ധമുണ്ടാകാം. അല്പം പോലും തീപ്പൊരി ഉണ്ടായാല് അത് പടര്ന്നു പിടിക്കാന് താമസിക്കില്ല. കുട്ടികള്ക്കറിയാം ഈ ലോകം നശിച്ചു കഴിഞ്ഞു അതിനാല് ഇപ്പോള് പെട്ടെന്നു തന്നെ ബാബയില് നിന്നും സമ്പത്തെടുക്കണം. ബാബയെ സദാ ഓര്മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില് വളരെ ഹര്ഷിതമായിരിക്കും. ദേഹ-അഭിമാനത്തില് വരുന്നതിലൂടെ ബാബയെ മറന്ന് ദുഃഖമുണ്ടാകുന്നു. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം പരിധിയില്ലാത്ത ബാബയില് നിന്നും സുഖമെടുക്കാന് സാധിക്കും. ഇവിടെ നിങ്ങള് ലക്ഷ്മീ-നാരായണനായി മാറാനാണ് വന്നിരിക്കുന്നത്. രാജാ-റാണിയുടെ വേലക്കാരും പ്രജകളുടെ വേലക്കാരും തമ്മില് എത്ര വ്യത്യാസമാണ്! ഇപ്പോഴത്തെ പുരുഷാര്ത്ഥം പിന്നീട് കല്പ-കല്പാന്തരം നില നില്ക്കും. അവസാനം എല്ലാവര്ക്കും സാക്ഷാത്കാരമുണ്ടാകും - നമ്മള് എത്രത്തോളം പുരുഷാര്ത്ഥം ചെയ്തു? ഇപ്പോഴും ബാബ പറയുന്നു- സ്വയം തന്റെ അവസ്ഥ നോക്കി കൊണ്ടിരിക്കണം. ആരില് നിന്നാണോ സ്വര്ഗ്ഗീയ സമ്പത്ത് ലഭിക്കുന്നത്, ആ മധുര-മധുരമായ ബാബയെ നമ്മള് എത്രത്തോളം ഓര്മ്മിക്കുന്നുണ്ട്! നിങ്ങളുടെ മുഴുവന് ആധാരവും ഓര്മ്മയിലാണ്. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം സന്തോഷവും ഉണ്ടാകുന്നു, ഇപ്പോള്സമീപത്തെത്തിയിരിക്കുകയാണ് എന്ന് മനസ്സിലാക്കും. ചിലരെല്ലാം ക്ഷീണിച്ചു പോകുന്നു, ലക്ഷ്യം എത്ര ഉയര്ന്നതാണ് എന്ന് ചിന്തിക്കുന്നു. ലക്ഷ്യത്തിലേക്ക് എത്തി ചേരുകയാണെങ്കില് പരിശ്രമവും സഫലമാകും. ഇപ്പോള് ഏതൊരു ലക്ഷ്യത്തിലേക്കാണോ നിങ്ങള് പോയിക്കൊണ്ടിരിക്കുന്നതെന്ന് ലോകത്തിലുള്ളവര്ക്ക് അറിയില്ല. ഭഗവാനെന്ന് ആരെയാണ് പറയുന്നതെന്നു പോലും ലോകത്തിലുള്ളവര്ക്ക് അറിയില്ല. അല്ലയോ ഭഗവാനേ എന്ന് വിളിക്കുന്നുമുണ്ട്. പിന്നീട് തൂണിലും തുരുമ്പിലുമുണ്ടെന്നും പറയുന്നു.

ഇപ്പോള് നമ്മള് ബാബയുടേതായി മാറിയിരിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഇപ്പോള് ബാബയുടെ തന്നെ മതമനുസരിച്ച് മുന്നേറണം. വിദേശത്താണെങ്കില് പോലും അവിടെ ഇരുന്നു കൊണ്ടും ബാബയെ മാത്രം ഓര്മ്മിക്കണം. നിങ്ങള്ക്ക് ശ്രീമതം ലഭിക്കുന്നു. ഓര്മ്മിയിലൂടെയല്ലാതെ തമോപ്രധാനമായ ആത്മാവിന് സതോപ്രധാനമായി മാറാന് സാധിക്കില്ല. നിങ്ങള് പറയുന്നു ബാബാ ഞങ്ങള് അങ്ങയില് നിന്നും പൂര്ണ്ണമായ സമ്പത്ത് എടുക്കുക തന്നെ ചെയ്യും. നമ്മുടെ മമ്മയും ബാബയും സമ്പത്തെടുത്ത പോലെ ഞങ്ങളും പുരുഷാര്ത്ഥം ചെയ്ത് തീര്ച്ചയായും അവരുടെ സിംഹാസനത്തിലിരിക്കും. മമ്മയും ബാബയും രാജ-രാജേശ്വരിയായി മാറി എങ്കില് ഞങ്ങളും അങ്ങനെയായി മാറും. എല്ലാവര്ക്കും വേണ്ടിയുളള പരീക്ഷ ഒന്നു തന്നെയാണ്. നിങ്ങള്ക്ക് വളരെ കുറച്ചു പഠിപ്പ് മാത്രമെ നല്കുന്നുള്ളൂ-ബാബയെ ഓര്മ്മിക്കൂ. ഇതിനെയാണ് സഹജമായ രാജയോഗത്തിന്റെ ബലമെന്നു പറയുന്നത്. നിങ്ങള്ക്കറിയാം യോഗത്തിലൂടെ ധാരാളം ബലം ലഭിക്കുന്നു. നമ്മള് എന്തെങ്കിലും വികര്മ്മം ചെയ്യുകയാണെങ്കില് ഒരുപാട് ശിക്ഷ ലഭിക്കുമെന്ന് മനസ്സിലാക്കുന്നുണ്ട്. പദവി ഭ്രഷ്ടമാകുന്നു. ഓര്മ്മയില് തന്നെയാണ് മായ വിഘ്നമുണ്ടാക്കുന്നത്. സദ്ഗുരുവിനെ നിന്ദിച്ചവര്ക്ക് ഗതി പിടിക്കില്ല എന്ന് പറയാറുണ്ട്. മനുഷ്യര് സാധാരണ ഗുരുക്കന്മാരെ നിന്ദിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്..... സത്ഗുരു നിരാകാരനെക്കുറിച്ച് ആര്ക്കും അറിയില്ല. ഭക്തര്ക്ക് ഫലം നല്കുന്നത് ഭഗവാനാണെന്ന മഹിമയുണ്ട്. സന്യാസിമാരെല്ലാവരും ഭക്തരാണ്. ഭക്തര് തന്നെയാണ് ഗംഗാ സ്നാനം ചെയ്യാന് പോകുന്നത്. ഭക്തര് മറ്റു ഭക്തര്ക്ക് ഫലം നല്കില്ലല്ലോ! ഭക്തര് മറ്റു ഭക്തര്ക്ക് ഫലം നല്കുകയാണെങ്കില് ഭഗവാനെ ഓര്മ്മിക്കുന്നതെന്തിനാണ്! ഇത് ഭക്തിമാര്ഗ്ഗമാണ്. എല്ലാവരും ഭക്തരാണ്. ഭക്തര്ക്ക് ഫലം നല്കുന്നത് ഭഗവാനാണ്. കൂടുതല് ഭക്തി ചെയ്യുന്നവര് കുറവു ഭക്തി ചെയ്യുന്നവര്ക്ക് ഫലം നല്കാനൊന്നും സാധിക്കില്ല. ഭക്തി എന്നാല് ഭക്തിയാണ്. ഒരു രചന മറ്റൊരു രചനയ്ക്ക് എങ്ങനെയാണ് സമ്പത്ത് നല്കാന് സാധിക്കുന്നത്! സമ്പത്ത് രചയിതാവില് നിന്നാണ് ലഭിക്കുന്നത്. ഈ സമയം എല്ലാവരും ഭക്തരാണ്. ജ്ഞാനം ലഭിക്കുമ്പോള് പിന്നെ സ്വതവെ തന്നെ ഭക്തി ഇല്ലാതാകുന്നു. ജ്ഞാനത്തിന്റെ ജയജയാരവം മുഴങ്ങുന്നു. ജ്ഞാനമില്ലാതെ സദ്ഗതി എങ്ങനെയുണ്ടാകും! എല്ലാവരും അവനവന്റെ കണക്കുകളെല്ലാം സമാപ്തമാക്കി തിരിച്ചുപോകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം വിനാശം തൊട്ട് മുന്നില് നില്ക്കുകയാണെന്ന്. അതിനു മുമ്പ് പുരുഷാര്ത്ഥം ചെയ്ത് ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്തെടുക്കണം.

നിങ്ങള്ക്കറിയാം നമ്മള് പാവനമായ ലോകത്തിലേക്കു പോവുകയാണെന്ന്. ബ്രാഹ്മണരായവര് മാത്രമെ നിമിത്തമായി മാറുകയുള്ളൂ. ബ്രഹ്മാ മുഖ വംശാവലി ബ്രാഹ്മണരായി മാറാതെ നിങ്ങള്ക്ക് ബാബയില് നിന്നും സമ്പത്തെടുക്കാന് സാധിക്കില്ല. അച്ഛന് കുട്ടികളെ രചിക്കുന്നതു തന്നെ സമ്പത്തു നല്കുന്നതിനാണ്. നമ്മള് ശിവബാബയുടേതു തന്നെയാണ്. കുട്ടികള്ക്ക് സമ്പത്ത് നല്കാനാണ് പുതിയസൃഷ്ടി രചിക്കുന്നത്. ശരീരധാരികള്ക്കു മാത്രമല്ലേ സമ്പത്ത് നല്കുകയുള്ളൂ! ആത്മാക്കള് മുകളിലാണ് വസിക്കുന്നത്. പരംധാമത്തില് സമ്പത്തിന്റെയോ പ്രാപ്തിയുടേയോ കാര്യമില്ല. നിങ്ങളിപ്പോള് പുരുഷാര്ത്ഥം ചെയ്ത് പ്രാലബ്ദ്ധം നേടിക്കൊണ്ടിരിക്കുകയാണെന്ന് ലോകത്തിലുള്ളവര്ക്കറിയില്ല. ഇപ്പോള് സമയം സമീപത്തെത്തിക്കൊണ്ടിരിക്കുകയാണ്. ബോംബുകളൊന്നും തന്നെ എടുത്തു വെക്കാനുള്ളതല്ല. ഒരുപാട് തയ്യാറെടുപ്പുകളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള് ബാബ നമുക്ക് നിര്ദേശം നല്കുകയാണ് - എന്നെ ഓര്മ്മിക്കൂ എന്ന്. ഇല്ലായെന്നുണ്ടെങ്കില് അവസാനം ഒരുപാട് കരയേണ്ടതായി വരും. രാജവിദ്യയുടെ പരീക്ഷയില് ആരെങ്കിലും തോറ്റുപോവുകയാണെങ്കില് ദേഷ്യത്തില് പോയി മുങ്ങി മരിക്കാറുണ്ട്. ഇവിടെ ദേഷ്യത്തിന്റെ കാര്യമില്ല. അവസാനം നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്കാരമെല്ലാം ഉണ്ടാകും. നമ്മള് എന്തെല്ലാമായാണ് മാറാന് പോവുന്നതെന്നും അവസാനം അറിയാന് സാധിക്കും. ബാബയുടെ ജോലിയാണ് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുക എന്നത്. കുട്ടികള് പറയാറുണ്ട്-ബാബാ ഞങ്ങള് കര്മ്മം ചെയ്തു കൊണ്ടും ഓര്മ്മിക്കാന് മറന്നുപോകുന്നു. ചിലരെല്ലാം പറയുന്നു- ഓര്മ്മിക്കാന് സമയം ലഭിക്കുന്നില്ല എന്ന്. അപ്പോള് ബാബ പറയും-സമയം കണ്ടെത്തി ഓര്മ്മയില് ഇരിക്കൂ എന്ന്. ബാബയെ ഓര്മ്മിക്കൂ. പരസ്പരം കാണുമ്പോഴും ബാബയെ മാത്രം ഓര്മ്മിക്കാന് തന്നെ പരിശ്രമിക്കണം. ഒരുമിച്ചിരിക്കുമ്പോള് നിങ്ങള്ക്ക് നല്ല രീതിയില് ഓര്മ്മിക്കാന് സാധിക്കും. സഹായവും ലഭിക്കും. മുഖ്യമായ കാര്യം ബാബയെ ഓര്മ്മിക്കുക എന്നാണ്. വിദേശത്തേക്കു പോവുകയാണെങ്കിലും ഒരു കാര്യം മാത്രം സ്മരിക്കൂ. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. ബാബ പറയുന്നു-ഒരു കാര്യം മാത്രം ഓര്മ്മിക്കൂ-ബാബയെ ഓര്മ്മിക്കണം. യോഗബലത്തിലൂടെ എല്ലാ പാപങ്ങളും ഭസ്മമാകും. ബാബ പറയുന്നു-മന്മനാഭവ. എന്നെ ഓര്മ്മിക്കുകയാണെങ്കില് വിശ്വത്തിന്റെ അധികാരിയായി മാറും. മുഖ്യമായ കാര്യം ഓര്മ്മയുടേതു തന്നെയാണ്. ഇതിനായി എവിടെക്കും പോകേണ്ട കാര്യവുമില്ല. വീട്ടില് ഇരുന്നുകൊണ്ട് ബാബയെ ഓര്മ്മിക്കൂ. പവിത്രമായി മാറിയില്ലെങ്കില് ഓര്മ്മിക്കാന് സാധിക്കില്ല. എല്ലാവര്ക്കും വന്ന് ക്ലാസില് ഇരിക്കാന് സാധിക്കില്ലല്ലോ! മന്ത്രം സ്വീകരിച്ചു എങ്കില് പിന്നെ എവിടെക്കു വേണമെങ്കിലും പോയിക്കോളൂ. സതോപ്രധാനമാകാനുള്ള വഴി ബാബ പറഞ്ഞു തന്നിട്ടുണ്ട്. സെന്ററിലേക്ക് വരുന്നതിലൂടെ പുതിയ-പുതിയ പോയിന്റുകള് കേള്ക്കാന് സാധിക്കും. അഥവാ എന്തെങ്കിലും കാരണത്താല് വരാന് സാധിക്കുന്നില്ലെങ്കില്, മഴ പെയ്യുകയാണ്, ബന്ദാണെങ്കില്, ആര്ക്കും പുറത്തിറങ്ങാന് സാധിക്കുന്നില്ല എങ്കില് എന്തു ചെയ്യും? ബാബ പറയുന്നു കുഴപ്പമില്ല. ദിവസവും ശിവക്ഷേത്രത്തില് ചെന്ന് അഭിഷേകം ചെയ്യണം എന്നൊന്നുമില്ലല്ലോ. എവിടെ ഇരിക്കുകയാണെങ്കില് നിങ്ങള് ഓര്മ്മയില് ഇരിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മിക്കൂ, മറ്റുള്ളവരോടും ഇതു തന്നെ പറയൂ-ബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മങ്ങള് വിനാശമായി ദേവതയായി മാറും. രണ്ട് വാക്കുകള് മാത്രമാണ്-രചയിതാവാകുന്ന ബാബയില് നിന്നും സമ്പത്തെടുക്കണം. രചയിതാവ് ഒന്നു മാത്രമാണ്. രചയിതാവാകുന്ന ബാബ എത്ര സഹജമായ വഴിയാണ് പറഞ്ഞു തരുന്നത്. ബാബയെ ഓര്മ്മിക്കാനുള്ള മന്ത്രം ലഭിച്ചു. ബാബ പറയുന്നു-ഈ കുട്ടിക്കാലത്തെ മറക്കരുത്. അഥവാ ബാബയെ മറന്നു എങ്കില് ഇന്ന് ചിരിച്ച് നാളെ കരയേണ്ടതായി വരും. ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്തെടുക്കണം. എന്ത് ഭാഗ്യത്തിലുണ്ടോ അത് ലഭിക്കും, ബാക്കി സ്വര്ഗ്ഗത്തില് എന്തായാലും പോകുമല്ലോ എന്ന് പറയുന്നവര് ഒരുപാട് പേരുണ്ട്, അവരെയൊന്നും പുരുഷാര്ത്ഥികളെന്ന് പറയില്ല. മനുഷ്യര് പുരുഷാര്ത്ഥം ചെയ്യുന്നതു തന്നെ ഉയര്ന്ന പദവി പ്രാപിക്കാനാണ്. ബാബയില് നിന്ന് ഉയര്ന്ന പദവി ലഭിക്കുമ്പോള് എന്തിന് അശ്രദ്ധ കാണിക്കണം. സ്കൂളില് പഠിക്കാത്തവരുണ്ടെങ്കില് പഠിച്ചവരുടെ മുന്നില് അവര്ക്ക് തല കുനിക്കേണ്ടതായി വരും (ബഹുമാനിക്കേണ്ടി വരും). ബാബയെ പൂര്ണ്ണമായ രീതിയില് ഓര്മ്മിക്കുന്നില്ല എങ്കില് പ്രജയിലും വേലക്കാരായി മാറും. പക്ഷേ ഇതില് സന്തോഷിക്കരുത്. കുട്ടികള് സന്മുഖത്ത് വന്ന് റിഫ്രഷായാണ് പോകുന്നത്. ബന്ധനത്തിലുള്ളവരുണ്ടെങ്കിലും കുഴപ്പമില്ല, വീട്ടില് ഇരുന്നു കൊണ്ടും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. മരണം മുന്നിലുണ്ട്, പെട്ടെന്നു തന്നെ യുദ്ധം ആരംഭിക്കുമെന്ന് എത്രയാണ് ബാബ മനസ്സിലാക്കി കൊടുക്കുന്നത്. യുദ്ധം തുടങ്ങിയ പോലെ തന്നെയാണ്. കോലാഹലങ്ങളിലൂടെയും നിലവിളിയിലൂടെയും നിങ്ങള്ക്ക് എല്ലാം മനസ്സിലാക്കാന് സാധിക്കും. അല്പമെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല് ഞങ്ങള് ഇങ്ങനെ ചെയ്യും എന്ന് ആദ്യേ തന്നെ അവര് പറയുന്നു. ബോംബുകളുണ്ടാക്കിയിട്ടുളള അഹങ്കാരവും ഒരുപാടുണ്ട്. ബാബയും പറയാറുണ്ട്-കുട്ടികള് ആരും ഇപ്പോള് യോഗബലത്തില് സമര്ത്ഥശാലികളായി മാറിയിട്ടില്ല. ഡ്രാമയനുസരിച്ച് ഇപ്പോള് തന്നെ യുദ്ധമുണ്ടാകുകയുമില്ല. കുട്ടികള് പൂര്ണ്ണ സമ്പത്ത് എടുത്തിട്ടില്ല. ഇപ്പോള് മുഴുവന് രാജധാനി സ്ഥാപിക്കപ്പെട്ടിട്ടില്ല. അല്പം സമയം വേണം. പുരുഷാര്ത്ഥം ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഏത് സമയത്തും എന്ത് വേണമെങ്കിലും സംഭവിക്കാം, വിമാനം, തീവണ്ടി എന്നിവയെല്ലാം താഴേക്കു വീഴും. മരണം എത്ര സഹജമായാണ് സംഭവിക്കുന്നത്. ഭൂമി ഇളകി കൊണ്ടേയിരിക്കുന്നു. ഭൂകമ്പത്തിനാണ് ഏറ്റവും കൂടുതല് ജോലിയുളളത്. എന്നാലേ മുഴുവന് കെട്ടിടങ്ങളും താഴേക്കു അദ്ധപതിക്കൂ. മരണത്തിനു മുമ്പ് തന്നെ ബാബയില് നിന്നും പൂര്ണ്ണ സമ്പത്തെടുക്കണം അതുകൊണ്ട് വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. ബാബാ, അങ്ങല്ലാതെ നമുക്ക് മറ്റാരുമില്ല. ബാബയെ മാത്രം ഓര്മ്മിച്ചു കൊണ്ടിരിക്കൂ. ചെറിയ-ചെറിയ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നതു പോലെ എത്ര സഹജമായ രീതിയിലാണ് മനസ്സിലാക്കി തരുന്നത്. മറ്റൊരു ബുദ്ധിമുട്ടും ഞാന് നല്കുന്നില്ല. എന്നെ മാത്രം ഓര്മ്മിക്കൂ. കാമ ചിതയിലിരുന്ന് കറുത്തുപോയ നിങ്ങള് ഇപ്പോള് ജ്ഞാന ചിതയിലിരുന്ന് പവിത്രമായി മാറൂ. നിങ്ങളുടെ ഉദ്ധേശ്യമെന്താണെന്ന് നിങ്ങളോട് മറ്റുളളവര് ചോദിക്കുകയാണെങ്കില് പറയൂ-എല്ലാവരുടെയും അച്ഛനാകുന്ന ശിവബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് വികര്മ്മങ്ങള് വിനാശമാകും, നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. കലിയുഗത്തില് എല്ലാവരും തമോപ്രധാനമാണ്. എല്ലാവരുടെയും സദ്ഗതി ദാതാവ് ഒരു ബാബയാണ്.

ഇപ്പോള് ബാബ പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് കറ ഇളകും. ഇത്രയെങ്കിലും സന്ദശം നല്കാന് സാധിക്കുമല്ലോ! സ്വയം ഓര്മ്മിക്കുമ്പോള് മാത്രമെ മറ്റുള്ളവരോട് താല്പര്യത്തോടു കൂടി പറയാന് സാധിക്കുകയുള്ളൂ. ഇല്ലായെങ്കില് ഹൃദയത്തില് നിന്ന് വരുകയേയില്ല. ബാബ മനസ്സിലാക്കി തരുന്നു-എവിടെയാണെങ്കിലും എത്ര സാധിക്കുന്നുവോ ഓര്മ്മിക്കൂ. ആരെ കാണുകയാണെങ്കിലും ഈ പഠിപ്പ് തന്നെ നല്കൂ-മരണം മുന്നില് നില്ക്കുകയാണ്. ബാബ പറയുന്നു-നിങ്ങളെല്ലാവരും തമോപ്രധാനരും പതിതവുമായി മാറിയിരിക്കുകയാണ്. ഇപ്പോള് എന്നെ ഓര്മ്മിക്കൂ, പവിത്രമായി മാറൂ. ആത്മാവ് തന്നെയാണ് പതിതമായി മാറിയിരിക്കുന്നത്. സത്യയുഗത്തില് പാവനമായ ആത്മാവാണ്. ബാബ പറയുന്നു- ഓര്മ്മയിലൂടെ മാത്രമെ ആത്മാവ് പാവനമായി മാറുകയുള്ളൂ, അല്ലാതെ മറ്റൊരു ഉപായവുമില്ല. എല്ലാവര്ക്കും ഈ സന്ദേശം തന്നെ നല്കികൊണ്ടേ പോകൂ എന്നാല് അനേകരുടെ മംഗളം ചെയ്യാന് സാധിക്കും. മറ്റൊരു ബുദ്ധിമുട്ടും നല്കുന്നില്ല. എല്ലാ ആത്മാക്കളെയും പാവനമാക്കി മാറ്റുന്നത് ഒരു പതിത-പാവനനായ ബാബ തന്നെയാണ്. ഏറ്റവും ഉത്തമനിലും ഉത്തമ പുരുഷനാക്കി മാറ്റുന്നത് ബാബയാണ്. പൂജ്യരായവര് തന്നെയാണ് പൂജാരിയായി മാറിയത്. രാവണ രാജ്യത്തില്നമ്മള് പൂജാരിയായി മാറി. രാമരാജ്യത്തില് പൂജ്യരായിരുന്നു. ഇപ്പോള് രാവണ രാജ്യത്തിന്റെ അന്ത്യമാണ്. നമ്മള് ബാബയെ ഓര്മ്മിക്കുന്നതിലൂടെ പൂജാരിയില് നിന്നും പിന്നീട് പൂജ്യരായി മാറുന്നു. മറ്റുള്ളവര്ക്കും വഴി പറഞ്ഞുകൊടുക്കണം, വൃദ്ധര്ക്കും സേവനം ചെയ്യണം. മിത്ര സംബന്ധികള്ക്കും സന്ദേശം നല്കൂ. ഒരുപാട് പ്രകാരത്തിലുളള സത്സംഗവും ക്ഷേത്രങ്ങളുമുണ്ട്. നിങ്ങളുടെത് ഒരു പ്രകാത്തിലുള്ളതാണ്. ബാബയുടെ പരിചയം മാത്രം നല്കണം. ശിവബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറും. നിരാകാരനായ ശിവനും സര്വ്വരുടെ സദ്ഗതി ദാതാവുമായ ബാബ ആത്മാക്കളോട് പറയുകയാണ്-എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. ഇത് മനസ്സിലാക്കി കൊടുക്കാന് സഹജമല്ലേ! വൃദ്ധ മാതാക്കള്ക്കും സേവനം ചെയ്യാന് സാധിക്കും. മുഖ്യമായ കാര്യം തന്നെ ഇതാണ്. വിവാഹത്തിനോ എവിടേക്കു വേണമെങ്കിലും പൊയ്ക്കോളൂ, എല്ലാവരുടെയും കാതില് ഈ കാര്യം കേള്പ്പിക്കൂ-ഗീതയുടെ ഭഗവാന് പറയുകയാണ്- എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. ഈ കാര്യം എല്ലാവര്ക്കും ഇഷ്ടപ്പെടും. കൂടുതല് സംസാരിക്കേണ്ടതായ ആവശ്യമില്ല. ബാബയുടെ സന്ദേശം മാത്രം നല്കണം-ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. ശരി, ഭഗവാന് പ്രേരണ നല്കുകയാണ് എന്ന് കരുതൂ, ചിലര്ക്ക് സ്വപ്നത്തില് സാക്ഷാത്കാരങ്ങള് ഉണ്ടാകുന്നു. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും എന്ന ശബ്ദം കേള്ക്കാന് സാധിക്കുന്നു. നിങ്ങള് സ്വയം തന്നെ അഥവാ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുകയാണെങ്കില് തോണി അക്കരെയെത്തും. നമ്മള് പ്രത്യക്ഷത്തില് പരിധിയില്ലാത്ത ബാബയുടേതായി മാറി 21 ജന്മങ്ങളിലേക്കുള്ള സമ്പത്തെടുക്കുകയാണ് അതിനാല് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബയെ മറക്കുന്നതിലൂടെ തന്നെയാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ബാബ എത്ര സഹജമായാണ് പറഞ്ഞു തരുന്നത്- സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്നാല് ആത്മാവ് സതോപ്രധാനമായി മാറും. എല്ലാവരും മനസ്സിലാക്കും ഇവര്ക്ക് ശരിയായ വഴിയാണ് ലഭിച്ചിരിക്കുന്നത്. ഈ വഴി മറ്റാര്ക്കും ഒരിക്കലും പറഞ്ഞു തരാന് സാധിക്കില്ല. അഥവാ സന്യാസിമാരും ശിവബാബയെ ഓര്മ്മിക്കാനാണ് പറയുന്നതെങ്കില് പിന്നെ അവരുടെ പക്കല് ആരാണ് പോവുക? വീട്ടില് നിന്ന് നിങ്ങള്ക്ക് പുറത്തിറങ്ങാന് പോലും സാധിക്കില്ല, അങ്ങനെയുള്ള സമയവും വരും. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങള് ശരീരം ഉപേക്ഷിക്കും. അവസാന സമയം ആരാണോ ശിവബാബയെ സ്മരിക്കുന്നത്...... അവര് പിന്നെ നാരായണ പദവി പ്രാപ്തമാക്കും. ലക്ഷ്മീ-നാരായണന്റെ കുലത്തിലേക്കു വരില്ലേ! ഇടക്കിടക്ക് രാജ്യപദവി പ്രാപ്തമാക്കും. ബാബയെ മാത്രം ഓര്മ്മിക്കൂ, സ്നേഹിക്കൂ. ഓര്മ്മിക്കാതെ എങ്ങനെ ബാബയെ സ്നേഹിക്കും. സുഖം നല്കുന്നതു കൊണ്ടാണ് സ്നേഹിക്കുന്നത്. ദുഃഖം നല്കുന്നവരെ സ്നേഹിക്കാറില്ലല്ലോ! ബാബ പറയുന്നു- ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലെ അധികാരിയാക്കി മാറ്റുന്നു അതിനാല് എന്നെ സ്നേഹിക്കൂ. ബാബയുടെ ശ്രീമത്തിലൂടെ മുന്നേറണമല്ലോ! ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സന്തോഷത്തിലിരിക്കുന്നതിനു വേണ്ടി ഓര്മ്മയുടെ പരിശ്രമം ചെയ്യണം. ഓര്മ്മയുടെ ബലം ആത്മാവിനെ സതോപ്രധാനമാക്കി മാറ്റുന്നു. സ്നേഹത്തോടു കൂടി ഒരു ബാബയെ മാത്രം ഓര്മ്മിക്കൂ.

2. ഉയര്ന്ന പദവി പ്രാപ്തമാക്കണമെങ്കില് പഠിപ്പില് പൂര്ണ്ണമായ ശ്രദ്ധ നല്കണം. ഭാഗ്യത്തില് ഉണ്ടെങ്കില് ലഭിക്കുമെന്ന് ചിന്തിക്കരുത്, തെറ്റുകള് ഉപേക്ഷിച്ച് പൂര്ണ്ണ സമ്പത്തിന്റെയും അധികാരിയായി മാറണം.

വരദാനം :-
ചിന്തിക്കുന്നതിന്റേയും ചെയ്യുന്നതിന്റേയും വ്യത്യാസത്തെ ഇല്ലാതാക്കുന്ന സ്വപരിവര്ത്തകനും അതോടൊപ്പം വിശ്വ പരിവര്ത്തകനുമായി ഭവിക്കട്ടെ.

ഏതൊരു സംസ്ക്കാരം, സ്വഭാവം, വാക്ക് അഥവാ സംബര്ക്കം എന്താണോ യാഥാര്ത്ഥ്യമല്ലാത്തത്, വ്യര്ത്ഥമായിരിക്കുന്നത്, ആ വ്യര്ത്ഥത്തെ പരിവര്ത്തനപ്പെടുത്താനുള്ള മെഷിനറിയെ വേഗതയുള്ളതാക്കൂ. ചിന്തിച്ചൂ, ചെയ്തു....അപ്പോള് വിശ്വ പരിവര്ത്തനത്തിന്റെ മെഷിനറി വേഗതയുള്ളതാകും. ഇപ്പോള് സ്ഥാപനക്ക് നിമിത്തമായ ആത്മാക്കളുടെ ചിന്തിക്കുന്നതിലും ചെയ്യുന്നതിലും അന്തരമുണ്ട്, ആ അന്തരത്തെ ഇല്ലാതാക്കണം, അപ്പോഴാണ് സ്വപരിവര്ത്തനത്തിലൂടെ വിശ്വ പരിവര്ത്തകനാകുന്നത്.

സ്ലോഗന് :-
ഏറ്റവും ഭാഗ്യശാലി അവരാണ് ആരാണോ തന്റെ ജീവിതത്തില് അനുഭൂതിയുടെ ഗിഫ്റ്റ് പ്രാപ്തമാക്കിയിരിക്കുന്നത്.