28.07.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ പരിധിയില്ലാത്ത നാടകത്തില്നി ങ്ങള്അ ത്ഭുതകരമായ അഭിനേതാവാണ്, ഇത് അനാദി നാടകമാണ്. ഇതില്മാറ്റങ്ങ ളൊന്നും ഉണ്ടാകില്ല.

ചോദ്യം :-
ബുദ്ധിശാലികളും ദൂരാംദേശികളുമായ കുട്ടികള്ക്ക് മാത്രം മനസ്സിലാക്കാന് സാധിക്കുന്ന ഏതൊരു ഗുഹ്യരഹസ്യമാണ് ഉള്ളത് ?

ഉത്തരം :-
മൂലവതനം മുതല് മുഴുവന് ഡ്രാമയുടേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ ഗുഹ്യമായ രഹസ്യം ദൂരാംദേശികളായ കുട്ടികള്ക്കേ മനസ്സിലാക്കാന് സാധിക്കൂ, ബീജത്തിന്റെയും വൃക്ഷത്തിന്റേയും മുഴുവന് ജ്ഞാനം അവരുടെ ബുദ്ധിയില് ഉണ്ടാകും. അവര്ക്കറിയാം - ഈ പരിധിയില്ലാത്ത നാടകത്തില് ആത്മാവാകുന്ന അഭിനേതാവ് ഈ ശരീരമാകുന്ന വേഷമണിഞ്ഞ് പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു, ആത്മാവിന് സത്യയുഗം മുതല് കലിയുഗം അവസാനം വരേയും പാര്ട്ട് അഭിനയിക്കണം. ഏതൊരു അഭിനേതാവിനും ഇടയ്ക്ക് വെച്ച് തിരിച്ചുപോകാന് സാധിക്കില്ല.

ഗീതം :-
നിങ്ങള് രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി....

ഓംശാന്തി.
ഈ പാട്ട് കുട്ടികള് കേട്ടില്ലേ. ഈ പാട്ടില് ചില വാക്കുകള് ശരിയാണ് ചിലത് തെറ്റാണ്. സുഖത്തില് ആരും സ്മരിക്കുന്നില്ല. തീര്ച്ചയായും ദുഃഖവും വരണം. ദുഃഖമുണ്ടെങ്കില് മാത്രമേ സുഖം നല്കുന്നതിനു വേണ്ടി ബാബയ്ക്ക് വരേണ്ടി വരൂ. മധുരമധുരമായ കുട്ടികള്ക്ക് അറിയാം, ഇപ്പോള് നാം സുഖധാമത്തിലേക്കു വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. ശാന്തിധാമവും സുഖധാമവും. ആദ്യം മുക്തി പിന്നീട് ജീവന്മുക്തി. ശാന്തിധാമം ആത്മാക്കളുടെ വീടാണ് അവിടെ പാര്ട്ട് അഭിനയിക്കേണ്ട. അഭിനേതാക്കള് വീട്ടിലേക്ക് പോയിക്കഴിഞ്ഞാന് അവിടെ പാര്ട്ട് അഭിനയിക്കേണ്ടല്ലോ. പാര്ട്ട് വേദിയിലാണ് അഭിനയിക്കുക. ഇതാണ് വേദി. പരിധിയുള്ള നാടകം ഉള്ളതുപോലെ പരിധിയില്ലാത്ത നാടകവുമുണ്ട്. ഇതിന്റെ ആദിമധ്യാന്ത്യത്തിന്റെ രഹസ്യം ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കാന് കഴിയില്ല. വാസ്തവത്തില് ഈ യാത്ര അഥവാ യുദ്ധം എന്ന വാക്ക് കേവലം മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതില് ഉപയോഗത്തിലേക്ക് വരുന്നു. ബാക്കി ഇവിടെ യുദ്ധത്തിന്റെ കാര്യമൊന്നും ഇല്ല. യാത്ര എന്ന വാക്ക് ഓര്മ്മയുടേതാണ്. ഓര്മ്മിച്ചോര്മ്മിച്ച് പാവനമായിത്തീരുന്നു. ഇവിടെത്തന്നെ ഈ യാത്ര പൂര്ത്തിയാവുകയും ചെയ്യും. മറ്റെവിടേക്കും പോകേണ്ടതില്ല. കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് പാവനമായി തന്റെ വീട്ടിലേക്ക് പോകണം. അപവിത്രമായവര്ക്ക് പോകാന് സാധിക്കില്ല. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം. ഞാന് ആത്മാവില് മുഴുവന് ചക്രത്തിന്റേയും പാര്ട്ടുണ്ട്. ഇപ്പോള് പാര്ട്ട് പൂര്ത്തിയായി. ബാബ വളരെ സഹജമായ അഭിപ്രായമാണ് പറഞ്ഞു തരുന്നത്, എന്നെ ഓര്മ്മിക്കൂ. ബാക്കി എല്ലാവരും ഇവിടെത്തന്നെയാണ് ഇരിക്കേണ്ടത് എങ്ങോട്ടും പോകേണ്ടതായില്ല. ബാബ വന്ന് പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പാവനമാകുന്നു. യുദ്ധത്തിന്റെ കാര്യമില്ല. സ്വയത്തെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റണം. മായയുടെ മേല് വിജയം പ്രാപിക്കണം. കുട്ടികള്ക്കറിയാം 84 ജന്മത്തിന്റെ ചക്രം പൂര്ത്തിയാവുകയാണ്, ഭാരതം സതോപ്രധാനമായിരുന്നു തീര്ച്ചയായും ആ സമയത്ത് ഭാരതത്തില് മനുഷ്യര് തന്നെയായിരിക്കുമല്ലോ ഉണ്ടാവുക. ഭൂമി അതുതന്നെയായിരിക്കും. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ആദ്യം സതോപ്രധാനമായിരുന്നു. ഇപ്പോള് തമോപ്രധാനമായിരിക്കുകയാണ് ഇനി വീണ്ടും സതോപ്രധാനമാകണം. മനുഷ്യര് വിളിക്കുന്നുമുണ്ട് വന്ന് പതിതരെ പാവനമാക്കൂ. പക്ഷെ ആരാണ് എങ്ങിനെ വരുന്നു ഒന്നും അറിയില്ല. ഇപ്പോള് ബാബ നമ്മെ വിവേകശാലികള് ആക്കുകയാണ് എത്ര ഉയര്ന്ന പദവിയാണ് നിങ്ങള് നേടുന്നത്. സ്വര്ഗ്ഗത്തില് സാധാരണക്കാര് പോലും ഉയര്ന്നതാണ്. ഇവിടെയുള്ള ധനവാന്മാരെപ്പോലെ. എത്ര ഉയര്ന്ന രാജാക്കന്മാരായിരുന്നു ഉണ്ടായിരുന്നത്, ധനം വളരെയധികം ഉണ്ടായിരുന്നു, പക്ഷെ വികാരികള് ആയിരുന്നില്ലേ. ഇവരേക്കാളും സത്യയുഗത്തിലുള്ള സാധാരണ പ്രജകള് വളരെ ഉയര്ന്നതാണ്. ബാബ വ്യത്യാസം പറഞ്ഞു തരികയാണ്. രാവണന്റെ നിഴല് വീഴുന്നതിലൂടെ പതിതരായി. നിര്വ്വികാരീ ദേവതകളുടെ മുന്നില് പോയി അവനവനെ പതിതരാണെന്ന് പറഞ്ഞ് തലകുനിക്കുന്നു. ബാബ ഇവിടേക്ക് വരുമ്പോള് നിങ്ങളെ പെട്ടന്ന് ഉയര്ത്തുന്നു. സെക്കന്റിന്റെ കാര്യമാണ്. ഇപ്പോള് ബാബ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കി. നിങ്ങള് ദൂരാംദേശിയായി മാറുന്നു. മുകളിലുള്ള മൂലവതനം മുതല്ക്ക് മുഴുവന് ഡ്രാമയുടെ ചക്രവും ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഓര്മ്മയുണ്ട്. എങ്ങനെയാണോ പരിധിയുള്ള നാടകം കണ്ട് വന്നതിനുശേഷം എന്തെല്ലാമാണോ കണ്ടത് അത് കേള്പ്പിക്കുന്നത്. ബുദ്ധിയില് നിറഞ്ഞിട്ടുള്ള കാര്യമാണ് വര്ണ്ണിക്കുന്നത്. ആത്മാവില് നിറച്ചു വരുന്നു പിന്നീട് വിതരണം ചെയ്യുന്നു. ഇവിടെ പരിധിയില്ലാത്ത കാര്യങ്ങളാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഈ പരിധിയില്ലാത്ത ഡ്രാമയുടെ ആദിമദ്ധ്യാന്ത്യത്തിന്റെ രഹസ്യം ഉണ്ടായിരിക്കണം. ഇത് ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു. പരിധിയുള്ള നാടകത്തിലാണെങ്കില് ഒരു അഭിനേതാവ് മാറിക്കഴിഞ്ഞാല് അതിനു പകരമായി മറ്റൊരാളെ വയ്ക്കാന് സാധിക്കുന്നു. ആര്ക്കെങ്കിലും അസുഖമുണ്ടായെങ്കില് മറ്റൊരാളെ ചേര്ക്കുന്നു. ഇത് ചൈതന്യ നാടകമാണ്, ഇതില് ലേശം പോലും മാറ്റം വരുത്താന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ആത്മാക്കളാണ്. ഈ ശരീരമാകുന്ന വേഷമണിഞ്ഞ് നമ്മള് ബഹുരൂപി പാര്ട്ട് അഭിനയിക്കുന്നു. നാമം, രൂപം, ദേശം പെരുമാറ്റം എല്ലാം പരിവര്ത്തനപ്പെടുന്നു. അഭിനേതാക്കള്ക്ക് തന്റെ അഭിനയത്തെക്കുറിച്ച് അറിയുമല്ലോ. ബാബ കുട്ടികള്ക്ക് ഈ ചക്രത്തിന്റെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു. സത്യയുഗം മുതല് കലിയുഗം വരെ പാര്ട്ട് അഭിനയിച്ച് പിന്നീട് തിരികെപോയി പുതിയതായി വന്ന് പാര്ട്ട് അഭിനയിക്കുന്നു. ഇത് വിശദമായി മനസ്സിലാക്കുന്നതില് സമയമെടുക്കുന്നു. ബീജത്തില് ജ്ഞാനമുണ്ടെങ്കിലും മനസ്സിലാക്കിത്തരുന്നതില് സമയമെടുക്കില്ലേ. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ബീജത്തിന്റേയും വൃക്ഷത്തിന്റേയും രഹസ്യമുണ്ട്, അതും ആരാണോ നല്ല ബുദ്ധിശാലികളായ കുട്ടികള് അവര്ക്കേ സൃഷ്ടി വൃക്ഷത്തിന്റെ ബീജം മുകളിലാണെന്ന് മനസ്സിലാക്കാന് സാധിക്കൂ. ഇതിന്റെ ഉല്പ്പത്തി പാലന സംഹാരം എങ്ങനെയുണ്ടാകുന്നു, അതുകൊണ്ടാണ് ത്രിമൂര്ത്തിയുടെ ചിത്രവും കാണിച്ചിരികുന്നത്. ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നതുപോലെ മറ്റൊരു മനുഷ്യനും മനസ്സിലാക്കിത്തരാന് സാധിക്കില്ല. ചിലര് വളരെ നിര്ബന്ധബുദ്ധികള് ആണെങ്കില് പറയും ഞങ്ങള്ക്ക് ഒന്നും കേള്ക്കണ്ട. ചിലര് കേള്ക്കുന്നവരുമുണ്ട്, പുസ്തകങ്ങള് വാങ്ങിക്കുന്നു, ചിലര് എടുക്കാത്തവരുമുണ്ട്. നിങ്ങളുടെ ബുദ്ധി ഇപ്പോള് എത്ര വിശാലമാണ്, നിങ്ങള് ദൂരാംദേശിയാണ്. മൂന്നു ലോകങ്ങളേയും നിങ്ങള് അറിയുന്നു, മൂലവതനത്തെയാണ് നിരാകാരീ ലോകം എന്നു പറയുന്നത്. ബാക്കി സൂക്ഷ്മവതനമൊന്നും ഇല്ല. നിങ്ങളുടെ സംബന്ധം മുഴുവനും മൂലവതനവും സ്ഥൂലവതനവുമായാണ്. ബാക്കി സൂക്ഷ്മ വതനം കുറച്ചു സമയത്തേക്കാണ്. ബാക്കി ആത്മാക്കളെല്ലാം മുകളില് നിന്നും ഇങ്ങോട്ട് പാര്ട്ട് അഭിനയിക്കാനായി വരികയാണ്. ധര്മ്മങ്ങളുടെ വൃക്ഷവും നമ്പര്വൈസാണ്. ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷവും കൃത്യമാണ്. മുന്നിലേക്കും പിന്നിലേക്കും അല്പം പോലും പോകില്ല. ആത്മാക്കള്ക്ക് മറ്റൊരു സ്ഥലത്ത് പോയി ഇരിക്കാനും സാധിക്കില്ല. ആത്മാക്കള് ബ്രഹ്മതത്വത്തിലാണ്. എങ്ങനെയാണോ നക്ഷത്രങ്ങള് ആകാശത്തില് നില്ക്കുന്നത് ഈ നക്ഷ്ത്രങ്ങള് ദൂരെനിന്നും നോക്കുമ്പോഴാണ് ചെറുതായി കാണുന്നത്. വാസ്തവത്തില് വലുതാണ്. എന്നാല് ആത്മാവ് ചെറുതാകുന്നുമില്ല വലുതാകുന്നുമില്ല, വിനാശവും സംഭവിക്കുന്നില്ല. നിങ്ങള് സ്വര്ണ്ണിമ യുഗത്തിലേക്ക് പോകുന്നു പിന്നീട് ഇരുമ്പുയുഗത്തിലേക്കും വരുന്നു. കുട്ടികള്ക്കറിയാം നമ്മള് സ്വര്ണ്ണിമയുഗത്തിലായിരുന്നു, ഇപ്പോള് ഇരുമ്പുയുഗത്തിലേക്ക് വന്നിരിക്കുന്നു. ഇപ്പോള് യാതൊരു വിലയുമില്ല. മായയുടെ തിളക്കം എത്ര തന്നെ ഉണ്ടെങ്കിലും ഇത് രാവണന്റെ സ്വര്ണ്ണിമയുഗമാണ്. അത് ഈശ്വരന്റെ സ്വര്ണ്ണിമയുഗം.

മനുഷ്യര് പറയുന്നു - 6-7 വര്ഷങ്ങള്ക്കുള്ളില് ധാന്യങ്ങള് വളരെയധികം കുറയുന്നു. നോക്കൂ, അവരുടെ പ്ലാന് എന്താണ് നിങ്ങള് കുട്ടികളുടെ പ്ലാന് എന്താണ്? ബാബ പറയുന്നു എന്റെ പ്ലാനാണ് പഴയതിനെ പുതിയതാക്കുക. നിങ്ങളുടേതും ഒരേയൊരു പ്ലാന് തന്നെയാണ്. നിങ്ങള്ക്കറിയാം ബാബയുടെ ശ്രീമത്തിലൂടെ നമ്മള് തന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുന്നു. ബാബ വഴി പറഞ്ഞു തരികയാണ്, ശ്രീമത്ത് നല്കുകയാണ്, ഓര്മ്മയില് ഇരിക്കാനുള്ള മതം നല്കുന്നു. മതം എന്ന വാക്ക് പറയാറുണ്ടല്ലോ. സംസ്കൃത വാക്കുകള് ബാബ പറയില്ല. ബാബ ഹിന്ദിയില് തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ഭാഷകള് അനേകമുണ്ട്. തര്ജ്ജമ ചെയ്യുന്ന ആളും ഉണ്ടാകും, കേട്ടിട്ട് പിന്നീട് അവരവരുടെ ഭാഷയില് കേള്പ്പിച്ചു കൊടുക്കുന്നു. ഹിന്ദിയും ഇംഗ്ലീഷും അറിയുന്നവര് ഒരുപാടുണ്ട്. ഇത് പഠിക്കുന്നുവരും ഉണ്ട്. ബാക്കി മാതാക്കള് വീട്ടില് ഇരിക്കുന്നതു കൊണ്ട് അത്ര പഠിക്കുന്നില്ല. ഇന്നത്തെക്കാലത്ത് വിദേശത്തുപോയി ഇംഗ്ലീഷ് പഠിക്കുന്നവരാണെങ്കില് പിന്നീട് വീട്ടിലേക്ക് വന്നാലും അവര് ഇംഗ്ലീഷ് തന്നെ സംസാരിച്ചുകൊണ്ടിരിക്കും. ഹിന്ദി പറയാന് സാധിക്കില്ല. വീട്ടില് അമ്മയോട് ഇംഗ്ലീഷില് തന്നെ സംസാരിക്കാന് തുടങ്ങും. അവര് പാവം സംശയിച്ചു പോകുന്നു ഞങ്ങള്ക്ക് എന്ത് ഇംഗ്ലീഷ് അറിയാനാണ്. പിന്നീട് കുട്ടികള്ക്ക് കുറച്ചു കുറച്ച് ഹിന്ദി പഠിക്കേണ്ടതായി വരുന്നു. സത്യയുഗത്തില് ഒരു രാജ്യം ഒരു ഭാഷ ആയിരുന്നു, ഇപ്പോള് വീണ്ടും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഓരോ അയ്യായിരം വര്ഷത്തിനു ശേഷവും ഈ സൃഷ്ടി ചക്രം എങ്ങനെ കറങ്ങുന്നു എന്നുള്ളത് ബുദ്ധിയില് ഉണ്ടായിരിക്കണം. ഇപ്പോള് ഒരേയൊരു ബാബയുടെ ഓര്മ്മയില് ഇരിക്കണം. മധുബനില് നിങ്ങള്ക്ക് വളരെ നല്ല അവസരമാണ്. അതിരാവിലെ സ്നാനം കഴിഞ്ഞ് പുറത്ത് കറങ്ങുന്നതില് വളരെ ആനന്ദം ലഭിക്കുന്നു, ഉള്ളില് ഓര്മ്മയുണ്ടായിരിക്കണം നമ്മള് അഭിനേതാക്കളാണ്. ഈ സ്മൃതിയും ഇപ്പോഴാണ് വന്നത്. ബാബ നമുക്ക് 84 ജന്മങ്ങളുടെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിത്തന്നു. നമ്മള് സതോപ്രധാനമായിരുന്നു ഇത് വളരെ സന്തോഷത്തിന്റെ കാര്യമാണ്. മനുഷ്യര് വെറുതെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അതിലൂടെ ഒന്നും സമ്പാദ്യമില്ല. നിങ്ങള് വളരെയധികം സമ്പാദിക്കുന്നു. ബുദ്ധിയില് ചക്രത്തെക്കുറിച്ച് ഓര്മ്മയുണ്ടായിരിക്കണം പിന്നീട് ബാബയേയും ഓര്മ്മിച്ചു കൊണ്ടിരിക്കൂ. സമ്പാദിക്കാനുള്ള വളരെ നല്ല നല്ല യുക്തികള് ബാബ പറഞ്ഞുതരുന്നുണ്ട്. ഏതു കുട്ടികളാണോ ജ്ഞാനത്തിന്റെ വിചാരസാഗമഥനം ചെയ്യാത്തത് അവരെത്തന്നെയാണ് മായ ബുദ്ധിമുട്ടിക്കുന്നതും. ഉള്ളില് ഇങ്ങനെയുള്ള കാര്യങ്ങള് ചിന്തിക്കൂ നമ്മള് എങ്ങനെ 84 ജന്മത്തിന്റെ ചക്രം കറങ്ങി. സത്യയുഗത്തില് ഇത്ര ജന്മമെടുത്തു പിന്നീട് താഴേക്ക് ഇറങ്ങിവന്നു. ഇനി വീണ്ടും സതോ പ്രധാനമാവണം ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് സതോപ്രധാനമാകും. നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധിയില് ഈ കാര്യങ്ങള് ഓര്മ്മിക്കുകയാണെങ്കില് മായയുടെ ശല്യവും സമാപ്തമാവും. ഇവിടെ നിങ്ങള്ക്ക് വളരെ പ്രാപ്തിയാണ്. പതിയും പത്നിയും ഒരുമിച്ചിരിക്കുകയാണെങ്കിലും ഓരോരുത്തര്ക്കും അവരവരുടേതായ പുരുഷാര്ത്ഥം ചെയ്യണം. അവനവന് ഉയര്ന്ന പദവി നേടണം. ഒറ്റയ്ക്ക് എവിടേക്ക് പോവുകയാണെങ്കിലും വളരെയധികം ആനന്ദമാണ്. അവനവന്റെ തന്നെ ലഹരിയിലിരിക്കും. മറ്റൊരാള് കൂടെയുണ്ടെങ്കില് ബുദ്ധി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. വാസ്തവത്തില് വളരെ സഹജമാണ്, എല്ലാവിടെയും പൂന്തോട്ടമുണ്ടല്ലോ, ഒരു എഞ്ചിനീയര് ആണെങ്കില് അവര്ക്ക് ഈ ചിന്ത ആയിരിക്കും ഇന്ന സ്ഥലത്തെല്ലാം പൂന്തോട്ടം വച്ച് പിടിപ്പിക്കണം. ബുദ്ധിയില് പ്ലാനുകള് വന്നുകൊണ്ടിരിക്കും. നിങ്ങള് വീട്ടില് ഇരിക്കുകയാണെങ്കിലും ബുദ്ധി അതില് തന്നെ മുഴുകിയിരിക്കും. ഈ സ്വഭാവം ഉണ്ടാക്കുകയാണെങ്കില് നിങ്ങളുടെ ഉള്ളില് ഇതേ ചിന്തനം നടന്നു കൊണ്ടിരിക്കും. ജോലിയും ചെയ്യണം പഠിക്കുകയും വേണം. വൃദ്ധര്ക്കും യുവാക്കള്ക്കും കുട്ടികള്ക്കും എല്ലാവര്ക്കും പാവനമാകണം. ആത്മാവിന് ബാബയില് നിന്നും സമ്പത്ത് എടുക്കാനുള്ള അധികാരമുണ്ട്. കുട്ടികളില് ചെറുപ്പത്തില് തന്നെ ഈ വിത്ത് വിതയ്ക്കുകയാണെങ്കില് വളരെ നല്ലതാണ്. ആദ്ധ്യാത്മികവിദ്യ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല.

നിങ്ങളുടെ ഈ ആദ്ധ്യാത്മികവിദ്യ, ബാബ തന്നെയാണ് നിങ്ങള്ക്കു വന്ന് പഠിപ്പിച്ചു തരുന്നത്. മറ്റുള്ള സ്കൂളുകളില് ഭൗതികവിദ്യയാണ് പഠിപ്പിക്കുന്നത്. മറ്റ് ശാസ്ത്രങ്ങളുടെ വിദ്യയുമുണ്ട്. ഇവിടെയുളളത് ആത്മീയ വിദ്യയാണ്, ഇത് നിങ്ങളെ പഠിപ്പിക്കുന്നത് ഭഗവാനാണ്. എന്നാല്ഈ വിദ്യയെക്കുറിച്ച് മാത്രം ആര്ക്കും തന്നെ അറിയില്ല. ഇതിനെ സ്പിരിച്ച്വല് നോളേജ് എന്നു പറയുന്നു. പരമാത്മാവാണ് വന്ന് പഠിപ്പിക്കുന്നത്, ഇതിന് മറ്റൊരു പേര് വെക്കാന് സാധിക്കില്ല. സ്വയം ഭഗവാനാണ് വന്ന് പഠിപ്പിക്കുന്നത്. ഭഗവാനുവാചയല്ലേ. ഭഗവാന് ഒരു പ്രാവശ്യം ഈ സമയത്ത് വന്നാണ് മനസ്സിലാക്കിത്തരുന്നത്. മറ്റു ശാസ്ത്രങ്ങളുടെ വിദ്യ വേറെയാണ്. നിങ്ങള്ക്കറിയാം ജ്ഞാനം ഒന്ന് ഭൗതികമായ വിദ്യയുണ്ട്, രണ്ട് ആത്മീയ ശാസ്ത്രങ്ങളിലെ വിദ്യ, മൂന്നാമത് ആത്മീയ ജ്ഞാനം. മറ്റുളളവര് എത്ര ഉയര്ന്ന ടൈറ്റിലുകള് നേടിയാലും, ഡോക്ടര് ഓഫ് ഫിലോസഫിയാണെങ്കിലും, അവരിലെല്ലാം ശാസ്ത്രങ്ങളിലെ കാര്യങ്ങളാണ്. നിങ്ങളുടെ ഈ ജ്ഞാനം തീര്ത്തും വേറിട്ടതാണ്. ഈ ആത്മീയ ജ്ഞാനം സര്വ്വ ആത്മാക്കള്ക്കും പിതാവായ പരമാത്മാവാണ് പഠിപ്പിക്കുന്നത്. ബാബയുടെ മഹിമയാണ് ജ്ഞാനസാഗരന്, സുഖസാഗരന്... കൃഷ്ണന്റെ മഹിമ തീര്ത്തും വ്യത്യസ്തമാണ്. ഗുണങ്ങളും അവഗുണങ്ങളും മനുഷ്യരിലാണുണ്ടാവുക. ബാബയുടെ മഹിമയെക്കുറിച്ച് യഥാര്ത്ഥ രീതിയില് നിങ്ങള്ക്കറിയാം. ഭക്തര് തത്തമ്മയെപ്പോലെ അര്ത്ഥം ഒന്നും മനസ്സിലാക്കാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള് ബാബ കുട്ടികള്ക്ക് അവനവന്റെ ഉന്നതിയ്ക്കുവേണ്ടിയുളള വഴി പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരുന്നാല് ഉറച്ചവരാകുന്നു, പിന്നീട് ഓഫീസില് ജോലി ചെയ്യുന്ന സമയത്തും സ്മരിച്ചുകൊണ്ടിരിക്കാന് സാധിക്കുന്നു. ഈശ്വരന്റെ സ്മൃതിയുണ്ടാകുന്നു. അരക്കല്പം മായയുടെ സ്മൃതിയായിരുന്നു ഉണ്ടായിരുന്നത്, ഇപ്പോള് ബാബ യഥാര്ത്ഥ രീതിയില് മനസ്സിലാക്കിത്തരുന്നു. അവനവനെ നോക്കണം - ഞാന് എന്തായിരുന്നു, ഇപ്പോള് എന്തായിരിക്കുകയാണ് വീണ്ടും ബാബ നമ്മെ ദേവതയാക്കി മാറ്റുന്നു. ഇതും നിങ്ങള് കുട്ടികള്ക്ക് മാത്രമേ നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് മനസ്സിലാകൂ. ആദ്യമാദ്യം ഭാരതം മാത്രമേ ഉണ്ടായിരുന്നുളളൂ. ഭാരതത്തില് തന്നെയാണ് ബാബ വന്ന് പാര്ട്ട് അഭിനയിക്കുന്നത്. നിങ്ങളുടെ ആദിസനാതനാ ദേവതാധര്മ്മത്തിലുളളവരല്ലേ. നിങ്ങള്ക്ക് പവിത്രമായിത്തീരണം, ഇല്ലെങ്കില് അവസാനമേ വരികയുളളൂ. അപ്പോള് എന്ത് സുഖം അനുഭവിക്കാനാണ്. കൂടുതല് ഭക്തി ചെയ്തില്ലെങ്കില് സത്യയുഗത്തിലേക്ക് വരികയില്ല. ഇവര്ക്ക് അത്ര ജ്ഞാനമെടുക്കാന് സാധിക്കില്ലെന്ന് നമുക്കും മനസ്സിലാക്കുവാന് സാധിക്കുന്നു. വളരെയധികം പ്രയത്നിച്ചാലും വിരളം പേരെ വരുകയുളളൂ. എന്നാല് നിങ്ങള് ഒരിക്കലും ക്ഷീണിക്കരുത്. തീര്ച്ചയായും പ്രയത്നം ചെയ്യണം. പ്രയത്നം കൂടാതെ ഒന്നും ലഭിക്കില്ല. ബാക്കി പ്രജകള് ഉണ്ടാവുക തന്നെ ചെയ്യും.

ബാബ കുട്ടികളുടെ ഉന്നതിയ്ക്കായുളള യുക്തികളാണ് പറഞ്ഞുതരുന്നത് - കുട്ടികളേ, തന്റെ ഉന്നതി വേണമെങ്കില് അതിരാവിലെ സ്നാനം കഴിഞ്ഞ് ഏകാന്തതയില് പോയി ചുറ്റിക്കറങ്ങൂ. അഥവാ ഇവിടെ വന്ന് ഇരിക്കൂ. ആരോഗ്യത്തിനു വേണ്ടി നടക്കുന്നതും വളരെ നല്ലതാണ്. ബാബയെയും ഓര്മ്മയുണ്ടാകുന്നു, ഡ്രാമയുടെ രഹസ്യവും ബുദ്ധിയിലുണ്ടാകുന്നു. എത്ര സമ്പാദ്യമാണെന്നു നോക്കൂ. ഇതാണ് സത്യമായ സമ്പാദ്യം, ആ സമ്പാദ്യം പൂര്ത്തിയായാല് ശേഷം ഈ സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കണം. യാതൊരു ബുദ്ധിമുട്ടുമില്ല. ബ്രഹ്മാബാബ തന്റെ മുഴുവന് ജീവിതകഥയും എഴുതുമായിരുന്നു - ഇന്ന് ഇത്ര മണിയ്ക്ക് എഴുന്നേല്ക്കുന്നു, പിന്നീട് ഇത് ചെയ്തു..... ഇത് കണ്ട് പിന്നീട് വരുന്നവര് പഠിക്കുമെന്ന് ചിന്തിക്കുന്നു. ഉയര്ന്ന മനുഷ്യരുടെ ജീവചരിത്ര കഥ എഴുതാറുണ്ടല്ലോ. വീട്ടില് കുട്ടികള് അത് പഠിക്കുകയാണെങ്കില് നല്ല സ്വഭാവമുളളവരാകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്ത് സതോപ്രധാനമാകണം. സതോപ്രധാന ലോകത്തിന്റെ രാജ്യം നേടണം. നിങ്ങള്ക്കറിയാം നമ്മള് കല്പകല്പം രാജ്യം നേടുന്നു, പിന്നീട് നഷ്ടപ്പെടുത്തുന്നു. നിങ്ങളുടെ ബുദ്ധിയില് ഇതെല്ലാമുണ്ട്. ഇത് പുതിയലോകത്തിനു വേണ്ടി, പുതിയ ധര്മ്മത്തിനു വേണ്ടിയുളള പുതിയ ജ്ഞാനമാണ്, അതുകൊണ്ടാണ് മധുരമധുരമായ കുട്ടികളോട് എത്രയും പെട്ടെന്ന് പുരുഷാര്ത്ഥം ചെയ്യാനായി പറയുന്നത്. കാരണം ശരീരത്തിനുമേല് വിശ്വസിക്കരുത്. ഇന്നത്തെക്കാലത്ത് വളരെ പെട്ടെന്നാണ് മരണം വരുന്നത്. അവിടെ അമരലോകത്തില് ഇങ്ങനെയുളള മരണങ്ങളൊന്നുമുണ്ടാകില്ല. ഇവിടെ ഇരിക്കെത്തന്നെ ശരീരമുപേക്ഷിക്കുന്നു അതുകൊണ്ട് തന്റെതായ പുരുഷാര്ത്ഥം ചെയ്യണം. സമ്പാദിച്ചുകൊണ്ടിരിക്കൂ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബുദ്ധിയെ ജ്ഞാന ചിന്തനത്തില് ബിസിയാക്കി വെയ്ക്കുന്നതിന്റെ സ്വഭാവത്തെ ഉണ്ടാക്കണം, എപ്പോഴെല്ലാം സമയം ലഭിക്കുന്നുവോ അപ്പോഴെല്ലാം ഏകാന്തതയിലിരുന്ന് വിചാരസാഗരമഥനം ചെയ്യണം. ബാബയെ ഓര്മ്മിച്ച് സത്യമായ സമ്പാദ്യം ശേഖരിക്കണം.

2) ദീര്ഘവീക്ഷകരായി ഈ പരിധിയില്ലാത്ത നാടകത്തെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കണം. എല്ലാ പാര്ട്ട്ധാരികളുടെയും പാര്ട്ടിനെ സാക്ഷിയായി കാണണം.

വരദാനം :-
മാസ്റ്റര് ജ്ഞാന സാഗരനായി പാവക്കളി സമാപ്തമാക്കുന്ന സ്മൃതി സോ സമര്ത്ഥ സ്വരൂപരായി ഭവിക്കൂ

ഏതുപോലെയാണോ ഭക്തി മാര്ഗ്ഗത്തില് മൂര്ത്തിയുണ്ടാക്കി പൂജയെല്ലാം ചെയ്ത്, പിന്നീട് അവയെ മുക്കിക്കളയുന്നത്, അതുകൊണ്ടാണ് നിങ്ങള് അതിനെ പാവകളുടെ പൂജയെന്ന് പറയുന്നത്. ഇതുപോലെ താങ്കളുടെ മുന്നിലും എപ്പോഴാണോ ഏതെങ്കിലും നിര്ജീവവും, അസാരവുമായ അസൂയയുടെയും, അനുമാനത്തിന്റെയും, അവേശം മുതലായവയുടെയും കാര്യങ്ങള് വരുന്നത് അപ്പോള് താങ്കള് അതിന്റെ വിസ്താരം നടത്തി അത് സത്യമാണെന്ന് അനുഭവം ചെയ്യുയോ ചെയ്യിപ്പിക്കുകയോ ചെയ്യുന്നു, ഇതും അതില് പ്രാണന് നിറക്കുന്നത് പോലെയാണ്. പിന്നീട് അവയെ ജ്ഞാന സാഗരനായ ബാബയുടെ ഓര്മ്മയിലൂടെ, കഴിഞ്ഞത് കഴിഞ്ഞതാക്കി, സ്വ ഉന്നതിയുടെ അലകളില് താഴ്ത്തുകയും ചെയ്യുന്നു എന്നാല് ഇതിലും സമയം പാഴായി പോകുകയല്ലേ, അതുകൊണ്ട് ആദ്യം തന്നെ മാസ്റ്റര് ജ്ഞാന സാഗരനായി സ്മൃതി സോ സമര്ത്ഥിയുടെ വരദാനത്തിലൂടെ ഈ പാവകളുടെ കളിയെ സമാപ്തമാക്കൂ.

സ്ലോഗന് :-
ആരാണോ സമയത്ത് സഹയോഗിയാകുന്നത് അവര്ക്ക് ഒന്നിന് കോടിമടങ്ങ് ഫലം ലഭിക്കുന്നു.