26.07.20    Avyakt Bapdada     Malayalam Murli     27.02.86     Om Shanti     Madhuban


ആത്മീയസൈന്യം- കല്പകല്പത്തെവിജയി


സര്വ്വ ആത്മീയ ശക്തി സൈന്യം, പാണ്ഡവ സൈന്യം, ആത്മീയ സേന സദാ വിജയത്തിന്റെ നിശ്ചയത്തിലും ലഹരിയിലുമല്ലേയിരിക്കുന്നത്, മറ്റൊരു സൈന്യം യുദ്ധം ചെയ്യുമ്പോള് വിജയം ലഭിക്കണം എന്നുറപ്പില്ല. വിജയം നിശ്ചിതമാണ് എന്ന നിശ്ചയമില്ല. എന്നാല് നിങ്ങള് ആത്മീയ സൈന്യം, ശക്തി സൈന്യം സദാ ഈ നിശ്ചയത്തിന്റെ ലഹരിയിലിരിക്കുന്നു, കേവലം ഇപ്പോഴത്തെ മാത്രം വിജയിയല്ല,എന്നാല് കല്പ കല്പത്തെ വിജയിയാണ്. തന്റെ കഴിഞ്ഞ കല്പത്തെ വിജയത്തിന്റെ കഥകളും ഭക്തി മാര്ഗ്ഗത്തില് കേട്ടു കൊണ്ടിരിക്കുന്നു. പാണ്ഡവരുടെ വിജയത്തിന്റെ സ്മരണയുടെ കഥ ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. തന്റെ വിജയത്തിന്റെ ചിത്രം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു. ഭക്തിയില് കേവലം അഹിംസയ്ക്ക് പകരം ഹിംസയായി കാണിച്ചിരിക്കുന്നു. ആത്മീയ സൈന്യത്തെ ഭൗതികമായ സാധാരണ സൈന്യമാക്കി കാണിച്ചു. തന്റെ വിജയത്തിന്റെ മഹിമ ഇപ്പോഴും ഭക്തരിലൂടെ കേട്ട് ഹര്ഷിതമാകുന്നു. മഹിമയുണ്ട്- പ്രഭുവിനോട് പ്രീത ബുദ്ധി വയ്ക്കുന്നവര്ക്ക് വിജയമാണ്. വിപരീത ബുദ്ധിയുള്ളവര്ക്ക് വിനാശവും. അതിനാല് കഴിഞ്ഞ കല്പത്തിലെ നിങ്ങളുടെ മഹിമ എത്രയോ പ്രസിദ്ധമാണ്. വിജയം നിശ്ചിതമായത് കാരണം നിശ്ചയബുദ്ധി വിജയിയാണ് അതിനാല് മാലയെ പോലും വിജയ മാലയെന്നാണ് പറയുന്നത്. അപ്പോള് നിശ്ചയവും ലഹരിയും രണ്ടുമില്ലേ. ആര് നിങ്ങളോട് ചോദിച്ചാലും നിശ്ചയത്തോടെ പറയും വിജയിയാണ് എന്ന്. വിജയം ഉണ്ടാകുമോ ഇല്ലയോ എന്ന സങ്കല്പം സ്വപ്നത്തില് പോലും ഉദിക്കില്ല. കഴിഞ്ഞ കല്പത്തെയും ഭാവിയെയും അറിയുന്നു. ത്രികാലദര്ശിയായി അതേ ലഹരിയോടെ പറയുന്നു. സര്വ്വരും പക്കായല്ലേ. ആരെങ്കിലും പറയുകയാണ്, ചിന്തിക്കൂ, നോക്കൂ എന്ന്, അപ്പോള് എന്ത് പറയും? അനേക പ്രാവശ്യം കണ്ടിട്ടുണ്ട്. എന്തെങ്കിലും പുതിയ കാര്യമാണെങ്കില് ചിന്തിക്കാം, കാണാം. ഇത് അനേക പ്രാവശ്യത്തെ കാര്യമാണ് ഇപ്പോള് ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു. അതിനാല് അങ്ങനെയുള്ള നിശ്ചയ ബുദ്ധി ജ്ഞാനി ആത്മാക്കള്, യോഗി ആത്മാക്കളല്ലേ.

ഇന്ന് ആഫ്രിക്കയിലെ ഗ്രൂപ്പിന്റെ ഊഴമാണ്. സര്വ്വരും ഇപ്പോള് മധുബന് നിവാസികളാണ്. സ്ഥിരമായ മേല്വിലാസം മധുബനല്ലേ. മറ്റേത് സേവാ സ്ഥാനമാണ്. സേവാസ്ഥാനം ഓഫീസാണ്, എന്നാല് വീട് മധുബനല്ലേ, സേവനാര്ത്ഥം ആഫ്രിക്ക, യു കെ മുതലായ നാല് ഭാഗത്തും പോയിരിക്കുന്നു. ധര്മ്മം മാറിയാലും, ദേശം മാറിയാലും സേവനത്തിനല്ലേ പോയത്. ഏത് വീടിന്റെ ഓര്മ്മയാണ് വരുന്നത്? മധുബന് ആണോ പരംധാമമാണോ. സേവാസ്ഥാനത്ത് സേവനം ചെയ്തും സദാ മധുബന്, മുരളി ഇത് തന്നെയല്ലേ ഓര്മ്മയുള്ളത്. ആഫ്രിക്കയിലും സേവനാര്ത്ഥം പോയിരിക്കുകയല്ലേ. സേവനം ജ്ഞാന ഗംഗയാക്കി. ജ്ഞാന ഗംഗയില് ജ്ഞാന സ്നാനം ചെയ്ത് ഇന്ന് എത്ര പേര് പാവനമായി. കുട്ടികള് വ്യത്യസ്ഥമായ സ്ഥാനങ്ങളില് സേവനം ചെയ്യുന്നത് കണ്ട് ബാപ്ദാദ ചിന്തിക്കുന്നു- എങ്ങനെ എങ്ങനെ സ്ഥാനങ്ങളില് സേവനത്തിന് വേണ്ടി നിര്ഭയമായി വളരെ താല്പര്യത്തോടെ മുഴുകിയിരിക്കുന്നു. ആഫ്രിക്കക്കാരുടെ അന്തരീക്ഷം, അവരുടെ ആഹാര-വ്യവഹാരം എങ്ങനെയാണ്, എന്നാലും സേവനം കാരണം അവിടെ നില്ക്കുന്നു. സേവനത്തിന്റെ ബലം ലഭിക്കുന്നു. സേവനത്തിന്റെ പ്രത്യക്ഷ ഫലം ലഭിക്കുന്നു, ആ ബലം നിര്ഭയമാക്കുന്നു. ഒരിക്കലും ഭയക്കുന്നില്ലല്ലോ. ഔദ്യോഗിക ക്ഷണം ആദ്യം ഇവിടെ നിന്നാണ് ലഭിച്ചത്. വിദേശ സേവനത്തിന്റെ ക്ഷണം ലഭിച്ചതിലൂടെ ഇങ്ങനെയുള്ള ദേശങ്ങളില് എത്തി ചേര്ന്നു. ക്ഷണത്തിന്റെ സേവനത്തിന്റെ അടിത്തറ ഇവിടെ നിന്നാണ് ആരംഭിച്ചത്. സേവനത്തിന്റെ ഉണര്വ്വും ഉത്സാഹത്തിന്റെയും പ്രത്യക്ഷ ഫലം ഇവിടത്തെ കുട്ടികള് കാണിച്ചു. അര്പ്പണമാകേണ്ടത് നിമിത്തമാകുന്നവരിലാണ്, എത്രയോ നല്ല നല്ല മറഞ്ഞിരിക്കുന്ന രത്നങ്ങള് മുന്നില് വന്നു. ഇപ്പോള് വളരെ അഭിവൃദ്ധിയുണ്ടായി. അവര് മറഞ്ഞു, നിങ്ങള് പ്രത്യക്ഷമായി. ക്ഷണം കാരണം നമ്പര് മുന്നില് വന്നു. ഫലം നേടുന്നതിനുള്ള സ്ഥാനമാണ് കാരണം അന്തരീക്ഷം അശുദ്ധമാണ്. അശുദ്ധമായ അന്തരീക്ഷത്തിന്റെ ഇടയില് അഭിവൃദ്ധിയുണ്ടായി കൊണ്ടിരിക്കുന്നു. ഇതിനാണ് ഫലം എന്നു പറയുന്നത്.

ശക്തി സൈന്യവും പാണ്ഡവ സൈന്യവും രണ്ടും ശക്തിശാലിയാണ്, ഭൂരിപക്ഷം പേരും ഇന്ത്യക്കാരാണ്. എന്നാല് ഇന്ത്യയില് നിന്നും ദൂരെയായി, അതിനാല് ദൂരെയായിട്ടും തന്റെ അവകാശത്തെ ഉപേക്ഷിക്കാന് സാധിക്കില്ല. അവിടെയും ബാബയുടെ പരിചയം ലഭിച്ചു കഴിഞ്ഞു. ബാബയുടേതായി തീര്ന്നു. നേറോബിയില് പരിശ്രമം ഉണ്ടായില്ല. സഹജമായി തന്നെ വേര്പിരിഞ്ഞു പോയവര് എത്തി ചേര്ന്നു, ഗുജറാത്തികളുടെ ഇത് വിശേഷ സംസ്ക്കാരമാണ്. അവരുടെ രീതിയാണ്- സര്വ്വരും ചേര്ന്ന് ഗര്ബ്ബാ രാസ് ചെയ്യുന്നു. ഒറ്റയ്ക്ക് ചെയ്യുന്നില്ല. ചെറിയവരാകട്ടെ, വണ്ണമുള്ളവരാകട്ടെ, സര്വ്വരും ചേര്ന്ന് ഗര്ബ്ബാ നൃത്തം തീര്ച്ചയായും ചെയ്യുന്നു. ഇത് സംഘഠനയുടെ ലക്ഷണമാണ്. സേവനത്തിലും കണ്ടു- ഗുജറാത്തികള് സംഘഠനയുള്ളവരായിരിക്കും. ഒരാള് വരുമ്പോള് 10 പേരെ തീര്ച്ചയായും കൊണ്ടു വരുന്നു. ഇത് സംഘഠനയുടെ രീതി അവരില് നന്നായി ഉണ്ട്, അതിനാല് പെട്ടെന്ന് അഭിവൃദ്ധിയുണ്ടാകുന്നു. സേവനത്തിന്റെ അഭിവൃദ്ധിയും വിസ്താരവും നടന്നു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സ്ഥാനങ്ങളില് ശാന്തിയുടെ ശക്തി നല്കുക, ഭയത്തിന് പകരം സന്തോഷം നല്കുക ഇത് തന്നെയാണ് ശ്രേഷ്ഠമായ സേവനം. അങ്ങനെയുള്ള സ്ഥലങ്ങളിലാണ് ആവശ്യമുള്ളത്. വിശ്വമംഗളകാരിയാണെങ്കില് വിശ്വത്തിന്റെ നാല് ഭാഗത്തും സേവനം വര്ദ്ധിക്കണം, നിമിത്തമാകുക തന്നെ വേണം. ഏതെങ്കിലും മൂല അവശേഷിച്ചുവെങ്കില് പരാതി പറയും. നല്ലത്, ധൈര്യമുള്ള കുട്ടികള്ക്ക് ബാബ സഹായിക്കും. അവിടെ നിന്ന് തന്നെയാണ് ഭൂജങ്ങള് തയ്യാറായി സേവനവും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതും സഹയോഗമായില്ലേ. സ്വയം ഉണര്ന്നിരിക്കുകയാണെങ്കില് വളരെ നല്ലത് എന്നാല് ഉണര്ന്ന് ഉണര്ത്തുന്നതിനും നിമിത്തമാകണം, ഇതിലൂടെ ഡബിള് നേട്ടമാണ്. ഭൂരിപക്ഷം ആത്മാക്കളും അവിടെ നിന്ന് തന്നെയാണ്. ഈ വിശേഷത നല്ലതാണ്. വിദേശ സേവനത്തില് ഭൂരിപക്ഷം പേരും അവിടെ നിന്ന് വന്ന് അവിടെ തന്നെ സേവനത്തിന് നിമിത്തമാകുന്നു. വിദേശത്തുള്ളവര് ഭാരതത്തിന് ഭൂജങ്ങളെ നല്കിയിട്ടില്ല. ഭാരതം വിദേശത്തിന് നല്കിയിട്ടുണ്ട്. ഭാരതവും വളരെ വലുതാണ്. വെവ്വേറെ സോണ് ആണ്. ഭാരതം തന്നെയാണ് സ്വര്ഗ്ഗത്തെ സ്ഥാപിക്കേണ്ടത്. വിദേശം വിനോദ യാത്രയുടെ സ്ഥാനമായി മാറും. അതിനാല് സര്വ്വരും എവര് റെഡിയല്ലേ. ഇന്ന് നിങ്ങളെ എവിടെയെങ്കിലും അയച്ചാല് എവര് റെഡിയല്ലേ. ധൈര്യം വയ്ക്കുമ്പോള് സഹായവും ലഭിക്കുന്നു. തീര്ച്ചയായും എവര് റെഡിയായിട്ടിരിക്കണം. അങ്ങനെയുള്ള സമയം വരുമ്പോള് തീര്ച്ചയായും ഓര്ഡര് ചെയ്യേണ്ടി വരും. ബാബയിലൂടെ ഓര്ഡര് ഉണ്ടാകും. എപ്പോള് ചെയ്യും എന്ന തിയതി പറയില്ല. തിയതി പറഞ്ഞാല് സര്വ്വരും നമ്പര് വണ് ആയി പാസാകും. ഇവിടെ തിയതിയുടെ തന്നെ പെട്ടെന്ന് ഒരു ചോദ്യം തന്നെ വരും. എവര് റെഡിയല്ലേ. ഇവിടെ തന്നെയിരിക്കൂ എന്ന് പറഞ്ഞാല്, മക്കളുടെയും വീട്ടുകാരുടെയും ഓര്മ്മ വരുമോ? സുഖത്തിന്റെ സാധനങ്ങള് അവിടെയുണ്ട് എന്നാല് സ്വര്ഗ്ഗം വരേണ്ടത് ഇവിടെയാണ്. അതിനാല് സദാ എവര് റെഡിയായിരിക്കുക ഇതാണ് ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷത. തന്റെ ബുദ്ധിയുടെ ലൈന് ക്ലിയറായിരിക്കണം. സേവനത്തിന് വേണ്ടി നിമിത്തം മാത്രമായ സ്ഥാനമാണ് ബാബ നല്കിയിരിക്കുന്നത്. അതിനാല് നിമിത്തമായി സേവനത്തില് ഉപസ്ഥിതമായിരിക്കുന്നു. പിന്നെ ബാബയുടെ സൂചന ലഭിച്ചാല് ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ല. നിര്ദ്ദേശമനുസരിച്ച് വളരെ നന്നായി സേവനം ചെയ്തു കൊണ്ടിരിക്കുന്നു. അതിനാല് നിര്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടവരുമാണ്. ആഫ്രിക്കയും വളരെ അഭിവൃദ്ധി ചെയ്തിരിക്കുന്നു. വി ഐ പി കളുടെ സേവനം വളരെ നന്നായി നടന്നു കൊണ്ടിരിക്കുന്നു. ഗവണ്മെന്റുമായും വളരെ നല്ല സംബന്ധമുണ്ട്. സര്വ്വ പ്രകാരത്തിലെ വിഭാഗങ്ങളിലെ ആത്മാക്കളുടെ സമ്പര്ക്കം ഏതെങ്കിലും സമയത്ത് സമീപത്ത് കൊണ്ടു വരുന്നു എന്ന വിശേഷതയുണ്ട്. ഇന്ന് സമ്പര്ക്കത്തിലുള്ളവര് നാളെ സംബന്ധത്തിലുള്ളവരായി മാറുന്നു. അവരെ ഉണര്ത്തി കൊണ്ടിരിക്കണം. ഇല്ലായെങ്കില് കുറച്ച് കണ്ണ് തുറന്ന് വീണ്ടും ഉറങ്ങി പോകും. കുംഭകര്ണ്ണന്മാരാണ്. നിദ്രയുടെ ലഹരിയുണ്ടെങ്കില് എന്ത് കഴിച്ചാലും കുടിച്ചാലും അത് മറന്നു പോകുന്നു. കുംഭകര്ണ്ണനും അതേപോലെയാണ്. പറയും-പിന്നെ വരാം, ഇത് ചെയ്യാം. എന്നാല് പിന്നീട് ചോദിച്ചാല് ഓര്മ്മയുണ്ടായിരിക്കില്ല, അതിനാല് അടിക്കടി ഉണര്ത്തേണ്ടിയിരിക്കുന്നു. ഗുജറാത്തികള് ബാബയുടേതാകുന്നതില്, ശരീരം-മനസ്സ്-ധനം കൊണ്ട് സ്വയത്തെ സേവനത്തില് അര്പ്പിക്കുന്നതില് ഉയര്ന്ന നമ്പര് നേടി. സഹജമായി തന്നെ സഹയോഗിയായി മാറുന്നു. ഇതും ഭാഗ്യമാണ്. ഗുജറാത്തികളുടെ സംഖ്യ വളരെ നല്ലതാണ്. ബാബയുടേതായി എന്ന ലോട്ടറി കുറവൊന്നുമല്ല. ഓരോ സ്ഥലത്തും ബാബയില് നിന്നും വേര്പ്പെട്ടു പോയ രത്നങ്ങളുണ്ട്. എവിടെയെല്ലാം പാദം വയ്ക്കുന്നുവൊ, ആരെങ്കിലുമൊക്കെ വരുന്നു. നിശ്ചിന്തരും, നിര്ഭയരുമായി സേവനത്തില് താല്പര്യത്തോടെ മുന്നോട്ടുയരുന്നു അതിനാല് കോടി മടങ്ങ് സഹായവും ലഭിക്കുന്നു. ഔദ്യോഗികമായ ക്ഷണം ഇവിടെ നിന്നാണ് ആരംഭിച്ചത്. എന്നാലും സേവനത്തിന്റെ ശേഖരണം ഉണ്ടായില്ലേ. ആ ശേഖരണത്തിന്റെ കണക്ക് സമയത്ത് തീര്ച്ചയായും ആകര്ഷിക്കും. അതിനാല് സര്വ്വരും നമ്പര്വണ്, തീവ്ര പുരുഷാര്ത്ഥി പ്രതിഫലം നേടുന്നവരല്ലേ. നമ്പര് വണ് സംബന്ധത്തെ നിറവേറ്റുന്നവര് നമ്പര് വണ് സേവനത്തില് തെളിവ് നല്കുന്നവര് സര്വ്വതിലും നമ്പര് വണ് ആകുക തന്നെ വേണം, എങ്കിലല്ലേ സമ്മാനം ലഭിക്കുകയുള്ളൂ. സദാ സമ്മാനം നേടി കൊണ്ടിരിക്കണം. സര്വ്വരുടെയും ധൈര്യം കണ്ട് ബാപ്ദാദ സന്തോഷിക്കുന്നു. അനേക ആത്മാക്കള്ക്ക് ബാബയുടെ ആശ്രയം നല്കുന്നതിന് നിമിത്തമായി. വളരെ ശ്രേഷ്ഠമായ പരിവാരമാണ്. പരിവാരത്തെ ബാബ പൂച്ചെണ്ടായിട്ടാണ് പറയുന്നത്. ഈ വിശേഷതയും നല്ലതാണ്. സര്വ്വ ബ്രാഹ്മണരുടെയും സ്ഥാനമാണ്. നേറോബിയില് പോയാലും എവിടെ പോയാലും പറയും എന്റെ സെന്ററാണ്, ബാബയുടെ സെന്റാണ്. എന്റെ പരിവാരമാണ്. അപ്പോള് എത്ര ഭാഗ്യശാലികളായി. ബാപ്ദാദ ഓരോ രത്നത്തെയും കണ്ട് സന്തോഷിക്കുന്നു. ഏത് സ്ഥലത്തുള്ളവരായിക്കോട്ടെ ബാബയുടേതാണ്, ബാബ കുട്ടികളുടേതാണ്, അതിനാല് ബ്രാഹ്ണണ ആത്മാക്കള് വളരെ പ്രിയപ്പെട്ടതാണ്. സര്വ്വരും ഒന്ന് ഒന്നിനേക്കാള് പ്രിയപ്പെട്ടവരാണ്. ശരി.

ഇപ്പോള് ആത്മീയ വ്യക്തിത്വത്തിലൂടെ സേവനം ചെയ്യൂ(അവ്യക്ത മഹാവാക്യം)
1. നിങ്ങള് ബ്രാഹ്മണരെ പോലെ ആത്മീയ വ്യക്തിത്വം മുഴുവന് കല്പത്തിലും മറ്റാര്ക്കും ഉണ്ടായിരിക്കില്ല കാരണം നിങ്ങളുടെ വ്യക്തിത്വത്തെ ഉണ്ടാക്കുന്നവന് ഉയര്ന്നതിലും വച്ച് ഉയര്ന്ന സ്വയം പരമാത്മാവാണ്. നിങ്ങളുടെ ഏറ്റവും ഉയര്ന്നതിലും വച്ച് ഉയര്ന്ന വ്യക്തിത്വമാണ്- സ്വപ്നം അഥവാ സങ്കല്പത്തില് പോലും സമ്പൂര്ണ്ണ പവിത്രത. ഈ പവിത്രതയോടൊപ്പം മുഖത്തിലും ചലനത്തിലും ആത്മീയതയുടെയും വ്യക്തിത്വമുണ്ട്. തന്റെ ഈ വ്യക്തിത്വത്തില് സദാ സ്ഥിതി ചെയ്യൂ എങ്കില് സേവനം സ്വതവേ നടക്കും. ആത് എത്ര തന്നെ അശാന്തമായ, പരവശരായ ആത്മാവാകട്ടെ നിങ്ങളുടെ ആത്മീയ വ്യക്തിത്വത്തിന്റെ തിളക്കം, പ്രസന്നതയുടെ ദൃഷ്ടി അവരെ പ്രസന്നമാക്കും. ദൃഷ്ടിയിലൂടെ പരിവര്ത്തനപ്പെടും. ഇപ്പോള് സമയത്തിന്റെ സമീപതയ്ക്കനുസരിച്ച് ദൃഷ്ടിയിലൂടെ പരിവര്ത്തനപ്പെടുത്തുന്നതിന്റെ സേവനത്തിനുള്ള സമയമാണ്. നിങ്ങളുടെ ഒരു ദൃഷ്ടിയിലൂടെ അവര് പ്രസന്നചിത്തരായി മാറും, ഹൃദയത്തിന്റെ ആഗ്രഹം പൂര്ത്തിയാകും.

ബ്രഹ്മാബാബയുടെ മുഖത്തിനും സ്വഭാവത്തിനും വ്യക്തിത്വമുണ്ടായിരുന്നു, അതിനാല് നിങ്ങള് സര്വ്വരും ആകര്ഷിക്കപ്പെട്ടു, അതേപോലെ ഫോളോ ഫാദര്. സര്വ്വ പ്രാപ്തികളുടെ ലിസ്റ്റ് ബുദ്ധിയില് പ്രത്യക്ഷമാക്കി വയ്ക്കൂ എങ്കില് മുഖത്തിലും ചലനത്തിലും പ്രസന്നതയുടെ വ്യക്തിത്വം കാണപ്പെടും, ഈ വ്യക്തിത്വം ഓരോരുത്തരെയും ആകര്ഷിക്കും. ആത്മീയ വ്യക്തിത്വത്തിലൂടെ സേവനം ചെയ്യുന്നതിന് തന്റെ മൂഡ് സദാ ചി.ര്ഫുള്(പ്രസന്നം), കെയര്ഫുള്(ശ്രദ്ധ) ആക്കി വയ്ക്കൂ. മൂഡ് മാറരുത്. കാരണം എന്തുമാകട്ടെ, ആ കാരണത്തിന്റെ നിവാരണം കണ്ടെത്തൂ. സദാ പ്രസന്നതയുടെ വ്യക്തിത്വത്തിലിരിക്കൂ. പ്രസന്നചിത്തരായിട്ടിരിക്കുന്നതിലൂടെ വളരെ നല്ല അനുഭവങ്ങള് ചെയ്യാന് സാധിക്കും. പ്രസന്നചിത്തരായ ആത്മാക്കളുടെ കൂട്ട്ക്കെട്ടിലിരിക്കുക, അവരോട് സംസാരിക്കുക, ഇരിക്കുക ഇത് സര്വ്വര്ക്കും ഇഷ്ടമാണ്. അതിനാല് ലക്ഷ്യം വയ്ക്കൂ പ്രശ്നചിത്തരാകരുത്, പ്രസന്നചിത്തരാകണം.നിങ്ങള് കുട്ടികള് പുറമേയുള്ള രൂപത്തില് സാധാരണ വ്യക്തിത്വമുള്ളവരാണ് എന്നാല് ആത്മീയ വ്യക്തിത്വത്തില് ഏറ്റവും നമ്പര്വണ് ആണ്. നിങ്ങളുടെ മുഖത്തില്, ചലനത്തില് പവിത്രതയുടെ വ്യക്തിത്വമുണ്ട്. എത്രത്തോളം പവിത്രമാണൊ അത്രയും അവരുടെ വ്യക്തിത്വം കാണപ്പെടുക മാത്രമല്ല എന്നാല് അനുഭവപ്പെടുന്നു, ആ വ്യക്തിത്വം തന്നെ സേവനവും ചെയ്യുന്നു. ഉയര്ന്ന വ്യക്തിത്വമുള്ളവര് അവരുടെ കണ്ണ് എങ്ങും, ആരിലും പതിയില്ല കാരണം അവര് സര്വ്വ പ്രാപ്തികളും കൊണ്ട് സമ്പന്നരാണ്. അവര് ഒരിക്കലും തന്റെ പ്രാപ്തികളുടെ ഭണ്ഡാരയില് അപ്രാപ്തിയുടെ അനുഭവം ചെയ്യില്ല. അവര് സദാ മനസ്സ് കൊണ്ട് സമ്പന്നരായിരിക്കുന്നത് കാരണം സന്തുഷ്ടരായിരിക്കുന്നു, അങ്ങനെയുള്ള സന്തുഷ്ട ആത്മാവിനേ മറ്റുള്ളവരെയും സന്തുഷ്ടമാക്കാന് സാധിക്കൂ.

എത്രത്തോളം പവിത്രതയുണ്ടോ അത്രയും ബ്രാഹ്മണ ജീവിതത്തിന്റെ വ്യക്തിത്വമാണ്. പവിത്രത കുറവാണെങ്കില് വ്യക്തിത്വവും കുറവ്. ഈ പവിത്രതയുടെ വ്യക്തിത്വം സേവനത്തിലും സഹജമായി സഫലത നേടി തരുന്നു. എന്നാല് ഏതെങ്കിലും ഒരു വികാരത്തിന്റെയെങ്കിലും അംശമുണ്ടെങ്കില് മറ്റ് വികാരങ്ങളും അതിനോടൊപ്പം തീര്ച്ചയായും ഉണ്ടാകും. പവിത്രതയ്ക്ക് സുഖവും ശാന്തിയുമായി ആഴമേറിയ സംബന്ധമുണ്ട്, അതേപോലെ അപവിത്രതയ്ക്കും 5 വികാരങ്ങളുമായി ആഴമേറിയ സംബന്ധമുണ്ട് അതിനാല് ഒരു വികാരത്തിന്റെയും അംശം പോലും ഉണ്ടാകരുത് എങ്കില് പറയാം പവിത്രതയുടെ വ്യക്തിത്വത്തിലൂടെ സേവനം ചെയ്യുന്നവര്.

ഇന്നത്തെ കാലത്ത് രണ്ട് പ്രകാരത്തിലുള്ള വ്യക്തിത്വത്തെ കുറിച്ച് പറയാറുണ്ട്- ഒന്ന് ശരീരത്തിന്റെ വ്യക്തിത്വം, രണ്ട് പദവിയുടെ വ്യക്തിത്വം. ബ്രാഹ്മണ ജീവിതത്തില് ഏത് ബ്രാഹ്മണ ആത്മാവിലാണൊ സന്തുഷ്ടതയുടെ മഹാനതയുള്ളത് അവരുടെ മുഖതതിലും സന്തുഷ്ടത, ശ്രേഷ്ഠമായ സ്ഥിതിയുടെ പൊസിഷന്റെ വ്യക്തിത്വവും കാണപ്പെടുന്നു. നയനം, മുഖം, ചലനത്തില് സന്തുഷ്ടതയുടെ വ്യക്തിത്വം കാണപ്പെടുന്നവര് തന്നെയാണ് തപസ്വി. അവരുടെ ബുദ്ധി സദാ പ്രസന്നമായിരിക്കും, മനസ്സും-ബുദ്ധിയും സദാ വിശ്രമത്തില്, സുഖത്തിന്റെയും ശാന്തിയുടെയും സ്ഥിതിയിലായിരിക്കും, ഒരിക്കലും പരവശരാകില്ല. ഓരോ കര്മ്മം, വാക്കിലൂടെ, ദൃഷ്ടി, വൃത്തിയിലൂടെ ആത്മീയ വ്യക്തിത്വത്തിന്റെയും റോയല്ട്ടിയുടെയും അനുഭവം ചെയ്യിക്കും.

വിശേഷ ആത്മാക്കളെ അഥവാ മഹാനാത്മാക്കളെ ദേശത്തിന്റെ അഥവാ വിശ്വത്തിന്റെ വ്യക്തിത്വങ്ങള് എന്ന് പറയുന്നു. പവിത്രതയുടെ വ്യക്തിത്വം അര്ത്ഥം ഓരോ കര്മ്മത്തില് മഹാനതയും വിശേഷതയും. ആത്മീയ വ്യക്തിത്വമുള്ള ആത്മാക്കള് തന്റെ ഊര്ജ്ജം, സമയം, സങ്കല്പം നഷ്ടപ്പെടുത്തില്ല, സഫലമാക്കുന്നു. അങ്ങനെയുള്ള വ്യക്തിത്വമുള്ളവര് ഒരിക്കലും ചെറിയ ചെറിയ കാര്യങ്ങളില് തന്റെ മനസ്സിനെയും ബുദ്ധിയെയും ബിസ്സിയാക്കി വയ്ക്കില്ല. ആത്മീയ വ്യക്തിത്വമുള്ള വിശേഷ ആത്മാക്കളുടെ ദൃഷ്ടി, വൃത്തി, വാക്ക്...സര്വ്വതിലും അലൗകീകത കാണപ്പെടും, സാധാരണതയുണ്ടാകില്ല. സാധാരണ കാര്യം ചെയ്യുമ്പോഴും ശക്തിശാലി, കര്മ്മയോഗി സ്ഥിതിയുടെ അനുഭവം ചെയ്യിക്കും. ഏതു പോലെ ബ്രഹ്മാബാബയെ കണ്ടു- കുട്ടികളോടൊപ്പമിരുന്ന് പച്ചക്കറി അരിയുമ്പോഴും, കളിക്കുമ്പോഴും വ്യക്തിത്വം സദാ ആകര്ഷിച്ചു കൊണ്ടിരുന്നു. അതിനാല് ഫോളോ ഫാദര്.

ബ്രാഹ്മണ ജീവിതത്തിന്റെ വ്യക്തിത്വം പ്രസന്നതയാണ്. ഈ വ്യക്തിത്വത്തെ അനുഭവത്തില് കൊണ്ടു വരൂ, മറ്റുള്ളവരെയും അനുഭവിയാക്കൂ.. സദാ ശുഭ ചിന്തനം കൊണ്ട് സമ്പന്നരായിരിക്കൂ, ശുഭ ചിന്തകരായി സര്വ്വരെയും സ്നേഹി, സഹയോഗിയാക്കൂ. ശുഭ ചിന്തക ആത്മാവ് സദാ പ്രസന്നതയുടെ വ്യക്തിത്വത്തിലിരുന്ന് വിശ്വത്തിന്റെ മുന്നില് വിശേഷ വ്യക്തിത്വമുള്ളവരായി തീരുന്നു. ഇന്നത്തെ കാലത്ത് വ്യക്തിത്വമുള്ള ആത്മാക്കള് കേവലം പ്രശസ്തരാകുന്നു അര്ത്ഥം പേരിനാല് അറിയപ്പെടുന്നു, എന്നാല് നിങ്ങള് ആത്മീയ വ്യക്തിത്വമുള്ളവര് കേവലം പ്രശസ്തര് അര്ത്ഥം മഹിമാ യോഗ്യതയുള്ളവര് മാത്രമല്ല എന്നാല് മഹിമയോടൊപ്പം പൂജയ്ക്കും യോഗ്യതയുള്ളവരായി മാറുന്നു. എത്രത്തോളം ധര്മ്മം, രാജ്യം,സയന്സിന്റെ ഭൂമിയില് വ്യക്തിത്വമുള്ളവരായി പ്രസിദ്ധമായവരാകട്ടെ എന്നാല് നിങ്ങള് ആത്മീയ വ്യക്തിത്വമുള്ളവരെ പോലെ 63 ജന്മം പൂജനീയരായില്ല.

വരദാനം :-
കംബയിന്റ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ ശ്രേഷ്ഠ സ്ഥിതിയുടെ സീറ്റില് സെറ്റായിട്ടിരിക്കുന്ന സദാ സമ്പന്നരായി ഭവിക്കട്ടെ.

സംഗമയുഗത്തില് ശിവ ശക്തിയുടെ കംബയിന്റ് സ്വരൂപത്തിന്റെ സ്മൃതിയിലിരിക്കുന്നതിലൂടെ ഓരോ അസംഭവ്യമായ കാര്യവും സംഭവ്യമായി മാറുന്നു. ഇത് തന്നെയാണ് സര്വ്വ ശ്രേഷ്ഠമായ സ്വരൂപം. ഈ സ്വരൂപത്തില് സ്ഥിതി ചെയ്യുന്നതിലൂടെ സമ്പന്നമായി ഭവിക്കട്ടെ എന്ന വരദാനം ലഭിക്കുന്നു. ബാപ്ദാദ സര്വ്വ കുട്ടികള്ക്കും സദാ സുഖദായി സ്ഥിതിയുടെ സീറ്റ് നല്കുന്നു. സദാ ഇതേ സീറ്റില് സെറ്റായിട്ടിരിക്കൂ എങ്കില് അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കും, കേവലം വിസ്മൃതിയുടെ സംസ്ക്കാരത്തെ സമാപ്തമാക്കൂ.

സ്ലോഗന് :-
ശക്തിശാലി മനോഭാവനയിലൂടെ ആത്മാക്കളെ യോഗ്യതയുള്ളവരും യോഗിയുമാക്കൂ.