മധുരമായ കുട്ടികളെ - ബാബയെ
ഓര്‍മ്മിക്കുന്നതിനുള്ള നല്ല പരിശ്രമം നടത്തൂ, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്ക്
സത്യമായ സ്വര്ണ്ണമാകണം.
ചോദ്യം :-
നല്ല പുരുഷാര്ത്ഥികളുടെ ലക്ഷണം എന്തായിരിക്കും?
ഉത്തരം :-
ആരാണോ നല്ല
പുരുഷാര്‍ത്ഥി അവര്‍ ചുവടുചുവട് ശ്രീമതത്തിലൂടെ നടക്കും. സദാ ശ്രീമതത്തിലൂടെ
സഞ്ചരിക്കുന്നവര്‍ തന്നെയാണ് ഉയര്‍ന്ന പദവി നേടുന്നത്. ബാബ കുട്ടികളോട് സദാ
ശ്രീമതത്തിലൂടെ നടക്കാന്‍ എന്തുകൊണ്ട് പറയുന്നു? എന്തുകൊണ്ടെന്നാല്‍ ബാബ മാത്രമാണ്
ഒരേയൊരു സത്യം സത്യമായ പ്രിയതമന്. ബാക്കി എല്ലാവരും ബാബയുടെ പ്രിയതമകളാണ്.
ഓംശാന്തി.
ഓം ശാന്തിയുടെ അര്‍ത്ഥം പുതിയ കുട്ടികളും പഴയ കുട്ടികളും മനസ്സിലാക്കിയിട്ടുണ്ട്.
നമ്മള് എല്ലാ ആത്മാക്കളും പരംപിതാ പരമാത്മാവിന്റെ സന്താനങ്ങളാണെന്ന് നിങ്ങള്‍
കുട്ടികള്‍ അറിഞ്ഞിരിക്കുന്നു. പരമാത്മാവ് ഉയര്‍ന്നതിലും ഉയര്‍ന്നതും സര്‍വ്വരുടെയും
അതി സ്നേഹിയായ പ്രിയതമനുമാണ്. കുട്ടികള്‍ക്ക് ജ്ഞാനത്തിന്റെയും ഭക്തിയുടെയും
രഹസ്യം മനസ്സിലാക്കി തന്നിട്ടുണ്ട്. ജ്ഞാനമെന്നാല് പകല്‍ സത്യ- ത്രേതായുഗം,
ഭക്തിയെന്നാല്‍ രാത്രി ദ്വാപര കലിയുഗം. ഭാരതത്തിന്റെ തന്നെ കാര്യമാണ്. മറ്റ്
ധര്‍മ്മങ്ങളുമായി നിങ്ങള്‍ക്ക് കൂടുതല്‍ സംബന്ധമില്ല, 84 ജന്മവും നിങ്ങള്‍ മാത്രമാണ്
അനുഭവിക്കുന്നത്. ഏറ്റവും ആദ്യം വന്നതും നിങ്ങള്‍ ഭാരതവാസികളാണ്. 84 ജന്മങ്ങളുടെ
ചക്രം നിങ്ങള്‍ ഭാരതവാസികള്ക്കുള്ളതാണ്. ഒരിക്കലും ഇസ്ലാമി, ബൗദ്ധി മുതലായവര്‍ 84
ജന്മങ്ങളെടുക്കുന്നുണ്ടെന്ന് ആരും പറയില്ല. അവരാരും എടുക്കുന്നില്ല, ഭാരതവാസി
മാത്രമാണ് എടുക്കുന്നത്. അവിനാശി ഖണ്ഢവും ഭാരതം മാത്രമാണ്, ഇതൊരിക്കലും
നശിക്കുന്നില്ല മറ്റെല്ലാ ഖണ്ഢങ്ങളുടെയും നാശം സംഭവിക്കുന്നു. ഉയര്‍ന്നതിലും
ഉയര്‍ന്നത് ഭാരതം തന്നെയാണ്. അവിനാശിയാണ്. ഭാരതഖണ്ഢം മാത്രമാണ് സ്വര്ഗ്ഗമാകുന്നത്
മറ്റൊരു ഖണ്ഢവും തന്നെ സ്വര്ഗ്ഗമാകുന്നില്ല. കുട്ടികള്‍ക്ക് മനസ്സിലാക്കി
തന്നിട്ടുണ്ട് - പുതിയ ലോകം സത്യയുഗത്തില്‍ ഭാരതം മാത്രമാണുള്ളത്. ഭാരതത്തെ
തന്നെയാണ് സ്വര്‍ഗ്ഗമെന്ന് പറയുന്നത്. അവര്‍ തന്നെയാണ് പിന്നീട് 84
ജന്മമെടുക്കുന്നത്. അന്തിമത്തില്‍ നരകവാസിയാകുന്നു, വീണ്ടും അതേ ഭാരതവാസി
സ്വര്ഗ്ഗവാസിയാകും. ഈ സമയം എല്ലാവരും നരകവാസികളാണ്. പിന്നീട് മറ്റെല്ലാ
ഖണ്ഢങ്ങളും വിനാശം പ്രാപിക്കും, ഭാരതം മാത്രം അവശേഷിക്കും. ഭാരത ഖണ്ഢത്തിന്റെ
മഹിമ അപരമപാരമാണ്. അതുപോലെ തന്നെ പരംപിതാ പരമാത്മാവിന്റെയും ഗീതയുടെയും മഹിമ
അപരം അപാരമാണ്. എന്നാല്‍ സത്യമായ ഗീതയുടേതാണ്. അസത്യമായ ഗീത കേട്ട്-കേട്ട്,
പഠിച്ച്-പഠിച്ച് അധ:പതിച്ചാണ് വന്നത്. ഇപ്പോള്‍ ബാബ നിങ്ങളെ രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ഗീതയുടെ പുരുഷോത്തമ സംഗമയുഗമാണ്. ഭാരതം
തന്നെയാണ് വീണ്ടും പുരുഷോത്തമമാകുന്നത്. ഇപ്പോള്‍ ആ ആദി സനാതന ദേവീ ദേവതാ
ധര്‍മ്മമില്ല. രാജ്യവുമില്ല. അതുകൊണ്ട് ആ യുഗവുമില്ല. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് - ഈ തെറ്റും ഡ്രാമയിലുണ്ട്. ഗീതയില്‍ വീണ്ടും കൃഷ്ണന്റെ പേര്
വെയ്ക്കും. എപ്പോഴാണോ ഭക്തിമാര്‍ഗ്ഗം ആരംഭിക്കുന്നത് അപ്പോള്‍ ഏറ്റവും ആദ്യം ഗീത
തന്നെയായിരിക്കും ഉണ്ടാകുക. ഇപ്പോള്‍ ഈ ഗീത മുതലായ എല്ലാ ശാസ്ത്രങ്ങളും
ഇല്ലാതാകണം. ബാക്കി കേവലം ദേവീ ദേവതാ ധര്‍മ്മം മാത്രമേ ഉണ്ടായിരിക്കൂ. അവരോടൊപ്പം
ഗീതയും ഭാഗവതവും എല്ലാം ഉണ്ടായിരിക്കുമെന്നല്ല. പ്രാലബ്ധം ലഭിച്ചുകഴിഞ്ഞാല്‍,
സദ്ഗതി കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ഒരു ശാസ്ത്രത്തിന്റെയും തന്നെ ആവശ്യമില്ല.
സത്യയുഗത്തില്‍ ഗുരുവും ശാസ്ത്രവും മുതലായ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ഈ
സമയത്ത് ഭക്തി പഠിപ്പിക്കുന്ന അനേകം ഗുരുക്കന്മാരുണ്ട്. സദ്ഗതി നല്‍കുന്നത്
ഒരേഒരു ആത്മീയ പിതാവാണ്, ആ പിതാവിന്റെ മഹിമ അപരം അപാരമാണ്. ആ ബാബയെ തന്നെയാണ്
സര്‍വ്വശക്തിവാനായ വിശ്വ അധികാരിയെന്ന് പറയുന്നത്. ഭാരതവാസി വളരെയധികം ഈ തെറ്റ്
ചെയ്യുന്നുണ്ട്, അതായത് പരമാത്മാവ് അന്തര്യാമിയാണ്, എല്ലാവരുടെയും ഉള്ളറിയാം
എന്ന് പറയുന്നു. ബാബ പറയുന്നു കുട്ടികളേ ഞാന്‍ ആരുടെയും ഉള്ളറിയുന്നില്ല. പതിതരെ
പാവനമാക്കുന്നത് മാത്രമാണ് എന്റെ കര്‍ത്തവ്യം. അല്ലാതെ ഞാന്‍ അന്തര്യാമിയല്ല. ഇത്
ഭക്തിമാര്‍ഗ്ഗത്തിലെ തെറ്റായ മഹിമയാണ്. എന്നെ വിളിക്കുന്നത് പതിത ലോകത്തിലേക്കാണ്.
ഞാന്‍ വരുന്നതും ഒരേഒരു പ്രാവശ്യമാണ്, എപ്പോഴാണോ പഴയ ലോകത്തെ പുതിയതാക്കേണ്ടത്.
ഈ കാണുന്ന ലോകം പുതിയതില്‍ നിന്ന് പഴയതും പഴയതില്‍ നിന്ന് പുതിയതുമാകുന്നത്
എപ്പോഴാണെന്ന് മനുഷ്യര്‍ക്ക് അറിയുകയില്ല. ഓരോ വസ്തുവും സതോ, രജോ, തമോയിലേക്ക്
തീര്‍ച്ചയായും വരുന്നുണ്ട്. മനുഷ്യരും അതുപോലെ തന്നെയാണ്. ആദ്യം
ബാലകനായിരിക്കുമ്പോള് സതോപ്രധാനം, പിന്നീട് യുവാവും, വൃദ്ധനുമാകുന്നു അര്‍ത്ഥം
രജോയിലേക്കും തമോയിലേക്കും വരുന്നു. വൃദ്ധ ശരീരം ഉപേക്ഷിച്ച് പോയി ബാലകനാകുന്നു.
ലോകവും പുതിയതില്‍ നിന്ന് പഴയതാകുന്നു. കുട്ടികള്‍ക്കറിയാം പുതിയ ലോകത്തില്‍ ഭാരതം
എത്ര ഉയര്‍ന്നതായിരുന്നു. ഭാരതത്തിന്റെ മഹിമ അപരം അപാരമാണ്. ഇത്രയും ധനവാനും,
സുഖിയും പവിത്രവുമായ മറ്റൊരു ഖണ്ഢവും ഇല്ല. ഇപ്പോള്‍ സതോപ്രധാന ലോകം
സ്ഥാപിതമായിക്കൊണ്ടിരിക്കുന്നു. ത്രിമൂര്ത്തിയിലും ബ്രഹ്മാ, വിഷ്ണു, ശങ്കരനെ
കാണിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആരും മനസ്സിലാക്കുന്നില്ല. വാസ്തവത്തില്‍
പറയേണ്ടത് ത്രിമൂര്‍ത്തീ ശിവന് എന്നാണ് അല്ലാതെ ബ്രഹ്മാവെന്നല്ല. ബ്രഹ്മാ, വിഷ്ണു,
ശങ്കരനെ ആരാണ് രചിച്ചത്.... ഉയര്‍ന്നതിലും ഉയര്‍ന്ന ശിവബാബ. പറയാറുള്ളത് ബ്രഹ്മ
ദേവതായ നമഃ, വിഷ്ണു ദേവതായ നമഃ, ശിവ പരമാത്മായ നമഃ എന്നാണ്. അപ്പോള്‍ ശിവന്
ഉയര്ന്നതായില്ലേ. പരമാത്മാവാണ് രചയിതാവ്. പാടുന്നുമുണ്ട് പരംപിതാ പരമാത്മാവ്
ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു പിന്നീട് പരമാത്മാ പിതാവിലൂടെ സമ്പത്തും
ലഭിക്കുന്നു. പിന്നീട് സ്വയമിരുന്ന് ബ്രാഹ്മണരെ പഠിപ്പിക്കുകയും ചെയ്യുന്നു
എന്തുകൊണ്ടെന്നാല്‍ പരമാത്മാവ് അച്ഛനുമാണ് അതോടൊപ്പം പരമമായ അദ്ധ്യാപകനുമാണ്.
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ചക്രമായി കറങ്ങുന്നത്, അത്
ഇരുന്ന് മനസ്സിലാക്കിത്തരുന്നു. ബാബ നോളജ്ഫുളാണ്. അല്ലാതെ ബാബ ഉള്ളറിയുന്നവനല്ല.
ഇതും തെറ്റാണ്. ഭക്തി മാര്‍ഗ്ഗത്തില്‍ ആരും ജീവചരിത്രത്തെയോ, കര്‍ത്തവ്യത്തെയോ
അറിയുന്നില്ല. അതുകൊണ്ട് അത് പാവകളുടെ പൂജ പോലെയാണ്. കല്‍ക്കട്ടയില്‍ എത്രയാണ്
പാവകളുടെ പൂജ നടക്കുന്നത്, അവയെ പൂജിച്ച്, കഴിപ്പിച്ച്-കുടിപ്പിച്ച് പിന്നീട്
സമുദ്രത്തില്‍ കൊണ്ട് പോയി താഴ്ത്തുന്നു. ശിവബാബ അതി പ്രിയനാണ്. ബാബ പറയുന്നു
എന്റെയും മണ്ണ് കൊണ്ടുള്ള മൂര്‍ത്തിയുണ്ടാക്കി പൂജയെല്ലാം ചെയ്ത് പിന്നീട് ഉടച്ച്
കളയുന്നു. രാവിലെ ഉണ്ടാക്കുന്നു, വൈകിട്ട് ഉടയ്ക്കുന്നു. അന്ധവിശ്വാസത്തിന്റെ
പൂജ, ഇതെല്ലാമാണ് ഭക്തി മാര്‍ഗ്ഗം. പൂജ്യനും അങ്ങ് തന്നെ പൂജാരിയും അങ്ങ്
തന്നെയെന്ന് മനുഷ്യര്‍ പാടാറുണ്ട്. ബാബ പറയുന്നു ഞാന്‍ സദാ പൂജ്യനാണ്. ഞാന്‍ കേവലം
വന്ന് പതിതരെ പാവനമാക്കുകയാണ് ചെയ്യുന്നത്. 21 ജന്മത്തേക്ക് രാജ്യ ഭാഗ്യം
നല്കുന്നു. ഭക്തിയിലുള്ളത് അല്പകാല സുഖമാണ്, അതിനെയാണ് സന്യാസി കാക്ക കാഷ്ട
സമാന സുഖമെന്ന് പറയുന്നത്. സന്യാസി വീടും കുടുംബവും ഉപേക്ഷിക്കുന്നു. അതാണ്
പരിധിയുള്ള സന്യാസം, ഹഠയോഗികളല്ലേ. ഭഗവാനെ അറിയുന്നില്ല. ബ്രഹ്മത്തെയാണ്
ഓര്‍മ്മിക്കുന്നത്. ബ്രഹ്മം ഭഗവാനല്ല. ഭഗവാന് ഒരേഒരു നിരാകാരനായ ശിവനാണ്, ആ ശിവന്
സര്‍വ്വ ആത്മാക്കളുടെയും പിതാവാണ്. ബ്രഹ്മം നമ്മള് ആത്മാക്കള്‍ക്ക്
വസിക്കുന്നതിനുള്ള സ്ഥാനമാണ്. ആ ബ്രഹ്മാണ്ഢം, മധുരമായ വീടാണ്. അവിടെ നിന്നാണ്
നമ്മള് ആത്മാക്കള്‍ ഇവിടെ പാര്‍ട്ട് അഭിനയിക്കുന്നതിനായി വരുന്നത്. ആത്മാവ്
പറയുന്നു ഞാന്‍ ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ശരീരമെടുക്കുന്നു, 84 ജന്മങ്ങളും
ഭാരതവാസികള്ക്കാണ്. ആരാണോ വളരെയധികം ഭക്തി ചെയ്തിട്ടുള്ളത്, അവര്‍ പിന്നീട്
ജ്ഞാനവും കൂടുതല്‍ എടുക്കും. ബാബ പറയുന്നു കുട്ടികളേ ഗൃഹസ്ഥ വ്യവഹാരത്തില്‍ തന്നെ
കഴിയൂ എന്നാല്‍ ശ്രീമതത്തിലൂടെ നടക്കൂ. നിങ്ങള്‍ എല്ലാ ആത്മാക്കളും ഒരു പരമാത്മാ
പ്രിയതമന്റെ പ്രിയതമകളാണ്. ദ്വാപരം മുതല്‍ നിങ്ങള്‍ ഓര്‍മ്മിച്ച് വരികയാണ്.
ദുഃഖത്തില്‍ ആത്മാവ് ബാബയെ ഓര്‍മ്മിക്കുന്നു. ഇത് ദുഃഖധാമമാണ്. ആത്മാക്കള്‍
യഥാര്‍ത്ഥത്തില്‍ ശാന്തിധാമ നിവാസികളാണ്. ശേഷം സുഖധാമത്തിലേക്ക് വന്നു. പിന്നീട്
നമ്മള് 84 ജന്മങ്ങളെടുത്തു. ڇഹം സോ സോ ഹംڈ എന്നതിന്റെയും അര്‍ത്ഥം മനസ്സിലാക്കി
തന്നിട്ടുണ്ട്. അവര്‍ പറയുന്നത് ആത്മാവ് തന്നെയാണ് പരമാത്മാവ്, പരമാത്മാവ്
തന്നെയാണ് ആത്മാവ് എന്നാണ്. ഇപ്പോള്‍ ബാബ മനസ്സിലാക്കി തരുന്നു ആത്മാവും
പരമാത്മാവും എങ്ങനെ ഒന്നാകാന്‍ സാധിക്കും. പരമാത്മാവ് ഒന്നുമാത്രമാണ്. ആ ഒരു
പരമാത്മാവിന്റെ കുട്ടികളാണ് മറ്റെല്ലാവരും. സന്യാസി ഋഷി മുതലായവരും ഹം സോ
എന്നതിന്റെ തെറ്റായ അര്‍ത്ഥമാണ് പറയുന്നത്. ഇപ്പോള്‍ ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് ഹം സോ എന്നതിന്റെ അര്‍ത്ഥമാണ് - നമ്മള് ആത്മാവ് സത്യയുഗത്തില്‍ ദേവീ
ദേവതയായിരുന്നു, പിന്നീട് നമ്മള് തന്നെ ക്ഷത്രിയരും, നമ്മള് തന്നെ വൈശ്യരും,
നമ്മള് തന്നെ ശൂദ്രരുമായി. ഇപ്പോള്‍ വീണ്ടും നമ്മള് തന്നെ ബ്രാഹ്മണരായിരിക്കുന്നു,
വീണ്ടും നമ്മള് തന്നെ ദേവതയാകുന്നതിന് വേണ്ടി. ഇതാണ് യഥാര്‍ത്ഥ അര്‍ത്ഥം. അവരുടേത്
തീര്‍ത്തും തെറ്റാണ്. ബാബ പറയുന്നു മനുഷ്യര്‍ രാവണന്റെ മതത്തിലൂടെ നടന്ന് എത്ര
അസത്യരായിരിക്കുന്നു അതുകൊണ്ടാണ് പറയുന്നത് - അസത്യമായ മായ, അസത്യമായ ശരീരം....
സത്യയുഗത്തില്‍ ഇങ്ങനെ പറയില്ല. അത് സത്യഖണ്ഢമാണ്. അവിടെ അസത്യത്തിന്റെ പേരോ
അടയാളമോ ഉണ്ടായിരിക്കില്ല. ഇവിടെ സത്യത്തിന്റെ പേരുമില്ല. എങ്കിലും ആട്ടയില്‍
ഉപ്പ് പോലെയെന്ന് പറയുന്നു. സത്യയുഗത്തിലുള്ളത് ദൈവീക ഗുണങ്ങളുള്ള മനുഷ്യരാണ്.
അവരുടേതാണ് ദേവതാ ധര്‍മ്മം. ശേഷമാണ് മറ്റ് ഓരോരോ ധര്‍മ്മങ്ങള്‍ ഉണ്ടായത്. അപ്പോള്‍
ദ്വൈതമായി. ദ്വാപരം മുതല്‍ ആസുരീയ രാവണ രാജ്യം ആരംഭിക്കുന്നു. സത്യയുഗത്തില്‍
രാവണ രാജ്യവും ഉണ്ടായിരിക്കില്ല അതുകൊണ്ട് 5 വികാരങ്ങളും ഉണ്ടായിരിക്കുകയില്ല.
അവര്‍ സമ്പൂര്‍ണ്ണ നിര്വ്വികാരികളാണ്. രാമനെയും സീതയെയും 14 കലാ
സമ്പൂര്ണ്ണരെന്നാണ് പറയുന്നത്. രാമന് എന്തുകൊണ്ടാണ് ശസ്ത്രം നല്‍കിയിട്ടുള്ളത്?
ഇതും ആര്‍ക്കും അറിയില്ല. ഹിംസയുടെ കാര്യമല്ല. നിങ്ങള്‍ ഈശ്വരീയ വിദ്യാര്‍ത്ഥിയാണ്,
ബാബ അച്ഛനാണ്. നിങ്ങള്‍ വിദ്യാര്‍ത്ഥികളായതുകൊണ്ട് ബാബ ടീച്ചറുമായി. പിന്നീട്
നിങ്ങള്‍ കുട്ടികള്‍ക്ക് സദ്ഗതി നല്കി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ട് പോകുന്നു
അതുകൊണ്ട് സത്ഗുരുവുമായി. അച്ഛനും, ടീച്ചറും സത്ഗുരുവും മൂന്നും തന്നെ
ആയിരിക്കുന്നു. അങ്ങനെയുള്ള ബാബയുടെ കുട്ടികളായാണ് നിങ്ങള്‍ മാറിയിരിക്കുന്നത്
അപ്പോള്‍ നിങ്ങള്‍ക്കെത്ര സന്തോഷമുണ്ടായിരിക്കണം. നിങ്ങള്‍ കുട്ടികള്‍ക്കറിയാം
ഇപ്പോള്‍ രാവണ രാജ്യമാണ്. രാവണന് ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ഈ ജ്ഞാനവും
നിങ്ങള്‍ കുട്ടികള്‍ക്ക് നോളജ്ഫുളായ ബാബയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ആ ബാബ
തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്, ആനന്ദത്തിന്റെ സാഗരന്. ജ്ഞാന സാഗരത്തില്‍ നിന്ന്
നിങ്ങള്‍ മേഘം നിറച്ച് പോയി വര്‍ഷിക്കുന്നു. ജ്ഞാന ഗംഗകള്‍ നിങ്ങളാണ്, നിങ്ങളുടെ
തന്നെ മഹിമയാണ്. അല്ലാതെ ജലത്തിന്റെ ഗംഗയില്‍ സ്നാനം നടത്തുന്നതിലൂടെ പാവനമായി
ആരും തന്നെ മാറുന്നില്ല. മലിനവും മോശവുമായ ജലത്തില്‍ സ്നാനം നടത്തുന്നതിലൂടെ പോലും
നമ്മള് പാവനമാകുമെന്ന് കരുതുന്നു. വെള്ളച്ചാട്ടത്തിലെ ജലത്തിനും വളരെ മഹത്വം
നല്കുന്നു. ഇതെല്ലാമാണ് ഭക്തി മാര്‍ഗ്ഗം. സത്യ ത്രേതായുഗത്തില്‍ ഭക്തി
ഉണ്ടായിരിക്കില്ല. അതാണ് സമ്പൂര്‍ണ്ണ നിര്വ്വികാരീ ലോകം.
ബാബ പറയുന്നു കുട്ടികളേ ഞാന്‍ നിങ്ങളെ പാവനമാക്കുന്നതിന് വന്നിരിക്കുന്നു. ഈ ഒരു
ജന്മം എന്നെ ഓര്‍മ്മിക്കൂ പാവനമാകൂ എങ്കില്‍ നിങ്ങള്‍ സതോപ്രധാനമാകും. ഞാന്‍
തന്നെയാണ് പതിത-പാവനന്‍. എത്ര സാധിക്കുമോ ഓര്‍മ്മയുടെ യാത്രയെ വര്‍ദ്ധിപ്പിക്കൂ.
വായിലൂടെ ശിവബാബാ, ശിവബാബ എന്ന് പറയേണ്ടതില്ല. ഏതുപോലെയാണോ പ്രിയതമ പ്രിയതമനെ
ഓര്‍മ്മിക്കുന്നത്. ഓരു പ്രാവശ്യം കണ്ടു അത്രമാത്രം, ബുദ്ധിയില്‍ അദ്ദേഹത്തിന്റെ
ഓര്‍മ്മയുണ്ടായിരിക്കും. ഭക്തിയില്‍ ആര് ആരെയാണോ ഓര്‍മ്മിക്കുന്നത്, ആരുടെ പൂജയാണോ
ചെയ്യുന്നത് അവരുടെ സാക്ഷാത്ക്കാരമുണ്ടാകുന്നു. എന്നാല്‍ അതെല്ലാം
അല്പകാലത്തേക്കുള്ളതാണ്. ഭക്തിയിലൂടെ താഴേക്ക് തന്നെ ഇറങ്ങിയാണ് വന്നത്. ഇപ്പോള്‍
മരണം മുന്നില്‍ നില്‍ക്കുകയാണ്. നിലവിളിക്ക് ശേഷം ജയജയാരവം ഉണ്ടാകണം. ഭാരതത്തില്‍
തന്നെയാണ് രക്തപ്പുഴകള്‍ ഒഴുകേണ്ടത്. ഇപ്പോള്‍ എല്ലാവരും തമോപ്രധാനമായിരിക്കുന്നു
പിന്നീട് എല്ലാവര്ക്കും സതോപ്രധാനമാകണം. എന്നാല്‍ ആകുന്നത് അവരാണ് ആരാണോ കല്പം
മുന്‍പും ദേവതയായിട്ടുള്ളത്. അവര്‍ വന്ന് ബാബയില്‍ നിന്ന് പൂര്‍ണ്ണമായ
സമ്പത്തെടുക്കും. അഥവാ ഭക്തി കുറവാണ് ചെയ്തിട്ടുള്ളതെങ്കില് ജ്ഞാനവും
പൂര്‍ണ്ണമായി എടുക്കില്ല. പിന്നീട് പ്രജയില്‍ സംഖ്യാക്രമത്തിലുള്ള പദവി നേടും.
നല്ല പുരുഷാര്‍ത്ഥി ഓരോ ചുവടും ശ്രീമത്തിലൂടെ നടന്ന് നല്ല പദവി നേടും.
പെരുമാറ്റവും നല്ലതായിരിക്കണം. ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. അത് പിന്നീട് 21
ജന്മം കൂടെയുണ്ടാകും. ഇപ്പോള്‍ എല്ലാവരുടേതും ആസുരീയ ഗുണമാണ് എന്തുകൊണ്ടെന്നാല്‍
പതിത ലോകമല്ലേ. നിങ്ങള്‍ കുട്ടികള്‍ക്ക് ലോകത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും
മനസ്സിലാക്കി തന്നിട്ടുണ്ട്. ഈ സമയം ബാബ പറയുന്നു കുട്ടികളേ ഓര്‍മ്മയുടെ നല്ല
പരിശ്രമം നടത്തൂ എങ്കില്‍ നിങ്ങള്‍ സത്യമായ സ്വര്‍ണ്ണമായി തീരും. സത്യയുഗമാണ്
ഗോള്‍ഡന്‍ ഏജ്, സത്യമായ സ്വര്‍ണ്ണം. പിന്നീട് ത്രേതായില് വെള്ളിയുടെ കലര്‍പ്പ്
വരുന്നു അതുകൊണ്ട് കലകള്‍ കുറയുന്നു. ഇപ്പോള്‍ യാതൊരു കലയുമില്ല. എപ്പോഴാണോ
ഇങ്ങനെയുള്ള അവസ്ഥയുണ്ടാകുന്നത് അപ്പോഴാണ് ബാബ വരുന്നത്. ഇതും ഡ്രാമയില്‍
അടങ്ങിയിട്ടുള്ളതാണ്. നിങ്ങള്‍ അഭിനേതാക്കളല്ലേ. നിങ്ങള്‍ക്കറിയാം നമ്മള് ഇവിടെ
പാര്‍ട്ട് അഭിനയിക്കുന്നതിനാണ് വന്നത്. അഭിനേതാവിന് അഥവാ നാടകത്തിന്റെ
ആദി-മദ്ധ്യ-അന്ത്യത്തെ അറിയില്ലെങ്കില്‍ അവരെ വിവേകശൂന്യരെന്ന് പറയുന്നു.
പരിധിയില്ലാത്ത ബാബ പറയുന്നു എല്ലാവരും എത്ര വിവേക ശൂന്യരായിരിക്കുന്നു. ഇപ്പോള്‍
ഞാന്‍ നിങ്ങളെ വിവേകശാലി വജ്രസമാനമാക്കുന്നു. പിന്നീട് രാവണന് വന്ന് കക്കയ്ക്ക്
തുല്യമാക്കുന്നു, ഇപ്പോള്‍ ഈ പഴയ ലോകത്തിന്റെ വിനാശമുണ്ടാകണം. എല്ലാവരെയും
കൊതുകിന് കൂട്ടത്തിന് സമാനം കൊണ്ട് പോകുന്നു. നിങ്ങളുടെ ലക്ഷ്യം മുന്നിലുണ്ട്.
ഇതുപോലെയാകണം എങ്കില്‍ നിങ്ങള്‍ സ്വര്ഗ്ഗവാസിയാകും. നിങ്ങള്‍ ബി. കെ. ഈ
പുരുഷാര്‍ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ മനുഷ്യരുടെ ബുദ്ധി തമോപ്രധാനമായത്
കാരണം ഇത്രയും ബികെ കളുണ്ടാകാമെങ്കില് തീര്‍ച്ചയായും പ്രജാപിതാബ്രഹ്മാവും
ഉണ്ടായിരിക്കുമെന്ന് മനസ്സിലാക്കുന്നതുപോലുമില്ല. ബ്രാഹ്മണനാണ് കുടുമ.
ബ്രാഹ്മണന് പിന്നെ ദേവത, ചിത്രത്തില്‍ ബ്രാഹ്മണരെയും, ശിവനെയും
അപ്രത്യക്ഷമാക്കിയിരിക്കുന്നു. ബ്രാഹ്മണര്‍ ഇപ്പോള്‍ ഭാരതത്തെ
സ്വര്ഗ്ഗമാക്കിക്കൊണ്ടിരിക്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്‍കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാന
സാഗരത്തില്‍ നിന്ന് മേഘം നിറച്ച് ജ്ഞാനം വര്ഷിക്കണം. എത്ര സാധിക്കുമോ ഓര്‍മ്മയുടെ
യാത്രയെയും വര്‍ദ്ധിപ്പിക്കണം. ഓര്‍മ്മയിലൂടെ തന്നെ സത്യമായ സ്വര്ണ്ണമാകണം.
2) ശ്രീമതത്തിലൂടെ നടന്ന്
നല്ല പെരുമാറ്റവും ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. സത്യഖണ്ഡത്തിലേക്ക്
പോകുന്നതിന് വേണ്ടി വളരെ-വളരെ സത്യമായിരിക്കണം.
വരദാനം :-
വിശേഷത കാണാനുള്ള കണ്ണാടി ധരിച്ച് സംബന്ധ സമ്പര്‍ക്കത്തില്‍ വരുന്ന വിശ്വ
പരിവര്‍ത്തകരായി ഭവിക്കട്ടെ
പരസ്പരം സംബന്ധത്തിലോ
സമ്പര്‍ക്കത്തിലോ വരുമ്പോള്‍ ഓരോരുത്തരുടെയും വിശേഷതയെ നോക്കൂ. വിശേഷത തന്നെ
കാണാനുള്ള ദൃഷ്ടി ധാരണ ചെയ്യൂ. ഇന്നത്തെ ഫാഷനിലും വിശേഷപ്പെട്ട കണ്ണടകളുള്ള പോലെ.
അപ്പോള്‍ വിശേഷത കാണുന്ന കണ്ണട ധരിക്കൂ. മറ്റൊന്നും കാണാനനുവദിക്കരുത്. ചുവന്ന
കണ്ണടയണിഞ്ഞാല് പച്ചയും ചുവപ്പായി കാണുന്ന പോലെ. അപ്പോള്‍ വിശേഷതയുടെ കണ്ണടയിലൂടെ
അഴുക്കിനെ കാണാതെ താമരയെ കാണുന്നതിലൂടെ വിശ്വപരിവര്ത്തനത്തിന്റെ
വിശേഷകാര്യത്തിന് നിമിത്തമായി മാറും.
സ്ലോഗന് :-
പരചിന്തനത്തിന്റെയും പരദര്ശനത്തിന്റെയും പൊടിയില്‍ നിന്ന് സദാ ദൂരെയിരിക്കൂ
എങ്കില്‍ കറയറ്റ അമൂല്യ വജ്രമായി മാറും.